News Malayali & Online Newsportal & : Ernakulam http://newsmalayali.com/rss/category/ernakulam News Malayali & Online Newsportal & : Ernakulam ml Copyright 2023 News Malayali & All Rights Reserved. MMS കൊച്ചി പൈതൃക കോൺഫറൻസ് സമാപിച്ചു http://newsmalayali.com/4642 http://newsmalayali.com/4642
എറണാകുളം മഹാരാജാസ് കോളേജ് ആർക്കിയോളജി ആ മെറ്റീരിയൽ കൾച്ചർ സ്റ്റഡീസ് വിഭാഗവും സെന്റ് തെരേസാസ് കോ ചരിത്ര വിഭാഗവും ആകാശവാണി കൊച്ചി എഫ് എം 102.3ഉം. എം യൂണിവേഴ്‌സിറ്റി ഡി. എസ്. എസിന്റെയും, ഇന്ത്യ ടൂറിസം കൊച്ചി ഓഫീസിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ ഡിസംബർ 15, 16, 17 ദിവസങ്ങളിൽ നടന്ന കൊച്ചി പൈതൃക കോൺഫറൻസ് മഹാരാജ്‌സ് കോളേജ് ജി.എൻ.ആർ ഹാളിൽ സമാപിച്ചു.
ആലുവ സർമത സമ്മേളനവും ലോകസമാധാനവും എന്ന വിഷയത്തി ദേശീയ സെമിനാർ നടന്നു. സി ഈ ടി പ്രൊഫ (റിട്ട.) പി കെ സാബ മൂഴിക്കുളം , പ്രേംകുമാർ, മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി എസ് ജോയ്, പ്രൊഫ. വിനോദ് കുമാർ കല്ലോലിക്കൽ, ഡോ. വനിത ടി തരകൻ എന്നിവർ സംസാരിച്ചു.നാടൻകലാരൂപങ്ങളായ രാവേലിയും, ചവിട്ടു നാടകവും അരങ്ങേറി.
]]>
Tue, 19 Dec 2023 09:31:51 +0530 Editor
കൊച്ചി ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് പാളികൾ മറിഞ്ഞ് യന്ത്രത്തിനടിയിൽപെട്ടു; തൊഴിലാളിക്ക് ദാരുണാന്ത്യം http://newsmalayali.com/4409 http://newsmalayali.com/4409 ഇടയാറിലെ ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് പാളികൾ മറിഞ്ഞ് വീണ് യന്ത്രത്തിനിടയിൽ പെട്ട് തൊഴിലാളി മരിച്ചു. ആസാം സ്വദേശി ധൻ കുമാർ (20) ആണ് മരിച്ചത്. ഗ്ലാസ് പാളിയിൽ സ്റ്റിക്കർ ഒട്ടിയ്ക്കുമ്പോൾ മറിഞ്ഞു വീഴുകയായിരുന്നു. പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിയ്ക്കാനായില്ല

]]>
Tue, 11 Jul 2023 11:01:10 +0530 Editor
മ​ര​ത്തി​ന്‍റെ പൊ​ത്തി​ൽ വെ​ടി​യു​ണ്ട http://newsmalayali.com/Found--bullet-in-the-trunk-of-the-tree http://newsmalayali.com/Found--bullet-in-the-trunk-of-the-tree എ​റ​ണാ​കു​ള​ത്ത് മ​ര​ത്തി​ന്‍റെ പൊ​ത്തി​ൽ വെ​ടി​യു​ണ്ട. മ​ഞ്ഞു​മ്മ​ലി​ലാ​ണ് വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

പി​സ്റ്റ​ലി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​ 12 വെ​ടി​യു​ണ്ട​ക​ളാണ് കണ്ടെത്തിയത്. ഇവ ഉ​പേ​ക്ഷി​ച്ച​തെ​ന്ന് ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

]]>
Tue, 24 Jan 2023 14:00:38 +0530 Editor
ബിരിയാണിയിൽ പഴുതാര; കൊച്ചിയിലെ കായീസ് ഹോട്ടൽ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു http://newsmalayali.com/kochi-kayees-hotel-shut-down-by-food-safety-department-for-finding-centipede-from-biriyani http://newsmalayali.com/kochi-kayees-hotel-shut-down-by-food-safety-department-for-finding-centipede-from-biriyani
കൊച്ചിയില്‍ ഹോട്ടലില്‍ വിളമ്പിയ ബിരിയാണിയിൽ നിന്ന് പഴുതാരയെ കണ്ടെത്തി. കൊച്ചിയിൽ കായീസ് ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയവർക്ക് ബിരിയാണിയിൽ നിന്ന് പഴുതാരയെ കിട്ടുകയായിരുന്നു. തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ പൂട്ടിച്ചു.
 ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പരിശോധന പുരോഗമിക്കുന്നതിനിടെയാണ് സംഭവം.  പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതെന്നും കണ്ടെത്തി. തുടർന്ന് ഹോട്ടൽ അടച്ചു പൂട്ടാനുള്ള നോട്ടീസ് നൽകുകയായിരുന്നു.

]]>
Sat, 07 Jan 2023 15:03:33 +0530 Editor
Food Poison| കുസാറ്റില്‍ ഭക്ഷ്യവിഷബാധ; അറുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍; ക്യാമ്പസ് അടച്ചു http://newsmalayali.com/cusat-campus-closed-after-food-poison-landed-60-students-in-hospital http://newsmalayali.com/cusat-campus-closed-after-food-poison-landed-60-students-in-hospital ഭക്ഷ്യവിഷബാധയെ (food poison) തുടര്‍ന്ന് കളമശേരി കുസാറ്റ് ക്യാമ്പസ് (cusat campus) അടച്ചു. പനിയും ഛര്‍ദിയും ബാധിച്ച് അറുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് ക്യാമ്പസ് അടച്ചിടാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.

മൂന്ന് ദിവസം നീണ്ട കുസാറ്റ് യൂണിവേഴ്‌സിറ്റി ഫെസ്റ്റ് സമാപിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ഥികളില്‍ ഭക്ഷ്യവിഷബാധയുടെ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി അറുപതോളം വിദ്യാര്‍ഥികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയത്. സര്‍വകലാശാല പരീക്ഷകള്‍ കൂടി നടക്കുന്നതിനാല്‍ രോഗലക്ഷണങ്ങളുള്ള പലരും ഹോസ്റ്റലുകളില്‍ തന്നെ കഴിയുകയായിരുന്നു.

ഹോസ്റ്റലുകളിലും ക്യാമ്പസിലെ ഫുഡ് കോര്‍ട്ടിലുമെല്ലാം ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവിഭാഗവും പരിശോധന നടത്തി. യൂണിവേഴ്സിറ്റി ഫെസ്റ്റിനിടെയായിരിക്കും ഭക്ഷ്യവിഷബാധ സംഭവിച്ചതെന്നാണ് അനുമാനം. ക്യാമ്പസിന് പുറത്ത് സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും, വീടുകളില്‍ നിന്നെത്തുന്ന വിദ്യാർഥികള്‍ക്കുമടക്കം രോഗലക്ഷണങ്ങളുണ്ട്.

ക്യാമ്പസില്‍ പരിശോധന നടത്തിയ ജില്ലാ ആരോഗ്യവിഭാഗം മൂന്നിടത്തായി മെഡിക്കല്‍ ക്യാമ്പും നടത്തി. ഈ മാസം 31വരെയാണ് ക്യാമ്പസ് അടച്ചിടുക. ക്ലാസുകള്‍ ഓണ്‍ലൈനായി തുടരും. അവസാന വര്‍ഷ പരീക്ഷകളൊഴികെയുള്ള പരീക്ഷകളെല്ലാം മാറ്റിവെച്ചു.

]]>
Tue, 24 May 2022 16:26:31 +0530 Editor
സ്വർണക്കടത്ത്: തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനെ കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ചു; മകനും കൂട്ടാളികളും ഒളിവിൽ http://newsmalayali.com/old-smuggling-thrikkakara-municipal-corporation-vice-chairman-questioned-and-released-by-customs http://newsmalayali.com/old-smuggling-thrikkakara-municipal-corporation-vice-chairman-questioned-and-released-by-customs ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസിൽ (Gold Smuggling Case) തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനെ കസ്റ്റംസ് ചോദ്യം ചെയ്തു. എ എ  ഇബ്രാഹിം കുട്ടിയുടെ മകനും സിനിമാ നിർമ്മാതാവും ചേർന്ന് സ്വർണം കടത്തിയെന്ന് കണ്ടെത്തിയ
സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. കേസിൽ ഇബ്രാംഹിം കുട്ടിയുടെ മകൻ ഉൾപ്പടെ മൂന്ന് പ്രതികൾ ഒളിവിലാണ്.

തൃക്കാക്കര നഗരസഭാ  വൈസ് ചെയർമാനും മുസ്‌ലിം ലീഗ് നേതാവുമായ എ.എ ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടിസ് നൽകി ഇബ്രാഹിം കുട്ടിയെ കൊച്ചി കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. സ്വർണക്കടത്തിൽ  ഇബ്രാഹിം കുട്ടിക്ക് പങ്കുണ്ടോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇബ്രാഹിം കുട്ടിയുടെ മകൻ ഷാബിനും സിനിമാ നിർമാതാവ് കെ.പി.സിറാജുദ്ദിനും ചേർന്ന് സ്വർണം കടത്തിയെന്നാണ് കസ്റ്റംസ് പ്രിവന്റീവ്‌ വിഭാഗത്തിന്റെ കണ്ടെത്തൽ.

എറണാകുളം സ്വദേശിയായ സിറാജും സ്വർണം വാങ്ങാൻ എയർപോർട്ടിലെത്തിയ നകുൽ അടക്കം നാലു പേരാണ് പ്രതികൾ. ഷാബിൻ ഹാജരാകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് സമൻസ് നൽകിയിട്ടുണ്ട്. മകൻ നിരപരാധിയാണെന്നും എല്ലാം
രാഷ്ട്രീയനാടകമാണെന്നും .രാജിവെക്കേണ്ട ആവശ്യം ഇപ്പോൾ ഇല്ലെന്നും ഇബ്രാഹിംകുട്ടി പ്രതികരിച്ചു.

ഇബ്രാഹിംകുട്ടിയുടെ രാജി ആവശ്യപ്പെട്ട് നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു. ഇന്നലെ ഡി വൈ എഫ് ഐ നഗരസഭ ഓഫീസിലേക്ക് മാർച്ച്‌ നടത്തിയിരുന്നു.

നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്‍റീവ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രണ്ടു കിലോ 232 ഗ്രാം സ്വര്‍ണ്ണം പിടികൂടുന്നത്. എറണാകുളത്തെ തുരുത്തുമ്മേല്‍ എന്‍റര്‍ പ്രൈസസിന്‍റെ പേരിലാണ് ഇറച്ചി വെട്ടു യന്ത്രം ഇറക്കുമതി ചെയ്തത്. ഈ സ്ഥാപനത്തിന്റെ ഉടമകളാണ് സിറാജ്ജുദിനും തൃക്കാക്കര മുൻസിപ്പാലിറ്റി വൈസ് ചെയർമാന്റെ മകനായ ഷാബിനും . തുരുത്തുമ്മേല്‍ എന്‍റര്‍ പ്രൈസസിലെ നാലു ജിവനക്കാരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സൂപ്രണ്ട് വി. വിവേകിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. തൃക്കാക്കര മുൻസിപ്പാലിറ്റി വൈസ് ചെയർമാന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ ഷാബിന്റെ  ലാപ്ടോപ്  പിടിച്ചെടുത്തു. ഷാബിൽ വീട്ടിൽ ഇല്ലായിരുന്നു.

ഈ മാസം 17ന് ദുബായിയില്‍ നിന്നും  കൊച്ചി വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് യന്ത്രമെത്തിയത്. പരിശോധനകള്‍ക്കെല്ലാം ശേഷം തീരുവ അടപ്പിച്ച് യന്ത്രം പുറത്തേക്കുവിട്ടു. ഇതിനിടെ രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് പ്രിവന്‍റീവ് ഉദ്യോഗസ്ഥര്‍ വാഹനം തിരികെ എത്തിച്ച് വീണ്ടും പരിശോധന നടത്തുകയായിരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍‌ണം കണ്ടെത്തിയത്. ഗള്‍ഫില്‍ നിന്ന് കൊച്ചി തൃക്കാക്കരയിലെ വിലാസത്തില്‍ ഇറക്കുമതി ചെയ്ത യന്ത്രത്തിനുള്ളില്‍നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചെടുത്തത്.തൃക്കാക്കര തുരുത്തേല്‍ എന്റര്‍പ്രൈസസിന്റെ ഉടമ സിറാജുദ്ദീന്റെ പേരിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ യന്ത്രം എത്തിയത്. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ യന്ത്രം പരിശോധിച്ചതോടെ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. ഗ്യാസ് കട്ടറടക്കം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ യന്ത്രം പൊളിച്ച് സ്വര്‍ണം പുറത്തെടുത്തത്.

അതേ സമയം, തുരുത്തേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനം ഒരു വ്യാജ കമ്പനിയാണോയെന്നും അധികൃതര്‍ക്ക് സംശയമുണ്ട്. നാട്ടില്‍ 40,000 രൂപയ്ക്ക് ലഭിക്കുന്ന യന്ത്രം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തത് സ്വര്‍ണം കടത്താനായി മാത്രമാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇവര്‍ നേരത്തെയും ഇത്തരത്തില്‍ സ്വര്‍ണം കടത്തിയോ എന്ന കാര്യവും കസ്റ്റംസ് അന്വേഷിച്ചുവരികയാണ്.

]]>
Thu, 28 Apr 2022 15:32:39 +0530 Editor
കൊച്ചി ടാറ്റു ലൈംഗിക പീഡന കേസ്: പരാതിയുമായി വിദേശവനിതയും http://newsmalayali.com/a-foreign-woman-has-filed-a-complaint-in-the-kochi-tattoo-sexual-harassment-case http://newsmalayali.com/a-foreign-woman-has-filed-a-complaint-in-the-kochi-tattoo-sexual-harassment-case ടാറ്റു ലൈംഗിക പീഡന കേസിൽ പരാതിയുമായി വിദേശവനിതയും. ഇടപ്പള്ളിയിലെ ഇൻക് ഫെക്ടഡ് സ്റ്റുഡിയോവിൽ വെച്ച് ടാറ്റു ചെയ്യവേ സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്ന് കൊച്ചിയിലെ കോളേജിൽ വിദ്യാർഥിനിയായിരുന്ന യുവതിയാണ് കൊച്ചി കമീഷണർക്ക് പരാതി നൽകിയത്. അതേസമയം, കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോ പീഡനത്തിൽ പ്രതിക്കെതിരെ കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തി. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ കൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാലാരിവട്ടം, ചേരാനല്ലൂർ സ്റ്റേഷനുകളിലായാണ് പ്രതി പി.എസ് സുജീഷിനെതിരെ കേസെടുത്തിട്ടുള്ളത്.

പീഡനം നടന്ന ഇടപ്പള്ളിയിലെ ടാറ്റൂ സ്റ്റുഡിയോയിൽ നിന്ന് സിസി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. റിമാൻഡിൽ കഴിയുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. 15 ദിവസത്തിനു ശേഷം കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസിന്റെ തീരുമാനം. ആറ് യുവതികളാണ് പ്രതിക്കെതിരെ മുമ്പ് പരാതി നൽകിയിരുന്നത്. ഇവരെല്ലാം ടാറ്റൂ ചെയ്യാനെത്തിയപ്പോൾ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. കേസിൽ 60 ദിവസത്തിനുള്ളിൽ ആറു കേസുകളിൽ ഒരെണ്ണത്തിൽ കുറ്റപത്രം സമർപ്പിക്കാനാണ് ആണ് പൊലീസ് ഉദ്ദേശിക്കുന്നത്. അതിനുമുൻപ് മുമ്പ് പരമാവധി തെളിവ് ശേഖരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

 

]]>
Sat, 12 Mar 2022 17:56:58 +0530 Editor
കൊച്ചി കനാല്‍ നവീകരണ പദ്ധതിക്ക് കേന്ദ്രാനുമതി; മാര്‍ക്കറ്റ് കനാല്‍ നവീകരണം ആരംഭിച്ചു http://newsmalayali.com/kochi-central-approval-forkochi-canal-rejuvenation-project http://newsmalayali.com/kochi-central-approval-forkochi-canal-rejuvenation-project കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ട കൊച്ചി കനാല്‍ നവീകരണ പദ്ധതിയുടെ (kochi canal rejuvenation project)പ്രാരംഭ നിര്‍മാണ പ്രവൃത്തികള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (Kochi Metro Rail Limited)ആരംഭിച്ചു. അനുമതി ലഭിച്ച ഉടനെ എറണാകുളം മാര്‍ക്കറ്റ് കനാലിന്റെ ആഴം കൂട്ടല്‍ ജോലികളും വൃത്തിയാക്കലും ആരംഭിച്ചു.

വരുംദിവസങ്ങളിലും പ്രവൃത്തികള്‍ തുടരും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതികൂടി ലഭിച്ചതോടെ പദ്ധതിക്ക് ആവശ്യമായ മലീനികരണ നിയന്ത്രണ ബോര്‍ഡിന്റെയും വൈല്‍ഡ് ലൈഫിന്റെയും ഉള്‍പ്പെടെ എല്ലാ അനുമതികളം ലഭിച്ചുകഴിഞ്ഞു. കനാല്‍ നവീകരണവുമായി ബന്ധപ്പൈട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് കിഫ്ബിക്ക് സമര്‍പ്പിച്ചുകഴിഞ്ഞു.

കിഫ്ബി അനുമതി ഉടന്‍ ലഭിക്കുമെന്നും മാര്‍ച്ച അവസാനത്തോടെ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിയുമെന്നും മെയ് പകുതിയോടെ നിര്‍മാണം തുടങ്ങാനാകുമെന്നും കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇടപ്പള്ളി കനാല്‍, മാര്‍ക്കറ്റ് കനാല്‍ എന്നിവയുടെ നവീകരണത്തനാണ് ആദ്യ പരിഗണന. ഈ രണ്ട് കനാലുകളുടെയും  പദ്ധതി രൂപകല്‍പ്പനയും ടെണ്ടര്‍ നടപടികളും തയ്യാറയിക്കഴിഞ്ഞു. സ്ഥലം കൈമാറിക്കിട്ടിയാലുടന്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയും.

ഇടപ്പള്ളി കനാലിലെ സ്ഥലം ഏറ്റെടുക്കല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പരിസ്ഥിതി ആഘാത പഠനത്തിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിംഗ് ജില്ലാ കളക്ടര്‍ ഉടനെ ആരംഭിക്കും.  കൊച്ചി നഗരത്തിന്റൈ സുപ്രധന വികസന പദ്ധതിയായതിനാല്‍ ഇടപ്പള്ളി കനാലിന്റെ വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുപ്പ് ജോലികള്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രപ്പുഴയിലെ വാട്ടര്‍ മെട്രോ ജട്ടികള്‍ മുട്ടാര്‍ പുഴയിലെ ജട്ടികളുമായി ഈ കനാലുകളിലൂടെ ബന്ധിപ്പിക്കാനും കെ.എം.ആര്‍.എല്‍ ലക്ഷ്യമിടുന്നു.ഏരൂര്‍ ജട്ടി, ചേരാനല്ലൂര്‍ ജെട്ടി എന്നിവയെ മാര്‍ക്കറ്റ് കനാല്‍ വഴി ഇടപ്പള്ളിയുമായി ബന്ധിപ്പിക്കാനും കഴിയും.  റോഡ് മേല്‍പ്പാലങ്ങളുടെ പുനര്‍നിര്‍മാണവും കിഫബിയുമായി കെ.എം.ആര്‍.എല്‍ ചര്‍ച്ചചെയ്യുന്നുണ്ട്. എളംകുളം മെട്രോ സ്റ്റേഷനുമായി വാട്ടര്‍ മെട്രോയെ ബന്ധിപ്പിക്കാന്‍ ബണ്ട് റോഡ് പാലം പുനര്‍നിര്‍മിക്കാനും ഉദ്ദേശിക്കുന്നു.

കേന്ദ്ര അനുമതി ലഭിച്ചകഴിഞ്ഞ സ്ഥിതിക്ക്  പദ്ധതി നടത്തിപ്പിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കലാണ് അടുത്ത സുപ്രധാന ഘട്ടം.  കനാലുകളിലൂടെ ഗതാഗതം സാധ്യമാക്കണം എങ്കില്‍ 16.5 മീറ്റര്‍ വീതിവേണം എന്നാണ് കെ.എം.ആര്‍.എല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  കനാലുകളുടെ നിലവില്‍ ലഭ്യമായ രേഖകള്‍ പ്രകാരമുള്ള വീതി സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പ്രകാരമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

കൊച്ചിയിലെ ആറ് കനാലുകളാണ് പദ്ധതി പ്രകാരം വൃത്തിയാക്കി ഗതാഗതയോഗ്യമാക്കുന്നത്. ഇടപ്പള്ളി കനാല്‍, മാര്‍ക്കറ്റ് കനാല്‍, തേവര കനാല്‍, തേവര--പേരണ്ടൂര്‍ കനാല്‍, ചിലവന്നൂര്‍ കനാല്‍, കോന്തുരുത്തി കനാല്‍ എന്നിവ പുനരുദ്ധരിച്ച് യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും ചെയ്യുന്നതാണ് പദ്ധതി. സംസ്ഥാനത്തെ തന്നെ ഏറ്റവും ബൃഹത്തായ മാലിന്യ നിര്‍മാര്‍ജന പ്ലാന്റും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്നുണ്ട്.

കൊച്ചി നഗരമേഖലയുടെ 40 ശതമാനവും കൈകാര്യം ചെയ്യാവുന്ന വിധത്തില്‍ പ്രതിദിനം 31 ദശലക്ഷം ലിറ്റര്‍ ശേഷി ഉള്ള പ്ലാന്റാണ് ഉദ്ദേശിക്കുന്നത്. പദ്ധതി സംബന്ധിച്ച വിശദ റിപോര്‍ട്ടുകളെല്ലാം കിഫ്ബിക്ക് സമര്‍പ്പിച്ചുകഴിഞ്ഞു.  പദ്ധതിരേഖകളുടെ ക്യൂബ് ഐ.ഐ.റ്റി മദ്രാസിന്റെ സാങ്കേതിക സൂക്ഷ്മ പരിശോധന  പുരോഗമിക്കുകയാണ്

]]>
Wed, 09 Mar 2022 17:52:45 +0530 Editor
കാവ്യാ മാധവന്റെ കൊച്ചി ഇടപ്പള്ളിയിലെ ബുട്ടിക്കിൽ തീപിടിത്തം http://newsmalayali.com/fire-break-out-at-kavya-madhavan-boutique-at-edappally-kochi http://newsmalayali.com/fire-break-out-at-kavya-madhavan-boutique-at-edappally-kochi നടി കാവ്യാ മാധവന്റെ (Kavya Madhavan)  ബുട്ടിക്കിൽ (boutique) തീപിടിത്തം. കൊച്ചി ഇടപള്ളി (edappally) ഗ്രാൻഡ് മാളിലെ ലക്ഷ്യാ (Lakshya) ബുട്ടിക്കിലാണ് തീ പിടിത്തം ഉണ്ടായത്. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. തുണികളും തയ്യൽ മെഷീനും കത്തി നശിച്ചു. ഫയർഫോഴ് എത്തി തീ പിടിത്തം നിയന്ത്രണവിധേയമാക്കി. ഇലക്ട്രിക് ഉപകരണത്തിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് കാരണം എന്ന് പ്രാഥമിക നിഗമനം.  

]]>
Wed, 09 Mar 2022 17:51:20 +0530 Editor