News Malayali & Online Newsportal & : Kasaragod http://newsmalayali.com/rss/category/kasaragod News Malayali & Online Newsportal & : Kasaragod ml Copyright 2023 News Malayali & All Rights Reserved. MMS വീട് പണിക്കുള്ള പണം പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചു, ചവറുകളിൽ പെട്ടു, ഹരിതകര്‍മ സേനാംഗങ്ങൾ തിരികെ നൽകി http://newsmalayali.com/Money-for-housework-kept-in-plastic-bags--thrown-in-garbage-and-returned-by-Green-Karma-personnel http://newsmalayali.com/Money-for-housework-kept-in-plastic-bags--thrown-in-garbage-and-returned-by-Green-Karma-personnel വീടുകളില്‍ നിന്നും നീക്കിയ അജൈവ മാലിന്യങ്ങള്‍ക്കിടയിലുണ്ടായ പണം ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ച് ഹരിതകര്‍മ സേനാംഗങ്ങളുടെ മാതൃകാ പ്രവര്‍ത്തനം. കാസര്‍കോട് മടിക്കൈ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഹരിതകര്‍മ്മ സേനാംഗങ്ങളായ സി സുശീലയും, പി വി ഭവാനിയുമാണ്  അഭിമാനമായത്. 

പ്ലാസ്റ്റികിനൊപ്പം പണം എന്തെങ്കിലും ഉള്‍പ്പെട്ടിരുന്നോ എന്ന അന്വേഷണവുമായി പ്രദേശത്തെ രാജീവന്‍റെ ഫോൺ വിളി എത്തിയപ്പോഴാണ് മാലിന്യമാകെ അറിച്ച് പെറുക്കി ഇവര്‍ പരിശോധിച്ചതും പണം കണ്ടെത്തിയതും. തുടര്‍ന്ന് നാട്ടുകാരുടെ സാന്നിധ്യത്തില്‍ തുക കൈമാറി. കൂലിവേലക്കാരനായ രാജീവന്‍ വീട് പണിക്കായി സൂക്ഷിച്ച പണമാണ് നഷ്ടമായിരുന്നു ഇത്.

അതേസമയം, മാലിന്യത്തിൽ നിന്ന് കിട്ടിയ. തങ്കത്തിലുള്ള മാലയും മൂന്ന് ജോഡി കമ്മലും പിന്നൊരു വെള്ളി മോതിരവും. ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് മാതൃക കാട്ടി മലപ്പുറത്തെ ഹരിത കർമ്മ സേനാംഗങ്ങൾ മാതൃകയായ വാർത്തയും ഇന്നെത്തി. പുൽപ്പറ്റ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങള്‍ ശേഖരിച്ച മാലിന്യത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം സ്വർണ്ണാഭരണവും വെള്ളി മോതിരവും ലഭിച്ചത്. 

]]>
Sat, 21 Jan 2023 14:46:03 +0530 Editor
Compensation | ഷവര്‍മ കഴിച്ച് മരിച്ച ദേവനന്ദയുടെ അമ്മയ്ക്ക് 3 ലക്ഷം രൂപ ധനസഹായം http://newsmalayali.com/devanadas-family-could-get-the-governments-compensation-for-her-death-caused-by-food-poison http://newsmalayali.com/devanadas-family-could-get-the-governments-compensation-for-her-death-caused-by-food-poison കാസർ​ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് മരണപ്പെട്ട ദേവനന്ദയുടെ മാതാവ് ഇ.വി. പ്രസന്നയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 3 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഭക്ഷ്യ വിഷബാധയേറ്റാണ് 16 കാരി ദേവനന്ദ മരിച്ചത്. സംഭവം സംബന്ധിച്ച് ആരോഗ്യ വകുപ്പും, റവന്യൂ അധികൃതരും അന്വേഷണം നടത്തിയിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയും പല ഹോട്ടലുകൾക്കുമെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പരുക്കേറ്റ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് അഗ്നിശമന രക്ഷാകേന്ദ്രത്തിലെ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരായ പി. സമീര്‍, പി. റിയാസ് എന്നിവരുടെ ചികിത്സാ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുവാനും തീരുമാനമായി.

സമീറിന് 2 ലക്ഷവും റിയാസിന് എഴുപതിനായിരം രൂപയും അനുവദിക്കും. തുടര്‍ ചികിത്സയ്ക്ക് തുക ചെലവാകുന്ന മുറയ്ക്ക് അതും നൽകണമെന്ന് മന്ത്രിസഭായോ​ഗത്തിൽ തീരുമാനമായി.

]]>
Thu, 11 Aug 2022 15:56:10 +0530 Editor