News Malayali & Online Newsportal & : Loksabha Election 2024 http://newsmalayali.com/rss/category/loksabha-election-2024 News Malayali & Online Newsportal & : Loksabha Election 2024 ml Copyright 2023 News Malayali & All Rights Reserved. MMS ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി http://newsmalayali.com/5003 http://newsmalayali.com/5003 ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയില്‍ കുറ്റാരോപിതനായ ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിംഗിന് ഇത്തവണ സീറ്റ് നിഷേധിച്ച് ബിജെപി. ബ്രിജ് ഭൂഷണ്‍ സിംഗിന്റെ മകന്‍ കരണ്‍ ഭൂഷണ്‍ സിംഗിനാണ് പിതാവിന് പകരമായി ബിജെപി ഇത്തവണ സീറ്റ് നല്‍കിയത്.

തിരഞ്ഞെടുപ്പില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ബിജെപിയുടെ പുതിയ നീക്കം. ബ്രിജ് ഭൂഷണ്‍ കഴിഞ്ഞ മൂന്ന് തവണയും കൈസര്‍ഗഞ്ചില്‍ നിന്നാണ് പാര്‍ലമെന്റില്‍ എത്തിയത്. മകന്‍ കരണ്‍ ഭൂഷണ്‍ സിംഗിന് സീറ്റ് നല്‍കിയത് വഴി ബ്രിജ് ഭൂഷണിന്റെ അതൃപ്തി മറികടക്കാനാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

ബല്‍റാംപൂര്‍, ഗോണ്ട എന്നീ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ ആറ് മണ്ഡലങ്ങളില്‍ വലിയ സ്വാധീനമുള്ള ബ്രിജ് ഭൂഷണെ ഒപ്പം നിറുത്താനാണ് ബിജെപി കരണ്‍ സിംഗിന് സീറ്റ് നല്‍കിയതെന്നാണ് ആക്ഷേപം. അതേസമയം 400ല്‍ ഏറെ സ്ത്രീകളെ പീഡിപ്പിച്ച പ്രജ്വല്‍ രേവണ്ണയ്ക്കായി മോദി വോട്ട് പിടിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

]]>
Fri, 03 May 2024 10:07:52 +0530 Editor
വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല http://newsmalayali.com/4995 http://newsmalayali.com/4995 ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രശസ്ത കൊമേഡിയനും ഹാസ്യനടനുമായ ശ്യാം രംഗീല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശ്യാം രംഗീല തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം വ്യക്തമാക്കിയത്. നരേന്ദ്ര മോദിയെ വിമർശിച്ചതിന് സൈബർ ആക്രമണം നേരിട്ടിട്ടുള്ള കലാകാരനാണ് ശ്യാം.

ഈ ആഴ്ച തന്നെ വാരണാസിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് ശ്യാം രംഗീല വ്യക്തമാക്കി. 2014 വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായിയായിരുന്നു താൻ. പ്രധാനമന്ത്രിയെ പിന്തുണച്ച് നിരവധി വീഡിയോകൾ ഷെയർ ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിക്കും അരവിന്ദ് കെജ്‌രിവാളിനുമെതിരെയും വീഡിയോകൾ ഷെയർ ചെയ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ 10 വർഷമായി സ്ഥിതി മാറി. ഇന്ന് രാഷ്ട്രീയ നേതാക്കളെ വിമർശിക്കാൻ പറ്റാതായെന്ന് ശ്യാം പറയുന്നു.

നേരത്തെ കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ നടന്ന ജംഗിൾ സഫാരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച വസ്ത്രത്തിന് സമാനമായ വസ്ത്രം ധരിച്ച്, ജലാന പുള്ളിപ്പുലി സങ്കേതത്തിൽ നീല്‍ഗായ് മൃഗത്തിന് ഭക്ഷണം നൽകുന്ന ശ്യാം രംഗീലയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ശ്യാമിന് വനം വകുപ്പ് നോട്ടീസ് അയച്ചു.

2017ൽ റിയാലിറ്റി ഷോ മല്‍സരാര്‍ത്ഥിയായ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിക്കുന്നതില്‍ വിലക്ക് നേരിട്ടെന്ന് ആരോപിച്ചും ശ്യാം രംഗീല രംഗത്തെത്തിയിരിന്നു. ദ ഗ്രേറ്റ് ഇന്ത്യന്‍ ലാഫ്ററര്‍ ചലഞ്ച് എന്ന പരിപാടി അവതരിപ്പിക്കുമ്പോഴാണ് ശ്യാമിന് ഈ നിര്‍ദേശം ലഭിച്ചതെന്നാണ് ആരോപണം. പൊതുപ്രവര്‍ത്തകരെ അനുകരിക്കുന്നതില്‍ ഏറെ ശ്രദ്ധേയനാണ് ശ്യാം. എന്നാല്‍ ഷൂട്ടിങ്ങിനിടയില്‍ പ്രധാനമന്ത്രിയെ അനുകരിക്കരുതെന്നും രാഹുല്‍‌ ഗാന്ധിയെ അനുകരിക്കാമെന്നും നിര്‍ദേശം ലഭിച്ചെന്നും ശ്യാം ആരോപിച്ചിരുന്നു.

മോദിക്കെതിരെ മത്സരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. അവരുടെ സ്നേഹവും പിന്തുണയും തനിക്ക് പ്രചോദനമാണെന്നും ശ്യാം രംഗീല പറഞ്ഞു.

]]>
Thu, 02 May 2024 12:49:55 +0530 Editor
Lok Sabha Election 2024 | രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ പോളിംഗ് 60.96%; മുന്നിൽ ത്രിപുര, പിന്നിൽ ഉത്തർപ്രദേശ് http://newsmalayali.com/4977 http://newsmalayali.com/4977 വിവിധ സംസ്ഥാനങ്ങളിൽ വെള്ളിയാഴ്ച നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ 60.96 ശതമാനം പോളിങ് രേഖപ്പെടുത്തി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുരയും മണിപ്പൂരും ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തി. 78.53%, 77.18% എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ വോട്ടിംഗ് ശതമാനം. ഉത്തർപ്രദേശിൽ ഏറ്റവും കുറഞ്ഞ വോട്ടിംഗ്, 53.71 ശതമാനം, രേഖപ്പെടുത്തി.

മഹാരാഷ്ട്രയിൽ 53.84 ശതമാനമാണ് വോട്ടിംഗ് ശതമാനം. കേരളത്തിൽ ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ട് പ്രകാരം 70.35% പേർ വോട്ട് ചെയ്തു. കേരളത്തിലെ 20 സീറ്റുകളിലും കർണാടകയിലെ 28ൽ 14 സീറ്റുകളിലും രാജസ്ഥാനിൽ 13 സീറ്റുകളിലും മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും എട്ട് വീതം സീറ്റുകളിലും മധ്യപ്രദേശിൽ ആറ് സീറ്റുകളിലും അസമിലും ബിഹാറിലും അഞ്ച് സീറ്റുകളിലും മൂന്ന് സീറ്റുകളിലും വോട്ടെടുപ്പ് നടന്നു. ഛത്തീസ്ഗഡിലും പശ്ചിമ ബംഗാളിലും മണിപ്പൂർ, ത്രിപുര, ജമ്മു കശ്മീർ എന്നിവിടങ്ങളിലും ഓരോ സീറ്റിലും വോട്ടെടുപ്പ് നടന്നു.

വോട്ടെടുപ്പ് ഏറെക്കുറെ സമാധാനപരമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എല്ലാ പോളിംഗ് സ്റ്റേഷനുകളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ വൈകുന്നേരം 7 മണിയോടെ വോട്ടിംഗ് ശതമാനം 60.96 ശതമാനമായിരുന്നു എങ്കിലും ഇത് ഉയരാൻ സാധ്യതയുണ്ട് എന്ന് ഔദ്യോഗിക വിശദീകരണം. പോളിംഗ് സമയം അവസാനിക്കുന്നത് വരെ പോളിംഗ് സ്റ്റേഷനുകളിൽ എത്തുന്ന വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അനുമതിയുണ്ട്.

ഉത്തർപ്രദേശിലെ മഥുര, രാജസ്ഥാനിലെ ബൻസ്വാര, മഹാരാഷ്ട്രയിലെ പർഭാനി എന്നിവിടങ്ങളിലെ ചില ഗ്രാമങ്ങളിലെ വോട്ടർമാർ വിവിധ പ്രശ്‌നങ്ങളുടെ പേരിൽ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചെങ്കിലും, പിന്നീട് അധികാരികൾ ഇടപെട്ട് അവരെ ബൂത്തിലേക്കെത്തിച്ചു. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറിന് അവസാനിച്ചു.

13 സംസ്ഥാനങ്ങളിലായി 95 മണ്ഡലങ്ങളിൽ നടന്ന 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ 67.6 ശതമാനമായിരുന്നു പോളിങ് ശതമാനം. വേനൽചൂട് രണ്ട് ഘട്ടങ്ങളിലും നിരവധി വോട്ടർമാർ പോളിംഗ് സ്റ്റേഷനുകളിൽ എത്താതിരുന്നതിന് കാരണമായി എന്ന് പറയപ്പെടുന്നു.

2019ലെ തെരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ടത്തിലെ 69.43 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ, ആദ്യ ഘട്ടത്തിൽ 65.5 ശതമാനമായിരുന്നു പോളിങ്. ചൂടുള്ള കാലാവസ്ഥയിൽ വോട്ടിംഗ് സുഗമമാക്കാൻ ബീഹാറിലെ ബങ്ക, മധേപുര, ഖഗാരിയ, മുൻഗർ മണ്ഡലങ്ങളിലെ പല പോളിംഗ് സ്റ്റേഷനുകളിലും പോളിംഗ് സമയം വൈകുന്നേരം 6 മണി വരെ നീട്ടി.

ഈ ഘട്ടത്തോടെ കേരളം, രാജസ്ഥാൻ, ത്രിപുര എന്നിവിടങ്ങളിലെ വോട്ടെടുപ്പ് അവസാനിച്ചു. 12 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 94 സീറ്റുകളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് മെയ് 7നും വോട്ടെണ്ണൽ ജൂൺ 4നും നടക്കും. ഏപ്രിൽ 19 ന് ആദ്യ ഘട്ടത്തിൽ 102 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

]]>
Sat, 27 Apr 2024 10:05:16 +0530 Editor
കേരളം ജനവിധിയെഴുതി; പോളിങ് ശതമാനം 70 ; ഏറ്റവും കൂടുതൽ കണ്ണൂർ; കുറവ് പത്തനംതിട്ട http://newsmalayali.com/4975 http://newsmalayali.com/4975 ലോക്സഭാ വോട്ടെടുപ്പിൽ കേരളത്തിൽ ഭേദപ്പെട്ട പോളിങ്. 70.03 ശതമാനം ആളുകളാണ് സംസ്ഥാനത്ത് ജനവിധി കുറിച്ചത്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിങ് 65 ശതമാനത്തിന് മുകളിലാണ്. കണ്ണൂരിൽ (75.32) ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയപ്പോൾ പത്തനംതിട്ടയാണ് (63.32) ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ മണ്ഡലം. പത്ത് മണ്ഡലങ്ങളിൽ 70 ശതമാനത്തിന് മുകളിലാണ് പോളിങ് രേഖപ്പെടുത്തിയത്.

ലോക്സഭയിലേക്ക് കേരളത്തിലെ 20 മണ്ഡലങ്ങളിൽ നിന്നും 194 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, മന്ത്രിമാരായ ജെ.ചിഞ്ചുറാണി, വി.അബ്ദുറഹിമാന്‍, എം.ബി.രാജേഷ്, കൃഷ്ണന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, വീണാ ജോർജ്, പി.പ്രസാദ്, സിനിമാ താരങ്ങളായ മമ്മൂട്ടി, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, ശ്രീനിവാസൻ തുടങ്ങിയവരും പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.

മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം:

1. തിരുവനന്തപുരം 66.39
2. ആറ്റിങ്ങല്‍ 69.36
3. കൊല്ലം 67.79
4. പത്തനംതിട്ട 63.32
5. മാവേലിക്കര 65.83
6. ആലപ്പുഴ 74.14
7. കോട്ടയം 65.57
8. ഇടുക്കി 66.34
9. എറണാകുളം 67.82
10. ചാലക്കുടി 71.50
11. തൃശൂര്‍ 71.70
12. പാലക്കാട് 72.20
13. ആലത്തൂര്‍ 72.12
14. പൊന്നാനി 67.22
15. മലപ്പുറം 71.10
16. കോഴിക്കോട് 72.67
17. വയനാട് 72.52
18. വടകര 72.71
19. കണ്ണൂര്‍ 75.32
20. കാസര്‍ഗോഡ് 73.84
]]>
Sat, 27 Apr 2024 09:59:22 +0530 Editor
രാഹുല്‍ ഗാന്ധിയുടെ പിതൃത്വത്തെ ചോദ്യം ചെയ്തുള്ള ഡിഎന്‍എ പരമാര്‍ശം; കോടതി കടുപ്പിച്ചപ്പോള്‍ പൊലീസ് നടപടി; പിവി അന്‍വറിനെതിരെ കേസെടുത്തു http://newsmalayali.com/4974 http://newsmalayali.com/4974 കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തു. നാട്ടുകല്‍ പൊലീസാണ് പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തത്. പാലക്കാട്ടെ എടത്തനാട്ടുകാരയിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് അന്‍വറിന്റെ വിവാദമായ ഡിഎന്‍എ പരാമര്‍ശമുണ്ടായത്. രാഹുല്‍ ഗാന്ധി നെഹ്‌റു കുടുംബാംഗമാണോ എന്നറിയാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നായിരുന്നു അന്‍വറിന്റെ പരാമര്‍ശം. 

എറണാകുളം സ്വദേശിയായ അഡ്വ. എം. ബൈജു നോയല്‍ മണ്ണാര്‍ക്കാട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ സ്വകാര്യ ഹര്‍ജി പരിഗണിച്ച കോടതി നിര്‍ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. 153 എ(1) വകുപ്പ്, ജനപ്രാധിനിത്യ നിയമ വകുപ്പ് 125 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

]]>
Sat, 27 Apr 2024 09:37:52 +0530 Editor
മതം പറഞ്ഞ് വോട്ട് തേടി; സമൂഹമാധ്യമത്തിലൂടെ വീഡിയോ പ്രചരിപ്പിച്ചു; കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ http://newsmalayali.com/4973 http://newsmalayali.com/4973 കര്‍ണാടകയില്‍ മതം പറഞ്ഞ് വോട്ട് തേടിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗളൂരു സൗത്തിലെ എംപിയായ തേജസ്വി സൂര്യക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ബംഗളൂരുവിലെ ജയനഗര്‍ പോലീസ് സ്റ്റേഷനിലാണ് തേജസ്വി സൂര്യക്കെതിരായ കേസ് രജിസ്റ്റര്‍ചെയ്തത്. തേജസ്വി സൂര്യ മതം പറഞ്ഞ് വോട്ട് ചോദിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്‌തെന്ന് കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പ്രതികരിച്ചു.

ആകെ 28 ലോക്‌സഭാ സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. ഇതില്‍ ബംഗളൂരു സൗത്ത് ഉള്‍പ്പെടെ 14 സീറ്റുകളില്‍ ഇന്ന് വോട്ടെടുപ്പ് നടന്നു. ബാക്കിയുള്ള 14 സീറ്റുകളില്‍ മെയ് ഏഴിനാണ് വോട്ടെടുപ്പ്. 2019ല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദിനെ 3.30 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പിച്ചാണ് സൂര്യ ആദ്യമായി പാര്‍ലമെന്റിലെത്തിയത്.

]]>
Sat, 27 Apr 2024 09:35:10 +0530 Editor
Lok Sabha Election 2024 Voting Updates: സംസ്ഥാനത്ത് ആദ്യ മൂന്ന് മണിക്കൂറിൽ 16 ശതമാനം പോളിംഗ് http://newsmalayali.com/4971 http://newsmalayali.com/4971 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ആവേശത്തോടെ വിധിയെഴുതുന്നു. 20 മണ്ഡലങ്ങളിലും രാവിലെ തന്നെ പോളിംഗ് ബൂത്തുകളിലേക്ക് വോട്ടര്‍മാരുടെ ഒഴുക്കാണ്. രാവിലെ 7 മണിമുതൽ മിക്ക ബൂത്തുകളിലും നീണ്ടവരി ദൃശ്യമാണ്. ആദ്യ മൂന്ന് മണിക്കൂറിൽ 16 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം പണിമുടക്കിയെങ്കിലും പുതിയത് എത്തിച്ച് വോട്ടിങ് ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗവും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ തുടങ്ങിയവർ രാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

രാവിലെ ആറിന് പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്പോൾ നടത്തി. കൃത്യം ഏഴോടെ വോട്ടെടുപ്പ് തുടങ്ങി. 2,77,49,159 വോട്ടർമാരാണ് വിധിയെഴുതുന്നത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. വൈകിട്ട് ആറ് വരെ വോട്ടിങ് തുടരും. പ്രശ്നബാധിതബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 30,238 -വോട്ടിങ് യന്ത്രങ്ങൾ, 30,238 - ബാലറ്റ് യൂണിറ്റുകൾ, 30,238 - കൺട്രോൾ യൂണിറ്റ്, 32,698 - വി വി പാറ്റുകൾ എന്നിങ്ങനെയാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് ആദ്യ മൂന്ന് മണിക്കൂറിൽ 16 ശതമാനം പോളിംഗ്

തിരുവനന്തപുരം 16.00%
ആറ്റിങ്ങൽ 17.49%
കൊല്ലം 15.97%
പത്തനംതിട്ട 16.43%
മാവേലിക്കര 16.42%
ആലപ്പുഴ 16.81%
കോട്ടയം 16.48%
ഇടുക്കി 15.83%
എറണാകുളം 16.25%
ചാലക്കുടി 16.72%
തൃശൂർ 16.15%
പാലക്കാട് 16.62%
ആലത്തൂർ 15.93%
പൊന്നാനി 13.84%
മലപ്പുറം 14.98%
കോഴിക്കോട് 15.45%
വയനാട് 16.50%
വടകര 14.72%
കണ്ണൂർ 16.29%
കാസർഗോഡ് 15.42%

]]>
Fri, 26 Apr 2024 10:24:24 +0530 Editor
എൽഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കും' കേരളത്തിൽ ബിജെപി ഒരു മണ്ഡലത്തിലും രണ്ടാമത് പോലും വരില്ല; മുഖ്യമന്ത്രി http://newsmalayali.com/4967 http://newsmalayali.com/4967 ലോക്സഭ തെരെഞ്ഞെടുപ്പില്‍ കേരളം എൽഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്കെതിരെ രാജ്യത്ത് ജനമുന്നേറ്റം ഉണ്ടാകും. കേരളത്തിൽ ബിജെപിക്ക് ഒരു മണ്ഡലത്തിലും രണ്ടാമത് പോലും വരാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയും യുഡിഎഫും കേരള വിരുദ്ധ സമീപനമാണ് സ്വീകരിച്ചത്. അതിനെതിരെയുള്ള ശക്തമായ വികാരം ജനങ്ങൾ പ്രകടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായിയിലെ അമല യൂപി സ്കൂളിലെ 161-ാം നമ്പര്‍ പോളിങ് ബൂത്തില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയെന്ന കെ.സുധാകരന്‍റെ ആരോപണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. കൂട്ടുകെട്ടുകളിൽ ഇപി ജയരാജൻ ശ്രദ്ധ കാണിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.പാപിയുടെ കൂടെ ശിവന്‍കൂടിയാല്‍ ശിവനും പാപിയായിടും. എന്നാൽ ഇ.പി ജയരാജന്‍ ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയെന്ന ആരോപണം മുഖ്യമന്ത്രി തള്ളി.

ഇ. പി ജയരാജനെതിരെ നടക്കുന്നത് തെരഞ്ഞെടുപ്പ്‌ മുന്നണിൽ കണ്ടുള്ള തെറ്റായ പ്രചാരണം ആണെന്നും, ഇതിനു പിന്നിൽ ശക്തമായ ഗൂഢാലോചന ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു..ഇതര രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ചർച്ച നടത്തുന്നതിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

പോളിങ് തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരതന്നെയാണ് ഭൂരിഭാഗം ബൂത്തുകളിലും കാണാന്‍ കഴിയുന്നത്. ചിലയിടങ്ങളില്‍ വോട്ടിങ് മെഷീനുകള്‍ തകരാറിയായത് പോളിങ് തുടങ്ങുന്നത് വൈകുന്നതിന് കാരണമായി. പകരം മെഷീനുകള്‍ എത്തിച്ച് പലയിടത്തും വോട്ടിങ് പുനരാരംഭിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളും സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കമുള്ള വോട്ടര്‍മാരും രാവിലെ തന്നെ ബൂത്തുകളിലെത്തി സമ്മതിദാനാവകാശം രേഖപ്പെടുത്തി.

]]>
Fri, 26 Apr 2024 09:57:03 +0530 Editor
Lok Sabha Election 2024 | കേരളം ഇന്ന് വിധിയെഴുതും; രാജ്യത്തെ 88 ലോക്‌സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്; പ്രതീക്ഷയോടെ മുന്നണികള്‍ http://newsmalayali.com/4966 http://newsmalayali.com/4966 ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. കേരളത്തിലെ 20 അടക്കം രാജ്യത്തെ 88 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ ജനവിധിയെഴുതും. കേരളത്തില്‍ 2.77 കോടി വോട്ടർമാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. ആകെ 194 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സംസ്ഥാനത്താകെ 25,231 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ 7 മണിമുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ് സമയം . എട്ട് ജില്ലകളിൽ പൂർണമായും വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയപ്പോള്‍ പ്രശ്ന ബാധിത ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് പ്രക്രിയകള്‍ക്കായി 1,01176 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ അടക്കം നാല് ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പ് പ്രക്രിയ നിയന്ത്രിക്കുക. സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 437 ബൂത്തുകളും 30 വയസ്സില്‍ താഴെയുള്ള യുവജനങ്ങള്‍ നിയന്ത്രിക്കുന്ന 31 ബൂത്തുകളും ഭിന്നശേഷിയുള്ള ജീവനക്കാര്‍ നിയന്ത്രിക്കുന്ന ആറ് ബൂത്തുകളും സംസ്ഥാനത്തുണ്ട്. കൂടാതെ 316 എത്‌നിക് പോളിങ് ബൂത്തുകളും 131 തീം അടിസ്ഥാനമാക്കിയുള്ള ബൂത്തുകളും ഉണ്ട്.
ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി ബൂത്തുകളില്‍ റാമ്ബും വീല്‍ച്ചെയറുകളും സജ്ജമാക്കിയിട്ടുണ്ട്. കാഴ്ചപരിമിതിയുള്ളവര്‍ക്കായി ബ്രെയിലി ലിപിയിലുള്ള വോട്ടിങ് യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ബൂത്തുകളില്‍ പ്രത്യേക ക്യൂ സൗകര്യമുണ്ടാവും. കൂടാതെ ആംഗ്യഭാഷാ സൗകര്യം, ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് യാത്രാസൗകര്യം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിച്ചിട്ടുണ്ട്. ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തിയതെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പ്രശ്‌നബാധിത ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും 20 ലോക്‌സഭാ മണ്ഡലങ്ങളിലെ ആര്‍ഒമാരുടെ കീഴിലും സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമുകളിലും വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ തത്സമയം നിരീക്ഷിക്കുന്നുണ്ട്. സ്‌ട്രോംഗ് റൂമുകളിലും വോട്ടെണ്ണല്‍ കേന്ദങ്ങളിലും ഇതേ രീതിയില്‍ നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

കേരളത്തിന് പുറമെ കർണാടകയിൽ 14 സീറ്റിലും രാജസ്ഥാനിൽ 13 സീറ്റിലും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ എട്ട് സീറ്റിലും മധ്യപ്രദേശിൽ ഏഴിടത്തും അസം, ബിഹാർ എന്നിവിടങ്ങളിൽ അഞ്ചിടത്തും ബം​ഗാൾ, ഛത്തീസ്​ഗഢ് എന്നി‌വിടങ്ങളിൽ മൂന്നി‌ടത്തും ജമ്മുകശ്മീർ, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ ഓരോയിടത്തുമാണ് ഇന്ന് തെരഞ്ഞെടുപ്പ്.

]]>
Fri, 26 Apr 2024 09:54:24 +0530 Editor
കരുനാഗപ്പള്ളിയിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷം: സി.ആർ.മഹേഷ് എംഎൽഎക്കും നാല് പൊലീസുകാർക്കും പരിക്ക് http://newsmalayali.com/4965 http://newsmalayali.com/4965 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കൊല്ലം കരുനാഗപ്പള്ളിയില്‍ സംഘര്‍ഷം. എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ സി ആര്‍ മഹേഷ് എംഎല്‍എയ്ക്കും നാലു പോലീസുകാര്‍ക്കും പരിക്കേറ്റു. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലാണ് കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്നത്.

പ്രശ്‌നപരിഹാരത്തിനെത്തിയ എംഎല്‍എയ്ക്ക് നേരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞുവെന്ന് യുഡിഎഫ് ആരോപിച്ചു. എംഎല്‍എയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം തടയാനുള്ള ശ്രമത്തിനിടെ സി ഐ മോഹിത് ഉള്‍പ്പടെയുള്ള നാലുപോലീസുകാര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തിലേര്‍പ്പെട്ട പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ മൂന്ന് തവണ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. കരുനാഗപ്പള്ളിക്ക് പുറമെ മലപ്പുറം, ആറ്റിങ്ങല്‍, മാവേലിക്കര, ഇടുക്കി, പത്തനാപുരം എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്.

]]>
Thu, 25 Apr 2024 08:34:30 +0530 Editor
Lok Sabha Election 2024 | കേരളത്തിന്റെ വിധിയെഴുതാൻ മണിക്കൂറുകൾ മാത്രം; ഇന്ന് നിശബ്ദ പ്രചാരണം; നാല് ജില്ലകളിൽ നിരോധനാജ്ഞ http://newsmalayali.com/4964 http://newsmalayali.com/4964 അടുത്ത അഞ്ച് വർഷത്തേക്കുള്ള കേരളത്തിന്റെ വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുകയാണ്. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാൻ കരുനീക്കങ്ങളിലാണ് ഓരോ മുന്നണികളും ഓരോ സ്ഥാനാര്‍ത്ഥികളും. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്.

തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. നാളെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇന്ന് കൂടി പോസ്റ്റൽ വോട്ട് ചെയ്യാനാവും. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങൾ ഇന്നുകൂടി പ്രവർത്തിക്കും. ജൂൺ നാലിനാണു വോട്ടെണ്ണൽ.

]]>
Thu, 25 Apr 2024 08:28:14 +0530 Editor
ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി http://newsmalayali.com/4963 http://newsmalayali.com/4963 സംസ്ഥാനത്ത് ഏപ്രിൽ 26ന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് ലേബർ കമ്മീഷണർ. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ജീവനക്കാർക്ക് വേതനത്തോടു കൂടിയ അവധിയാണ് ലേബർ കമ്മീഷണർ പ്രഖ്യാപിച്ചത്. വ്യാപാര, ഐടി, വാണിജ്യ, വ്യവസായ, തോട്ടം മേഖലകൾക്ക് നിർദ്ദേശം ബാധകമാണെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.

 സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കുക. ഏഴ് മുതൽ വൈകിട്ട് ആറ് വരെ വോട്ടെടുപ്പ് നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

]]>
Thu, 25 Apr 2024 08:25:21 +0530 Editor
ക്രൈസ്തവ സഭാധ്യക്ഷന്മരുമായി ചര്‍ച്ചകള്‍ നടത്താന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ കൊച്ചിയില്‍; സക്‌സേന നടത്തുന്നത് ബിജെപിക്ക് വേണ്ടിയുള്ള പ്രചരണമെന്ന് ആക്ഷേപം http://newsmalayali.com/4957 http://newsmalayali.com/4957 ക്രൈസ്തവ സഭാധ്യക്ഷന്മരുമായി ചര്‍ച്ചകള്‍ നടത്താന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന കൊച്ചിയില്‍. ലോകസഭ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കേ ബിജെപിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കാണ് അദേഹം കേരളത്തില്‍ എത്തിയിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ റാഫേല്‍ തട്ടിലുമായാണ് അദേഹം കൊച്ചിയില്‍ വെച്ച് ആദ്യ കൂടിക്കാഴ്ച നടത്തും. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ബിലിവേഴ്‌സ് ചര്‍ച്ചിന്റെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. നാളെ തിരുവനന്തപുരത്ത് വെച്ച് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായും കൂടിക്കാഴ്ച നടത്തും. എന്നാല്‍ യാക്കോബായ സഭയുമായി കൂടിക്കാഴ്ചയ്ക്ക് നിലവില്‍ അദ്ദേഹം സമയം ചോദിച്ചിട്ടില്ലെന്നാണ് പുറത്തുവന്നു വിവരം.

]]>
Wed, 24 Apr 2024 08:20:27 +0530 Editor
ലോക്സഭ തിരഞ്ഞെടുപ്പ്; 102 മണ്ഡലങ്ങൾ നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശ്ശബ്ദ പ്രചാരണം http://newsmalayali.com/4954 http://newsmalayali.com/4954 2024 ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വിധിയെഴുത്ത് നാളെ. തമിഴ്നാട്ടിലെ ആകെയുള്ള 39 മണ്ഡലങ്ങളിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അടക്കം 102 ലോക്സഭാ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഈ മണ്ഡലങ്ങളിൽ ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിന് ശേഷം നാളെ ജനം പോളിംഗ് ബൂത്തുകളിലേക്കെത്തും.

102 മണ്ഡലങ്ങളിലായി 1625 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ 39 സീറ്റുകളിലായി ആകെ 950 സ്ഥാനർഥികളാണ് മത്സരിക്കുന്നത്. പുതുച്ചേരി സീറ്റിലും നാളെയാണ് വോട്ടെടുപ്പ്. രാജസ്ഥാനില്‍ 12 സീറ്റുകളിലും യുപിയില്‍ എട്ടിലും ബിഹാറില്‍ നാലിലും ബംഗാളില്‍ മൂന്നും സീറ്റുകളിലും ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.

തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വലിയ പ്രതീക്ഷയിലാണ് ഇക്കുറി. കോൺഗ്രസിനും ഇടത് പക്ഷത്തിനും മുസ്ലിം ലീഗിനുമൊപ്പമുള്ള മുന്നണിയിലൂടെ 39 സീറ്റിലും വിജയിക്കുമെന്നാണ് ഡിഎംകെയുടെ പ്രതീക്ഷ. അതേസമയം വൻ മുന്നേറ്റം ഇക്കുറിയുണ്ടാകുമെന്ന പ്രതീക്ഷയാണ് ബിജെപിയും അണ്ണാ ഡിഎംകെയും മുന്നോട്ട് വയ്ക്കുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും ഇന്നലെ കൊട്ടിക്കലാശത്തിൽ പങ്കുചേർന്നു.

ആദ്യഘട്ടത്തിന്‍റെ അവസാന പ്രചാരണ ദിനത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റാലികൾ എത്തിയത്. രാഹുല്‍ ഗാന്ധിയും കർണാടകയിലും പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലും പ്രചാരണം നടത്തി.

]]>
Thu, 18 Apr 2024 09:22:55 +0530 Editor
തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഇതുവരെ പിടികൂടിയത് 4650 കോടി, 'ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക'; കേരളത്തിൽ നിന്ന് 53 കോടി http://newsmalayali.com/4952 http://newsmalayali.com/4952 ലോക്സഭ തിര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 4650 കോടി രൂപ മൂല്യമുള്ള വസ്തുക്കൾ. ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. കേരളത്തില്‍ 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തത്. പതിമൂന്ന് ദിവസത്തിന് ഉള്ളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്കിലാണ് ഞെട്ടിക്കുന്ന കണക്ക് വിവരങ്ങൾ. ലോക്സഭ തിര‍ഞ്ഞെടുപ്പില്‍ വന്‍ പണമൊഴുക്ക് നടക്കുന്നുവെന്നതിന് തെളിവാണിത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആകെ 3475 കോടിയാണ് പിടിച്ചെടുത്തത്. എന്നാൽ ഇത്തവണ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് തന്നെ 4600 കോടി കവിഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പണമായി മാത്രം പിടിച്ചെടുത്തത് 395.39 കോടിയാണ്. 489 കോടി മൂല്യമുള്ള മൂന്ന് കോടി അൻപത്തിയെട്ട് ലക്ഷം ലിറ്റർ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. രണ്ടായിരം കോടിയുടെ മയക്കുമരുന്നും അധികൃതർ പിടികൂടിയിട്ടുണ്ട്. സ്വർണം പോലുള്ള 562 കോടിയുടെ ലോഹങ്ങളും മറ്റ് സൗജന്യങ്ങളായുള്ള 1142 കോടിയുടെ സാധനങ്ങളുടെ പിടിച്ചെടുത്തുവെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു

778 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്ത രാജസ്ഥാനാണ് സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍. ഗുജറാത്തില്‍ നിന്ന് 605 കോടിയുടെ സാധനങ്ങളും തമിഴിനാട്ടില്‍ നിന്ന് 460 ഉം മഹാരാഷ്ട്രയില്‍ നിന്ന് 431 കോടിയും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം കേരളത്തില്‍ നിന്ന് പണമായി പത്ത് കോടിയാണ് കമ്മീഷൻ പിടിച്ചെടുത്തത്. രണ്ട് കോടിയുടെ മദ്യവും 14 കോടിയുടെ മയക്ക് മരുന്നും പിടിച്ചെടുത്തു. ഏപ്രില്‍ 19നാണ് ലോക്സഭ തെര‍ഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം നടക്കുന്നത്. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിനാണ് അവസാനിക്കുന്നത്.

]]>
Wed, 17 Apr 2024 08:38:20 +0530 Editor
കള്ളവോട്ട് തടയാന്‍ കാമറ നിരീക്ഷണം; സംസ്ഥാനത്തെ എട്ട് ജില്ലകളിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ്; ആറ് ജില്ലകളില്‍ 75 ശതമാനം ബൂത്തുകളില്‍ തത്സമയ നിരീക്ഷണം http://newsmalayali.com/4951 http://newsmalayali.com/4951 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

സംസ്ഥാനത്തെ ബാക്കി ആറ് ജില്ലകളില്‍ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. എന്നാല്‍ ഈ ജില്ലകളിലെ മുഴുവന്‍ പ്രശ്‌ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിക്കും.

ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. തത്സമയ നിരീക്ഷണത്തിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ കളക്ടറേറ്റുകളിലുമാണ് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കുക.

]]>
Wed, 17 Apr 2024 08:36:30 +0530 Editor
പ്രധാനമന്ത്രി തലസ്ഥാനത്ത്; മോദിയുടെ ഗ്യാരണ്ടി ആവർത്തിച്ച് പ്രസംഗം http://newsmalayali.com/4949 http://newsmalayali.com/4949 തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്. കാട്ടാക്കടയിലും മലയാളത്തിലാണ് നരേന്ദ്ര മോദി സ്വാഗതം പറഞ്ഞത്. പത്മനാഭ സ്വാമിയുടെ മണ്ണിൽ വന്നതിൽ സന്തോഷമെന്ന് മോദി പറഞ്ഞു. ‘മോദിയുടെ ഗ്യാരണ്ടി’ ആവർത്തിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

മലയാളത്തിൽ സ്വാ​ഗതം പറഞ്ഞ് പ്രസം​ഗം ആരംഭിച്ച പ്രധാനമന്ത്രി ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്‌മരിച്ചു. ബിജെപിയുടെ പ്രകടന പത്രിക എന്നാൽ മോദിയുടെ ​ഗ്യാരണ്ടിയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തിൽ വികസനം കൊണ്ടുവരുമെന്നും പറഞ്ഞു. അഞ്ചു വർഷത്തിൽ ഭാരതത്തെ മൂന്നാം സാമ്പത്തിക ശക്തി ആക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിൽ വലിയ വികസന പദ്ധതികൾ കൊണ്ട് വരും. വിനോദ സഞ്ചാര രംഗത്തു പുത്തൻ വികസന പദ്ധതികൾ വരും. കൂടുതൽ ഹോം സ്റ്റേകൾ തുടങ്ങുകയും തീര വികസനത്തിന്‌ മുൻഗണന നൽകുമെന്നും മത്സ്യസമ്പത്ത് കൂട്ടാൻ പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും പ്രധാനമന്ത്രി വിശദമാക്കി. ദക്ഷിണെന്ത്യയിലും ബുള്ളറ്റ് ട്രെയിൻ വരുമെന്നും സർവെ നടപടി പുതിയ സർക്കാർ തുടങ്ങുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കോൺ​​ഗ്രസിനും സിപിഎമ്മിനും എതിരെ പ്രധാനമന്ത്രി പ്രസം​ഗത്തിനിടെ രൂക്ഷ വിമർശനമുന്നയിച്ചു. ഇവിടെ വലിയ ശത്രുക്കളായവർ ദില്ലിയിൽ സുഹൃത്തുക്കളാണെന്നും ഇടത് വലത് മുന്നണികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു കഴി‍ഞ്ഞുവെന്നും മോദി പറഞ്ഞു. വർക്കല നെടുമങ്ങാട് പോലുള്ള സ്ഥലങ്ങളിൽ പോലും മയക്കുമരുന്ന് സംഘം ശക്തമാണ്. ഇതിന്റെ ക്രെഡിറ്റ് ആർക്കാണെന്നും മോദി ചോദിച്ചു. ഇന്ന് കേരളത്തിൽ പലയിടത്തും കുടിവെള്ളം കിട്ടാനില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

]]>
Mon, 15 Apr 2024 19:07:46 +0530 Editor
4 കോടി ബിജെപി സ്ഥാനാർത്ഥിയുടേത് തന്നെയെന്ന് സ്ഥിരീകരണം; എഫ്ഐആർ പുറത്ത് http://newsmalayali.com/4948 http://newsmalayali.com/4948 ട്രെയിനിൽ നിന്ന് പിടികൂടിയ 4 കോടി രൂപ ബിജെപി സ്ഥാനാർത്ഥിയുടേത് തന്നെയെന്ന് എഫ്ഐആർ. ബിജെപി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രന്‍റേതാണ് പണമെന്നാണ് സ്ഥിരീകരിച്ചത്‌. ഏപ്രിൽ 22ന് ഹാജരാകാൻ ആവശ്യപ്പെട്ട് നൈനാറിന് പൊലീസ് സമൻസ് അയച്ചിട്ടുണ്ട്. തിരുനെൽവേലിയിലെ വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാനാണ് പണം കൊണ്ടുവന്നതെന്നും എഫ്ഐആറിൽ പറയുന്നു.

പിടിച്ചെടുത്ത 4 കോടിയുമായി തനിക്ക് ബന്ധമില്ലെന്ന് നൈനാർ നാഗേന്ദ്ര പറഞ്ഞു. എന്നാൽ ഈ ആരോപണത്തെ പൊലീസ് തള്ളി. പ്രതികൾ ട്രെയിൻ യാത്രയ്ക്കുള്ള എമർജൻസി ക്വാട്ടയ്ക്കായി അപേക്ഷ നൽകിയത് നൈനാറുടെ ലെറ്റർപാഡിലാണെന്നതും സ്റ്റേഷനിലേക്ക് പോകും മുൻപ് മൂവരും നൈനാറുടെ ഹോട്ടലിൽ തങ്ങിയതും നൈനാറുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നത് സംശയകരമാണെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു.

അറസ്റ്റിലായ ബിജെപി പ്രവർത്തകൻ സതീഷിന്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയെന്നും പൊലീസ് പറഞ്ഞു. വോട്ടർമാർക്ക് പണം നൽകാൻ ശ്രമിച്ച നൈനാറിനെ അയോഗ്യനാക്കണെമന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സിപിഐ വ്യക്തമാക്കി. സംഭവത്തിൽ മൗനം വെടിഞ്ഞ കെ.അണ്ണാമലൈ പണവുമായി ബന്ധമില്ലെന്ന് നൈനാർ തന്നെ പറഞ്ഞിട്ടുണ്ടെന്നും ശരിയായ അന്വേഷണം നടക്കട്ടേയെന്നും പ്രതികരിച്ചു. ബിജെപി സംസ്ഥാന വ്യവസായ സെൽ അധ്യക്ഷൻ ഗോവർദ്ധനും പൊലീസ് സമൻസ് നൽകിയിട്ടുണ്ട്.

മോദിയുടെ തിരുനെൽവേലി റാലി നടക്കുന്നതിനു തൊട്ടു മുൻപാണ് പൊലീസ് എഫ്ഐആർ പകർപ്പ് പുറത്തുവിട്ടത്. വോട്ടെടുപ്പ് കഴിഞ്ഞ് മൂന്നാം ദിവസമായ ഏപ്രിൽ 22ന് ഹാജരാകാൻ നൈനാറിന് പൊലീസ് സമൻസ് അയച്ചിട്ടുണ്ട്.

]]>
Mon, 15 Apr 2024 19:05:45 +0530 Editor
താരപ്രചാരകനായി തൃശൂരിലെത്തി ഡികെ ശിവകുമാർ, മുഖ്യമന്ത്രിക്കും ബിജെപിക്കും വിമർശനം http://newsmalayali.com/4937 http://newsmalayali.com/4937 കെ മുരളീധരനുവേണ്ടി താരപ്രചാരകനായി തൃശൂരിലെത്തി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കേരളത്തിലെ ഏറ്റവും കരുത്തനായ സ്ഥാനാർഥികളിലൊരാളാണ് മുരളീധരൻ, കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറാണ് മുരളീധരനെന്നും ശിവകുമാർ വിശേഷിപ്പിച്ചു. ഒല്ലൂരിൽ സംഘടിപ്പിച്ച റോഡ് ഷോയും പൊതുസമ്മേളനവും ശിവകുമാർ ഉദ്ഘാടനം ചെയ്തു.

‘ട്രബിൾ ഷൂട്ടർ’ എന്നതുകൊണ് അർത്ഥമാക്കുന്നത് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാനുള്ള കഴിവ് എന്നതാണ്. കെ മുരളീധരൻ കരുത്തുള്ള സ്ഥാനാർഥിയതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടും മൂന്നും തവണ തൃശൂരിലെത്തേണ്ടി വരുന്നതെന്നും ശിവകുമാർ പറഞ്ഞു. കേരളത്തിൽ എൽഡിഎഫിന് വോട്ട് ചെയ്യുന്നവരോർക്കണം, നിങ്ങൾ ബിജെപിയെയാണ് ശക്തിപ്പെടുത്തുന്നത്. ബിജെപിയെ തോൽപ്പിക്കാൻ കഴിയുന്നത് കോൺഗ്രസിനു മാത്രമാണെന്നും ശിവകുമാർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ശിവകുമാർ ആഞ്ഞടിച്ചു. മറ്റു സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ വരെ ഇഡി വേട്ടയാടുമ്പോൾ കേരളത്തിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും തൊടുന്നില്ല എന്നായിരുന്നു വിമർശനം. കർണാടകത്തിൽ ബിജെപിക്കൊപ്പം നിൽക്കുന്ന പാർട്ടിയാണ് ജെഡിഎസ്. കേരളത്തിൽ ഇടതുമുന്നണിക്കൊപ്പവും. ഇടതു സർക്കാരാണോ അതോ എൻഡിഎ സർക്കാരാണോ കേരളത്തിൽ ഭരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഡികെ ശിവകുമാർ വെല്ലുവിളിച്ചു.

പ്രധാനമന്ത്രിയെ തന്നെ തൃശ്ശൂരിലേക്കെത്തിക്കാൻ ബിജെപി ഒരുങ്ങുന്നതിനിടയിലാണ് താര പ്രചാരകനായ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ കളത്തിലിറക്കിയുള്ള കോൺഗ്രസ് പ്രചാരണം. താരപ്രചാരകന്റെ വരവിൽ കോൺഗ്രസ് പ്രവർത്തകരും ഇളകി മറിഞ്ഞു. ദേശീയ നേതാക്കളെ കളത്തിൽ ഇറക്കി തിരഞ്ഞെടുപ്പ് പ്രചാരണം മുന്നണികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശിവകുമാറും തൃശൂരിൽ എത്തിയത്.

]]>
Mon, 08 Apr 2024 15:52:08 +0530 Editor
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറി കാവ്യ കഡിയം http://newsmalayali.com/4923 http://newsmalayali.com/4923 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയതായി അറിയിച്ച്‌ തെലങ്കാന വാറങ്കലിലെ ബിആര്‍എസ് സ്ഥാനാര്‍ത്ഥി കാവ്യ കഡിയം. തന്റെ പിന്മാറ്റം അറിയിച്ച് ബിആര്‍എസ് പ്രസിഡന്റ് കെ ചന്ദ്രശേഖര്‍ റാവുവിന് കാവ്യ കത്തയച്ചു. തിരഞ്ഞെടുപ്പില്‍ നിന്ന് താന്‍ പിന്‍മാറുകയാണെന്ന് കാവ്യ കത്തിൽ വ്യക്തമാക്കി. മുതിര്‍ന്ന ബിആര്‍എസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കഡിയം ശ്രീഹരിയുടെ മകള്‍ കൂടിയാണ് കാവ്യ കഡിയം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്നുള്ള തന്റെ പിന്‍മാറ്റത്തില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായ വിഷമത്തില്‍ ഖേദം അറിയിക്കുന്നുവെന്നും കാവ്യ കത്തില്‍ പറഞ്ഞു. പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന അഴിമതി, ഫോണ്‍ ചോര്‍ത്തല്‍, മദ്യ കുംഭകോണം തുടങ്ങിയ ആരോപണങ്ങളില്‍ പ്രതിഷേധിച്ചാണ് പിന്‍മാറ്റമെന്ന് കാവ്യ കത്തിൽ ആരോപിക്കുന്നു. വാറങ്കല്‍ ജില്ലയിലെ നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും ഏകോപനമില്ലായ്മയും പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്നും കാവ്യ പറഞ്ഞു.

സിറ്റിംഗ് എംപിയായ പസുനൂരി ദയാകറിനെ മാറ്റിയാണ് കാവ്യയെ മത്സരിപ്പിക്കാന്‍ ബിആര്‍എസ് തീരുമാനിച്ചത്. പസുനൂരി പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. അടുത്തിടെ നിരവധി നേതാക്കളാണ് ബിആര്‍എസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നത്. എംഎല്‍എയായ ദനം നാഗേന്ദര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ എംപിമാരായ ബിബി പാട്ടീലും പി രാമുലുവും ബിജെപിയിലാണ് ചേര്‍ന്നത്. കഡിയം ശ്രീഹരിയുടെ മകള്‍ കൂടിയായ കാവ്യയുടെ പിൻമാറാൽ ബിആര്‍എസിന് ക്ഷീണമാകുമെന്നാണ് വിലയിരുത്തൽ.

]]>
Fri, 29 Mar 2024 15:24:40 +0530 Editor
ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി കേരളം; നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍; സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് http://newsmalayali.com/4918 http://newsmalayali.com/4918 സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദ്ദേശ പത്രികകളുടെ സമര്‍പ്പണം ഇന്ന് മുതല്‍ ആരംഭിക്കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കു മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം.

അവസാന തീയതി ഏപ്രില്‍ നാല്. നെഗോഷ്യബിള്‍ ഇന്‍സട്രമെന്റ്‌സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സമര്‍പ്പിക്കാനാവില്ല. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.

]]>
Thu, 28 Mar 2024 14:43:40 +0530 Editor
മമ്മൂട്ടിയുടെ നായിക അമരാവതിയില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കും; മോദിയെയും അമിത് ഷായെയും പുകഴ്ത്തി നവനീത് റാണ http://newsmalayali.com/4917 http://newsmalayali.com/4917 മമ്മൂട്ടിയുടെ നായിക മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപി ടിക്കറ്റില്‍ മത്സരിക്കും. കഴിഞ്ഞതവണ കോണ്‍ഗ്രസ്-എന്‍സിപി പിന്തുണയോടെ വിജയിച്ച നടി നവനീത് റാണ ഇത്തവണ താമര ചിഹ്നത്തിലാണ് പോരിനിറങ്ങുന്നത്. കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ രാത്രിയില്‍ തന്നെ അവര്‍ ബിജെപി അംഗത്വം എടുത്തു.

ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഇന്നലെയാണ്് അമരാവതി മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി നവനീത് റാണയുടെ പേര് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വികസന പാതയാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ പിന്തുടരുന്നതെന്നു ബവന്‍കുലെ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.

മമ്മൂട്ടി നായകനായെത്തിയ ലവ് ഇന്‍ സിംഗപ്പുര്‍ എന്ന ചിത്രത്തിലെ നായികയായ നവനീത്. മഹാരാഷ്ട്രയിലെ മുംബൈ സ്വദേശിയാണ് നവനീത് റാണ. കുറച്ച് നാളുകളായി ഇവര്‍ ബിജെപി അനുഭാവം പുലര്‍ത്തിപോന്നിരുന്നു. ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ഹനുമാന്‍ സ്തുതി അര്‍പ്പിക്കുമെന്ന ഇവര്‍ പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് നവനീത് കൗര്‍ റാണയെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതിനുശേഷമാണ് നവനീത് റാണ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

]]>
Thu, 28 Mar 2024 14:40:24 +0530 Editor
വേറിട്ട പ്രചാരണ രീതികളുമായി കോൺഗ്രസ് പോഷകസംഘടനകൾ; ദുർബല ബൂത്തുകൾ ഏറ്റെടുക്കും http://newsmalayali.com/4916 http://newsmalayali.com/4916 കോൺഗ്രസ് ദുർബലമായ ബൂത്തുകളുടെ ചുമതല പാർട്ടിയുടെ പോഷക സംഘടനകൾ ഏറ്റെടുക്കും. ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി, മഹിളാ കോൺഗ്രസ്, കെഎസ്‌ എന്നീ സംഘടനകൾക്ക് പാർട്ടി നിർദേശം നൽകി. ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് 15 വീതം ബൂത്തുകൾ ഏറ്റെടുത്തു പ്രവർത്തിക്കാനാണ് നിർദേശം.

ബൂത്തുകളെ കോൺഗ്രസിൻ്റെ ശക്‌തിയും സ്വാധീനവും അനുസരിച്ച് എ, ബി, സി എന്നിങ്ങനെ തിരിക്കും. സി വിഭാഗം ബൂത്തുകൾ പോഷക സംഘടനകൾ ഏറ്റെടുക്കും. ഇവിടെ സ്ക്വാഡ് പ്രവർത്തനത്തിനുള്ള പ്രത്യേക ടീമും രൂപീകരിക്കും. പ്രചാരണവിഭാഗം അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും നേതൃത്വത്തിൽ വിളിച്ചുചേർത്ത പോഷക സംഘടനകളുടെ യോഗത്തിലാണു ചുമതലകൾ വിഭജിച്ചത്.

ബസ് സ്‌റ്റാൻഡുകൾ കേന്ദ്രീകരിച്ചുള്ള ബസ് ക്യാംപെയ്ൻ, സൈക്കിൾ റാലി, സ്‌ഥാനാർഥി-വിദ്യാർഥി സംവാദം, സർവകലാശാലകളിൽ ഉപവാസ സമരം എന്നിവ കെഎസ്‌യുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.

പട്ടികജാതി വിദ്യാർഥികൾക്കുള്ള ഗ്രാൻ്റ് മുടങ്ങിയതിനെതിരെ, പട്ടികജാതി വകുപ്പു മന്ത്രി മത്സരിക്കുന്ന ആലത്തൂരിൽ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യും. യുവാക്കളെ കോൺഗ്രസ് പ്രചാരണവുമായി അടുപ്പിക്കാൻ ജില്ലകളിൽ യൂത്ത് ഫെസ്‌റ്റിവലുകൾ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കും. ലോക്സഭാ മണ്ഡലം തലത്തിൽ, ഓരോ ബൂത്തിലെയും ഒരു കന്നി വോട്ടറെ വീതം പങ്കെടുപ്പിച്ച് യൂത്ത് കോൺക്ലേവും ഒരുക്കും.

ജീവനക്കാരുടെ വിഷയങ്ങൾ ഉന്നയിച്ച് സർവീസ് സംഘടനകൾ സമരപരിപാടികൾ നടത്തും. ഏപ്രിൽ ഒന്നിനു ഡിഎ സംരക്ഷണ ശൃംഖലയും എട്ടിനു സെക്രട്ടേറിയറ്റ് ഉപവാസവും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ തലം മുതൽ പഞ്ചായത്ത് തലം വരെ ഐഎൻടിയുസി ‘വർക്കേഴ്‌സ് മീറ്റ്’ സംഘടിപ്പിക്കും. അതേസമയം മഹിളാ കോൺഗ്രസ് വനിതാ സ്‌ക്വഡുകളെ രംഗത്തിറക്കി വനിതാ സംഘടനകളുമായി ചേർന്നുള്ള പരിപാടികൾ സംഘടിപ്പിക്കും.

]]>
Wed, 27 Mar 2024 16:06:47 +0530 Editor
മോദിക്ക് ഉദയനിധിയുടെ മറുപടി; 'ശരിയാണ് ഞങ്ങൾക്ക് ഉറക്കമില്ല, താങ്കളെ വീട്ടിലേക്ക് അയക്കുന്നത് വരെ മാത്രം' http://newsmalayali.com/4914 http://newsmalayali.com/4914 ഇന്ത്യാ സഖ്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തിൽ മറുപടിയുമായി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും വീട്ടിലേക്ക് തിരിച്ചയക്കുന്നത് വരെ തനിക്കും പാർട്ടിക്കും ഉറക്കമില്ലെന്നായിരുന്നു ഉദയനിധി പറഞ്ഞത്. ഡിഎംകെയ്ക്ക് ഉറക്കം നഷ്ടമായി എന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്.  താങ്കളെ വീട്ടിലേക്ക് അയക്കുന്നത് വരെ ഞങ്ങൾക്ക് ഉറക്കമുണ്ടാകില്ല. 

ബിജെപിയെ വീട്ടിലെത്തിക്കുന്നത് വരെ ഞങ്ങൾ ഉറങ്ങില്ല. 2014 -ൽ 450 രൂപയായിരുന്ന ഗ്യാസ് സിലിണ്ടറിന് ഇപ്പോൾ 1200 രൂപയായി. തെരഞ്ഞെടുപ്പ് വന്നതിന് ശേഷം നാടകം കളിച്ച് 100 രൂപ കുറച്ചു. തെരഞ്ഞെടുപ്പിന് ശേഷം സിലിണ്ടറിന് വീണ്ടും 500 രൂപ കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.  തിരുവണ്ണാമലൈ ജില്ലയിൽ നടന്ന പ്രചാരണത്തിനിടെ ആയിരുന്നു ഉദയനിധിയുടെ പരാമർശമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഈ മാസം ആദ്യം ഇന്ത്യാ സഖ്യത്തിനെതിരെ പ്രധാനമന്ത്രി മോദി നടത്തിയ പരാമർശങ്ങളായിരുന്നു ഉദയനിധിയെ ചൊടിപ്പിച്ചത്. വികസന പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനും അതിന്റെ 'ഘമാണ്ഡിയ' (അഹങ്കാരം) സഖ്യത്തിനും സഹിക്കുന്നില്ല.  വികസന പദ്ധതികൾ കാരണം അവർക്ക് ഉറക്കം നഷ്ടമായിരിക്കുന്നു. വികസനത്തെക്കുറിച്ച് സംസാരിക്കാൻ കോൺഗ്രസിന് ശക്തിയില്ല. വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുമ്പോൾ അതിനെ തെരഞ്ഞെടുപ്പ് തന്ത്രം എന്നാണ് വിളിക്കുന്നത്.  നിഷേധാത്മക നിലപാട് മാത്രമാണ് കോൺഗ്രസിന്റെ യഥാർത്ഥ സ്വഭാവം എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ മൈചോങ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ മോദി തമിഴ്‌നാട് സന്ദർശിച്ചിട്ടില്ലെന്ന ആരോപണവും ഉദയനിധിആവർത്തിച്ചു ചുഴലിക്കാറ്റിനെത്തുടർന്ന് തമിഴ്‌നാട്ടിൽ നിന്ന് നമ്മുടെ മുഖ്യമന്ത്രി ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്, പക്ഷേ ഇതുവരെ ഒരു രൂപ പോലും ഞങ്ങൾക്ക് നൽകിയിട്ടില്ലെന്നും ഉദയനിധി ആരോപിച്ചു.

]]>
Tue, 26 Mar 2024 19:26:39 +0530 Editor
'വരുണിനായി കോൺ​ഗ്രസിന്റെ വാതിലുകൾ തുറന്നു കിടക്കുന്നു': അധിർ രഞ്ജൻ ചൗധരി http://newsmalayali.com/4913 http://newsmalayali.com/4913 വരുണ്‍ ഗാന്ധിക്ക് കോണ്‍ഗ്രസിന്‍റെ ക്ഷണം. വരുണിനായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് മുതിര്‍ന്ന നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞ‌ു. വരുണിന് ബിജെപി ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ ക്ഷണം. മത്സരിക്കാന്‍ സീറ്റ് കിട്ടാത്ത വരുണ്‍ ഗാന്ധിയുടെ തുടര്‍നീക്കങ്ങള്‍ നിര്‍ണ്ണായകമായേക്കാവുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് ചൂണ്ടയിട്ടു നോക്കുന്നത്. വരുണ്‍ ഗാന്ധി മികച്ച പ്രതിച്ഛായയുള്ളയാളാണ്, അഴിമതി തൊട്ടുതീണ്ടിയിട്ടില്ല, ഗാന്ധിയന്‍ ആദര്‍ശങ്ങളോട് താല്‍പര്യമുണ്ട്. ഗാന്ധി കുടുംബവുമായുള്ള ബന്ധം കാരണമാണ് വരുണിന് സീറ്റ് നിഷേധിച്ചതെന്നും വരുണ്‍ കോണ്‍ഗ്രസില്‍ തന്നെ എത്തുമെന്നും അധിര്‍ ര‍‍ഞ്ജന്‍ ചൗധരി പറഞ്ഞു.

പിലിഭിത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട വരുണ്‍ നിശബ്ഗനാണ്. മോദിയുടെയും യോഗിയുടെയും നയങ്ങള്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത വിമര്‍ശനം ഉന്നയിച്ചതാണ് സീറ്റ് നിഷേധിക്കപ്പെടാന്‍ കാരണം. നാമനിര്‍ദ്ദേശ പത്രിക വാങ്ങിവച്ചിട്ടുണ്ടെന്നാണ് വിവരം. സ്വതന്ത്രനായി മത്സരിക്കാന്‍ നീക്കമുണ്ടെന്ന് പറയപ്പെടുന്നു. സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നും അഭ്യൂഹമുണ്ട്. അങ്ങനെയങ്കില്‍ സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥിയായി അമേഠിയില്‍ മത്സരിപ്പിക്കാന്‍ നീക്കമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരുണിന്‍റെ തുടര്‍നീക്കങ്ങള്‍ കാത്താണ് കോണ്‍ഗ്രസ് അമേഠിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതെന്നും പ്രചരണമുണ്ട്. രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കിലും  ഗാന്ധി കുടുംബ പാരമ്പര്യം അങ്ങനെ അമേഠിയില്‍ നിലനിര്‍ത്താനുമാകും. 

അതേ സമയം,  ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. നാലാം ഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 46 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. വാരണാസിയിൽ നരേന്ദ്ര മോദിക്കെതിരെ യുപി പി സി സി അധ്യക്ഷൻ അജയ് റായ് മത്സരിക്കും. പ്രാദേശിക എതിര്‍പ്പ് മറികടന്ന് ഡാനിഷ് അലിക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കി. യുപിയിലെ അംറോഹയിലായിരിക്കും ഡാനിഷ് അലി മത്സരിക്കുക. നിലവിലെ രാജ്യസഭാ എംപിയായ ദിഗ് വിജയ് സിംഗ് മധ്യപ്രദേശിലെ രാജ്‍ഗഡിൽ മത്സരിക്കും. അമേഠിയും റായ്ബറേലിയും ഒഴിച്ചിട്ടാണ് യുപിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

തമിഴ്നാട്ടിലെ ഏഴു സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.  തമിഴ്നാട്ടിലെ ശിവഗംഗയില്‍ കാര്‍ത്തി ചിദംബരം തന്നെയായിരിക്കും മത്സരിക്കുക. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥാൻ ശശി കാന്ത് സെന്തില്‍ തിരുവള്ളൂരിലും കന്യാകുമാരിയില്‍ വിജയ് വസന്തും മത്സരിക്കും. മാണിക്കം ടാഗോര്‍ (വിരുദുനഗര്‍), ജ്യോതി മണി (കാരൂര്‍) എന്നിവര്‍ സിറ്റിങ് സീറ്റുകളില്‍ തന്നെയായിരിക്കും മത്സരിക്കുക. കൂടല്ലൂരില്‍ ഡോ.എംകെ വിഷ്ണുപ്രസാദും മത്സരിക്കും. 4 ഘട്ടങ്ങളിലായി ഇതുവരെ വിവിധ  സംസ്ഥാനങ്ങളിലായി ആകെ 185 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. സിക്കിം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 18 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

]]>
Tue, 26 Mar 2024 19:09:19 +0530 Editor
സ്ഥാനാര്‍ത്ഥിയുടെ ക്രിമിനല്‍ പശ്ചാത്തലം അടക്കം അറിഞ്ഞ് വോട്ട് ചെയ്യാം; കെ.വൈ.സി ആപ് പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍ http://newsmalayali.com/4899 http://newsmalayali.com/4899 തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ള പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ‘നോ യുവര്‍ കാൻഡിഡേറ്റ്’ എന്ന പേരില്‍ കെ.വൈ.സി ആപ്പാണ് ഇതിനായി പുറത്തിറക്കിയത്. വോട്ടര്‍മാര്‍ക്ക് അവരുടെ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ ക്രിമിനല്‍ പാശ്ചാത്തലം, സ്വത്ത്, ബാധ്യതകള്‍, വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം തുടങ്ങിയവ ആപ്പിലൂടെ അറിയാന്‍ കഴിയും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ ഇലക്ഷന്‍ തീയതി പ്രഖ്യാപിക്കുന്നതിനിടെയാണ് ആപ്പ് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ആപ് ലഭ്യമാണ്. വിവരങ്ങള്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേര്, സംസ്ഥാനം, മണ്ഡലം എന്നീ വിവരങ്ങള്‍ നല്‍കിയാല്‍ അവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളും ആപ്പിലൂടെ ലഭിക്കും. സ്ഥാനാര്‍ത്ഥിക്ക് മേല്‍ ചുമത്തപ്പെട്ടിട്ടുള്ള കേസ് ഏത് തരത്തിലുള്ളതാണെന്നും കേസിന്റെ നിലവിലെ സ്ഥിതിയെന്താണെന്നും അറിയാന്‍ കഴിയും. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളെ നിർത്തുന്ന പാർട്ടികളും തീരുമാനത്തിന് പിന്നിലെ യുക്തി വിശദീകരിക്കേണ്ടതുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത കൂടുതല്‍ ഉറപ്പാക്കുകയാണ് ആപ്പിന്റെ ലക്ഷ്യമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ലോകസഭ തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 26നാണ് കേരളത്തില്‍ വോട്ടെടുപ്പ്. ആദ്യഘട്ടത്തില്‍ 21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഏപ്രില്‍ 19ന് വോട്ടെടുപ്പ് നടക്കും. ജൂണ്‍ നാലിനാണ് വോട്ടെട്ടെണ്ണല്‍.

]]>
Fri, 22 Mar 2024 10:29:16 +0530 Editor
അണ്ണാമലൈ കൊയമ്പത്തൂരില്‍; തമിഴിസൈ സൗന്ദര്‍രാജന്‍ ചെന്നൈ സൗത്തില്‍; തമിഴ്‌നാട്ടിലെ 9 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി http://newsmalayali.com/4897 http://newsmalayali.com/4897 തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. കൊയമ്പത്തൂരില്‍ നിന്നാകും അണ്ണാമലൈ മത്സരിക്കുക. സിപിഎമ്മിന്റെ കൈയ്യില്‍ നിന്നും ഡിഎംകെ ഏറ്റെടുത്ത് മത്സരത്തിന് തയാറെടുക്കുന്ന മണ്ഡലമാണ് കൊയമ്പത്തൂര്‍. ഇതുള്‍പ്പെടെ സംസ്ഥാനത്തെ 9 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മാത്രമാണ് ബിജെപി പ്രഖ്യാപിച്ചത്.

തെലുങ്കാന ഗവര്‍ണ്ണര്‍ സ്ഥാനം രാജിവച്ച തമിഴിസൈ സൗന്ദര്‍രാജന്‍ ചെന്നൈ സൗത്തില്‍ നിന്നും മത്സരിക്കും. തൂത്തുക്കുടിയില്‍ നൈനാര്‍ നാഗേന്ദ്രനാണ് സ്ഥാനാര്‍ത്ഥി. ഡിഎംകെ നേതാവ് കനിമൊഴിയുടെ സിറ്റിങ് മണ്ഡലമാണ് തൂത്തുക്കുടി. കേന്ദ്രമന്ത്രി എല്‍.മുരുകന്‍ നീലഗിരിയിലും മുന്‍കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കന്യാകുമാരിയില്‍ സ്ഥാനാര്‍ത്ഥിയാകും. ചെന്നൈ സെന്‍ട്രല്‍ – വിനോജ് പി.സെല്‍വം, വെല്ലൂര്‍- എ.സി.ഷണ്‍മുഖം, കൃഷ്ണഗിരി – സി.നരസിംഹന്‍, പേരംബലൂര്‍ – ടി.ആര്‍.പാരിവേന്‍ദര്‍ എന്നിവരാണ് മത്സരിക്കുക.

ബിജെപിയുടെ മൂന്നാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ തമിഴ്‌നാട്ടിലെ മണ്ഡലങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

]]>
Fri, 22 Mar 2024 10:19:23 +0530 Editor
വാർത്തകൾ പരിശോധിക്കാനായുള്ള ഫാക്ട് ചെക്ക് യൂണിറ്റിന് സുപ്രീംകോടതിയുടെ സ്റ്റേ http://newsmalayali.com/4893 http://newsmalayali.com/4893 ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളുടെയും ഇന്റർനെറ്റ് ഉള്ളടക്കത്തിന്റെയും വസ്തുതാ പരിശോധനയ്ക്ക് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴില്‍ തുടങ്ങിയ ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവര്‍ത്തനം സ്റ്റേ ചെയ്ത് സുപ്രീംകോടതി. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴിൽ യൂണിറ്റ് ആരംഭിക്കാൻ വിജ്ഞാപനം പുറത്തിറക്കി 24 മണിക്കൂറിനകം ഇത് സ്റ്റേ ചെയ്തത് കേന്ദ്രസർക്കാരിനു വൻതിരിച്ചടിയായി.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. പിഐബിക്ക് കീഴില്‍ ഫാക്ട് ചെക്ക് യൂണിറ്റ് ആരംഭിക്കുന്നതിന് കഴിഞ്ഞ ദിവസമാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. ഐടി ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ അന്തിമ വിധി വരെയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ തടയാനാണ് ഇത്തരമൊരു ഫാക്ട് ചെക്ക് യൂണിറ്റിന് കേന്ദ്രം നടത്തിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ഉള്ളടക്കങ്ങളോ സര്‍ക്കാരിന് കീഴില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഫാക്ട് ചെക്ക് യൂണിറ്റ് വ്യാജമെന്ന് മുദ്രകുത്തിയാല്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നടക്കം നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചു കൊണ്ടുള്ളതായിരുന്നു വിജ്ഞാപനം. സര്‍ക്കാരിന് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ വ്യാജമെന്ന് മുദ്രകുത്താമെന്ന ആശങ്കയായിരുന്നു പ്രധാനമായും ഇതിലൂടെ ഉയര്‍ന്നിരുന്നത്.

]]>
Thu, 21 Mar 2024 17:02:40 +0530 Editor
മോദിയുടെ വാട്സാപ്പ് സന്ദേശം പെരുമാറ്റ ചട്ടലംഘനം; 'വികസിത് ഭാരത് കത്ത്' തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ http://newsmalayali.com/4892 http://newsmalayali.com/4892 പ്രധാനമന്ത്രി നരേന്ദ്ര മോദി വാട്സാപ്പുകളിലേക്ക് അയക്കുന്ന വികസിത് ഭാരത് സന്ദേശം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദി നടത്തുന്ന പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രധാനമന്ത്രി നേരിട്ട് വോട്ട് തേടുന്ന സന്ദേശമായിരുന്നു ഇലക്ട്രോണിക് മന്ത്രാലയം അയച്ചിരുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമെന്നായിരുന്നു ടിഎംസിയുടെ വാദം. മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചിരുന്നു.

തനിക്ക് വാട്സാപ്പില്‍ ലഭിച്ചത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണെന്നും സർക്കാരിന് എങ്ങനെ തന്‍റെ നമ്പര്‍ ലഭിച്ചുവെന്ന് പറയണമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാർക്കും വിദേശത്തുള്ളവർക്കു പോലും സർക്കാരിന്റെ സന്ദേശമെത്തുന്നുണ്ടെന്ന് കോൺഗ്രസ് എംപി ശശി തരൂരും ആരോപിച്ചിരുന്നു.

]]>
Thu, 21 Mar 2024 17:01:08 +0530 Editor
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തില്‍; NDAയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും http://newsmalayali.com/4882 http://newsmalayali.com/4882 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍. NDAയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മോദി തുടക്കം കുറിക്കും. പത്തനംതിട്ടയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. അനിൽ ആന്റണിയാണ് പത്തനംതിട്ടയിലെ NDA സ്ഥാനാർഥി. നേരത്തെ, മാര്‍ച്ച് 15ന് പാലക്കാടും 17ന് പത്തനംതിട്ടയിലും എത്തുമെന്നാണ് അറിയിച്ചിരുന്നത്.

പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി രാവിലെ 11 മണിക്ക് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ എത്തിച്ചേരും എന്നറിയിച്ചിരുന്നെങ്കിലും വൈകും എന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗമാകും ജില്ലയിൽ എത്തുക.

ശബരിമല എടത്താവളം, പ്രമാടം ഇൻഡോർ സ്റ്റേഡിയം, കാത്തലിക് കോളേജ് ഗ്രൗണ്ട് എന്നീ മൂന്ന് ലാൻഡിംഗ് പോയിന്റുകളിൽ ഒരിടത്ത് ലാൻഡിംഗ് പോയിന്റ് ഉണ്ടാവുമെന്ന് അധികൃതർ ആലോചിക്കുന്നു. ക്രമീകരണങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി   സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെ ഉദ്യോഗസ്ഥർ പകൽസമയത്ത് ഈ സ്ഥലങ്ങൾ സന്ദർശിച്ചു. ആഭ്യന്തര മന്ത്രാലയവും പോലീസ് സേനയും സംയുക്തമായി ഒരുക്കങ്ങൾ വിലയിരുത്താറുണ്ട്.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, കേരള ഇൻചാർജ് പ്രകാശ് ജാവദേക്കർ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യൻ, പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വി.എ. സൂരജ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ അദ്ദേഹത്തെ സ്വീകരിക്കും. എൻഡിഎയുടെ ലോക്‌സഭാ സ്ഥാനാർത്ഥികളായ വി. മുരളീധരൻ (ആറ്റിങ്ങൽ), അനിൽ കെ. ആൻ്റണി (പത്തനംതിട്ട), ശോഭാ സുരേന്ദ്രൻ (ആലപ്പുഴ), ബൈജു കലാശാല (മാവേലിക്കര), പത്മജ വേണുഗോപാൽ തുടങ്ങിയ പ്രമുഖ നേതാക്കളും യോഗത്തിൽ പങ്കെടുക്കും.

]]>
Fri, 15 Mar 2024 10:42:46 +0530 Editor