News Malayali & Online Newsportal & : Pathanamthitta http://newsmalayali.com/rss/category/pathanamthitta News Malayali & Online Newsportal & : Pathanamthitta ml Copyright 2023 News Malayali & All Rights Reserved. MMS കണമല കാട്ടുപോത്ത് ആക്രമണം; പ്രതിഷേധിച്ചവർക്കെതിരെ കേസ്; കണ്ടാലറിയാവുന്ന 45 പേർക്കെതിരെ കേസ് http://newsmalayali.com/4262 http://newsmalayali.com/4262 കണമല കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് എരുമേലി പൊലീസ്. കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് കണമലയിൽ പ്രതിഷേധം നടത്തിയിരുന്നു. വഴിതടയൽ, ഗതാഗതം തടസപ്പെടുതൽ തുടങ്ങിയവ അടക്കമുള്ള വകുപ്പുകളാണ് പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കണ്ടാലറിയാവുന്ന 45 ഓളം ആളുകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

കണമലയിലെ കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് പോത്തിനെ മയക്കു വെടി വയ്ക്കാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കു വെടി വക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിടും. പോത്തിനെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു. മയക്കു വെടി വക്കാൻ തേക്കടിയിൽ നിന്നുള്ള സംഘവും കണമല ഭാഗത്ത്‌ എത്തി. ഷെഡ്യൂൾ ഒന്നിൽ പെട്ട മൃഗം ആയതിനാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ മാത്രമേ വെടി വക്കാൻ പറ്റൂ. ഇന്നലെ പോത്തിനെ വെടി വക്കാൻ കളക്ടർ ഉത്തരവിട്ടിരുന്നു.

]]>
Sat, 20 May 2023 11:49:30 +0530 Editor
പൊതുസ്ഥലത്ത് മദ്യപാനം; സിപിഐഎം കൗൺസിലർ ഉൾപ്പടെ 7 പേർ അറസ്റ്റിൽ http://newsmalayali.com/7-people-including-CPIM-councilor-were-arrested-on-Drinking-in-public http://newsmalayali.com/7-people-including-CPIM-councilor-were-arrested-on-Drinking-in-public പൊതുസ്ഥലത്ത് മദ്യപിച്ചതിന് സിപിഐഎം കൗൺസിലർ ഉൾപ്പടെ എഴുപേരെ എടത്വ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൗൺസിലർ വി ആർ ജോൺസന്‍, ശരത് ശശിധരൻ, സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവ ശങ്കർ, അർജുൻ മണി എന്നിവരാണ് അറസ്റ്റിലായത്.

ചമ്പക്കുളം ചങ്ങങ്കരി പള്ളിയുടെ വഴിയിൽ വാഹനം നിർത്തിയിട്ടായിരുന്നു മദ്യപാനം. ഇത് ചോദ്യം ചെയ്ത നാട്ടുകാരുമായി മദ്യപ സംഘം വഴക്കുണ്ടായി. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെയെല്ലാം സ്റ്റേഷനിലെത്തിച്ചു.

]]>
Thu, 19 Jan 2023 14:01:12 +0530 Editor
ബിജെപി പഞ്ചായത്ത് അംഗത്തെ ആക്രമിച്ചു; കുത്തിയും മർദ്ദിച്ചും പരിക്കേൽപിച്ചു, പിന്നിൽ സിപിഎം എന്ന് ആരോപണം http://newsmalayali.com/BJP-panchayat-member-assaulted--Injured-by-stabbing-and-beating-alleged-CPM-behind http://newsmalayali.com/BJP-panchayat-member-assaulted--Injured-by-stabbing-and-beating-alleged-CPM-behind
ആക്രമണത്തിൽ പരുക്കേറ്റ ബി.ജെ.പി പഞ്ചായത്ത് അംഗത്തെ ആശുപത്രിയിൽ പ്രവേശിച്ചു. സി.പി.എം.പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ യാത്രക്കിടയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു പരുക്കേല്പിച്ചതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 
റാന്നി പഞ്ചായത്ത് പുതുശ്ശേരിമല ഏഴാം വാര്‍ഡ് മെമ്പര്‍ അടിച്ചിനാല്‍ നിരവേലില്‍ എ.സ്.വിനോദിനാണ് കുത്തേറ്റത്. പരുക്കേറ്റ വിനോദ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സ തേടി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏഴാം വാര്‍ഡില്‍ തനിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് വിനോദ് പറയുന്നു. കാറിനുള്ളില്‍ ഇരുന്ന വിനോദിന്റെ കണ്ണിന് നേരെ കുത്തിയപ്പോള്‍ തല വെട്ടിച്ചതിനാല്‍ മുഖത്ത് കൊള്ളുകയായിരുന്നു.
മര്‍ദനത്തില്‍ ശരീരത്തില്‍ മറ്റ് പരുക്കുകളും ഉണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോൾ മുതല്‍ ഇവരുടെ നേതൃത്വത്തില്‍ തന്നെ വകവരുത്താന്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നതായും പരാതിയിൽ പറയുന്നു. ആക്രമണത്തില്‍ പരുക്കേറ്റ ഉടൻ സ്ഥലത്തെത്തിയ പോലീസ് വിനോദിനെ റാന്നി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി പത്തനംതിട്ടയില്‍ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സംഘം ചേര്‍ന്ന് അക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് നടപടി ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി പ്രതികൾ തനിക്കെതിരെ പോലീസില്‍ പരാതി നല്കിയതായും വിനോദ് പറഞ്ഞു. ഇതിൽ രാഷ്ട്രീയ ഇടപെടൽ ആരോപിക്കുന്നുണ്ട്. 
]]>
Thu, 06 Oct 2022 17:21:14 +0530 Editor
ധർമ്മൂസ് ഫിഷ് മാർട്ടിന്റെ പിക്കപ്പ് വാൻ അടിച്ചു തകർത്തു; ജീവനക്കാരെ മർദിച്ചു http://newsmalayali.com/dharmoos-fish-mart-s-pick-up-van-vandalized-in-thiruvalla-pathanamthitta http://newsmalayali.com/dharmoos-fish-mart-s-pick-up-van-vandalized-in-thiruvalla-pathanamthitta തിരുവല്ല ധർമ്മൂസ് ഫിഷ് മാർട്ടിന്റെ (Dharmoos Fish Mart) ഉടമസ്ഥതയിലുളള പിക്കപ്പ് വാൻ അക്രമി സംഘം അടിച്ചു തകർത്തു. രണ്ട് ജീവനക്കാർക്ക് മർദനമേറ്റു. തിങ്കളാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം.

ഫിഷ് മാർട്ടിന് സമീപത്ത് നിർമാണം നടക്കുന്ന ഫ്ളാറ്റിന് മുമ്പിൽ വെച്ച് പ്രദേശവാസികളായ പത്തംഗ സംഘം ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ മർദിച്ചു. ബഹളം കേട്ട് പുറത്തേക്കിറങ്ങിയ ഫിഷ് മാർട്ടിലെ ജീവനക്കാരെ ഓടിയെത്തിയ അക്രമികൾ മർദിക്കുകയായിരുന്നു.

ഇതോടെ ജീവനക്കാർ ഓടി ഫിഷ് മാർട്ടിന് പിൻവശത്തെ മുറിയിൽ കയറി കതകടച്ചു. തുടർന്നാണ് മുറിക്ക് സമീപം പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാൻ അടിച്ചു തകർത്തത്. കണ്ടാലറിയാവുന്ന 10 പേർക്കെതിരെ സ്ഥാപന ഉടമ തിരുവല്ല പൊലീസിൽ പരാതി നൽകി. നടൻ ധർമജൻ ബോൾഗാട്ടിയുടെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ളതാണ് ധർമ്മൂസ് ഫിഷ് മാർട്ട്.

]]>
Wed, 31 Aug 2022 22:54:03 +0530 Editor
പത്തനംതിട്ട ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താണു http://newsmalayali.com/pathanamthitta-parumala-bridge-aproachroad-formed-large-pothole http://newsmalayali.com/pathanamthitta-parumala-bridge-aproachroad-formed-large-pothole പത്തനംതിട്ട പരുമല പാലത്തിന്റെ അപ്രോച്ച് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. ഇരുചക്രവാഹന യാത്രികരായ രണ്ട് സ്ത്രീകൾ, കുഴിയിൽ വീഴാതെ തലനാരിഴയ്ക്ക് രക്ഷപെട്ടു. പത്തനംതിട്ട-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് പമ്പയാറിനു കുറെയുളള പാലത്തിന്റെ അപ്രോച്ച് റോഡാണ് ഇടിഞ്ഞുതാണത്.

പരുമല പള്ളിയുടെ ഭാഗത്ത് നിന്നും പാലത്തിലേയ്ക്ക് കയറുന്നതിനു തൊട്ടു മുൻപ് വലത് വശത്താണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. വൈകിട്ട് മൂന്നോടെ ആയിരുന്നു സംഭവം. ലോറിയും കാറും കടന്നു പോയതിന് പിന്നാലെ വലിയ  ശബ്ദത്തോടെ റോഡ് ഇടിഞ്ഞു താഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

 Also Read- പത്തടിയോളം വിസ്തൃതി; എംസി റോഡില്‍ മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിന് സമീപം വന്‍ ഗര്‍ത്തം

രണ്ടര മീറ്ററോളം വ്യാസവും അഞ്ചടിയോളം താഴ്ചയുമുള്ള ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. സമീപന പാതയുടെ ഒരു വശം ഇടിഞ്ഞ് താണതോടെ ഒരുഭാഗത്ത് കൂടിമാത്രമായാണ് വാഹനങ്ങൾ കടത്തി വിടുന്നത്. കുഴിയോട് ചേർന്ന് അപ്രോച്ച് റോഡിൽ പലഭാഗത്തായി വിള്ളലും വീണിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയിൽ പമ്പ കരതൊട്ട് ഒഴുകിയിരുന്നു. ഇതേ തുടർന്ന് അപ്രോച്ച് റോഡിനു താഴെ മണ്ണ് അടർന്ന് പോയതാകാം കുഴി രൂപപ്പെടാൻ കാരണമെന്നാണ് സംശയിക്കുന്നത്. പാലത്തിന്റെ ഉപരിതലത്തോട് ചേർന്ന് ഉണ്ടായിരുന്ന അപ്രോച്ച് റോഡ് സമീപ ദിവസങ്ങളിൽ അൽപം താഴ്ന്ന നിലയിലായിരുന്നു. പാലത്തിൽ നിന്ന് വാഹനം ഓടിച്ചിറങ്ങുമ്പോൾ എടുത്തടിക്കുന്നതായി അനുഭവപ്പെട്ടിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്.

]]>
Thu, 11 Aug 2022 16:02:08 +0530 Editor