News Malayali & Online Newsportal & : Food http://newsmalayali.com/rss/category/food News Malayali & Online Newsportal & : Food ml Copyright 2023 News Malayali & All Rights Reserved. MMS ആരോഗ്യവും അഴകും തരുന്ന ബദാം; ഹൃദയാരോഗ്യത്തിനും ഉത്തമം http://newsmalayali.com/almond-benefit http://newsmalayali.com/almond-benefit സൗന്ദര്യത്തിനും ആരോഗ്യത്തിനും വീട്ടിൽ കരുതൂ ബദാം എന്നു ധൈര്യപൂർവം ഇനി കൂട്ടുകാരോടു നിങ്ങൾക്കും പറയാം. വൈറ്റമിൻ ഇ, ഡി എന്നിവ ധാരാളമടങ്ങിയ ബദാം ഇന്നു പ്രകൃതിദത്തമായി ലഭിക്കുന്ന ഏറ്റവും മികച്ച മോയിസ്‌ചറൈസർ ആണ്. ബദാമിൽ അടങ്ങിയിരിക്കുന്ന ‘ഫാറ്റ്’ ,കൊളസ്‌ട്രോൾ ഏറ്റവും മികച്ച രീതിയിൽ കുറയ്‌ക്കുകയും നിങ്ങളെ സ്ലിം ആക്കുവാൻ ഉപകരിക്കുകയും ചെയ്യും.

പരുപരുത്ത അകംതൊലിക്കുള്ളിൽ പോഷണങ്ങളുടെ സമൃദ്ധിയുണ്ട് ബദാമിന്. ഫലവർഗഗങ്ങളിൽത്തന്നെ ഉന്നതസ്‌ഥാനീയനാണിത്. ആരോഗ്യവും അഴകും തരുന്ന ബദാം പല സുന്ദരീസുന്ദരൻമാരുടെയും നിത്യഭക്ഷണത്തിലുമുണ്ട്. ദിവസവും മൂന്നുനാലു ബദാം കുതിർത്ത് കഴിക്കുന്നത് ഏറെ ഉത്തമമെന്ന് ബദാം ആരാധകരുടെ അനുഭവം. ഉണക്കപ്പഴമായ ബദാം ഒന്നാന്തരം മോയ്‌സച്ചറൈസറാണ്. വിറ്റമിൻ ഇയുടെ കലവറയും. ബദാം എണ്ണ മിക്ക സൗന്ദര്യവർധകങ്ങളുടെയും സോപ്പുകളുടെയും ഒഴിവാക്കാനാവാത്ത ഘടകമാണ്.

ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണെന്നതാണ് ബദാമിന്റെ ഏറ്റവും വലിയ മെച്ചം. ബദാമിലുള്ള ഒൻപത് ഫിനോലിക് സംയുക്‌തങ്ങളിൽ എട്ടും ആന്റി ഓക്‌സിഡന്റാണ്. ഇവയെല്ലാം ശരീരത്തിൽ വേഗം ആഗിരണം ചെയ്യപ്പെടുന്നതും കൊളസ്‌ട്രോൾ അളവ് കുറയ്‌ക്കുന്നതുമാണ്. വിറ്റമിൻ ഇയ്‌ക്കൊപ്പം ബി കോംപ്ലക്‌സും ധാതുക്കളും അടങ്ങിയിട്ടുണ്ട്. വിറ്റമിൻ ഇ ശരീരത്തിലെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുകയും സംഘർഷം ഇല്ലാതാക്കുകയും ചെയ്യും. ഹൃദയാരോഗ്യത്തിനും ഉത്തമമാണ് ബദാം.

  • കുതിർത്ത ബദാം അരച്ചു പാലിൽ ചേർത്തു കുട്ടികൾക്കു കൊടുക്കുന്നതും നല്ലതാണ്.
  • ദഹനത്തിന് ഏറ്റവും ഉത്തമമാണു ബദാം. വയർ ശുദ്ധീകരിക്കുവാനും ദഹന പ്രശ്‌നങ്ങൾ കുറയ്‌ക്കുവാനും ഇടയ്‌ക്ക് 2 സ്‌പൂൺ ബദാം എണ്ണ കുടിക്കുന്നത് ഫലം ചെയ്യും.
  • വെറും വയറ്റിൽ കുതിർത്ത ബദാം (5 എണ്ണം) നിത്യവും കഴിക്കുന്നത് ചർമ സൗന്ദര്യം നിലനിർത്തും.
]]>
Fri, 29 Oct 2021 08:52:48 +0530 Editor
മുരിങ്ങപ്പൂവും ഇലയുംകൊണ്ട് തയാറാക്കാം സ്വാദിഷ്ടമായ തോരൻ http://newsmalayali.com/drumstick-flower-and-leaf-recipe http://newsmalayali.com/drumstick-flower-and-leaf-recipe മുരിങ്ങയുടെ ഔഷധഗുണവും പോഷക ഗുണവും ഏറെ പ്രശസ്തമാണെങ്കിലും മുരിങ്ങയെ ശരിയായ രീതിയിൽ ഭക്ഷണത്തിലുൾപ്പെടുത്താൻ പലർക്കും കഴിയാറുണ്ടോ എന്ന് സംശയമാണ്. മുരിങ്ങത്തണ്ടും മുരിങ്ങയിലയും പോലെ തന്നെ പോഷകഗുണമുള്ളതാണ് മുരിങ്ങപ്പൂവും. മുരിങ്ങപ്പൂകൊണ്ട് സ്വാദിഷ്ടമായ തോരൻ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

 

1.മരുരിങ്ങപ്പൂവ് – 1 കപ്പ്

2. മുരിങ്ങയില – 1 കപ്പ്

3. പരിപ്പ് പാതി വേവിച്ചത് – 1 കപ്പ്

4. തേങ്ങ ചിരവിയത് – 1 കപ്പ്

5. ഉള്ളി ചതച്ചത് – 10 എണ്ണം

6. പച്ചമുളക് ചതച്ചത് – 4 എണ്ണം

7. ചെറുജീരകം – 1 സ്പൂൺ

8 കടുക് – 1 സ്പൂൺ

9.മഞ്ഞൾപ്പൊടി – കാൽ സ്പൂൺ

10. കപ്പമുളക് – 5 എണ്ണം കീറിയത്

11. വേപ്പില – 3 തണ്ട്

12. എണ്ണ, ഉപ്പ്– ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

പാനിൽ എണ്ണ ഒഴിച്ച് കടുക്, ജീരകം ഇട്ട് പൊട്ടിയാൽ കപ്പമുളക്, പച്ചമുളക്, ഉള്ളി, വേപ്പില, മഞ്ഞൾപ്പൊടിയിട്ട് മൂപ്പിച്ച കൂട്ടിൽ മുരിങ്ങപ്പൂവിട്ട് ഒന്നു വാടിയാൽ ഇതിലേക്ക് മുരിങ്ങയില, തേങ്ങാപ്പീര, പരിപ്പ് ആവശ്യത്തിന് ഉപ്പ് ചേർത്ത് രണ്ടുമിനിറ്റ് മൂടി വേവിക്കുക.

Content Summary : Drumstick Flower recipe

]]>
Fri, 29 Oct 2021 08:45:25 +0530 Editor