News Malayali & Online Newsportal & : Idukki http://newsmalayali.com/rss/category/idukki News Malayali & Online Newsportal & : Idukki ml Copyright 2023 News Malayali & All Rights Reserved. MMS ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ ഫാന്‍സുകാരെ തടഞ്ഞ് നാട്ടുകാര്‍; സംഘർഷം http://newsmalayali.com/4406 http://newsmalayali.com/4406  അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് അരിക്കൊമ്പൻ ഫാൻസ് രംഗത്തെത്തിയതോടെയാണ് കഴിഞ്ഞ ദിവസം വീണ്ടും സംഘർഷമുണ്ടായത്. അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് ദേവികുളം ഡി എഫ് ഒ ഓഫീസിലേയ്ക്ക് സമരം നടത്തുന്നതിന് മുന്നോടിയായാണ് സംഘം ചിന്നക്കനാലില്‍ എത്തിയത്. ഇതറിഞ്ഞെത്തിയ നാട്ടുകാര്‍ ഇവരെ തടയുകയായിരുന്നു.

രണ്ട് സ്ത്രീകളടക്കമുള്ള സംഘമാണ് ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയില്‍ എത്തിയത്. പ്രദേശത്തെത്തിയ സംഘത്തോട് നാട്ടുകാര്‍ സംസാരിക്കുന്നതിനിടയില്‍ അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്ന രീതിയില്‍ ഒരാള്‍ സംസാരിച്ചു. ഇതോടെയാണ് നാട്ടുകാര്‍ ഇവരെ തടഞ്ഞത്. അരിക്കൊമ്പന് വേണ്ടി ഇറങ്ങുന്നവർ നാട്ടുകാരെ കയ്യേറ്റക്കാരായി ചിത്രീകരിച്ച് കുടിയിറക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.

]]>
Mon, 10 Jul 2023 08:11:40 +0530 Editor
ഒടുവിൽ നാടിനെ വിറപ്പിച്ച കടുവയെ കെണിയിലാക്കി, രണ്ടു ദിവസം കൊന്നത് പത്തു കന്നുകാലികളെ, വീഡിയോ കാണാം http://newsmalayali.com/tiger-that-shook-the-country-was-trapped-and-killed-ten-cattle-in-two-days http://newsmalayali.com/tiger-that-shook-the-country-was-trapped-and-killed-ten-cattle-in-two-days
മൂന്നു ദിവസമായി മൂന്നാർ നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ മൃഗങ്ങളെ കൊല്ലുകയും പ്രദേശമാകെ ആശങ്ക പരത്തുകയും ചെയ്ത ഒടുവിൽ വനം വകുപ്പിന്റെ കെണിയിലായി. നയമക്കാട് എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ കടുവ അകപ്പെടുകയായിരുന്നു. പ്രദേശമാകെ ഭീതിയിൽ നീങ്ങവെയാണ് ചൊവ്വാഴ്ച രാത്രിയിലാണ് വനംവകുപ്പുദ്യോഗസ്ഥർ സ്ഥാപിച്ച കെണിയിൽ കടുവ അകപ്പെടുന്നത്. കടുവയുടെ ശല്യം വർധിച്ചതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലായിരുന്നു. മേഖലയിൽ കുടുംബങ്ങൾ ഇന്നും ജോലിക്കിറങ്ങിയിരുന്നില്ല.
മൂന്നാർ നയമക്കാട് ഈസ്റ്റ് ഡിവിഷനിലെ ജനവാസ മേഖലയിലാണ് കടുവയിറങ്ങിയത്. ശനിയാഴ്ച്ച രാത്രിയിലും ഞായറാഴ്ച്ച രാത്രിയിലുമായി പ്രദേശത്ത് പത്ത് കന്നുകാലികൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയായിരുന്നു കടുവയെ കൂടൊരുക്കി പിടികൂടുവാനുള്ള ശ്രമം ആരംഭിച്ചത്. വിവിധ ഇടങ്ങളിലായി വനംവകുപ്പ് മൂന്ന് കൂടുകൾ സ്ഥാപിച്ചിരുന്നു. മൂന്നാർ ഡി.എഫ്.ഒ യും റെയിഞ്ചോഫീസറുമടക്കം ഇന്നലെ രാത്രിയിൽ നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ ക്യാമ്പ് ചെയ്ത് നിരീക്ഷണം തീർത്തിരുന്നു. തേക്കടിയിൽ നിന്നുള്ള പ്രത്യേക സംഘത്തെ എത്തിച്ച് കടുവയുടെ സഞ്ചാരപാത തിരിച്ചറിയാനും നിരീക്ഷണം നടത്താനുള്ള ശ്രമവും വനംവകുപ്പ് ഏർപ്പെടുത്തിയിരുന്നു.
മൂന്നാർ ഉദുമൽപ്പേട്ട അന്തർ സംസ്ഥാന പാതയിൽ പെരിയവരെക്ക് സമീപം ഇന്നലെ രാത്രിയിൽ വാഹനയാത്രികർ പാതയോരത്ത് കടുവയെ കണ്ടിരുന്നു. കടുവ ഭീതി പരന്നതോടെ നയമക്കാട് ഈസ്റ്റ് ഡിവിഷനിലെ തൊഴിലാളികൾ ഇന്നും തോട്ടത്തിൽ ജോലിക്കിറങ്ങിയില്ല. പ്രദേശത്ത് രാത്രികാലങ്ങളിൽ ആളുകളോട് ഒറ്റക്ക് പുറത്തിറങ്ങരുതെന്ന നിർദ്ദേശം ഇന്നലെ മുതൽ നൽകിയിട്ടുണ്ട്. രണ്ട് രാത്രി കൊണ്ട് പ്രദേശത്ത് പത്ത് കന്നുകാലികളെ കടുവ കൊലപ്പെടുത്തുകയും മൂന്ന് കന്നുകാലികളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. വലിയ പരിഭ്രാന്തിക്കിടെ രാത്രിയോടെ കടുവ കൂട്ടിലായത് പ്രദേശവാസികൾക്കാകെ ആശ്വാസമായിരിക്കുകയാണ്. 
]]>
Wed, 05 Oct 2022 12:56:20 +0530 Editor
ചായ ചൂടില്ലെന്ന് പറഞ്ഞ് സഞ്ചാരി മുഖത്തൊഴിച്ചു; ബസ് തടഞ്ഞ് ചൂടുളള അടി കൊടുത്ത് ഹോട്ടല്‍ജീവനക്കാര്‍ http://newsmalayali.com/hotel-staff-beat-up-a-tourist-who-spilled-hot-tea-on-hotel-staff-s-face-in-munnar http://newsmalayali.com/hotel-staff-beat-up-a-tourist-who-spilled-hot-tea-on-hotel-staff-s-face-in-munnar ചായ(Tea) മുഖത്തൊഴിച്ച വിനോദ സഞ്ചാരിയെ(Tourist) ബസ് തടഞ്ഞ് മര്‍ദിച്ച്(Attack) ഹോട്ടല്‍ ജീവനക്കാര്‍. ശനിയാഴ്ച രാത്രി എട്ടുണിയ്ക്ക് ടോപ് സ്‌റ്റേഷനിലെ ഹോട്ടലിലായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ് (24), ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ.സിയാദ് (31) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന സംഘം ചായ കുടിക്കാനായി ഹോട്ടലില്‍ കയറിയത്. എന്നാല്‍ ഓര്‍ഡര്‍ ചെയ്‌തെത്തിയ ചൂടുചായ തണുത്ത് പോയെന്ന് പറഞ്ഞ് ജീവനക്കാരന്റെ മുഖത്തൊഴിക്കുകയായിരുന്നു. ജീവനക്കാരുമായി വാക്കേറ്റവും ഉണ്ടായി. തുടര്‍ന്ന് സംഘം ബസില്‍ കയറി സ്ഥലം വിടുകയായിരുന്നു.

എന്നാല്‍ ഹോട്ടല്‍ ജീവനക്കാര്‍ വെറുതെ വിട്ടില്ല. സുഹൃത്തുക്കളെ വിളിച്ചുകൂട്ടി എല്ലപ്പെട്ടിയില്‍ വെച്ച് ബൈക്കിലെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ ബസ് തടഞ്ഞു. വിനോദസഞ്ചാരികളെയും ഡ്രൈവറെയും പുറത്തിറക്കി മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ടാറ്റാ ടീ ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കിയശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

]]>
Mon, 14 Mar 2022 17:18:07 +0530 Editor