News Malayali & Online Newsportal & : Film http://newsmalayali.com/rss/category/film News Malayali & Online Newsportal & : Film ml Copyright 2023 News Malayali & All Rights Reserved. MMS 'ആടുജീവിതം' : ഓപ്പണിംഗ് കളക്ഷന്‍ 10 കോടിക്ക് മുകളില്‍ http://newsmalayali.com/4929 http://newsmalayali.com/4929 16 വര്‍ഷം ബ്ലെസിയും പൃഥ്വിരാജും ടീമും നടത്തിയ സങ്കീര്‍ണമായ ഫിലിം മേക്കിംഗ് യാത്രയുടെ പര്യവസാനമാണ് ‘ആടുജീവിതം’ എന്ന സിനിമ. ആദ്യ ഷോയ്ക്ക് തന്നെ പൊസിറ്റീവ് റിവ്യൂകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ആടുജീവിതം വിലയിരുത്തപ്പെടുന്നത്.

ലോകത്തോര നിലവാരമുള്ള സിനിമ എന്ന പ്രശംസകളും ആടുജീവിതം പ്രശംസ നേടുന്നുണ്ട്. ഇതിനിടെ ചിത്രത്തിന്റെ ഓപ്പണിംഗ് ദിന കളക്ഷന്‍ ആണ് പുറത്തുവന്നിരിക്കുന്നത്. സാക്‌നില്‍.കോം കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്നും ചിത്രം ആദ്യ ദിനം 7.75 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഗോളതലത്തില്‍ 15 കോടി നേടി എന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തില്‍ 57.79 ശതമാനമായിരുന്നു തിയേറ്റര്‍ ഒക്യുപെന്‍സി. കന്നഡയില്‍ 4.14 ശതമാനവും, തമിഴില്‍ 17.84 ശതമാനവും, തെലുങ്കില്‍ 14.46 ശതമാനവും, ഹിന്ദിയില്‍ 4.14 ശതമാനവുമാണ് ചിത്രത്തിന് ലഭിച്ച തിയേറ്റര്‍ ഒക്യുപെന്‍സി.

ആദ്യ ഷോയ്ക്ക് പിന്നാലെ ഗംഭീര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. പൃഥ്വിരാജിന്റെ അഭിനയത്തെയും ബ്ലെസിയുടെ മേക്കിംഗിനെയും പുകഴ്ത്തി കൊണ്ടുള്ള അഭിപ്രായങ്ങളാണ് ചിത്രം കണ്ട പ്രേക്ഷകര്‍ പങ്കുവച്ചത്. അതേസമയം, ബ്ലെസിയുടെ കരിയറിലെ 16 വര്‍ഷമായിരുന്നു ആടുജീവിതത്തിന് മാത്രമായി മാറ്റിവച്ചത്.

അത് വെറുതെയായില്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 31 കിലോ ശരീരഭാരം കുറച്ച പൃഥ്വിരാജിന്റെ ട്രാന്‌സ്‌ഫൊര്‍മേഷന്‍ സിനിമയുടെ റിലീസിന് മുമ്പേ ചര്‍ച്ചയായിരുന്നു. എ.ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.

ജിമ്മി ജീന്‍ ലൂയിസ്, കെ ആര്‍ ഗോകുല്‍, താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.

]]>
Sat, 30 Mar 2024 13:44:07 +0530 Editor
ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഷൂട്ട് ചെയ്തിരുന്നു.. പക്ഷേ ചില കാരണങ്ങൾ കൊണ്ട് ഒഴിവാക്കേണ്ടി വന്നു: ബെന്യാമിൻ http://newsmalayali.com/4924 http://newsmalayali.com/4924 മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

250-ഓളം പതിപ്പുകൾ പുറത്തിറങ്ങിയ ആടുജീവിതം സിനിമയാക്കിയപ്പോൾ നോവലിലെ വൈകാരിക രംഗങ്ങളുമായി എത്രത്തോളം സിനിമ നീതി പുലർത്തി എന്ന തരത്തിലുള്ള ചർച്ചകൾ നിരവധി നടക്കുന്നുണ്ട്. എന്നാൽ സിനിമയെന്നത് സംവിധായകന്റെ മാത്രം കലയാണെന്നുമുള്ള വാദങ്ങളും ഉയർന്നുവരുന്നുണ്ട്.

ഇപ്പോഴിതാ നോവൽ സിനിമയായപ്പോൾ അതിൽ നിന്നും കുറേഭാഗങ്ങൾ മാറ്റേണ്ടിവന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ. നോവലിലെ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നായിരുന്നു, നജീബ് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്. സിനിമയുടെ ഭാഗമായി അത് ചിത്രീകരിച്ചിരുന്നുവെന്നും സെൻസർ ബോർഡ് ഇടപ്പെട്ടതുകൊണ്ടാണ് അത് മാറ്റേണ്ടിവന്നതെന്നും ബെന്യാമിൻ പറയുന്നു.

“നോവലിലെ പ്രധാന ഭാഗങ്ങളായിരുന്നു മകനെപ്പോലെ കാണുന്ന ആടിന്റെ പുരുഷത്വം ഛേദിക്കുന്നതും, നജീബ് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും. ഇതിൽ ആടിൻ്റെ പുരുഷത്വം ഛേദിക്കുന്ന സീൻ എന്നെക്കൊണ്ട് ഷൂട്ട് ചെയ്യാൻ കഴിയില്ലെന്ന് ബ്ലെസി പറഞ്ഞു.അതുകൊണ്ട് ആ ഭാഗം സ്ക്രിപ്റ്റിൽ വേണോ എന്ന് എന്നോട് ചോദിച്ചു. ബ്ലെസിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചപ്പോൾ അത് ശരിയാണെന്ന് തോന്നി. അതുകൊണ്ട് ആ ഭാഗം ഞങ്ങൾ ഒഴിവാക്കി.

മറ്റൊരു പ്രധാനപ്പെട്ട ഭാഗമാണ് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്. അത് ഞങ്ങൾ ഷൂട്ട് ചെയ്‌തതുമാണ്. പക്ഷേ സെൻസർ സർട്ടിഫിക്കറ്റിന് കൊടുത്തപ്പോൾ ആ സീൻ ഉണ്ടെങ്കിൽ ‘എ’ സർട്ടിഫിക്കറ്റ് നൽകേണ്ടി വരുമെന്ന് പറഞ്ഞു.

ഒരുപാട് ഫാമിലികളും കുട്ടികളും ഈ സിനിമ കാണാൻ വരുമെന്നുള്ളതുകൊണ്ട് ആ സീനും മാറ്റേണ്ടി വന്നു. നോവലിന്റെയും സിനിമയുടെയും ആത്മാവാണ് ഭാഗം. പക്ഷേ അക്കാര്യം സെൻസർ ബോർഡിനറിയില്ലല്ലോ. അതുകൊണ്ടാണ് അവർ അത് വെട്ടിക്കളയാൻ പറഞ്ഞത്.” എന്നാണ് ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിൽ ബെന്യാമിൻ പറഞ്ഞത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.

]]>
Fri, 29 Mar 2024 15:26:29 +0530 Editor
ആന്റണി വര്‍ഗീസ് തെലുങ്കിലേക്ക്; പെപ്പെയുടെ അരങ്ങേറ്റം രാംചരണ്‍ ചിത്രത്തിലൂടെയെന്ന് റിപ്പോര്‍ട്ട് http://newsmalayali.com/4898 http://newsmalayali.com/4898 ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന രാംചരണിന്റെ 16ാമത്തെ ചിത്രം ആര്‍സി 16ന്റെ ചിത്രീകരണം ആരംഭിച്ചത് ഇന്നലെയായിരുന്നു. ബോളിവുഡ് താരവും ശ്രീദേവി-ബോണി കപൂര്‍ ദമ്പതികളുടെ മകളുമായ ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക. കഴിഞ്ഞദിവസം നടന്ന പൂജയില്‍ രാംചരണ്‍, ജാന്‍വി കപൂര്‍, ബോണി കപൂര്‍, ശങ്കര്‍ ഷണ്‍മുഖന്‍, സുഖുമാര്‍, അല്ലു അരവിന്ദ് തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തിരുന്നു.

ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തുവിടാന്‍ അണിയപ്രവര്‍ത്തകര്‍ തയാറായിട്ടില്ലെങ്കിലും, ഏറ്റവും പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് മലയാളത്തിന്റെ പ്രിയതാരം ആന്‍ണി വര്‍ഗീസ് എന്ന പെപ്പെ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോകുന്നുവെന്നാണ്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും തെലുങ്ക് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിനു ശേഷം പെപ്പെയെ തേടി കൂടുതല്‍ നല്ല വേഷങ്ങള്‍ എത്തുന്നുവെന്നാണ് വിവരം.

ആന്റണി വര്‍ഗീസിനെ കൂടാതെ ബോളിവുഡ് താരം ബോബി ഡിയോളും കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ്കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു പാന്‍-ഇന്ത്യന്‍ പ്രൊജക്റ്റ് ആയെത്തുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് അക്കാദമി അവാര്‍ഡ് ജേതാവ് എ.ആര്‍. റഹ്‌മാനാണ്.

]]>
Fri, 22 Mar 2024 10:26:33 +0530 Editor
'പ്രേമലു' നൂറ് കോടി നേടിയതിന് പിന്നാലെ ഒ.ടി.ടി റിലീസ് തിയതി എത്തി http://newsmalayali.com/4888 http://newsmalayali.com/4888 നൂറ് കോടി കളക്ഷന്‍ നേടി ബോക്‌സ് ഓഫീസില്‍ കുതിക്കുന്ന ‘പ്രേമലു  ചിത്രത്തിന്റെ തെലുങ്ക്, തമിഴ് വേര്‍ഷനുകളും തിയേറ്ററില്‍ എത്തിക്കഴിഞ്ഞു. ചിത്രം തിയേറ്ററില്‍ ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുന്നതിനിടെ പ്രേമലുവിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിന് ആണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം എന്ന വര്‍ത്തകള്‍ വന്നെങ്കിലും നിര്‍മ്മാതാക്കളായ ഭാവനാ സ്റ്റുഡിയോസ് അത് തള്ളിയിരുന്നു. എന്നാല്‍ ഹോട്‌സ്റ്റാറിന് തന്നെയാണ് ഒ.ടി.ടി അവകാശം എന്നാണ് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാര്‍ച്ച് 29ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ഹോട്‌സ്റ്റാറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഫെബ്രുവരി 9ന് ആണ് പ്രേമലു റിലീസ് ചെയ്തത്. 31 ദിവസം കൊണ്ടാണ് സിനിമ 100 കോടി ക്ലബില്‍ ഇടം നേടിയത്. സൂപ്പര്‍താരങ്ങള്‍ ഇല്ലാതെ തിയേറ്ററില്‍ എത്തി മിന്നും വിജയം നേടിയ ചിത്രം കൂടിയാണിത്.

ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ യുവതാരങ്ങളായ നസ്ലിന്‍, മമിത ബൈജു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായത്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷത്തില്‍ എത്തി.

100 നേട്ടത്തില്‍ എത്തുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ മലയാള ചിത്രമാണ് പ്രേമലു. ചിത്രത്തിന്റെ തെലുങ്ക് റൈറ്റ്സ് വാങ്ങിയത് സംവിധായകന്‍ രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയയാണ്. ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രം കണ്ടതിന് ശേഷം രാജമൗലി തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കാര്‍ത്തികേയ പ്രേമലു തെലുങ്കില്‍ എത്തിച്ചതില്‍ സന്തോഷം. ആദ്യം മുതല്‍ അവസാനം വരെ ചിരിയുടെ പൂരമായിരുന്നു. എന്റെ ഫേവറിറ്റ് കഥാപാത്രം ആദിയാണ് എന്നാണ് രാജമൗലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

]]>
Sat, 16 Mar 2024 09:07:42 +0530 Editor
പ്രശസ്ത ഫിലിം തിയറിസ്റ്റ് ഡേവിഡ് ബോർഡ്‌‌വെൽ അന്തരിച്ചു | Famous Film Theorist David Bordwell Passed Away http://newsmalayali.com/4866 http://newsmalayali.com/4866 പ്രശസ്ത അമേരിക്കൻ സിനിമാ സൈദ്ധാന്തികനും, സിനിമാ ചരിത്രകാരനുമായ ഡേവിഡ് ബോർഡ്‌‌വെൽ അന്തരിച്ചു. 76 വയസായിരുന്നു. ദീർഘകാലമായി രോഗബാധിതനായിരുന്നു.

ലോകസിനിമയെ കുറിച്ചുള്ള ദീർഘമായ ലേഖനങ്ങളും, വീഡിയോ സ്റ്റോറികളും, അഭിമുഖങ്ങളും അദ്ദേഹത്തെ ലോക സിനിമാചരിത്രത്തിൽ, അവിഭാജ്യ ഘടകമാക്കി തീർത്തു. സിനിമാസംബന്ധിയായ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

കൂടാതെ സിനിമയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ബ്ലോഗ്, സിനിമയെ ഗൗരവകരമായി കാണുന്ന പ്രേക്ഷകർക്കും, സിനിമ വിദ്യാർത്ഥികൾക്കും സിനിമയെ വ്യത്യസ്തമായ രീതിയിൽ കാണുവാൻ ഗുണകരമായി.

ഫിലിം ആർട്ട് ആൻ ഇൻട്രൊഡക്ഷൻ, ഓൺ ദി ഹിസ്റ്ററി ഓഫ് ഫിലിം സ്റ്റൈൽ, പോയറ്റിക്സ് ഓഫ് സിനിമ, നറേഷൻ ഇൻ ദി ഫിക്ഷൻ ഫിലിം, ഓസു ആന്റ് ദി പോയറ്റിക്സ് ഓഫ് സിനിമ തുടങ്ങീ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

]]>
Sat, 02 Mar 2024 12:18:52 +0530 Editor
സംവിധായകന്‍ ബാല എന്നെ ഉപദ്രവിച്ചിട്ടില്ല.. സിനിമയില്‍ മാറാനുള്ള കാരണമിതാണ്..; വിശദീകരണവുമായി മമിത ബൈജു http://newsmalayali.com/4864 http://newsmalayali.com/4864 ‘വണങ്കാന്‍’ സിനിമയില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് നടി മമിത ബൈജു പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. സംവിധായകന്‍ ബാല തന്നെ ഒരുപാട് തവണ വഴക്ക് പറഞ്ഞിരുന്നതായും വെറുതെ അടിക്കുകയും ചെയ്തിരുന്നു എന്നായിരുന്നു മമിത ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

എന്നാല്‍ താന്‍ പറഞ്ഞതിനെ പലരും തെറ്റായി വ്യാഖ്യാനിച്ചെന്നാണ് മമിത ഇപ്പോള്‍ പറയുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് മമിത പ്രതികരിച്ചത്. ”ബാല സാര്‍ തന്റെ സിനിമ കരിയറിലെ ഉപദേഷ്ടാവ് ആണ്, സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ വളരെ നല്ല ബന്ധത്തിലാണ് ഉണ്ടായിരുന്നത്.”

”സെറ്റില്‍ വെച്ച് മാനസികമോ ശാരീരികമോ ആയ ഉപദ്രവമോ മറ്റേതെങ്കിലും തരത്തിലുള്ള അധിക്ഷേപകരമായ പെരുമാറ്റമോ അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. ഒരു നല്ല നടി എന്ന നിലയില്‍ ഉയരാന്‍ ഒരുപാട് ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മറ്റു കമ്മിറ്റ്‌മെന്റുകള്‍ കാരണമാണ് എനിക്ക് ആ സിനിമയില്‍ നിന്ന് പിന്മാറേണ്ടി വന്നത്.”

”എന്റെ വാക്കുകളെ വളച്ചൊടിക്കുക്കയാണ് ചെയ്തത്” എന്നാണ് മമിത ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. എന്നാല്‍ സംവിധായകന്‍ തന്നോട് ‘വില്ലടിച്ചമ്പാട്ട്’ എന്ന കലാരൂപം പെട്ടന്ന് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും, അത് തനിക്ക് അറിയില്ലായിരുന്നുവെന്നും, ചിത്രീകരണ വേളയില്‍ ഒരുപാട് ശകാരിച്ചെന്നും വെറുതെ അടിച്ചെന്നും മമിത പറയുന്നുണ്ടായിരുന്നു.

ഇതിനെ തുടര്‍ന്നുണ്ടായ വര്‍ത്തയിലാണ് താരം ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. അതേസമയം, സൂര്യയെ നായകനാക്കി സംവിധായകന്‍ ബാല ഒരുക്കാനിരുന്ന ചിത്രമാണ് വണങ്കാന്‍. എന്നാല്‍ സൂര്യ ചിത്രത്തില്‍ പിന്മാറിയിരുന്നു. സൂര്യയും മമിതയും മാത്രമല്ല, നായികയായി തീരുമാനിച്ച കൃതി ഷെട്ടിയും ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു

]]>
Fri, 01 Mar 2024 19:30:23 +0530 Editor
ബാന്ദ്ര' നെഗറ്റീവ് റിവ്യൂ ചെയ്തവര്‍ക്കെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം: അശ്വന്ത് കോക്കും ഉണ്ണി വ്‌ളോഗ്‌സും കുടുങ്ങും http://newsmalayali.com/4863 http://newsmalayali.com/4863 ദിലീപ് ചിത്രം ‘ബാന്ദ്ര’യ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ പറഞ്ഞ യൂട്യൂബ് വ്‌ളോഗര്‍മാര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി കോടതി. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്ലോഗ്സ്, ഷാന്‍ മുഹമ്മദ്, അര്‍ജുന്‍, ഹിജാസ് ടാക്സ്, സായികൃഷ്ണ എന്നീ യൂട്യൂബേഴ്‌സ് ആണ് കേസിലെ പ്രതികള്‍.

കഴിഞ്ഞ വര്‍ഷം നവംബര്‍ 10ന് ആണ് സിനിമ റിലീസ് ചെയ്തത്. രാവിലെ 11.30ന് സിനിമ റിലീസ് ചെയ്ത് അരമണിക്കൂര്‍ ആകുന്നതിന് മുമ്പ് തന്നെ വ്‌ളോഗര്‍മാര്‍ സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന രീതിയില്‍ റിവ്യൂമായി എത്തിയിരുന്നു. മൂന്നു ദിവസം കൊണ്ട് 27 ലക്ഷം പ്രേക്ഷകരാണ് നെഗറ്റീവ് റിവ്യൂ കണ്ടത്.

സിനിമാ വ്യവസായത്തെ തകര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചത് എന്നായിരുന്നു സിനിമാ നിര്‍മ്മാതാവ് വിനായക ഫിലിംസിന്റെ ആരോപണം. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഉദയകൃഷ്ണയുടെ തിരക്കഥയില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം 30 കോടി ബജറ്റിലാണ് ഒരുക്കിയത്. എന്നാല്‍ പ്രതീക്ഷിച്ചത്ര കളക്ഷന്‍ സിനിമയ്ക്ക് നേടാനായിട്ടില്ല. തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.

]]>
Fri, 01 Mar 2024 19:27:35 +0530 Editor
ഭാസിയ്ക്ക് ആ തീരുമാനം എടുക്കാന്‍ ഒരു നിമിഷം പോലും വേണ്ടി വന്നില്ല.. പൂര്‍ണനഗ്നനായി അവതരിപ്പിക്കാന്‍ മറ്റൊരു കാരണമുണ്ട്: ചിദംബരം http://newsmalayali.com/4862 http://newsmalayali.com/4862 ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയ്ക്ക് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍ അടക്കം ബോക്‌സ് ഓഫീസില്‍ കുതിച്ചു കൊണ്ടിരിക്കുന്ന ചിത്രം 50 കോടി കളക്ഷന്‍ എന്ന നേട്ടത്തില്‍ എത്തിക്കഴിഞ്ഞു.

എറണാകുളം മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുസംഘം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഗുണ കേവ്‌സില്‍ നടക്കുന്ന രംഗങ്ങള്‍ പെരുമ്പാവൂരില്‍ സെറ്റിട്ടും ഒറിജിനല്‍ ഗുണ കേവ്‌സിലുമായാണ് ചിത്രീകരിച്ചത്. ചിത്രത്തിലെ ഒരു സീനില്‍ ശ്രീനാഥ് ഭാസി പൂര്‍ണനഗ്നനായി അഭിനയിച്ചിട്ടുണ്ട്. ഈ രംഗം ഷൂട്ട് ചെയ്തതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകന്‍ ചിദംബരം ഇപ്പോള്‍.

ശ്രീനാഥ് ഭാസി അവതരിപ്പിച്ച സുഭാഷ് എന്ന കഥാപാത്രം സ്വപ്‌നം കാണുന്ന സീനുകളിലാണ് നഗ്നനായി എത്തുന്നത്. ഈ സീനുകള്‍ മുഴുവന്‍ ചിത്രീകരിച്ചത് ഗുണ കേവ്‌സില്‍ തന്നെയാണ്. ”റിയല്‍ ഗുണ കേവ്‌സിന് അകത്ത് വരെ പോയിട്ട് അവിടെ ഒരു സീനെങ്കിലും ചിത്രീകരിച്ചില്ലെങ്കില്‍ മോശമല്ലേ. അങ്ങനെ ചെയ്തതാണ്. ആ കേവ് സിസ്റ്റമൊക്കെ മനുഷ്യകുലത്തേക്കാളും പഴയതാണ്.”

”ഭൂമി ഉണ്ടായ കാലം മുതല്‍ ഉണ്ടായതാണ് എന്നൊക്കെയുള്ള ഫീലാണ് നമുക്കവിടെ നില്‍ക്കുമ്പോള്‍ കിട്ടുക. പൂര്‍ണ നഗ്നനായിട്ടാണ് ഭാസി ആ സീനില്‍ അഭിനയിക്കുന്നത്. ഭാസിയ്ക്ക് ആ തീരുമാനം എടുക്കാന്‍ ഒട്ടും സമയം എടുത്തില്ല. ഞങ്ങള്‍ ഗുണ കേവ് കണ്ടപ്പോള്‍ അവിടെ എന്തെങ്കിലുമൊന്ന് ഷൂട്ട് ചെയ്യണമെന്ന് തോന്നി. അത് സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത സീനാണ്.”

”അങ്ങനെ ഡ്രീം സീക്വന്‍സ് ഷൂട്ട് ചെയ്യാം എന്നു തീരുമാനിച്ചു. രക്തത്തില്‍ കുളിച്ചു വരുന്നത് പോലെ ഷൂട്ട് ചെയ്യാം എന്നോര്‍ത്തു. പക്ഷേ മേക്കപ്പ് ചെയ്‌തെടുക്കാന്‍ ഒരു മണിക്കൂര്‍ വേണമെന്ന് മേക്കപ്പ് ടീം പറഞ്ഞു. ഷൂട്ടിംഗ് പെര്‍മിഷനാണെങ്കില്‍ രാവിലെ 5 മുതല്‍ 9 മണി വരെയെ ഉള്ളൂ. അത് കഴിയുമ്പോള്‍ പിന്നെ ടൂറിസ്റ്റുകള്‍ക്കുള്ള സമയമാണ്.”

”മാക്‌സിമം അരമണിക്കൂര്‍ കൊണ്ട് ഷൂട്ട് ചെയ്യണം. മേക്കപ്പ് എന്തായാലും ചെയ്യാന്‍ പറ്റില്ലെന്ന് മനസ്സിലായി. കോസ്റ്റ്യൂം എന്തു ചെയ്യും എന്നായി പിന്നെ ആലോചന. അപ്പോള്‍ മഷറാണ് പൂര്‍ണ്ണ നഗ്‌നനായി ചിത്രീകരിച്ചാലോ എന്നു ചോദിച്ചത്. വൈ നോട്ട് എന്നു ഞാനും ചോദിച്ചു. ഭാസിയ്ക്ക് അത് ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല” എന്നാണ് ചിദംബരം പറയുന്നത്.

]]>
Fri, 01 Mar 2024 19:24:29 +0530 Editor
'വാലിബന്‍' ആദ്യ ദിനം നേടിയത് കോടികള്‍; ഓപ്പണിംഗ് ഡേ കളക്ഷന്‍ റിപ്പോര്‍ട്ട് http://newsmalayali.com/4792 http://newsmalayali.com/4792 മലയാള സിനിമ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഹൈപ്പിലാണ് ‘മലൈകോട്ടൈ വാലിബന്‍’ തിയേറ്ററില്‍ എത്തിയത്. ആദ്യ ഷോയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയ ചിത്രം പിന്നീടുള്ള ഷോകളില്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ ഓപ്പണിംഗ് ദിനത്തില്‍ തന്നെ സിനിമ ഹിറ്റ് അടിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ ഓപ്പണിംഗ് ദിന കളക്ഷന്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 1980 ഷോകളാണ് ഇന്നലെ കേരളത്തില്‍ മാത്രം നടന്നത്. 4.76 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത് എന്നാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ പങ്കുവയ്ക്കുന്ന വിവരം. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

വാലിബന്റെ ആദ്യ ഷോ രാവിലെ ആറ് മണിക്കായിരുന്നു. അസാധാരണമായ അഡ്വാന്‍സ് ബുക്കിംഗിലും ഒരു മലയാളം സിനിമയ്ക്ക് മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള ലോകമെമ്പാടുമുള്ള വിപുലമായ റിലീസിനും ഈ സിനിമ സാക്ഷ്യം വഹിച്ചു, വാലിബനിലൂടെ മറ്റൊരു ഇന്‍ഡസ്ടറി ഹിറ്റ് നല്‍കാന്‍ മോഹന്‍ലാലിന് സാധിക്കുമെന്നാണ് ആദ്യ ദിന കളക്ഷന്‍ പറയുന്നത്.

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കൂട്ടുക്കെട്ട് ആദ്യമായി ഒന്നിച്ച ചിത്രം ആണ് മലൈകോട്ടൈ വാലിബന്‍. ‘ആമേന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പി. എസ് റഫീഖ് തിരക്കഥയെഴുതുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം കൂടിയാണ് ഇത്.

മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇവരെ കൂടാതെ വിദേശ താരങ്ങളും സിനിമയുടെ ഭാഗമായിട്ടുണ്ട്.

രാജസ്ഥാന്‍, ചെന്നൈ തുടങ്ങിയ മേഖലകളിലായി ഒരു വര്‍ഷം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഷിബു ബേബി ജോണും ലിജോയും മോഹന്‍ലാലും ചേര്‍ന്നാണ് മലൈകോട്ടൈ വാലിബന്‍ നിര്‍മിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കികൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

]]>
Fri, 26 Jan 2024 13:21:09 +0530 Editor
'അയലാനും' ക്യാപ്റ്റന്‍ മില്ലറും' വരുന്നു, റിലീസ് തിയതി എത്തി http://newsmalayali.com/4787 http://newsmalayali.com/4787 തിയേറ്ററില്‍ ഒന്നിച്ചെത്തിയ ധനുഷ്-ശിവകാര്‍ത്തികേയന്‍ ചിത്രങ്ങള്‍ ഒ.ടി.ടിയിലും ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു. ജനുവരി 12ന് ആയിരുന്നു രണ്ട് സിനിമകളും തിയേറ്ററില്‍ എത്തിയത്. പൊങ്കല്‍ റിലീസ് ആയി എത്തിയ ഇരുചിത്രങ്ങളും തമിഴകത്ത് നേട്ടം കൊയ്തിരുന്നു. ഫെബ്രുവരിയിലാണ് രണ്ട് സിനിമകളും ഒ.ടി.ടിയില്‍ എത്താന്‍ പോകുന്നത്.

ക്യാപ്റ്റന്‍ മില്ലര്‍ നെറ്റ്ഫ്‌ളിക്‌സിലാണ് സ്ട്രീമിംഗ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്. ഫെബ്രുവരിയില്‍ തന്നെയാണ് റിലീസ് എങ്കിലും തിയതി പുറത്തുവന്നിട്ടില്ല. അരുണ്‍ മതേശ്വരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ധനുഷിന്റെത്.

പ്രിയങ്ക അരുള്‍ മോഹന്‍ നായികയായ ചിത്രത്തില്‍ സുന്ദീപ് കിഷന്‍, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെന്‍, നിവേധിത സതിഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ഛായാഗ്രാഹണം സിദ്ധാര്‍ഥും ജി.വി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വ്വഹിച്ചു. 104.79 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

സണ്‍നെക്‌സാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് നേടിയിരിക്കുന്നത്. ഫെബ്രുവരി 12 മുതല്‍ അയലാന്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സയന്‍സ് ഫിക്ഷന്‍ ചിത്രമായാണ് അയലാന്‍ എത്തിയത്. ആര്‍ രവികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രാകുല്‍ പ്രീത് ആണ് നായികയായത്.

ശരത് കേല്‍കര്‍, യോഗി ബാബു, ഭാനുപ്രിയ, കരുണാകരന്‍ എന്നിവരാണ് മറ്റ് പ്രധന വേഷങ്ങളില്‍ എത്തിയത്. എ.ആര്‍ റഹ്‌മാന്‍ ആണ് സംഗീതം. അന്‍പറിവ് ആണ് സംഘട്ടനസംവിധാനം. ചിത്രം 91 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

]]>
Thu, 25 Jan 2024 21:45:23 +0530 Editor
ദൃശ്യങ്ങൾ ഒഴിവാക്കണം; ദിലീപ് ചിത്രം 'തങ്കമണി'ക്കെതിരെ ഹൈക്കോടതിയിൽ ഹർജി http://newsmalayali.com/4773 http://newsmalayali.com/4773 ദിലീപിനെ നായകനാക്കി  രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കമണി’. എണ്‍പതുകളുടെ മധ്യത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം  ഒരുക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ ബാലാത്സംഗ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ് തങ്കമണി സ്വദേശി വി.ആർ.ബിജു.

ചിത്രത്തിന്റെ ടീസറിൽ കാണിച്ചിരിക്കുന്നതുപോലെ പോലീസുകാർ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ അത്തരം രംഗങ്ങൾ ചിത്രത്തിൽ നിന്നും ഒഴിവാക്കണമെന്നുമാണ് വി.ആർ.ബിജു നൽകിയ ഹർജിയിൽ പറയുന്നത്.

1986 ഒക്ടോബർ 22 നായിരുന്നു പൊലീസിന്റെ ഈ  നരനായാട്ട് അരങ്ങേറിയത്. കലാപത്തെ കുറിച്ച് അന്വേഷിക്കാൻ മന്ത്രിസഭ ജസ്റ്റിസ് ഡി. ശ്രീദേവികമ്മീഷനായി  നിയമിച്ചിരുന്നു, പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് കമ്മീഷന്  മൊഴി നല്കിയിട്ടും അന്നത്തെ കരുണാകരൻ സർക്കാർ സംഭവത്തിൽ പ്രത്യേകിച്ച് നടപടികളൊന്നും തന്നെ എടുത്തിരുന്നില്ല.

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് അടുത്ത ആഴ്ചയിൽ ഹർജി പരിഗണിക്കും. ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് തങ്കമണി. എൺപതുകളുടെ മധ്യത്തിൽ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ നാടായി ചരിത്രത്തിൽ പിന്നീട് തങ്കമണിയെ അടയാളപ്പെടുത്തി. ഒരു ബസ്സ് സർവീസിനെ ചൊല്ലിയുണ്ടായ ഒരു തർക്കം കേരള മനസാക്ഷിയെ ഞെട്ടിച്ച വെടിവെപ്പിലാണ് കലാശിച്ചത്.

സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലെയും തമിഴിലെയും ഒരു വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.

അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു, ജോണ്‍ വിജയ്, സമ്പത്ത് റാം തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

]]>
Mon, 22 Jan 2024 10:34:36 +0530 Editor
തിയേറ്ററുകളില്‍ തീപാറിച്ച് ജയറാമിന്റെ തിരിച്ചുവരവ് http://newsmalayali.com/4755 http://newsmalayali.com/4755 ജയറാമിന്റെ വമ്പന്‍ തിരിച്ചു വരവും മെഗാസ്റ്റാറിന്റെ മെഗാ എന്‍ട്രിയും ആഘോഷമാക്കി മലയാളി പ്രേക്ഷകര്‍. മികച്ച പ്രതികരണം നേടിയ ‘എബ്രഹാം ഓസ്‌ലര്‍’ ചിത്രത്തിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍ ആണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. 2.85 കോടി രൂപ കളക്ഷന്‍ ആണ് ചിത്രം ആദ്യ ദിനം നേടിയത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ആഗോളതലത്തില്‍ 5 കോടി നേടിയെന്നും 3 കോടി നേടിയെന്നും ചില ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ചിത്രമാവുകയാണ് ഓസ്‌ലര്‍. റിലീസ് ദിനമായ ഇന്നലെ കേരളത്തില്‍ 150ല്‍ അധികം എക്‌സ്ട്രാ ഷോകളാണ് പ്രദര്‍ശിപ്പിച്ചത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാസം റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം നേരിന്റെ ആദ്യ ദിന അഡീഷണല്‍ ഷോകളുടെ എണ്ണത്തെ ഓസ്‌ലര്‍ മറികടന്നു. 130ല്‍ അധികം എക്‌സ്ട്രാ ഷോകളായിരുന്നു റിലീസ് ദിനത്തില്‍ നേരിന് ഉണ്ടായിരുന്നത്. ഹൗസ് ഫുള്ളായി പ്രദര്‍ശനം ആരംഭിച്ചിരിക്കുന്ന ചിത്രം 2024-ലെ ആദ്യ വലിയ റിലീസാണ്.

2020ലെ വിജയ ചിത്രം ‘അഞ്ചാം പാതിരാ’യ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണിത്. അബ്രഹാം ഓസ്ലര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. ഡോ രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ഓസ്‌ലറിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. സംഗീതം മിഥുന്‍ മുകുന്ദന്‍. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, ദിലീഷ് പോത്തന്‍, അനശ്വര രാജന്‍, ദര്‍ശനാ നായര്‍, സെന്തില്‍ കൃഷ്ണ, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍, ആര്യ സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍

]]>
Fri, 12 Jan 2024 10:48:54 +0530 Editor
വെടിക്കെട്ട് ദൃശ്യങ്ങളുമായി 'ക്യാപ്റ്റന്‍ മില്ലര്‍, ട്രെന്‍ഡിംഗ് ആയി ട്രെയ്‌ലര്‍ http://newsmalayali.com/4743 http://newsmalayali.com/4743 വെടിക്കെട്ട് ആക്ഷന്‍ രംഗങ്ങളുമായി ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’ ട്രെയ്‌ലര്‍. പ്രേക്ഷകര്‍ക്ക് മികച്ച തിയേറ്റര്‍ അനുഭവമായിരിക്കും ചിത്രം നല്‍കുകയെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. വിപ്ലവ നായകനായാണ് ക്യാപ്റ്റന്‍ മില്ലറില്‍ ധനുഷ് എത്തുന്നത്. ധനുഷിന്റെ കരിയറിലെ 47-ാമത് ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍.

ക്യാപ്റ്റന്‍ മില്ലര്‍ എന്ന പട്ടാളക്കാരനായി ഒരു ലുക്കിലും പിന്നീട് മുടി നീട്ടി വളര്‍ത്തിയ രണ്ട് ലുക്കുകളിലുമാണ് ധനുഷ് എത്തുന്നത്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ഒരു പ്രധാനവേഷത്തിലുണ്ട്. ജി.വി പ്രകാശ് കുമാര്‍ ആണ് ചിത്ത്രിന് സംഗീത ഒരുക്കുന്നത്.

ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍, ജയപ്രകാശ്, സുന്ദിപ് കിഷന്‍, വിനോദ് കിഷന്‍, ജോണ്‍ കൊക്കെന്‍, കാളി വെങ്കട്ട്, അദിതി ബാലന്‍, നിവേദിത സതീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സൗണ്ട് മിക്‌സിങ് രാജാ കൃഷ്ണനും നിര്‍വഹിക്കുന്നു. ഡിഓപി സിദ്ധാര്‍ത്ഥ നൂനി, എഡിറ്റര്‍ നാഗൂരന്‍ രാമചന്ദ്രന്‍. മദന്‍ കര്‍ക്കിയാണ് സംഭാഷണം. സത്യജ്യോതി ബാനറില്‍ ടി ജി നാഗരാജന്‍ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനുമാണ്. ചിത്രം ഈ മാസം 12-ന് തിയേറ്ററുകളിലെത്തും.

]]>
Mon, 08 Jan 2024 13:43:08 +0530 Editor
ആദ്യ സിനിമയോട് കൂടി തന്നെ ബോളിവുഡ് വിടേണ്ടി വരുമെന്ന് കരുതി, സംഭവിച്ചത് മറ്റൊന്ന്; വിജയ് സേതുപതി http://newsmalayali.com/4741 http://newsmalayali.com/4741 ആദ്യ സിനിമയോട് കൂടി തന്നെ ബോളിവുഡ് കരിയര്‍ അവസാനിപ്പിക്കേണ്ടി വരുമെന്ന് കരുതിയിരുന്ന ആളാണ് താന്‍ എന്ന് വിജയ് സേതുപതി. കഴിഞ്ഞ വര്‍ഷമാണ് സേതുപതി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. 2023ല്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ‘മുംബൈകാര്‍’ ആണ് ആദ്യ ബോളിവുഡ് ചിത്രം.

തന്റെ ഹിന്ദി കേട്ട് പ്രേക്ഷകര്‍ ട്രോളുമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ ഹിന്ദി ലോകം തന്നെ തുറന്ന മനസോടെ തന്നെ സ്വീകരിച്ചു. മുംബൈകാര്‍ സിനിമയ്ക്ക് ശേഷം സീ സ്റ്റുഡിയോയുടെ ‘സൈലന്റ് ഫീച്ചര്‍ ഗാന്ധി ടോക്‌സി’ലേക്കും കരാറൊപ്പിട്ടു. ഈ നേട്ടം കരിയറിലെ വലിയൊരു അനുഗ്രഹമാണ്.

എങ്കിലും തന്റെ ഭാഷാസ്‌കില്ലില്‍ അത്ര ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. എന്നാല്‍ ഹിന്ദിലോകം തുറന്ന മനസോടെ തന്നെ സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. അതിന് ശേഷം കിട്ടിയ ‘ഫര്‍സി’, ‘ജവാന്‍’ എന്നീ ചിത്രങ്ങള്‍ തന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി.

പ്രേക്ഷകര്‍ ട്രോളുമോയെന്ന് ഫര്‍സിയുടെ അണിയറക്കാരോട് ചോദിച്ചപ്പോള്‍ ബോളിവുഡ് പ്രേക്ഷകര്‍ താങ്കളെ സ്‌നേഹിക്കുമെന്ന മറുപടിയാണ് ലഭിച്ചത് എന്നാണ് വിജയ് സേതുപതി പറയുന്നത്. അതേസമയം, ‘മെറി ക്രിസ്മസ്’ ആണ് വിജയ് സേതുപതിയുടെതായി തിയേറ്ററുകളില്‍ എത്താനിരിക്കുന്നത്.

ശ്രീരാം രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫ് ആണ് നായിക. ജനുവരി 12ന് ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. അശ്വിനി കലേസ്‌കര്‍, രാധിക ആപ്‌തെ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും.

]]>
Mon, 08 Jan 2024 13:30:53 +0530 Editor
വക്കീല്‍ നോട്ടീസ് അയച്ച് എല്‍ഐസി: പേര് മാറ്റിയില്ലെങ്കില്‍ നടപടി, വിഘ്‌നേശ് ശിവന്‍ ചിത്രം വിവാദത്തില്‍ http://newsmalayali.com/4740 http://newsmalayali.com/4740 വിഘ്‌നേശ് ശിവന്‍ ചിത്രത്തിന്റെ പേര് വിവാദത്തില്‍. ‘എല്‍ഐസി’ എന്ന് പേരിട്ട ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. എല്‍ഐസി ലവ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ എന്നതായിരിക്കും ചിത്രത്തിന്റെ പേര് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതോടെയാണ് യഥാര്‍ത്ഥ ‘എല്‍ഐസി’ രംഗത്തെത്തിയത്.

ചിത്രത്തിന്റെ ടൈറ്റില്‍ ഏഴ് ദിവസത്തിനുള്ളില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ലെഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പേര് മാറ്റിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും എല്‍ഐസി അയച്ച നോട്ടീസില്‍ പറയുന്നുണ്ട്

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയ്ക്കും വിഘ്‌നേശ് ശിവനുമാണ് എല്‍ഐസി നോട്ടീസ് അയച്ചത്. അതേസമയം, പ്രദീപ് രംഗനാഥിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് എല്‍ഐസി. കൃതി ഷെട്ടി, എസ്ജെ സൂര്യ, യോഗി ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘കാതുവക്കുല രണ്ട് കാതല്‍’ എന്ന ചിത്രത്തിന് ശേഷം അജിത്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനായിരുന്നു വിഘ്‌നേശ് ഒരുങ്ങിയിരുന്നതെങ്കിലും സിനിമ നടന്നില്ല. വിഘ്‌നേശിനെ ചിത്രത്തില്‍ നിന്നും മാറ്റുകയും പകരം മഗിഴ് തിരുമേനി അജിത്ത് ചിത്രത്തില്‍ എത്തുകയും ചെയ്തിരുന്നു.

]]>
Mon, 08 Jan 2024 13:27:17 +0530 Editor
മലയാളത്തിലെ ഒരു പ്രത്യേക ഗ്യാങ്ങിന്‍റെ ചിത്രമായിരുന്നു '2018' എങ്കില്‍ അത് ഓസ്കർ നേടിയേനെ: ജൂഡ് ആന്തണി ജോസഫ് http://newsmalayali.com/4698 http://newsmalayali.com/4698 മികച്ച വിദേശ ഭാഷ ചലച്ചിത്രത്തിനുള്ള ഇന്ത്യയുടെ ഓസ്കർ എൻട്രി ആയിരുന്നു ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം. ഇപ്പോഴിതാ മലയാളത്തിലെ  ഒരു പ്രത്യേക ഗ്യാംങ്ങിന്‍റെ ചിത്രമായിരുന്നു 2018 എങ്കില്‍ അത് ഓസ്കർ വാങ്ങുമായിരുന്നു എന്ന് സംവിധായകന്‍ ജൂഡ് അന്തണി ജോസഫ് തുറന്നുപറഞ്ഞിരിക്കുകയാണ്. ജൂഡ് ആന്തണി പരാമർശിച്ച ആ ഗ്യാങ്ങ് ഏതാണെന്നാണ് ഇപ്പോൾ സിനിമ മേഖലയിലെ ചൂടേറിയ ചർച്ച.

“മലയാള സിനിമ രംഗത്തെ ഒരു പ്രത്യേക ഗ്യാംങ്ങിന്‍റെ ചിത്രമായിരുന്നു 2018 എങ്കില്‍ അത് ഓസ്കർ വാങ്ങുമായിരുന്നു. ഒന്നുമല്ലാത്ത സിനിമകള്‍ പോലും വലുതായി കാണിക്കാന്‍ സാധിക്കുന്നതാണ് ഈ ഗ്യാങ്ങ്. 2018 ന്‍റെ നിര്‍മ്മാണ രീതിയും ബജറ്റും അറിഞ്ഞപ്പോള്‍ ബോളിവുഡില്‍ നിന്ന് പോലും അവസരം വന്നു.

2018 ന്‍റെ വ്യാജ പ്രിന്‍റ് ഇറങ്ങിയത് വിദേശത്ത് അയച്ച പതിപ്പില്‍ നിന്നാണ്. വിദേശത്തേക്ക് അയച്ച പതിപ്പില്‍ മൂന്ന് ഷട്ടറും തുറക്കുന്നതായി കാണിച്ചിട്ടുണ്ട്. അതില്‍ നിന്നാണ് മനസിലായത്. എന്നാല്‍ അതിന് പിന്നില്‍ ആരാണെന്നത് കണ്ടെത്താന്‍‌ ശ്രമിക്കാത്തത് വിഷമം ഉണ്ടാക്കി.” എന്നാണ് ഒരു വാർത്താചാനലിലെ സംവാദത്തിൽ ജൂഡ് ആന്തണി ജോസഫ് പറഞ്ഞത്.

കേരളം കണ്ട ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു 2018 ലെ പ്രളയം. അന്നത്തെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘2018 എവരിവൺ ഈസ് ഹീറോ’. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലാൽ, അജു വർഗീസ്, അപർണ ബാലമുരളീ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തിയത്. ചിത്രം ഈ വർഷത്തെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.

]]>
Mon, 01 Jan 2024 14:21:00 +0530 Editor
Nivin Pauly | മലയാളി ഫ്രം ഇന്ത്യ; നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, ഡിജോ ജോസ് ആന്റണി ടീം ഒന്നിക്കുന്നു http://newsmalayali.com/4668 http://newsmalayali.com/4668 നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, ഡിജോ ജോസ് ആന്റണി ടീമിന്റെ ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ പുറത്തിറങ്ങി. ‘ഗരുഡൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫൻ നിർമ്മിക്കുന്ന ‘മലയാളി ഫ്രം ഇന്ത്യ’ ഡിജോ ജോസ് ആന്റണിയാണ് സംവിധാനം നിർവഹിക്കുന്നത്. നിവിൻ പോളിയുടെ ഏറ്റവും വലിയ ബിഗ്ബജറ്റ്‌ ചിത്രം കൂടിയാണിത്.

നായകൻ നിവിൻ പോളിയും സംവിധായകൻ ഡിജോ ജോസും പരസ്പരം ട്രോളുന്ന കൗതുകമാർന്ന വീഡിയോയാണിത്. ഇതിനിടയിൽ സിനിമയുടെ കാര്യം എന്തായി എന്ന് ചോദിച്ചറിയുന്ന നിർമ്മാതാവ് ലിസ്റ്റൻ സ്റ്റീഫനും. വീഡിയോയിലൂടെ തന്നെ ചിത്രത്തിനെക്കുറിച്ച് പ്രേക്ഷകർക്ക് ഏകദേശ ധാരണയാകും. അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കും എന്ന സൂചനയാണ് വീഡിയോ നൽകുന്നത്.

മലയാളത്തിലെ നമ്പർ വൺ പ്രൊഡക്ഷൻ കമ്പനിയായ മാജിക്ക് ഫ്രെയിംസ് ഒരുക്കുന്ന സിനിമകളെ കുറിച്ചുള്ള വാർത്തകൾക്കായി അക്ഷരാർഥത്തിൽ മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കാറുണ്ട്. 2023 ൽ ഇറങ്ങിയ ഹിറ്റ്‌ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഗരുഡൻ എന്ന ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസ് അനൗൺസ് ചെയ്ത ചിത്രമാണി ത് ണ് . ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയ്ക്ക് ഇപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

സൂപ്പർ ഹിറ്റ് ചിത്രം ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ്. ചിത്രത്തിന്റെ ചായാഗ്രഹണം സുദീപ് ഇളമൻ.

]]>
Mon, 25 Dec 2023 17:50:34 +0530 Editor
കിംഗ് ഖാനും ദളപതിയും ഒന്നിച്ച്; 3000 കോടി ക്ലബ്ബ് ലോഡിങ് എന്ന് ആറ്റ്ലീ http://newsmalayali.com/4599 http://newsmalayali.com/4599 ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖിനെ നായകനാക്കി ആറ്റ്ലീ ആദ്യമായി ബോളിവുഡിൽ സംവിധാനം ചെയ്ത ചിത്രം ജവാൻ തീർത്ത തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. 1000 കോടിയാണ് ജവാൻ നേടിയത്. ഒരു ചിത്രത്തിലൂടെ ആയിരം കോടി കളക്ഷൻ നേടുന്ന തമിഴ് സംവിധായകൻ എന്ന റെക്കോർഡും ജവാനിലൂടെ ആറ്റ്ലീ സ്വന്തമാക്കി. ഷാരൂഖ് ഖാനൊപ്പം തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളായ വിജയ് സേതുപതി, നയൻതാര എന്നിവരേയും ജവാനിലൂടെ ആറ്റ്ലീ ബോളിവുഡിന് പരിചയപ്പെടുത്തി.

തമിഴിൽ ദളപതി വിജയിയെ നായകനാക്കി തെരി, മെർസൽ, ബിഗിൽ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്ടിച്ചതിനു ശേഷമാണ് ആറ്റ്ലീ ബോളിവുഡിലേക്ക് പറന്നത്. ജവാന് ശേഷം ആറ്റ്ലീയുടെ പിറന്നാൾ ആഘോഷത്തിന് വിജയ്ക്കൊപ്പം ഷാരൂഖാനും പങ്കെടുത്തിരുന്നു.

ആറ്റ്ലീക്കൊപ്പമുള്ള ഇരുവരുടേയും ചിത്രം അന്ന് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ബോളിവുഡിലേയും കോളിവുഡിലേയും രണ്ട് സൂപ്പർസ്റ്റാറുകളെ ബിഗ് സ്ക്രീനിൽ ഒന്നിച്ച് കാണാനാകുമോ എന്ന് അന്നു മുതൽ ആരാധകർ സോഷ്യൽമീഡിയയിൽ ചോദിക്കുന്നുമുണ്ട്.

ഇതിനെല്ലാമുള്ള മറുപടിയാണ് സംവിധായകൻ ഒരു അഭിമുഖത്തിൽ നൽകിയിരിക്കുന്നത്. വിജയിയേയും ഷാരൂഖിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു ചിത്രം ആലോചിക്കുന്നുണ്ടെന്നാണ് ആറ്റ്ലീ അഭിമുഖത്തിൽ പറഞ്ഞത്.

ഇരുവർക്കും ചേരുന്ന കഥയുടെ പണിപ്പുരയിലാണെന്നും ആറ്റ്ലീ പറയുന്നു. അടുത്ത ചിത്രം ഒരു പക്ഷേ, ഇതായിരിക്കുമെന്നും സംവിധായകൻ സൂചന നൽകുന്നുണ്ട്. തന്റെ പിറന്നാൾ ആഘോഷത്തിന് എത്തിയ ഷാരൂഖും വിജയിയും ഒന്നിച്ച് പ്രവർത്തിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരുന്നതായും ആറ്റലീ പറഞ്ഞതായി ഇന്ത്യ ഗ്ലിറ്റ്സ് റിപ്പോർട്ടിൽ പറയുന്നു.

സിനിമയിലെ രാജാക്കന്മാരെ ഒന്നിച്ച് വെള്ളിത്തിരയിൽ എത്തിക്കാനായാൽ അത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്നാണ് ആറ്റ്ലീയുടെ ഉറപ്പ്. മുന്നൂറ് കോടി ക്ലബ്ബിലേക്കുള്ള ചിത്രമായിരിക്കും വിജയിയും ഷാരൂഖും ഒന്നിച്ചെത്തിയാൽ സംഭവിക്കുക എന്ന് ആരാധകരും ഉറപ്പിച്ചു പറയുന്നു.

]]>
Tue, 14 Nov 2023 11:29:10 +0530 Editor
Lokesh Kanagaraj | പാലക്കാട് ആരാധകരുടെ ആവേശത്തിൽ ലോകേഷിന് കാലിന് പരിക്കേറ്റു; ലിയോ വിജയാഘോഷം റദ്ദാക്കി മടങ്ങി http://newsmalayali.com/4565 http://newsmalayali.com/4565 വിജയ് ചിത്രം ലിയോയുടെ വിജയാഘോഷത്തിനായി കേരളത്തിലെത്തിയ സംവിധായകന്‍ ലോകേഷ് കനകരാജിന് പരിക്കേറ്റു. കേരളത്തിലെ തിയേറ്ററുകളിലും വൻ വിജയമായി മാറിയ ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെ കാണാൻ വന്‍ ജനക്കൂട്ടമാണ് ഇന്ന് പാലക്കാട് കവിതാ തിയേറ്ററിൽ തടിച്ചുകൂടിയത്. ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ കാലിന് പരിക്കേല്‍ക്കുകയായിരുന്നു. സുരക്ഷാസംവിധാനങ്ങള്‍ ഒക്കെ മറികടന്ന് അതിരുവിട്ട ജനത്തെ നിയന്ത്രിക്കാൻ പോലീസിന് ലാത്തി വീശേണ്ടി വന്നു. കാലിന് പരിക്കേറ്റ സംവിധായകൻ ലോകേഷ് കനകരാജ് മറ്റു പരിപാടികൾ റദ്ദാക്കി തിരികെ ചെന്നൈയിലേക്ക് മടങ്ങി. തൃശൂർ രാഗം തിയേറ്ററിലെയും കൊച്ചി കവിത തിയേറ്ററിലെയും തിയേറ്റർ വിസിറ്റുകൾ അദ്ദേഹം ഒഴിവാക്കി. കൊച്ചിയിൽ ഇന്ന് നടത്താനിരുന്ന പ്രസ് മീറ്റിനായി മറ്റൊരു ദിവസം എത്തിച്ചേരുമെന്ന് ലോകേഷ് അറിയിച്ചു.

]]>
Tue, 24 Oct 2023 20:39:43 +0530 Editor
Vijay Leo| സ്ത്രീവിരുദ്ധപരാമർശം: 'ലിയോ'യ്ക്കെതിരെ ബിജെപിയും ഹിന്ദുമക്കൾ ഇയക്കവും http://newsmalayali.com/4542 http://newsmalayali.com/4542 വിജയ് നായകനായ പുതിയ ചിത്രം 'ലിയോ'യുടെ ട്രെയിലറിലെ സ്ത്രീവിരുദ്ധ പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ഹിന്ദുമക്കൾ ഇയക്കം എന്ന സംഘടനയാണ് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. വിജയ്‌യുടെ കഥാപാത്രം പറയുന്ന സംഭാഷണം നീക്കണമെന്നാണ് ആവശ്യം.

സ്ത്രീകൾക്കുനേരെയുള്ള മോശം പ്രയോഗം സിനിമയിൽ ഉപയോഗിക്കുന്നതിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്ന് സംഘടന ആരോപിച്ചു. രണ്ട് ദിവസം മുൻപാണ് ലിയോയുടെ ട്രെയിലർ റിലീസ് ചെയ്തത്.

വൻ സ്വീകാര്യത ലഭിച്ച ട്രെയിലറിന് എതിരെ ചില വിമർശനങ്ങളും ഉയരുകയാണ്. ട്രെയിലറിൽ വിജയ്, തൃഷയുമായുള്ള സംഭാഷണത്തിനിടെ മോശം വാക്ക് ഉപയോ​ഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം.

ബിജെപിയും ലിയോക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. സംഭാഷണത്തിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ട്രെയിലറിൽനിന്നും സിനിമയിൽനിന്നും സംഭാഷണം നീക്കണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് തിരുപ്പതി നാരായണൻ ആവശ്യപ്പെട്ടു.

ലിയോ ട്രെയിലർ റിലീസ് ചെയ്ത ദിവസം മക്കള്‍ അരസിയല്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയയും ആരോപണവുമായി രം​ഗത്ത് എത്തിയിരുന്നു. ട്രെയിലറിന്റെ 1.46 മിനിറ്റ് ആകുമ്പോഴാണ് സ്ത്രീവിരുദ്ധ പരാമർശം എന്ന സംഭാഷണം വരുന്നത്.

കഴിഞ്ഞ ദിവസം ട്രെയിലർ റിലീസ് ചെയ്തപ്പോൾ ആരാധകർ നടത്തിയ ആഹ്ലാദപ്രകടനത്തിൽ ചെന്നൈയിലെ തിയേറ്ററിൽ കനത്ത നാശമുണ്ടായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം 19നാണ് തിയേറ്ററുകളിൽ എത്തുന്നത്. വിജയ് രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ ചിത്രം എത്തുന്നതെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്.

]]>
Mon, 09 Oct 2023 07:59:56 +0530 Editor
Jawan | 'ജവാൻ' വാരിക്കൂട്ടിയ ഗംഭീര കളക്ഷൻ തുകയുമായി അണിയറപ്രവർത്തകർ http://newsmalayali.com/4511 http://newsmalayali.com/4511 ഷാരൂഖ് ഖാൻ (Shah Rukh Khan) നായകനായ ഇക്കൊല്ലത്തെ രണ്ടാമത് സിനിമയാണ് 'ജവാൻ'. മുൻപിറങ്ങിയ പത്താനും ബോക്സ് ഓഫീസിൽ നേടിയത് കണ്ണഞ്ചിപ്പിക്കുന്ന വിജയമായിരുന്നു. ഇത്രയും ദിവസങ്ങൾ കൊണ്ട് 500 കോടിയും പിന്നിട്ട് 'ജവാൻ' നേടിയ കളക്ഷൻ തുക

പത്താം ദിവസം തികയുമ്പോൾ ലോകമെമ്പാടും നിന്നുമായി 797.50 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്. ഞൊടിയിടയിൽ ചിത്രം വേൾഡ്വൈഡ് കളക്ഷനായി 850 കോടിയിലെത്തും എന്ന് പ്രവചനങ്ങൾ ആരംഭിച്ചു കഴിഞ്ഞു

സെപ്റ്റംബർ 17ന് മാത്രമായി ഇന്ത്യയിൽ നിന്നും 'ജവാൻ' ബോക്സ് ഓഫീസിൽ നേടിയത് 36 കോടി രൂപയാണ്. ആയിരം കോടി തികയ്ക്കാൻ ഇനി അധികം കാലതാമസമില്ല. തമിഴ് ചലച്ചിത്ര സംവിധായകൻ ആറ്റ്ലിയാണ് സിനിമയുടെ സംവിധായകൻ

ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്തു. റിലീസ് ദിവസം മാത്രം ചിത്രം 45.32 ശതമാനം ഒക്കുപൻസി നേടിയിരുന്നു. നയൻ‌താര, വിജയ് സേതുപതി എന്നിവർ പ്രധാനവേഷങ്ങൾ ചെയ്ത സിനിമയിൽ ദീപിക പദുകോൺ പ്രത്യേക വേഷം ചെയ്തിരുന്നു

സന്യ മൽഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ, ലെഹർ ഖാൻ, ആലിയ ഖുറേഷി, റിധി ഡോഗ്ര, സുനിൽ ഗ്രോവർ, മുകേഷ് ഛബ്ര എന്നിവരും അതിഥി വേഷത്തിൽ സഞ്ജയ് ദത്തും 'ജവാന്റെ' ഭാഗമാണ്

സന്യ മൽഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ, ലെഹർ ഖാൻ, ആലിയ ഖുറേഷി, റിധി ഡോഗ്ര, സുനിൽ ഗ്രോവർ, മുകേഷ് ഛബ്ര എന്നിവരും അതിഥി വേഷത്തിൽ സഞ്ജയ് ദത്തും 'ജവാന്റെ' ഭാഗമാണ്

പൂനെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, രാജസ്ഥാൻ, ഔറംഗബാദ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. അനിരുദ്ധ് രവിചന്ദർ ചിത്രത്തിന് സംഗീതം നൽകി, ബോളിവുഡിൽ സോളോ കമ്പോസറായാണ് അരങ്ങേറ്റം കുറിച്ചത്

]]>
Mon, 18 Sep 2023 10:40:57 +0530 Editor
Jawan Box Office : റെക്കോഡ് തകർത്ത് ഷാരുഖിന്റെ 'ജവാൻ'; ഒരു ദിവസത്തെ ഏറ്റവും വലിയ കളക്ഷൻ http://newsmalayali.com/4505 http://newsmalayali.com/4505 ഷാരുഖ് ഖാൻ ചിത്രം 'ജവാൻ' ബോക്സോഫീസിൽ തേരോട്ടം തുടരുകയാണ്. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രം  ഈ വർഷത്തെ ഏറ്റവും വലിയ  രണ്ടാമത്തെ ഓപ്പണിങ് ഡേ കളക്ഷൻ സ്വന്തമാക്കിയിരുന്നു. എന്നാൽ ഞായറാഴ്ച മറ്റൊരു റെക്കോഡ് കൂടി സിനിമ സ്വന്തമാക്കി. ഒരു ദിവസത്തെ ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോഡ് ഇനി ജവാന്റെ പേരിലാകും.

ഷാരുഖിന് പുറമെ നയൻതാരയും വിജയ് സേതുപതിയും ദീപിക പദുകോണും അഭിനയിച്ച ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം ഞായറാഴ്ച 85 കോടി രൂപ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഹിന്ദി മേഖലകളിൽ നിന്ന് മാത്രം സിനിമ 72 കോടി രൂപ കളക്ഷൻ നേടിയെന്ന് Sacnilk.com റിപ്പോർട്ട് ചെയ്യുന്നു.

സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ 81 കോടിയും സ്വന്തമാക്കി. സിനിമയുടെ ഞായറാഴ്ച കളക്ഷൻ മാത്രം 85 കോടി രൂപയാണെന്ന് ട്രേഡ് എക്സ്പെർട്ട് മനോബാല സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ആദ്യ നാലുദിവസത്തിൽ 206.06 കോടി രൂപയാണ് സിനിമയുടെ ആകെ കളക്ഷൻ.

ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആദ്യദിന കളക്ഷൻ എന്ന റെക്കോ‍ഡ് സണ്ണി ഡിയോളിന്റെ ഗദ്ദര്‍ 2നെ മറികടന്ന് ജവാൻ സ്വന്തമാക്കിയിരുന്നു. ആദ്യ സ്ഥാനത്ത് ഷാരുഖിന്റെ പത്താൻ തന്നെ തുടരുകയാണ്. ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തിയ ഗദ്ദർ 2 ആദ്യ ആഴ്ച 134.88 കോടി രൂപയാണ് സ്വന്തമാക്കിയത്. ജനുവരിയിൽ റിലീസായ പത്താൻ ആദ്യ ആഴ്ചയിൽ (അഞ്ചുദിവസംകൊണ്ട്) 280.75 കോടി രൂപയാണ് കളക്ഷൻ ഇനത്തിൽ നേടിയത്.

അതേസമയം, ജവാന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനയും ഷാരുഖ് ഖാൻ കഴിഞ്ഞ ദിവസം നൽകി. ആരാധകന്റെ ചോദ്യത്തിനുള്ള ഷാറൂഖ് ഖാന്റെ മറുപടിയാണ് സിനിമയുടെ രണ്ടാം ഭാഗം വാർത്തകളിൽ ഇടംപിടിക്കാൻ കാരണം. 'ഞാൻ വിജയ് സേതുപതിയുടെ വലിയ ആരാധകനാണ്. എന്തുകൊണ്ടാണ് കാളിയുമായി കരാറിൽ ഏർപ്പെടാതിരുന്നത്' എന്നായിരുന്നു ആരാധകന്റെ ചോദ്യം. 'ഞാനും വിജയ് സേതുപതി സാറിന്റെ വലിയ ആരാധകനാണ്. ഇതിനകം തന്നെ കാളിയുടെ കള്ളപ്പണം എടുത്തിട്ടുണ്ട്, ഞാൻ ഇപ്പോൾ മറ്റുള്ളവരുടെത് സ്വിസ് ബാങ്കിൽ നിന്ന് എടുക്കും- എന്നായിരുന്നു കിങ് ഖാന്റെ മറുപ

സിനിമയിൽ ഇരട്ട  വേഷത്തിലാണ് ഷാറൂഖ് ഖാൻ എത്തുന്നത്. നയൻതാര, പ്രിയാ മണി, സന്യ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ, റിധി ദോഗ്ര എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപിക പദുകോൺ, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിൽ കാമിയോ റോളിൽ എത്തുന്നുണ്ട്. അനിരുദ്ധാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

]]>
Mon, 11 Sep 2023 10:20:30 +0530 Editor
ഷെയിൻ നിഗമിന്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്ക് നീക്കി http://newsmalayali.com/4496 http://newsmalayali.com/4496 നടന്മാരായ ശ്രീനാഥ് ഭാസിയുടേയും ഷെയ്ൻ നിഗമിന്റേയും വിലക്ക് നീക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ക്ഷമ പറഞ്ഞ് കത്ത് നൽകിയിരുന്നു. ഷെയ്ൻ നിഗം അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയും ചെയ്‌തതോടെയാണ് വിലക്ക് നീക്കിയത്.

ശ്രീനാഥ് ഭാസി രണ്ട് ചിത്രങ്ങൾക്കായി വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകും. ഇരുവരുടെയും പുതിയ ചിത്രങ്ങളുമായി നിർമാതാക്കൾ സഹകരിക്കും

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് നിർമാതാക്കൾ ഷെയിന്‍‌ നിഗവും ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് നിർമാതാക്കൾ അറിയിച്ചത്. ഫെഫ്ക, നിര്‍മ്മാതാക്കളുടെ സംഘടന, താര സംഘടന അമ്മ എന്നീ സംഘടനകള്‍ സംയുക്തമായാണ് വാര്‍ത്ത സമ്മേളം നടത്തിയത്.

ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമാതാക്കൾക്കും നിരവധി ബുദ്ധിമുട്ടുകൾ ഈ താരങ്ങൾ ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടാണ് നടപടി എന്നാണ് നിർമാതാക്കളുടെ സംഘടന പറഞ്ഞത്. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

ഏപ്രിൽ 25നാണ് നടന്മാരായ ഷെയിൻ നിഗമിനും ശ്രീനാഥ് ഭാസിക്കും മലയാള സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയത്. സിനിമാ സംഘടനകളുടെ ചർച്ചയിലാണ് തീരുമാനം. നിർമ്മാതാക്കളുടെ സംഘടനയും താര സംഘടനയായ അമ്മയും ആണ് ചർച്ച നടത്തിയത്.

]]>
Tue, 29 Aug 2023 12:44:17 +0530 Editor
The Kerala Story| കേരള സ്റ്റോറി 150 കോടി ക്ലബിലേക്ക്; സൽമാൻ ചിത്രത്തെ മറികടന്ന് ബോക്സ് ഓഫീസ് കുതിപ്പ് http://newsmalayali.com/4246 http://newsmalayali.com/4246 വിവാദങ്ങൾക്കിടയിലും ബോക്സോഫീസില്‍ തരംഗം തീർത്ത് 'ദ കേരള സ്റ്റോറി'. അദാ ശർമ അഭിനയിച്ച ചിത്രം 150 കോടി കളക്ഷനിലേക്ക് നീങ്ങുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്

ഞായറാഴ്ചത്തെ കളക്ഷനിൽ വൻ കുതിച്ചുചാട്ടമുണ്ടായതായി പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൻ ആദർശ് പറഞ്ഞു. മെയ് 14 ഞായറാഴ്ച 24 കോടിയാണ് വിവിധ തിയേറ്ററുകളിൽ നിന്ന് കളക്ട് ചെയ്തത്

മെയ് 5ന് സിനിമ റിലീസ് ചെയ്തശേഷം ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണിത്. വെള്ളിയാഴ്ച 12.35 കോടിയും ശനിയാഴ്ച 19.50 കോടി രൂപയുമായി കളക്ഷൻ. സിനിമയുടെ ആകെ വരുമാനം 136.74 കോടിയായി.

ബോക്സോഫീസിൽ സൽമാൻ ഖാൻ ചിത്രമായ കിസി കാ ഭായി കിസി കാ ജാനിനെയും കേരള സ്റ്റോറി മറികടന്നു. സൽമാൻ ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ 110 കോടി രൂപയാണ്.

ദ കേരള സ്റ്റോറിയുടെ പ്രതിദിന കളക്ഷൻ : മെയ് 5- Rs 8.05 കോടി, മെയ് 6 (11.01 കോടി), മെയ് 7 (16.43 കോടി), മെയ് 8 (10.03 കോടി), മെയ് 9 (11.07 കോടി), മെയ് 10 (12.01 കോടി), മെയ് 11 (12.54 കോടി), മെയ് 12 (12.35 കോടി), മെയ് 13 ( 19.50 കോടി), മെയ് 14 (23.75 കോടി)

കേരളത്തിൽ നിന്നുള്ള ഹിന്ദു യുവതികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നാണ് കേരള സ്റ്റോറിയുടെ ഇതിവൃത്തം. പശ്ചിമ ബംഗാളിൽ ചിത്രം നിരോധിച്ചപ്പോൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ സിനിമയ്ക്ക് നികുതി ഒഴിവാക്കിയിരുന്നു.

]]>
Mon, 15 May 2023 17:36:05 +0530 Editor
ദുൽഖർ സൽമാൻ്റെ 'കിംഗ് ഓഫ് കൊത്ത' മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്കിന്; സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക് http://newsmalayali.com/4230 http://newsmalayali.com/4230 ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർറ്റൈനെർ ചിത്രം “കിംഗ് ഓഫ് കൊത്ത”യുടെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക് കരസ്ഥമാക്കി. റെക്കോർഡ് തുകക്കാണ് റൈറ്റ്സ് വിറ്റുപോയത്. ജേക്സ് ബിജോയും ഷാൻ റഹ്മാനുമാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം കൈകാര്യം ചെയ്യുന്നത്. ദുൽഖറിന്റെ ഇതുവരെ കാണാത്ത തീപ്പൊരി സ്റ്റൈലിഷ് ലുക്കിലാണ് കിംഗ് ഓഫ് കൊത്ത പ്രേക്ഷകരിലേക്ക് എത്തുന്നത്. 95 ദിവസങ്ങൾ നീണ്ടു നിന്ന ഷൂട്ടിങ്ങിന് ഈ അടുത്താണ് കരൈക്കുടിയിൽ അവസാനിച്ചത്.

ദുൽഖറിന്റെ കരിയറിലെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രമായ കിങ് ഓഫ് കൊത്ത നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ താര നിരയാണ് അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്.

 

ഛായാഗ്രഹണം – നിമീഷ് രവി, സ്ക്രിപ്റ്റ് – അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ – ശ്യാം ശശിധരൻ, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, സ്റ്റിൽ – ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. . ഡിജിറ്റൽ മാർക്കറ്റിംഗ് –അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി ആർ ഓ – പ്രതീഷ് ശേഖർ

]]>
Sat, 13 May 2023 12:32:13 +0530 Editor
Actor Vijay | വിജയ് യുടെ പിറന്നാളിന് ഒരു കിടിലന്‍ സര്‍പ്രൈസ് ഉണ്ടാകും;ആരാധകരേ കാത്തിരിക്കൂ; നിര്‍മ്മാതാവ് ലളിത്കുമാര്‍ http://newsmalayali.com/4131 http://newsmalayali.com/4131 ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് -ലോകേഷ് കനകരാജ് ടീമിന്‍റെ ലിയോ. പ്രഖ്യാപനം മുതലുള്ള സിനിമയെക്കുറിച്ചുള്ള ഓരോ അപ്ഡേറ്റിന് വേണ്ടിയും അത്രയധികം ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാസ്റ്ററിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്‍റെ കശ്മീരിലെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു.

സിനിമയുടെ ടൈറ്റില്‍ പ്രൊമോ, കാസ്റ്റ് ആന്‍ഡ് ക്രൂ, കശ്മീരിലെ ലക്കൊഷന്‍ വീഡിയോ എന്നിവയാണ് ലിയോ കുറിച്ച് ഇതുവരെ വന്ന അപ്ഡേറ്റുകള്‍. കനത്ത മഞ്ഞിനിടയില്‍ ഏറെ പ്രയാസപ്പെട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന് അടുത്തിടെ പുറത്തിറക്കിയ ലൊക്കേഷന്‍ വീഡിയോയില്‍ വ്യക്തമായിരുന്നു.

ഇപ്പോഴിതാ ലിയോ സിനിമയെ കുറിച്ചുള്ള മറ്റൊരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് എസ്എസ് ലളിത്കുമാര്‍. നായകന്‍ വിജയ് യുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22ന് ലിയോ സിനിമയെ സംബന്ധിച്ച ഒരു സര്‍പ്രൈസ് ആരാധകര്‍ക്കായി പുറത്തുവിടുമെന്നാണ് ലളിത്കുമാര്‍ പറഞ്ഞത്. വിജയ്-ലോകേഷ് ടീം ആദ്യമായി ഒന്നിച്ച മാസ്റ്റര്‍ നിര്‍മ്മിച്ചതും സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് വിജയ് ചിത്രത്തിന്‍റെ ഓവര്‍സീസ് റൈറ്റസ് വിറ്റുപോയതായാണ് വിവരം. മണിരത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വനെയും കമലഹാസന്‍റെ വിക്രത്തെയും മറികടന്നാണ് ഇന്ത്യയ്ക്ക് പുറത്തുള്ള ലിയോയുടെ വിതരണാവകാശം വിറ്റുപോയത്.

മെയ് മാസത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കി 2023 ഒക്ടോബര്‍ 19 ന് ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് ലോകേഷിന്‍റെ ശ്രമം. ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്താണ് ചിത്രത്തിലെ വില്ലന്‍. തൃഷയാണ് നായിക. മലയാളി താരം മാത്യു തോമസ് ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു.

]]>
Fri, 07 Apr 2023 10:16:40 +0530 Editor
15 കോടി രൂപ കെട്ടിവയ്ക്കാതെ പടം റിലീസ് ചെയ്യേണ്ട; വിശാലിന്‍റെ സിനിമകള്‍ റിലീസ് ചെയ്യുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി http://newsmalayali.com/4130 http://newsmalayali.com/4130 നടനും ചലച്ചിത്ര നിർമ്മാതാവുമായ വിശാലിന്‍റെ സിനിമകള്‍ റിലീസ് ചെയ്യുന്നത് താല്‍ക്കാലികമായി തടഞ്ഞ് മദ്രാസ് ഹൈക്കോടതി. തിയറ്ററുകളിലോ, ഒടിടി പ്ലാറ്റ്‌ഫോമുകളിലോ വിശാലിന്‍റെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതാണ് മദ്രാസ് ഹൈക്കോടതി വിലക്കിയത്.

15 കോടി രൂപ കോടതിയില്‍ അടിയന്തരമായി വിശാല്‍ കെട്ടിവയ്ക്കണമെന്നും നിർദേശം നൽകി.  2019 മുതൽ 21.29 കോടി രൂപ വിശാല്‍ നൽകാനുണ്ടെന്ന് ലൈക്ക പ്രൊഡക്ഷൻസിന്‍റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. 

2022 മാർച്ച് 8-ന് സിംഗിൾ ബെഞ്ച് ജഡ്ജി 15 കോടി കെട്ടിവയ്ക്കാന്‍ വിശാലിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ വിശാല്‍ നൽകിയ അപ്പീൽ പരിഗണിക്കാൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ടി.രാജയും ജസ്റ്റിസ് ഡി. ഭരത ചക്രവർത്തിയും വിസമ്മതിച്ചു.

പണം തിരിച്ചു ലഭിക്കാന്‍ ലൈക്ക പ്രൊഡക്ഷൻസ് ഫയൽ ചെയ്ത സിവിൽ സ്യൂട്ടിന്‍റെ ഭാഗമായി 15 കോടി രൂപ കെട്ടിവയ്ക്കാന്‍ നിർദ്ദേശം പാലിക്കുന്നതിൽ നടൻ പരാജയപ്പെട്ടാൽ അത് തീർപ്പാക്കുന്നതുവരെ വിശാലിന്‍റെ സിനിമകളൊന്നും തീയറ്ററുകളിലോ ഒടിടി പ്ലാറ്റ്‌ഫോമിലോ റിലീസ് ചെയ്യാൻ പാടില്ലെന്നും നിര്‍ദേശിച്ചു.

2016ൽ ഒരു ചലച്ചിത്രം നിര്‍മ്മിക്കുന്നതിനായി വിശാല്‍ ഗോപുരം ഫിലിംസിന്‍റെ അൻബുചെഴിയനിൽ നിന്ന് 15 കോടി രൂപ കടം വാങ്ങിയെന്നാണ് ലൈക്കയെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ വി.രാഘവാചാരി കോടതിയെ അറിയിച്ചത്. പലിശ സഹിതം 2019ൽ ഈ കടം 21.29 കോടി രൂപയായി.

]]>
Fri, 07 Apr 2023 10:11:32 +0530 Editor
അടുത്ത ചിത്രം ഋത്വിക് റോഷനൊപ്പം ബോളിവുഡിൽ; പ്രതിഫലം നൂറ് കോടിയായി ഉയർത്തി ജൂനിയർ എൻടിആർ http://newsmalayali.com/4129 http://newsmalayali.com/4129 RRR ന്റെ തകർപ്പൻ വിജയത്തിനു ശേഷം ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ താരമാണ് ജൂനിയർ എൻടിആർ. വമ്പൻ പ്രൊജക്ടുകളാണ് ഇപ്പോൾ താരത്തെ തേടിയെത്തുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയം തെന്നിന്ത്യൻ താരത്തിന്റെ ബോളിവുഡ് എൻട്രിയാണ്.

ഋത്വിക് റോഷനൊപ്പം ബോളിവുഡിൽ പ്രധാന വേഷത്തിലെത്താനുള്ള തയ്യാറെടുപ്പിലാണ് ജൂനിയർ എൻടിആർ. അതാകട്ടെ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ് ചിത്രത്തിലും. ഋത്വിക്കിനൊപ്പം വാർ 2 ൽ ജൂനിയർ എൻടിആറും എത്തുമെന്നാണ് റിപ്പോർട്ടുകൾ

ബോളിവുഡ് ചിത്രത്തിനായി ജൂനിയർ എൻടിആർ വാങ്ങുന്ന പ്രതിഫലമാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ആർആർആറിൽ അഭിനയിക്കാൻ 45 കോടിയായിരുന്നു താരം പ്രതിഫവലമായി വാങ്ങിയത്.

RRR ആഗോള തലത്തിൽ തന്നെ വമ്പ‍ൻ ഹിറ്റായതോടെയാണ് ജൂനിയർ എൻടിആറിന്റേയും രാംചരണിന്റേയും താരമൂല്യവും കുത്തനെ ഉയർന്നത്. വാർ 2 നു വണ്ടി 100 കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങുന്നതെന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോർട്ടിൽ പറയുന്നത്.

]]>
Fri, 07 Apr 2023 10:05:01 +0530 Editor
Shah Rukh Khan| പത്താൻ വിജയത്തിന് പിന്നാലെ രാജ്യത്തെ ഏറ്റവും വില കൂടിയ SUV സ്വന്തമാക്കി കിങ് ഖാൻ http://newsmalayali.com/4113 http://newsmalayali.com/4113 ‘പത്താൻ’ ആയിരം കോടിയും കടന്ന് ചരിത്ര വിജയംനേടി മുന്നേറുന്നുമ്പോൾ രാജ്യത്തെ ഏറ്റവും വില കൂടിയ എസ് യു വി സ്വന്തമാക്കിയാണ് കിങ് ഖാന്റെ ആഘോഷം. ഏകദേശം 8.20 കോടി രൂപ (എക്സ് ഷോറൂം) വില വരുന്ന റോൾസ് റോയ്സ് കള്ളിനന്റെ പ്രത്യേക പതിപ്പായ ബ്ലാക് ബാഡ്ജ് എന്ന സൂപ്പർ ലക്ഷ്വറി എസ്‌ യു വി ആണ് ഷാറുഖ് ഖാന്‍ സ്വന്തമാക്കിയത്. ബ്ലാക് ബാഡ്ജിന്റെ ആർട്ടിക് വൈറ്റ് നിറത്തിലുള്ള മോഡലാണിത്. ‘0555’എന്ന നമ്പർ പ്ലേറ്റുമായാണ് കാർ ഷാരുഖിന്റെ വസതിയായ മന്നത്തിൽ എത്തിയതെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിലെ മൂന്നാമത്തെ ബ്ലാക് ബാഡ്ജ് എഡിഷനാണ് ഷാരൂഖ് സ്വന്തമാക്കിയത്. കുറച്ചു മോഡലുകൾ മാത്രമേ ഇന്ത്യയിലേക്ക് വിൽപനക്കെത്തുകയുള്ളു. ആഡംബരത്തിന്‍റെ അവസാന വാക്കെന്ന് ബ്ലാക് ബാഡ്ജിനെ വിശേഷിപ്പിക്കാം. ഉപഭോക്താവിന്‍റെ ഇഷ്ടാനുസരണം കമ്പനി തന്നെ വാഹനം കസ്റ്റമൈസ് ചെയ്തുതരുമെന്ന പ്രത്യേകതയുമുണ്ട്. റോൾസ് റോയ്സിന്‍റെ ആഡംബര ചിഹ്നമായ സ്പിരിറ്റ് ഓഫ് എക്സ്റ്റസിയും ബ്ലാക് ബാഡ്ജിൽ കറുപ്പ് നിറത്തിലാണുള്ളത്. ഗ്രില്ലും കറുപ്പിൽ കുളിച്ചിരിക്കുന്നു. കള്ളിനൻ ബ്ലാക്ക് ബാഡ്ജ് എഡിഷനായി 22 ഇഞ്ച് അലോയ് വീലുകൾ പ്രത്യേകം നിർമിച്ചവയാണ്.

ഉൾഭാഗങ്ങൾ കറുപ്പ് നിറത്താൽ മനോഹരമാണ്. കറുപ്പിനൊപ്പം പലയിടത്താ‍യി ഗോൾഡൻ ലൈനുകളും നൽകിയിട്ടുണ്ട്. 23 ഓളം ഫൈബർ ഒപ്റ്റിക് ലൈറ്റുകൾ ഉപയോഗിച്ച് വാഹനത്തിന്റെ റൂഫിൽ ആകാശ കാഴ്ചയും സൃഷ്ടിച്ചിരിക്കുന്നു. ഒന്നും രണ്ടും നിരയിലുള്ല സീറ്റുകളിൽ മസാജിങ്ങിനുള്ള സൗകര്യവുമുണ്ട്. 600 എച്ച് പി കരുത്തും 900 എൻ എം ടോർക്കുമുള്ള 6.75 ലീറ്റർ വി12 പെട്രോൾ എഞ്ചിനാണ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് എഡിഷനിൽ ഉള്ളത്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4×4 ഡ്രൈവ്ട്രെയിനും ലഭിക്കുന്നു. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയെടുക്കാന്‍ കഴിയും. പൂജ്യത്തിൽ നിന്നു നൂറു കിലോമീറ്ററിലെത്താന്‍ 4.9 സെക്കന്‍റ് മാത്രം മതി.

]]>
Tue, 28 Mar 2023 17:04:14 +0530 Editor
സിദ്ധാർഥ് ഭരതൻ്റെ 'ചതുരം' ഒടിടി റിലീസ് പ്രഖ്യാപിച്ചു http://newsmalayali.com/3948 http://newsmalayali.com/3948 റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം നവംബറിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സൈന മൂവീസിന്‍റെ ഒടിടി പ്ലാറ്റ്ഫോമായ സൈന പ്ലേ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നിരുന്നാലും, ഉടൻ റിലീസ് ചെയ്യുമെന്നല്ലാതെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ശാന്തി ബാലചന്ദ്രൻ, അലൻ സിയർ, നിഷാന്ത് സാഗർ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. ഗ്രീൻ വിച്ച് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും യെല്ലോ ബേർഡ് പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ വിനീത അജിത്ത്, ജോർജ് സാന്‍റിയാഗോ, ജംനീഷ് തയ്യിൽ, സിദ്ധാർത്ഥ് ഭരതൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  പ്രതീഷ് വർമ്മയാണ് ഛായാഗ്രാഹകൻ. സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിംഗ് ദീപു ജോസഫ്, ടീസർ, ട്രെയിലർ കട്ട് ഡസ്റ്റി ഡസ്ക്, ഗാനരചന വിനായക് ശശികുമാർ, കലാസംവിധാനം അഖിൽ രാജ് ചിറയിൽ, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, മേക്കപ്പ് അഭിലാഷ് എം, സംഘടനം മാഫിയ ശശി, സൗണ്ട് ഡിസൈൻ വിക്കി, കിഷൻ (സപ്ത), ഓഡിയോഗ്രഫി എം ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ.

]]>
Sat, 18 Feb 2023 09:35:13 +0530 Editor
പഠാൻ 1,000 കോടിയിലേയ്ക്ക്; വെള്ളിയാഴ്ച ടിക്കറ്റ് വില കുറച്ച് പ്രദർശിപ്പിക്കും http://newsmalayali.com/3914 http://newsmalayali.com/3914 ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പഠാൻ വെള്ളിയാഴ്ച രാജ്യത്തുടനീളമുള്ള തിയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് കുറച്ച് പ്രദർശിപ്പിക്കും. 110 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. ആഗോളതലത്തിൽ പഠാൻ ഇതിനകം 963 കോടി രൂപയാണ് നേടിയത്. ഹിന്ദി സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി പഠാൻ ആഘോഷിക്കപ്പെടാൻ പോവുകയാണെന്ന് നിർമാതാക്കൾ പറഞ്ഞു. പിവിആർ, ഐനോക്സ്, സിനിപോളിസ്, മിറാജ്, മൂവിടൈം, മുക്ത എ 2 തുടങ്ങിയ പ്രമുഖ തിയേറ്റർ ശൃംഖലകളുമായി സഹകരിച്ചാണ് പഠാൻ ദിനാഘോഷം നടത്തുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു മുൻ 'റോ' ഏജന്‍റിന്‍റെ കഥയാണ് പറയുന്നത്.

]]>
Fri, 17 Feb 2023 11:27:54 +0530 Editor
കുടുംബത്തിലെ പുതിയ അംഗം, പ്രണയിനിയെ ദിലീപിന് പരിചയപ്പെടുത്തി കാളിദാസ് http://newsmalayali.com/Kalidas-introduces-the-new-member-of-his--family--to-Dileep http://newsmalayali.com/Kalidas-introduces-the-new-member-of-his--family--to-Dileep കുടുംബത്തിലെ പുതിയ അംഗത്തെ ദിലീപിന് പരിചയപ്പെടുത്തി കൊടുത്ത് കാളിദാസ് ജയറാം. ബന്ധുവിന്റെ വിവാഹത്തിനെത്തിയ താര കുടുംബത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് കാളിദാസ് തന്റെ പ്രണയിനിയെ പരിചയപ്പെടുത്തിയത്.

2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി, കാളിദാസിന്റെ അടുത്ത സുഹൃത്താണ്. കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ പ്രൊഫൈലില്‍ പങ്കുവച്ചിരുന്നു. കാളിദാസിന്റെ കുടുംബ ചിത്രങ്ങളിലും നിറ സാന്നിധ്യമാണ് തരിണി ഇപ്പോള്‍.

ബന്ധുവിന്റെ വിവാഹത്തിനിടെ തന്റെ പ്രണയിനിയെ ദിലീപിനെ പരിചയപ്പെടുത്തുന്ന കാളിദാസിന്റെ വീഡിയോയും വൈറലാണ്. കുടുംബത്തോടൊപ്പം നില്‍ക്കുന്ന വീഡിയോകള്‍ക്ക് താഴെ എന്നാകും ഇവരുടെ വിവാഹം എന്നാണ് ആരാധകരുടെ ചോദ്യം.

]]>
Thu, 26 Jan 2023 17:13:33 +0530 Editor
പതിമൂന്ന് വർഷത്തെ കാത്തിരിപ്പിനു ശേഷം നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ റിസോർട്ട് ഉടമ http://newsmalayali.com/Keerthi-suresh-marriage http://newsmalayali.com/Keerthi-suresh-marriage മലയാളികൾക്കും തെന്നിന്ത്യൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരിയാണ് നടി കീർത്തി സുരേഷ്. മലയാളിയായി ജനിച്ചുവെങ്കിലും മഹാനടി, അണ്ണാത്തെ, വാശി, സർക്കാർ വാരി പാട്ട തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനത്തിലൂടെ കീർത്തി സുരേഷ് തെലുങ്ക് സിനിമാ മേഖലയിലെ ഏറ്റവും അറിയപ്പെടുന്ന നടിമാരിൽ ഒരാളായി മാറിക്കഴിഞ്ഞു.

13 വർഷമായി കീർത്തി ഒരു റിസോർട്ട് ഉടമസ്ഥനുമായി പ്രണയത്തിലാണ് എന്നാണ് പുതിയ വാർത്ത. ഇവർ സ്കൂൾ കാലഘട്ടം മുതലുള്ള സുഹൃത്തുക്കൾ ആണെന്നും അന്ന് മുതലുള്ള പ്രണയമാണെന്നുമാണ് പറയപ്പെടുന്നത്.

വീട്ടുക്കാർ സമ്മതം മൂളിയിട്ടുണ്ടെന്നും നാല് വർഷത്തിനു ശേഷം വിവാഹമുണ്ടായേക്കും എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. 

]]>
Thu, 26 Jan 2023 17:13:28 +0530 Editor
ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല: അൽഫോൻസ് പുത്രൻ http://newsmalayali.com/Ill-never-forget-the-smile-on-your-face-when-I-fell-Alphonseputhran http://newsmalayali.com/Ill-never-forget-the-smile-on-your-face-when-I-fell-Alphonseputhran ഗോൾഡ് സിനിമയ്ക്കെതിരെയുള്ള വിമർശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് അൽഫോൻസ് പുത്രൻ.  സ്വന്തം സംതൃപ്തിക്ക് വേണ്ടി തന്നെ പരിഹസിക്കുന്നവരോട് ഇനി ക്ഷമിക്കില്ലെന്ന് അൽഫോൻസ് പുത്രൻ പറയുന്നു. പരിഹാസം പരിധിവിട്ടാൽ ഇൻറ്റർനെറ്റിൽ നിന്നുതന്നെ അപ്രത്യക്ഷമാകും. ആരും തോൽവി സ്വയം ഏറ്റുവാങ്ങുന്നതല്ലെന്നും തന്നെ തോൽപ്പിച്ച പ്രകൃതി തന്നെ ഉയർത്തെഴുന്നേൽക്കാനുള്ള ഊർജം തനിക്ക് നൽകുമെന്നും അൽഫോൻസ് പുത്രൻ പറയുന്നു.      

‘‘നിങ്ങൾ എന്നെ ട്രോളുകയും എന്നെയും ഗോൾഡ് സിനിമയെ കുറിച്ച് മോശമായി പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കുവേണ്ടിയാണ്… അത് നിങ്ങൾക്ക് ഇഷ്ടമായിരിക്കാം. എന്നാൽ എനിക്ക് അങ്ങനെയല്ല. അതുകൊണ്ട് പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളിൽ ഞാൻ എന്റെ മുഖം കാണിക്കില്ല. ഞാൻ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ ആ‍‍ർക്കും അവകാശം നൽകിയിട്ടില്ല. എന്റെ സൃഷ്ടികൾ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ കണ്ടാൽ മതി അല്ലാതെ എന്റെ പേജിൽ വന്ന് ദേഷ്യം കാണിക്കരുത്. ഇനി അങ്ങനെ ചെയ്താൽ, ഞാൻ സോഷ്യൻ മീഡിയയിൽ നിന്ന് അപ്രത്യക്ഷമാകും.

]]>
Tue, 24 Jan 2023 14:00:31 +0530 Editor
10 ദിവസത്തേക്ക് 20കോടി; പ്രതിഫലം വെളിപ്പെടുത്തി കാർത്തിക് ആര്യൻ http://newsmalayali.com/20-crore-for-10-days-shooting-remeunaration-revelead-by-karthik-aryan http://newsmalayali.com/20-crore-for-10-days-shooting-remeunaration-revelead-by-karthik-aryan പ്യാർ ക പഞ്ച്നാമ എന്ന ചിത്രത്തിലൂടെയാണ് കാർത്തിക് ആര്യൻ ബോളിവുഡിൽ എത്തിയത്. 2011ൽ റിലീസ് ചെയ്ത ചിത്രം മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു. 1.25 ലക്ഷം രൂപയായിരുന്നു അന്ന് ലഭിച്ച പ്രതിഫലം. 

ഇപ്പോഴിതാ തന്റെ പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് കാർത്തിക് ആര്യൻ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് കാലത്ത് ചിത്രീകരിച്ച ധമാക്ക എന്ന ചിത്രത്തിന്10 ദിവസത്തേക്ക് 20 കോടി രൂപയാണ് നടൻ വാങ്ങിയത്. ധമാക്ക എന്ന ചിത്രത്തിന് 20 കോടി രൂപ പ്രതിഫലമായി ലഭിച്ചില്ലേ എന്ന അവതാരകന്റെ ചോദ്യത്തോടായിരുന്നു മറുപടി.

‘അതെ, 10 ദിവസത്തെ ചിത്രീകരണമായിരുന്നു. സിനിമയുടെ നിർമാതാക്കൾക്ക് 20 ദിവസം കൊണ്ട് ഇരട്ടി പണം ലഭിക്കും. അതിനാൽ എനിക്ക് ലഭിച്ച പ്രതിഫലത്തിന് ഞാൻ അർഹനാണെന്ന് കരുതുന്നു’- കാർത്തിക് ആര്യൻ പറഞ്ഞു.

]]>
Mon, 23 Jan 2023 15:04:24 +0530 Editor
നിരീശ്വരവാദത്തിലേക്ക് പോയിക്കൊണ്ടിരുന്ന ഒരു ഘട്ടമുണ്ടായിരുന്നു, പക്ഷേ; തുറന്നുപറഞ്ഞ് വിനീത് http://newsmalayali.com/There-was-a-point-where-I-was-going-towards-atheism-Frankly-says-Vineet http://newsmalayali.com/There-was-a-point-where-I-was-going-towards-atheism-Frankly-says-Vineet ജീവിതത്തില്‍ എപ്പോഴും ഒരു ദൈവീക സാന്നിധ്യം താന്‍ അനുഭവിച്ചിട്ടുണ്ടെന്ന് വിനീത് ശ്രീനിവാസന്‍. ഫില്‍മി ബീറ്റുമായുള്ള അഭിമുഖത്തിലാണ് വിനീത് തന്റെ മനസ്സുതുറന്നത്. നിരീശ്വരവാദത്തിലേക്ക് പോയിക്കൊണ്ടിരുന്ന ഒരു ഘട്ടമുണ്ടായിരുന്നു തനിക്ക് ജീവിതത്തില്‍. എന്നാല്‍ തന്റെ ജീവിതം നോക്കിയാല്‍ ഒരുപാട് മാജിക്കലായിട്ടുള്ളത് മനസിലാകും.

തന്റെ കഴിവിനും അപ്പുറത്തുള്ള വിജയമുണ്ടായിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഒരാള്‍ നമ്മളെ നയിക്കുന്നതായി തോന്നിയിട്ടുണ്ട്. അങ്ങനെയാണ് താന്‍ ദൈവ വിശ്വാസത്തിലേക്ക് തിരികെ വരുന്നതെന്നും വിനീത് വ്യക്തമാക്കി.

മുകുന്ദനുണ്ണി അസോസിയേറ്റ്‌സാണ് വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം . ഗോദ, ആനന്ദം, യൂ ടൂ ബ്രൂട്ടസ് തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ ആയിരുന്ന അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ്. മുകുന്ദന്‍ ഉണ്ണി എന്ന ക്രൂരനായ വക്കീലായാണ് വിനീത് ചിത്രത്തില്‍ എത്തുന്നത്. സുധി കോപ്പ, സുരാജ് വെഞ്ഞാറമ്മൂട്, ആര്‍ഷ ബൈജു, തന്‍വി റാം എന്നിവരാണ് മറ്റ് താരങ്ങള്‍. ജോയ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ് ആണ് നിര്‍മാണം.

]]>
Mon, 23 Jan 2023 15:04:19 +0530 Editor
യുഎസില്‍ കരിയര്‍ ബെസ്റ്റ് കളക്ഷനുമായി അജിത്ത് കുമാര്‍; ‘തുനിവ്’ ഇതുവരെ നേടിയത് http://newsmalayali.com/Ajith-Kumar-with-career-best-collection-in-US-Tuniv--has-achieved-so-far http://newsmalayali.com/Ajith-Kumar-with-career-best-collection-in-US-Tuniv--has-achieved-so-far അജിത്ത് കുമാര്‍, വിജയ് ചിത്രങ്ങള്‍ ഒരുമിച്ച് എത്തുന്ന ഒരു പൊങ്കല്‍ സീസണ്‍. കോളിവുഡ് എക്കാലവും കാണുന്ന ഒരു സ്വപ്നം യാഥാര്‍ഥ്യമായ വാരാന്ത്യമാണ് ഇക്കഴിഞ്ഞത്. വിജയ്‍യെ നായകനാക്കി വംശി പൈഡിപ്പള്ളി ഒരുക്കിയ വാരിസ്, അജിത്ത് കുമാറിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. മികച്ച ഇനിഷ്യല്‍ ലഭിച്ച് ബോക്സ് ഓഫീസില്‍ തുടരുന്ന ചിത്രങ്ങളുടെ കളക്ഷന്‍ കണക്കുകള്‍ ട്രാക്കര്‍മാര്‍ പുറത്തുവിടുന്നുണ്ട്. ചിത്രങ്ങള്‍ വിവിധ മാര്‍ക്കറ്റുകളില്‍ നേടിയ കളക്ഷന്‍ സംബന്ധിച്ച വേറിട്ട കണക്കുകളും ലഭ്യമാണ്. ഇപ്പോഴിതാ തുനിവ് യുഎസില്‍ നേടിയ കളക്ഷന്‍ വിവരങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്.

തുനിവ് അമേരിക്കയില്‍ നിന്ന് ആദ്യ അഞ്ച് ദിനങ്ങളില്‍ നേടിയത് 1 മില്യണ്‍ ഡോളര്‍ (8.17 കോടി രൂപ) ആണെന്ന് വിവിധ ട്രാക്കര്‍മാര്‍ ട്വീറ്റ് ചെയ്യുന്നു. യുഎസില്‍ ഒരു അജിത്ത് കുമാര്‍ ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഇത്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് അഞ്ച് ദിനങ്ങളില്‍ ചിത്രം നേടിയത് 100 കോടിക്ക് മുകളില്‍ ആയിരുന്നു. തമിഴ്നാട്ടില്‍ ആദ്യ ദിനം ചിത്രം നേടിയത് 21 കോടി ആയിരുന്നു. അവിടെ അജിത്തിന്‍റെ കരിയറിലെ രണ്ടാമത്തെ ഏറ്റവും മികച്ച ഓപണിംഗ് ആണ് ഇത്. വലിമൈയുടെ തമിഴ്നാട്ടിലെ ആദ്യദിന നേട്ടം 28.05 കോടി ആയിരുന്നു.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക എന്നത് മലയാളികളെ സംബന്ധിച്ച് ഏറെ താല്‍പര്യമുണര്‍ത്തുന്ന ഘടകമാണ്. എച്ച് വിനോദ് ആണ് ചിത്രത്തിന്‍റെ സംവിധാനം. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. 

]]>
Tue, 17 Jan 2023 20:07:30 +0530 Editor
ബിജുക്കുട്ടനും മകളും അടുത്ത വൈറൽ ഡാൻസ് വീഡിയോ http://newsmalayali.com/ബജകകടടന-മകള-അടതത-വറൽ-ഡൻസ-വഡയ http://newsmalayali.com/ബജകകടടന-മകള-അടതത-വറൽ-ഡൻസ-വഡയ നടൻ ബിജുക്കുട്ടൻ തന്റെ മകൾക്കൊപ്പമുള്ള ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ‘ദി വാരിയർ’ എന്ന സിനിമയിലെ ‘ബുള്ളറ്റ്’ എന്ന ഗാനവുമായി ഒരു അച്ഛനും മകളും.

ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ ശ്രദ്ധ നേടിയിരിക്കുകയാണ്. ബിജുക്കുട്ടനെയും മകളെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ‘ബിജു കുട്ടനും മകളും സ്മാഷ് ലവ് യു ഡിയർ’ എന്ന അടിക്കുറിപ്പോടെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് താരം ടിനി ടോമിന്റെ പോസ്റ്റ്.

ചിത്രത്തിലെ ദേവി ശ്രീപ്രസാദ് ഈണമിട്ട ഗാനമാണ് ബുള്ളറ്റ്. ഗാനം ആലപിച്ചിരിക്കുന്നത് സിലമ്പരശൻ ടിആറും ഹരിപ്രിയയും ചേർന്നാണ്. റിലീസ് ചെയ്ത ഉടൻ തന്നെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ബുള്ളറ്റ്’ ഇതിനോടകം 5 കോടി പ്രേക്ഷകരിൽ എത്തിക്കഴിഞ്ഞു.

]]>
Fri, 16 Dec 2022 08:28:36 +0530 Zainan Joseph
Kamal Haasan @ 68 | സേനാപതി ലുക്കില്‍ കമല്‍ഹാസന്‍ ; ഉലകനായകന് ജന്മദിന ആശംസകളുമായി 'ഇന്ത്യന്‍ 2' ടീം http://newsmalayali.com/shankar-s-indian-2-team-wish-happy-birthday-to-kamal-haasan http://newsmalayali.com/shankar-s-indian-2-team-wish-happy-birthday-to-kamal-haasan ഉലകനായകന്‍ കമല്‍ഹാസന് പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി പ്രത്യേക പോസ്റ്റര്‍ പുറത്തുവിട്ട് ഇന്ത്യന്‍ 2 സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ നായക കഥാപാത്രമായ സേനാപതിയുടെ ലുക്കിലുള്ള കമലിന്‍റെ ചിത്രത്തോടുകൂടിയ പോസ്റ്ററാലാണ് പുറത്തുവന്നിട്ടുള്ളത്.

'ഞങ്ങളുടെ നിധി, ബഹുപ്രതിഭ കമല്‍ഹാസന്‍ സാറിന് ജന്മദിനാശംസകള്‍' എന്നാണ് സംവിധായകന്‍ ശങ്കര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

1996-ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ഒന്നാം ഭാഗം വന്‍ വിജയമായിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് കമല്‍ഹാസന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരവും നേടി.  സുകന്യ, കസ്തൂരി, മനീഷ കൊയ്രാള, ഊര്‍മിള മധോത്കര്‍, നെടുമുടി വേണു എന്നിവരായിരുന്നു ആദ്യ പതിപ്പിലെ പ്രധാന താരങ്ങള്‍.

2018ല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ 2വിന്‍റെ ചിത്രീകരണം പലകാരണങ്ങളാല്‍ നിര്‍ത്തിവെച്ചിരുന്നു. ലൈക പ്രൊഡക്ഷന്‍സും ഉദയ് നിധി സ്റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവിസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഓഗസ്റ്റില്‍ പുനരാരംഭിച്ചു. 2 മാസത്തെ ചിത്രീകരണം കൂടി ഇനി പൂര്‍ത്തിയാകാനുണ്ടെന്നാണ് സംവിധായകന്‍ ശങ്കറിനെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാജല്‍ അഗര്‍വാളാണ് നായിക. 200 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍, ഏആര്‍ റഹ്മാന്‍, ക്യാമറമാന്‍ രവിവര്‍മ്മന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറിള്‍ , ആക്ഷന്‍ ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ എന്നിവരും അണിനിരക്കുന്നുണ്ട്.

]]>
Tue, 08 Nov 2022 01:20:06 +0530 Editor
യോഗി ബാബുവിനൊപ്പം ചിരിപ്പിച്ച് സണ്ണി ലിയോണ്‍; ഹൊറര്‍ കോമഡി ചിത്രം ഓ മൈ ഗോസ്റ്റ് ട്രയിലര്‍ http://newsmalayali.com/Yogi-babu-and-sunny-leone--horror-comedy-movie http://newsmalayali.com/Yogi-babu-and-sunny-leone--horror-comedy-movie ണ്ണി ലിയോണ്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം  ഓ മൈ ഗോസ്റ്റിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ട്രെയ്ലര്‍ പ്രേക്ഷകരില്‍ ഒരുപോലെ ഭയവും ചിരിയും നിറച്ചിരിക്കുകയാണ്. ചിത്രം ഉടന്‍ തീയേറ്ററുകളില്‍ എത്തും.  കൂടാതെ ചിത്രത്തില്‍ സണ്ണി ലിയോണിന്റെ കിടിലം ഫൈറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും ചൂടന്‍ പ്രേതം എന്ന വിശേഷണത്തോടെയാണ് സണ്ണിയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആര്‍. യുവന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. യോഗി ബാബു, സതീഷ്, രമേഷ് തിലക് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.സംഗീതം ജാവേദ് റിയാസ്. ഛായാഗ്രഹണം ദീപക് ഡി. മേനോന്‍. സംഘട്ടനം ഗില്ലി ശേഖര്‍.

ചിത്രം ഈ നവംബറില്‍ തീയേറ്ററുകള്‍ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. വിഎയു മീഡിയ എന്റര്‍ടെയ്ന്‍മെന്‌സിന്റെയും ഹോഴ്‌സും സ്റ്റുഡിയോസിന്റെയും ബാനറില്‍ തീയേറ്ററുകളില്‍ എത്തുന്ന ചിത്രമാണ് ഓ മൈ ഗോസ്റ്റ്. ചിത്രം നിര്‍മ്മിക്കുന്നത് ഡി.വീരശക്തിയും കെ.ശശികുമാറും ചേര്‍ന്നാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സംവിധായകനായ ആര്‍ യുവാന്‍ തന്നെയാണ്. 

]]>
Fri, 04 Nov 2022 23:35:06 +0530 Editor
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായ 2018ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടു http://newsmalayali.com/2018-flood-in-kerala-based-movie-by-jude-antony http://newsmalayali.com/2018-flood-in-kerala-based-movie-by-jude-antony കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായ 2018ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടു.മലയാളത്തിലെ വമ്പന്‍ താരനിരയുമായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജും ഫഹദും ചേര്‍ന്നാണ് പുറത്തുവിട്ടത്. 2018 എന്നാണ് ചിത്രത്തിന്റെ പേര്. എവരിവണ്‍ ഈസ് എ ഹീറോ എന്ന ടാഗ് ലൈനും ഒപ്പം നല്‍കിയിട്ടുണ്ട്. 2403 ft എന്നായിരുന്നു സിനിമ പ്രഖ്യാപിച്ച സമയത്ത് നല്‍കിയിരുന്ന പേര്.

വികാരപരമായ കുറിപ്പോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ ജൂഡ് ആന്റണി  പങ്കുവച്ചിരിക്കുന്നത്. ഈ സിനിമ ചെയ്യാനാകാതെ ഒരുപാട് നിരാശപ്പെട്ടിരുന്നു എന്നാല്‍ നിര്‍മ്മാതാവ് ആന്റോ ജോസഫ് കൂടെ നിന്നതോടെ അത് യഥാര്‍ത്ഥ്യമാവുകയാണ് എന്നാണ് സംവിധായകന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, അജു വര്‍ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, അപര്‍ണ്ണ ബാലമുരളി, ശിവദ, വിനിത കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജൂഡ് ആന്തണിയുടെ കുറിപ്പ്:

4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 2018 ഒക്ടോബര്‍ 16ന് ഞാന്‍ ഒരു സിനിമ അനൗണ്‍സ് ചെയ്തിരുന്നു. ജാതിമതപാര്‍ട്ടിഭേദമെന്യേ മലയാളികള്‍ ഒന്നായി വെള്ളപ്പൊക്കത്തിനെ നേരിട്ടതിനെ കുറിച്ചൊരു വലിയ സിനിമ. കഥ കേട്ട പലരും നെറ്റി ചുളിച്ചു, മിക്ക സാങ്കേതിക പ്രവര്‍ത്തകരും ഇത് ഷൂട്ട് ചെയ്യുന്നത് നടക്കില്ല എന്ന് വരെ പറഞ്ഞു. കൂടെ എഴുതിയ അഖില്‍ പി. ധര്‍മജന്‍, എന്റെ അനിയന്‍ അവന്‍ മാത്രം എന്നെ ആശ്വസിപ്പിച്ചുക്കൊണ്ടിരുന്നു. കാലം കടന്ന് പോയി, കോവിഡ് വന്നു. ഈ സിനിമ എല്ലാവരും മറന്നു. പക്ഷേ എനിക്കുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഈ സ്വപ്നം വെറുതെ വിടാന്‍ മനസ്സനുവദിച്ചില്ല. മിക്കരാത്രികളിലും ചിന്തകള്‍, ചിലപ്പോ നിരാശ. കരഞ്ഞ് തളര്‍ന്നുറങ്ങിയിട്ടുണ്ട് ചില രാത്രികളില്‍. കാണുന്നവരുടെ മുഖത്ത് പുച്ഛം കണ്ടു തുടങ്ങി.

ചിലര്‍ മുഖത്ത് നോക്കി ആ സിനിമ ഉപേക്ഷിച്ചല്ലേ, നന്നായി എന്ന് വരെ പറഞ്ഞു. ചേര്‍ത്ത് നിര്‍ത്തിയത് കുടുംബം മാത്രം. അതിനിടെ സാറാസ് സംഭവിച്ചു. അതൊരു ഊര്‍ജമായിരുന്നു. വീണ്ടും ഞാന്‍ കച്ച കെട്ടിയിറങ്ങി. ആന്റോ ചേട്ടന്‍ എന്ന വലിയ മനുഷ്യന്‍ കൂടെ കട്ടക്ക് നിന്നു. എപ്പോ വിളിച്ചാലും വിളിപ്പുറത്ത് ഒരു ചേട്ടനെപ്പോലെ താങ്ങിനിര്‍ത്തി. പിന്നെ വേണു സര്‍ ഒരു ദൈവദൂതനെപ്പോലെ അവതരിച്ചു. കലയും സമ്പത്തും എളിമയും മനുഷ്വത്വവും ദൈവം ഒരുമിച്ച് കൊടുത്തിട്ടുള്ള ദൈവത്തിന്റെ ദൂതന്‍.

ഞാന്‍ ഓര്‍ക്കുന്നു, വേണു സര്‍ ഈ സിനിമ ചെയ്യാം എന്ന് പറഞ്ഞ രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. ഇത്തവണ സന്തോഷം കൊണ്ട്. ചങ്കും വിരിച്ച് ഒരു ആര്‍ട് ഡയറക്ടര്‍ മോഹന്‍ദാസ്, എന്റെ മണിചേട്ടന്‍, അഖില്‍ ജോര്‍ജ് എന്ന സഹോദരതുല്യനും പ്രതിഭയുമായ ഛായാഗ്രാഹകന്‍, എഡിറ്റര്‍ എന്നിങ്ങനെ ഒരുഗ്രന്‍ ടീമിനെ തന്നെ കിട്ടി (പോസ്റ്റ് നീളും എന്നോര്‍ത്താണ് എല്ലാവരുടെയും പേരുകള്‍ എഴുതാത്തത്). ഇന്നീ നിമിഷം ഞാന്‍ മനസ് നിറഞ്ഞാണ് നില്‍ക്കുന്നത്.

ചങ്കില്‍ തൊട്ട് ഞാന്‍ പറയുന്നു, ഞങ്ങളുടെ ശരീരവും മനസും എല്ലാം കഴിഞ്ഞ 6 മാസത്തെ ഷൂട്ടിങ്ങിന് വേണ്ടി കൊടുത്തിട്ടുണ്ട്. ഇത് ഒരു ഊര്‍ജമാണ്. നമ്മളുടെ സ്വപ്നങ്ങളുടെ പിറകെ പോകുക, No matter what, or how people tell you, just chase your dreams and this entire unniverse will make it happen for you. കാവ്യ ഫിലിംസ് ഇന്ന് മലയാള സിനിമക്ക് ഒരു മുതല്‍ക്കൂട്ടാണ്. നല്ല നല്ല സിനിമകള്‍ ചെയ്യാന്‍ നമുക്കെല്ലാവര്‍ക്കും തരുന്ന വലിയൊരു ശക്തി. വേണു സാറും, ആന്റോ ചേട്ടനും പത്മകുമാര്‍ സാറും ചേര്‍ന്നവതരിപ്പിക്കുന്നു.

ഇടുക്കി ഡാമും കുതിച്ചൊഴുകുന്ന വെള്ളവും പേമാരിയുമെല്ലാമായി എത്തിയിരിക്കുന്ന പുതിയ പോസ്റ്ററില്‍ പാതി വെള്ളത്തില്‍ മുങ്ങിയ കേരളത്തെയും കാണാം. പ്രളയവും അതിജീവനവുമെല്ലാം കേരളത്തെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്ന സിനിമയായിരിക്കും ഇതെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചനകള്‍. 

]]>
Fri, 04 Nov 2022 23:07:35 +0530 Editor
വിജയ് ലോകേഷ് കനകരാജ് ചിത്രത്തിലെ വില്ലന്‍ വേഷം വിശാല്‍ ചോദിച്ച് വാങ്ങിയോ? http://newsmalayali.com/tamil-actor-vishal http://newsmalayali.com/tamil-actor-vishal വിജയ് ലോകേഷ് കനകരാജ് ചിത്രത്തിലെ വില്ലന്‍ വേഷം വിശാല്‍ ചോദിച്ച് വാങ്ങിയതെന്ന റിപ്പോര്‍ട്ട്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തില്‍ കഥാപാത്രത്തിന്റെ മികവനിക്കാള്‍ ഉപരി വലിയ പ്രതിഫലം എന്ന പ്രലോഭനമാണ് വിശാല്‍ വേഷം ചോദിച്ച് വാങ്ങാന്‍ കാരണമായി വാര്‍ത്ത വരുന്നത്.അങ്ങനെയെങ്കില്‍ അര്‍ജുന് പകരക്കാരനായിട്ടായിരിക്കും 'ദളപതി 67' ല്‍ വിശാല്‍ എത്തുക. 

അടുത്തിടെ നായകനായ സിനിമകളും സ്വന്തം നിര്‍മ്മാണക്കമ്പനിയായ വിശാല്‍ പ്രൊഡക്ഷന്‍സിന്റെ ചിത്രവും പരാജയമായത് വിശാലിനെ ബാധിച്ചിട്ടുണ്ട്. തന്റെ പ്രൊഡക്ഷനില്‍ വന്ന ചിത്രത്തിന്റെ തകര്‍ച്ച വന്‍ കടബാധ്യതകളിലേക്കാണ് താരത്തെ തള്ളി വിട്ടത്. ഒപ്പം താരത്തിന്റെ പിതാവിന്റെ ഗ്രാനൈറ്റ് ഫാക്ടറിയും തകര്‍ച്ചയുടെ വക്കിലാണത്രേ. ഈ ബാധ്യതകളൊക്കെയും മാറ്റിയെടുക്കാനായാണ് ഉയര്‍ന്ന പ്രതിഫലം വാങ്ങി 'ദളപതി 67' ല്‍ വിശാല്‍ ഭാഗമാകുക. 

വിജയ്യെ നേരില്‍ കണ്ട് വിശാല്‍ അവസരം ചോദിക്കുകയായിരുന്നുവെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നു.എന്നാല്‍ ഇതൊക്കെ ഗോസിപ്പുകള്‍ മാത്രമാണെന്നും താരം ചിത്രത്തിലുണ്ടോ എന്നത് തീരുമാനിക്കപ്പെട്ടിട്ടില്ലെന്നും മറ്റു ചിലര്‍ വാദിക്കുന്നു.

വിക്രമിനുശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമായതുകൊണ്ടുതന്നെ ഇന്നുവരെ ഒരു ചലച്ചിത്രത്തിനും നേടാന്‍ കഴിയാത്ത പ്രീപബ്ലിസിറ്റിയാണ് ദളപതി 67 നേടിയെടുത്തത്. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി പറയപ്പെടുന്നത് പ്രതിനായകന്മാരായി ആറ് പേര്‍ അഭിനയിക്കുന്നുവെന്നാണ് 

]]>
Fri, 04 Nov 2022 23:07:34 +0530 Editor
സിനിമയുടെ കാസ്റ്റിംഗ് ശ്രമകരമായ ജോലിയായിരുന്നു; ചതുരത്തിലേക്ക് സ്വാസിക എത്തിയതെങ്ങനെയെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുമ്പോള്‍ http://newsmalayali.com/Chathuram-Malayalam-movie-casting http://newsmalayali.com/Chathuram-Malayalam-movie-casting പ്രഖ്യാപനം മുതല്‍ സോഷ്യല്‍ മീഡിയയിലും സിനിമാ ലോകത്തും ഏറെ ചര്‍ച്ചയായ സിനിമയാണ് ചതുരം. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. ഇന്റിമേറ്റ് രംഗങ്ങള്‍ ഉള്ള ഈ ചിത്രത്തിലേക്ക് എന്തുകൊണ്ട് നടി സ്വാസികയെ തന്നെ നായികയായി തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍.

ആണിന്റേയും പെണ്ണിന്റേയും പ്രശ്നങ്ങള്‍ പറയുന്ന ചിത്രമാണ് ചതുരമെന്ന് നേരത്തെ സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. പലതരത്തിലുള്ള ക്രൈമുകള്‍ പെരുകുന്ന കേരളത്തില്‍ ചര്‍ച്ച ചെയ്യേണ്ട പ്രമേയമാണ് ചതുരത്തിന്റേതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. സ്വാസിക വളരെ ബോള്‍ഡായ ഒരു കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. 


   
സ്വാസികയെ ഈ ചിത്രത്തില്‍ കാസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുന്നത് വാസന്തി എന്ന ചിത്രത്തിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ സമയത്താണ്. അവരുടെ കുറച്ച് ക്ലിപ്പിങ്സ് ഒക്കെ കണ്ടിരുന്നു. യങ്ങും ബ്യൂട്ടിഫുളും ആയിട്ടുള്ള ഒരു പെണ്‍കുട്ടി. അതിന് ശേഷം യൂട്യൂബില്‍ എപ്പോഴോ ബ്രൗസ് ചെയ്യുമ്പോള്‍ തുടരും എന്നൊരു ഷോട്ട് ഫിലിം കണ്ടു. അതിലും ഈ കുട്ടി തന്നെ. കുഴപ്പമില്ലാതെ ചെയ്തിട്ടുമുണ്ട്. അങ്ങനെ ഇവരെ കോണ്‍ടാക്ട് ചെയ്തു. അവര്‍ വന്നു.
സ്വാസിക അമ്മയ്ക്കൊപ്പമായാണ് വന്നത്. മുഴുനീള ക്യാരക്ടറുണ്ടെന്ന് മനസിലാക്കി. ഇറോട്ടിസം ചെറുതായി വന്ന് പോവുന്നുണ്ടെന്നും മനസിലാക്കിയിരുന്നു. കിസിംഗ് സീനൊക്കെയുണ്ടെന്നും ആ സമയത്ത് എന്റെ ക്യാമറ പൂവിലേക്കോ ഫാനിലേക്കോ പോവില്ലെന്നും അവിടെത്തന്നെ കാണുമെന്നും പറഞ്ഞിരുന്നു. എനിക്ക് കുഴപ്പമില്ല, നമുക്കത് ചെയ്യാമെന്നായിരുന്നു സ്വാസിക പറഞ്ഞത്. അതിന് ശേഷമായാണ് റോഷനോട് കഥ പറഞ്ഞത്. തിരക്കഥ ഡിമാന്‍ഡ് ചെയ്ത കാര്യമാണ് അത്. അല്ലാതെ ഞാനായിട്ട് തിരുകിക്കയറ്റിയതല്ലെന്നുമായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞത്.

അങ്ങനെ ഒരു ദിവസം സ്വാസികയുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ നിന്റെ വേറെ ഏതെങ്കിലും ഷോട്ട് ഫിലിമോ വര്‍ക്കോ ഉണ്ടെങ്കില്‍ അയക്കാമോ എന്ന് ചോദിച്ചു. അപ്പോള്‍ തന്നെ അവള്‍ സീത സീരിയല്‍ എപ്പിസോഡിന്റെ ഒരു ക്ലിപ്പ് അയച്ചു. ഇത് കണ്ട് ഞാന്‍ ഞെട്ടി. സത്യമായും ഞെട്ടി. അയ്യോ എന്ന് തോന്നി. ടെലിവിഷന്‍ താരങ്ങള്‍ മോശമായതുകൊണ്ടല്ല പറഞ്ഞത്. ഞാന്‍ എടുക്കേണ്ട പണിയുടെ ലെവല്‍ ആലോചിച്ചാണ് ടെന്‍ഷന്‍ ആയത്.

അങ്ങനെ ഞാന്‍ വീണ്ടും അമ്മയുടെ അടുത്ത് പോയി അമ്മേ ഇവര്‍ സീരിയല്‍ ആക്ട്രസ് ആണല്ലോ എന്ന് ചോദിച്ചു. അതെയെന്ന് പറഞ്ഞു. അമ്മയ്ക്ക് ഇത് അറിയാമായിരുന്നെങ്കില്‍ പറയാമായിരുന്നില്ലേന്ന് ചോദിച്ചപ്പോള്‍ അഞ്ച് കൊല്ലമായി സീതയില്‍ അഭിനയിക്കുന്ന നടിയാണെന്നും നീ അറിയില്ലേയെന്നും ചോദിച്ചു. സാസ്വികയുമൊത്തുള്ള ഷൂട്ട് എളുപ്പമായിരുന്നു.

സീരിയല്‍ താരങ്ങളെ കുറിച്ച് പൊതുവെ പറയുന്ന കാര്യം ഓവര്‍ ആക്ടിങ് ആയിരിക്കുമെന്നാണല്ലോ. ശരിക്കും ഓവര്‍ ആക്ട് ചെയ്യുന്നവരെ ഡയരക്ട് ചെയ്യുന്നതാണ് സുഖം. ലെവല്‍ കുറച്ചാല്‍ മതിയല്ലോആക്ടിങ് ഇല്ലാത്തവരുടെ അടുത്ത് നിന്ന് കൊണ്ടുവരാനാണ് പാട്. അറിയുന്നവര്‍ തന്നെ അണ്ടര്‍ ആക്ടിങ് എന്ന് പറഞ്ഞ് നില്‍ക്കും. സാസ്വികയ്ക്കൊപ്പമുള്ള ഷൂട്ട് എളുപ്പമായിരുന്നു. ചില സീനുകള്‍ ചെയ്യുമ്പോള്‍ ലെവല്‍ കുറയ്ക്കണമെന്നും ദേ ടെലിവിഷന്‍ കേറിവന്നു എന്നുമൊക്കെ ഞാന്‍ പറയുമായിരുന്നു (ചിരി), സിദ്ധാര്‍ത്ഥ് പറയുന്നു.

ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാനായി താന്‍ നടത്തിയ മുന്നൊരുക്കങ്ങളെ കുറിച്ച് നടി സ്വാസികയും വ്യക്തമാക്കി. ആ രംഗങ്ങള്‍ ചെയ്യുമ്പോള്‍ ചിരി വരും പലപ്പോഴും റീടേക്ക് പോയിട്ടുണ്ട് എന്നാണ് സ്വാസിക പറയുന്നത്.ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിന് മുമ്പ് താന്‍ ചെയ്ത കാര്യം തിരക്കഥ നന്നായി വായിക്കുക എന്നതാണ്. എന്താണോ സംവിധായകന്‍ പറയുന്നത് അത് വ്യക്തമായി കേട്ട് മനസിലാക്കുകയും ചെയ്തു. ആ രംഗത്ത് വരുന്ന തനിക്കും റോഷനും അലന്‍ ചേട്ടനും എല്ലാം സംവിധായകന്‍ കാര്യങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞു തരും.

എല്ലാം വ്യക്തമായിട്ടാണ് ടേക്കിലേക്ക് കടക്കുക. ഇന്റിമേറ്റ് രംഗത്തില്‍ അഭിനയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒന്നാമത് അത്രയും നേരം സംസാരിച്ചു നിന്ന സുഹൃത്തിനൊപ്പമാണ് ഇത്തരമൊരു രംഗത്ത് അഭിനയിക്കേണ്ടി വരിക. ചിരി വരും. അപ്പോള്‍ റീ ടേക്ക് പോവും. അതല്ലെങ്കില്‍ ലൈറ്റ് പോവും, ഫോക്കസ് പോകും.

അപ്പോഴൊക്കെ റീ ടേക്കുകള്‍ വരും. അങ്ങനെ വരുമ്പോള്‍ മടുപ്പാകും, എന്തിനാണ് ഈ രംഗം ചെയ്യുന്നത് എന്ന തോന്നല്‍ പോലും ഉണ്ടാവും. നാല് സെക്കന്റ് മാത്രമേ ആ രംഗം ഉള്ളുവെങ്കിലും. അതിന് എടുക്കുന്ന പരിശ്രമം വളരെ കൂടുതലാണ് എന്നാണ് സ്വാസിക  അഭിമുഖത്തില്‍ പറയുന്നത്.

]]>
Fri, 04 Nov 2022 23:07:30 +0530 Editor
Dileep| അണ്ടർവേൾഡ് ഡോണായി ദിലീപ്; അരുൺ ഗോപി ചിത്രം ബാന്ദ്ര ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് http://newsmalayali.com/dileep-arun-gopy-tamannaah-movie-bandra-first-look-poster http://newsmalayali.com/dileep-arun-gopy-tamannaah-movie-bandra-first-look-poster സൂപ്പർ ഹിറ്റായ രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാന്ദ്ര. അണ്ടർവേള്‍ഡ് ഡോൺ ആയാണ് ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ദിലീപിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പേര് പ്രഖ്യാപിച്ചിട്ടുളള പോസ്റ്റർ റിലീസ് ചെയ്തത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ പോസ്റ്റർ വൈറലായി.

വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ തമന്ന ഭാട്ടിയയാണ് നായിക. ശരത് കുമാർ, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യൻ സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവൻ ഷാജോൺ തുടങ്ങി വമ്പൻ താരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ദിലീപിന്‍റെ കരിയറിലെ 147ാം ചിത്രമാണ് ഇത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഷാജി കുമാര്‍ ഛായാഗ്രഹണം. സംഗീതം സാം സി എസ് , എഡിറ്റിങ് വിവേക് ഹര്‍ഷന്‍, പ്രൊഡക്‌ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.

]]>
Fri, 28 Oct 2022 18:32:20 +0530 Editor
Dileep in Parakkum Pappan | ദിലീപ് സൂപ്പർ ഹീറോ ആകുമോ? 'പറക്കും പപ്പൻ' പോസ്റ്റർ പുറത്തിറക്കി നടൻ http://newsmalayali.com/movies-dileep-likely-to-play-super-hero-in-new-movie-parakkum-pappan http://newsmalayali.com/movies-dileep-likely-to-play-super-hero-in-new-movie-parakkum-pappan മലയാളത്തിൽ ഒരു സൂപ്പർഹീറോ ചിത്രവും പിറക്കും മുൻപേ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ദിലീപിന്റെ (Dileep) പറക്കും പപ്പൻ (Parakkum Pappan). 2018ലാണ് ഈ സിനിമ അന്നൗൻസ് ചെയ്തത്. വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം നടന്റെ പിറന്നാൾ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിയാൻ വിഷ്ണുവാണ്. ലോക്കൽ സൂപ്പര്‍ ഹീറോ ആയാണ് ദിലീപ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നുള്ള ആദ്യ നിര്‍മാണ സംരംഭമാണിത്.

മുതിർന്ന ചലച്ചിത്ര നിർമ്മാതാവ് റാഫിയാണ് തിരക്കഥയെഴുതിയിരിക്കുന്നത്, സൂപ്പർഹീറോ സിനിമയിൽ പറക്കാനുള്ള ശക്തി നേടുന്ന ഒരു ഗ്രാമത്തിലെ സാധാരണക്കാരന്റെ കഥയാണ് പറയുന്നത്.

അനിരുദ്ധ് രവിചന്ദർ ഈ സിനിമയ്ക്ക് സംഗീതമൊരുക്കും എന്നൊരു വാർത്ത വന്നിരുന്നു.

അതേസമയം, സൂപ്പർ ഹിറ്റായ രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാന്ദ്ര. അണ്ടർവേള്‍ഡ് ഡോൺ ആയാണ് ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ തമന്ന ഭാട്ടിയയാണ് നായിക. ശരത് കുമാർ, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യൻ സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവൻ ഷാജോൺ തുടങ്ങി വമ്പൻ താരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.\

ദിലീപിന്‍റെ കരിയറിലെ 147ാം ചിത്രമാണ് ഇത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം.

]]>
Fri, 28 Oct 2022 18:29:07 +0530 Editor
Thesni Khan | കഥ, സംവിധാനം തെസ്നി ഖാൻ; ഹ്രസ്വചിത്രം 'ഇസ്തിരി' റിലീസ് ചെയ്തു http://newsmalayali.com/thesni-khan-turns-director-screenwriter-for-the-shortfilm-isthiri http://newsmalayali.com/thesni-khan-turns-director-screenwriter-for-the-shortfilm-isthiri ചലച്ചിത്ര താരം തെസ്‌നി അലി ഖാൻ ആദ്യമായി കഥയും സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമായ 'ഇസ്തിരി' സൈന മൂവീസിലൂടെ റിലീസായി. സന്ധ്യ അയ്യർ, സ്നേഹ വിജയൻ, ആരോമൽ, ബിന്ദു വരാപ്പുഴ, സുജിത്ത്, ധന്യ നാഥ്, ജയരാജ് സെഞ്ച്വറി എന്നിവരാണ് പ്രധാന താരങ്ങൾ. ഡ്രീം ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജയരാജ്, ഷിനോദ് എന്നിവർ ചേർന്ന് എഴുതുന്നു. പ്രവിരാജ് വി. നായർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സജിത ദേവസ്യ എഴുതിയ വരികൾക്ക് വിനായക് പ്രസാദ് സംഗീതം പകരുന്നു.


ആലാപനം-വിനായക് പ്രസാദ്, ഡിസൈൻ- ലൈനോജ് റെഡ്ഡിസൈൻ, കോസ്റ്റ്യൂം ഡിസൈനർ- ജിഷ പ്രസാദ്, മേക്കപ്പ്- ഇർഷാദ്, കല- അലോക് റവ്യ, അസിസ്റ്റന്റ് ഡയറക്ടർ- രോഹിത്, സ്റ്റുഡിയോ- എൻ എസ് മീഡിയ, റെക്കോഡിംഗ് & മിക്സിംഗ് - നിഹിൽ പി വി, സൗണ്ട് ഡിസൈൻ- നിഹിൽ പി വി, ഷിജു എം എക്സ്, പ്രോഗ്രാമിംഗ് : വിഷ്ണു പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ- റിച്ചാർഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, അസോസിയേറ്റ് ഡയറക്ടർ- ജോമാൻ ജോഷി തിട്ടയിൽ, എഡിറ്റർ- ഷമീർ, പി.ആർ.ഒ. -എ.എസ്. ദിനേശ്.

]]>
Thu, 27 Oct 2022 04:14:54 +0530 Editor
Amala Paul | അമല പോൾ നായികയാവുന്ന 'ടീച്ചർ' റിലീസ് ഡിസംബറിൽ; തിയതി പ്രഖ്യാപിച്ചു http://newsmalayali.com/movies-amala-paul-movie-teacher-gets-a-release-date-in-december-2022 http://newsmalayali.com/movies-amala-paul-movie-teacher-gets-a-release-date-in-december-2022 അമല പോളിനെ (Amala Paul) കേന്ദ്ര കഥാപാത്രമാക്കി അതിരൻ എന്ന ചിത്രത്തിനു ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദി ടീച്ചർ' ഡിസംബർ രണ്ടിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. അമല പോളിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.

ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങൻ, മഞ്ജു പിള്ള, അനുമോള്‍, മാലാ പാർവ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

വരുൺ ത്രിപുരനേനി, അഭിഷേക് രാമിശെട്ടി, ജി. പൃഥ്വിരാജ് എന്നിവർ നട്ട് മഗ് പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വി.ടി.വി. ഫിലിംസ് നിർമ്മിക്കുന്നു. 
അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. പി വി ഷാജി കുമാര്‍, വിവേക് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ- ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- വിനോദ് വേണുഗോപാല്‍, കല- അനീസ് നാടോടി, മേക്കപ്പ്- അമല്‍ ചന്ദ്രൻ, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീന്‍, സ്റ്റിൽസ്- ഇബ്സൺ മാത്യു, ഡിസൈൻ- ഓള്‍ഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അനീവ് സുകുമാര്‍, ഫിനാന്‍സ് കണ്‍ട്രോളർ- അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ശ്രീക്കുട്ടൻ ധനേശന്‍, ജസ്റ്റിന്‍ കൊല്ലം; അസോസിയേറ്റ് ഡയറക്ടർ- ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാൻ- ഷിനോസ് ഷംസുദ്ദീന്‍, അസിസ്റ്റന്റ് ഡയറക്ടർ- അഭിജിത്ത് സര്യ, ഗോപിക ചന്ദ്രന്‍, സൗണ്ട് ഡിസൈൻ- സിംങ് സിനിമ, ആക്ഷൻ- രാജശേഖര്‍, വിഎഫ്എക്‌സ്-പ്രോമിസ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ അഭിനയത്തിലൂടെയാണ് നടി അമല പോൾ (Amala Paul) അറിയപ്പെടുന്നത്. 'മൈന'യിലെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 'ഹെബ്ബുലി' എന്ന ചിത്രത്തിലൂടെയാണ് നടി കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഹിന്ദി വെബ് സീരീസായ 'രഞ്ജിഷ് ഹി സാഹിയിലും' 'വിക്ടിം: ഹൂ ഈസ് നെക്സ്റ്റ്?' എന്ന തമിഴ് പരമ്പരയിലും അവർ അഭിനയിച്ചിട്ടുണ്ട്. രണ്ടും ഈ വർഷം പുറത്തിറങ്ങി.

ഒരു ഇന്ത്യൻ പ്രണയകഥയിലെ അഭിനയത്തിന് ഏഷ്യാനെറ്റ് ഫിലിം അവാർഡും അമൃത ഫിലിം അവാർഡും കൂടാതെ 2015ലെ 'മിലി' എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ അവാർഡ് സൗത്ത് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നടിക്ക് ലഭിച്ചിട്ടുണ്ട്.

Summary: Amala Paul movie Teacher gets a release date in December 2022

]]>
Thu, 27 Oct 2022 04:13:37 +0530 Editor
ചെങ്ങന്നൂരിന്റെ ഗൃഹാതുരത; ഓലമേഞ്ഞ കൊട്ടകയിൽ സിനിമാ കാണാം, പമ്പാതീരത്തെ സന്തോഷ് ടാക്കീസ് വീണ്ടും http://newsmalayali.com/movies-a-very-old-cine-hall-makes-its-way-back-to-chengannur-for-10-day http://newsmalayali.com/movies-a-very-old-cine-hall-makes-its-way-back-to-chengannur-for-10-day പണ്ടൊരുനാൾ ഓലമേഞ്ഞ കൊട്ടകയിൽ ഇരുന്ന് സിനിമ കണ്ടവർക്ക് വീണ്ടും ആ പഴമയിലേക്ക് മടങ്ങിപ്പോകാം. ചെങ്ങന്നൂരിലേക്ക് അടുത്ത 10 ദിവസത്തേക്ക് സന്തോഷ് ടാക്കീസ് മടങ്ങിവരുന്നു.

ഒരു കാലത്ത് ചെങ്ങന്നൂരിന്റെ പ്രിയപ്പെട്ട തിയേറ്ററായിരുന്ന സന്തോഷ് ടാക്കീസ് കാലത്തിന്റെ കുത്തൊഴുക്കിൽ വിസ്‌മൃതിയിലേക്ക് മറഞ്ഞു. #ചെങ്ങന്നൂർപെരുമയുടെ ഭാഗമായി സന്തോഷ് ടാക്കീസിനെ വീണ്ടും പുനർസൃഷ്ടിക്കുകയാണ്. ചെങ്ങന്നൂർ പെരുമയുടെ നാളുകളിൽ ഓലമേഞ്ഞ പഴയ സിനിമാകൊട്ടക തിരികെ വരും.

10 ദിവസങ്ങൾ സന്തോഷ് ടാക്കീസിൽ പഴയ ക്ലാസിക് സിനിമകൾ പ്രദർശിപ്പിക്കും. മാറ്റിനിയും ഫസ്റ്റ്ഷോയുമാണ് ഉണ്ടാകുക. നാടൻ ചായക്കടയും, മുറുക്കാൻ പീടികയും, പുസ്തകക്കടയും, വർത്തമാനത്തട്ടും, പഴയകാല സിനിമാ ഉപകരണങ്ങളുടെ പ്രദർശനവും ഒക്കെ ഉണ്ടാകും

കേരള ചലച്ചിത്ര അക്കാദമിയും, ഫിലിം ഡെവലപ്മെന്റ് കോർപറേഷനും ചേർന്നാണ് കൊട്ടക നടത്തുന്നത്. ഇന്ന് സന്തോഷ് ടാക്കീസിന്റെ അവസാനഘട്ട ഒരുക്കങ്ങൾ സന്ദർശിച്ചു വിലയിരുത്തി

]]>
Tue, 25 Oct 2022 17:09:15 +0530 Editor
'കാതൽ': ജ്യോതിക 12 വർഷത്തിനു ശേഷം മലയാളത്തിൽ വരുമ്പോൾ മമ്മൂട്ടിയുടെ നായിക http://newsmalayali.com/jyothika-to-pair-with-mammooty-on-jeo-baby-next-movie http://newsmalayali.com/jyothika-to-pair-with-mammooty-on-jeo-baby-next-movie 12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ജ്യോതികയുടെ തിരിച്ചുവരവ്. കാതൽ എന്നാണ് ചിത്രത്തിന്റെ പേര്. റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ.

ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണിത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. കാതലിന്റെ ചിത്രീകരണം ഒക്ടോബർ 20 ന് കൊച്ചിയിൽ ആരംഭിക്കും.

മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൻ നേരത്ത്‌ മയക്കം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്റർനാഷണൽ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ഡി ഓ പി : സാലു കെ തോമസ്, എഡിറ്റിങ് : ഫ്രാൻസിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കൻ, ആർട്ട് :ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്സ് , സൗണ്ട് ഡിസൈൻ : ടോണി ബാബു MPSE, ഗാനരചന : അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, മേക്ക് അപ്പ് : അമൽ ചന്ദ്രൻ, കോ ഡയറക്ടർ : അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ് : ലെബിസൺ ഗോപി, ഡിസൈൻ : ആന്റണി സ്റ്റീഫൻ.

]]>
Tue, 18 Oct 2022 22:44:51 +0530 Editor
Allu Arjun | അല്ലുവിന്റെ കുടുംബത്തിന് ഇത് വിശേഷ ദിവസം; ഭാര്യയുടെ പിറന്നാളിന് സകുടുംബം സുവർണക്ഷേത്രത്തിൽ http://newsmalayali.com/movies-allu-arjun-and-family-offered-prayers-at-golden-temple-amritsar http://newsmalayali.com/movies-allu-arjun-and-family-offered-prayers-at-golden-temple-amritsar ഭാര്യയുടെ പിറന്നാൾ ദിനം വ്യത്യസ്തമായി ആഘോഷിച്ച് അല്ലു അർജുൻ (Allu Arjun). അല്ലു അർജുനും ഭാര്യ സ്‌നേഹ റെഡ്ഡിയും മക്കളും ജന്മദിനം ആഘോഷിക്കാനായി അമൃത്സറിലേക്കാണ് ഇത്തവണ പോയത്. നടൻ കുടുംബത്തോടൊപ്പം സുവർണ്ണ ക്ഷേത്രം സന്ദർശിച്ചു.

സെപ്റ്റംബർ 29 വ്യാഴാഴ്ച ഭാര്യ സ്നേഹ റെഡ്ഡിയുടെ 37-ാം ജന്മദിനം ആഘോഷിക്കാനാണ് അദ്ദേഹം സുവർണ ക്ഷേത്രത്തിൽ എത്തിയത്. ചിത്രങ്ങൾ അർജുൻ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പങ്കിട്ടു. സ്‌നേഹയ്‌ക്കും കുട്ടികളായ അയാനും അർഹയ്‌ക്കുമൊപ്പം നിൽക്കുന്ന ചിത്രം അദ്ദേഹം പങ്കുവെച്ചു.

'ഹാപ്പി ബർത്ത്‌ഡേ ക്യൂട്ടി' എന്നാണ് അല്ലു പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്. പ്രത്യേക അവസരത്തിൽ കുടുംബം അമൃത്‌സറിലേക്ക് ചേക്കേറുകയും സുവർണ ക്ഷേത്രം സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്‌തതായി അല്ലു അർജുൻ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു.

ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ താരം ഈ അനുഭവത്തെ 'മാജിക്കൽ' എന്നാണ് വിശേഷിപ്പിച്ചത്. സ്‌നേഹ, അയാൻ, അർഹ എന്നിവർക്കൊപ്പം നിൽക്കുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആഘോഷങ്ങളിൽ നിന്നുള്ള മറ്റൊരു ചിത്രവും അദ്ദേഹം പങ്കിട്ടു, അതിൽ സ്നേഹ ജന്മദിന കേക്ക് മുറിക്കുന്നത് കാണാം. 'ഹാപ്പി ബർത്ത്ഡേ ക്യൂട്ടി' എന്നാണ് ഈ ചിത്രത്തിന് അദ്ദേഹം അടികുറിപ്പ് നൽകിയത്.

സാധാരണക്കാരനായി സുവർണ ക്ഷേത്രത്തിൽ എത്തി ക്യൂ നിൽക്കുന്ന അല്ലുവിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വെെറലാണ്.

അതേസമയം 'പുഷ്പ: ദി റൈസിന്റെ' മഹത്തായ വിജയത്തിന് ശേഷം അല്ലു അർജുൻ അടുത്തതായി അഭിനയിക്കുന്നത്, 'പുഷ്പ: ദി റൂൾ' എന്ന ചിത്രത്തിലാണ്. ഒക്ടോബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് താരം ആരംഭിക്കും.

2023 പകുതിയോടെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നതെന്നാണ് സൂചന. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ ചിത്രത്തിലെത്തിയത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അർജുൻ പുഷ്പയിൽ എത്തിയത്. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലിന്റെ വില്ലൻ വേഷവും ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു.

ഇവർ തമ്മിലുള്ള പോരാട്ടത്തിന് തന്നെയാണ് രണ്ടാം ഭാഗത്തിലും ആരാധകർ കാത്തിരിക്കുന്നത്. രശ്മിക മന്ദാന നായികയായ ചിത്രത്തിൽ സമന്തയുടെ ഐറ്റം ഡാൻസും ആഘോഷിക്കപ്പെട്ടു.

കഴിഞ്ഞ ഡിസംബർ 29 തിന് റിലീസ് ചെയ്ത ചിത്രം പിന്നീട് ആമസോണിലും റിലീസ് ചെയ്തിരുന്നു. നാല് ആഴ്ച കൊണ്ട് 300 കോടിയാണ് ആഗോളതലത്തിൽ ചിത്രം നേടിയത്.

മലയാളത്തിലും തമിഴിലുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. രണ്ട് ഭാഗങ്ങളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് 'പുഷ്പ: ദ റൈസ്' എന്നായിരുന്നു. പി.ആർ.ഒ.- ആതിര ദിൽജിത്ത്.

Summary: Allu Arjun and family offered prayers at Golden temple Amritsar on the occasion of Sneha Reddy's birthday

]]>
Sat, 01 Oct 2022 01:58:11 +0530 Editor
Vedikkettu Movie | മുണ്ടും മടക്കി കുത്തി കലിപ്പ് ലുക്കില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍; പ്രതീക്ഷയേറ്റി 'വെടിക്കെട്ട്' പോസ്റ്റര്‍ http://newsmalayali.com/vishnu-unnikrishan-bibin-george-directorial-debut-vedikkettu http://newsmalayali.com/vishnu-unnikrishan-bibin-george-directorial-debut-vedikkettu തീർത്തും പുതുമുഖങ്ങളെ അണിനിരത്തി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ഒരുക്കുന്ന പുതിയ ചിത്രം 'വെടിക്കെട്ടി'ന്‍റെ പുതിയ പോസ്റ്റർ റിലീസായി. ചിത്രത്തിലെ ഇരുന്നൂറോളം പുതുമുഖങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിലൂടെയാണ്  പോസ്റ്റർ റിലീസായത്.കട്ട കലിപ്പിൽ നിൽക്കുന്ന വിഷ്ണുവിൻ്റെ കഥാപാത്രത്തെയാണ് പോസ്റ്ററിൽ കാണുന്നത്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും ആണ് സഹനിർമ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ജോൺകുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ,ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്.

പശ്ചാത്തല സംഗീതം: അൽഫോൺസ്, ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജെ.പി, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്,
മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, കോസ്റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, ചീഫ് അസോ. ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, ആക്ഷൻ: ഫിനിക്സ് പ്രഭു , മാഫിയ ശശി, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മനേജേർ: ഹിരൻ, നിതിൻ ഫ്രഡ്ഡി, നൃത്ത സംവിധാനം: ദിനേശ് മാസ്റ്റർ, അസോ. ഡയറക്ടർ: സുജയ് എസ് കുമാർ, ഗ്രാഫിക്സ്: നിധിൻ റാം, ഡിസൈൻ: ടെൻപോയിൻ്റ്, സ്റ്റിൽസ്: അജി മസ്ക്കറ്റ്, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

]]>
Mon, 19 Sep 2022 17:57:16 +0530 Editor
National Cinema Day | 75 രൂപക്ക് സിനിമാ ടിക്കറ്റ്; ദേശീയ സിനിമ ദിനത്തിൽ മാറ്റം; പുതിയ തീയതി അറിയാം http://newsmalayali.com/why-national-cinema-day-postponed-by-a-week-from-september-16 http://newsmalayali.com/why-national-cinema-day-postponed-by-a-week-from-september-16 സെപ്തംബർ 16 ന് രാജ്യത്തുടനീളം നടത്താനിരുന്ന ദേശീയ സിനിമാ ദിനം (National Cinema Day) സെപ്റ്റംബർ 23 ലേക്ക് മാറ്റി. ഈ മാസം മൂന്നാം തീയതി സിനിമാ പ്രേക്ഷകർക്ക് വളരെ കുറഞ്ഞ നിരക്കിൽ സിനിമകൾ കാണാൻ അവസരം നൽകിക്കൊണ്ട് അമേരിക്കയിൽ ദേശീയ സിനിമാദിനം ആചരിച്ചിരുന്നു. ഇതേത്തുടർന്നാണ് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും സമാനമായ രീതിയിൽ ഇന്ത്യയിൽ ദേശീയ സിനിമാദിനം പ്രഖ്യാപിച്ചത്. ഇത് സെപ്റ്റംബർ 16 ന് ആയിരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. മഹാമാരിയെ തുടർന്ന് മൾട്ടിപ്ലക്‌സുകൾക്ക് ബിസിനസ് തിരികെ ലഭിച്ചതിന് പ്രേക്ഷകരോടുള്ള നന്ദി സൂചകമായാണ് സിനിമാ ദിനം പ്രഖ്യാപിച്ചതെന്നും അറിയിച്ചിരുന്നു.

സിനിമാ ദിനത്തോടനുബന്ധിച്ച് പിവിആർ, ഐനോക്സ്, സിനിപോളിസ്, കാർണിവൽ, ഡിലൈറ്റ് എന്നിവയുൾപ്പെടെയുള്ള മൾട്ടിപ്ലക്‌സുകളിലെ 4,000 സ്‌ക്രീനുകളിൽ 75 രൂപയ്ക്ക് സിനിമാ ടിക്കറ്റുകൾ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഹരി ഉടമകളുടെ അഭ്യർത്ഥന മാനിച്ചാണ് പങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സെപ്റ്റംബർ 23 ലേക്ക് ദേശീയ സിനിമാ ദിനം മാറ്റിവെച്ചതെന്ന് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഔദ്യോ​ഗിക പ്രസ്താവനയിൽ പറഞ്ഞു. 75 രൂപ നിരക്കിൽ തന്നെ പ്രേക്ഷകർക്ക് അന്നേ ദിവസം സിനിമ കാണാമെന്നും എംഎഐ അറിയിച്ചു

അതിനിടെ, സെപ്തംബർ 16ന് ആചരിക്കാനിരുന്ന ദേശീയ സിനിമാദിനം സെപ്തംബർ 23ലേയ്ക്ക് മാറ്റിവയ്ക്കാൻ കാരണം അടുത്തിടെ പുറത്തിറങ്ങിയ ബിഗ്‌ബഡ്‌ജറ്റ് ചിത്രം ബ്രഹ്മാസ്ത്രയുടെ വിജയമാണെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. സെപ്തംബർ ഒൻപതിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം തന്നെ 200 കോടിയോളം കളക്ഷൻ നേടിയെന്ന് ബോക്‌സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നു.



ഏറെ നാളുകൾക്ക് ശേഷം ഒരു ബോളിവുഡ് ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുന്നു എന്ന പ്രത്യേകതയും ബ്രഹ്മാസ്ത്രയ്ക്കുണ്ട്. 75 രൂപയ്ക്ക് ഉടൻ ടിക്കറ്റ് വിറ്റാൽ അത് ബ്രഹ്മാസ്ത്രയുടെ കളക്ഷനെ ബാധിക്കുമെന്നും ബ്രഹ്മാസ്ത്രയുടെ പ്രകടനത്തെ ബാധിക്കാതിരിക്കാൻ ദിവസം ദേശീയ സിനിമാ ദിനം മറ്റൊരു ദിവസത്തേക്കു മാറ്റാൻ തിയേറ്റർ ഉടമകൾ അഭ്യർത്ഥിക്കുകയായിരുന്നെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയിൽ ആലിയ ഭട്ട്. റൺബീർ കപൂർ എന്നിവരാണ് മുഖ്യ വേഷത്തിൽ എത്തുന്നത്. രൺബീർ കപൂർ, അയാൻ മുഖർജി, കരൺ ജോഹർ, ഹിറൂ ജോഹർ, അപൂർവ മേത്ത, നമിത് മൽഹോത്ര, മരിജ്കെ ഡിസൂസ എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചത്.

ദേശീയ സിനിമാ ദിനത്തിലെ ടിക്കറ്റ് നിരക്കിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ തിയേറ്ററുകളുടെ വെബ്സൈറ്റുകളിലും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും ലഭ്യമാക്കുമെന്ന് എംഎഐ അറിയിച്ചു. കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി #NationalCinemaDay എന്ന ഹാഷ് ടാഗ് ഫോളോ ചെയ്യാമെന്നും മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

]]>
Fri, 16 Sep 2022 22:35:47 +0530 Editor
വേവാത്ത ഭക്ഷണം ആർക്കും ഇഷ്ടമാവില്ലെന്ന് 'ഗോൾഡ്' റിലീസിനെ കുറിച്ച് ചോദിച്ചപ്പോൾ അൽഫോൻസ് പുത്രൻ; വേവാനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ http://newsmalayali.com/director-alphonse-puthren-about-prithviraj-sukumarans-gold-movie-release http://newsmalayali.com/director-alphonse-puthren-about-prithviraj-sukumarans-gold-movie-release പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ഗോൾഡ്’ സിനിമയുടെ റിലീസ് ഇനിയും നീളുമെന്ന് വ്യക്തമാക്കി സംവിധായകൻ അൽഫോൻസ് പുത്രൻ. ഫേസ്ബുക്കിൽ ഒരു ആരാധകന്‍റെ കമന്‍റിന് മറുപടിയായാണ് അൽഫോൻസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തിരുവോണത്തിന് ഇറങ്ങേണ്ടിയിരുന്ന ചിത്രത്തിന്‍റെ റിലീസ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീരാനുള്ളതുകൊണ്ടാണ് നീട്ടി വയ്ക്കുകയുണ്ടായത്.

റിലീസ് ഡേറ്റ് എന്നാണ് എന്നായിരുന്നു ആരാധകന്‍റെ കമന്‍റ്. ‘കുറച്ചു കൂടി വർക്ക് തീരാനുണ്ട് ബ്രോ. കുറച്ച് സിജി, കുറച്ച് മ്യൂസിക്, കുറച്ച് കളറിങ്, കുറച്ച് അറ്റകുറ്റപ്പണികളും ബാലൻസ് ഉണ്ട്. അതു തീരുമ്പോൾ തന്നെ ഞാൻ ഡേറ്റ് പറയാം. അതുവരെ എന്നോട് ക്ഷമിക്കണം ബ്രോ. ഓണം ആയിരുന്നു തീയേറ്ററിൽനിന്ന് സജസ്റ്റ് ചെയ്ത ഡേറ്റ്. പക്ഷേ അന്ന് വർക്ക് തീർന്നില്ല. വേവാത്ത ഭക്ഷണം ആർക്കും ഇഷ്ടാവില്ല ബ്രോ. അതുകൊണ്ട് നല്ലോണം വെന്തിട്ട് തരാം എന്ന് കുക്ക് ആയ ഞാൻ തീരുമാനിച്ചു. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ട് റിലീസ് ചെയ്യാൻ കഴിയാത്തതിൽ ക്ഷമിക്കണം’, എന്നാണ് അൽഫോൻസ് നൽകിയിരിക്കുന്ന മറുപടി.

സൂപ്പർ ഹിറ്റായ പ്രേമത്തിന് ശേഷം ഏഴുവർഷത്തെ കാത്തിരിപ്പിനു ശേഷമാണ് അൽഫോൻസ് പുത്രന്‍റെ ചിത്രം തീയേറ്ററുകളിലെത്തുന്നത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായെത്തുന്നത്. അൽഫോൻസിന്‍റെ മറുപടിക്ക് നിരവധി കമന്‍റുകളാണ് വരുന്നത്. വേവാൻ ആയി കാത്തിരിക്കുന്നുവെന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്

Read Latest Malayalam Movie News

എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്ത് - കൊച്ചി വിമാനത്തിന്റെ ചിറകിൽ നിന്നും പുക; ആളപായമില്ല

]]>
Thu, 15 Sep 2022 00:00:14 +0530 Editor
ബാഹുബലി മുതല്‍ ബ്രഹ്മാസ്ത്ര വരെ; ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് എന്ത് സംഭവിച്ചു http://newsmalayali.com/movies-from-brahmastra-to-baahubali-what-happend-to-the-most-expensive-movies-in-india http://newsmalayali.com/movies-from-brahmastra-to-baahubali-what-happend-to-the-most-expensive-movies-in-india ഒരു വര്‍ഷത്തില്‍ 1600 മുതല്‍ 1800 സിനിമകള്‍ വരെയാണ് ഇന്ത്യയില്‍ റിലീസാകുന്നത്. രാജ്യത്തെ ഏറ്റവുമധികം സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന സിനിമാവ്യവസായം അനവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച് പുറത്തിറങ്ങുന്ന സിനിമകളൊന്നും പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തത് മൂലം കനത്ത സാമ്പത്തിക ബാധ്യതയാണ് നിര്‍മ്മാതാക്കള്‍ക്ക് വരുത്തിവയ്ക്കുന്നത്. കോടികള്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ മികച്ച റിസള്‍ട്ട് നല്‍കിയ സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്.

ബോക്സ്ഓഫിസ് റെക്കോര്‍ഡുകള്‍ കാറ്റില്‍പറത്തിയ രാജമൌലി ചിത്രം ആര്‍ആര്‍ആര്‍ തന്നെയാണ് 2022ല്‍ പുറത്തിറങ്ങിയ ഏറ്റവുമധികം മുതല്‍മുടക്കുള്ള ചിത്രം, രാം ചരണും ജൂനിയര്‍ എന്‍ടിആറും നായകന്മാരായെത്തിയ ചിത്രത്തിന്‍റെ ബജറ്റ് 550 കോടി രൂപയാണ്. 18 വിഎഫ്എക്സ് സ്റ്റുഡിയോകളിലായി ഏകദേശം 2800 ഓളം വിഎഫ്കസ് ഷോട്ടുകളാണ് സിനിമയ്ക്കായി ഒരുക്കിയത്. വേള്‍ഡ് വൈഡ് റിലീസ് ചെയ്ത ചിത്രം 1200 കോടിയിലധികമാണ് കളക്ഷന്‍ നേടിയത്.

500 കോടി മുതല്‍ മുടക്കില്‍ ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച എന്തിരന്‍ 2.0 ആണ് ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ രണ്ടാമന്‍. രജനീകാന്ത്, അക്ഷയ്കുമാര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം 519 കോടിയിലെറെ കളക്ഷന്‍ നേടിയിരുന്നു.

ബോളിവുഡ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാണുന്ന രണ്‍ബീര്‍ കപൂറിന്‍റെ ബ്രഹ്മാസ്ത്ര 410 കോടി രൂപ മുതല്‍ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. വിഎഫ്എക്സ് രംഗങ്ങള്‍ക്കായി ഹോളിവുഡ് ടെക്നീഷ്യന്‍മാരെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്

ബാഹുബലി നായകന്‍ പ്രഭാസിനെ നായകനാക്കി നിര്‍മ്മിച്ച സാഹോ 300 കോടിരൂപ ബജറ്റിലാണ് ഒരുക്കിയത്. പ്രേക്ഷകരില്‍ നിന്ന് സമ്മിശ്രപ്രതികരണം നേടിയ ഈ ബഹുഭാഷാ ചിത്രം ആഗോള തലത്തില്‍ 430 കോടി രൂപ കളക്ട് ചെയ്തിരുന്നു.

പ്രഭാസ് , പൂജെ ഹെഗ്ഡെ എന്നിവര്‍ കേന്ദ്രക്ഥാപാത്രങ്ങളായി പുറത്തിറങ്ങിയ രാധേ ശ്യാമിന്‍റെ ബജറ്റ് ഏകദേശം 300-350 കോടിയാണ്. എന്നാല്‍ തിയേറ്ററുകളില്‍ പരാജയപ്പെട്ട സിനിമ 200 കോടി രൂപയാണ് ആകെ കളക്ട് ചെയ്തത്. പ്രഭാസിന്‍റെ താരമൂല്യം കുറയാനും ചിത്രത്തിന്‍റെ പരാജയം കാരണമായി.

അമീര്‍ ഖാനും, അമിതാഭ് ബച്ചനും, കത്രീന കെയ്ഫും പ്രധാന വേഷത്തിലെത്തി 2018ല്‍ റിലീസ് ചെയ്ത തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ ആവര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി മാറി. 310 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം ലോകമെമ്പാടുമായി 245 കോടിയോളം രൂപയാണ് കളക്ഷൻ നേടിയത്.

രൺവീർ സിംഗ് നായകനായ 83, 1983 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ്, 270 കോടി രൂപ മുതല്‍മുടക്കിലുള്ള ചിത്രം രണ്ടാം കോവിഡ് തരംഗത്തിന് ശേഷം തിയേറ്ററുകൾ വീണ്ടും തുറന്നതിന് തൊട്ടുപിന്നാലെയാണ് റിലീസ് ചെയ്തത്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ നിന്ന് ചിത്രം നേടിയത് 186 കോടി രൂപയാണ്.

ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയാന്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്ക് പ്രചോദനമായത് ബാഹുബലിയാണ്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഇന്ത്യയിലെ ഏറ്റവുമധികം കളക്ഷന്‍ നേടിയ  സിനിമ കൂടിയാണ്. ആദ്യ ഭാഗത്തിന്‍റെ തുടര്‍ച്ചയായ ബാഹുബലി ദി കണ്‍ക്ലൂഷന്‍ 1600 കോടിരൂപയാണ് നേടിയത്. ചിലവാകട്ടെ 250 കോടിരൂപ മാത്രം.

ദീപിക പദുകോണ്‍ നായികയായ സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവത് 215 കോടി മുതല്‍മുടക്കിലാണ് ഒരുക്കിയത്. കനത്ത വിവാദങ്ങള്‍ക്കിടയിലും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 545 കോടിരൂപ ചിത്രം നേടി

യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍  2017-ൽ പുറത്തിറങ്ങിയ ടൈഗർ സിന്ദാ ഹേ ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്താണ്. 210 കോടി രൂപയാണ് ആകെ മുതല്‍മുടക്ക്. ആഗോള ബോക്സ് ഓഫീസില്‍ 565 കോടി രൂപ കളക്ഷനുമായി ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ സൽമാൻ ഖാനും കത്രീന കൈഫും അഭിനയിച്ച ചിത്രം 11-ാം സ്ഥാനത്താണ്.

Movie Name Invested amount in Cr Collected amount in Cr
RRR 550 1200
Yenthiran 2.0 500 519
Brahmastra 410
Saho 300 430
Radhe Shyam 300-350 200
Thug of Hindusthan 310 245
83 270 186
Bahubali 2 250 1600
Padmavat 215 545
Tiger Zinda hei 210 565
]]>
Tue, 13 Sep 2022 21:37:56 +0530 Editor
Oru Thekkan Thallu Case review | അടിതടകളുമായി അമ്മിണി അണ്ണനും പിള്ളേരും http://newsmalayali.com/movies-oru-thekkan-thallu-case-review-biju-menon-padmapriya-nimisha-roshan http://newsmalayali.com/movies-oru-thekkan-thallu-case-review-biju-menon-padmapriya-nimisha-roshan നാട്ടിലെ പ്രധാന ചട്ടമ്പി, പക്ഷെ ആളുടെ പേരിൽ ഒരു കേസ് പോലുമില്ല. അതാണ് അമ്മിണിപ്പിള്ള. ഇവിടെ നിയമവും പോലീസും കോടതിയും ഇല്ലേ എന്ന് ചോദിച്ചാൽ, കാക്കിക്കാരെ എവിടെയെല്ലാമോ കാണാം. അത്രതന്നെ. എന്നാൽ ചെറിയ ഇടപെടൽ പോലും അവരുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കേണ്ട. പ്രേം നസീർ കാലങ്ങളിൽ മലയാള സിനിമക്ക് ഗ്രാമീണഭംഗി നൽകിയ തിരുവനന്തപുരത്തെ ചിറയീൻകീഴ്, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് ഭാഗങ്ങൾ കാലങ്ങൾക്കിപ്പുറവും അതിന്റെ തനിമ ചോരാതെ തന്നെയുണ്ട് എന്ന് പ്രേക്ഷകരെ ഓർമ്മപ്പെടുത്താൻ, അഞ്ചുതെങ്ങിലെ ജനങ്ങളുടെ ജീവിതവുമായി ചേർന്നുകിടക്കുന്ന ഒരു തല്ല് കഥയാണ് ബിജു മേനോൻ നായകനായ 'ഒരു തെക്കൻ തല്ല് കേസ്' Oru Thekkan Thallu Case).

തിരുവനന്തപുരം കഴിഞ്ഞിട്ടുമില്ല, കൊല്ലം എത്തിയിട്ടുമില്ല എന്ന നിലയിലെ പ്രദേശമാണ് ഇവിടം. ഇവിടുത്തെ ജനങ്ങൾ നാടുമായി ഇഴുകിച്ചേർന്ന് പ്രത്യേക തരം ജീവിതശൈലിയും ബന്ധങ്ങളും സൂക്ഷിച്ചു പോരുന്നു. 'ശിവനും പാർവതിയും' എന്നപോലെയാണ് അമ്മിണിയും ഭാര്യ രുക്മിണിയും (പത്മപ്രിയ). പേരിനു ഒരിടത്തല്ലാതെ, ഇവർക്കിടയിൽ സൗന്ദര്യപിണക്കമോ സംശയമോ ഏതുമില്ല. അഞ്ചുതെങ്ങിലെ അതിമനോഹരമായ ലൈറ്റ് ഹൗസിന്റെ സൂക്ഷിപ്പുകാരൻ കൂടിയാണ് നാട്ടുകാരുടെ 'അമ്മിണി അണ്ണൻ'.

രുക്മിണിയുടെ കൂട്ടുകാരി വാസന്തിയും (നിമിഷ സജയൻ) നാട്ടിലെ മറ്റൊരു പോക്കിരിയായ പൊടിയനും (റോഷൻ മാത്യു) തമ്മിലെ പ്രണയം ഇതിനിടയിൽ പുരോഗമിക്കുന്നു. ഈ പ്രണയം പൊടിയനും അമ്മിണിപ്പിള്ളയും തമ്മിൽ വൈരാഗ്യം സൃഷ്‌ടിക്കുന്നു. ഒരു രാത്രി അമ്മിണിപ്പിള്ളയ്ക്ക് വെട്ടേൽക്കുന്നതോടെ സിനിമയുടെ ഗതി മാറിമാറിയാൻ തുടങ്ങും.

മുണ്ടൂർ മാടൻ അഥവാ അയ്യപ്പൻ നായർക്ക് ശേഷം അത്യവശ്യം അടിപിടികളുമായി ജീവിക്കുന്ന അമ്മിണിപ്പിള്ളയിലേക്കു കടക്കാൻ ബിജു മേനോന് അനായാസേന സാധിച്ചു എന്ന് വ്യക്തം. 'പടയോട്ടത്തിലെ' തിരുവനന്തപുരംകാരനായ കോമഡി വില്ലൻ ചെങ്കൽ രഘുവിനും മുണ്ടൂർ മാടനും നടുവിലായി അമ്മിണിപ്പിള്ളയെ പ്രതിഷ്‌ഠിക്കാം. മുണ്ടുമടക്കി കുത്തി, ഇടതു കാതിൽ കടുക്കനിട്ട് വരുന്ന വരവ് മതി അന്നാട്ടിലെ ചെറിയ തട്ടിപ്പുകൾ കൈമുതലായുള്ള ചെറുപ്പക്കാർക്ക് മുട്ട് വിറയ്ക്കാൻ. വില്ലനായ റോഷൻ മാത്യുവും വീറും വാശിയും അതേയളവിൽ തന്നെ പേടിയുമുള്ള പൊടിയൻ എന്ന കഥാപാത്രത്തെ സ്വാഭാവികതയോടെ സ്‌ക്രീനിലെത്തിച്ചു.

'അടി തുടരും' എന്ന കുറിപ്പോടെ ഇടവേള കടന്നുവരുമ്പോൾ, പ്രതീക്ഷ അൽപ്പം ഉയർന്നേക്കും. നായകനും വില്ലനും തമ്മിലെ കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നവർക്ക് പക്ഷെ ഇവർ തമ്മിലെ നേർക്കുനേർ പോരാട്ടം പരിമിതമാണ്. ഈ സമയത്തും കൃത്യമായ ടൈമിംഗോടെ പ്രവർത്തിക്കുന്ന സഹ താരങ്ങൾ മുതൽക്കൂട്ടായി മാറുന്ന കാഴ്ച കാണാം. കോമഡി ഷോകളിലും സോഷ്യൽ മീഡിയയിലും കണ്ടു പരിചയിച്ച മുഖങ്ങളെ ചില മികവുറ്റ കഥാപാത്രങ്ങൾ ഏൽപ്പിച്ചിട്ടുണ്ട്. അവർ അതിനോട് അങ്ങേയറ്റം നീതി പുലർത്തി എന്ന് സിനിമ കണ്ടാൽ പറയാതിരിക്കാനുമാവില്ല. ഇവരുടെ കോമിക് ടൈമിംഗ് ആണ് സിനിമയുടെ രസക്കൂടുകൾ.

സിനിമയിലെ സ്ത്രീകഥാപാത്രങ്ങൾ, അടുത്തിടെ കണ്ടുവന്ന പാറ്റേണുകളിൽ നിന്നും വ്യതിചലിച്ച്‌, തിരക്കഥയ്ക്ക് വളരെയേറെ ആവശ്യമുള്ളവരായി നിലകൊള്ളുന്നു. നല്ലൊരു വേഷത്തിലൂടെയായി മലയാളത്തിലേക്കുള്ള പത്മപ്രിയയുടെ രണ്ടാം വരവ്. നായകനോളം പ്രാധാന്യമുള്ള ഭാര്യാ വേഷം പത്മപ്രിയ കയ്യടക്കത്തോടെ അവതരിപ്പിച്ചു. തനിനാടൻ മാനറിസങ്ങൾ അത്രകണ്ട് വഴങ്ങിയില്ലെങ്കിലും, രുക്മിണിയിൽ ഏച്ചുകെട്ടലില്ല. പൈങ്കിളി നോവലിന്റെ ലോകത്ത് ജീവിക്കുന്ന എട്ടും പൊട്ടും തിരിയാത്ത കാമുകിയെ നിമിഷ സ്വാഭാവികതയോടു കൂടി കൈകാര്യം ചെയ്തു. രുക്മിണി- വാസന്തി കഥാപാത്രങ്ങളുടെ കെമിസ്ട്രി സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്നാണ്. വ്യവസ്ഥകളില്ലാത്ത സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഉദാഹരണമായി രണ്ടു വ്യത്യസ്ത പ്രായങ്ങളിലെ ഈ കൂട്ടുകാരികളെ കാണാം.

ഭാഷാപ്രയോഗങ്ങളിൽ ഹോംവർക്ക് നടന്നു എന്ന് ഡയലോഗുകളിൽ വ്യക്തം. 'തിരോന്തരം' അതിഭാവുകത്വത്തിന്റെ ആവർത്തനമല്ല, 'തല്ല് കേസ്' കഥാപാത്രങ്ങളുടെ ഭാഷ.

അടി, തട, റിപീറ്റ്‌ രീതിയിൽ നടക്കുന്ന രാജേഷ് പിന്നാടന്റെ തിരക്കഥ പ്രേക്ഷകർക്ക് എടുത്താൽപൊങ്ങാത്തതൊന്നും വാഗ്ദാനം ചെയ്യുന്നില്ല. തെക്കൻ കേരളത്തിലെ ഗ്രാമപ്രദേശത്ത് 80കളിൽ സംഭവിക്കുന്ന കശപിശയും, വാശിയും, പ്രണയവും, കൂട്ടുകെട്ടും ആസ്വദിച്ചു കാണാമെങ്കിൽ നവാഗതനായ എൻ. ശ്രീജിത്ത് സംവിധാനം ചെയ്ത 'തല്ല് കേസിന്' ടിക്കറ്റ് എടുക്കാം.

]]>
Fri, 09 Sep 2022 20:03:52 +0530 Editor
പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ഗോള്‍ഡിന്റെ ഒടിടി അവകാശം വിറ്റ് പോയത് റെക്കോര്‍ഡ് തുകയ്ക്ക്; ആമസോണ്‍ പ്രൈം അല്‍ഫോന്‍സ് ചിത്രം സ്വന്തമാക്കിയത് 30 കോടിയിധകം രൂപയ്‌ക്കെന്ന് സൂചന http://newsmalayali.com/OTT-rights-of-Prithviraj-and-Nayanthara-starrer-Gold-sold-for-record-sum--It-is-indicated-that-Amazon-Prime-Alphonse-has-acquired-the-film-for-more-than-30-crore-rupees http://newsmalayali.com/OTT-rights-of-Prithviraj-and-Nayanthara-starrer-Gold-sold-for-record-sum--It-is-indicated-that-Amazon-Prime-Alphonse-has-acquired-the-film-for-more-than-30-crore-rupees പൃഥ്വിരാജും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗോള്‍ഡ് എന്ന ചിത്രത്തിന്റെ ഒ.ടി.ടി അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയെന്ന് റിപ്പോര്‍ട്ടുകള്‍.ആമസോണ്‍ പ്രൈം ആണ് ചിത്രത്തിന്റെ ഒടിടി പതിപ്പ് സ്വന്തമാക്കിയതെന്നാണ് സൂചന. 30 കോടിയിലധികം രൂപയുടെ പ്രീ-റിലീസ് ബിസിനസ് ചിത്രം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നിര്‍മ്മാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഒരു വലിയ ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്.പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ബാബുരാജ്, ചെമ്പന്‍ വിനോദ് ജോസ്, റോഷന്‍ മാത്യൂ, ശാന്തി കൃഷ്ണ, ദീപ്തി സതി, ലാല് അലക്‌സ്, കൃഷ്ണ ശങ്കര്‍, മല്ലിക സുകുമാരന്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തുന്നു.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ഗോള്‍ഡ്നിര്‍മ്മിക്കുന്നത്. ഓണത്തിന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ എഴുത്ത്, എഡിറ്റിംഗ്, സംഘട്ടനം, അനിമേഷന്‍ എന്നിവയും നിര്‍വ്വഹിച്ചിരിക്കുന്നത് അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ്. ക്യാമറ ആനന്ദ് സി ചന്ദ്രന്‍, വിശ്വജിത്ത് ഒടുക്കത്തില്‍, സംഗീതം രാജേഷ് മുരുഗേശന്‍.

ചിത്രം ഓണത്തിന് റിലീസ് ചെയ്യാനിരിക്കേ, അതിന്റെ ഓ ടി ടി റിലീസിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
സിനിമയുടെ തമിഴ്, കന്നഡ, ഓവര്‍സീസ് വിതരണാവകാശവും റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം ഏറ്റെടുത്തു. സൂര്യ ടിവിയാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്.എന്നാല്‍ ഇതിനെ സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.

]]>
Thu, 01 Sep 2022 20:36:38 +0530 Editor
Liger| 'നിരാശജനകം..'; ലൈഗർ സിനിമയുടെ ബോക്സ് ഓഫീസ് പരാജയത്തെ കുറിച്ച് നിർമാതാവ് ചാർമി കൗർ http://newsmalayali.com/liger-film-producer-charmme-kaur-on-vijay-deverakonda-starrer-box-office-failures http://newsmalayali.com/liger-film-producer-charmme-kaur-on-vijay-deverakonda-starrer-box-office-failures വിജയ് ദേവേരക്കൊണ്ടയെ (Vijay Deverakonda) നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത 'ലൈഗറി'ന് (Liger) ലഭിക്കുന്ന തണുത്ത പ്രതികരണത്തില്‍ നിര്‍മാതാക്കളിലൊരാളായ ചാര്‍മി കൗര്‍ (Charmme Kaur). ഭയപ്പെടുത്തുന്ന നിരാശ തോന്നുന്ന സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് ചാര്‍മി ഫ്രീ പ്രസ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. റിലീസ് നീണ്ടുപോയത് സിനിമയെ പ്രതികൂലമായി ബാധിച്ചുവെന്ന് ചാര്‍മി പറഞ്ഞു.

''2020 ലാണ് ലൈഗര്‍ ചിത്രീകരണം ആരംഭിച്ചത്. 2019 ല്‍ കരണ്‍ ജോഹറിനെ കണ്ട് സംസാരിക്കുകയും സിനിമയുടെ ജോലികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ സിനിമ റിലീസ് ചെയ്തത് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം. സിനിമയെക്കുറിച്ച് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാല്‍ വേനല്‍ക്കാല അവധി മാസങ്ങളില്‍ സിനിമ റിലീസ് ചെയ്യാന്‍ സാധിക്കാതിരുന്നതും പിന്നീട് മഴക്കാലമായതിനാലും സിനിമ റിലീസ് ചെയ്തില്ല. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് ലൈഗര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്'' - ചാര്‍മി പറഞ്ഞു.

റിലീസിനെത്തി നാല് ദിവസം പിന്നിടുമ്പോള്‍ 43 കോടിയാണ് ചിത്രത്തിന്റെ ഇത് വരെയുള്ള കളക്ഷന്‍. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 25 കോടി കോടിയോളവും. തെന്നിന്ത്യയില്‍നിന്നു നേടാനായത് 12 കോടി രൂപയാണ്.

ദുബായില്‍ കഴിഞ്ഞ ദിവസം ഇന്ത്യ-പാക് മത്സരത്തിലും ലൈഗറിന്റെ പ്രമോഷനുമായി വിജയ് ദേവരകൊണ്ട എത്തിയിരുന്നു. ആദ്യ ദിനത്തില്‍ 30 കോടിയ്ക്ക് മുകളില്‍ കളക്ട് ചെയ്ത ചിത്രം രണ്ടാം ദിനത്തില്‍ വരുമാനം 77 ശതമാനത്തോളം ഇടിഞ്ഞു.

അനന്യ പാണ്ഡേയാണ് സിനിമയിലെ നായിക. രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷ്ണു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥ്, ചാര്‍മി കൗര്‍, അപൂര്‍വ മെഹ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

“വീട്ടിൽ ഇരുന്നുകൊണ്ട് ഒറ്റ ക്ലിക്കിൽ ആളുകൾക്ക് മികച്ച ഉള്ളടക്കത്തിലേക്ക് ഇപ്പോൾ ആക്‌സസ് ഉണ്ട്. കുടുംബത്തിന് മുഴുവൻ ടെലിവിഷനിൽ ഏറ്റവും വലിയ ബജറ്റ് സിനിമകൾ കാണാൻ കഴിയും, നിങ്ങൾ അവരെ ആവേശം കൊള്ളിക്കാത്തിടത്തോളം അവർ തിയേറ്ററുകളിൽ വരില്ല," ചാർമി പറഞ്ഞു.

]]>
Tue, 30 Aug 2022 18:19:57 +0530 Editor
എട്ടാം ക്ലാസ്സിൽ അവസരം ചോദിച്ച് വന്നു, അച്ഛന് കൊടുത്ത വാക്ക് കാരണമാണ് ഹണി റോസ് സിനിമയിൽ എത്തിയതെന്ന് വിനയൻ http://newsmalayali.com/director-vinayan-open-ups-about-the-entry-of-honey-rose-in-the-film-industry http://newsmalayali.com/director-vinayan-open-ups-about-the-entry-of-honey-rose-in-the-film-industry വിനയൻ്റെ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിൻ്റെ തുടക്കം. മണിക്കുട്ടൻ നായകനായ സിനിമയിലെ രണ്ട് നായികമാരിൽ ഒരാളായിട്ടായിരുന്നു നടി എത്തിയത്. മലയാളത്തിൽ നിരവധി സൂപ്പർതാരങ്ങളെയും യുവതാരങ്ങളെയും സംവിധായകൻ വിനയൻ സമ്മാനിച്ചിട്ടുണ്ട്

മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും തമിഴിലും തെലുങ്കിലുമുൾപ്പടെ പല ഭാഷകളിലെ സിനിമയിലും താരം തിളങ്ങി നിൽക്കുകയാണ്. സമൂഹ മാധ്യമങ്ങളിലും പൊതു പരിപാടികളിലും എല്ലാം തന്നെ താരം സജീവമാണ്. നിരവദി ആരാധകരും താരത്തിന് ഉണ്ട്.

ബോയ് ഫ്രണ്ട് എന്ന സിനിമക്ക് മുമ്പേ മീരയുടെ ദുഖവും മുത്തുവിൻറെ സ്വപ്നം എന്ന സിനിമയിൽ ആയിരുന്നു ആദ്യം എത്തേണ്ടിയിരുന്നത് എന്ന് വിനയൻ അടുത്തിടെ പറഞ്ഞിരുന്നു. ഒരിക്കൽ ഒരു എട്ടാം ക്ലാസുകാരി തൻറെ അച്ഛനോടൊപ്പം സിനിമയിൽ അവസരം ചോദിച്ചുവരികയായിരുന്നു. അന്ന് ആ സിനിമയിൽ നായികയാകാനുളള പ്രായം ആ കുട്ടിക്കില്ലായിരുന്നു. പക്ഷേ കൊച്ചു കുട്ടിയായി അഭിനയിപ്പിക്കാനുമാകില്ല. ആ കുട്ടിയായിരുന്നു ഹണി റോസ്. അടുത്ത സിനിമയിൽ നോക്കാമെന്ന് പറഞ്ഞ് അന്ന് മടക്കിയ അയച്ചിരുന്നു. പിന്നീട് ഹണിയുടെ അച്ഛൻ വർഗീസ് ചേട്ടൻ ഇടയ്ക്ക് വിളിച്ച് സിനിമയെ കുറിച്ചൊക്കെ ചോദിക്കും

ആ സമയത്താണ് പുതുമുഖങ്ങളോടൊപ്പം ബോയ് ഫ്രണ്ട് എന്ന സിനിമയൊരുക്കാൻ തീരുമാനിച്ചിരുന്നത്. ആ ഇടക്കും വ‍ർഗ്ഗീസ് ചേട്ടൻ വിളിച്ചു. അടുത്ത സിനിമ ചെയ്യുമ്പോൾ മകൾക്ക് ഒരു വേഷം നൽകാമെന്ന് വാക്ക് തന്നിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആ വാക്ക് ഞാൻ പാലിക്കുകയായിരുന്നു. അങ്ങനെയാണ് ഹണി റോസ് ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് വന്നത്, വിനയൻ അഭിമുഖത്തിൽ പറഞ്ഞു.

2005 ൽ ബോയ് ഫ്രണ്ടിലൂടെ സിനിമയിൽ എത്തിയെങ്കിലും 2012 പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്ര‌ത്തിലൂടെയാണ് നടിക്ക് കരിയർ ബ്രേക്ക് ലഭിച്ചത്. ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച സ്വീകാര്യതയും ലഭിച്ചു. മലയാളത്തിലെ മെ​ഗാസ്റ്റാറുകളായ മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, ദിലീപ് എന്നിവർക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുള്ള ഗ്ലാമർ ചിത്രങ്ങളും ശ്രദ്ധനേടാറുണ്ട്.

മോൺസ്റ്റർ ആണ് ഹണിയുടെ പുതിയ സിനിമ. പിന്നാലെ പട്ടാംപൂച്ചിയെന്ന തമിഴ് സിനിമയും അണിയറയിലുണ്ട്. തുടർന്ന് തെലുങ്കിൽ ബാലയ്യയുടെ നായികയായും ഹണി റോസ് എത്തും.

]]>
Tue, 30 Aug 2022 17:47:22 +0530 Editor
Nna Thaan Case Kodu | അടിച്ചു മോനേ! കുഞ്ചാക്കോ ബോബന്റെ 'ന്നാ താൻ കേസ് കൊട്' 50 കോടി ക്ലബ്ബിൽ http://newsmalayali.com/movies-nna-thaan-case-kodu-movie-of-kunchacko-boban-entered-50-crore-club http://newsmalayali.com/movies-nna-thaan-case-kodu-movie-of-kunchacko-boban-entered-50-crore-club കുഞ്ചാക്കോ ബോബൻ (Kunchacko Boban) നായകനായ 'ന്നാ താൻ കേസ് കൊട്' (Nna Thaan Case Kodu) 50 കോടി ക്ലബ്ബിൽ. നായകൻ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സംവിധാനം. റിലീസിന് തൊട്ടുമുൻപ് വരെ ഏറെ ചർച്ചയായ സിനിമയാണ് ഇത്. രസകരമായ പോസ്റ്ററുകളിൽ തുടങ്ങി, 'ദേവദൂതർ പാടി' എന്ന ഗാനത്തിന് ചാക്കോച്ചൻ മനംമറന്നു നൃത്തം ചെയ്യുന്ന രംഗവുമാണ് എല്ലാത്തിനും തുടക്കം കുറിച്ചത്. ഗാനം മാത്രം യൂട്യൂബിൽ ഒരു കോടിയിലേറെ വ്യൂസ് നേടി. ആഴ്ചകളോളം ഒന്നാം സ്ഥാനത്ത് ട്രെൻഡിങ് കൂടിയായിരുന്നു ഇത്.

റിലീസ് ദിവസം പ്രത്യക്ഷപ്പെട്ട പത്രപരസ്യമായിരുന്നു മറ്റൊന്ന്. റോഡിലെ കുഴികൾ പരാമർശിച്ച പരസ്യം കടുത്ത സൈബർ ആക്രമണത്തിൽ കലാശിച്ചു. ഇത് മറ്റൊരു വശത്ത് നിന്നും നോക്കിയാൽ, സിനിമയുടെ പ്രചരണത്തിന് സഹായകമായി എന്നേ പറയാൻ സാധിക്കൂ.

കൊഴുമ്മൽ രാജീവൻ എന്ന വേഷമാണ് കുഞ്ചാക്കോ ബോബൻ ചെയ്തത്. തന്റെ സ്ഥിരം റൂട്ടുകൾ വിട്ട്, തീർത്തും ഡീഗ്ലാമറൈസ് ചെയ്ത്, അപരിഷ്കൃതനായാണ് ചാക്കോച്ചൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. അതുവരെയുള്ള അദ്ദേഹത്തിന്റെ വേഷങ്ങളിൽ നിന്നും രാജീവൻ തീർത്തും വ്യത്യസ്തനായി മാറി. ഒപ്പം തന്നെ സിനിമ ക്ലിക്ക് ആവുകയും ചെയ്‌തു.

ചാക്കോച്ചൻ ഒഴികെ സിനിമയിൽ സ്റ്റാർ കാസ്റ് എന്നത് കേട്ടുകേൾവിയില്ലാത്ത സംഭവമായി. ഇതുവരെ കണ്ടിട്ടില്ലാത്ത പുതുമുഖങ്ങൾ പലരും സിനിമയുടെ ആസ്വാദന തലത്തെ ഏറെ സ്വാധീനിച്ചു. സന്ദർഭോചിതമായ നർമ്മ സംഭാഷണങ്ങൾ സിനിമയുടെ ഒഴുക്കിനെ കൂടുതൽ സുഗമമാക്കി.

എസ്.ടി.കെ. ഫ്രെയിംസിൻ്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മാണവും, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവഹിച്ചു.

സൂപ്പർ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ‌ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ്‌ ഇത്.

ആറ് മാസത്തോളം നീണ്ടു നിന്ന പ്രീ പ്രൊഡക്ഷൻ ജോലികളാണ് ചിത്രത്തിന് വേണ്ടി അണിയറപ്രവർത്തകരും നിർമ്മാതാക്കളും നടത്തിയത്. കാസർഗോഡൻ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന ഈ സിനിമയ്ക്കായി വൻ മുന്നൊരുക്കങ്ങൾ നടത്തേണ്ടി വന്നിരുന്നു. നിരവധി കലാകാരൻമാരെ ഈ പ്രദേശങ്ങളിൽ നിന്ന് തന്നെ കാസ്റ്റിംഗ് കോളുകളിലൂടെ കണ്ടെത്തുകയും ചെയ്‌തു.

Summary: Kunchacko Boban movie Nna Thaan Case Kodu entered the elite 50 crore club. The actor himself has posted an update on his social media handle. 'Thank you for making our movie a huge success! The love & support has been a sheer magic!' he captioned

]]>
Tue, 30 Aug 2022 14:44:51 +0530 Editor
Autorickshakkarante Bharya | ആൻ അഗസ്റ്റിന്റെ മടങ്ങിവരവ്; 'ഓട്ടോ റിക്ഷക്കാരന്‍റെ ഭാര്യ' ഫസ്റ്റ് ലുക്ക് പോസ്റ്റർ http://newsmalayali.com/movies-here-is-ann-augustine-from-her-comeback-movie-autorickshakkarante-bharya http://newsmalayali.com/movies-here-is-ann-augustine-from-her-comeback-movie-autorickshakkarante-bharya സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu), ആൻ അഗസ്റ്റിൻ (Ann Augustine) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന 'ഓട്ടോ റിക്ഷക്കാരന്‍റെ ഭാര്യ' (Autorickshakkarante Bharya) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. എഴുത്തുകാരന്‍ എം. മുകുന്ദൻ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് 'ഓട്ടോ റിക്ഷക്കാരന്‍റെ ഭാര്യ'. എം മുകുന്ദന്‍റെ തന്നെ പ്രശസ്‌ത നോവലായ 'ഓട്ടോ റിക്ഷാക്കരന്‍റെ ഭാര്യ' എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരമാണ് ഈ സിനിമ. ആൻ അഗസ്റ്റിന്റെ മടങ്ങിവരവ് ചിത്രമാണിത്.

സുരാജ്‌, ആന്‍ അഗസ്‌റ്റിന്‍ എന്നിവരെ കൂടാതെ കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി. അബ്‌ദുല്‍ നാസർ, ബേനസീർ എന്നിവർ ചേർന്നാണ് നിർമ്മാണം. എൻ. അഴകപ്പൻ ആണ് ഛായാഗ്രഹണം. പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു.

എഡിറ്റർ- അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, കല-ത്യാഗു തവനൂർ, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂർ, വസ്‌ത്രാലങ്കാരം- നിസാർ റഹ്‌മത്ത്, സ്‌റ്റില്‍സ്‌- അനിൽ പേരാമ്പ്ര, പരസ്യകല- ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്‌ടർ- ഗീതാഞ്ജലി ഹരികുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നസീർ കൂത്തുപറമ്പ്, പ്രൊഡക്ഷൻ മാനേജർ- വിബിൻ മാത്യു പുനലൂർ, റാഷിദ് ആനപ്പടി, പി.ആർ.ഒ. - എ.എസ്. ദിനേശ്, ആതിര ദിൽജിത്.

2021 ഓഗസ്റ്റ് മാസത്തിൽ താൻ ചലച്ചിത്ര നിർമ്മാണത്തിലേക്ക് ചുവടുവയ്ക്കുന്ന കാര്യവും ആൻ പ്രഖ്യാപിച്ചിരുന്നു. മീരാമാര്‍ ഫിലിംസ് ബാനറുമായി സഹകരിച്ച് താൻ സിനിമ നിര്‍മ്മാണരംഗത്തേക്ക് ആദ്യ ചുവടുകള്‍ വെക്കുകയാണ് എന്നാണ് ആന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

'ഞാനും ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ചുവടുകൾ വെയ്ക്കുന്നു. ഒരു നടി എന്ന നിലയില്‍ ഞാന്‍ എന്റെ വേരുകളിലേക്കും പരിചിതമായ സ്ഥലങ്ങളിലേക്കും മടങ്ങുന്നു. ഒരിക്കല്‍ക്കൂടി ആരംഭിക്കുന്നത് എളുപ്പമല്ല. എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്‌നേഹം, പിന്തുണ, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.' എന്നായിരുന്നു പോസ്റ്റ്.

ലാൽ ജോസ് സംവിധാനം ചെയ്ത 'എൽസമ്മ എന്ന ആൺകുട്ടി' എന്ന സിനിമയിലൂടെ അഭിനയജീവിതത്തിനു തുടക്കം കുറിച്ച നടിയാണ് ആൻ അഗസ്റ്റിൻ. നടൻ അഗസ്റ്റിന്റെ മകളാണ്.

2013 ലെ 'ആർട്ടിസ്റ്റ്' എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. അർജുനൻ സാക്ഷി, ഡാ തടിയാ പോലുള്ള സിനിമകളിലെ ആൻ അഗസ്റ്റിന്റെ വേഷം ശ്രദ്ധേയമായിരുന്നു.

2015 ൽ 'നീന' എന്ന ചിത്രത്തിലെ നായികാ വേഷത്തിനു ശേഷം ആൻ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു.

]]>
Tue, 30 Aug 2022 14:39:36 +0530 Editor
Lovefully Yours Veda | കലാലയ ജീവിതത്തിന്റെ കഥയുമായി ശ്രീനാഥ് ഭാസി, രജിഷ വിജയൻ, ഗൗതം വാസുദേവ മേനോൻ എന്നിവരുടെ 'ലവ് ഫുള്ളി യുവേഴ്സ് വേദ' http://newsmalayali.com/movies-lovefully-yours-veda-first-look-is-here http://newsmalayali.com/movies-lovefully-yours-veda-first-look-is-here കലാലയ ജീവിതത്തിന്റെ വർണ്ണാഭമായ ലോകം വരച്ചിടുന്ന ഒരു മുഴു നീള ക്യാമ്പസ് ചിത്രമായ 'ലവ് ഫുള്ളി യുവേഴ്സ് വേദ' (Lovefully Yours Veda) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി, മഞ്ജു വാര്യർ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, രജിഷ വിജയൻ, ഗൗതം വാസുദേവ മേനോൻ, വെങ്കിടേഷ്, അനിഖ സുരേന്ദ്രൻ, രഞ്ജിത് ശേഖർ, ചന്തുനാഥ്, അർജുൻ അശോക്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ. ബേബി, ശ്രുതി ജയൻ തുടങ്ങിയവർ അഭിനയിക്കുന്നു.

ആർ ടു എന്റർടൈയ്മെന്റിന്റെ ബാനറിൽ രാധാകൃഷണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ടോബിൻ തോമസ് നിർവഹിക്കുന്നു.

ഒരു ക്യാമ്പസ് കാലഘട്ടത്തെ പുനഃസൃഷ്ടിച്ച് കലാലയത്തിന്റെ സൗഹൃദങ്ങളുടേയും, പ്രണയത്തിന്റെയും, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ബാബു വൈലത്തൂർ എഴുതുന്നു.

റഫീക്ക് അഹമ്മദ്, രതി ശിവരാമൻ, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് സംഗീതം പകരുന്നു. കോ പ്രൊഡ്യൂസർ- അബ്ദുൾ സലീം, പ്രൊജക്ട് ഡിസൈനർ- വിബീഷ് വിജയൻ, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, കല- സുഭാഷ് കരുൺ, മേക്കപ്പ്- ആർ.ജി. വയനാടൻ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, എഡിറ്റർ-സോബിൻ സോമൻ, പരസ്യകല- യെല്ലോ ടൂത്ത്സ്, കളറിസ്റ്റ്- ലിജു പ്രഭാകരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- നിതിൻ സി.സി., പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകരൻ, പി.ആർ.ഒ. - എ.എസ്. ദിനേശ്. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രതിബദ്ധതയും കാഴ്ചപ്പാടും ചർച്ച ചെയ്യുന്ന 'വേദ' ഒക്ടോബറിൽ പ്രദർശനത്തിനെത്തുന്നു.

]]>
Tue, 30 Aug 2022 14:36:42 +0530 Editor
സിനിമാ നിരൂപകരിൽ ചിലർ വാടക ഗുണ്ടകളെപ്പോലെ പെരുമാറുന്നു: ലാൽ ജോസ് http://newsmalayali.com/lal-jose-points-out-the-negative-review-trend-in-malayalam-cinema http://newsmalayali.com/lal-jose-points-out-the-negative-review-trend-in-malayalam-cinema
മലയാള സിനിമ പഴയ ബോക്സ് ഓഫീസ് പ്രതാപം മെല്ലെ തിരികെപ്പിടിക്കുന്ന ഘട്ടത്തിലൂടെയുള്ള യാത്രയിലാണ് എന്നിരിക്കെ, പുതിയതായി ഇറങ്ങുന്ന സിനിമയ്ക്ക് ഓൺലൈൻ ഇടങ്ങളിൽ ലഭിക്കുന്ന നെഗറ്റീവ് നിരൂപണങ്ങളെക്കുറിച്ച് സംവിധായകൻ ലാൽ ജോസ്. സമൂഹ മാധ്യമങ്ങളിൽ കണ്ടുവരുന്ന പ്രവണതയിൽ, ചില നിരൂപകർ, വാടക ഗുണ്ടകളെപ്പോലെ പെരുമാറുന്നു. നല്ല ഫോളോവേഴ്സ് ഉള്ള യൂട്യൂബ് ചാനലുകൾ സിനിമയെക്കുറിച്ച് പറയണമെങ്കിൽ, പണം നൽകണമെന്ന അവസ്ഥയാണ്. പണം നൽകാത്തവരുടെ സിനിമ മോശമെന്ന് പറയുന്ന പ്രവണതയുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം തന്നെ, മികച്ച നിരൂപണം നടത്തുന്നവർ ഒട്ടേറെയുണ്ടെന്ന കാര്യം ലാൽ ജോസ് വിസ്മരിച്ചില്ല.
 
പുതിയ ചിത്രമായ 'സോളമന്റെ തേനീച്ചകൾ' ജി.സി.സി. റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു പരമാർശം.
 
എഡിറ്റിംഗും ക്യാമറാ ആങ്കിളും പോലുള്ള സൂക്ഷ്മമായ നിരീക്ഷണങ്ങൾ നടത്തുന്നവരാണ് ഇന്നത്തെ കാലത്തുള്ളത്. ഇത്തരം വിലയിരുത്തലുകൾ കൂടി മുൻകൂട്ടി കണ്ടുകൊണ്ടാണ് സിനിമയെടുക്കുന്നതെന്നും ലാൽ ജോസ്.
 
ഏതാനും വർഷങ്ങൾക്ക് മുൻപ്, ലാൽ ജോസ് വിധികർത്താവായി പങ്കെടുത്ത 'നായികാ നായകൻ' എന്ന അഭിനയ പ്രതിഭകളുടെ റിയാലിറ്റി ഷോയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാലുപേരെ പ്രധാന കഥാപാത്രങ്ങളായി ലാൽ ജോസ് സംവിധാനം ചെയ്ത കുറ്റാന്വേഷണ ചിത്രമാണ് 'സോളമന്റെ തേനീച്ചകൾ'. വിൻസി, ദർശന, ശംഭു, ആഡിസ് എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
കുഞ്ചാക്കോ ബോബൻ, ലാൽ ജോസ്, സംവൃത സുനിൽ എന്നിവർ ജഡ്ജ് ആയ റിയാലിറ്റി ഷോ ആയിരുന്നു 'നായികാ നായകൻ'. ചിത്രത്തിന്റെ ഷൂട്ടിംഗ് 2021 നവംബർ മാസത്തിൽ ആരംഭിച്ചു. 'തട്ടിൻപുറത്ത് അച്യുതൻ' എന്ന കുഞ്ചാക്കോ ബോബൻ- ലാൽ ജോസ് ചിത്രത്തിൽ ഇതേ ഷോയിലെ ചില മത്സരാർത്ഥികൾ വേഷമിട്ടിരുന്നു.
 
പോലീസുകാരികളായ സുഹൃത്തുക്കളുടെ കഥാപാത്രം ചെയ്തത് വിൻസിയും ദർശനയുമാണ്‌. സിനിമയുടെ രണ്ടാമ പകുതി അടുക്കുമ്പോൾ കടന്നുവരുന്ന ജോജു ജോർജ് ടൈറ്റിൽ കഥാപാത്രമായ സോളമനെ അവതരിപ്പിച്ചു. തീർത്തും ലളിതമായ രീതിയിൽ പുതുമുഖങ്ങളെ വച്ചൊരു കുറ്റാന്വേഷണ പരീക്ഷണം എന്ന നിലയിലാണ് ലാൽ ജോസ് ഈ സിനിമ ചെയ്തത്.
 
പി.ജി. പ്രഗീഷ് രചന നിർവഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം വിദ്യാസാഗർ നിർവഹിച്ചു. ഏറെ നാളുകൾക്കു ശേഷം വിദ്യ സാഗർ മലയാളത്തിലേക്ക് മടങ്ങിവന്ന ചിത്രം കൂടിയാണ് ഇത്. ലാൽ ജോസ്- വിദ്യ സാഗർ കൂട്ടുകെട്ടിൽ മലയാളത്തിൽ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ പിറവികൊണ്ടിരുന്നു.
 
Summary: The time when Malayalam cinema is making small yet steady steps to regain a time of box office glory, film director Lal Jose points out the trend of negative reviews being appearing everywhere on social media
]]>
Sun, 28 Aug 2022 01:42:43 +0530 Editor
അപ്പന്റെ മരണം പത്രത്തില്‍ കൊടുക്കാന്‍ കാശില്ല, സഹായം ചോദിച്ച പ്രമുഖന്‍ തന്നില്ല; കുഞ്ചാക്കോ ബോബന്‍ http://newsmalayali.com/when-kunchacko-boban-opened-about-the-financial-struggles-his-family-faced-once http://newsmalayali.com/when-kunchacko-boban-opened-about-the-financial-struggles-his-family-faced-once മലയാള സിനിമയിലെ മിന്നും താരമാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവില്‍ ബൈക്കോടിച്ച് പാട്ടും പാടി കയറി വന്ന ചാക്കോച്ചന്‍ ഇന്ന് മലയാളികളുടെയല്ലാം പ്രിയപ്പെട്ടവനാണ്. ജീവിതത്തിലും കരിയറിലുമെല്ലാം പല ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് കുഞ്ചാക്കോ ബോബന്‍. ഒരിക്കല്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു ചാക്കോച്ചന്. പിന്നീട് ചാക്കോച്ചന്‍ തിരിച്ചുവരുന്നത് മലയാള സിനിമയുടെ പുതിയ മുഖമായിട്ടായിരുന്നു

ചോക്ലേറ്റ് ഹീറോയില്‍ നിന്നും കാമ്പുള്ള നടനായി മാറിയിരിക്കുകയാണ് ചാക്കോച്ചന്‍. മലയാള സിനിമയിലെ മാറ്റത്തെ അടയാളപ്പെടുത്തിയ ട്രാഫിക്, ടേക്ക് ഓഫ്, അഞ്ചാം പാതിര, വേട്ട തുടങ്ങിയ സിനിമകളിലൊക്കെ ചാക്കോച്ചന്റെ പ്രകടനം കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലൂടെ വലിയ വിജയം നേടിയിരിക്കുകയാണ് ചാക്കോച്ചന്‍.

ഇതിനിടെ തന്റെ മോശം കാലത്തെക്കുറിച്ച് ഒരിക്കല്‍ ചാക്കോച്ചന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തന്റെ അച്ഛനെക്കുറിച്ചും ഭാര്യയെക്കുറിച്ചുമൊക്കെ താരം പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്.

''പണ്ട് സിനിമ മോശമായിരുന്ന കാലത്ത് അപ്പന്‍ ഒരു ബിസിനസ് തുടങ്ങിയിരുന്നു. ഒരു ആവശ്യവുമുണ്ടായിരുന്നില്ല. ഈ സമയത്ത് അപ്പന്റെ ഒരു സുഹൃത്തിനെ സഹായിക്കാനായി അമ്മയുടെ സ്വര്‍ണം പണയം വച്ച് കുറച്ച് കാശെടുത്ത് കൊടുത്തിരുന്നു. അത് നഷ്ടപ്പെട്ടു. പക്ഷെ അപ്പന്‍ തന്റെ സുഹൃത്തിനെ ബുദ്ധിമുട്ടിക്കാന്‍ പോയിട്ടില്ല. ബിസിനസ് വശത്തു നിന്നും നോക്കുമ്പോള്‍ അത് വലിയ മൈനസ് ആയിരിക്കാം. പക്ഷെ ഞാനതിനെ മാനുഷിക തലത്തില്‍ പോസിറ്റീവായിട്ടാണ് കാണുന്നത്'' എന്നാണ് താരം പറയുന്നത്.

എന്റെ കുടുംബത്തിലും പണമില്ലാത്ത അവസ്ഥയുണ്ടായിരുന്നു. പക്ഷെ ആ സമയത്തും ഞങ്ങള്‍ ഒറ്റക്കെട്ടായിരുന്നു. ഒരുമിച്ചിരുന്നു. അവിടെ നിന്നും പുതിയൊരു ജീവിതം കെട്ടിപ്പടുക്കുമ്പോള്‍ അതിന് അടിത്തറയായത് കുടുംബത്തിന്റെ ഒരുമ തന്നെയായിരുന്നുവെന്നും താരം പറയുന്നു. എന്റെ അച്ഛന്‍ മരിച്ച സമയത്ത് മരണ വാര്‍ത്ത പത്രത്തില്‍ കൊടുക്കാനുള്ള പണമുണ്ടായിരുന്നില്ല. ഞാന്‍ മലയാള സിനിമയിലെ പ്രമുഖനായൊരു ആളോട് ചോദിച്ചു. വളരെ ചെറിയ തുകയാണെങ്കില്‍ പോലും ഇല്ലെന്ന് പറഞ്ഞ് വിട്ടു അയാള്‍. അതിനൊക്കെ ശേഷം സിനിമയില്‍ നിന്നൊക്കെ മാറി നിന്ന് റിയല്‍ എസ്റ്റേറ്റ് ചെയ്തിരുന്ന സമയത്ത് ആ വ്യക്തി തന്നെ എന്നോട് വലിയൊരു തുക കടം ചോദിച്ചു വന്നു. അത് കൊടുക്കാന്‍ എനിക്ക് സാധിച്ചു. അങ്ങനെയാണ് എന്റെ റിവഞ്ച് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

എന്റെ ജീവിത വിജയത്തിന് പിന്നില്‍ മൂന്ന് സ്ത്രീകളാണുള്ളത്. ഒന്ന് എന്റെ അപ്പന്റെ അമ്മയും രണ്ടാമത്തേത് എന്റെ സ്വന്തം അമ്മയും മൂന്നാമത്തേത് എന്റെ ഭാര്യയുമാണ്. ഇപ്പോള്‍ അമ്മയും ഭാര്യയുമാണ് കൂടെയുള്ളത്. പ്രിയ എന്റെ സിനിമകളുടെ സെറ്റില്‍ വരുന്നത് ഏറെ സന്തോഷമാണ്. എന്റെ വലിയ എന്റര്‍ടെയ്ന്‍മെന്റാണ് അവള്‍. അസാധ്യ ഹ്യൂമര്‍ സെന്‍സാണ് അവള്‍ക്ക്. പോസിറ്റീവ് വൈബാണ്. സിനിമ സെറ്റില്‍ ഭാര്യ വരുന്നതിനെ ചോദ്യം ചെയ്യുന്നത് അവരുടെ ഭാര്യമാരുമായോ മറ്റാരുടേയും ഭാര്യയുമായല്ലല്ലോ എന്റെ ഭാര്യയല്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളതെന്നും താരം പ്രതികരിക്കുന്നുണ്ട്.

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഒരുക്കിയ ന്നാ താന്‍ കേസ് കൊട് ആണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പുറത്തിറങ്ങി രണ്ടാമത്തെ ആഴ്ച പിന്നിടുമ്പോഴും ഹൗസ് ഫുള്‍ ഷോകളുമായി മുന്നേറുകയാണ് ചിത്രം. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമായിരുന്നു ചിത്രത്തില്‍ ചാക്കോച്ചനെത്തിയത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായിട്ടാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.

]]>
Thu, 25 Aug 2022 00:20:57 +0530 Editor
INDIAN 2 | 'സേനാപതി തിരിച്ചുവരുന്നു' ; കമല്‍ഹാസന്‍& ശങ്കര്‍ ചിത്രം 'ഇന്ത്യന്‍ 2' ചിത്രീകരണം പുനരാരംഭിക്കും http://newsmalayali.com/kamal-haasan-s-indian-2-resumes-shoot-director-shankar-announces-actor-s-return http://newsmalayali.com/kamal-haasan-s-indian-2-resumes-shoot-director-shankar-announces-actor-s-return വിക്രം നേടിയ ഗംഭീര വിജയത്തിന് ശേഷം അടുത്ത ഹിറ്റിനായി തയാറെടുക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍. കമലിന്‍റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ഇന്ത്യന്‍റെ രണ്ടാം ഭാഗം ചിത്രീകരണം ഇന്ന് വീണ്ടും പുനരാരംഭിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് തമിഴ് സിനിമലോകത്തെ ഇപ്പോഴത്തെ ഹോട്ട് ന്യൂസ്. 1996 ല്‍ റിലീസ് ചെയ്ത സിനിമയുടെ രണ്ടാം ഭാഗം 2018ല്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ചിത്രീകരണം ആരംഭിച്ച ശേഷം പലവിധ കാരണങ്ങളാല്‍ സിനിമയുടെ പ്രവര്‍ത്തനം നിര്‍ത്തിവേക്കേണ്ടി വന്നു. ഷൂട്ടിങ്ങിനിടെ ലോക്കെഷനില്‍ ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ കാര്യമായി തന്നെ ബാധിച്ചിരുന്നു.

നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവിസ് സിനിമയുടെ നിര്‍മ്മാണ പങ്കാളിത്തം ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം ഏറ്റെടുത്തതോടെ കമലിന്‍റെ ഏക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ സേനാപതിയുടെ തിരിച്ചുവരവ് സാധ്യമാവുകയായിരുന്നു. ശങ്കറിന്‍റെ സംവിധാനത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക.

1996 മെയ് 9ന് റിലീസ് ചെയ്ത ഇന്ത്യന്‍ ആദ്യ ഭാഗം തമിഴിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. കമല്‍ ഇരട്ട വേഷത്തിലെത്തിയ ചിത്രം ദക്ഷിണേന്ത്യന്‍ ബോക്സ് ഓഫീസ് ഹിറ്റുകളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. സുകന്യ, കസ്തൂരി, മനീഷ കൊയ്രാള, ഊര്‍മിള മധോത്കര്‍, നെടുമുടി വേണു എന്നിവരായിരുന്നു ആദ്യ പതിപ്പിലെ പ്രധാന താരങ്ങള്‍.

രണ്ടാം പതിപ്പില്‍ കാജല്‍ അഗര്‍വാളാണ് നായികയായെത്തുന്നത്. സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കും. ഒന്നാം ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥ കഥാപാത്രത്തെ നന്ദു പൊതുവാളാണ് അവതരിപ്പിക്കുക.

ചെന്നൈ പാരീസ് കോര്‍ണറിലെ എഴിലകം പരിസരത്ത് ചിത്രീകരണത്തിനു വേണ്ടിയുള്ള സെറ്റ് നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെയാണ് ചിത്രീകരണം പുനരാരംഭിക്കുക. കമല്‍ഹാസനും കാജല്‍ അഗര്‍വാളും സെപ്റ്റംബറില്‍ ജോയിന്‍ ചെയ്യും. രവി വര്‍മ്മന്‍ ഛായാഗ്രഹണവും  ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

എ.ആര്‍ റഹ്മാന്‍ ഒരുക്കിയ ആദ്യ പതിപ്പിലെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. രണ്ടാം ഭാഗത്തില്‍ അനിരുദ്ധാണ് സംഗീത സംവിധാനം. ഹോളിവുഡ് ആക്ഷന്‍ കോറിയോ ഗ്രാഫര്‍ റമാസന്‍ ബ്യുലറ്റ്, പീറ്റര്‍ ഹെയ്ന്‍, അനില്‍ അരസ് എന്നിവരാണ് സിനിമയുടെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുക

]]>
Thu, 25 Aug 2022 00:02:30 +0530 Editor
തല്ലുമാല 5 കോടിയിലേക്ക്, ന്നാ താൻ കേസ് കൊട് 4 കോടി& ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ട് http://newsmalayali.com/thallumala-nna-thaan-case-kodu-real-box-office-collection-reports-from-day-1-release-1737 http://newsmalayali.com/thallumala-nna-thaan-case-kodu-real-box-office-collection-reports-from-day-1-release-1737 ക്ലാഷ് ഉണ്ടാവുമെന്ന് വിചാരിച്ചിരുന്നെങ്കിലും മികച്ച വിജയം നേടി തല്ലുമാലയും, ന്നാ താൻ കൊണ്ട് കേസ് കൊടും തീയ്യേറ്ററുകളിൽ തംരംഗം സൃഷ്ടിക്കുന്നു. നിലവിലെ കണക്കുകൾ പ്രകാരം കളക്ഷനിൽ മുന്നിൽ നിൽക്കുന്നത് തല്ലുമാലയാണ്. ശനിയാഴ്ചയോടെ ചിത്രം അഞ്ച് കോടി കടക്കും എന്ന് കേരള ബോക്സോഫീസ് ട്വിറ്റർ പേജിൽ ട്വീറ്റ് ചെയ്തു. കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കൊണ്ട് കേസ് കൊട് നാല് കോടിയിലേക്കാണ് എത്തുന്നത്.

ആദ്യ ദിനം തന്നെ തല്ലുമാല നേടിയത് 3.55 കോടിയാണ്. കേരളത്തിലാകെ ആയിരത്തിലധികം ഷോയാണ് ചിത്രത്തിനുണ്ടായിരുന്നത്. ടൊവീനോയുടെ കരിയർ ബെസ്റ്റ് ഒാപ്പണിങ്ങുകളിൽ ഒന്ന് എന്ന് തന്നെയാണ് ഇതിനെ വിലയിരുത്തുന്നതും. വിവാദ പോസ്റ്ററിലാണ് തുടക്കം എങ്കിലും കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കൊണ്ട് കേസ് കൊട് രണ്ട് ദിവസം കൊണ്ട് നേടിയത് 2.71 കോടിയാണ്.

രതീഷ് ബാലകൃഷ്ണ പൊതുവാൾ രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ ബോബൻ, ഗായത്രി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ന്നാ താൻ കൊണ്ട് കേസ് കൊട്. കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്,എസ്ടിക്കെ ഫ്രെയിംസ്, ഉദയ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ആഗസ്റ്റ് 11-നാണ് റിലീസിനെത്തിയത്.

അഷറഫ് ഹംസ മുഹ്സിൻ പരാരി എന്നിവർ ചേർന്ന രചന നിർവ്വഹിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല ടൊവീനോ തോമസ്, കല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം നിർമ്മിച്ചത് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്, ഒപിഎം സിനിമാസ്, പ്ലാൻ ബി മോഷൻ പിക്ചേഴ്സ് എന്നിവർ ചേർന്നാണ്.

]]>
Sun, 14 Aug 2022 01:59:31 +0530 Editor
ജീവിതത്തിലൊരിക്കലും ഇത്രയും വലിയ ആള്‍കൂട്ടത്തെ കണ്ടിട്ടില്ല; ജീവനോടെ തിരിച്ചെത്താനാകുമെന്ന് കരുതിയില്ലെന്ന് ടോവിനോ; കോഴിക്കോടിന്റെ സ്‌നേഹത്തിന് നന്ദി; ഹൈലൈറ്റ് മാളില്‍ സംഘടിപ്പിച്ചിരുന്ന തല്ലുമാലയുടെ പ്രമോഷന്‍ പരിപാടി ജനത്തിരക്ക് മൂലം റദ്ദായി http://newsmalayali.com/tovino-thallumala-promotion-event-Cancel http://newsmalayali.com/tovino-thallumala-promotion-event-Cancel ജനത്തിരക്കില്‍ പ്രൊമോഷന്‍ പരിപാടി നടത്താനാകാതെ മടങ്ങി 'തല്ലുമാല' ടീം. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടത്താന്‍ തീരുമാനിച്ച ഇവന്റാണ് ജനത്തിരക്ക് കാരണം മുടങ്ങിയത്.

മാളിനുള്ളിലും പുറത്തും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.അണിയറ പ്രവര്‍ത്തകര്‍ക്ക് മാളിനുള്ളിലേക്ക് പ്രവേശിക്കാന്‍ പോലും സാധിച്ചില്ല. 'ജീവനോടെ തിരിച്ച് എത്തുമോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയെന്നും, കോഴിക്കോടിന്റെ സ്‌നേഹത്തിന് നന്ദിയെന്നുമാണ്' ടൊവിനോ ശേഷം തന്റെ സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ പറഞ്ഞത്

മാളില്‍ ഇരച്ചെത്തിയ ആരാധകര്‍ കാരണം ചിത്രത്തിലെ നായകന്‍ ടൊവിനോ തോമസിനും നടന്‍ ബിനു പപ്പുവിനുമടക്കം മാളിലേക്ക് വാഹനത്തില്‍ നിന്നും കടക്കാന്‍ പോലുമായില്ല.വന്‍ ആരാധകരുടെ കൂട്ടത്തെ കണ്ട് അമ്പരന്ന ടൊവിനോ തോമസ് കാറില്‍ നിന്നും ഇന്‍സ്റ്റഗ്രാം റീല്‍സ് ഷെയര്‍ചെയ്തിരുന്നു. ജീവിതത്തിലൊരിക്കലും ഇത്രയും വലിയൊരാള്‍ക്കൂട്ടത്തെ കണ്ടിട്ടില്ലെന്ന് ടൊവിനോ തോമസ് പ്രതികരിച്ചു.

കോഴിക്കോടിന്റെ സ്നേഹത്തിന് നന്ദിയുണ്ടെന്നും പ്രമോഷന്‍ ക്യാന്‍സല്‍ ചെയ്യുകയാണെന്നും ഈ കാണുന്ന തിരക്ക് ഓഗസ്റ്റ് 12ന് തീയേറ്ററില്‍ ചിത്രമെത്തുമ്പോഴും ഉണ്ടാവുമെന്ന് കരുതുന്നതായും ടൊവിനോ പറഞ്ഞു. ഇത്രയധികം ആളുകളെ പ്രതീക്ഷിച്ചില്ലെന്നും ഇത് അതിഭീകരമായിരിക്കുവെന്നും നടന്‍ ബിനു പപ്പുവും പ്രതികരിച്ചു.

അതേസമയം സംഘടന പിഴവാണ് പരിപാടി നടക്കാതെ പോകാന്‍ കാരണമെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇത്രയും ആളുകള്‍ എത്തുന്നത് മുന്‍കൂട്ടി കണ്ട് ക്രമീകരണങ്ങള്‍ നടത്തിയില്ലെന്നാണ് മാളില്‍ പരിപാടി കാണാന്‍ എത്തിയവര്‍ പറയുന്നത്. ഗംഭീര പ്രൊമോഷനാണ് ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ദുബായിലുള്‍പ്പടെ നടന്ന പ്രൊമോഷന്‍ പരിപാടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സെന്‍സറിങ് പൂര്‍ത്തിയായപ്പോള്‍ ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്.

നാളെയാണ് തല്ലുമാല പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഇന്ന് ആരംഭിച്ച ഓണ്‍ലൈന്‍ ബുക്കിങ്ങിനും വന്‍ പ്രതികരണമാണ് ലഭിച്ചിരുന്നത്. മണവാളന്‍ വസിം എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോ തോമസിനൊപ്പം ഷൈന്‍ ടോം ചാക്കോയും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

]]>
Thu, 11 Aug 2022 23:14:13 +0530 Editor
Liger | വിജയ് ദേവരക്കൊണ്ടയുടെ 'ലൈഗർ' ഓഗസ്റ്റ് 25ന്; ശ്രീഗോകുലം കേരളത്തിലെത്തിക്കുന്നു http://newsmalayali.com/movies-liger-movie-gearing-up-for-a-massive-release-on-august-25 http://newsmalayali.com/movies-liger-movie-gearing-up-for-a-massive-release-on-august-25 വിജയ് ദേവരക്കൊണ്ട (Vijay Deverakonda), അനന്യ പാണ്ടെ (Ananya Panday), രമ്യ കൃഷ്ണൻ (Remya Krishnan) എന്നിവർ പ്രധാനവേഷത്തിലെത്തുന്ന പുരി ജഗന്നാഥ് ചിത്രം ലൈഗറിന്റെ കേരള വിതരണവകാശം ശ്രീഗോകുലം മൂവീസിന്. ആഗസ്റ്റ് 25നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്

പ്രശസ്ത ബോക്സിംഗ് താരം മൈക്ക് ടൈസൺ  പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കേരളത്തിൽ നൂറ്റമ്പതിലേറെ തീയറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത് ചിത്രത്തിന്റെ പ്രചരണാർത്ഥം വിജയ് ദേവരക്കൊണ്ട ഉൾപ്പടെയുള്ള താരങ്ങളും അണിയറ പ്രവർത്തകരും 18ന് കേരളത്തിലെത്തും

ഇന്ത്യ മുഴുവൻ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു ചിത്രം വിതരണത്തിനെടുത്ത് കേരളത്തിലെത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ശ്രീഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലൻ പറഞ്ഞു

തെലുങ്കിലെ മുൻനിര സംവിധായകരിലൊരാളായ പുരി ജഗന്നാഥ് മിക്‌സഡ് മാർഷ്യൽ ആർട്‌സ് പശ്ചാത്തലമാക്കി ഒരുക്കുന്ന മെഗാ ബജറ്റ് ചിത്രമാണ് ലൈഗർ. പാൻ ഇന്ത്യൻ റീലീസ് ആയാണ് ലൈഗർ ആരാധകർക്ക് മുന്നിലേക്ക് എത്തുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉൾപ്പടെ വേറെ അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയിട്ടുണ്ട്

മലയാളം പതിപ്പിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും കേരളത്തിൽ പ്രദർശിപ്പിക്കും. ചിത്രത്തിന്റെ ട്രെയ്ലറും പാട്ടും ഇതിനകം തന്നെ വലിയ ഹിറ്റായി മാറിയിട്ടുണ്ട്

]]>
Thu, 11 Aug 2022 16:08:56 +0530 Editor
പത്ത് ദിവസത്തിനുള്ളിൽ 30 കോടി രൂപ കളക്ഷൻ; ബോക്സോഫീസ് റെക്കോർഡുകൾ ഭേദിച്ച് പാപ്പൻ http://newsmalayali.com/pappan-movie-bags-30-crore-gross-collection-in-ten-days-and-breaks-box-office-records http://newsmalayali.com/pappan-movie-bags-30-crore-gross-collection-in-ten-days-and-breaks-box-office-records ബോക്സോഫീസ് റെക്കോർഡുകൾ ഭേദിച്ച് ജോഷി-സുരേഷ് ഗോപി ടീമിന്‍റെ പാപ്പൻ കുതിക്കുന്നു. പത്ത് ദിവസത്തിനിടെ ചിത്രത്തിന്‍റെ കളക്ഷൻ 30 കോടി പിന്നിട്ടു. ജൂലൈ 29ന് റിലീസിന് എത്തിയ ചിത്രം ആഗോള ബോക്സോഫീസിൽനിന്നായി ഇതുവരെ 31.43 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്.

ചിത്രത്തിന്‍റെ കളക്ഷൻ സംബന്ധിച്ച വിശദ കണക്കുകൾ പാപ്പന്‍ സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് റെക്കോര്‍ഡ് കളക്ഷനുമായി സിനിമ മുന്നേറുന്ന കാര്യം പങ്കുവെച്ചത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും പാപ്പന്‍ നേടി. കഴിഞ്ഞ തിങ്കളാഴ്ച 1.72 കോടിയും ചിത്രം നേടിയിരുന്നു. കേരളത്തില്‍ നിന്ന് ചിത്രം ഒരാഴ്ച നേടിയ കളക്ഷന്‍ 17.85 കോടിയാണ്. സംസ്ഥാനത്തെ കാര്‍ണിവല്‍ തിയറ്ററുകളില്‍ നിന്ന് മാത്രമായി സിനിമ ഒരു കോടിയില്‍ അധികം കളക്ട് ചെയ്തിട്ടുണ്ട്.

ഏറെ കാലത്തിന് ശേഷം ജോഷിയും സുരേഷ് ​ഗോപിയും ഒന്നിച്ച ചിത്രം ആദ്യ ആഴ്ച പിന്നിട്ടപ്പോൾ തന്നെ മെ​ഗാഹിറ്റിലേക്ക് നീങ്ങുമെന്ന സൂചന നൽകിയിരുന്നു. ചിത്രത്തിന്‍റെ കളക്ഷൻ റിപ്പോർട്ട് മലയാള സിനിമാ ഇൻഡസ്ട്രിക്ക് വലിയ ആവേശം നൽകുന്നതാണെന്ന് അണിയറപ്രവർത്തകർ പറയുന്നു.

ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആക്ഷന്‍ ത്രില്ലറാണ് പാപ്പന്‍. ആര്‍.ജെ ഷാനിന്റേതാണ് തിരക്കഥ. ലേലം, പത്രം, വാഴുന്നോര്‍, സലാം കശ്മീര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്നത്. ഗോകുല്‍ സുരേഷ്, അജ്മല്‍ അമീര്‍, ആശ ശരത്, ടിനി ടോം, രാഹുല്‍ മാധവ്, ചന്തുനാഥ്, സാധിക, സജിത മഠത്തില്‍, നന്ദു, കനിഹ, നൈല ഉഷ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

ശ്രീഗോകുലം മുവീസിന്റെയും ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ഇഫാര്‍ മീഡിയയുടെയും ബാനറില്‍ ഗോകുലം ഗോപാലനും ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

]]>
Tue, 09 Aug 2022 18:03:08 +0530 Editor
'പാപ്പൻ' റിലീസിനും മുന്നേ കമന്റ് പുറപ്പെട്ടു; എയറിൽ കേറ്റി സോഷ്യൽ മീഡിയ. http://newsmalayali.com/The-comment-came-out-even-before-the-release-of--Pappan--viral-on-social-media http://newsmalayali.com/The-comment-came-out-even-before-the-release-of--Pappan--viral-on-social-media
സിനിമാ മേഖലയ്ക്ക് ഏറെ തലവേദന സൃഷ്‌ടിക്കുന്ന പ്രവണതയായി സോഷ്യൽ മീഡിയ ഡീഗ്രേഡിങ് മാറിയിരിക്കുന്നു. റിലീസ് കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടുമ്പോൾ, സിനിമ കണ്ടാലും ഇല്ലെങ്കിലും അതിനെതിരെ മോശം കമന്റുകൾ ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള ഇടങ്ങളിൽ പോസ്റ്റ് ചെയ്യുന്നതാണ് ഈ ട്രെൻഡ്. അതിന്റെ ഏറ്റവും ഉദാഹരണമായി മാറിയിരിക്കുന്നു സുരേഷ് ഗോപി (Suresh Gopi) ചിത്രം 'പാപ്പൻ' (Paappan). പക്ഷെ കമന്റ് ചെയ്തയാൾക്കു അൽപ്പം പാളിപ്പോയി എന്ന് മാത്രം.
സിനിമ റിലീസ് ചെയ്തത് ജൂലൈ 29, വെള്ളിയാഴ്ചയെങ്കിൽ, കമന്റ് അതിനും മുൻപേ പുറപ്പെട്ടു. റിലീസിനും മുൻപ് സോഷ്യൽ മീഡിയയിൽ ചിത്രം മോശമാണ് എന്ന് പറഞ്ഞുകൊണ്ട് ഒരാൾ പോസ്റ്റ് ചെയ്ത കമന്റിന്റെ സ്ക്രീൻഷോട്ട് സംവിധായകൻ രാഹുൽ രാമചന്ദ്രൻ ഉൾപ്പെടെ പോസ്റ്റ് ചെയ്തു.

'പാപ്പൻ കണ്ടു കൂറ പടം. ഇതാണോ ത്രില്ലർ കോപ്പ്...' എന്നെല്ലാം പറഞ്ഞുകൊണ്ടുള്ള കമന്റ് ആണ് ഒരാൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. അതിരൂക്ഷ വിമർശനമാണ് പലരും ഈ കമന്റിന് മേൽ ചൊരിയുന്നത്.
'നാളെ റിലീസ് ആവുന്ന പടം ഇന്ന് തന്നെ കണ്ട് അഭിപ്രായം പറഞ്ഞ അണ്ണൻ കിടു തന്നെ. ലേശം ഉളുപ്പ്?' എന്നാണ് കഴിഞ്ഞ ദിവസം ഡീഗ്രേഡിങ് കമന്റിന്റെ സ്ക്രീൻഷോട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത രാഹുൽ രാമചന്ദ്രന്റെ അഭിപ്രായം.
ഏറെ നാളുകൾക്ക് ശേഷം ജോഷി സംവിധാനം ചെയ്ത്, സുരേഷ് ഗോപി നായകനാവുന്ന ചിത്രമാണ് 'പാപ്പൻ'. സുരേഷ് ഗോപിയുടെ മികച്ച തിരിച്ചുവരവ് രേഖപ്പെടുത്തിയ ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. നിത പിള്ളയുടെ തകർപ്പൻ പ്രകടനം സിനിമയുടെ മറ്റൊരു ഹൈലൈറ്റ് ആണ്. സുരേഷ് ഗോപിയും മകനും ആദ്യമായി വെള്ളിത്തിരയിൽ ഒന്നിച്ച സിനിമ കൂടിയാണിത്.
ആർ.ജെ. ഷാൻ ആണ് സിനിമയുടെ തിരക്കഥ. കനിഹ, ആശ ശരത്, നൈല ഉഷ, ടിനി ടോം, രാഹുൽ, ശ്രീജിത്ത് രവി,ചന്ദുനാഥ് തുടങ്ങിയവരാണ് സിനിമയിലെ മറ്റഭിനേതാക്കൾ
]]>
Sat, 30 Jul 2022 00:23:19 +0530 Editor
ആ താടി വടിച്ചു; ഇനി രണ്ട് കൊമ്പുണ്ട്, ഒറ്റക്കൊമ്പന്റെ കൊമ്പ്’; സുരേഷ്ഗോപി http://newsmalayali.com/suresh-gopi-beard-shaved-actor-shares-his-new-look-through-facebook http://newsmalayali.com/suresh-gopi-beard-shaved-actor-shares-his-new-look-through-facebook സുരേഷ്ഗോപി അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായത് അദ്ദേഹത്തിന്റെ ലുക്കിലൂടെ ആയിരുന്നു. ഇതിന് കാരണം അദ്ദേഹത്തിന്റെ താടി ആയിരുന്നു. കറുത്ത മീശയും വെളുത്ത താടിയും വെച്ച് നടന്ന അദ്ദേഹത്തിന്റെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ മാത്രമല്ല രാജ്യസഭയിലും ശ്രദ്ധ നേടിയിരുന്നു.

ഈ ലുക്കിനെ കളിയാക്കിയുള്ള ട്രോളുകളും വന്നിരുന്നു, ഇതിനിടയ്ക്ക് ഈ ലുക്കിനെ കളിയാക്കി കമന്റിട്ട വ്യക്തിക്ക് ലഭിച്ച ഒരു മറുപടിയും വൈറാലായി മാറിയിരുന്നു. എങ്ങും നിറഞ്ഞുനിന്ന ഈ താടി ലുക്കിൽ നിന്നും പുറത്തുവന്നിരിക്കുകയാണ് അദ്ദേഹം. ചർച്ചാവിഷയമായി മാറിയ തന്റെ താടി എടുത്തുകൊണ്ട് പുതിയ ലുക്കിലുള്ള ചിത്രം ഫേസ്‌ബുക്കിലൂടെ പങ്കവെച്ചിരിക്കുകയാണ് അദ്ദേഹം. ട്രോളുകൾക്കും മറ്റും ഉപയോഗമായി മാറിയ താടിയുടെ ആവശ്യം കഴിഞ്ഞത് കൊണ്ട് അത് എടുക്കുകയാണെന്നും ഇനിയുള്ളത് നല്ല കട്ടി മീശയാണെന്നുമാണ് അദ്ദേഹം പറയുന്നത്.

തന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള ഒരു പ്രചാരണം കൂടിയായും ഈ പോസ്റ്റിനെ കാണാം. പുതിയ ലുക്ക് പങ്കുവെച്ച അദ്ദേഹം എംപി എന്ന നിലയിൽ തനിക്ക് നൽകിയ പിന്തുണയ്ക്കും നന്ദി പറയുന്നുണ്ട്.

‘പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്..ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്‌...ഒറ്റക്കൊമ്പന്റെ കൊമ്പ്.’ സുരേഷ് ഗോപി കുറിച്ചു.

]]>
Sun, 01 May 2022 17:07:34 +0530 Editor
ഹൃദയം' തൊടുന്ന സംഗീതം ഒരുക്കിയ ഹിഷാം അബ്ദുൽ വഹാബ് തെലുങ്കിലേക്ക്; വിജയ് ദേവർക്കൊണ്ട & സാമന്ത ചിത്രം 'ഖുശി'യിൽ തുടക്കം http://newsmalayali.com/movies-hesham-abdul-wahab-makes-his-telugu-debut http://newsmalayali.com/movies-hesham-abdul-wahab-makes-his-telugu-debut ജനലക്ഷങ്ങൾ ഹൃദയത്തിലേറ്റിയ 'ഹൃദയം' സിനിമയിലെ ദർശനാ... എന്ന ഗാനം ഒരുക്കിയ ഹിഷാം അബ്ദുൾ വഹാബ് (Hesham Abdul Wahab) തെലുങ്കിലേക്ക്. വിജയ് ദേവർക്കൊണ്ടയുടെ പന്ത്രണ്ടാമത് ചിത്രമായ ഖുശിയിൽ സാമന്തയാണ് നായികയാകുന്നത്. നിന്നു കോരി, മജിലി, ടക്ക് ജഗദീഷ് തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശിവ നിർവാണയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് ഹിഷാം തന്നെയാണ്.

എ.ആർ. റഹ്മാൻ, അനിരുദ്ധ് എന്നിവരെയാണ് ശിവ ചിത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് എങ്കിലും അവസാനം അത് ഹിഷാം അബ്ദുൾ വഹാബിലേക്ക് എത്തുകയായിരുന്നു. ഹൃദയത്തിലെ ഗാനങ്ങൾ തുടർച്ചയായി കേട്ടിരുന്ന ശിവ അതുവഴിയെയാണ് ഹിഷാമിലേക്ക് എത്തിയത്.

ചിത്രത്തിലെ ഗാനങ്ങളുടെ കമ്പോസിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഹൃദയത്തിന് ശേഷം വലിയൊരു ആൽബം ചെയ്യണമെന്ന തന്റെ ആഗ്രഹം ഖുശിയിലൂടെ പൂർത്തീകരിക്കുകയാണ് എന്നാണ് ഹിഷാം വെളിപ്പെടുത്തിയത്. പുഷ്പക്ക് ശേഷം മൈത്രി മൂവി മേക്കേഴ്‌സ് നിർമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. കാശ്മീരാണ് പ്രധാന ലൊക്കേഷൻ. ഡിസംബറിൽ ചിത്രം തിയെറ്ററുകളിലെത്തും.

മലയാളത്തിന്റെ 'ദർശന', പിറവിക്കും മുൻപേ കടൽകടന്ന പാട്ടാണ്. "ഈ ഗാനത്തിൽ അന്താരാഷ്ട്ര നിലവാരം ഉണ്ടാവണമെന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയായിരുന്നു. മലയാള സിനിമാ സംഗീതം പാൻ-ഇന്ത്യ തലത്തിൽ എത്തിക്കാൻ പരമാവധി പരിശ്രമിക്കുക എന്നതാണ് എന്റെ ആത്യന്തിക ലക്‌ഷ്യം. അതിലേക്കുള്ള ഒരു പടിയാവും ഹൃദയം സിനിമയും അതിലെ സംഗീതവും.

ഇൻസ്ട്രുമെന്റേഷനും മിക്സിങ്ങും അൽപ്പം സമയമെടുത്ത് ചെയ്യേണ്ടിവന്നു. ടർക്കിയിലെ ഇസ്താൻബുളിൽ പോയാണ് റെക്കോർഡ് ചെയ്തത്. മലയാള സംഗീത മേഖലയിൽ സജീവമല്ലാത്ത ചില സംഗീതോപകരണങ്ങൾ ഈ ഗാനത്തിൽ ഉപയോഗിച്ചിട്ടുണ്ട്. പകുതിയിലേറെ ഭാഗം ഇസ്താൻബുളിൽ വച്ചാണ് ചെയ്തത്.


ബഗ്‌ലാമാ, ഔദ്, ഖാനൂൻ, ടർക്കിഷ് ദുദുക് തുടങ്ങിയവ ദർശനയിൽ ഉൾപ്പെട്ടിരുന്നു. ഈ നാലും പരമ്പരാഗത ടർക്കിഷ് വാദ്യോപകരണങ്ങളാണ്. ഇത്രയും മാത്രമാണ് ഒരു ഗാനത്തിൽ വരുന്നതെങ്കിൽ അതിനൊരു അറബിക്, മെഡിറ്ററേനിയൻ ഛായ ഉണ്ടാവണം. എന്നാൽ മലയാളത്തിൽ പോപ്പിഷ് ടച്ചോടു കൂടിയുള്ള ഗാനത്തിൽ ഇത്രയും കൂടിയായപ്പോൾ മറ്റൊരു ഫ്ലേവറിൽ എത്തിച്ചേർന്നു.

രണ്ട് ലോക്ക്ഡൗണുകളിൽ ലഭിച്ച സമയം ഭംഗിയായി വിനിയോഗിച്ചു. ഒക്ടോബർ 25ന് ഗാനം റിലീസ് ചെയ്യുന്നതിന് അഞ്ച് ദിവസങ്ങൾ മുൻപ് വരെ ഞങ്ങൾ ദർശനയിൽ പ്രൊഡക്ടിവ് മാറ്റങ്ങളുമായി തുടർന്നു. റിലീസിന്റെ തലേന്ന് പോലും മിക്സിങ് എഞ്ചിനീയർ ഹരിയെ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേല്പിച്ച് ലിങ്ക് ഒരിക്കൽക്കൂടി പൂർണ്ണമായി പരിശോധിപ്പിച്ചിരുന്നു.

'ദർശന' എന്ന ഹുക്ക്ലൈൻ വിനീതേട്ടന്റെ ഐഡിയ ആയിരുന്നു. ഡെമോ ചെയ്യുമ്പോൾ മുതലേ കഥാപാത്രത്തിന്റെ പേരായ ദർശന വേണമെന്ന് പറഞ്ഞിരുന്നു. തുടക്കത്തിൽ അൽപ്പം സംശയിച്ചു നിന്നു. പക്ഷെ പ്രതീക്ഷിച്ചത് പോലെ ചെയ്യാൻ സാധിച്ചു. ഒരുദിവസം കൊണ്ട് കമ്പോസ് ചെയ്ത ട്രാക്ക് ആണ്," ഹിഷാം പറഞ്ഞു.

]]>
Thu, 21 Apr 2022 20:46:55 +0530 Editor
കടലിലെ കഥ പറഞ്ഞ് ഷൈൻ ടോം ചാക്കോയുടെ അടിത്തട്ട്; ടീസർ പുറത്ത് വിട്ട് പൃഥ്വിരാജ് http://newsmalayali.com/sunny-wayne-shine-tom-chacko-thriller-movie-adithattu-teaser-out-now-film-to-be-realeased-by-may-this-year http://newsmalayali.com/sunny-wayne-shine-tom-chacko-thriller-movie-adithattu-teaser-out-now-film-to-be-realeased-by-may-this-year സണ്ണി വെയ്‌നും ഷൈൻ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം അടിത്തട്ടിന്റെ ടീസർ റിലീസ് ചെയ്തു. പൃഥ്വിരാജാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിൻറെ ടീസർ റിലീസ് ചെയ്തത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിജോ ആന്റണിയാണ്. ഉൾക്കടലിൽ ഷൂട്ട് ചെയ്ത ചിത്രമാണ് അടിത്തട്ട്. ചിത്രം ഒരു സർവൈവൽ ത്രില്ലറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു മത്സ്യബന്ധന ബോട്ടും, അതിനുള്ളിൽ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് ടീസർ സൂചിപ്പിക്കുന്നത്

ചിത്രത്തിൻറെ ടീസറിൽ കടലും ബോട്ടും മത്സ്യ ബന്ധനവുമെല്ലാം ഉലപ്പെടുത്തിയിട്ടുണ്ട്. ആഴ്ചകളോളം മത്സ്യ ബന്ധനത്തിനായി ഉൾക്കടലിൽ ബോട്ടിൽ കഴിയുമ്പോഴുള്ള തൊഴിലാളികളുടെ ജീവിതവും ടീസറിൽ കാണിക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോയും, സണ്ണി വെയ്‌നും തമ്മിലുള്ള സംഘടന രംഗവും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൻറെ ടീസർ തന്നെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ചിരിക്കുകയാണ്.

ചിത്രം മെയിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്, എട്ട് മത്സ്യബന്ധന തൊഴിലാളികളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ ചില സീനുകൾ ഒഴിച്ച് ബാക്കിയെല്ലാം ബാക്കിയെല്ലാം അറബികടലിലാണ് ചിത്രീകരിച്ചത്. ചിത്രത്തിൻറെ ഷൂട്ടിങ്ങിലെ ഏറ്റവും വലിയ വെല്ലുവിളിയും ഇത് തന്നെയായിരുന്നു. ബാക്കി ഭാഗങ്ങൾ തങ്കശ്ശേരി, കാപ്പിൽ, വർക്കല എന്നിവിടങ്ങളിലായി ആണ് ചിത്രീകരിച്ചിരിക്കുന്നത്.

നിലവിൽ ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്ഷം തന്നെ ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തികരിച്ചിരുന്നു. കണയിൽ ഫിലിംസിന്റെയും മിഡിൽ മാർച്ച സ്റ്റുഡിയോസിന്റെയും ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രംനിർമ്മിക്കുന്നത് സൂസൻ ജോസഫ്, സിൻ ട്രീസ എന്നിവർ സംയുക്തമായിയാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഖൈസ് മിലനും, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പാപ്പിനുമാണ്.

കൊന്തയും പൂണൂലും, ഒരു രാത്രി രണ്ടു പകൽ, പൃഥ്വിരാജ് നായകനായ ഡാർവിന്റെ പരിണാമം എന്നീ ചിത്രങ്ങളിലൂടെ സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ സംവിധായകനാണ് ജിജോ ആന്റണി. സണ്ണി വെയ്‌നെയും, ഷൈൻ ടോം ചാക്കോയേയും കൂടാതെ പ്രശാന്ത് അലക്‌സാണ്ടര്‍, മുരുകന്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, സാബു മോന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ മാർട്ടിൻ എന്ന കഥാപാത്രമായി ആണ് സണ്ണി വെയിൻ എത്തുന്നത്.

]]>
Sat, 16 Apr 2022 18:00:25 +0530 Editor
'ആറാട്ട്' ഇനി ഒടിടിയില്‍; ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിച്ചു http://newsmalayali.com/movies-neyyattinkara-gopante-aaraattu-movie-streaming-started-in-amazon-prime-video http://newsmalayali.com/movies-neyyattinkara-gopante-aaraattu-movie-streaming-started-in-amazon-prime-video മോഹന്‍ലാലിനെ (Mohanlal) നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ (B Unnikrishnan) സംവിധാനം ചെയ്ത ആറാട്ട് (Aaraattu) ആമസോണ്‍ പ്രൈം വീഡിയോയില്‍ (Amazon Prime Video) സ്ട്രീമിംഗ് ആരംഭിച്ചു. റിലീസിന്റെ 31-ാം ദിനത്തിലാണ് ചിത്രം ഒടിടി റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 18ന് ലോകമാകെ 2700 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്.

മികച്ച ഓപണിംഗ് കളക്ഷനും ചിത്രത്തിന് ലഭിച്ചിരുന്നു. ആറാട്ടിന്റെ ആദ്യ മൂന്ന് ദിനങ്ങളിലെ ആഗോള ഗ്രോസ് കളക്ഷന്‍ 17.80 കോടിയാണെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് ആറാട്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍.

പാലക്കാട് ഒരു ഭൂമിയിടപാടുമായി വന്നുചേരുന്ന നെയ്യാറ്റിന്‍കര ഗോപന്‍ എന്ന വ്യക്തിയും നാട്ടുകാരും ചേര്‍ന്നുള്ള കഥയാണ് 'ആറാട്ട്'.


ശ്രദ്ധ ശ്രീനാഥ് ആണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.  ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ രചന.

വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ്, റിയാസ് ഖാന്‍, ജോണി ആന്റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ റാം, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്‍, നേഹ സക്‌സേന, സീത തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

]]>
Mon, 21 Mar 2022 14:49:40 +0530 Editor
ബാഹുബലിക്ക് ശേഷം പ്രഭാസ് പ്രേക്ഷകരുടെ മനം കവരുമോ? 'രാധേ ശ്യാം' തിയേറ്ററുകളിൽ http://newsmalayali.com/movies-would-prabhas-work-magic-with-radhe-shyam http://newsmalayali.com/movies-would-prabhas-work-magic-with-radhe-shyam പാൻ-ഇന്ത്യൻ സ്കെയിലിൽ വികസിക്കുന്ന തെലുങ്ക് സിനിമാ വ്യവസായം, ഓരോ വർഷം കഴിയുന്തോറും പ്രീ-റിലീസ് ബിസിനസിൽ കുതിച്ചുയരുകയാണ്. എന്നിരുന്നാലും, പ്രഭാസിന്റെ ബാഹുബലിയുടെ തകർപ്പൻ പ്രകടനത്തിന് ശേഷം ടോളിവുഡ് ചിത്രങ്ങളുടെ പ്രീ-റിലീസ് ബിസിനസ്സ് അഭൂതപൂർവമായി ഉയർന്നു എന്ന വസ്തുത വിസ്മരിക്കാനാവില്ല. ഇപ്പോഴിതാ, ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രഭാസിന്റെ (Prabhas) രാധേ ശ്യാം (Radhe Shyam) മാർച്ച് 11 വെള്ളിയാഴ്ച ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസിനെത്തിയിരിക്കുന്നു. ചിത്രത്തിന് റെക്കോഡ് പ്രീ-റിലീസ് ബിസിനസ്സ് നടന്നതായി വാർത്ത വന്നിരുന്നു.

ആന്ധ്രാബോക്സ് ഓഫീസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ചിത്രത്തിന്റെ തിയറ്റർ അവകാശം ഏകദേശം 210 കോടി രൂപയ്ക്കാണ് വിറ്റുപോയത്. തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണാവകാശം വിറ്റതിലൂടെ 100 കോടിയിലധികം രൂപയാണ് ലഭിച്ചത്. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ പാൻ-ഇന്ത്യ ഫെയിം കണക്കിലെടുത്ത്, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ചിത്രത്തിന് വലിയ ഓപ്പണിംഗ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ചിത്രം പൂർണമായും തെലുങ്ക് സംസ്ഥാനങ്ങളിലെ തിയറ്ററുകൾ ഭരിക്കും എന്നുറപ്പായിക്കഴിഞ്ഞു.

അത് മാറ്റിനിർത്തിയാൽ, പവൻ കല്യാണും റാണ ദഗ്ഗുബട്ടിയും അഭിനയിച്ച, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ, 'അയ്യപ്പനും കോശിയും' റീമേക്ക് ആയ ഭീംല നായകും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഫെബ്രുവരി 24 ന് റിലീസ് ചെയ്ത ചിത്രത്തിന്, ഭീംല നായകിന്റെ വമ്പിച്ച പ്രീ-റിലീസ് ട്രേഡ് കണ്ടതുപോലെ, ഉയർന്ന പ്രതീക്ഷയായിരുന്നു.

രാധേ ശ്യാമിന്റെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി ടൈറ്റാനിക്കിനെക്കാൾ വലുതാണ് രാധേ ശ്യാമിന്റെ ക്ലൈമാക്സ് എന്ന് പറഞ്ഞിരുന്നു. അതിമനോഹരമായാണ് രംഗം ചിത്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാധാകൃഷ്ണ കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ ഭാഗ്യശ്രീ, സച്ചിൻ ഖേദേക്കർ, കുനാൽ റോയ് കപൂർ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എസ്. തമൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകൾക്ക് രണ്ട് വ്യത്യസ്ത സൗണ്ട് ട്രാക്കുകളുണ്ട്. ഹിന്ദി ഗാനങ്ങൾക്ക് മിഥൂനും മനൻ ഭരദ്വാജും സംഗീതം നൽകിയപ്പോൾ തെലുങ്ക് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്.

2021 ജൂലൈ 30 ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് -19 പാൻഡെമിക് കാരണം റിലീസ് തിയതി മാറ്റിവച്ചു. ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, ചൈനീസ്, ജാപ്പനീസ് ഭാഷകളിൽ റിലീസ് ചെയ്യും.

Summary: After the whopping success of Baahubali, Prabhas is back with a romantic thriller Radhe Shyam. The movie has Pooja Hegde playing female lead

]]>
Fri, 11 Mar 2022 23:20:34 +0530 Editor
ചിരിവിരുന്നുമായി ആനിയമ്മയും സണ്ണിച്ചായനും; ലളിതം സുന്ദരം ട്രെയിലർ http://newsmalayali.com/lalitham-sundaram-trailer http://newsmalayali.com/lalitham-sundaram-trailer മഞ്ജു വാര്യരും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളാകുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 18ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലെത്തും. ആനി, സണ്ണി എന്നിങ്ങനെ സഹോദരങ്ങളെയാണ് മഞ്ജുവും ബിജുവും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രസകരമായ ഇണക്കങ്ങളും പിണക്കങ്ങളും ചേര്‍ന്ന കുടുംബകഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ബിജു മേനോനും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലളിതം സുന്ദരം. സൈജു കുറുപ്പ്, ദീപ്തി സതി, അനു മോഹന്‍, രഘുനാഥ് പലേരി, രമ്യ നമ്പീശന്‍, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിനൊപ്പം സെഞ്ച്വറിയും നിര്‍മാണത്തില്‍ പങ്കാളിയാകുന്നുണ്ട്. പ്രമോദ് മോഹന്‍ തിരക്കഥ തയ്യാറാക്കിയ ചിത്രത്തിന്‍റെ ഛായാഗ്രഹകന്‍ പി. സുകുമാര്‍, ഗൗതം ശങ്കര്‍ എന്നിവരാണ്. ലിജോ പോളാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

 

]]>
Tue, 08 Mar 2022 18:05:19 +0530 Editor
'സല്യൂട്ട്' ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു; പുതിയ ട്രെയിലർ പുറത്ത് http://newsmalayali.com/salute-movie-ott-release http://newsmalayali.com/salute-movie-ott-release ദുൽഖർ സൽമാൻ- റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ 'സല്യൂട്ട്' എന്ന ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മാർച്ച് 18ന് സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിക്കും. റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ ട്രെയിലര്‍ സോണി ലിവ് ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റിയാണ് ചിത്രത്തിലെ നായിക. അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്.

നേരത്തെ ചിത്രത്തിന്‍റെ തിയറ്റർ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു. ചിത്രം ഡയറക്ട് ഒ.ടി.ടി റിലീസാണെന്ന വിവരം നിര്‍മാതാവായ ദുല്‍ഖര്‍ തന്നെ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ബോബി- സഞ്ജയ് കൂട്ടുകെട്ടാണ് സല്യൂട്ടിന്‍റെ തിരക്കഥ തയ്യാറാക്കിയത്. മുംബൈ പൊലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പൊലീസ് മൂവി കൂടിയാണ് സല്യൂട്ട്. മനോജ് കെ. ജയൻ, സായ്കുമാര്‍, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത്. അസ്‍ലം പുരയിൽ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങും നിർവഹിക്കുന്നു.

 

]]>
Tue, 08 Mar 2022 18:03:52 +0530 Editor
ലൂസിഫറിനെയും കടത്തിവെട്ടി ഭീഷ്മപർവത്തിന്റെ ആറാട്ട്; റെക്കോർഡ് കളക്ഷനുമായി മമ്മൂട്ടി ചിത്രം http://newsmalayali.com/mammootty-starrer-bheeshma-parvam-beats-lucifer-with-its-first-weekend-box-office-collection http://newsmalayali.com/mammootty-starrer-bheeshma-parvam-beats-lucifer-with-its-first-weekend-box-office-collection നീണ്ട ഇടവേളയ്ക്കുശേഷം തിയറ്ററുകളിൽ ആവേശം നിറച്ചെത്തിയ സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രം 'ഭീഷ്മപർവം' റെക്കോർഡ് കളക്ഷനുമായി മുന്നേറുന്നു. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം ആദ്യ നാല് ദിവസം കൊണ്ട് എട്ടുകോടിക്കു മുകളിൽ ഡിസ്ട്രിബ്യൂഷൻ ഷെയർ നേടിയെന്ന് നിർമാതാക്കളുടെ സംഘടനായ ഫിയോക്ക് വെളിപ്പെടുത്തി. മോഹൻലാലിന്റെ ഹിറ്റ് ചിത്രം ലൂസിഫറിനെയും മറികടന്നാണ് ഭീഷ്മപർവത്തിന്റെ കുതിപ്പ്. മലയാള സിനിമാചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ചിത്രം ഇത്രയും വലിയ നേട്ടം കൈവരിക്കുന്നതെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. ആദ്യ നാലുദിവസത്തിനകം ചിത്രം 23 കോടിക്കു മുകളിൽ ഗ്രോസ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. 22.05 കോടിയായിരുന്നു ലൂസിഫറിന്റെ കളക്ഷൻ.

വാരാന്ത്യ കളക്ഷനിലും മലയാളചിത്രങ്ങളിൽ റെക്കോർഡിട്ടിരുന്നത് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറായിരുന്നു. ഇതിലും ഒന്നാമതായിരിക്കുകയാണ് ഭീഷ്മപർവം. 406 സ്‌ക്രീനുകളിലായി 1,775 ഷോകളാണ് റിലീസ് ദിനത്തിൽ ഭീഷ്മപർവത്തിന് ഉണ്ടായിരുന്നത്. നിറഞ്ഞ സദസ്സിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

]]>
Tue, 08 Mar 2022 17:42:44 +0530 Editor