News Malayali & Online Newsportal & : Election http://newsmalayali.com/rss/category/election News Malayali & Online Newsportal & : Election ml Copyright 2023 News Malayali & All Rights Reserved. MMS 2004 മറക്കരുതെന്ന് സോണിയ ഗാന്ധി http://newsmalayali.com/Dont-forget-2004-sonia-gandhi-says-to-bjp http://newsmalayali.com/Dont-forget-2004-sonia-gandhi-says-to-bjp റായ്ബ‌റേലി∙ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. വൻ ജനപങ്കാളിത്തത്തോടെ റോഡ് ഷോ നടത്തിയാണു സോണിയ പത്രിക സമർപ്പിക്കാൻ എത്തിയത്. മക്കളായ പ്രിയങ്കയ്ക്കും രാഹുലിനും ഒപ്പം കോണ്‍ഗ്രസ് ഓഫിസില്‍ പൂജ നടത്തിയ ശേഷമായിരുന്നു റോഡ് ഷോ.

'റായ്ബറേലിയിലെ ജനങ്ങൾ ഇതുവരെ എന്നെ സ്നേഹത്തോടെ സ്വീകരിച്ചിട്ടുണ്ട്. ഇനിയും സ്വീകരിക്കും’– സോണിയ പറഞ്ഞു. മോദി അജയ്യനാണെന്നു കരുതുന്നുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഒരിക്കലും അല്ല, 2004 ബിജെപി ഒരിക്കലും മറക്കരുത് എന്നായിരുന്നു മറുപടി. മോദിക്കുളള ഉത്തരം വോട്ടർമാർ നൽകും. 2004 ൽ വാജ്പേയി കരുത്തനും അജയ്യനുമായിരുന്നു. പക്ഷേ ഞങ്ങൾ ജയിച്ചു– സോണിയ പറഞ്ഞു.

സോണിയയ്ക്കൊപ്പം ഉണ്ടായിരുന്ന രാഹുൽ ഗാന്ധിയാണ് ഈ ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകിയത്. 'തങ്ങളുടെ അഹന്ത കൊണ്ട് അജയ്യരാണെന്നു കരുതിയ നിരവധിയാളുകൾ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളെക്കാൾ വലിയവരാണു തങ്ങളെന്ന് അവർ സ്വയം നടിച്ചു. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ എന്ന് അവർ തിരിച്ചറിയുന്നില്ല. മോദിയുടെ അജയ്യത്വം ഈ തിരഞ്ഞെടുപ്പിൽ കാണാം’– രാഹുൽ പറഞ്ഞു.

]]>
Thu, 11 Apr 2019 23:12:45 +0530 Editor
നെഞ്ചുറപ്പോടെ പോരിനിറങ്ങിയ താരസുന്ദരി, എതിരാളികളുടെ ചങ്കിടിപ്പു കൂട്ടി ഊർമിള http://newsmalayali.com/urmila-matondkar-political-career http://newsmalayali.com/urmila-matondkar-political-career തിരശ്ശീലയിൽ പ്രഭ വിതറിയ താരങ്ങളില്ലാത്ത തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കാൻപോലും കഴിയാത്ത രാജ്യത്ത് ഇത്തവണ ഏറ്റവും ഓളമുണ്ടാക്കിയെത്തിയ താരമാണ് മുൻകാല ഗ്ലാമർ നടി ഊർമിള മാതോംഡ്കർ. അപ്രതീക്ഷിതമായി കോൺഗ്രസ് സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്ത ഊർമിള പാർട്ടിക്കു സ്വാധീനം നഷ്ടപ്പെട്ട ഒരു മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ ആകാശത്തോളം ഉയർത്തിക്കഴിഞ്ഞു. മഹാരാഷ്ട്രയിൽ, ബിജെപി–ശിവസേന കൂട്ടുകെട്ടും പ്രതീക്ഷ വയ്ക്കുന്ന മണ്ഡലത്തിലാണ് ഉൗർമിളയുടെ അങ്കപ്പയറ്റ്.

ഒരു സിനിമാ താരത്തിന്റെ പതിവു രാഷ്ട്രീയ പ്രവേശം എന്നുമാത്രം കരുതി അവഗണിച്ചവർ പോലും ഊർമിളയെ ഇപ്പോൾ കാണുന്നതു ബുഹമാനത്തോടെ. എതിരാളികൾക്കു ചങ്കിടിപ്പു സമ്മാനിച്ചും അനുയായികളിൽ ആവേശം വിതറിയും ഊർമിള മുന്നേറവേ, കേസുകൾ കൊണ്ടു ബുദ്ധിമുട്ടിക്കാൻ പോലും ശ്രമങ്ങളുണ്ടാകുന്നുണ്ട്. പക്ഷേ, ഇരുത്തം വന്ന രാഷ്ട്രീയ നേതാവിനെപ്പോലെ ഉരുളയ്ക്കുപ്പേരിപോലെ മറുപടി കൊടുത്തും തിരിച്ചടികളെ നേട്ടങ്ങൾക്കുള്ള ചവിട്ടുപടിയാക്കിയും ഊർമിള മുന്നോട്ടുതന്നെ; വിജയം എന്ന ഒരൊറ്റ ലക്ഷ്യവുമായി.

]]>
Thu, 11 Apr 2019 20:27:00 +0530 Editor
രാഷ്ട്രീയ വൈരത്തിൽ പതിവുകൾ തെറ്റിച്ച് സ്മൃതി ഇറാനി http://newsmalayali.com/smriti-iranis-amethi-campaign http://newsmalayali.com/smriti-iranis-amethi-campaign 16-ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനുശേഷം, ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് രാജ്യത്ത് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രചാരണങ്ങള്‍ തുടങ്ങിയതെങ്കില്‍, അഞ്ചുവര്‍ഷം മുമ്പേ നിശ്ശബ്ദപ്രചാരണം തുടങ്ങിയ ഒരു മണ്ഡലമുണ്ട്. രാജ്യത്തെ ഒരേയൊരു മണ്ഡലം. ഗാന്ധി കുടുംബത്തിന്റെ കുത്തകയായ ഉത്തര്‍പ്രദേശിലെ അമേഠി. 2014 ലെ വാശിയേറിയ തിരഞ്ഞെടുപ്പിലും മണ്ഡലം രാഹുല്‍ ഗാന്ധിയെ വരിച്ചെങ്കിലും അന്നു പരാജയം രുചിച്ച സ്മൃതി ഇറാനിയാണ് പ്രചാരണം തുടങ്ങിയത്.

അഞ്ചുവര്‍ഷത്തിനു ശേഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ആയിരുന്നു അവരുടെയും ബിജെപിയുടെയും മനസ്സില്‍. എന്നും ഗാന്ധി കുടുംബത്തിന്റെ കൂടെ നിന്നെങ്കിലും കാര്യമായ വികസനപ്രവര്‍ത്തനമൊന്നും അമേഠിയില്‍ നടന്നിട്ടില്ലെന്ന് ആരോപിച്ചും ബിജെപിയാണ് വികസനത്തിന്റെ വക്താക്കള്‍ എന്നും അവകാശപ്പെട്ടായിരുന്നു സ്മൃതിയുടെ പ്രചാരണം; അഞ്ചുവര്‍ഷം നിരന്തരമായി. ഇടയ്ക്കിടെ സമ്മേളനങ്ങള്‍ നടത്തിയും വികസനപദ്ധതികള്‍ പ്രഖ്യാപിച്ചും മണ്ഡലത്തില്‍ സജീവസാന്നിധ്യം അറിയിച്ച സ്മൃതി 2019-ലെ തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും അമേഠിക്കു സുപരിചിതയായിക്കഴിഞ്ഞു.

]]>
Thu, 11 Apr 2019 20:23:08 +0530 Editor
ആദ്യഘട്ട വോട്ടെടുപ്പില്‍ സംഘര്‍ഷം; ടിഡിപി, വൈഎസ്ആര്‍ നേതാക്കള്‍ കൊല്ലപ്പെട്ടു http://newsmalayali.com/lok-sabha-election-2019-first-phase-live-updates http://newsmalayali.com/lok-sabha-election-2019-first-phase-live-updates ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആന്ധ്രയിലെ അനന്ത്പുരില്‍ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. അനന്ത്പുരില്‍ കൊല്ലപ്പെട്ടത് ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളാണ്. സിദ്ധഭാസ്കര്‍ റെഡ്ഡി (ടിഡിപി), പുല്ല െറഡ്ഡി (വൈഎസ്ആര്‍) എന്നിവരാണു കൊല്ലപ്പെട്ടത്. ഗുണ്ടൂരിൽ ടിഡിപി പോളിങ് ബൂത്ത് തകർത്തു. വൈഎസ്ആർ കോൺഗ്രസ് നേതാവിന് കുത്തേറ്റു. അനന്ത്പുരിലെ ജനസേന സ്ഥാനാർഥിയും വോട്ടിങ് യന്ത്രം തകർത്തു. 

]]>
Thu, 11 Apr 2019 20:20:31 +0530 Editor