News Malayali & Online Newsportal & : Gulf News http://newsmalayali.com/rss/category/gulf-news News Malayali & Online Newsportal & : Gulf News ml Copyright 2023 News Malayali & All Rights Reserved. MMS യുഎഇയിൽ ഇനി വീസ അപേക്ഷ ഓൺലൈനിൽ http://newsmalayali.com/Online-Application-facility-for-UAE-Visa http://newsmalayali.com/Online-Application-facility-for-UAE-Visa അബുദാബി : യുഎഇയിൽ ഇടനിലക്കാരെ ഒഴിവാക്കി സ്മാർട്ടായി വീസയും ഐഡി കാർഡും എടുക്കാം. അപേക്ഷകളിൽ ഭേദഗതി വരുത്താനും തെറ്റു തിരുത്താനും ഓൺലൈനിലൂടെ സാധിക്കും. വീസ, എമിറേറ്റ്സ് ഐഡി വിവരങ്ങൾ പരിഷ്ക്കരിക്കാൻ 5 നടപടികൾ പൂർത്തിയാക്കണം.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നീ വെബ്‌സൈറ്റിലോ www.icp.gov.ae യുഎഇ ഐസിപി സ്‌മാർട്ട് ആപ്പ് വഴിയോ ആണ് അപേക്ഷിക്കേണ്ടത്. വീസയ്ക്ക് അപേക്ഷിക്കാനായി ഇനി എമിഗ്രേഷനിലോ ആമർ സെന്ററുകളിലോ ടൈപ്പിങ് സെന്ററുകളിലോ പോകേണ്ടതില്ലെന്നതാണ് നേട്ടം. 24 മണിക്കൂറും ഓൺലൈനിലൂടെ സേവനം ലഭിക്കും.

ജനങ്ങളുടെ സമയവും അധ്വാനവും പണവും ലാഭിക്കാൻ എർപ്പെടുത്തിയ ഡിജിറ്റൽ സേവനം സ്വദേശികളും വിദേശികളും പ്രയോജനപ്പെടുത്തണമെന്ന് ഐസിപി അഭ്യർഥിച്ചു. വീസ മാത്രമല്ല, എമിറേറ്റ്സ് ഐഡി പുതുക്കാനും നഷ്ടപ്പെട്ടവയ്ക്കു പകരം എടുക്കാനും ഇതുവഴി സാധിക്കും. ഇടപാട് പൂർത്തിയാക്കുന്നതിനുള്ള കാലതാമസം ഇതോടെ ഒഴിവാക്കാം. സ്മാർട് ആപ് വഴി വ്യക്തികൾക്കും കമ്പനികൾക്കും ടൈപ്പിങ് സെന്ററുകൾക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.

വിവരങ്ങളിൽ ഭേദഗതി വരുത്താനും അനുബന്ധ രേഖകൾ അപ് ലോഡ് ചെയ്യാനും ഫീസും ബാങ്ക് ഗ്യാരണ്ടിയും അടയ്ക്കാനും കഴിയും. പേര്, ഫോൺ നമ്പർ, ഇമെയിൽ ഉൾപ്പെടെ ഓൺലൈനിൽ നൽകിയ വിവരങ്ങളിൽ ‍തെറ്റില്ലെന്ന് ഉറപ്പാക്കണം. കുറിയർ വഴി വീസയും എമിറേറ്റ്സ് ഐഡിയും വീട്ടിലെത്തിക്കാനാണ് ആവശ്യപ്പെട്ടതെങ്കിൽ ഡെലിവറി വിലാസത്തിലും തെറ്റുണ്ടാവരുത്. അപേക്ഷയിലെ വിവരങ്ങളും രേഖകളും ഉദ്യോഗസ്ഥൻ പരിശോധിച്ച് തൃപ്തികരമെങ്കിൽ വീസ ഇമെയിലിൽ ലഭിക്കും.

]]>
Mon, 23 Jan 2023 15:05:10 +0530 Editor
പ്രവാസി നിയമ സഹായ പദ്ധതി (PLAC) ആദ്യമായി ഒരു മലയാളിയെ മോചിതനാക്കി http://newsmalayali.com/gulf-news http://newsmalayali.com/gulf-news പ്രവാസി മലയാളികളുടെ നിയമ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുവാൻ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന പ്രവാസി നിയമ സഹായ പദ്ധതി (PLAC) ആദ്യമായി ഒരു മലയാളിയെ മോചിതനാക്കി. നിയമസഹായം ലഭിച്ച് ഒമാനിൽ നിന്നും മോചിതനായ തിരുവനന്തപുരം സ്വദേശി ബിജു സുന്ദരേശൻ നാട്ടിലെത്തി. നോർക്കയുടെ പദ്ധതിയുടെ ഇടപെടലിനെത്തുടർന്നാണ് ബിജുവിന് മോചനം ലഭിച്ച് നാട്ടിലെത്താൻ ഇടയായത്.

ഒമാനിൽ ജോലി ചെയ്തിരുന്ന ബിജു സുന്ദരേശൻ ഇസ്‌കി പോലീസിന്റെ കസ്റ്റഡിയിൽ ആയിരുന്നു. ലേബർ കേസുകളാണ് ബിജുവിനെ പൊലീസ് കസ്റ്റഡിയിൽ എത്തിച്ചത്. സൗജന്യ നിയമസഹായ പദ്ധതിയുടെ ഭാഗമായി നോർക്കയുടെയും നോർക്കയുടെ ഒമാനിലെ ലീഗൽ കൺസൾട്ടന്റിന്റെയും നിരന്തരമായ ഇടപെടലുകളിലൂടെ കേസുകൾ പിൻവലിപ്പിക്കപ്പെട്ടു. ലേബർ ഫൈൻ, ക്രിമിനൽ നടപടികൾ എന്നിവയിൽ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു.

പ്രവാസി നിയമസഹായ സെൽ പദ്ധതിയിൻ കീഴിൽ കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലാണ് നോർക്ക ലീഗൽ കൺസൾട്ടന്റ്മാരെ (NLC) നിയമിച്ചിട്ടുള്ളത്. തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും, ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികൾക്ക് നിയമ സഹായം നൽകുന്നതാണ് ഈ പദ്ധതി. കഴിഞ്ഞ വർഷം നവംബറിലാണ് പദ്ധതി ആരംഭിച്ചത്. പ്രവാസി നിയമ സഹായത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, മൂന്നാം നില, നോര്‍ക്ക സെന്‍റര്‍, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ, ceo@norkaroots.net, ceonorkaroots@gmail.com എന്ന ഇ-മെയിലിലോ സമര്‍പ്പിക്കണം. അപേക്ഷാഫോറം നോര്‍ക്ക റൂട്ട്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org യില്‍ ലഭിക്കും. വിശദവിവരങ്ങള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

]]>
Wed, 05 Feb 2020 11:14:37 +0530 Editor
നാട്ടിലേക്ക് പണം അയയ്ക്കുന്നവർക്ക് ഗുണകരമായി വിനിമയ നിരക്ക് http://newsmalayali.com/rupee-vs-riyal-exchange-rates-rupee-falls http://newsmalayali.com/rupee-vs-riyal-exchange-rates-rupee-falls പുതുവർഷത്തിലും ഏറ്റക്കുറച്ചിലുമായി കറൻസി വിനിമയ നിരക്ക്. ഇന്ത്യൻ രൂപയുമായുള്ള ഖത്തരി റിയാലിന്റെ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ തുടരുകയാണ്. ഇന്നലെ വിപണി അവസാനിച്ചപ്പോൾ . കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 19.30 നും 19.42 നും ഇടയിലായിരുന്നു . ശമ്പളം ലഭിക്കുന്ന സമയമായതിനാൽ നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നിരക്കിലെ വർധന ഗുണകരമാണ്.

 യൂറോ, ഡോളർ തുടങ്ങിയ മറ്റ് വിദേശ കറൻസികളുടെ വിനിമയ നിരക്കിൽ സ്ഥിരത തുടരുന്നുണ്ട്. ഡോളറുമായുള്ള ഖത്തരി റിയാലിന്റെ വിനിമയ നിരക്ക് 3 റിയാൽ 64 ദിർഹമാക്കി സ്ഥിരപ്പെടുത്തിയിട്ടുണ്ട്. 2019 അവസാനിച്ചപ്പോൾ ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് ഒരു റിയാലിന് 19 രൂപ 45 പൈസ എന്ന നിരക്കിലായിരുന്നു. കഴിഞ്ഞ വർഷവും ഇന്ത്യൻ പ്രവാസികളെ സംബന്ധിച്ച് ഏറെ ഗുണകരമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഓഗസ്റ്റ് ആദ്യ വാരത്തോടെയാണ് 18 ൽ നിന്ന് വിനിമയ നിരക്ക് 19 ലേക്ക് എത്തിയത്. ഇടയ്ക്ക് 19 രൂപ 60 പൈസ വരെ വിനിമയ നിരക്ക് എത്തിയിരുന്നു.

കറൻസിയുടെ ഏറ്റക്കുറച്ചിലുകൾ കഴിഞ്ഞ വർഷം ഏറ്റവും നേട്ടമുണ്ടാക്കിയത്, പാക്കിസ്ഥാൻ കഴിഞ്ഞാൽ ഇന്ത്യ, നേപ്പാൾ പ്രവാസികൾക്കായിരുന്നു . കഴിഞ്ഞ വർഷം ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്കിൽ 2.4 ശതമാനത്തോളമാണ് വർധനയുണ്ടായത്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സമ്മർദങ്ങളാണ് ആഗോള തലത്തിലുള്ള കറൻസി അസ്ഥിരതയുടെ പ്രധാന കാരണങ്ങളിലൊന്നായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടമാണ് ഇന്ത്യൻ രൂപയുടെ ഖത്തരി റിയാലുമായുള്ള വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം. ഡോളറിന്റെ മൂല്യം ഉയരുന്നത് ഇന്ത്യൻ രൂപയുടെ ഇടിവിന് കാരണമാകുമെങ്കിലും നാട്ടിലേക്ക് അയക്കുന്ന പണത്തിൽ നിന്ന് അൽപമെങ്കിലും മിച്ചം പിടിക്കാൻ കഴിയുന്നുവെന്നതിനാൽ പ്രവാസികൾക്ക് അനുഗ്രഹമാണ്. 

]]>
Sat, 04 Jan 2020 13:00:43 +0530 Editor
പ്രവാസികള്‍ക്ക് കുടുംബ റസിഡന്റ് പെർമിറ്റ് അപേക്ഷ ഓൺലൈൻ വഴിയാകും http://newsmalayali.com/family-visa-application-to-go-electronic-soon-official-anouncement http://newsmalayali.com/family-visa-application-to-go-electronic-soon-official-anouncement പ്രവാസികള്‍ക്ക് കുടുംബ റസിഡന്റ് പെർമിറ്റ് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാനുള്ള നടപടികള്‍ പുരോഗതിയില്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-പോര്‍ട്ടലുകളായ ഹുക്കുമി, മെട്രാഷ് 2 എന്നിവ വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള ക്രമീകരണങ്ങളാണ് പുരോഗമിക്കുന്നതെന്ന് പാസ്പോർട്ട് ജനറല്‍ ഡയറക്ടറേറ്റ് ഡയറക്ടർ‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ അതീഖാണ് വെളിപ്പെടുത്തിയത്.

പ്രാദേശിക ദിനപത്രമായ ദ പെനിൻസുലയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പര്‍ നിയമം നടപ്പാക്കിയ ശേഷം കുടുംബ റസിഡന്‍സി പെര്‍മിറ്റിന് സര്‍വകലാശാലാ ബിരുദം വേണമെന്ന വ്യവസ്ഥ റദ്ദാക്കിയിട്ടുണ്ട്.

അപേക്ഷകർ കുടുംബത്തെ പരിപാലിക്കാന്‍ പ്രാപ്തരാണോ എന്നത് ഉറപ്പാക്കാന്‍ അപേക്ഷകന്റെ ജോലി, ശമ്പളം, താമസ സൗകര്യം എന്നിവ വിലയിരുത്തിയാണ് കുടുംബ വീസ അനുവദിക്കുന്നത്. വര്‍ഷം തോറും കുടുംബ റസിഡന്റ്സി പെര്‍മിറ്റിനുള്ള അപേക്ഷകള്‍ വര്‍ധിച്ചു വരികയാണ്. 2018 ല്‍ 40,160 അപേക്ഷകൾ അനുവദിച്ചു. 2017ല്‍ ഇത് 39,612 ആയിരുന്നു.

കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ ഖത്തര്‍ വീസ കേന്ദ്രങ്ങള്‍ തുറക്കാനുളള പദ്ധതിയിലാണ് അധികൃതര്‍. തൊഴിലാളി റിക്രൂട്ട്‌മെന്റിന്റെ പ്രധാന ഉറവിടം ഏഷ്യന്‍ രാജ്യങ്ങള്‍ ആയതിനാല്‍ നിലവില്‍ ഏഷ്യന്‍ രാജ്യങ്ങളാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

കുടുംബ റസിഡന്‍സി പെര്‍മിറ്റ് എടുക്കുന്നതിന് നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്. നേരത്തെ അപേക്ഷകന്‍ അധികൃതരുമായുള്ള അഭിമുഖത്തിനായി പാസ്‌പോര്‍ട്ട് ആസ്ഥാനം സന്ദര്‍ശിക്കേണ്ടിയിരുന്നു. എന്നാല്‍, ഇപ്പോൾ അഭിമുഖം സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളില്‍ നിന്നു വീഡിയോ കോണ്‍ഫറന്‍സ് വഴി സാധ്യമാണ്.

രാജ്യത്ത് താമസാനുമതി രേഖയുള്ള മാതാപിതാക്കളുടെ കുട്ടിയുടെ ജനനം രാജ്യത്തിന് പുറത്താണെങ്കില്‍ കുട്ടി ജനിച്ച് 6 മാസത്തിനുള്ളില്‍ വിമാനത്താവളത്തില്‍ വെച്ചു തന്നെ രാജ്യത്തേക്ക് അടിയന്തര പ്രവേശന വീസ അനുവദിക്കുന്നുണ്ട്. ജനിച്ച് 6 മാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്കാണെങ്കില്‍ പ്രവേശന വീസക്ക് മുന്‍കൂട്ടി അപേക്ഷിച്ചിരിക്കണം.
രക്ഷിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള മക്കള്‍ക്ക് വീസ മാറാതെ തന്നെ രാജ്യത്ത് ജോലി ചെയ്യാനുള്ള അനുമതിയും അടുത്തിടെ നല്‍കിയിരുന്നു.

താമസാനുമതി രേഖ യഥാസമയം പുതുക്കാതിരിക്കുന്നത് നിയമലംഘനമാണ്. നിയമപ്രകാരം കാലാവധി കഴിഞ്ഞാല്‍ വീസ പുതുക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം 3 മാസമാണ്. ഇതിനുള്ളില്‍ പുതുക്കിയില്ലെങ്കില്‍ അതിന് ശേഷം ഓരോ ദിവസവും 10 റിയാല്‍ വീതം പിഴ നല്‍കേണ്ടി വരും. അതേസമയം രാജ്യത്തെത്തുന്ന സന്ദര്‍ശകൻ കാലാവധി കഴിഞ്ഞും വീസ പുതുക്കിയില്ലെങ്കില്‍ 200 റിയാലാണ് പ്രതിദിനം അടയ്ക്കേണ്ട പിഴ. സന്ദര്‍ശകന്‍ കാലാവധി കഴിഞ്ഞും വീസ പുതുക്കാതിരുന്നാല്‍ പരമാവധി 12,000 റിയാലും രാജ്യത്ത് റസിഡന്റ് പെര്‍മിറ്റ് ഉള്ള വ്യക്തിയുടെ കാര്യത്തില്‍ പരമാവധി പിഴ തുക 6,000 റിയാലുമാണ്

]]>
Tue, 29 Oct 2019 06:28:30 +0530 Editor
​​​​​​​തീ പുകയിലേക്ക് സ്വന്തം ജീവന്‍ പണയം വെച്ച് എടുത്തുചാടി രക്ഷിച്ചത് 3 ജീവനുകള്‍; താരമായി പോലീസ് ഉദ്യോഗസ്ഥന്‍; പോലീസ് മെഡല്‍ നല്‍കി ആദരിച്ച് അബുദാബി പോലീസ് http://newsmalayali.com/2019-08-abu-dhabi-cops-saves-three-lives-in-fire http://newsmalayali.com/2019-08-abu-dhabi-cops-saves-three-lives-in-fire പുകയിലേക്ക് സ്വന്തം ജീവന്‍ പോലും പണയം വെച്ച് എടുത്തുചാടി മൂന്നു ജീവനുകള്‍ രക്ഷിച്ച റാഷിദ് മുഹമ്മദ് അല്‍ദഹൂരി എന്ന പോലീസ് ഉദ്യോഗസ്ഥന് അബുദാബി പോലീസിന്റെ ആദരം. സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡല്‍ നല്‍കിയാണ് അദ്ദേഹത്തെ അബുദാബി പോലീസ് ആദരിച്ചത്.

ധീരതയും ആത്മാര്‍പ്പണവും കൈമുതലായുള്ള ഈ ഉദ്യോഗസ്ഥന്‍ ഒരു വില്ലയുടെ രണ്ടാം നിലയില്‍ നിന്നാണ് സ്വന്തം ജീവന്‍ പണയം വെച്ച് അസാമാന്യ ധീരതയോടെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. അബുദാബിയിലെ ബനീയാസിലുള്ള ഒരു വില്ലയിലാണ് അത്യാഹിതമുണ്ടായത്. തീ പിടിച്ച കെട്ടിടത്തിലെ മുകളിലെ മുറിയില്‍ ഒരു വയോധികയും പത്തും പതിനേഴും പ്രായമുള്ള പെണ്‍കുട്ടികളുമാണ് കുടുങ്ങിയത്.

തീ അണയ്ക്കാനെത്തിയ ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്ന റാഷിദ് സഹായം അഭ്യര്‍ഥിച്ചുള്ള നിലവിളി കേട്ട ഉടനെ താഴെ നിന്നും രണ്ടാം നിലയിലേക്ക് അഗ്‌നിശമന വിഭാഗത്തിന്റെ സഹായത്തോടെ കോണി വച്ച് കുടുങ്ങിയവര്‍ കിടക്കുന്ന മുറിയുടെ ജനലിലെത്തി. അകത്ത് കടന്ന് ആദ്യം പെണ്‍കുഞ്ഞിനെ തോളില്‍ കിടത്തി ഏണി വഴി നിലത്തിറങ്ങി. ഉടന്‍ തന്നെ തിരിച്ചു കയറി നിമിഷങ്ങള്‍ക്കകം മറ്റു രണ്ടുപേരേയും കെട്ടിടത്തിനകത്തെ ഗോവണിയിലൂടെ പുറത്തെത്തിക്കുകയായിരുന്നു. 

വില്ലയിലാകെ പടര്‍ന്ന കറുത്ത പുകയില്‍ നിന്നും രക്ഷനേടാന്‍ ജനലുകളിലൂടെ തലയിട്ട് ശ്വസനം നടത്തുകയായിരുന്ന മൂന്നു ജീവനുകളെയാണ് മുപ്പത്തൊന്നുകാരനായ റാഷിദ് ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയത്. സഹായത്തിനു സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ കൂടി എത്തിയതോടെ രക്ഷാ പ്രവര്‍ത്തനം വേഗത്തിലായെന്ന് റാഷിദ് പറഞ്ഞു.

സ്വദേശി കുടുംബത്തിന്റെ രക്ഷകനായ ഈ യുവാവ് പുറത്ത് എത്തിയപ്പോഴേക്കും പുക ശ്വസിച്ച് തളര്‍ന്നിരുന്നു. ഒരാഴ്ച ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്.

മറ്റുള്ളവരെ സഹായിക്കാനുള്ള മാനസിക സന്നദ്ധത ഒരു മാനുഷിക സേവനമാണെന്ന് റാഷിദ് അല്‍ദഹൂരി പറയുന്നു. ഇത്തരം പ്രവര്‍ത്തികള്‍ക്കാവശ്യമായ പരിശീലനം നല്‍കിയ തലസ്ഥാന പോലീസിനോടുള്ള കടപ്പാടും റാഷിദ് പ്രകടിപ്പിച്ചു. ഏത് അടിയന്തര സാഹചര്യങ്ങളെയും അഭിമുഖീകരിക്കാന്‍ പ്രാപ്തമാക്കിയത് പോലീസാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പുക മൂടിയ രണ്ടാം നിലയില്‍ നിന്നും പത്തു മിനിറ്റിനകം മൂന്നു ജീവന്‍ രക്ഷിച്ച സ്തുത്യര്‍ഹമായ സേവനത്തിന് പോലീസ് മെഡല്‍ നല്‍കിയാണ് അബുദാബി പോലീസ് അദ്ദേഹത്തെ ആദരിച്ചത്.

]]>
Sat, 31 Aug 2019 12:21:14 +0530 Editor
മലയാളികളെ ലക്ഷ്യമാക്കി വ്യാജ ഓൺലൈൻ റിക്രൂട്മെന്റ് http://newsmalayali.com/fake-recruitment-in-uae http://newsmalayali.com/fake-recruitment-in-uae മലയാളി ഉദ്യോഗാർഥികളെ ലക്ഷ്യമാക്കി ഓൺലൈൻ റിക്രൂട്ടിങ് തട്ടിപ്പുകാർ. വൻ ശമ്പളവും വാർഷിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ഇവർ ഉദ്യോഗാർഥികളെ വലയിലാക്കുന്നത്. നിയമന ഉത്തരവിനൊപ്പം വീസ നടപടികൾക്കായി നിശ്ചിത തുക നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടതോടെ തട്ടിപ്പുകാരുടെ കള്ളി പുറത്തായി. ഷിപ്പിങ്, ഓയിൽ കമ്പനികളിലും സ്കൂൾ, ആശുപത്രി എന്നിവിടങ്ങളിലും മികച്ച ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് നിയമന ഉത്തരവ് മുഖേനയാണ് വൻ തട്ടിപ്പ് നടത്തുന്നത്.

കാക്കനാട് സ്വദേശി മനോജ് വർഗീസിന് അബുദാബിയിൽ ഇല്ലാത്ത സ്കൂളിന്റെ പേരിലാണ് അധ്യാപകനായി നിയമനം നൽകിയത്. ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിൽ ശാഖകളുള്ള അൽഅമിൻ ഇന്റനാഷണൽ സ്കൂളിന്റെ പേരും ലോഗോയും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഓഫർ ലെറ്ററിൽ 25,500 ദിർഹമാണ് പ്രതിമാസ ശമ്പളം. ഇതിന് പുറമേ കാർ അറ്റകുറ്റപ്പണിക്ക് മാസം 3800 ദിർഹം, വിനോദത്തിന് 3789, യാത്രയ്ക്ക് 3800 ഉൾപ്പെടെ മൊത്തം ഒരു മാസം 36189 ദിർഹമാണ് (6.8 ലക്ഷം രൂപ) വാഗ്ദാനം ചെയ്തത്. വിദേശ യാത്രയ്ക്ക് ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റിന് പുറമേ 13,974.50 ദിർഹം അലവൻസും നൽകുമെന്നും ഓഫർ ലെറ്ററിലുണ്ട്. വീസ കാര്യങ്ങൾക്ക് അബുദാബിയിലെ ഒമൈർ ട്രാവൽസിലെ പാട്രിക് സാമിനെ ബന്ധപ്പെടാനാണ് നിർദേശം. ട്രാവൽസുമായി ബന്ധപ്പെട്ടപ്പോൾ പാട്രിക് സാം എന്നൊരാൾ അവിടെ ജോലി ചെയ്യുന്നില്ലെന്നും ഈ ഇടപാടിൽ സ്കൂളിന് പങ്കില്ലെന്നും അധികൃതർ വ്യക്തമാക്കി. സ്കൂളിന്റെയോ ട്രാവൽസിന്റെയോ ലാൻഡ് ഫോൺ നമ്പർ വയ്ക്കാതെ മൊബൈൽ നമ്പറാണ് നൽകിയിരിക്കുന്നത്.

എറണാകുളം സ്വദേശി പി.എച്ച്. രഞ്ജിത്തിന് അബുദാബിയിലെ അലി യഫൂർ ഓയിൽ ആൻഡ് ഗ്യാസ് സർവീസ് എന്ന കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായാണ് നിയമന ഉത്തരവ് ലഭിച്ചത്. ശമ്പളം 30,400 ദിർഹം. രഞ്ജിത് കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ വീസ നടപടികൾക്കായി ഒരു ലക്ഷത്തിലേറെ രൂപ അക്കൗണ്ടിലേക്ക് അയയ്ക്കാനായിരുന്നു മറുപടി. യാത്രാ-വീസ നടപടികൾക്ക് ദുബായിലെ ട്രാവൽസിന്റെ പേരാണ് പറഞ്ഞിരുന്നത്. കൂടുതൽ അന്വേഷണത്തിൽ ഇത്തരമൊരു റിക്രൂട്മെന്റ് നടത്തിയിട്ടില്ലെന്ന് തെളിഞ്ഞു. ഓഫർ ലെറ്ററിൽ ഒപ്പിട്ട വ്യക്തിയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ വർഷങ്ങൾക്ക് മുൻപ് ജോലി രാജിവച്ചു പോയെന്നായിരുന്നു മറുപടി.

ഒരു മാസം മുൻപ് പത്തനംതിട്ട നരിയാപുരം സ്വദേശി ജിയോ തോമസിന് അബുദാബിയിലെ പ്രമുഖ ഷിപ്പിങ് കമ്പനിയിലേക്ക് സമാന ഓഫർ ലഭിച്ചിരുന്നു. അന്വേഷണത്തിൽ മികച്ച കമ്പനിയായിരുന്നെങ്കിലും റിക്രൂട്മെന്റ് വ്യാജമായിരുന്നു. രവി പ്രകാശ് വർമയ്ക്ക് അബുദാബിയിലെ അൽ എരിത്ര ആശുപത്രിയിൽ ജനറൽ സർജനായിട്ടാണ് വ്യാജ നിയമന ഉത്തരവ് ലഭിച്ചത്.

പ്രമുഖ കമ്പനികളുടെ പേരിൽ നടത്തുന്ന വ്യാജ റൂക്രൂട്ട്മെന്റിന് ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യാജ സ്റ്റാംപും മുദ്രയും ഉപയോഗിക്കുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. വ്യാജ ജോലി വാഗ്ദാനം ചെയ്ത് ദുബായിലെ ഡാൻസ് ബാറിലെത്തിച്ച 4 ഇന്ത്യൻ യുവതികൾ വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇന്ത്യൻ കോൺസുലേറ്റിന്റെയും ഇടപെടലിലൂടെ ഇന്നു നാട്ടിലേക്ക് തിരിക്കും. ജോലി വാഗ്ദാനം ചെയ്ത് നാട്ടിലെ ഏജന്റ് സന്ദർശക വീസയിലെത്തിച്ച കോയമ്പത്തൂർ സ്വദേശിനികളെ ഡാൻസ് ബാറിൽ നിയമിക്കുകയായിരുന്നു. വീസയ്ക്ക് 65000 രൂപ ഈടാക്കിയതായും ഇവർ പറഞ്ഞു. ഈ മാസം 23ന് ദുബായിൽ എത്തിയതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞ യുവതികൾ ബന്ധുക്കൾ വഴി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെസഹായം തേടുകയായിരുന്നു. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ ദുബായ് പൊലീസിന്റെയും സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ സഹായത്തോടെ യുവതികളെ കണ്ടെത്ത്തി മോചിപ്പിക്കുകയായിരുന്നു.

എംബസി ഹെൽപ് ലൈൻ ഓഫർ ലെറ്റർ വ്യാജമാണോ എന്നറിയാൻ എംബസിയുടെ കീഴിലുള്ള പ്രവാസി ഭാരതീയ സഹായക കേന്ദ്രവുമായി (help@abudhabi@mea.gov.in) ബന്ധപ്പെടണം. വാഗ്ദാനങ്ങൾ അവഗണിക്കുക. പണം നൽകിയിട്ടുണ്ടെങ്കിൽ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലെ സൈബർ ക്രൈം വിഭാഗത്തിൽ പരാതി നൽകുക.

യുഎഇ നിയമം : യുഎഇ തൊഴിൽ നിയമം അനുസരിച്ച് ഉദ്യോഗാർഥികളുടെ വീസ ചെലവ് തൊഴിലുടമ വഹിക്കണം. ഇത് ഉദ്യോഗാർഥികളിൽ നിന്ന് ഈടാക്കാറില്ല. സ്വന്തം സ്ഥാപനത്തിന് തൊഴിൽ വീസ എടുക്കുന്നതിനായി കമ്പനികൾ ട്രാവൽ ഏജൻസികളെ ചുമതലപ്പെടുത്താറില്ല.

 

]]>
Sat, 29 Jun 2019 13:28:50 +0530 Editor
സൗദിയിൽ നിയോം ബേ വിമാനത്താവളം സജ്ജം; സർവീസ് നാളെ( June 30&2019)മുതൽ http://newsmalayali.com/neom-bay-airport-opened-in-tomorrow http://newsmalayali.com/neom-bay-airport-opened-in-tomorrow സൗദിയുടെ സ്വപ്ന ടൂറിസം പദ്ധതിക്കു സമീപം സജ്ജമാക്കിയ നിയോം ബേ എയർപോർട്ടിൽ നാളെ മുതൽ വിമാന സർവീസ് ആരംഭിക്കും. എയർപോർട്ടിന് അയാട്ട അനുമതി ലഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഇതോടെ സൗദിയിലെ എയർപോർട്ടുകളുടെ എണ്ണം 28 ആയി. സൗദി, ജോർദാൻ, ഈജിപ്ത് എന്നീ മൂന്നു രാജ്യങ്ങളുടെ അതിർത്തിയിൽ ചെങ്കടൽ തീരത്താണ് നിയോം ബേ എയർപോർട്ട്.

വ്യാവസായിക, വിനോദ കേന്ദ്രമാകാൻ ഒരുങ്ങുന്ന നിയോം പദ്ധതിക്ക് വേഗം കൂട്ടാൻ ഇത് സഹായകമാകും. 3643 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 3757 മീറ്റർ നീളമുള്ള റൺവേയോടെ നിർമിച്ച എയർപോർട്ടിൽ ഒരേസമയം 6 വിമാനങ്ങൾ നിർത്തിയിടാനുള്ള ശേഷിയുണ്ട്. യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് 4 ജവാസാത്ത് കൗണ്ടറുകളും വിമാന കമ്പനികൾക്കുള്ള 6 കൗണ്ടറുകളും 100 കാറുകൾക്ക് പാർക്കിങ് സൗകര്യവുമുണ്ട്. ആദ്യ ഘട്ടത്തിൽ നിക്ഷേപകരെയും ജീവനക്കാരെയും തൊഴിലാളികളെയും നിയോം പദ്ധതി പ്രദേശത്ത് എത്തിക്കുന്നതിനാണ് എയർപോർട്ടിലേക്ക് സർവീസുകൾ നടത്തുക.

]]>
Sat, 29 Jun 2019 13:19:12 +0530 Editor
വലിയ സന്തോഷം, നന്ദി പറഞ്ഞ് മാർപാപ്പ; യുഎഇ ചരിത്രത്തിൽ പുതിയ അധ്യായം http://newsmalayali.com/Pope-visit-lakhs-of-people-gather-for-pope-francis-s-mass-in-abu-dhabi-live-updates http://newsmalayali.com/Pope-visit-lakhs-of-people-gather-for-pope-francis-s-mass-in-abu-dhabi-live-updates അബുദാബി∙ യുഎഇയുടെ ചരിത്രത്തിലേക്ക് ഒരു പുതിയ അധ്യായം കൂടി. മാർപാപ്പയുടെ ആദ്യ പൊതു കുർബാനയുടെ പ്രാർഥനകൾ അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഉയർന്നു. ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യ കാർമികത്വത്തിൽ വിശ്വാസികളുടെ ഹൃദയത്തിൽ ശാന്തിയും സമാധാനവും ആശ്വാസവും പകർന്ന് കുർബാന അർപ്പിച്ചു. യുഎഇ സമയം രാവിലെ 10.30നു ശേഷം ആണു കുർബാന ആരംഭിച്ചത്. ഈ ധന്യനിമിഷം വിശ്വാസികൾക്കും പ്രദേശവാസികൾക്കും അനുഗ്രഹമായി.

ഇത്തരമൊരു ആഘോഷം സമാപിക്കുമ്പോൾ എനിക്ക് വലിയ സന്തോഷമാണ് പകരുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ കുർബാന അവസാനിപ്പിച്ച് പറഞ്ഞു. ഇവിടെ എത്തിച്ചേർന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. ബിഷപ് ഹിന്ദറിന് ഞാൻ ആത്മാർഥമായി നന്ദി പറയുന്നു. എന്റെ സന്ദർശനത്തിനു വേണ്ട ഒരുക്കങ്ങള്‍ക്ക് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. എല്ലാ മേജർ ആർച്ച് ബിഷപ്പുമാർക്കും ബിഷപ്പുമാർക്കും പുരോഹിതർക്കും ഇവിടെ പങ്കെടുത്ത എല്ലാവർക്കും നന്ദി പറയുന്നു. എനിക്കു വേണ്ടി പ്രാർഥിക്കാൻ നിങ്ങൾ മറക്കരുത്– പോപ്പ് ഫ്രാൻസിസ് പറഞ്ഞു.

1.35 ലക്ഷം വിശ്വാസികൾ ആണു യുഎഇ കണ്ട ഏറ്റവും വലിയ ചടങ്ങിൽ പങ്കെടുത്തത്. സിറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവർ പങ്കെടുത്തു. 120 പേരടങ്ങുന്ന ഗായക സംഘമാണു പ്രാർഥനാഗീതം ആലപിച്ചത്. കൈകൊണ്ടു നിർമിച്ച പിയാനോ ഇതിനായി ഇംഗ്ലണ്ടിൽ നിന്നാണ് കൊണ്ടുവന്നത്.

ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിതായിരുന്നു വാദകൻ. വിവിധ എമിറേറ്റുകളിൽ നിന്നായി രാത്രിയിൽ തന്നെ ബസുകളിൽ വിശ്വാസികൾ പുറപ്പെട്ടിരുന്നു. 2500ലേറെ ബസുകളാണ് ഇതിനായി ഭരണകൂടം സൗജന്യമായി വിട്ടുനൽകിയത്. കുർബാനയ്ക്കു മുൻപ് മാർപാപ്പ സെന്‍റ് ജോസഫ് കത്തീഡ്രൽ സന്ദർശിച്ചു. ഇവിടെ രോഗികളും കുട്ടികളും പ്രായമായവും ഉൾപ്പെടെ നൂറോളം പേരെ ആശീർവദിച്ചു.

]]>
Tue, 05 Feb 2019 18:57:06 +0530 Editor
സൗദിവല്‍ക്കരണം: സ്വദേശികള്‍ക്ക് പരിശീലനം ആരംഭിച്ചു http://newsmalayali.com/334 http://newsmalayali.com/334 സ്വദേശിവല്‍കരണ പദ്ധതിയായ നിതാഖത്തില്‍ നിന്ന് പിന്നോട്ടില്ലാതെ സൗദി അറേബ്യ. ഗ്രോസറി മേഖലയില്‍ സ്വദേശികളുടെ പരിശീലനം ആരംഭിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെ 1,60,000 വിദേശികള്‍ക്കാണ് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുള്ളത്. 

സൗദിയില്‍ നിന്ന് വിദേശത്തേക്കുള്ള പണമൊഴുക്ക് തടയുകയെന്നതാണ് സര്‍ക്കാരിന്‍റെ പ്രധാന ലക്ഷ്യം. ഗ്രോസറി മേഖലയില്‍ നിന്ന് 600 കോടി റിയാലാണ് മറ്റു രാജ്യങ്ങളിലേക്ക് അയക്കുന്നത്. അതേസമയം 35,000 സ്വദേശിക്കള്‍ക്കാണ് സൗദി ജോലി നല്‍കാന്‍ ഉദ്ദേശിക്കുന്നത്. 

സ്വദേശിവല്‍കരണം മറ്റ് മേഖലകളിലേയ്ക്കും വ്യാപിപ്പിക്കണമെന്ന് സൗദി ശൂറാ കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തെ ചെറുകിട വ്യാപാരസ്ഥാനങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ സ്വദേശിവല്‍കരണം ആരംഭിച്ചത്. നഴ്സിങ് ഉള്‍പ്പെടെയുള്ള ആരോഗ്യ മേഖലകളിലേക്ക് പരമാവധി സ്വദേശികളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ശൂറാ കൗണ്‍സില്‍ ആരോഗ്യ സമിതിക്ക് നിര്‍ദ്ദേശം നല്‍കിയത്.

]]>
Mon, 31 Dec 2018 18:50:25 +0530 Editor
റാസല്‍ഖൈമയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു http://newsmalayali.com/318 http://newsmalayali.com/318 റാസല്‍ഖൈമ: റാസല്‍ഖൈമയിലെ ഖറാന്‍ റോഡില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് പാലക്കാട് ഒറ്റപ്പാലത്തെ പ്രവീണിന്റെ ഭാര്യ ദിവ്യാ പ്രവീണ്‍(25) മരിച്ചത്. കാസര്‍ഗോഡ് നീലേശ്വരം പട്ടേന തുയ്യത്ത് ഇല്ലത്ത് ശങ്കരന്‍ ഭട്ടതിരിയുടെയും ജലജയുടെയും മകളാണ് ദിവ്യ.

ഷാര്‍ജയില്‍ കുടുംബ സംഗമം കഴിഞ്ഞ് വരുന്ന വഴിയായിരുന്നു അപകടം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടു കൂടിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനം വൈദ്യുത തൂണില്‍ ഇടിക്കുകയായിരുന്നു. മൂന്നു വര്‍ഷമായി യുഎയില്‍ താമതിക്കുന്ന ഇവരുടെ കുടുംബം ആറുമാസമായി റാസല്‍ഖൈമയിലാണ്. 
 

]]>
Mon, 31 Dec 2018 18:42:49 +0530 Editor
കുവൈത്തിലെ സന്ദര്‍ശകവിസയുടെ കാലാവധി നീട്ടി http://newsmalayali.com/319 http://newsmalayali.com/319 കുവൈത്ത് സിറ്റി: കുവൈത്തിലെ സന്ദര്‍ശകവിസയുടെ കാലാവധി നീട്ടി. ഇനി മുതല്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്ന പ്രവാസികളുടെ മാതാപിതാക്കള്‍ക്ക് കുവൈത്തില്‍ മൂന്നുമാസത്തോളം താമസിക്കാനാകും. നിലവിൽ ഇത് ഒരു മാസമാണ്. 

അതുകൊണ്ട് തന്നെ, വിസാ കാലാവധി നീട്ടുന്നതിനായി ആറ് ഗവര്‍ണറേറ്റുകളിലെയും റസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്നാണ് കാലാവധി നീട്ടാനുള്ള തീരുമാനം.

]]>
Mon, 31 Dec 2018 18:42:49 +0530 Editor
39ാമ​ത് ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ കു​വൈ​ത്തി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ അ​മീ​ർ പങ്കെടുക്കും http://newsmalayali.com/39thGCC-Conference http://newsmalayali.com/39thGCC-Conference റി​യാ​ദി​ൽ ന​ട​ക്കു​ന്ന 39ാമ​ത് ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ കു​വൈ​ത്തി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ പ​െ​ങ്ക​ടു​ക്കും. മ​ന്ത്രി​മാ​രു​ൾ​പ്പെ​ടു​ന്ന ഉ​ന്ന​ത​സം​ഘം അ​മീ​റി​നെ അ​നു​ഗ​മി​ക്കും. ഞാ​യ​റാ​ഴ്​​ച​യാ​ണ്​ അ​മീ​ർ സൗ​ദി​യി​ലേ​ക്ക്​ തി​രി​ക്കു​ക.

കു​വൈ​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​റി​ൽ ന​ട​ന്ന ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​രാ​യി ഖ​ത്ത​ർ അ​മീ​ർ മാ​ത്ര​മാ​ണ്​ എ​ത്തി​യ​ത്. മ​റ്റു​ള്ള​വ​ർ പ​ക​ര​ക്കാ​രെ അ​യ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട്​ ദി​വ​സ​ത്തെ ഉ​ച്ച​കോ​ടി ഒ​രു​ദി​വ​സം കൊ​ണ്ട്​ അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

]]>
Mon, 31 Dec 2018 18:42:49 +0530 Editor
ഒമാനിൽ തൊഴില്‍ രംഗങ്ങളില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തുടരും http://newsmalayali.com/321 http://newsmalayali.com/321 ഒമാനിൽ വിവിധ തൊഴില്‍ രംഗങ്ങളില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തുടരാന്‍ മാന്‍പവര്‍ മന്ത്രാലയം തീരുമാനിച്ചു. സെയില്‍സ് റെപ്രസെന്റേറ്റീവ്, പ്രൊമോട്ടര്‍, പര്‍ച്ചേസ് റെപ്രസെന്റേറ്റീവ്, നിര്‍മ്മാണ് രംഗത്തെ വിവിധ തൊഴിലുകള്‍, ക്ലീനിങ്, വര്‍ക്‍ഷോപ്പുകള്‍ തുടങ്ങിയ തൊഴിലുകള്‍ക്കാണ് നിയന്ത്രണം.

നേരത്തെ ഈ രംഗങ്ങളില്‍ പ്രവാസികള്‍ക്ക് നിലവിലുണ്ടായിരുന്ന നിയന്ത്രണം അടുത്ത ആറ് മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. നവംബര്‍ 30 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. എന്നാല്‍ നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പകരം വിദേശികളെത്തന്നെ നിയമിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്. 

ഇതോടൊപ്പം കാര്‍പെന്ററി, അലൂമിനിയം, ബ്ലാക്സ്മിത്ത്, ഇഷ്ടിക ഫാക്ടറികള്‍ തുടങ്ങിയവയില്‍ വിദേശികള്‍ക്കുണ്ടായിരുന്ന നിയന്ത്രണവും നീട്ടിയിട്ടുണ്ട്.

]]>
Mon, 31 Dec 2018 18:42:49 +0530 Editor
പ്രവാസികൾക്കുള്ള  ഇ&മൈഗ്രേറ്റ്​ രജിസ്​ട്രേഷൻ നടപടികള്‍ മരവിപ്പിച്ചു http://newsmalayali.com/322 http://newsmalayali.com/322 അബുദാബി: ഇന്ത്യയില്‍ നിന്നും പതിനെട്ടോളം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ 24 മണിക്കൂര്‍ മുമ്ബേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണമെന്നുള്ള നിയമം നടപ്പാക്കുന്നത് ഇന്ത്യൻ സർക്കാർ പിൻവലിച്ചു.

എമിഗ്രേഷൻ ക്ലിയറൻസ്​ ആവശ്യമില്ലാത്ത (ഇ.സി.എൻ.ആർ) പാസ്​പോർട്ട്​ ഉടമകൾക്കും രജിസ്​ട്രേഷൻ നിർബന്ധമാക്കി നവംബർ 14ന്​ പുറത്തിറക്കിയ സർക്കുലറാണ്​ റദ്ദാക്കിയത്​. ഇതു സംബന്ധിച്ച്​ ജനറൽ എമിഗ്രൻറ്​സ്​ ജോയൻറ്​ സെക്രട്ടറി ​െപ്രാട്ടക്​ടർ ജനറൽ വിവിധ രാജ്യങ്ങളിലെ എംബസികൾക്ക്​ പുതിയ സർക്കുലർ അയച്ചു.

In response to the concerns raised by NRI community, the Government of India has decided to defer mandatory pre-registration for Non-ECR passport holders with employment visa of UAE and other affected countries. @navdeepsuri @HelplinePBSK @cgidubai pic.twitter.com/hCcaWwRhkH

— India in UAE (@IndembAbuDhabi) November 28, 2018

സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, ലിബിയ, മലേഷ്യ, ലബനോൻ, അഫ്ഗാനിസ്ഥാൻ, സുഡാൻ, ദക്ഷിണ സുഡാൻ, സിറിയ, തായ്‌ലന്റ്, യെമൻ എന്നീ രാജ്യങ്ങളിലേക്ക് തൊഴിൽ വിസയിൽ പോകുന്നവർക്കാണ് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരുന്നത്. 

ഈ രാജ്യങ്ങളിലേക്ക് ഇന്ത്യൻ വിദഗ്ധ, അവിദഗ്ധ തൊഴിലാളികൾക്ക് ജോലി തേടി യാത്ര ചെയ്യാൻ എമിഗ്രേഷൻ ക്ലിയറൻസ് (ഇ.സി.എൻ.ആർ) നേരത്തെതന്നെ ബാധകമാക്കിയതാണ്. വിദേശ രാജ്യങ്ങളിൽ മൂന്ന് വർഷം താമസിച്ചവർക്ക് ഇ.സി.എൻ.ആർ പാസ്‌പോർട്ട് ഇല്ലെങ്കിൽ പ്രസ്തുത പാസ്‌പോർട്ടിന് അപേക്ഷിക്കാൻ എംബസിയും പാസ്‌പോർട്ട് ഓഫീസുകളും സൗകര്യമേർപ്പെടുത്തിയിരുന്നു. ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിയമം കർശനമാക്കിയതോടെ ഈ രാജ്യങ്ങളിൽ ജോലിക്ക് പോകുന്ന എല്ലാവരും ഇ.സി.എൻ.ആർ പാസ്‌പോർട്ടുള്ളവരായി മാറി. ഇതിന് ശേഷമാണ് മന്ത്രാലയം വ്യക്തിഗത, തൊഴിൽ വിവരങ്ങൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

രജിസ്‌ട്രേഷന്‍ സംബന്ധമായി പ്രവാസികളില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് റജിസ്‌ട്രേഷന്‍ നടപടികള്‍ മരവിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകളും രജിസ്‌ട്രേഷന്‍ കാര്യത്തില്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. ‌അതേസമയം, താത്പര്യമുള്ള ആളുകള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താമെന്നു അധികൃതര്‍ പറഞ്ഞു.

]]>
Mon, 31 Dec 2018 18:42:49 +0530 Editor
വിദേശരാജ്യങ്ങളില്‍ മലയാളികകൾക്ക് നിയമസഹായം ലഭിക്കാൻ പ്രവാസി നിയമസഹായ പദ്ധതി http://newsmalayali.com/323 http://newsmalayali.com/323 തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ മലയാളികകൾക്ക് നിയമസഹായം ലഭിക്കാൻ സംസ്ഥാന സര്‍ക്കാര്‍ പ്രവാസി നിയമസഹായ പദ്ധതി ആരംഭിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാഷപ്രശ്നകൊണ്ടും ശരിയായ നിയമ സഹായം ലഭ്യമാകാത്തതുകൊണ്ടും ഗൾഫ് രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും മറ്റുമായി നിരവധി മലയാളികൾ ജയിലുകളിൽ കുടുങ്ങി കിടക്കുന്ന സാഹചര്യം സംസ്ഥാനസർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി വിദേശമലയാളികള്‍ക്ക് നിയമസഹായം നല്‍കുന്ന പ്രവാസി നിയമസഹായ പദ്ധതി തുടങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസിമലയാളികള്‍ അഭിമുഖീകരിക്കുന്ന നിയമപ്രശ്‌നങ്ങളില്‍ ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം. ജോലി, പാസ്‌പോര്‍ട്ട്, വിസ, മറ്റ് സാമൂഹ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവ പദ്ധതിയുടെ പരിധിയില്‍ വരും. ശിക്ഷ, ജയില്‍വാസം, തടവിൽ കഴിയുന്നവരുടെ ആശുപത്രി ചികിത്സ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കേരളത്തില്‍ രണ്ടു വര്‍ഷം അഭിഭാഷകവൃത്തി ചെയ്തിട്ടുള്ളവരും വിദേശരാജ്യത്ത് നിയമസ്ഥാപനങ്ങളില്‍ രണ്ട് വര്‍ഷം ജോലി ചെയ്തവര്‍ക്കും ലീരല്‍ ലെയ്സണ്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. അതത് രാജ്യങ്ങളിലെ ഭാഷയും മലയാളവും അറിയണം. നോര്‍ക്ക റൂട്ട്‌സ് ഇതിനുവേണ്ടി പ്രത്യേക അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ പ്രവാസി മലയാളി സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ചാണ് പ്രവാസി നിയമ സഹായ സെല്ലിന് രൂപം നല്‍കുന്നത്.

]]>
Mon, 31 Dec 2018 18:42:49 +0530 Editor
യുഎഇയിലേക്ക് പ്രായപൂര്‍ത്തിയാകാത്തവരെ കൊണ്ടുപോകുന്നതില്‍ എയര്‍ ഇന്ത്യയുടെ പുതിയ നിബന്ധന http://newsmalayali.com/minors-required-parents-authorisation-to-travelling-to-uae-without-them.html http://newsmalayali.com/minors-required-parents-authorisation-to-travelling-to-uae-without-them.html പ്രായപൂര്‍ത്തിയാകാത്തവരുടെ യുഎഇയിലേക്കുള്ള യാത്രക്ക് നിബന്ധനയുമായി എയര്‍ ഇന്ത്യ. 18 വയസോ അതില്‍ താഴെയോ പ്രായമുള്ളവര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി കത്ത് വേണം. ഒറ്റയ്ക്ക് യുഎഇയിലേക്ക് പോകുന്ന ഈ പ്രായക്കാര്‍ക്കാണ് മാതാപിതാക്കളുടെ അനുമതികത്ത് വേണ്ടത്.

ജൂണ്‍ ഒന്ന് മുതലാണ് പുതിയ നിബന്ധന നിലവില്‍ വന്നത്. മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കുന്നവര്‍ക്ക് ഈ രേഖയുടെ ആവശ്യമില്ല. കുട്ടികടത്ത് തടയുന്നതിനായി ദുബായ് പോലീസ് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ പുതിയ നടപടി സ്വീകരിച്ചത്.

ഇതിനായി പ്രത്യേക ഫോം ഉണ്ട്. മാതാപിതാക്കളെ കൊണ്ട് ഫോം പൂരിപ്പിച്ച ശേഷം ഇത് സമര്‍പ്പിച്ചാലേ യുഎഇയിലേക്ക് യാത്ര ചെയ്യാനാകൂ. നാട്ടിലെയും യുഎഇയില്‍ കുട്ടി എങ്ങോട്ട് പോകുന്നു എന്നുള്ള വിവരങ്ങളും വിശദമായി ഫോമില്‍ പൂരിപ്പിക്കണം. മാത്രമല്ല യുഎഇയില്‍ കുട്ടിയെ ആര് സ്വീകരിക്കുന്നു എന്ന വിവരവും നല്‍കണം. ബന്ധുക്കളുടെ കൂടെ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കും ഇത് നിര്‍ബന്ധമാണ്.

]]>
Sat, 02 Jun 2018 18:12:19 +0530 Editor
മു­പ്പത് കഴി­യാ­ത്തവർ­ക്കു­ള്ള വി­സ നി­രോ­ധനം കു­വൈ­ത്ത് നീ­ക്കി­ http://newsmalayali.com/removed-ban-30yrs-old-workers-visa.html http://newsmalayali.com/removed-ban-30yrs-old-workers-visa.html കു­വൈ­ത്ത് സി­റ്റി­ : മു­പ്പത് തി­കയാ­ത്ത ബി­രു­ദ/ഡി­പ്ലോ­മക്കാ­ർ­ക്ക് വി­സ നൽ­കു­ന്നതിന് ഏർ­പ്പെ­ടു­ത്തി­യ നി­രോ­ധനം നീ­ക്കി­യെ­ന്നു­ സാ­മൂ­ഹി­ക-തൊ­ഴിൽ മന്ത്രി­ ഹി­ന്ദ് അൽ സബീ­ഹി­നെ­ ഉദ്ധരി­ച്ച് പ്രാ­ദേ­ശി­കപത്രം റി­പ്പോ­ർ­ട്ട് ചെ­യ്‌തു­. ഈ വി­ഭാ­ഗത്തി­ൽ‌­പ്പെ­ട്ട 30 വയസ്സ് തി­കയാ­ത്തവർ­ക്ക് ജൂ­ലൈ­ ഒന്നു­മു­തൽ വി­സ നൽ­കേ­ണ്ടതി­ല്ലെ­ന്നാ­യി­രു­ന്നു­ തീ­രു­മാ­നം.  

 

സ്വകാ­ര്യ, എണ്ണമേ­ഖലകളിൽ ജനു­വരി­ ഒന്നു­മു­തൽ പ്രാ­ബല്യത്തിൽ വരേ­ണ്ടി­യി­രു­ന്ന നി­യമമാണ് നേ­രത്തെ­ ജൂ­ലൈ­ ഒന്നി­ലേ­ക്ക് മാ­റ്റി­യി­രു­ന്നത്. എന്നാൽ മാ­ൻ‌­പവർ പബ്ലിക് അതോ­റി­റ്റി­ യോ­ഗത്തി­ന്റെ­ നി­ർ­ദ്ദേ­ശപ്രകാ­രമാണ് നി­രോ­ധനം നീ­ക്കു­ന്നതെ­ന്ന് റി­പ്പോ­ർ­ട്ടിൽ പറയു­ന്നു­.  

തൊ­ഴിൽ വി­പണി­യിൽ വി­ദേ­ശി­കളു­ടെ­ ആധി­ക്യവും പഠനം പൂ­ർ­ത്തി­യാ­ക്കി­യ ഉടനെ­ പരി­ശീ‍‍‍‍­‍‍‍‍ലനമൊ­ന്നും നേ­ടാ­തെ­ കു­വൈ­ത്തിൽ എത്തു­ന്നവർ­ക്ക് ആദ്യ തൊ­ഴി­ലി­ടങ്ങൾ പരി­ശീ­ലന കേ­ന്ദ്രങ്ങൾ മാ­ത്രമാ­യി­ മാ­റു­ന്നു­ എന്നതു­മാണ് നി­യന്ത്രണം ഏർ­പ്പെ­ടു­ത്താൻ അധി­കൃ­തർ പറഞ്ഞി­രു­ന്ന കാ­രണങ്ങൾ. എന്നാൽ തൊ­ഴിൽ വി­പണി­ നി­യന്ത്രണത്തിന് ബദൽ മാ­ർ­ഗങ്ങൾ കണ്ടെ­ത്താ­നാ­കു­മെ­ന്നാണ് അധി­കൃ­തർ ഇപ്പോൾ വ്യക്തമാ­ക്കു­ന്നത്. അതേ­സമയം വി­ദേ­ശി­കളു­ടെ­ പണമി­ടപാ­ടിന് നി­കു­തി­ ഏർ­പ്പെ­ടു­ത്തണമെ­ന്ന നി­ർ­ദ്ദേ­ശം അംഗീ­കരി­ക്കേ­ണ്ടതി­ല്ലെ­ന്ന നി­ലപാട് സ്വീ­കരി­ക്കാൻ സർ­ക്കാർ തീ­രു­മാ­നി­ച്ചതാ­യി­ സൂ­ചന. 

പാ­ർ­ലി­മെ­ന്റി­ന്റെ­ ധനകാ­ര്യസമി­തി­ നി­കു­തി­ ചു­മത്തണമെ­ന്ന നി­ർ­ദ്ദേ­ശത്തെ­ അനു­കൂ­ലി­ച്ചി­രു­ന്നു­. ഈ നി­ർ­ദ്ദേ­ശം പാ­ർ­ലി­മെ­ന്റിൽ ചർ­ച്ചചെ­യ്യാ­നി­രി­ക്കയാ­ണ്. അതി­നി­ടെ­യാണ് നി­കു­തി­ നി­ർ­ദേ­ശം അംഗീ­കരി­ക്കേ­ണ്ടതി­ല്ലെ­ന്ന നി­ലപാട് സ്വീ­കരി­ക്കാ­നാണ് സർ­ക്കാർ നീ­ക്കമെ­ന്ന സൂ­ചന.

]]>
Tue, 29 May 2018 15:24:07 +0530 Editor
കേ­രളത്തിൽ നി­ന്നു­ള്ള പഴം&പച്ചക്കറി­കൾ­ക്ക് യു­.എ.ഇയിൽ താ­ൽ­ക്കാ­ലി­ക വി­ലക്ക് http://newsmalayali.com/vegitable-from-kerala-banned-uae.html http://newsmalayali.com/vegitable-from-kerala-banned-uae.html നി­പ്പാ­ വൈ­റസ് ബാ­ധ സ്ഥി­രീ­കരി­ച്ച സാ­ഹചര്യത്തിൽ കേ­രളത്തിൽ നി­ന്നു­ള്ള പഴവർഗങ്ങളും പച്ചക്കറി­കളും ഇറക്കു­മതി­ ചെ­യ്യു­ന്നതിന് യു­.എ.ഇ താ­ൽക്കാ­ലി­ക വി­ലക്കേ­ർപ്പെ­ടു­ത്തി­. ഇനി­യൊ­രു­ അറി­യി­പ്പു­ണ്ടാ­കു­ന്നത് വരെ­യാണ് കേ­രളത്തിൽ നിന്നു­ള്ള ഇറക്കു­മതി­ വി­ലക്കി­യത്. വവ്വാൽ കടി­ച്ച പഴവർഗങ്ങൾ കഴി­ച്ചത് മൂ­ലമാണ് നി­പ്പാ­ പകർന്നതെ­ന്ന സാ­മൂ­ഹി­ക മാ­ധ്യമങ്ങളി­ലുൾപ്പെ­ടെ­യു­ള്ള പ്രചാ­രണങ്ങളാണ് കയറ്റു­മതി­യു­ടെ­ താ­ൽക്കാ­ലി­ക വി­ലക്കി­ലേ­ക്ക് നയി­ച്ചത്. 

 

സാ­ധാ­രണ ദി­വസങ്ങളിൽ 130 മു­തൽ 150 ടൺ പച്ചക്കറി­യാണ് കൊ­ച്ചി­യിൽ നി­ന്നു­ കയറ്റി­യയക്കു­ന്നത്. ഇതേ­ രീ­തി­യിൽ‍ തി­രു­വനന്തപു­രം, കരി­പ്പൂർ വി­മാ­നത്താ­വളങ്ങളിൽ നി­ന്നും കയറ്റു­മതി­ ചെ­യ്യു­ന്നു­ണ്ട്. ശീ­തീ­കരി­ച്ച കാ­ർഗോ­ വി­മാ­നങ്ങളിൽ കേ­രളത്തിൽ നി­ന്ന് കൊ­ണ്ടു­പോ­കു­ന്ന പച്ചക്കറി­കൾക്ക് ഗൾഫ് രാ­ജ്യങ്ങളിൽ ആവശ്യക്കാ­രേ­റെ­യാ­ണ്. 

കേ­രള ഓർഗാ­നിക് എന്ന പേ­രി­ലാണ് കേ­രള പച്ചക്കറി­കൾ കയറ്റു­മതി­ ചെ­യ്യു­ന്നത്. കാ­ർഷി­ക ശാ­സ്ത്രജ്ഞരു­ടെ­ മേ­ൽനോ­ട്ടത്തിൽ പരി­ശോ­ധനകൾ നടത്തി­ സർട്ടി­ഫി­ക്കറ്റു­കൾ നേ­ടി­യാണ് ഓർഗാ­നിക് പച്ചക്കറി­കൾ കു­വൈ­ത്ത്, ഖത്തർ, യു­.എ.ഇ, സൗദി­ അറേ­ബ്യ, ഒമാ­ൻ‍, ബഹ്‌റൈൻ തു­ടങ്ങി­യ രാ­ജ്യങ്ങളി­ലെ­ത്തു­ന്നത്. നി­പ്പാ­ വൈ­റസ് ബാ­ധയെ­ത്തു­ടർന്ന് കയറ്റു­മതി­ക്ക് വി­ലക്കേ­ർപ്പെ­ടു­ത്തി­യത് ഈ രംഗത്ത് പ്രവർത്തി­ക്കു­ന്നവർക്ക് വൻ തി­രി­ച്ചടി­യാ­ണ്.

കേ­ന്ദ്ര സർക്കാർ രാ­ജ്യത്ത് ചരക്ക് സേവന നി­കു­തി­ നടപ്പി­ലാ­ക്കി­യതിന് ശേ­ഷം ഗൾഫ് രാ­ജ്യങ്ങളി­ലേ­ക്കു­ള്ള പച്ചക്കറി­ കയറ്റു­മതി­യിൽ  വൻ തകർച്ച നേ­രി­ട്ടി­രു­ന്നു­വെ­ങ്കി­ലും അടു­ത്തി­ടെ­ മേ­ഖലയിൽ നേ­രി­യ നേ­ട്ടം പ്രകടമാ­യി­രു­ന്നു­.

]]>
Tue, 29 May 2018 15:21:04 +0530 Editor
റോ­ഡപകടങ്ങൾ‍ കു­റയ്ക്കാൻ സേഫ്​ റമദാൻ പദ്ധതി­യു­മാ­യി­ ഒമാ­ൻ http://newsmalayali.com/safety-policies-to-reduce-accident-in-oman.html http://newsmalayali.com/safety-policies-to-reduce-accident-in-oman.html റമദാൻ മാ­സത്തിൽ റോഡ് അപകടങ്ങൾ കു­റയ്ക്കാൻ 'സേഫ് റമദാ­ൻ­' പദ്ധതി­യു­മാ­യി­ ഒമാൻ റോഡ് സു­രക്ഷാ­ അസോ­സി­യേ­ഷൻ രംഗത്ത്. പദ്ധതി­യു­ടെ­ ഭാ­ഗമാ­യി­ ബോ­ധവൽക്കരണവും പരി­ശോ­ധനയും ശക്തമാ­ക്കി­. റമദാൻ ദി­നങ്ങളിൽ വളരെ­ വൈ­കി­ ഉറങ്ങു­ന്നത് പകൽ­സമയം ശരീ­ര ക്ഷീ­ണത്തി­ന്­ കാ­രണമാ­കു­മെ­ന്നും ഇത് റോഡ് അപകടങ്ങൾ­ക്ക് സാ­ധ്യതകൾ ഏറെ­ ഉണ്ടാ­ക്കു­തി­നാൽ വാ­ഹനമോ­ടി­ക്കു­ന്നവർ ശരീ­രത്തിന് വേ­ണ്ടത്ര വി­ശ്രമം നൽ­കി­, റോ­ഡിൽ പൂ­ർ­ണ ജാ­ഗ്രത പാ­ലി­ക്കണമെ­ണമെ­ന്നും ഒമാൻ റോ­ഡ് സു­രക്ഷാ­ അസോ­സി­യേ­ഷൻ സി­.ഇ.ഒ അലി­ അൽ ബർ­വാ­നി­ ആവശ്യപ്പെ­ട്ടു­. ഇഫ്താർ സമയത്തിന് മു­ന്­പാ­യി­ ലക്ഷ്യസ്ഥാ­നത്ത് എത്തി­ച്ചേ­രു­വാൻ തി­രക്കു­പി­ടി­ച്ചും അമി­തവേ­ഗതയി­ലും വാ­ഹനമോ­ടി­ക്കു­ന്നത് അപകടത്തിന് വഴി­യൊ­രു­ക്കും. 2016 മു­തൽ­ക്കാണ്
'സേ­ഫ്റമദാൻ' എന്ന പദ്ധതി­യു­ടെ­ ഭാ­ഗമാ­യി­ ബോ­ധവൽ­ക്കരണം ഒമാ­നിൽ ശക്തമാ­ക്കി­യത്.
എല്ലാ­ ദി­വസത്തെ­ ഇഫ്താ­റിന് മു­ന്­പാ­യി­ ദൃ­ശ്യ- ശ്രവ്യ മാ­ധ്യമങ്ങളി­ലൂ­ടെ­ വേ­ഗത കു­റച്ച് സു­രക്ഷി­തമാ­യി­ വാ­ഹനമോ­ടി­ക്കു­വാൻ പൊ­തു­ജനങ്ങൾ­ക്ക് പ്രത്യേ­ക നി­ർ­ദ്ദേ­ശങ്ങൾ നൽ­കി­വരു­ന്നു­ണ്ട്. 2016നേ­ക്കാൾ കു­റഞ്ഞ അപകടനി­രക്കാ­ണ്കഴി­ഞ്ഞ റമദാ­നിൽ രാ­ജ്യത്ത് റി­പ്പോ­ർ­ട്ട്ചെ­യ്‌തത്. ഈ വർ­ഷവും അപകടനി­രക്കിൽ ഗണ്യമാ­യ കു­റവു­ണ്ടാ­കു­മെ­ന്നാണ് വി­ലയി­രു­ത്തൽ.

 

]]>
Fri, 25 May 2018 18:10:28 +0530 Editor
സൗ­ദി­യിൽ സാ­മൂ­ഹി­ക മാ­ധ്യമങ്ങളി­ലെ­ പോ­സ്റ്റു­കൾ‍­ക്ക് നി­യന്ത്രണം വരു­ന്നു­ http://newsmalayali.com/controls-over-socail-media-post-in-saudi.html http://newsmalayali.com/controls-over-socail-media-post-in-saudi.html റി­യാ­ദ് : സൗ­ദി­യിൽ സാ­മൂ­ഹി­ക മാ­ധ്യമങ്ങളി­ലെ­ പോ­സ്റ്റു­കൾക്ക് നി­യന്ത്രണം വരു­ന്നു­. രാ­ജ്യം ഉയർത്തി­പ്പി­ടി­ക്കു­ന്ന മൂ­ല്യങ്ങൾ‍ സംരക്ഷി­ക്കു­ക, വാ­ണി­ജ്യ താ­ൽപ്പര്യത്തോ­ടെ­യുള്ള പോ­സ്റ്റു­കൾ നി­യന്ത്രി­ക്കു­ക തു­ടങ്ങി­യവയാണ് ഈ നീ­ക്കത്തിന് പി­ന്നി­ൽ.

സാ­മൂ­ഹി­ക മാ­ധ്യമങ്ങളിൽ ഇടപെ­ടു­ന്നതി­നു­ പ്രത്യേ­ക നി­യമാ­വലി­ കൊ­ണ്ട് വരാ­നാണ് സൗ­ദി­ വി­വര സാ­ങ്കേ­തി­ക മന്ത്രാലയത്തി­ന്റെ­ നീ­ക്കം. രാ­ജ്യം കാ­ത്തു­ സൂ­ക്ഷി­ക്കു­ന്ന മൂ­ല്യങ്ങൾ ഉയർത്തി­പ്പി­ടി­ച്ചു­ വേ­ണം സോ­ഷ്യൽ മീ­ഡി­യയി­ലെ­ പോ­സ്റ്റു­കൾ‍.

 പോ­സ്റ്റ്‌ ചെ­യ്യു­ന്പോഴും ഷെ­യർ ചെയ്യു­ന്പോഴും മതപരവും സാ­മൂ­ഹി­കപരവു­മാ­യ മാ­ർഗ നി­ർദ്ദേ­ശങ്ങൾ പാ­ലി­ക്കണം. ഇത് ലംഘി­ക്കു­ന്നവർക്കെ­തി­രെ­ ശി­ക്ഷാ­ നടപടി­ സ്വീ­കരി­ക്കാൻ വ്യവസ്ഥ ചെ­യ്യു­ന്ന നി­യമം തയ്യാ­റാ­യി­ കൊ­ണ്ടി­രി­ക്കു­കയാ­ണെ­ന്ന് അധി­കൃ­തർ അറി­യി­ച്ചു­. വാ­ണി­ജ്യ താ­ൽപ്പര്യത്തോ­ടെ­ സാ­മൂ­ഹി­ക മാ­ധ്യമങ്ങളിൽ പോ­സ്റ്റു­കൾ‍ ഇടു­ന്നതി­നു­ പ്രത്യേ­ക ലൈ­സൻസ് അനു­വദി­ക്കും.

ഈ ലൈ­സൻസ് ഓരോ­ വർഷവും പു­തു­ക്കാ­നു­ള്ള സൗ­കര്യം ഉണ്ടാ­കും. സാ­മൂ­ഹി­ക മാ­ധ്യമങ്ങളെ­ രാ­ജ്യത്തി­നും സമൂ­ഹത്തി­നും വ്യക്തി­കൾക്കും ഉപകാ­രപ്രദമാ­യ രീ­തി­യിൽ പ്രയോ­ജനപ്പെ­ടു­ത്തു­കഎന്നതാണ് സൗ­ദി­ വി­വര സാ­ങ്കേ­തി­കമന്ത്രാലയത്തിന്റെ ഈ നീക്കത്തിന് പി­ന്നി­ൽ.

]]>
Tue, 22 May 2018 15:17:59 +0530 Editor
യു­.എ.ഇയിൽ നി­ക്ഷേ­പകർ­ക്കും പ്രൊ­ഫഷണലു­കൾ­ക്കും ഇനി­ 10 വർ­ഷത്തെ­ വി­സ http://newsmalayali.com/10-years-visa-for-professionals-and-investors.html http://newsmalayali.com/10-years-visa-for-professionals-and-investors.html ദു­ബൈ­ : രാ­ജ്യാ­ന്തര നി­ക്ഷേ­പം ആകർ­ഷി­ക്കാ­നും വൈ­ദഗ്ദ്ധ്യമു­ള്ളവരെ­ എത്തി­ച്ച് മനു­ഷ്യവി­ഭവശേ­ഷി­യിൽ കു­തി­പ്പു­ നടത്താ­നും ലക്ഷ്യമി­ട്ട് നി­ക്ഷേ­പം, താ­മസം, വി­സ തു­ടങ്ങി­യ രംഗങ്ങളിൽ യു­.എ.ഇ നടത്തു­ന്നതു­ സമഗ്ര പരി­ഷ്കരണം. രാ­ജ്യാ­ന്തരതലത്തിൽ സാ­ന്പത്തി­കരംഗത്തെ­ മൽ­സരക്ഷമത വർ­ദ്ധി­പ്പി­ക്കാ­നു­ള്ള വൈ­വി­ധ്യവൽ­ക്കരണത്തി­നും നടപടി­കൾ ആക്കം കൂ­ട്ടും. എണ്ണയി­തര സന്പദ്‌വ്യവസ്ഥ എന്ന നി­ലയിൽ യു­.എ.ഇയു­ടെ­ അതി­വേ­ഗ മു­ന്നേ­റ്റത്തിന് കളമൊ­രു­ക്കു­ന്നതാ­ണു­ നടപടി­. 

യു­.എ.ഇ വൈസ് പ്രസി­ഡണ്ടും പ്രധാ­നമന്ത്രി­യും ദു­ബൈ­ ഭരണാ­ധി­കാ­രി­യു­മാ­യ ഷെ­യ്ഖ് മു­ഹമ്മദ് ബിൻ റാ­ഷിദ് അൽ മക്തൂം ട്വി­റ്റർ സന്ദേ­ശത്തി­ലൂ­ടെ­യാ­ണു­ മാ­റ്റങ്ങളെ­ക്കു­റി­ച്ച് അറി­യി­ച്ചത്. അസാ­ധാ­രണ മി­കവു­ള്ളവരു­ടെ­ വളർ­ച്ചയ്ക്കു­ള്ള രാ­ജ്യാ­ന്തര കേ­ന്ദ്രവും രാ­ജ്യാ­ന്തര നി­ക്ഷേ­പകർ­ക്കു­ സ്ഥി­രലക്ഷ്യസ്ഥാ­നവു­മാ­യി­ യു­.എ.ഇ മാ­റു­മെ­ന്നു­ ഷെ­യ്ഖ് മു­ഹമ്മദ് പറഞ്ഞു­.

തു­റന്ന സാ­ഹചര്യങ്ങൾ, സഹി­ഷ്ണു­താ­ മൂ­ല്യങ്ങൾ, അടി­സ്ഥാ­നസൗ­കര്യം, അയവു­ള്ള നി­യമങ്ങൾ തു­ടങ്ങി­യവ ലോ­കത്തി­ലെ­ ഏറ്റവും കഴി­വു­ള്ളവരെ­യും രാ­ജ്യാ­ന്തര നി­ക്ഷേ­പകരെ­യും ആകർ­ഷി­ക്കാൻ യോ­ജി­ച്ചതാ­ണെ­ന്നും അദ്ദേ­ഹം പറഞ്ഞു­. മന്ത്രി­സഭാ­ വി­ജ്ഞാ­പനം നടപ്പാ­ക്കാൻ മറ്റു­ വകു­പ്പു­കളു­മാ­യി­ ഏകോ­പനം നടത്താൻ സാ­ന്പത്തി­ക മന്ത്രാ­ലയത്തി­നു­ ഷെ­യ്ഖ് മു­ഹമ്മദ് നി­ർ­ദ്ദേ­ശവും നൽ­കി­യി­ട്ടു­ണ്ട്.

രാ­ജ്യാ­ന്തര നി­ക്ഷേ­പകർ­ക്കു­ യു­.എ.ഇ സംരംഭങ്ങളിൽ നൂ­റു­ ശതമാ­നം ഉടമസ്ഥാ­വകാ­ശവും പത്തു­വർ­ഷ വി­സയും നൽ­കു­ന്നതു­ വി­ദേ­ശ നി­ക്ഷേ­പം രാ­ജ്യത്തേ­ക്ക് ഒഴു­കു­ന്നതി­നു­ള്ള സാ­ഹചര്യമൊ­രു­ക്കും. യു­.എ.ഇയിൽ ഫ്രീ­സോ­ണു­കൾ ഒഴി­കെ­യു­ള്ള മേ­ഖലയി­ലെ­ സംരംഭങ്ങളിൽ സ്വദേ­ശി­കൾ­ക്ക് 51 ശതമാ­നവും വി­ദേ­ശി­കൾ­ക്കു­ 49 ശതമാ­നവും ഉടമസ്ഥാ­വകാ­ശമെ­ന്നതാ­ണു­ നി­യമം. 

നൂ­റു­ ശതമാ­നം ഉടമസ്ഥാ­വകാ­ശം പ്രാ­ബല്യത്തിൽ വരു­ന്നതോ­ടെ­ രാ­ജ്യാ­ന്തര കന്പനി­കൾ പലതും യു­.എ.ഇ ലക്ഷ്യമാ­ക്കും. മറ്റു­ രാ­ജ്യാ­ന്തര വി­പണി­കളു­മാ­യി­ ഭൂ­മി­ശാ­സ്ത്രപരമാ­യ സാ­മീ­പ്യം ഈ രംഗത്തു­ യു­.എ.ഇയു­ടെ­ സാ­ധ്യത വർ­ദ്ധി­പ്പി­ക്കും. മൂ­ന്നു­ വർ­ഷമാ­ണു­ യു­.എ.ഇയിൽ പരമാ­വധി­ വി­സ കാ­ലാ­വധി­. ഫ്രീ­സോ­ണു­കളി­ലാ­ണു­ മൂ­ന്നു­വർ­ഷത്തേ­ക്കു­ള്ള വി­സ ലഭി­ക്കു­ക. മറ്റു­ മേ­ഖലകളിൽ കാ­ലാ­വധി­ രണ്ടു­വർ­ഷമാ­ണ്. ഡോ­ക്ടർ­മാർ, എൻ­ജി­നീ­യർ­മാർ, വൈ­ദഗ്ദ്ധ്യമു­ള്ളവർ തു­ടങ്ങി­യവർ­ക്കു­ പത്തു­വർ­ഷ വി­സ നൽ­കു­ന്നതി­ലൂ­ടെ­ മനു­ഷ്യവി­ഭവശേ­ഷി­യിൽ വന്പൻ കു­തി­ച്ചു­ചാ­ട്ടമാ­ണു­ പ്രതീ­ക്ഷി­ക്കു­ന്നത്. മെ­ഡി­ക്കൽ, എൻ­ജി­നീ­യറിംങ്, ശാ­സ്ത്ര മേ­ഖലകളി­ലെ­ ഏറ്റവും മി­കച്ചവരെ­ യു­.എ.ഇയി­ലേ­ക്ക് ആകർ­ഷി­ക്കു­കയെ­ന്ന ലക്ഷ്യത്തി­ലൂ­ന്നി­യ നടപടി­യാ­ണി­ത്.

യു­.എ.ഇയിൽ പഠി­ക്കു­ന്ന വി­ദ്യാ­ർ­ത്ഥി­കൾ­ക്ക് അഞ്ചു­വർ­ഷ വി­സയും മി­കച്ച വി­ദ്യാ­ർ­ത്ഥി­കൾ­ക്കു­ പത്തു­വർ­ഷ വി­സയും നൽ­കാ­നാ­ണ് പദ്ധതി­. നി­ലവി­ലു­ള്ള താ­മസ വി­സ സംവി­ധാ­നം പരി­ഷ്കരി­ക്കും. വി­ദ്യാ­ർ­ത്ഥി­കൾ­ക്കു­ യു­.എ.ഇയിൽ സർ­വ്വകലാ­ശാ­ലാ­ പഠനത്തി­നു­ശേ­ഷം ജോ­ലി­ തേ­ടാ­നു­ള്ള അവസരവും വി­സ നൽ­കു­ന്നതി­ലൂ­ടെ­ ലഭ്യമാ­കും. മി­കവു­ള്ളവർ­ക്ക് അവസരങ്ങളു­ടെ­ വാ­തിൽ തു­റന്ന് അവരു­ടെ­ കഴി­വു­കൾ വി­കസി­പ്പി­ക്കാ­നു­ള്ള സാ­ഹചര്യങ്ങൾ സൃ­ഷ്ടി­ക്കാ­നാ­ണു­ യു­.എ.ഇ ശ്രമി­ക്കു­ന്നത്.

 

]]>
Tue, 22 May 2018 15:13:54 +0530 Editor