News Malayali & Online Newsportal & : Kottayam http://newsmalayali.com/rss/category/kottayam News Malayali & Online Newsportal & : Kottayam ml Copyright 2023 News Malayali & All Rights Reserved. MMS സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മൂന്ന് പവൻ കവർന്നു; ബൈക്കിൽ മാലയുമായി കടന്നു http://newsmalayali.com/a-young-who-come-to-buying-gold-robbed-a-gold-chain-from-jewellery-in-kottayam http://newsmalayali.com/a-young-who-come-to-buying-gold-robbed-a-gold-chain-from-jewellery-in-kottayam കറുകച്ചാലില്‍ ജ്വല്ലറിയില്‍ മോഷണം. സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് മൂന്ന് പവന്‍ കവര്‍ന്നു. മാലയെടുത്ത് കടയില്‍നിന്ന് ഇറങ്ങിയോടിയ യുവാവ് സ്‌കൂട്ടറില്‍ കടന്നുകളയുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മാസ്ക് ധരിച്ചാണ് മോഷ്ടാവ് എത്തിയത്. ‌

സുമംഗലി ജ്വല്ലറിയിലാണ് മോഷണം നടന്നത്. രണ്ടാഴ്ച മുന്‍പ് പാമ്പാടിയിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. ഇയാള്‍ കഴിഞ്ഞ ഏഴാം തീയതിയും ജ്വല്ലറിയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

]]>
Sun, 11 Dec 2022 01:26:22 +0530 Editor
കോട്ടയത്ത് തെരുവുനായ ആക്രമണം; ഏഴ് പേര്‍ക്ക് പരിക്കേറ്റു http://newsmalayali.com/Streetman-attack-in-Kottayam-Seven-people-were-injured http://newsmalayali.com/Streetman-attack-in-Kottayam-Seven-people-were-injured തലയോലപ്പറമ്പില് തെരുവുനായയുടെ ആക്രമണത്തില് ഏഴുപേര്ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് നായയുടെ ആക്രമണമുണ്ടായത്. തലയോലപ്പറമ്പിലെ മാര്ക്കറ്റ് ഭാഗത്തായിരുന്നു നായ ആളുകളെ കടിച്ചത്. പേവിഷബാധ സംശയിക്കുന്ന നായ പിന്നീട് വണ്ടിയിടിച്ച് ചത്തു.

ഒരാള്ക്ക് മുഖത്താണ് കടിയേറ്റത്. മറ്റൊരാള്ക്ക് വയറിനും പരിക്കേറ്റു. മറ്റുള്ളവരുടെ കൈയ്ക്കും കാലിനുമാണ് കടിയേറ്റത്. നായ നിരവധി വളര്ത്തുനായ്ക്കളേയും കടിച്ചു. റോഡിന് സമീപത്തുള്ള വീട്ടിലെ ആളുകളെ വരെ നായ കടിച്ചു എന്നാണ് നാട്ടുകാര് പറയുന്നത്.ആക്രമണത്തിന് പിന്നാലെ നാട്ടുകാര് നായയെ ഓടിക്കാന് ശ്രമിക്കുന്നതിനിടെയാണ് വണ്ടിയിടിച്ച് നായ ചത്തത്.

]]>
Thu, 18 Aug 2022 20:38:19 +0530 Editor
സിപിഎം നേതാക്കൾ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട് കയറി ആക്രമിച്ചു; ദൃശ്യങ്ങൾ പുറത്ത് http://newsmalayali.com/cpm-leaders-attacked-youth-congress-worker-s-house-in-kottayam-thrikodithanam-visuals-are-out http://newsmalayali.com/cpm-leaders-attacked-youth-congress-worker-s-house-in-kottayam-thrikodithanam-visuals-are-out  പാതിരാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വീട്ടിൽ കയറി സിപിഎം പ്രാദേശിക നേതാക്കൾ മർദിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് കോട്ടയം തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ സിപിഎം പ്രവർത്തകർ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടുകയറി ആക്രമിച്ചത്. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി മനുകുമാറിന്റെ വീട്ടിൽ കയറിയാണ് സിപിഎം പ്രാദേശിക നേതാക്കൾ അക്രമം നടത്തിയത്. യൂത്ത് കോൺഗ്രസ് പ്രാദേശിക പ്രവർത്തകനായ ആന്റോ ആന്റണിക്കും അക്രമത്തിൽ പരിക്കേറ്റു.

രാത്രി 12 മണിയോടെയാണ്  ക്രൂരമായ അക്രമം ഉണ്ടായത് എന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. തൃക്കൊടിത്താനം നാലാം വാർഡ് മെമ്പർ ബൈജു വിജയൻ, ബ്രാഞ്ച്  സെക്രട്ടറി സുനിൽ, മിജു എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് പ്രവർത്തകർ പറയുന്നു. ഈ മൂന്നു പ്രവർത്തകരുടെ പേരുകൾ ഉൾപ്പെടുത്തി തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഭവനഭേദനം അടക്കം ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. പ്രദേശത്തെ ഒരു മതിലുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണം. ഇരുവിഭാഗങ്ങളും തമ്മിൽ ഈ അതിർത്തി തർക്കം നിലനിന്നിരുന്നു. ഇക്കാര്യത്തിൽ ഇന്നലെ ഇരു വിഭാഗവും തമ്മിൽ വാക്കു തർക്കവും നേരിയതോതിൽ സംഘർഷവും ഉണ്ടായിരുന്നു. ഇതിന് തുടർച്ചയാണ് രാത്രി ഉണ്ടായ സംഘർഷം പോലീസ് വിശദീകരണം. സംഘർഷത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതായി തൃക്കൊടിത്താനം പോലീസ് അറിയിച്ചു.

പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത് എന്ന് ആരോപണവുമായി യൂത്ത് കോൺഗ്രസ് രംഗത്ത് വന്നു. രാത്രി ഒരു മണിയോടെ വിഷയത്തിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് വിളിച്ചിരുന്നുവെങ്കിലും നടപടി ഒന്നുമുണ്ടായില്ല എന്നാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്ദു കുര്യൻ ജോയ് പറയുന്നത്. ഇതോടെ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെ വിവരം അറിയിച്ചു. തുടർന്ന് ഷാഫി പറമ്പിലും പോലീസിന് വിളിച്ച് നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം സംഘർഷം ഒന്നുമില്ല എന്നാണ് പോലീസ് അറിയിച്ചത് എന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നു. സംഭവസ്ഥലത്ത് പോലീസ് ഉണ്ടെന്ന വിവരവും പോലീസ് ഉദ്യോഗസ്ഥർ നൽകിയതായി പറയുന്നു. എന്നാൽ പോലീസ് പോയ പിന്നാലെയാണ് വീടുകയറി ഉണ്ടായ അക്രമം നടന്നത്. ഇത് പോലീസിന്റെ ഗുരുതര വീഴ്ചയാണ് എന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ ആരംഭിക്കുന്നു.

അക്രമത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി മനുകുമാറും ആന്റോ ആന്റണിയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിയേറ്റ പാടുകളുണ്ട്. അതിനിടെ തൃക്കൊടിത്താനം വാർഡംഗം ബൈജു വിജയൻ കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വീടിനുള്ളിൽ നിന്നാണ് അക്രമം നടക്കുന്നത് എന്ന് ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്. സംസാരിക്കുന്നതിനിടെ  മനുവിനെതിരെ കമ്പി വടി കൊണ്ട് ആഞ്ഞടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ ഇരുവിഭാഗങ്ങൾക്കെതിരെയും ശക്തമായ നടപടി ഉണ്ടാകുമെന്ന് തൃക്കൊടിത്താനം പോലീസ് വ്യക്തമാക്കി.

]]>
Fri, 12 Aug 2022 23:20:40 +0530 Editor
പേവിഷബാധയേറ്റയാൾ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ചാടിപ്പോയി;അഞ്ചു മണിക്കൂറിനുശേഷം പോലീസ് പിടികൂടി http://newsmalayali.com/police-caught-rabies-patient-who-escaped-from-kottayam-medical-college http://newsmalayali.com/police-caught-rabies-patient-who-escaped-from-kottayam-medical-college ആശുപത്രിയില്‍ നിന്നു ചാടിപ്പോയ പേവിഷബധയേറ്റ അസം സ്വദേശിയെ പിടികൂടി. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നാണ് ഇന്നലെ രാത്രി നാടിനെ ആകെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.  അസം സ്വദേശിയായ ജീവൻ ബറുവയാണ് മെഡിക്കൽ കോളേജിൽ നിന്നും രാത്രി ചാടിപ്പുറപ്പെട്ടത്. രാത്രി 12.30  നാണ് ജീവനക്കാരെയും പോലീസിനെയും ആശങ്കയിൽ ആക്കി  രോഗി ആശുപത്രിയിൽ നിന്നും ചാടിപ്പോയത്. സംഭവം ഉണ്ടായതിന് തൊട്ടുപിന്നാലെ ജില്ലയിലാകെ പോലീസ് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. ഇതിനുശേഷമാണ് രോഗിയെ പിടികൂടാൻ ഏറെ മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങളിലേക്ക് പോലീസ് കടന്നത്.

രാത്രി 10 മണിയോടുകൂടിയാണ് വിദഗ്ധ ചികിത്സയ്ക്കായി ജീവൻ ബറുവയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു അദ്ദേഹം. വിദഗ്ധ ചികിത്സ നൽകണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. തുടർന്ന് മെഡിക്കൽ കോളജിൽ നടന്ന വിദഗ്ധ പരിശോധനയ്ക്ക് ഒടുവിലാണ് ജീവൻ ബറുവയ്ക്ക് പേവിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതിനുശേഷം തുടർ പരിശോധനകൾക്കായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് ഇയാളെ സാംക്രമിക രോഗ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ എത്തിയ ശേഷമാണ് രാത്രി 12.30ന്  സുഹൃത്തായ ബൈസ്റ്റാൻഡർക്ക് ഒപ്പം ഇയാൾ കടന്നുകളയുകയായിരുന്നു.

തൊട്ടു പിന്നാലെ മെഡിക്കൽ കോളേജ് അധികൃതർ  ഗാന്ധിനഗർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ ജില്ലാ പോലീസ് ഇടപെട്ട് ജാഗ്രത നിർദേശം നൽകി. എന്നാൽ മെഡിക്കൽ കോളജിൽ നിന്ന് പുറത്ത് ചാടിയ ഉടൻതന്നെ ഇയാളെ പോലീസ് പിന്തുടരുകയായിരുന്നു. ഗാന്ധിനഗർ പോലീസിന് പിന്നാലെ കൺട്രോൾ റൂം വാഹനത്തിലെത്തിയ പോലീസ് സംഘവും രാത്രി മുഴുവൻ ഇയാൾക്ക് പിന്നാലെ തന്നെയായിരുന്നു. എന്നാൽ പേവിഷയബാധയേറ്റയാളെ എങ്ങനെ പിടികൂടും എന്ന സംശയത്തിലായിരുന്നു പോലീസ് സംഘം.

രോഗിയെ കണ്ടെത്തിയെങ്കിലും പിടികൂടാൻ ആകാത്ത പ്രതിസന്ധിയായിരുന്നു പോലീസിനെ വലച്ചിരുന്നത്. ഇയാൾ കൂടുതൽ സ്ഥലങ്ങളിലേക്ക് ഓടിപ്പോകരുത് എന്നു കരുതിയാണ് പോലീസ് സംഘം ഇയാളെ പിന്തുടർന്നത്.  പോലീസ് ഏറെ ശ്രമകരമായി പണിപ്പെട്ടാണ് ഇയാളെ കണ്ടെത്തിയത്.  രാവിലെ ആറുമണിയോടുകൂടിയാണ് ഇയാളെ കണ്ടെത്താൻ കഴിഞ്ഞതെന്ന് ഗാന്ധിനഗർ പോലീസ് പറഞ്ഞു.

അതേസമയം ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ആളെ ഇതുവരെയും പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. അയാൾക്ക് വിഷബാധയുണ്ട് എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. എന്നാൽ അയാൾക്കും പേവിഷബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നാണ് ഡോക്ടർമാർ ചൂണ്ടി കാട്ടുന്നത്. തുടർ ചികിത്സകൾക്കായി ഇയാളെയും കണ്ടെത്തേണ്ടതുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.


സംഭവത്തിൽ മെഡിക്കൽ കോളേജിൽ നിന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. അത്യന്തം അപകടം സൃഷ്ടിക്കാൻ സാധ്യതയുള്ള രോഗി രാത്രി കടന്നുപോയതിൽ ആരുടെ ഭാഗത്താണ് വീഴ്ച എന്ന് മെഡിക്കൽ കോളേജ് അധികൃതർ  പരിശോധിച്ചു വരികയാണ്. സാധാരണ ജനങ്ങൾക്ക് അപകടം സൃഷ്ടിക്കാൻ സാധ്യതയുള്ള സാഹചര്യം മുൻനിർത്തി വേണ്ടത്ര കരുതൽ രോഗിയുടെ കാര്യത്തിൽ ഉണ്ടായില്ല എന്നും പ്രാഥമിക വിലയിരുത്തൽ ഉണ്ട്.

]]>
Thu, 11 Aug 2022 15:50:24 +0530 Editor
നായവളർത്തൽ കേന്ദ്രത്തിൽ നിന്ന് ആറര കിലോ കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ http://newsmalayali.com/six-and-a-half-kg-of-cannabis-seized-from-dog-breeding-center-in-kottayam http://newsmalayali.com/six-and-a-half-kg-of-cannabis-seized-from-dog-breeding-center-in-kottayam നായ വളർത്തൽ കേന്ദ്രത്തിൽനിന്ന് ആറര കിലോ കഞ്ചാവ് (Ganja Seized) പിടികൂടി. കോട്ടയം ജില്ലയിലെ തീക്കോയിയിലാണ് സംഭവം. നായ വളർത്തൽ കേന്ദ്രത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപന നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് (Kerala Police) റെയ്ഡ് നടത്തിയത്. പരിശോധനയിൽ ആറര കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. തീക്കോയി മംഗളഗിരി മുപ്പതേക്കറിലാണ് ആളൊഴിഞ്ഞ സ്ഥലത്തെ ഒറ്റപ്പെട്ട വീട്ടിൽ നിന്ന് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്.

ഈരാറ്റുപേട്ട സ്വദേശിയുടെ പക്കൽ നിന്നും വാടകയ്‌ക്കെടുത്ത വീട്ടിലായിരുന്നു കഞ്ചാവ് സംഭരിച്ചിരുന്നതും വിൽപന നടത്തിയിരുന്നതുമെന്ന് പൊലീസ് പറയുന്നു. നായ വളർത്തൽ കേന്ദ്രം നടത്തിപ്പുകാരനായ കടുവാമുഴി തൈമഠത്തിൽ സാത്താൻ ഷാനു എന്നു വിളിക്കുന്ന ഷാനവാസ്, നിഷാദ് എന്നിവർ റെയ്ഡിനെത്തിയ സംഘത്തെ കണ്ട് ഇരുചക്ര വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. ഇയാളുടെ സഹായി സഞ്ജുവിനെയാണ് പൊലീസ് പിടികൂടിയത്.

റോഡിൽനിന്ന് ഒരു കിലോമീറ്റർ ഉള്ളിലായി റബർ തോട്ടത്തിന് നടുവിലാണ് ചെറിയ വീടും നായ വളർത്തൽ കേന്ദ്രവും സ്ഥിതി ചെയ്തിരുന്നത്. കഴിഞ്ഞ കുറേ കാലമായി ഇവിടെ രാത്രികാലങ്ങളിൽ ഉൾപ്പടെ വാഹനങ്ങൾ വന്നുപോയത് നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. ഇക്കാര്യം ചിലർ പൊലീസിന്‍റെ ശ്രദ്ധയിപ്പെടുത്തുകയും ചെയ്തു. മുന്തിയ ഇനം നായകളെ ഇവിടെ വളർത്തിയിരുന്നു. നായ വിൽപനയുടെ മറവിലാണ് കഞ്ചാവ് വിൽപന നടന്നത്.

ഈരാറ്റുപേട്ട പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ ആറ് മണിയോടെ , ഈരാറ്റുപേട്ട എസ്.ഐ വി.വി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. അൽസേഷ്യൻ, ലാബ്രഡോർ അടക്കം ആറോളം മുന്തിയ ഇനം നായ്ക്കളും വീട്ടിലുണ്ടായിരുന്നു.

ഓടി രക്ഷപെട്ട ഷാനവാസ് സ്ഥിരം കഞ്ചാവ് വിൽപനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ മുമ്പും സമാനമായ കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രക്ഷപെട്ടവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവരെ ഉടൻ പിടികുടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം. പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നിർദ്ദേശപ്രകാരം ഈരാറ്റുപേട്ട സബ് ഇൻസ്‌പെക്ടർ വി.വി. വിഷ്ണുവിന്റെ നേതൃത്വത്തിൽ സിപിഒ മാരായ ശരത്, ജോബി, അനീഷ് മോൻ, പ്രൊബേഷൻ എസ്‌ഐ സുജലേഷ്, അനീഷ്, വിനയരാജ്, നാരായണൻ നായർ , അനിൽകുമാർ , ഗ്രേഡ് എസ് ഐ. ബ്രഹ്മദാസ് , സോനു , അനീഷ് , രാജേഷ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. മേലുകാവ് എസ് എച്ച് ഒ സജീവ് ചെറിയാൻ, മരങ്ങാട്ടുപിള്ളി എസ്.എച്ച്.ഒ. അജേഷ് എന്നിവർ തുടർനടപടികൾക്ക് നേതൃത്വം നൽകി

]]>
Sun, 08 May 2022 16:23:57 +0530 Editor
കോട്ടയത്ത് 'കുട്ടി' ഡ്രൈവര്‍മാര്‍ പെരുകുന്നു; കുടുങ്ങാന്‍ പോകുന്നത് മാതാപിതാക്കളെന്ന് പോലീസ്, പരിശോധന ശക്തം http://newsmalayali.com/police-start-inspection-for-child-drivers-with-out-driving-license-at-kottayam http://newsmalayali.com/police-start-inspection-for-child-drivers-with-out-driving-license-at-kottayam കറുകച്ചാലില്‍ പതിനാലുകാരി ഓടിച്ച സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് കുടുംബനാഥനായ യുവാവ് മരിച്ച സംഭവത്തിന് പിന്നാലെ ജില്ലയിലെ 'കുട്ടി' ഡ്രൈവര്‍മാരെ കൈയ്യോടെ പിടികൂടാന്‍ ഒരുങ്ങി പോലീസ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതിന്‍റെ ഭാഗമായി പോലീസ് പരിശോധന ശക്തമാക്കി. ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നേരെ നിയമനടപടികള്‍ സ്വീകരിക്കും.


കഴിഞ്ഞ ദിവസം ലൈസന്‍സില്ലാതെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കോട്ടയം നഗരത്തിൽ കോളജ് വിദ്യാർഥിയെ  ട്രാഫിക് എൻഫോഴ്സ്മെന്റ് പിടികൂടിയിരുന്നു.  വൈദ്യ പരിശോധന നടത്തി കേസെടുത്തു. കറുകച്ചാലിലെ  അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചതോടെ വിദ്യാർഥിയുടെ പിതാവിനെതിരെ പോലീസ് കേസെടുത്തിരുന്നു.

]]>
Sat, 12 Mar 2022 17:36:54 +0530 Editor