News Malayali & Online Newsportal & : കോമൺവെൽത്ത് ഗെയിംസ്&2022 http://newsmalayali.com/rss/category/common-wealth-Games-2022 News Malayali & Online Newsportal & : കോമൺവെൽത്ത് ഗെയിംസ്&2022 ml Copyright 2023 News Malayali & All Rights Reserved. MMS CWG 2022 | പാക്കിസ്ഥാന്‍ താരത്തെ മലര്‍ത്തിയടിച്ച് ദീപക് പൂനിയയ്ക്ക് സ്വര്‍ണം, ദിവ്യ കക്രാന് വെങ്കലം http://newsmalayali.com/birmingham-2022-commonwealth-games-deepak-punia-got-gold-in-wrestling http://newsmalayali.com/birmingham-2022-commonwealth-games-deepak-punia-got-gold-in-wrestling കോമണ്‍വെല്‍ത്ത് ഗെയിംസ് (Birmingham 2022 Commonwealth Games ) ഗുസ്തി മത്സരത്തില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. പുരുഷന്മാരുടെ 86 കിലോഗ്രാം വിഭാഗത്തില്‍ പാക്കിസ്ഥാന്റെ മുഹമ്മദ് ഇനാമിനെ മലര്‍ത്തിയടിച്ച് ഇന്ത്യയുടെ ദീപക് പൂനിയ സ്വര്‍ണം നേടി. 3-0 എന്ന പോയിന്‍റ് നിലയിലാണ് ഇന്ത്യന്‍ താരത്തിന്‍റെ വിജയം. ടോക്കിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഏറ്റ തോല്‍വിക്ക് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുന്നതിനുള്ള തയാറെടുപ്പിലായിരുന്നു ദീപക് പൂനിയ.

വനിതകളുടെ 68 കിലോഗ്രാം മത്സരത്തില്‍ ഇന്ത്യയുടെ ദിവ്യ കക്രാന്‍ വെങ്കലം നേടി. ടോംഗയുടെ ടൈഗർ ലില്ലി കോക്കർ ലെമാലിയെ തോൽപ്പിച്ചാണ് ഇന്ത്യന്‍ താരം മെഡല്‍ നേടിയത്. 125 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മോഹിത് ഗ്രെവാല്‍ വെങ്കലം നേടി.

നേരത്തെ നടന്ന മത്സരങ്ങളിലെ ഉജ്വല വിജയത്തോടെ ഗുസ്തിയില്‍ ഇന്ത്യ മെഡല്‍വേട്ട ആരംഭിച്ചിരുന്നു. പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തില്‍ ബജ്രംഗ് പൂനിയയും വനിതകളുടെ 62 കിലോഗ്രാം വിഭാഗത്തില്‍ സാക്ഷി മാലിക്കും സ്വര്‍ണം നേടി. ഇതോടൊപ്പം വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ അന്‍ഷു മാലിക്ക് വെള്ളി നേടി. നൈജീരിയയുടെ ഒഡുനായോ ഫോളാസേഡ് അഡേകുയോറോയെയാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്. 6-4 എന്ന സ്‌കോറിനാണ് നൈജീരിയന്‍ താരത്തിന്റെ വിജയം.

കാനഡയുടെ ലച്ച്ലൻ മക്നീലിയെ തോൽപ്പിച്ചാണ് ബജ്രംഗ് പൂനിയെ സ്വർണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ അദ്ദേഹത്തിന്‍റെ മൂന്നാമത്തെ മെഡല്‍ നേട്ടമാണിത്. 2021 ടോക്കിയോ ഒളിംപിക്സില്‍ വെങ്കലവും ബജ്രംഗ് പൂനിയ സ്വന്തമാക്കിയിരുന്നു. ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഒരു വെള്ളിയും 2 വെങ്കലവും അദ്ദേഹം നേടിയിട്ടുണ്ട്. കാനഡ‍യുടെ അന ഗൊഡീനസ് ആയിരുന്നു ഫൈനലില്‍ സാക്ഷി മാലിക്കിന്‍റെ എതിരാളി. 2016 റിയോ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് സാക്ഷി മാലിക്ക്.

വനിതകളുടെ 57 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായിരുന്ന അന്‍ഷു മാലിക്കിന് വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നൈജീരിയയുടെ അഡുക്കുറെയെയോടാണ് ഫൈനലില്‍ പരാജയപ്പെട്ടത്. നൈജീരിയന്‍ താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് സ്വര്‍ണമാണിത്. അന്‍ഷു മാലിക്കിന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്. 2021-ല്‍ ഓസ്ലോയില്‍ വെച്ച് നടന്ന ഗുസ്തി ലോകചാമ്പ്യന്‍ഷിപ്പില്‍ അന്‍ഷു വെള്ളി നേടി ചരിത്രം കുറിച്ചിരുന്നു.

9 സ്വര്‍ണം, 8 വെള്ളി, 9 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ നിലവിലെ മെഡല്‍ നില.

]]>
Mon, 08 Aug 2022 02:25:46 +0530 Editor
CWG | ട്രിപ്പിൾ ജംമ്പിൽ എൽദോസിന് സ്വർണം; അബ്ദുളളയ്ക്ക് വെള്ളി; ബെർമിങ്ഹാമിൽ ചരിത്രം കുറിച്ച് മലയാളികൾ http://newsmalayali.com/athletes-from-kerala-made-history-in-common-wealth-games-by-winning-the-gold-and-silver http://newsmalayali.com/athletes-from-kerala-made-history-in-common-wealth-games-by-winning-the-gold-and-silver കോമൺ വെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ എൽദോസ് പോളിന് സ്വർണ്ണം(17.03) തൊട്ടുപിന്നാലെ അബ്ദുല്ല അബൂബക്കർ വെള്ളിയും(17.02) നേടി. എറണാകുളം കോലഞ്ചേരി സ്വദേശിയാണ് എൽദോസ്. ഇത് കേരളത്തിന്റെ കായിക ചരിത്രത്തിലെ അവിസ്മരണീയമായ ദിനം. ബെർമിങ്ഹാമിൽ ഈ ഇന്ത്യൻ താരങ്ങള്‍ അക്ഷരാർത്ഥത്തിൽ ചരിത്രം കുറിയ്ക്കുകയായിരുന്നു.

കോമൺവെൽത്ത് ഗെയിംസിൽ ഒരു മലയാളി താരം ആദ്യമായാണ് വ്യക്തിഗത ഇനത്തിൽ സ്വർണ്ണ മെഡൽ നേടുന്നത്. ഇന്ത്യയുടെ തന്നെ പ്രവീൺ ചിത്രവേൽ നാലാം സ്ഥാനത്തെത്തി. കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ പതിനാറാമത്തെ സ്വർണ്ണമാണിത്.

പുരുഷന്മാരുടെ ബോക്സിങിൽ അമിത് പങ്കൽ സ്വർണ്ണം നേടിയത് 5. 0 നാണ്. ബോക്സിങിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വർണ്ണമാണിത്. വനിതാ ബോക്സിങ്ങിലും ഇന്ത്യ സ്വര്‍ണ്ണം പൊരുതി നേടി. ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെനെ 5-0 നാണ് നീതു പരാജയപ്പെടുത്തിയത്. പുരുഷന്മാരുടെ ബോക്സിങിൽ രോഹിത് തോകാസ് വെങ്കലം സ്വന്തമാക്കി.



വനിത ഹോക്കിയിൽ ഇന്ത്യ വെങ്കലം കരസ്ഥമാക്കി. ന്യൂസിലാന്റിനെ വെങ്കലത്തിനായുള്ള പോരാട്ടത്തിൽ പെനാൽറ്റി ഷൂടൗട്ടിലൂടെയാണ് ഇന്ത്യ മറികടന്നത്. വനിത സിംഗിൾസ് ബാഡ്മിന്റനിൽ പിവി സിന്ധു ഫൈനലിലെത്തി. സെമിയിൽ സിംഗപ്പൂരിന്റെ ലോക 18-ാം നമ്പർ താരം യോ ജിയ മിന്നിനെയാണ് സിന്ധു തോല്പിച്ചത്.

]]>
Mon, 08 Aug 2022 01:53:53 +0530 Editor
CWG 2022 | ചരിത്രനിമിഷം ; കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം എം.ശ്രീശങ്കറിന് വെള്ളി http://newsmalayali.com/birmingham-2022-commonwealth-games-murali-sreeshankar-wins-silver-medal-in-long-jump http://newsmalayali.com/birmingham-2022-commonwealth-games-murali-sreeshankar-wins-silver-medal-in-long-jump കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഭിമാനനേട്ടം സ്വന്തമാക്കി മലയാളി താരം എം.ശ്രീശങ്കര്‍. പുരുഷന്മാരുടെ ലോങ്ജംപ് മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയാണ് ശ്രീശങ്കര്‍ ചരിത്രവിജയം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ലോങ്ജംപില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണിത്.

8.08 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ വെള്ളി നേടിയത്. സ്വര്‍ണമെഡല്‍ നേടിയ ബഹമാസ് താരം ലഖ്വന്‍ നയ്‌രന്‍ ഇതേ ദൂരം തന്നെയാണ് ചാടിയതെങ്കിലും തന്റെ രണ്ടാമത്തെ ശ്രമത്തില്‍ തന്നെ മികച്ച ദൂരം താണ്ടാനായതാണ് അദ്ദേഹത്തെ ശ്രീശങ്കറിന്റെ മുന്നിലെത്തിച്ചത്. ശ്രീശങ്കര്‍ തന്റെ അഞ്ചാം ശ്രമത്തിലാണ് മെഡല്‍ കരസ്ഥമാക്കാനായ 8.08 മീറ്റര്‍ ദൂരം കടന്നത്. ആദ്യ മൂന്ന് ജമ്പുകളിൽ 7.60 മീറ്റർ, 7.84, 7.84 എന്നിങ്ങനെയായിരുന്നു ശ്രീശങ്കറിന്റെ പ്രകടനം. നാലാം ശ്രമത്തിൽ എട്ടുമീറ്റർ മറികടന്നെങ്കിലും ഒരു സെന്റിമീറ്ററിന്റെ വ്യത്യാസത്തിൽ ഫൗളായി.

മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് യഹിയയും ലോങ്ജംപ് ഫൈനലില്‍ മത്സരിച്ചിരുന്നു. 7.97 ദൂരം ചാടി മുഹമ്മദ് അനീസ് അഞ്ചാം സ്ഥാനത്തായി. ആറാം ശ്രമത്തിലാണ് അനീസ് മികച്ച ദൂരം കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയുടെ ജോവാൻ വാൻ വൂറൻ (8.06 മീ.) വെങ്കലം നേടി.

ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് ശ്രീശങ്കറിന്റേത്. നേരത്തെ ഹൈജംപില്‍ തേജസ്വിന്‍ ശങ്കര്‍ വെങ്കലം നേടിയിരുന്നു. മുന്‍ ഇന്ത്യന്‍ അത്ലറ്റുകളായ എസ്.മുരളിയുടെയും കെ.എസ് ബിജിമോളുടെയും മകനാണ് പാലക്കാട് യാക്കര സ്വദേശിയായ എം.ശ്രീശങ്കര്‍.

]]>
Fri, 05 Aug 2022 15:09:10 +0530 Editor
CWG 2022 | കോമൺവെൽത്ത് ഗെയിംസ്&2022; ഉദ്ഘാടനചടങ്ങിൽ ചാൾസ് രാജകുമാരനും മലാലയും http://newsmalayali.com/cwg-2022-the-stunning-images-from-the-opening-ceremony-transpg http://newsmalayali.com/cwg-2022-the-stunning-images-from-the-opening-ceremony-transpg Sat, 30 Jul 2022 02:02:26 +0530 Editor