News Malayali & Online Newsportal & : Local News http://newsmalayali.com/rss/category/local-news News Malayali & Online Newsportal & : Local News ml Copyright 2023 News Malayali & All Rights Reserved. MMS പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രാത്രിയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന ; കുടുങ്ങി സബ് രജിസ്ട്രാറും പ്യൂണും http://newsmalayali.com/vigilance-inspection-at-perinthalmanna-sub-registrars-office http://newsmalayali.com/vigilance-inspection-at-perinthalmanna-sub-registrars-office പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ്  (Vigilance).  രാത്രിയില്‍ ആയിരുന്നു വിജിലന്‍സിന്റെ പരിശോധന.ആധാരം ഏജന്റുമാര്‍ വഴി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രാത്രി ഏഴിന് ശേഷമാണ് വിജിലന്‍സ് സംഘം ഓഫീസിലെത്തിയത്. സബ് രജിസ്ട്രാറുടെ കയ്യില്‍ നിന്ന് 28600 രൂപയും പ്യൂണിന്റെ കൈവശമുണ്ടായിരുന്ന 2800 രൂപയും വിജിലന്‍സ് കണ്ടെടുത്തു.
 

]]>
Wed, 16 Feb 2022 09:46:22 +0530 Editor
കിണറ്റിലിറങ്ങി നായയെ രക്ഷിച്ചു; ഒടുവിൽ യുവതിക്ക് രക്ഷകരായത് അഗ്നിശമനസേന http://newsmalayali.com/fire-force-rescues-lady-who-fell-into-well-while-rescuing-pet-dog http://newsmalayali.com/fire-force-rescues-lady-who-fell-into-well-while-rescuing-pet-dog കിണറ്റിൽ വീണ വളർത്തുനായയെ രക്ഷിക്കാനിറങ്ങി കിണറ്റിലകപ്പെട്ട യുവതിയെ രക്ഷിച്ച് അഗ്നിമശമനസേന (Fire Force). വ്യാഴാഴ്ച ഉച്ചയ്ക്ക് വിളപ്പിൽശാല കുണ്ടാമൂഴിയിലാണ് സംഭവ൦.കുണ്ടാമൂഴി കുന്നത്തുവീട്ടിൽ വാടകയ്ക്കു താമസിക്കുന്ന പാർവതി (25) എന്ന യുവതിയാണ് കിണറ്റിൽ അകപ്പെട്ട വളർത്തുനായയെ രക്ഷിക്കാൻ ഇറങ്ങി ഒടുവിൽ കിണറ്റിൽ അകപ്പെട്ടത്.

വീട്ടിലെ കിണറ്റിൽ അകപ്പെട്ട നായയെ രക്ഷിക്കാൻ സാരികൾ കൂട്ടിക്കെട്ടി കിണറ്റിൽ ഇറങ്ങുകയായിരുന്നു പാർവതി. നായയെ രക്ഷിച്ച ശേഷം കിണറ്റിൽ നിന്നും തിരികെ കയറുന്നതിനിടെ സാരിയിൽ നിന്നും പിടിവിട്ട് യുവതി കിണറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ കാലിനും കൈയിനും പരിക്കേറ്റതോടെ യുവതി തിരികെ കയറാനാവാതെ കിണറ്റിൽ അകപ്പെടുകയായിരുന്നു.

കിണറ്റിലെ പമ്പ് സെറ്റിലെ പൈപ്പിൽ പിടിച്ചു കിടന്ന ഇവരെ കാട്ടാക്കടയിൽ നിന്നും അഗ്നിശമനസേനയുടെ യുണിറ്റ് എത്തിയാണ് രക്ഷിച്ചത്. അഗ്നിശമനസേനാംഗം കിണറ്റിലിറങ്ങി യുവതിയെ പുറത്ത് എത്തിക്കുകയായിരുന്നു. ഫയർമാൻ മഹേന്ദ്രനാണ് കിണറ്റിലേക്ക് ഇറങ്ങിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മുരുകൻ, ഉദ്യോഗസ്ഥരായ അനിൽകുമാർ, ബിജു, വിനുമോൻ, സജീവ്‌രാജ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

]]>
Fri, 28 Jan 2022 08:49:57 +0530 Editor
മംഗളൂരു – കണ്ണൂർ മെമു സർവീസ് നാളെ മുതൽ; ഓടിക്കുന്നത് ആധുനിക റേക്ക് http://newsmalayali.com/kannur-memu-train-service http://newsmalayali.com/kannur-memu-train-service കാത്തിരിപ്പിനൊടുവിൽ മംഗളൂരുവിലേക്കുള്ള മെമു (മെയിൻ ലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) സർവീസ് നാളെ തുടങ്ങും. പഴയ മംഗളൂരു പാസഞ്ചറിനു പകരമാണ് മെമു ഓടിക്കുന്നത്. ഇതിനായി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് അത്യാധുനിക മെമു റേക്കുകൾ പാലക്കാട് എത്തിച്ചു. ഇന്നു രാത്രിയോടെ കണ്ണൂരിൽ എത്തും. നാളെ രാവിലെ 7.40നാണ് കണ്ണൂരിൽ നിന്നുള്ള ആദ്യ സർവീസ്. നിലവിൽ കണ്ണൂർ –മംഗളൂരു ട്രെയിൻ സർവീസ് നടത്തുന്നതുപോലെ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ആയാണ് മെമുവും സർവീസ് നടത്തുക.കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ മെമു സർവീസ് തുടങ്ങുന്നത് കൂടുതൽ ട്രെയിനുകൾ മെമു റേക്കിലേക്കു മാറുന്നതിനു വഴിയൊരുക്കും. 3 ഫെയ്സ് മെമു റേക്കുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം ഡിവിഷനിൽ പാലക്കാട് മാത്രമാണ് നിലവിലുള്ളത്. 

അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒരിക്കൽ റേക്കുകൾ പാലക്കാട്ടെ മെമു കാർ ഷെഡിൽ എത്തിച്ച് പരിശോധനകൾ നടത്തേണ്ടതുണ്ട്. പാലക്കാട്ടേക്കുള്ള ഈ ഓട്ടം മറ്റൊരു ട്രെയിൻ സർവീസായി മാറ്റാനാണ് റെയിൽവേ ആലോചിക്കുന്നത്. രാവിലെ 5.45നു കണ്ണൂരിൽ നിന്നു പുറപ്പെട്ടിരുന്ന കോയമ്പത്തൂർ പാസഞ്ചറിന്റെ സമയത്ത് അൺറിസർവ്ഡ് സ്പെഷൽ എക്സ്പ്രസായി മെമു ഓടിച്ചാൽ റേക്കുകൾ പാലക്കാട്ട് എത്തിച്ച് അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കും. ഇതിനായി മറ്റൊരു മെമു റേക്ക് കൂടി ഒരാഴ്ചയ്ക്കകം പാലക്കാട്ട് എത്തുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.നേരത്തേ പാസഞ്ചറുകൾ സർവീസ് നടത്തിയിരുന്ന സമയങ്ങളിലെല്ലാം ഭാവിയിൽ മെമു റേക്കുകൾ ഉപയോഗിച്ചായിരിക്കും സർവീസ് നടത്തുക.

മെമു റേക്കുകൾ എത്തുന്നതോടെ സർവീസുകളുടെ എണ്ണം ആവശ്യമെങ്കിൽ വർധിപ്പിക്കാനും സാധിക്കും. സാധാരണ ട്രെയിനുകളിൽ ഒരേ സമയം രണ്ടു ലോക്കോ പൈലറ്റുമാർ വേണമെന്നിരിക്കെ മെമുവിൽ ഒരു ലോക്കോ പൈലറ്റ് മാത്രം മതി. മംഗളൂരുപോലുള്ള തിരക്കേറിയ സ്റ്റേഷനുകളിൽ ഷണ്ടിങ്ങിനായി ഒരു റെയിൽവേ ലൈൻ ഉപയോഗിക്കേണ്ടി വരുന്നതും ഒഴിവാക്കാം. ഓട്ടം തുടങ്ങിയാൽ പെട്ടന്നുതന്നെ വേഗം കൂട്ടാനും കുറയ്ക്കാനും നിർത്താനും സാധിക്കുമെന്നതും നേട്ടമാണ്. റീജെനറേറ്റീവ് ബ്രേക്കിങ് സിസ്റ്റമായതിനാൽ ഊർജ ഉപയോഗവും പരിമിതമാണ്.

കൂടുതൽപ്പേർക്ക് യാത്ര ചെയ്യാം,കൂടുതൽ സൗകര്യങ്ങൾ

സാധാരണ കോച്ചുകളിൽ 105 പേർക്ക് വീതമാണ് ഇരുന്നു യാത്ര ചെയ്യാൻ സാധിക്കുന്നത്. 12 കോച്ചുകളിലായി 1260 പേർക്ക് ഇരിക്കാം. പഴയ കോച്ചുകളിൽ വായുസഞ്ചാരം കുറവായതിനാൽ കൂടുതൽപ്പേർക്ക് നിന്നു യാത്ര ചെയ്യാൻ പ്രയാസമാണ്. 3 ഫേസ് മെമു കോച്ചുകളിൽ ആയിരത്തോളം പേർക്ക് ഇരുന്നും രണ്ടായിരത്തി അറുന്നൂറോളം പേർക്ക് നിന്നും യാത്ര ചെയ്യാൻ സാധിക്കും. മൂവായിരത്തി അറുന്നൂറോളം പേർക്ക് സുഖമായി ഒരേ സമയം സഞ്ചരിക്കാമെന്നത് ട്രെയിൻ സർവീസുകൾ കുറവുള്ള കണ്ണൂർ–മംഗളൂരു പാതയിൽ വലിയ അനുഗ്രഹമാകും.

കൂടുതൽ സുരക്ഷ, കോച്ചുകളിൽ സിസി ടിവി സംവിധാനം, എൽഇഡി ലൈറ്റുകൾ, മെട്രോ ട്രെയിനുകളിൽ എന്നപോലെ സ്റ്റേഷനുകളുടെ വിവരങ്ങൾ എഴുതിക്കാണിക്കാനുള്ള ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ, ചാരി ഇരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യം എന്നിവ യാത്ര കൂടുതൽ സൗകര്യപ്രദമാക്കും.

]]>
Tue, 25 Jan 2022 13:32:26 +0530 Editor
കേരളത്തിലെ ആദ്യ സമ്പൂർണ ബയോ മൈനിങ് പദ്ധതി. http://newsmalayali.com/kollam-waste-management-at-kureepuzha-chandi-depot http://newsmalayali.com/kollam-waste-management-at-kureepuzha-chandi-depot ബയോ മൈനിങ് പ്രക്രിയയിലൂടെ കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ മാലിന്യമല സംസ്കരണം തുടങ്ങി. കേരളത്തിലെ ആദ്യ സമ്പൂർണ ബയോ മൈനിങ് പദ്ധതിയാണ് ഇത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശങ്ങൾക്ക് വിധേയമായാണ് ബയോ മൈനിങ് രീതിയിൽ മാലിന്യം സംസ്കരിക്കുന്നത്. പ്ലാസ്റ്റിക്, മറ്റു ജ്വലന സാധ്യതയുള്ള വസ്തുക്കൾ എന്നിവ വേർതിരിച്ചു സിമന്റ് കമ്പനികളുടെ ചൂളകളിൽ ഇന്ധനമായി ഉപയോഗിക്കുന്നതിനു കൈമാറും

ദക്ഷിണ കൊറിയയിൽ നിന്നുള്ള നൂതന സാങ്കേതിക വിദ്യയും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ചു മണ്ണിലെ മൈക്രോ പ്ലാസ്റ്റിക് അടക്കമുള്ള അംശങ്ങൾ വേർതിരിച്ചെടുക്കും. പ്ലാസ്റ്റിക്കിനു പുറമേ കല്ല്, മണ്ണ്, കോൺക്രീറ്റ് അവശിഷ്ടങ്ങൾ, തുണി, ടയർ, തടി, ചില്ല്, ചെരിപ്പ് എന്നിവയുടെ അംശങ്ങളും വേർതിരിച്ചു സംസ്കരിക്കും. പതിറ്റാണ്ടുകളായി കുന്നുകൂടി കിടക്കുന്ന മാലിന്യം ഇളക്കി, രോഗകാരികളായ ബാക്ടീരിയകളെ പരമാവധി ഇല്ലാതാക്കുന്നതിന് പ്രത്യേക ഇനോക്കുലം കലർത്തിയ വെള്ളം തളിച്ച ശേഷമാണ് തരം തിരിക്കുന്നത്.

ഈ മാസം ആദ്യം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയിരുന്നു. മാലിന്യസംസ്കരണത്തിനു കോർപറേഷൻ പല പദ്ധതികളും നേരത്തെ ആവിഷ്കരിച്ചെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല. 1.04 ലക്ഷം ക്യുബിക് മീറ്റർ മാലിന്യം നീക്കുന്നതിനു പലതവണ ടെൻഡർ പൂർത്തിയാക്കിയെങ്കിലും ജോലി ആരംഭിക്കാൻ കഴിഞ്ഞില്ല. മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികൾ സമരസമിതി രൂപീകരിച്ചു സമരം നടത്തിവരുകയും ദേശീയ ഹരിത ട്രൈബ്യൂണലിനെ ഉൾപ്പെടെ സമീപിക്കുകയും ചെയ്തിരുന്നു.

അതിന്റെ വിജയം കൂടിയാണ് ഇപ്പോൾ ആരംഭിച്ച ബയോ മൈനിങ്, തമിഴ്നാട് ഈ റോഡ് ആസ്ഥാനമായുള്ള സിഗ്മ ഗ്ലോബൽ എൻവറോൺ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ആറ് ആൾ ഉയരത്തിൽ കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യം വേർതിരിച്ചു സംസ്കരിക്കുന്നത്. 5.47 ഏക്കർ സ്ഥലത്തെ കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യം സംസ്കരിക്കുന്നതിന് 11. 85 കോടി രൂപയ്ക്കാണ് കരാർ നൽകിയത്. മേയർ പ്രസന്ന ഏണസ്റ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി മേയർ കൊല്ലം മധു അധ്യക്ഷത വഹിച്ചു.

മാലിന്യം കൊണ്ടുപോകുന്നതിന്റെ ഫ്ലാഗ് ഓഫും മേയർ നിർവഹിച്ചു. എംഎൽഎ മാരായ എം. മുകേഷ്, ഡോ. സുജിത്ത് വിജയൻ പിള്ള, സ്ഥിരസമിതി അധ്യക്ഷരായ യു. പവിത്ര, എസ്.ഗീതാകുമാരി, എസ്. ജയൻ, ജി.ഉദയകുമാർ, ഹണി ബെഞ്ചമിൻ, എ.കെ.സവാദ്, എസ്. സവിത ദേവി, ഡിവിഷൻ കൗൺസിലർ ശ്രീലത, കോർപറേഷൻ സെക്രട്ടറി പി.കെ.സജീവ്, സൂപ്രണ്ടിങ് എൻജിനീയർ എം.എസ്.ലത, അഡീഷനൽ സെക്രട്ടറി എ.എസ്. ശ്രീകാന്ത്, പൊല്യുഷൻ കൺട്രോൾ ബോർഡ് ജില്ലാ എൻവയൺമെന്റൽ എൻജിനീയർ പി.സിമി, സിഗ്മ ഡയറക്ടർ നാഗേഷ് പ്രഭു, കോർപറേഷൻ ഹെൽത്ത് സൂപ്പർവൈസർ എം. ആർ. രാംകുമാർ എന്നിവർ പങ്കെടുത്തു.

]]>
Tue, 25 Jan 2022 13:22:43 +0530 Editor
ജലഅതോറിറ്റി ആസ്ഥാനത്തെ ഇന്റ‍ർവ്യൂ; കോവിഡ് പ്രോട്ടോ‍ക്കോൾ ലംഘിച്ചെന്ന് പരാതി http://newsmalayali.com/trivandrum-interview-conducted-in-water-authority-headquarter-by-violating-covid-protocols http://newsmalayali.com/trivandrum-interview-conducted-in-water-authority-headquarter-by-violating-covid-protocols കോവിഡ് വ്യാപനം അതിരൂക്ഷമായ തലസ്ഥാനത്ത് കോവിഡ് പ്രോട്ടോ‍കോൾ ലംഘിച്ച് ജലഅതോറിറ്റി ആസ്ഥാനത്ത് ഇന്റ‍ർവ്യു നടത്തിയെന്നു പരാതി. ക്വാളിറ്റി കൺട്രോൾ ഡിവിഷനുകൾക്കു കീഴിൽ വിവിധ തസ്തികകളിലേക്ക് ഇന്നലെ വെള്ളയമ്പലം ജലഭവ‍നിലെ ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ ഓഫിസിൽ രാവിലെ 10 മുതൽ 2 വരെയായിരുന്നു ഇന്റ‍ർവ്യു. വൈകിട്ട് 5 മണിയോടെയാണ് നടപടികൾ അവസാനിച്ചത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലേക്ക് ക്വാളിറ്റി മാനേജർ, ടെക്നിക്കൽ മാനേജർ, ഡേറ്റ എൻട്രി ഓ‍പ്പറേറ്റർ, ലാബ് അറ്റൻഡന്റ്, സാം‍പ്ലിങ് അറ്റൻഡന്റ് തസ്തികകളി‍ലേക്കാണ് ഇന്റ‍ർവ്യു നടത്താൻ നിശ്ചയിച്ചത്. ഇന്നലെ തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിലാ‍യിരുന്നു ഇന്റ‍ർവ്യു നടന്നത്. തിരുവനന്തപുരം ഡിവിഷനിലേക്ക് ജല‍ഭവനിൽ നടത്തിയ ഇന്റർവ്യൂവിൽ വനിതകൾ ഉൾപ്പെടെ 250ൽപ്പരം പേരാണ് എത്തിയത്. എണ്ണം കൂടിയതോടെ അധികൃതർ ആശങ്കയിലായി.

കോവിഡ് രൂക്ഷമായ സമയത്ത് ഇന്റ‍ർവ്യു മാറ്റിവ‍യ്ക്കണമെന്നും ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇതിനിടെ ആവശ്യപ്പെട്ടെങ്കിലും ഇന്റർ‍വ്യൂ നടത്തിപ്പിന്റെ ചുമതലയുള്ളവർ വഴങ്ങിയി‍ല്ലെന്നും ഇന്റ‍ർവ്യു നിശ്ചയിച്ചിട്ടു‍ണ്ടെങ്കിൽ അതു നടത്തുമെന്നു പ്രതികരിച്ചെന്നും പരാതിയുണ്ട്. പങ്കെടുക്കാനെത്തിയ ഉദ്യോഗാർഥികൾക്ക് സാനിറ്റൈസർ നൽകിയില്ലെന്നും ഇവർ ബഹളം വച്ചപ്പോ‍ഴാണ് സാനിറ്റൈസർ എത്തിച്ചതെന്നും പരാതിയുണ്ട്. ഒന്നാം നിലയിൽ നടന്ന ഇന്റർവ്യൂവിൽ സാമൂഹിക അകലം പാലിക്കാതെയാണ് ഉദ്യോഗാർഥികളെ ക്രമീകരിച്ച‍തെന്നും ആരോപണം ഉയർന്നു.

സംഭവമറിഞ്ഞ് മ്യൂസിയം പൊലീസ് സ്ഥലത്തെത്തി.അതേസമയം, ജീവനക്കാരുടെ കുറവ് പരിഹരിച്ച് ലാബുകളുടെ പ്രവർത്തനം സുഗമമാക്കുന്നതി‍നാണ് ഇന്റർ‍വ്യു നടത്തിയതെന്നും കോവിഡ് പ്രോട്ടോ‍കോൾ പാലിച്ചായിരുന്നു നടപടികളെന്നും ക്വാളിറ്റി കൺട്രോൾ ഡിവിഷൻ(തിരുവനന്തപുരം)എക്സിക്യൂട്ടീവ് എൻജിനീയർ ആർ.വി.സന്തോഷ്കുമാർ പറഞ്ഞു. ഇന്റർ‍വ്യു ആരംഭിച്ച സമയത്ത് ചില പോരായ്മകൾ ഉണ്ടായിരുന്നത് പിന്നീടു പരിഹരി‍ച്ചെന്നും അദ്ദേഹം അറിയിച്ചു.

]]>
Tue, 25 Jan 2022 13:15:55 +0530 Editor
റോഡ് ഉന്നത നിലവാരത്തിൽ; കുഴിയിലകപ്പെട്ട് വീടുകൾ http://newsmalayali.com/pathanamthitta-aanayadi-koodal-road http://newsmalayali.com/pathanamthitta-aanayadi-koodal-road നിർമാണം പുരോഗമിക്കുന്ന ആനയടി-കൂടൽ റോഡിന്റെ കുരമ്പാല തെക്ക് ഭാഗത്ത് വീണ്ടും പരാതിയുമായി നാട്ടുകാർ. ഇവിടെ റോഡ് ഉയർത്തി നിർമിക്കുന്നതിലാണ് പരാതി. റോഡ് ഉയർത്തുന്നതിനു മുന്നോടിയായി കരിങ്കല്ലുകൊണ്ട് സംരക്ഷണഭിത്തി കെട്ടിയതോടെ പല വീടുകളും കുഴിയിൽ അകപ്പെട്ടതുപോലെയായി എന്നാണ് ആക്ഷേപം.ചില വീടുകളിലേക്ക് ഓട്ടോറിക്ഷ, കാർ എന്നിവ കയറാനാകാത്ത വിധം ഉയരത്തിലാണ് ഭിത്തി നിർമിച്ചത്. വശങ്ങളിൽ പാടമുള്ള ഭാഗത്ത് വെള്ളം കയറുന്നത് ഒഴിവാക്കാൻ റോഡ് ഉയർത്താറുണ്ട്.

എന്നാൽ, താരതമ്യേന ഉയർച്ചയുള്ള ഈ ഭാഗത്ത് റോഡ് വീണ്ടും ഉയർത്തുന്നതെന്തിനാണെന്നു നാട്ടുകാർ ചോദിക്കുന്നു. വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഇവർ പരാതിയും നൽകിയിരുന്നു. എന്നാൽ, ഇത് പരിശോധിക്കാതെ ഉയരത്തിൽ റോഡ് നിർമിക്കാനായി ഭിത്തി നിർമിച്ചെന്നാണ് പരാതി.109.13 കോടി രൂപ ചെലവഴിച്ചാണ് നയടി-പഴകുളം-കുരമ്പാല-കീരുകുഴി-ചന്ദനപ്പള്ളി വഴി കൂടലിലെത്തുന്ന റോഡിന്റെ പുനർനിർമാണം. 2016-17 കാലയളവിൽ തയാറാക്കിയ പദ്ധതിയിൽ വൈകിയാണ് നിർമാണം തുടങ്ങിയത്. നിർമാണജോലികൾ ഇടയ്ക്ക് വേഗത്തിലായെങ്കിലും ഇപ്പോൾ മന്ദഗതിയിലാണെന്ന വിമർശനവുമുണ്ട്.

പോസ്റ്റ് ഓഫിസ് ജംക്‌ഷൻ വരെയാണ് ടാറിങ് പൂർത്തിയായത്. ഇവിടെ മുതൽ കുരമ്പാല തോട്ടുകര വരെയുള്ള ഭാഗത്ത് ജോലികൾ നടക്കുന്നതേയുള്ളൂ. ഒന്നര മാസമായി ഈ സ്ഥിതി തുടരുകയാണ്. സംരക്ഷണ ഭിത്തി, ഓട, കലുങ്ക് എന്നിവയുടെ നിർമാണജോലികൾ ഇഴഞ്ഞാണ് നീങ്ങുന്നത്. ഇതുമൂലം പൊടിശല്യം രൂക്ഷമായെന്നും ഇതൊഴിവാക്കാൻ കൃത്യമായി വെള്ളം തളിക്കുന്നില്ലെന്നും പരാതിയുണ്ട്.

റോഡ് പുനർനിർമാണത്തിന്റെ ജോലികൾ നടക്കുന്നത് കാരണം ഇതുവഴിയുള്ള കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകൾ നിർത്തി. കുരമ്പാല-പഴകുളം റൂട്ടിൽ രൂക്ഷമായ യാത്രാക്ലേശമാണ്. ജോലി ചെയ്യുന്നവരും വിദ്യാർഥികളും ബുദ്ധിമുട്ടുകയാണ്. റോഡിലെ തടസ്സങ്ങൾ കാരണം ഓട്ടോറിക്ഷകളും ഓടാൻ മടിക്കുന്നെന്നു നാട്ടുകാർ പറയുന്നു

]]>
Tue, 25 Jan 2022 12:45:50 +0530 Editor
പന്തളത്ത് നിർത്തിയിട്ട ലോറിയിൽ ഉറങ്ങി; ഉണർന്നപ്പോൾ ആര്യങ്കാവ് http://newsmalayali.com/slept-in-a-lorry-parked-at-pandalam http://newsmalayali.com/slept-in-a-lorry-parked-at-pandalam ഡ്രൈവർ അറിയാതെ നിർത്തിയിട്ടിരുന്ന ലോറിയിൽ കയറിക്കിടന്ന് ഉറങ്ങിയ ബാലൻ എഴുന്നേറ്റത് കൊല്ലം ജില്ലയിലെ ആര്യങ്കാവിനടുത്ത്!. ഇന്നലെ രാവിലെ 7നാണ് ആര്യങ്കാവ് പൊലീസ് ഔട്ട്പോസ്റ്റിൽ ലോറി ഡ്രൈവർ ബാലനെ കൈമാറി. കഴിഞ്ഞദിവസം രാത്രി പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിനു സമീപം ലോറി നിർത്തിയിട്ടിരിക്കുകയായിരുന്നു.

 

മകരവിളക്കിനോടനുബന്ധിച്ച് താൽക്കാലിക കട നടത്തുന്ന സീതത്തോട് സ്വദേശിയുടെ മകൻ ലോറിയുടെ പിൻവശത്ത് കയറിക്കിടന്നു. ഇതറിയാതെ ലോറി ഡ്രൈവർ വാഹനവുമായി തമിഴ്നാട്ടിലേക്ക് ലോഡ് എടുക്കാൻ പോകുകയായിരുന്നു.ഇടപ്പാളയം കഴിഞ്ഞപ്പോൾ ലോറിയുടെ പിന്നിൽനിന്ന് ഒരാൾ തലപൊക്കി നോക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടു.

ലോറി നിർത്തി നോക്കിയപ്പോഴാണ് ബാലനെ കാണുന്നത്. വിവരങ്ങൾ തിരക്കിയ ശേഷം ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിൽ ഇറക്കി. പൊലീസിനോട് വിവരങ്ങൾ ധരിപ്പിച്ചു. വിവരമറിയിച്ചതിനെത്തുടർന്ന് പന്തളം പൊലീസ് തെന്മലയിൽ എത്തി ബാലനെ കൂട്ടിക്കൊണ്ടുവരികയായിരുന്നു

]]>
Tue, 25 Jan 2022 12:42:37 +0530 Editor
കടക്കെണിയെ തുടർന്ന് അടച്ചുപൂട്ടി; സഹകരണ ആശുപത്രിയിൽ വൻ മോഷണം http://newsmalayali.com/ernakulam-massive-theft-in-cooperative-hospital http://newsmalayali.com/ernakulam-massive-theft-in-cooperative-hospital കടക്കെണിയെ തുടർന്ന് അടച്ചുപൂട്ടിയ രാജീവ്ഗാന്ധി സഹകരണ ആശുപത്രിയിൽ നിന്നു ലക്ഷങ്ങൾ വിലവരുന്ന സാധനങ്ങൾ മോഷണം പോയി. ജനറേറ്ററിന്റെ ഭാഗങ്ങൾ, എസി, ഇലക്ട്രിക് കേബിളുകൾ, മോട്ടർ തുടങ്ങിയവയാണു നഷ്ടപ്പെട്ടത്. ആശുപത്രിയുടെ പിൻവശത്തു പഴയ കോൺക്രീറ്റ് ജനൽ അടർത്തി മാറ്റിയ വിടവിലൂടെയാണു മോഷ്ടാക്കൾ കയറി സാധനങ്ങൾ കടത്തിയതെന്നു കരുതുന്നു. കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ നിന്നു വിളിപ്പാടകലെയാണു സംഭവം.

ദിവസങ്ങൾക്കു മുൻപ് നടന്ന മോഷണം എൽഡിഎഫ് നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് സമിതി മറച്ചുവച്ചതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. രണ്ടര വർഷത്തിലേറെയായി അഡ്മിനിസ്ട്രേറ്റർ ഭരണത്തിൽ ആശുപത്രി പ്രവർത്തനം നിലച്ചിരിക്കയാണ്. അഡ്മിനിസ്ട്രേറ്റർ സമിതി കളവു മറച്ചു വച്ചതിനാൽ പൊലീസ് ഇതുവരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടില്ലെന്നു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി പ്ലാത്തോട്ടം,നഗരസഭാ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ,മുൻ ചെയർമാൻ പി.സി.ജോസ് എന്നിവർ പറഞ്ഞു.

മോഷണം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നു പൊലീസിൽ പരാതി നൽകിയിരുന്നതായി അഡ്മിനിസ്ട്രേറ്റീവ് സമിതി കൺവീനറും മുൻ നഗരസഭാ ചെയർമാനുമായ റോയ് ഏബ്രഹാം പറഞ്ഞു. പൊലീസ് കേസ് അന്വേഷിച്ചു വരികയാണ്. അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ കാലാവധി കഴിഞ്ഞ ഡിസംബർ 26നു അവസാനിച്ചെങ്കിലും സഹകരണവകുപ്പ് താക്കോൽ തിരികെ വാങ്ങാത്തതിനാലാണു സമിതി തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

]]>
Tue, 25 Jan 2022 12:39:15 +0530 Editor
കോട്ടയത്ത് കെ–റെയിൽ സർവേ കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു http://newsmalayali.com/k-rail-project-protesters-block-officials-in-kottayam http://newsmalayali.com/k-rail-project-protesters-block-officials-in-kottayam ഞീഴുർ തോട്ടക്കുറ്റിയിൽ കെ–റെയിൽ സർവേ കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ കെ–റെയിൽ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞുവച്ചു. കല്ലുകളുമായി വന്ന പിക്കപ്പിന്റെ മുൻപിൽ വഴിയിൽ കിടന്നു പ്രതിഷേധിക്കുകയാണു സമരക്കാർ. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാലു ജീപ്പ് പൊലീസുകാർ സ്ഥലത്തുണ്ട്

]]>
Mon, 24 Jan 2022 10:44:07 +0530 Editor
കുടുതൽ വരുമാനം ലഭിച്ച സർവീസ് ഫാസ്റ്റ് ആക്കി; വരുമാനത്തിൽ 6000 രൂപ കുറവ്, ഇനി നിർത്തലാക്കും http://newsmalayali.com/pathanamthitta-ksrtc-bus-service http://newsmalayali.com/pathanamthitta-ksrtc-bus-service കെഎസ്ആർടിസി പത്തനംതിട്ട-കൊല്ലം ചെയിൻ അട്ടിമറിക്കുന്നു. വരുമാനം കൂടിയ ഓർഡിനറി സർവീസ് ഫാസ്റ്റ് ആക്കിയപ്പോൾ പ്രതിദിന വരുമാനത്തിൽ 6000 രൂപയുടെ കുറവ്. അതിന്റെ പേരിൽ സർവീസ് നിർത്തലാക്കാൻ നീക്കമെന്ന് ജീവനക്കാരും യാത്രക്കാരും.കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിൽ നിന്ന് രാവിലെ 5.20ന് ഉള്ള കൊല്ലം ചെയിൻ ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പായി സർവീസ് നടത്തിയപ്പോൾ പ്രതിദിനം 22,000 രൂപയിൽ കുറയാതെ ലഭിക്കുമായിരുന്നു.

ഫാസ്റ്റ് പാസഞ്ചർ ആക്കിയപ്പോൾ പരമാവധി വരുമാനം 16,000 രൂപ മാത്രം. ജില്ലയിൽ ഓർഡിനറി സർവീസിൽ ഏറ്റവും കുടുതൽ വരുമാനം ലഭിച്ച സർവീസാണിത്. പത്തനംതിട്ട-കൊല്ലം റൂട്ടിൽ ദിവസം മൂന്ന് ട്രിപ്പ് ഉണ്ടായിരുന്നു. കൊല്ലത്തു നിന്നു പത്തനംതിട്ടയ്ക്കുള്ള അവസാന ബസും ഇതായിരുന്നു.

കൂടുതൽ വരുമാനം ലഭിച്ചതോടെ അത് അട്ടിമറിക്കാനുള്ള നീക്കവും സജീവമാക്കി. അതിന്റെ ഭാഗമായി 4 മാസം മുൻപ് ഇത് ഫാസ്റ്റ് പാസഞ്ചറാക്കി. ഓർഡിനറിയായി ഓടിയിരുന്ന അതേ റൂട്ടിൽ അതേ സമയത്ത് ഓടിത്തുടങ്ങി. ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് എടുക്കുന്ന സമയം തന്നെയാണ് ഫാസ്റ്റിനും വേണ്ടിവന്നത്. ബസ് ചാർജ് കൂടുതലും. കൊല്ലത്തെ കശുവണ്ടി തൊഴിലാളികളിൽ നല്ലൊരു ഭാഗവും ഈ ബസിലായിരുന്നു യാത്ര. ഫാസ്റ്റ് പാസഞ്ചർ ആയതോടെ ചെറിയ ദൂരത്തേക്കുള്ള യാത്രക്കാർ കയറാതെ വന്നതാണ് വരുമാനം കുറയാൻ കാരണം.

കെഎസ്ആർടിസിയെ നന്നാക്കാനല്ല തകർക്കാനാണ് ഈ പരിഷ്കാരം കൊണ്ടുവന്നതെന്നാണ് ജീവനക്കാരും യാത്രക്കാരും പറയുന്നത്. വരുമാനം കുറഞ്ഞതിന്റെ പേരിൽ ഫാസ്റ്റ് നിർത്തലാക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇത് പത്തനംതിട്ട-കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ സഹായിക്കാൻ വേണ്ടിയാണെന്നും അവർ പറയുന്നു.

]]>
Sat, 22 Jan 2022 08:59:51 +0530 Editor
ശബരിഗിരി, കക്കാട് അണക്കെട്ടുകളിൽ സിസി ‍ടിവി ക്യാമറകൾ കൺതുറന്നു http://newsmalayali.com/pathanamthitta-seethathode-cctv-cameras http://newsmalayali.com/pathanamthitta-seethathode-cctv-cameras ശബരിഗിരി, കക്കാട് ജല വൈദ്യുത പദ്ധതിയുടെ അണക്കെട്ടുകളിൽ സിസി ‍ടിവി ക്യാമറകൾ സ്ഥാപിച്ചു. പദ്ധതിയും സമീപ പ്രദേശങ്ങളും ഇനി ക്യാമറക്കണ്ണുകളിൽ സുരക്ഷിതം. ക്യാമറ സ്ഥാപിച്ച ആദ്യ ദിവസം തന്നെ ആനത്തോട് അണക്കെട്ടിന്റെ മുൻപിലൂടെ രാത്രി പുലി നടന്ന് പോകുന്ന ദൃശ്യം പതിഞ്ഞതും ശ്രദ്ധേയമായി. കക്കാട് പദ്ധതിയുടെ മൂഴിയാർ, ശബരിഗിരി പദ്ധതിയുടെ കക്കി, ആനത്തോട്, പമ്പ അണക്കെട്ടുകളിലാണു ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. കക്കിയിൽ 11നും, മറ്റ് അണക്കെട്ടുകളിൽ 12 വീതം ക്യാമറകളുമായാണ് ഉള്ളത്.

അണക്കെട്ടുകളുടെ സുരക്ഷാ ചുമതല വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഔട്ട് പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള ടിവിയിൽ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കാനാകും. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. അണക്കെട്ട് സുരക്ഷാ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പള്ളം കൺട്രോൾ ഓഫിസിലെ പ്രത്യേക വിഭാഗത്തിന്റെ അധീനതയിലാണ് സിസി ടിവികളുടെ പ്രവർത്തനം. സംസ്ഥാനത്തെ 16 അണക്കെട്ടുകളിൽ ഏകദേശം 15 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ലോക ബാങ്ക്, കേന്ദ്ര ജല വിഭവ കമ്മിഷൻ എന്നിവരുടെ ഡ്രിപ്പ് ഫണ്ടിൽ നിന്നാണ് ആവശ്യമായ തുക കണ്ടെത്തിയിരിക്കുന്നത്.

ക്യാമറകൾക്കു 5 വർഷത്തെ വാറണ്ടി ഉണ്ട്. 32 ജിബി ഡേറ്റ സൂക്ഷിക്കാനും 40 ദിവസത്തെ ഡേറ്റ ബാക്കപ്പ് ചെയ്യാനുമാകും. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ക്യാമറകളുടെ കരാറുകാർ. മൂഴിയാറിൽ നിന്ന് 11 കെവി ടവറിലൂടെ ഏകദേശം 35 കിലോമീറ്ററോളം ബിഎസ്എൻഎൽ നെറ്റ്‌വർക്ക് കേബിൾ വലിച്ച് പമ്പയിൽ എത്തിച്ചാണ് ക്യാമറകളുമായി ബന്ധിച്ചിരിക്കുന്നത് മൂഴിയാർ–ഗവി റൂട്ടിലാണ് എല്ലാ അണക്കെട്ടുകളും സ്ഥിതി ചെയ്യുന്നത്. ഇനി മുതൽ ഗവി റൂട്ടിൽ എത്തുന്ന എല്ലാ വിനോദ സഞ്ചാരികളും ക്യാമറ നിരീക്ഷണത്തിലാകും.

]]>
Sat, 22 Jan 2022 08:56:37 +0530 Editor
ശുദ്ധജലം വാങ്ങാൻ വേണം ദിവസവും 500 രൂപ; ദിവസേന കിട്ടുന്ന കൂലിയുടെ പകുതി പണം വെള്ളത്തിനു നൽകണം http://newsmalayali.com/kollam-adichanalloor-water-issue http://newsmalayali.com/kollam-adichanalloor-water-issue പഞ്ചായത്തിൽ ഒൻപതാം വാർഡിൽ ഉഗ്രൻകുന്ന് കോളനി, ശാസ്താംപൊയ്ക, മാർത്തോമ്മാ പള്ളിക്ക് മുകൾ ഭാഗം വരുന്ന പ്രദേശം, കുമ്മല്ലൂർ ആലുവിള, കട്ടച്ചൽ ഏലാ എന്നിവിടങ്ങളിൽ വേനൽക്കാലത്തെ ശുദ്ധജല ക്ഷാമത്തിനു ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തം. ഉഗ്രൻകുന്ന് കോളനിയിൽ ഏതു കാലത്ത് വെള്ളം എത്തിക്കാൻ സാധിക്കുമെന്ന് അധികൃതർക്ക് ഉറപ്പു പറയാനും ആകുന്നില്ല. വേനൽ കടുത്തതോടെ ഇവിടത്തെ കിണറുകളെല്ലാം വറ്റി.

പഞ്ചായത്ത് അധികൃതർ വാഹനത്തിൽ കൊണ്ടു വരുന്ന കുടിവെള്ളം ഒന്നിനും തികയില്ല. ദിവസേന 500 രൂപ കൊടുത്തു ശുദ്ധജലം വാങ്ങേണ്ട ഗതികേടിലാണു നാട്ടുകാർ. കലക്ടർ, എംഎൽഎ, വാട്ടർ അതോറിറ്റി എന്നിവരോടു പരാതി പറഞ്ഞു മടുത്തു. ജല ജീവൻ പദ്ധതി പ്രകാരം പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ പൈപ്പ് തുറന്നാൽ വെള്ളത്തിനു പകരം ശബ്ദം മാത്രമാണ് കേൾക്കുന്നതെന്ന് ഉഗ്രൻകുന്ന് കോളനി നിവാസികൾ പറയുന്നു. നെടുമ്പന-ആദിച്ചനല്ലൂർ പഞ്ചായത്ത് അതിർത്തിയിലുളള ഉഗ്രൻ കുന്ന് കോളനിയിൽ താമസിക്കുന്നത് കൂടുതൽ പേരും സാധാരണക്കാരാണ്. കൂലി വേല ചെയ്താണ് ഇവർ കുടുംബം പുലർത്തുന്നത്.

]]>
Sat, 22 Jan 2022 08:51:24 +0530 Editor
പകുതിയിൽക്കൂടുതൽ ടവറുകളും അനധികൃതം: കോർപറേഷനു കോടികളുടെ നഷ്ടം; ഉദ്യോഗസ്ഥർക്കു ചാകര http://newsmalayali.com/thiruvananthapuram-mobile-tower-tax-evasion-found http://newsmalayali.com/thiruvananthapuram-mobile-tower-tax-evasion-found കോർപറേഷന്റെ നികുതി പരിധിക്കു പുറത്ത് നഗരത്തിൽ 214 മൊബൈൽ ടവറുകൾ. നികുതി ചോർച്ചയുടെ വഴികൾ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ ആകെയുള്ള 431 മൊബൈൽ ടവറുകളിൽ 217 എണ്ണത്തിനു മാത്രമേ നികുതി ചുമത്തുന്നൊള്ളൂവെന്നു കണ്ടെത്തൽ. അനധികൃതമായി പ്രവർത്തിക്കുന്ന മൊബൈൽ ടവറുകൾ വഴി കെട്ടിട നികുതിയിൽ പ്രതിവർഷം 3% ചോർച്ചയുണ്ടാകുന്നുവെന്നാണ് കണക്കുകൂട്ടൽ.

വസ്തു നികുതി നൂറു കോടിയിൽ എത്തിക്കാനായി എല്ലാ മൊബൈൽ ടവറുകൾ‍ക്കും നികുതി നിശ്ചയിച്ചു നൽകാൻ റവന്യു ഇൻസ്പെക്ടർക്കു കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് നിർദേശം നൽകി. അതേസമയം, കോർപറേഷൻ ഉദ്യോഗസ്ഥർ അറിയാതെ ഇത്രയും ടവറുകൾ സ്ഥാപിച്ചതും ഇത്രകാലം പ്രവർത്തിച്ചതും ദുരൂഹമാണെന്ന് ആരോപണമുയർന്നു. ഏറ്റവും കൂടുതൽ അനധികൃത ടവറുകൾ പ്രവർത്തിക്കുന്നത് പട്ടം, ചാല വാർഡുകളിലാണ്– 9 എണ്ണം വീതം.

കേശവദാസപുരം, പേരൂർക്കട, കണ്ണമ്മൂല എന്നീ വാർഡുകളിൽ 8 വീതവും മെഡിക്കൽ കോളജ്, കുറവൻകോണം, തമ്പാനൂർ, ചാക്ക, ഫോർട്ട്, കഴക്കൂട്ടം, വെങ്ങാനൂർ എന്നിവിടങ്ങളിൽ 7 വീതവും അനധികൃത ടവറുകൾ പ്രവർത്തിക്കുന്നു. ശ്രീകണ്ഠേശ്വരം, വഞ്ചിയൂർ, ഞാണ്ടൂർക്കോണം വാർഡുകളിൽ 6 വീതവും കുന്നുകുഴി, വലിയവിള, വഴുതയ്ക്കാട്, മണക്കാട്, ചെമ്പഴന്തി എന്നിവിടങ്ങളിൽ 5 വീതവും ടവറുകൾ പ്രവർത്തിക്കുന്നത് കോർപറേഷന്റെ അനുമതി നേടാതെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇവയ്ക്കു പ്ലിന്ത് ഏര്യാ അടിസ്ഥാനമാക്കി 3 ഇരട്ടി അധിക നികുതി ചുമത്താനാണ് ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്ന നിർദേശം. 4 വർഷത്തിനകത്തു സ്ഥാപിച്ചതാണെന്നു ബോധ്യപ്പെടുത്തുന്ന പക്ഷം നിയമപരമായ ഇളവു നൽകും. നികുതി നിർണയിച്ച് 31 നു മുൻപ് ഡിമാൻഡ് നോട്ടിസ് നൽകാനും വീഴ്ച വരുത്തുന്ന റവന്യു ഇൻസ്പെക്ടർമാരിൽ നിന്നു ബാധ്യത ഇടാക്കാനുമാണ് നിർദേശം. ആകെയുള്ളതിന്റെ പകുതിയിൽ‍ക്കൂടുതൽ ടവറുകൾ ഇത്രകാലം അനധികൃതമായി പ്രവർത്തിച്ചത് ഉദ്യോഗസ്ഥ വീഴ്ചയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

ടവർ സ്ഥാപിക്കുന്നതിനു പെർമിറ്റ് നൽകേണ്ടത് എൻജിനീയറിങ് വിഭാഗവും നികുതി നിർണയിക്കേണ്ടത് റവന്യു വിഭാഗവുമാണ്. പ്ലാൻ, സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ്, വിമാനത്താവള അതോറിറ്റിയുടെ നിരാക്ഷേപ പത്രം ഉൾപ്പെടെയാണ് പെർമിറ്റിനായി അപേക്ഷിക്കേണ്ടത്. സാധാരണ കെട്ടിട നിർമാണ പെർമിറ്റിന് ഈടാക്കുന്നതിനെക്കാൾ കൂടിയ തുകയാണ് ടവറുകളിൽ നിന്ന് ഈടാക്കുന്നത്.

30 ദിവസം വരെ പെർമിറ്റ് അനുവദിച്ചില്ലെങ്കിൽ ഡീംഡ് പെർമിറ്റായി കണക്കാക്കി നിർമാണം ആരംഭിക്കാം. ഈ പഴുത് ഉപയോഗിച്ച് നിർമ‍ാണം പൂർത്തിയാക്കുന്നവ റവന്യു ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നികുതി നിർണയവും വൈകിപ്പിക്കുന്നതാണ് അനധികൃത ടവറുകളുടെ എണ്ണം പെരുകാൻ കാരണമെന്നാണ് വിലയിരുത്തൽ.

]]>
Sat, 22 Jan 2022 08:36:29 +0530 Editor
കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ്; എംഎൽഎ യുടെ നേതൃത്വത്തിൽ പ്രതിഷേധം ഡിവൈഎസ്പി ഓഫിസിനു മുന്നിൽ http://newsmalayali.com/thiruvananthapuram-congress-protest-in-kattakada http://newsmalayali.com/thiruvananthapuram-congress-protest-in-kattakada അമ്പൂരി പഞ്ചായത്തിലെ കണ്ടംതിട്ടയിൽ കോൺഗ്രസ്–സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പഞ്ചായത്ത് അംഗമുൾപ്പെടെ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകരെ കുറിച്ച് അന്വേഷിക്കാനെത്തിയ എം.വിൻസെന്റ് എംഎൽഎ യോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചും കോൺഗ്രസ് പ്രവർത്തകർ എംഎൽഎ യുടെ നേതൃത്വത്തിൽ കാട്ടാക്കട ഡിവൈഎസ്പി ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഉച്ചയ്ക്ക് ആരംഭിച്ച പ്രതിഷേധം വൈകിട്ടാണ് അവസാനിച്ചത്. ഡിസിസി പ്രസിഡന്റ് പാലോട് രവി, അടൂർ പ്രകാശ് എംപി എന്നിവർ സ്ഥലത്തെത്തി പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം നാലു മണിയോടെ അറസ്റ്റിലായ പ്രവർത്തകരെ പൊലീസ് കാട്ടാക്കട കോടതിയിൽ ഹാജരാക്കി. കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചു. വ്യാഴം രാത്രി ഒൻപതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുടുംബശ്രീ തിരഞ്ഞെടുപ്പിൽ കണ്ടംതിട്ട വാർഡിൽ കോൺഗ്രസ് വിജയിച്ചു.

രാത്രി എട്ടരയോടെ വാർഡ് അംഗം എ.ജയന്റെ വീടിനു മുന്നിൽ പ്രവർത്തകർ തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു. ഇത് അയൽവാസിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ മധു ചോദ്യം ചെയ്തു. ഇരു കൂട്ടരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമായതായി പൊലീസ് പറഞ്ഞു. മധു മർദനമേറ്റ് വീണതോടെ സിപിഎം പ്രവർത്തകർ തടിച്ച് കൂടി. ഇതിനിടെ കോൺഗ്രസ് പ്രവർത്തകർ ജയന്റെ വീട്ടിലേക്ക് കയറി. ജയന്റെ വീടിന്റെ ജനാല ചില്ല് ഒരു സംഘം എറിഞ്ഞ് തകർത്തു. ഇതിനു പിന്നിൽ സിപിഎം പ്രവർത്തകരെന്നു കോൺഗ്രസ് ആരോപിച്ചു.

പൊലീസെത്തി മധുവിനെ ആശുപത്രിയിലേക്ക് മാറ്റി. ജയനേയും വീട്ടിലുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. ഇരുകൂട്ടരും പൊലീസിൽ പരാതി നൽകി. മധുവിന്റെ ഭാര്യ അനിത മധുവിനും മർദനമേറ്റതായി പരാതിയുണ്ട്. സംഘർഷ വിവരമറിഞ്ഞ് ഇന്നലെ ഉച്ചയോടെ എം.വിൻസെന്റ് എംഎൽഎ സ്ഥലം സന്ദർശിച്ചു. അറസ്റ്റിലായവർ എവിടെയെന്ന് അറിയില്ലെന്ന് ബന്ധുക്കൾ എംഎൽഎയോട് പരാതിപ്പെട്ടു.

തുടർന്ന് കാട്ടാക്കട ഡിവൈഎസ്പി ഓഫിസിലെത്തിയ എംഎൽഎ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ വീട് ആക്രമിച്ച സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ കോൺഗ്രസ് പ്രവർത്തകരെ മാത്രം അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്തു. പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കള്ളക്കേസിൽ കുടുക്കുന്നുവെന്നു ആരോപിച്ച് ഡിവൈഎസ്പി യുമായി കൊമ്പ് കോർത്തതോടെ രംഗം വഷളായി. പിടിയിലായവരെ കാണണമെന്ന ആവശ്യം എംഎൽഎ ഉന്നയിച്ചു. ഇതിന് പൊലീസ് വഴങ്ങിയില്ല.

സ്ത്രീത്വത്തെ അപമാനിക്കൽ,പിടിച്ച്പറി തുടങ്ങി ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തത് ചോദ്യം ചെയ്തു. എന്നാൽ ഇതിന് പൊലീസിനു മറുപടി ഉണ്ടായില്ല. തുടർന്ന് എം.വിൻസന്റ് എംഎൽഎയും അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് വൽസല രാജ്,കെപിസിസി സെക്രട്ടറി ആർ.വൽസലൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മംഗലശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ഓഫിസിനു മുന്നിൽ നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

വിവരമറിഞ്ഞ് വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയ കോൺഗ്രസ് പ്രവർത്തകർ ഡിവൈഎസ്പി ഓഫിസ് അങ്കണത്തിൽ കുത്തിയിരുന്നു. മുൻ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ജി.സുബോധൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കാട്ടാക്കട സുബ്രഹ്മണ്യം, എം.ആർ.ബൈജു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സത്യദാസ് പൊന്നെടുത്തകുഴി, എം.എം.അഗസ്റ്റ്യൻ, ലിജു സാമുവൽ,ആർ.വി.രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും ജനപ്രതിനിധികളും സമരത്തിൽ പങ്കെടുത്തു.

സംഭവം പന്തിയല്ലെന്ന് കണ്ട് അഡീഷനൽ എസ്.പി ഇ.എസ്.ബിജുമോൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുൾഫിക്കർ എന്നിവർ സ്ഥലത്തെത്തി. ഡിസിസി പ്രസിഡന്റ് പാലോട് രവി,അടൂർ പ്രകാശ് എംപി,എം.വിൻസെന്റ് എംഎൽഎ എന്നിവരുമായി നടത്തിയ ചർച്ചയിൽ പ്രതികൾക്കെതിരെ ചുമത്തിയ പിടിച്ചുപറി ഉൾപ്പെടെയുള്ള വകുപ്പുകൾ നീക്കാമെന്ന ഉറപ്പ് നൽകി.

ഇതിനു ശേഷം പിടിയിലായ പഞ്ചായത്ത് അംഗം കണ്ടംതിട്ട സ്വദേശി എ.ജയൻ(56)കോൺഗ്രസ് പ്രവർത്തകരായ അജി(32)ഷാജി(30) സനൽകുമാർ(35)ഷിബു(30)ഷൈജി(35) എന്നിവരെ പൊലീസ് കോടതിയിൽ ഹാജരാക്കി. പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചതോടെ ഡിവൈഎസ്പി ഓഫിസിനു മുന്നിലെ പ്രതിഷേധം അവസാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

]]>
Sat, 22 Jan 2022 08:32:50 +0530 Editor
Kasargod ജില്ലയിലെ പൊതുപരിപാടികള്‍ പാടില്ലെന്ന ഉത്തരവ് രണ്ടുമണിക്കൂറിനകം പിന്‍വലിച്ചത് സമ്മർദത്തെ തുടർന്നല്ലെന്ന് കളക്ടർ http://newsmalayali.com/kasargod-district-collector-on-repealing-her-order-on-public-meeting-it-was-not-any-external-pressure http://newsmalayali.com/kasargod-district-collector-on-repealing-her-order-on-public-meeting-it-was-not-any-external-pressure ജില്ലയിൽ പൊതുപരിപാടികള്‍ പാടില്ലെന്ന് ഉത്തരവിറക്കി രണ്ടു മണിക്കൂറിനകം പിന്‍വലിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍ (Kasargod District Collector). കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുപരിപാടികള്‍ വലിക്കിക്കൊണ്ട് കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉത്തരവിറക്കിയത്. രണ്ടു മണിക്കൂറിനകം തന്നെ ഇത് പിന്‍വലിക്കുകയായിരുന്നു.

ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ. ടിപിആര്‍ അടിസ്ഥാനമാക്കിയാണ് ആദ്യം ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിനനുസൃതമായിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് എന്നാണ് നിർദേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് നേരത്തെയുള്ള ഉത്തരവ് പിന്‍വലിക്കുന്നതെന്നാണ് കളക്ടറുടെ ഫേസ്ബുക്ക് പേജിലെ വിശദീകരണം. സമ്മർദത്തിന് വഴങ്ങിയെന്ന പ്രചരണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മറുപടിയെന്നും ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഇത്തരമൊരു ഉത്തരവിറക്കലും പിന്‍വലിക്കലും എന്നത് ശ്രദ്ധേയമാണ്. സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് കാസര്‍കോട് നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുന്നില്ല. ജില്ലയിലെ വ്യാഴാഴ്ചത്തെ ടിപിആര്‍ 36.6 ശതമാനമാണ്.

]]>
Fri, 21 Jan 2022 07:15:39 +0530 Editor
തിരുവനന്തപുരം ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം http://newsmalayali.com/petrol-bomb-attack-on-aryancode-police-station-in-thiruvananthapuram http://newsmalayali.com/petrol-bomb-attack-on-aryancode-police-station-in-thiruvananthapuram നെയ്യാറ്റിന്‍കര (Neyyattinkara) ആര്യങ്കോട് (Aryancode) പൊലീസ് സ്‌റ്റേഷന് നേരേ പെട്രോള്‍ ബോംബ് (Petrol Bomb) ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് പെട്രോള്‍ നിറച്ച കുപ്പി h`ലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം കൈയിലുണ്ടായിരുന്ന ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ച് കത്തിച്ച് പൊലീസ് സ്‌റ്റേഷനുള്ളിലേക്ക് എറിയുകയായിരുന്നു. ആളിക്കത്തിയ കുപ്പി സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ തട്ടിത്തെറിക്കുകയായിരുന്നു. ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രതികള്‍ മറ്റൊരു കുപ്പി കൂടി കത്തിച്ച് വലിച്ചെറിഞ്ഞെങ്കിലും അത് തീപിടിച്ചിട്ടില്ല.

ആക്രമണത്തിന് പിന്നാലെ സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പൊലീസ് ഇവരെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. സംഭവസ്ഥലത്തുനിന്ന് പ്രതികള്‍ കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്ററും ഇവരുടെ ചെരുപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ആക്രമണത്തിന് പിന്നിലെ പ്രകോപനം എന്തെന്ന് വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ കഞ്ചാവ് ലഹരി സംഘങ്ങളാണെന്നാണ് സംശയം.

]]>
Tue, 18 Jan 2022 13:01:32 +0530 Editor
തിരുവനന്തപുരത്ത് പൊതുപരിപാടികൾക്ക് വിലക്ക്; കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി http://newsmalayali.com/ban-on-public-functions-in-thiruvananthapuram-as-tpr-goes-above http://newsmalayali.com/ban-on-public-functions-in-thiruvananthapuram-as-tpr-goes-above കോ​വി​ഡ് (Covid 19) വ്യാ​പ​നം രൂ​ക്ഷ​മാ​യ സാഹചര്യത്തിൽ തി​രു​വ​ന​ന്ത​പു​രം (Thiruvananthapuram) ജി​ല്ല​യി​ല്‍ കൂടുതൽ കടുത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏർപ്പെടുത്തി. ജില്ലയിൽ പൊതുപരിപാടിക്ക് വിലക്ക് ഏർപ്പെടുത്തി. നേരത്തെ നിശ്ചയിച്ച പരിപാടികൾ ആണെങ്കിലും മാറ്റി വയ്ക്കണമെന്ന് കളക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. സം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ ഉ​ള്‍​പ്പ​ടെ കൂ​ട്ടം കൂ​ട​ലു​ക​ള്‍ ജി​ല്ല​യി​ല്‍ നി​രോ​ധി​ച്ചു. മൂന്ന് ദിവസത്തെ ടിപിആർ 30 ന് മുകളിലായതിനാലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വി​വാ​ഹം, മ​ര​ണം എ​ന്നി​വ​യ്ക്ക് 50 പേ​രി​ല്‍ താ​ഴെ മാ​ത്രം ആ​ളു​ക​ളെ പ​ങ്കെ​ടു​ക്കാ​വു. മാ​ളു​ക​ളി​ല്‍ 25 സ്‌​ക്വ​യ​ര്‍​ഫീ​റ്റി​ല്‍ ഒ​രാ​ള്‍ എ​ന്ന ക​ണ​ക്കി​ല്‍ മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​വു എ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും വിവരം പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍മാര്‍ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കല്‍ ഓഫിസറെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. എ​ല്ലാ സ​ര്‍​ക്കാ​ര്‍ ത​ല പ​രി​പാ​ടി​ക​ളും യോ​ഗ​ങ്ങ​ളും ഓ​ണ്‍​ലൈ​നാ​ക്കാ​നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

കര്‍ശന നിരീക്ഷണത്തിന് സിറ്റി, റൂറല്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ സര്‍ക്കാര്‍, അർദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈന്‍ ആയി നടത്തണം. ജില്ലയില്‍ ഇന്നലെ 3556 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

]]>
Sat, 15 Jan 2022 12:12:21 +0530 Editor
കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവം; ഗ്രേഡ് എസ്ഐയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു http://newsmalayali.com/grade-si-suspension-lifted-in-swedish-tourist-insult-controversy-at-kovalam http://newsmalayali.com/grade-si-suspension-lifted-in-swedish-tourist-insult-controversy-at-kovalam കോവളത്ത്(Kovalam) വിദേശ പൗരനെ(foreigner) അപമാനിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ (suspension) ഗ്രേഡ് എസ് ഐയ്‌ക്കെതിരായ (Grade SI) നടപടി പിന്‍വലിച്ചു. പുതുവര്‍ഷത്തലേന്ന് കോവളത്ത് സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ മദ്യം ഒഴുക്കിക്കളഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ്‌ഐ ഷാജിയുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്.

വിദേശിയെ അപമാനിച്ച സംഭവത്തില്‍ നേരത്തെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി. ഇതിനുപിന്നാലെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് കാണിച്ച് ഷാജിയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം മാത്രമാണ് ചെയ്തതെന്നും വിദേശിയെ അപമാനിച്ചിട്ടില്ലെന്നുമാണ് എസ്‌ഐ ഷാജി മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയിലുള്ളത്. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് നടപടി രണ്ടാഴ്ചയ്ക്കുള്ളില്‍ പിന്‍വലിച്ചത്.

കോവളത്തിനടുത്ത് വെള്ളാറില്‍ ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫനെയാണ് പോലീസ് തടഞ്ഞത്. വെള്ളാറിലുള്ള ബിവറേജ് ഔട്ട്ലെറ്റില്‍ നിന്നും വാങ്ങിയ മൂന്നു കുപ്പി വിദേശമദ്യവുമായി ഹോട്ടലിലേക്കു പോകുന്ന വഴിയാണ് വാഹന പരിശോധന നടത്തുകയായിരുന്ന കോവളം പോലീസ് സ്‌കൂട്ടറില്‍ പോവുകയായിരുന്ന സ്റ്റീഫനെ കൈകാണിച്ചു നിര്‍ത്തിയത്. ബില്‍ ചോദിച്ച് തടഞ്ഞതിനാല്‍ സ്റ്റീഫന്‍ മദ്യം ഒഴുക്കിക്കളഞ്ഞത് ദേശീയ തലത്തിലും ചര്‍ച്ചയായി. ഇതോടെയാണ് വിദേശിയെ തടഞ്ഞ കോവളം ഗ്രേഡ് എസ്‌ഐ ഷാജിയെ സസ്‌പെന്‍ഡ് ചെയ്തത്.

പിന്നാലെ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി സ്റ്റീഫനെ വീട്ടിലേക്ക് വിളിച്ച് വരുത്തി സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദീകരിച്ചു. സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ എടുത്ത നടപടിക്കെതിരെ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എതിര്‍പ്പ് ഉന്നയിച്ചു. ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം പാലിക്കുകയാണ് എസ് ഐ ചെയ്തതെന്നാണ് സംഘടന മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്. ഇതെല്ലാം പരിഗണിച്ചാണ് നടപടി പിന്‍വലിച്ചത്.

]]>
Sat, 15 Jan 2022 08:24:24 +0530 Editor
15 ലക്ഷത്തിന്റെ സംരക്ഷണ ഭിത്തി രണ്ട് മാസം കൊണ്ട് നിലംപൊത്തി; വീണ്ടും 25 ലക്ഷം അനുവദിച്ച് സർക്കാർ http://newsmalayali.com/protective-wall-of-15-lakhs-collapsed-just-after-two-months-of-construction http://newsmalayali.com/protective-wall-of-15-lakhs-collapsed-just-after-two-months-of-construction നിര്‍മ്മാണ പിഴവുമൂലം നിലം പൊത്തിയ സംരക്ഷണ ഭിത്തിക്കായി വീണ്ടും ലക്ഷങ്ങള്‍ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്. 15 ലക്ഷം രൂപ മുടക്കി ഇക്കാനഗറില്‍ നിര്‍മ്മിച്ച സംരക്ഷണ ഭിത്തി നിര്‍മ്മാണ പിഴവുമൂലം രണ്ടു മാസം കൊണ്ടാണ് നിലംപൊത്തിയത്. ഇതിനാണ് സര്‍ക്കാര്‍ വീണ്ടും 25 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. മൂന്നാര്‍ എഞ്ചിനിയറിം​ഗ് കോളേജിലേക്ക് പോകുന്ന ഭാഗത്തുള്ള സംരക്ഷണ ഭിത്തിയാണ് 2018ലെ മഹാപ്രളയത്തില്‍ തകര്‍ന്നത്.

തുടര്‍ന്ന് പൊതുമാരമത്ത് വകുപ്പ് 15 ലക്ഷം രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കി. വീണ്ടും മഴക്കാലം എത്തിയതോടെ നിര്‍മ്മാണത്തിലെ അപാകതമൂലം ഭിത്തി ഇടിയുകയായിരുന്നു. നിര്‍മ്മാണത്തിലെ അപകാത സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ വകുപ്പിന് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് വീണ്ടും 25 ലക്ഷം രൂപ മുടക്കി നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. നിരവധി സര്‍ക്കാര്‍ ഓഫീസുകളും സാധരണക്കാരും താമസിക്കുന്ന മേഖലയിലെ റോഡിന്റെ ഒരു ഭാഗം കുത്തിത്തുരന്നാണ് കരാറുകാരന്‍ നിര്‍മ്മാണം നടത്തുന്നത്.  

ഇത് മൂലം സമീപവാസികള്‍ക്ക് മേഖലയിലേക്ക് എത്തിപ്പെടാന്‍ തടസ്സം നേരിടുകയാണെന്ന് പ്രദേശവാസിയായ നെല്‍സന്‍ പറഞ്ഞു. മറ്റൊരു ഭാഗത്തും പാലത്തിന്റെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാകാന്‍ താമസം നേരിടുന്നത് മൂലം വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്താന്‍ സാധരണക്കാര്‍ക്ക് കഴിയുന്നില്ല. വാഹന ഗതാഗതം തടസപ്പെടുത്തി റോഡ് തുരന്നുള്ള നിര്‍മ്മാണത്തിന്റെ ആവശ്യം ഇല്ലെന്നിരിക്കെ കരാറുകാരന്റെ പ്രവര്‍ത്തനത്തിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് നാട്ടുകാര്‍.

]]>
Thu, 13 Jan 2022 06:34:36 +0530 Editor
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; ജീവിക്കാൻ മാർഗമില്ല; ദയാവധത്തിന് അനുമതി തേടിയ ട്രാൻസ് വുമണിന് ജോലി ഉറപ്പാക്കി വിദ്യാഭ്യാസ മന്ത്രി http://newsmalayali.com/education-minister-offer-job-for-trans-woman-aneera-who-sought-permission-for-euthanasia http://newsmalayali.com/education-minister-offer-job-for-trans-woman-aneera-who-sought-permission-for-euthanasia ട്രാന്‍സ് വനിതയായി (Trans Woman) ജീവിക്കാനാവാത്തതിനാല്‍ ദയാവധം (Euthanasia) അനുവദിക്കണമെന്ന ആവശ്യവുമായി ഒറ്റപ്പാലം സ്വദേശി അനീറ കബീര്‍ (Aneer Kabeer). രണ്ടു ബിരുദാനന്തര ബിരുദവും എംഎഡും സെറ്റുമായി പതിനാല് സ്കൂളുകളില്‍ താത്കാലിക അധ്യാപക നിയമനത്തിനായി ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തിട്ടും ട്രാൻസ് വുമണായതിന്‍റെ പേരില്‍ തഴഞ്ഞെന്നും അഭിമുഖ പരീക്ഷയില്‍ പോലും ലിംഗത്തിന്‍റെ അടിസ്ഥാനത്തില്‍ പരിഹസിച്ചെന്നും ട്രാന്‍സ് വുമണ്‍ അനീറ കബീര്‍ പറഞ്ഞു.

ട്രാന്‍സ്‌വനിതയായി ജീവിക്കാനാവില്ലെന്നു കാട്ടി ദയാവധത്തിന് അപേക്ഷ നല്‍കാന്‍ അഭിഭാഷകനെ തേടി ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലെത്തിയതോടെയാണ് അനീറയുടെ ദുരിത കഥ പുറം ലോകമറിഞ്ഞത്. ചെര്‍പ്പുളശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സോഷ്യോളജി ജൂനിയര്‍ തസ്തികയില്‍ താല്‍ക്കാലിക അധ്യാപികയായിരുന്ന അനീറയെ ജോലിയില്‍ നിന്നും പിരിച്ച്‌ വിട്ടിരുന്നു.

അനീറയുടെ സഹോദരന്‍ ദിവസങ്ങള്‍ക്ക്‌ മുൻപ് വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കൂടി അനീറയുടെ ചുമതലയായി. ഇതോടെയാണ് ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങിയത്.

അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നല്‍കാന്‍ ആവശ്യമായ നടപടികള്‍ എടുക്കാന്‍ പാലക്കാട്‌ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അനീറ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയുള്ള വിശദമായ നിവേദനം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തിരുവനന്തപുരത്തെത്തി നേരില്‍ കണ്ട് നിവേദനം നല്‍കുമെന്ന് അനീറ അറിയിച്ചതായും മന്ത്രി പറഞ്ഞു.

]]>
Wed, 12 Jan 2022 11:27:18 +0530 Editor
കൊച്ചിയെ അറിയാൻ ഇനി സൈക്കിളിൽ കറങ്ങാം; ബൈ സൈക്കിൾ പരിശീലന പദ്ധതിക്ക് തുടക്കം http://newsmalayali.com/second-phase-of-the-cycle-with-kochi-project-has-started http://newsmalayali.com/second-phase-of-the-cycle-with-kochi-project-has-started കൊച്ചിക്കൊപ്പം സൈക്കിളിൽ (Cycle with Kochi) എന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. നഗരത്തിൽ കൂടുതൽ സ്ത്രീകൾക്ക് സൈക്കിൾ സവാരി ശീലമാക്കുക എന്ന ലക്ഷ്യമാണ് ഈ ഘട്ടത്തിലുള്ളത്. കൊച്ചിയെ സൈക്കിൾ സൗഹൃദ നഗരമാക്കുക എന്നതിലൂടെ  നഗരത്തിൽ നിന്ന് മോട്ടോർ വാഹനങ്ങൾ കുറച്ചു മാലിനികരണ തോത് കുറയ്ക്കുക എന്ന ലക്ഷ്യവും നഗരസഭയ്ക്കുണ്ട്.

രണ്ടാംഘട്ടമായി കുടുംബശ്രീ അംഗങ്ങൾക്കുള്ള ബൈ സൈക്കിൾ പരിശീലന പരിപാടിക്ക്   തുടക്കം കുറിച്ചു. എറണാകുളം ടൗൺ ഹാൾ പരിസരത്ത് വച്ച് തിരഞ്ഞെടുത്ത കുടുംബശ്രീ അംഗത്തിന്  സൈക്കിൾ ഓടിക്കുന്നതിനുള്ള പരിശീലനം നൽകിക്കൊണ്ട് മേയർ അഡ്വ എം അനിൽകുമാറാണ് പദ്ധതിക്ക് ഔപചാരികമായ തുടക്കം കുറച്ചത്. ആദ്യ ഘട്ടത്തിലേക്കായി തിരഞ്ഞെടുത്ത 75 കുടുംബശ്രീ അംഗങ്ങൾക്കുള്ള പരിശീലന പരിപാടിക്കാണ് ഇന്ന് തുടക്കം കുറിച്ചത്.

രണ്ടു മാസക്കാലമാണ് പരിശീലന കാലയളവ്. 'പ്രൊഫഷണൽ സൈക്കിൾ ട്രെയിനേഴ്‌സ്' ആയ എട്ടുപേരാണ് ട്രെയിനിങ് പ്രോഗ്രാമിന് നേതൃത്വം നൽകുന്നത് നഗരത്തിലെ തിരഞ്ഞെടുത്ത എട്ട് ഗ്രൗണ്ടുകളിൽ വച്ചാണ്  പരിശീലനം നൽകുക. ഇതിനായി നാല്പതോളം പുതിയ സൈക്കിളുകൾ ലഭ്യമാക്കിയിട്ടുണ്ട്. പരിശീലനം നേടാൻ എത്തുന്നവർക്കും പരിശീലകർക്കും ഉള്ള ടീഷർട്ട്, വാട്ടർബോട്ടിൽ, മാസ്ക് മറ്റ് പരിശീലന ഉപകരണങ്ങൾ എന്നിവ അടങ്ങിയ കിററ്റും ഇന്ന് വിതരണം ചെയ്തു.

പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് ഇവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്യും. ഘട്ടം ഘട്ടമായി ആവശ്യമുള്ള എല്ലാ കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്. കൂടാതെ സ്കൂൾ വിദ്യാർഥികൾക്കുള്ള പരിശീലനപരിപാടി ഉടനടി ആരംഭിക്കും. നഗരത്തിലെ 74 ഡിവിഷനുകളിലും സൈക്കിൾ സവാരിക്ക് അനുയോജ്യമായ റോഡുകൾ കണ്ടെത്തി വികസിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും  നടന്നു. സി എസ് എം എൽ,  സിഇഒ എസ്. ഷാനവാസാണ് 'നോ യുവർ സ്ട്രീറ്റ്സ് ചലഞ്ചിന്‍റെ' (Know Your Streets) ഉദ്ഘാടന കർമ്മം നിർവഹിച്ചത്.

കൊച്ചിയെ സൈക്കിൾ സവാരി സൗഹൃദ നഗരം ആക്കുക എന്ന കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്‍റെ   ലക്ഷ്യം നേടിയെടുക്കുന്നതിന് എല്ലാവരുടെയും സഹായവും സഹകരണവും മേയർ അഭ്യർത്ഥിച്ചു. സൈക്കിൾ സ്ട്രീറ്റ് ചലഞ്ചിലൂടെ കണ്ടെത്തുന്ന റോഡുകൾ സൈക്കിൾ സവാരിക്ക് അനുയോജ്യമായ രീതിയിൽ തയ്യാറാക്കുവാൻ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് മേയർ പറഞ്ഞു. കൊച്ചിയോടൊപ്പം സൈക്കിളിൽ (Cycle with Kochi) പദ്ധതിക്ക് ഇതിനകം തന്നെ കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയത്തിലെ പ്രശംസ ലഭിച്ചതിൽ ഏറെ സന്തുഷ്ടനാണെന്നും മേയർ പറഞ്ഞു. സൈക്കിൾ സവാരി സൗഹൃദ നഗരം എന്ന ലക്ഷ്യത്തിൽ എത്തുന്നതിനു വേണ്ട  അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് സി എസ് എം എൽ പ്രതിജ്ഞാബദ്ധമാണെന്ന്  സി എസ് എം എൽ,  സി.  ഇ ഒ  എസ് ഷാനവാസ് പറഞ്ഞു.

ജി ഐ ഇസഡിന്‍റെ   സാങ്കേതിക സഹായത്തോടെയും സി എസ് എം എൽന്‍റെ   പങ്കാളിത്തത്തോടെയുമാണ് കൊച്ചിയോടൊപ്പം സൈക്കിളിൽ (Cycle with Kochi) പദ്ധതി നഗരത്തിൽ നടപ്പിലാക്കുന്നത്.

]]>
Sat, 08 Jan 2022 07:04:45 +0530 Editor
മാലിന്യക്കൂമ്പാരത്തില്‍ താലിമാല; തിരഞ്ഞ് തപ്പിയെടുത്ത് ശുചീകരണ തൊഴിലാളികൾ http://newsmalayali.com/panchayath-cleaning-workers-finds-gold-chain-of-3-pavan-in-waste-heap-and-return-to-owner http://newsmalayali.com/panchayath-cleaning-workers-finds-gold-chain-of-3-pavan-in-waste-heap-and-return-to-owner മാലിന്യക്കൂമ്പാരത്തില്‍ കുടുങ്ങിയ വീട്ടമ്മയുടെ താലിമാല കണ്ടെത്തി തിരിച്ചുകൊടുത്ത് ശുചീകരണ തൊഴിലാളികള്‍. അടാട്ട് പഞ്ചായത്തിലെ മാലിന്യ പ്ലാന്റിലെ തൊഴിലാളികളാണ് മൂന്നര പവന്റെ താലിമാല തിരഞ്ഞ് പിടിച്ച് തിരിച്ചുനല്‍കി മാതൃകയായത്.

പുറനാട്ടുകര സ്വദേശി ബിജി രാജേഷിന്റെ താലി മാലയാണ് മാലിന്യകവറിലേക്ക് വീണു പോയത്. പഞ്ചായത്തിന്റെ മാലിന്യ ബിന്നിലേക്ക് വീട്ടിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുമ്പോഴാണ് ആ കവറിലേക്ക് ബിജിയുടെ മാലയും പെട്ടത്.

താലിമാല കാണാഞ്ഞതിനെ തുടര്‍ന്ന് മാലിന്യക്കവറിലേക്ക് വീണു പോയതായിരിക്കാമെന്ന് സംശയം തോന്നിയ ബിജി പുറാനാട്ടുകര 12ാം വാര്‍ഡിലെ മാലിന്യ പ്ലാന്റിലെത്തി തന്റെ മാല മാലിന്യത്തില്‍ പെട്ടതായി തൊഴിലാളികളോട് പറഞ്ഞു. തുടര്‍ന്ന് കവറുകള്‍ വേര്‍തിരിച്ച് തൊഴിലാളികള്‍ മാലയ്ക്കായി തിരയുകയും അത് കണ്ടെത്തി ബിജിക്ക് കൈമാറുകയായിരുന്നു.

ആദ്യം തിരഞ്ഞപ്പോള്‍ മാല ലഭിക്കാത്തതിനാല്‍ വളരെ സൂക്ഷമമായി തൊഴിലാളികള്‍ വീണ്ടും തിരയുകയായിരുന്നു. തുടര്‍ന്നാണ് ദിവസങ്ങള്‍ക്ക് ശേഷം മാല കണ്ടെത്തിയത്.

ബിജിക്ക് വാര്‍ഡ് മെമ്പര്‍ എബി ബിജീഷിന്റെ സാന്നിധ്യത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റിലെ തൊഴിലാളികള്‍ പിന്നീട് മാല കൈമാറി.

]]>
Thu, 30 Dec 2021 08:52:09 +0530 Editor
പോലീസ് അന്യ സംസ്ഥാനക്കാരനെ വഴിയില്‍ കണ്ടപ്പോള്‍ : വീഡിയോ http://newsmalayali.com/പലസ-അനയ-സസഥനകകരന-വഴയല-കണടപപള-വഡയ http://newsmalayali.com/പലസ-അനയ-സസഥനകകരന-വഴയല-കണടപപള-വഡയ ട്രെയിനിടിച്ച ബോഡിയൊക്കെ മാറ്റാൻ പോലീസിനെ  സഹായിച്ചിട്ടുള്ള അന്യ സംസ്ഥാനക്കാരനെ ഇന്ന് വഴിയില്‍ വെച്ച് കണ്ടപ്പോള്‍ ഭക്ഷണം കഴിച്ചോ എന്ന് തിരക്കിയതാണ് .  ഭക്ഷണം  കഴിക്കാൻ  പോകുകയാണെന്ന പറഞ്ഞപ്പോൾ സ്റ്റേഷനിൽ പോയി വാങ്ങിക്കോളൂ എന്നായിരുന്നു മറുപടി. അത്ര ദൂരം പോയി അവര് വാങ്ങുന്നതിലും നല്ലത് നേരിട്ട് കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം...♥..... 
ബിഗ് സല്യൂട് ]]>
Tue, 31 Mar 2020 15:24:49 +0530 Zainan Joseph
കൊച്ചി മേയര്‍ സൗമിനി ജെയിനെ മാറ്റാന്‍ ധാരണയിലെത്തിയതായി സുചന http://newsmalayali.com/kochi-corporation-congrass-will-replace-kochi-mayor http://newsmalayali.com/kochi-corporation-congrass-will-replace-kochi-mayor എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി ജെ വിനോദിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കൊച്ചി കോര്‍പറേഷന്‍ ഭരണസമിതിയുടെ പിടിപ്പുകേടുമൂലമാണെന്നാരോപിച്ച് കോണ്‍ഗ്രസില്‍ കലാപം ഉയര്‍ന്നതിനു പിന്നാലെ കൊച്ചി മേയര്‍ സൗമിനി ജെയിനെ മാറ്റാന്‍ ധാരണയിലെത്തിയതായി സൂചന. എറണാകുളം ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം യുഡിഎഫ് കണ്‍വീനര്‍ ബെന്നിബഹാനാന്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി തീരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയതെന്നാണ് വിവരം.രണ്ടര വര്‍ഷത്തിനു ശേഷം മേയര്‍ സ്ഥാനം മാറുന്നത് സംബന്ധിച്ച് ധാരണയുണ്ടായിരുന്നുവെങ്കിലും ഇത് നടപ്പായിരുന്നില്ല. ഈ വിവരവും നേതാക്കള്‍ കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടി.
 

പോളിംഗ് ദിവസം ഉണ്ടായ ശക്തമായ മഴയില്‍ കൊച്ചിയില്‍ ഇന്നുവരെ ഉണ്ടാകാത്ത വിധത്തിലാണ് വെള്ളക്കെട്ടുണ്ടായതെന്നും ഇതു മൂലം ആളുകള്‍ക്ക് വോട്ടു ചെയ്യാന്‍ പോലും എത്താന്‍ സാധിക്കാത്ത സാഹചര്യമാണുണ്ടായി. കോര്‍പറേഷന്‍ ഭരണ നേതൃത്വം യഥാസമയം ഇടപെട്ട് കാനകള്‍ അടക്കം വൃത്തിയാക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് ഇതിനു കാരണമെന്നും നേതാക്കള്‍ കൂടിക്കാഴ്ചയില്‍ കെപിസിസി പ്രസിഡന്റിനെ ധരിപ്പിച്ചുവത്രെ. ഇതേ തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്നുപോലും കോര്‍പറേഷനെതിരെ രൂക്ഷമായ വിമര്‍ശനമാണുണ്ടായതെന്നും മേയറെ മാറ്റാതെ വരാന്‍ പോകുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കോണ്‍ഗ്രസിന് കൊച്ചി കോര്‍പറേഷന്‍ ഭരണം നഷ്ടമാകുമെന്നും നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ തുടക്കത്തില്‍ എതിര്‍പ്പുന്നയിച്ച കെപിസിസി പ്രസിഡന്റ് ഒടുവില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശക്തമായ ആവശ്യത്തിനു മുന്നില്‍ വഴങ്ങിയെന്നാണ് അറിയുന്നത്. അങ്ങനെ വന്നാല്‍ ഉടന്‍ തന്നെ മേയര്‍ മാറ്റം നടക്കും.സൗമിനി മാറിയാല്‍ പകരം ഷൈനി മാത്യു മേയറാകാനാണ് സാധ്യത.നേരത്തെ തന്നെ മേയര്‍ സ്ഥാനത്തേയ്ക്ക് ഇവരെ പരിഗണിച്ചിരുന്നതാണ്. പിന്നീട് ധാരണയുടെ അടിസ്ഥാനത്തിലാണ് സൗമിനി മേയറായതെന്നാണ് അറിയുന്നത്. മേയര്‍ മാറുന്നതിനൊപ്പം പുതിയ ഡെപ്യൂട്ടി മേയറെയും തിരഞ്ഞെടുക്കും. ഡെപ്യൂട്ടി മേയറായിരുന്നു ടി ജി വിനോദ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം രണ്ടു സ്ഥാനവും രാജിവെച്ചിരുന്നു.

]]>
Tue, 29 Oct 2019 06:46:18 +0530 Editor
ബ​​സ് ബേ​ ​ നി​​ർ​​മാ​​ണം ആ​​രം​​ഭി​​ച്ചു http://newsmalayali.com/Bus-bay-construction.html http://newsmalayali.com/Bus-bay-construction.html വൈ​​ക്കം പ​​ടി​​ഞ്ഞാ​​റെ​​ന​​ട​​യി​​ൽ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു മു​​ൻ​​വ​​ശ​​ത്ത് ബ​​സ് ബേ​ ​നി​​ർ​​മാ​​ണം ആ​​രം​​ഭി​​ച്ചു. സി.​​കെ. ആ​​ശ എം​​എ​​ൽ​​എ​​യു​​ടെ ആ​​സ്തി വി​​ക​​സ​​ന ഫ​​ണ്ടി​​ൽ​നി​​ന്നു​ള്ള 35 ല​​ക്ഷം രൂ​​പ വി​​നി​​യോ​​ഗി​​ച്ചാ​​ണ് ബ​​സ് ബേ​ ​നി​​ർ​​മി​​ക്കു​​ന്ന​​ത്. ബ​​സ്ബേ​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് എ​​ഫ്എം റേ​​ഡി​​യോ, ലൈ​​റ്റു​​ക​​ൾ , എ​​ൽ​​ഇ​​ഡി ബോ​​ർ​​ഡു​​ക​​ൾ എ​​ന്നീ സം​വി​ധാ​ന​ങ്ങ​ളും സ​​ജ്ജ​​മാ​​ക്കും. ന​​ഗ​​ര​​ത്തി​​ലെ ഏ​​റ്റ​​വും തി​​ര​​ക്കേ​​റി​​യ ബ​​സ് സ്റ്റോ​​പ്പു​​ക​​ളി​​ലൊ​​ന്നാ​​ണ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നു മു​​ൻ​​വ​​ശ​​ത്തു​​ള്ള​​ത്. മ​​ഴ​​ക്കാ​​ല​​ത്തും സു​​ഗ​​മ​​മാ​​യി ബ​​സി​​ൽ ക​​യ​​റി ഇ​​റ​​ങ്ങു​​ന്ന​​തി​​ന് സാ​​ധി​​ക്കു​​ന്ന ത​​ര​​ത്തി​​ലാ​​ണ് ബ​​സ്ബേ​​യു​​ടെ നി​​ർ​​മാ​​ണം. ജൂ​​ണ്‍ പ​​കു​​തി​​യോ​​ടെ നി​​ർ​​മാ​​ണം പൂ​​ർ​​ത്തീ​​ക​​രി​​ച്ച് പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി തു​​റ​​ന്നു​​കൊ​​ടു​​ക്കു​​മെ​​ന്ന് സി.​​കെ. ആ​​ശ എം​​എ​​ൽ​​എ അ​​റി​​യി​​ച്ചു. വൈ​​ക്കം നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ൽ ബ​​സ് ഷെ​​ൽ​​ട്ട​​റു​​ക​​ളി​​ല്ലാ​​ത്ത പ്ര​​ധാ​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ അ​​വ നി​​ർ​​മി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും എം​​എ​​ൽ​​എ പ​​റ​​ഞ്ഞു.

]]>
Tue, 29 May 2018 16:24:54 +0530 Editor
സ്കൂൾ തുറക്കാനിരിക്കെ കുട്ടികളുടെ സംരക്ഷണത്തിന് മുൻകരുതലുമായി തലസ്ഥാനം: സുരക്ഷ ഉറപ്പു വരുത്താൻ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ; സ്വ​കാ​ര്യ സ്കൂ​ൾ വാ​ഹ​ന​ങ്ങളും വാ​നു​ക​ളും നിരീക്ഷിക്കും http://newsmalayali.com/safety-for-school-traveling-children.html http://newsmalayali.com/safety-for-school-traveling-children.html
വാ​ഹ​ന​ങ്ങ​ളി​ൽ കു​ത്തി​നി​റ​ച്ചു കൊ​ണ്ടു പോ​കു​ന്ന​ത​ട​ക്ക​മു​ള്ള കു​ട്ടി​ക​ളു​ടെ യാ​ത്ര നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ നി​രീ​ക്ഷി​ക്കും. സ്കൂ​ളി​ൽ എ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ളും അ​തി​ൽ സ്ഥി​രം യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ളും നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ സൂ​ക്ഷി​ക്ക​ണം. ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ്വ​കാ​ര്യ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ഇ​തി​നോ​ട​കം പോ​ലീ​സും ശേ​ഖ​രി​ച്ചു ക​ഴി​ഞ്ഞു. സ്കൂ​ളു​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ അ​ധ്യാ​പ​ക​രു​ടെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നൊ​പ്പം സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്, എ​ൻ​സി​സി, എ​ൻ​എ​സ്എ​സ് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കും. സ്കൂ​ൾ പ​രി​സ​ര​ത്ത് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റാ​നും പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന് വേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ര​ന്ത​രം ന​ട​പ്പാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ]]>
Tue, 22 May 2018 14:57:04 +0530 Editor
കാരുണ്യം വറ്റി മെഡിക്കല്‍കോളജിലെ കാരുണ്യാ ഫാര്‍മസി: ടോക്കണ്‍ സമ്പ്രദായം പാലിക്കാന്‍ ജീവനക്കാര്‍ക്കു മനസ്സില്ല; രോഗികൾ ദുരിതത്തിൽ http://newsmalayali.com/karunya-pharmacy-medical-college.html http://newsmalayali.com/karunya-pharmacy-medical-college.html തിരുവനന്തപുരം:  മെഡിക്കല്‍കോളജിലെ കാരുണ്യാ ഫാര്‍മസി ജീവനക്കാരുടെ  കാരുണ്യം വറ്റിയ പെരുമാറ്റം കാരണം രോഗികൾ ദുരിതത്തിൽ. കാരുണ്യം പേരിൽ മാത്രം ഒതുങ്ങുന്ന കാഴ്ചയാണ് ഇവിടെ കുറച്ചു നാളുകളായി കാണാനാവുന്നത്.  കഴിഞ്ഞദിവസങ്ങളില്‍ ഫാര്‍മസിക്കു മുന്നിലുണ്ടായ സംഭവങ്ങള്‍ സേവനരംഗത്തെ മെഡിക്കല്‍കോളജിന്റെ സൽപ്പേരിന് കളങ്കമായിരിക്കുകയാണ്. രാവിലെയും വൈകുന്നേരവും കാരുണ്യാ ഫാര്‍മസിക്കു മുന്നില്‍ മരുന്നുവാങ്ങാന്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും നീണ്ട നിരയാണ് കാണാനാവുന്നത്. ടോക്കണ്‍ സമ്പ്രദായത്തില്‍ പേരുവിളിച്ച് മരുന്നു നല്‍കിവരുന്നതിനിടയിലും രോഗികളെ ബുദ്ധിമുട്ടിക്കുന്ന നടപടികളാണ് ഇവിടെ. ക്രമത്തില്‍ ടോക്കണ്‍ വിളിക്കുന്നതിനു പകരം ജീവനക്കാരുടെ താല്‍പ്പര്യത്തിനനുസരിച്ച് മരുന്ന് നല്‍കി ചിലരെ നേരത്തെ പറഞ്ഞുവിടുന്ന പതിവ് രോഗികളെ വല്ലാതെ വലക്കുന്നുണ്ട്. 21ാം തീയതി രാവിലെ ഫാര്‍മസിയിലെത്തിയ ഒരാള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നു വാങ്ങാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

 ഫാര്‍മസിയിലെ ജീവനക്കാരി ഇയാളുടെ കുറിപ്പടി വാങ്ങി വയ്ക്കുകയും മുന്‍ഗണനാ ക്രമം തെറ്റിച്ച് മരുന്ന് വിതരണം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഒരുമാസത്തേക്കുള്ള മരുന്ന്, അതും ഡോക്ടറുടെ കുറിപ്പടിയോടെ മാത്രമേ ഫാര്‍മസിയില്‍ നിന്നു നല്‍കാന്‍ പാടുള്ളൂ എന്ന നിയമമുണ്ട്. 350ാം നമ്പര്‍ ടോക്കണുള്ള രോഗി മരുന്നുവാങ്ങി പോയശേഷം അടുത്ത ടോക്കണ്‍ വിളിച്ചത് ഡോക്ടറുടെ കുറിപ്പടിയില്ലാതെ എത്തിയ 368ാം നമ്പരുകാരനെയാണ്. ഇയാള്‍ സമീപത്തെ ഒരു മെഡിക്കല്‍സ്റ്റോറിന്റെ ആളാണെന്നു സ്ഥിരീകരിക്കപ്പെട്ടതോടെ ക്യൂവില്‍ നിന്നവര്‍ ബഹളമായി. അപ്പോള്‍ ജീവനക്കാരി പറഞ്ഞത് ഇയാള്‍ സ്റ്റാഫാണെന്നാണ്. ഐ.ഡി കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് മരുന്നു വാങ്ങാനെത്തിയ ആള്‍ കുഴങ്ങിയത്. പ്രശ്‌നം വഷളാകുമെന്നറിഞ്ഞതോടെ മരുന്നുവാങ്ങാനെത്തിയ ആള്‍ അവിടെനിന്നു മുങ്ങി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവിടെ ഇതാണ് അവസ്ഥയെന്നും രോഗികള്‍ പറയുന്നു. 

ഞായറാഴ്ചകളിലും അവധിദിവസങ്ങളിലുമാണ് ഈ രീതിയില്‍ മെഡിക്കല്‍സ്റ്റോറുകാര്‍ ജീവനക്കാരുടെ ഒത്താശയോടെ ഇവിടെനിന്ന് മരുന്ന് വാങ്ങി കടത്തുന്നത്. ടോക്കണ്‍ നമ്പര്‍ തെറ്റിച്ച് മരുന്നുവാങ്ങാന്‍ ശ്രമിച്ചയാളെ രോഗികള്‍ ചോദ്യം ചെയ്തതോടെ ജീവനക്കാരികള്‍ ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വേണമെങ്കില്‍ പോലീസിനെ അറിയിച്ചുകൊള്ളൂ, പ്രശ്‌നമില്ല എന്നായിരുന്നു ജീവനക്കാരികളുടെ മറുപടി. ക്യൂവില്‍ നില്‍ക്കാതെ മൊത്തത്തില്‍ മരുന്നുവാങ്ങി എളുപ്പത്തില്‍ പോകുന്നവര്‍ നിരവധിയാണ് ഇവിടെ. അതേസമയം അല്‍പ്പസമയം പോലും നിന്ന് മരുന്നുവാങ്ങാന്‍ സാധിക്കാത്ത പാവപ്പെട്ട രോഗികള്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കുകയും ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് രോഗികളില്‍ ചിലര്‍ ആരോഗ്യമന്ത്രിക്കും മെഡിക്കല്‍കോളജ് അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. നിര്‍ദ്ധനരായ രോഗികള്‍ക്ക് മരുന്നുവില കുറച്ചുനല്‍കുന്ന കാരുണ്യാ ഫാര്‍മസി താങ്ങും തണലും ആകേണ്ടതിനു പകരം തലവേദനയാകുന്ന  നിലയിലേക്കെത്തിയിട്ടുണ്ട്.

]]>
Tue, 22 May 2018 14:52:15 +0530 Editor
അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ഉറപ്പാക്കുന്ന പ​രി​ര​ക്ഷ പ​ദ്ധ​തിക്ക് ജില്ലയിൽ തുടക്കം http://newsmalayali.com/pariraksha-project-kochi.html http://newsmalayali.com/pariraksha-project-kochi.html കാ​ക്ക​നാ​ട്: അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന പ​രി​ര​ക്ഷ പ​ദ്ധ​തി​ക്ക് തുടക്കം. മ​ന്ത്രി​സ​ഭാ വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​റേ​റ്റ് പ്ലാ​നിം​ഗ് ഹാ​ളി​ൽ മ​ന്ത്രി കെ.​കെ. ശൈ​ല​ജ നടത്തി. ഒറ്റപ്പെട്ടവരും അലഞ്ഞു തിരിയുന്നവരുമായ അം​ഗ​പ​രി​മി​ത​ർ​ക്ക് വൈ​ദ്യ പ​രി​ശോ​ധ​ന, ഭ​ക്ഷ​ണം, വ​സ്ത്രം, ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ലോ മ​റ്റു​ത​ര​ത്തി​ലോ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​വ​ർ​ക്ക് ചി​കി​ത്സ, പ്ര​കൃ​തി ദു​ര​ന്ത​ത്തി​നി​ര​യാ​ക്കു​ന്ന അം​ഗ​പ​രി​മി​ത​ർ​ക്ക് അ​ടി​യ​ന്തി​ര വൈ​ദ്യ​സ​ഹാ​യം, ഭ​ക്ഷ​ണം. ജീ​വ​നോ സ്വ​ത്തി​നോ അ​പ​ക​ട​മു​ള്ള​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​ടി​യ​ന്തി​ര പ​രി​ര​ക്ഷ തു​ട​ങ്ങി​യ ക​രു​ത​ലു​ക​ളാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. പ​രി​ചാ​ര​ക​ർ ആ​രു​മി​ല്ലാ​ത്ത​പ​ക്ഷം ഒ​രു കെ​യ​ർ ഗി​വ​റെ നി​യോ​ഗി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. ന​ട​ത്തി​പ്പി​ലേ​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം ജി​ല്ല​ക​ൾ​ക്ക് ന​ൽ​കും.

]]>
Mon, 21 May 2018 18:59:55 +0530 Editor
മൂക്കന്നൂർ പ്രദേശവാസികൾക്ക് ശാപമായി പാറമടകൾ: മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി പ്രവർത്തനം; അമിത സ്പോടനങ്ങളിൽ തകർച്ചയുടെ വക്കിൽ പ്രദേശവാസികളുടെ വീടുകൾ http://newsmalayali.com/quarries-in-mookanoor-constant-threat-for-people.html http://newsmalayali.com/quarries-in-mookanoor-constant-threat-for-people.html  
 
 
 
  അമ്പത് മീറ്റർ അകലം മാത്രമുള്ള വനത്തിനുള്ളിൽ നിന്ന് കാട്ടാനകൾ രാത്രി കാലങ്ങളിൽ ശബ്ദം കേട്ട്  പുറത്തേയ്ക്ക് ഇറങ്ങുന്നതു മൂലമാണ് വീടു നുള്ളിൽ നിന്ന് പുറത്തിറക്കുവാൻ പറ്റാത്തത്. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പകൽ സമയങ്ങളിൽ പാറപൊട്ടിക്കുന്നതുമൂലം ഈ പ്രദേശങ്ങളിലെ  വീടുകൾ എപ്പോൾ വേണമെങ്കിലും തകരുന്ന അവസ്ഥയിലാണ് മാത്രവുമല്ല വാർഷകാലം വരുന്നതോടെ ഇവരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാകും.  ലൈസൻസുകൾ ഉണ്ടന്ന പേരിൽ യാതൊരു മാനദ്ധ ണ്ടവും ഇല്ലാതെയാണ് പാറമടകൾ പ്രവർത്തിക്കുന്നത്. ഓരോ പാറമടകളിലും ദിനംപ്രതി പത്തോളം ജാക്കാമറുകൾ ഉപയോഗിച്ചാണ് പാറ പൊട്ടിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.  പാറപൊട്ടിക്കുന്നതിനായി നിയമാനുസൃതം ഉപയോഗിക്കുന്നതിനായി പറഞ്ഞിട്ടുള്ള സ്ഫോടകവസ്തുക്കളിൽ നാലിരട്ടിയിലധികം ഇവിടെ ഉപയോഗിക്കുന്നുണ്ട്. സ്ഫോടകവസ്തുക്കൾ വൻതോതിൽ ഉപയോഗിക്കുന്നതുമൂലം പകൽ സമയങ്ങളിൽ വൻ ശബ്ദങ്ങളോടെയാണ്പാറപൊട്ടുന്നത്.  ഇത് രോഗികളും ഗർഭണികളുമായവർക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.  അമിതഭാരവും വഹിച്ചുകൊണ്ടുള്ള ഭാരവാഹനങ്ങളുടെ അമിത ഓട്ടം മൂലം തകർന്ന നെല്ലിച്ചോട് വെള്ളപ്പാറ റോഡിലൂടെ ഭാരവാഹനങ്ങൾ ഓടുന്നത് നിരോധിച്ചിട്ടുണ്ടങ്കിലും നിയമങ്ങൾക്കും ഉത്തരവുകൾക്കും യാതൊരും വിലയും കൽപ്പിക്കാതെ ഈ റോഡിലൂടെ അമിതഭാരവും കയറ്റി കൊണ്ടുള്ള മത്സര ഓട്ടം കൂടിയിരിക്കുകയാണ്. ദിനംപ്രതി 500 ലധികം വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. ഇത് മുലം കാൽനടയാത്രക്കാർ വളരെയധികം ബുദ്ധിമുട്ടിയാണ് യാത്ര ചെയുന്നത്. സ്ഫോടനങ്ങൾ മൂലവും വാഹനങ്ങളുടെ മത്സര ഓട്ടോങ്ങളും മൂലം ഈ പ്രദേശത്ത് ജീവിക്കുവാൻ പറ്റാതെ വന്ന നാട്ടുകാർ പരാതിയുമായി പല തവണ  മുന്നോട്ട് വന്നപ്പോൾ പാറമടക്കാർ ഭീഷണിപ്പെടുത്തി ഒതുക്കുകയാണ് ചെയ്തത്. അങ്ങനെ ഒതുങ്ങാത്തവരെ സമുഹത്തിൽ ഒറ്റപ്പെടുത്തുവാനും ഈ കൂട്ടർ ശ്രമിക്കുന്നുണ്ട്. ]]>
Mon, 21 May 2018 18:48:23 +0530 Editor
കിള്ളിയാറിന്റെ പഴയ പ്രതാപം തിരിച്ചു പിടിക്കാൻ ഒത്തൊരുമയോടെ നാട്ടുകാർ: മേയറുടെ അധ്യക്ഷതയില്‍ എല്ലാ പാര്‍ട്ടികളുടേയും സംയുക്തയോഗം വ്യാഴാഴ്ച http://newsmalayali.com/save-killiyar-all-political-party-meeting http://newsmalayali.com/save-killiyar-all-political-party-meeting  
 
 
 
വരട്ടാറിലും കിള്ളിയാറിന്റെ കരിച്ചന്തമൂല മുതല്‍ വഴയില മുതല്‍ സംഘടിപ്പിച്ച പോലെ പുഴയറിവ് യാത്ര നഗരപ്രദേശത്തും നടത്തും. മന്ത്രിമാരും ജനപ്രതിനിധികളും പ്രദേശവാസികളും ഉള്‍പ്പെടെ വന്‍കൂട്ടായ്മയെ പങ്കെടുപ്പിക്കാനാണ് പദ്ധതി. ആറിന്റെ പല ഭാഗങ്ങളില്‍ നിന്നും വെള്ളം ശേഖരിച്ച് സര്‍വേ നടത്തുന്നതിന്റെ അന്തിമഘട്ടത്തിലാണ് കോര്‍പ്പറേഷന്റെ കീഴിലുള്ള ഗ്രീന്‍ ആര്‍മി. ഇതിനുപുറമേ നഗരസഭാതലത്തിലും വാര്‍ഡുതലത്തിലും പ്രാദേശികതലത്തിലും മൂന്ന് തട്ടുകളിലായി കമ്മിറ്റികള്‍ രൂപവത്കരിക്കും. കോര്‍പ്പറേഷന്‍ ആദ്യഘട്ടത്തില്‍ ശേഖരിച്ച വിവരങ്ങള്‍ ഈ പ്രാദേശികസമിതികള്‍ക്ക് കൈമാറും.  ]]>
Mon, 21 May 2018 18:45:39 +0530 Editor