News Malayali & Online Newsportal & : Kollam http://newsmalayali.com/rss/category/kollam News Malayali & Online Newsportal & : Kollam ml Copyright 2023 News Malayali & All Rights Reserved. MMS കൊല്ലം എഴുകോണില്‍ യുവാവിനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം; മുന്‍വൈരാഗ്യം എന്ന് സംശയം http://newsmalayali.com/4127 http://newsmalayali.com/4127 കൊല്ലത്ത് എഴുകോണില്‍ യുവാവിനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം. കിഴക്കേമാറനാട് സ്വദേശി മനുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എഴുകോണ്‍ വട്ടമണ്‍കാവില്‍ ബുധനാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു ആക്രമണം.

നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച വെള്ള നിറത്തിലുള്ള കാര്‍ മനു സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. മുന്നോട്ട് പോയ കാര്‍ വീണ്ടും തിരികെയെത്തി മനുവിനെ ഇടിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പരുക്കേറ്റ മനു കൊട്ടാരക്കര താലുക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

കാറിൽ ഉണ്ടായിരുന്ന യുവാക്കളെ മനു തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്തെ ഉത്സവവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ നേരത്തെ കലഹം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയാകാം ഇപ്പോഴത്തെ ആക്രമണമെന്നാണ് സംശയം. സമീപത്തെ സിസിടിവി ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി. കാറിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. മനു ക്രിമിനൽ കേസുകളിൽ പ്രതി ആയിട്ടുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. പരാതി നൽകാത്തതിനാൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും അന്വേഷണം ആരംഭിച്ചു.

]]>
Fri, 07 Apr 2023 09:53:37 +0530 Editor
കൊല്ലത്ത് ഊമയും ബധിരയുമായ ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ http://newsmalayali.com/The-accused-in-the-case-of-trying-to-kill-his-deaf-and-dumb-wife-in-Kollam-has-been-arrested http://newsmalayali.com/The-accused-in-the-case-of-trying-to-kill-his-deaf-and-dumb-wife-in-Kollam-has-been-arrested കൊല്ലത്ത് ഊമയും ബധിരയുമായ ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പൂതക്കുളം സ്വദേശി ജയചന്ദ്രനെയാണ് പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

മദ്യപാനിയായ ജയചന്ദ്രൻ പണം ആവശ്യപ്പെട്ട് സ്ഥിരമായി ഭാര്യയെ മര്‍ദിക്കാറുണ്ടായിരുന്നു. ഇന്നലെയും മദ്യപിച്ചെത്തിയ പ്രതിയും ഭാര്യയും തമ്മിൽ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ജയചന്ദ്രൻ ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വീട്ടമ്മയുടെ തല നിരവധി തവണ ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. പരിക്കേറ്റ വീട്ടമ്മയുടെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഇവർ നൽകിയ പരാതിയിൽ ജയചന്ദ്രനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊലപാതക ശ്രമത്തിനാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

]]>
Thu, 19 Jan 2023 14:01:22 +0530 Editor
മോഷ്ടിച്ച കാറിൽ എ സിയും ഇട്ടുറങ്ങി, മോഷ്ടാവിനെ കൂളായി പൊലീസ് പിടിച്ചു http://newsmalayali.com/twenty-six-year-old-man-arrested-for-stealing-car-from-kollam-madathara http://newsmalayali.com/twenty-six-year-old-man-arrested-for-stealing-car-from-kollam-madathara മോഷ്ടിച്ച കാറിൽ ഉറങ്ങിപ്പോയ 26കാരൻ പിടിയിൽ. കൊല്ലം മടത്തറയിൽ നിന്നും കാർ മോഷ്ടിച്ച നെടുമങ്ങാട് സ്വദേശി പ്രസിനെയാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്.  വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മടത്തറ സ്വദേശിയുടെ വീട്ടിൽ നിന്ന് പ്രതി കാർ കടത്തിക്കൊണ്ട് പോയത്. പിന്നാലെ ഉടമ ചിതറ പൊലീസിൽ പാരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാര്‍ നെടുമങ്ങാട് ഭാഗത്ത് ഉള്ളതായി കണ്ടെത്തി.

അന്വേഷണ സംഘമെത്തിയപ്പോൾ നെടുമങ്ങാട് ആശുപത്രിയുടെ പാര്‍ക്കിങ്ങിൽ മോഷ്ടിച്ച കാറിനുള്ളിൽ പ്രസിൻ കിടന്നുറങ്ങുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാര്‍ മോഷ്ടിച്ച ദിവസം ശിവൻമുക്കിലെ ഒരു വീട്ടിൽ നിന്ന് ഇയാൾ റബ്ബര്‍ ഷീറ്റുകളും മോഷ്ടിച്ചിരുന്നു. മോഷ്ടിക്കുന്ന കാറുകൾ വീടുകളിൽ കൊണ്ട് തിരിച്ചിടുകയോ, പൊലീസ് സ്റ്റേഷന് സമീപത്ത് ഉപേക്ഷിക്കുകയോ ആണ് ഇയാളുടെ രീതി. പ്രസിൻ സമാന കേസുകളിൽ പ്രതിയായിട്ടുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

]]>
Wed, 26 Oct 2022 02:41:22 +0530 Editor
അഭിഭാഷകനെ മർദ്ദിച്ചെന്ന പരാതിയിൽ നാല് പോലീസുകാർക്ക് സസ്പെൻഷൻ; പ്രതിഷേധവുമായി ഐപിഎസ് അസോസിയേഷൻ http://newsmalayali.com/four-police-officers-including-sho-suspended-in-lawyer-case http://newsmalayali.com/four-police-officers-including-sho-suspended-in-lawyer-case പോലീസ് - അഭിഭാഷക തർക്കത്തിൽ കരുനാഗപ്പള്ളി എസ് എച്ച് ഒ ഉൾപ്പെടെ . പോലീസുകാർ കുറ്റക്കാരല്ലെന്ന ഡിഐജിയുടെ റിപ്പോർട്ട് തള്ളിയാണ് എഡിജിപി വിജയ് സാഖറെ (vijay sakhare) പോലീസുകാർക്കെതിരെ നടപടി എടുത്തത്. ഇതിനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയ ഐപിഎസ് അസോസിയേഷൻ സസ്പെൻഷൻ നീതികരിക്കാനാവാത്തതെന്ന് വിമർശിച്ചു. മദ്യപിച്ച് വാഹനം ഓടിച്ച് പ്രശനമുണ്ടാക്കിയെന്ന കുറ്റത്തിലാണ് കരുനാഗപ്പള്ളിയിലെ അഭിഭാഷകനായ ജയകുമാറിനെ 5 ന് രാത്രി പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ ബഹളം വച്ചതോടെ മറ്റ് കുറ്റങ്ങളും ചുമത്തി. എന്നാൽ ജയകുമാറിനെ പോലീസ് മർദിച്ചെന്ന് ആരോപിച്ച് അഭിഭാഷകരും രംഗത്തെത്തി. പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സമരവും തുടങ്ങി.

അഭിഭാഷകരും പോലീസും രണ്ട് ചേരിയായി ഏറ്റുമുട്ടുന്നതിനിടെയാണ് പോലീസുകാർക്കെതിരായ നടപടി. കരുനാഗപ്പഉളി എസ് എച്ച് ഒ ജി ഗോപകുമാർ, എസ്ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് എസ് ഐ ഫിലിപ്പോസ്, സിപിഒ അനൂപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അഭിഭാഷകരുടെ പരാതിയിൽ നിഷ്പക്ഷമായ അന്വേഷണം നടക്കാനാണ് നടപടിയെന്നും തിരുവനന്തപുരം റേഞ്ച് ഡി ഐ ജി തുടർ അന്വേഷണം നടത്തുവെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ നടപടിക്കെതിരെ സേനയിൽ പ്രതിഷേധം ശക്തമായി. നടപടി നീതികരിക്കാത്തതെന്നും പിൻ വലിക്കണമെന്നും ആവശ്യപ്പെട്ടd ഐ പി എസ് അസോസിയേഷേൻ വാർത്താകുറിപ്പിറക്കി. അഭിഭാഷകർ ആരോപിക്കുന്നത് പോലെ മർദനം ഉണ്ടായിട്ടില്ലെന്നായിരുന്നു ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. ആരോപണ വിധേയനായ സി ഐ ഗോപകുമാർ ആ സമയം സ്ഥലത്തില്ലായിരുന്നെന്നും കണ്ടെത്തിയിരുന്നു.

അതിനാൽ പോലീസുകാർക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപിയും നിർദേശിച്ചിരുന്നു. ഇതെല്ലാം മറി കടന്നാണ് വിജയ് സാഖറയുടെ നടപടി. അഭിഭാഷകരുടെ സമ്മർദത്തിന് മുന്നിൽ നിരപരാധികളായ പോലീസുകാരെ എഡിജിപി ബലിയാടാക്കിയെന്നാണ് ഉയരുന്ന വിമർശനം.

]]>
Thu, 22 Sep 2022 17:03:19 +0530 Editor
കൊല്ലത്ത് ടോൾ പ്ലാസ് ജീവനക്കാരനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു; വർക്കല സ്വദേശിയ്ക്കായി അന്വേഷണം http://newsmalayali.com/assaulter-of-kollam-toll-plaza-employee-identified-as-police-search-for-varkala-native http://newsmalayali.com/assaulter-of-kollam-toll-plaza-employee-identified-as-police-search-for-varkala-native ടോള്‍ പ്ലാസ ജീവനക്കാരനെ കാറിനൊപ്പം പിടിച്ചുവലിച്ചുകൊണ്ടുപോകുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. വര്‍ക്കല സ്വദേശി ലഞ്ജിത്താണ് യുവാവിനെ മര്‍ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. KL 26 F 9397 എന്ന നമ്പരില്‍ ഉള്ള കാറില്‍ എത്തിയവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു.

സംഭവസമയത്ത് ലഞ്ജിത്തിന് ഒപ്പം കാറിലുണ്ടായിരുന്ന അഭിഭാഷകനായ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷിബു എന്നയാളാണ് പൊലീസിന്‍റെ കസ്റ്റഡിയില്‍ ഉള്ളത്. ഇയാളാണ് ടോൾ പ്ലാസ ജീവനക്കാരനെ മർദ്ദിച്ചയാളെക്കുറിച്ച് വിവരം നൽകിയത്. ആലപ്പുഴയില്‍ പോയി മടങ്ങി വരുംവഴിയാണ് പ്രതി ടോള്‍ പ്ലാസ് ജീവനക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചത്.

കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലാണ് സംഭവം. ടോള്‍ പ്ലാസ ജീവനക്കാരനായ കുരീപ്പുഴ സ്വദേശി അരുണിനാണ് മര്‍ദ്ദനമേറ്റത്. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കാര്‍ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനാണ് ലഞ്ജിത്ത് അരുണിനെ മർദ്ദിച്ചത്. അരുണിനെ കാറില്‍ നിന്ന് പിടിച്ചു വലിച്ചു ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി. ആക്രമണത്തില്‍ പരിക്കേറ്റ അരുൺ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

]]>
Fri, 12 Aug 2022 23:23:51 +0530 Editor
ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ആസാം സ്വദേശി അറസ്റ്റിൽ http://newsmalayali.com/assam-native-arrested-for-assaulting-police-officer-on-traffic-duty http://newsmalayali.com/assam-native-arrested-for-assaulting-police-officer-on-traffic-duty ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ആസാം സ്വദേശിയെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ആസാം സ്വദേശിയായ അബു സൈദ് മൈനുദ്ധീനാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ഏഴേമുക്കാലോടെ പുലമൺ ജംഗ്ഷനിൽ മദ്യപിച്ചെത്തിയ പ്രതി റോഡിൻറെ നടുക്ക് കയറി നിൽക്കുകയും പിടിച്ചുമാറ്റാൻ ശ്രമിച്ച ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ അക്രമിക്കുകയുമായിരുന്നു. കൊട്ടാരക്കര സ്റ്റേഷനിലെ എസ്. ഐ ഷാജി അലക്സാണ്ടർ, എസ്.ഐ മധുസൂദനൻ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.

]]>
Thu, 28 Apr 2022 15:36:39 +0530 Editor