News Malayali & Online Newsportal & : Career http://newsmalayali.com/rss/category/career News Malayali & Online Newsportal & : Career ml Copyright 2023 News Malayali & All Rights Reserved. MMS കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍മേള 'കരിയര്‍ എക്സ്പോ 2024' സംഘടിപ്പിക്കുന്നു http://newsmalayali.com/4833 http://newsmalayali.com/4833
കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില് തൊഴില്മേള 'കരിയര് എക്സ്പോ 2024' സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 പകല് ഒമ്പത് മണി മുതല് പാലാ സെന്റ് തോമസ് കോളേജിലാണ് മേള. കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും പാലാ സെന്റ് തോമസ് കോളേജിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയില് 18നും 40നും ഇടയില് പ്രായമുള്ളവര്ക്ക് സൗജന്യമായി രജിസ്റ്റര് ചെയ്ത് പങ്കെടുക്കാം.
നിരവധി കമ്പനികള് പങ്കെടുക്കുന്ന കരിയര് എക്സ്പോയില് ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. പുതുമുഖങ്ങള്ക്കും തൊഴില് പരിചയമുള്ളവര്ക്കും പങ്കെടുക്കാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ളവര്ക്കും തൊഴില് ദാതാക്കള്ക്കും യുവജന കമ്മീഷന്റെ ksyc.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തരം അപേക്ഷിക്കാം. വിവരങ്ങള്ക്ക്: 0471 2308630, 7907565474
]]>
Mon, 12 Feb 2024 16:59:19 +0530 Editor
കെല്‍ട്രോണ്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാം http://newsmalayali.com/4797 http://newsmalayali.com/4797 കേരള സര്ക്കാര് സ്ഥാപനമായ കെല്ട്രോണിന്റെ ആലുവയിലുള്ള നോളജ് സെന്ററില് ഹസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെയര് ഹൗസ് ആന്ഡ് ഇന്വെന്ററി മാനേജ്മെന്റ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്ഷ്യല് അക്കൗണ്ടിംഗ്, വിത്ത് സ്‌പെഷ്യലൈസേഷന് ഇന് ഇന്ത്യന് ആന്ഡ് ഫോറിന് അക്കൗണ്ടിംഗ്, കമ്പ്യൂട്ടര് ഹാര്ഡ്വെയര് ആന്ഡ് നെറ്റ്‌വര്ക്ക് എന്ജിനീയറിംഗ്, ഗ്രാഫിക്സ് ആന്ഡ് വിഷ്വല് എഫക്ട്സ്, ടോട്ടല് സ്റ്റേഷന് സര്വെ, ഓട്ടോകാഡ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങള്ക്ക് കെല്ട്രോണ്നോളജ് സെന്റര് രണ്ടാംനില സാന്റോ കോംപ്ലക്സ്, റെയില്വേ സ്റ്റേഷന് റോഡ് ആലുവ എന്ന വിലാസത്തില് ബന്ധപ്പെടുക. ഫോണ്: 8136802304.

]]>
Fri, 26 Jan 2024 14:19:07 +0530 Editor
സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷിക്കാം http://newsmalayali.com/4795 http://newsmalayali.com/4795 ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല് ഗൈഡന്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില് മുപ്പത് ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാര്ത്ഥികള് ജനുവരി 31നകം മലപ്പുറം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില് അപേക്ഷ സമര്പ്പിക്കണം. 2023 ല് നടത്തിയ പരിശീലനത്തില് പങ്കെടുത്തവര് വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങള്ക്ക് ഫോണ് : 0483 2734737

]]>
Fri, 26 Jan 2024 14:01:59 +0530 Editor
ഹിന്ദി അധ്യാപക ട്രെയിനിംഗ്; അപേക്ഷ ക്ഷണിച്ചു http://newsmalayali.com/4654 http://newsmalayali.com/4654 കേരള സര്ക്കാര് നടത്തുന്ന അപ്പര് പ്രൈമറി ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ ഡിപ്ലോമ ഇന് എലിമെന്ററി എജ്യുക്കേഷന് കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളില് മാര്ക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കില് ഹിന്ദി ബി.എ പാസായിരിക്കണം. ഉയര്ന്ന യോഗ്യതയും മാര്ക്കും ഉള്ളവര്ക്ക് മുന്ഗണന ലഭിക്കും. പ്രായപരിധി 17 നും 35 മദ്ധ്യേ. ഡിസംബര് 31 ന് മുന്പായി അപേക്ഷ ലഭിക്കണം. വിലാസം പ്രിന്സിപ്പാള്, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്, പത്തനംതിട്ട ജില്ല. ഫോണ്: 0473 4296496, 8547126028.

Register free  christianworldmatrimony.com

christianworldmatrimony.com

]]>
Tue, 19 Dec 2023 09:53:57 +0530 Editor
ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിംഗ് പ്രോഗ്രാമിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു http://newsmalayali.com/4649 http://newsmalayali.com/4649 സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂ ണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിംഗ് കോഴ്‌സിന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. ബിരുദം ആണ് യോഗ്യത. വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്‌സിന് ഒരു വർഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസ്സുകൾ, പ്രാക്ടിക്കൽ ട്രെയിനിംഗ് എന്നിവ കോഴ്‌സിൽ ചേരുന്നവർക്ക് ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. ജില്ലയിലെ പഠനകേന്ദ്രം, മാർത്തോമ കോളേജ് ഓഫ് കൗൺസലിംഗ്, വൈറ്റില, എറണാകുളം-682019. ഫോൺ 0484 2102095, 8891173041, 9074227245.

]]>
Tue, 19 Dec 2023 09:40:00 +0530 Editor
ഗ്രോത്ത് പൾസ് & നിലവിലുള്ള സംരംഭകർക്കുള്ള പരിശീലനം http://newsmalayali.com/4648 http://newsmalayali.com/4648 പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെൻ്റ് (കീഡ്), 5 ദിവസത്തെ ഗ്രോത്ത് പൾസ് പരിശീലന പരിപാടി (Growth Pulse) സംഘടിപ്പിക്കുന്നു. ഡിസംബർ 19 മുതൽ 23 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി 5 വർഷത്തിൽ താഴെ പ്രവർത്തി പരിചയമുള്ള സംരംഭകർക്ക് മാർക്കറ്റിംഗ് സ്ട്രാറ്റജീസ്, ഫിനാ൯ഷ്യൽ മാനേജ്മെന്റ്, ജിഎസ് ടി ആന്റ് ടാക്സേഷ൯, ഓപ്പറേഷണൽ എക്സല൯സ്, സെയിൽസ് പ്രോസസ് ആന്റ് ടീം മാനേജ്മെന്റ് വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 3,540 രൂപ ആണ് 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ് ടി ഉൾപ്പടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,500 രൂപയാണ് 5 ദിവസത്തെ പരിശീലനത്തിൻ്റെ ഫീസ്. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് 2,000 രൂപ താമസം ഉൾപ്പെടെയും 1,000 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവർ കീഡിൻ്റെ വെബ് സൈറ്റ് ആയ www.kied.Info ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2532890/2550322/7012376994

]]>
Tue, 19 Dec 2023 09:39:32 +0530 Editor
ഡിപ്ലോമ ഇൻ ആയുർവേദിക് പഞ്ചകർമ്മ അസിസ്റ്റൻസ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു http://newsmalayali.com/4647 http://newsmalayali.com/4647 സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ആയൂർവേദിക് പഞ്ചകർമ്മ അസിസ്റ്റൻസ് കോഴ്‌സിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസാണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്‌സിന് ഒരു വർഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസ്സുകൾ, പ്രാക്ടിക്കൽ ട്രെയിനിംഗ് എന്നിവ കോഴ്സിൽ ചേരുന്നവർക്ക് ലഭിക്കും. https://app.srccc.in/register ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിശദവിവരങ്ങൾ www.srccc.in വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. ജില്ലയിലെ പഠന കേന്ദ്രം മംഗലത്ത് ആശ്രാമം യോഗ വിദ്യാ ഗുരുകുലം, പ്രിയദർശിനി നഗർ, തേവര, എറണാകുളം,ഫോൺ 9633058727.

]]>
Tue, 19 Dec 2023 09:38:59 +0530 Editor
ഗവ.അംഗീകൃത സർട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം http://newsmalayali.com/4646 http://newsmalayali.com/4646 സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഗവൺമെൻ്റ് അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ വേഡ് പ്രോസസിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഡേറ്റാ എൻട്രി ഓപ്പറേറ്റർ, സർട്ടിഫിക്കറ്റ് ഇൻ ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന് ആറുമാസവും, സർട്ടിഫിക്കറ്റ് കോഴ്സിന് മൂന്നു മാസവുമാണ് കാലാവധി. കോണ്ടാക്ട് ക്ലാസ്സുകളും പ്രോജക്ട് വർക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. 18 വയസ്സിനു മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. https://app.srccc.in/register ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിശദവിവരങ്ങൾ www.srccc.in വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. എറണാകുളം ജില്ലയിലെ പഠനകേന്ദ്രങ്ങൾ കൊച്ചി൯ സോഷ്യൽ സർവീസ് സൊസൈറ്റി, ജൂബിലി മെമ്മോറിയൽ കോംപ്ലക്സ്, കൊച്ചി൯, ഫോൺ 0484-2227217, 2221342, ഐ എൽ സി സി കമ്പ്യൂട്ടർ എഡ്യൂക്കേഷ൯, കളമശേരി: ഫോൺ 9847006897, 0484-4872917. എം.ഇ എസ് ഇ൯സ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാ൯സ്ഡ് സ്റ്റഡീസ്, നെട്ടൂർ: ഫോൺ 9447046811.

]]>
Tue, 19 Dec 2023 09:38:19 +0530 Editor
സിഐഎസ്എഫിൽ 787 കോൺസ്‌റ്റബിൾ | CISF Constable Recruitment 2022 | Notification http://newsmalayali.com/cisf-constable-recruitment-2022 http://newsmalayali.com/cisf-constable-recruitment-2022 സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) 787 കോൺസ്‌റ്റബിൾ (ട്രേഡ്‌സ്‌മാൻ) ഒഴിവിലേക്ക് ഡിസംബർ 20 വരെ അപേക്ഷിക്കാം. www.cisfrectt.in

പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം. കുക്ക്, കോബ്ലർ, ബാർബർ, വാഷർമാൻ, സ്വീപ്പർ, പെയിന്റർ, മേസൺ, പ്ലമർ, മാലി, വെൽഡർ, ടെയ്‌ലർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. 8 എണ്ണം ബാക്‌ലോഗ് ഒഴിവും 77 ഒഴിവ് വിമുക്തഭടന്മാർക്കുള്ളതുമാണ്. രാജ്യത്തെവിടെയും നിയമനം ലഭിക്കാം.

ശമ്പളം: 21,700–69,100 രൂപ. മറ്റ് അലവൻസുകളുമുണ്ട്.

പ്രായം: 2022 ഓഗസ്‌റ്റ് ഒന്നിന് 18– 23. അർഹർക്ക് ഇളവുണ്ട്.

യോഗ്യത: മട്രിക്കുലേഷൻ / തത്തുല്യം. അൺസ്‌കിൽഡ് ട്രേഡായ സ്വീപ്പർ ഒഴികെയുള്ളവയിലേക്ക് അപേക്ഷിക്കുന്നവർക്ക് ആ ട്രേഡിൽ ഐടിഐ പരിശീലനമുണ്ടെങ്കിൽ മുൻഗണന.

ശാരീരിക യോഗ്യത: ഉയരം: പുരുഷന്മാർക്ക്: 170 സെ.മീ (എസ്‌ടിക്ക്: 162.5 സെ.മീ), നെഞ്ചളവ്: 80–85 സെ.മീ (എസ്‌ടിക്ക്: 76–81 സെ.മീ), തൂക്കം: ആനുപാതികം. സ്ത്രീകൾക്ക്: 157 സെ.മീ (എസ്‌ടിക്ക്: 150 സെ.മീ.) തൂക്കം: ആനുപാതികം.

കാഴ്‌ചശക്‌തി: ദൂരക്കാഴ്‌ച കാഴ്‌ചാസഹായികൾ കൂടാതെ 6/6, 6/9. വർണാന്ധതയോ നിശാന്ധതയോ കോങ്കണ്ണോ പാടില്ല. കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, പിടച്ച ഞരമ്പുകൾ എന്നിവ അയോഗ്യതകളാണ്. നല്ല ആരോഗ്യം വേണം. വിമുക്‌തഭടൻമാരുടെ ശാരീരിക യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. ഇവർക്കു ശാരീരികക്ഷമതാ പരിശോധന ഉണ്ടാകില്ല.

തിരഞ്ഞെടുപ്പു രീതി: ശാരീരിക അളവുപരിശോധന, ശാരീരികക്ഷമതാ പരിശോധന, രേഖ പരിശോധന, ട്രേഡ് ടെസ്‌റ്റ്, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവ നടത്തും.

ശാരീരികക്ഷമതാ പരീക്ഷ: പുരുഷന്മാർക്ക്: ആറര മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം. സ്ത്രീകൾക്ക്: 4 മിനിറ്റിൽ 800 മീറ്റർ ഓട്ടം.

അപേക്ഷാഫീസ്: 100 രൂപ. പട്ടികവിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും സ്ത്രീകൾക്കും ഫീസില്ല.

അപേക്ഷിക്കേണ്ട വിധം: www.cisfrectt.in ൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഒരു ഉദ്യോഗാർഥിക്ക് ഒരു ട്രേഡിലേക്കു മാത്രമേ അപേക്ഷിക്കാൻ കഴിയൂ.

Content Summery : CISF Constable Recruitment 2022

]]>
Wed, 23 Nov 2022 20:05:43 +0530 Editor
ഇംഗ്ലിഷ് അധ്യാപകരില്ലാത്ത സ്കൂളുകളിൽ ഇക്കൊല്ലം ദിവസവവേതന നിയമനം | English Teacher http://newsmalayali.com/in-the-absence-of-english-teachers-in-schools-the-government-has-declared-a-daily-wage-recruitment http://newsmalayali.com/in-the-absence-of-english-teachers-in-schools-the-government-has-declared-a-daily-wage-recruitment ഹൈസ്കൂൾ വിഭാഗത്തിൽ പ്രത്യേകം ഇംഗ്ലിഷ് അധ്യാപകരില്ലാത്ത സ്കൂളുകളിൽ ഇക്കൊല്ലം ദിവസവേതന നിയമനത്തിന് സർക്കാർ ഉത്തരവ്. മൂന്നോ നാലോ ഹൈസ്കൂൾ ഡിവിഷൻ മാത്രമുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഇങ്ങനെ നിയമനം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്.

അഞ്ചു ഡിവിഷനിൽ കുറവുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിലവിൽ ഇംഗ്ലിഷ് അധ്യാപക തസ്തികയില്ല. ഇംഗ്ലിഷ് അധ്യാപനത്തിന്റെ നിലവാരത്തെത്തന്നെ ഇതു ബാധിക്കുന്നതായി വിമർശനം ഉയർന്നിരുന്നു. സംസ്ഥാനത്ത് ഇത്തരത്തിൽ 413 ഹൈസ്കൂളുകളുണ്ട്.

വിഷയം ഹൈക്കോടതിയിൽ എത്തുകയും ഇംഗ്ലിഷിനെ ഭാഷാ വിഷയമായി പരിഗണിച്ച്, മറ്റു ഭാഷാ വിഷയങ്ങൾക്കു തസ്തിക അനുവദിക്കുന്ന രീതിയിൽ പീരിയഡ് അടിസ്ഥാനത്തിൽ തസ്തിക അനുവദിക്കണമെന്ന കോടതി ഉത്തരവിടുകയും ചെയ്തതിനെത്തുടർന്നാണ് ഇപ്പോഴത്തെ നടപടി.

കോർ വിഷയങ്ങളുടെ കൂട്ടത്തിൽപെടുത്തിയാണ് ഇംഗ്ലിഷിനു തസ്തിക അനുവദിച്ചിരുന്നത്. ഇതിൽനിന്ന് അടർത്തിമാറ്റി ഭാഷാവിഷയമായി പരിഗണിച്ച് പീരിയഡ് അടിസ്ഥാനത്തിൽ തസ്തിക അനുവദിക്കുമ്പോൾ, അതു മറ്റു കോർ വിഷയങ്ങളിലെ അധ്യാപക തസ്തികകളുടെ വിന്യാസത്തെ ബാധിച്ചേക്കാമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

ഇതിനു പരിഹാരമായി കോർ വിഷയങ്ങളിലെ അധ്യാപക തസ്തിക വിന്യാസം സന്തുലിതമായി പുനഃക്രമീകരിക്കാൻ പഠന സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇക്കൊല്ലത്തെ നിയമനം ദിവസവേതനാടിസ്ഥാന ത്തിലാക്കിയത്. സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷമാകും തുടർനടപടികൾ.

Content Summary : Because of the shortage of English teachers in schools, the government has declared a daily wage recruitment campaign

]]>
Tue, 18 Oct 2022 21:48:09 +0530 Editor
പ്രൊബേഷണറി ഓഫീസർ/ മാനേജ്‌മെന്റ്‌ ട്രെയിനി: 6,432 ഒഴിവ്‌ http://newsmalayali.com/probationary-officer-managment-trainee-6432-vacancies http://newsmalayali.com/probationary-officer-managment-trainee-6432-vacancies ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനി തസ്തികയിലെ 6,432 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്ക് ഓഫ് ഇന്ത്യ 535, കനറാ ബാങ്ക് 2,500, പഞ്ചാബ് നാഷണൽ ബാങ്ക് 500, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 253, യുസിഒ ബാങ്ക് 550, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ 2,094 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: ബിരുദം. പ്രായം 20 –- 30. 2022 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.ibps.inവഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ആഗസ്ത് 22-. വിശദവിവരം വെബ്സൈറ്റിൽ.

]]>
Wed, 17 Aug 2022 23:57:59 +0530 Editor
ഡൽഹി പൊലീസിലും സെൻട്രൽ ആം&ഡ് ഫോഴ്‌സിലും എസ്‌ഐ http://newsmalayali.com/Delhi-Police-and-Central-Armed-force-SI http://newsmalayali.com/Delhi-Police-and-Central-Armed-force-SI ഡൽഹി പൊലീസിലും സെൻട്രൽ ആംഡ് പൊലീസ്ഫോഴ്സിലും 4,300 സബ് ഇൻസ്പെക്ടർ ഒഴിവിലേക്ക് തെരഞ്ഞെടുക്കാനുള്ള സെൻട്രൽ പൊലീസ് ഓർഗനൈസേഷൻ പരീക്ഷക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. ഡൽഹി പൊലീസ് സബ്-ഇൻസ്പെക്ടർ (ആൺ): 228, സബ്-ഇൻസ്പെക്ടർ (സ്ത്രീ)-: 112, സിഎപിഎഫിൽ സബ്-ഇൻസ്പെക്ടർ (ജിഡി): 3960. പ്രായം 20–-25. 2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നവംബറിലാണ്. www. ssc.nic.inവഴി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്ത് 30. --

]]>
Wed, 17 Aug 2022 23:57:57 +0530 Editor
ആംമേർഡ്‌ വെഹിക്കിൾസ്‌ നിഗം ലിമിറ്റഡിൽ http://newsmalayali.com/Armed-Vehicles-Nigam-limited http://newsmalayali.com/Armed-Vehicles-Nigam-limited ചെന്നൈ ആവഡിയിലെ ആംമേർഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. കമ്പനി സെക്രട്ടറി, കൺസൽട്ടന്റ്(വെഹിക്കിൾസ്, സ്ട്രാറ്റജി, മാർക്കറ്റിങ്), സീനിയർ മാനേജർ(കോസ്റ്റ് അക്കൗണ്ടിങ്), കൺസൽട്ടന്റ് (ഫിനാൻസ്ആൻഡ് അക്കൗണ്ട്സ്) സീനിയർ മാനേജർ(കോർപറേറ്റ് ട്രഷറി മാനേജ്മെന്റ്), ഡാറ്റബേസ് അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ(ലിനക്സ്), വെബ് ഡവലപ്പർ( പിഎച്ച്പി). അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്ത് 17. വിശദവിവരത്തിന് www.avnl.co.in

]]>
Sun, 14 Aug 2022 00:02:07 +0530 Editor
Highest Paying Jobs | ലോകത്ത് ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന ജോലികൾ ഏതൊക്കെ? http://newsmalayali.com/what-are-the-highest-paying-jobs-in-the-world http://newsmalayali.com/what-are-the-highest-paying-jobs-in-the-world ലോകത്ത് ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന ജോലി ഏതാണ്? പഠനം പൂർത്തിയാക്കി ഒരു മികച്ച ജോലി സ്വന്തമാക്കുക എന്നതാണ് ഏതൊരാളുടെയും സ്വപ്നം. ജോലിക്കായി മത്സരം വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ ഏറ്റവും മികച്ച ശമ്പളമുള്ള ജോലി കണ്ടെത്തുക അത്ര എളുപ്പവുമല്ല. കരിയറിൽ മികച്ച വളർച്ചയും ഉയർന്ന ശമ്പളവും ലക്ഷ്യമിട്ടായിരിക്കും ചെറുപ്പക്കാർ പഠനം പൂർത്തിയാക്കുന്നത് തന്നെ.

മർച്ചന്റ് നേവിയിൽ ചീഫ് എഞ്ചിനീയറായി ജോലിക്ക് കയറുന്നയാൾക്ക് മികച്ച രീതിയിൽ സമ്പാദിക്കാനാകും. മർച്ചന്റ് നേവിയിലെ ഡെക്ക് കേഡറ്റുകൾക്ക് 18-19 വയസ്സ് പ്രായമാകുമ്പോൾ പ്രതിമാസം ഏകദേശം 500 ഡോളർ (40000 രൂപ) സ്റ്റൈപ്പൻഡ് സമ്പാദിക്കാൻ തുടങ്ങുന്നു. മിക്ക ആളുകളും തങ്ങളുടെ ജീവിതത്തിൽ എന്തുചെയ്യണമെന്ന് ആലോചിക്കുന്ന പ്രായത്തിലാണ് മർച്ചന്‍റ് നേവിയിലെ ഡെക്ക് കേഡറ്റുകൾ ഇതിനകം കപ്പലിൽ യാത്ര ചെയ്യുകയും മിതമായ തുക സമ്പാദിക്കുകയും ചെയ്യുന്നത്. പിന്നീട്, അവർ ഏകദേശം 23-25 ​​വയസ്സിൽ തേർഡ് ഓഫീസർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ അവർക്ക് പ്രതിമാസം ഏകദേശം 2400$-4200$ (1.8 ലക്ഷം - 3.2 ലക്ഷം രൂപ) ലഭിക്കും. അവസാനമായി, ക്യാപ്റ്റൻ ആകുമ്പോൾ അവർക്ക് പ്രതിമാസം 10000$ - 14000$ (7.6 ലക്ഷം - 10.6 ലക്ഷം രൂപ) എന്ന പരിധിയിൽ പ്രതിഫലം ലഭിക്കും.

എഞ്ചിനീയർമാരുടെ ശമ്പളവും ഡെക്ക് ഓഫീസർമാർക്ക് തുല്യമാണ്. അതിനാൽ ഇത് സാമ്പത്തികമായി വളരെ പ്രതിഫലം നൽകുന്ന ഒരു കരിയർ പാതയാണെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം ഈ തൊഴിലിനും ഒരു മറുവശമുണ്ട്. പുറത്ത് നിന്ന് തോന്നുന്നത്ര ഗ്ലാമറസ് അല്ലാത്തതിനാൽ. ഈ തൊഴിലിൽ പ്രവേശിക്കുന്നത് എളുപ്പമായിരിക്കാം, എന്നിരുന്നാലും, ഓൺബോർഡിൽ ജോലി ചെയ്യുന്നത് അത്ര എളുപ്പമല്ല. ഈ തൊഴിൽ നിങ്ങളെ ശാരീരികമായും മാനസികമായും ബാധിക്കുന്നു. 20-22 ആളുകളെ മാത്രം ഉൾപ്പെടുത്തി കോടികൾ വിലമതിക്കുന്ന ഒരു കപ്പൽ ഓടിക്കുക എളുപ്പമല്ല.

മർച്ചന്റ് നേവിയിൽ ചീഫ് എഞ്ചിനീയർ എന്ന ജോലിക്ക് പുറമെ ഈ വർഷം നിലവിൽ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികൾ ചുവടെ കൊടുത്തിരിക്കുന്നവയാണ്.

ഡാറ്റ സയന്‍റിസ്റ്റ്
സീനിയർ സോഫ്റ്റ്വെയർ എഞ്ചിനിയർ
ഇൻവെസ്റ്റ്മെന്‍റ് ബാങ്കർ
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
സർജൻ
അനസ്തേഷ്യോളജിസ്റ്റ്
ഫിസീഷ്യൻ
ന്യൂറോസർജൻ
ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻ
ഓർത്തോഡോണ്ടിസ്റ്റ്
ഗൈനക്കോളജിസ്റ്റ്
സൈക്യാട്രിസ്റ്റ്
എയർലൈൻ പൈലറ്റ് ആൻഡ് കോ പൈലറ്റ്
പീഡിയാട്രീഷ്യൻ
ഡെന്‍റിസ്റ്റ്
പെട്രോളിയം എഞ്ചിനിയർ
എഞ്ചിനിയറിങ് മാനേജർ
ഐടി മാനേജർ
ഫിനാൻഷ്യൽ മാനേജർ

മുകളിൽ കൊടുത്തിരിക്കുന്ന ജോലികൾക്ക് ഓരോ രാജ്യങ്ങളിലും മികച്ച ശമ്പളമാണ് ലഭിക്കുന്നത്. പ്രതിവർഷ പാക്കേജിൽ കോടികൾ സമ്പാദിക്കാനാകുന്നവയാണ് ഈ ജോലികളെല്ലാം. എന്നാൽ ഈ ജോലിക്കുള്ള പ്രതിഫലം ഓരോ രാജ്യങ്ങളിലും വ്യത്യസ്തമായിരിക്കും

]]>
Fri, 12 Aug 2022 23:44:59 +0530 Editor
സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിനായി ഓൺലൈൻ പോർട്ടൽ ഒരുക്കി കേന്ദ്ര സർക്കാർ http://newsmalayali.com/mission-karmayogi-central-government-has-launched-an-online-portal-for-the-training-of-civil-service-officers http://newsmalayali.com/mission-karmayogi-central-government-has-launched-an-online-portal-for-the-training-of-civil-service-officers കേന്ദ്ര പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയത്തിന് കീഴില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ പരിശീലനായി 'കര്‍മയോഗി ഭാരത്' പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍.

ഏറ്റവും വലിയ ബ്യൂറോക്രാറ്റിക് പരിഷ്‌കരണ സംരംഭമായി വിശേഷിപ്പിക്കപ്പെടുന്ന പദ്ധതിക്ക് കഴിഞ്ഞ വര്‍ഷമാണ് മന്ത്രി സഭ അനുമതി നൽകിയത്.

സര്‍ക്കാര്‍ ജീവനക്കാരുടെയും സ്ഥാപനത്തിന്റെയും ശേഷി വര്‍ധിപ്പിക്കലാണ് പദ്ധതിയുടെ ലക്ഷ്യം. ഭാവിലെക്ക് ജീവനക്കാരെ പരിശീലിപ്പികയും അത് വഴി അവരുടെ ശേഷി വര്‍ദ്ധിപ്പിക്കുകയുമാണ് പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.പദ്ധതിയുടെ മേല്‍നോട്ടം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉള്ള എച്ചആര്‍ കൗണ്‍സിലിനാണ്.



2020 മുതല്‍ 2025 വരെ അഞ്ച് വര്‍ഷകാലയളവില്‍ 510.86 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്.

വെള്ളിയാഴ്ച പുറത്തിക്കിയ വിജ്ഞാപനം അനുസരിച്ച് 2013 ലെ കമ്പനി നിയമത്തിലെ സെക്ഷന്‍ 8 പ്രകാരം കര്‍മ്മയോഗി ഭാരത് രൂപീകരിക്കാന്‍ അനുമതി നല്‍കിയത്. സിവില്‍ സര്‍വീസസ് കപ്പാസിറ്റി ബില്‍ഡിംഗിനായുള്ള നാഷണല്‍ പ്രോഗ്രാമിന് കീഴില്‍ 100 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമായി കര്‍മയോഗി ഭാരത് പ്രവര്‍ത്തിക്കും.

കര്‍മ്മയോഗി ഭാരതിന്റെ അംഗീകൃത ഓഹരി മൂലധനം 40 കോടി രൂപയായിരിക്കുമെന്നും അതില്‍ നാല് കോടി ഇക്വിറ്റി ഷെയറുകളായി വിഭജിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

കര്‍മ്മയോഗി ഭാരതിന്റെ അംഗീകൃത ഓഹരി മൂലധനം 40 കോടി രൂപയായിരിക്കുമെന്നും അത് നാല് കോടി ഇക്വിറ്റി ഷെയറുകളായി വിഭജിക്കുമെന്നും അതില്‍ പറയുന്നു. കമ്പനിയുടെ 3.96 കോടി ഓഹരികള്‍ അഥവാ 99 ശതമാനം ഓഹരികള്‍ കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയ ഡെപ്യൂട്ടി സെക്രട്ടറി ഡോ. കാര്‍ത്തിക് ഹെഗ്ഡെകട്ടിയും ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി സുനിഷിന് നാല് ലക്ഷം അല്ലെങ്കില്‍ ഒരു ശതമാനം ഓഹരിയും ഉണ്ടായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയ സെക്രട്ടറി സര്‍ക്കാര്‍ നിയോഗിക്കുന്ന ഡയറക്ടര്‍ ആയിരിക്കും. മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ എഗോണ്‍ സെഹന്ദറിന്റെ കണ്‍സള്‍ട്ടന്റായ ഗോവിന്ദ് അയ്യര്‍ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറും ആയിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

കമ്പനിയുടെ ബോര്‍ഡിലെ ഡയറക്ടര്‍മാരുടെ എണ്ണം രണ്ടില്‍ കുറയാന്‍ പാടില്ലെന്നും 11-ല്‍ കൂടുതലാകാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലായിരിക്കും കമ്പനി പ്രവര്‍ത്തിക്കുക. കര്‍മ്മയോഗിയുടെ ഡിജിറ്റല്‍ ലേണിംഗ് പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും കമ്പനിയുടെ ഉത്തരവാദിത്തം അയിരിക്കും

 iGoT-Karmayogi-പ്ലാറ്റ്ഫോം ഇന്‍ഫ്രാസ്ട്രക്ചറും അതിന്റെ ഉള്ളടക്കവും രൂപകല്‍പ്പന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം കമ്പനിക്കായിരിക്കും.

ടെലിമെട്രി ഡാറ്റയുടെ കൈകാര്യവും കമ്പനി നിര്‍വ്വഹിക്കും. ഗവണ്‍മെന്റും കപ്പാസിറ്റി ബില്‍ഡിംഗ് കമ്മീഷനും പുറത്തിറക്കുന്ന മാര്‍ഗ്ഗകമ്പ്‌നിര്‍ദ്ദേശങ്ങളും ചട്ടങ്ങളും കമ്പനി ഉറപ്പ് വരുത്തുന്നതിന് ഗുണനിലവാര പരിശോധനകള്‍ നടത്തും. സിഎജി പരിശോധനക്കായി ആവശ്യമായ വിവരങ്ങള്‍ കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയത്തിന് നല്‍കുന്നതും കമ്പനിയുടെ ഉത്തരവാദിത്വമായിരിക്കും

ഓണ്‍ലൈന്‍ പഠനം, നെറ്റ്വര്‍ക്കിംഗ്, എന്നീ രംഗങ്ങളിലെ വിദഗ്ധരുമായും പ്രൊഫഷണലുകളുമായും ചര്‍ച്ചകള്‍ ഒരുക്കും.

]]>
Tue, 25 Jan 2022 11:04:53 +0530 Editor
CSS, CSSS എന്നിവയ്ക്ക് കീഴിൽ സഹകരണ മന്ത്രാലയത്തിനായി 64 പുതിയ തസ്തികകൾ സൃഷ്ടിച്ചതായി കേന്ദ്രസർക്കാർ http://newsmalayali.com/4-new-posts-created-by-ministry-of-cooperation-from-css-and-csss-says-union-government http://newsmalayali.com/4-new-posts-created-by-ministry-of-cooperation-from-css-and-csss-says-union-government സെൻട്രൽ സെക്രട്ടേറിയറ്റ് സർവീസ് (CSS), സെൻട്രൽ സെക്രട്ടേറിയറ്റ് സ്റ്റെനോഗ്രാഫേഴ്സ് സർവീസ് (CSSS) എന്നിവയ്ക്ക് കീഴിൽ സഹകരണ മന്ത്രാലയത്തിനായി (Ministry of Cooperation) 64 പുതിയ തസ്തികകൾ സൃഷ്ടിച്ചതായി കേന്ദ്ര സർക്കാർ (Central Government) ബുധനാഴ്ച അറിയിച്ചു.

സഹകർ സേ സമൃദ്ധി' എന്ന കാഴ്ചപ്പാട് യാഥാർഥ്യവൽക്കരിക്കുന്നതിനായി ഈ വർഷം ജൂലൈ 6 നാണ് കേന്ദ്രസർക്കാർ പ്രത്യേകമായി 'സഹകരണ മന്ത്രാലയം' രൂപീകരിച്ചത്. രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് ഭരണപരവും നിയമപരവും നയപരവുമായ പ്രത്യേക ചട്ടക്കൂട് സൃഷ്ടിക്കുന്നതാണ് പുതിയ മന്ത്രാലയം.

പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയത്തിന്റെ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ്. മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ച് സെൻട്രൽ സെക്രട്ടറിയേറ്റ് സർവീസിന് കീഴിൽ ഡെപ്യൂട്ടി സെക്രട്ടറിയുടെ മൂന്ന് തസ്തികകളും അണ്ടർസെക്രട്ടറിയുടെ 10 തസ്തികകളും സെക്ഷൻ ഓഫീസർമാരുടെ എട്ട് തസ്തികകളും അസിസ്റ്റന്റ് സെക്ഷൻ ഓഫീസർമാരുടെ 15 തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ സെൻട്രൽ സെക്രട്ടേറിയറ്റ് സ്റ്റെനോഗ്രാഫേഴ്സ് സർവീസിന് കീഴിൽ മറ്റു ജീവനക്കാരുടെ 28 തസ്തികകളും സൃഷ്ടിച്ചു.

"പിഎസ്ഓയുടെ സ്ഥാനത്ത് സീനിയർ പിപിഎസ് തലത്തിൽ പ്രവർത്തിക്കുന്ന ഒരു അധിക തസ്തിക എക്സ്പെൻഡിച്ചർ വകുപ്പിന്റെ അംഗീകാരത്തിന് ശേഷമാണ് പ്രവർത്തനക്ഷമമാകുക. സെൻട്രൽ സെക്രട്ടേറിയറ്റ് സ്റ്റെനോഗ്രാഫേഴ്സ് സർവീസിന് കീഴിലെ പിപിഎസ്-3, പിഎസ്-6, പിഎ-14 എന്നീ തസ്തികകൾ, അവയുടെ വേതനനില സിഎസ്എസ്എസിലെ സമാനമായ തസ്തികകളുടേതിന് സമാനമായ നിലയിൽ അപ്ഗ്രേഡ് ചെയ്യുന്നതിന് കൃഷി, കർഷക ക്ഷേമ വകുപ്പ് നൽകിയനിർദ്ദേശം എക്സ്പെൻഡിച്ചർ വകുപ്പ് അംഗീകരിച്ചതിന് ശേഷം പ്രവർത്തനക്ഷമമാകും", ഉത്തരവിൽ പറയുന്നു.

പുതിയ തസ്തികകൾ സൃഷ്ടിച്ചതിന് ശേഷം കൃഷി, കർഷക ക്ഷേമ വകുപ്പിലെ ജീവനക്കാരുടെ അംഗസംഖ്യ 687 ഉം സഹകരണ മന്ത്രാലയത്തിലേത് 79 ഉം ആയി മാറും.

സമൂഹത്തിന്റെ അടിത്തട്ടിലേക്ക് വരെ വ്യാപിക്കുന്ന ശരിയായ ജനകീയ അടിത്തറയുള്ള പ്രസ്ഥാനമാക്കി സഹകരണസംഘങ്ങളെ മാറ്റാൻ സഹകരണ മന്ത്രാലയം ലക്ഷ്യമിടുന്നു. "നമ്മുടെ രാജ്യത്ത്, ഓരോ അംഗവും ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളിൽ അധിഷ്ഠിതമായ സാമ്പത്തിക വികസന മാതൃകയ്ക്ക് വലിയ പ്രസക്തിയുണ്ട്. സഹകരണ സ്ഥാപനങ്ങൾക്ക് ലളിതമായും എളുപ്പത്തിലും ബിസിനസ് നടത്താനുള്ള പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും മൾട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങൾ വികസിപ്പിക്കുന്നതിനും വേണ്ടി മന്ത്രാലയം പ്രവർത്തിക്കും", പ്രസ്തുത മന്ത്രാലയം രൂപീകരിക്കുമ്പോൾ സർക്കാർ പറഞ്ഞു.

കമ്മ്യൂണിറ്റി അധിഷ്ഠിത വികസന പങ്കാളിത്തത്തിനുള്ള ആഴത്തിലുള്ള പ്രതിബദ്ധതയാണ് കേന്ദ്ര സർക്കാർ പ്രകടമാക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. "ബജറ്റിലെ ധനകാര്യ മന്ത്രിയുടെ പ്രഖ്യാപനം സഹകരണ മേഖലയ്ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുന്നതിലൂടെ സർക്കാർ നിറവേറ്റുകയാണ്", കേന്ദ്ര സർക്കാർ കൂട്ടിച്ചേർത്തു.

]]>
Sat, 11 Dec 2021 11:45:48 +0530 Editor
44 തസ്തികകളില്‍ PSC വിജ്ഞാപനം; അപേക്ഷ ക്ഷണിച്ചു http://newsmalayali.com/psc-recruitment-2021-44-vacancies-apply-now http://newsmalayali.com/psc-recruitment-2021-44-vacancies-apply-now കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ കീവില്‍ 44 ഒഴിവുകളിലേക്ക് അപേക്ഷ ണിച്ചു. വിവരള്‍ക്ക് www.keralapsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷിക്കാനുള്ള അവസാന തീയതി.  - ജനുവരി 5

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാന തലം

ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ - ആരോഗ്യ വകുപ്പ്, അസിസ്റ്റന്റ്ട് ടൗണ്‍ പ്ലാനര്‍ -ടൗണ്‍ ആന്റ് കണ്‍ട്രി പ്‌ളാനിങ്ങ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ (മെക്കാനിക്കല്‍) - ഡലസേചനം, ഹോമിയോ മെഡിക്കല്‍ ഓഫീര്‍ - ഹോമിയോപ്പതി, ഡ്രാഫ്റ്റ്‌സ്മാന്‍ ജ്രേഡ് 1 / ഗ്രൗണ്‍ പ്ലാനിംക് സവര്‍വേയര്‍, ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് വകുപ്പ്, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റം) - വ്യാവസായിക പരിശീലനം, സബ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍) - കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്, പമ്പ് ഓപ്പറേറ്റര്‍ - കേരളത്തില്‍ സര്‍വകലാശാലകള്‍, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (തസ്തികമാറ്റം വഴി) - കേരള സംസ്ഥാന ബിവറേജസ്, ഡ്രൈവര്‍ ഗ്രേഡ് II - കേരള സ്‌റ്റേറ്റ് ഹാന്‍ഡ്‌ലൂം വീവേഴ്‌സ് കോ-ഓപ്പറേറ്റീവ സൊസൈറ്റി ലിമിറ്റഡ്

ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാ തലം)

ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) - വിദ്യാഭ്യാസം, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് / ബില്‍ കളക്ടര്‍ (കേരള മുനിസപ്പല്‍ കോമണ്‍ സര്‍വീസിലെ ജീവനക്കാര്‍ക്ക് മാത്രം). ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് കേരള സംസ്ഥാന ബിവറേജസ് (Manufacturing and Marketing) കോര്‍പ്പറേഷന്‍ ലിമിറ്റഡ്.

പ്രായ പരിധി
18- 26 ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം (ഉദ്യോഗാര്‍ത്ഥികള്‍ 02.01.1985 - 01.01.2003 ഇടയില്‍ ജനിച്ചവരാകണം)

യോഗ്യത
SSLC / തുല്യതാ യോഗ്യത

]]>
Fri, 10 Dec 2021 08:18:30 +0530 Editor
14 ജില്ലകളില്‍ ഡിസംബര്‍ ജനുവരി മാസങ്ങളില്‍ തൊഴില്‍മേളകള്‍; 20,000 പരം ഒഴിവുകളിലേക്ക് അപേക്ഷിക്കാം http://newsmalayali.com/job-fairs-in-december-january-in-14-districts-to-more-than-20000-vacancies http://newsmalayali.com/job-fairs-in-december-january-in-14-districts-to-more-than-20000-vacancies എംപ്ലോയ്‌മെന്റ് വകുപ്പിന് (Department of Employment) കീഴില്‍ നിരവധി പേര്‍ക്ക് തൊഴില്‍(job vacancy) അവസരം ഒരുങ്ങുന്നു. ഡിസംബര്‍ ജനുവരി മാസങ്ങളിലായി സംസ്ഥാനത്ത് നടക്കുന്ന തൊഴില്‍മേളകളില്‍ ആയിരത്തില്‍ അധികം തൊഴില്‍ദായകര്‍ എത്തും ഇരുപതിനായിരത്തില്‍ അധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്‌

കേന്ദ്ര സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഒപ്പം തന്നെ സ്വകാര്യമേഖലയിലെ അവസരങ്ങളും ഉദ്യോഗാര്‍ത്ഥികളില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് തൊഴില്‍ വകുപ്പ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

എംപ്ലോയബിലിറ്റി സെന്ററുകളുടെ നേതൃത്വത്തിലുള്ള നിയുക്തി തൊഴില്‍ മേളകളിലൂടെ നിരവധി പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്. നിലവില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ വഴി അഭ്യസ്തവിദ്യര്‍ക്ക് ആവശ്യമായ വ്യക്തിത്വവകസന പരിശീലനവും നല്‍കിവരുന്നു. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗദായകരും ഉദ്യോഗാര്‍ത്ഥികളും www.jobfest.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

]]>
Wed, 08 Dec 2021 12:44:36 +0530 Editor
ജോലിയ്ക്കൊപ്പം വീട്ടിലിരുന്ന് കാശുണ്ടാക്കാന്‍ ചില കുറുക്കുവഴികള്‍ http://newsmalayali.com/6-side-business-ideas-you-can-start-today http://newsmalayali.com/6-side-business-ideas-you-can-start-today ജോലിയ്ക്കൊപ്പം തന്നെ സമാന്തരമായി ബിസിനസ് നടത്തുന്നവര്‍ ഏറെയാണ്. കോവിഡ് കാലത്ത് വീട്ടിലിരുന്നു ജോലി തുടങ്ങിയതോടെ ഇത്തരത്തില്‍ വരുമാനം നേടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായി. ചെറിയ തോതിലുള്ള വരുമാനമാണെങ്കില്‍കൂടി അത് നാളേയ്ക്കുള്ള ഒരു കരുതല്‍ ആയിരിക്കും. ഇതാ തൊഴിലിനോടൊപ്പം ചെയ്യാവുന്ന ചില സൈഡ് ബിസിനസുകള്‍.

1. ബിസിനസ് കണ്‍സള്‍ട്ടന്റ്

കമ്പനിയുടെ ബിസിനസ് അവലോകനം നടത്തി പ്രകടനം മെച്ചപ്പെടുത്താന്‍ സഹായകമായ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് ബിസിനസ് കണ്‍സള്‍ട്ടന്റിന്റെ ജോലി. മാനേജ്മെന്റ് ലോകത്തെ അനുഭവ സമ്പത്ത് മതി ഈ ജോലി പ്രയാസം കൂടാതെ ചെയ്യാന്‍.

2. വെബ് ഡിസൈനര്‍

വെബ്സൈറ്റിന് മികച്ച ഗ്രാഫിക് ഡിസൈന്‍ നല്‍കുന്നവരാണ് വെബ് ഡിസൈനര്‍മാര്‍. ക്ലെയിന്റിന്റെ ആവശ്യത്തിനനുസരിച്ച് വെബ്ഡിസൈനുകളില്‍ മാറ്റം വരുത്തുകയും അപ്ഡേറ്റ് ചെയ്യുകയുമാണ് ജോലി.

3. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍

ഇന്ന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ജോലിയാണ് സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ്. പല കമ്പിനികളും പാര്‍ട് ടൈം അല്ലെങ്കില്‍ പ്രോജക്ട് അടിസ്ഥാനത്തിലുള്ള ജോലിയാണ് വാഗ്ദാനം ചെയ്യുന്നത്.

4. ഫോട്ടോഗ്രാഫി

ഫോട്ടോഗ്രാഫി ജോലി തെരഞ്ഞെടുക്കുന്നവര്‍ക്കും, ഫോട്ടോ എടുക്കുവാനും, എഡിറ്റ് ചെയ്യുവാനും കഴിവുള്ളവര്‍ക്ക് ഈ മേഖലയില്‍ തിളങ്ങാം.

5. കോപ്പി എഡിറ്റര്‍

ഡിജിറ്റല്‍, പ്രിന്റ് പ്ലാറ്റ്ഫോമുകളില്‍ എഴുതുന്നവരാണ് കോപ്പി എഡിറ്റര്‍മാര്‍. മാര്‍ക്കറ്റിംഗ്, എഡിറ്റോറിയല്‍ തുടങ്ങി ഏത് പ്രമോഷനു വേണ്ടിയും എഴുതുകയും, എഡിറ്റ് ചെയ്യുകയുമാണ് ജോലി.

6. ഡാറ്റാ എന്‍ട്രി

ഡാറ്റാ എന്‍ട്രി ജോലികള്‍ സ്വന്തമായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ തൊഴിലാണ്. ഇതിനായി വേഗത്തിലുള്ള ടൈപ്പിംഗ് മാത്രമാണ് ആവശ്യം.

]]>
Mon, 24 Aug 2020 13:45:21 +0530 Editor
വിവിധ പോസ്റ്റല്‍ സര്‍ക്കിളുകളില്‍ ഒഴിവ് http://newsmalayali.com/2019-08-25-vacanies-india-post http://newsmalayali.com/2019-08-25-vacanies-india-post വിവിധ പോസ്റ്റല്‍ സര്‍ക്കിളുകളില്‍ ഒഴിവ്. ഗ്രാമീണ്‍ ഡാക് സേവകന്മാരുടെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസി. ബ്രാഞ്ച്‌പോസ്റ്റ് മാസ്റ്റര്‍/ ഡാക് സേവക് എന്നീ തസ്തികകളിലാണ് ഒഴിവ്.

കേരളസര്‍ക്കിളില്‍ 2086 ഒഴിവാണുള്ളത്. മാഹിയും ലക്ഷദ്വീപും കേരള സര്‍ക്കിളിലാണ്. അസം, ഗുജറാത്ത്, കര്‍ണാടകം, ബീഹാര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ഒഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ്സ് ജയിക്കണം. കണക്കും ഇംഗ്ലീഷും പഠിക്കണം. ആദ്യതവണ തന്നെ ജയിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രാദേശിക ഭാഷ അറിയണം. പത്ത്/പന്ത്രണ്ടാം ക്ലാസ്സില്‍ കംപ്യൂട്ടര്‍ പഠിക്കണം. കുറഞ്ഞത് 60 ദിവസം ദൈര്‍ഘ്യമുള്ള ബേസിക് കംപ്യൂട്ടര്‍ ട്രെയിനിങ് കോഴ്‌സ് നേടണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ഇല്ല. പത്താം ക്ലാസ്സിലെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക തയ്യാറാക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൈക്കിള്‍/ സ്‌കൂട്ടര്‍/ മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ അറിയണം. പ്രായം 18-40. നിയമാനുസൃത ഇളവ് ലഭിക്കും.

www.appost.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ നാല്. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഫോട്ടോ, ഒപ്പ്, സര്‍ടിഫിക്കറ്റ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്ലോഡ്‌ചെയ്യണം. വിശദവിവരം വെബ്‌സൈറ്റില്‍.

]]>
Mon, 26 Aug 2019 11:01:24 +0530 Editor
സതേണ്‍ റെയില്‍വേയില്‍ 2393 ഒഴിവ് http://newsmalayali.com/2019-25-08-vacancies-southern-railway http://newsmalayali.com/2019-25-08-vacancies-southern-railway സതേണ്‍ റെയില്‍വേയില്‍ 2393 ഒഴിവ്. അതായത് ട്രാക്ക്മാന്‍, ഹെല്‍പ്പര്‍ (ട്രാക്ക് മെഷീന്‍), ഹെല്‍പ്പര്‍ (ടെലി), ഹെല്‍പ്പര്‍ (സിഗ്‌നല്‍), പോയിന്റ്‌സ്മാന്‍ ബി (എസ്സിപി), ഹെല്‍പ്പര്‍ (സിആന്‍ഡ്ഡബ്ല്യു), ഹെല്‍പ്പര്‍/ഡീസല്‍ മെക്കാനിക്കല്‍, ഹെല്‍പ്പര്‍/ഡീസല്‍ ഇലക്ട്രിക്കല്‍, ഹെല്‍പ്പര്‍/ടിആര്‍ഡി തസ്തികകളില്‍ (ലെവല്‍ ഒന്ന്) കരാര്‍ അടിസ്ഥാനത്തില്‍ വിമുക്തഭടന്മാരെ നിയമിക്കും. മുഴുവന്‍ സമയ ജോലിയാണ്. യോഗ്യത 15 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ആര്‍മി ക്ലാസ്സ് -ഒന്ന് സര്‍ടിഫിക്കറ്റോ തത്തുല്യമോ ജയിച്ച വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായം 50. 2019 ആഗസ്ത് 19നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. http://www.rrcmas.in വഴി ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 12 വൈകിട്ട് അഞ്ച്.

]]>
Mon, 26 Aug 2019 10:56:55 +0530 Editor
റെയില്‍വേയില്‍ അപ്രന്റിസ് ഒഴിവ് http://newsmalayali.com/apprentice-vacancy-in-railway http://newsmalayali.com/apprentice-vacancy-in-railway റെയില്‍വേയില്‍ അപ്രന്റിസ് ഒഴിവ്. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലാണ് ഒഴിവ്. വിവിധ ട്രേഡുകളിലായി 313 അപ്രന്റിസ് ഒഴിവുകളാണുളളത്. നാഗ്പുര്‍ ഡിവിഷന്‍, മോത്തിബാഗ് വര്‍ക്ഷോപ്പ് എന്നിവിടങ്ങളിലാണ് ഒഴിവ്. ഒരു വര്‍ഷമാണു പരിശീലനം. ഓഗസ്റ്റ് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫിറ്റര്‍, കാര്‍പെന്റര്‍, വെല്‍ഡര്‍, PASAA/COPA, ഇലക്ട്രീഷന്‍, സ്റ്റെനോഗ്രഫര്‍(ഇംഗ്ലിഷ്)/സെക്രട്ടേറിയല്‍ അസിസ്റ്റന്റ്, പ്ലംബര്‍, പെയിന്റര്‍, വയര്‍മാന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്, പവര്‍ മെക്കാനിക്‌സ്, മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്, ഡീസല്‍ മെക്കാനിക്ക്, അപ്‌ഹോള്‍സ്റ്ററര്‍(ട്രിമ്മര്‍), ബെയറര്‍ എന്നീ ട്രേഡുകളിലാണ് ഒഴിവ്.

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞതു മൊത്തം 50% മാര്‍ക്കോടെ പത്താം ക്ലാസ് ജയം(10+2 രീതി)/തത്തുല്യം, ബന്ധപ്പെട്ട ട്രേഡില്‍ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്(എന്‍സിവിടി)/പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ്(എന്‍സിവിടി/എസ്സിവിടി). പ്രായം(30.07.2019ന്): 15-24 വയസ്. പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും പത്തും വര്‍ഷം ഇളവു ലഭിക്കും. അപേക്ഷാഫീസ്: 100 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല. തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ക്ക്: www.secr.indianrailways.gov.in

]]>
Mon, 26 Aug 2019 10:52:19 +0530 Editor