News Malayali & Online Newsportal & : Kannur http://newsmalayali.com/rss/category/kannur News Malayali & Online Newsportal & : Kannur ml Copyright 2023 News Malayali & All Rights Reserved. MMS ജയിലിലെ മതിലിന് മുകളിലൂടെ കഞ്ചാവ് എറിയും, തടവുകാര്‍ പോയി എടുക്കും; കണ്ണൂര്‍ ജയിലില്‍ വന്‍ സുരക്ഷാ വീഴ്ച http://newsmalayali.com/cannabis-use-in-kannur-jail-increasing http://newsmalayali.com/cannabis-use-in-kannur-jail-increasing
ആയിരത്തോളം തടവുകാര്‍ പാര്‍ക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് അന്വേഷണമാരംഭിച്ചു. ജയിലിനകത്തേക്ക് കിലോക്കണക്കിന് കഞ്ചാവെത്തിയത് വന്‍ സുരക്ഷാ വീഴ്ച ആയിട്ടാണ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നത്. സംഭവത്തെ കുറിച്ചു ജയില്‍ ഡിജിപി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ജയിലിലെ താത്ക്കാലിക ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിവരുന്നത്. ജയില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചില താത്ക്കാലിക ജീവനക്കാരുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താത്ക്കാലിക ജീവനക്കാരെ കേന്ദ്രീകരിച്ചു അന്വേഷണമാരംഭിച്ചത്. ഇവര്‍ നടത്തിയ ഫോണ്‍കോളുകള്‍, വാട്‌സ് ആപ്പ് സന്ദേശങ്ങള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ജയിലില്‍ പച്ചക്കറിയെത്തിച്ച ഗുഡ്സ് ഓട്ടോറിക്ഷയില്‍ മൂന്ന് കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. സാധാരണ ഗതിയില്‍ സെക്യൂരിറ്റി പരിശോധനയ്ക്കു ശേഷം മാത്രമേ ജയിലിനകത്തേക്ക് സാധനങ്ങള്‍ കടത്തിവിടുകയുള്ളൂ.
എന്നാല്‍, ഇവരുടെ കണ്ണുവെട്ടിച്ച് ജയിലിനികത്തേക്ക് കഞ്ചാവ് എങ്ങനെയാണ് എത്തിയതെന്ന കാര്യമാണ് പോലീസ് അന്വേഷിക്കുന്നത്. പച്ചക്കറി കൊണ്ടു വന്ന ഗുഡ്സ് ഓട്ടോറിക്ഷയില്‍ കഞ്ചാവെത്തിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ജയിലില്‍ കഞ്ചാവെത്തിച്ച പച്ചക്കറി വണ്ടി കാസര്‍കോട് ജില്ലയിലെ ഒരു സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.
കനത്ത സുരക്ഷയുണ്ടായിട്ടും ഇപ്പോഴും മതിലിന്റെ മുകളിലൂടെയാണ് ജയിലിനകത്തേക്ക് കഞ്ചാവ് എത്തിക്കുന്നത്. കഞ്ചാവ് എത്തിക്കേണ്ടതിന്റെ ദിവസത്തിന്റെ തലേദിവസം രാത്രി സമയവും സ്ഥലവും വിതരണക്കാരന് വാട്സ് ആപ്പ് വഴി മെസേജ് അയക്കുകയോ വിളിച്ചു പറയുകയോ ചെയ്യും. ഇതുപ്രകാരമാണ് വിതരണക്കാരന്‍ എത്തുന്നത്. ആളുകളുടെ ശ്രദ്ധ അധികം പതിയാത്ത സ്ഥലത്തെത്തി കൈയ്യില്‍ കരുതിയ പൊതി മതില്‍ വഴി എറിയും. ജയില്‍ കോംപൗണ്ടില്‍ ചെന്നു വീഴുന്ന പൊതി സമയവും സന്ദര്‍ഭവും നോക്കി തടവുകാര്‍ പോയി എടുക്കുകയാണ് ചെയ്യാറുള്ളത്. ഇത്തരത്തില്‍ വഴിയെത്തുന്ന കഞ്ചാവും ഫോണുകളും നിരവധി തവണ ജയില്‍ ജീവനക്കാര്‍ തന്നെ പിടികൂടുകയും ചെയ്തിരുന്നു. 
]]>
Thu, 22 Sep 2022 17:03:14 +0530 Editor
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്; വോട്ടെണ്ണല്‍ രാവിലെ 10 മുതല്‍ http://newsmalayali.com/mattannur-municipal-election-counting-day-ldf-udf http://newsmalayali.com/mattannur-municipal-election-counting-day-ldf-udf മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.വോട്ടെണ്ണൽ രാവിലെ പത്തിന് മട്ടന്നൂർ എച്ച് എച്ച് എസ് എസിൽ ആരംഭിക്കും. പൊതുതിരഞ്ഞെടുപ്പിൽ 84.61 ശതമാനമായിരുന്നു പോളിംഗ്. ആകെയുള്ള 38811 വോട്ടർമാരിൽ 32837 പേരാണ് വോട്ട് ചെയ്തു. 35 വാർഡുകളിലുമായി 111 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
ഇത്തവണ പോസ്റ്റൽ ബാലറ്റിന് ആരും അപേക്ഷിച്ചിട്ടില്ല. നഗരസഭയിലുള്ളവർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്നില്ല. കോവിഡ് സ്‌പെഷൽ പോസ്റ്റൽ ബാലറ്റിനും ആരും അപേക്ഷിച്ചില്ല. അതിനാൽ പോസ്റ്റൽ ബാലറ്റ് എണ്ണാതെ നേരിട്ട് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണലിലേക്ക് കടക്കാനാവും.



2017ലെ പോളിംഗ് ശതമാനം 82.91 ആയിരുന്നു. ഇത്തവണ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം വാർഡ് 34 മേറ്റടിയിലാണ് 95.13 ശതമാനം. വാർഡ് 1 മണ്ണൂർ (91.1), വാർഡ് 2 പൊറോറ  (91.71), വാർഡ് 13 പരിയാരം (91.27) എന്നീ വാർഡുകളിലും അടക്കം നാല് വാർഡുകളിൽ പോളിംഗ് 90 ശതമാനം കടന്നു. 31  വാർഡുകളിൽ പോളിംഗ് 80 ശതമാനം കടന്നു. ഏറ്റവും കുറവ് പോളിംഗ് വാർഡ് 28 മട്ടന്നൂരിലാണ്  72.35 ശതമാനം.

പോളിങ് ദിനത്തില്‍ നാലാങ്കേരി, മിനി നഗർ തുടങ്ങിയ വാർഡുകളിൽ എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ തോതിൽ വാക്കേറ്റം നടന്നിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും പിരിച്ചുവിടുകയായിരുന്നു. ഏഴാം വാർഡിലെ  മട്ടന്നൂർ പോളിടെക്ക്നിക്ക് ബൂത്തിൽ കള്ള വോട്ട് ചെയ്യാൻ ശ്രമിച്ചെന്ന ആരോപണത്തിൽ പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തിരുന്നു.എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയുമുണ്ടായിരുന്നു. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിരുന്നു.

]]>
Mon, 22 Aug 2022 14:44:36 +0530 Editor
കണ്ണൂരിൽ RSS ഓഫീസിന് നേരെ ബോംബ് എറിഞ്ഞു; ജനല്‍ച്ചില്ലുകൾ തകര്‍ന്നു http://newsmalayali.com/bomb-attack-against-rss-office-in-kannur-payyannur http://newsmalayali.com/bomb-attack-against-rss-office-in-kannur-payyannur പയ്യന്നൂരിൽ ആർ എസ് എസ് ഓഫീസിന് നേരെ ബോംബ് എറിഞ്ഞു. പയ്യന്നൂരിലെ ആർ.എസ്.എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത്. പുലർച്ചെ 1.30 ഓടെയാണ് അക്രമം നടന്നത്. ഓഫീസന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നിട്ടുണ്ട്. ആളപായമില്ല.

ആക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തിൽ ആരും ഉണ്ടായിരുന്നില്ല. സിപിഐഎം പ്രവർത്തകനായിരുന്ന ധനരാജിന്റെ ആറാം രക്തസാക്ഷി ദിനമായിരുന്നു ഇന്നലെ. പ്രതിസ്ഥാനത്ത് ആർഎസ്എസ് ആണ്.  പുലർച്ചെയോടെ ആസൂത്രിത ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.

]]>
Tue, 12 Jul 2022 22:07:06 +0530 Editor
ഹോട്ടൽ പൊളിച്ചുനീക്കി: കണ്ണൂർ കോർപറേഷനിൽ കുടുംബശ്രീ പ്രവർത്തകരുടെ പ്രതിഷേധം http://newsmalayali.com/kudumbashree-workers-protest-in-kannur-corporation http://newsmalayali.com/kudumbashree-workers-protest-in-kannur-corporation കണ്ണൂർ കോർപറേഷൻ (Kannur Corporation)  കോംപൗണ്ടിലെ ടേസ്റ്റി ഹട് ഹോട്ടൽ പൊളിച്ചു നീക്കിയതിൽ പ്രതിഷേധിച്ച് കുടുംബശ്രീ (Kudumbashree)  അംഗങ്ങളുടെ ശക്തമായ പ്രതിഷേധം. മേയർ അഡ്വ.ടി. ഒ മോഹനനെ കുടുംബശ്രീ പ്രവർത്തകർ ഓഫീസിൽ കയറാൻ അനുവദിക്കാതെ ഉപരോധിച്ചു.

കോർപ്പറേഷൻ ഓഫീസ് പ്രധാന കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് സമരം നടത്തുന്നതിനിടെ ഓഫീസിലേക്കെത്തിയ മേയറെ എട്ടോളം വരുന്ന കുടുംബശ്രീ പ്രവർത്തകരാണ് പ്രതിഷേധത്തിന്റെ ഭാഗമായി തടഞ്ഞത്.

സമരക്കാരും പോലീസും തമ്മിൽ ഏറെ നേരം പിടിവലി നടന്നു. 20 മിനുട്ടോളം സമയം കോർപറേഷൻ ഓഫീസ് സംഘർഷാവസ്ഥയിലായിരുന്നു. ടൗൺ സി ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

കോർപറേഷൻ ഓഫീസിൽ കോമ്പൗണ്ടിൽ തന്നെ ആക്രമിച്ചവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട് മേയർ ടി ഒ മോഹനൻ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി

കണ്ണൂർ കോർപ്പറേഷൻ കോമ്പൗണ്ടിൽ ഉള്ള  കുടുംബശ്രീ ടേസ്റ്റി ഹട്ട് ഹോട്ടൽ കോർപ്പറേഷൻ അധികൃതർ കഴിഞ്ഞ ശനിയാഴ്ചയാണ് പൊളിച്ചുനീക്കിയത്. ആസ്ഥാന മന്ദിരം നിർമിക്കുന്നതിന് സ്ഥലം ആവശ്യമായതിനാൽ ഒഴിഞ്ഞുപോകണമെന്ന് കോർപ്പറേഷൻ അധികൃതർ കുടുംബശ്രീ പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. പകരം സംവിധാനം ഒരുക്കിത്തരണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ യൂണിറ്റ് അപേക്ഷ നൽകിയിട്ടും മറുപടി നൽകാതെ കട ശനിയാഴ്ച രാത്രി ആളില്ലാത്ത സമയത്ത് പൊളിച്ചുനീക്കിയത് നേരത്തെ തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഞായറാഴ്ച രാവിലെയാണ് ഷെഡ് പൊളിച്ചുനീക്കിയത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. മേൽക്കൂരയുടെ ഭാഗങ്ങൾ സമീപത്ത് നീക്കിവച്ചിരുന്നു. തറ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഹോട്ടലിലെ ഫ്രിഡ്ജും മറ്റ് സാധനങ്ങളും ലോറിയിൽ കയറ്റിക്കൊണ്ടുപോയി. ഏഴുപേരടങ്ങിയ കുടുംബശ്രീ യൂണിറ്റാണ്‌ കോർപ്പറേഷൻ കോമ്പൗണ്ടിൽ ഹോട്ടൽ നടത്തിയിരുന്നത്.

നാല് വർഷത്തിൽ അധികമായി കണ്ണൂർ കോർപ്പറേഷൻ ഓഫീസിലുള്ള ജീവനക്കാർക്കും സന്ദർശകർക്കും രുചികരമായ ഭക്ഷണം ചുരുങ്ങിയ ചിലവിൽ നൽകുന്ന ചുരുങ്ങിയ കുടുംബശ്രീ യൂണിറ്റാണ് ബുള്ഡോസർ രാജിന് ഇരയായതെന്ന് സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എം പി ജയരാജൻ ആരോപിച്ചു

]]>
Fri, 06 May 2022 02:27:56 +0530 Editor
പാസ്പോര്‍ട്ട് വെരിഫിക്കേഷന് 1000 രൂപ കൈക്കൂലി; എഎസ്ഐ വിജിലന്‍സ് പിടിയില്‍ http://newsmalayali.com/vigilance-arrested-asi-for-taking-bribe-of-rs-1000-for-passport-verification http://newsmalayali.com/vigilance-arrested-asi-for-taking-bribe-of-rs-1000-for-passport-verification കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് എ എസ് ഐ(ASI) പിടിയിലായി(Arrest). പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ അസി. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കുളപ്പറം സ്വദേശി പി.രമേശനാണ് വലയിലായത്. കണ്ണൂര്‍ വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് എ.എസ്.ഐ.യെ അറസ്റ്റ് ചെയ്തത്.

മാടായി സ്വദേശി മഞ്ഞേരവളപ്പില്‍ ശരത്കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. ശരത്കുമാര്‍ പാസ്‌പ്പോര്‍ട്ടിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിന് എ എസ് ഐ കൈക്കൂലി ആവശ്യപ്പെട്ടു. സംഭവം ശരത്കുമാര്‍ വിജിലന്‍സിനെ അറിയിച്ചു.

ശനിയാഴ്ച വൈകീട്ട് അഞ്ചോടെ പഴയങ്ങാടി ബസ് സ്റ്റാന്‍ഡിനടുത്തു വെച്ച് പണം കൈമാറുമ്പോള്‍ വിജിലന്‍സ് സംഘം രമേശനെ പിടികൂടി. പാസ്‌പ്പോര്‍ട്ട് വെരിഫിക്കേഷന് 1000 രൂപയാണ് എ എസ് ഐ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. പണം കൈമാറുന്ന അതിനിടെ വേഷം മാറിയെത്തിയ വിജിലന്‍സ് സംഘം പൊലീസ് ഉദ്യോഗസ്ഥനെ പിടികൂടി.

വിജിലന്‍സ് തന്നെ ശരത്തിന് നല്‍കിയ രണ്ട് 500 രൂപയുടെ ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ ആണ് രമേശന് നല്‍കിയത്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മദ്യക്കുപ്പിയും എഎസ്‌ഐ ആവശ്യപ്പെട്ടതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.

]]>
Sun, 01 May 2022 17:15:25 +0530 Editor