News Malayali & Online Newsportal & : India http://newsmalayali.com/rss/category/India News Malayali & Online Newsportal & : India ml Copyright 2023 News Malayali & All Rights Reserved. MMS ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം കാവിയാക്കി; മാറ്റം ലോഗോയില്‍ മാത്രമാണെന്നും മൂല്യങ്ങള്‍ തുടരുമെന്നും ദൂരദര്‍ശന്‍ http://newsmalayali.com/4955 http://newsmalayali.com/4955 ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം ദൂരദര്‍ശന്‍ കാവിയാക്കിയതില്‍ വിവവാദം. നേരത്തേ ചുവപ്പായിരുന്ന നിറം കാവിയാക്കി മാറ്റുകയാണ് ചെയ്തത്. മാറ്റം ലോഗോയില്‍ മാത്രമാണെന്നും മൂല്യങ്ങള്‍ തുടരുമെന്നും ദൂരദര്‍ശന്‍ വ്യക്തമാക്കി. ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പമാണ് ചാനലിന്റെ ലോഗോയുടെ നിറം മാറ്റിയത്.

‘മൂല്യങ്ങള്‍ അതുപോലെത്തന്നെ തുടരും. പുതിയ രൂപത്തില്‍ ഞങ്ങളെ ഇപ്പോള്‍ ലഭ്യമാണ്. മുന്‍പെങ്ങുമില്ലാത്ത വിധമുള്ള വാര്‍ത്താ യാത്രയ്ക്ക് തയ്യാറാകൂ… ഏറ്റവും പുതിയ ഡി.ഡി. വാര്‍ത്തകള്‍ അനുഭവിക്കൂ’… നിറം മാറിയതുമായി ബന്ധപ്പെട്ട ദൂരദര്‍ശന്‍ പുതിയ പ്രമോ സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ച് കുറിച്ചു.

പുതിയ രൂപവും ഭാവവുമായി സത്യത്തിന്റെയും ധീരതയുടെയും പത്രപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഡിഡി ന്യൂസിന്റെ ഡയറക്ടര്‍ ജനറല്‍ എക്സ് പോസ്റ്റില്‍ പ്രതികരിച്ചു.

ലോഗോയില്‍ മാത്രമല്ല ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. അതേസമയം ലോഗോ മാറ്റത്തിനെതിരെ സോഷ്യല്‍ മിഡിയയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

]]>
Thu, 18 Apr 2024 09:24:57 +0530 Editor
അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജ്‌രിവാളിന്റെ ഹർജി; വാദം കേള്‍ക്കുന്നത്‌ സുപ്രീംകോടതി 29ലേക്ക് മാറ്റി http://newsmalayali.com/4947 http://newsmalayali.com/4947 മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചോദ്യംചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നത് മാറ്റി. ഹര്‍ജിയിൽ വാദം കേള്‍ക്കുന്നത്‌ സുപ്രീംകോടതി ഏപ്രില്‍ 29ലേക്ക് മാറ്റി. ഹർജിയില്‍ ഇഡിക്ക് കോടതി നോട്ടീസ് അയച്ചു.

ഹർജി ഉടന്‍ പരിഗണിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം തള്ളിയാണ് കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. രേഖകള്‍ പരിശോധിക്കാതെ ഉടന്‍ തീരമാനമെടുക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കണമെന്നും രാജ്യം മുഴുവന്‍ സഞ്ചരിക്കണമെന്നും കെജ്‌രിവാളിന്റെ അഭിഭാഷകന്‍‌ വാദിച്ചു. എന്നാല്‍, ഇതിനെ ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. മദ്യനയക്കേസില്‍ മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഏപ്രില്‍ 9ന് ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

]]>
Mon, 15 Apr 2024 19:03:29 +0530 Editor
നഷ്ടമായത് 2.33 ദശലക്ഷം ഹെക്ടർ മരങ്ങൾ'; 51.0 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടുവെന്നും റിപ്പോർട്ട് http://newsmalayali.com/4944 http://newsmalayali.com/4944 2000 മുതൽ ഇന്ത്യയ്ക്ക് 2.33 ദശലക്ഷം ഹെക്ടർ മരം നഷ്ടമായതായി റിപ്പോർട്ട്. ഗ്ലോബൽ ഫോറസ്റ്റ് വാച്ച് മോണിറ്ററിംഗ് പ്രോജക്റ്റിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ നഷ്ടത്തിന്റെ ഫലമായി ഇന്ത്യയിൽ പ്രതിവർഷം 51.0 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടുവെന്നും ഈ വനനഷ്ടം കാലാവസ്ഥ വ്യതിയാനത്തിന് ആക്കം കൂട്ടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ശരാശരി 66,600 ഹെക്ടറിൽ നിന്ന് 324,000 ഹെക്ടർ മരങ്ങളുടെ നഷ്‌ടമാണ് അസമിൽ ഉണ്ടായത്. മിസോറാമിൽ 312,000 ഹെക്ടർ, അരുണാചൽ പ്രദേശിൽ 262,000 ഹെക്ടർ, നാഗാലാൻഡിൽ 259,000 ഹെക്ടർ, മണിപ്പൂരിൽ 2,40,000 ഹെക്ടർ എന്നിങ്ങനെ നീളുന്നു കണക്ക്.

സാറ്റലൈറ്റ് ഡാറ്റയും മറ്റ് സ്രോതസ്സുകളും ഉപയോഗിച്ച് തത്സമയം വനമാറ്റങ്ങൾ ട്രാക്കുചെയ്യുന്ന പദ്ധതിയാണ് ഗ്ലോബൽ ഫോറസ്റ്റ് വാച്ച്. 2002 മുതൽ 2023 വരെ രാജ്യത്തിന് 4,14,000 ഹെക്ടർ ഈർപ്പമുള്ള പ്രാഥമിക വനം നഷ്ടപ്പെട്ടുവെന്നാണ് പദ്ധതിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നത്. ആകെ വനത്തിന്റെ 18% -ത്തോളം വരും ഇത്. 2013 മുതൽ 2023 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ മരങ്ങളുടെ 95 ശതമാനവും നശിക്കുന്നത് പ്രകൃതിദത്ത വനങ്ങളിൽ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ്റെ കണക്കനുസരിച്ച്, 2015 നും 2020 നും ഇടയിൽ ഇന്ത്യയിൽ വനനശീകരണ നിരക്ക് പ്രതിവർഷം 668,000 ഹെക്ടറാണ്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കാണ്. 2002 മുതൽ 2022 വരെയുണ്ടായ തീപിടിത്തം മൂലം ഇന്ത്യയ്ക്ക് 35,900 ഹെക്ടർ മരങ്ങൾ നഷ്‌ടപ്പെട്ടതായി കണക്കുകൾ കാണിക്കുന്നു.

അതേസമയം 2017-ൽ 189,000 ഹെക്‌ടർ മരങ്ങളുടെ നഷ്‌ടമാണ് ഉണ്ടായിട്ടുള്ളത്. 2016-ൽ 175,000 ഹെക്‌ടറും 2023-ൽ 144,000 ഹെക്‌ടറും രാജ്യത്തിന് നഷ്‌ടപ്പെട്ടു. ഇത് കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വനനഷ്ടമാണ്. 2001 നും 2023 നും ഇടയിൽ അഞ്ച് സംസ്ഥാനങ്ങളിൽ 60 ശതമാനം വനനഷ്ടം ഉണ്ടായിട്ടുണ്ട്.

]]>
Sun, 14 Apr 2024 22:26:33 +0530 Editor
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി ധനേഷ് കുടുംബവുമായി സംസാരിച്ചു http://newsmalayali.com/4941 http://newsmalayali.com/4941 ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിലെ മലയാളി ധനേഷ് കുടുംബവുമായി സംസാരിച്ചു. വയനാട് സ്വദേശിയായ ധനേഷ് അമ്മയുടെ ഫോണിൽ വിളിച്ച് താൻ സുരക്ഷിതനാണെന്ന് അറിയിച്ചു. വയനാട് പാൽവെളിച്ചം സ്വദേശിയാണ് ധനേഷ്.ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ധനേഷ് ഉൾപ്പടെ മൂന്ന് മലയാളികളാണുള്ളത്. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ് എന്നിവരാണ് മറ്റുള്ളവർ.

കപ്പലിലെ സെക്കൻഡ് എൻജിനീയർ ആണ് ശ്യാംനാഥ്. സംഭവത്തിനുശേഷം ഇദ്ദേഹവും വീട്ടിൽ ബന്ധപ്പെട്ടിരുന്നു. എട്ടു വർഷമായി ഇതേ കപ്പലിൽ ജീവനക്കാരനാണ് പാലക്കാട് സ്വദേശി സുമേഷ്. എന്നാൽ ഇദ്ദേഹവുമായി ഫോണിൽ ബന്ധപ്പെടാൻ കുടുംബത്തിനായിട്ടില്ല.കഴിഞ്ഞ ദിവസമാണ് ഇറാൻ റെവല്യൂഷനറി ഗാർഡ് ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലായ എം.എസ്.സി ഏരീസ് നിയന്ത്രണത്തിലാക്കിയത്. ജീവനക്കാരുടെ മോചനത്തിനായി ഇന്ത്യൻ സർക്കാർ നയതന്ത്ര മാർഗങ്ങളിലൂടെ ഇറാനിയൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

]]>
Sun, 14 Apr 2024 22:17:19 +0530 Editor
മണിപ്പൂർ കലാപത്തിൽ മൗനം വെടിഞ്ഞ് മോദി, കേന്ദ്ര സർക്കാരിന്റെ ഇടപെടൽ മണിപ്പൂരിനെ രക്ഷിച്ചെന്ന് അവകാശവാദം http://newsmalayali.com/4939 http://newsmalayali.com/4939 ലോക്‌സഭാ തിരഞ്ഞെടുപ്പ് തൊട്ടരികെ നിൽക്കെ മണിപ്പൂർ സംഘർഷത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ സമയോചിതമായ ഇടപെടൽ മണിപ്പൂരിനെ രക്ഷിച്ചെന്ന് മോദി അവകാശപ്പെട്ടു. പ്രാദേശിക ദിനപത്രമായ ‘അസം ട്രിബ്യൂണി’നു നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ആദ്യമായാണ് പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് ഏതെങ്കിലും മാധ്യമങ്ങളോട് സംസാരിക്കുന്നത്.

സംഘർഷത്തിനു പരിഹാരം കാണാനായി സാധ്യമായതെല്ലാം കേന്ദ്ര സർക്കാർ ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു. സംഘർഷം മൂർധന്യാവസ്ഥയിൽ നിൽക്കെ ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിൽ തങ്ങി സംഘർഷം പരിഹരിക്കാൻ ഇടപെട്ടു. വിവിധ തലത്തിലുള്ള വ്യക്തികളുമായി ഷാ 15ലേറെ യോഗങ്ങൾ നടത്തുകയും ചെയ്തു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട എല്ലാ പിന്തുണയും നിരന്തരമായി കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കലാപ ബാധിതര്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ മണിപ്പൂരില്‍ തുടരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ കൃത്യമായി പരിഗണിച്ചാണ് കേന്ദ്രം സഹായമെത്തിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ അഭയാർഥി ക്യാംപുകളിൽ കഴിയുന്നവർക്കായി സാമ്പത്തിക പാക്കേജ് ഉൾപ്പെടെയുള്ള പരിഹാര നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു.

അതേസമയം മണിപ്പൂരിലെ സാഹചര്യം അതിരൂക്ഷമായ ഘട്ടത്തില്‍ പാര്‍ലമെന്റില്‍ ദിവസങ്ങളോളം പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തുടരുകയും തുടര്‍ന്ന് പ്രമേയം അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ആ ഘട്ടത്തില്‍ പാര്‍ലമെന്റിനകത്ത് പ്രധാനമന്ത്രി സംസാരിച്ചുവെങ്കിലും അഭിമുഖങ്ങളിലോ പൊതുവേദികളിലോ വിഷയത്തില്‍ മോദി ഇതുവരെ പ്രതികരിച്ചിരുന്നില്ല.

]]>
Mon, 08 Apr 2024 16:43:04 +0530 Editor
കർണാടകയിൽ പിടികൂടിയത് 5.6 കോടി രൂപയും രണ്ടു കോടിയുടെ ആഭരണങ്ങളും; ഹവാല ബന്ധം സംശയിക്കുന്നതായി പൊലീസ് http://newsmalayali.com/4938 http://newsmalayali.com/4938 കർണാടകയിൽ അനധികൃതമായി സൂക്ഷിച്ച സ്വർണവും വെള്ളിയും പണവും പിടികൂടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണത്തിന്റെയും മറ്റും കൈമാറ്റം നടക്കുന്നതായുള്ള വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിലോക്കണക്കിനു സ്വർണവും വെള്ളിയും കോടിക്കണക്കിനു രൂപയും കർണാടക പൊലീസ് പിടികൂടിയത്.

5.6 കോടി രൂപയും 7.60 കോടി രൂപ മൂല്യമുള്ള മൂന്ന് കിലോ സ്വർണവും 103 കിലോ വെള്ളിയാഭരണങ്ങളും 68 വെള്ളിക്കട്ടികളുമാണ് പിടികൂടിയത്. കണ്ടെടുത്ത പണവും മറ്റ് വസ്തു‌ക്കളും ഏതെങ്കിലും വ്യക്തിയ്‌ക്കോ രാഷ്ട്രീയപാർട്ടിക്കോ കൈമാറ്റം ചെയ്യാനാണോ സൂക്ഷിച്ചത് എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബെല്ലാരിയിലെ ജ്വല്ലറി ഉടമ നരേഷിൻ്റെ വീട്ടിൽ നിന്നാണ് രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന പണവും സ്വർണവും കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിൽ ഹവാല ബന്ധം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കർണാടക പൊലീസ് ആക്ടിലെ സെക്ഷൻ 98-ാം വകുപ്പ് പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിലെ തുടരന്വേഷണത്തിനായി കണ്ടെത്തുന്ന വിവരങ്ങൾ ആദായ നികുതി വകുപ്പിന് കൈമാറുമെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം കർണാടകയിലെ മൈസൂരു റൂറൽ ജില്ലയിലെ ചാമരാജനഗർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ ദിവസം 98.52 കോടി രൂപയുടെ മദ്യം എക്‌സൈസ് പിടികൂടിയിരുന്നു. ആദായനികുതി വകുപ്പും സ്റ്റാറ്റിക് സർവൈലൻസ് ടീമും 3.53 കോടി രൂപയും പിടിച്ചെടുത്തു. ഇവകൂടാതെ കലബുറഗി ജില്ലയിലെ ഗുൽബർഗ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് 35 ലക്ഷം രൂപയും ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലത്തിൽ നിന്ന് 45 ലക്ഷം രൂപയും പിടികൂടിയിരുന്നു.

]]>
Mon, 08 Apr 2024 15:56:02 +0530 Editor
ഐഐടി ബോംബയിൽ 36% വിദ്യാത്ഥികൾക്കും പ്ലെയ്‌സ്‌മെന്റില്ല; രാജ്യത്തെ തൊഴിലില്ലായ്മ ഐഐടി മേഖലയിലേക്കും വ്യാപിക്കുന്നു http://newsmalayali.com/4936 http://newsmalayali.com/4936 ഹയർ സെക്കണ്ടറി വിദ്യാഭ്യസം പൂർത്തിയാകുന്നതോടെ ഐഐടി -ജെഇഇ പരീക്ഷകളെഴുതി ഭാവി സുരക്ഷിതമാക്കാനായി ശ്രമിക്കുന്ന വിദ്യാർത്ഥികൾ രാജ്യത്ത് ഒരുപാടുണ്ട്. എന്നാൽ രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ പ്രതിസന്ധി ഐഐടി മേഖലയെയും ബാധിച്ചുവെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ. ഐഐടി ബോംബയിലെ ഈ വർഷത്തെ ബാച്ചിലെ 36% വിദ്യാർത്ഥികൾക്കും വാഗ്ദാനം ചെയ്ത തൊഴിൽ ലഭിച്ചില്ലെന്നാണ് ‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നത്.

ഈ വർഷം ഏകദേശം 2,000 വിദ്യാർത്ഥികളിൽ 712 പേർ 2024 പ്ലെയ്‌സ്‌മെൻ്റിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാൽ ഏകദേശം 35.8% പേർക്ക് ഇതുവരെ ജോലി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം പ്ലെയ്‌സ്‌മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികളുടെ എണ്ണത്തേക്കാൾ 2.8 ശതമാനം കൂടുതലാണിത്.

2023ൽ ഐഐടി ബോംബെയിൽ 2,209 വിദ്യാർത്ഥികൾ പഠിച്ചിറങ്ങി. അതിൽ 1,485 പേർക്ക് ക്യാംപസ് പ്ലേസ്‌മെൻ്റുകളിലൂടെ ജോലി ലഭിച്ചു. എന്നാൽ ബാക്കിവരുന്ന 32.8% വിദ്യാർത്ഥികൾക്ക് പ്ലെയ്‌സ്‌മെന്റ് ലഭിച്ചില്ല. ഈ വർഷം ഇത് 35.8% ആയി വർധിച്ചതിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ആശങ്ക അറിയിക്കുന്നുണ്ട്. ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന്റെ പ്രതിഫലനമാണ് ഐഐടിയിലെ കണക്കുകളിലും ഉള്ളതെന്ന് വിമർശകർ പറയുന്നു.

സമൂഹ മാധ്യമമായ എക്‌സിലും വിഷയത്തിൽ രൂക്ഷമായ പ്രതികരണങ്ങളുണ്ടാകുന്നുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ വാർത്ത എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ആഗോള സാമ്പത്തിക മാന്ദ്യം കാരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കമ്പനികളെ ക്യാമ്പസിലേക്ക് ക്ഷണിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഐഐടി- ബോംബെയിലെ പ്ലേസ്‌മെൻ്റ് സെല്ലിലെ ഒരു ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറയുന്നത്.

]]>
Thu, 04 Apr 2024 08:14:15 +0530 Editor
രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; കൽപ്പറ്റയിൽ വൻ റോഡ് ഷോ, പത്രിക ഇന്ന് സമർപ്പിക്കും http://newsmalayali.com/4933 http://newsmalayali.com/4933 വയനാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായും നിലവിലെ എംപിയുമായ രാഹുൽ ഗാന്ധി ഇന്നു 12ന് നാമനിർദേശ പത്രിക നൽകും. ഇന്ന് വയനാട്ടിൽ എത്തുന്ന രാഹുൽ ഗാന്ധിക്കൊപ്പം ഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. പത്രികാസമർപ്പണത്തിനു മുന്നോടിയായി 11ന് മണ്ഡലത്തിലെ ആയിരക്കണക്കിനു യുഡിഎഫ് പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോ കൽപറ്റയിൽ നടക്കും.

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന രാഹുല്‍ഗാന്ധി റോഡ് മാര്‍ഗം റോഡ് ഷോ ആരംഭിക്കുന്ന കല്‍പ്പറ്റ പുതിയ ബസ് സ്റ്റാൻഡിലെത്തും. ഇവിടെ നിന്നും അഞ്ചു നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരായിരിക്കും റോഡ് ഷോയില്‍ പങ്കെടുക്കുക.

സുല്‍ത്താന്‍ബത്തേരി, മാനന്തവാടി എന്നീ നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ എംപി ഓഫീസ് പരിസരത്ത് നിന്നും പ്രകടനമായെത്തി റോഡ്‌ഷോയുടെ ഭാഗമാവും. തുടര്‍ന്ന് സിവില്‍സ്റ്റേഷന്‍ പരിസരത്ത് റോഡ് ഷോ അവസാനിപ്പിക്കും. തുടർന്ന് വരണാധികാരി കൂടിയായ ജില്ലാകലക്ടര്‍ ഡോ. രേണുരാജിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

രാഹുൽ ഗാന്ധിക്ക് പുറമേ സംസ്ഥാന നേതാക്കളായ കെ സുധാകരൻ, രമേശ് ചെന്നിത്തല, വിഡി സതീശൻ, മുസ്ലിം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ശിഹാബ് തങ്ങൾ തുടങ്ങിയവരും അണിനിരക്കും.മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ നൂറുകണക്കിന് പ്രവര്‍ത്തകർ റോഡ്‌ഷോക്ക് എത്തുമെന്ന് നേതാക്കൾ അവകാശപ്പെട്ടു.

]]>
Wed, 03 Apr 2024 10:31:18 +0530 Editor
അരവിന്ദ് കെജ്‌രിവാളിന് നിർണായകം; ഹർജി ഡൽ​ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും http://newsmalayali.com/4932 http://newsmalayali.com/4932 ഡൽ​ഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാപ്പ് സാക്ഷികളായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്നാണ് കെജ്‌രിവാളിൻ്റെ വാദം. ഹർജിയെ എതിർത്ത് ഇഡി സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ജസ്റ്റിസ് സ്വർണ കാന്ത മിശ്ര അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് കേസ് പരിഗണിക്കുക.

അതേസമയം തിഹാറിലെ ആദ്യദിവസം അരവിന്ദ് കേജ്‌രിവാളിന് അസ്വസ്ഥതകളുണ്ടായി. ഉറങ്ങാത്തതിനാൽ ശരീരത്തിലെ ഷുഗർ നില താണു പല അസ്വസ്ഥതകൾക്കും കാരണമായി. ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്നു മരുന്നു നൽകിയെന്നു തിഹാർ ജയിൽ അധികൃതർ പറയുന്നു. കഴിഞ്ഞ മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിച്ചുള്ള അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും റിമാൻഡ് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ‌കെജ്‌രിവാളിൻ്റെ ഹർജിയിലെ പ്രധാന ആവശ്യം. കേസിലെ പ്രതികളും പിന്നീട് മാപ്പ് സാക്ഷികളായവരുമായ വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് അറസ്റ്റ്.

ലോക്സഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ അറസ്റ്റ് പാർട്ടിയെയും തന്നെയും ദുർബലപ്പെടുത്താൻ ആണെന്നായിരുന്നു കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോൾ കെജ്‌രിവാളിൻ്റെ വാദം. ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഇഡിയുടെ സത്യവാങ്മൂലം. ഒൻപത് തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റിന് നിർബന്ധിതമായതെന്ന് ഇഡി വ്യക്തമാക്കി.

ഈ മാസം 15 വരെ കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച വൈകിട്ടാണ് കെജ്‌രിവാളിനെ തിഹാറിലേക്കു മാറ്റിയത്. ഇന്നലെ ഭാര്യ സുനിതയും മക്കളുമെത്തി അദ്ദേഹത്തെ കണ്ടു. മാര്‍ച്ച് 21ന് അറസ്റ്റിലായതിനു ശേഷം കെജ്‌രിവാളിന്റെ തൂക്കം 4.5 കിലോ കുറഞ്ഞായി എഎപി വൃത്തങ്ങള്‍ വ്യക്തമാക്കി.

]]>
Wed, 03 Apr 2024 10:30:05 +0530 Editor
പതിനായിരക്കണക്കിന് കേരളീയര്‍ ഇവിടെ ജോലി ചെയ്യുന്നു; വിലകുറഞ്ഞ രാഷ്ട്രീയം പുറത്തെടുക്കരുത്; വെല്ലുവിളി വേണ്ട; മന്ത്രി രാജീവിനെതിരെ കര്‍ണാടക http://newsmalayali.com/4931 http://newsmalayali.com/4931 കേരളത്തിലെ വ്യവസായ മന്ത്രി പി രാജീവിനെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക. ജലക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവിലെ ഐ.ടി. കമ്പനികളെ കേരളത്തിലേക്ക് മന്ത്രി ക്ഷണിച്ചതാണ് കര്‍ണാടകയെ ചൊടിപ്പിച്ചിരിക്കുന്നത്. ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ കേരളത്തിന് സ്വാതന്ത്ര്യമുണ്ടെങ്കിലും അതിന്റെപേരിലുള്ള വിലകുറഞ്ഞ രാഷ്ട്രീയം ശരിയല്ലെന്ന് കര്‍ണാടക വ്യവസായമന്ത്രി എം.ബി. പാട്ടീല്‍ പറഞ്ഞു.

ജലക്ഷാമമുണ്ടെങ്കിലും ബെംഗളൂരുവില്‍ ഐ.ടി. കമ്പനികളുള്ള സ്ഥലങ്ങളെ ഇത് കാര്യമായി ബാധിച്ചിട്ടില്ല. കേരളത്തില്‍നിന്നുള്ള പതിനായിരക്കണക്കിനാളുകള്‍ക്ക് ബെംഗളൂരുവില്‍ വിവിധ കമ്പനികള്‍ ജോലിനല്‍കിയിട്ടുള്ളകാര്യം ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് കേരളം ഓര്‍ക്കണമെന്നും പാട്ടീല്‍ പറഞ്ഞു.

ബെംഗളൂരുവിലെ ജലപ്രതിസന്ധി അറിഞ്ഞ് ഐ.ടി. കമ്പനികള്‍ക്ക് എല്ലാസൗകര്യങ്ങളും വെള്ളവും വാഗ്ദാനംചെയ്ത് കേരള വ്യവസായ മന്ത്രി പി. രാജീവ് കത്തെഴുതിയിരുന്നു. ഇതിനെതിരെയാണ് എം.ബി. പാട്ടീല്‍ രംഗത്ത് വന്നിരിക്കുന്നത്.

കേരളത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ജലക്ഷാമം നേരിടുന്ന സമയത്ത് ബെംഗളൂരുവിലെ വ്യവസായങ്ങളെ ആകര്‍ഷിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ ഫെഡറല്‍ ഐക്യത്തിന് വിരുദ്ധമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അന്തഃസംസ്ഥാന സഹകരണത്തിന്റെ അടിത്തറയെ വെല്ലുവിളിക്കുകയാണ്. ജലദൗര്‍ലഭ്യം മുതലെടുക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് ഹാനികരമാണെന്നും കേരളത്തിന് ഇക്കാര്യങ്ങള്‍ ഓര്‍മ ഉണ്ടാകണമെന്നും കര്‍ണാടക വ്യക്തമാക്കി.

]]>
Wed, 03 Apr 2024 10:29:05 +0530 Editor
കണക്കുകളില്‍ പെരുത്തക്കേട്; അധികമായി സംസ്ഥാനത്തിന് കടമെടുക്കാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി http://newsmalayali.com/4930 http://newsmalayali.com/4930 കടമെടുപ്പ് പരിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്ന തടസവാദങ്ങള്‍ ചോദ്യംചെയ്തുള്ള കേരളത്തിന്റെ ഹര്‍ജിയില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിലാണ് വിമര്‍ശനങ്ങളുള്ളത്.

10722 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താനായില്ലെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. കേരളം പറയുന്ന കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും സംസ്ഥാനത്തെ ധനകാര്യ മാനേജ്‌മെന്റിലെ വീഴ്ച്ച കാരണമുള്ള പ്രതിസന്ധി കേന്ദ്രത്തില്‍ നിന്ന് ഇടക്കാല ആശ്വാസം വാങ്ങാന്‍ കാരണമാകില്ലെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു.

കേരളത്തിന് എതിരായ കേന്ദ്രവാദം ശരിയെന്നും അധികമായി സംസ്ഥാനത്തിനു കടമെടുക്കാന്‍ അവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2017-20 വരെ കേരളം അധികമായി കടമെടുത്തെന്ന കേന്ദ്രവാദം സുപ്രീംകോടതി ശരിവച്ചു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇടക്കാല ആശ്വാസമായി കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. കോടതി ഇടപെടലിലൂടെ സംസ്ഥാനത്തിന് ആവശ്യത്തിനുള്ള പണം ലഭ്യമാക്കിയിട്ടുണ്ട് എന്ന് പറഞ്ഞാണു കോടതി ആവശ്യം തള്ളിയത്.

അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹര്‍ജിയില്‍ വിമര്‍ശനവുമായി സുപ്രീംകോടതി. പതിനാലാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ കാലയളവില്‍ സംസ്ഥാനത്തിന് അനുവദിച്ച ചില തുകകള്‍ അധികമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 21,000 കോടി രൂപയുടെ വായ്പ പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത്. കിഫ്ബി വഴി എടുത്ത കടം പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര നടപടിയും കേരളം ചോദ്യം ചെയ്തിരുന്നു.

]]>
Tue, 02 Apr 2024 08:31:11 +0530 Editor
തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഡാനിയല്‍ ബാലാജി അന്തരിച്ചു; വിടപറഞ്ഞത് മലയാള& തമിഴ് സിനിമകളെ വിറപ്പിച്ച വില്ലന്‍ http://newsmalayali.com/4928 http://newsmalayali.com/4928 തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഡാനിയല്‍ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു മരണം. 1975 ഏപ്രില്‍ 8 ന് ചെന്നൈയില്‍ തമിഴ്,കന്നഡ സിനിമാതാരമായിരുന്ന മുരളിയുടെ മകനായി ജനിച്ചു. ഡാനിയേലിന്റെ അമ്മാവനാണ് കന്നഡ ഡയറക്ടര്‍ സിദ്ദലിംഗ. ചിത്തി എന്ന തമിഴ് സീരിയലിലൂടെ 2000 ത്തിലാണ് ബാലാജി അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് അലൈകള്‍ എന്ന സീരിയലിലും അഭിനയിച്ചു.

ഡാനിയേല്‍ ബാലാജി ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത് 2002 ലാണ്. മെയ് മാതത്തില്‍ എന്ന തമിഴ് സിനിമയിലായിരുന്നു അദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് കാതല്‍ കൊണ്ടേന്‍, കാക്ക കാക്ക, എന്നൈ അറിന്താല്‍, ഭൈരവ എന്നിവയുള്‍പ്പെടെ നിരവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. 2004 ല്‍ മമ്മൂട്ടി – രഞ്ജിത്ത് സിനിമയായ ബ്ലാക്ക് ആണ് ഡാനിയേല്‍ ബാലാജി അഭിനയിച്ച ആദ്യ മലയാള ചിത്രം.

തുടര്‍ന്ന് ഫോട്ടോഗ്രാഫര്‍, ക്രൈം സ്റ്റോറി, ഡാഡി കൂള്‍, ഭഗവാന്‍. എന്നിവയുള്‍പ്പെടെ പത്തോളം മലയാള സിനിമകളില്‍ അദ്ധേഹം അഭിനയിച്ചു. തെലുങ്കു, കന്നഡ സിനിമകളിലും ഡാനിയേല്‍ അഭിനയിച്ചിട്ടുണ്ട്. തമിഴിലെയും മലയാളത്തിലെും മികച്ച വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദേഹത്തിന് സാധിച്ചിട്ടുണ്ട്.

]]>
Sat, 30 Mar 2024 12:38:46 +0530 Editor
ആദായ നികുതി നോട്ടീസിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്; തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് വാദിക്കും http://newsmalayali.com/4927 http://newsmalayali.com/4927 ആദായ നികുതി നോട്ടീസുകൾക്കെതിരായി കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്. അടുത്തയാഴ്ച കോൺഗ്രസ് സുപ്രീംകോടതിയിൽ ഹർജി നൽകും. 30 വർഷം മുമ്പുള്ള നികുതി ഇപ്പോൾ ചോദിച്ചതിൽ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജൻസികളുടെ നീക്കം ചട്ടലംഘനമാണെന്ന് കോടതിയിൽ വാദിക്കും.

ബിജെപിയിൽ നിന്ന് നികുതി പിരിക്കാത്തതും കോടതിയിൽ ചൂണ്ടിക്കാട്ടുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. രാജ്യം ഭരിക്കുന്ന പാർട്ടിക്ക് 4,600 കോടി രൂപ പിഴ ചുമത്തേണ്ടതാണെന്നും നേതാക്കൾ പറഞ്ഞു. സംഭവത്തിൽ ഇന്ന് രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കും.

ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിനാണ് ആഹ്വാനം. കേരളത്തിൽ ആദായ നികുതി വകുപ്പിന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തും. സീതാറാം കേസരിയുടെ കാലം മുതല്‍, ആദായ നികുതിയിലെ പിഴയും പലിശയുമടക്കം 1823 കോടി രൂപയടക്കാന്‍ നോട്ടീസ് നല്‍കിയതിലാണ് പ്രതിഷേധം.

]]>
Sat, 30 Mar 2024 12:28:32 +0530 Editor
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങള്‍ക്ക് അറിയാം; മറ്റു രാജ്യങ്ങളുടെ ഇടപെടല്‍ വേണ്ട; കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച രാജ്യങ്ങളോട് ഉപരാഷ്ട്രപതി http://newsmalayali.com/4926 http://newsmalayali.com/4926 ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടേണ്ടന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റില്‍ വിദേശ രാജ്യങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദേഹം.
മറ്റ് രാജ്യങ്ങള്‍ സ്വന്തം വിഷയം പരിഹരിച്ചാല്‍ മതിയെന്നും ഇന്ത്യയുടെ കാര്യം നോക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. നിയമവാഴ്ചയെ കുറിച്ച് രാജ്യത്തിന് ആരില്‍ നിന്നും പാഠങ്ങള്‍ ആവശ്യമില്ല. ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള ഒരു ജനാധിപത്യ രാജ്യമാണ്. ഒരു വ്യക്തിക്കും ഏതെങ്കിലും ഗ്രൂപ്പിനും വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. നിയമത്തിനു മുന്നിലെ സമത്വമാണ് ഇന്ത്യയുടെ മാനദണ്ഡം. ആരും നിയമത്തിന് അതീതരല്ലെന്നും ജഗ്ദീപ് ധന്‍കര്‍ വ്യക്തമാക്കി.

അരവിന്ദ് കേജരിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്കയും ജര്‍മനിയും ഐക്യരാഷ്ട്രസഭയും പരാമര്‍ശം നടത്തിയതിനു പിന്നാലെയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പ്രതികരിച്ചത്.

]]>
Sat, 30 Mar 2024 12:25:23 +0530 Editor
എൻഡിഎ സഖ്യത്തിൽ ചേർന്നു; പിന്നാലെ മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ http://newsmalayali.com/4925 http://newsmalayali.com/4925 മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ. യുപിഎ ഭരണ കാലത്ത് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാട്ടത്തിനെടുത്തതില്‍ അഴിമതിയെന്ന കേസാണ് അവസാനിപ്പിച്ചിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് പട്ടേല്‍ എൻഡിഎ സഖ്യത്തിലുള്ള എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അവസാനിപ്പിച്ചതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാട്ടത്തിനെടുത്തതിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ 2017 മെയില്‍ സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് സിബിഐ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെയും എയര്‍ ഇന്ത്യയുടെയും ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഏഴ് വര്‍ഷത്തോളം കേസ് അന്വേഷിച്ച സിബിഐ പ്രഫുല്‍ പട്ടേലിനും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടാണ് ഇപ്പോള്‍ കേസ് അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നത്.

വ്യോമയാനമന്ത്രിയായിരുന്ന സമയത്ത് പ്രഫുല്‍ പട്ടേല്‍ തന്റെ പദവി ദുരുപയോഗം ചെയ്ത്, അന്ന് പൊതു വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയ്ക്ക് വന്‍തോതില്‍ വിമാനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ ചില സ്വകാര്യ കമ്പനികളുമായും എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. എയര്‍ ക്രാഫ്റ്റ് അക്വിസിഷന്‍ പ്രോഗാം നടക്കുമ്പോഴും വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നത് തുടര്‍ന്നുവെന്നും പരാതിയുണ്ടായിരുന്നു.

അതേസമയം എട്ടു മാസങ്ങൾക്കും മുൻപാണ് പ്രഫുൽ പട്ടേൽ എൻഡിഎ സഖ്യത്തിലുള്ള മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയിൽ ചേരുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പട്ടേലിനെ മത്സരിപ്പിക്കുമെന്ന് എന്‍സിപി കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു.

]]>
Fri, 29 Mar 2024 15:34:06 +0530 Editor
'മരണ കാരണം ഹൃദയാഘാതമല്ല', ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്ന് കുടുംബം; മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ് http://newsmalayali.com/4921 http://newsmalayali.com/4921 ഗുണ്ടാത്തലവനും ഉത്തർപ്രദേശ് മുന്‍ എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്‍സാരിയെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.

ബാന്ദ ജയിലിലായിരുന്ന അന്‍സാരിയെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്നു അൻസാരിയെ ജയിൽ അധികൃതർ ജില്ലയിലെ റാണി ദുർഗാവതി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അൻസാരി മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അൻസാരിയുടെ മരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ സുരക്ഷ കര്‍ശനമാക്കി. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഉത്തർപ്രദേശിലെ മൗവിൽ നിന്ന് അഞ്ച് തവണ എംഎൽഎയായ അൻസാരി 2005 മുതൽ സംസ്ഥാനത്തും പഞ്ചാബിലും ജയിലിൽ കഴിയുകയായിരുന്നു. അന്‍സാരി കോണ്‍ഗ്രസ് നേതാവിനെയടക്കം കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. അറുപതില്‍ അധികം കേസുകളാണ് അന്‍സാരിയുടെ പേരിലുള്ളത്. എട്ട് കേസുകളില്‍ ശിക്ഷിക്കപ്പെട്ടാണ് അന്‍സാരി ജയിലിലായത്.

ഉത്തര്‍പ്രദേശ് പൊലീസ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ 66 ഗുണ്ടാത്തലവന്‍മാരുടെ ലിസ്റ്റില്‍ മുഖ്താര്‍ അന്‍സാരിയുടെ പേരുണ്ട്. രണ്ട് തവണ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ടിക്കറ്റിലും മൂന്ന് തവണ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ ബാനറിലുമാണ് അന്‍സാരി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2014ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

പിതാവിന്റെ മരണം ഹൃദയാഘാതമല്ലെന്നും ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നാരോപിച്ച് മകൻ ഉമന്‍ അന്‍സാരി രംഗത്തെത്തിയിരുന്നു. തങ്ങള്‍ വിവരം അറിഞ്ഞത് മാധ്യമ വാര്‍ത്തകളിലൂടെയാണ്. കഴിഞ്ഞ ദിവസം മുമ്പ് താൻ പിതാവിനെ കാണാൻ ജയിലിലെത്തിയിരുന്നു. പക്ഷെ ജയില്‍ അധികൃതര്‍ അനുവാദം നിഷേധിച്ചു. സംഭവത്തിൽ കോടതിയെ സമീപിക്കുമെന്നും മകൻ ഉമന്‍ അൻസാരി വ്യക്തമാക്കിയിരുന്നു.

]]>
Fri, 29 Mar 2024 15:20:32 +0530 Editor
കെജ്‍രിവാളിന് പിന്തുണ അറിയിക്കാൻ വാട്സാപ് നമ്പർ; 'കെജ്‍രിവാൾ കൊ ആശിർവാദ്' ക്യാംപെയ്‌ന് തുടക്കമിട്ട് സുനിത കെജ്‍രിവാള്‍ http://newsmalayali.com/4920 http://newsmalayali.com/4920 ഇഡി കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് പ്രാർഥനയും പിന്തുണയും പങ്കുവെക്കാൻ ക്യാംപെയ്‌നുമായി ഭാര്യ സുനിത കെജ്‍രിവാള്‍. ഇതിനായി വാട്സാപ് നമ്പർ പുറത്തുവിട്ടു. ‘കെജ്‍രിവാള്‍ കോ ആശിർവാദ്’ എന്ന ക്യാംപെയ്ൻ വഴി പൊതുജനങ്ങൾക്ക് കെജ്‍രിവാളിന് പിന്തുണ അറിയിക്കാമെന്ന് സുനിത കെജ്‌രിവാൾ പറഞ്ഞു

8297324624 എന്ന നമ്പറിലേക്ക് സന്ദേശങ്ങൾ അയച്ച വാട്സാപ്പ് ക്യാംപെയ്നിൽ പങ്കാളിയാകാമെന്നാണ് സുനിത കെജ്‌രിവാൾ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. കെജ്‌രിവാളിൻ്റെ മോചനത്തിനായി നിരാഹാരമിരിക്കുന്നതായി പലരും തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും അവർ പറഞ്ഞു.

‘ഇങ്ങനെയാണ് ആളുകൾ അദ്ദേഹത്തെ സ്നേഹിക്കുന്നത്. നിങ്ങൾക്ക് പറയാനുള്ളത് ഞങ്ങൾക്ക് അയക്കുക. നിങ്ങളുടെ ഓരോ സന്ദേശവും അദ്ദേഹത്തിന്‍റെ അടുത്തെത്തും. അവ വായിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെടും. അദ്ദേഹത്തിന് കത്തെഴുതാൻ നിങ്ങൾ ആം ആദ്മി പാർട്ടിക്കാരനാകേണ്ടതില്ല,’ സുനിത പറഞ്ഞു. ഈ സ്വേച്ഛാധിപത്യം നിലനിൽക്കില്ലെന്നും ജനങ്ങൾ മറുപടി നൽകുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കെജ്‍രിവാളിന്‍റെ കസ്റ്റഡി കാലാവധി ഏപ്രില്‍ 1 വരെ നീട്ടിയിട്ടുണ്ട്. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് കെജ്‍രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. കെജ്‍രിവാളിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി കെജ്‍രിവാളിനെ ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം.

]]>
Fri, 29 Mar 2024 15:17:08 +0530 Editor
വിദ്യാഭ്യാസമുണ്ട്, തൊഴിലില്ല; രാജ്യത്തെ തൊഴില്‍രഹിതരില്‍ 83 ശതമാനവും യുവാക്കളാണെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോർട്ട് http://newsmalayali.com/4919 http://newsmalayali.com/4919 ഇന്ത്യയിൽ തൊഴിൽരഹിതരായ യുവാക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. തൊഴിലില്ലായ്മയില്‍ 83 ശതമാനം പേരും യുവാക്കളാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2000 മുതൽ 2022 വരെയുള്ള കണക്കാണ് റിപ്പോർട്ടിൽ ഉള്ളത്.

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം കഴിഞ്ഞ യുവാക്കളില്‍ 65.7 ശതമാനം പേര്‍ക്കും തൊഴിലില്ല എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2000ല്‍ ഇത് 35.2 ശതമാനമായിരുന്നു. തൊഴിലില്ലായ്മ അനുഭവിക്കുന്ന 83% ശതമാനം യുവാക്കളിൽ പത്താം ക്ലാസിന് മുകളിൽ വിദ്യാഭ്യാസം നേടിയവർ 65.7 ശതമാനം പേരുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പത്താം ക്ലാസ് പൂർത്തിയാക്കിയ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 2018 വരെയുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.

വിദ്യാഭ്യാസയോഗ്യത ഉണ്ടായിട്ടും തൊഴിൽരഹിതരായി നിൽക്കുന്ന യുവാക്കളുടെ എണ്ണത്തിലും ഗണ്യമായ വർധനവാണ് കഴിഞ്ഞ വർഷങ്ങളിൽ രേഘപ്പെടുത്തിയിട്ടുള്ളത്. റിപ്പോർട്ട് അനുസരിച്ച്, 2000ൽ 54.2 ശതമാനം ആയിരുന്ന കണക്ക് 2022 ആയപ്പോഴേക്കും 65.7 ശതമാനം ആയി വർദ്ധിച്ചു. ഇതിൽ പുരുഷന്മാരേക്കാൾ സ്ത്രീകളാണ് എണ്ണത്തിൽ കൂടുതൽ, 62.2 ശതമാനം പുരുഷന്മാരും 76.7 ശതമാനം സ്ത്രീകളുമാണ് വിഭ്യാഭ്യാസം ഉണ്ടായിട്ടുകൂടി തൊഴിൽരഹിതരായി തുടരുന്നത്.

സ്ഥിരം ജീവനക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമുള്ള വേതനം 2019ന് ശേഷം വര്‍ധിച്ചില്ല. അവിദഗ്ധ തൊഴിലാളികള്‍ക്കിടയില്‍ വലിയൊരു വിഭാഗത്തിന് 2022ല്‍ മിനിമം വേതനം പോലും ലഭിച്ചില്ല. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മോശം തൊഴിലവസരങ്ങൾ പ്രകടമായി കാണുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

2009 നും 2019 നും ഇടയില്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍ ഗണ്യമായി വര്‍ധിക്കുകയും കോവിഡ് പകര്‍ന്നുപിടിച്ച വര്‍ഷങ്ങളില്‍ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ഗണ്യമായി കുറഞ്ഞെന്നും കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ലര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക മേഖലയിലെ തൊഴിലാളികള്‍ പ്രധാനമായും നിര്‍മ്മാണ മേഖലയിലേക്കാണ് മാറിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏകദേശം 90 ശതമാനം തൊഴിലാളികളും അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്.

നിത്യജീവിതത്തില്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹിക സുരക്ഷ അനുഭവിക്കുന്നത് ചെറിയ വിഭാഗം പേര്‍ മാത്രമാണ്. കാര്‍ഷികേതര വിഭാഗത്തില്‍ ജോലി ചെയ്യുന്നവരും സംഘടിത തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുമാണ് പ്രധാനമായും തൊഴില്‍ സുരക്ഷിതത്വം അനുഭവിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ കരാര്‍ വത്കരണത്തിന്റെ തോത് ഗണ്യമായി വര്‍ധിച്ചു. ചെറിയ ശതമാനം തൊഴിലാളികള്‍ മാത്രമാണ് ദീര്‍ഘകാല കരാര്‍ ജോലികളില്‍ ഏര്‍പ്പെടുന്നത്.

ഗുണനിലവാരമുള്ള തൊഴിലവസരങ്ങളുടെ അഭാവമാണ് ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കൾക്കിടയിലും തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന്റെ പ്രധാന കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. വർധിച്ചു വരുന്ന സാമൂഹിക അസമത്വങ്ങൾക്ക് ആക്കം കൂട്ടുകയാണ് റിപ്പോർട്ടിലെ മറ്റ് കണക്കുകൾ, സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വം ചെറുക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നുണ്ടെങ്കിലും മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ലഭിക്കുന്നതിലും നേടുന്നതിലും പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾ ഇപ്പോഴും പിന്നിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അടുത്ത പത്ത് വർഷത്തിനുള്ളിൽ തൊഴിലില്ലായ്മ പരിഹരിച്ച് 70 മുതൽ 80 ലക്ഷം യുവാക്കളെ മികച്ച തൊഴിലുകളിലേക്ക് എത്തിക്കണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇതിനായി അഞ്ച് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്. തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുക, ഗുണനിലവാരം മെച്ചപ്പെടുത്തുക, തൊഴിൽ മേഖലകളിൽ നിലനിൽക്കുന്ന അസമത്വം പരിഹരിക്കുക, സജീവ തൊഴിൽ മേഖലകളിലെ നയങ്ങൾ ശക്തിപ്പെടുത്തുക, ഇവയെക്കുറിച്ചുള്ള വിജ്ഞാനം വർധിപ്പിക്കുക തുടങ്ങിയവയാണവ.

തൊഴിലില്ലായ്മയും ഗുണനിലവാരവും സംബന്ധിച്ച റിപ്പോർട് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാരിനെതിരെയുളള അയുധമാക്കുകയാണ്. രണ്ട് കോടി തൊഴിൽ നൽകുമെന്ന വാഗ്ദാനം എവിടെ പോയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു. രാജ്യത്തെ യുവാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാരം ചുമക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു. രാജ്യത്ത് നിലവിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും എന്നാൽ തൊഴിലില്ലായ്മ പോലെയുള്ള എല്ലാ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കാൻ കേന്ദ്ര സർക്കാർ മുതിരുന്നില്ലെന്നുമാണ് ഉയരുന്ന ആരോപണം.

]]>
Thu, 28 Mar 2024 14:48:49 +0530 Editor
മദ്യനയ അഴിമതിക്കേസ്: കെ കവിതയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു http://newsmalayali.com/4910 http://newsmalayali.com/4910 ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബിആര്‍എസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഏപ്രിൽ ഒമ്പത് വരെയാണ് ജുഡീഷ്യൽ കസ്റ്റഡി.

ഇഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി. മാർച്ച് 15നാണ് കവിതയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച അഞ്ചു ദിവസത്തേക്കു കൂടി കവിതയെ ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു.

ഇടക്കാല ജാമ്യത്തിനായി കവിതയുടെ അഭിഭാഷകൻ ഹർജി നൽകിയിരുന്നു. കവിതക്ക് അമ്മയെന്ന നിലയിൽ കടമകൾ നിറവേറ്റേണ്ടതുണ്ടെന്നും പ്രായപൂർത്തിയാകാത്ത കുട്ടിക്ക് പരീക്ഷയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇടക്കാല ജാമ്യാപേക്ഷ. എന്നാൽ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സമയം തേടി. കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി വിചാരണക്കോടതി ഏപ്രിൽ ഒന്നിന് പരിഗണിക്കും.

]]>
Tue, 26 Mar 2024 18:41:59 +0530 Editor
ബിജെപി ദേശീയ അധ്യക്ഷന്റെ ഭാര്യയുടെ കാര്‍ മോഷണം പോയി; ഇരുട്ടില്‍ തപ്പി പൊലീസ് http://newsmalayali.com/4909 http://newsmalayali.com/4909 ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ ആഢംബര കാര്‍ മോഷണം പോയി. ഡല്‍ഹിയിലെ ഗോവിന്ദ്പുരിയില്‍ നിന്ന് മാര്‍ച്ച് 19ന് മൂന്ന് മണിക്കാണ് കാര്‍ മോഷ്ടിക്കപ്പെട്ടത്. സര്‍വീസ് സെന്ററില്‍ നിന്നാണ് കാര്‍ മോഷണം പോയത്. ടൊയോട്ട ഫോര്‍ച്യൂണര്‍ കാറാണ് സര്‍വീസ് സെന്ററില്‍ നിന്ന് നഷ്ടമായത്.

കാര്‍ സര്‍വീസ് സെന്ററില്‍ പാര്‍ക്ക് ചെയ്ത ശേഷം ഡ്രൈവര്‍ ജോഗീന്ദര്‍ ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോയിരുന്നു. ജോഗീന്ദര്‍ മടങ്ങിയെത്തിയപ്പോഴാണ് കാര്‍ നഷ്ടപ്പെട്ടതായി മനസിലാക്കിയത്. ഇതേ തുടര്‍ന്ന് ജോഗീന്ദര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കാര്‍ മോഷണം പോയ വിവരം പുറത്തറിയുന്നത്.

പരാതി നല്‍കിയതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാര്‍ ഗുരുഗ്രാമിലേക്ക് പോകുന്നതായി പൊലീസ് കണ്ടെത്തി. എന്നാല്‍ പൊലീസിന് ഇതുവരെ കാര്‍ കണ്ടെത്താനായിട്ടില്ല.

]]>
Mon, 25 Mar 2024 12:27:03 +0530 Editor
ജെഎന്‍യു ചുവപ്പിച്ച് ഇടത് സഖ്യം; ചരിത്രം രചിച്ച് ധനഞ്ജയ് കുമാര്‍; 27 വര്‍ഷത്തിന് ശേഷം യൂണിയന്‍ പ്രസിഡന്റായി ദളിത് വിദ്യാര്‍ത്ഥി http://newsmalayali.com/4908 http://newsmalayali.com/4908 ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് ഇടത് സഖ്യം. എസ്എഫ്‌ഐ, എഐഎസ്എഫ്, ഐസ സഖ്യമാണ് ജെഎന്‍യുവിനെ ചുവപ്പിച്ചിരിക്കുന്നത്. ഐസ സ്ഥാനാര്‍ത്ഥിയും ദളിത് നേതാവുമായ ധനഞ്ജയ് കുമാര്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1996ന് ശേഷം ആദ്യമായാണ് ദളിത് വിഭാഗത്തില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റാകുന്നത്. ഐസ സ്ഥാനാര്‍ത്ഥിയായ ധനഞ്ജയ് ബിഹാറില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ്. എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീറയെ 922 വോട്ടുകള്‍ക്കാണ് ധനഞ്ജയ് പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ യൂണിയന്‍ പ്രസിഡന്റ് ഉള്‍പ്പെടെ നാല് സെന്‍ട്രല്‍ സീറ്റുകളും ഇടത് സഖ്യം പിടിച്ചെടുത്തു.

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇടത് സഖ്യത്തിന്റെ പിന്തുണയോടെ ബാപ്‌സ സ്ഥാനാര്‍ത്ഥി വിജയിച്ചു. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് കൗണ്‍സിലര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗോപിക ബാബു ഇരിങ്ങാലക്കുട സ്വദേശിനിയാണ്. എസ്എഫ്‌ഐയുടെ സ്ഥാനാര്‍ത്ഥി അവിജിത് ഘോഷ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

]]>
Mon, 25 Mar 2024 12:21:06 +0530 Editor
രാജീവ് ചന്ദ്രശേഖര്‍ നുണ പ്രചാരണം നടത്തുന്നു; ശശി തരൂര്‍ http://newsmalayali.com/4907 http://newsmalayali.com/4907 തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ നുണ പ്രചരണം നടത്തുന്നതയായി യു ഡി എഫ്  സ്ഥാനാര്‍ത്ഥി ശശി തരൂര്‍.

അറിവില്ലാത്തതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ ഒരുപാട് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്ത് പ്രവര്‍ത്തിക്കാത്ത വ്യക്തി ഒരു അറിവുമില്ലാതെ തീരദേശ സംരക്ഷത്തിനെ കുറിച്ച് പറയുന്നു. താന്‍ തീരദേശത്ത് ഒരുപാട് വികസനം കൊണ്ടുവന്നു. മൂന്ന് കേന്ദ്രമന്ത്രിമാരെ സമീപിച്ചിരുന്നു.

നിര്‍മ്മാണങ്ങള്‍ പലതും നടക്കാത്തത് കേന്ദ്ര സംസ്ഥാന തര്‍ക്കം മൂലമാണ്. പരിഹാരം കൊണ്ടുവരുമെന്ന് പറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി ജനങ്ങളെ പറ്റിക്കുന്നു.തീരദേശ വോട്ട് ചോരുമെന്ന് പേടിയില്ല. ചന്ദ്രയാന്‍ പദ്ധതിയുടെ ക്രഡിറ്റ് കൂടി താന്‍ ഏറ്റെടുക്കണമെന്ന് ബി ജെ പി പറയുന്നു. ഞാന്‍ എന്ത് ചെയ്തെന്ന് ജനത്തിനറിയാമെന്നും അദ്ദേഹം പറഞ്ഞു.

]]>
Mon, 25 Mar 2024 12:17:53 +0530 Editor
അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി കൺവീനര്‍ സ്ഥാനവും രാജിവെക്കില്ല http://newsmalayali.com/4904 http://newsmalayali.com/4904 ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. എഎപി ദേശീയ കൺവീനര്‍ സ്ഥാനവും കെജ്‌രിവാൾ ഒഴിയില്ല. ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കും ഭരണനിർവ്വഹണ ചുമതല മന്ത്രിമാരിൽ ആർക്കെങ്കിലും നൽകുമെന്നാണ് ഇപ്പോഴത്തെ വിവരം. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്തെങ്കിലും അരവിന്ദ് കെജ്‌രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

‘ഞാൻ ജയിലിലായാലും പുറത്തായാലും സർക്കാർ അവിടെ പ്രവർത്തിക്കും,’ എന്ന് കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെ കെജ്‌രിവാൾ പ്രതികരിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമം ചൂണ്ടിക്കാട്ടി അറസ്റ്റിലാകുന്ന ഒരാൾക്ക് ആ പദവി വഹിക്കുന്നതിന് നിയമ തടസമില്ല, ഈ നിയമം അനുസരിച്ച്, ശിക്ഷിക്കപ്പെട്ടതിന് ശേഷം മാത്രമേ അയോഗ്യത ഉണ്ടാവുകയുള്ളു. എന്നാൽ നിയമപരമായി ഒരു തടസമില്ലെങ്കിലും ഭരണപരമായി ഇത് അസാധ്യമാണെന്ന് മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം ഇഡി കേസും നടപടിയും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് എഎപി ശ്രമം. ഇതിനായി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യയെയും പ്രചാരണത്തിന് ഇറക്കാൻ എഎപി ആലോചിക്കുന്നുണ്ട്. കേസിൽ കെ കവിത- അരവിന്ദ് കെജ്‌രിവാൾ ഡീലിന് ഇഡി തെളിവ് നിരത്തുന്നു. കെ കവിതയും മഗുണ്ട റെഡ്ഡിയും പണം നല്‍കി. കവിതയുമായി ഡീല്‍ ഉറപ്പിച്ചെന്ന് കെജ്രിവാള്‍ പറഞ്ഞതായി മഗുണ്ട റെഡ്ഡിയുടെ മൊഴി ഇഡി കോടതിയിൽ ഹാജരാക്കി. കെജ്രിവാളിന് നല്‍കാന്‍ കവിത 50 കോടി ആവശ്യപ്പെട്ടുവെന്നും റിമാൻഡ് അപേക്ഷയിൽ പരാമർശമുണ്ട്.

രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് കെജരിവാളിന്റെ അറസ്റ്റിനെതിരെ ആം ആദ്മി പ്രവർത്തകർ ഉയർത്തിയത്. നടപടിയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇന്ന് എഎപി നേതാക്കളുടെ രാജ്യ സംരക്ഷണ പ്രതിജ്ഞ നടക്കും. ഈ മാസം 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ പ്രതിഷേധം നടത്തുമെന്ന് ആം ആദ്മി അറിയിച്ചു. അതേസമയം, സംഘർഷസാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എഎപി ആസ്ഥാനം കേന്ദ്രസേന വളഞ്ഞിട്ടുണ്ട്.

]]>
Sat, 23 Mar 2024 10:52:28 +0530 Editor
ഇലക്ട്രല്‍ ബോണ്ടിൽ പുതിയ വിവരങ്ങൾ; കൂടുതൽ സംഭാവന നൽകിയ 10 കമ്പനികളിൽ നിന്ന് ബിജെപിക്ക് ലഭിച്ചത് 2123 കോടി http://newsmalayali.com/4903 http://newsmalayali.com/4903 ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ആദ്യ പത്ത് കമ്പനികളില്‍ നിന്ന് ബിജെപിക്ക് 2123 കോടി രൂപയും ടിഎംസിക്ക് 1,198 കോടി രൂപയും കിട്ടിയതായാണ് കണക്കുകള്‍ പുറത്ത് വരുന്നത്. കോണ്‍ഗ്രസിന് 615 കോടി രൂപയും കിട്ടിയെന്നും കണക്കുകള്‍ വ്യക്തമാകുന്നു.

മേഘ എഞ്ചിനിയറിങ് 584 കോടിയും റിലൈയന്‍സുമായി ബന്ധുമുണ്ടെന്ന് ആരോപണം ഉയർന്ന ക്വിക്ക് സപ്ലൈ 584 കോടിയും ബിജെപിക്ക് നല്‍കിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സാന്‍റിയാഗോ മാര്‍ട്ടിന്‍റെ കമ്പനിയില്‍ നിന്ന് പ്രമുഖ പാര്‍ട്ടികള്‍ക്ക് കോടികള്‍ കിട്ടിയെന്നും രേഖകളിലുണ്ട്. തൃണമൂലിനും ഡിഎംകെയ്ക്കും അഞ്ഞൂറ് കോടിയും വൈഎസ്ഐ‍ർ കോണ്‍ഗ്രസിന് 154 കോടി രൂപയും കിട്ടി. ബിജെപിക്ക് കിട്ടിയത് നൂറ് കോടി രൂപയാണ്. കോണ്‍ഗ്രസിന് 50 കോടിയും കിട്ടി. അടുത്തടുത്ത ദിവസങ്ങളില്‍ കോടികളുടെ ബോണ്ടുകള്‍ വാങ്ങിയ ഫാര്‍മ കമ്പനികള്‍ ബിജെപിക്ക് സംഭാവന നല്‍കിയതായും എസ്ബിഐ കൈമാറിയ രേഖകളിലുണ്ട്.

]]>
Fri, 22 Mar 2024 14:26:00 +0530 Editor
സുപ്രീംകോടതിയ്ക്ക് മുന്നില്‍ മുട്ടുമടക്കി തമിഴ്‌നാട് ഗവര്‍ണര്‍; കെ പൊന്മുടി ഇന്ന് സ്ത്യപ്രതിജ്ഞ ചെയ്യും http://newsmalayali.com/4902 http://newsmalayali.com/4902 സുപ്രീംകോടതി ഉത്തരവിന് മുന്നില്‍ മുട്ടുമടക്കി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. ഡിഎംകെ നേതാവ് കെ പൊന്മുടി ഇന്ന് തമിഴ്‌നാട്ടില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പൊന്മുടിയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി അര്‍എന്‍ രവിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഗവര്‍ണര്‍ അവിടെ എന്ത് ചെയ്യുകയാണെന്ന് ചോദിച്ച കോടതി സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ 24 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ പൊന്മുടിയെ മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചത് സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെയാണ് വീണ്ടും മന്ത്രിയാക്കാന്‍ ഡിഎംകെ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഡിഎംകെയുടെ കരുണാനിധി മന്ത്രിസഭയില്‍ കെ പൊന്മുടി ഖനി വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് 2006 ഏപ്രില്‍ 13നും മാര്‍ച്ച് 31നും ഇടയില്‍ 1.79 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. ഇതേ തുടര്‍ന്നാണ് സ്റ്റാലിന്‍ മന്ത്രിസഭയില്‍ നിന്ന് പൊന്മുടിയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നത്.

]]>
Fri, 22 Mar 2024 14:21:56 +0530 Editor
അറസ്റ്റിന് എതിരായി നൽകിയ ഹര്‍ജി പിന്‍വലിച്ച് അരവിന്ദ് കെജ്‌രിവാൾ http://newsmalayali.com/4900 http://newsmalayali.com/4900 മദ്യ നയക്കേസില്‍ ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വിചാരണ കോടതിയില്‍ അരവിന്ദ് കെജ്‌രിവാളിനെ ഹാജരാക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി കോടതിയിയെ അറിയിച്ചു.

വിചാരണ കോടതി റിമാന്‍ഡ് അടക്കമുള്ള നടപടികളിലേക്ക് പോകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സുപ്രീംകോടതിയിലെ ഹര്‍ജി തുടര്‍ന്നിട്ട് കാര്യമില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്. ജസ്റ്റിസ് സഞ‍്ജീവ് ഖന്നയുടെ ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ഹര്‍ജി പിന്‍വലിക്കുന്നതായി കേജ്​രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി അറിയിച്ചത്. കേജ്​രിവാളിന്‍റെ ഹര്‍ജിക്കെതിരെ ഇഡി തടസ ഹര്‍ജി നല്‍കിയിരുന്നു.

രണ്ടുമണിയോടെ കേജ്​രിവാളിനെ കോടതിയില്‍ ഹാജരാക്കും. കേജ്​രിവാളിനെ ഇഡി അഡീഷനല്‍ ഡയറക്ടര്‍ കപില്‍ രാജ് ചോദ്യം ചെയ്യുകയാണ്. കസ്റ്റഡിയിലുളള ബിആര്‍എസ് നേതാവ് കെ കവിതയ്ക്കൊപ്പവും കേജ്‌രിവാളിനെ ചോദ്യംചെയ്യും.

]]>
Fri, 22 Mar 2024 14:19:30 +0530 Editor
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ അറസ്റ്റിൽ; ഡൽഹിയിൽ നിരോധനാജ്ഞ http://newsmalayali.com/4894 http://newsmalayali.com/4894 മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്ത് ഇഡി. കെജ്‍രിവാളിന്റെ സ്വന്തം വസതിയിലെത്തി നീണ്ട രണ്ടുമണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. ഡല്‍ഹി മദ്യനയക്കേസില്‍ തന്റെ അറസ്റ്റ് തടയണമെന്ന കെജ്‍രിവാളിന്റെ ഹര്‍ജി വ്യാഴാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വീട്ടിൽ ഇഡി സംഘമെത്തി അറസ്റ്റ് ചെയ്തത്.

മദ്യ നയ കേസിൽ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ് ബിആർഎസ് എംഎൽസിയും മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കവിത നിലവിൽ ഇഡി കസ്റ്റഡിയിലാണ്. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിമര്‍ശിച്ച ആം ആദ്മി പാര്‍ട്ടി, അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി. അതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദില്ലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

]]>
Fri, 22 Mar 2024 10:08:01 +0530 Editor
Rising Bharat Summit 2024 Day 2: 'നരേന്ദ്രമോദിയെ അധിക്ഷേപിക്കും തോറും കൂടുതൽ താമര വിരിയും'; അമിത് ഷാ http://newsmalayali.com/4890 http://newsmalayali.com/4890 ‘ശക്തി’ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ രാജ്യത്തെ സ്ത്രീകൾ കോൺഗ്രസ് നേതാവിനെ പാഠം പഠിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  മാര്‍ക്വീ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവിന്റെ റൈസിംഗ് ഭാരത് സമ്മിറ്റ് 2024 ന്റെ നാലാം പതിപ്പില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.

ഇന്ത്യയുടെ പാരമ്പര്യങ്ങളോടും സംസ്കാരത്തോടും മൂല്യത്തോടും ഗാന്ധി കുടുംബത്തിന് യാതൊരുവിധ ബഹുമാനവുമില്ലെന്നും അദ്ദേഹം വിമർശിച്ചു. “രാഹുൽ ഗാന്ധി പറയുന്നതൊന്നും ആരും ഗൗരവമായി എടുക്കേണ്ടതില്ല. രാജ്യത്തെ സ്ത്രീകൾ നരേന്ദ്ര മോദിക്കും അദ്ദേഹത്തിൻ്റെ സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണയാണ് നൽകുന്നത്. അവർ മോദിക്ക് പിന്നിൽ അണിനിരക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പാഠം പഠിപ്പിക്കുമെന്ന് രാജ്യത്തെ സ്ത്രീകൾ തീരുമാനിച്ചിട്ടുണ്ട് " എന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

കൂടാതെ ജനങ്ങളുടെ മുഴുവൻ പിന്തുണ ഉള്ളവർക്ക് ഒന്നും സംഭവിക്കില്ലെന്നും ഓരോ തവണ നരേന്ദ്രമോദിയെ അധിക്ഷേപിക്കുമ്പോഴും ജനങ്ങൾ അവരുടെ വോട്ടുകൊണ്ട് പ്രതികരിക്കുകയും കൂടുതൽ താമര വിരിയുകയും ചെയ്യുന്നുണ്ടെന്ന കാര്യം പ്രതിപക്ഷം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കഴിഞ്ഞ 10 വർഷത്തെ ഭരണത്തിന്റെ റെക്കോർഡ് നേട്ടങ്ങൾ രാജ്യത്തിൻ്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.

" മോശം സാമ്പത്തിക സ്ഥിതിയിൽ നിന്ന് ഇന്ത്യയെ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറ്റുന്നതിന് വേണ്ടി സമൂഹത്തിന്റെ വിവിധ മേഖലകളിലായി സർക്കാർ ധാരാളം പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. മുത്തലാഖ്, ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കിക്കൊണ്ട് ദശാബ്ദങ്ങൾ പഴക്കമുള്ള ആവശ്യങ്ങൾ വരെ കേന്ദ്ര സർക്കാർ നിറവേറ്റിയിട്ടുണ്ട്. അതോടൊപ്പം സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിച്ചു . നരേന്ദ്ര മോദി പറയുന്ന ഓരോ വാക്കും യാഥാർത്ഥ്യമാക്കി, അതാണ് മോദിയുടെ ഗ്യാരണ്ടിയുടെ ശക്തി” എന്നും അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാർ ഇനിയും അധികാരത്തിൽ തിരിച്ചെത്തിയാൽ, ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുമെന്നും അമിത് ഷാ ഉറപ്പ് നൽകി.

]]>
Wed, 20 Mar 2024 20:25:58 +0530 Editor
അശ്ലീല കണ്ടന്റുകൾക്ക് പിടിവീണു; 'യെസ്മ'യടക്കം 18 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ http://newsmalayali.com/4889 http://newsmalayali.com/4889 ഇന്റർനെറ്റ് ലോകത്തെ അശ്ലീല കണ്ടന്റുകളും മറ്റും തടയാനായി 18 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്രസർക്കാർ. ഇത്തരം 18 പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട 19 വെബ്സൈറ്റുകൾ, 10 ആപ്പുകൾ, 57 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയ്ക്കും നിരോധനം ബാധകമാണ്.

2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് പ്രകാരമാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ മുൻനിർത്തിയാണ് ഒടിടി പ്ലാറ്റ്ഫോമുകളുടെ നിരോധനം.

ഡ്രീംസ് ഫിലിംസ്, വൂവി, യെസ്‌മ, അൺകട്ട് അദ്ദ, ട്രൈ ഫ്ലിക്ക്, എക്‌സ് പ്രൈം, നിയോൺ എക്‌സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്‌സ്, റാബിറ്റ്, എക്‌സ്‌ട്രാമൂഡ്, ന്യൂഫ്‌ലിക്‌സ്, മൂഡ്എക്‌സ്, മോജ്‌ഫ്ലിക്‌സ്, ഹോട്ട് ഷോട്ട്‌സ് വിഐപി, ഫുഗി, ചിക്കൂഫ്ലിക്‌സ്, പ്രൈം പ്ലേ എന്നീ പ്ലാറ്റ്ഫോമുകളാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചിരിക്കുന്നത്.

മലയാളത്തിലെ അഡൾട്ട് കണ്ടന്റ് ഒടിടി പ്ലാറ്റ്ഫോമായിരുന്നു യെസ്മ. ധാർമ്മിക നിലവാരം ഉയർത്തിപ്പിടിക്കുന്നതും അശ്ലീലമായ കണ്ടന്‍റുകളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാത്തതുമാണ് സര്‍ക്കാറിന്‍റെ നിലപാട് എന്നാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ നിരോധനം സംബന്ധിച്ച് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

]]>
Sat, 16 Mar 2024 09:13:13 +0530 Editor
ഇലക്ടറൽ ബോണ്ട്: ബിജെപിയുടെ അഴിമതി പുറത്തുവന്നെന്ന് ജയറാം രമേശ്, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമെന്ന് യെച്ചൂരി http://newsmalayali.com/4887 http://newsmalayali.com/4887 ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്തു വന്നതോടെ ബിജെപിയെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ. ബിജെപിയുടെ അഴിമതി ഇലക്ടറല്‍ ബോണ്ട് വിവരങ്ങളിലൂടെ പുറത്തുവന്നുവെന്ന് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. ഇലക്ടറല്‍ ബോണ്ട്‌ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

ബിജെപിയുടെ അഴിമതി ഇലക്ടറല്‍ ബോണ്ട് വിവരങ്ങളിലൂടെ പുറത്തുവന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബോണ്ടുകള്‍ നല്‍കിയ കമ്പനികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം ലഭിച്ചെന്ന് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. 2018 മാർച്ച് മാസമാണ് എസ്ബിഐ ഇലക്ടറൽ ബോണ്ട് തുടങ്ങിയത്. എന്നാൽ 2019 മുതലുളള വിവരങ്ങൾ മാത്രമാണ് പുറത്ത് വിട്ടതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.

2018ലെ ഉൾപ്പെടെയുള്ള 2500 കോടിയോളം രൂപയുടെ വിവരങ്ങള്‍ പുറത്ത് വന്ന ലിസ്റ്റിൽ ഇല്ലെന്ന് ജയറാം രമേശ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഇതിൽ 95 ശതമാനം ബോണ്ടും ബിജെപി പിടിച്ചെടുത്തതാണ്. ആരെയാണ് ബിജെപി സംരക്ഷിക്കുന്നതെന്ന് കോൺഗ്രസ് ചോദിച്ചു. മാത്രമല്ല, ബോണ്ടുകളുടെ ഐഡി വിവരങ്ങളും പുറത്തുവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബിജെപിയുടെ അഴിമതി തന്ത്രങ്ങള്‍ വെളിപ്പെട്ടുവെന്ന് ജയ്റാം രമേശ് ആരോപിച്ചു.

രാഷ്ട്രീയ അഴിമതിയെ ബിജെപി നിയമവിധേയമാക്കി മാറ്റിയതായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയുടെ പ്രതികരണം. ബിജെപി സർക്കാരാണ് നിയമം നടപ്പിലാക്കിയത്. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിച്ച് ബിജെപി കമ്പനികളുടെ കയ്യിൽ നിന്നും പണം തട്ടിയെന്നും യെച്ചൂരി ആരോപിച്ചു. ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്ത് വരുന്നതിനായി സിപിഎമ്മും കോടതിയിൽ നിയമപോരാട്ടം നടത്തിയിരുന്നു.

ജനാധിപത്യത്തിന്‍റെയും സുതാര്യതയുടെയും വിജയമെന്നായിരുന്നു ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്ത് വിട്ടതിന് പിന്നാലെ യെച്ചൂരിയുടെ പ്രതികരണം. നിരവധി ചോദ്യങ്ങളുയ‍ർത്തുന്നതാണ് പുറത്ത് വന്ന രേഖകളെന്നും യെച്ചൂരി പ്രതികരിച്ചു. ഇലക്ട്രൽ ബോണ്ട്‌ വിശദാംശങ്ങൾക്ക് പുറമേ, പിഎം കെയറിലേക്ക് സംഭാവന നൽകിയത് ആരാണെന്നും കണ്ടെത്തണം എന്ന്‌ മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ ആവശ്യപ്പെട്ടു.

ആര് ആര്‍ക്ക് കൊടുത്തു എന്ന വിവരങ്ങൾ കമ്മീഷൻ പുറത്തുവിട്ടില്ലെങ്കിലും ഇലക്ട്രൽ ബോണ്ട് വഴി ലഭിച്ച മൊത്തം തുകയുടെ 47.46 ശതമാനം ബിജെപിക്കാണ് ലഭിച്ചത്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും. ബോണ്ടുകൾ നൽകിയ കമ്പനികൾക്ക് കരാറുകളും പദ്ധതികളും പ്രത്യുപകാരമായി ബിജെപി നൽകി എന്ന ആരോപണമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്.

]]>
Sat, 16 Mar 2024 08:59:37 +0530 Editor
കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്‍ക്കെതിരെ പോക്സോ കേസ് http://newsmalayali.com/4884 http://newsmalayali.com/4884 കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്. ബെംഗളൂരു സദാശിവ നഗർ പൊലീസാണ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസെടുത്തത്. അമ്മക്കൊപ്പം സഹായം ചോദിച്ച് വന്ന 17 കാരിയോട് മോശമായി പെരുമാറി എന്നാണ് യെദിയൂരപ്പയ്ക്കെതിരായ പരാതി. ഫെബ്രുവരി 2 നാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.

]]>
Fri, 15 Mar 2024 11:02:07 +0530 Editor
CAA: പൗരത്വഭേദഗതി നിയമം നിലവിൽ വന്നു; വിജ്ഞാപനം പുറത്തിറങ്ങി http://newsmalayali.com/4881 http://newsmalayali.com/4881 പൗരത്വഭേദഗതി നിയമം രാജ്യത്ത് നിലവിൽ വന്നു. നിയമഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയതോടെയാണ്  നിയമം പ്രാബല്യത്തിൽ വന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതി നേരത്തെ പാര്‍ലമെന്റ് പാസാക്കിയിരുന്നു, ബിജെപിയുടെ 2019ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നടപ്പാക്കും എന്നത്. കേരളം അടക്കം ആറ് സംസ്ഥാനങ്ങൾ ഇത് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും. ഇതിനുള്ള ഓൺലൈൻ പോർട്ടൽ സജ്ജമായതായും ട്രയൽ റൺ നടക്കുന്നതായുമുള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച ചട്ടങ്ങൾ പുറപ്പെടുവിച്ച് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്‌സഭ പാസാക്കിയത്. 2020 ജനുവരി 10ന് നിയമം നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്റ് പാസാക്കിയിരുന്നത്. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

]]>
Tue, 12 Mar 2024 07:57:22 +0530 Editor
കമല്‍ മൗല മസ്ജിദിലും അവകാശവാദം ഉന്നയിച്ച് ഹിന്ദുത്വ സംഘടന; ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്ക്ക് ഉത്തരവിട്ട് കോടതി http://newsmalayali.com/4880 http://newsmalayali.com/4880 മധ്യപ്രദേശിലെ കമല്‍ മൗല മസ്ജിദിലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ധാര്‍ ജില്ലയിലുള്ള കമല്‍ മൗല മസ്ജിദിനായി ഏറെ കാലമായി ഹിന്ദുത്വ സംഘടനകള്‍ അവകാശവാദവുമായി രംഗത്തുണ്ട്. മസ്ജിദും പരിസര പ്രദേശവും സരസ്വതി ക്ഷേത്രമായിരുന്നെന്നാണ് ഹിന്ദുത്വ സംഘടനകള്‍ ഉന്നയിക്കുന്ന അവകാശവാദം.

കഴിഞ്ഞ സെപ്റ്റംബറില്‍ മസ്ജിദ് കെട്ടിടത്തിനുള്ളില്‍ അജ്ഞാതര്‍ സരസ്വതി വിഗ്രഹം സ്ഥാപിച്ചത് പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സംഭവത്തിന് പിന്നാലെ മസ്ജിദ് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഹിന്ദു ഫ്രണ്ടിനുവേണ്ടി അഭിഭാഷകനായ വിഷ്ണു ശങ്കര്‍ നല്‍കിയ ഹര്‍ജിയിലാണ് മധ്യപ്രദേശ് ഹൈക്കോടതി സര്‍വേയ്ക്ക് ഉത്തരവിട്ടത്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധന നടത്തി ഏപ്രില്‍ 29ന് മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്. കാര്‍ബണ്‍ ഡേറ്റിംഗും ഗ്രൗണ്ട് പെനസ്‌ട്രേഷന്‍ റഡാര്‍ സിസ്റ്റവും ഉള്‍പ്പെടെ എല്ലാ അത്യാധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

]]>
Tue, 12 Mar 2024 07:42:20 +0530 Editor
ബിജെപി സിറ്റിങ് എംപി രാഹുല്‍ കസ്വാന്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു http://newsmalayali.com/4879 http://newsmalayali.com/4879 രാജസ്ഥാനിലെ ബിജെപി എംപിയായ രാഹുല്‍ കസ്വാന്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ബിജെപി സിറ്റിങ് എംപി കോണ്‍ഗ്രസില്‍ ചേരുന്നത്. രാജസ്ഥാനിലെ ചുരു മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് രാഹുല്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ രാഹുല്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

രാഷ്ട്രീയ കാരണങ്ങളെ തുടര്‍ന്ന് ബിജെപിയുടെ പ്രാഥമിക അംഗത്വം രാജിവെക്കുകയാണെന്ന് അദ്ദേഹം എക്‌സിലൂടെ അറിയിച്ചിരുന്നു. ചുരുവില്‍ നിന്ന് രണ്ടുതവണ എംപിയായിട്ടുള്ള രാഹുലിന് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. 2004 മുതല്‍ 2014 വരെ രാഹുലിന്റെ പിതാവും ബിജെപി നേതാവുമായിരുന്നു രാം കസ്വാനാണ് ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. കസ്വാന്‍ കുടുംബത്തിന് ശക്തമായ ആധിപത്യമുള്ള മണ്ഡലമാണ് ചുരു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇന്നലെ ഹരിയാനയിലെ ബിജെപി എംപി ബ്രിജേന്ദ്ര സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എക്‌സിൽ രാജി പ്രഖ്യാപനം നടത്തിയതിന് തൊട്ടു പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തിയായിരുന്നു ബ്രിജേന്ദ്ര സിങിന്റെ കോൺഗ്രസ് പ്രവേശനം. കർഷക സമരം മുതല്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം വരെ നിരവധി വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ട്. കോണ്‍ഗ്രസ് കുടുംബത്തില്‍ ചേരാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണെന്നും ബ്രിജേന്ദ്ര സിംങ് പറഞ്ഞു.

]]>
Mon, 11 Mar 2024 22:50:37 +0530 Editor
Smriti Irani invite Rahul Gandhi for debate: യുപിഎയുടെയും എൻഡിഎയുടെയും 10 വർഷത്തെ ഭരണം ചർച്ച ചെയ്യാം; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി http://newsmalayali.com/4875 http://newsmalayali.com/4875 ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെയും (നാഷണൽ ഡെമോക്രാറ്റിക് അലയൻസ്) കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎയുടെയും (യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്) 10 വർഷത്തെ ഭരണത്തെ താരതമ്യം ചെയ്യുന്ന ചർച്ചയിൽ പങ്കെടുക്കാൻ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി തിങ്കളാഴ്ച വെല്ലുവിളിച്ചു. രാഹുൽ ഗാന്ധിക്ക് സ്ഥലം തിരഞ്ഞെടുക്കാമെന്നും അവർ പറഞ്ഞു.

നാഗ്പൂരിൽ നടന്ന 'നമോ യുവ മഹാസമ്മേളനം' പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. 

"എൻ്റെ ശബ്ദം രാഹുൽ ഗാന്ധിയിലേക്ക് എത്തുകയാണെങ്കിൽ, അദ്ദേഹം തുറന്ന ചെവിയോടെ കേൾക്കണം, 10 വർഷത്തെ ഭരണത്തെക്കുറിച്ച് ചർച്ച നടക്കട്ടെ. സ്ഥലം നിങ്ങൾ തിരെഞ്ഞെടുത്തുകൊള്ളു, ബിജെപിയെ പ്രതിനിധീകരിക്കാൻ ഞങ്ങൾ ഒരു പ്രവർത്തകനെ തിരഞ്ഞെടുക്കും"

ഒരു യുവമോർച്ച പ്രവർത്തകൻ തൻ്റെ മുന്നിൽ നിന്ന് സംസാരിക്കാൻ തുടങ്ങിയാൽ രാഹുൽ ഗാന്ധിക്ക് സംസാരിക്കാനുള്ള ശക്തി നഷ്ടപ്പെടുമെന്ന് അവർ അവകാശപ്പെട്ടു.

യുവമോർച്ചയുടെ ഒരു സാധാരണ പ്രവർത്തകൻ രാഹുൽ ഗാന്ധിക്ക് മുന്നിൽ സംസാരിക്കാൻ തുടങ്ങിയാലും അദ്ദേഹത്തിന് സംസാരിക്കാനുള്ള ശക്തി നഷ്ടപ്പെടുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു-അവർ പറഞ്ഞു.

പാവപ്പെട്ടവർക്ക് ബാങ്ക് അക്കൗണ്ട്, വീടുകളിൽ കക്കൂസ്, 80 കോടി പൗരന്മാർക്ക് സൗജന്യ റേഷൻ, സ്ത്രീകൾക്ക് 33 ശതമാനം സംവരണം തുടങ്ങിയ ക്ഷേമ നടപടികൾ സ്വീകരിച്ചതിന് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ അവർ പ്രശംസിച്ചു.

ഏത് യുവമോർച്ച പ്രവർത്തകനും രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്താൻ കഴിയുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

]]>
Tue, 05 Mar 2024 14:11:48 +0530 Editor
ഇലക്ടറൽ ബോണ്ടിൽ വിവരങ്ങൾ കൈമാറാൻ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയിൽ http://newsmalayali.com/4874 http://newsmalayali.com/4874 പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ഓരോ ഇലക്ട്രല്‍ ബോണ്ട് ഇടപാടും സംബന്ധിച്ച വിശദാംശങ്ങള്‍ മാര്‍ച്ച് ആറിന് മുമ്പ് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. 

എന്നാൽ വിവരങ്ങൾ കൈമാറാൻ ജൂൺ മുപ്പത് വരെ സമയം നീട്ടി നൽകണമെന്നാണ് എസ് ബി ഐ സമർപ്പിച്ച അപേക്ഷയിൽ പറയുന്നത്. സങ്കീർണ്ണമായ നടപടികളിലൂടെ മാത്രമേ വിവരങ്ങൾ ക്രോഡീകരിക്കാനാകു എന്നും ഇതിന് സമയം നീട്ടി നൽകണമെന്നുമാണ് എസ് ബി ഐ വ്യക്തമാക്കുന്നത്. എന്നാൽ വിവരങ്ങൾ സമർപ്പിക്കാൻ സാവകാശം തേടിയുള്ള എസ് ബി ഐ അപേക്ഷയിൽ പ്രതിപക്ഷം രൂക്ഷവിമർശനം ഉയർത്തി.

ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് വിവരങ്ങൾ പുറത്തു വരാതെ ഇരിക്കാനുള്ള ശ്രമമാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അഴിമതി പുറത്തു വരാതെയിരിക്കാനുള്ള നടപടിയെന്നും സ്വതന്ത്ര സ്ഥാപനങ്ങളെ പോലും മോദാനി കുടുംബമാക്കി അഴിമതി മറയ്ക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. ഒരു മൗസ് ക്ലിക്കിൽ ലഭിക്കുന്ന വിവരങ്ങൾക്ക് എസ് ബി ഐ സമയം നീട്ടി ചോദിക്കുന്നത് സംശയാസ്പദമാണെന്ന് സീതാറാം യെച്ചൂരി ആരോപിച്ചു.

]]>
Tue, 05 Mar 2024 14:02:40 +0530 Editor
പ്രധാനമന്ത്രിയ്ക്ക് വധഭീഷണി, സാമൂഹ്യമാധ്യമങ്ങളില്‍ ഭീഷണി സന്ദേശം, കേസെടുത്ത് കര്‍ണാടക പൊലീസ് http://newsmalayali.com/4873 http://newsmalayali.com/4873 പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി. സംഭവത്തില്‍ കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കർണാടക യാദ്ഗിർ സ്വദേശിയായ മുഹമ്മദ് റസൂൽ എന്നയാളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ഇയാൾ ഹൈദരാബാദിൽ ആണ് ജോലി ചെയ്യുന്നത്. പ്രധാനമന്ത്രി തെലങ്കാനയിൽ സന്ദർശനം നടത്തുന്നതിനിടെ വന്ന വധ ഭീഷണി സന്ദേശത്തെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. പ്രധാനമന്ത്രിയെ കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്നും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നുണ്ട്. പ്രതിക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെലങ്കാനയിലെ സംഗറെഡ്ഡിയിലെ തെരഞ്ഞെടുപ്പ് പ്രചാരണറാലി തുടങ്ങി. റോഡ് ഷോയ്ക്ക് പിന്നാലെയാണ് മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലി ആരംഭിച്ചത്. ഇന്നലെ ആദിലാബാദിലെത്തിയ മോദി നിരവധി വികസനപദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. ഇന്ന് രാവിലെ സംഗറെഡ്ഡിയിലും മോദി വികസനപദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. രാവിലെ സെക്കന്തരാബാദിലെ ഉജ്ജൈനി മഹാകാളി ദേവസ്ഥാനത്തിൽ എത്തിയ മോദി ക്ഷേത്രദർശനം നടത്തി. മോദിയെ 'വല്യേട്ടൻ' എന്നാണ് ഇന്നലെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിശേഷിപ്പിച്ചത്.

]]>
Tue, 05 Mar 2024 14:01:24 +0530 Editor
ISRO പരസ്യത്തില്‍ ചൈനീസ് പതാക: ഡിഎംകെയ്ക്ക് പ്രധാനമന്ത്രിയുടെ ശാസന; 'ചെറിയ പിഴവ്' പറ്റിയെന്ന് തമിഴ്‌നാട് മന്ത്രി http://newsmalayali.com/4868 http://newsmalayali.com/4868 ഐഎസ്ആര്‍ഒയുടെ പരസ്യത്തില്‍ ചൈനീസ് പതാക വന്ന സംഭവത്തില്‍ തെറ്റ് പറ്റിയതായി തമിഴ്‌നാട് സര്‍ക്കാര്‍. ഐഎസ്ആര്‍ഒയുടെ പുതിയ സംരംഭം ഉദ്ഘാടനം ചെയ്യുന്നത് സംബന്ധിച്ചുള്ള പരസ്യമാണ് വിവാദമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെയും ചിത്രങ്ങളടങ്ങുന്ന പരസ്യത്തിലാണ് ചൈനീസ് പതാക പതിപ്പിച്ച റോക്കറ്റിന്റെ ചിത്രം കൂടി ഉൾപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാട് സർക്കാരിനെ ശാസിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ ‘ചെറിയ പിശക്’ പറ്റിയതായി തമിഴ്‌നാട് ഫിഷറീസ് മന്ത്രി അനിത രാധാകൃഷ്ണന്‍ സമ്മതിച്ചു.

“കുലശേഖരപട്ടത്ത് സ്ഥാപിക്കാന്‍ പോകുന്ന ഐഎസ്ആര്‍ഒയുടെ ലോഞ്ചിങ് പാഡുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ നില്‍കിയ പരസ്യത്തില്‍ ‘ചെറിയ പിശക്’ സംഭവിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പരസ്യത്തില്‍ ചൈനീസ് പതാകയുടെ ചിത്രം വന്നത് പരസ്യം ഡിസൈന്‍ ചെയ്തവരുടെ ഭാഗത്തു നിന്നുണ്ടായ അബദ്ധമാണ്. അക്കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍പെടാതെ പോയി,” എന്ന് മന്ത്രി പറഞ്ഞു.

ബുധനാഴ്ച ലോഞ്ചിങ് പാഡിന്റെ ഉദ്ഘാടനത്തിനിടെയാണ് ഈ അബദ്ധം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാത്ത പാര്‍ട്ടിയാണ് ഡിഎംകെയെന്നും എന്നാല്‍ ചെയ്യാത്ത പ്രവര്‍ത്തികളുടെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ മുന്നില്‍ നില്‍ക്കുന്നവരാണ് അവരെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഇവര്‍ ഞങ്ങളുടെ പദ്ധതികളില്‍ അവരുടെ സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നത് പതിവാണ്. ഇപ്പോള്‍ അവര്‍ എല്ലാ പരിധികകളും ലംഘിച്ചിരിക്കുന്നു. തമിഴ്‌നാട്ടിലെ ഐഎസ്ആര്‍ഒ ലോഞ്ചിങ് പാഡിന്റെ ക്രെഡിറ്റ് ചൈനയ്ക്ക് നൽകിയിരിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു. ഈ പരസ്യത്തിലൂടെ ഇന്ത്യയിലെ ശാസ്ത്രജ്ഞരെയും ബഹിരാകാശ മേഖലയെയും എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അവഹേളിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘‘ബഹിരാകാശ മേഖലയിലുള്ള ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല. നിങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തിനാണ് അവര്‍ പരസ്യങ്ങള്‍ നല്‍കുന്നത്. അതില്‍ ഇന്ത്യയുടെ ബഹിരാകാശനേട്ടത്തിന്റെ ഒരു ചിത്രം പോലും ഉള്‍പ്പെടുത്തിയിട്ടില്ല. ബഹിരാകാശരംഗത്തുള്ള ഇന്ത്യയുടെ വിജയം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. നമ്മുടെ ശാസ്ത്രജ്ഞരെയും നമ്മുടെ ബഹിരാകാശ മേഖലയെയും നിങ്ങളുടെ നികുതിപ്പണത്തെയും അവര്‍ അപമാനിച്ചു. ഡിഎംകെയുടെ ചെയ്തികള്‍ക്ക് ശിക്ഷിക്കപ്പെടേണ്ട സമയമാണിതെന്നും,’’ പ്രധാനമന്ത്രി പറഞ്ഞു.

]]>
Sat, 02 Mar 2024 12:41:25 +0530 Editor
രാമേശ്വരം കഫേയില്‍ നടന്നത് ബോംബ് സ്‌ഫോടനം; സ്ഥിരീകരിച്ച് കര്‍ണാടക സര്‍ക്കാര്‍ http://newsmalayali.com/4860 http://newsmalayali.com/4860 ബംഗളൂരു രാമേശ്വരം കഫേയില്‍ ഇന്ന് ഉച്ചയ്ക്ക് സംഭവിച്ച പൊട്ടിത്തെറി ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണ് സംഭവിച്ചതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സ്‌ഫോടനത്തില്‍ ഭക്ഷണം കഴിക്കാനെത്തിയ ഒരാളിനും മൂന്ന് ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ബംഗളൂരു വൈറ്റ് ഫീല്‍ഡില്‍ സ്ഥിതി ചെയ്യുന്ന രാമേശ്വരം കഫേയിലാണ് സ്‌ഫോടനമുണ്ടായത്. പാചക വാതക ഗ്യാസ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ ബാഗുമായി കണ്ടെന്ന് പൊലീസ് പറയുന്നു.

പൊലീസിന് പുറമേ എന്‍ഐഎ സംഘവും ബോംബ് സ്‌ക്വാഡും ഉള്‍പ്പെടെയുള്ള വിവിധ അന്വേഷണ ഏജന്‍സികള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

]]>
Fri, 01 Mar 2024 19:14:20 +0530 Editor
പിന്‍വലിച്ച രണ്ടായിരം രൂപ നോട്ടില്‍ 97.62 ശതമാനം തിരിച്ചെത്തി http://newsmalayali.com/4857 http://newsmalayali.com/4857 രണ്ടായിരം രൂപ നോട്ടിന്റെ കാലം രാജ്യത്ത് അവസാനിക്കുന്നു. പിന്‍വലിച്ച രണ്ടായിരം രൂപ നോട്ടുകളില്‍ 97.62 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് അറിയിക്കുന്നു. ഇനി റിസര്‍വ് ബാങ്കില്‍ തിരിച്ചെത്താനുള്ളത് 8,470 കോടിയുടെ നോട്ടുകള്‍ മാത്രമാണ്. കഴിഞ്ഞ ദിവസം വരെ തിരിച്ചെത്തിയ നോട്ടുകളുടെ കണക്കാണ് റിസര്‍വ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്.

2023 മെയ് 19ന് ആയിരുന്നു 2,000 രൂപ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്. ക്ലീന്‍ നോട്ട് പോളിസി പ്രകാരമായിരുന്നു റിസര്‍വ് ബാങ്കിന്റെ തീരുമാനം. എന്നാല്‍ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകളുടെ നിയമ പ്രബല്യം തുടരും. 2016ലെ നോട്ടു നിരോധനത്തിന് പിന്നാലെയാണ് 2000രൂപ നോട്ട് വിനിമയത്തില്‍ വരുന്നത്.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച ശേഷമായിരുന്നു 2000ന്റെ കറന്‍സി റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. രണ്ടായിരം രൂപ നോട്ടിന്റെ വ്യജ പതിപ്പ് വ്യാപകമായി പിടികൂടിയതും ചില്ലറയാക്കാന്‍ ഏറെ പ്രയാസം നേരിട്ടതും കേന്ദ്ര സര്‍ക്കാരിന് നോട്ടിനോടുള്ള താത്പര്യം കുറയാന്‍ കാരണമായി. ഇതിന് പിന്നാലെയാണ് നോട്ട് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് നടപടി ആരംഭിച്ചത്.

]]>
Fri, 01 Mar 2024 18:57:49 +0530 Editor
ബീഫുമായി ബസില്‍ കയറിയ ദളിത് വനിതയെ ഇറക്കി വിട്ടു; തമിഴ്നാട്ടിൽ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്പെന്‍ഷന്‍ http://newsmalayali.com/4856 http://newsmalayali.com/4856 ബീഫുമായി ബസില്‍ കയറിയ സ്‌ത്രീയെ ഇറക്കി വിട്ട സംഭവത്തില്‍ തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്പെന്‍ഷന്‍. പാഞ്ചാലി എന്ന 59 കാരിയെയാണ് ബസിൽ ബീഫ് കയറ്റിയതിന് ഇറക്കിവിട്ടത്. ഇവരെ സുരക്ഷിതമല്ലാത്ത സ്ഥലത്താണ് ഇറക്കിവിട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഹരൂർ-കൃഷ്ണഗിരി ബസിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ധർമപുരി ജില്ലയിലെ മൊറപ്പൂർ ബ്ലോക്കിലുള്ള നാവലായി സ്വദേശിയാണ് പാഞ്ചാലി. ബസിലെ മറ്റ് യാത്രക്കാർക്ക് ആർക്കും പ്രശ്നമില്ലായിരുന്നു എന്നും കണ്ടക്ടറും ഡ്രൈവറും പാഞ്ചാലിയോട് മോശമായാണ് പെരുമാറിയത് എന്നും ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാമെന്ന് പാഞ്ചാലി പറഞ്ഞെങ്കിലും ​ഡ്രൈവർ സമ്മതിച്ചില്ല. പാഞ്ചാലിയെ മോപ്പിരിപ്പട്ടി ഫോറസ്റ്റ് ഏരിയയില്‍ കണ്ടക്ടര്‍ നിര്‍ബന്ധിച്ച് ഇറക്കിവിടുകയായിരുന്നു. അടുത്ത സ്റ്റോപ്പിലേക്ക് നടന്നെത്തിയ പാഞ്ചാലി കുടുംബത്തെ വിവരം അറിയിച്ചു.

ബസ് മൊറാപ്പൂരിൽ നിർത്തിയിട്ടിരുന്ന സമയത്ത്, ഒരു സംഘമാളുകൾ ഡ്രൈവറെയും കണ്ടക്ടറെയും ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പാഞ്ചാലി ദളിത് വിഭാ​ഗത്തിൽ പെട്ടയാൾ ആയതിനാലാണ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ഭാ​ഗത്തു നിന്നും ഇത്തരമൊരു പെരുമാറ്റം ഉണ്ടായതെന്നും ഇവർ ആരോപിച്ചു.

ടിഎന്‍ടിസി (Tamil Nadu State Transport Corporation) ധര്‍മപുരി ഡിവിഷന്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഡ്രൈവറെയും കണ്ടക്ടറെയും സസ്പെന്‍ഡ് ചെയ്‌തത്. ‘‘ഡ്രൈവർ എൻ ശശികുമാറിനെയും കണ്ടക്ടർ കെ രഘുവിനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ ല​ഗേജ് പരിശോധിക്കാൻ ഡ്രൈവറിനും കണ്ടക്ടർക്കും യാതൊരു അധികാരും ഇല്ല. പരിശോധിക്കാൻ തക്കവിധം പരാതികളോ സംശയാസ്പദമായ പെരുമാറ്റമോ ഉണ്ടായിട്ടില്ല. ഡ്രൈവറും കണ്ടക്ടറും ചേർന്ന് ഒരു പ്രായമായ യാത്രക്കാരിയെ അവരുടെ സുരക്ഷ പരിഗണിക്കാതെയാണ് ഇറക്കിവിട്ടത്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തും’’, ടിഎന്‍ടിസി ധര്‍മപുരി ഡിവിഷന്‍ മാനേജിങ്ങ് ഡയറക്ടർ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

]]>
Sat, 24 Feb 2024 09:26:01 +0530 Editor
ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിന് ആവശ്യക്കാരേറുന്നു http://newsmalayali.com/4855 http://newsmalayali.com/4855 ഇന്ത്യയുടെ സ്വന്തം ബ്രഹ്മോസ് മിസൈലിന് ആവശ്യക്കാരേറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഈ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഫിലിപ്പീന്‍സ് വാങ്ങിയതും വാര്‍ത്തയായിരുന്നു. മാര്‍ച്ചോടെ ഫിലിപ്പീന്‍സില്‍ മിസൈല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്തോനേഷ്യയും മിസൈല്‍ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബ്രഹ്മോസ് മിസൈലും മറ്റ് ചില പ്രതിരോധ വസ്തുക്കളും വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് വിയറ്റ്‌നാമും അറിയിച്ചിട്ടുണ്ട്.

അതേസമയം 2025ഓടെ 35000 കോടി രൂപയുടെ പ്രതിരോധ ഉല്‍പ്പന്ന കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മിസൈലിന്റെ വില്‍പ്പന ഈ ലക്ഷ്യത്തിലെത്താന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1990കളിലാണ് രാജ്യത്തിന് ക്രൂയിസ് മിസൈല്‍ ആവശ്യമാണെന്ന ചിന്ത ഇന്ത്യന്‍ ഭരണകൂടത്തിനുണ്ടായത്. ഇതിന്റെ ഭാഗമായി അന്നത്തെ ഡിആര്‍ഡിഒ ചെയര്‍മാനായിരുന്ന ഡോ. എപിജെ അബ്ദുള്‍കലാം, റഷ്യന്‍ ഡെപ്യൂട്ടി ഡിഫന്‍സ് മന്ത്രിയായിരുന്ന എന്‍വി മിഖാലോവും തമ്മില്‍ ഒരു കരാറില്‍ ഒപ്പുവെച്ചു. 1998 ഫെബ്രുവരിയില്‍ മോസ്‌കോയില്‍ വെച്ചായിരുന്നു ഇരുവരും കരാറിലൊപ്പിട്ടത്.

ഇന്ത്യയിലെ ബ്രഹ്മപുത്ര നദി, റഷ്യയിലെ മോസ്‌കോവ് നദി എന്നിവയില്‍ നിന്നാണ് മിസൈലിന് ബ്രഹ്മോസ് എന്ന പേരിട്ടത്. തുടര്‍ന്ന് 1998ലെ കരാറിന്റെ ഭാഗമായി ഡിആര്‍ഡിഒയും എന്‍പിഒ മഷിനോസ്ട്രോയേനിയയും (എന്‍പിഒഎം) സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്റോസ്പേസ് രൂപീകരിച്ചു. സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ നിര്‍മ്മിക്കുകയെന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം.

2001 ജൂണ്‍ 12ന് ബ്രഹ്മോസ് മിസൈല്‍ ആദ്യ പരീക്ഷണം നടത്തുകയും ചെയ്തു. ഒഡിഷയിലെ ചാന്ദിപൂരിലായിരുന്നു മിസൈലിന്റെ ആദ്യപരീക്ഷണം നടത്തിയത്. അവിടന്നിങ്ങോട്ട് നിരവധി വികസന പ്രക്രിയകളിലൂടെ കടന്നുപോയാണ് ഇന്ന് കാണുന്ന മിസൈല്‍ രൂപപ്പെടുത്തിയെടുത്തത്.

ബ്രഹ്മോസ് മിസൈലിന്റെ പ്രധാന സവിശേഷതകള്‍

ടൂ സ്റ്റേജ് മിസൈലാണ് ബ്രഹ്മോസ്. ആദ്യ സ്റ്റേജില്‍ സോളിഡ് പ്രൊപ്പല്ലന്റ് ബൂസ്റ്ററും രണ്ടാം ഘട്ടത്തില്‍ ലിക്വിഡ് റാംജെറ്റ് സംവിധാനവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിദൂര സ്ഥാനത്ത് നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് തൊടുത്തുവിടാനാകുന്ന മിസൈലാണിത്. ഇതിലൂടെ എതിരാളിയില്‍ നിന്നുള്ള പ്രതിരോധ ആക്രമണം ഒഴിവാക്കാനും സാധിക്കും.

ഇന്ത്യന്‍ കരസേനയും നാവിക സേനയും വ്യോമസേനയും മിസൈലിന്റെ വ്യത്യസ്ത പതിപ്പുകളുടെ പരീക്ഷണങ്ങള്‍ സ്ഥിരമായി നടത്തിവരുന്നുണ്ട്. കുറഞ്ഞ റഡാര്‍ സിഗ്നേച്ചറും ഉയര്‍ന്ന സൂപ്പര്‍ സോണിക് വേഗതയുമുള്ള മിസൈലാണിത്.

കരയില്‍ നിന്നും, യുദ്ധകപ്പലുകള്‍, അന്തര്‍വാഹിനികള്‍, സുഖോയ്-30 യുദ്ധവിമാനം എന്നിവയില്‍ നിന്നും വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് മിസൈല്‍ പതിപ്പുകള്‍ ഇതിനോടകം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

 

തെക്കുകിഴക്കന്‍ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ ബ്രഹ്മോസ് മിസൈലിന് ആവശ്യക്കാരേറി വരികയാണ്. പടിഞ്ഞാറന്‍ ഏഷ്യയിലെ വിവിധ രാജ്യങ്ങള്‍ മിസൈല്‍ വാങ്ങാന്‍ മുന്നോട്ട് വരുന്നുമുണ്ട്.

’’ ലോകരാജ്യങ്ങളുടെ ഇഷ്ട സൂപ്പര്‍സോണിക് മിസൈലാണിത്. മാക്-3 വേഗതയില്‍ സൂപ്പര്‍സോണിക് മോഡില്‍ വിക്ഷേപിച്ചാല്‍ ശത്രുവിന് പ്രതികരിക്കാനുള്ള സമയം ലഭിക്കുന്നതിന് മുമ്പ് തന്നെ ഈ മിസൈല്‍ ലക്ഷ്യം ഭേദിക്കും,’’ എന്ന് ഇന്ത്യന്‍ നേവിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശേഷാദ്രി വാസന്‍ പറഞ്ഞു

ഈ മിസൈലിന്റെ കൃത്യതയും വൈവിധ്യവും അതിനെ സമാനതകളില്ലാത്തതാക്കുന്നുവെന്നാണ് ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. അതുതന്നെയാണ് മിസൈലിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നതും. മാത്രമല്ല മിസൈലിന്റെ നിര്‍മ്മാണ ചെലവ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

]]>
Sat, 24 Feb 2024 09:22:36 +0530 Editor
തന്ത്രം മെനഞ്ഞു മുന്നില്‍ രാഹുല്‍ ഗാന്ധി; മഹാരാഷ്ട്രയിലും സീറ്റ് പങ്കുവെയ്ക്കലില്‍ കോണ്‍ഗ്രസിന്റെ നെടുനായകത്വം http://newsmalayali.com/4853 http://newsmalayali.com/4853 പൊതുതിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ചകളില്‍ നിര്‍ണായക ഇടപെടലുകളുമായി കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശിനും ഡല്‍ഹിയ്ക്കും പിന്നാലെ മഹാരാഷ്ട്രയിലും സീറ്റ് പങ്കുവെയ്ക്കലില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി കോണ്‍ഗ്രസ്. ഇന്ത്യ മുന്നണി ഒന്നിച്ച് ബിജെപിയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് നേരിടാനുള്ള സാധ്യതകള്‍ ഉറപ്പാക്കാന്‍ വിട്ടുവീഴ്ച മനോഭാവത്തോടെ കോണ്‍ഗ്രസ് ഇടപെടല്‍ നടത്തുന്നുവെന്ന് വ്യക്തമാക്കുന്നതാണ് മുന്നണിയ്ക്കുള്ളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍. മഹാരാഷ്ട്രയില്‍ അവതാളത്തിലായ സീറ്റ് വിഭജന ചര്‍ച്ചകള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നത്.

സംസ്ഥാനത്തെ 48 സീറ്റുകളില്‍ 39 എണ്ണത്തിലും മഹാരാഷ്ട്രയിലെ സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തിയതിന് ശേഷം കോണ്‍ഗ്രസ് തീരുമാനമാക്കി. ആകെ 48 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ ഇനി 9 സീറ്റുകളുടെ കാര്യത്തില്‍ മാത്രമാണ് മഹാവികാസ് അഘാഡി സഖ്യം തീരുമാനമെടുക്കാനുള്ളത്. ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെയെയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശരദ് പവാറിന്റെ വിഭാഗത്തെയും രാഹുല്‍ ഗാന്ധി സമീപിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ക്ക് വേഗത്തില്‍ തീരുമാനമായത്.

ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 17 എണ്ണത്തില്‍ അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയുമായും ഡല്‍ഹിയിലെ ഏഴില്‍ മൂന്നെണ്ണത്തില്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുമായും കോണ്‍ഗ്രസ് ഇതിനകം ധാരണയുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ ചര്‍ച്ചയ്ക്ക് ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇടയില്‍ രാഹുല്‍ ഗാന്ധി സമയം കണ്ടെത്തിയതും ഉദ്ദവ് താക്കറെയോട് ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ച് സമവായത്തിലെത്തിയതും.

ഇന്ത്യ സഖ്യകക്ഷികള്‍ക്ക് 9 സീറ്റുകളിലാണ് അഭിപ്രായ ഭിന്നത ഇപ്പോഴുള്ളത്. മുംബൈയിലെ സൗത്ത് സെന്‍ട്രലും നോര്‍ത്ത് വെസ്റ്റും ഉള്‍പ്പെടെ എട്ട് സീറ്റുകളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. മുംബൈയിലെ രണ്ട് സീറ്റുകളില്‍ ശിവസേന(യുബിടി)യും കോണ്‍ഗ്രസും തമ്മില്‍ അവകാശ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. തങ്ങള്‍ക്ക് അഞ്ച് സീറ്റ് വേണമെന്ന വഞ്ചിത് ബഹുജന്‍ അഘാഡി മേധാവി പ്രകാശ് അംബേദ്കറുടെ അവകാശ വാദവും ചര്‍ച്ചകള്‍ ഫലത്തിലെത്താന്‍ വൈകുന്നതിന് കാരണമാണ്. 2019ലെ തിരഞ്ഞെടുപ്പില്‍ പ്രകാശ് അംബേദ്കറുടെ പാര്‍ട്ടി 47 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ഒന്നില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാനായിരുന്നില്ല.

ശിവസേനയാകട്ടെ പിളര്‍പ്പിന് മുമ്പ് നടന്ന 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച 23 ലോക്‌സഭാ സീറ്റുകളില്‍ 18ലും ജയിച്ചിരുന്നു. 25 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസിന് ഒറ്റ സീറ്റ് മാത്രമാണ് കിട്ടിയത്. എന്‍സിപിയ്ക്കാകട്ടെ 19 സീറ്റില്‍ മല്‍സരിച്ചിട്ട് നാല് സീറ്റാണ് കിട്ടിയത്. ബിജെപി 25ല്‍ 23 സീറ്റിലും സംസ്ഥാനത്ത് വിജയിച്ചിരുന്നു. നിലവില്‍ ശിവസേനയും എന്‍സിപിയും പിളര്‍ന്ന് രണ്ടായതും രണ്ട് പാര്‍ട്ടികളുടേയും ഒരു വിഭാഗം എന്‍ഡിഎയ്ക്ക് ഒപ്പമുള്ളതിനാലും സീറ്റ് ഷെയറിംഗില്‍ തര്‍ക്കം നിരവധിയുണ്ട്. ഈ സാഹചര്യത്തിലാണ് പക്വത പൂര്‍ണ ഇടപെടലുകളുമായി   കോണ്‍ഗ്രസ്  ശ്രമിക്കുന്നത്.

മഹാരാഷ്ട്രയുടെ കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് കണ്ടതോടെ   മമതാ ബാനര്‍ജിയെ അനുനയിപ്പിച്ച് ബംഗാളിലെ കാര്യം കൂടി ഇന്ത്യ മുന്നണിയ്ക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ 42 സീറ്റുകളില്‍ രണ്ടെണ്ണം മാത്രമേ കോണ്‍ഗ്രസിന് നല്‍കൂവെന്ന ബംഗാള്‍ മുഖ്യമന്ത്രിയുടെ നിലപാടില്‍ വഴങ്ങാതെ ചര്‍ച്ചകള്‍ കഴിഞ്ഞ മാസം അവസാനിപ്പിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തിട്ടുണ്ട്. പരാജയപ്പെട്ട ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ മമത ബാനര്‍ജിയുടെ തൃണമൂലുമായി കോണ്‍ഗ്രസ് ബന്ധപ്പെടുകയും ചെയ്തു. നേരത്തെ ചോദിച്ച സീറ്റുകളില്‍ വിട്ടുവീഴ്ച വരുത്തി അഞ്ച് സീറ്റ് എന്ന നിലയിലേക്ക് കോണ്‍ഗ്രസ് കാര്യങ്ങള്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു നേതാവിന്റെ പരാമര്‍ശം ദീദിയുടെ പാര്‍ട്ടി കടുംപിടുത്തത്തില്‍ തന്നെയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ബൈനോകുലര്‍ വെച്ചു നോക്കിയിട്ടും കോണ്‍ഗ്രസിന് മൂന്ന് സീറ്റ് നല്‍കാനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നില്ലെന്നാണ് തൃണമൂല്‍ നേതാവ് പറഞ്ഞത്.

]]>
Sat, 24 Feb 2024 08:56:01 +0530 Editor
എന്‍കെ പ്രേമചന്ദ്രന് പുരസ്‌കാര തിളക്കം; ലോക്സഭയിലെ മികച്ച പ്രകടനത്തിന് സന്‍സദ് മഹാരത്ന http://newsmalayali.com/4850 http://newsmalayali.com/4850 പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ എംപി എന്‍കെ പ്രേമചന്ദ്രന് പുരസ്‌കാര തിളക്കം. പതിനേഴാം ലോക്സഭയിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സന്‍സദ് മഹാരത്ന പുരസ്‌കാരം എന്‍ കെ പ്രേമചന്ദ്രന് ലഭിച്ചു. പ്രേമചന്ദ്രന്‍ തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചത്.

17ാം ലോക്‌സഭയുടെ മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്‌ക്കാരം ഇന്ന് ഏറ്റുവാങ്ങുന്നു. എല്ലാവരുടെയും ക്രിയാത്മകമായ പിന്തുണക്ക് നന്ദി എന്ന കുറിപ്പോടെയാണ് എംപി പുരസ്‌കാരത്തെ കുറിച്ചുള്ള വാര്‍ത്ത പങ്കുവച്ചത്.

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാം ആരംഭിച്ച സന്‍സദ് ഫൗണ്ടേഷന്‍ നല്‍കുന്ന അവാര്‍ഡ് ഇന്ന് ന്യൂ മഹാരാഷ്ട്ര സദനില്‍ നടക്കുന്ന ചടങ്ങില്‍ കൈമാറും. അഞ്ച് വര്‍ഷത്തിലൊരിക്കലാണ് അവാര്‍ഡ് നല്‍കുന്നത്. രാവിലെ ന്യൂഡല്‍ഹി ന്യൂ മഹാരാഷ്ട്രാസദനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും. ദേശീയ പിന്നാക്കവിഭാഗം കമ്മിഷന്‍ ചെയര്‍മാന്‍ ഹന്‍സ്രാജ് ജി അഹിര്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും.

]]>
Sat, 17 Feb 2024 14:48:12 +0530 Editor
തമിഴ്‌നാട്ടില്‍ ഗായത്രി രഘുറാമിന് പിന്നാലെ നടി ഗൗതമിയും അണ്ണാ ഡിഎംകെയില്‍; ബിജെപിക്ക് തിരിച്ചടി http://newsmalayali.com/4847 http://newsmalayali.com/4847 ബിജെപി വിട്ട നടി ഗൗതമി എഐഡിഎംകെയില്‍ ചേര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. ബിജെപിയുമായുള്ള 27 വര്‍ഷത്തെ ബന്ധം രണ്ടു മാസത്തിന് മുന്നേയാണ് ഗൗതമി അവസാനിപ്പിച്ചത്. ചെന്നൈ ഗ്രീന്‍വേയ്സ് റോഡിലെ വീട്ടിലായിരുന്നു പാര്‍ട്ടി പ്രവേശം. ജനസേവനത്തിന് ഏറ്റവും യോജിച്ച പാര്‍ട്ടിയാണ് അണ്ണാ ഡി.എം.കെ.യെന്ന് ഗൗതമി പറഞ്ഞു.

വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. എന്നാല്‍ വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണച്ചുതായി ബിജെപിക്ക് നല്‍കി രാജിക്കത്തില്‍ ഗൗതമി ആരോപിച്ചിരുന്നു.

അളഗപ്പന്‍ എന്ന വ്യക്തിയുമായി ഗൗതമിക്കുണ്ടായ തര്‍ക്കങ്ങളാണ് പാര്‍ട്ടി വിടുന്നതിലേക്ക് വരെ നയിച്ചത്. ഗൗതമിയുടെ പേരിലുള്ള വസ്തുവകകള്‍ നോക്കി നടത്തുന്നതിനായി സി അളഗപ്പനേയാണ് താരം നിയോഗിച്ചത്. എന്നാല്‍ അളഗപ്പന്‍ ഗൗതമിയെ കബളിപ്പിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പാര്‍ട്ടി പിന്തുണച്ചില്ലെന്നാരോപിച്ചാണ് താരം ബിജെപി വിട്ടത്.

തമിഴ്, തെലുഗു, ഹിന്ദി, മലയാളം ഭാഷകളില്‍ തിരക്കുള്ള നടിയായിരുന്ന ഗൗതമി 1997 മുതല്‍ ബി.ജെ.പി. പ്രവര്‍ത്തകയായിരുന്നു. ആന്ധ്രയിലും കര്‍ണാടകത്തിലും തമിഴ്നാട്ടിലും പാര്‍ട്ടിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. നേരത്തെ ബിജെപിവിട്ട നടി ഗായത്രി രഘുറാം കഴിഞ്ഞമാസം അണ്ണാ ഡിഎംകെയില്‍ ചേര്‍ന്നിരുന്നു.

]]>
Fri, 16 Feb 2024 12:38:52 +0530 Editor
ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; വിവരാവകാശത്തിന്റെ ലംഘനം, റദ്ദാക്കണമെന്ന് സുപ്രീംകോടതി http://newsmalayali.com/4845 http://newsmalayali.com/4845 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. ഇലക്ടറല്‍ ബോണ്ട് റദ്ദാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന സ്വീകരിക്കുന്ന വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടന വിരുദ്ധമെന്ന് കോടതി അറിയിച്ചു. ഇലക്ടറല്‍ ബോണ്ട് സ്‌കീം വിവരാവകാശത്തിന്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

ഇലക്ടറല്‍ ബോണ്ടുകളുടെ വിതരണം നിറുത്താന്‍ കോടതി എസ്ബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടൊപ്പം ഇതുവരെയുള്ള ബോണ്ടുകളുടെ വിവരം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാനും കോടതി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുന്ന വിവരങ്ങള്‍ അടുത്ത മാസം 31ന് മുന്‍പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികളില്‍ വിധി പറഞ്ഞത്. ഇലക്ടറല്‍ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടര്‍മാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

ബാങ്ക് അക്കൗണ്ട് വഴി ലഭിച്ച പണത്തിന് സുതാര്യതയുണ്ടെന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഇലക്ടറല്‍ ബോണ്ട് വഴി ഏറ്റവും കൂടുതല്‍ പണം ലഭിച്ചത് ബിജെപിയ്ക്കാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജിക്കാര്‍.

അംഗീകൃത ബാങ്കുകള്‍ വഴി തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കാമെന്നതാണ് ഇലക്ടറല്‍ ബോണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന ബോണ്ടുകള്‍ 15 ദിവസത്തിനകം പണമാക്കി മാറ്റാനും സാധിക്കും. എന്നാല്‍ സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നതാണ് ഇലക്ടറല്‍ ബോണ്ടിന്റെ പ്രത്യേകത.

]]>
Fri, 16 Feb 2024 08:16:17 +0530 Editor
സോണിയ ഗാന്ധി, അഭിഷേക് മനു സിങ്വി, അജയ് മാക്കന്‍, രേണുക ചൗധരി, പ്രധാനികളെ മത്സരരംഗത്തിറക്കി കോണ്‍ഗ്രസ്; രാജ്യസഭ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു http://newsmalayali.com/4844 http://newsmalayali.com/4844 കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്. രാജസ്ഥാനില്‍ നിന്ന് സോണിയ ഗാന്ധിയും എഐസിസി ട്രഷറര്‍ അജയ് മാക്കന്‍, ഡോ. സെയ്ദ് നസീര്‍ ഹുസൈന്‍, ജി.സി. ചന്ദ്രശേഖര്‍ എന്നിവര്‍ കര്‍ണാടകയില്‍നിന്ന് മത്സരിക്കും. മധ്യപ്രദേശില്‍നിന്ന് അശോക് സിങ്ങാണ് മത്സരിക്കുക. മുന്‍ കേന്ദ്ര മന്ത്രി രേണുക ചൗധരിയും എം. അനില്‍ കുമാര്‍ യാദവും തെലങ്കാനയില്‍നിന്നുള്ള സ്ഥാനാര്‍ഥികളാണ്.

56 രാജ്യസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ പത്ത് സീറ്റിലാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കുക. ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

ഇന്നലെ രാവിലെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. രാജസ്ഥാനില്‍നിന്നാണ് അവര്‍ മത്സരിക്കുന്നത്. ബിഹാറില്‍നിന്ന് ഡോ. അഖിലേഷ് പ്രസാദ് സിങ്, ഹിമാചല്‍ പ്രദേശില്‍നിന്ന് അഭിഷേക് മനു സിങ്വി, മഹാരാഷ്ട്രയില്‍നിന്ന് ചന്ദ്രകാന്ത് ഹാന്ദോര്‍ എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.

]]>
Thu, 15 Feb 2024 10:34:38 +0530 Editor
കള്ളപ്പണം വെളുപ്പിക്കല്‍, കെവൈസി പാലിക്കാത്ത ഇടപാടുകള്‍; വിദേശനാണ്യ വിനിമയചട്ട ലംഘനം; പേടിഎമ്മിനെതിരേ ഇഡി അന്വേഷണം http://newsmalayali.com/4843 http://newsmalayali.com/4843 യുപിഐ ആപ്പായ പേടിഎമ്മിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണം. വിദേശനാണ്യ വിനിമയചട്ടം ലംഘിച്ചെന്ന ആരോപണത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ളവ അന്വേഷണപരിധിയില്‍ ഉള്‍പ്പെടും.

അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നാണ് പേടിഎം വ്യക്തമാക്കി. വിദേശവിനിമയവുമായി ബന്ധപ്പെട്ട നിയമനങ്ങളിലെ ലംഘനമാണ് പ്രധാനമായും ഇഡി പരിശോധിക്കുന്നത്.

നേരത്തെ റിസര്‍വ് ബാങ്ക് പേടിഎമ്മിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഫെബ്രുവരി 29 ഓടെ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ക്കായി പേടിഎം പ്ലാറ്റ്‌ഫോമും പേടിഎം പേമെന്റ്‌സ് ബാങ്കും ഉപയോഗിക്കപ്പെട്ടുവെന്നാണ് ആര്‍ബിഐ വിലയിരുത്തുന്നത്.

കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലക്ഷക്കണക്കിന് ഇടപാടുകള്‍ വിജയ് ശേഖര്‍ വര്‍മ നേതൃത്വം നല്‍കുന്ന പേമെന്റ് ബാങ്കില്‍ കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് കേസുകളില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ തുറക്കുന്നതിന് ഒറ്റ പാന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ആര്‍ബിഐ വെളിപ്പെടുത്തുന്നു.

ഫെബ്രുവരി 29 വരെ ഉപഭോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള നിക്ഷേപങ്ങള്‍ ആക്സസ് ചെയ്യാനും അവരുടെ വാലറ്റില്‍ സൂക്ഷിച്ചിരിക്കുന്ന പണം ഉപയോഗിച്ച് സേവനങ്ങള്‍ക്കായി പണമടയ്ക്കാനും കഴിയും. ആര്‍ബിഐ വഴങ്ങിയില്ലെങ്കില്‍, പേടിഎം വാലറ്റ് വഴിയുള്ള ഇടപാടുകള്‍ തുടര്‍ന്ന് സാധ്യമാകില്ല.

എന്നാല്‍ പേടിഎം ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സ്ഥാപകന്‍ വിജയ് ശേഖര്‍ പ്രതികരിച്ചിരുന്നു. അതേസമയം ആര്‍ബിഐയുടെ വിലക്കിന് പിന്നാലെ പേടിഎമ്മിന്റെ 55 ശതമാനം വിപണിമൂല്യമാണ് ഇടിഞ്ഞത്. ഓഹരിയിലും പത്ത് ശതമാനത്തോളം ഇടിവുണ്ടായിരുന്നു.

]]>
Thu, 15 Feb 2024 10:24:54 +0530 Editor
ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് ദേശീയ പുരസ്‌കാരം http://newsmalayali.com/4841 http://newsmalayali.com/4841 മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുരസ്‌കാരം ലഭിച്ചു. സ്വകാര്യ മേഖലയില്‍ ദേശീയ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ (എന്‍ടിഇപി) ഏറ്റവും മികച്ച രീതിയില്‍ ഏകോപിപ്പിച്ചതിനാണ് പുരസ്‌കാരം ലഭിച്ചത്. സ്വകാര്യ മേഖലയില്‍ നിന്നും നിക്ഷയ് പോര്‍ട്ടല്‍ മുഖേന ഏറ്റവും കൂടുതല്‍ ക്ഷയരോഗ ബാധിതരെ രജിസ്റ്റര്‍ ചെയ്യിപ്പിച്ചതിനാണ് പുരസ്‌കാരം.

2019ല്‍ സ്വകാര്യ മേഖലയില്‍ നിന്നും 4615 ക്ഷയരോഗ ബാധിതരെ നിക്ഷയ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2023ല്‍ അത് 6542 ആയി ഉയര്‍ന്നു. ഈ നേട്ടമാണ് പുരസ്‌ക്കാരത്തിന് അര്‍ഹമാക്കിയത്.

സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് 2025ഓടു കൂടി കേരളത്തെ ക്ഷയ രോഗമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ക്ഷയരോഗ മുക്തകേരളം എന്ന ലക്ഷ്യത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്ഷയരോഗമുക്ത പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്നു. ഇത് കൂടാതെയാണ് സ്വകാര്യ മേഖലയെക്കൂടി സജീവമായി പങ്കെടുപ്പിച്ച് ചികിത്സ ഏകോപിപ്പിക്കുന്നത്. ഇതിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നിലവില്‍ 330 സ്റ്റെപ്‌സ് സെന്ററുകള്‍ (സിസ്റ്റം ഫോര്‍ ടിബി എലിമിനേഷന്‍ ഇന്‍ പ്രൈവറ്റ് സെക്ടര്‍) പ്രവര്‍ത്തിച്ചു വരുന്നു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരെ പൊതുമേഖലാ സംവിധാനവുമായി ബന്ധപ്പെടുത്തി ഏകീകൃത ചികിത്സ നല്‍കുന്ന കേന്ദ്രങ്ങളാണ് സ്റ്റെപ്‌സ് സെന്റര്‍. ഇവിടെ ചികിത്സക്ക് എത്തുന്ന ക്ഷയരോഗ ബാധിതര്‍ക്ക് രോഗ നിര്‍ണയവും, ചികിത്സയും, ഉന്നത നിലവാരത്തിലുള്ള മരുന്നുകളും ഉറപ്പാക്കുന്നതിനായി രാജ്യത്തിന് മാതൃകയായി കൊണ്ടുവന്ന സംസ്ഥാന പദ്ധതിയാണിത്.

സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടുള്ള സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചു കൊണ്ട് കേരളത്തിലെ ക്ഷയരോഗ ബാധിതര്‍ക്ക് പോഷകാഹാര കിറ്റുകള്‍ നല്‍കാന്‍ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. നിലവില്‍ എറണാകുളം, വയനാട്, തിരുവനന്തപുരം ജില്ലകളില്‍ കൊച്ചിന്‍ ഷിപ്പ്യാഡിന്റെയും, കിംസ് ആശുപത്രിയുടെയും സഹകരണത്തോടെ പോഷകാഹാര കിറ്റുകള്‍ നല്‍കിവരുന്നു. മറ്റു ജില്ലകളിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും, സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പോഷകാഹാര കിറ്റുകള്‍ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ സംസ്ഥാന തലത്തില്‍ നടന്നുവരുന്നു.

]]>
Thu, 15 Feb 2024 08:36:51 +0530 Editor
രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധം; ഉത്തരവ് വന്‍ വിവാദത്തില്‍ http://newsmalayali.com/4840 http://newsmalayali.com/4840 സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കിയ രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഉത്തരവ് വന്‍ വിവാദത്തില്‍. രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നിരവധി മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. മുസ്ലീം സംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കി.

രാജസ്ഥാനിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഫെബ്രുവരി 15 മുതല്‍ സൂര്യ നമസ്‌കാരം നിര്‍ബന്ധമാക്കാനാണ് ഉത്തരവ്. ബിജെപി സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കാത്തവര്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് പുറത്തുവന്നതോടെ മുസ്ലീം സംഘടനകള്‍ കടുത്ത എതിര്‍പ്പുമായാണ് രംഗത്ത് വരുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളിലെ സൂര്യനമസ്‌കാരം ബഹിഷ്‌കരിക്കാന്‍ ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആഹ്വാനം ചെയ്തിട്ടുണ്ട്. മന്ത്രങ്ങള്‍ ജപിക്കുന്നതുള്‍പ്പെടെ സൂര്യനെ ആരാധിക്കുന്ന യോഗാസനങ്ങളും ഉള്‍പ്പെടുന്നു. തങ്ങളുടെ മത വിശ്വാസ പ്രകാരം സൂര്യനെ ആരാധിക്കുന്നത് അനുവദനീയമല്ലെന്നും സംഘടന അറിയിച്ചു.

]]>
Thu, 15 Feb 2024 08:32:20 +0530 Editor
കര്‍ഷക സമരത്തില്‍ കണ്ണീര്‍ വാതകം പ്രയോഗിച്ച സംഭവത്തില്‍ പ്രതിഷേധം; പഞ്ചാബില്‍ വ്യാഴാഴ്ച ട്രെയിന്‍ തടയുമെന്ന് കര്‍ഷക നേതാക്കള്‍ http://newsmalayali.com/4839 http://newsmalayali.com/4839 ഹരിയാനയില്‍ കര്‍ഷക മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ വ്യാഴാഴ്ച ട്രെയിന്‍ തടയുമെന്ന് കര്‍ഷക നേതാക്കള്‍. ഏഴിടങ്ങളില്‍ ട്രെയിന്‍ തടയുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തിയ കര്‍ഷകര്‍ക്ക് നേരെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്.

ശംബു, ഖനൗരി പ്രദേശങ്ങളില്‍ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ഹരിയാന പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ആരംഭിക്കുന്ന ട്രെയിന്‍ തടയല്‍ വൈകുന്നേരം നാല് വരെ തുടരും. കര്‍ഷക സമരത്തോടുള്ള ഹരിയാന സര്‍ക്കാരിന്റെ ഏകാധിപത്യ മനോഭാവത്തിനെതിരെയാണ് പ്രതിഷേധമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു.

പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരാണ് ഡില്‍ഹിയിലേക്ക് സമരവുമായി എത്തിച്ചേരുന്നത്. വിളകള്‍ക്ക് താങ്ങുവില ലഭ്യമാക്കുക, എംഎസ് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ സമരത്തിനിറങ്ങുന്നത്.

]]>
Thu, 15 Feb 2024 08:30:09 +0530 Editor
ഇന്നലെ കോൺഗ്രസിൽ നിന്ന് രാജി; ഇന്ന് ബിജെപിയിൽ; പുതിയ രാഷ്ട്രീയ ജീവിതത്തിന് തുടക്കമെന്ന് മുൻമുഖ്യമന്ത്രി അശോക് ചവാൻ http://newsmalayali.com/4837 http://newsmalayali.com/4837 മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നു. കോൺഗ്രസിൽ നിന്നും രാജിവച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പുതിയ രാഷ്ട്രീയ ഇന്നിങ്സിന് അദ്ദേഹം തുടക്കമിട്ടത്. മുംബൈയിലെ ബിജെപി ഓഫീസിലെത്തിയാണ് അശോക് ചവാന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നിവസിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലിന്റെയും നേതൃത്വത്തിലാണ് അശോക് ചവാനെ സ്വീകരിച്ചത്.

തിങ്കളാഴ്ചയാണ് അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടത്. നിയമസഭാ അംഗത്വവും രാജിവെച്ചിരുന്നു. ബിജെപി പ്രതിനിധിയായി അശോക് ചവാന്‍ നാളെ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. പ്രധാനമന്ത്രി മോദിയാണ് തന്റെ പ്രചോദനമെന്ന് ബിജെപി അംഗത്വം സ്വീകരിച്ചശേഷം അശോക് ചവാന്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ കരിയറിലെ പുതിയ യാത്രയ്ക്കാണ് തുടക്കമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2008-2010 കാലയളവിലാണ് അശോക് ചവാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നത്. ഈമാസം 27ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ നടത്തുന്നതിനാണ് അശോക് ചവാനെ മുന്‍നിര്‍ത്തി ബിജെപിയുടെ നീക്കമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അശോക് ചവാനോടൊപ്പമുള്ള കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വരുംദിവസങ്ങളില്‍ ബിജെപിയിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ സംഭവിച്ചാൽ കോണ്‍ഗ്രസിന് ജയിക്കാവുന്ന ഏക സീറ്റുപോലും നഷ്ടപ്പെടാവുന്ന സാഹചര്യം സൃഷ്ടിച്ചേക്കും.

]]>
Wed, 14 Feb 2024 09:28:03 +0530 Editor
മധ്യപ്രദേശിലെ ഡിൻഡോരി ഗ്രാമത്തിലെ 150 കുടുംബങ്ങൾ മതപരിവർത്തനത്തിന് കളക്ടറുടെ അനുമതി തേടുന്നു http://newsmalayali.com/4834 http://newsmalayali.com/4834 മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിലെ 150 ഓളം കുടുംബങ്ങൾ ഒരു നൂറ്റാണ്ടിലേറെയായി ഗ്രാമത്തിലെ റാത്തോർ സമുദായം തങ്ങളെ പുറത്താക്കിയെന്ന് ആരോപിച്ച് ക്രിസ്തുമതത്തിലേക്ക് മാറാൻ ജില്ലാ കളക്ടറോട് അനുമതി തേടി.

ഫെബ്രുവരി 13, ചൊവ്വാഴ്ച, സമുദായാംഗങ്ങൾ മതപരിവർത്തനത്തിന് അനുമതി തേടി കളക്ടർ വികാസ് മിശ്രയുടെ പാദങ്ങളിൽ സ്പർശിക്കുകയും 150 വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ പൂർവ്വികരിലൊരാൾ സമുദായത്തിന് പുറത്തുള്ള ഒരാളെ വിവാഹം കഴിച്ചതിന് ശേഷം റാത്തോർ സമുദായം തങ്ങളുടെ പൂർവ്വികരെ സമൂഹത്തിന് പുറത്താക്കിയതായി പറയുകയും ചെയ്തു. റാത്തോർ സമുദായം തങ്ങളുടെ പെൺമക്കളുടെ വിവാഹ ക്രമീകരണങ്ങൾ തകർക്കുകയും സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശ്രമിച്ചാൽ ആൺകുട്ടികളുടെ കാലുകൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അവർ ആരോപിച്ചു.

Watch Video

മധ്യപ്രദേശിലെ ദിൻഡോരിയിലെ ധനുവ സാഗർ ഗ്രാമത്തിൽ നിന്നാണ് ചൊവ്വാഴ്ച ഗ്രാമവാസികൾ  കുട്ടികളുമായി പൊതു ഹിയറിംഗിനെത്തിയത്. മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ട് മടുത്തെന്നും മതപരിവർത്തനത്തിന് അനുമതി തേടിയെന്നും ഇവർ പറഞ്ഞു. “സമൂഹത്തിൽ അനുരഞ്ജനമില്ലെങ്കിൽ ഞങ്ങൾ ക്രിസ്തുമതം സ്വീകരിക്കും. അതിൻ്റെ ഉത്തരവാദിത്തം റാത്തോഡ് കമ്മ്യൂണിറ്റി ഭാരവാഹികൾക്കും ജില്ലാ ഭരണകൂടത്തിനുമാണ്. ഭരണകൂടത്തിന് ഞങ്ങളെ സമൂഹത്തിൽ ഉൾപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ, അവർ ഞങ്ങളെ മതപരിവർത്തനം അനുവദിക്കണം. ഗ്രാമവാസികളുടെ ഒരു പ്രതിനിധി പറഞ്ഞു, 

തൻ്റെ ദുരിതങ്ങൾ വിവരിച്ചുകൊണ്ട് ബിഹാരി ലാൽ കളക്ടറോട് പറഞ്ഞു, “ഏഴ് തലമുറകൾക്ക് മുമ്പ് നമ്മുടെ പൂർവ്വികർ സമൂഹത്തിന് പുറത്തുള്ള ഒരു സ്ത്രീയെ തെറ്റായി വിവാഹം കഴിച്ചിരുന്നു. അന്നുമുതൽ ഞങ്ങളുടെ കുടുംബം ബഹിഷ്കരിക്കപ്പെട്ടു. ഒരുപാട് അഭ്യർത്ഥനകൾക്ക് ശേഷം, 2022 മാർച്ച് 13 ന് അന്നത്തെ സർപഞ്ച് രാംപ്രഭയും പഞ്ചുമാരും ഒരു മീറ്റിംഗ് നടത്തി. ഗംഗാസ്നാനം, രാം കീർത്തനം, ഭണ്ഡാര എന്ന പേരിൽ രണ്ട് ലക്ഷം രൂപ സംഭാവന ചെയ്യാൻ ഞങ്ങൾ സമ്മതിച്ചതിന് ശേഷം അവർ ഞങ്ങളെ സൊസൈറ്റിയിലേക്ക് തിരികെ കൊണ്ടുപോയി.2023 ൽ കൃഷ്ണ പർമർ ജില്ലാ പ്രസിഡൻ്റായതിനുശേഷം കാര്യങ്ങൾ മാറി, അവർ വീണ്ടും പുറത്താക്കപ്പെട്ടതായി അവർ ആരോപിക്കുന്നു .


അതേസമയം, ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിനായി ഗ്രാമം സന്ദർശിക്കുമെന്ന് കളക്ടർ പറഞ്ഞു. “ഇത് ഒട്ടും ശരിയല്ലെന്ന് അത്തരം ചിന്തയുള്ളവർ മനസ്സിലാക്കണം. ഇങ്ങനെ സമൂഹത്തിൽ നിന്ന് ഒരാളെ ഒറ്റപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. ഗ്രാമം സന്ദർശിച്ച ശേഷം ഇരുവിഭാഗങ്ങളെയും കൗൺസിലിംഗ് ചെയ്യും. ഇതിന് ശേഷവും അവർ സമ്മതിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും കലക്റ്റർ  പറഞ്ഞു.

ബിഹാരി ലാൽ പറയുന്നതനുസരിച്ച് 2023ൽ കൃഷ്ണ പാർമർ ജില്ലാ പ്രസിഡൻ്റായപ്പോൾ വീണ്ടും തങ്ങളെ ബഹിഷ്‌കരിക്കാൻ ഉത്തരവിട്ടു. സമൂഹത്തിലെ ജനങ്ങൾ അവനെ ചെവിക്കൊണ്ടില്ല. 2024 ജനുവരി 8-ന് അവർ ഗ്രാമത്തിലെ സുന്ദര് റാത്തോഡിൻ്റെ സ്ഥലത്ത് കീർത്തന പരിപാടിയിൽ എത്തി. ഈ 150 കുടുംബങ്ങളെ ഒരു സാമൂഹിക പരിപാടിക്ക് ക്ഷണിക്കുകയോ അവരുമായി 'റൊട്ടി-ബേട്ടി' ബന്ധം പുലർത്തുകയോ ചെയ്യുന്നവരെ സമൂഹത്തിൽ നിന്ന് വേർപെടുത്തുമെന്ന് ഇവിടെ പാർമർ മൈക്കിലൂടെ പ്രഖ്യാപിച്ചു. “ഇതിന് ശേഷം ആളുകൾ ഭയം കാരണം ഞങ്ങളെ ചടങ്ങുകൾക്ക് വിളിക്കുന്നത് നിർത്തി,” അദ്ദേഹം കൂട്ടിച്ചേർത്തു.


മറുവശത്ത്, ഈ ആളുകളെ ആരോ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവർ ജാൻസുൻവായിയിൽ പറഞ്ഞ പണത്തെക്കുറിച്ച് തനിക്ക് ഒരു ധാരണയുമില്ലെന്നും റാത്തോഡ് സമുദായത്തിൻ്റെ ജില്ലാ പ്രസിഡൻ്റ് കൃഷ്ണ പർമർ പറഞ്ഞു. ധനുവ സാഗർ ഗ്രാമത്തിലെ 150 കുടുംബങ്ങൾ 150 വർഷമായി സമൂഹത്തിൽ നിന്ന് ബഹിഷ്‌കരിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അവർ റാത്തോർ സമുദായത്തിൽ പെട്ടവരാണ്, പക്ഷേ ഞങ്ങൾ അവരുമായി ഒരിക്കലും 'റൊട്ടി-ബേട്ടി' ബന്ധം പുലർത്തിയിരുന്നില്ല. ഇവർ ആർക്ക് പണം കൊടുത്തു, എന്ത് ചെയ്തു, ഞങ്ങൾക്ക് അറിയില്ല. അവരെ എന്തിന് സമൂഹത്തിൽ നിന്ന് ഒഴിവാക്കണം? മറുവശത്ത്, ഞങ്ങൾ ഈ കുടുംബങ്ങളെ സഹായിക്കുന്നു. ആരോ അവരെ തെറ്റിദ്ധരിപ്പിക്കുകയാണ്." റാത്തോഡ് സമുദായത്തിൻ്റെ ജില്ലാ പ്രസിഡൻ്റ് കൃഷ്ണ പർമർ പറഞ്ഞു

]]>
Wed, 14 Feb 2024 07:53:15 +0530 Editor
പഞ്ഞിമിഠായിയില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തു; പുതിച്ചേരിയില്‍ നിരോധനം ഏര്‍പ്പെടുത്തി http://newsmalayali.com/4829 http://newsmalayali.com/4829 ക്യാന്‍സറിന് കാരണമാകുന്ന കെമിക്കല്‍ ഡൈയായ റോഡാമൈന്‍ ബി കണ്ടെത്തിയതിനെ തുടര്‍ന്ന് പുതുച്ചേരിയില്‍ പഞ്ഞിമിഠായി നിരോധിച്ചു. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെമിക്കല്‍ ഡൈയായ റോഡാമൈന്‍ ബി ആണ് കണ്ടെത്തിയത്. പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഉപയോഗിക്കുന്നതാണ് വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെമിക്കല്‍ ഡൈയാണ് റോഡാമൈന്‍ ബി. പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ വെള്ളിയാഴ്ച നിരോധനം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതരസംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പു നല്‍കി. പഞ്ചസാര കൊണ്ട് നിര്‍മ്മിക്കുന്ന മിഠായിയാണ് കോട്ടണ്‍ കാന്‍ഡി അഥവാ പഞ്ഞി മിഠായി. കൃത്രിമ നിറങ്ങളും മറ്റും ഉപയോഗിച്ചാണ് പലപ്പോഴും ഇവ നിര്‍മ്മിക്കുന്നത്. എന്നാല്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി (എഫ്എസ്എസ്എഐ) അംഗീകരിച്ച അംഗീകൃത കൃത്രിമ ചേരുവകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദ്ദേശം.

]]>
Sat, 10 Feb 2024 15:42:12 +0530 Editor
വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കത്തോലിക്ക കന്യാസ്ത്രീ അറസ്റ്റിൽ http://newsmalayali.com/4828 http://newsmalayali.com/4828 പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഒരു കത്തോലിക്കാ കന്യാസ്ത്രീയെ  കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഛത്തീസ്ഗഢ് സംസ്ഥാന പോലീസ് ഫെബ്രുവരി 7 ന് കർമ്മലീത്ത കന്യാസ്ത്രീ സിസ്റ്റർ മേഴ്‌സിയെ അറസ്റ്റ് ചെയ്യുകയും സംസ്ഥാനത്തെ സർഗുജ ജില്ലയിലെ ഒരു പ്രധാന ടൗൺഷിപ്പായ അംബികാപൂരിലെ പ്രാദേശിക കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

സിസ്‌റ്റർ മേഴ്‌സിയെ  ആത്മഹത്യാ പ്രേരണക്കുറ്റം ആരോപിച്ചാണ് അറസ്റ്റു ചെയ്തത്.  10 വർഷം തടവോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റമാണിത്.

ഫെബ്രുവരി ആറിന് രാത്രി അംബികാപൂരിലെ കാർമൽ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് അറസ്റ്റ്.  വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി ആത്മഹത്യാ കുറിപ്പിൽ കന്യാസ്ത്രീ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ചു. കുറിപ്പ് പോലീസ് കണ്ടെടുത്തു.

“ആത്മഹത്യാ കുറിപ്പ് ഒറിജിനലാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ കന്യാസ്ത്രീക്കെതിരായ ആരോപണങ്ങൾ തെറ്റാണ്,” അംബികാപൂർ രൂപതയിലെ വിദ്യാഭ്യാസ ഡയറക്ടർ ഫാദർ ലൂസിയൻ കുഴൂർ പറഞ്ഞു.

കന്യാസ്ത്രീ പെൺകുട്ടിയുടെ ഐഡൻ്റിറ്റി കാർഡ് എടുത്തിരുന്നു എന്നത് ശരിയാണ്, അവൾ ക്ലാസുകളിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ അടുത്ത ദിവസം മാതാപിതാക്കളെ കൊണ്ടുവരാൻ അവളോട് ആവശ്യപ്പെട്ടുവെന്ന് വൈദികൻ പറഞ്ഞു.

“അവൾ മറ്റ് നാല് പെൺകുട്ടികൾക്കൊപ്പം ക്ലാസുകളിൽ പങ്കെടുക്കാതെ ടോയ്‌ലറ്റിൽ തുടർന്നു,” “കന്യാസ്ത്രീ അവരെ ശ്രദ്ധിച്ചപ്പോൾ അവർ അവരുടെ തിരിച്ചറിയൽ കാർഡുകൾ ശേഖരിച്ച് ഓഫീസിൽ ഏൽപ്പിച്ചു,” പുരോഹിതൻ പറഞ്ഞു.

പെൺകുട്ടിയെ പഠിപ്പിക്കുന്നതിൽ സിസ്റ്റർ മേഴ്‌സിക്ക് പങ്കില്ലെന്നും അവർക്കെതിരെ അത്തരം പരാതികളൊന്നും ഉണ്ടായിരുന്നില്ലെന്നും വൈദികൻ കൂട്ടിച്ചേർത്തു. സ്‌കൂളിൽ 8000-ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നു

കന്യാസ്ത്രീയെയും പ്രിൻസിപ്പലിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷ പ്രവർത്തകർ സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു.

“സ്‌കൂൾ ഇപ്പോൾ അടച്ചിരിക്കുന്നു, പോലീസ് സേനയെ വിന്യസിച്ചിരിക്കുന്നു.  ഉടൻ തുറക്കാൻ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഫാദർ കുഴൂർ പറഞ്ഞു.

]]>
Sat, 10 Feb 2024 10:31:55 +0530 Editor
ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്‍റെ പോരാട്ടം, ദില്ലിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിന്‍റെ സമരം http://newsmalayali.com/4826 http://newsmalayali.com/4826 കേന്ദ്രസർക്കാർ അവ​ഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്ത്വത്തിൽ ജന്തർ മന്തറിൽ  പ്രതിഷേധ ധർണ്ണ തുടങ്ങി. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും എംപിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കുന്നുണ്ട്.. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് എത്തിയത്.ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്‍റെ പോരാട്ടം എന്ന ബാനറുമായിട്ടായിരുന്നു പ്രതിഷേധം.. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള മുതിർന്ന സിപിഎം നേതാക്കളും ഡിഎംകെ, എഎപി പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്..കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ദേശീയ നേതൃത്വവും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കില്ല

കേന്ദ്രസർക്കാർ അവ​ഗണനക്കെതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കൂടുതൽ ദേശീയ നേതാക്കൾ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാകുകയാണ്. സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി ദില്ലിയിൽ പറഞ്ഞു. ദില്ലിയിൽ ജന്ദർമന്തറിലാണ് കേരളത്തിന്റെ ധർണ നടക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും എംഎൽഎമാരും സമരത്തിൽ അണിചേരുന്നുണ്ട്.

സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ ലംഘനത്തിനെതിരെയുള്ള ഒരു പുതിയ സമരമാണിത്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ  കേന്ദ്രം നടപടികളിലൂടെ വികലമാക്കുകയാണ്. സംസ്ഥാനങ്ങളുടെ നികുതി മുഴുവൻ സ്വീകരിച്ച് ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിൽ കെട്ടി വയ്ക്കുകയാണ്. പാവങ്ങളുടെ വീട് ഔദാര്യമാണ് എന്ന് ബ്രാൻഡ് ചെയ്യുന്നത് അനുവദിക്കാൻ ആവില്ല. ഇത് സംസ്ഥാനം അനുവദിച്ചു നൽകില്ല. ജനങ്ങളുടെ നികുതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേരളത്തിന്റെ ജിഎസ്ടി വിഹിതം വൈകുന്നു. കേരളത്തിന് മൂന്ന് തരത്തിൽ കുറവുകൾ വരുന്നുണ്ട്. ഏകപക്ഷീയമായി ധനകാര്യ കമ്മിഷൻ്റെ പരിഗണന വിഷയങ്ങൾ തീരുമാനിക്കുന്നു. ഓരോ തവണയും കേരളത്തിൻ്റെ വിഹിതം കുത്തനെ കുറയുന്നു. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയത് സംസ്ഥാനത്തിന് ശിക്ഷയായി മാറുന്നു. നേട്ടത്തിന് ശിക്ഷ, ലോകത്ത് മറ്റൊരിടത്തും കാണാത്ത പ്രതിഭാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്തു വായ്പ എടുക്കുന്നത് പരിമിതപ്പെടുത്തുന്നു. ആകെ 7490 കോടി രൂപ ലഭിക്കാനുണ്ട്. ജനാധിപത്യ രീതിയിലൂടെ അധികാരത്തിൽ എത്തിയ സർക്കാരുകൾക്ക് അവരുടെ നയങ്ങൾ നടപ്പാക്കാൻ അനുവദിക്കണം. യുക്തിരഹിതമായി പൊടുന്നനെ വരുത്തുന്ന കുറവുകൾ വലിയ പ്രതിസന്ധിയായി മാറും. ഇടക്കാല ബജറ്റിലും കേരളത്തോട് വിവേചനം അനീതി കാണിച്ചു. എയിംസ്, കെ റെയിൽ, ശബരി പാത എന്നത് കേട്ടതായി നടിച്ചില്ല. റബർ വില സ്ഥിരത കൊണ്ടുവരാൻ ഒന്നും ചെയ്തില്ല. പ്രത്യയ ശാസ്ത്ര വ്യത്യാസം കൊണ്ട് കേരളത്തെ കേന്ദ്രം ശിക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

]]>
Thu, 08 Feb 2024 12:12:22 +0530 Editor
'സാമൂഹികമായി മുന്നാക്കാമെത്തിയ ഉപജാതികളെ സംവരണത്തിൽ നിന്നും ഒഴിവാക്കാം'; സുപ്രീം കോടതി http://newsmalayali.com/4825 http://newsmalayali.com/4825 സാമൂഹികമായി മുന്നാക്കമെത്തിയ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഉപജാതികളെ സംവരണത്തില്‍ നിന്നും ഒഴിവാക്കാമെന്ന് സുപ്രീംകോടതി. ഏഴംഗ ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിക്രം നാഥാണ് വാദത്തിനിടെ ഈ നീരീക്ഷണം മുന്നോട്ടുവെച്ചത്.

സാമൂഹികമായി മുന്നാക്കമെത്തിയ ഉപജാതികള്‍ പൊതുവിഭാഗവുമായി മത്സരിക്കണമെന്ന് ജസ്റ്റിസ് വിക്രംനാഥ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും എസ് സി -എസ് ടി സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്താമോയെന്ന ഹര്‍ജിയില്‍ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കുമ്പോഴായിരുന്നു ഈ നിരീക്ഷണം.

ഒരു വ്യക്തിക്ക് സംവരണത്തിലൂടെ ഉന്നത ജോലി ലഭിച്ചു കഴിഞ്ഞാൽ അയാളുടെ ജീവിത സാഹചര്യം മാറുകയാണ്. ആ വ്യക്തിയുടെ കുടുംബത്തിനോ കുട്ടികൾക്കോ മറ്റു സാമൂഹിക സാഹചര്യത്തിൽ നിന്ന് മാറ്റം ഉണ്ടാകുമ്പോൾ പിന്നെ എന്തിനാണ് വീണ്ടും തലമുറകൾക്ക് സംവരണം നൽകുന്നതെന്ന ചോദ്യം വാദത്തിനിടെ ബെഞ്ചിലെ മറ്റൊരു ജഡ്ജി ബി.ആർ ഗവായ് ഉന്നയിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് സതീഷ് ചന്ദ്രശര്‍മ്മ എന്നിവരാണ് ഹര്‍ജി പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഹര്‍ജിയില്‍  വാദം തുടരും.

]]>
Thu, 08 Feb 2024 11:53:34 +0530 Editor
'രാഹുൽ ഗാന്ധി ഇനിയും സ്റ്റാർട്ടാകാത്ത സ്റ്റാർട്ടപ്പ്; പാർലമെന്‍റില്‍ ഇനി അവസരം ലഭിക്കില്ലെന്ന രീതിയിലാണ് ഖാര്‍ഗെയുടെ പ്രസംഗം'; പ്രധാനമന്ത്രി http://newsmalayali.com/4824 http://newsmalayali.com/4824 കോൺഗ്രസിനെതിരെ രാജ്യസഭയിലും വിമർശനം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാർത്ഥ താൽപര്യത്തിന് വേണ്ടി കോൺഗ്രസ് സർക്കാർ ഭീകരതയെ കണ്ടില്ലെന്ന് നടിച്ചു. വടക്കേ ഇന്ത്യയെയും ദക്ഷിണേന്ത്യയെയും ഭിന്നിപ്പിക്കാൻ ശ്രമിച്ചു. ഭാരതരത്ന സ്വന്തം നേതാക്കൾക്ക് നൽകി. അംബേദ്കർക്ക് പോലും ഭാരതരത്ന നൽകാൻ കോൺഗ്രസ് തയ്യാറായില്ലെന്നും മോദി കുറ്റപ്പെടുത്തി.

എഐസിസി അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെയെയും മോദി പരിഹസിച്ചു. പാർലമെന്റിൽ ഇനി അവസരം ലഭിക്കില്ലെന്ന രീതിയിലാണ് അദ്ദേഹത്തിന്‍റെ പ്രസംഗം. ഇത്രയധികം സംസാരിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് എങ്ങനെ ലഭിച്ചുവെന്നോര്‍ന്ന് ആശ്ചര്യം തോന്നി. രണ്ട് ‘സ്‌പെഷ്യല്‍ കമാന്‍ഡര്‍മാര്‍’ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്. ഖാര്‍ഗെ അവസരം വിനിയോഗിച്ചുവെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

രാഹുൽ ഗാന്ധി ഇനിയും സ്റ്റാർട്ടാകാത്ത സ്റ്റാർട്ടപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജവഹർലാൽ നെഹ്റു സംവരണത്തെ എതിർത്ത് മുഖ്യമന്ത്രിമാർക്ക് കത്തയിച്ചിരുന്നു എന്നും പ്രധാനമന്ത്രി ആരോപിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം രാജ്യസഭയിൽ നടത്തിയ നന്ദി പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ വിമർശനം.

‘‘ഖർഗെ അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ എൻഡിഎയ്ക്ക് 400 സീറ്റ് ഉറപ്പാക്കി. പ്രതിപക്ഷത്തിന് എന്റെ ശബ്ദം അടിച്ചമർത്താനാവില്ല. ജനം അതിനെ കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുന്നു. കോൺഗ്രസ് പാർട്ടിയിലുള്ള വിശ്വാസം രാജ്യത്തെ ജനങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. കോൺഗ്രസ് കാലഹരണപ്പെട്ട പാർട്ടിയായി മാറി. അവരുടെ ചിന്ത കാലഹരണപ്പെട്ടു. പതിറ്റാണ്ടുകളോളം രാജ്യത്തെ ഭരിച്ച പാർട്ടി തകർന്നടിഞ്ഞു. ഞങ്ങള്‍ അതിൽ സഹതപിക്കുന്നുണ്ട്. പക്ഷേ വൈദ്യൻ തന്നെ രോഗിയാകുമ്പോൾ എന്തു ചെയ്യാനാകും"- മോദി പറഞ്ഞു.

]]>
Thu, 08 Feb 2024 11:51:45 +0530 Editor
ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് http://newsmalayali.com/4823 http://newsmalayali.com/4823 ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. രാജ്യത്തെ ജനങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന വിഷയത്തിലുള്ള ബില്‍ ഞങ്ങള്‍ പാസാക്കി. ഉത്തരഖണ്ഡാണ് ആദ്യമായി ബില്‍ പാസാക്കുന്നത്. ഞങ്ങള്‍ക്ക് അധികാരത്തിലെത്താനും അതുവഴി സുപ്രധാന ബില്‍ പാസാക്കാനും അവസരം നല്‍കിയതിന് സംസ്ഥാനത്തെ ജനങ്ങളോടും എല്ലാ എം.എല്‍.എമാരോടും നന്ദി പറയുന്നു. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ് ഇന്നെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി മാധ്യമങ്ങളോട് പറഞ്ഞു. ബില്‍ പാസായതോടെ ഭരണകക്ഷി എംഎല്‍എമാര്‍ ‘ജയ് ശ്രീറാം’ വിളിച്ച് ആഹ്ലാദം അറിയിച്ചപ്പോള്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ‘ജയ് സിയാറാം’ മുഴക്കി മറുപടി നല്‍കി.

സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും അവരുടെ അവകാശങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ആദ്യ ചുവട് മാത്രമാണ് ഏകീകൃത സിവില്‍ കോഡ് ബില്ലെന്ന് പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. “അയോധ്യ ക്ഷേത്രത്തിൻ്റെ നിർമ്മാണത്തിന് ശേഷമാണ് ഇന്ത്യയിൽ രാമയുഗം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം സ്ത്രീകളെ ശാക്തീകരിക്കുകയും അവരുടെ സുരക്ഷ നിയമപരമായും സാമൂഹികമായും ഉറപ്പാക്കുകയും ചെയ്യുന്നത് ഇതുതന്നെയാണ്.  നല്ല കാര്യം ചെയ്യുന്നതിൽ ഉത്തരാഖണ്ഡിന് പിന്നിൽ നിൽക്കാനാവില്ലെന്നും യുസിസി നടപ്പാക്കുന്നത് അതിന് ഉദാഹരണമാണെന്നും” അദ്ദേഹം പറഞ്ഞു.

ബിൽ മുസ്ലീങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന വാദത്തെ കുറിച്ചും ധാമി പ്രതികരിച്ചു.സൗദി അറേബ്യ, നേപ്പാൾ, ജപ്പാൻ, യുഎസ്, കാനഡ, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ  ഇത്തരമൊരു ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്ന് ധാമി പറഞ്ഞു.

ബിൽ എല്ലാവർക്കും ബാധകമല്ലെങ്കിൽ ഏകീകൃതമാകുന്നതെങ്ങനെയെന്ന് ചർച്ചയ്ക്കിടെ കോൺഗ്രസ് എംഎൽഎ ബിരേന്ദർ ജാതി ചോദിച്ചു.  “ഈ ബില്ലിനെ UUCC - അൺ-യൂണിഫോം സിവിൽ കോഡ് എന്ന് വിളിക്കണം. ആദിവാസികളെ മാറ്റിനിർത്തിയതിലൂടെ ഏകീകൃതത നശിപ്പിച്ചു. ആദിവാസികളുമായി കൂടിയാലോചിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.അതിനാൽ, ആ കൂടിയാലോചന നടക്കുന്നുണ്ടെങ്കിൽ ബില്‍ പാസാക്കാന്‍ എന്താണ് ഇത്ര തിരക്കെന്ന് ബിരേന്ദർ ജാതി ചോദിച്ചു.

ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന് കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ആദ്യം ആവശ്യപ്പെട്ടെങ്കിലും വോട്ടെടുപ്പ് സമയത്ത് എതിർത്തില്ല.

സംസ്ഥാനത്ത് ലിവ് -ഇന്‍ റിലേഷന്‍ഷിപ്പിലുള്ള ദമ്പതികൾ ഒരു മാസത്തിനുള്ളിൽ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും അല്ലാത്തപക്ഷം  തടവും പിഴയും നേരിടേണ്ടിവരുമെന്നും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തി. ലിവ്-ഇൻ റിലേഷന്‍ഷിപ്പ് സംബന്ധിച്ച വ്യവസ്ഥകൾ സ്വകാര്യതയ്ക്ക് എതിരാണ്, ഭരണഘടനയ്ക്ക് വിരുദ്ധമാണ്,  മുതിർന്നവർക്ക് സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് കോൺഗ്രസ് എംഎൽഎ ഭുവൻ കാപ്രി പറഞ്ഞു.

]]>
Thu, 08 Feb 2024 11:45:23 +0530 Editor
മുഖ്യമന്ത്രി പിണറായിയുടെ സമരത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ കറുപ്പ് വസ്ത്രം അണിഞ്ഞ് പങ്കെടുക്കും http://newsmalayali.com/4822 http://newsmalayali.com/4822 കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക അവഗണനയ്‌ക്കെതിരേ ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന സമരത്തില്‍ ഡിഎംകെയും പങ്കെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിലാണ് സ്റ്റാലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാന സ്വയംഭരണം എന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാന്‍ ബിജെപിയ്ക്ക് ഒരിക്കലും കഴിയില്ല. ധനകാര്യം, ഭരണം മുതലായവയില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നമ്മള്‍ ഉറപ്പായും ഉയര്‍ത്തിപ്പിടിക്കുമെന്നും സ്റ്റാലിന്‍ കത്തില്‍ പറയുന്നു.

ഡല്‍ഹി ജന്തര്‍ ജന്തറില്‍ ഫെബ്രുവരി എട്ടിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് സമരം. സമരം രാംലീല മൈതാനത്തിലേക്ക് മാറ്റാണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. കറുത്ത ഡ്രസ് അണിഞ്ഞായിരിക്കും തമിഴ്‌നാട്ടില്‍ നിന്നുള്ള ഡിഎംകെ പ്രവര്‍ത്തകര്‍ കേരളത്തിന്റെ സമരത്തിന് പിന്തുണ നല്‍കുക.

അതിനിടെ ഡല്‍ഹിയിലെ സമരം എന്തിന് വേണ്ടിയാണെന്നുള്ള വിശദീകരണവും സിപിഎം പുറത്തുവിട്ടിട്ടുണ്ട്.

]]>
Thu, 08 Feb 2024 11:40:05 +0530 Editor
തമിഴ് നടന്‍ ശരത് കുമാറും ഭാര്യയും കമല്‍ഹാസന്റെ പാര്‍ട്ടിയോട് വിടപറഞ്ഞു; ഇരുവരും എന്‍ഡിഎ മുന്നണിയിലേക്ക് http://newsmalayali.com/4821 http://newsmalayali.com/4821 സമത്വ മക്കള്‍ കക്ഷി നേതാവും നടനുമായ ശരത്കുമാര്‍ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിഎംകെയുടെ മുന്‍ രാജ്യസഭാംഗമായ അദേഹം ബിജെപിയുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.

ശരത് കുമാര്‍ 1998 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ ടിക്കറ്റില്‍ തിരുനെല്‍വേലിയില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് 2001 ല്‍ രാജ്യസഭാംഗമായത്. അതിനാല്‍ ബിജെപിയോട് മത്സരിക്കാന്‍ തിരുനെല്‍വേലി സീറ്റാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈയും സ്ഥിരീകരിച്ചു.

ഡിഎംകെയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 2006 ല്‍ പാര്‍ട്ടി വിട്ട് ഭാര്യ രാധികയ്‌ക്കൊപ്പം അണ്ണാഡിഎംകെയില്‍ ചേര്‍ന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രാധിക പുറത്തായതോടെ 2007 ല്‍ സമത്വ മക്കള്‍ കക്ഷി എന്ന പാര്‍ട്ടി രൂപികരിച്ചു. 2011 ല്‍ തെങ്കാശിയില്‍നിന്ന് നിയമസഭാംഗമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്കൊപ്പം മത്സരിച്ചെങ്കിലും ഒരിടത്തും വിജയിക്കാന്‍ പാര്‍ട്ടിക്കായില്ല.

]]>
Thu, 08 Feb 2024 11:31:25 +0530 Editor
കേന്ദ്ര സര്‍ക്കാര്‍ അനീതിക്കെതിരെ ആര് സമരം ചെയ്താലും പിന്തുണയ്ക്കുമെന്ന് ഡികെ ശിവകുമാര്‍ http://newsmalayali.com/4820 http://newsmalayali.com/4820 കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് കാട്ടുന്ന അനീതിക്കും അസമത്വത്തിനെതിരെ ആര് സമരം നടത്തിയാലും പിന്തുണയ്ക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. കേരളത്തിന്റെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് തിരക്കുകകള്‍ ആയതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ല. അത് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരേ ദുരിതമാണ് എല്ലാപേരും അനുഭവിക്കുന്നത്. സമാന സമരങ്ങളെ എന്തുകൊണ്ട് പിന്തുണച്ചുകൂടായെന്നും അദേഹം ചോദിച്ചു.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകം അടക്കമുള്ള സംസ്ഥാനങ്ങള്‍ നേരിടുന്നത് വന്‍ വിവേചനമാണ്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയ്ക്ക് അര്‍ഹമായ നികുതിവിഹിതവും കേന്ദ്ര ഗ്രാന്റുകളും വരള്‍ച്ച ദുരിതാശ്വാസവും കുടിശിക സഹിതം നല്‍കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഡല്‍ഹിയില്‍ നയിച്ച പ്രതിഷേധ ധര്‍ണ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മന്ത്രിമാരും കോണ്‍ഗ്രസ് എംഎല്‍എമാരും എംഎല്‍സിമാരും എംപിമാരും പങ്കെടുത്തു.

]]>
Thu, 08 Feb 2024 11:24:02 +0530 Editor
അയോദ്ധ്യയ്ക്ക് ശേഷം മഥുരയും കാശിയും; യോഗി ആദിത്യനാഥ് http://newsmalayali.com/4819 http://newsmalayali.com/4819 അയോദ്ധ്യയ്ക്ക് ശേഷം മഥുരയും കാശിയുമാണ് ബിജെപിയുടെ പട്ടികയില്‍ അടുത്തതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയിലെ മൂന്ന് സ്ഥലങ്ങള്‍ മാത്രമാണ് ഹിന്ദു വിഭാഗത്തിന് ആവശ്യം. അയോദ്ധ്യ, മഥുര, കാശി എന്നിവയാണ് ഹിന്ദു വിഭാഗത്തിന് ആവശ്യം. ഉത്തര്‍പ്രദേശ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്.

അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയപ്പോള്‍ രാജ്യം അതില്‍ സന്തോഷിച്ചു. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നേരത്തെ തന്നെ നടക്കുമായിരുന്നു. ബിജെപി ജനങ്ങള്‍ക്ക് നല്‍കുന്നത് വെറും വാഗ്ദാനങ്ങളല്ല. എന്നാല്‍ അയോദ്ധ്യ, മഥുര, കാശി എന്നിവിടങ്ങളിലെ വികസം തടസപ്പെടുത്തിയിരുന്നത് മുന്‍ സര്‍ക്കാരുകളാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

മുന്‍പ് അധികാരത്തിലുണ്ടായിരുന്ന സര്‍ക്കാരുകള്‍ക്ക് അയോദ്ധ്യയോടുള്ള സമീപനം നാം കണ്ടതാണ്. അയോദ്ധ്യയെ കര്‍ഫ്യൂവിന്റെയും നിരോധനങ്ങളുടെയും പരിധിയില്‍ കൊണ്ടുവന്നത് മുന്‍ സര്‍ക്കാരുകളാണ്. കാലങ്ങളോളം ഇത്തരം അനീതികള്‍ നേരിടേണ്ടി വന്നു. വ്യക്തമായി പറഞ്ഞാല്‍ അയോദ്ധ്യ നേരിട്ട 5000 വര്‍ഷം നീണ്ടുനിന്ന അനീതിയെ കുറിച്ചും പറയണമെന്നും യോഗി അറിയിച്ചു.

]]>
Thu, 08 Feb 2024 11:10:52 +0530 Editor
അജിത് പവാര്‍ വിഭാഗം ഇനി യഥാര്‍ത്ഥ എന്‍സിപി; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ http://newsmalayali.com/4818 http://newsmalayali.com/4818 മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അതികായകനായി അറിയപ്പെട്ടിരുന്ന ശരത് പവാറിന് വന്‍ തിരിച്ചടി. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗത്തെ ഔദ്യോഗിക പാര്‍ട്ടിയായി തെരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ചു.

എന്‍സിപി സ്ഥാപക നേതാവു കൂടിയായ ശരദ് പവാറിനു കനത്ത തിരിച്ചടിയാണ് കമ്മിഷന്റെ നടപടി. എംഎല്‍എമാരില്‍ ഏറിയ പങ്കും അജിതിനൊപ്പമാണ് എന്നതു കണക്കിലെടുത്താണ്, പാര്‍ട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും അജിത് പവാറിന് നല്‍കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചത്.

രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍, പുതിയ പേരു സ്വീകരിക്കാന്‍ ശരദ് പവാര്‍ വിഭാഗത്തിന് തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു മണിക്കുള്ളില്‍ പാര്‍ട്ടിയുടെ പുതിയ പേരും ചിഹ്നവും തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.

മഹാരാഷ്ട്ര വികാസ് അഘാടി (എംവിഎ) സഖ്യത്തിന് കനത്ത തിരിച്ചടിയായി കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് എന്‍സിപി പിളര്‍ത്തി അജിത് പവാര്‍ എക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന ബിജെപി സര്‍ക്കാരില്‍ ചേര്‍ന്നത്. ഇതിനു പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അഞ്ചാം തവണ അജിത് പവാര്‍ ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു.

നിയമസഭയിലെ ഭൂരിപക്ഷമാണ് അജിത് പവാര്‍ വിഭാഗത്തെ ഔദ്യോഗിക പാര്‍ട്ടിയായ അംഗീകരിക്കാന്‍ കാരണമെന്ന് കമ്മിഷന്‍ പറയുന്നു. സഭയിലെ 81 എന്‍.സി.പി. എം.എല്‍.എമാരില്‍ 51 പേരുടെയും പിന്തുണ അജിത്തിനായിരുന്നു. തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തോടെ എന്‍.സി.പിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്കും ഇനി അജിത് പവാര്‍ പക്ഷത്തിന് ഉപയോഗിക്കാം.

]]>
Wed, 07 Feb 2024 12:38:13 +0530 Editor
സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അവസാനിച്ചു http://newsmalayali.com/4816 http://newsmalayali.com/4816 സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരത്തില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുന്ന നടപടി 2022 മാര്‍ച്ചില്‍ അവസാനിച്ചെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് അവര്‍ ഇക്കാര്യത്തില്‍ വ്യക്തവരുത്തിയത്. ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുന്ന നടപടി അവസാനിപ്പിച്ചത് നിയമത്തിലെ വ്യവസ്ഥ പ്രകാരമായിരുന്നു അവര്‍ ലോകസഭയില്‍ വ്യക്തമാക്കി.

ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് കാലാവധി വര്‍ധിപ്പിക്കുമോയെന്നാണ് കൊല്ലം എംപി ലോകസഭയില്‍ ചോദിച്ചത്.

കോവിഡ് കാലത്ത് പണം ഇല്ലാത്തതിനാല്‍ കടമെടുത്താണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കിയത്. ഇപ്പോള്‍ സെസ് പിരിക്കുന്നത് നഷ്ടപരിഹാരം നല്‍കാന്‍ കടമെടുത്ത പണവും പലിശയും നല്‍കുന്നതിന് മാത്രമാണ്. അറ്റോണി ജനറലിന്റെ ഉപദേശമനുസരിച്ചും ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനപ്രകാരവും നഷ്ടപരിഹാര സെസ് ദീര്‍ഘിപ്പിച്ചിരിക്കുന്നതെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോകസഭയെ അറിയിച്ചു.

]]>
Wed, 07 Feb 2024 11:36:27 +0530 Editor
ബസ്സിന് മുകളില്‍ കയറി സെല്‍ഫി വീഡിയോ എടുത്ത് വിജയ്; പുതുച്ചേരിയില്‍ ഗതാഗതം സ്തംഭിച്ചു http://newsmalayali.com/4815 http://newsmalayali.com/4815 തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ പ്രതീക്ഷകളുണര്‍ത്തിയാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമാക്കിയത്. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ അവസാനത്തെ ചിത്രം ദളപതി 69 ആയിരിക്കുമെന്നും വിജയ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ ആദ്യമായി ആരാധകരുടെ മുന്നില്‍ എത്തിയിരിക്കുകയാണ് വിജയ്.

ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ ചിത്രത്തിന്റെ ലൊക്കേഷനില്‍ തന്നെ കാണാനെത്തിയ ആരാധകര്‍ക്കൊപ്പം വിജയ് എടുത്ത സെല്‍ഫി വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വിജയ് അഭിവാദ്യം ചെയ്ത സമയത്ത് ആയിരങ്ങളാണ് തടിച്ചുകൂടിയത്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറല്‍ ആയിട്ടുണ്ട്.

ഷൂട്ടിംഗിനായി താരം എത്തിയത് അറിഞ്ഞ് പുതുച്ചേരിയിലെ ടെസ്‌ക്‌സറ്റയില്‍സ് കോംപ്ലക്‌സിന് മുമ്പില്‍ താരത്തെ കാണാനായി ആരാധകര്‍ തടിച്ചുകൂടുകയായിരുന്നു. ഇതോടെ താരം ആരാധകരെ കാണാനായി എത്തുകയായിരുന്നു. ക്ലീന്‍ ഷേവ് ലുക്കിലാണ് താരം എത്തിയത്.

ബസ്സിന് മുകളിലേക്ക് താരം കയറിയതോടെ ആരാധകര്‍ ആവേശത്തിലായി. കയ്യില്‍ കരുതിയിരുന്ന പൂക്കള്‍ അവര്‍ താരത്തിന് മേലേക്ക് എറിഞ്ഞു. ആരാധകര്‍ക്കൊപ്പം സെല്‍ഫി വിഡിയോ പകര്‍ത്തിയതിന് ശേഷമാണ് താരം മടങ്ങിയത്. വിജയ് ആരാധകര്‍ തടിച്ചു കൂടിയതോടെ പുതുച്ചേരി കടലൂര്‍ റോഡില്‍ അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

അതേസമയം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി മത്സരിക്കില്ല. ഈ തിരഞ്ഞെടുപ്പില്‍ ആരെയും പിന്തുണക്കില്ലെന്ന് പറഞ്ഞ വിജയ് രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

]]>
Mon, 05 Feb 2024 13:43:55 +0530 Editor
'തമിഴക വെട്രി കഴകം' ദളപതി വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു http://newsmalayali.com/4813 http://newsmalayali.com/4813 തമിഴ് ചലച്ചിത്ര താരം ദളപതി വിജയ് തന്‍റെ രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘തമിഴക വെട്രി കഴകം’ എന്ന് പേര് നല്‍കിയിരിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്നും വിജയ് പ്രസ്താവനയിലൂടെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പാര്‍ട്ടിയുടെ ലോഗോയും കൊടിയും പുറത്തുവിടും.വരുന്ന ഏപ്രിലില്‍ പാര്‍ട്ടി ആദ്യ സമ്മേളനം നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നതിനായി മൊബൈല്‍ ആപ്പും പുറത്തിറക്കും. ഒരു കോടി അംഗങ്ങളെയാണ് തമിഴക വെട്രി കഴകം അംഗങ്ങളായി പ്രതീക്ഷിക്കുന്നത്.

വിജയ്യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുടെ യോഗം കഴിഞ്ഞ ദിവസങ്ങള്‍ പനയൂരില്‍ നടന്നിരുന്നു. ഈ യോഗത്തില്‍ വെച്ച് പാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തിരുന്നു. ആരാധക സംഘടനക്കപ്പുറം രക്തദാനം, ഭക്ഷണ വിതരണം തുടങ്ങി നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളിലും സംഘടന പങ്കാളികളായിരുന്നു.

തമിഴ്നാട്ടിലെ 234 നിയമസഭ മണ്ഡലങ്ങളില്‍ നിന്നായി എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും അവരുടെ മാതാപിതാക്കളെയും ആദരിക്കുന്ന ചടങ്ങ് മക്കള്‍ ഇയക്കം സംഘടിപ്പിച്ചിരുന്നു. പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വിജയ് നേരിട്ട് പൊന്നാട അണിയിച്ച് ക്യാഷ് അവാര്‍ഡ് നല്‍കുകയും ചെയ്തിരുന്നു. അച്ഛനമ്മമാരോട് കാശ് വാങ്ങി ഇനി വോട്ട് ചെയ്യരുതെന്ന് പറയണമെന്ന് കുട്ടികളോട് വിജയ് പറഞ്ഞിരുന്നു. പെരിയാറിനെയും അംബേദ്കറെയും കാമരാജരെയും കുറിച്ച് കൂടുതല്‍ പഠിക്കണമെന്നും വിജയ് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന് പിന്നാലെ കുട്ടികള്‍ ഇരുവുനേര പാഠശാലൈ, സൗജന്യ നിയമസഹായ കേന്ദ്രം, ഗര്‍ഭിണികള്‍ക്ക് സൗജന്യ യാത്രസൗകര്യം, വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കുള്ള ദുരിതാശ്വാസ സഹായം തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ മക്കള്‍ ഇയക്കം നടത്തിയിരുന്നു.

]]>
Sat, 03 Feb 2024 09:49:37 +0530 Editor
Union Budget 2024: 40,000 സാധാരണ ബോഗികളെ വന്ദേഭാരത് നിലവാരത്തിലേക്ക് ഉയർത്തും; കൂടുതൽ നഗരങ്ങളിൽ മെട്രോ http://newsmalayali.com/4805 http://newsmalayali.com/4805 വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് റെയില്‍വേ ഇടനാഴി സ്ഥാപിക്കുമെന്നും 40,000 സാധാരണ റെയില്‍ ബോഗികളെ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മെട്രോ റെയില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. അടുത്ത അഞ്ചുകൊല്ലത്തില്‍ പിഎംഎവൈയിലൂടെ രണ്ടുകോടി വീടുകള്‍ കൂടി നിര്‍മിച്ചുനല്‍കുമെന്നും ബജറ്റിൽ പറയുന്നു.

വ്യോമയാന മേഖലയില്‍ 570 പുതിയ റൂട്ടുകള്‍ സൃഷ്ടിക്കുകയും രാജ്യത്ത് 249 വിമാനത്താവളങ്ങള്‍ കൂടി നിർമിക്കുകയും ചെയ്യും. അഞ്ച് ഇന്റഗ്രേറ്റഡ് അക്വാ പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കുകയും മത്സ്യബന്ധനമേഖലയില്‍ 55 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.

പുതുതായി 35 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ആശാ വര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും ഉള്‍പ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ ഒരുകോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

സ്‌കില്‍ ഇന്ത്യ മിഷനിലൂടെ ഇതുവരെ 1.4 കോടി യുവാക്കള്‍ക്ക് പരിശീലനം നല്‍കി. മൂവായിരം പുതിയ ഐടിഐകള്‍ സ്ഥാപിച്ചു. ഏഴ് ഐഐടികള്‍, 16 ഐഐഐടികള്‍, 7 ഐഐഎം, 15 എഐഐഎംഎസ് എന്നിവ സ്ഥാപിച്ചു.

]]>
Thu, 01 Feb 2024 16:42:37 +0530 Editor
ആശ വര്‍ക്കര്‍മാരും അംഗന്‍വാടി ജീവനക്കാരും ആയുഷ്മാന്‍ പദ്ധതിയില്‍; വന്ദേഭാരത് നിലവാരത്തില്‍ 40000 ബോഗികള്‍; ബജറ്റ് പ്രഖ്യാപനങ്ങളുമായി നിര്‍മല സീതാരാമന്‍ http://newsmalayali.com/4804 http://newsmalayali.com/4804 പ്രധാനമന്ത്രി മോദിയുടെ ഭരണത്തിനു കീഴില്‍ രാജ്യം പുരോഗതിയിലേക്ക് കുതിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. അമൃതകാലത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രയത്‌നിച്ചു. സാമ്പത്തിക രംഗത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങളുണ്ടായി. ജിഎസ്ടി ഒരു രാജ്യം ഒരു നികുതി സാധ്യമാക്കി. സമ്പദ്‌രംഗം മികച്ച നിലയിലാണെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് നിര്‍മല ബജറ്റ് അവതരിപ്പിക്കുന്നത്. ഒരു കോടി വീടുകളില്‍ സോളാര്‍ പദ്ധതി നടപ്പിലാക്കും കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ആശ വര്‍ക്കര്‍മാരും അംഗന്‍വാടി ജീവനക്കാരും ആയുഷ്മാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് നിര്‍മല ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വന്ദേഭാരത് നിലവാരത്തില്‍ 40000 ബോഗികള്‍ നിര്‍മിക്കും

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. . ബജറ്റുമായി രാഷ്ട്രപതിയെ സന്ദര്‍ശിച്ച ശേഷമാണ് നിര്‍മല പാര്‍ലമെന്റിലെത്തിയത്. തിരഞ്ഞെടുപ്പു വര്‍ഷമായതിനാല്‍ എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം വരുന്ന സര്‍ക്കാരാകും പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് അവതരണം തുടങ്ങിയശേഷവും ഓഹരി വിപണയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല.

]]>
Thu, 01 Feb 2024 14:35:44 +0530 Editor
Paytmന് നിയന്ത്രണം; ഫെബ്രുവരി 29നുശേഷം നിക്ഷേപം സ്വീകരിക്കാനാകില്ലെന്ന് റിസർവ് ബാങ്ക് http://newsmalayali.com/4803 http://newsmalayali.com/4803 ഫെബ്രുവരി 29ന് ശേഷം പേടിഎമ്മിന്റെ പരിതിയിൽ വരുന്ന ഉപഭോക്തൃ അക്കൗണ്ട്, പ്രീപെയ്ഡ് ഉപകരണങ്ങൾ, വാലറ്റുകൾ, ഫാസ്‌ടാഗ് എന്നിവയിൽ പുതിയ നിക്ഷേപങ്ങളോ ടോപ്പ് അപ്പുകളോ ക്രെഡിറ്റ് ഇടപാടുകളോ സ്വീകരിക്കുന്നതിൽ നിന്ന് പേടിഎം പേയ്‌മെന്റ് ബാങ്കിനെ റിസർവ് ബാങ്ക് വിലക്കി. സമഗ്രമായ സിസ്റ്റം ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും ബാഹ്യ ഓഡിറ്റർമാരുടെ കംപ്ലയിൻസ് വാലിഡേഷൻ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിയാണ് നടപടി. നിരന്തരമായ വ്യവസ്ഥാ ലംഘനവും മെറ്റീരിയൽ സൂപ്രവൈസറി പ്രശ്നങ്ങളും കണക്കിലെടുത്താണ് വിലക്ക്. തുടർന്നുള്ള മേൽനോട്ട നടപടികൾ ആവശ്യമാണെന്ന് ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.

ഫെബ്രുവരി 29 ന് ശേഷം വാലറ്റുകളും ഫാസ്‌ടാഗുകളും പോലുള്ളവ ഇനി സാധ്യമല്ല. ക്രെഡിറ്റ് ഇടപാടുകൾ അല്ലെങ്കിൽ ടോപ്പ്-അപ്പുകൾ അനുവദിക്കുന്നതിൽ നിന്നും പേടിഎമ്മിന് വിലക്കുണ്ട്. പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിനെതിരെ ബുധനാഴ്ചയാണ് റിസർവ് ബാങ്ക് നടപടി എടുത്തത്.

നിലവിൽ പേടിഎം ഉപയോഗിക്കുന്നവരെ ഇത് ഗുരുതരമായി ബാധിച്ചേക്കില്ല. പുതിയ ഉപഭോക്താക്കൾക്ക് പേടിഎമ്മിൽ അക്കൗണ്ട് തുറക്കാനോ രജിസ്റ്റർ ചെയ്യാനോ ആകില്ല. അതായത് പുതിയതായി ആർക്കും പേടിഎമ്മിൽ ചേരാൻ സാധിക്കില്ല. നിലവിലുള്ള ഉപഭോക്താക്കൾക്ക് അവരുടെ സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് ഫെബ്രുവരി 29 ന് ശേഷം പണം അയയ്‌ക്കുന്നതിനോ സ്വീകരിക്കുന്നതിനോ പരിമിതിയുണ്ടാകും. അതായത്, എല്ലാവിധ ഓൺലൈൻ പേയ്മെന്റുകളും ലഭ്യമാകില്ലെന്ന് ചുരുക്കം.

പുതിയ കസ്റ്റമേഴ്സിന് പേടിഎമ്മിലേക്ക് ചേരാൻ സാധിക്കില്ല. ഫെബ്രുവരി 29ന് ശേഷം നിലവിലുള്ള ഉപയോക്താക്കൾക്ക് ഏതാനും നിയന്ത്രണങ്ങൾ പാലിക്കേണ്ടിവരും. പഴയ ഉപയോക്താക്കൾക്ക് പേടിഎം വാലറ്റുകളോ പേടിഎം ഫാസ്‌റ്റാഗുകളോ ഉപയോഗിക്കാൻ സാധിക്കില്ല. കൂടാതെ, മൊബിലിറ്റി കാർഡുകളും ഉപയോഗിക്കാനാകില്ല. ഷോപ്പിങ് ബില്ലുകൾക്കും പാർക്കിങ് ഫീ ബില്ലിനും ഉപയോഗിക്കുന്നവയാണ് മൊബിലിറ്റി കാർഡുകൾ.

ഫെബ്രുവരി 29ന് ശേഷം സേവിങ്സ് അക്കൗണ്ടിലേക്ക് പുതിയതായി പണം ചേർക്കാനാകില്ല. പേടിഎം പേയ്മെന്റ്സിൽ സേവിങ്സ് ഡിപ്പോസിറ്റ് നടക്കില്ലെന്ന് സാരം. ക്രെഡിറ്റ്, ഡെബിറ്റ് പേയ്മെന്റുകൾക്ക് നിയന്ത്രണം വന്നേക്കും. എന്നാൽ പേടിഎം വാലറ്റിലുള്ള ബാലൻസ് പിൻവലിക്കാൻ സാധിക്കും. എന്നാൽ പുതിയ നിക്ഷേപവും ടോപ്പ് അപ്പും സാധിക്കുന്നതല്ല. ഫണ്ട് ട്രാൻസ്ഫർ, ബിൽ പേയ്‌മെന്റ്സ്, യുപിഐ സർവീസ് എന്നിവയും ആർബിഐ വിലക്കി. ഫെബ്രുവരി 29ന് ശേഷം ഇവ പേടിഎമ്മിൽ അനുവദനീയമല്ല. AEPS, IMPS എന്നിവ വിലക്കിയിട്ടുള്ള ഫണ്ട് ട്രാൻസ്ഫറിൽ ഉൾപ്പെടുന്നില്ല.

പേടിഎമ്മിലൂടെ പുറത്തുള്ള ബാങ്കുകൾ വഴി നടത്തുന്ന ഇടപാടുകളെ ഇത് ബാധിക്കുമോ എന്നതിൽ വ്യക്തതയില്ല.

പേടിഎം ബാങ്കിങ് പ്രവർത്തനങ്ങൾക്കാണ് റിസർവ് ബാങ്കിന്റെ നിയന്ത്രണം വന്നിട്ടുള്ളത്. ഒരു എക്‌സ്‌റ്റേണൽ അക്കൗണ്ടിലേക്കാണ് കണക്‌റ്റ് ചെയ്‌തിട്ടുള്ളതെങ്കിൽ പ്രശ്നമാകില്ല. ഇങ്ങനെ നിങ്ങൾക്ക് Paytm വഴി UPI പേയ്‌മെന്റ് നടത്താവുന്നതാണ്.

വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെയും പേടിഎം പേയ്‌മെന്റ് സർവീസസ് ലിമിറ്റഡിന്റെയും നോഡൽ അക്കൗണ്ടുകൾ ഫെബ്രുവരി 29ന് മുൻപ്, എത്രയും പെട്ടെന്നുതന്നെ അവസാനിപ്പിക്കണമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. 2017 മെയ് 23 മുതൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച പേടിഎം വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് ജനപ്രീതി നേടിയത്. രാജ്യത്ത് വലിയ ഒരു വിഭാഗം ഉപയോക്താക്കൾ പണമിടപാടുകൾക്കായി പേടിഎമ്മിനെ ആശ്രയിക്കുന്നുണ്ട്.

]]>
Thu, 01 Feb 2024 09:46:08 +0530 Editor
റാണയ്ക്കും വെങ്കടേശിനും എതിരെ കേസ്! http://newsmalayali.com/4802 http://newsmalayali.com/4802 നടന്‍ റാണ ദഗുബതിക്കും കുടുംബത്തിനുമെതിരെ കേസ്. ഹൈദരാബാദിലെ ഡെക്കാന്‍ കിച്ചന്‍ റസ്റ്റോറന്റ് ഉടമ കെ.നന്ദകുമാറിന്റെ ഹര്‍ജിയിലാണ് കേസ് എടുത്തിരിക്കുന്നത്. റാണ, വെങ്കടേശ്, പിതാവ് സുരേഷ് ബാബു, സഹോദരന്‍ അഭിറാം ദഗുബതി എന്നിവര്‍ക്കെതിരെയാണ് കേസ്.

ഹൈദരാബാദ് ജൂബിലി ഹില്‍സില്‍ ദഗുബതി കുടുംബത്തിന്റെ വസ്തുവില്‍ സ്ഥിതി ചെയ്യുന്ന ഡെക്കാന്‍ കിച്ചന്‍ ഹോട്ടല്‍ തകര്‍ത്ത സംഭവത്തിലാണ് താരകുടുംബത്തിനെതിരെ കേസ് വന്നിരിക്കുന്നത്. നിയമവിരുദ്ധമായി ഹോട്ടല്‍ പൊളിച്ചെന്ന് ആരോപിച്ചാണ് ഡെക്കാന്‍ കിച്ചന്‍ ഉടമ കെ നന്ദകുമാര്‍ കേടതിയെ സമീപിച്ചത്.

ഹോട്ടല്‍ തകര്‍ത്തതോടെ 20 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഹോട്ടല്‍ വാടകക്ക് നല്‍കുന്നത് സംബന്ധിച്ച് കോടതി ഉത്തരവുണ്ടായിട്ടും വിലപിടിപ്പുള്ള കെട്ടിടം അനധികൃതമായി പൊളിച്ച് നശിപ്പിച്ച് ഫര്‍ണിച്ചറുകള്‍ കൊണ്ടുപോയെന്നും നന്ദകുമാര്‍ ആരോപിക്കുന്നുണ്ട്.

]]>
Wed, 31 Jan 2024 12:39:12 +0530 Editor
വിഷാംശം കലര്‍ന്ന ദ്രാവകം കുടിച്ചു, മായങ്ക് അഗര്‍വാള്‍ ആശുപത്രിയില്‍ http://newsmalayali.com/4800 http://newsmalayali.com/4800 വിമാനത്തില്‍വച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിനെ അഗര്‍ത്തലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷാംശം കലര്‍ന്ന ദ്രാവകം കുടിച്ചതിനെത്തുടര്‍ന്നു വായിലും തൊണ്ടയിലും പൊള്ളല്‍ അനുഭവപ്പെട്ട മയാങ്ക് വിമാനത്തിനുള്ളില്‍ ഛര്‍ദിക്കുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

വിമാനത്തില്‍ വച്ച് വെള്ളമാണെന്നു കരുതി തനിക്കു മുന്നില്‍ വച്ച ബോട്ടിലിലെ പാനീയം എടുത്ത് താരം കുടിക്കുകയായിരുന്നു. മായങ്ക് പലവട്ടം ഛര്‍ദിച്ചതോടെ അദ്ദേഹത്തെ അഗര്‍ത്തലയിലെ ഐഎല്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുപ്പത്തിമൂന്നുകാരന്‍ മായങ്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

രഞ്ജി ട്രോഫിയില്‍ ത്രിപുരയ്‌ക്കെതിരായ വിജയത്തിനുശേഷം രാജ്‌കോട്ട് വഴി ന്യൂഡല്‍ഹിയിലേക്കുള്ള മടക്കയാത്രയ്ക്കു ടീമിനൊപ്പം എത്തിയതായിരുന്നു മയാങ്ക്. സംഭവത്തില്‍ ദുരൂഹത പ്രകടിപ്പിച്ച് മായങ്ക് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നു വെസ്റ്റ് ത്രിപുരയിലെ എസ്പിയായ കെ കിരണ്‍ കുമാറാണ് പിടിഐയോടു പറഞ്ഞു.

വിമാനത്തില്‍ ഇരിക്കവെയാണ് തനിക്കു മുന്നിലുള്ള പൗച്ചില്‍ മായങ്ക് ഒരു ബോട്ടില്‍ കണ്ടത്. കുടിവെള്ളമാണെന്നു തെറ്റിദ്ധരിച്ച് അദ്ദേഹം അതു കുടിക്കുകയായിരുന്നു. തുടര്‍ന്ന് വായില്‍ വീക്കവും വ്രണങ്ങളും പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇപ്പോള്‍ മായങ്കിന്റെ അവസ്ഥ സാധാരണ നിലയിലേക്കു എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാനേജര്‍ സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ പരാതി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഈ വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും കിരണ്‍ കുമാര്‍ വ്യക്തമാക്കി.

]]>
Wed, 31 Jan 2024 12:12:31 +0530 Editor
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം; ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും http://newsmalayali.com/4799 http://newsmalayali.com/4799 പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. നാളെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റാണിത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുക. ലോക്സഭ തെര‍ഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുൻപ് ജനപ്രീയ ബജറ്റ് അവതരിപ്പിക്കാനായിരിക്കും സർക്കാർ നീക്കം.

അതേസമയം ബജറ്റ് അവതരണത്തിന്‍റെ തലേദിവസം സഭയില്‍ വെക്കുന്ന സാമ്പത്തിക സർവെ റിപ്പോർട്ട് ഇത്തവണ ഇല്ല. പകരം ധനമന്ത്രാലയം കഴിഞ്ഞ പത്ത് വർഷത്തെ ഇന്ത്യൻ സമ്പദ്‍രംഗത്തെ കുറിച്ചുള്ള അവലകോന റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്. ആദായ നികുതി ഇളവുകള്‍, ക്ഷേമപദ്ധതികള്‍. സ്ത്രീകള്‍ക്കും കർഷകർക്കുമുളള സഹായം അടക്കം ബജറ്റിലുണ്ടാകാനാണ് സാധ്യത. ബിജെപി വോട്ടുബാങ്കായ മധ്യവർഗത്തെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും ഉണ്ടാകും.

ആദായ നികുതിയില്‍ വലിയ ഇളവുകള്‍ക്ക് സാധ്യത നിലനില്‍ക്കുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലുള്ള വനിത കർഷകർക്ക് ആറായിരത്തില്‍ നിന്ന് 12,000 രൂപയാക്കി സഹായം വർധിപ്പിച്ചേക്കും. രാജ്യത്ത് ആകെ സ്ത്രീ കർഷകരില്‍ തന്നെ 13 ശതമാനത്തോളം പേർക്ക് മാത്രമാണ് ഭൂമിയുള്ളതെന്നതിനാല്‍ വലിയ ബാധ്യതക്ക് വഴിവെക്കില്ലെന്നതും പ്രഖ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. 2024 ല്‍ പാരീസ് ഒളിംപിക്സ് നടക്കാനിരിക്കുന്നത് കണക്കിലെടുത്ത് കായികരംഗത്തും പ്രഖ്യാപനങ്ങള്‍ വന്നേക്കും.

വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ രണ്ട് വലിയ പ്രശ്നങ്ങളെ സർക്കാർ ബജറ്റില്‍ എങ്ങനെ ഉൾക്കൊള്ളുമെന്നതിലും ആകാംഷ നിലനല്‍ക്കുന്നുണ്ട്. ഇലക്ട്രിക് വാഹന രംഗം, ഡിജിറ്റല്‍ മേഖലകളും ഊ‍ർജ്ജം പ്രഖ്യാപനങ്ങള്‍ക്ക് കാത്തിരിക്കുന്നു. 10 ദിവസം നീണ്ട് നില്‍ക്കുന്ന ബജറ്റ് സമ്മേളനം അടുത്ത മാസം ഒമ്പതിന് അവസാനിക്കും.

]]>
Wed, 31 Jan 2024 12:07:27 +0530 Editor
തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുന്നു; സീതാറാം യെച്ചൂരി http://newsmalayali.com/4798 http://newsmalayali.com/4798 തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുകയാണ് ബിജെപിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാശി ക്ഷേത്രത്തിന്റെയും മഥുര ക്ഷേത്രത്തിന്റെയും പേരില്‍ ഇപ്പോള്‍ തന്നെ പല തരം പ്രചാരണങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ബാബ്റി മസ്ജിദ് തകര്‍ത്തയിടത്ത് നിര്‍മിച്ച രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് രാജ്യത്ത് മതേതരത്വത്തിന്റെ മരണമണിയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പരിപാടിയാണ് അയോധ്യയില്‍ നടന്നത്. ഭരണഘടനയുടേയും സുപ്രീംകോടതി വിധിയുടേയും ലംഘനമാണിത്. മുഴുവന്‍ ചടങ്ങുകളും ഭരണകൂടം നേരിട്ട് സ്‌പോണ്‍സര്‍ ചെയ്തതാണ്.

സിപിഎം മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്നു. എന്നാല്‍ വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നതിനെ എതിര്‍ക്കും. ബിജെപി ഇതര സര്‍ക്കാരുകളെ നേരിടാന്‍ ഇഡിയെ ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പിന്റെ വഴി തീരുമാനിക്കുന്നത് ഇഡിയും കേന്ദ്ര സര്‍ക്കാര്‍ ഇറക്കുന്ന പണവുമാണ്. ഇന്ത്യ സഖ്യം നേരിടേണ്ടത് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയാണ്. സംസ്ഥാന തലത്തില്‍ സഖ്യ നീക്കങ്ങള്‍ സജീവമാക്കും. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ യോഗ്യനല്ല. സര്‍ക്കാരിനെതിരെ രാഷ്ട്രീയ പ്രേരിത അതിക്രമത്തിന് ഗവര്‍ണര്‍ മുതിരുകയാണെന്നും അദേഹം ആരോപിച്ചു.

]]>
Wed, 31 Jan 2024 12:00:40 +0530 Editor
Republic Day 2024 : ഇന്ത്യയുടെ സൈനികശക്തി വിളിച്ചോതി റിപ്പബ്ലിക്ക് ദിന പരേഡ്; കര്‍ത്തവ്യപഥിലെ പരേഡിൽ ഫ്രഞ്ച് സൈന്യവും http://newsmalayali.com/4793 http://newsmalayali.com/4793 രാജ്യത്തിന്റെ 75ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. കർത്തവ്യപഥിൽ സേനയുടെ റിപ്പബ്ലിക് ദിന പരേഡ് പൂർത്തിയായി. പിന്നാലെ രാജ്യത്തെ വിവിധ കലാരൂപങ്ങൾ അരങ്ങേറുകയാണ്. രാഷ്ട്രപതി ദ്രൗപതി മുർമുവും വിശിഷ്ടാതിഥിയായ ഇമ്മാനുവൽ മക്രോണും പ്രധാനമന്ത്രി നരേന്ദ്ര  മോദിയും കർത്തവ്യപഥിൽ സന്നിഹിതരാണ്.

യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി കർത്തവ്യപഥിൽ എത്തിയത്. രാഷ്ട്രപതി പതാക ഉയർത്തിയശേഷം ആരംഭിച്ച പരേഡിൽ ഇത്തവണ അണിനിരന്നതിൽ 80 ശതമാനവും വനിതകളാണ്. പരേഡിൽ 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമെ ഫ്രാൻസിന്റെ 2 റഫാൽ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനവും ഫ്ലൈപാസ്റ്റ് നടത്തി.

ടി 90 ടാങ്ക്, നാഗ് മിസൈൽ, പിനാക റോക്കറ്റ് ലോഞ്ചർ, കരയിൽ നിന്ന് ആകാശത്തേക്കു തൊടുക്കുന്ന മധ്യദൂര മിസൈൽ എന്നിവ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിന്റെ അടയാളമായി പരേഡിൽ അണിനിരന്നു. പുരുഷൻമാരും വനിതകളും ഉൾപ്പെട്ടതാണ് ബിഎസ്എഫ് സംഘം.

സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിൽ നിന്നുള്ള വനിതാ സേനാംഗങ്ങൾ ബൈക്ക് അഭ്യാസപ്രകടനം നടത്തി. 16 സംസ്ഥാനങ്ങളുടെയടക്കം 26 ഫ്ലോട്ടുകളാണ് അവതരിപ്പിച്ചത്. വ്യോമസേനയുടെ ഫ്ലൈപാസ്റ്റിൽ 51 വിമാനങ്ങൾ പങ്കെടുക്കും. വിമാന പൈലറ്റുമാരിൽ 15 പേർ വനിതകളാണ്.

]]>
Fri, 26 Jan 2024 13:25:17 +0530 Editor
രാഷ്ട്രീയ പാര്‍ട്ടി സജ്ജം, നിര്‍ണായക പ്രഖ്യാപനത്തിന് ഒരുങ്ങി ദളപതി http://newsmalayali.com/4790 http://newsmalayali.com/4790 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നടന്‍ വിജയ് പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴകം മാത്രമല്ല, രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന തീരുമാനത്തിനായി ഒരുങ്ങുകയാണ് വിജയ്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

ആരാധകസംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാനാണ് തീരുമാനം. ചെന്നൈയ്ക്ക് സമീപം പനയൂരില്‍ ചേര്‍ന്ന വിജയ് മക്കള്‍ ഇയക്കം നേതൃയോഗം ഇക്കാര്യം തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച ചര്‍ച്ച നടന്നു എന്നാണ് വിവരം.

പാര്‍ട്ടി രൂപവത്കരണ ചര്‍ച്ചകളില്‍ തമിഴ്നാട് കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കര്‍ണാടകം എന്നിവിടങ്ങളിലെ ആരാധകസംഘടനാ നേതാക്കളുമുണ്ട്. വിജയ് മക്കള്‍ ഇയക്കത്തിന് നിലവില്‍ തമിഴ്‌നാട്ടില്‍ താലൂക്ക് തലങ്ങളില്‍ വരെ യൂണിറ്റുകളുണ്ട്. ഐടി, അഭിഭാഷക, മെഡിക്കല്‍ രംഗത്ത് പോഷകസംഘടനകളുമുണ്ട്.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സൗജന്യ ട്യൂഷന്‍ കേന്ദ്രങ്ങള്‍, നിയമസഹായകേന്ദ്രം, ക്ലിനിക്കുകള്‍ എന്നിവ വിജയ് മക്കള്‍ ഈയക്കം ആരംഭിച്ചിരുന്നു. ഓരോ നിയമസഭാമണ്ഡലങ്ങളിലും പത്ത്, പ്ലസ്ടു ക്ലാസുകളില്‍ മികച്ച മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ഥികളെ കാഷ് അവാര്‍ഡ് നല്‍കി വിജയ് ആദരിച്ചിരുന്നു.

സംസ്ഥാനത്തെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാലകളും വിജയ് മക്കള്‍ ഇയക്കം ആരംഭിച്ചിരുന്നു. 10,000 ഓളം വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ആരംഭിച്ചിട്ടുണ്ട്. അതേസമയം, ക്യാപ്റ്റന്‍ വിജയകാന്തിനെ അവസാനമായി കാണാനെത്തിയ വിജയ്ക്ക് നേരെ ചെരുപ്പേറ് നടന്നിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ തൊട്ടടുത്ത ദിവസം തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി വിജയ് എത്തിയിരുന്നു.

]]>
Fri, 26 Jan 2024 13:10:18 +0530 Editor
ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപി അംഗത്വം സ്വീകരിച്ചു; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ http://newsmalayali.com/4788 http://newsmalayali.com/4788 കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റു ലഭിക്കത്തതിനെ തുടര്‍ന്ന് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ജഗദീഷ് ഷെട്ടാര്‍ വീണ്ടും മറുകണ്ടം ചാടി. കോണ്‍ഗ്രസ് ഹുബ്ലി -ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ സീറ്റു നല്‍കിയിട്ടും തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഷെട്ടാര്‍ ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് കോണ്‍ഗ്രസ് വിട്ട് അദേഹം വീണ്ടും ബിജെപിയില്‍ ചേര്‍ന്നത്.

ഡല്‍ഹിയില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടേയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിവൈ വിജേന്ദ്രയുടേയും സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. ഒരുവര്‍ഷത്തിന് ശേഷമാണ് ഷെട്ടാര്‍ ബിജെപിയില്‍ തിരിച്ചെത്തിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു ഷെട്ടാര്‍ വീണ്ടും ബിജെപി അംഗത്വം സ്വീകരിച്ചത്. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന വിശ്വാസത്തിലാണ് ബിജെപിയില്‍ തിരിച്ചെത്തിയതെന്ന് ഷെട്ടാര്‍ പറഞ്ഞു. എന്നാല്‍, ഷെട്ടാറിന്റെ തിരിച്ചുവരവിനെതിരെ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

]]>
Fri, 26 Jan 2024 13:05:50 +0530 Editor
തമിഴ്‌നാട്ടില്‍ മാധ്യമ പ്രവര്‍ത്തകന് വെട്ടേറ്റു; ആറംഗ അജ്ഞാത സംഘത്തിനായി അന്വേഷണം http://newsmalayali.com/4784 http://newsmalayali.com/4784 തമിഴ്‌നാട്ടില്‍ പൊലീസിന്റെ പണപ്പിരിവിന കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന് വെട്ടേറ്റു. ന്യൂസ് 7 ചാനലിന്റെ തിരുപ്പൂര്‍ റിപ്പോര്‍ട്ടര്‍ നേശപ്രഭുവിന് നേരെയാണ് ആക്രമണം നടന്നത്. തിരുപ്പൂര്‍ പല്ലടത്ത് ബുധനാഴ്ച രാത്രി ബൈക്കിലെത്തിയ അജ്ഞാത സംഘം നേശപ്രഭുവിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

പൊലീസുകാരുടെ പണപ്പിരിവിനെ കുറിച്ചും തമിഴ്‌നാട് സര്‍ക്കാരിന്റെ മദ്യവില്‍പ്പനശാല വഴി നടത്തുന്ന അനധികൃത മദ്യവില്‍പ്പനയെ കുറിച്ചും നേശപ്രഭു നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ ആരൊക്കെയോ പിന്തുടരുന്നതായി മാധ്യമ പ്രവര്‍ത്തകന്‍ പൊലീസിനെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന് മുന്‍പും ഇത്തരത്തിലൊരു ആശങ്ക നേശപ്രഭു പൊലീസുമായി പങ്കുവച്ചു. എന്നാല്‍ സ്റ്റേഷനില്‍ എത്തിയാല്‍ സുരക്ഷ നല്‍കാമെന്നായിരുന്നു പൊലീസിന്റെ മറുപടി. തുടര്‍ന്നാണ് നേശപ്രഭുവിന് അജ്ഞാതരായ ആറംഗ സംഘത്തിന്റെ ആക്രമണം നേരിട്ടത്.

ആക്രണത്തില്‍ മാധ്യമ പ്രവര്‍ത്തകന്റെ വലതുകൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. നേശപ്രഭുവിനെ തുടര്‍ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

]]>
Thu, 25 Jan 2024 21:28:11 +0530 Editor
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുവാഹത്തിയിൽ; യാത്രയ്ക്ക് അനുമതി നിഷേധിച്ച് അസം സർക്കാർ http://newsmalayali.com/4781 http://newsmalayali.com/4781 രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയിൽ. അസം സർക്കാരിന്റെ വിലക്കിനെ അവഗണിച്ചാണ് യാത്ര ഗുവാഹത്തിൽ എത്തുന്നത്. രാഹുൽ ഗാന്ധിക്ക് മാധ്യമങ്ങളെ കാണാൻ പോലും ഗുവാഹത്തിയിൽ അനുമതി ഇല്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

അതേസമയം ഗതാഗത കുരുക്കും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് യാത്രയ്ക്ക് അനുമതി നിഷേധിച്ചിരിക്കുന്നത് എന്നാണ് സർക്കാർ വിശദീകരണം. ഇന്നലെ അസമിൽ ബട്ടദ്രവ സത്ര സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. രാഹുലിനോടൊപ്പം ഉണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോൺഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു.

രാഹുൽഗാന്ധി നയിക്കുന്ന ന്യായ് യാത്രയ്ക്കെതിരെ അസമിൽ ബിജെപി പ്രതിഷേധം ശക്തമാണ്. മോറിഗാവിലെ ജാഗിറോഡിൽ ന്യായ് യാത്ര ബസ് കടന്നുപോകാൻ സാധിക്കാത്ത വിധത്തിൽ ബിജെപി പ്രവർത്തകർ തടിച്ചുകൂടുകയും പ്രതിഷേധിക്കയും ചെയ്തിരുന്നു. സംഘർഷ സാധ്യതമൂലം മോറിഗാവിൽ പൊതുപരിപാടിക്കും പദയാത്രയ്ക്കും പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

ഇതിനെ തുടർന്നുള്ള കോൺഗ്രസ്- ബിജെപി പ്രതിഷേധങ്ങളും വാദപ്രതിവാദങ്ങളും തുടരുന്നതിനിടെയാണ് യാത്ര ഇന്ന് ഗുവാഹത്തിയിൽ എത്തുന്നത്. വിദ്യാർത്ഥികൾ, സമൂഹത്തിലെ വിവിധ വിഭാഗത്തിൽപ്പെട്ട ആളുകൾ എന്നിവരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. കാൽനടയായും കാറിലും ബസിലുമായാണ് ഇന്നത്തെ യാത്ര.

]]>
Tue, 23 Jan 2024 11:59:35 +0530 Editor
ഒരു കോടി വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്ന് മോദി; 'പ്രധാനമന്ത്രി സൂര്യോദയ യോജന' പ്രഖ്യാപിച്ചു http://newsmalayali.com/4778 http://newsmalayali.com/4778 രാജ്യത്തെ ഒരു കോടി വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായി ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ് മോദിയുടെ സുപ്രധാന പ്രഖ്യാപനം. ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ പദ്ധതി നടപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് പ്രാവര്‍ത്തികമാകുന്നതോടെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബിൽ കുറയ്ക്കുക മാത്രമല്ല ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ചെയ്യുമെന്ന്  പ്രധാനമന്ത്രി പറഞ്ഞു.

“ലോകത്തിലെ എല്ലാ ജനങ്ങൾക്കും എപ്പോഴും ഊർജ്ജം ലഭിക്കുന്നത് സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തിൽ നിന്നാണ്. ഇന്ന്, അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുടെ ശുഭകരമായ അവസരത്തിൽ, ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടെ വീടുകളുടെ മേൽക്കൂരയിൽ സ്വന്തമായി സോളാർ റൂഫ് ടോപ്പ് സിസ്റ്റം ഉണ്ടായിരിക്കണം എന്ന എന്റെ ആഗ്രഹം കൂടുതൽ ശക്തിപ്പെട്ടു. അയോധ്യയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഞാൻ എടുത്ത ആദ്യ തീരുമാനം, 1 കോടി വീടുകളിൽ റൂഫ്‌ടോപ്പ് സോളാർ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സർക്കാർ “പ്രധാനമന്ത്രി സൂര്യോദയ യോജന” ആരംഭിക്കും എന്നതാണ്. ഇത് പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബിൽ കുറയ്ക്കുക മാത്രമല്ല, ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ചെയ്യും,” പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

]]>
Tue, 23 Jan 2024 08:03:06 +0530 Editor
ബിൽക്കീസ് ബാനു കേസ് ; 11 പ്രതികളും കീഴടങ്ങി http://newsmalayali.com/4775 http://newsmalayali.com/4775 ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളും ഗോദ്ര സബ് ജയിലിൽ കീഴടങ്ങി. സുപ്രീം കോടതി നൽകിയ സമയം അവസാനിക്കാൻ മിനിട്ടുകൾ അവശേഷിക്കുമ്പോഴാണ് നാടകീയമായി അർദ്ധരാത്രി പ്രതികൾ കീഴടങ്ങിയത്.

നേരത്തെ കീഴടങ്ങാനുള്ള സമയ പരിധി നീട്ടണം എന്നാവിശ്യപ്പെട്ട് പ്രതികൾ സുപ്രീം കോടതിയെ സമീപിപ്പിച്ചിരുന്നു.’അനാരോഗ്യം’, ‘ശീതകാല വിളകളുടെ വിളവെടുപ്പ്’, ‘മകന്റെ വിവാഹം’ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി സമയം നീട്ടണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇത് സമയപരിധി നീട്ടാനുള്ള പര്യാപ്‌തമായ കാരണളങ്ങല്ല എന്ന് കണ്ടെത്തിയ കോടതി പ്രതികളുടെ ആവശ്യം വിസമ്മതിക്കുകയായിരുന്നു.

ശിക്ഷ ഇളവ് ചെയ്യുന്നതിനുള്ള അപേക്ഷകൾ പരിഗണിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെട്ട മഹാരാഷ്ടയിലെ സർക്കാരിന് മാത്രമേ ഇളവിനുള്ള അപേക്ഷ പരിഗണിച്ച് ഉത്തരവിടാൻ അധികാരമുള്ളൂവെന്നും 251 പേജുള്ള വിധിന്യായത്തിൽ സുപ്രീം കോടതി പറഞ്ഞു.

ബകാഭായ് വോഹാനിയ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വോഹാനിയ, ഗോവിന്ദ് നായി, ജസ്വന്ത് നായി, മിതേഷ് ഭട്ട്, പ്രദീപ് മോർധിയ, രാധേഷ്യാം ഷാ, രാജുഭായ് സോണി, രമേഷ് ചന്ദന, ശൈലേഷ് ഭട്ട് എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികൾ.

p>ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 11 പ്രതികളെ അകാലത്തിൽ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ 2022 ഓഗസ്റ്റിൽ എടുത്ത തീരുമാനം 2024 ജനുവരി എട്ടിന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. മോചിതരായ എല്ലാ കുറ്റവാളികളും രണ്ടാഴ്ചയ്ക്കുള്ളിൽ കീഴടങ്ങണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

]]>
Mon, 22 Jan 2024 10:51:47 +0530 Editor
ആന്ധ്രയില്‍ സഹോദരങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം; വൈഎസ് ശര്‍മ്മിളയെ പിസിസി അദ്ധ്യക്ഷയായി നിയമിച്ച് കോണ്‍ഗ്രസ് http://newsmalayali.com/4770 http://newsmalayali.com/4770 ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ എസ് ശര്‍മിളയെ ആന്ധ്രാ പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷയായി നിയമിച്ചു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിയമന ഉത്തരവ് പുറത്തുവിട്ടത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിഡുഗു രുദ്ര രാജു കഴിഞ്ഞ ദിവസം രാജിവച്ച ഒഴിവിലാണ് നിയമനം. . അടുത്തിടെയാണ് മുന്‍ മുഖ്യമന്ത്രി വൈസ്.എസ്.രാജശേഖര റെഡ്ഡിയുടെ മകളായ വൈ.എസ്.ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തന്റെ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുകയായിരുന്നു അവര്‍. 

അടുത്ത കാലം വരെ കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ആന്ധ്രയില്‍ തിരിച്ചുവരവാണ് വൈ.എസ്.ആറിന്റെ മകളിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വിയോഗവും പിന്നാലെ നടത്തിയ ആന്ധ്ര വിഭജനവുമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ തകര്‍ച്ചയിലേക്ക് നയിച്ചത്. തുടര്‍ന്ന് ജഗന്‍ നടത്തിയ നീക്കങ്ങളും കോണ്‍ഗ്രസിന്റെ പതനം പൂര്‍ത്തിയാക്കി.

ജഗന്‍ രൂപീകരിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ കണ്‍വീനറായിരുന്നു ശര്‍മിള സഹോദരനുമായി കലഹിച്ച് വൈഎസ്ആര്‍ തെലുങ്കാന എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു. തെലുങ്കാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വൈ.എസ്. ശര്‍മിളയെ ആന്ധ്രയിലെത്തിച്ച് ജഗന് കടുത്ത വെല്ലുവിളി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് ആന്ധ്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് നിര്‍ണായക നീക്കം നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

]]>
Wed, 17 Jan 2024 10:46:24 +0530 Editor
'ഭാരത് ജോഡോ ന്യായ് യാത്ര'; രണ്ടാം ദിനത്തിലെ രാഹുൽ ഗാന്ധിയുടെ യാത്ര മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങളിലൂടെ http://newsmalayali.com/4764 http://newsmalayali.com/4764 കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിവസം. ഇന്ന് മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങളിലൂടെ രാഹുൽ ഗാന്ധി യാത്ര ചെയ്യും. കലാപം നടന്ന കാങ്പോക്പി, സേനാപതി എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി സംസാരിക്കും. വൈകിട്ടോടെ രാഹുൽ നാഗാലാൻഡ് അതിർത്തിയിൽ എത്തും. നാഗാലാൻഡിൽ രണ്ട് ദിവസമാണ് പര്യടനം നടത്തുക.

മണിപ്പൂരിലെ കലാപത്തിൽ ഇരയായ കുട്ടികളോടൊപ്പം ആണ് രാഹുൽ ഇന്നലെ ബസിൽ സഞ്ചരിച്ചത്. ബിജെപി വിതയ്ക്കുന്ന വിദ്വേഷത്തിന്റെ രാഷ്ട്രീയം തുറന്നുകാട്ടാനാണ് ന്യായ് യാത്രയെന്ന് യാത്രയ്ക്ക് തുടക്കം കുറിച്ച് സംസാരിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. മണിപ്പൂരിനോട് ബിജെപിക്ക് വിദ്വേഷമാണ്. ആ രാഷ്ട്രീയം തുറന്ന് കാട്ടാനാണ് ഭാരത് ജോഡേ ന്യായ് യാത്ര എന്നും രാഹുല്‍ പറഞ്ഞു.

മണിപ്പൂരില്‍ ഇന്നുവരേ മോദി എത്തിയിട്ടില്ല. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നാണ് ബിജെപി കരുതുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് മണിപ്പൂരില്‍ എത്തിയപ്പോള്‍ കണ്‍ മുന്നില്‍ കണ്ടത്. ലക്ഷക്കണക്കിന് ആളുകള്‍ ദുരിത കയത്തില്‍ മുങ്ങുമ്പോഴും പ്രധാനമന്ത്രി ഒന്നും സംഭവിക്കാത്ത മട്ടിലാണ് എന്നും രാഹുല്‍ പറഞ്ഞു.

സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാലും രാഹുലിനെ അനുഗമിക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എ രേവന്ത് റെഡ്ഡി, സുഖ്വിന്ദര്‍സിങ് സുഖു, പ്രവര്‍ത്തക സമിതിയംഗങ്ങള്‍, നിയമസഭാ കക്ഷി നേതാക്കള്‍ തുടങ്ങിയവരടക്കം കോണ്‍ഗ്രസിന്റെ നേതൃനിര ഒന്നടങ്കം യാത്രയില്‍ അണിനിരക്കുന്നുണ്ട്.

]]>
Mon, 15 Jan 2024 09:34:05 +0530 Editor
ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി എംകെ സ്റ്റാലിന്‍. http://newsmalayali.com/4762 http://newsmalayali.com/4762 മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്‍. ഡിഎംകെ യൂത്ത് വിങ് കോണ്‍ഫറന്‍സിനെ എതിര്‍ക്കുന്നവരാണ് ഇത്തരം അഭ്യൂഹങ്ങള്‍ പരത്തുന്നതെന്നും അദേഹം പറഞ്ഞു.

ആരോഗ്യസ്ഥിതി മോശമാണെന്ന അഭ്യൂഹങ്ങള്‍ സ്റ്റാലിന്‍ തള്ളി. ജനങ്ങളുടെ സന്തോഷമാണ് തന്റെ സന്തോഷമെന്നും അതിനുവേണ്ടി പരമാവധി പരിശ്രമിക്കുന്നുണ്ട്.

എനിക്ക് നല്ല സുഖമില്ലെന്നും വേണ്ടത്ര ഊര്‍ജസ്വലനല്ലെന്നുമാണ് അവര്‍ പറയുന്നത്. ആ വാര്‍ത്ത കണ്ട് ഞാന്‍ ചിരിച്ചുപോയി. എനിക്ക് എന്താണ് കുഴപ്പം? എന്നെപ്പറ്റിയല്ല, ജനങ്ങളെപ്പറ്റിയാണ് എന്റെ ചിന്ത. ജനങ്ങളുടെ സന്തോഷമാണ് എന്നെ ഊര്‍ജസ്വലനാക്കുന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള യുവാക്കള്‍ സേലത്തെ സമ്മേളനത്തിന് തയാറെടുക്കുമ്പോള്‍, കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ തന്റെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ”യൂത്ത് വിങ് കോണ്‍ഫറന്‍സില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുവദിക്കരുത്. സംസ്ഥാനത്തിന്റെ അവകാശങ്ങളും ഫെഡറലിസവും സംരക്ഷിക്കുകയാണ് സമ്മേളനത്തിന്റെ ഉദ്ദേശ്യം. ഇതിനെ എതിര്‍ക്കുന്നവര്‍ കുപ്രചരണങ്ങള്‍ നടത്തുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

]]>
Mon, 15 Jan 2024 09:03:35 +0530 Editor
ന്യായ് യാത്ര ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം തുറന്നുകാട്ടാന്‍; രാഹുല്‍ http://newsmalayali.com/4761 http://newsmalayali.com/4761 ബിജെപി വിതയ്ക്കുന്ന വിദ്വേഷത്തിന്റെ രാഷ്ട്രീയം തുറന്നുകാട്ടാനാണ് ന്യായ് യാത്രയെന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദേഹം. മണിപ്പൂരിനോട് ബിജെപിക്ക് വിദ്വേഷമാണ്. ആ രാഷ്ട്രീയം തുറന്ന് കാട്ടാനാണ് ഭാരത് ജോഡേ ന്യായ് യാത്ര എന്നും രാഹുല്‍ പറഞ്ഞു.

മണിപ്പൂരില്‍ ഇന്നുവരേ മോദി എത്തിയിട്ടില്ല. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നാണ് ബിജെപി കരുതുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് മണിപ്പൂരില്‍ എത്തിയപ്പോള്‍ കണ്‍ മുന്നില്‍ കണ്ടത്. ലക്ഷക്കണക്കിന് ആളുകള്‍ ദുരിത കയത്തില്‍ മുങ്ങുമ്പോഴും പ്രധാനമന്ത്രി ഒന്നും സംഭവിക്കാത്ത മട്ടിലാണ് എന്നും രാഹുല്‍ പറഞ്ഞു.

രാഹുലിനൊപ്പം കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എ രേവന്ത് റെഡ്ഡി, സുഖ്വിന്ദര്‍സിങ് സുഖു, പ്രവര്‍ത്തക സമിതിയംഗങ്ങള്‍, നിയമസഭാ കക്ഷി നേതാക്കള്‍ തുടങ്ങിയവരടക്കം കോണ്‍ഗ്രസിന്റെ നേതൃനിര ഒന്നടങ്കം യാത്രയില്‍ അണിനിരക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ സോണിയ ഗാന്ധി പങ്കെടുത്തില്ല.

യാത്രയുടെ ഉദ്ഘാടന വേദിയായി ആദ്യം തീരുമാനിച്ചിരുന്നത് ഇംഫാലില്‍ ആയിരുന്നുവെങ്കിലും സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തി മണിപ്പൂര്‍ സര്‍ക്കാര്‍ യാത്രാനുമതി നിഷേധിച്ചിരുന്നു. യാത്രയ്ക്കിടെ നേതാക്കള്‍ക്ക് സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ രാത്രി തങ്ങാന്‍ ആസം സര്‍ക്കാരും അനുമതി നിഷേധിച്ചിരുന്നു.

യാത്ര നാളെ നാഗാലാന്‍ഡില്‍ പ്രവേശിക്കും. 66 ദിവസം നീളുന്ന ബസ് യാത്രയില്‍ മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ 15 സംസ്ഥാനങ്ങളിലൂടെ രാഹുല്‍ സഞ്ചരിക്കും. 6713 കിലോമീറ്റര്‍ നീളുന്ന യാത്ര മുംബൈയില്‍ സമാപിക്കും.

2022 23 ല്‍ കന്യാകുമാരിയില്‍ നിന്നു കശ്മീരിലേക്കു ‘ഭാരത് ജോഡോ യാത്ര’ എന്ന പേരില്‍ നടത്തിയ പദയാത്രയുടെ രണ്ടാം ഘട്ടമെന്ന നിലയിലാണ് രാജ്യത്തിന്റെ കിഴക്കുനിന്നു പടിഞ്ഞാറേക്ക് രാഹുല്‍ സഞ്ചരിക്കുന്നത്. ദിവസവും ഏതാനും കിലോമീറ്റര്‍ പദയാത്രയുമുണ്ട്. ഏറ്റവുമധികം ദിവസം ചെലവിടുന്നത് യുപിയിലാണ്, 11 ദിവസം (1074 കിലോമീറ്റര്‍).

]]>
Mon, 15 Jan 2024 08:59:10 +0530 Editor
ഡൽഹിയിൽ റെഡ് അലർട്ട്; രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും കുറഞ്ഞ താപനില, വായുനിലവാരവും മോശം http://newsmalayali.com/4758 http://newsmalayali.com/4758 രാജ്യതലസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത് 3.6 ഡിഗ്രി സെല്‍ഷ്യസ് താപനില. ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. കേന്ദ്രകാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിക്ക് പുറമെ പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഢ് എന്നിവിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ യെല്ലോ അലര്‍ട്ടാണുള്ളത്. അതേസമയം തണുപ്പ് കുറയാന്‍ സാധ്യതയില്ലാത്തതിനാല്‍ അടുത്ത മൂന്ന് ദിവസം ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ടാണെന്നും ഐഎംഡി അറിയിച്ചു.

മോശം കാലാവസ്ഥ കാരണം ഡല്‍ഹിയിലേക്കുള്ള 18 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഒരു മണിക്കൂര്‍ മുതല്‍ ആറുമണിക്കൂര്‍ വരെയാണ് ഓരോ ട്രെയിനും വൈകിയോടുന്നത്. മൂടല്‍മഞ്ഞ് കാരണം ദൃശ്യപരിധി കുറഞ്ഞിരിക്കുന്നതിനാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള പല വിമാന സര്‍വ്വീസുകളും വൈകുന്നുണ്ട്. ഡല്‍ഹിയിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രമായ സഫ്ദാര്‍ജങ്‌ ഒബ്‌സര്‍വേറ്ററിയില്‍ ശനിയാഴ്ച രാവിലെ 05:30ന് 200 മീറ്റര്‍ ദൃശ്യപരിധിയാണ് രേഖപ്പെടുത്തിയത്.

വായുനിലവാര സൂചികയിലും (എക്യുഐ) ഡല്‍ഹി മോശം അവസ്ഥയില്‍ തന്നെ തുടരുകയാണ്. ഇന്ന് രാവിലെ ഒമ്പതുമണിക്ക് ഡല്‍ഹിയിലെ വായുനിലവാരം 365 ആണ്. വായുനിലവാരം 50 ആകുന്നതാണ് നല്ലത് എന്ന് കണക്കാക്കുന്നത്. 51 മുതല്‍ 100 വരെ തൃപ്തികരം, 101 മുതല്‍ 200 വരെ മിതമായത്, 201 മുതല്‍ 300 വരെ മോശം, 301 മുതല്‍ 400 വരെ വളരെ മോശം, 401 മുതല്‍ 500 വരെ അപകടകരം എന്നിങ്ങനെയാണ് വായുനിലവാരസൂചികയുടെ തരംതിരിവുകള്‍.

]]>
Sat, 13 Jan 2024 15:30:17 +0530 Editor
അടൽ സേതു: മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്; 21.8 കിലോമീറ്റർ നീളമുള്ള കടൽപാലം ഒരു വർഷം നൽകുന്നത് 100 കോടിയോളം രൂപയുടെ ഇന്ധനലാഭം http://newsmalayali.com/4757 http://newsmalayali.com/4757 രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (എംടിഎച്ച്എല്‍) യാഥാർത്ഥ്യമാകുന്നതോടെ മുംബൈയിൽ നിന്നും നവി മുംബൈയിലേക്കുള്ള ഗതാഗതം ഇനി കൂടുതൽ എളുപ്പമാകും. 21.8 കിലോമീറ്റർ നീളമുള്ള കടൽപാലം ഒരു വർഷം നൽകുന്നത് 100 കോടിയോളം രൂപയുടെ ഇന്ധനലാഭമാണ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഓർമയ്ക്കായി അടൽ സേതു എന്ന പേരിലും ഇത് അറിയപ്പെടും. കടൽപ്പാലം യാത്രക്കാർക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ ഇതിനോടകം തന്നെ സജ്ജമായികഴിഞ്ഞു.

മുംബൈയിൽ നിന്നും നവി മുംബൈയിലേക്ക് കേവലം 20 മിനിറ്റ് കൊണ്ട് ആളുകൾക്ക് യാത്ര ചെയ്ത് എത്താൻ സാധിക്കും. ഇതിനായി രണ്ടു മണിക്കൂർ ആവശ്യമായിരുന്നു. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക. യാത്ര സമയം ഗണ്യമായി കുറയ്ക്കുന്നതുകൊണ്ട്, ഇതുവഴി ആളുകൾക്ക് പ്രതിവർക്ഷം 10 ബില്യൺ ലിറ്റർ ഇന്ധനം ലാഭിക്കാം എന്നാണ് വിലയിരുത്തൽ. യാത്രക്കാർ പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും പോലീസ് പുറത്തിറക്കിയിട്ടുണ്ട്.

പാലത്തിൽ ഫോർ വീലറുകളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 100 ​​കിലോമീറ്ററായിരിക്കുമെന്ന് പോലീസ് അറിയിച്ചു. മോട്ടോർ ബൈക്കുകൾ, ഓട്ടോറിക്ഷകൾ, ട്രാക്ടർ, മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾ, സാവധാനത്തിൽ ഓടുന്ന വാഹനങ്ങൾ എന്നിവ കടൽപ്പാലത്തിൽ അനുവദിക്കില്ലെന്നും അധികൃതർ അറിച്ചിട്ടുണ്ട്. കാറുകൾ, ടാക്സികൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, മിനി ബസുകൾ, ടു ആക്സിൽ ബസുകൾ തുടങ്ങിയ വാഹനങ്ങൾക്ക് മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗപരിധി ഉണ്ടായിരിക്കും എന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പാലത്തിന്റെ കയറ്റത്തിലും ഇറക്കത്തിലും വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി പരിമിതപ്പെടുത്തുമെന്നും നിർദ്ദേശമുണ്ട്.

]]>
Fri, 12 Jan 2024 11:53:34 +0530 Editor
പ്രധാനമന്ത്രിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷനും; ശ്രദ്ധ കേന്ദ്രമായി തൃശൂര്‍; കേരളത്തിലെ ഇരുപത് സീറ്റിലും വിജയിക്കണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ http://newsmalayali.com/4754 http://newsmalayali.com/4754 പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ തൃശൂരിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. കോണ്‍ഗ്രസിന്റെ മഹാസമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദേഹം തൃശൂരിലെത്തുന്നത്. കാല്‍ ലക്ഷം ബൂത്ത് പ്രസിഡന്റുമാരെ അണിനിരത്തി യോഗം നടത്തുമെന്ന് എഐസിസി വ്യക്തമാക്കി.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടന്‍ സുരേഷ് ഗോപിയെ മുന്‍നിര്‍ത്തി ബിജെപി കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലമാണ് തൃശൂര്‍. പ്രധാനമന്ത്രി തൃശൂര്‍ എത്തിയത് ഈ ലക്ഷ്യത്തോടെയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചുണ്ടിക്കാട്ടി. അതുകൊണ്ടാണ് കോണ്‍ഗ്രസ് പ്രചരണവും തൃശൂരില്‍ നിന്ന് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ മുഴുവന്‍ ബൂത്ത് പ്രസിഡന്റുമാരെയും തൃശൂരില്‍ അണിനിരത്തിക്കൊണ്ടുള്ള ശക്തിപ്രകടനമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപത് സീറ്റും നേടണമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിര്‍ദേശിച്ചു.

ബൂത്ത് തലത്തില്‍ മൈക്രോ മാനേജ്മെന്റ് നടത്തണമെന്നും എഐസിസി ആരംഭിച്ച വാര്‍ റൂം മാതൃകയില്‍ സംസ്ഥാന, ജില്ലാ, ബൂത്ത് അടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേഷന്‍ സെന്ററുകള്‍ ഉടന്‍ തുറക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ദക്ഷിണേന്ത്യയില്‍ നിന്ന് എഴുപത് സീറ്റുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. കേരളത്തില്‍ കഴിഞ്ഞ തവണ പരാജയപ്പെട്ട ആലപ്പുഴ ഉള്‍പ്പടെ എല്ലാ സീറ്റുകളും നേടണമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുടെ യോഗത്തിലാണ് കോണ്‍ഗ്രസ് ദേശീയനേതൃത്വം ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

]]>
Fri, 12 Jan 2024 10:33:58 +0530 Editor
ശതകോടികളുടെ നിക്ഷേപം; വണ്‍ ട്രില്യന്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കുമെന്ന് സ്റ്റാലിന്റെ ഉറപ്പ്; 60,000 കോടിയെറിഞ്ഞ് റിലയന്‍സ്; http://newsmalayali.com/4751 http://newsmalayali.com/4751 2030നുള്ളില്‍, തമിഴ്നാടിനെ 1 ട്രില്യന്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്ന മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. തമിഴ്‌നാടിനെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രധാന ഘടകമാക്കി മാറ്റുകയെന്ന മഹത്തായ ലക്ഷ്യത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. ഈ ധാരണാപത്രങ്ങള്‍ ഉടന്‍ തന്നെ ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഏറെ സഹായകമാകുമെന്നതില്‍ സംശയമില്ല.

നിക്ഷേപം ആകര്‍ഷിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തിന്റെ കരുത്ത് പ്രദര്‍ശിപ്പിക്കുന്നതിനുമാണ് ആഗോള നിക്ഷേപക സംഗമം. രാജ്യത്തിന്റെ വളര്‍ച്ചയില്‍ തമിഴ്‌നാട് വലിയ പങ്ക് വഹിക്കുന്നതിനാലാണ് 2030ല്‍ വണ്‍ ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം മുന്നോട്ടുവയ്ക്കുന്നത്. നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ രാജ്യത്തെ മുന്‍നിര സംസ്ഥാനമാണ് തമിഴ്‌നാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്‌നാട് വണ്‍ ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ അധികം വൈകാതെ കൈവരിക്കുമെന്നാണ് വിശ്വാസമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. തമിഴ്‌നാട്ടില്‍ റിലയന്‍സ് 25,000 കോടിയും ജിയോ 35,000 കോടിയും നിക്ഷേപിച്ചിട്ടുണ്ട്. പുനരുപയോഗ ഊര്‍ജ മേഖലയില്‍ പുതിയ നിക്ഷേപം നടത്താന്‍ റിലയന്‍സ് തയാറാണ്. കാനഡ ആസ്ഥാനമായുള്ള ബ്രൂക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റ്, യുഎസ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ റിയാലിറ്റി എന്നിവയുമായി ചേര്‍ന്നുള്ള അത്യാധുനിക ഡേറ്റ സെന്റര്‍ ചെന്നൈയില്‍ ഉടന്‍ ആരംഭിക്കുമെന്നും അദേഹം പറഞ്ഞു.

ആഗോള നിക്ഷേപ സംഗമത്തിലൂടെ വമ്പന്‍ നിക്ഷേപങ്ങളാണ് തമിഴ്‌നാട്ടിലേക്ക് എത്തിച്ചിരിക്കുന്നത്. വൈദ്യുത വാഹന മേഖലയിലെ ഭീമന്‍ന്മാരായ വിയറ്റ്‌നാം കമ്പനി വിന്‍ഫാസ്റ്റ് തൂത്തുക്കുടിയില്‍ 16,000 കോടി രൂപ നിക്ഷേപിക്കും. പ്രതിവര്‍ഷം ഒന്നര ലക്ഷം വൈദ്യുത വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള നിര്‍മാണ ഹബ് സ്ഥാപിക്കും. കാഞ്ചീപുരത്ത് വൈദ്യുത വാഹന നിര്‍മാണം, വൈദ്യുത ബാറ്ററി നിര്‍മാണം, ഹൈഡ്രജന്‍ ഇന്നവേഷന്‍ വാലി എന്നിവയ്ക്കായി ഹ്യുണ്ടായ് 6,000 കോടി രൂപയുടെ നിക്ഷേപം

കൃഷ്ണഗിരിയില്‍ മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റിലേക്ക് ടാറ്റ ഇലക്ട്രോണിക്‌സ് 16,000 കോടിയുടെ നിക്ഷേപം നടത്തും. ആപ്പിള്‍ ഐ ഫോണിന്റെ ഘടകങ്ങള്‍ നിര്‍മിക്കുകയും അസംബ്ലിങ് നടത്തുകയും ചെയ്യും. 46,000ലേറെ പേര്‍ക്കു തൊഴില്‍ ലഭിക്കും.

വയര്‍ലെസ് കണക്ടിവിറ്റി, വൈഫൈ സാങ്കേതികവിദ്യ എന്നിവയുടെ വികസനവും ഗവേഷണവുമായി ബന്ധപ്പെട്ട് പ്രമുഖ ചിപ് നിര്‍മാതാക്കളായ ക്വാല്‍കോം 177 കോടി രൂപ മുടക്കി പുതിയ കേന്ദ്രം ആരംഭിക്കാനും ധാരണയായിട്ടുണ്ട്.

]]>
Thu, 11 Jan 2024 15:22:29 +0530 Editor
135 ബീച്ച് വില്ലകള്‍; 85 വാട്ടര്‍ വില്ലകള്‍; 220 മുറികളുള്ള രണ്ട് താജ് റിസോര്‍ട്ടുകള്‍; ലക്ഷദ്വീപിന്റെ മുഖം മാറ്റാന്‍ ടാറ്റ http://newsmalayali.com/4750 http://newsmalayali.com/4750 മാലിദ്വീപും ഇന്ത്യയുമായി ഉണ്ടായ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ലക്ഷദ്വീപിന്റെ മുഖം മാറ്റാന്‍ ടാറ്റ ഗ്രൂപ്പും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടെ ടൂറിസം സ്‌പോട്ട് ചാര്‍ട്ടില്‍ ഇടം പിടിച്ച ലക്ഷദ്വീപില്‍ വമ്പന്‍ റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കാനാണ് ടാറ്റ മുന്നോട്ട് വന്നിരിക്കുന്നത്.

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള താജ് ഗ്രൂപ്പായിരിക്കും റിസോര്‍ട്ടുകള്‍ നിര്‍മിക്കുക. ഇതതിനായി പ്ലാന്‍ 2026 ടാറ്റ തയ്യാറാക്കിയിട്ടുണ്ട്.്. പ്ലാന്‍ 2026ലൂടെ വിലുലമായ പ്രവര്‍്തനങ്ങളാണ് ടാറ്റാ ഗ്രൂപ്പ് തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ലക്ഷദ്വീപിലെ പ്രശസ്തമായ സുഹേലി, കദ്മത്ത് ദ്വീപുകളില്‍ ടാറ്റ ഗ്രൂപ്പിന്റെ രണ്ട് ആഡംബര റിസോര്‍ട്ടുകള്‍ 2026-ല്‍ തുറക്കും.

കഴിഞ്ഞ വര്‍ഷം അതായത് 2023 ജനുവരിയില്‍, ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലക്ഷദ്വീപില്‍ രണ്ട് താജ് ബ്രാന്‍ഡഡ് റിസോര്‍ട്ടുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

ട്വിറ്ററിലൂടെയാണ് ടാറ്റ ഗ്രൂപ്പ് നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ലക്ഷദ്വീപില്‍ വിനോദ സഞ്ചാരികള്‍ക്കായി താജ് റിസോര്‍ട്ടുകള്‍ ആണ് പണിയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച് മാലിദ്വീപ് മന്ത്രിമാര്‍ രംഗത്ത് എത്തിയതിന് പിന്നാലെയാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രഖ്യാപനം.

സുഹേലിയില്‍ നിര്‍മ്മിക്കുന്ന താജ് റിസോര്‍ട്ടില്‍ 110 മുറികള്‍ ഉണ്ടാകും. 60 ബീച്ച് വില്ലകളും, 50 വാട്ടര്‍ വില്ലകളും ആകും ഇവിടെ ഉണ്ടാകുക. കടമത്തിലെ ഹോട്ടലിലും 110 മുറികളുള്ള റിസോര്‍ട്ടാണ് നിര്‍മ്മിക്കുന്നത്. 75 ബീച്ച് വില്ലകളും 35 വാട്ടര്‍ വില്ലകളുമാണ് ഇവിടെ ഉണ്ടാകുക. ഇരു ഹോട്ടലുകളും വരുന്നതോട് കൂടി ലോകത്തെ തന്നെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ലക്ഷദ്വീപ് മാറും.

]]>
Wed, 10 Jan 2024 20:02:35 +0530 Editor
ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് ചെയ്യുന്നത് വിലക്കി; യുവതി ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി http://newsmalayali.com/4746 http://newsmalayali.com/4746 ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് ചെയ്യുന്നത് എതിര്‍ത്ത ഭര്‍ത്താവിനെ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ബീഹാറിലെ ബെഗുസാരയിലെ ഫഫൗട്ട് ഗ്രാമത്തിലാണ് സംഭവം നടന്നത്. മഹേശ്വര്‍ കുമാര്‍(25) എന്ന യുവാവ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലപ്പെട്ട മഹേശ്വര്‍ കുമാറിന്റെ ഭാര്യ റാണി കുമാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ആയിരുന്നു കൊലപാതകം നടന്നത്. കൊല്ലപ്പെട്ട മഹേശ്വര്‍ കൊല്‍ക്കത്തയില്‍ കൂലിപ്പണി ചെയ്ത് വരുകയായിരുന്നു മഹേശ്വര്‍. ഇയാള്‍ അടുത്തിടെയാണ് ബിഹാറിലേക്ക് മടങ്ങിയത്. ആറ് വര്‍ഷം മുന്‍പ് ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. റാണി കുമാരി പതിവായി ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് ചെയ്തിരുന്നു.

റാണിയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 9500ല്‍ അധികം ഫോളോവേഴ്‌സ് ഉണ്ട്. റാണി റീല്‍സ് ചെയ്യുന്നത് മഹേശ്വര്‍ എതിര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദമ്പതികള്‍ക്കിടയില്‍ തര്‍ക്കം പതിവായിരുന്നു. ഭാര്യയുടെ ഫഫൗട്ട് ഗ്രാമത്തിലാണ് മഹേശ്വര്‍ താമസിച്ചിരുന്നത്. സംഭവ ദിവസവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.

തര്‍ക്കം രൂക്ഷമായതോടെ റാണി യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി മഹേശ്വറിന്റെ സഹോദരന്‍ ഫോണ്‍ വിളിച്ചപ്പോള്‍ മറ്റൊരാളാണ് ഫോണെടുത്തത്. തുടര്‍ന്ന് മഹേശ്വറിന്റെ സഹോദരനും പിതാവും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് യുവാവിന്റെ ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് റാണിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

]]>
Tue, 09 Jan 2024 12:02:00 +0530 Editor
മുസ്ലിങ്ങള്‍ സ്വമേധയാ ഒഴിഞ്ഞുപോകണം; മഥുര ഉള്‍പ്പെടെ രണ്ടിടങ്ങള്‍ കൂടി പരിഗണനയില്‍; വിദ്വേഷ പ്രസംഗവുമായി ബിജെപി നേതാവ് http://newsmalayali.com/4738 http://newsmalayali.com/4738 മുസ്ലിം വിഭാഗത്തിനെതിരെ വീണ്ടും വിദ്വേഷ പ്രസംഗവുമായി കര്‍ണാടക മുന്‍ മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ. ക്ഷേത്രഭൂമിയില്‍ നിര്‍മ്മിച്ച പള്ളികളില്‍ നിന്ന് മുസ്ലിങ്ങള്‍ സ്വമേധയാ ഒഴിഞ്ഞുപോകണമെന്നും അല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നോ എത്ര പേര്‍ കൊല്ലപ്പെടുമെന്നോ പറയാനാവില്ലെന്നും ഈശ്വരപ്പ പറഞ്ഞു

ബെളഗാവിയില്‍ ഹിന്ദുത്വ കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു ഈശ്വരപ്പയുടെ വിദ്വേഷ പ്രസംഗം. മഥുര ഉള്‍പ്പെടെ രണ്ട് സ്ഥലങ്ങള്‍ കൂടി പരിഗണനയിലുണ്ട്. കോടതി വിധി വന്നാല്‍ ക്ഷേത്ര നിര്‍മാണവുമായി മുന്നോട്ട് പോകും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. അത്തരം മസ്ജിദുകളില്‍ നിന്ന് മുസ്ലിങ്ങള്‍ സ്വമേധയാ ഒഴിഞ്ഞുപോകണമെന്നും ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു.

ഒഴിഞ്ഞുപോയില്ലെങ്കില്‍ എത്ര പേര്‍ കൊല്ലപ്പെടും എന്തെല്ലാം സംഭവിക്കുമെന്ന് പറയാനാകില്ലെന്നും ഈശ്വരപ്പ അഭിപ്രായപ്പെട്ടു. വിദ്വേഷ പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ ആളാണ് ഈശ്വരപ്പ. കഴിഞ്ഞ ഡിസംബറില്‍ ഗദഗില്‍ ഇയാള്‍ നടത്തിയ പ്രസംഗവും ഏറെ വിവാദമായിരുന്നു

ക്ഷേത്രങ്ങള്‍ നശിപ്പിച്ച് നിര്‍മ്മിച്ച ഒരു മസ്ജിദും വെറുതെ വിടില്ല. അത്തരത്തിലുള്ള ഒരു പള്ളിയും ഈ രാജ്യത്ത് നിലനില്‍ക്കില്ല. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്ന് താന്‍ പ്രതിജ്ഞയെടുക്കുന്നതായും ഈശ്വരപ്പ അന്ന് പറഞ്ഞിരുന്നു.

]]>
Mon, 08 Jan 2024 13:17:47 +0530 Editor
അങ്കമാലി&കുണ്ടന്നൂര്‍ ആറ് വരിപ്പാതയായി ഉയര്‍ത്തും; എല്ലാ ദേശീയ പാതകളും വികസിപ്പിക്കും; കേരളത്തില്‍ ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ http://newsmalayali.com/4734 http://newsmalayali.com/4734 കേരളത്തില്‍ ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഗ്രീന്‍ ഫീല്‍ഡ് പദ്ധതിയുടെ ഭാഗമായി ഭാഗമായി ദേശീയപാതകള്‍ വികസിപ്പിക്കുമ്പോള്‍ യാത്രസമയത്തില്‍ മണിക്കൂറുകള്‍ ലാഭിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി വ്യക്തമാക്കി.

കേന്ദ്ര ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിച്ച മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും ഒന്‍പത് പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

പുതുതായി പ്രഖ്യാപിച്ച ഗ്രീന്‍ ഫീല്‍ഡ് പദ്ധതിയുടെ ഭാഗമായി എന്‍.എച്ച് 966 കോഴിക്കോട്- പാലക്കാട് പദ്ധതിയില്‍ പാലക്കാട് നിന്ന് കോഴിക്കോടേക്കുള്ള യാത്ര 4 മണിക്കൂറില്‍ നിന്ന് 1.5 മണിക്കൂറായി കുറക്കാന്‍ സാധിക്കും. എന്‍.എച്ച് -744 കൊല്ലം- ചെങ്കോട്ടൈ യാത്രാ സമയം 3 മണിക്കൂറില്‍ നിന്ന് ഒരു മണിക്കൂറായി കുറയും.

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ്, എന്‍.എച്ച് 85 കൊച്ചി- തേനി യാത്രാ സമയം എട്ട് മണിക്കൂറില്‍ നിന്നും മൂന്ന് മണിക്കൂറായി കുറയും. എസ്.എച്ച്1/ എന്‍.എച്ച് 183 തിരുവനന്തപുരം-കൊച്ചി, കുട്ട മലപ്പുറം സാമ്പത്തിക ഇടനാഴി, തിരക്കേറിയ എന്‍.എച്ച് 544ല്‍ അങ്കമാലി- കുണ്ടന്നൂര്‍ നാല് വരിപ്പാതയില്‍ നിന്നും ആറ് വരിപ്പാതയായി ഉയര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ആറുവരിപ്പാതയാകുന്ന ദേശീയപാതയുടെ ഭാഗമായി വരുന്ന മുബൈ-കന്ന്യാകുമാരി ഇടനാഴി കേരളത്തിന് വലിയ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് പ്രധാന പങ്ക് വിനോദ സഞ്ചാര മേഖലയ്ക്കുണ്ടെന്നും മൂന്നാറില്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും ഗഡ്ഗരി പറഞ്ഞു. സാങ്കേതിക കാരണങ്ങളാല്‍ നേരിട്ട് എത്താന്‍ കഴിയാത്തതില്‍ മന്ത്രി നിധിന്‍ ഗഡ്കരി ഖേദം അറിയിക്കുകയും ചെയ്തു.

]]>
Sat, 06 Jan 2024 11:40:04 +0530 Editor
ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യ സ്ഥാനത്തേക്ക്; ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം http://newsmalayali.com/4733 http://newsmalayali.com/4733 ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹമായ ആദിത്യ എൽ വൺ 126 ദിവസത്തെ യാത്രയ്ക്ക് ശേഷം ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകുന്നേരം നാല് മണിക്കും നാലരയ്ക്കും ഇടയിലാണ് ആദിത്യ ഒന്നാം ലഗ്രാ‍‌ഞ്ച് പോയിൻറിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിക്കുക. കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിനാണ്  പേടകത്തെ വിക്ഷേപിച്ചത്.

ദൗത്യം വിജയിച്ചാൽ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്ആർഒ. ബെംഗളുരൂവിലെ ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ് വർക്കിൽ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്.

ഏഴ് പേ ലോഡുകളാണ് ആദിത്യ എൽ വണ്ണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സൂര്യന്റെ കൊറോണയെ പഠിക്കാനുള്ള വിസിബിൾ എമിഷൻ ലൈൻ കൊറോണോഗ്രാഫ് അഥവാ VELC ആണ് ഒന്നാമത്തേത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സാണ് ഈ ഉപകരണം നിർമ്മിച്ചത്. പൂനെയിലെ ഇൻറർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്സ് വികസിപ്പിച്ച സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് അഥവാ SUIT ആണ് രണ്ടാമത്തെ ഉപകരണം.

സൂര്യനിൽ നിന്നുള്ള എക്സ് റേ തരംഗങ്ങളെ പഠിക്കാനുള്ള സോളാർ ലോ എൻർജി എക്സ് റേ സ്പെക്ട്രോ മീറ്റർ അഥവാ SoLEXS, ഹൈ എനർജി എൽ വൺ ഓർബിറ്റിങ്ങ് എക്സ് റേ സ്പെക്ട്രോമീറ്റർ അഥവാ HEL1OS എന്നിവയാണ് മറ്റ് രണ്ട് പേ ലോഡുകൾ.

സൂര്യനിൽ നിന്ന് വരുന്ന കണങ്ങളെ നിരീക്ഷിക്കാനുള്ള ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമന്റ് പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ എന്നീ ഉപകരണങ്ങളും ഒരു മാഗ്നെറ്റോമീറ്ററും ദൗത്യത്തിന്റെ ഭാഗമാണ്. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ സ്പേസ് ഫിസിക്സ് ലബോറട്ടറിയാണ് PAPA പേ ലോഡിന് പിന്നിൽ.

ഇന്ത്യൻ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ വ്യത്യസ്ത പരീക്ഷണ ഉപകരണങ്ങളുമായി ദൗത്യത്തിൽ നിർണായക പങ്കുവഹിക്കുന്നുവെന്നത് ആദിത്യ എൽ വണ്ണിൻറെ പ്രത്യേകതയാണ്. സൗരയൂധത്തെക്കുറിച്ചും സൂര്യനെക്കുറിച്ചും പുത്തൻ അറിവുകൾ ആദിത്യ സമ്മാനിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

]]>
Sat, 06 Jan 2024 10:32:15 +0530 Editor
ഇലക്ട്രല്‍ ട്രസ്റ്റുകള്‍ വഴിയുള്ള രാഷ്ട്രീയ ഫണ്ടിങ്ങില്‍ ബിജെപിക്ക് ലഭിച്ചത് കോടികള്‍. http://newsmalayali.com/4723 http://newsmalayali.com/4723 ഇലക്ട്രല്‍ ട്രസ്റ്റുകള്‍ വഴിയുള്ള രാഷ്ട്രീയ ഫണ്ടിങ്ങില്‍ ബിജെപിക്ക് ലഭിച്ചത് കോടികള്‍. 2022-23 വര്‍ഷത്തില്‍ ഇലക്ട്രല്‍ ട്രസ്റ്റുകള്‍ വഴി നടന്ന ഫണ്ടിങ്ങിൻറെ  മുക്കാല്‍ ശതമാനവും ബിജെപിക്കാണ് ലഭിച്ചത്.

തെലങ്കാനയിലെ മുന്‍ ഭരണകക്ഷിയായിരുന്ന ബിആര്‍എസിനും ഫണ്ടിങ്ങിൽ  നേട്ടമുണ്ടാക്കാനായിട്ടുണ്ട്. ആകെ ഫണ്ടിന്റെ 25 ശതമാനം ലഭിച്ചത് ബിആര്‍എസിനാണ്. യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്താണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ട്രല്‍ ട്രസ്റ്റുകള്‍ വഴി ഫണ്ട് അനുവദിക്കുന്നത്. രാജ്യത്താടെ 18 ഇലക്ട്രല്‍ ഫണ്ടുകളാണ് കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇലക്ഷന്‍ കമീഷന്‍ കണക്കുകള്‍ പ്രകാരം ആകെ അഞ്ച് ഇലക്ട്രല്‍ ഫണ്ടുകള്‍ വഴി 363.25 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തില്‍ രാഷ്ട്രീയപാര്‍ടികള്‍ക്ക് ലഭിച്ചിട്ടുള്ളത്.

പ്രുഡന്റ് ഇലക്ട്രല്‍ ട്രസ്റ്റ് വഴി 34 കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ആകെ 360 കോടി രൂപ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കി. മറ്റു നാല് ഇലക്ട്രല്‍ ട്രസ്റ്റുകള്‍ വഴി അഞ്ച് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ 3.25 കോടി രൂപയും കൈമാറി.
പ്രുഡന്റ് ട്രസ്റ്റ് വഴി കൈമാറിയ പണത്തില്‍ 259.08 കോടി രൂപ ബിജെപിയ്ക്കാണ് ലഭിച്ചത്. ബിആര്‍എസിന് 90 കോടി രൂപയും ലഭിച്ചു. വൈഎസ്ആര്‍സിപി, എഎപി, കോണ്‍ഗ്രസ് എന്നീ പാര്‍ടികള്‍ക്കായി 17.40 കോടി രൂപ ലഭിച്ചു. നേരത്തെ, ഇലക്ട്രല്‍ ബോണ്ടുകള്‍ വഴിയുള്ള പണസമാഹരണത്തിലും ബിജെപിയാണ് മുന്നിട്ട് നിന്നത്.

]]>
Fri, 05 Jan 2024 10:16:29 +0530 Editor
100 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകും; രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ഇനി ഭാരത് ജോഡോ ന്യായ് യാത്ര http://newsmalayali.com/4721 http://newsmalayali.com/4721 രാഹുൽ ഗാന്ധി നടത്താനിരുന്ന യാത്രയുടെ പേര് പരിഷ്ക്കരിച്ചു.ഭാരത് ന്യായ് യാത്ര, ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി.പര്യടനം നടത്തേണ്ട സംസ്ഥാനങ്ങളുടെ എണ്ണം കൂട്ടി.14 എന്നത് 15 സംസ്ഥാനങ്ങളാക്കി.പട്ടികയിൽ അരുണാചൽ പ്രദേശും ഉൾപ്പെടുത്തി. യാത്ര 11 ദിവസം ഉത്തർപ്രദേശിലൂടെ കടന്നുപോകും. 20 ജില്ലകളിലായി 1,074 കിലോമീറ്ററാണ് യാത്ര.മൊത്തം 110 ജില്ലകൾ, 100 ലോക്‌സഭാ സീറ്റുകൾ, 337 നിയമസഭാ സീറ്റുകൾ എന്നിവിടങ്ങളിലാണ് യാത്ര. ആകെ  സഞ്ചരിക്കേണ്ട ദൂരം 6,200 കിലോമീറ്ററിൽ നിന്ന് 6,700 കിലോമീറ്ററായി ഉയർത്തി.ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍ വിഴുപ്പലക്കൽ വേണ്ടെന്ന് പ്രസി‍ഡണ്ട് ഖർഗെ പറഞ്ഞു.പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കരുത് .അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും മല്ലികാർജ്ജുൻ ഖർഗെ എഐസിസി ഭാരവാഹിയോഗത്തിൽ ആവശ്യപ്പെട്ടു

]]>
Thu, 04 Jan 2024 21:31:55 +0530 Editor
ഭാരത് ജോഡോ ന്യായ് യാത്ര; രാഹുൽ ഗാന്ധിയുടെ യാത്രയുടെ പേര് മാറ്റി http://newsmalayali.com/4720 http://newsmalayali.com/4720 കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി നടത്താനിരിക്കുന്ന യാത്രയുടെ പേര് മാറ്റി. ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി. നേരത്തെ ഭാരത് ന്യായ് യാത്ര എന്നായിരുന്നു നിശ്ചയിച്ച പേര്. ഭാരത് ജോഡോയുടെ തുടർച്ചയായതിനാലാണ് പേര് മാറ്റം. യാത്രയുടെ റൂട്ടിലും മാറ്റം വരുത്തി. അരുണാചൽ പ്രദേശ് കൂടി ഉൾപ്പെടുത്തിയാണ് യാത്ര നടത്തുക.

ജനുവരി 14 മുതൽ ആരംഭിക്കും.ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ് എന്നു വിശേഷിപ്പിക്കാവുന്ന ഈ യാത്ര മണിപ്പൂരിൽ നിന്നും തുടങ്ങി മേഘാലയ, ബിഹാർ അടക്കം 15 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും.85 ജില്ലകളിലൂടെ യാത്ര കടന്നുപോകുന്നയാത്ര പ്രത്യേകം തയ്യാറാക്കിയ ബസിലാകും.

ചില സ്ഥലങ്ങളിൽ കാൽനടയായാകും സഞ്ചരിക്കുക. ജനുവരി 14 ന് ആരംഭിക്കുന്ന യാത്ര 6200 കിലോമീറ്റ‍ര്‍ സഞ്ചരിച്ച് മാർച്ച് 20 ന് മുംബൈയിലാണ് അവസാനിക്കുക. മണിപ്പൂരിന്റെ മുറിവുണക്കുന്നതിന്റെ ഭാഗമാണ് യാത്ര അവിടെ നിന്ന് തുടങ്ങുന്നതെന്നും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ഇത് ബാധിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ മണിപ്പൂരിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യ സഖ്യത്തിലെ കക്ഷികളെ യാത്രയിൽ പങ്കെടുപ്പിക്കുന്നതിൽ ആലോചന നടക്കുന്നതായി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചിരുന്നു.പ്രതിപക്ഷ നിരയിലെ സഖ്യ നീക്കങ്ങളെ യാത്ര ബാധിക്കില്ലെന്നാണ് വിശദീകരണം.

]]>
Thu, 04 Jan 2024 20:46:41 +0530 Editor
ബിജെപി ലക്ഷ്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ മാറ്റി നിർത്തുക; പ്രതികരിച്ച് കെജ്രിവാൾ http://newsmalayali.com/4717 http://newsmalayali.com/4717 മദ്യനയ അഴിമതി കേസിൽ അറസ്റ്റ് ചെയ്യുമെന്ന ഊഹാപോഹങ്ങൾ ശക്തമാകുന്നതിനിടെ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മൂന്നാമത്തെ സമൻസ് കഴിഞ്ഞ ദിവസം അവഗണിച്ചചിനു പിറകെയാണ് കെജ്രിവാളിന്റെ പ്രതികരണം.“കഴിഞ്ഞ രണ്ട് വർഷമായി നിങ്ങൾ ഷരാബ് ഗോട്ടാല എന്ന വാക്ക് പലതവണ കേട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി റെയ്ഡുകൾ നടന്നിട്ടുണ്ട്. ഒരു രൂപ പോലും ഏജൻസികൾ കണ്ടെത്തിയില്ല. പണം എവിടെപ്പോയി? അത് വായുവിൽ അപ്രത്യക്ഷമായോ? അഴിമതി നടന്നിട്ടില്ല എന്നതാണ് സത്യം,” കെജ്‌രിവാൾ ഒരു വീഡിയോയിൽ പറയുന്നു.

മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കളെ വേട്ടയാടാൻ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് ബിജെപി കളിക്കുകയാണ്. മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ, സഞ്ജയ് സിംഗ് എന്നിവർ ജയിലിൽ കിടക്കുന്നത് അഴിമതിയിൽ ഏർപ്പെട്ടതുകൊണ്ടല്ല, മറിച്ച് അവർ ബിജെപിയിൽ ചേരാൻ വിസമ്മതിച്ചതുകൊണ്ടാണ്, ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തിരുന്നെങ്കിൽ, ഞങ്ങൾ ഇപ്പോൾ ബിജെപിയിൽ ചേരുമായിരുന്നു,എങ്കിൽ ക്ലീൻ ചിറ്റ് കിട്ടുമായിരുന്നുവെന്നും” കെജ്രിവാൾ പറഞ്ഞു.

“ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് പല എഎപി നേതാക്കളെയും പ്രതി ചേർത്തിട്ടുണ്ട്. തെളിവുകളൊന്നുമില്ലാതെ തന്നെ അവർ ജയിലിൽ കഴിയുകയാണ്. ഇപ്പോൾ എന്നെ അറസ്റ്റ് ചെയ്യാൻ ബിജെപി ശ്രമിക്കുന്നു. എന്റെ ഏറ്റവും വലിയ ശക്തി സത്യസന്ധതയാണ്. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് എന്നെ അപകീർത്തിപ്പെടുത്താനും പ്രതിച്ഛായ വ്രണപ്പെടുത്താനും ബിജെപി ശ്രമിക്കുന്നു. ”കെജ്‌രിവാൾ ആരോപിച്ചു. ഇഡി അയച്ച സമൻസുകൾ നിയമവിരുദ്ധമാണെന്ന് തന്റെ അഭിഭാഷകർ തന്നോട് പറഞ്ഞതായി ഡൽഹി മുഖ്യമന്ത്രി സൂചിപ്പിച്ചു.നിയമവിരുദ്ധ സമൻസുകൾ പിന്തുടരണോ? എന്ന് ചോദിച്ച കെജ്രിവാൾ തനിക്ക് നിയമപരമായ സമൻസ് അയച്ചാൽ സഹകരിക്കുമെന്നും വ്യക്തമാക്കി.

“ബിജെപിക്ക് അന്വേഷിക്കാൻ ഒന്നുമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ നിന്ന് തടയാനാണ് അവർ ആഗ്രഹിക്കുന്നത്. അല്ലെങ്കിൽ, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിനാണ് വിളിപ്പിക്കുന്നത്? രണ്ട് വർഷമായി അന്വേഷണം നടക്കുന്നു, എട്ട്. മാസങ്ങൾക്കുമുമ്പ് സിബിഐ വിളിച്ച് ചോദ്യം ചെയ്തു, സിബിഐ ചോദിച്ചതിന് എല്ലാ ഉത്തരങ്ങളും നൽകിയിരുന്നു. പക്ഷേ,ഇപ്പോൾ തന്നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാൻ ശ്രമിക്കുവെന്നും കെജ്രിവാൾ പറഞ്ഞു.

]]>
Thu, 04 Jan 2024 16:19:12 +0530 Editor
വൈഎസ് ശര്‍മ്മിള കോണ്‍ഗ്രസില്‍; എഐസിസി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്വീകരണം http://newsmalayali.com/4715 http://newsmalayali.com/4715 ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകള്‍ വൈഎസ് ശര്‍മ്മിള കോണ്‍ഗ്രസില്‍. ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി കൂടിയായ ശര്‍മ്മിളയെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സ്വീകരണം നല്‍കി.

ഇതോടെ ശര്‍മ്മിള നേതൃത്വം നല്‍കുന്ന വൈഎസ്ആര്‍ടിപി കോണ്‍ഗ്രസില്‍ ലയിച്ചു. ശര്‍മ്മിളയിലൂടെ ആന്ധ്രയില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ ഉടച്ചുവാര്‍ക്കലിന് കരുത്തുറ്റ കരങ്ങള്‍ വേണമെന്ന് പാര്‍ട്ടിയ്ക്കറിയാം.

തെലുങ്ക് നാട്ടില്‍ സുപരിചതയായ വൈഎസ് ശര്‍മ്മിളയ്ക്ക് നിലവില്‍ തെലങ്കാനയില്‍ ബിആഅര്‍എസിനെ തോല്‍പ്പിച്ച് സര്‍ക്കാരുണ്ടാക്കാനായ കോണ്‍ഗ്രസ് നേതൃത്വത്തെ പോലെ ഇപ്പോഴുണ്ടായ അനുകൂല സാഹചര്യത്തില്‍ പാര്‍ട്ടിയെ വളര്‍ത്താനാകുമെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്. നേരത്തെ ജഗന് അനുകൂലമായി തിരഞ്ഞെടുപ്പ് പിടിച്ചെടുത്തു നല്‍കിയതില്‍ ശര്‍മ്മിളയുടെ പങ്കും അവരുടെ പദയാത്രയും വലുതായിരുന്നു. ജനങ്ങള്‍ക്ക് ഇടയില്‍ കോണ്‍ഗ്രസിന്റെ അതികായനായ വൈഎസ്ആറിനുള്ള സ്വാധീനം മകളിലൂടെ ഉറപ്പിച്ച് നിര്‍ത്താമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

2012ല്‍ ആന്ധ്രാപ്രദേശില്‍ നിന്ന് തെലങ്കാന വിഭജിച്ചിട്ടില്ലാത്ത കാലത്താണ് വൈഎസ്ആറിന്റെ മകള്‍ തെലുങ്ക് നാട്ടില്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസുമായി എതിരഭിപ്രായം ഉണ്ടായിരുന്ന ജഗന്‍ മോഹന്‍ റെഡ്ഡി കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞ് വൈഎസ്ആര്‍സിപി രൂപീകരിച്ചു.

ജഗനൊപ്പം 18 എംഎല്‍എമാരും ഒരു കോണ്‍ഗ്രസ് എംപിയും രാജിവച്ചുത് ഉപതിരഞ്ഞെടുപ്പുകള്‍ക്ക് വഴിയൊരുക്കി. പിന്നാലെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ജഗന്‍ തടവറയില്‍ കിടന്നപ്പോള്‍ അമ്മ വൈഎസ് വിജയമ്മയും സഹോദരി വൈഎസ് ശര്‍മിളയും വൈഎസ്ആര്‍സിപിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുകയും തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുകയും ചെയ്തിരുന്നു.

ശര്‍മ്മിളയുടെ 3000 കിലോമീറ്റര്‍ ദൂരം പദയാത്ര ജഗന് അനുകൂലമായി ജനമനസ് ഉറപ്പിച്ചു നിര്‍ത്തിയതിന് പിന്നാലെ മുഖ്യമന്ത്രി കസേരയില്‍ വൈഎസ്ആറിന്റെ പുത്രനെ എത്തിക്കുന്നതിനും കാരണമായി. പക്ഷേ അധികാരത്തിലേറിയപ്പോള്‍ ജഗന്‍, ശര്‍മ്മിളയെ അടക്കം പലരേയും അധികാര ഇടനാഴിയില്‍ ഒഴിവാക്കി നിര്‍ത്താന്‍ ശ്രമിച്ചു. രാഷ്ട്രീയത്തില്‍ കഴിവ് തെളിയിച്ച ശര്‍മ്മിള അങ്ങനെയാണ് സഹോദരനുമായി തെറ്റിപ്പിരിഞ്ഞത്.

ശര്‍മ്മിള പിന്നീട് വൈഎസ്ആര്‍ടിപി എന്ന പാര്‍ട്ടി രൂപീകരിക്കുകയും അമ്മ വൈഎസ് വിജയമ്മയെ ഒപ്പം നിര്‍ത്തി പാര്‍ട്ടി ബലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ശര്‍മ്മിള സഹോദരന്‍ ജഗനുമായി ഉടക്കി പിരിഞ്ഞു വേറെ പാര്‍ട്ടി ഉണ്ടാക്കിയെങ്കിലും ആന്ധ്രയില്‍ ജഗന് ഭീഷണിയാകാന്‍ താല്‍പര്യപ്പെടാതെ തെലങ്കാനയിലേക്ക് തന്റെ പ്രവര്‍ത്തന മണ്ഡലം മാറ്റുകയാണ് ചെയ്തത്.

തെലങ്കാനയില്‍ കോണ്‍ഗ്രസുമായി ലയിക്കാന്‍ തെലങ്കാന തിരഞ്ഞെടുപ്പിന് മുമ്പ് ശര്‍മ്മിള പലവിധ ചര്‍ച്ചകള്‍ നടത്തിയെങ്കിലും രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ നടന്ന മുന്നേറ്റങ്ങളെ കണക്കിലെടുത്ത് പാര്‍ട്ടി ഹൈക്കമാന്‍ഡ് തെലങ്കാനയിലെ ലയനത്തില്‍ താല്‍പര്യം കാണിച്ചില്ല. തെലങ്കാനയില്‍ രേവന്തും കൂട്ടരും വിജയിക്കുമെന്ന് ഉറച്ചു വിശ്വസിച്ച കോണ്‍ഗ്രസ് ശര്‍മ്മിളയോട് തെലങ്കാന വിട്ട് ആന്ധ്രയിലേക്ക് ഇറങ്ങാന്‍ നിര്‍ദ്ദേശിച്ചു.

തെലങ്കാനയിലല്ല ആന്ധ്രയിലാണ് ശര്‍മിള വേണ്ടതെന്നും ആന്ധ്രയില്‍ കേന്ദ്രീകരിക്കാനുമായിരുന്നു കോണ്‍ഗ്രസ് തെലങ്കാന ഘടകവും ഹൈക്കമാന്‍ഡും മുന്നോട്ടുവച്ച നിര്‍ദേശം. തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയത്തിനായി മല്‍സരിക്കാതെ കോണ്‍ഗ്രസിനെ പിന്തുണച്ച ശര്‍മ്മിളയും കൂട്ടരും ഇതോടെ ലയന സാധ്യതകള്‍ ഉറപ്പിച്ചു നിര്‍ത്തി. ആന്ധ്രയിലിറങ്ങാന്‍ ശര്‍മ്മിളയുടെ വിമുഖത മാറിയതോടെ ഈ ആഴ്ച തന്നെ ആന്ധ്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ണായക സ്ഥാനത്തേക്ക് ശര്‍മ്മിള എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.

]]>
Thu, 04 Jan 2024 15:56:43 +0530 Editor
റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി പരേഡ്; മണിപ്പൂരില്‍ നിന്നുള്ള വീഡിയോ http://newsmalayali.com/4712 http://newsmalayali.com/4712 മണിപ്പൂരില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിന് പിന്നാലെ റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി തീവ്ര മെയ്തി വിഭാഗത്തിന്റെ പരേഡ്. മെഷീന്‍ ഗണ്ണുകള്‍ ഉള്‍പ്പെടെ അത്യാധുനിക ആയുധങ്ങളുമായി സൈനിക യൂണിഫോമില്‍ തുറന്ന വാഹനത്തില്‍ ഒരു സംഘം യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

മെയ്തിയിലെ തീവ്രവിഭാഗമായ അരംഭയ് തെങ്കോലിലെ അംഗങ്ങളാണ് പരേഡ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇംഫാല്‍ താഴ്‌വരയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. അത്യാധുനിക ആയുധങ്ങള്‍ ഇവരുടെ പക്കല്‍ എങ്ങനെ എത്തിയെന്നതില്‍ വ്യക്തതയില്ല. മ്യാന്‍മാറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ആയുധങ്ങള്‍ എത്തുന്നതായി ഇന്റലിജന്‍സ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് നടന്ന വെടിവെയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. 14 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. തൗബാല്‍ ജില്ലയിലെ ലിലോങ് മേഖലയിലാണ് അക്രമം അരങ്ങേറിയത്. പൊലീസ് വേഷം ധരിച്ച് നാല് വാഹനങ്ങളിലായെത്തിയ സംഘം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ നാട്ടുകാര്‍ അക്രമികളുടെ വാഹനങ്ങള്‍ക്ക് തീയിട്ടു. വെടിവെയ്പ്പിനെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ സേനകളെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ സംഘര്‍ഷ മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മണിപ്പൂരിന്റെ താഴ്വാര ജില്ലകളായ തൗബാല്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, കാക്കിംഗ്, ബിഷ്ണുപൂര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

വെടിവെയ്പ്പില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് അറിയിച്ചു. ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

]]>
Tue, 02 Jan 2024 22:12:33 +0530 Editor
ആസാമിൽ ആയിരത്തോളം സ്വകാര്യ മദ്രസകൾ ഉടൻ പൂട്ടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ http://newsmalayali.com/4709 http://newsmalayali.com/4709 സംസ്ഥാനത്തെ ആയിരത്തോളം സ്വകാര്യ മദ്രസകൾ അടച്ചുപൂട്ടാൻ ആവശ്യപ്പെടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തന്റെ ഔദ്യോഗിക വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെ അസമിലെ 1281 മദ്രസകൾ ജനറൽ സ്‌കൂളാക്കിയതായി മാറ്റിയതായി അസം സർക്കാർ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മദ്രസകളുടെ പേര് മിഡിൽ ഇംഗ്ലീഷ് സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ് പുതിയ നീക്കം.

നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മൂവായിരത്തിലധികം സ്വകാര്യ മദ്രസകളുടെ എണ്ണം രണ്ടായിരമാക്കുമെന്നും ആസാം പോലീസും വിദ്യാഭ്യാസ വകുപ്പും ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ വരും ദിവസങ്ങളിൽ 1000 സ്വകാര്യ മദ്രസകൾ കുറയ്ക്കാൻ കഴിയുമെന്നും ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. ഈ വിഷയത്തിൽ സ്വകാര്യ മദ്രസകളുമായി ആസാം സർക്കാരിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം ആസാമിലെ തദ്ദേശീയരായ മുസ്ലീങ്ങളുടെ പ്രത്യേക സെൻസസ് സർക്കാർ നടത്തുമെന്നും അദ്ദേഹം മറ്റൊരു പ്രസ്താവനയിൽ പറഞ്ഞു. 2024-ഓടെ തദ്ദേശീയ മുസ്ലീങ്ങളുടെയും അസാമിലെ മുസ്ലീങ്ങളുടെയും സെൻസസ് പൂർത്തിയാകുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ ഉറപ്പു നൽകി.

“അസാമീസ് മുസ്ലീം കമ്മ്യൂണിറ്റി എന്നറിയപ്പെടുന്ന അഞ്ച് വ്യത്യസ്ത സമുദായങ്ങൾക്കിടയിലുള്ള സെൻസസ് നടത്തണമെന്ന ആവശ്യം ഞങ്ങൾ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ഇപ്പോൾ ആസാമീസ് മുസ്ലീങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളും വാർഡുകളും മറ്റ് സ്ഥലങ്ങളും പരിശോധിച്ചു വരികയാണ്. 2024ഓടെ ഈ സെൻസസ് പൂർത്തിയാകും" എന്നും അദ്ദേഹം പറഞ്ഞു. അതേസമയം മദ്രസകൾ അടച്ചുപൂട്ടി ഇതിന് പകരം സ്‌കൂളുകളും കോളേജുകളും സർവ്വകലാശാലകളും വേണമെന്ന് മാർച്ചിൽ കർണാടകയിലെ ബെലഗാവിയിൽ നടന്ന ഒരു റാലിയിൽ ആസാം മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

]]>
Tue, 02 Jan 2024 21:53:56 +0530 Editor
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരിൽ; യോഗത്തിൽ സ്ത്രീകൾക്ക് മാത്രം പ്രവേശനം; 2 ലക്ഷം പേർ പങ്കെടുക്കുമെന്ന് സൂചന http://newsmalayali.com/4708 http://newsmalayali.com/4708 പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. 2 ലക്ഷം വനിതകൾ അണിനിരക്കുന്ന ബിജെപി മഹിളാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് മോദി കേരളത്തിൽ എത്തുന്നത്. നാളെ ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം അവിടെ നിന്ന് തൃശ്ശൂരിലേക്ക് പോകും. ഇവിടെ റോഡ് ഷോയും പൊതുസമ്മേളനവുമടക്കമുള്ള പരിപാടികളിലായി രണ്ടര മണിക്കൂറോളം അദ്ദേഹം ചെലവഴിക്കും.

3 മണിക്ക് ഹെലികോപ്റ്ററിൽ കുട്ടനെല്ലൂർ  എത്തുന്ന പ്രധാനമന്ത്രി തുടർന്ന് റോഡ് മാർഗം തൃശൂരില്‍ എത്തും. ഇവിടെ നിന്ന് കലക്ടർ ഉൾപ്പെടെയുള്ളവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും. ബിജെപിയുടെ നേതൃത്വത്തിൽ കുട്ടനെല്ലൂരിലും ജില്ലാ ജനറൽ ആശുപത്രിക്കു സമീപവും സ്വീകരണമൊരുക്കുന്നുണ്ട്. തുടർന്ന് ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന മഹിളാസമ്മേളനം നടക്കും.എട്ട് ജില്ലകളിൽ നിന്നായി രണ്ടുലക്ഷത്തിലേറെ വനിതകൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് ബിജെപി അറിയിക്കുന്നത്.

ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. 200-ഓളം മഹിളാ വാളന്റിയർമാർ സമ്മേളന നഗരി നിയന്ത്രിക്കുമെന്നാണ് റിപ്പോർട്ട്. മഹിളകൾക്ക് മാത്രമേ സമ്മേളനത്തിൽ പ്രവേശനമുള്ളൂ . സമ്മേളനത്തിൽ മഹിളാ പ്രവർത്തകർക്കു പുറമെ  അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിലെ വനിതകള്‍ പങ്കാളികളാകും. ബീനാ കണ്ണൻ, ഡോ.എം.എസ് സുനിൽ ,വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ , മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.

]]>
Tue, 02 Jan 2024 21:50:08 +0530 Editor
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവെയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു; പതിനാല് പേര്‍ക്ക് പരിക്ക് http://newsmalayali.com/4707 http://newsmalayali.com/4707 മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. കഴിഞ്ഞ ദിവസം വൈകിട്ട് നടന്ന വെടിവെയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. തൗബാല്‍ ജില്ലയിലെ ലിലോങ് മേഖലയിലാണ് അക്രമം അരങ്ങേറിയത്. പൊലീസ് വേഷം ധരിച്ച് നാല് വാഹനങ്ങളിലായെത്തിയ സംഘം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ നാട്ടുകാര്‍ അക്രമികളുടെ വാഹനങ്ങള്‍ക്ക് തീയിട്ടു. വെടിവെയ്പ്പിനെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ സേനകളെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ സംഘര്‍ഷ മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മണിപ്പൂരിന്റെ താഴ്വാര ജില്ലകളായ തൗബാല്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, കാക്കിംഗ്, ബിഷ്ണുപൂര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

വെടിവെയ്പ്പില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് അറിയിച്ചു. ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

]]>
Tue, 02 Jan 2024 12:58:53 +0530 Editor
പൊതുതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വേഗത്തിലാക്കുന്നു; അര്‍ദ്ധ സൈനിക മേധാവികളുമായി ഉടന്‍ ചര്‍ച്ചയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ http://newsmalayali.com/4697 http://newsmalayali.com/4697 രാജ്യത്ത് പൊതു തിരഞ്ഞടുപ്പ് ചർച്ചകളാണ് സജീവമാകുമ്പോൾ  അതുമായി ബന്ധപ്പെട്ട തരിക്കിട്ട നടപടികളിലേക്ക് കടക്കുകയാണ് തിര‍ഞ്ഞെടുപ്പ് കമ്മീഷൻ. പൊതുതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വേഗത്തിലാക്കാനാണ് നീക്കം. മാര്‍ച്ച് രണ്ടാം വാരത്തിന് മുന്‍പ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

അര്‍ധ സൈനിക മേധാവികളുമായി ഉടന്‍ ചര്‍ച്ച നടത്തിയേക്കും. തുടർന്ന് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സന്ദര്‍ശനം നടത്തും.കഴിഞ്ഞതവണ ഏഴു ഘട്ടങ്ങളിലായാണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്. ഇതേ മാതൃകയില്‍ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് താത്പര്യം. എന്നാല്‍ കൂടുതല്‍ ഘട്ടങ്ങളിലായി നടത്തണമെന്ന അഭിപ്രായം അര്‍ധസൈനിക വിഭാഗങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

ഇതുള്‍പ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഈ ആഴ്ച തന്നെ യോഗം പൂര്‍ത്തിയാകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാനങ്ങളിലെ സന്ദര്‍ശനം ഫെബ്രുവരിയോടുകൂടി പൂര്‍ത്തിയാകും. ഇതിന് ശേഷം തീയതികള്‍ പ്രഖ്യാപിക്കും. ഏപ്രില്‍ മാസത്തില്‍ വേട്ടെടുപ്പ് തുടങ്ങി മെയ് മാസത്തില്‍ പൂര്‍ത്തിയാകുന്നവിധത്തില്‍ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതി.

]]>
Mon, 01 Jan 2024 14:14:43 +0530 Editor
സൗജന്യ വാഗ്ദാനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവും; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ http://newsmalayali.com/4696 http://newsmalayali.com/4696 സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച് മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്താവൂയെന്ന് കേന്ദ്രം വ്യക്തമാക്കി. ശ്രീലങ്കയിലേതടക്കം സാഹചര്യം ഉദാഹരിച്ചായിരുന്നു മുന്നറിയിപ്പ്. പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലായിരുന്നു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മൂലധന നിക്ഷേപം കൂട്ടണമെന്നും ബജറ്റിന് പുറത്തുള്ള കടമെടുപ്പ് നിയന്ത്രിക്കണമെന്നും യോഗത്തിൽ സംസ്ഥാനങ്ങളോടാവശ്യപ്പെട്ടു. സൗജന്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച് മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്താവൂയെന്ന് കേന്ദ്രം വ്യക്തമാക്കി.

തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ച് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും ജനപ്രിയ പദ്ധതികളെന്ന പേരില്‍ പണമൊഴുക്കുന്നതും സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നു. പല സംസ്ഥാനങ്ങളിലേയും സാഹചര്യം ഇതിനോടകം തന്നെ ആശങ്കജനകമാണ്. രാജ്യത്തിൻ്റെ ഭാഗമല്ലായിരുന്നുവെങ്കില്‍ ഈ സംസ്ഥാനങ്ങൾ പലതും സാമ്പത്തികമായി തകരുമായിരുന്നുവെന്നും കേന്ദ്രം പറയുന്നു.

സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും സാമ്പത്തിക സുസ്ഥിരയുള്ളതല്ലെന്നും പ്രഖ്യാപനങ്ങള്‍ സാമ്പത്തിക സ്ഥിതി അനുസരിച്ചാകാൻ നിര്‍ദേശിക്കണമെന്നുമാണ് ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയത്.

]]>
Mon, 01 Jan 2024 14:06:22 +0530 Editor
അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസ്; ഡികെ ശിവകുമാറിന്റെ നിക്ഷേപ വിവരങ്ങള്‍ തേടി ജയ്ഹിന്ദ് ചാനലിന് സിബിഐ നോട്ടീസ് http://newsmalayali.com/4694 http://newsmalayali.com/4694 കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ നിക്ഷേപ വിവരങ്ങള്‍ തേടി ജയ്ഹിന്ദ് ചാനലിന് സിബിഐ നോട്ടീസ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഡികെ ശിവകുമാറിന്റെ നിക്ഷേപ വിവരങ്ങള്‍ സിബിഐ മലയാളം വാര്‍ത്താ ചാനലായ ജയ്ഹിന്ദിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിആര്‍പിസി സെക്ഷന്‍ 91 പ്രകാരമാണ് നോട്ടീസ്.

സിബിഐ ബംഗളൂരു യൂണിറ്റാണ് നോട്ടീസ് അയച്ചത്. നോട്ടീസില്‍, ശിവകുമാറിന്റെ കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും ചാനലില്‍ നിക്ഷേപമുണ്ടോ എന്നും  ചോദിച്ചിട്ടുണ്ട്. ഡിവിഡന്റ് ഷെയര്‍, ബാങ്ക് ഇടപാടുകള്‍,  ലെഡ്ജര്‍ അക്കൗണ്ട്, കോണ്‍ട്രാക്ട് വിവരങ്ങള്‍, ഹോള്‍ഡിംഗ് സ്‌റ്റേറ്റ്‌മെന്റ്എ ന്നിവയും സിബിഐ ചാനലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2013-2018 കാലയളവില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് കാട്ടി സിബിഐ 2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സിബിഐ അയച്ച നോട്ടീസ് ലഭിച്ചതായി ജയ്ഹിന്ദ് ചാനല്‍ എംഡി ഷിജു പറഞ്ഞു. നോട്ടീസിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നും നിക്ഷേപങ്ങളില്‍ ക്രമക്കേടുകള്‍ ഇല്ലെന്നും ഷിജു കൂട്ടിച്ചേര്‍ത്തു.

]]>
Mon, 01 Jan 2024 14:01:44 +0530 Editor
എക്സ്പോസാറ്റ് വിക്ഷേപണം വിജയം: അറുപതാം ദൗത്യത്തിന്റെ അഭിമാനത്തിൽ ഐഎസ്ആർഒ http://newsmalayali.com/4686 http://newsmalayali.com/4686 അറുപതാം ദൗത്യത്തിലും വിശ്വാസം കാത്ത് ഐഎസ്ആർഒ. എക്സ്പോസാറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. പ്രപഞ്ചരഹസ്യങ്ങൾ തേടിയുളള ഉപ​ഗ്രഹമാണ് എക്സ്പോസാറ്റ്. എക്സ്റേ തരം​ഗങ്ങളിലൂടെ തമോ​ഗർത്തങ്ങളുടെ അടക്കം പഠനമാണ് ലക്ഷ്യമാക്കുന്നത്. ഒപ്പം മലയാളി വിദ്യാർത്ഥികളുടെ വീസാറ്റും ബഹിരാകാശത്തേക്ക് എത്തി. തിരുവനന്തപുരം വനിത കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണമാണ് വീസാറ്റ്. ശ്രീഹരിക്കോട്ടയിൽ നിന്ന് രാവിലെ 9.10 നായിരുന്നു  വിക്ഷേപണം.  ഇന്ത്യയുടെ ആദ്യ എക‍്‍സ് റേ പൊളാരിമെറ്ററി ഉപഗ്രഹമാണിത്. 

എക്സ് റേ തരംഗങ്ങളുടെ പഠനത്തിലൂടെ പ്രപഞ്ചത്തിലെ വ്യത്യസ്ത പ്രകാശ സ്ത്രോതസ്സുകളെ അടുത്തറിയുകയാണ് ലക്ഷ്യം. പോളിക്സ്, എക്സ്പെക്റ്റ് എന്നീ രണ്ട് പേ ലോഡുകളാണ് എക്സ്പോസാറ്റിൽ ഉള്ളത്. ബെംഗളൂരു രാമൻ റിസ‍ർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് പോളിക്സ് വികസിപ്പിച്ചത്. അഞ്ച് വർഷമാണ് എക്സ്പോസാറ്റിന്റെ പ്രവർത്തന കാലാവധി. ഐഎസ്ആർഒയുടെ എറ്റവും വിശ്വസ്തനായ വിക്ഷേപണ വാഹനത്തിന്റെ അറുപതാം വിക്ഷേപണ കൂടിയാണിത്.

എക്സ്പോസാറ്റ് വിക്ഷേപണം കൊണ്ട് മാത്രം പിഎസ്എൽവിയുടെ ജോലി പൂർത്തിയാകില്ല. പത്ത് പരീക്ഷണണങ്ങളുമായി റോക്കറ്റിന്റെ നാലാം ഘട്ടം ബഹിരാകാശത്ത് തുടരും. തിരുവനന്തപുരത്തെ എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമനിലെ വിദ്യാർത്ഥിനികൾ നിർമ്മിച്ച വീസാറ്റ് അതിലൊന്നാണ്. തിരുവനന്തപുരം വിഎസ്എസ്‍സിയും എൽപിഎസ്‍സിയും ചേർന്ന് വികസിപ്പിച്ച ഫ്യുവൽ സെൽ പവർ സിസ്റ്റമാണ് മറ്റൊരു നിർണായക പരീക്ഷണം. പുതു വർഷത്തിൽ ഒരു ഗംഭീര തുടക്കമാണ് ഇസ്രൊയുടെ ലക്ഷ്യം. ഒരു ജിഎസ്എൽവി വിക്ഷേപണം കൂടി ഈ മാസം തന്നെ നടക്കും.

]]>
Mon, 01 Jan 2024 13:31:14 +0530 Editor
CISF New Director: കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് വൻ അഴിച്ചുപണി; സിഐഎസ്എഫിനെ നീന സിം​ഗ് നയിക്കും http://newsmalayali.com/4680 http://newsmalayali.com/4680 കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് പുതിയ മാറ്റങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിഐഎസ്എഫിനെ ഇനി ബിഹാർ സ്വദേശിയായ നീന സിം​ഗ് നയിക്കും. ഈ സ്ഥാനത്തേക്ക് എത്തുന്ന് ആദ്യ വനിതാ ഉദ്യോ​ഗസ്ഥയാണ് നീന എന്ന പ്രത്യേകത കൂടിയുണ്ട്. 1989 ബാച്ചിലെ രാജസ്ഥാൻ കേഡറിലെ ഐപിഎസ് ഓഫീസറാണ് നീന സിം​ഗ്.

സിആർപിഎഫ് ഡയറക്ടർ ജനറലായി അനീഷ് ദയാലിനെയും നിയമിച്ചു. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് മേധാവിയായിരിക്കെയാണ് അനീഷ് ദയാലിന്റെ പുതിയ നിയമനം. രാഹുൽ രാസ്​ഗോത്രയാണ് ഐടിബിപിയുടെ പുതിയ ഡയറക്ടർ ജനറലായി നിയമിച്ചത്. വിവേക് ശ്രീവാസ്തവയെ ഫയർ സർവീസ് സിവിൽ ഡിഫൻസ് ഹോം ​ഗാർഡ്സ് ഡയറക്ടർ ജനറലായും നിയമിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്.

]]>
Sat, 30 Dec 2023 21:07:55 +0530 Editor
Poonch: പൂഞ്ചിൽ പിടിച്ചെടുത്ത വൻ ആയുധശേഖരം സൈന്യം നശിപ്പിച്ചു Jammu And Kashmir: പൂഞ്ചിലെ മെഹന്ധറിൽ ഇന്ത്യൻ സൈന്യവും കശ്മീർ പോലീസും നടത്തിയ മറ്റൊരു പരിശോധനയിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു http://newsmalayali.com/4679 http://newsmalayali.com/4679 ജമ്മു കശ്മീരിലെ പൂഞ്ചിൽ നിന്നും വൻ ആയുധശേഖരം സൈന്യം പിടിച്ചെടുത്തു. ഇന്ത്യൻ സൈന്യത്തിന്റെ റോമിയോ ഫോഴ്സിന്റെയും ജമ്മു-കശ്മീർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെയും നേത്യത്വത്തിൽ കസ്ബ്ലാരിയിൽ നടത്തിയ പരിശോധനയിലാണ് വൻ ആയുധശേഖരം പിടിച്ചെടുത്തത്.  

പിടിച്ചെടുത്ത ആയുധങ്ങൾ പിന്നീട് ഒഴിഞ്ഞ പ്രദേശത്ത് വച്ച് നശിപ്പിച്ചു. ഇതിനിടയിൽ കഴിഞ്ഞ ദിവസം പൂഞ്ചിലെ മെഹന്ധറിൽ ഇന്ത്യൻ സൈന്യവും കശ്മീർ പോലീസും നടത്തിയ മറ്റൊരു പരിശോധനയിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു. ജമ്മു മേഖല കേന്ദ്രീകരിച്ച് ഭീകരർ അവരുടെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും കശ്മീർ പോലീസിന്റെ സ്പെഷ്യൽ സംഘവും സംയുക്തമായി നടത്തിയ പരിശോധയിലാണ് ആയുധശേഖരം പിടിച്ചെടുത്തത്

]]>
Sat, 30 Dec 2023 21:06:17 +0530 Editor
മണിപ്പൂര്‍ മുതല്‍ മുംബൈ വരെ 'ഭാരത് ന്യായ് യാത്ര'യുമായി രാഹുല്‍ ഗാന്ധി; ജനുവരി 14ന് തുടക്കം http://newsmalayali.com/4674 http://newsmalayali.com/4674 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണിപ്പൂര്‍ മുതല്‍ മുംബൈ വരെ നീളുന്ന ഭാരത് ന്യായ് യാത്ര ആരംഭിക്കാനൊരുങ്ങി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ ജനുവരി 14നാണ് യാത്ര ആരംഭിക്കുന്നത്.

6200 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന യാത്ര 2024 മാര്‍ച്ച് 20ന് അവസാനിക്കും. നാഗാലാന്‍ഡ്, ആസാം, മേഘാലയ, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെയാകും യാത്ര കടന്നുപോകുക. ശേഷം മഹാരാഷ്ട്രയിൽ അവസാനിക്കും.

ബസിലായിരിക്കും യാത്ര സംഘടിപ്പിക്കുക. ജനങ്ങളുമായി കൂടുതല്‍ അടുത്തിടപെഴകാന്‍ യാത്രയിലുടനീളം ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.

രാഹുലിന്റെ ഭാരത് ജോഡോ യാത്രാനുഭവങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഭാരത് ന്യായ് യാത്രയും സംഘടിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. യുവാക്കള്‍, സ്ത്രീകള്‍, താഴേത്തട്ടിലുള്ള മനുഷ്യര്‍ എന്നിവരുമായി യാത്രയിലുടനീളം നേതാക്കള്‍ സംവദിക്കുമെന്നും കെ.സി വേണുഗോപാല്‍ അറിയിച്ചു.

 അതേസമയം വിഷയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷും രംഗത്തെത്തി. ഡിസംബര്‍ 28ന് കോണ്‍ഗ്രസിന്റെ സ്ഥാപകദിനമാണെന്നും അന്നേദിവസം ‘hain tayyar hum’ റാലി നാഗ്പൂരില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങളും തൊഴിലാളികളും അന്ന് അവിടെയെത്തുമെന്നും അദ്ദേഹം പറഞ്ഞു.

]]>
Thu, 28 Dec 2023 11:18:06 +0530 Editor
കോവിഡിൽ കേരളത്തിന് ആശ്വാസം, ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ, ആക്റ്റീവ് കേസുകൾ 3096 ആയി http://newsmalayali.com/4671 http://newsmalayali.com/4671 കോവിഡിൽ കേരളത്തിന് ആശ്വാസം. കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ മാത്രം. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3096 ആയി. രാജ്യത്ത് മൂന്ന് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 4പേർക്ക് കൊവിഡ് ഉപവകഭേദമായ JN. 1 സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു. കർണാടകയിൽ കോവിഡ് കേസുകൾ കൂടുകയാണ്. ഇന്നലെ 92 കേസുകൾ റിപ്പോർട്ട്‌ ചെയ്തു.  നവംബറിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം ആണ് ഇപ്പോൾ വന്നതെന്നും 4 പേരും രോഗമുക്തർ ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി, തിരുവള്ളൂർ എന്നിവിടങ്ങളിൽ ആണ് JN .1 കണ്ടെത്തിയത്.  ഇവരിൽ രണ്ടു പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആകെ 56 പേരുടെ സാമ്പിൾ ആണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തു ഇന്നലെ 11 പേർക്ക് കൂടി കൊവിഡ്സ്ഥിരീകരിച്ചു. ആകെ 139 രോഗികളാണ് ഇപ്പോൾ തമിഴ്നാട്ടിൽ ഉള്ളത് 

]]>
Tue, 26 Dec 2023 12:37:09 +0530 Editor
കനത്ത മൂടൽമഞ്ഞ്; ഡൽഹിയിൽ വിമാനസർവീസുകൾ താളംതെറ്റി; വൈകിയത് 30ലധികം വിമാനങ്ങൾ http://newsmalayali.com/4670 http://newsmalayali.com/4670 കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ താളംതെറ്റി. 30ലധികം വിമാനങ്ങളാണ് വൈകിയത്. ഡൽഹിയിൽ ഇറങ്ങേണ്ട നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിടുന്നുമുണ്ട്. സർവീസ് വൈകുന്ന പശ്ചാത്തലത്തിൽ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശം നൽകി. ചൊവ്വാഴ്ച രാവിലെയാണ് കനത്ത മൂടൽമഞ്ഞ് ഡൽഹി നഗരത്തിൽ വ്യാപിച്ചത്.ദൂരക്കാഴ്ച കുറഞ്ഞതോടെ വിമാന സർവീസ് ദുഷ്കരമാകുകയായിരുന്നു. തലസ്ഥാനത്തെ താപനില ഏഴ് ഡിഗ്രിയായി കുറഞ്ഞുവെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞു.

ഡൽഹിയിലെ ഇന്ത്യാ ഗേറ്റ്, സരായ് കാലെ ഖാൻ, എയിംസ്, സഫ്ദർജംഗ്, ആനന്ദ് വിഹാർ പ്രദേശങ്ങൾ മഞ്ഞിൽ മുങ്ങി. പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും മൂടൽമഞ്ഞ് പടരുന്നതായി കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട ചിത്രങ്ങളിൽ വ്യക്തമാണ്. മൂടൽ മഞ്ഞ് നഗരത്തിലെ വാഹന ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. 50 മീറ്ററിൽ താഴെ ദൂരക്കാഴ്ച മാത്രമാണ് വിവിധയിടങ്ങളിലുള്ളത്. ശൈത്യം രൂക്ഷമായതിനെ തുടർന്ന് തലസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ട്.

]]>
Tue, 26 Dec 2023 12:05:47 +0530 Editor
സംവിധായകൻ മേജർ രവി ബിജെപിയിൽ; സ്വീകരിച്ച് ജെ.പി. നഡ്ഡ http://newsmalayali.com/4667 http://newsmalayali.com/4667 ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി ബിജെപിയിൽ ചേർന്നു. കോൺഗ്രസ് നേതാവും കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സി രഘുനാഥും അദ്ദേഹത്തിനൊപ്പം ബിജെപിയിലെത്തി. ഇരുവരും ഡൽഹിയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയെ സന്ദർശിച്ചു. രണ്ടു പേർക്കും നഡ്ഡ ആശംസകൾ നേർന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. നിരവധി പ്രമുഖ വ്യക്തികൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരാൻ സന്നദ്ധരാവുമെന്ന് ഇവർ അറിയിച്ചു.

കുരുക്ഷേത്ര, കീർത്തിചക്ര, കർമയോദ്ധ, കാണ്ഡഹാർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് മേജർ രവി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥിയാണ് സി രഘുനാഥ്. കോൺഗ്രസ് വിടുന്നതായി വ്യക്തമാക്കി ഈ മാസമാദ്യം രഘുനാഥ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

]]>
Mon, 25 Dec 2023 17:48:43 +0530 Editor
ഐഎസ് കേസ്: ഭീകരപ്രവർത്തനങ്ങൾക്ക് റെയിൽവേ ജീവനക്കാരൻ വ്യാജ Medical claim വഴി ഫണ്ട് എത്തിച്ചതായി എൻഐഎ http://newsmalayali.com/4666 http://newsmalayali.com/4666 മെഡി ക്ലെയിം വഴി ഭീകരപ്രവർത്തനങ്ങൾക്ക് പണം എത്തിച്ചെന്ന വിവരത്തെ തുടർന്ന് ഉത്തര റെയിൽവേയിലെ ജീവനക്കാരനെ കണ്ടെത്താൻ എൻഐഎ അന്വേഷണം ഊർജിതമാക്കി. റെയിൽവേയിൽ ക്ലാർക്കായി ജോലി ചെയ്യുന്നയാളാണ് ഭീകരപ്രവർത്തനങ്ങൾക്ക് പണം എത്തിച്ചതായി എൻഐഎ കണ്ടെത്തിയിരിക്കുന്നത്.

അടുത്തിടെ ഡൽഹിയിൽ എൻഐഎ അറസ്റ്റ് ചെയ്ത മൂന്ന് ഐഎസ് പ്രവർത്തകരെ ചോദ്യം ചെയ്തതിൽനിന്നാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഐഎസ് ഭീകരനായ മുഹമ്മദ് ഷാനവാസ് ഉൾപ്പടെ മൂന്നുപേരെ ഡൽഹി പൊലീസിലെ സ്പെഷ്യൽ സെല്ലാണ് അടുത്തിടെ അറസ്റ്റ് ചെയ്തത്.

പിടിയിലായ ഭീകരരെ ചോദ്യം ചെയ്തതോടെയാണ് റെയിൽവേ ജീവനക്കാരന്‍റെ ഭീകരവാദബന്ധത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. റെയിൽവേ ക്ലർക്ക് നോയിഡയിൽ താമസക്കാരനാണ്, കൂടാതെ ഉത്തര റെയിൽവേയുടെ സാമ്പത്തിക വകുപ്പിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് ഇയാൾ ഹിന്ദുവായിരുന്നുവെന്നും എൻഐഎ വ്യക്തമാക്കുന്നു.

ക്ലാർക്ക് ഒന്നിലധികം മെഡിക്കൽ ക്ലെയിം ബില്ലുകൾ റെയിൽ‌വേയ്ക്ക് സമർപ്പിച്ചതായും ഇത്തരത്തിൽ തട്ടിയെടുത്ത ഫണ്ട് ഐ‌എസിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതായും എൻഐഎ വൃത്തങ്ങൾ പറഞ്ഞു. ഇതോടെ ഇയാൾക്കെതിരെ ഡൽഹി പോലീസിൽ റെയിൽവേ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

എന്നിരുന്നാലും, ഇയാളുടെ തീവ്രവാദ ബന്ധങ്ങൾ പുറത്തുവന്നതോടെ എൻഐഎ അന്വേഷണം ഏറ്റെടുക്കുകയും ഒളിവിൽ കഴിയുന്ന ക്ലർക്കിനായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

]]>
Mon, 25 Dec 2023 17:42:01 +0530 Editor
ക്രിസ്മസ് ദിനത്തിൽ സഭാപ്രതിനിധികൾക്കായി വിരുന്ന് സംഘടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി http://newsmalayali.com/4665 http://newsmalayali.com/4665 ക്രിസ്മസ് ദിനത്തിൽ സഭാപ്രതിനിധികൾക്കായി വിരുന്ന് സംഘടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിലെത്തുമെന്ന് കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭാ പ്രതിനിധികളെ അറിയിച്ചു. 2024 പകുതിയോടെയോ 2025 ആദ്യമോ ആയിരിക്കും മാർപാപ്പ ഇന്ത്യയിലെത്തുകയെന്നും പ്രധാനമന്ത്രി അറിയിച്ചു. ക്രൈസ്തവ സഭാ മേലധ്യക്ഷൻമാർ ഉൾപ്പടെ 60 പേരാണ് പ്രധാനമന്ത്രി ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തത്.

അതേസമയം പ്രധാനമന്ത്രിയും സഭാപ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ മണിപ്പൂർ വിഷയമോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ ചർച്ചയായില്ല. ക്രൈസ്തവർക്ക് വലിയ പ്രതീക്ഷ നൽകുന്ന നടപടിയാണ് പ്രധാനമന്ത്രിയുടേതെന്ന് വിരുന്നിൽ പങ്കെടുത്ത സഭാപ്രതിനിധികൾ പറഞ്ഞു. രാജ്യത്തിന്‍റെ വികസനത്തിന് ക്രൈസ്തവ സഭകളുടെ പിന്തുണ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്തിന് ക്രൈസ്തവ വിശ്വാസികൾ നിസ്തുല സേവനമാണ് നൽകിയതെന്ന് പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിൻറെ ഗുണം എല്ലാവർക്കും കിട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി സഭാപ്രതിനിധികളോട് സംസാരിക്കവെ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ക്രിസ്മസ് വിരുന്ന് ഒരുക്കിയത്. ഇതാദ്യമായാണ് ലോക് കല്യാൺ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കുന്നത്. കേരളം, ന്യൂഡൽഹി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാർക്കായിരുന്നു ക്ഷണം. ക്രൈസ്തവ സമുദായത്തിലെ വ്യവസായ പ്രമുഖരും വിരുങ്ങിൽ പങ്കെടുത്തു

]]>
Mon, 25 Dec 2023 17:40:13 +0530 Editor
ജമ്മു കശ്മീരിൽ സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരാക്രമണം; 3 സൈനികര്‍ക്ക് വീരമൃത്യു http://newsmalayali.com/4662 http://newsmalayali.com/4662 ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈന്യത്തിന് നേരെ തീവ്രവാദി ആക്രമണം. സൈന്യം സഞ്ചരിച്ച വാഹനത്തിന് നേരെ ഒളിഞ്ഞിരുന്ന തീവ്രവാദികൾ വെടിവയ്ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. 3 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പൂഞ്ചിലെ സുരന്‍കോട്ട് മേഖലയില്‍ ഡികെജി എന്നറിയപ്പെടുന്ന ദേരാ കി ഗാലിയില്‍ വെച്ചാണ് സൈനികര്‍ സഞ്ചരിച്ച ട്രക്കും ഒരു ജിപ്സിയും അക്രമിക്കപ്പെട്ടത്.

പ്രദേശത്ത് സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഒരു മാസത്തിനിടെ പൂഞ്ചിൽ സൈന്യത്തിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇന്നലെ ആംഡ് ബറ്റാലിയന്റെ MES കെട്ടിടത്തിന് സമീപം ചെറു സ്ഫോടനവും ഉണ്ടായിരുന്നു. ഇതിന് തീവ്രാവദ ബന്ധമുണ്ടോ എന്ന് കണ്ടെത്തിയിട്ടില്ല.

]]>
Thu, 21 Dec 2023 22:47:32 +0530 Editor
ഖാര്‍ഗെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന് മമത; എംപിമാരില്ലാതെ പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിക്കുന്നതില്‍ കാര്യമില്ലെന്ന് ഖാര്‍ഗെ http://newsmalayali.com/4656 http://newsmalayali.com/4656 2024ല്‍ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി. മുന്നണി യോഗത്തില്‍ അപ്രതീക്ഷിതമായി മമത നടത്തിയ നീക്കത്തെ മറ്റ് സഖ്യകക്ഷികളും പിന്തുണച്ചെന്നാണ് റിപ്പോര്‍ട്ട്. യോഗത്തില്‍ പങ്കെടുത്ത ഡി.എം.കെ നേതാവ് വൈകോ ഇക്കാര്യം സ്ഥിരീകരിച്ചു.

ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാളെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തി കാട്ടണമെന്ന നിര്‍ദേശം ആദ്യം മുതല്‍ക്കെ ഇന്ത്യ മുന്നണിയില്‍ ഉയര്‍ന്നിരുന്നു. പ്രതിപക്ഷ മുന്നണിയിലെ ശക്തനായ ദളിത് നേതാവ് എന്ന നിലയിലും ഖാര്‍ഗെയെ പിന്തുണക്കുന്നവരുണ്ട്.

എന്നാല്‍ മമതയുടെ നിര്‍ദേശത്തോട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുകൂലമായി പ്രതികരിച്ചില്ല. എന്നാല്‍ ഖാര്‍ഗെ ആവശ്യം നിരസിച്ചുവെന്നാണ് വിവരം. ‘മികച്ച ഭൂരിപക്ഷത്തില്‍ മുന്നണി ജയിക്കുക എന്നതാണ് പ്രധാനകാര്യം. അതിന് ശേഷം ജനാധിപത്യപരമായ രീതിയില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കട്ടെ’യെന്ന് ഖാര്‍ഗെ പറഞ്ഞു

Register free  christianworldmatrimony.com.

‘എംപിമാര്‍ ഇല്ലെങ്കില്‍ പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിച്ചിട്ട് എന്ത് പ്രയോജനം? നമ്മള്‍ ആദ്യം ഒറ്റക്കെട്ടായി പോരാടി ഭൂരിപക്ഷം കൊണ്ടുവരാന്‍ ശ്രമിക്കണം’ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നിര്‍ദേശം സംബന്ധിച്ച ചോദ്യത്തോട്‌ വാര്‍ത്താസമ്മേളനത്തില്‍ ഖാര്‍ഗെ പറഞ്ഞു.

]]>
Wed, 20 Dec 2023 08:14:11 +0530 Editor
വികസിത് ഭാരത് സങ്കൽപ്പ് യാത്ര: ഇന്ത്യയുടെ വികസന ലക്ഷ്യത്തിനായി സർവ ജനപങ്കാളിത്തം തേടി പ്രധാനമന്ത്രി http://newsmalayali.com/4635 http://newsmalayali.com/4635 ഇന്ത്യയുടെ പുരോഗതിക്കായി സർവ ജന പങ്കാളിത്തം ഉണ്ടാകണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. “വികസിത് ഭാരത് @2047 : വോയിസ് ഓഫ് യൂത്ത്” പരിപാടിയുടെ ഉദ്ഘാടന വേളയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. 2047 ആകുമ്പോഴേക്കും രാജ്യം പുരോഗതി കൈവരിക്കണമെങ്കിൽ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്ത 25 വർഷത്തിനുള്ളിൽ വികസിത രാജ്യമാകാൻ ആവശ്യമായ നിർദ്ദേശങ്ങൾ യുവാക്കളിൽ നിന്നും അടുത്ത ഒരുമാസ കാലയളവിൽ സ്വീകരിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് " വികസിത് ഭാരത് @2047 : വോയിസ് ഓഫ് യൂത്ത് "

ഇന്ന് രാജ്യത്തെ എല്ലാ പൗരന്മാരും ഒന്നിച്ചൊരു പ്രതിജ്ഞയെടുക്കണം, താൻ എന്ത് ചെയ്യുന്നോ അത് രാജ്യത്തിന്റെ പുരോഗതിയ്ക്ക് വേണ്ടിയായിരിക്കും എന്നതാവണം ആ പ്രതിജ്ഞ - അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ വച്ചു നടന്ന G20 ഉച്ചകോടിയുടെ ഭാഗമായി ജനങ്ങളെ ഒറ്റക്കെട്ടായി നിലനിർത്താൻ രാജ്യമെമ്പാടും വിവിധ പരിപാടികൾ കേന്ദ്രം ആസൂത്രണം ചെയ്തിരുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഡിജിറ്റൽ ഇന്ത്യ, സ്വച്ച് ഭാരത് തുടങ്ങിയ പദ്ധതികളുടെയും വിജയം ജനങ്ങളുടെ പൂർണ പിന്തുണയോടെ മാത്രമേ സാധ്യമാകൂ എന്ന് പ്രധാനമന്ത്രി പറയുന്നു.

 

]]>
Fri, 15 Dec 2023 08:28:43 +0530 Editor
പാർലമെന്റിൽ കടന്നുകയറി അതിക്രമം: മുഖ്യസൂത്രധാരൻ ലളിത് ഝാ അറസ്റ്റിൽ http://newsmalayali.com/4634 http://newsmalayali.com/4634 പാര്‍ലമെന്റില്‍ കടന്നുകയറി അതിക്രമം നടത്തിയ സംഭവത്തില്‍ മുഖ്യസൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന ലളിത് ഝാ അറസ്റ്റില്‍. കേസില്‍ ആറാം പ്രതിയായ ബിഹാര്‍ സ്വദേശി ലളിത് മോഹന്‍ ഝാ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് ഡല്‍ഹി പോലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കര്‍ത്തവ്യപഥ് പൊലീസിന് മുന്നില്‍ കീഴടങ്ങിയ ഇയാളെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന് കൈമാറി.

 

പാര്‍ലമെന്റിനു പുറത്ത് നീലവും അമോലും മഞ്ഞയും ചുവപ്പും സ്പ്രേ അടിക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത് ലളിതായിരുന്നു. പിന്നീട് കൂട്ടാളികളുടെ ഫോണുകളുമായി ഓടിപ്പോയ ഇയാള്‍, ഒരു എന്‍ജിഒ നേതാവിന് ഈ ദൃശ്യങ്ങള്‍ അയച്ചുകൊടുത്തു. ദൃശ്യങ്ങള്‍ ഭദ്രമായി സൂക്ഷിക്കാനും സംഭവത്തിന് മാധ്യമശ്രദ്ധ കിട്ടിയെന്ന് ഉറപ്പാക്കാനും ലളിത് ഇയാളോട് നിര്‍ദേശിച്ചു എന്നാണ് വിവരം.

 

സാഗര്‍ ശര്‍മ, ഡി മനോരഞ്ജന്‍ എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം ലോക്‌സഭയുടെ ശൂന്യവേളയില്‍ ചേംബറില്‍ ചാടിയിറങ്ങി അക്രമം നടത്തിയത്. സാഗര്‍, സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജന്‍, ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളായ അമോല്‍, നീലംദേവി എന്നിവരെ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്.

Register free  christianworldmatrimony.com

ലളിത് ഝാ ആണ് മറ്റുള്ള പ്രതികളെ സംഭവത്തിനായി പ്രേരിപ്പിച്ചതെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു. മഹാദേവ് റോഡിൽ നിന്ന് പാർലമെന്റ് പാസുകൾ ശേഖരിക്കാൻ മറ്റൊരു പ്രതിയായ സാഗർ ശർമ്മയെ അയച്ചതും ലളിത് ഝായാണ്. സംഭവം മുഴുവൻ ക്യാമറയിൽ പകർത്തി ഫേസ്ബുക്കിൽ സംപ്രേക്ഷണം ചെയ്തതായും വൃത്തങ്ങൾ പറഞ്ഞു. ‘‘ഭീകരാക്രമണമല്ലെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്. ഇത്തരത്തിൽ പ്രവർത്തിച്ചാൽ മാധ്യമശ്രദ്ധ ലഭിക്കുമെന്ന് അവർക്ക് അറിയാമായിരുന്നു. കഴിഞ്ഞ വർഷവും ഇതിനായി അവർ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടിരുന്നു. ദേശീയ സുരക്ഷയ്‌ക്കെതിരായ ഭീഷണിയുടെ കാര്യത്തിൽ അപകടകരമായ ഒന്നും കണ്ടെത്താൻ ഏജൻസികളുടെ അന്വേഷണത്തിന് കഴിഞ്ഞില്ല, ”ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.

christianworldmatrimony.com

]]>
Fri, 15 Dec 2023 08:22:20 +0530 Editor
Article 370 Verdict: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവച്ച് സുപ്രീംകോടതി; 370ാം വകുപ്പ് താത്കാലികം http://newsmalayali.com/4633 http://newsmalayali.com/4633 ഭരണഘടനയുടെ 370ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവച്ച് സുപ്രീംകോടതി. പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 താൽക്കാലികമെന്നും മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം കശ്മീരിനില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിനെതിരെ സമർപ്പിച്ച ഹരജികളിലാണ് കോടതിയുടെ വിധി പ്രസ്താവം.

കോടതി വിധി കേന്ദ്ര സർക്കാറിന് ആശ്വാസം നൽകുന്നതാണ്. ജമ്മു-കശ്മീരിന്റെ നിയമസഭ പിരിട്ടുവിട്ടതിൽ ഇടപെടുന്നില്ലെന്നും ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഭരണഘടനഭേദഗതികൾ വരുത്താൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ലഡാക്ക് കേന്ദ്ര ഭരണപ്രദേശമാക്കിയ നടപടിയും സുപ്രീം കോടതി ശരിവച്ചു. സംസ്ഥാനത്തിന്റെ ഒരു ഭാഗം കേന്ദ്ര ഭരണപ്രദേശമാക്കാന്‍ ആര്‍ട്ടിക്കിള്‍ 3 അനുവാദം നല്‍കുന്നുണ്ടെന്നും കോടതി പറഞ്ഞു. എത്രയും പെട്ടെന്ന് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും 2024 സെപ്റ്റംബറിനുള്ളില്‍ തെരഞ്ഞെടുപ്പു നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം, ജമ്മു കശ്മീരിന്റെ നിയമസഭ പിരിച്ചുവിട്ടതിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാർ ഉത്തരവിന്റെ സാധുത തള്ളിക്കളയാനാവില്ല. രാഷ്ട്രപതി ഭരണത്തിലെ എല്ലാ കേന്ദ്രസർക്കാർ തീരുമാനങ്ങളും ചോദ്യംചെയ്യാനാകില്ല. 2018ൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിൽ ഇടപെടുന്നില്ല. രാഷ്ട്രപതി ഭരണം വന്ന ശേഷമുള്ള കേന്ദ്ര അധികാരങ്ങൾക്ക് പരിമിതിയുണ്ട്. എല്ലാ തീരുമാനങ്ങളും എതിർക്കുന്നത് അരാജകത്വത്തിലേക്ക് നയിക്കും. ജമ്മു കശ്മീർ ഇന്ത്യയിൽ ചേർന്നപ്പോൾ പരമാധികാരം ഉണ്ടായിരുന്നില്ല. മറ്റുസംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം ജമ്മു കശ്മീരിന് ഇല്ല. ജമ്മു കശ്മീർ ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയം. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം. ജമ്മു കശ്മീരിനു വേണ്ടിയുണ്ടാക്കിയ 370ാം വകുപ്പ് താൽക്കാലികം മാത്രമെന്നും കശ്മീരിനെ കൂട്ടിച്ചേർത്തത് ഇന്ത്യയുടെ പരമാധികാരത്തിന് വഴങ്ങിയെന്നും കോടതി വ്യക്തമാക്കി.

]]>
Tue, 12 Dec 2023 07:44:42 +0530 Editor
മുംബൈയിൽ മലയാളി പെൺകുട്ടിയ 2 സ്ത്രീകളും കാമുകനും ചേർന്ന് പീഡിപ്പിച്ചു http://newsmalayali.com/4630 http://newsmalayali.com/4630 17 വയസ്സുള്ള മലയാളി പെൺകുട്ടിയെ അമ്മയുടെ സുഹൃത്തുക്കളായ രണ്ടു സ്ത്രീകളും അതിലൊരാളുടെ കാമുകനും ചേർന്ന് പീ‍ഡിപ്പിച്ചെന്ന പരാതിയിൽ ഉടൻ കേസെടുക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. മാവേലിക്കരയിൽ കുടുംബവേരുള്ള കുർള നിവാസിയായ നഴ്സാണ് മകളെ പീഡിപ്പിച്ചവർക്കെതിരെ പരാതി നൽകിയത്. രണ്ടു വർഷം മുൻപ് നടന്ന പീഡനത്തെക്കുറിച്ച് ഏറെനാൾ നീണ്ട കൗൺസലിങ്ങിനൊടുവിലാണ് പെൺകുട്ടി ഈയിടെ വെളിപ്പെടുത്തിയത്. തുടർന്നാണ് പരാതി നൽകിയത്.

പന്ത്രണ്ടാം വയസ്സിൽ കുട്ടിക്ക് അച്ഛനെ നഷ്ടപ്പെട്ടതാണ്. തുടർന്ന്, ഏറെക്കാലമായി പരിചയമുള്ള സുഹൃത്തിന് അമ്മയും മകളും മാത്രമുള്ള കുർളയിലെ ഫ്ലാറ്റിൽ 2019 മുതൽ 2022 വരെ അഭയം നൽകി. ഈ സ്ത്രീയും അവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയും അമ്മ ഡ്യൂട്ടിക്ക് പോയ വേളയിൽ മകൾക്ക് മദ്യം നൽകിയ ശേഷം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഒരിക്കൽ ഇവരിൽ ഒരാളുടെ പുരുഷസുഹൃത്തും വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു

ഫോട്ടോകളും വിഡിയോകളും പകർത്തിയ പ്രതികൾ ഇതേക്കുറിച്ച് പുറത്തുപറഞ്ഞാൽ അമ്മയെ കൊല്ലുമെന്നും ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. സംഭവത്തിനു ശേഷം കുട്ടി കടുത്ത മാനസികസംഘർഷത്തിലായി. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ ആദ്യം നവിമുംബൈയിലും പിന്നീട് നാട്ടിൽപോയ വേളയിൽ അവിടെയും കൗൺസലിങ്ങിനു കൊണ്ടുപോയി. സംഭവിച്ച കാര്യങ്ങൾ അപ്പോഴാണ് കുട്ടി തുറന്നു പറഞ്ഞതെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു.

തുടർന്ന് കൗൺസലിങ് സ്ഥാപനം കേരള പൊലീസിലും ചൈൽഡ്‌ലൈനിലും വിവരം അറിയിച്ചു. പീ‍ഡനം നടന്നത് മുംബൈയിലായതിനാൽ കുർള പൊലീസ് സ്റ്റേഷനിലേക്ക് കൊല്ലം പൊലീസ് കേസ് കൈമാറുകയായിരുന്നു. പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് അഭിഭാഷകൻ തൻവീർ നിസാം പറഞ്ഞു.

]]>
Wed, 06 Dec 2023 07:58:41 +0530 Editor
സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മദ്രസകളിലെ അധ്യാപകരുടെ യോഗ്യത പരിശോധിക്കുമെന്ന് ഉത്തർപ്രദേശ് http://newsmalayali.com/4628 http://newsmalayali.com/4628 സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മദ്രസകളിലെ അധ്യാപകരുടെ ഗുണനിലവാരം പരിശോധിക്കാന്‍ യുപി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും വിദ്യാഭ്യാസ യോഗ്യത, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് പരിശോധിക്കുന്നത്. ഇത്തരം പരിശോധനകള്‍ ഒരു പതിവ് പ്രക്രിയയായി മാറിയിരിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉത്തരവിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ഇഫ്തികാര്‍ അഹമ്മദ് ജാവേദ് പറഞ്ഞു. മദ്രസകളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും മറ്റ് പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അന്വേഷണങ്ങള്‍ക്ക് എതിരല്ലെന്നും എന്നാല്‍, ഇത് ഒരു തവണ കൃത്യമായി ചെയ്യണമെന്നും എങ്കില്‍ മാത്രമേ ഭാവിയില്‍ മദ്രസകളുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുടെ ഗുണനിലവാരവും പരിശോധിക്കണമെന്ന് എല്ലാ ജില്ലാ നൂനപക്ഷ ക്ഷേമ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ഡിവിഷണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ജെ റീബ ഡിസംബര്‍ ഒന്നിന് അയച്ച കത്തില്‍ നിര്‍ദേശിക്കുന്നു.

വിദ്യാര്‍ഥികളില്‍ ശാസ്ത്രീയവും പര്യവേഷണപരവുമായ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കേണ്ടതിന്റെയും അവരെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് കത്തില്‍ ഊന്നിപ്പറയുന്നു. ഇത് ഉറപ്പാക്കുന്നതിന് മദ്രസകളുടെ നിര്‍മാണം, അവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍, അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും വിദ്യാഭ്യാസ യോഗ്യത എന്നിവയും പരിശോധിച്ചുറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഡിസംബര്‍ 30-നകം പരിശോധനകള്‍ പൂര്‍ത്തിയാക്കി മദ്രസ എജ്യുക്കേഷന്‍ബോര്‍ഡ് രജിസ്ട്രാറിനു മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്.

നിലവില്‍ അംഗീകാരമുള്ളതും ഇല്ലാത്തതുമായ 25,000-ല്‍ പരം മദ്രസകള്‍ യുപിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ 560 എണ്ണത്തിനാണ് സര്‍ക്കാര്‍ സഹായം ലഭിക്കുന്നത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മദ്രസകളില്‍ മിക്കവയിലും ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്നും അതിനാല്‍ അവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് ഗുണമേന്മയുള്ളതും ശാസ്ത്രീയവുമായ ആധുനിക വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. അതുമൂലം വിദ്യാര്‍ഥികള്‍ക്ക് അനുയോജമായ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. അന്വേഷണം നടത്തുന്നതിനായി ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസറും ജില്ലാ മജിസ്‌ട്രേറ്റും അടങ്ങുന്ന സമിതി രൂപവത്കരിച്ചിട്ടുണ്ട്.

]]>
Tue, 05 Dec 2023 08:50:21 +0530 Editor
ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; 4 സൈനികർക്ക് വീരമൃത്യു http://newsmalayali.com/4612 http://newsmalayali.com/4612 ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഓഫീസർ റാങ്കിലുള്ള രണ്ടുപേരുൾപ്പെടെ നാല് സൈനികർക്ക് വീരമൃത്യു. കാലാക്കോട്ട് വനത്തിനുള്ളിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കിയെന്നും സേനാ അധികൃതർ അറിയിച്ചു.

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നു സൈന്യത്തിന്റെ പ്രത്യേക വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു ഏറ്റുമുട്ടൽ. രജൗറി ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ 5 ഭീകരരെ സൈന്യം വധിച്ചു. ലഷ്കർ ഭീകരരാണ് കൊല്ലപ്പെട്ടത്.

]]>
Thu, 23 Nov 2023 11:31:48 +0530 Editor
ബിജെപിയുടെ ഹമാസ് വിരുദ്ധ സമ്മേളനം കോഴിക്കോട്; ക്രൈസ്തവ സഭകള്‍ക്കും ക്ഷണം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടകൻ http://newsmalayali.com/4606 http://newsmalayali.com/4606 കോഴിക്കോട്ട് ഹമാസ് വിരുദ്ധ സമ്മേളനം നടത്താനൊരുങ്ങി ബിജെപി.  ഭീകരവിരുദ്ധ സമ്മേളനം എന്ന പേരില്‍ ഡിസംബർ രണ്ടിന് വൈകിട്ട് മുതലക്കുളത്താണ് പരിപാടി നടക്കുക. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും. ക്രിസ്ത്യൻ സഭാ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ പറഞ്ഞു.

 

ഹമാസ്- ഇസ്രയേല്‍ യുദ്ധത്തിന് പിന്നാലെ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഎം പരിപാടി നടത്തുകയും കെപിസിസി നവംബര്‍ 23ന് പരിപാടന്‍ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ബിജെപി ഹമാസ് വിരുദ്ധ സമ്മേളനം നടത്തുന്നത്. ഹമാസിനെ വെള്ളപൂശാനും ഭീകരത വളര്‍ത്താനും സംഘടിത ശ്രമം നടക്കുന്നതായി വി.കെ. സജീവൻ ആരോപിച്ചു. അതിര്‍ത്തി കടന്നുള്ള ഹമാസ് ആക്രമണം ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഇസ്രയേലിന്റേത് സ്വയം പ്രതിരോധമാണെന്നും സജീവൻ പറഞ്ഞു.

കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രിയടക്കം പരസ്യമായി വിമര്‍ശിക്കുകയും വിവിധ പരാതികളില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രാജീവ് ചന്ദ്രശേഖറെ ഉദ്ഘാടകനായി ബിജെപി പരിപാടി നടത്തുന്നു എന്നതും ശ്രദ്ധേയമാണ്.

]]>
Fri, 17 Nov 2023 22:07:28 +0530 Editor
തെലങ്കാനയിൽ നടിയും മുൻ എംപിയുമായ വിജയശാന്തി ബിജെപി വിട്ടു, കോൺഗ്രസിൽ ചേരും http://newsmalayali.com/4603 http://newsmalayali.com/4603 നടിയും മുൻ എംപിയുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോൺഗ്രസിൽ ചേരും. തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ബിജെപിക്ക് തിരിച്ചടിയായി വിജയശാന്തി പാർട്ടി വിടുന്നത്. ബിജെപി അധ്യക്ഷൻ ജി. കിഷൻ റെഡ്ഡിക്ക് അവർ രാജിക്കത്ത് നൽകി.

രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലിയിൽ വച്ച് വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിക്കാനാണ് സാധ്യത. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമർഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടത്. 2009 ൽ ടിആർഎസിൽനിന്ന് എംപിയായ വിജയശാന്തി 2014 ൽ കോൺഗ്രസിലെത്തി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് തോൽവിയെത്തുടർന്നാണ് ബിജെപിയിലെത്തിയത്.

കുറച്ചു ദിവസം മുൻപ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മല്ലു രവി വിജയശാന്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിൽ ചേരാൻ തീരുമാനമായത്.

]]>
Thu, 16 Nov 2023 19:32:29 +0530 Editor
ശസ്ത്രക്രിയയ്ക്ക് ഡോക്ടറുടെ ഭാര്യയും ലാബ് ടെക്‌നിഷ്യനും, ജീവൻ പോയത് 7 പേർക്ക് http://newsmalayali.com/4602 http://newsmalayali.com/4602 വർഷങ്ങളായി ക്ലിനിക്കിൽ ചികിത്സ നൽകുകയും ശസ്ത്രക്രിയ നടത്തുകയും നിരവധി പേരുടെ മരണത്തിനു കാരണക്കാരാവുകയും ചെയ്ത വ്യാജ ഡോക്ടർമാരും സംഘവും അറസ്റ്റിൽ. ഡൽഹി ഗ്രേറ്റർ കൈലാഷ് പ്രദേശത്താണു ഞെട്ടിക്കുന്ന സംഭവം. 2 രോഗികളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണു നാലംഗ സംഘം അറസ്റ്റിലായത്.

ഡോ. നീരജ് അഗർവാൾ, ഭാര്യ പൂജ അഗർവാൾ, ഡോ. ജസ്‌പ്രീത് സിങ്, മുൻ ലബോറട്ടറി ടെക്നിഷ്യൻ മഹേന്ദർ സിങ് എന്നിവരാണ് അറസ്റ്റിലായതെന്നു ഡൽഹി പൊലീസ് അറിയിച്ചു. അസ്​ഗർ അലി എന്നയാൾ പിത്താശയ ചികിത്സയ്ക്കായി 2022ൽ അഗർവാൾ മെഡിക്കൽ സെന്ററിൽ അഡ്മിറ്റായിരുന്നു. സർജൻ ഡോ.ജസ്പ്രീത് സിങ് ശസ്ത്രക്രിയ നടത്തുമെന്നാണ് അസ്​ഗറിനെ അറിയിച്ചത്. ശസ്ത്രക്രിയയ്ക്കു തൊട്ടുമുൻപു ജസ്പ്രീതിനു പകരം പൂജയും മഹേന്ദറും ശസ്ത്രക്രിയാ മുറിയിൽ പ്രവേശിച്ചു.

മതിയായ യോഗ്യതകളില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കില്‍ ഡോക്ടർ ചമഞ്ഞ് പൂജ അഗര്‍വാളും ലാബ് ടെക്‌നിഷ്യൻ മഹേന്ദറുമാണു ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം മുറിക്കു പുറത്തിറങ്ങിയ അസ്​ഗറിനു കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു. തുടർന്നു സഫ്ദർജങ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു. അസ്​ഗറിന്റെ മരണത്തോടെയാണു ക്ലിനിക്കിനെയും ഡോക്ടർമാരെയും കുറിച്ചുള്ള സംശയം ബലപ്പെട്ടത്. നേരത്തെ മരിച്ച രോഗികളുടെ ബന്ധുക്കളും രംഗത്തെത്തി.

പരാതികൾ അന്വേഷിച്ചപ്പോഴാണു തട്ടിപ്പിന്റെ ആഴം പൊലീസിനു മനസ്സിലായത്. ഡോ. നീരജ് അഗർവാൾ ഫിസിഷ്യൻ ആണെങ്കിലും വ്യാജരേഖകൾ തയാറാക്കി സർജൻ എന്ന മട്ടിൽ‌ ശസ്ത്രക്രിയകൾ ചെയ്യുന്നതായി കണ്ടെത്തി. 2016 മുതൽ 9 പരാതികൾ ക്ലിനിക്കിനെതിരെ ഉണ്ടായിരുന്നു. ഇതിൽ ഏഴിലും ചികിത്സാപ്പിഴവിനെ തുടർന്നു രോഗികൾ മരിച്ചതുമാണ്. നാലു ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ ബോർഡ് രൂപീകരിച്ച് ക്ലിനിക്കിന്റെ എല്ലാ രേഖകളും ചരിത്രവും പരാതികളും പരിശോധിച്ചതോടെ ഒട്ടേറെ ക്രമക്കേടുകളാണു കണ്ടെത്തിയതെന്നു ഡിസിപി ചന്ദൻ ചൗധരി പറഞ്ഞു.

രോഗികളുടെ ചികിത്സയും ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് വ്യാജ രേഖകളുണ്ടാക്കുന്നത് അഗർവാളിന്റെ ശീലമായിരുന്നു. ഡോക്ടറുടെ ഒപ്പ് മാത്രം രേഖപ്പെടുത്തിയ 414 കുറിപ്പടികൾ കണ്ടെടുത്തു. ആശുപത്രിക്ക് പുറത്ത് സൂക്ഷിക്കാന്‍ അനുമതിയില്ലാത്ത ഇന്‍ജക്‌ഷനുകളും മരുന്നുകളും പിടിച്ചെടുത്തു. കാലാവധി കഴിഞ്ഞ സര്‍ജിക്കല്‍ ബ്ലേഡുകള്‍, 47 ചെക്ക് ബുക്കുകള്‍, 54 എടിഎം കാര്‍ഡുകള്‍, പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങളുടെ പാസ്ബുക്കുകള്‍, രോഗികളുടെ യഥാർഥ കുറിപ്പടികൾ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.

]]>
Thu, 16 Nov 2023 19:04:39 +0530 Editor
സ്‌കൂൾ സിലബസിൽ 'ധർമ്മ'വും 'മതവും' ഉൾപ്പെടുത്തണമെന്ന പൊതുതാൽപര്യ ഹർജി: കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നിലപാട് തേടി, ഡൽഹി ഹൈക്കോടതി . http://newsmalayali.com/4589 http://newsmalayali.com/4589 പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിലെ സിലബസിൽ 'ധർമ്മം', 'മതം' എന്നീ വിഷയങ്ങൾ ഉൾപ്പെടുത്താൻ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ  (PIL) പ്രതികരിക്കാൻ ഡൽഹി ഹൈക്കോടതി ബുധനാഴ്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ജനങ്ങളെ ബോധവൽക്കരിക്കാനും മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്വേഷവും വിദ്വേഷ പ്രസംഗങ്ങളും നിയന്ത്രിക്കാനും,  ധർമ്മം  എന്നത് മതമല്ല,  അത്  വിഭജിക്കാത്തതും  ഒഴിവാക്കാനാവാത്തതും മതത്തിന്റെ ഇടുങ്ങിയ അതിരുകൾ ലംഘിക്കുന്നതും ആണെന്ന് പൊതുതാൽപ്പര്യ ഹർജി നൽകിയ അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ തന്റെ ഹർജിയിൽ വാദിച്ചു.

Learn Job Interviewing Skills: Win your Dream Job

ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്  
താമസ സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്  എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ "മതം" എന്ന പദത്തിന്റെ "ശരിയായ അർത്ഥം" ഉപയോഗിക്കാനും അത് "ധർമ്മം" എന്നതിന്റെ പര്യായമായി ഉപയോഗിക്കാതിരിക്കാനും അദ്ദേഹം നിർദ്ദേശം തേടി. 

“ മതം ഒരു പാരമ്പര്യമാണെന്നും , ധർമ്മമല്ലായെന്നും ,  മതം എന്നത് ഒരു ആരാധനാക്രമം അല്ലെങ്കിൽ ഒരു ആത്മീയ കാര്യവുമാണെന്നും , അതിനെ  ഒരു സമ്പ്രദായമെന്നു  വിളിക്കുകയും ചെയ്യുന്നതിനാൽ  മതം ഒരു  സമൂഹം എന്ന നിലയിൽ കണക്കാക്കണമെന്നു അപേക്ഷയിൽ പറയുന്നു 

Learn Job Interviewing Skills: Win your Dream Job

"ദൈനംദിന ജീവിതത്തിൽ, ഒരു വ്യക്തി 'വൈഷ്ണവ ധർമ്മം' അല്ലെങ്കിൽ ജൈന ധർമ്മം പിന്തുടരുന്നു, അല്ലെങ്കിൽ   ബുദ്ധമതത്തെയോ ഇസ്ലാമിനെയോ ക്രിസ്തുമതത്തെയോ പിന്തുടരുന്നു. അങ്ങനെ പറയുന്നത്   ശരിയല്ല എന്നും  പകരം, ഒരു വ്യക്തി 'വൈഷ്ണവ ആചാരം' പിന്തുടരുന്നു അല്ലെങ്കിൽ ഈ വ്യക്തി 'ശിവ സമ്പ്രദായം' അല്ലെങ്കിൽ 'ബുദ്ധ സമ്പ്രദായം' പിന്തുടരുന്നു എന്നോ ,  ഈ വ്യക്തി ഇസ്ലാം അല്ലെങ്കിൽ ക്രിസ്ത്യൻ ആചാരം പിന്തുടരുന്നു എന്ന രീതിയിൽ ആകണമെന്ന് ഹർജിയിൽ പറയുന്നു.

“മതത്തിനുവേണ്ടി നിരവധി യുദ്ധങ്ങളും യുദ്ധസമാനമായ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. മതം ഒരു കൂട്ടം ജനങ്ങളിൽ പ്രവർത്തിക്കുന്നു. മതത്തിൽ, ആളുകൾ ആരുടെയെങ്കിലും പാത പിന്തുടരുന്നു. മറ്റൊരു വശത്ത്, ധർമ്മം ജ്ഞാനത്തിന്റെ പ്രവൃത്തിയാണ്, ”അപേക്ഷ കൂട്ടിച്ചേർത്തു.

Learn Job Interviewing Skills: Win your Dream Job

"എല്ലാ ചരിത്രത്തിലെയും ഏറ്റവും ശക്തമായ വിഭജന ശക്തികളിൽ ഒന്നാണ് മതം" അതേസമയം "ധർമ്മം" "വ്യത്യസ്തമാണ്, കാരണം അത് ഒന്നിക്കുന്നു", അശ്വിനി കുമാർ ഉപാധ്യായ പറഞ്ഞു.

“ധർമ്മത്തിൽ ഒരിക്കലും ഭിന്നിപ്പുണ്ടാകില്ല. എല്ലാ വ്യാഖ്യാനങ്ങളും സാധുതയുള്ളതും സ്വാഗതാർഹവുമാണ്. ഒരു അധികാരവും ചോദ്യം ചെയ്യപ്പെടാൻ കഴിയാത്തത്ര വലുതല്ല, തൊടാൻ കഴിയാത്തത്ര പവിത്രമല്ല. സ്വതന്ത്ര ഇച്ഛാശക്തിയിലൂടെയുള്ള പരിധിയില്ലാത്ത വ്യാഖ്യാന സ്വാതന്ത്ര്യം ധർമ്മത്തിന്റെ സത്തയാണ്, കാരണം ധർമ്മം സത്യം പോലെ തന്നെ പരിധിയില്ലാത്തതാണ്. ആർക്കും ഒരിക്കലും അതിന്റെ മുഖപത്രമാകാൻ കഴിയില്ല,” ഹർജിയിൽ പറയുന്നു.

ജനുവരി 16-ന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും .

]]>
Thu, 09 Nov 2023 10:22:43 +0530 Editor
ഗവർണർമാർ തെരഞ്ഞെടുക്കപ്പെട്ടവർ അല്ലെന്ന് ഓർക്കണം; ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നതിൽ സുപ്രീംകോടതി http://newsmalayali.com/4582 http://newsmalayali.com/4582 ഗവർണ്ണർമാർ ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നതിൽ സുപ്രീംകോടതി നിരീക്ഷണം. ഗവർണ്ണർമാർ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടവരല്ലെന്ന് ഓർ‌ക്കണം. ബില്ലുകളിൽ മുഖ്യമന്ത്രിയും ഗവർണറും കൂടിയാലോചിച്ച് തീരുമാനം എടുക്കണം. ഇതുസംബന്ധിച്ച് കോടതിയിൽ ഹർജി വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പഞ്ചാബ് സർക്കാരിന്റെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. ഇതേ വിഷയത്തിൽ കേരള സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച്ച പരിഗണിക്കാനിരിക്കുകയാണ്.

ഗവർണർ ബില്ലുകൾ പിടിച്ചുവെക്കുന്നതിനെതിരെ പഞ്ചാബ് സർക്കാർ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ബില്ലുകളിൽ ഗവർണർ കഴിഞ്ഞ ദിവസം തീരുമാനം എടുത്തതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. ഇതിന് സുപ്രീംകോടതിയിൽ ഹർജി വരുന്നതു വരെ നടപടിയെടുക്കാൻ കാത്തിരിക്കുന്നത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ചോദിച്ചു.

ഗവർണർമാരും ഭരണഘടന തത്വങ്ങൾ പാലിച്ച് പ്രവർത്തിക്കണം. ഗവർണർമാർ നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്നവരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഗവർണർമാർക്കെതിരെ കേരളം, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജികൾ ഒന്നിച്ച് വെള്ളിയാഴ്ച്ച പരിഗണിക്കും.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സുപ്രധാന ബില്ലുകള്‍ ഒപ്പിടാൻ വൈകുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണെന്നാണ് കേരളം ഹർജിയിൽ പറയുന്നത്.  പരിഗണനയിലുള്ള ബില്ലുകളില്‍ സമയബന്ധിതമായി തീരുമാനം എടുക്കാൻ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

]]>
Tue, 07 Nov 2023 07:32:32 +0530 Editor
ബന്ധം തകര്‍ന്നാൽ ബലാത്സംഗ കുറ്റം ആരോപിച്ച് കേസ് കൊടുക്കുന്നത് ശരിയല്ല: ഡല്‍ഹി ഹൈക്കോടതി http://newsmalayali.com/4581 http://newsmalayali.com/4581 ഒരു ബന്ധം തകര്‍ന്നാൽ ബലാത്സംഗ കുറ്റം ആരോപിക്കുന്ന ഐപിസി സെക്ഷന്‍ 376 അനുസരിച്ച് കേസ് ഫയല്‍ ചെയ്യുന്നത് ശരിയല്ലെന്ന് ഡല്‍ഹി ഹൈക്കോടതി.വിവാഹവാഗ്ദാനം നല്‍കി സ്ത്രീയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടുവെന്ന കേസില്‍ യുവാവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയിന്‍ ആണ് ഈ പരാമര്‍ശം നടത്തിയത്. പ്രതിയ്ക്ക് വിവാഹം കഴിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നുവെന്ന് തെളിയിക്കാന്‍ ആരോപണങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

വിവാഹവാഗ്ദാനം നല്‍കി താനുമായി പ്രതി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്നാരോപിച്ചാണ് പരാതിക്കാരി രംഗത്തെത്തിയത്. വിവാഹം നടക്കണമെങ്കില്‍ സ്ത്രീധനം വേണമെന്ന് യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഇത് തന്റെ പിതാവ് അംഗീകരിച്ചില്ല. പിന്നാലെ യുവാവ് തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചുവെന്നും വിവാഹം കഴിക്കാന് വിസമ്മതിക്കുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചു.

യുവതിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഇവരുടെ കുടുബം നേരത്തെ വെളിപ്പെടുത്തിയിരുന്നില്ല. ഇതാണ് വിവാഹം മുടങ്ങാനുള്ള കാരണമെന്ന് യുവാവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. യുവാവിന്റെ കരിയര്‍ തകര്‍ക്കാനാണ് പരാതിക്കാരി എഫ്‌ഐആര്‍ ഫയല്‍ ചെയ്തതെന്നും അഭിഭാഷകന്‍ പറഞ്ഞു.

വ്യാജക്കേസില്‍ തടവിലാകുന്നതോടെ ഹര്‍ജിക്കാരന്റെ കരിയറും ജീവിതവും ഇല്ലാതാകുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ജീവനക്കാരനായ ഹര്‍ജിക്കാരന് നികത്താനാകാത്ത നഷ്ടമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

ഐപിസി 376 ഈ കേസില്‍ ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു. “രണ്ടുപേര്‍ തമ്മിലുള്ള ബന്ധം തകർന്നാൽ ഐപിസി 376 പ്രകാരമുള്ള കുറ്റം ചുമത്താനാകില്ല,” കോടതി കൂട്ടിച്ചേര്‍ത്തു

കഴിഞ്ഞ നാലുമാസത്തിനിടെ ഹര്‍ജിക്കാരനുമായി നിര്‍ബന്ധിത ലൈംഗിക ബന്ധമുണ്ടായെന്ന രീതിയിലുള്ള വെളിപ്പെടുത്തലുകൾ പരാതിക്കാരിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ‘പരാതിക്കാരിയുമായി സമ്മതത്തോടെയാണോ അതോ അല്ലാതെയാണോ ഹര്‍ജിക്കാരന്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്ന കാര്യം വിചാരണയ്ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. തെളിവുകളില്ലാത്തെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ല. ഹര്‍ജിക്കാരന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. വിചാരണയില്‍ നിന്ന് അയാള്‍ക്ക് രക്ഷപ്പെടാനാകില്ല,” കോടതി ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് 30000 രൂപയുടെ ജാമ്യത്തിലും ഈ തുകയ്ക്ക് സമാനമായ ആള്‍ജാമ്യത്തിലും പ്രതിയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതായി കോടതി ഉത്തരവിട്ടു.

]]>
Mon, 06 Nov 2023 07:38:47 +0530 Editor
ബന്ദിപ്പുരിൽ മാൻവേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഏറ്റുമുട്ടി; വെടിവെയ്പ്പിൽ ഒരു മരണം http://newsmalayali.com/4579 http://newsmalayali.com/4579 കർണാടത്തിലെ ബന്ദിപ്പുർ വനത്തിൽ മാൻവേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ. വെടിവെയ്പ്പിൽ ഒരാൾ മരിച്ചു. ഭീമനബീടു സ്വദേശി മനു(27) എന്നയാളാണ് മരിച്ചത്.10 അംഗ മാൻവേട്ട സംഘത്തിൽ ഉണ്ടായിരുന്ന ആളാണ് മനു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് വനത്തിനുള്ളിൽ വെടിവെയ്പ്പ് നടന്നത്. ഇന്ന് പുലർച്ചെയോടെയാണ് വനത്തിനുള്ളിൽ വെടിവെ്പ്പ് നടന്നുവെന്നും ഒരാൾ മരിച്ചതായും കർണാടക പൊലീസിന് വിവരം ലഭിക്കുന്നത്. വനത്തിലെ എന്‍ട്രി പോയിന്റിലും എക്‌സിറ്റ് പോയിന്റിലും പൊലീസെത്തുകയും വനംവകുപ്പുമായി ബന്ധപ്പെടുകയും ചെയ്തതോടെയാണ് വെടിവയ്പ്പുണ്ടായതായി സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് മാൻവേട്ട സംഘത്തെ വനത്തിനുള്ളിൽ പട്രോളിങിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടത്. ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇതേത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മാൻവേട്ട സംഘത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ വേട്ടസംഘം തിരിച്ചും വെടിവെച്ചു.

ഇരുകൂട്ടരും തമ്മിലുള്ള വെടിവെയ്പ്പിനിടെയാണ് മനുവിന് വെടിയേറ്റത്. വെടിയേറ്റു വീണ മനു സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഇയാളുടെ മൃതദേഹം ഇന്ന് വനത്തിനുള്ളിൽനിന്ന് പുറത്തേക്ക് കൊണ്ടുവന്നു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഏറ്റുമുട്ടലിനിടെ സംഘത്തിലെ എട്ടുപേർ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ഒരാളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഒളിവിൽ പോയവരെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് കർണാടക പൊലീസും പ്രതികളെ കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ട്.

]]>
Mon, 06 Nov 2023 07:15:54 +0530 Editor
മാളിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; വീഡിയോ വൈറലായതോടെ 61 കാരനായ റിട്ട. അധ്യാപകൻ കീഴടങ്ങി http://newsmalayali.com/4575 http://newsmalayali.com/4575 മാളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ റിട്ട. പ്രധാനാധ്യാപകൻ കോടതിയില്‍ കീഴടങ്ങി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതി അശ്വിത് നാരായൺ (61) അഡീ. ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ്-3ന് മുന്നിൽ കീഴടങ്ങിയത്. ബസവേശ്വര നഗർ സ്വദേശിയായ ഇദ്ദേഹം ദസറഹള്ളിയിൽ ഒരു സ്കൂളിലെ പ്രധാനാധ്യാപകനായി ജോലി നോക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ മൊബൈൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സമയത്ത് മാളിലുണ്ടായിരുന്ന യശ്വന്ത് ജയപ്രകാശ് എന്നയാളാണ് വീഡിയോ പകർത്തിയത്. ആദ്യം അബദ്ധത്തിൽ യുവതിയെ സ്പർശിച്ചതാകാമെന്നാണ് യശ്വന്ത് കരുതിയത്. എന്നാൽ പിന്നാലെ ഇയാൾ സ്ത്രീകൾ കൂട്ടമായി നിന്ന മറ്റൊരിടത്തേക്ക് പോയതോടെ മാളിലെ സുരക്ഷാ ജീവനക്കാരന് വീഡിയോ കൈമാറുകയായിരുന്നു.

പിന്നാലെ ബെംഗളൂരുവിലെ ലുലു മാള്‍ മാനേജർ മഗഡി റോഡ് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് വീട്ടിലെത്തിയതോടെ ഇയാൾ ഒളിവിൽ പോയി. എന്നാൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. ഐപിസി 294, 354 എ, 509 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

]]>
Sun, 05 Nov 2023 22:26:22 +0530 Editor
മലപ്പുറത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലെ ഹമാസ് നേതാവിന്‍റെ പ്രസംഗം; കേസ് എടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് http://newsmalayali.com/4570 http://newsmalayali.com/4570 മലപ്പുറത്ത് സോളിഡാരിറ്റി സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഹമാസ് നേതാവ്  പങ്കെടുത്ത സംഭവത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്. ഹമാസ് നേതാവ് ഖലീദ് മാഷല്‍ ഓണ്‍ലൈനായി പങ്കെടുത്ത പരിപാടിയിലെ അറബി പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ പരിഭാഷകരുടെ സഹായത്തോടെ പരിശോധിച്ച ശേഷമാണ് പോലീസ് തീരുമാനത്തിലെത്തിയത്.

ഹമാസിനെ ഭീകര സംഘടനയായി ഇതുവരെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. യുഎപിഎ ഷെഡ്യൂൾ 1ലെ 42 ഭീകര സംഘടനകളിൽ ഹമാസ് ഇല്ല എന്നും പോലീസ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയും ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ, ഖലീദ് മാഷലിന്‍റെ പ്രസംഗത്തിൽ രാജ്യദ്രോഹ പരാമർശം ഇല്ലെന്നും പോലീസ് വ്യക്തമാക്കി.

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

പലസ്തീനിലെ നിലവിലെ സാഹചര്യം മാത്രമാണ് ഹമാസ് നേതാവിന്‍റെ പ്രസംഗത്തിലുള്ളതെന്നും ഐപിസി 153 പ്രകാരം പ്രസംഗത്തിൽ രാജ്യദ്രോഹ പരാമർശം ഇല്ലെന്നും പോലീസിന് നിയമോപദേശം ലഭിച്ചു.

ജമാ അത്ത് ഇസ്ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. യുവജനപ്രതിരോധം എന്ന പേരിലാണ് വെള്ളിയാഴ്ച വൈകിട്ട് പരിപാടി സംഘടിപ്പിച്ചത്.

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

ഹമാസ് നേതാവ് പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കേരളാ പോലീസിനെ ചോദ്യം ചെയ്ത അദ്ദേഹം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നു.

]]>
Tue, 31 Oct 2023 10:01:55 +0530 Editor
81.5 കോടിയോളം ഇന്ത്യക്കാരുടെ ICMR കോവിഡ് ടെസ്റ്റ് വിവരങ്ങൾ വിൽപനക്ക്; രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ ചോർച്ചയെന്ന് സൂചന http://newsmalayali.com/4569 http://newsmalayali.com/4569 ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) പക്കലുള്ള കോവിഡ് ഡാറ്റ ചോർന്നതായി റിപ്പോർട്ട്. കോവിഡ് ടെസ്റ്റ് നടത്തിയ 81.5 കോടി ഇന്ത്യക്കാരുടെ വിശദാംശങ്ങൾ വിൽപനയ്ക്കെത്തിയിട്ടുണ്ട് എന്നാണ് ന്യൂസ് 18 നടത്തിയ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്. ഡാർക്ക് വെബിലാണ് വിവരങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഐസിഎംആർ പരാതി നൽകിയാൽ, ഈ വിഷയം സിബിഐ അന്വേഷിക്കാനും സാധ്യതയുണ്ട്. അമേരിക്കൻ സൈബർ സെക്യൂരിറ്റി ആൻഡ് ഇന്റലിജൻസ് ഏജൻസിയാണ് ആദ്യം ഈ ഡാറ്റാ ലീക്ക് കണ്ടെത്തിയത്.

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

പേര്, ഫോൺ നമ്പറുകൾ, വിലാസങ്ങൾ എന്നിവയ്‌ക്കൊപ്പം, രാജ്യത്തെ പൗരൻമാരുടെ ആധാർ, പാസ്‌പോർട്ട് വിവരങ്ങളും ലീക്ക് ആയിട്ടുണ്ട്. പൗരന്മാരുടെ കോവിഡ് -19 ടെസ്റ്റ് വിശദാംശങ്ങളിൽ നിന്നാണ് ഇത്തരം വിവരങ്ങൾ ശേഖരിച്ചതെന്ന് ‘ത്രഡ് ആക്ടർ’ എന്ന എക്സ് ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിൽ പറയുന്നു.

ഫെബ്രുവരി മുതൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പലതരം സൈബർ ആക്രമണ ശ്രമങ്ങൾ നേരിടുന്നുണ്ട്. ഐസിഎംആറിനും കേന്ദ്ര ഏജൻസികൾക്കും കൗൺസിലിനും ഇത് അറിയാമായിരുന്നു. ഐസിഎംആർ സെർവറുകൾ ഹാക്ക് ചെയ്യാൻ കഴിഞ്ഞ വർഷം 6,000 ശ്രമങ്ങൾ നടന്നിരുന്നു. ഏതെങ്കിലും തരത്തിലുള്ള ഡാറ്റാ ലീക്ക് ഒഴിവാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ അന്വേഷണ ഏജൻസികൾ ഐസിഎംആറിനെ അറിയിച്ചിരുന്നതായും ചില വൃത്തങ്ങൾ അറിയിച്ചു.  

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

ഡാർക്ക് വെബിൽ വിൽപനക്കെത്തിയ ഡാറ്റയും ഐസിഎംആറിന്റെ പക്കലുള്ള ഡാറ്റയും ഒന്നു തന്നെയാണെന്ന് പരിശോധിച്ചുറപ്പിച്ചതായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT) ഐസിഎംആറിനെ അറിയിച്ചു. വിഷയത്തിന്റെ ​ഗൗരവം കണക്കിലെടുത്ത്, വിവിധ ഏജൻസികളിലെയും മന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഡാറ്റ ചോർച്ചയിൽ വിദേശത്തു നിന്നുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ഈ വിഷയം രാജ്യത്തെ ഒരു പ്രധാന ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടത് പ്രധാനമാണെന്നും ചില സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

കോവിഡ് -19 ടെസ്റ്റ് ഡാറ്റ സംബന്ധിച്ച ചില വിവരങ്ങൾ നാഷണൽ ഇൻഫൊർമാറ്റിക്‌സ് സെന്റർ ( National Informatics Centre (NIC)), ഐസിഎംആർ, ആരോഗ്യ മന്ത്രാലയം എന്നിവരുടെ പക്കലുണ്ട്. ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങളെ ഇതാദ്യമായല്ല ഹാക്കർമാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും (AIIMS) സൈബർ ആക്രമണം നേരിട്ടിരുന്നു. ഇത് ഔട്ട്പേഷ്യന്റ് ഡിപാർട്മെന്റിലെയും (OPD) സാമ്പിൾ കളക്ടീവ് സർവീസിലെയും സേവനങ്ങളെ ബാധിക്കുകയും ചെയ്തിരുന്നു.

]]>
Tue, 31 Oct 2023 09:57:21 +0530 Editor
മഹുവ മൊയിത്ര എംപിക്കെതിരെ അദാനി ഗ്രൂപ്പ് രംഗത്ത് http://newsmalayali.com/4561 http://newsmalayali.com/4561 ചോദ്യത്തിന് കോഴ വിവാദത്തിൽ ബിജെപിക്ക് പിന്നാലെ അദാനി ഗ്രൂപ്പും മഹുവ മൊയിത്ര എംപിക്കെതിരെ രംഗത്തെത്തി. വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും, ചില വ്യക്തികളും സ്ഥാപനങ്ങളും അദാനി ഗ്രൂപ്പിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന് തങ്ങൾ നേരത്തെ പറഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. വിഷയത്തിൽ ബിജെപി നേതാക്കൾ എംപിക്കെതിരെ രൂക്ഷ വിമർശനവും നടപടിയും ആവശ്യപ്പെട്ടിരിക്കെയാണ് അദാനി ഗ്രൂപ്പും പരസ്യ പ്രസ്താവന ഇറക്കിയത്.

വ്യവസായി ദർശൻ ഹിരാനന്ദാനിയില്‍ നിന്ന്  കൈക്കൂലി വാങ്ങി വ്യവസായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ചോദ്യങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിച്ചുവെന്നാണ് മഹുവ മൊയിത്രക്കെതിരെ ബിജെപി ആരോപണം. കേന്ദ്രസർക്കാരിനെയും അദാനി ഗ്രൂപ്പിനെയും സംശയത്തിൻറെ നിഴലിൽ നിർത്തി ചോദ്യങ്ങൾ ചോദിക്കുന്നതിന് ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന്  രണ്ട് കോടിയോളം രൂപ മഹുവ കൈപ്പറ്റി, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 75 ലക്ഷം രൂപയും, ഐഫോണടക്കം വിലയേറിയ സമ്മാനങ്ങളും ഹിരാനന്ദാനി ഗ്രൂപ്പ് മഹുവക്ക് നൽകിയെന്നും ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭ സ്പീക്കർക്ക് പരാതി നല്‍കി ആരോപിച്ചു. 

കോഴ ആരോപണ പരാതിയിൽ ലോക്സഭാ സെക്രട്ടേറിയേറ്റിന്റെ തീരുമാനം ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംപിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് അഭിഭാഷകൻ ആനന്ദ് ദെഹദ്രായ് സിബിഐക്ക് പരാതി നൽകി. ഹിരാ നന്ദാനി ഗ്രൂപ്പുമായുള്ള മഹുവ മൊയിത്രയുടെ ബന്ധം വ്യക്തമാക്കുന്ന രേഖകൾ കൈമാറിയെന്നാണ് വിവരം. ആനന്ദ് ദെഹദ്രായാണ് മഹുവയ്ക്കെതിരായ വിവരങ്ങൾ നിഷികാന്ത് ദുബൈ എംപിക്കും കൈമാറിയത്. തനിക്കെതിരെ പരാതി നൽകിയ നിഷികാന്ത് ദുബൈ വ്യാജ സത്യവാങ്മൂലം നൽകിയതിൽ ആദ്യം അന്വേഷണം നടക്കട്ടെയെന്നാണ് മഹുവ മൊയിത്ര ഇന്ന് ട്വീറ്റ് ചെയ്തത്. 

]]>
Tue, 17 Oct 2023 08:16:58 +0530 Editor
Delhi Excise Policy: Sanjay Singh Arrested After ED Raids, Questioning; AAP Vows to Fight Legally http://newsmalayali.com/4536 http://newsmalayali.com/4536 Aam Aadmi Party (AAP) MP Sanjay Singh was arrested after the Enforcement Directorate raided his premises in connection with the Delhi excise policy-linked money laundering case on Wednesday. Singh, 51, is the third AAP leader who has been arrested.

The ED raids began before 7 a.m., when the MP was home with his wife, parents, domestic help and his pet dogs, fish and birds. The ED raids came months after the agency raided three of his associates — Sarvesh Mishra, Ajit and Vivek Tyagi – over their alleged involvement in the purported Delhi liquor scam.

Hundreds of AAP workers gheraoed Singh’s residence as he was arrested by the ED.

On Sanjay Singh’s arrest, his father said, “We’ve said we will cooperate. I told him (Sanjay Singh) not to worry. I think they didn’t find any base to arrest him but since they (ED officials) were told to arrest, they arrested him. It will bring positive results as the government will be changed.”

The Member of Parliament’s wife said ED officials have not found anything and they were under pressure to arrest Sanjay Singh. They have no grounds of arrest, she said.

Meanwhile, Delhi Chief Minister Arvind Kejriwal said the BJP is resorting to desperate measures as it stares at a defeat in the 2024 Lok Sabha elections, which is why many such raids will take place as the polls come closer.

]]>
Wed, 04 Oct 2023 19:20:43 +0530 Editor
മഹാരാഷ്ട്രയിലെ 11 ജില്ലകളിലേക്കുള്ള കാവൽ മന്ത്രിമാരുടെ പുതുക്കിയ പട്ടിക പ്രഖ്യാപിച്ചു, അജിത് പവാറിന് പൂനെ http://newsmalayali.com/4535 http://newsmalayali.com/4535

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷൈൻ സംസ്ഥാനത്തെ 11 ജില്ലകളിലെ സംരക്ഷക മന്ത്രിമാരുടെ പുതുക്കിയ പട്ടിക പുറത്തിറക്കി. ഈ പുതുക്കിയ പട്ടിക പ്രകാരം, ഉപമുഖ്യമന്ത്രി അജിത് പവാറിന് പൂനെ ജില്ലയുടെ കാവൽ മന്ത്രി സ്ഥാനം നൽകിയിട്ടുണ്ട്.

ബിജെപിയുടെ ചന്ദ്രകാന്ത് പാട്ടീലിനെ സോളാപൂരിന്റെയും അമരാവതിയുടെയും കാവൽ മന്ത്രിയാക്കി.

11 ജില്ലകളിലെ സംരക്ഷക മന്ത്രിമാരുടെ പുതുക്കിയ പട്ടിക:

പൂനെ: അജിത് പവാർ

അകോള: രാധാകൃഷ്ണ വിഖേ പാട്ടീൽ

സോലാപൂർ: ചന്ദ്രകാന്ത് ദാദാ പാട്ടീൽ

അമരാവതി: ചന്ദ്രകാന്ത് ദാദാ പാട്ടീൽ

ഭണ്ഡാര: വിജയകുമാർ ഗാവിറ്റ്

ബുൽദാന: ദിലീപ് വാൽസ് പാട്ടീൽ

കോലാപ്പൂർ: ഹസൻ മുഷ്‌രിഫ്

ഗോണ്ടിയ: അത്രം ധർമ്മറാവുബാബ ഭഗവന്ത്റാവു

ബീഡ്: ധനഞ്ജയ് മുണ്ടെ]

പർഭാനി: സഞ്ജയ് ബൻസോഡെ

നന്ദുർബാർ: അനിൽ പാട്ടീൽ

വാർധ - സുധീർ മുൻഗന്തിവാർ

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും ശനിയാഴ്ച രാത്രി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഭരണ സഖ്യത്തിനുള്ളിലെ അതൃപ്തിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിലാണ് മന്ത്രിമാരുടെ പുനഃസംഘടന. എൻസിപി മന്ത്രിമാർക്ക് ജില്ലാ രക്ഷാധികാരി മന്ത്രിസ്ഥാനം അനുവദിച്ചു.

ചൊവ്വാഴ്ച സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ നിന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ വിട്ടുനിന്നതായി റിപ്പോർട്ട്, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ബിജെപി കേന്ദ്ര നേതൃത്വം വിളിച്ചതിനെത്തുടർന്ന് വൈകുന്നേരത്തോടെ അടിയന്തരമായി ഡൽഹിയിലേക്ക് പറന്നു.

അജിത്തിന്റെ നേതൃത്വത്തിലുള്ള എൻസിപിയും ഷിൻഡെയുടെ ശിവസേനയും അദ്ദേഹത്തിന്റെ അസാന്നിധ്യം തൊണ്ടവേദന മൂലമാണെന്ന് അവകാശപ്പെട്ടതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അനാരോഗ്യവും തുടർചികിത്സയും ചൂണ്ടിക്കാട്ടി വൈകിട്ട് ഔദ്യോഗിക വസതിയിൽ നടന്ന എൻസിപി മന്ത്രിമാരുടെ യോഗത്തിൽ പോലും അജിത് പവാർ പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ട്.

]]>
Wed, 04 Oct 2023 19:09:05 +0530 Editor
ഉജ്ജ്വല പദ്ധതിയിലെ പാചകവാതക സബ്‌സിഡി സിലിണ്ടറിന് 200 രൂപയില്‍ നിന്നും 300 രൂപയായി ഉയർത്തി http://newsmalayali.com/4532 http://newsmalayali.com/4532 ഉജ്ജ്വല പദ്ധതിക്ക് കീഴിലുള്ള എൽപിജി സബ്‌സിഡി 200 രൂപയിൽ നിന്നും 300 രൂപയായി വർധിപ്പിച്ചു കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്.  14.2 കിലോഗ്രാം സിലിണ്ടറിന് 903 രൂപയാണ് വിപണി വില. എന്നാൽ 703 രൂപയ്ക്കായിരുന്നു ഉജ്ജ്വല ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇനി 603 രൂപയ്ക്ക് 14.2 കിലോഗ്രാം സിലിണ്ടർ ഉജ്ജ്വല ഗുണഭോക്താക്കൾക്ക് ലഭിക്കും.

ഉജ്ജ്വല പദ്ധതിക്ക് കീഴില്‍ പുതിയ പാചകവാതക കണക്ഷന്‍ എടുക്കുന്നവര്‍ക്കായി 1650 കോടി രൂപയുടെ സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2016 മേയിലാണ് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പ്രധാന്‍ മന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി അവതരിപ്പിച്ചത്. എല്‍പിജി ഗ്രാമീണ മേഖലയിലേക്കും കൂടി വ്യാപിപ്പിക്കുക, പരമ്പരാഗത രീതികളായ വിറക്, കല്‍ക്കരി, ചാണകം എന്നിവ ഒഴിവാക്കി പ്രകൃതി സൗഹൃദ പാചകം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.

 

പരമ്പരാഗത പാചകരീതികള്‍ ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നതായും പ്രകൃതിയ്ക്ക് കോട്ടം വരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. 2016 മേയ് ഒന്നിന് ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പിഎംയുവൈ പദ്ധതി ഉദ്ഘാടനം ചെയ്തത്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതകം എത്തിക്കുന്ന ഉജ്വല യോജന പദ്ധതി 2018-ല്‍ കേന്ദ്രസര്‍ക്കാര്‍ വിപുലപ്പെടുത്തിയിരുന്നു.

തുടക്കത്തില്‍ 2011-ലെ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ് പട്ടിക കണക്കിലെടുത്തായിരുന്നു പദ്ധതിക്കായി ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. പിന്നീട് ഇതില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളെയും എല്ലാ പിന്നോക്ക വിഭാഗങ്ങളെയും അടക്കം വിവിധ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി.

]]>
Wed, 04 Oct 2023 18:49:45 +0530 Editor
ഡല്‍ഹിയില്‍ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാള്‍; റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത http://newsmalayali.com/4527 http://newsmalayali.com/4527 ന്യൂഡല്‍ഹിയില്‍ ശക്തമായ ഭൂചലനം.നേപ്പാളിലെ ഭത്തേകോലയാണ് പ്രഭവകേന്ദ്രം. ചൊവ്വാഴ്ച ഉച്ചയ്ക്ക് നേപ്പാളില്‍ ഉണ്ടായ ഭൂചലനത്തിന്‍റെ പ്രകമ്പനമാണ് ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യയിലെ പലയിടത്തും അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 2.25ന് ഉണ്ടായ ആദ്യ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി. 2.51 ന്  അനുഭവപ്പെട്ട രണ്ടാമത്തെ ചലനം 6.2 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൗമനിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉത്തര്‍പ്രദേശിലെ ലഖ്‌നൗ, ഹാപുര്‍, അംറോഹ, ഉത്തരാഖണ്ഡിലെ വിവിധപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പ്രകമ്പനമുണ്ടായി. ഡൽഹിയിൽ  40 സെക്കൻഡ് നീണ്ടുനിന്ന ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി. വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ആളുകൾ പുറത്തേക്കോടി.

എട്ട് വര്‍ഷത്തിനിടെ നേപ്പാളില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്. ഉത്തരാഖണ്ഡിലെ ജോഷിമഠിൽ നിന്ന് 200 കിലോമീറ്റർ തെക്കുകിഴക്കും ലഖ്‌നൗവിൽ നിന്ന് 280 കിലോമീറ്റർ വടക്കുമുള്ള പ്രദേശത്ത് അരമണിക്കൂറിനുള്ളിൽ രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടു. ആദ്യത്തേത് ഉച്ചയ്ക്ക് 2.25 നും മറ്റൊന്ന് 2.51 നും. ന്യൂ ഡൽഹിയിലെ നാഷണൽ സെന്റർ ഫോർ സീസ്മോളജി പ്രകാരം ആദ്യത്തേത് 4.7 തീവ്രത രേഖപ്പെടുത്തിയപ്പോൾ രണ്ടാമത്തേത് 6.2 ആയിരുന്നു.

]]>
Tue, 03 Oct 2023 22:04:43 +0530 Editor
Vandebharat | മലപ്പുറത്തേക്ക് പോകാൻ വന്ദേഭാരതിൽ വന്ന് തിരൂരിൽ ഇറങ്ങാം; കണക്ഷൻ ബസുമായി കെഎസ്ആർടിസി http://newsmalayali.com/4525 http://newsmalayali.com/4525 കേരളത്തിന്റെ രണ്ടാം വന്ദേഭാരതിൽ വന്‍ ഹിറ്റായി മാറിയത് തിരൂർ സ്റ്റോപ്പ് ആണ്. ആദ്യ വന്ദേ ഭാരത് വന്നപ്പോൾ തിരൂരിൽ സ്റ്റോപ്പ് ഇല്ലായിരുന്നുവെങ്കിലും രണ്ടാമത്തേതിൽ ലഭിച്ച സ്റ്റോപ്പ് തിരൂരുകാർ വന്‍ ആഘോഷമാക്കി. സർവീസ് തുടങ്ങിയ മുതൽ തിരൂരിലേക്ക് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്.

തിരൂർ വഴിയുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന് കണക്ഷൻ സർവീസായി കെഎസ്ആർടിസി മലപ്പുറം ഡിപ്പോ പുതിയ ബസ് സർവീസ് ആരംഭിക്കുകയാണ്. തിരുവനന്തപുരം -കാസർഗോഡ് വന്ദേ ഭാരതിന് തിരൂരിൽ ട്രെയിനിറങ്ങുന്നവർക്കും കാസർഗോഡിനു വന്ദേഭാരത് ട്രെയിനിൽ പോകേണ്ടവർക്കും, തിരൂരിൽ എത്തി കോട്ടക്കൽ, മലപ്പുറം ഭാഗങ്ങളിലേക്ക് വരേണ്ടവർക്കും, ഉപകാരമാകുന്ന തരത്തിൽ ആണ് പുതിയ സർവീസ് ആരംഭിക്കുന്നത്.

വന്ദേഭാരത് എത്തിയ ശേഷം മടങ്ങുന്ന വിധത്തിൽ റെയിൽവേ സ്റ്റേഷനിൽനിന്നു തന്നെയാണ് സർവീസ്. ഈ മാസം മൂന്നിനാണ് ആദ്യ യാത്ര. മഞ്ചേരിയിൽനിന്ന് വൈകിട്ട് 7ന് പുറപ്പെടുന്ന ബസ് രാത്രി 8.40ന് തിരൂർ സ്റ്റേഷനിലെത്തും. 8.52നാണ് വന്ദേഭാരത് തിരൂരിലെത്തുക. തുടർന്ന് 9 മണിക്ക് ബസ് റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെടും. രാത്രി 10.10ന് മലപ്പുറത്തെത്തും. തിരുവനന്തപുരത്തടക്കം പോയി മടങ്ങുന്നവർക്കും വന്ദേഭാരതിൽ കയറി കാസർഗോഡ് ഭാഗത്തേക്ക് പോകുന്നവർക്കും ഈ ബസ് പ്രയോജനപ്പെടും.

തിരൂർ വന്ദേ ഭാരത് കണക്ഷന്‍ കെഎസ്ആർടിസി ബസ് സമയക്രമം :

മഞ്ചേരി-തിരൂർ ബസ് സർവീസ്  (07.00PM മഞ്ചേരി-തിരൂർ, 07.00PM മഞ്ചേരി , 07.30PM മലപ്പുറം, 08.00PM-കോട്ടക്കൽ , 08.40PM-തിരൂർ)

തിരൂർ - മലപ്പുറം ബസ് സർവീസ് (09.00PM തിരൂർ - മലപ്പുറം, 09.00PM തിരൂർ 09.30PM കോട്ടക്കൽ 10.00PM മലപ്പുറം)

വന്ദേ ഭരത് കണക്ഷൻ ബസ് സര്‍വീസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി മലപ്പുറം ഡിപ്പോ ഡിപ്പോയുമായി ബന്ധപ്പെടാം- ഫോൺ- 0483 2734950)

]]>
Mon, 02 Oct 2023 20:15:33 +0530 Editor
ബി.എസ്.പി എം.പിക്ക് നേരെ അസഭ്യവർഷം; രമേഷ് ബിദുരിക്ക് നോട്ടീസ് നൽകി ബി. ജെ.പി http://newsmalayali.com/4519 http://newsmalayali.com/4519 ബി.എസ്.പി എം.പി ഡാനിഷ് അലിക്ക് നേരെ അസഭ്യവർഷം നടത്തിയ സംഭവത്തിൽ ബി.ജെ.പി എം.പി രമേഷ് ബിദുരിക്ക് പാർട്ടി നോട്ടീസ് നൽകി. എം.പിയുടെ പരാമർശം വൻ വിവാദമായതിന് പിന്നാലെയാണ് നോട്ടീസ് നൽകി ബി.ജെ.പി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നും തുടങ്ങിയ അപകീർത്തികരമായ പരാമർശങ്ങളാണ് ബി.ജെ.പി എം.പി നടത്തിത്. "ഈ മുല്ലയെ നാടുകടത്തണം. ഇയാൾ ഒരു തീവ്രവാദിയാണ്" എന്നാണ് രമേശ് പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. പ്രതിപക്ഷ പാർട്ടികളുൾപ്പെടെ നിരവധി പേരാണ് ബി.ജെ.പി എം.പിക്കെതിരെ വിമർശനവുമായി രംഗത്തെത്തി. ലോകസഭ സ്പീക്കർ വിഷയത്തിൽ ഇടപെടുമോയെന്നും നടപടി സ്വീകരിക്കുമോ എന്നും ശിവസനേ യു.ബി.ടി നേതാവ് പ്രിയങ്ക ചതുർവേദി എക്സിൽ കുറിച്ചു. ലോക്സഭയിൽ നടന്ന സംഭവങ്ങൾ അപകീർത്തികരമാണെന്നും നാണക്കേടുണ്ടാക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.

]]>
Fri, 22 Sep 2023 17:45:15 +0530 Editor
ജെ.ഡി.എസ് എൻ.ഡി.എയിൽ ചേർന്നു; കുമാരസ്വാമി അമിത് ഷായുമായും നദ്ദയുമായും കൂടിക്കാഴ്ച നടത്തി http://newsmalayali.com/4518 http://newsmalayali.com/4518 കർണാടകയിലെ ജനതാദൾ സെക്കുലർ പാർട്ടി(ജെ.ഡി.എസ്) എൻ.ഡി.എയിൽ ചേർന്നു. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയാണ് ട്വിറ്ററിലൂടെ ജെ.ഡി.എസിന്റെ മുന്നണി പ്രവേശനം അറിയിച്ചത്. നദ്ദയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി കൂടിക്കാഴ്ച നടത്തി.

അമിത് ഷായുടെ സാന്നിധ്യത്തിൽ ജെ.ഡി.എസ് എൻ.ഡി.എയിൽ എത്തിയെന്ന് ജെ.പി നദ്ദ അറിയിച്ചു. അവരെ ഹാർദവമായി സ്വാഗതം ചെയ്യുകയാണ്. ജെ.ഡി.എസിന്റെ എൻ.ഡി.എയിലേക്കുള്ള മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തു. പ്രധാനമന്ത്രിയുടെ 'പുതിയ ഇന്ത്യ, കരുത്തുള്ള ഇന്ത്യ​' എന്ന ആശയത്തിന് കൂടുതൽ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേന്ദ്ര നേതൃത്വത്തിനൊപ്പം പോകില്ലെന്ന് ജെ.ഡി.എസ് കേരള ഘടകം അറിയിച്ചു. പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ അടുത്ത മാസം ഏഴാം തീയതി സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്തിട്ടുണ്ടെന്നും മാത്യു ടി തോമസ് അറിയിച്ചു.  

]]>
Fri, 22 Sep 2023 17:41:27 +0530 Editor
തീവ്രവാദം ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെട്ടവർക്ക് വേദി നൽകരുത്; ചാനലുകൾക്ക് നിർദേശവുമായി കേന്ദ്ര സർക്കാര്‍ http://newsmalayali.com/4514 http://newsmalayali.com/4514 തീവ്രവാദം, ഗുരുതര കുറ്റകൃത്യങ്ങൾ, നിരോധിത സംഘടനകൾ എന്നിവയുടെ ഭാഗമായവർക്ക് വാർത്താ ചാനലുകൾ വേദി നൽകരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നൽകിയ നോട്ടീസിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് നിയമം മൂലം നിരോധിച്ചിട്ടുള്ള സംഘടനയിൽപ്പെട്ടതും തീവ്രവാദം ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതുമായ വിദേശ പൗരനെ ടെലിവിഷൻ ചാനലിൽ ചർച്ചക്ക് ക്ഷണിച്ചത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ കർശന നിർദേശം പുറപ്പെടുവിച്ചത്.

രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും സുരക്ഷക്കും വിദേശ രാജ്യവുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധത്തിനും ഹാനികരമായതും രാജ്യത്തെ പൊതുക്രമം തകരാൻ സാധ്യതയുള്ളതുമായ നിരവധി പരാമർശങ്ങൾ വിദേശ പൗരൻ ചാനലിൽ നടത്തിയെന്നും മന്ത്രാലയത്തിന്‍റെ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

 

ഗുരുതരമായ കുറ്റകൃത്യങ്ങളോ ഭീകരവാദ കുറ്റങ്ങളോ ചുമത്തിയിട്ടുള്ള വ്യക്തികളുടെയോ നിയമപ്രകാരം നിരോധിച്ചിട്ടുള്ള സംഘടനകളുടെയോ റിപ്പോർട്ടുകൾ, റഫറൻസുകൾ, വീക്ഷണങ്ങൾ, അജണ്ടകൾ എന്നിവക്ക് വേദികൾ നൽകുന്നതിൽ നിന്ന് ടെലിവിഷൻ ചാനലുകൾ വിട്ടുനിൽക്കാൻ നിർദേശിക്കുന്നതായും നോട്ടീസിൽ പറയുന്നു.

മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതായും ടിവി ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കത്തിൽ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്സ് (റെഗുലേഷൻ) നിയമത്തിന് കീഴിലുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

ഇന്ത്യ-കാനഡ ഭിന്നത രൂക്ഷമായതിന് പിന്നാലെ ഒരു ദേശീയ മാധ്യമം, ഇന്ത്യ 2020 ൽ ഭീകരവാദിയായി പ്രഖ്യാപിച്ച ഗുരുപട്വന്ത് സിങ് പന്നൂനിന്റെ 20 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖം സംപ്രേക്ഷണം ചെയ്തിരുന്നു. പഞ്ചാബിൽ മൂന്ന് രാജ്യദ്രോഹ കേസുകൾ ഉള്‍പ്പെടെ 22 ക്രിമിനൽ കേസുകളിൽ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് ഗുരുപട്വന്ത് സിങ് പന്നൂൻ.

]]>
Fri, 22 Sep 2023 17:24:08 +0530 Editor
വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; 2024&ലെ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല http://newsmalayali.com/4513 http://newsmalayali.com/4513  പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാളാണ് 128-ാം ഭരണഘടനാഭേദഗതിയായി ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ഈ ബിൽ നിയമമാകുന്നതോടെ ഇന്ത്യയുടെ ജനാധിപത്യം ചരിത്രത്തിൽ പുതിയ ഏടായി അത് മാറും. നാരി ശക്തി വന്ദൻ എന്ന പേരിലാണ് വനിതാ സംവരണ ബിൽ അറിയപ്പെടുക.

അതേസമയം പുതിയ വനിതാസംവരണ ബിൽ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല. മണ്ഡലപുനർനിർണയത്തിനു ശേഷമായിരിക്കും വനിതാ സംവരണ നടപ്പാക്കുമെന്ന വ്യവസ്ഥ ബില്ലിലുണ്ട്. 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതാണ് പുതിയ ബിൽ. വനിതാ സംവരണ ബിൽ അവതരിപ്പിച്ചതിന് പിന്നാലെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്‍റ് മന്ദിരത്തിലെ രാജ്യസഭയിലേക്ക് എത്തി.

 വനിതാ സംവരണം നടപ്പാകുന്നതോടെ ലോക്സഭയിലെയും നിയമസഭകളിലെയും വനിതകളുടെ എണ്ണം വർദ്ധിക്കും. കേരള നിയമസഭയിൽ വനിതകളുടെ എണ്ണം 46 ആയി ഉയരും. ഇപ്പോൾ 11 വനിതാ അംഗങ്ങൾ മാത്രമാണ് നിയമസഭയിൽ ഉള്ളത്. എൽഡിഎഫിൽ പത്തും പ്രതിപക്ഷത്ത് ഒന്നും വനിതാ അംഗങ്ങളാണ് നിയമസഭയിൽ ഉള്ളത്. പുതിയ നിയമം നടപ്പാകുന്നതോടെ സംസ്ഥാനത്തെ 20 ലോക്സഭാ സീറ്റുകളിൽനിന്ന് ആറ് വനിതാ എം.പിമാർ ലോക്സഭയിലേക്ക് പോകും.

]]>
Tue, 19 Sep 2023 22:16:42 +0530 Editor
നടന്‍ ആര്‍.മാധവനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്‌ പ്രസിഡന്‍റായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു http://newsmalayali.com/4500 http://newsmalayali.com/4500 പ്രമുഖ നടനും സംവിധായകനുമായ ആര്‍. മാധവനെ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ്, ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. സംവിധായകന്‍ ശേഖര്‍ കപൂറിന് പകരക്കാരനായാണ് മാധവന്‍ സ്ഥാനത്തേക്ക് എത്തുന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

എഫ്ടിഐഐയുടെ പ്രസിഡന്റും ഗവേണിങ് കൗൺസിൽ ചെയർമാനായും നാമനിർദേശം ചെയ്യപ്പെട്ട മാധവൻജിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങളെന്ന് അദ്ദേഹം കുറിച്ചു. താങ്കളുടെ വിപുലമായ അനുഭവസമ്പത്തും ശക്തമായ ധാർമികതയും ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ സമ്പന്നമാക്കുമെന്നും നല്ല മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുമെന്നും എനിക്ക് ഉറപ്പുണ്ടെന്നും  അനുരാഗ് ഠാക്കൂർ ആശംസിച്ചു.

എനിക്ക് നല്‍കിയ ഈ ബഹുമതിക്കും ആശംസകള്‍ക്കും നന്ദിയുണ്ടെന്നും പ്രതീക്ഷക്കൊത്ത് ഉയരാന്‍ പരമാവധി ശ്രമിക്കുമെന്നും മാധവന്‍ മറുപടി നല്‍കുകയും ചെയ്തു.

53 കാരനായ മാധവന്‍ നിരവധി തമിഴ്, ഹിന്ദി, കന്നട, തെലുങ്ക്, മലയാളം സിനിമകളില്‍ നടന്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.  ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘റോക്കട്രി ദി നമ്പി എഫക്ട്’ എന്ന സിനിമയിലൂടെ സംവിധായകനായും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന് മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. ചിത്രത്തില്‍ നമ്പി നാരായണന്‍റെ വേഷം അവതരിപ്പിച്ചതും മാധവനായിരുന്നു.

]]>
Sat, 02 Sep 2023 11:14:34 +0530 Editor
VSSC പരീക്ഷാ തട്ടിപ്പിന് പ്രതിഫലം ഏഴ് ലക്ഷം രൂപ; അറസ്റ്റിലായവർ മുമ്പും പരീക്ഷകളിൽ ക്രമക്കേട് നടത്തിയവർ http://newsmalayali.com/4495 http://newsmalayali.com/4495 വി.എസ്.എസ്.സി പരീക്ഷാ ക്രമക്കേടിൽ അറസ്റ്റിലായ മൂന്ന് പേരെ നാട്ടിലെത്തിച്ചു. മുഖ്യ സൂത്രധാരൻ ഉൾപ്പടെയുള്ളവരെ ഹരിയാനയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2018 മുതൽ ഹരിയാനയിൽ പലതവണ പരീക്ഷകളിൽ ആൾമാറാട്ടവും ക്രമക്കേടും നടത്തിയതിന് അറസ്റ്റിലായ സംഘം ജാമ്യത്തിലിറങ്ങിയാണ് കേരളത്തിലും തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. 7 ലക്ഷം രൂപയാണ് പരീക്ഷത്തട്ടിപ്പ് നടത്തുന്നതിനുള്ള ഇവരുടെ പ്രതിഫലം.

വി.എസ്.എസ്. സി പരീക്ഷയിൽ ആൾമാറാട്ടം നടത്തി കോപ്പിയടിക്കുന്നതിന് ഏഴ് ലക്ഷം രൂപയാണ് പ്രതിഫലം. കേരള പൊലീസ് സംഘം ഹരിയാനയിലെത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ഉള്ളുകളികൾ വ്യക്തമാക്കുന്ന വിവരങ്ങൾ ലഭിച്ചത്. 2018 മുതൽ ഹരിയാനയിൽ തന്നെ പലതവണ പരീക്ഷയിൽ ആൾമാറാട്ടവും കോപ്പിയടിയും നടത്തിയ സംഘമാണ് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി കേരളത്തിലും തട്ടിപ്പ് നടത്തിയത്.

 

മുഖ്യസൂത്രധാരൻ ദീപക് ഷിയോകന്ദ് അടക്കം മൂന്ന് പേരെ പൊലീസ് പിടികൂടി തിരുവനന്തപുരത്തെത്തിച്ചു. ഹരിയാനയിലെ ഗ്രാമത്തലവന്റെ സഹോദരനാണ് ഇയാൾ. ജിണ്ട് ജില്ലയിലെ വൻ സംഘമാണ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. പരീക്ഷയെഴുതാന്‍ അപേക്ഷ നല്‍കിയിരുന്ന ഉദ്യോഗാര്‍ത്ഥി ഋഷിപാലിനേയും കേരള പൊലീസ് അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു. വി.എസ്.എസ്.സി പരീക്ഷയിൽ ആൾമാറാട്ടം നടത്തി കോപ്പിയടിച്ചവർക്ക് പ്രതിഫലം മുൻകൂറായി നൽകിയെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

 

ഋഷിപാലിനു വേണ്ടി കേരളത്തിലെത്തി പരീക്ഷ എഴുതിയത് അമിത് എന്നയാളാണ്. ഇയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യസൂത്രധാരന്‍ ദീപകിന്റെ സഹായി ലഖ്‌വിന്ദർ ആണ് അറസ്റ്റിലായ മൂന്നാമൻ. സുനിൽ എന്നയാളുടെ പേരിൽ പരീക്ഷ എഴുതിയ ഗൗതം ചൗഹാൻ, സുമിത്ത് എന്ന പേരിൽ പരീക്ഷക്കെത്തിയ മനോജ് കുമാർ എന്നിവരാണ് ആദ്യം പിടിയിലായത്.

]]>
Tue, 29 Aug 2023 12:42:33 +0530 Editor
വി.എസ്.എസ്.സി പരീക്ഷയിൽ കോപ്പിയടിക്കു പുറമേ ആൾമാറാട്ടവും; പിടിയിലായവർ എത്തിയത് മറ്റ് രണ്ട് പേർക്കായി http://newsmalayali.com/4494 http://newsmalayali.com/4494 വി.എസ്.എസ്.സി പരീക്ഷയില്‍ കോപ്പിയടിക്ക് പിടിയിലായവർ പരീക്ഷയ്ക്ക് എത്തിയത് മറ്റ് രണ്ട് പേർക്കായി. കോപ്പിയടിക്ക് പുറമെ ആൾമാറാട്ടവും നടന്നുവെന്നാണ് കണ്ടെത്തൽ. ഹരിയാന സ്വദേശികളായ സുമിത് കുമാർ, സുനില്‍ എന്നിവരാണ് തിരുവനന്തപുരത്തു നിന്ന് കഴിഞ്ഞ ദിവസം പിടിയിലായത്.

വി.എസ്.സിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ ക്രമക്കേടുകള്‍ നടത്തിയ ഇവരെ കോട്ടൻഹില്‍ സ്‌കൂളിലും പട്ടം സെന്റ് മേരീസ് സ്‌കൂളിലും നിന്നാണ് പിടി കൂടിയത്. ഹെഡ്‌സെറ്റും മൊബൈല്‍ഫോണും വെച്ചായിരുന്നു കോപ്പിയടി. ചോദ്യപേപ്പര്‍ ഫോട്ടോ എടുത്ത് അയച്ച ശേഷം പുറത്ത് നിന്ന് ഹെഡ്‌സെറ്റ് വഴി ഉത്തരം നല്‍കുകയായിരുന്നു. മ്യൂസിയം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

അറസ്റ്റിലായവർ സ്ഥിരം ക്രമക്കേട് നടത്തുന്നവരാണെന്നും മുൻപും ആൾമാറാട്ടം നടത്തിയിട്ടുണ്ടെന്നുമാണ് പൊലീസ് നൽകുന്ന വിവരം. ഇതിനു പിന്നിൽ ഹരിയാന കേന്ദ്രീകരിച്ചുള്ള വൻ സംഘമാണെന്നും പൊലീസ് പറയുന്നു. തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കിയേക്കും.

 

പിടിയിലായ സുമിത് കുമാറും സുനിലും അപേക്ഷകരല്ലെന്നാണ് വ്യക്തമായിരിക്കുന്നത്. അപേക്ഷകർക്കു വേണ്ടി ആൽമാറാട്ടം നടത്തിയാണ് ഇരുവരും പരീക്ഷയ്ക്ക് എത്തിയത്. അപേക്ഷകരുടെ മൊബൈൽ ഫോൺ ഉൾപ്പടെ ഇവർ കൈവശം വെച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു. സുനിലിനെ മ്യൂസിയം പൊലീസും സുനിത്തിനെ മെഡിക്കൽ കോളേജ് പൊലീസുമാണ് കസ്റ്റഡിയിലെടുത്തത്.

പ്ലസ് ടു യോഗ്യതയുള്ള ടെക്‌നീഷ്യന്‍ പരീക്ഷയിലാണ് ആൾമാറാട്ടവും കോപ്പിയടിയും നടന്നത്. പെട്ടെന്ന് ആർക്കും മനസിലാകാത്ത തരത്തിലുള്ള വലുപ്പം കുറഞ്ഞ ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റാണ് ഇവർ ചെവിയിൽ വെച്ചിരുന്നത്. സുനിൽ എഴുതിയ 75 ചോദ്യങ്ങൾക്കും ശരിയായ ഉത്തരമാണ് എഴുതിയതെന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

]]>
Mon, 21 Aug 2023 10:38:32 +0530 Editor
അടിപിടി കേസിൽ ബിജെപി എം.പിക്ക് രണ്ടുവർഷം തടവ്; എം.പി സ്ഥാനം നഷ്ടമായേക്കും http://newsmalayali.com/4489 http://newsmalayali.com/4489 അടിപിടി കേസില്‍ ബിജെപി എംപി രാം ശങ്കര്‍ കതേരിയക്ക് രണ്ട് വര്‍ഷം തടവ്. മുൻ കേന്ദ്രമന്ത്രി കൂടിയാണ് ഇദ്ദേഹം. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ഇദ്ദേഹത്തിന്‍റെ എംപി സ്ഥാനം നഷ്ടമായേക്കും. 2011 ലെ കേസിലാണ് കതേരിയയെ ആഗ്ര കോടതി ശിക്ഷിച്ചത്. ഉത്തർപ്രദേശിൽനിന്നുള്ള എം.പിയായ കതാരിയയെ ഐ.പി.സി സെക്ഷൻ 147(കലാപമുണ്ടാക്കല്‍), 323(മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷിച്ചത്.

ടോറന്റ് പവര്‍ എന്ന വൈദ്യുതി വിതരണ കമ്പനിയിലെ ജീവനക്കാരനെ ആക്രമിച്ച കേസിലാണ് കോടതി കതേരിയയ്ക്ക് ശിക്ഷ വിധിച്ചത്. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍നിന്നുള്ള ലോക്സഭാ അംഗമാണ് കതേരിയ. ശിക്ഷയെ തുടര്‍ന്ന് ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെടാൻ സാധ്യത കൂടി.

ജനപ്രാതിനിധ്യ നിയമം- 1951 പ്രകാരം, രണ്ടോ അതിലധികമോ വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രതിനിധിക്ക് ഉടനടി അയോഗ്യത നേരിടേണ്ടിവരും. രാഹുല്‍ ഗാന്ധിയും അയോഗ്യനാക്കപ്പെട്ടത് ഈ നിയമത്തെ തുടര്‍ന്നായിരുന്നു.

2011 നവംബര്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. വിധിക്കെതിരെ നിയമപരമായ വഴികള്‍ തേടുമെന്ന് എം.പി പ്രതികരിച്ചു. കേസില്‍ ഉടൻ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയെ ബഹുമാനിക്കുന്നുവെന്നും, എന്നാൽ കേസിൽ അപ്പീൽ നൽകാൻ തനിക്ക് അവകാശമുണ്ടെന്നും കതരിയ മാധ്യമങ്ങളോട് പറഞ്ഞു.

]]>
Mon, 07 Aug 2023 11:56:04 +0530 Editor
മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ കുകി പീപ്പിൾസ് അലയൻസ് പിൻവലിച്ചു http://newsmalayali.com/4488 http://newsmalayali.com/4488 എൻഡിഎ സഖ്യകക്ഷിയായ കുകി പീപ്പിൾസ് അലയൻസ് (കെപിഎ) മണിപ്പൂരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. മണിപ്പൂരിലെ അക്രമങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് മുന്നണി വിട്ടത്. എന്നാല്‍ രണ്ട് എംഎൽഎമാരുടെ കെപിഎയുടെ പുറത്തുപോകൽ ഭരണകക്ഷിയെ ബാധിക്കില്ല.

എൻഡിഎ വിടുന്ന കാര്യം വ്യക്തമാക്കി കെപിഎ പ്രസിഡന്‍റ് ടോങ്മാങ് ഹോകിപ് ഗവർണർക്ക് കത്തയച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ‘നിലവിലെ അവസ്ഥ സൂക്ഷ്മമായി വിലയിരുത്തി മണിപ്പൂരിൽ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ ഫലവത്തല്ല എന്ന് മനസ്സിലാക്കുന്നു. അതനുസരിച്ച്, മണിപ്പൂർ സർക്കാരിനുള്ള കെപി‌എയുടെ പിന്തുണ ഇതിനാൽ പിൻവലിച്ചു, ഇനി അത് അസാധുവായി കണക്കാക്കാം’ -കത്തിൽ വ്യക്തമാക്കുന്നു.

60 അംഗ നിയമസഭയിൽ 32 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഇതിനുപുറമെ എൻപിഎഫിന്റെ അഞ്ച് എംഎൽഎമാരും മൂന്ന് സ്വതന്ത്രരും ബിജെപിക്ക് ഒപ്പമുണ്ട്. പ്രതിപക്ഷ നിരയിൽ എൻപിപി 7, കോൺഗ്രസ് 5, ജെഡി (യു) 6 എന്നിങ്ങനെയാണ് കക്ഷി നില.

മെയ് 3 ന് വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ, പട്ടികവർi (എസ്ടി) പദവിക്ക് വേണ്ടിയുള്ള മെയ്തി സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് ശേഷമാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തിൽ ഇതുവരെ 160-ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 സാമ്പത്തിക ആനുകൂല്യങ്ങളും ക്വാട്ടയും പങ്കിടുന്നതിനെച്ചൊല്ലി സംസ്ഥാനത്തെ ഗോത്രവർഗേതര വിഭാഗമായ മെയ്തികൾ, ന്യൂനപക്ഷ കുക്കി ഗോത്രവർഗക്കാരുമായി ഏറ്റുമുട്ടിയതോടെയാണ് അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ആരംഭിച്ചത്.

മണിപ്പൂരിലെ മൊത്തം ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തി സമൂഹം ഇംഫാൽ താഴ്‌വരയിലാണ് കൂടുതലും താമസിക്കുന്നത്. മറുവശത്ത്, നാഗകളും കുക്കികളുമാണ് സംസ്ഥാനത്തെ മറ്റ് ഗോത്ര വർഗ സമുദായങ്ങൾ. അവർ 40 ശതമാനത്തിൽ താഴെയുള്ളവരും മലയോര ജില്ലകളിൽ താമസിക്കുന്നവരുമാണ്.

]]>
Mon, 07 Aug 2023 11:51:45 +0530 Editor
രാഹുൽ ഗാന്ധി വീണ്ടും എംപി; പാർലമെന്റംഗത്വം പുനഃസ്ഥാപിച്ചു http://newsmalayali.com/4487 http://newsmalayali.com/4487 രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കി. അപകീര്‍ത്തികേസിൽ രാഹുലിനെ ശിക്ഷിച്ച സൂറത്ത് കോടതി വിധി നാലാം തീയതി സുപ്രീംകോടതി സ്റ്റേ ചെയ്ത  പശ്ചാത്തലത്തിലാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നടപടി.

പാർലമെന്റംഗത്വം പുനഃസ്ഥാപിച്ചതോടെ ചൊവ്വാഴ്ച കേന്ദ്ര സർക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയത്തിൽ രാഹുൽ ഗാന്ധിക്ക് പങ്കെടുക്കാനാകും. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 12 മണിക്കൂറാണ് അവിശ്വാസ പ്രമേയ ചർച്ചയ്‌ക്കു ലോക്സഭ നീക്കിവച്ചിരിക്കുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയ ഗൗരവ് ഗൊഗോയ്‌ക്കു ശേഷം രാഹുൽ ഗാന്ധിയാകും പ്രതിപക്ഷത്ത് നിന്ന് പ്രസംഗിക്കുക.

137 ദിവസങ്ങൾക്കു ശേഷമാണ് രാഹുൽ ഗാന്ധി പാർലമെന്റിലേക്ക് മടങ്ങിയെത്തുക. കുറ്റക്കാരനാണെന്ന വിധിക്കു സ്റ്റേ വന്നതോടെ, രാഹുൽ ഗാന്ധിക്കുള്ള അയോഗ്യത നീങ്ങിയിരുന്നു. എന്നാൽ, ലോക്സഭാംഗത്വം റദ്ദാക്കിക്കൊണ്ടു ലോകസഭാ സെക്രട്ടേറിയറ്റ് നേരത്തെ വിജ്ഞാപനമിറക്കിയതിനാൽ ഇതു പുനഃസ്ഥാപിച്ചുള്ള വിജ്ഞാപനവും വേണ്ടതുണ്ട്. ഇത് വേഗത്തിൽ വേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്‌പീക്കർ ഓം ബിർലയ്‌ക്ക് കോൺഗ്രസ് കത്ത് നൽകിയിരുന്നു.

എന്നാലിത് നേരിട്ട് സ്വീകരിക്കാതെ സ്‌പീക്കർ ഓം ബിർല ഒഴിഞ്ഞു മാറിയിരുന്നു. സമയം അനുവദിക്കാതിരുന്നതോടെ, കോൺഗ്രസ് ലോകസ്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി കത്ത് ലോക്‌സഭാ സെക്രട്ടേറിയറ്റിനെ എൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ച് 23ലെ സുപ്രീംകോടതി ഉത്തരവു വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ അയോഗ്യനാക്കി ലോകസഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയത്.

]]>
Mon, 07 Aug 2023 11:28:58 +0530 Editor
മണിപ്പൂരിൽ കുക്കികളുടെ കൂട്ടശവസംസ്കാരം മാറ്റിവെച്ചു; കേന്ദ്രത്തിനു മുന്നിൽ അഞ്ചു നിബന്ധനകളുമായി ​ഗോത്ര നേതാക്കൾ http://newsmalayali.com/4483 http://newsmalayali.com/4483 മണിപ്പൂർ സംഘർഷത്തിനിടെ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ കൂട്ട ശവസംസ്കാരം കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥനയെത്തുടർന്ന് മാറ്റിവെച്ചു. ചുരാചന്ദ്പൂർ ജില്ലയുടെ അതിർത്തി പ്രദേശമായ തുബോംഗിലാണ് കൂട്ട ശവസംസ്കാരം നടത്താനിരുന്നത്. മൃതശരീരങ്ങൾ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുമെന്നും ഏഴ് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാനാവാശ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുക്കി സമുദായത്തെ അറിയിച്ചതായും അടുത്ത വൃത്തങ്ങൾ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യർത്ഥന പ്രകാരം കൂട്ട ശവസംസ്‌കാരം അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി ഇൻഡിജീനിയസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (Indigenous Tribal Leader Forum (ITLF)) അറിയിച്ചു. ”ഞങ്ങൾ ഇന്നലെ രാത്രി മുതൽ പുലർച്ചെ നാലു മണി വരെ ആഭ്യന്തര മന്ത്രാലയവുമായി മാരത്തൺ ചർച്ചകൾ നടത്തി. സംസ്കാരം അഞ്ചു ദിവസം കൂടി വൈകിപ്പിക്കണമെന്നും ഈ അഭ്യർത്ഥന മാനിച്ചാൽ അതേ സ്ഥലത്ത് തന്നെ സംസ്‌കരിക്കാൻ അനുവദിക്കുമെന്നും ശ്മശാനത്തിനായി സർക്കാർ ഭൂമി അനുവദിക്കുമെന്നും അവർ ഞങ്ങൾക്ക് ഉറപ്പു നൽകി. ഈ നിർദേശം മിസോറാം മുഖ്യമന്ത്രിയും മുന്നോട്ടു വെച്ചിരുന്നു”, ഇൻഡിജീനിയസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം നേതാക്കൾ പറഞ്ഞു.

ചില ആവശ്യങ്ങൾ അംഗീകരിച്ചാൽ, സംസ്‌കാരത്തിനായി അഞ്ചു ദിവസം കൂടി കാത്തിരിക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കുക്കി സമുദായ നേതാക്കൾ ഉറപ്പു നൽകിയിട്ടുണ്ട്.

  1. മണിപ്പൂരിലെ ചുരാചന്ദ്പൂരിലുള്ള എസ്. ബോൾജാങ്ങിലെ ശ്മശാനസ്ഥലം ഈ മൃതദേഹങ്ങൾ സംസ്കരിക്കാനായി അനുവദിക്കണം.
  2. കുക്കി സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഇതിനായി മലയോര ജില്ലകളിൽ മെയ്തി സേനയെ വിന്യസിക്കാൻ പാടില്ല.
  3. സംസ്‌കാരം ഇനിയും വൈകുമെന്നതിനാൽ, ഇംഫാലിലുള്ള കുക്കി സമുദായങ്ങളുടെ മൃതദേഹങ്ങൾ ചുരാചന്ദ്പൂരിലേക്ക് കൊണ്ടുവരണം.
  4. മണിപ്പൂര്റെ ഭാ​ഗമായി തങ്ങളെ ഇനി തുടരാൻ അനുവ​ദിക്കരുത്.
  5. ഇംഫാലിലെ ആദിവാസി ജയിൽ തടവുകാരെ അവരുടെ സുരക്ഷാർത്ഥം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റണം.

”ഇക്കാര്യങ്ങൾ സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് നൽകുന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടാൽ, ഞങ്ങൾ മുൻപ് ആസൂത്രണം ചെയ്തതുപോലെ കൂട്ട ശവസംസ്കാരം നടത്തും. ഞങ്ങളുടെ ആവശ്യങ്ങൾ പരി​ഗണിച്ച് ആഭ്യന്തര മന്ത്രാലയം രേഖാമൂലമുള്ള ഉറപ്പ് നൽകിയാൽ, ഞങ്ങൾ അവരുടെ അഭ്യർത്ഥന മാനിക്കും”, എന്നും ഐടിഎൽഎഫ് അറിയിച്ചു.

കൂട്ട ശവസംസ്കാരം നടക്കേണ്ടിയിരുന്ന സ്ഥലം സർക്കാർ ഭൂമിയാണെന്നും രണ്ട് കാരണങ്ങളാൽ ആ ഭാഗത്ത് സംസ്‌കരിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകരുതെന്നും സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചതായും അടുത്ത വൃത്തങ്ങൾ പറയുന്നു. ഒന്നാമതായി, ഇത് സർക്കാർ ഭൂമിയാണ്, അതിനാൽ കൂട്ട ശവസംസ്കാരം വലിയ വിവാദങ്ങൾ സൃഷ്ടിക്കും. രണ്ടാമതായി, ഈ ഭൂമി ഒരു അതിർത്തി പ്രദേശമാണ്. സാമുദായികമായി നോക്കിയാൽ ഏറ്റവും സെൻസിറ്റീവ് ആയ പ്രദേശങ്ങളിലൊന്നു കൂടിയാണ് ഇത്. ഇത്തരമൊരു കൂട്ട ശവസംസ്കാരം ഇവിടെ നടത്തുന്നത് വലിയ പ്രശ്നങ്ങളുണ്ടാകാൻ കാരണമാകും. കൂട്ട ശവസംസ്കാരത്തിനെതിരെ മെയ്തി സമുദായത്തിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

]]>
Fri, 04 Aug 2023 18:44:22 +0530 Editor
Rahul Gandhi| സത്യം ജയിച്ചു; രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയം: വിഡി സതീശൻ http://newsmalayali.com/4482 http://newsmalayali.com/4482  ‘മോദി’പരാമർശത്തിന്റെ പേരിലുള്ള അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധിയിലൂടെ സത്യം ജയിച്ചുവെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് വിഡി സതീശൻ . ഇന്ത്യ കാത്തിരുന്ന വിധിയാണിതെന്നും രാഹുലിന്റേയോ കോണ്‍ഗ്രസിന്റേയോ മാത്രം വിജയമല്ല, രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയമാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിഡി സതീശൻ പ്രതികരിച്ചു.

ഭരണഘടനയിലും നിയമ വ്യവസ്ഥയിലും നിയമവാഴ്ചയിലും ഞങ്ങള്‍ക്കെന്നും വിശ്വാസമുണ്ടെന്നും വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. സൂറത്ത് കോടി വിധിക്കെതിരെ രാഹുൽ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ആശ്വാസ വിധി. അപകീർത്തി കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് വിധിച്ചതോടെ എംപി സ്ഥാനം നഷ്ടമായിരുന്നു. സുപ്രീംകോടതിയുടെ അനുകൂല വിധിയോടെ രാഹുലിന്റെ അയോഗ്യത നീങ്ങി എംപി സ്ഥാനം തിരികെ ലഭിക്കും.

Also Read- രാഹുൽ ഗാന്ധിക്ക് ആശ്വാസം; അപകീർത്തികേസിലെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

2019 ഏപ്രിലിലാണ് കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ, ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്ന കേസിനാസ്പദമായ പരാമർശം രാഹുൽ ഗാന്ധി നടത്തിയത്. ഗുജറാത്തിലെ മുൻ മന്ത്രി പൂർണേഷ് മോദി നൽകിയ പരാതിയില്‍ മാർച്ച് 23ന് സൂറത്ത് മജിസ്ട്രേട്ട് കോടതി രാഹുലിന് 2 വർഷം തടവും പിഴയും വിധിച്ചിരുന്നു.

ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ജില്ലാ കോടതിയേയും ഗുജറാത്ത് ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധിക്കു പിന്നാലെ രാഹുലിന് ലോക്സഭാംഗത്വം നഷ്ടമായിരുന്നു.

Tags: haryana, delhi ordinance bill,mallikarjun kharge,sharad pawar,siddaramaiah,jagdeep dhankhar,prime minister narendra modi,rahul gandhi news,राहुल गांधी,rahul gandhi news today,supreme court live,rahul gandhi case,mahesh jethmalani,ज्ञानवापी,purnesh modi,rahul gandhi defamation case,supreme court live streaming,राहुल गांधी सुप्रीम कोर्ट,rahul gandhi supreme court latest news,article 370 supreme court,rahul gandhi supreme court,supreme court on rahul gandhi,rahul gandhi case today in hindi,supreme court rahul gandhi,supreme court live hearing

]]>
Fri, 04 Aug 2023 15:35:19 +0530 Editor
രാഹുൽ ഗാന്ധിക്ക് എം പി സ്ഥാനം തിരികെ കിട്ടും; തെരഞ്ഞെടുപ്പുകളിലും മത്സരിക്കാം http://newsmalayali.com/4481 http://newsmalayali.com/4481 അപകീർത്തി കേസിലെ സൂറത്ത് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിയ്ക്ക് ലോക്സഭ അംഗത്വം പുനഃസ്ഥാപിച്ചു കിട്ടും. രാഹുലിന് ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും തടസ്സമുണ്ടാകില്ല. പരമാവധി ശിക്ഷ നൽകുന്നതിനോട് കോടതി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അത് രാഹുലിന്റെ പൊതുജീവിതത്തെയും ​അദ്ദേഹത്തിന്റെ ലോക്സഭാ മണ്ഡലമായ വയനാടിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.‌

അപകീർത്തി കേസിൽ പരമാവധി ശിക്ഷ രണ്ടുവർഷം വരെയാകാമെന്നും വാദത്തിനിടെ ജസ്റ്റിസ് ഗവായ് നിരീക്ഷിച്ചു. ഒരു മണ്ഡലം ജനപ്രതിനിധിയില്ലാതെ ഒഴിഞ്ഞു കിടക്കുന്നത് ഗൗരവമുള്ള കാര്യമല്ലേയെന്നും കോടതി ചോദിച്ചു. ഇരു വിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് കോടതി സമയം നൽകിയത്. ഇത്തരത്തിലുള്ള പ്രസംഗങ്ങൾ നടത്തുമ്പോൾ ഹർജിക്കാരൻ കൂടുതൽ ജാഗ്രത കാണിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Also Read- രാഹുൽ ഗാന്ധിക്ക് ആശ്വാസം; അപകീർത്തികേസിലെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

ജസ്റ്റിസുമാരായ ബി ആർ ഗവായ്, പി എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് രാഹുലിന്റെ ഹർജി പരിഗണിച്ചത്. രാഹുൽ ഗാന്ധിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‍വിയും പരാതിക്കാരന് വേണ്ടി അഭിഭാഷകൻ മഹേഷ് ജഠ്മലാനിയും ഹാജരായി.

2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് മോഷ്ടാക്കൾക്കെല്ലാം മോദിയെന്നാണ് പേര് എന്നും ഇത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിച്ചത്. ഈ പരാമർശമാണ് കേസിന് കാരണമായത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് രാഹുലിന് എതിരെ പരാതി നൽകിയത്.

പൂർണേഷിന്റെ പരാതിയിൽ ഇക്കഴിഞ്ഞ മാർച്ച് 23ന് സൂററ്റ് മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ടു വർഷം തടവും പിഴയും വിധിച്ചിരുന്നു. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്.

]]>
Fri, 04 Aug 2023 15:32:19 +0530 Editor
രാഹുൽ ഗാന്ധിക്ക് ആശ്വാസം; അപകീർത്തികേസിലെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. എംപി സ്ഥാനം തിരികെ കിട്ടും & Rahul Gandhi | Supreme Court | Defamation Case http://newsmalayali.com/4480 http://newsmalayali.com/4480 ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും. എംപി സ്ഥാനം തിരികെ ലഭിക്കുകയും ചെയ്യും.

കേസിന്റെ വസ്തുതകളിലേക്കു കടന്നില്ലെങ്കിലും കേസിൽ രാഹുലിനു പരാമാവധി ശിക്ഷ നൽകാൻ വിചാരണക്കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

വിധി പറയുംമുൻപ് ഇരുവിഭാഗത്തിന്റെയും വിശദമായ വാദം സുപ്രീംകോടതി കേട്ടു. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് സമയമാണ് കോടതി അനുവദിച്ചത്. മനു അഭിഷേക് സിങ്‌വിയാണ് രാഹുലിനായി വാദിച്ചത്. സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണു രാഹുൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. മഹേഷ് ജഠ്മലാനിയാണ് പരാതിക്കാരന് വേണ്ടി ഹാജരായത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് പരാതിക്കാരൻ.

ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് സമയം അനുവദിച്ചിരുന്നത്. രാഹുലിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വിയാണ് ആദ്യം വാദം തുടങ്ങിയത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദിയാണ് പരാതിക്കാരൻ. മഹേഷ് ജഠ്മലാനിയാണ് പരാതിക്കാരനു വേണ്ടി ഹാജരായത്. സുപ്രീം കോടതയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ കേസിൽ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു

സാക്ഷി പോലും പരാമർശം അപകീർത്തിപ്പെടുത്താനാണെന്ന് പറഞ്ഞിട്ടില്ലെന്ന് മനു അഭിഷേക് സിങ്‌വി പറഞ്ഞു. രാഹുൽ ക്രിമിനൽ അല്ല. പരമാവധി ശിക്ഷ നൽകാൻ കൊലക്കേസോ ബലാൽസംഗ കേസോ അല്ല. സമൂഹത്തിന് എതിരായ കുറ്റമല്ല. എട്ടുവർഷത്തേക്ക് ഒരാളെ നിശബ്ദനാക്കുക മാത്രമാണ് ലക്ഷ്യം. വയനാട് തെരഞ്ഞെടുപ്പും സിങ്‌വി ഉന്നയിച്ചു. പിന്നാലെ രാഷ്ട്രീയം പറയേണ്ടെന്ന് കോടതി പറഞ്ഞു.

മോദിസമുദായത്തെ രാഹുൽ അപമാനിച്ചിട്ടില്ല. ജനാധിപത്യത്തിലെ വിയോജിപ്പാണ് പ്രകടിപ്പിച്ചത്. പരാതിക്കാർ ബിജെപി പ്രവർത്തകരാണ്. രാഹുലിനെതിരെ തെളിവില്ല, പത്ര കട്ടിങ്ങുകൾ മാത്രമേ ഉള്ളൂ. ഇത് ഒരാളെ മാത്രം ബാധിക്കുന്നതല്ല. തെരഞ്ഞെടുപ്പിന്റെ കൂടി വിഷയമാണ്. ഗുരുതരകുറ്റം ചെയ്തതു പോലെയാണ് വിചാരണക്കോടതിയുടെ സമീപനമെന്നും അദ്ദേഹം സുപ്രീംകോടതിയിൽ വാദിച്ചു.‌

എന്നാല്‍ മനഃപൂർവം നടത്തിയ പ്രസ്താവനയാണിതെന്ന് പരാതിക്കാരന്റെ അഭിഭാഷകനായ മഹേഷ് ജഠ്മലാനി വാദിച്ചു. പ്രധാനമന്ത്രിയോടുള്ള വിരോധം ഒരു സമുദായത്തെ അധിക്ഷേപിക്കാൻ ഉപയോഗിച്ചു. മോദി എന്നു പേരുള്ള എല്ലാവരെയും അപകീർത്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കേസിൽ തെളിവുണ്ട്. പ്രസംഗം നേരിട്ടുകേട്ടയാളാണ് പരാതിക്കാരൻ. തെരഞ്ഞെടുപ്പ് കമ്മീഷനായി വിഡിയോ എടുത്തയാളും സാക്ഷിയാണ്. രാഹുലിന് ഈ ശിക്ഷയിൽ നിന്ന് ഒരു സന്ദേശം കിട്ടണം. രാഹുലിന്റെ ‘ചൗക്കി ദാർ ചോർ’ എന്ന പരാമർശവും പരാതിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

2019 ഏപ്രിലിലാണ് കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ, ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്ന കേസിനാസ്പദമായ പരാമർശം രാഹുൽ ഗാന്ധി നടത്തിയത്. പൂർണേഷ് മോദി നൽകിയ പരാതിയില്‍ മാർച്ച് 23ന് സൂറത്ത് മജിസ്ട്രേട്ട് കോടതി രാഹുലിന് 2 വർഷം തടവും പിഴയും വിധിച്ചിരുന്നു.

ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ജില്ലാ കോടതിയേയും ഗുജറാത്ത് ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധിക്കു പിന്നാലെ രാഹുലിന് ലോക്സഭാംഗത്വം നഷ്ടമായിരുന്നു.

Tags: haryana, delhi ordinance bill,mallikarjun kharge,sharad pawar,siddaramaiah,jagdeep dhankhar,prime minister narendra modi,rahul gandhi news,राहुल गांधी,rahul gandhi news today,supreme court live,rahul gandhi case,mahesh jethmalani,ज्ञानवापी,purnesh modi,rahul gandhi defamation case,supreme court live streaming,राहुल गांधी सुप्रीम कोर्ट,rahul gandhi supreme court latest news,article 370 supreme court,rahul gandhi supreme court,supreme court on rahul gandhi,rahul gandhi case today in hindi,supreme court rahul gandhi,supreme court live hearing

]]>
Fri, 04 Aug 2023 15:30:17 +0530 Editor
ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ തുടങ്ങി; പങ്കെടുക്കുന്നത് 41 ഉദ്യോഗസ്ഥര്‍; കനത്ത സുരക്ഷ http://newsmalayali.com/4478 http://newsmalayali.com/4478 യു പി വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ കുഴിച്ചുപരിശോധന അടക്കമുള്ള സര്‍വേ നടത്തുന്നതിന് അലഹാബാദ് ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സര്‍വേ തുടങ്ങി. രാവിലെ ഏഴുമണിക്കാണ് സര്‍വേ തുടങ്ങിയത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ 41 ഉദ്യോഗസ്ഥരാണ് സര്‍വേയില്‍ പങ്കെടുക്കുന്നത്. രാവിലെ ഏഴുമുതല്‍ 12 മണിവരെയാണ് സര്‍വേ.

നാല് ഹര്‍ജിക്കാരുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് സര്‍വേ പുരോഗമിക്കുന്നത്. സര്‍വേ നടക്കുന്ന പള്ളിപ്പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇതിനിടെ, അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് മുമ്പാകെയാണ് ഹര്‍ജി നല്‍കിയത്.

ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താന്‍ വാരാണസി ജില്ല കോടതി ജൂലൈ 21ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ക്ഷേത്രത്തിനു മുകളിലാണോ പള്ളി നിര്‍മിച്ചിട്ടുള്ളതെന്നു കണ്ടെത്താനാണ് വാരാണസി ജില്ലാ കോടതി സര്‍വേയ്ക്ക് ഉത്തരവിട്ടത്. ഇതു ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കുഴിച്ചു പരിശോധന അടക്കമുള്ള സര്‍വേ നടത്തുന്നത് പള്ളിക്കെട്ടിടത്തിനു കേടു വരുത്തും എന്നായിരുന്നു കമ്മിറ്റിയുടെ വാദം. നേരത്തെ സര്‍വേ നടത്താനുള്ള ഉത്തരവ് തടഞ്ഞ സുപ്രീം കോടതി, ഹൈക്കോടതിയെ സമീപിക്കാന്‍ മസ്ജിദ് കമ്മിറ്റിയോട് നിര്‍ദേശിക്കുകയായിരുന്നു.

]]>
Fri, 04 Aug 2023 11:08:37 +0530 Editor
ലാപ്ടോപ്പും ടാബ്‌ലെറ്റും ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി http://newsmalayali.com/4477 http://newsmalayali.com/4477  ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ-സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് സർക്കാരിന്‍റെ പുതിയ നീക്കം.

“ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ-സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി ഉടൻ പ്രാബല്യത്തിൽ വരുന്നവിധം ‘നിയന്ത്രിച്ചിരിക്കുന്നു,”- ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) വിജ്ഞാപനത്തിൽ പറഞ്ഞു.

നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള ഉൽപന്നങ്ങൾക്ക് സർക്കാരിൽനിന്നുള്ള ലൈസൻസോ അനുമതിയോ ആവശ്യമാണെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഗവേഷണ-വികസന, പരിശോധന, ബെഞ്ച്‌മാർക്കിംഗ്, മൂല്യനിർണ്ണയം, റിപ്പയർ, റിട്ടേൺ, ഉൽപ്പന്ന വികസന ആവശ്യങ്ങൾ എന്നിവയ്ക്ക് സർക്കാർ ഇറക്കുമതിയിൽ ഇളവ് നൽകിയിട്ടുണ്ട്. ഒരു ചരക്കിന് 20 ഇനങ്ങൾ വരെയാണ് ഇറക്കുമതി ലൈസൻസിംഗിൽ നിന്ന് ഇളവ് നൽകിയിട്ടുള്ളത്.

]]>
Thu, 03 Aug 2023 15:38:55 +0530 Editor
പ്രതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് നാല് ലക്ഷം രൂപ തട്ടിയ CI ഉൾപ്പെടെ മൂന്ന് കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു http://newsmalayali.com/4476 http://newsmalayali.com/4476 പ്രതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് നാല് ലക്ഷം രൂപ തട്ടിയ CI ഉൾപ്പെടെ മൂന്ന് കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക പോലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് കളമശ്ശേരി പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. പണം വാങ്ങിയശേഷം പ്രതികളിൽ ഒരാളായ അഖിലിനെ വഴിയിൽ ഇറക്കി വിട്ടതായാണ് പരാതി.

സാമ്പത്തിക തട്ടിപ്പ് കേസിലാണ് മലയാളികളായ അഖിൽ, നിഖിൽ എന്നിവരെ കർണാടക വൈറ്റ് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. 26 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ കേസിൽ നിന്ന് ഒഴിവാക്കാൻ കർണാടക പൊലീസ് ഇവരോടെ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

പ്രതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് നാല് ലക്ഷം രൂപ കർണാടക പൊലീസ് സംഘം കൈക്കലാക്കുകയും ചെയ്തു. ഇതേത്തുടർന്ന് അഖിൽ കളമശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വച്ച് കളമശ്ശേരി പോലീസ് കർണാടക പോലീസിനെ പിടികൂടുകയായിരുന്നു.

വൈറ്റ് ഫോർട്ട് സ്റ്റേഷനിലെ മൂന്ന് പോലീസുകാരെയാണ് കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ശിവണ്ണ, സന്ദേശ്, വിജയകുമാർ എന്നീ പോലീസുകാരാണ് കസ്റ്റഡിയിലുള്ളത്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

]]>
Thu, 03 Aug 2023 15:33:53 +0530 Editor
Haryana Nuh Violence: ഹരിയാന നുഹ് സംഘര്‍ഷം, മരണസംഖ്യ 6 ആയി, 116 പേര്‍ അറസ്റ്റിൽ, സംയമനം പാലിക്കാന്‍ അപേക്ഷിച്ച് മുഖ്യമന്ത്രി ഖട്ടർ http://newsmalayali.com/4475 http://newsmalayali.com/4475 കഴിഞ്ഞ 3 ദിവസമായി ഹരിയാനയില്‍ കലാപം ആളിക്കത്തുകയാണ്.  ഹരിയാനയിലെ നുഹ് ജില്ലയിലുണ്ടായ സംഘർഷത്തിൽ 6 പേർ കൊല്ലപ്പെടുകയും നൂറിലധികം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

 

നുഹ് ജില്ലയിലുള്ള ഒരു  ഹൈന്ദവ ക്ഷേത്രത്തിലേയ്ക്ക് വിശ്വ ഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാതയ്ക്ക് നേരെ കല്ലേറ് ഉണ്ടായതാണ് സംഘര്‍ഷത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ട്.    സംഘര്‍ഷത്തില്‍  നിരവധി കടകളും, സ്ഥാപനങ്ങളും വാഹനങ്ങളും കത്തി നശിച്ചു. 

നുഹിലുണ്ടായ സംഘര്‍ഷം വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും NIA അന്വേഷണം വേണമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. 16 കമ്പനി അർദ്ധസൈനിക സേനയെയും 30 ഹരിയാന പോലീസിനെയും നുഹിൽ വിന്യസിച്ചിട്ടുണ്ടെന്നും 44 കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്യുകയും 70 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.  

മുൻകരുതൽ നടപടിയെന്ന നിലയിൽ, നുഹിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സമീപ ജില്ലകളിൽ 144 സെക്ഷൻ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി  പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. സംസ്ഥാനത്തെ മൊത്തത്തിലുള്ള സ്ഥിതി സാധാരണമാണ്. സമാധാനവും ശാന്തതയും സാഹോദര്യവും നിലനിർത്താൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു, മുഖ്യമന്ത്രി എം എൽ ഖട്ടര്‍ പറഞ്ഞു. 

അതേസമയം, നുഹ് കലാപത്തില്‍ മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും ഇരു തട്ടിലാണ്. കലാപത്തിന് യാത്രയുടെ സംഘാടകർ ഉത്തരവാദികളാണെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. സംഭവത്തില്‍ അദ്ദേഹം വിശ്വഹിന്ദു പരിഷത്തിനെ (VHP) രൂക്ഷമായി വിമർശിക്കുകയും യാത്രയുടെ സംഘാടകർ പൂർണ്ണമായ വിവരങ്ങൾ ജില്ലാ ഭരണകൂടത്തിന് നൽകിയില്ലെന്നും പറഞ്ഞു. 5 പേർ കൊല്ലപ്പെടുകയും 120 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്ത സംഘർഷത്തിന് ഉത്തരവാദി യാത്രയുടെ സംഘാടകരാണെന്നും ദുഷ്യന്ത് ആരോപിച്ചു.

എന്നാല്‍, നുഹില്‍ ഉണ്ടായ സംഘര്‍ഷം മറ്റ് പ്രദേശങ്ങളിലേയ്ക്കും വ്യാപിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഉള്ളത്. അതായത്, നുഹ് സംഘര്‍ഷത്തെത്തുടര്‍ന്ന് ഗുരുഗ്രാമിലും സ്ഥിതി വഷളായി. ഗുരുഗ്രാമിലും കടകളും വാഹനങ്ങളും തീവച്ച് നശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍  ഗുരുഗ്രാം പോലീസ് അഭ്യർത്ഥിച്ചു.  നഗരത്തിലെ ക്രമസമാധാന നില തകർക്കരുതെന്നും  ഏതെങ്കിലും തരത്തിലുള്ള സംഭവവികാസങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യത്തില്‍  112 ഡയൽ ചെയ്യാനും ഗുരുഗ്രാം പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. 

]]>
Wed, 02 Aug 2023 12:14:39 +0530 Editor
Life Mission Case: ഇഡിയെ തള്ളി സുപ്രീംകോടതി; എം. ശിവശങ്കറിന് ജാമ്യം അനുവദിച്ചു http://newsmalayali.com/4474 http://newsmalayali.com/4474 ലൈഫ് മിഷൻ കേസിൽ എം. ശിവശങ്കറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ചികിത്സയ്ക്ക് വേണ്ടിയാണ് ജാമ്യം അനുവ​ദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം സുപ്രീംകോടതി തള്ളി.  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ആറ് മാസമായി ജയിലിൽ കഴിയുകയാണ്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 15 നാണ് ലൈഫ് കോഴ കേസിൽ ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. 

]]>
Wed, 02 Aug 2023 12:11:26 +0530 Editor
ബിജെപിക്കൊപ്പം ബിജെഡി; ‘ഡൽഹി ബിൽ’പാസാകും http://newsmalayali.com/4470 http://newsmalayali.com/4470 ഡൽഹി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ബില്ലിനെതിരെ കനത്ത പ്രതിഷേധം സഭയിൽ അരങ്ങേറിയെങ്കിലും സർക്കാർ പിന്മാറിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിലുണ്ടായിരുന്നെങ്കിലും സഹമന്ത്രി നിത്യാനന്ദറായിയാണ് ബിൽ അവതരിപ്പിച്ചത്.

മണിപ്പുർ വിഷയത്തിൽ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയതിനാൽ ഉച്ചയ്ക്കു ശേഷമാണ് ബിൽ അവതരിപ്പിച്ചത്. പ്രതിഷേധം നിർത്തി സഭാ നടപടികളിൽ സഹകരിച്ച പ്രതിപക്ഷം ഡൽഹി ബിൽ അവതരിപ്പിക്കരുത് എന്നാവശ്യപ്പെട്ടു. തുടർന്ന് നടുത്തളത്തിലിറങ്ങി. ബഹളം തുടർന്നതോടെ സഭ 3 മണി വരെ നിർത്തിവച്ചു.

ബില്ലിൽ ബിജെപിയെ അനുകൂലിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ബിജു ജനതാദൾ (ബിജെഡി) രംഗത്തുവന്നത് എഎപിയെ ഞെട്ടിച്ചു. ഇതോടെ ബിൽ പാൽലമെന്റിൽ സുഗമമായി പാസാകുമെന്ന് ഉറപ്പായി. ബിജു ജനതാദളിന് ഒൻപത് എംപിമാരാണ് രാജ്യസഭയിലുള്ളത്. രാജ്യസഭയിൽ ഒൻപതും ലോക്സഭയിൽ 22 അംഗങ്ങളുമുള്ള ആന്ധ്രാ മുഖ്യമന്ത്രി ജഗമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് നേരത്തെ തന്നെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നിലവിൽ 238 അംഗങ്ങളുള്ള രാജ്യസഭയിൽ ബിൽ പാസാകാൻ വേണ്ടത് 120 പേരുടെ പിന്തുണയാണ്. സഭയുടെ പൂർണ അംഗബലം 245 ആണെങ്കിലും ഏഴു സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ബിജെപിയും സഖ്യകക്ഷികളും ചേരുന്ന എൻഡിഎയ്ക്ക് 103 അംഗങ്ങളാണുള്ളത്. നോമിനേറ്റ് ചെയ്യപ്പെട്ട അഞ്ച് അംഗങ്ങളുടെയും ഒരു സ്വതന്ത്ര എംപിയുടെയും പിന്തുണ ബിജെപിക്ക് ലഭിക്കും. ബിജെഡിയുടെയും വൈഎസ്ആർ കോൺഗ്രസിന്റെയും പിന്തുണ ലഭിക്കുന്നതോടെ ബിൽ അംഗീകരിക്കുന്നവരുടെ എണ്ണം 127 ആകും.

]]>
Wed, 02 Aug 2023 11:22:28 +0530 Editor
ക്രിസ്ത്യൻ സംവരണ സീറ്റിലേക്ക് ഡൽഹി സെന്റ് സ്റ്റീഫൻസ്, ജീസസ് ആൻഡ് മേരി കോളേജുകൾക്ക് പ്രത്യേകം അഭിമുഖം നടത്താമെന്ന് ഹൈക്കോടതി http://newsmalayali.com/4466 http://newsmalayali.com/4466 സെന്റ് സ്റ്റീഫന്‍സ്, ജീസസ് ആൻഡ് മേരി കോളേജുകളില്‍ ബിരുദ കോഴ്‌സുകളിലേക്ക് ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സംവരണ സീറ്റിലേയ്ക്ക് അഭിമുഖം നടത്താന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. 15 ശതമാനം വെയിറ്റേജ് നല്‍കി ഈ വര്‍ഷം അഡ്മിഷന്‍ നല്‍കാന്‍ കോടതി അനുവദിച്ചു. ന്യൂനപക്ഷ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് മുമ്പ് നടത്തിയ അഡ്മിഷന്‍ നടപടി ക്രമങ്ങള്‍ തുടരാന്‍ രണ്ട് കോളേജുകള്‍ക്കും ഡല്‍ഹി ഹൈക്കോടതി വ്യാഴാഴ്ച അനുമതി നല്‍കി.

കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം വേണം പ്രവേശനം നല്‍കാന്‍ എന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെയും യുജിസിയുടെയും തീരുമാനം തള്ളിക്കൊണ്ടാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശര്‍മ, സുബ്രമണ്യം പ്രസാദ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ന്യൂനപക്ഷ ക്വാട്ടയിലേക്കുള്ള അഡ്മിഷന്‍ ആണെങ്കില്‍ പോലും കോളേജുകളിലേക്ക് അഡ്മിഷന്‍ നേടണമെങ്കില്‍ അത് പ്രവേശന പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വേണമെന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ 2022 ഡിസംബര്‍ എട്ടിലെ തീരുമാനത്തില്‍ രണ്ട് കോളേജുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്.

 

ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ പ്രവേശനം സംബന്ധിച്ച് ഡല്‍ഹി യൂണിവേഴ്സ്റ്റിക്ക് എത്രത്തോളം നിയന്ത്രണം ഏർപ്പെടുത്താമെന്ന കാര്യത്തിൽ നേരത്തെ തന്നെ ഉത്തരവ് ഇറക്കിയതാണെന്നും ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് 15 ശതമാനം വെയിറ്റേജോടെ ഇന്റര്‍വ്യൂ നടത്താന്‍ സെയ്ന്റ് സ്റ്റീഫന്‍സ് കോളേജിന് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, മറ്റ് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് ബാധകമല്ല. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ എ. മരിയാര്‍പുത്തം, റോമി ചാക്കോ എന്നിവര്‍ ഹാജരായി. ഷാരോണ്‍ ആന്‍ ജോര്‍ജ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലും കോടതി തീര്‍പ്പ് കല്‍പിച്ചു. മുതിര്‍ന്ന അഭിഭാഷകനായ അരുണ്‍ ഭരദ്വരാജ് ആണ് ഷാരോണ്‍ ആന്‍ ജോര്‍ജിനുവേണ്ടി ഹാജരായത്.

ഭരണഘടനയ്ക്ക് കീഴില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അവകാശങ്ങള്‍ ഇതരവിഭാഗങ്ങള്‍ക്ക് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത കുട്ടികള്‍ക്ക് ബിരുദ പ്രവേശനത്തിന് പ്രവേശന പരീക്ഷയിലെ മാര്‍ക്ക് മുഴുവനായും പരിഗണിക്കണമെന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12-ന് പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി സെന്റ് സ്റ്റീഫന്‍സ് കോളേജിനോട് നിര്‍ദേശിച്ചിരുന്നു. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതിന് പ്രവേശനപരീക്ഷയുടെ മാര്‍ക്കിനൊപ്പം അഭിമുഖം കൂടി നടത്താമെന്ന് കോടതി നിർദേശിച്ചിരുന്നു.

]]>
Sat, 29 Jul 2023 13:53:49 +0530 Editor
ആയുർവേദ ചികിത്സ കഴിഞ്ഞു; രാഹുൽ ഗാന്ധി കോട്ടക്കൽ ആര്യവൈദ്യശാലയിൽ നിന്ന് മടങ്ങി http://newsmalayali.com/4465 http://newsmalayali.com/4465 ആയുർവേദ ചികിത്സകൾക്ക് ശേഷം രാഹുൽഗാന്ധി കോട്ടക്കൽ ആര്യവൈദ്യശാലയിൽ നിന്നും മടങ്ങി. കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഔഷധ ഉദ്യാനത്തിൽ അശോകമര തൈ നട്ടതിനുശേഷമാണ് രാഹുൽ മടങ്ങിയത്. ഈ മാസം ഇരുപത്തിയൊന്നാം തീയതി ആയിരുന്നു രാഹുൽ ചികിത്സകൾക്കായി കോട്ടയ്ക്കൽ എത്തിയത്. കാൽ മുട്ട് വേദനയ്ക്കായിരുന്നു ചികിത്സ.

ഇന്ന് വൈകുന്നേരം നെടുമ്പാശ്ശേരിയിൽ നിന്നാണ് രാഹുൽ ഡൽഹിയിലേക്ക് തിരിക്കുക.ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുൽ ഗാന്ധിക്ക് കാൽ മുട്ടു വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് കോട്ടക്കലിൽ ചികിത്സയ്ക്ക് എത്തിയത്.

 മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിനു ശേഷമായിരുന്നു രാഹുൽ ഗാന്ധി കോട്ടക്കൽ ആര്യവൈദ്യശാലയിൽ എത്തിയത്. ചികിത്സയിലിരിക്കേ മലപ്പുറത്ത് നടന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിലും രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസം എംടി വാസുദേവൻ നായരേയും രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. ഇതിന‍്റെ ദൃശ്യങ്ങളും അദ്ദേഹം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

]]>
Sat, 29 Jul 2023 13:40:03 +0530 Editor
അനിൽ ആൻ്റണി ബിജെപി ദേശീയ സെക്രട്ടറി; അബ്ദുള്ളക്കുട്ടി ഉപാധ്യക്ഷനായി തുടരും http://newsmalayali.com/4463 http://newsmalayali.com/4463 കോണ്‍ഗ്രസ് വിട്ട് ബിജെപിയിെലത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപി ദേശീയ സെക്രട്ടറിയാകും. കേരളത്തില്‍ നിന്നുള്ള എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് പുതിയ സംഘടനാ ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്.

ഗുജറാത്ത് കലാപം സംബന്ധിച്ച ബിബിസിയുടെ ഡോക്യുമെന്ററി വിവാദത്തില്‍ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് കോണ്‍ഗ്രസില്‍ നിന്നടക്കം രൂക്ഷമായ വിമര്‍ശനം നേരിട്ട അനില്‍ ആന്‍റണി പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം രാജിവെച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ ആറിന് കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് അനില്‍ ആന്‍റണി ബിജെപി അംഗത്വം സ്വീകരിച്ചു.കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി.

അടുത്തിടെ കൊച്ചിയില്‍ ബിജെപി സംഘടിപ്പിച്ച യുവം പരിപാടിയില്‍ പ്രധാനമന്ത്രിക്കൊപ്പം അനില്‍ ആന്‍റണിയും വേദിപങ്കിട്ടിരുന്നു.

]]>
Sat, 29 Jul 2023 13:19:38 +0530 Editor
തമിഴ്നാട് കൃഷ്ണഗിരിയിലെ പടക്കക്കടയിൽ തീപിടിത്തം: 6 മരണം; 20ലേറെ പേർക്ക് പരിക്ക് http://newsmalayali.com/4462 http://newsmalayali.com/4462 തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ സ്വകാര്യ പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ 6 പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ശനിയാഴ്ച കൃഷ്ണഗിരി പഴയപേട്ട മുരുകൻ ക്ഷേത്രത്തിലേക്കുള്ള റോഡിലെ സ്വകാര്യ പടക്ക നിർമാണ ശാലയിലെ ഗോഡൗണിലാണ് അപകടം. പരിക്കേറ്റ എല്ലാവരെയും കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പടക്കങ്ങൾ പൊട്ടിത്തെറിച്ച് സമീപത്തെ  3 വീടുകൾ പൂർണമായും തകർന്നു. വീടുകളിൽ ഉണ്ടായിരുന്നവരാണ് മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തത്.

കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ചുറ്റും ആളിപ്പടരുന്ന തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ. 4 ഫയർ ഫോഴ്സ് വാഹനങ്ങളിൽ 30 ഓളം പേർ രക്ഷാ പ്രവർത്തനം നടത്തി വരുന്നു.

കൃഷ്ണ ഗിരി ജില്ലാ പോലിസ് മേധാവി സരോജ് കുമാർ താഗൂർ, ജില്ലാ കലക്ടർ സരയൂ എന്നിവർ അപകട സ്ഥലത്ത് എത്തി. കൃഷ്ണ ഗിരി സ്വദേശി രവി എന്നയാൾ പടക്കശാല കരാർ അടിസ്ഥാനത്തിൽ നടത്തി വരികയായിരുന്നു എന്നാണ് വിവരം. രവി, ഭാര്യ ജയശ്രീ, രണ്ടു മക്കൾ രിത്തികാ, രിത്തീഷ് ഉൾപെടെ ഒരേ കുടുംബത്തിലെ നാലു പേർ സ്ഫോടനത്തിൻ്റെ ആഘതത്തിൽ വീട് തകർന്ന് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടു.

]]>
Sat, 29 Jul 2023 13:17:55 +0530 Editor
ഡൽഹിയിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു http://newsmalayali.com/4461 http://newsmalayali.com/4461 കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ രണ്ട് സ്ത്രീകളുടെ ജീവനെടുത്ത ദാരുണമായ അക്രമ സംഭവങ്ങൾ. ദാബ്രി മേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് വിവാഹിതയായ സ്ത്രീയുടെ ജീവൻ നഷ്ടപ്പെട്ട ആദ്യ സംഭവം. ഈ കേസിലെ പ്രതി, സ്ത്രീയുടെ ഭർത്താവാണെന്ന് വിശ്വസിക്കുന്നു,  

ഡൽഹിയിലെ അരബിന്ദോ കോളേജിന് സമീപം ഇന്ന് ഉച്ചകഴിഞ്ഞാണ് രണ്ടാമത്തെ സംഭവം നടന്നത്, ഒരു കോളേജ് വിദ്യാർത്ഥിനി വടികൊണ്ടുള്ള ഭീകരമായ ആക്രമണത്തിന് ഇരയായി. ക്രൂരമായ ആക്രമണത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട 25 കാരനായ അക്രമി നിലവിൽ ഒളിവിലാണ്. കമലാ നെഹ്‌റു കോളജിലെ വിദ്യാർഥിനിയായ യുവതിയുടെ ചേതനയറ്റ മൃതദേഹം മാളവ്യ നഗർ പോലീസ് സ്‌റ്റേഷനിൽ നിന്ന് അൽപ്പം അകലെയുള്ള കോളജ് പരിസരത്താണ് കണ്ടെത്തിയത്.

]]>
Fri, 28 Jul 2023 16:08:56 +0530 Editor
ജാർഖണ്ഡിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വെടിയേറ്റു കൊല്ലപ്പെട്ടു http://newsmalayali.com/4458 http://newsmalayali.com/4458 ജാർഖണ്ഡിൽ സിപിഎം നേതാവിനെ വെടിവെച്ചു കൊന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായ സുഭാഷ് മുണ്ടയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമം, ബൈക്കുകളിലെത്തിയ അജ്ഞാതരായ അക്രമികൾ ദലദല്ലി റാഞ്ചി ജില്ലയിലെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി സുഭാഷ് മുണ്ടയ്ക്കെതിരെ വെടിയുതിർക്കുകയായിരുന്നു.

നേതാവിന്റെ കൊലപാതകത്തില്‍ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി ദലാദലിലെ പ്രധാന റോഡ് ഉപരോധിച്ചു. കൊലയാളിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ആദിവാസി സമൂഹത്തിൽ നിന്നുള്ള ജനപ്രിയ നേതാവായിരുന്നു സുഭാഷ് മുണ്ട. പ്രാദേശിക മാഫിയകളില്‍ നിന്നും രാഷ്ട്രീയ എതിരാളികളില്‍ നിന്നും നേതാവിന് ഭീഷണയുണ്ടായിരുന്നുവെന്നാണ് പാർട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്.

അക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് റാഞ്ച് റൂറല്‍ എസ് പി നൗഷാദ് ആലം പറഞ്ഞു. 'ബുധനാഴ്ച വൈകുന്നേരം ഏകദേശം രാത്രി 8 മണിയോടെ ബൈക്കുകളിൽ മൂന്ന് പേർ മുണ്ടയുടെ ഓഫീസ് പരിസരത്തേക്ക് വന്നു. രണ്ട് അക്രമികൾ ഓഫീസിനുള്ളിൽ കയറി വെടിയുതിർക്കുകയായിരുന്നു. നേതാവ് സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു'- റാഞ്ചി എസ്‌എസ്‌പി കിഷോർ കൗശൽ പറഞ്ഞു.

"ഞങ്ങൾ ഇതിനകം ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പോലീസ് ഈ കേസ് വളരെ ഗൗരവമായി കാണുന്നു. സാധ്യമായ എല്ലാ കോണുകളിൽ നിന്നും ഞങ്ങൾ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു, കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യും," എസ്‌എസ്‌പി വ്യക്തമാക്കി.

]]>
Fri, 28 Jul 2023 15:06:48 +0530 Editor
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; കേസന്വേഷണം സിബിഐക്ക്; വീഡിയോ ഷൂട്ട് ചെയ്തയാൾ പിടിയിൽ http://newsmalayali.com/4456 http://newsmalayali.com/4456 മണിപ്പൂര്‍ കലാപത്തിനിടെ രണ്ട് സ്ത്രീകളെ നഗ്നനരാക്കി നടത്തിയ സംഭവത്തിലെ അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാളെ സുപ്രീം കോടതി വിഷയം പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ നീക്കം. കേസിന്‍റെ വിചാരണ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാനും ആലോചിക്കുന്നതായി ഉന്നത കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

മണിപ്പൂരിലെ രണ്ട് സമുദായങ്ങളുമായും കേന്ദ്രം സംസാരിക്കുന്നുണ്ടെന്നും ഉടൻ തന്നെ അവരെ ഒരുമിച്ചിരുത്തി സംസാരിക്കാനാകുമെന്നാണ്  പ്രതീക്ഷയെന്നും വൃത്തങ്ങൾ അറിയിച്ചു. ചർച്ചകൾ പുരോഗമിക്കുന്ന ഘട്ടത്തിലാണെന്നും ഇരു ഗ്രൂപ്പുകളുമായും ഒരു സംയുക്ത യോഗത്തിന് സർക്കാർ വളരെ അടുത്താണെന്നും വൃത്തങ്ങൾ അറിയിച്ചു. ഓരോ കക്ഷികളുമായും വെവ്വേറെ ആറ് റൗണ്ട് ചർച്ചകൾ ഇതിനോടകം നടത്തിയിട്ടുണ്ട്.

 

അതേസമയം, സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. ഫോൺ ഉടമയെ അറസ്റ്റ് ചെയ്തതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.മണിപ്പൂരിൽ ഇരുവിഭാഗങ്ങളും തമ്മിൽ കലാപം രൂക്ഷമായതിന് പിന്നാലെയാണ് മേയ് നാലിന് ചിത്രീകരിച്ച വീഡിയോ പുറത്തായത്.

]]>
Fri, 28 Jul 2023 14:53:29 +0530 Editor
കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് ICMR പഠനം http://newsmalayali.com/4451 http://newsmalayali.com/4451 കേരളം ഉൾപ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനം. സംസ്ഥാനങ്ങൾക്ക് പുറമേ, ഒരു കേന്ദ്രഭരണ പ്രദേശത്തെ വവ്വാലുകളിലും നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.

ഇതുവരെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് സർവേ പൂർത്തിയായത്. കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വവ്വാലുകളിൽ നിപാ വൈറൽ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നിവിടങ്ങളിലും സർവേ പൂർത്തിയായി.

നേരത്തേ, അസമിലെ ധുബ്രി ജില്ലയിലും പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച് ബിഹാർ, കേരളത്തിൽ കോഴിക്കോട് എന്നിവിടങ്ങളിൽ പഴംതീനി വവ്വാലുകളിൽ നിപയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ വവ്വാലുകൾക്കിടയിൽ വൈറസ് വ്യാപനത്തെ കുറിച്ചുള്ള വിവരങ്ങളുടെ അഭാവത്തെ തുടർന്നാണ് രാജ്യവ്യാപകമായി സർവേ നടത്താൻ തീരുമാനിച്ചതെന്ന് ICMR-NIV ഡയറക്ടർ ഇൻ ചാർജ് ഡോ. ഷീല ഗോഡ്ബോലെയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർ ചെയ്യുന്നു.

ഇന്ത്യയിൽ ആദ്യമായി നിപ വൈറസ് റിപ്പോർട്ട് ചെയ്തത് 2001 ൽ പശ്ചിമബംഗാളിലെ സിലിഗുരിയിലാണ്. 66 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 45 മരണങ്ങൾ സംഭവിച്ചു. 2018 മേയിൽ, കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച 18 പേരിൽ 16 പേരും മരിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു.

പനി, തലവേദന, തലകറക്കം, ബോധക്ഷയം മുതലായവയാണ് നിപയുടെ പ്രാഥമിക ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. വൈറസ് ബാധയുണ്ടായാൽ, അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗബാധ ഉണ്ടായാലും രോഗലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം.

]]>
Thu, 27 Jul 2023 10:28:36 +0530 Editor
Indian Army Rent Helicopters: സൈന്യം ഹെലികോപ്റ്റർ വാടകക്ക് എടുക്കുന്നു; അഞ്ച് വർഷത്തേക്ക് 20 എണ്ണം http://newsmalayali.com/4447 http://newsmalayali.com/4447 അതിര്‍ത്തി നിരീക്ഷണത്തിനും സൈനിക ദൗത്യങ്ങള്‍ക്കുമായി അഞ്ചു വര്‍ഷത്തേക്ക് 20 ലൈറ്റ് ഹെലിക്കോപ്റ്ററുകള്‍ വാടകക്കെടുക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ കരസേന.രാജ്യത്തിൻറെ വടക്കന്‍ പ്രദേശങ്ങളില്‍ കൂടുതൽ നിരീക്ഷണവും ശ്രദ്ധയും ആവശ്യമായതിനാലും ഇവിടങ്ങളിലെ സൈനിക സാന്നിധ്യം വര്‍ധിച്ച സാഹചര്യത്തിലുമാണ് ഹെലിക്കോപ്റ്ററുകള്‍ വാങ്ങുന്നത്. പുതി ഹെലി കോപ്റ്ററുകൾ വാങ്ങുന്നത് നീണ്ടു പോവുകയാണ്. 

വലിയ തോതില്‍ കാലപ്പഴക്കം വന്ന ചീറ്റ, ചേതക് ഹെലിക്കോപ്റ്ററുകള്‍ക്ക് പകരമാകും വാടകക്കെടുത്ത ഹെലിക്കോപ്റ്ററുകള്‍ എന്നാണ് സൂചന. 20 ഹെലിക്കോപ്റ്ററുകളും അവയുടെ കൺട്രോളിംഗ് ഫെസിലിറ്റിയും സഹിതം അഞ്ചു വര്‍ഷത്തേക്കാണ് വാടകക്കെടുത്തിരിക്കുന്നത്. പൈലറ്റുമാര്‍ക്കും അറ്റകുറ്റപണികള്‍ നടത്തുന്നവര്‍ക്കും വേണ്ട പരിശീലനവും വാടക കാലയളവില്‍ ഹെലിക്കോപ്റ്ററുകളുടെ അറ്റകുറ്റപണിക്കു വേണ്ട പിന്തുണയും വാടക കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹെലിക്കോപ്റ്റര്‍ നിര്‍മാണ കമ്പനികളില്‍ നിന്നും ഹെലിക്കോപ്റ്റര്‍ വാടകക്ക് നല്‍കുന്ന  കമ്പനികളില്‍ നിന്നും പ്രതിരോധവകുപ്പ് കരാറിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2020-ലെ ഡിഫെന്‍സ് അക്വിസിഷന്‍ പ്രൊസീജ്യറിലെ ഒൻപതാം വകുപ്പ് അനുസരിച്ചായിരിക്കും കരാറില്‍ തീരുമാനമെടുക്കുക. ആറു മാസത്തിനകം ഹെലിക്കോപ്റ്ററുകള്‍ വാടകക്ക് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ശ്രമം. ഒക്ടോബര്‍ പകുതിയോടെ വിശദാംശങ്ങള്‍ സഹിതം അപേക്ഷ നല്‍കേണ്ടി വരും. രണ്ടു വര്‍ഷത്തിനകം ഹെലിക്കോപ്റ്ററുകള്‍ വാടകക്കെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. വാടക കാലാവധി അഞ്ചു വര്‍ഷമെന്നത് പത്തുവര്‍ഷം വരെ നീട്ടാനും സാധ്യതയുണ്ട്.

ഇന്ത്യന്‍ സേനയില്‍ ചീറ്റ, ചേതക്, ചീതള്‍ വിഭാഗങ്ങളിലായി 190 ഹെലിക്കോപ്റ്ററുകളാണുള്ളത്. ഇതില്‍ 70 ശതമാനത്തിലേറെ 30 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതാണ്. അഞ്ചെണ്ണത്തിന് 50 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് നേരത്തെ റിപോര്‍ട്ടുകള്‍ വന്നിരുന്നു. 190 ഹെലിക്കോപ്റ്ററുകളില്‍ ശരാശരി 25 എണ്ണം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ അറ്റകുറ്റ പണികളിലായിരിക്കും. ആവശ്യമുള്ളതില്‍ 37 ശതമാനത്തിന്റെ കുറവ് ഹെലിക്കോപ്റ്ററുകളുടെ എണ്ണത്തില്‍ സംഭവിക്കുന്നുണ്ട്. കാലപ്പഴക്കത്തിനൊപ്പം ഈ ലഭ്യത കുറവുമാണ് ഹെലിക്കോപ്റ്ററുകള്‍ വാടകക്ക് എടുക്കുന്നതിലേക്ക് ഇന്ത്യന്‍ സേനയെ എത്തിച്ചിരിക്കുന്നത്.

അരുണാചലില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു സൈനികന്‍ മരിച്ചതോടെയാണ് ചീറ്റ ഹെലികോപ്റ്ററുകള്‍ വീണ്ടും ചര്‍ച്ചയാവുന്നത്. ചീറ്റ ഹെലികോപ്റ്റര്‍ അപകടങ്ങൾ സൈന്യത്തിനും തലവേദനയായി മാറുകയാണ് . കാലപ്പഴക്കം ചെന്ന ചീറ്റ, ചേതക് ഹെലികോപ്റ്ററുകള്‍ മാറ്റണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നതാണ്. നിലവില്‍  190 ഓളം ചീറ്റ, ചേതക്, ചീറ്റല്‍ ഹെലികോപ്റ്ററുകളാണ് ഇന്ത്യന്‍ സൈന്യത്തില്‍ ഉള്ളത്.സിയാച്ചിന്‍ മേഖലയിലടക്കം സാധനങ്ങള്‍ എത്തിക്കുന്നതിനും ആളുകളെ ഒഴിപ്പിക്കുന്നതിനുമടക്കം ഇവയാണ് നിരന്തരം ഉപയോഗിക്കുന്നത്. പഴയ കണക്കുകൾ നോക്കിയാൽ 30 ലധികം അപകടങ്ങളാണ് ചീറ്റ  ഉണ്ടാക്കിയത്. പൈലറ്റുള്‍പ്പെടെ 40 ലധികം സേനാംഗങ്ങൾക്ക് ഇത്തരത്തിൽ ജീവൻ നഷ്ടമായിട്ടുണ്ട്.

 

ചീറ്റയും ചേതക്കും കാലഹരണപ്പെട്ട ഏവിയോണിക്സ് ഉള്ള ഒറ്റ എഞ്ചിന്‍ ഹെലികോപ്റ്ററുകളാണ്, ചലിക്കുന്ന മാപ്പ് ഡിസ്പ്ലേ, ഗ്രൗണ്ട് പ്രോക്സിമിറ്റി വാണിംഗ് സിസ്റ്റം, കാലാവസ്ഥ റഡാര്‍ തുടങ്ങിയ പ്രധാന സവിശേഷതകളൊന്നും തന്നെ ഇവക്കില്ല. ഓട്ടോപൈലറ്റ് സംവിധാനം ഇല്ലാത്തതിനാല്‍ മോശം കാലാവസ്ഥയില്‍ പൈലറ്റിനു ദിശ മാറിയാല്‍ നിയന്ത്രിക്കാന്‍ പോലും സാധിക്കില്ല.ചേതക്കിന് സമതലങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ചില പ്രത്യേക ഭൂപ്രദേശങ്ങളില്‍ ചീറ്റ കഴിവു തെളിയിച്ചിട്ടുമുണ്ട്. ഇന്ത്യന്‍ സൈന്യം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ചീറ്റയുടെ എഞ്ചിനില്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.എന്നാല്‍, അവയില്‍ ഭൂരിഭാഗത്തിന്റെയും കാലാവധി തീര്‍ന്നു . പഴയ സാങ്കേതിക വിദ്യയുള്ള ഈ ചീറ്റ കൾ ആധുനിക വാർ ഫീൽഡുകൾക്ക്  അനുയോജ്യമല്ല.

ഹെലികോപ്റ്റര്‍ പൈലറ്റുമാരുടെ അഭിപ്രായമനുസരിച്ച് ഓരോ വിമാനത്തിനും അതിന്റേതായ കാലപരിധിയുണ്ട്. എന്നാല്‍ ഇന്ത്യയിലെ ചീറ്റകള്‍ ആ പരിധിയും കടന്ന് അതി ജീവിക്കുകയാണ്. ഏകദേശം 4500 മണിക്കൂറാണ് ഒരു ചീറ്റ ഹെലി കോപ്റ്ററിൻറെ പറക്കൽ മണിക്കൂറുകളായി പറയുന്നത്.  എന്നാല്‍ ഇന്ത്യന്‍ സൈനത്തിലെ ചീറ്റകള്‍  ഏകദേശം 6000-ല്‍ പരം മണിക്കൂറുകള്‍ പറന്നിട്ടുണ്ട്. അതായത് നിഷ്കർഷിച്ചിരിക്കുന്ന സമയത്തിനേക്കാൾ 2000 മണിക്കൂറുകൾ അധികം. 

]]>
Wed, 26 Jul 2023 19:02:13 +0530 Editor
Amit Shah On Manipur Issue: സത്യം പുറത്തുവരേണ്ടത് പ്രധാനം, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍, സഹകരിക്കാന്‍ പ്രതിപക്ഷത്തോട് ആഭ്യന്തര മന്ത്രി http://newsmalayali.com/4443 http://newsmalayali.com/4443 മണിപ്പൂരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ലോക്‌സഭയിൽ ചർച്ച നടത്താൻ  സര്‍ക്കാര്‍ തയ്യാറാണെന്നും പ്രതിപക്ഷം അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.  മണിപ്പൂർ വിഷയത്തിൽ രാജ്യത്തിന് മുമ്പാകെ 'സത്യം പുറത്തുവരേണ്ടത് പ്രധാനമാണ്' എന്നഭിപ്രായപ്പെട്ട  അദ്ദേഹം സഭയില്‍ ചർച്ച അനുവദിക്കാൻ പ്രതിപക്ഷ നേതാക്കളോട് അഭ്യർത്ഥിച്ചു.

 

മണിപ്പൂർ വിഷയത്തിൽ നേരത്തെ മൂന്ന് തവണ നിർത്തിവച്ചതിന് ശേഷം ഉച്ചയ്ക്ക് 2.30 ന് സഭ വീണ്ടും സമ്മേളിച്ച അവസരത്തില്‍ മണിപ്പൂർ വിഷയത്തിൽ ചർച്ച നടത്താൻ പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷവും ആഗ്രഹിക്കുന്നതായി അമിത് ഷാ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം തുടർന്നതോടെ സ്പീക്കർ ഓം ബിർള സഭാ നടപടികൾ ഇന്നത്തേക്ക് നിര്‍ത്തി വച്ചു. 

മണിപ്പൂരിലെ അക്രമത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്. എന്നാല്‍, ഭരണപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നും എന്നാല്‍, ഈ വിഷയത്തില്‍ സര്‍ക്കാരിനുവേണ്ടി ആര് മറുപടി നല്‍കും എന്നത് തീരുമാനിക്കാനുള്ള അവകാശം പ്രതിക്ഷത്തിനില്ല എന്ന നിലപാടിലാണ് കേന്ദം. 

പ്രതിപക്ഷ പാര്‍ട്ടികള്‍ മുദ്രാവാക്യങ്ങൾ വിളിയ്ക്കുകയും പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുകയും ചെയ്തതോടെ  പാർലമെന്‍റിന്‍റെ  ഇരുസഭകളും തിങ്കളാഴ്ച വീണ്ടും നിർത്തിവച്ചു. മണിപ്പൂർ കലാപത്തിൽ സഭയില്‍  ബഹളം തുടരുന്നതിനിടെ, പ്രധാനമന്ത്രി സഭയ്ക്ക് പുറത്ത് സംസാരിക്കുന്നതും അകത്ത് സംസാരിക്കാത്തതും എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ പാർട്ടികൾ ചോദിച്ചു. 

"പ്രധാനമന്ത്രി സഭയിൽ വന്ന് പ്രസ്താവന നടത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം. ആ പ്രസ്താവന ചർച്ച ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. നിങ്ങൾ പുറത്ത് സംസാരിക്കുന്നു, പക്ഷേ അകത്തല്ല, ഇത് പാർലമെന്‍റിനെ അപമാനിക്കലാണ്. ഇത് ഏറെ ഗൗരവമുള്ള കാര്യമാണ്," രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

മണിപ്പൂരിലെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ സർക്കാരിന്‍റെ പരാജയത്തെ ചോദ്യം ചെയ്ത ശിവസേന എംപി പ്രിയങ്ക ചതുർവേദി, വിഷയത്തിൽ പ്രധാനമന്ത്രി മോദി സംസാരിക്കണമെന്നും പറഞ്ഞു. 80 ദിവസത്തിലേറെയായി, മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് ഇപ്പോഴും ശമനമില്ല എന്നും പറഞ്ഞു. 

"പ്രധാനമന്ത്രിക്ക് ഉത്തരമൊന്നുമില്ലേ? പാർലമെന്‍റിന് പുറത്ത് അദ്ദേഹം 36 സെക്കൻഡ് പ്രസ്താവന നൽകി, എന്നാൽ മുഖ്യമന്ത്രിയെ ഇതുവരെ പുറത്താക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം പാർലമെന്‍റിലൂടെ രാജ്യത്തോട് പറയുന്നില്ല. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ ആഭ്യന്തരമന്ത്രി പരാജയപ്പെട്ടത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് വനിതാ ശിശു വികസന മന്ത്രി ഇതുവരെ മണിപ്പൂർ സന്ദർശിക്കാത്തത്," അവർ ചോദിച്ചു.

മണിപ്പൂരിലെ സംഭവങ്ങൾ രാജ്യത്തെ നാണംകെടുത്തിയെന്ന് ജെഡിയു നേതാവ് ലാലൻ സിംഗ് പറഞ്ഞു. മണിപ്പൂരിൽ ഇരട്ട എഞ്ചിൻ സർക്കാരാണ് ഉള്ളത്, അവർ അതിനോട് തീർത്തും നിസ്സംഗരാണ്. പ്രധാനമന്ത്രി സഭയിൽ വന്ന് പ്രസ്താവന നടത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം,” അദ്ദേഹം കൂട്ടിച്ചേർത്തു.

മണിപ്പൂര്‍ വിഷയം പാർലമെന്‍റില്‍ ആളിക്കത്തുകയാണ്. വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നല്‍കണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്പ്രതിപക്ഷം. പ്രതിഷേധങ്ങള്‍ മൂലം സഭയുടെ വര്‍ഷകാല സമ്മേളനം മുടങ്ങുകയാണ്. 

മണിപ്പൂർ ഗ്രാമത്തിൽ ജനക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യുന്നതിന്‍റെ ഒരു വീഡിയോ വൈറലായതിന് ഒരു ദിവസത്തിന് ശേഷമാണ് സമ്മേളനം ആരംഭിച്ചത്, വീഡിയോ രാജ്യവ്യാപകമായി രോഷത്തിന് വഴിയൊരുക്കി. വിഷയം സഭയിലും ആഞ്ഞടിയ്ക്കുകയാണ്...

]]>
Tue, 25 Jul 2023 13:14:45 +0530 Editor
ബിഷപ്പിന്റെ വാഹനാപകട മരണത്തിൽ പുതിയ അന്വേഷണം http://newsmalayali.com/4442 http://newsmalayali.com/4442 നാല് വർഷം മുമ്പ് ഒരു കത്തോലിക്കാ ബിഷപ്പ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഒരു പുതിയ അന്വേഷണത്തിന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു.

2018 ഡിസംബർ 14ന് വാഹനാപകടത്തിൽ മരിച്ച ഗ്വാളിയോറിലെ ബിഷപ്പ് തോമസ് തെന്നാട്ടിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കാൻ ജൂലൈ 19ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു.

റോഡപകട കേസുകളിൽ നിർബന്ധിത പോസ്റ്റ്‌മോർട്ടം നടത്താതെയാണ് രൂപത 65 കാരനായ മെത്രാനെ സംസ്‌കരിച്ചത്.


ആറ് മാസത്തിന് ശേഷം, 2019 ജൂണിൽ, പ്രാദേശിക കത്തോലിക്ക സഭംഗമായ ഡോളി തെരേസയുടെ അപേക്ഷയെത്തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം പുറത്തെടുത്തു.

രണ്ട് കീഴ്‌ക്കോടതികളുടെ എതിർപ്പുകൾ തള്ളി ബിഷപ്പിന്റെ ഇളയ സഹോദരി ക്ലാരമ്മ കോൺസ്റ്ററ്റൈൻ നൽകിയ ഹർജിയെ തുടർന്നാണ് ഇത്തവണ ഹൈക്കോടതി പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്.

“ഹൈകോടതിയുടെ അഭിപ്രായത്തിൽ, കീഴ്‌ക്കോടതികളുടെ ഉത്തരവുകൾ “ഭൗതിക ക്രമക്കേടുകൾ " ഉള്ളതായി  ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചു.

ബിഷപ്പ് തെന്നാട്ടിന്റെ മരണത്തിൽ പുതിയ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് കോടതിയിൽ അവരെ സഹായിച്ച ഹർജിക്കാരിയുടെ മരുമകൻ പാസ്റ്റർ ലവേഴ്‌സ് മസിഹ് പറഞ്ഞു.

“നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്നും സത്യം സ്ഥാപിക്കപ്പെടുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” മസിഹ്  ന്യൂസിനോട് പറഞ്ഞു.

എട്ട് വൈദികരെയാണ് ഹർജിയിൽ പ്രതി ചേർത്തിരിക്കുന്നത്. ഫാദർ എൻ ജോൺ സേവ്യറാണ് മുഖ്യപ്രതി.

“റോഡ് അപകടത്തിൽ ബിഷപ്പ് മരിച്ചുവെന്ന വസ്തുത നിഷേധിക്കാനാവില്ല,” ഫാദർ എൻ ജോൺ സേവ്യർ പറഞ്ഞു. നൂറ് അന്വേഷണം നടത്തിയാലും സത്യം സത്യമായി തന്നെ നിലനിൽക്കും.

"അപകടം നടന്നപ്പോഴും, അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും, മരിച്ചതായി പ്രഖ്യാപിക്കുമ്പോഴും, നിർബന്ധിത പോസ്റ്റ്‌മോർട്ടം നടത്താതെ സംസ്‌കരിക്കാൻ തീരുമാനിച്ചപ്പോഴും ഞാൻ കാറിൽ ബിഷപ്പിനൊപ്പം ഇല്ലാതിരുന്നിട്ടും പോലീസ് എന്നെ ചോദ്യം ചെയ്തു."


പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം സംസ്‌കരിക്കാനുള്ള ഗ്വാളിയോറിലെ ബിഷപ്പ് [എമിരിറ്റസ്] ജോസഫ് കൈതത്തറയുടെ തീരുമാനം അദ്ദേഹത്തിന്റെ കുടുംബത്തിലും മറ്റുള്ളവരിലും ആശയക്കുഴപ്പം സൃഷ്ടിച്ചതായി തോന്നുന്നു. പക്ഷേ, റോഡപകടത്തിൽ അദ്ദേഹം മരിച്ചു എന്നതാണ് വസ്തുത,” രൂപതയുടെ മുൻ വികാരി ജനറൽ ഫാദർ എൻ ജോൺ സേവ്യർ ഉറപ്പിച്ചു പറഞ്ഞു.


ബിഷപ്പിന്റെ ഇളയ സഹോദരി ക്ലാരമ്മ കോൺസ്റ്ററ്റൈൻ പറയുന്നത് , “എന്റെ സഹോദരന്റെ മൃതദേഹം നിർബന്ധിത പോസ്റ്റ്‌മോർട്ടം കൂടാതെ തിടുക്കത്തിൽ സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം നമ്മുടെ സ്വന്തം സംസ്ഥാനമായ കേരളത്തിലേക്ക് കൊണ്ടുപോകാൻ രൂപത ഞങ്ങൾക്ക് അനുമതി നിഷേധിച്ചു,” അവർ പറഞ്ഞു.

“അപകടസമയത്ത് കാറിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ ഉണ്ടായിരുന്നു. എന്നാൽ അവരിൽ ആർക്കും ശരീരത്തിൽ ഒരു ചെറിയ പോറൽ പോലും ഉണ്ടായിട്ടില്ലെന്നും സംഭവത്തെ കുറിച്ച് പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയത് സംശയം ജനിപ്പിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

രൂപത ഉദ്യോഗസ്ഥർ നിസ്സഹകരണം നടത്തിയെന്നും ബിഷപ്പിന്റെ എടിഎം കാർഡും ചെക്ക്ബുക്കും ഉൾപ്പെടെയുള്ള സ്വകാര്യ വസ്തുക്കളും തട്ടിയെടുത്തെന്നും കുടുംബം ആരോപിച്ചു.

]]>
Tue, 25 Jul 2023 12:35:43 +0530 Editor
സ്പീക്കർ എ.എൻ. ഷംസീറിനെതിരെ എല്ലാ പൊലീസ് സ്റ്റേഷനിലും പരാതി; പുറത്താക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും നിവേദനം http://newsmalayali.com/4438 http://newsmalayali.com/4438 ഹിന്ദു വിശ്വാസത്തെ അവഹേളിക്കുകയും മതസ്പർധയുണ്ടാക്കുന്ന രീതിയിൽ പ്രസംഗിക്കുകയും ചെയ്തെന്ന ആരോപണത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ 30നകം സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകാൻ വിശ്വഹിന്ദു പരിഷത്ത് തീരുമാനിച്ചു. പാലക്കാട് നോർത്ത് ഉൾപ്പെടെ പലയിടത്തും ഇന്നലെ പരാതി നൽകി.

ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവർണർക്കും നിവേദനം നൽകും. 30ന് എറണാകുളത്തു നടക്കുന്ന വിഎച്ച്പി സംസ്ഥാന ഗവേണിങ് ബോർഡ് യോഗത്തിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യും.

പൊറുക്കാൻ കഴിയാത്ത തെറ്റാണ് സ്പീക്കർ സ്ഥാനത്തിരിക്കുന്നയാളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ പറഞ്ഞു. എ എൻ ഷംസീർ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആർ എസ് രാജീവ് ആണ് കമ്മീഷണർക്ക് പരാതി നൽകിയത്.

21ന് കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാജ്യോതി -സ്ലേറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സ്പീക്കറുടെ വിവാദ പ്രസംഗം.

ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവപുരാണത്തിലെ മിത്തുകളാണു കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് സ്പീക്കർ കുറ്റപ്പെടുത്തിയത്. വിമാനവും വന്ധ്യതാ ചികിത്സയും പ്ലാസ്റ്റിക് സർജറിയുമെല്ലാം ഹിന്ദുത്വകാലം മുതൽക്കേ ഉണ്ടെന്നു സ്ഥാപിക്കുകയാണു ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താൻ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്സ് എന്നാണ്. എന്നാൽ, ആദ്യ വിമാനം പുഷ്പകവിമാനമെന്നാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്ന് സ്പീക്കർ പരാമർശിച്ചിരുന്നു.

]]>
Tue, 25 Jul 2023 11:58:40 +0530 Editor
എടിഎം കവർച്ചയിലൂടെ 30 ലക്ഷം തട്ടി; ആഷിഫ് ലക്ഷ്യമിട്ടത് ഐഎസിലേക്ക് റിക്രൂട്ട്മെന്‍റും ഫണ്ട് ശേഖരണവും http://newsmalayali.com/4434 http://newsmalayali.com/4434 ഇസ്ലാമിക് സ്റ്റേറ്റ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായ ആഷിഫ് ഉൾപ്പെട്ട സംഘം എടിഎം കവർച്ച നടത്തി 30 ലക്ഷം രൂപ തട്ടിയതായി എൻഐഎ അന്വേഷണത്തിൽ വ്യക്തമായി. ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി ഫണ്ട് സമാഹരിക്കാനായാണ് എടിഎമ്മുകളിൽ സംഘം കവർച്ച നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ കരാഞ്ചിറയിലെ ഇയാളുടെ വീട്ടിലെത്തിയ കൊച്ചിയിലെ എന്‍ഐഎ സംഘം രണ്ടുമണിക്കൂറോളം വിശദമായി ചോദ്യം ചെയ്തിന് ശേഷമാണ് ആഷിഫിനെ അറസ്റ്റ് ചെയ്തത്. ഇയാളെ തമിഴ്നാട്ടിലെ സത്യമംഗലം വനമേഖലയായ ഈറോഡ് ഭവാനിസാഗറിന് സമീപം ദൊഡ്ഡംപാളയത്തുനിന്നാണ് പിടികൂടിയത്.

പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ശേഷമാണ് ആഷിഫും സംഘവും സത്യമംഗലം വന മേഖലയിലെ വീട്ടിൽ ഒളിച്ചുതാമസിച്ചുവന്നത്. ടെലഗ്രാമിൽ പെറ്റ് ലവേഴ്സ് എന്ന പേരിൽ ഗ്രൂപ്പ് ഉണ്ടാക്കിയാണ് ആഷിഫും സംഘവും എടിഎം കവർച്ചയും ഓൺലൈൻ ബാങ്കിങ്ങും തട്ടിപ്പുമൊക്കെ ആസൂത്രണം ചെയ്തിരുന്നതെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. പൊതുമേഖലാ ബാങ്കിലും സഹകരണ സംഘത്തിലും ജ്വല്ലറിയിലും കവർച്ച നടത്താൻ പദ്ധതി തയ്യാറാക്കിയിരുന്നതായും എൻഐഎ പറയുന്നു.

കേരളത്തിലെ ISIS ഭീകരാക്രമണ പദ്ധതി തകർത്തെന്ന് NIA; തൃശൂർ സ്വദേശി അറസ്റ്റിൽ

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളെ ചേർക്കലും സംഘടനയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്കായി ഫണ്ട് കണ്ടെത്തലുമായിരുന്നു ആഷിഫ് എടിഎം കവർച്ചയിലൂടെ ലക്ഷ്യമിട്ടത്. കഴിഞ്ഞ ദിവസം ആഷിഫ് ഉൾപ്പടെ മൂന്ന് പേരാണ് അറസ്റ്റിലായത്. കാട്ടൂര്‍ പൊലീസിനെ അറിയിക്കാതെ കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍ പൊലീസിന്റെ സഹായമാണ് എന്‍ഐഎ ആഷിഫിന്റെ അറസ്റ്റിനായി തേടിയത്.

കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന എടിഎം കവർച്ചയെ തുടർന്നാണ് ആഷിഫ് ഉൾപ്പെട്ട സംഘത്തെക്കുറിച്ച് എൻഐഎ നിരീക്ഷണം നടത്തിവന്നത്. ആഷിഫും സംഘവും ചേർന്ന് എടിഎം കവര്‍ച്ച, ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ് ഉൾപ്പടെ വന്‍കിട മോഷണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതായി എൻഐഎ പറയുന്നു. പാടൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ആഷിഫ് പ്രതിയാണ്.

എറണാകുളത്തെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഭീകര സംഘടനയായ ഐഎസിന് വേണ്ടി ധനസമാഹരണം നടത്തിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ‌യുള്ളതെന്നാണ് സൂചന. കോളിളക്കം സൃഷ്ടിച്ച തമിഴ്നാട് ഈറോഡ് എടിഎം കവര്‍ച്ചാ കേസുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും എൻഐഎ സംശയിക്കുന്നു.

]]>
Fri, 21 Jul 2023 09:38:41 +0530 Editor
കേരളത്തിലെ ISIS ഭീകരാക്രമണ പദ്ധതി തകർത്തെന്ന് NIA; തൃശൂർ സ്വദേശി അറസ്റ്റിൽ http://newsmalayali.com/4433 http://newsmalayali.com/4433 കേരളത്തിൽ ഭീകരാക്രമണം നടത്താനുള്ള ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതി തകർത്ത് എൻഐഎ. ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തൃശൂർ സ്വദേശിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. തൃശൂർ വെങ്കിടങ്ങ് കെട്ടുങ്ങലിൽ മതിലകത്ത് കൊടയിൽ അഷ്‌റഫ് എന്ന ആഷിഫ് (36) ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ ഈറോഡ് ഭവാനിസാഗറിന് സമീപം ദൊഡ്ഡംപാളയം ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ആഷിഫിനെ ചൊവ്വാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനം വ്യാപിപ്പിക്കാൻ ആഷിഫ് ഉൾപ്പെട്ട സംഘം ഗൂഢാലോചന നടത്തിയതായും എൻഐഎ അന്വേഷണത്തിൽ വ്യക്തമായി.

കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന എടിഎം കവർച്ചയെ തുടർന്നാണ് ആഷിഫ് ഉൾപ്പെട്ട സംഘത്തെക്കുറിച്ച് നിരീക്ഷിച്ച് വരികയായിരുന്നുവെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. എടിഎം കവർച്ച നടത്തിയ പണം ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. എടിഎം കവർച്ചയ്ക്ക് പുറമേ, ഫണ്ട് ശേഖരണ ആവശ്യങ്ങൾക്കായി നടത്തിയ സമാനമായ മോഷണങ്ങളിലും ആഷിഫ് ഉൾപ്പെട്ടിരുന്നു. സംഘവുമായി ബന്ധമുള്ള കൂടുതൽ പേരെ കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവർക്കായി കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തിവരികയാണ്.

ദക്ഷിണേന്ത്യയിലെ പ്രധാന സ്ഥലങ്ങളിൽ റിക്രൂട്ട്‌മെന്റിനും ഭീകരാക്രമണത്തിനും സംഘം പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. എടിഎം കവർച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ആഷിഫ് കഴിഞ്ഞ ഒമ്പത് മാസമായി അവിടെ ഒരു ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. ആഷിഫിന്റെ കൂടെ ദൊഡ്ഡംപാളയത്ത് താമസിച്ചിരുന്ന സുഹൃത്ത് എൻഐഎ കസ്റ്റഡിയിലാണ്, ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ആഷിഫിന്‍റെ അറസ്റ്റിന് പിന്നാലെ എൻഐഎയും കേരള പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡുമായി (എടിഎസ്) ചേർന്ന് എൻഐഎ നാല് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. തൃശ്ശൂരിലെ മൂന്നിടത്തും പാലക്കാട് ജില്ലയിൽ ഒരിടത്തുമായിരുന്നു റെയ്ഡ്. ഭീകരവാദപ്രവർത്തനങ്ങൾക്കായി ഗൂഢാലോചന നടത്തിയതെന്ന് സംശയിക്കുന്ന സ്ഥലങ്ങളിലായിരുന്നു പരിശോധന നടത്തിയത്.

ആഷിഫിന്റെയും സെയ്ദ് നബീൽ അഹമ്മദ്, തൃശ്ശൂരിലെ ഷിയാസ് ടിഎസ്, പാലക്കാട് സ്വദേശി റയീസ് എന്നിവരുടേതുൾപ്പെടെ മൂന്ന് പേരുടെയും വീടുകളിലാണ് എൻഐഎയും പൊലീസും ചേർന്ന് പരിശോധന നടത്തിയത്. ഈ റെയ്ഡുകളിൽ ഡിജിറ്റൽ ഉപകരണങ്ങളും ലഘുരേഖകളും പിടിച്ചെടുത്തു.

NIA claims busting an IS terror module based in kerala. arrests a Trissur native for his IS links

]]>
Fri, 21 Jul 2023 09:36:35 +0530 Editor
Oommen Chandy | സംസ്ഥാനത്ത് ഇന്ന്‌ പൊതു അവധി; 2 ദിവസത്തെ ദുഃഖാചരണം http://newsmalayali.com/4428 http://newsmalayali.com/4428 മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി. രണ്ടു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പൊതുഅവധി ആയതിനാൽ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. സാങ്കേതിക സർവകലാശാല ഇന്ന് നടത്തുന്ന പരീക്ഷകൾ മാറ്റിവെച്ചു. , പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.

എന്നാൽ ഇന്ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾക്ക് മാറ്റമില്ല. കൂടാതെ ഇന്ന് നടക്കേണ്ടുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി അന്തരിച്ചു

തൊണ്ടയിലെ അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചതാണ് അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി നേരത്തെ വഷളാക്കിയത്. ബംഗളുരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.30 ഓടെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത സ്ഥിരീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.

]]>
Tue, 18 Jul 2023 09:12:31 +0530 Editor
Vande Bharat Express Fire: ഭോപ്പാൽ&ഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്‍റെ ബാറ്ററി ബോക്‌സിന് തീപിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍ http://newsmalayali.com/4426 http://newsmalayali.com/4426 വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്‍റെ ബാറ്ററി ബോക്‌സിന് തീപിടിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്‌ച രാവിലെ ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ കോച്ചിൽ മധ്യ പ്രദേശിലെ കുർവായ് കെതോറ സ്റ്റേഷനിൽവച്ചാണ്  തീപിടുത്തമുണ്ടായത്.  

തീ അണച്ചതായും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും  റെയിൽവേ അധികൃതര്‍ അറിയിച്ചു.  "റാണി കമലാപതി സ്റ്റേഷനിൽ നിന്ന് ന്യൂഡൽഹിയിലെ നിസാമുദ്ദീനിലേക്ക് വന്ദേ ഭാരത് ട്രെയിൻ പുറപ്പെടുമ്പോൾ ഒരു കോച്ചിന്‍റെ ബാറ്ററി ബോക്സിൽ തീപിടുത്തമുണ്ടായി. തീ അണച്ചു, യാത്രക്കാരെല്ലാം സുരക്ഷിതരാണ്. അഗ്നിശമനസേന കൃത്യസമയത്ത് സ്ഥലത്തെത്തി 07:58 ന് തീ അണച്ചു", റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. പിന്നീട് പൂർണ്ണ പരിശോധനയ്ക്ക് ശേഷം ട്രെയിൻ യാത്ര ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 

]]>
Mon, 17 Jul 2023 13:16:48 +0530 Editor
Delhi Flood : യമുനയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു, ആശങ്കയില്‍ ഡല്‍ഹി http://newsmalayali.com/4425 http://newsmalayali.com/4425 കഴിഞ്ഞ ദിവസം യമുനയിലെ ജലനിരപ്പ്‌ റെക്കോര്‍ഡ് ലെവലില്‍ എത്തിയശേഷം താഴ്ന്നിരുന്നു. എന്നാല്‍ തിങ്കളാഴ്‌ച പുലര്‍ച്ചെ മുതല്‍ നദിയില്‍ ജലനിരപ്പ്  വീണ്ടും ഉയരുകയാണ്. ഇത് തലസ്ഥാനത്തെ വീണ്ടും ആശങ്കയിലേയ്ക്ക് നയിയ്ക്കുകയാണ്.  

രാവിലെ ഏഴിന് 205.48 മീറ്ററായിരുന്ന ജലനിരപ്പ് ഒമ്പത് മണിയോടെ 205.58 മീറ്ററിലെത്തി. കഴിഞ്ഞ മൂന്ന് മണിക്കൂറായി യമുനയിലെ ജലനിരപ്പ് വർധിക്കുകയാണ്. 

സെൻട്രൽ വാട്ടർ കമ്മീഷന്‍റെ കണക്കനുസരിച്ച്, യമുനയിലെ ജലനിരപ്പ് തിങ്കളാഴ്ച രാവിലെ 7 മണിക്ക് 205.48 മീറ്ററായിരുന്നു. എന്നാല്‍, ഞായറാഴ്ച രാവിലെ 8 മണിക്ക് യമുനയിലെ ജലനിരപ്പ്‌ 206.02 മീറ്ററായിരുന്നു.  ഞായറാഴ്ച രാത്രി എട്ട് മണിയോടെ നദിയിലെ ജലനിരപ്പ് 205.56 മീറ്ററായി താഴ്ന്നിരുന്നു. ഡൽഹിയിലെ യമുന നദി ജൂലൈ 10 ന് വൈകിട്ട് 5 മണിയോടെയാണ്  205.33 മീറ്റര്‍ എന്ന അപകട രേഖ കടന്നത്.

ഡല്‍ഹിയിലെ സാഹചര്യം കണക്കിലെടുത്ത് ആളുകളെ കഴിവതും സഹായിയ്ക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അഭ്യര്‍ഥിച്ചു. രാത്രി മുഴുവൻ പൊതുമരാമത്ത് വകുപ്പ് നടത്തിയ കഠിനാധ്വാനത്തിന്‍റെ ഫലമായിചെങ്കോട്ടയ്ക്ക് പിന്നിലെ റോഡിലെ വെള്ളം വറ്റിയ്ക്കാന്‍ സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വെള്ളം ഇറങ്ങിതുടങ്ങുന്നതിനനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന്  ആളുകള്‍ക്ക്  അവരുടെ വീടുകളിലേയ്ക്ക് മടങ്ങാനാകും. അവരുടെ ജീവിതം സാധാരണ നിലയിലേയ്ക്ക് എത്തിയ്ക്കാന്‍ നാം അവരെ സഹായിക്കണം.  

അതേസമയം, തിങ്കളാഴ്ചയും ചൊവ്വാഴ്ച്ചയും ഡല്‍ഹിയില്‍ സാമാന്യം ഭേദപ്പെട്ട മഴയ്ക്ക് സാധ്യതയാണ് IMD പ്രവചിയ്ക്കുന്നത്. തലസ്ഥാനത്ത്  പരമാവധി താപനില 35 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.  

വെള്ളപ്പൊക്കം മൂലം അടച്ചിട്ട  വസീറാബാദ് വാട്ടർ ട്രീറ്റ്‌മെന്‍റ്  പ്ലാന്‍റ്  പ്രവര്‍ത്തനം ആരംഭിച്ചുവെന്നും  54 എംജിഡി ശുദ്ധീകരിച്ച വെള്ളം ഉത്പാദിപ്പിച്ച് കഴിഞ്ഞുവെന്നും പ്ലാന്‍റ്  ഉടൻ തന്നെ അതിന്‍റെ പൂർണ ശേഷിയിൽ പ്രവർത്തിക്കാൻ തുടങ്ങുമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. പ്ലാന്‍റിന് 134 എംജിഡി (പ്രതിദിനം 1 ദശലക്ഷം ഗാലൻ) ശുദ്ധീകരിച്ച വെള്ളം ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.

ഡല്‍ഹിയില്‍ യമുനയുടെ തീരത്ത്  താമസിച്ചിരുന്നവര്‍ ഇന്ന് എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. കഴിഞ്ഞ 45 വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തിയാണ് യമുന കര കവിഞ്ഞൊഴുകിയത്.   

തലസ്ഥാനത്ത് സ്കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തിയ്ക്കുന്നില്ല. ആടുത്ത രണ്ട് ദിവസത്തേയ്ക്ക് മഴ മുന്നറിയിപ്പ് പുറത്തു വന്നിരിയ്ക്കുന്ന സാഹചര്യത്തില്‍ എല്ലാ  സ്കൂളുകളും കോളജുകളും വീണ്ടും ഓണ്‍ ലൈന്‍ മാധ്യമത്തിലൂടെ പഠനം  ആരംഭിച്ചിരിയ്ക്കുകയാണ്. 

]]>
Mon, 17 Jul 2023 13:05:01 +0530 Editor
Chandrayaan&3: ISRO launches India's third Moon mission from Sriharikota, Andhra Pradesh http://newsmalayali.com/4421 http://newsmalayali.com/4421 Chandrayaan-3, India’s 3rd lunar exploration mission, took off from the Satish Dhawan Space Centre in Sriharikota in Andhra Pradesh on Friday afternoon, in hopes to land the country among the elite group of nations to have achieved a soft landing on the Moon's surface.

The mission follows the Indian Space Research Organisation's (ISRO) Chandrayaan-2, which failed a desired soft landing on the lunar surface nearly four years ago in September 2019, after the lander’s communication failure with the ground stations at an altitude of just 2.1 km from the surface of the Moon.  Chandrayaan-3 will journey for over a month before landing on the lunar surface later in August. If successful, the mission will make India the only fourth nation, after the United States, the former Soviet Union and China, to have accomplished the task.

Chandrayaan-3 consists of an indigenous Lander module (LM), Propulsion module (PM) and a Rover with an objective of developing and demonstrating new technologies required for interplanetary missions.

The ISRO explained the three main objectives of this  615 crore mission – safe and soft landing on the Moon, to demonstrate the Rover roving on its surface and study its environment. The spacecraft consists of a six-wheeled lander and rover module, which is configured with payloads to provide data related to the moon's surface.

]]>
Fri, 14 Jul 2023 14:57:36 +0530 Editor
Chandrayaan&3 Launch | ചന്ദ്രയാൻ 3 വിക്ഷേപിച്ചു http://newsmalayali.com/4420 http://newsmalayali.com/4420 ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ-3 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്നുച്ചക്ക് 2.35 നാണ് വിക്ഷേപണം നടന്നത്.  ചന്ദ്രോപരിതലത്തില്‍ ലാന്‍ഡിംഗ് നടത്തി വിജയം കൈവരിച്ച രാജ്യങ്ങളാണ് സോവിയറ്റ് യൂണിയന്‍, ചൈന, യുഎസ് എന്നിവ. ചന്ദ്രയാന്‍-3 ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയായാല്‍ ഈ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഇടം നേടും.

2019ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയെങ്കിലും റോവറില്‍ നിന്ന് ലാന്‍ഡര്‍ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. ചന്ദ്രയാൻ 2 ന് സംഭവിച്ച പാളിച്ചകളിൽ നിന്ന് പാഠം ഉൾകൊണ്ടാണ് പുതിയ ദൗത്യത്തിന് ഇന്ത്യ തയ്യാറെടുത്തത്.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍-3യുടെ പ്രധാന ഭാഗങ്ങള്‍. മറ്റുഗ്രഹങ്ങളിലെ പര്യവേഷണങ്ങള്‍ക്കാവശ്യമായ പുതിയ സാങ്കേതികവിദ്യകളുടെ വികസനവും അവതരണവും ഇതിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്ത് പതിയെ ഇറങ്ങുന്നതിനും റോവറിനെ വിന്യസിക്കുന്നതിനുമുള്ള ശേഷി ലാന്‍ഡറിനുണ്ട്.

]]>
Fri, 14 Jul 2023 14:49:54 +0530 Editor
Delhi flood : CM Kejriwal seeks Army & NDRF assistance http://newsmalayali.com/4419 http://newsmalayali.com/4419 With Yamuna levels rising to a record high, several key areas in Delhi including the Secretariat housing the chief minister's office were flooded, impairing normal life and traffic movement, as authorities scrambled to lead rescue and relief efforts. The Yamuna water level touched 208.53 metres at 10 am, breaking a 45-year-old record.

Chief minister Arvind Kejriwal announced the closure of schools near the river and the shutting down of water treatment plants, as people waded through knee-deep waters in low-lying areas to reach safer places. Curbs were also placed for the entry of vehicles into the national capital.

]]>
Fri, 14 Jul 2023 12:13:44 +0530 Editor
ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പ്: തൃണമൂൽ ബഹുദൂരം മുന്നിൽ, രണ്ടാമത് ബിജെപി http://newsmalayali.com/4417 http://newsmalayali.com/4417 ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃണമൂൽ കോൺഗ്രസിന് വൻ മുന്നേറ്റം. രാത്രി എട്ടു മണിവരെയുള്ള വിവരം അനുസരിച്ച് 33,368 ഗ്രാമപഞ്ചായത്ത് സീറ്റുകൾ തൃണമൂൽ നേടി. ബിജെപിക്ക് 5,898 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. കോൺഗ്രസ് – ഇടത് സഖ്യം 3,547 സീറ്റുകൾ നേടി. ഇതിൽ കോൺഗ്രസിന് 1,452 സീറ്റുകളും ഇടതു പാർട്ടികൾക്ക് 2,095 സീറ്റുകളും ലഭിച്ചു. ഇതോടെ തൃണമൂലിനു പിന്നാലെ ബിജെപി രണ്ടാം സ്ഥാനത്തെത്തി. ഓൾ ഇന്ത്യ സെക്യുലർ ഫ്രണ്ടും സ്വതന്ത്രരും അടക്കമുള്ള മറ്റുള്ളവർ ആകെ 1,389 സീറ്റുകളാണ് നേടിയത്.

ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ രണ്ടാം തട്ടായ പഞ്ചായത്ത് സമിതിയിലും തൃണമൂലിനു തന്നെയാണ് വൻ ആധിപത്യം. തൃണമൂൽ 1,195 സീറ്റുകൾ നേടിയപ്പോൾ ഇടതു സഖ്യം മൂന്നും, ബിജെപിയും കോൺഗ്രസും രണ്ടു വീതവുമാണ് സീറ്റുകൾ നേടിയത്. മറ്റുള്ളവർ ഒരു സീറ്റിലും വിജയിച്ചു. ജില്ലാ പരിഷത്തിൽ 46 സീറ്റുകളുടെ ഫലം മാത്രമേ രാത്രി എട്ടു മണിവരെ വന്നിട്ടുള്ളു. ഇതിൽ തൃണമൂൽ വിജയിക്കുകയും വലിതതോതിൽ ലീഡ് ചെയ്യുകയോ ചെയ്യുന്നു

തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതിന് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി ജനങ്ങളോട് നന്ദി രേഖപ്പെടുത്തി. ‘മമതയ്ക്ക് വോട്ട് രേഖപ്പെടുത്തരുത്’ (നോ വോട്ട് ടു മമത) എന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം ‘മമതയ്ക്ക് ഇപ്പോൾ വോട്ട് രേഖപ്പെടുത്തൂ’ (നൗ വോട്ട് ടു മമത) എന്നാക്കി ജനങ്ങളെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വൻ വിജയത്തിനുള്ള വഴിയായി ഇതു മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

22 ജില്ലാ പരിഷത്തുകളിലെ 928 സീറ്റിലും പഞ്ചായത്ത് സമിതികളിലെ 9730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലുമാണ് കഴിഞ്ഞ ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. 5.67 കോടി പേർ വോട്ട് ചെയ്തു. തിരഞ്ഞെടുപ്പു ദിവസം മാത്രം അക്രമങ്ങളിൽ 15 പേരാണു ബംഗാളിൽ കൊല്ലപ്പെട്ടത്. അക്രമമുണ്ടായ 696 ബൂത്തുകളിൽ റീപോളിങ് നടത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ എങ്ങോട്ടെന്നതിന്റെ ദിശാസൂചികയായിട്ടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. കഴിഞ്ഞ തവണ 90% സീറ്റും നേടിയത് തൃണമൂൽ കോൺഗ്രസ് ആയിരുന്നു. ജില്ലാ പരിഷത്തിൽ തൃണമൂൽ 793 സീറ്റിൽ ജയിച്ചപ്പോൾ ബിജെപിക്ക് കിട്ടിയത് 22 സീറ്റ് മാത്രമാണ്. കോൺഗ്രസ് 6 സീറ്റിലും ഇടത് സഖ്യം ഒരു സീറ്റിലും ജയിച്ചു. ഗ്രാമപഞ്ചായത്തിൽ തൃണമൂൽ (38,118 സീറ്റ്) ബിജെപി (5,779) ഇടത് സഖ്യം (1,713) കോൺഗ്രസ് (1,066) എന്നിങ്ങനെയായിരുന്നു വിജയം.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു. കോൺഗ്രസ് നേതാവ് അധിര്‍ രഞ്ജൻ ചൗധരിയും ഇതേ ആവശ്യമുന്നയിച്ച് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഹർജികൾ സ്വീകരിച്ച കോടതി ബുധനാഴ്ച വാദം കേൾക്കും. പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി അക്രമങ്ങൾ റിപ്പോർട്ട് ചെയ്ത ബംഗാളിൽ കേന്ദ്രസേനകളുടെ സാന്നിധ്യത്തിലാണു വോട്ടെണ്ണൽ പുരോഗമിക്കുന്നത്. 339 കൗണ്ടിങ് കേന്ദ്രങ്ങളിലും പൊലീസ് വിന്യാസമുണ്ട്. ആറു റൗണ്ടുകളായാണു വോട്ടെണ്ണൽ നടക്കുക. മുതിർന്ന ഉദ്യോഗസ്ഥർക്കു മാത്രമാണു കൗണ്ടിങ് കേന്ദ്രങ്ങളിൽ ഫോൺകോളുകൾ എടുക്കാൻ അനുവാദമുള്ളു.

വോട്ടെണ്ണല്‍ ദിനത്തിലും ബംഗാളിൽ സംഘർഷത്തിനു കുറവില്ലെന്നാണു പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. കൗണ്ടിങ് കേന്ദ്രമായ ഡയമൗണ്ട് ഹാർബറിൽ ബോംബേറ് നടന്നതായി റിപ്പോർട്ടുകളുണ്ട്. അക്രമത്തിലേർപ്പെടുന്നവർക്ക് എതിരെ വലിയ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണു ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്. പ്രതിപക്ഷ കൗണ്ടിങ് ഏജന്റുമാരെ വോട്ടെണ്ണൽ നടക്കുന്ന കേന്ദ്രങ്ങളിലേക്കു കയറ്റുന്നില്ലെന്നു ആരോപിച്ച് കത്വ പൊലീസ് സ്റ്റേഷനു മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബംഗാളിലെ അക്രമസംഭവങ്ങളിൽ ഇതുവരെ മരിച്ചത് 15 പേരാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇതിൽ 11 പേരും തൃണമൂലിന്റെ പ്രവർത്തകരാണ്. കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ ഇതുമായി ബന്ധപ്പെട്ട് 33 പേർ മരിച്ചുവെന്നും ഇതിൽ 60% ഭരണകക്ഷിയുടെ ആളുകൾ ആണെന്നുമാണ് റിപ്പോർട്ട്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ബംഗാളില്‍ വീണ്ടും അക്രമം രൂക്ഷമാകുമെന്ന ആശങ്കയിലാണ് അധികൃതരും പ്രതിപക്ഷ പാര്‍ട്ടികളും. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ നിരവധി ആളുകളെ കൊലപ്പെടുത്തിയതില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചിട്ടില്ലെന്ന് ബിജെപി എംഎല്‍എ അഗ്നിമിത്ര പോള്‍ പറഞ്ഞു. വന്‍തോതില്‍ വെടിവയ്പും ബോംബേറും കള്ളവോട്ടും നടന്നു. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷയില്ല. ബിജെപി കൗണ്ടിങ് ഏജന്റുമാരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പ്രവേശിക്കാന്‍ സമ്മതിച്ചില്ല.

വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടന്നുവെന്ന് ആരോപണം ഉയർന്നതിനെത്തുടർന്ന് 696 സീറ്റുകളിൽ തിങ്കളാഴ്ച റീ പോളിങ് നടന്നിരുന്നു. ശനിയാഴ്ച 80.71% പോളിങ് രേഖപ്പെടുത്തി. തിങ്കളാഴ്ച നടന്ന റീപോളിങ്ങിൽ വൈകിട്ട് അഞ്ചു മണിവരെ 69.85% ആയിരുന്നു പോളിങ്.

English Summary: West Bengal rural poll trends: Trinamool winning big; BJP pips Congress-Left for second spot

]]>
Wed, 12 Jul 2023 07:58:26 +0530 Editor
ഇഡി ഡയറക്ടർ നിയമനത്തിൽ കേന്ദ്രസർക്കാരിന് തിരിച്ചടി; കാലാവധി നീട്ടിയ നടപടി സുപ്രീംകോടതി റദ്ദാക്കി http://newsmalayali.com/4416 http://newsmalayali.com/4416 എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടി നല്‍കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തി. സഞ്ജയ് കുമാര്‍ മിശ്രയ്ക്ക് കാലാവധി മൂന്നാം തവണയും നീട്ടിനല്‍കിയത് നിയമവിരുദ്ധമാണെന്ന് വിധിച്ചെങ്കിലും ഈ മാസം 31 വരെ അദ്ദേഹത്തിന് സര്‍വീസില്‍ തുടരാമെന്നും കോടതി വ്യക്തമാക്കി. 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

സഞ്ജയ് കുമാര്‍ മിശ്രയെ 2018 നവംബറിലാണ് രണ്ടുവര്‍ഷത്തേക്ക് ഇഡി  ഡയറക്ടറായി കേന്ദ്രം നിയമിച്ചത്. 2020 മേയില്‍ അദ്ദേഹത്തിന് 60 വയസ്സായതിനെത്തുടര്‍ന്ന് വിരമിക്കല്‍ പ്രായമായെത്തിയിരുന്നു. എന്നാല്‍, മിശ്രയുടെ കാലാവധി രണ്ടില്‍നിന്ന് മൂന്നുവര്‍ഷമാക്കി രാഷ്ട്രപതി ദീര്‍ഘിപ്പിച്ചതായി ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ 2020 നവംബര്‍ 13-ന് ഓഫീസ് ഉത്തരവിറക്കി. ഇതിനെതിരേ സന്നദ്ധസംഘടനയായ കോമണ്‍ കോസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സമയം നല്‍കിയ നടപടി 2021 സെപ്റ്റംബറില്‍ സുപ്രീംകോടതി ശരിവെച്ചെങ്കിലും വീണ്ടും നീട്ടിനല്‍കരുതെന്ന് വ്യക്തമാക്കിയിരുന്നു.

കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കിക്കൊണ്ട് ഇഡി ഡയറക്ടറുടെ കാലാവധി അഞ്ചുവര്‍ഷംവരെയാക്കി. അതിനെതിരായ ഹര്‍ജികളിലും കേന്ദ്രം നേരത്തേ മറുപടി നല്‍കിയിരുന്നു. ഇഡി പോലുള്ള ഏജന്‍സികള്‍ക്ക് പ്രത്യേക വൈദഗ്ധ്യം ആവശ്യമായ ജോലികളാണ് ചെയ്യേണ്ടത്. അതിനാല്‍ ഇഡിയെ നയിക്കുന്നവര്‍ക്ക് രണ്ടുമുതല്‍ അഞ്ചുവര്‍ഷംവരെ കാലാവധി ആവശ്യമാണെന്ന് കേന്ദ്രം പറഞ്ഞു. തുടര്‍ന്നാണ് 2022 നവംബര്‍ 17-ന് മിശ്രയ്ക്ക് വീണ്ടും ഒരു വര്‍ഷംകൂടി കാലാവധി നീട്ടി നല്‍കിയത്.

]]>
Wed, 12 Jul 2023 07:50:29 +0530 Editor
AI വാർത്താ അവതാരകയുമായി ഒഡീഷയിലെ ന്യൂസ് ചാനൽ; പേര് ലിസ! http://newsmalayali.com/4414 http://newsmalayali.com/4414 AI അവതാരകയെ അവതരിപ്പിച്ച് ഒഡീഷയിലെ സ്വകാര്യ വാർത്താ ചാനൽ. ഒഡീഷയുടെ പരമ്പരാഗത കൈത്തറി സാരി ധരിച്ച് നിൽക്കുന്ന വനിതയെ കണ്ടാൽ സ്ഥലത്തെ പ്രധാന വാർത്താ അവതാരകരിൽ ആരെങ്കിലും ആകുമെന്നേ ഒറ്റ നോട്ടത്തിൽ തോന്നുകയുള്ളൂ. ഒടിവി നെറ്റ് വർക്ക് ആണ് എഐ വാർത്താ അവതാരകയെ അവതരിപ്പിച്ചത്.

ലിസ(LISA AI News Reader) എന്നാണ് എഐ അവതാരകയുടെ പേര്. ഒഡിയയിലും ഇംഗ്ലീഷിലും വാർത്ത വായിക്കുന്ന ലിസ ഒടിവിയുടെ ടെലിവിഷനിലേയും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേയും പ്രധാന ആങ്കറായിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നിരവധി ഭാഷകൾ ലിസയ്ക്ക് വഴങ്ങുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവിൽ ലിസയുടെ വാർത്താ വായന ഒഡിയയിലും ഇംഗ്ലീഷിലുമാകും. ഒഡിയ ടെലിവിഷൻ മാധ്യമരംഗത്തെ നാഴികക്കല്ലായിരിക്കും ലിസയുടെ അവതരണം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ലിസയുടെ പേരിൽ സോഷ്യൽമീഡിയയിൽ അക്കൗണ്ടുകളും ചാനൽ ആരംഭിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് പേജുകൾ ലിസയുടെ പേരിലുണ്ട്.

LISA AI News Reader

]]>
Wed, 12 Jul 2023 07:47:34 +0530 Editor
ഉത്തരേന്ത്യയില്‍ കനത്ത മഴ, ഡൽഹി അതീവ ജാഗ്രതയില്‍, ഹിമാചലിൽ റെഡ് അലർട്ട് http://newsmalayali.com/4413 http://newsmalayali.com/4413 കനത്ത മഴയില്‍ ഉത്തരേന്ത്യയില്‍ ജനജീവിതം താറുമാറായി. കഴിഞ്ഞ 40 വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് മഴയുണ്ടായിരിയ്ക്കുന്നത്.

അതേസമയം, യമുനാ നദി അപകടരേഖ മറികടന്നതോടെ ഡൽഹി അതീവ ജാഗ്രതയിലാണ്. യമുന നദിയിലെ ജലനിരപ്പ് ഇപ്പോള്‍ 206.24 മീറ്ററിലെത്തി, അപകടസൂചനയായ 205.33 മീറ്ററിൽ നിന്ന് അൽപം മുകളിലെത്തിയതോടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സെൻട്രൽ വാട്ടർ കമ്മീഷൻ ചൊവ്വാഴ്ച അറിയിച്ചു. കൂടാതെ, ഡൽഹിയിലെ പഴയ യമുന പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം ചൊവ്വാഴ്ച രാവിലെ 6.00 മുതൽ ജൂലൈ 11 വരെ താൽക്കാലികമായി നിർത്തിവച്ചതായി നോർത്തേൺ റെയിൽവേ അറിയിച്ചു.

ദേശീയ തലസ്ഥാനം ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളില്‍ കനത്ത മഴ പെയ്യുന്നതിനിടെ ഹരിയാന ഹത്നികുണ്ഡ് ബാരേജിൽ നിന്ന് യമുനാ നദിയിലേക്ക് കൂടുതൽ വെള്ളം തുറന്നുവിട്ടതിനാൽ ജലനിരപ്പ് തുടർച്ചയായി ഉയരുകയാണ്. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ഹത്‌നികുണ്ഡ്‌ ബാരേജിലൂടെ 2,15,677 ക്യുസെക്‌സ്‌ വെള്ളമാണ്‌ ഒഴുക്കിവിട്ടതെന്ന്‌ വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ്‌ അറിയിച്ചു. കൂടാതെ, തിങ്കളാഴ്ച ഉച്ചയോടെ നഗരത്തിൽ ശക്തമായ മഴയും ഉണ്ടായി. 

തലസ്ഥാനത്ത് പെയ്യുന്ന ശക്തമായ മഴ ജനജീവിതം ഏറെ ദുസ്സഹമാക്കി. ശനി, ഞായർ ദിവസങ്ങളിൽ നിർത്താതെ പെയ്ത മഴയും തിങ്കളാഴ്ച പെയ്ത ശക്തമായ മഴയും കാരണം നഗരത്തിലെ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടർന്നു. കനത്ത മഴ എല്ലാ വിഭാഗങ്ങളേയും ബാധിച്ചു. ആളുകള്‍ക്ക് ലക്ഷ്യസ്ഥാനങ്ങളിലെത്താൻ മണിക്കൂറുകള്‍ വേണ്ടി വന്നു. കനത്ത മഴ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 

മഴ ഹിമാചല്‍ പ്രദേശില്‍ ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിയ്ക്കുകയാണ്.  ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ചൊവ്വാഴ്ച ഹിമാചലിലെ വിവിധ ജില്ലകളിൽ "റെഡ്", "ഓറഞ്ച്" അലേർട്ടുകൾ പുറപ്പെടുവിച്ചതിനാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴയിൽ തകർന്ന ഹിമാചൽ പ്രദേശിന് ഉടനടി ആശ്വാസം ലഭിക്കുന്ന  സാഹചര്യമല്ല. അടുത്ത 24 മണിക്കൂർ മലയോര സംസ്ഥാനത്തിന്‍റെ നിരവധി ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാണ്ഡി, കിന്നൗർ, ലാഹൗൾ-സ്പിതി എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്

കഴിഞ്ഞ 50 വർഷത്തിനിടെ ഇത്രയും കനത്ത മഴ സംസ്ഥാനത്ത് കണ്ടിട്ടില്ലെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് അഭൂതപൂർവമായ മഴയാണ് രേഖപ്പെടുത്തിയതെന്ന് ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി ജയറാം താക്കൂർ പറഞ്ഞു. 12 പ്രധാന പാലങ്ങൾ തകർന്നു, ഹിമാചൽ പ്രദേശിന്‍റെ ചരിത്രത്തിൽ ഇത്രയും വലിയ മഴ കണ്ടിട്ടില്ലെന്ന് ഇപ്പോൾ ഹിമാചൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായ താക്കൂർ എഎൻഐയോട് പറഞ്ഞു.

"കഴിഞ്ഞ കുറേ വർഷങ്ങളായി ഞങ്ങൾ ഇത്തരമൊരു സാഹചര്യം കണ്ടിട്ടില്ല. സംസ്ഥാനത്ത് നിലവിലുള്ള അവസ്ഥയിൽ ഞാൻ വളരെ ആശങ്കാകുലനാണ്. ചെറുതും വലുതുമായ നിരവധി നദികൾ കരകവിഞ്ഞൊഴുകുകയാണ്, അടുത്ത കുറച്ച് ദിവസങ്ങളിലും സ്ഥിതി തുടർന്നാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായേക്കാം", അദ്ദേഹം പറഞ്ഞു.

കനത്ത മഴയെത്തുടർന്ന് ഹിമാചൽ പ്രദേശിൽ വലിയ നഷ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. മണ്ണിടിച്ചിൽ, വൈദ്യുതി തടസ്സം, തകര്‍ന്ന റോഡുകൾ, തകര്‍ന്ന പാലങ്ങൾ തുടങ്ങിയ സാധാരണ കാഴ്ചയായി മാറിയിരിയ്ക്കുന്നു.  കഴിഞ്ഞ 48 മണിക്കൂറിനിടെ സംസ്ഥാനത്ത് പ്രകൃതി ക്ഷോഭത്തിൽ 20 പേരാണ് മരിച്ചത്. മലയോര സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ നിരവധി  വിനോദസഞ്ചാരികൾ കുടുങ്ങി. കനത്ത മഴ മൂലം സംഭവിച്ച അടിസ്ഥാന സൗകര്യങ്ങളുടെ നഷ്ടം 3,000 കോടി മുതൽ 4000 കോടി രൂപ വരെ കണക്കാക്കുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഹിമാചൽ മുഖ്യമന്ത്രിയുമായി നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസാരിച്ച് സാഹചര്യം വിലയിരുത്തി. കേന്ദ്രത്തിന്‍റെ പൂർണ്ണ പിന്തുണയും  പ്രധാനമന്ത്രി  ഉറപ്പ് നൽകി.

]]>
Tue, 11 Jul 2023 11:30:28 +0530 Editor
School Bus And Car Collide On Delhi&Meerut Expressway, 6 Dead Including 2 Children http://newsmalayali.com/4411 http://newsmalayali.com/4411 Six people died in a collision between a school bus and a car on the Delhi Meerut Expressway on Tuesday morning, the police said. According to the police, the school bus was empty and was reportedly coming from the wrong direction.

"A school bus and a Mahindra TUV met with an accident on the Delhi Meerut Expressway at 6.00 am today. The bus driver was coming from the wrong direction after filling CNG from Delhi near Ghazipur. The people in the car were coming from Meerut and had to go to Gurgaon. There was a head-on collision. 6 persons died and 2 are seriously injured. The driver of the bus has been caught. The entire fault was of the bus driver who was coming from the wrong direction", Ramanand Kushwaha ADCP Traffic Police told ANI.

]]>
Tue, 11 Jul 2023 11:24:07 +0530 Editor
‘ക്രിസ്ത്യാനികളെയും ആദിവാസികളെയും ഏകീകൃത സിവിൽ കോഡി(UCC)ൽ നിന്ന് ഒഴിവാക്കിയേക്കും’: നാഗാലാൻഡിന് കേന്ദ്രം ഉറപ്പ് നൽകി http://newsmalayali.com/4404 http://newsmalayali.com/4404 കീകൃത സിവിൽ കോഡിനെയും (യുസിസി) ക്രിസ്ത്യാനികളുടെ മതപരമായ അവകാശങ്ങളിലുള്ള അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ആശങ്കകളുമായി നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. നിർദ്ദിഷ്ട യുസിസിയുടെ പരിധിയിൽ നിന്ന് ക്രിസ്ത്യാനികൾക്കും ആദിവാസി മേഖലകളിലെ ചില പോക്കറ്റുകൾക്കും ഒരു അപവാദം കേന്ദ്ര സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് അമിത് ഷാ പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകി. ആദിവാസികളുടെ അവകാശങ്ങളിൽ യുസിസി ഇടപെടുന്നുവെന്ന ആശങ്ക ബിജെപി ക്യാമ്പിനുള്ളിൽ പോലും പല മുതിർന്ന നേതാക്കളും ഉന്നയിച്ച സാഹചര്യത്തിലാണ് ഈ ഉറപ്പ്.

Register free  christianworldmatrimony.com

ഇന്ത്യൻ ഭരണഘടനയുടെ 371(എ) അനുച്ഛേദം അനുശാസിക്കുന്ന ഗ്യാരന്റികളും സംസ്ഥാനത്ത് ഉന്നയിച്ച ആശങ്കകളും നാഗാലാൻഡ് പ്രതിനിധികൾ അമിത് ഷായെ ധരിപ്പിച്ചു. ക്രിസ്ത്യാനികളെയും ചില ഗോത്രവർഗ മേഖലകളെയും 22-ാമത് ലോ കമ്മീഷന്റെ പ്രവർത്തനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നത് കേന്ദ്രം സജീവമായി പരിഗണിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിനിധി സംഘത്തിന് ഉറപ്പുനൽകിയതായി സർക്കാർ വക്താവും മന്ത്രിയുമായ കെജി കെനി പറഞ്ഞു. “ഇത് വലിയൊരു ആശ്വാസം നൽകി, കാരണം ഇത് വലിയ പ്രക്ഷോഭങ്ങൾ ഒഴിവാക്കും,” നാഗാലാൻഡ് സർക്കാരിന്റെ പ്രസ്താവന കൂട്ടിച്ചേർത്തു.

Register free  christianworldmatrimony.com

ഭോപ്പാലിൽ അടുത്തിടെ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ഉറപ്പുനൽകിയതോടെ ഏകീകൃത സിവിൽ കോഡിനെ (യുസിസി) കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി. യു.സി.സിയുടെ കരട് തയ്യാറാക്കാൻ ഉത്തരാഖണ്ഡ് സർക്കാർ രൂപീകരിച്ച സമിതിയും സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്, കേന്ദ്രവും ഇതേ കരട് ഉപയോഗിച്ചേക്കുമെന്ന് പറയപ്പെടുന്നു.

Source:https://www.livemint.com/news/india/christians-tribals-likely-to-be-exempted-from-ucc-centre-assures-nagaland-11688725777702.html

Register free  christianworldmatrimony.com

christianworldmatrimony.com

]]>
Sat, 08 Jul 2023 11:41:31 +0530 Editor
ബാലസോർ ട്രെയിൻ അപകടം: എഞ്ചിനീയർ അടക്കം മൂന്ന് പേരെ CBI അറസ്റ്റ് ചെയ്തു http://newsmalayali.com/4403 http://newsmalayali.com/4403 293 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷ ബാലസോർ ട്രെയിൻ അപകടത്തിൽ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ, ജൂനിയർ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്.

കുറ്റകരമാ നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഐപിസി സെക്ഷൻ 304, 201 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ അപകടത്തിലെ ആദ്യത്തെ അറസ്റ്റാണിത്. ട്രാക്ക് സിഗ്നൽ നിലനിർത്തുന്ന രീതിയിലുള്ള ഇവരുടെ നടപടിയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.  ജൂൺ രണ്ടിനായിരുന്നു അപകടം. മൂന്ന് ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസിലും കോറോമാണ്ടൽ എക്‌സ്‌പ്രസിലും ആകെ 2,296 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ന്നൈയിലേക്ക് പുറപ്പെട്ട കോറമാണ്ഡല്‍ എക്സ്പ്രസ് ഗുഡ്സ് ട്രെയിനില്‍ ഇടിച്ച് പാളം തെറ്റിയ കോച്ചുകളിലേക്ക് ഹൗറയിലേക്ക് പുറപ്പെട്ട യശ്വന്ത്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് കൂട്ടിയിടിച്ചാണ് രാജ്യത്തെ നടുക്കി അപകടം സംഭവിച്ചത്.

 

അപകടത്തിൽ 211 പേർ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ബാക്കിയുള്ളവർ ആശുപത്രിയിൽ വെച്ചും ചികിത്സയിലിരിക്കേയുമാണ് മരിച്ചത്. അപകടത്തെ തുടർന്ന് കഴിഞ്ഞ മാസം 23 ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഓപ്പറേഷൻസ്, സുരക്ഷ, സിഗ്നലിംഗ് എന്നീ ചുമതല വഹിക്കുന്നവരെയാണ് അന്ന് സ്ഥലം മാറ്റിയത്.

]]>
Sat, 08 Jul 2023 10:30:55 +0530 Editor
അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി; അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി http://newsmalayali.com/4399 http://newsmalayali.com/4399 പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാർമശത്തിലുള്ള മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ലഭിച്ച അയോഗ്യത തുടരും. അയോഗ്യത നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി. അപകീർത്തിക്കേസിൽ സെഷൻസ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇതോടെ ഇനി സുപ്രീം കോടതിയെ സമീപിക്കുകയെന്നതാണ് രാഹുലിന് മുന്നിലുള്ള പോംവഴി. ഗുജറാത്ത് ഹൈക്കോടതി ഉത്തരവോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയും വീണ്ടും ഉയര്‍ന്നിട്ടുണ്ട്‌.

‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപേക്ഷ ഇക്കഴിഞ്ഞ ഏപ്രിലിലാണ് സൂറത്ത് സെഷൻസ് കോടതി തള്ളിയത്. അപകീര്‍ത്തിക്കേസില്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്നായിരുന്നു സൂറത്ത് സെഷന്‍സ് കോടതിയില്‍ രാഹുല്‍ അപേക്ഷ നല്‍കിയിരുന്നത്.

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. ശിക്ഷാ വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരുകയായിരുന്നു. ശിക്ഷാ വിധിക്കെതിരെ രാഹുൽ നൽകിയ അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി നേരത്തേ ജാമ്യകാലാവധി നീട്ടി നൽകിയിരുന്നു.

 

മാർച്ച് 23നായിരുന്നു മോദി പരാമർശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചത്. 24ന് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കി. 27ന് എംപിയെന്ന നിലയിൽ അനുവദിച്ച ഔദ്യോഗിക വസതി ഏപ്രിൽ 22നകം ഒഴിയാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഏപ്രിൽ 3നാണ് രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയത്

.

2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ പൊതുറാലിയെ അഭിസംബോധന ചെയ്യവേ, ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം. തുടർന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ പരാതിയിലാണ് രാഹുൽ ഗാന്ധിയെ കോടതി ശിക്ഷിച്ചത്.

]]>
Fri, 07 Jul 2023 16:36:43 +0530 Editor
Know Uniform Civil Code http://newsmalayali.com/4398 http://newsmalayali.com/4398 Uniform Civil Code is the ongoing point of debate within Indian mandate to replace personal laws based on the scriptures and customs of each major religious community in India with a common set of rules governing every citizen. In India the purpose of Uniform Civil code is to replace the personal laws based on the scriptures and customs of each major religious community in the country with a common set governing every citizen.

A uniform civil code will mean a set of common personal laws for all citizens. Currently, for example, there are different personal laws for Hindus and Muslims. Personal law covers property, marriage and divorce, inheritance and succession.

The uniform civil code became a flashpoint in Indian politics in 1985 during the Shah Bano case. The Supreme Court had held that Bano, a Muslim woman, should get alimony from her ex-spouse. In the context of that judgment the court had said an uniform.Personal laws were first framed during the British Raj, mainly for Hindu and Muslim citizens. The British feared opposition from community leaders and refrained from further interfering within this domestic .

The demand for a uniform civil code was first put forward by women activists in the beginning of the twentieth century, with the objective of women's rights, equality and secularism. Till Independence in 1947, a few law reforms were passed to improve the condition of women, especially Hindu widows. In 1956, the Indian Parliament passed Hindu Code Bill amidst significant opposition. Though a demand for a uniform civil code was made by Prime Minister Jawaharlal Nehru, his supporters and women activists, they had to finally accept the compromise of it being added to the Directive Principles because of heavy opposition.

The constitution has a provision for Uniform Civil Code in Article 44 as a Directive Principle of State Policy which states that The State shall endeavor to secure for the citizens a uniform civil code throughout the territory of India.

There are a number of cases where the Supreme Court has referred to Article 44 and the concept of uniform civil code, mainly to highlight the lacklustre attitude of the executive and the legislature in the implementation of the directive.

Article 44 of the Constitution calls upon the State to endeavour towards securing a uniform civil code throughout the territory of India. It falls within Part IV of the Constitution titled as Directive Principles of State Policy (DPSP) and understood as exhortations to the State to be kept in mind while governing the country.

]]>
Wed, 05 Jul 2023 15:30:01 +0530 Editor
JIO BHARAT | 2ജി മുക്ത് ഭാരത്: 4ജി കണക്ടിവിറ്റിയുമായി ജിയോ ഭാരത് ഫോൺ; വില 999 രൂപ മുതൽ http://newsmalayali.com/4393 http://newsmalayali.com/4393 ‘2ജി-മുക്ത് ഭാരത്’ എന്ന കാഴ്ചപ്പാടുമായി ജിയോ (Jio)ഭാരത് ഫീച്ചർ ഫോൺ അവതരിപ്പിച്ചു. ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് 4ജി(4G) ഇന്‍റർനെറ്റ് ലഭിക്കുന്ന ജിയോ ഭാരത്  ഫോൺ (Jio Bharat phone) അവതരിപ്പിക്കുന്നത്.

ജിയോ(Jio) ഭാരത് ഫോൺ നിലവിൽ ഫീച്ചർ ഫോൺ ഉപയോഗിക്കുന്ന 25 കോടി ഉപയോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. റിലയൻസ് റീട്ടെയ്ൽ കൂടാതെ, മറ്റ് ഫോൺ ബ്രാൻഡുകൾ (ആദ്യം കാർബൺ), ‘ജിയോ ഭാരത് ഫോണുകൾ’ നിർമ്മിക്കുന്നതിനുള്ള നടപടികൾ തുടങ്ങും.

ആദ്യത്തെ പത്ത് ലക്ഷം ജിയോ(Jio) ഭാരത് ഫോണുകൾക്കുള്ള ബീറ്റ ട്രയൽ ജൂലൈ 7ന് ആരംഭിക്കും. വെറും 999 രൂപ മുതലായിരിക്കും ജിയോ ഭാരത് ഫോണുകളുടെ വില. മറ്റ് ഓപ്പറേറ്റർമാരുടെ ഫീച്ചർ ഫോൺ ഓഫറുകളെ അപേക്ഷിച്ച് 30% കുറഞ്ഞ പ്രതിമാസ പ്ലാനും 7 മടങ്ങ് കൂടുതൽ ഡാറ്റയും ലഭ്യമാകും.

അൺലിമിറ്റഡ് വോയ്‌സ് കോളുകൾക്കും 14 ജിബി ഡാറ്റയ്ക്കും പ്രതിമാസം 123 രൂപയായിരിക്കും നിരക്ക്. അൺലിമിറ്റഡ് വോയ്‌സ് കോൾ 2 ജിബി ഡാറ്റ പ്ലാനിന് 179 രൂപയാണ് കുറഞ്ഞ നിരക്ക്.

എതിരാളികൾ 2G താരിഫുകൾ ഉയർത്തുകയും താങ്ങാനാവുന്ന ഫീച്ചർ ഫോണുകൾ ലഭ്യമാകാത്തതുമായ നിർണായകഘട്ടത്തിലാണ് ജിയോ ഭാരത് ഫോൺ അവതരിപ്പിക്കുന്നത്. റിലയൻസ് ജിയോ പുതിയ ഫോൺ അവതരിപ്പിക്കുന്നതോടെ സാധാരണക്കാർക്ക് 2G-യിൽ നിന്ന് 4G-യിലേക്കുള്ള മാറ്റം പരിമിതമായ ചെലവിൽ സാധ്യമാകുന്നു. ഇത് രാജ്യത്തെ ഡിജിറ്റൽ ശാക്തീകരണം വേഗത്തിലാക്കുന്നു.

]]>
Mon, 03 Jul 2023 19:52:30 +0530 Editor
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ ആക്രമണം; വയറ്റിൽ വെടിയേറ്റു http://newsmalayali.com/4392 http://newsmalayali.com/4392 ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനു നേരെ ആക്രമണം. ഉത്തർപ്രദേശിലെ സഹരൻപൂർ ജില്ലയിൽ ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. ആസാദിന്റെ വാഹത്തിനു നേരെ ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിയ  സംഘം  വെടിയുതിർക്കുകയായിരുന്നു. വയറിനു വെടിയേറ്റ ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തെ കുറിച്ച് തനിക്ക് കൃത്യമായ ഓർമയില്ലെന്നും എന്നാൽ കൂടെയുണ്ടായിരുന്നവർ അക്രമികളെ തിരിച്ചറിഞ്ഞതായും ചന്ദ്രശേഖർ ആസാദ് പ്രതികരിച്ചു. ഇളയ സഹോദരനടക്കം അഞ്ച് പേരാണ് ആസാദിന്റെ കാറിലുണ്ടായിരുന്നത്. മുൻ സീറ്റിലാണ് ആസാദ് ഇരുന്നത്. സഹരൻപൂർ ഭാഗത്തേക്കാണ് അക്രമികളുടെ വാഹനം പോയത്.

കാറിലെത്തിയ അക്രമികൾ ആസാദിന്റെ കാറിന്റെ വലതു ഭാഗത്തു നിന്നാണ് വെടിവെച്ചതെന്നും അദ്ദേഹത്തിന്റെ അടിവയറ്റിന് വെടിയേറ്റതായും പൊലീസ് സൂപ്രണ്ട് അഭിമന്യു മംഗ്ലിക് മാധ്യമങ്ങളോട് പറഞ്ഞത്. പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹം ആരോഗ്യനില തരണം ചെയ്തതായി ചികിത്സിച്ച ഡോക്ടർ അറിയിച്ചു. 

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചന്ദ്രശേഖർ ആസാദിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് രാഷ്ട്രീയ ലോക് ദൾ രംഗത്തെത്തി. ഉത്തർപ്രദേശിൽ നിലനിൽക്കുന്ന അരാജകത്വത്തിന്റെയും ബിജെപി സർക്കാരിന്റെ ക്രമസമാധാന പരാജയത്തിന്റെയും തെളിവാണിതെന്ന് ആർഎൽഡി ട്വീറ്റിൽ പറഞ്ഞു. ചന്ദ്രശേഖർ ആസാദിന് സുരക്ഷ ഒരുക്കണമെന്നും ആർഎൽഡി ആവശ്യപ്പെട്ടു.

]]>
Thu, 29 Jun 2023 11:39:24 +0530 Editor
ഏകസിവിൽ കോഡ്: എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഗുരുതര പ്രശ്നമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് http://newsmalayali.com/4389 http://newsmalayali.com/4389 ഏക സിവിൽ കോഡി(Uniform Civil Code)ൽ കടുത്ത എതിർപ്പുമായി മുസ്ലീം വ്യക്തിനിയമ ബോർഡ്. ഏകസിവിൽ കോഡിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും. എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഗുരുതര പ്രശ്നമാണെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ് പറഞ്ഞു. വിഷയത്തിൽ നിയമ കമ്മീഷന് മുന്നിൽ ശക്തമായ എതിർപ്പറിയിക്കാനാണ് തീരുമാനം. മോദിയുടെ പ്രസംഗത്തിന് പിന്നാലെ അടിയന്തര യോഗം ചേരുകയായിരുന്നു. 

രാജ്യത്ത് ഏകസിവിൽകോഡ് (Uniform Civil Code) നടപ്പിലാക്കുമെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ചിരുന്നു. ഒരു രാജ്യത്ത് രണ്ട് നിയമങ്ങൾ എങ്ങനെ സാധ്യമാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചിരുന്നു. മുത്തലാഖിനെ പിന്തുണക്കുന്നവർ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്നും മോദി പറഞ്ഞു. ഭരണഘടനയും തുല്യനീതിയാണ് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയും ഏക സിവില്‍ കോഡ് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും മോദി പറഞ്ഞു.

 

എന്നാല്‍, ഏക സിവില്‍ കോഡി(Uniform Civil Code) ല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിനാണ് പ്രതിപക്ഷം ഏക സിവില്‍ കോ‍ഡി(Uniform Civil Code) നെ ഉപയോഗിക്കുന്നത്. ഭയം കൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നതെന്നും മോദി പരിഹസിച്ചു. അധികാരത്തിനായി പ്രതിപക്ഷം നുണ പറയുന്നു. അഴിമതിക്കെതിരായ നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം. 2024 ലും ബിജെപി(BJP) വിജയിക്കുമെന്ന് പ്രതിപക്ഷം ഭയക്കുന്നുണ്ടെന്നും മോദി പരിഹസിച്ചു. 

എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകസിവിൽ കോഡ് (Uniform Civil Code)പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ രംഗത്തെത്തി. ഏക സിവിൽ കോഡ് (Uniform Civil Code) ആദ്യം നടപ്പാക്കേണ്ടത് ഹിന്ദുമതത്തിലാണെന്നും നടപ്പാക്കിയാൽ എല്ലാ ജാതികളിലുള്ളവർക്കും ക്ഷേത്രത്തിൽ പൂജ ചെയ്യാൻ അനുമതി ലഭിക്കുമെന്നും ഡിഎംകെ(DMK) നേതാവ് പറഞ്ഞു. ഹിന്ദുമതത്തിലാണ് ഏകസിവിൽ കോഡ് ആദ്യം നടപ്പാക്കേണ്ടത്. അങ്ങനെയെങ്കിൽ പിന്നോക്ക വിഭാ​ഗത്തിൽപ്പെട്ടവർക്ക് ക്ഷേത്രത്തിൽ പൂജ ചെയ്യാൻ അനുവാദമുണ്ടാകുമെന്നും ഇളങ്കോവൻ പറഞ്ഞു. 

]]>
Wed, 28 Jun 2023 09:12:27 +0530 Editor
UP Govt Issues Strict Guidelines For Upcoming Festivals; Says 'Respect Faith, But Don't Allow New Traditions' http://newsmalayali.com/4385 http://newsmalayali.com/4385 In light of the upcoming festivals like Shravani Shivratri, Nagpanchami, Rakshabandhan, Bakrid and Muharram, Uttar Pradesh Chief Minister Yogi Adityanath has reviewed the preparations and issued essential directions and amenities to the devotees in the public interest. According to an official release, the UP CM advised the public to be sensitive in terms of law and order in view of the upcoming festivals. He also directed the people to become cautious and remain alert amid the celebrations of the festivities and the commencement of the traditional Kanwar Yatra.

"The holy month of Shravan is starting from July 4. This year due to Adhimas, the month of Shravan is two months in duration. The festivals of Shravani Shivratri, Nagpanchami and Rakshabandhan will be celebrated during this period. The traditional Kanwar Yatra will take place in the month of Shravan. Monday worship also has special importance during this period. Before this, Bakrid will be celebrated on June 29. It is clear that this time is sensitive in terms of law and order. That's why we have to be constantly alert and careful," stated the official release.

The statement also said that CM Yogi stated that the local government should have a discussion about the implementation of sound road-safety measures with the concerned religious leaders and academics on the occasion of Bakrid and Muharram.

"Traffic was not affected due to religious activities during the month of Ramzan month and Eid this year. This effort has been appreciated across the country. This time on the occasion of Bakrid and Muharram also we will have to implement the same system. A dialogue should be held with the concerned religious leaders/intellectuals in this regard by the local administration," said the official statement.

The official statement also stated that CM Yogi had issued stringent instructions regarding the prohibition of offering sacrifices during Bakrid at disputed locations. "The place for the sacrifice on Bakrid should be marked in advance. There should be no sacrifice at disputed places. Sacrifice should not be made anywhere other than the designated places," it said.

In any case, make sure that no prohibited animal is sacrificed anywhere. There should be a systematic action plan for the systematic disposal of waste after sacrificing in every district. Otherwise, these wastes become the cause of disease, it further added.

The statement went on to say that the UP CM gave the public the go-ahead to put up all required effort in order to observe all festivals in peace and harmony. Additionally, he gave recommendations on how to make the Kanwar Yatra Festival convenient and safe. "All necessary efforts should be made keeping in view the local needs so that every festival is celebrated with peace and harmony. Deploying divers on the basis of past experiences, CCTVs should be installed on the Kanwar Yatra route. The places for setting up of Kanwar camps should be marked in advance so that traffic is not obstructed," it said.

According to the press release the Uttarpradesh Chief Minister requested the administration to ensure that the public observes all rules and regulations and participates in programmes and festival festivities in a polite and religious manner.

"The administration should provide necessary facilities to the general public during festivals. Respect religious traditions/faiths, but do not allow things that go against tradition. Allow organizers to hold programmes, but ensure that everyone follows the rules and regulations,'' said the release.

There should be no display of weapons in religious processions. No incident that hurts the sentiments of people of other religions should be allowed to happen. Mischievous elements may try to unnecessarily provoke people of other communities, keep an eye on such matters. The additional police force should be deployed in sensitive areas. The police force must do foot patrolling every day in the evening. Keep PRV 112 active. Chaotic elements should be dealt with strictly.

The Uttar Pradesh CM also provided advisories to maintain the smooth supply of electricity during the festivals. "Be it rural or urban areas, the electricity supply should be kept smooth during festivals. There should be no complaints of unnecessary cuts from anywhere. It should be reviewed regularly," it said.
Dilapidated electric poles, dangling electric wires, etc. on the route of Kanwar Yatra should be managed well in time so that the devotees do not face any problems and no accident occurs, it further added.

Chief Minister Yogi Adityanath  also provided instructions regarding the prohibition of the sale and purchase of meat or meat products anywhere on the routes of the Kanwar Yatra in view of the religious sentiments of the public, said the statement. "Respecting the faith of the devotees, there should be no sale and purchase of meat etc. in the open anywhere on the Kanwar Yatra route. Cleanliness-sanitization should be maintained on the Yatra route. Streetlights should be there, it said.

In view of the scorching heat, arrangements for drinking water should also be made along the route. Wherever food camps are held, the team must check the quality of food items, said the Uttarpradesh Chief Minister, as per the official release. In light of the impending wet weather, Chief Minister Yogi Adityanath  advised that health emergency services remain on high alert and that health stations be set up along the Kanwar Yatra route.

"Health emergency services must stay in alert mode. The rainy season has started, so there should be adequate availability of anti-venom and anti-rabies injections in all the districts. Health posts should be set up at various places on the Kanwar Yatra route. The Transport Department should ensure that only vehicles that are safe run on the road," it said. In order to manage the inflow of worshippers, the Chief Minister also ordered the creation of a methodical action plan in collaboration with the local administration and temple administration.

Last year in the month of Shravan, about 1 crore devotees got the benefit of Shrikashi Vishwanath darshan worship. 06-07 lakh devotees visited the temple every Monday. Due to Adhimas this year, the duration of Shravan month is of two months. So, a further increase in the number of devotees is possible.

There is a possibility of the arrival of devotees from all over the country in the month of Shravan. In Varanasi as well as in Ayodhya and Sitapur, prepare a systematic action plan in coordination with the local administration and temple administration. The management should be such that no devotee is inconvenienced, the official release said.

"Senior officers posted at police stations, circles, districts, ranges, zone, and Mandal levels should hold dialogues with religious leaders of their respective areas and other eminent people of the society. Issue a positive message to the people. Have a meeting of the Peace Committee. Take the cooperation of the media, so that an atmosphere of peace and harmony prevails," said the Uttarpradesh Chief Minister in an official release.

Chief Minister Yogi Adityanath  also provided guidelines to keep the event of Kanwar Yatra as per the prescribed standards. He also stated that prompt action and communication must be established to handle any untoward situations. "Kanwar Yatra is an event of enthusiasm of faith. Traditionally dance, songs, and music have been a part of it. Make sure that the sound of the DJ, song-music etc. is as per the prescribed standards," it said.

Prompt action and communication help in handling untoward incidents. Therefore, on the information of any untoward incident, the District Magistrate/Police Captain himself should rush to the spot. Lead senior officers in sensitive cases. Implement beat scheme, it further added.

The Uttarpradesh Chief Minister also issued instructions for the implementation of a smooth action plan for traffic in all the cities. "Illegal vehicle stands should be removed immediately. Implement an action plan for smooth traffic in all cities. The route of e-rickshaws should be decided in the cities. Charging stations should also be set up for these." said the release.

The Uttarpradesh Chief Minister stressed the importance of containing such anti-social and anti-national situations when discussing the cases of illegal conversions that have occurred in several areas of the country, according to the release.

Incidents of illegal conversion have come to light in many parts of the country in recent times. We are familiar with the incident of conversion of teenage children through online gaming/chatting apps in Ghaziabad. At one place, a deaf-mute child was induced for illegal conversion.

As soon as the information was received, immediate action was taken and a big conspiracy could be exposed. It is very necessary to control such anti-social and anti-national incidents in time. A small carelessness today can become big cancer in the future, it said.

]]>
Wed, 28 Jun 2023 08:52:50 +0530 Editor
1.25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കൊലക്കേസ് പ്രതി യുപിയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു http://newsmalayali.com/4383 http://newsmalayali.com/4383  ഉത്തര്‍പ്രദേശി(Uttarpradesh)ല്‍ കൊലപാതകം അടക്കം വിവിധ കേസുകളിലെ പ്രതിയെ ഏറ്റുമുട്ടലിനിടെ ഉത്തര്‍പ്രദേശ് പൊലീസ് വെടിവെച്ചു കൊന്നു. കുപ്രസിദ്ധ ക്രിമിനൽ ഗുഫ്രാനെയാണ് പ്രത്യേക ദൗത്യസംഘം വെടിവെച്ചു കൊന്നത്. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിക്ക് കൗശാംബി ജില്ലയിലാണ് സംഭവം.

പ്രതിക്കായുള്ള തിരച്ചിലിനിടെ, ഗുഫ്രാന്‍ തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തില്‍ ഗുഫ്രാന് വെടിയുണ്ടയേറ്റ് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചതായും ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നു.

കൊലപാതകം അടക്കം 13 കേസുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടുപിടിച്ച് കൊടുക്കുന്നവര്‍ക്ക് 1,25,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും പൊലീസ് പറയുന്നു.തോക്കും വെടിയുണ്ടയുടെ അവശിഷ്ടങ്ങളും അപ്പാച്ചെ ബൈക്കും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തതായി അധികൃതർ പറഞ്ഞു. ഏപ്രിൽ 24ന് ജുവലറി ഉടമയെ വെടിവെച്ച് കവർച്ച നടത്തിയതിന് പിന്നിൽ ഗുഫ്രാൻ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം, 2017 മാർച്ച് മുതൽ 186 ഏറ്റുമുട്ടലുകൾ നടന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ആറുവർഷത്തിനിടെ 5,046 ക്രിമിനലുകൾക്കാണ് ഏറ്റുമുട്ടലിൽ പരിക്കേറ്റത്. ഓരോ 15 ദിവസത്തിനിടെ 30 ഓളം ക്രിമിനലുകൾക്ക് ഏറ്റമുട്ടലിൽ പരിക്കേൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

186 ക്രിമിനലുകളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇതില്‍ 96 പേർ കൊലക്കേസ് പ്രതികളാണ്. ബലാത്സംഗം, പോക്സോ കേസ് എന്നിവയിലടക്കം പ്രതികളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary: Gufran a wanted criminal from Uttar Pradesh  was killed in an encounter with the STF in Kaushambi.

]]>
Wed, 28 Jun 2023 08:32:09 +0530 Editor
'We Want Opposition To Fight Unitedly To Remove BJP From Centre': Congress Chief Mallikarjun Kharge http://newsmalayali.com/4367 http://newsmalayali.com/4367 Before leaving for the meeting of the opposition parties in Patna, Congress President Mallikarjun Kharge on Friday said that he wanted all parties to fight unitedly to remove the BJP government from the Centre. He also said that the Congress will decide on the ordinance issue of Delhi before the Monsoon Session of Parliament. Speaking to the media before leaving for the first meeting of like-minded parties in Patna, Kharge said, "We all want to fight together against the BJP and our agenda is to remove the BJP government by fighting unitedly.

"We want everyone to fight united and after going there we will get the opinion of everyone and a consensus will be reached. Rahul Gandhi has been trying for opposition unity and this meeting in Patna is part of that," Kharge asserted.

To a question about Delhi Chief Minister Arvind Kejriwal`s AAP threatening to walkout of the opposition meeting if they don`t get support of Congress over ordinance, Kharge, who is also the Leader of Opposition in the Rajya Sabha, said, "I am not aware of this and he also knows that ordinance is not opposed outside. It is done in Parliament.

"When the Parliament session begins then several parties decide on agenda on which issues they need to take up and what to leave. Even their party leaders attend the all-party meeting in Parliament. I don`t know why they are publicizing this. Around 18 to 20 parties take decisions on what to oppose and support in Parliament. And we will take a decision on this (on supporting AAP against the Centre`s ordinance) before the Parliament session," the Congress president added.

The first meeting of the opposition parties is scheduled in Patna to bring the like-minded parties together ahead of the crucial 2024 Lok Sabha polls.

The meeting will be attended by several top opposition parties, including Samajwadi Party, Janata Dal(United), Rashtriya Janata Dal, DMK, JMM, Shiv Sena (UBT), NCP and others. Besides Kharge, former Congress Chief Rahul Gandhi is also attending the meeting.

]]>
Fri, 23 Jun 2023 10:30:06 +0530 Editor
കശ്മീരിൽ പാകിസ്താനുമായി ചേർന്ന് ഇന്ത്യക്ക് എതിരായി ജനവികാരം ഉണ്ടാക്കാൻ പോസ്റ്റ് മോർട്ടം റിപ്പോർട്ട് തിരുത്തിയ രണ്ടു ഡോക്ടർമാരെ പിരിച്ചുവിട്ടു http://newsmalayali.com/4366 http://newsmalayali.com/4366 ആകസ്മികമായി മുങ്ങിമരിച്ച രണ്ടു യുവതികളുടെ പോസ്റ്റുമോർട്ട് റിപ്പോർട്ടിൽ കൃത്രിമത്വം കാട്ടിയ സംഭവത്തിൽ രണ്ടു ഡോക്ടർമാരെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. കശ്മീരിലെ ഷോപ്പിയാനിൽ മുങ്ങിമരിച്ച ആസ്യ, നീലോഫർ എന്നിവരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഡോ. ബിലാൽ അഹമ്മദ് ദലാൽ, ഡോ. നിഗത് ഷഹീൻ ചില്ലു എന്നിവർ ചേർന്ന് കൃത്രിമത്വം കാട്ടിയത്. ഇന്ത്യൻ സൈനികർ യുവതികളെ ബലാത്സംഗം ചെയ്തു കൊല്ലുകയായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തിരുത്തൽ വരുത്തി സ്ഥാപിക്കാനും, അതുവഴി ഇന്ത്യയ്ക്കെതിരെ ജനവികാരം ഇളക്കിവിടാനുമാണ് ഡോക്ടർമാരുടെ ശ്രമമെന്നാണ് കണ്ടെത്തിയത്. ഇതേത്തുടർന്നാണ് ഡോ. ബിലാൽ അഹമ്മദ് ദലാൽ, ഡോ. നിഗത് ഷഹീൻ ചില്ലു എന്നിവരെ സർവീസിൽനിന്ന് പിരിച്ചുവിട്ടത്.

2009 മെയ് 29നാണ് അസ്യയും നീലോഫറും മുങ്ങിമരിക്കുന്നത്. ഇരുവരുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതായാണ് പിന്നീട് കണ്ടെത്തിയത്. യുവതികളെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന തരത്തിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് തിരുത്തിയത്. ഇതിന് പിന്നിൽ സുരക്ഷാസേനയാണെന്ന് വരുത്തിതീർത്ത് ഇന്ത്യൻ ഭരണകൂടത്തിനെതിരെ അസംതൃപ്തി സൃഷ്ടിക്കുക എന്നതായിരുന്നു ഇരുവരുടെയും ആത്യന്തിക ലക്ഷ്യം. ഡോ. ബിലാലും ഡോ. നിഗത്തും പാകിസ്ഥാൻ ഐഎസ്‌ഐക്കും തീവ്രവാദ സംഘടനകൾക്കും വേണ്ടി പ്രവർത്തിച്ചുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഇക്കാര്യം തെളിഞ്ഞതിനെ തുടർന്ന് രണ്ട് ഡോക്ടർമാരെ പിരിച്ചുവിടാൻ സർക്കാർ ഇന്ത്യൻ ഭരണഘടനയുടെ 311 (2) (സി) വകുപ്പ് അനുസരിച്ച് നടപടി സ്വീകരിക്കുകയായിരുന്നു. അന്നത്തെ സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥർക്ക് വസ്തുതകളെക്കുറിച്ച് അറിയാമായിരുന്നുവെന്ന് പിന്നീട് അന്വേഷണത്തിൽ വ്യക്തമായി. ഈ വിഷയത്തിൽ പ്രതിഷേധം ശക്തമായി കലാപം ആളിപ്പടർന്നെങ്കിലും ഇക്കാര്യം ബോധപൂർവ്വം മറച്ചുവെക്കുകയായിരുന്നുവെന്നും കണ്ടെത്തി.

ഷോപ്പിയാൻ സംഭവത്തിൽ ഏഴു മാസത്തോളം കശ്മീർ താഴ്‌വരയിൽ വ്യാപക അതിക്രമങ്ങളാണ് അരങ്ങേറിയത്. 2009 ജൂൺ മുതൽ ഡിസംബർ വരെയുള്ള ഏഴ് മാസങ്ങളിൽ ഹുറിയത്ത് പോലുള്ള ഗ്രൂപ്പുകൾ 42 തവണയാണ് ബന്ദിനും മറ്റ് പ്രതിഷേധ സമരങ്ങൾക്കും ആഹ്വാനം ചെയ്തത്. ഇത് താഴ്‌വരയിൽ വ്യാപകമായ കലാപത്തിന് കാരണമായി.

 

താഴ്‌വരയിലെ എല്ലാ ജില്ലകളിൽ നിന്നും 600 ഓളം ചെറുതും വലുതുമായ ക്രമസമാധാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതിന്റെ ആഘാതം തൊട്ടടുത്ത വർഷം വരെ നീണ്ടുനിന്നു. കലാപം, കല്ലേറ്, തീവെപ്പ് തുടങ്ങിയ കുറ്റങ്ങൾക്ക് വിവിധ പോലീസ് സ്റ്റേഷനുകളിലായി 251 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ പ്രതിഷേധത്തിനിടെ ഏഴ് സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും 103 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ, 29 പോലീസ് ഉദ്യോഗസ്ഥർക്കും ആറു അർദ്ധ സൈനികർക്കും പരിക്കേറ്റു. കണക്ക് പ്രകാരം ഈ ഏഴ് മാസത്തിനിടെ കശ്മീരിലെ വ്യാപാരികൾക്ക് 6000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.

]]>
Fri, 23 Jun 2023 10:10:52 +0530 Editor
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം: ക്രൈസ്തവ സഭകളുടെ കൂട്ടായ്മ പ്രധാനമന്ത്രിക്ക് കത്തയച്ചു http://newsmalayali.com/4361 http://newsmalayali.com/4361 മണിപ്പൂരിൽ നിലനിൽക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം നിയന്ത്രണ വിധേയമാക്കാൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനു ശേഷവും മണിപ്പൂരിലെ സംഘർഷാവസ്ഥയിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് രാഷ്ട്രപതി ഭരണം അനിവാര്യമാണെന്ന് ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ കത്തിൽ ആവശ്യപ്പെട്ടു.

ഇതേ വിഷയത്തിൽ ആക്ട്സ് ഭാരവാഹികളായ ജോർജ് സെബാസ്റ്റ്യൻ, ബി.ബി. ജോർജ് ചാക്കോ എന്നിവർ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇക്ബാൽ സിംഗ് ലാപുരയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു

]]>
Thu, 22 Jun 2023 08:11:05 +0530 Editor
ഇൻഡിഗോ 500 എയർബസ് വിമാനങ്ങൾക്ക് ഓർഡർ നൽകി; വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട് http://newsmalayali.com/4355 http://newsmalayali.com/4355 ഇന്ത്യയിലെ ഏറ്റവും വലിയ വിമാന സർവീസായ ഇൻഡിഗോ 500 പുതിയ വിമാനങ്ങൾ വാങ്ങുന്നതിനായി എയർബസ് കമ്പനിക്ക് ഓർഡർ നൽകി. 2030നും 2035നും ഇടയിൽ ഡെലിവറി ചെയ്യണമെന്ന വ്യവസ്ഥയിലാണ് എയർബസ് നിയോ വിമാനങ്ങൾക്ക് ഓർഡർ നൽകിയിരിക്കുന്നത്. ഏകദേശം 50 ബില്യൺ ഡോളറിന്‍റെ ഇടപാടാണ് ഇതെന്നാണ് റിപ്പോർട്ട്. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ വാങ്ങൽ കരാർ കൂടിയാണിത്.

തിങ്കളാഴ്ച പാരീസ് എയർ ഷോ 2023-ലാണ് പുതിയ വാങ്ങൽ കരാർ പ്രഖ്യാപിച്ചത്. മാർച്ചിൽ 470 വിമാനങ്ങൾ വാങ്ങുന്നതിന് ഓർഡർ നൽകിയ എയർ ഇന്ത്യയുടെ റെക്കോർഡാണ് ഇൻഡിഗോ മറികടന്നത്.

“ഈ 500 എയർക്രാഫ്റ്റ് ഓർഡർ ഇൻഡിഗോയുടെ ഏറ്റവും വലിയ ഓർഡർ മാത്രമല്ല, എയർബസുമായി ചേർന്ന് ഏതൊരു എയർലൈൻസും ഇതുവരെ വാങ്ങുന്ന ഏറ്റവും വലിയ ഒറ്റ തവണ വാങ്ങൽ കരാർ കൂടിയാണ്. ഓർഡർ പ്രകാരം എയർബസിന്‍റെ എ 320, എ 321 വിമാനങ്ങളാണ് ഓർഡർ നൽകിയിരിക്കുന്നത്”- ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.

“എയർബസ് മുന്നോട്ടുവെക്കുന്ന ഓഫറുകളെക്കുറിച്ച് ഇൻഡിഗോയുടെ ബോർഡിൽ ചർച്ച ചെയ്തു അംഗീകരിക്കുകയായിരുന്നു,” ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണി വിഹിതത്തിന്റെ 60 ശതമാനവും നിലവിൽ തങ്ങളുടേതാണ് ഇൻഡിഗോ വ്യക്തമാക്കുന്നു.

പുതിയ കരാറോടെ അടുത്ത ദശകത്തിൽ ഇൻഡിഗോയുടെ പക്കലുള്ള വിമാനങ്ങളുടെ എണ്ണം 500 ആയി ഉയരുമെന്ന് ഇൻഡിഗോ പ്രസ്താവിച്ചു. ഈ ഇൻഡിഗോ ഓർഡർ-ബുക്കിൽ A320NEO, A321NEO, A321XLR വിമാനങ്ങൾ ഉണ്ടാകും.

 എയർബസ് ഒരു പ്രസ്താവനയിൽ പറഞ്ഞു, “ഏറ്റവും പുതിയ കരാർ പ്രകാരം ഇൻഡിഗോയുടെ ഓർഡർ അനുസരിച്ച് എയർബസ് വിമാനങ്ങളുടെ ആകെ എണ്ണം 1,330 ആയി ഉയരും. ഇത് ലോകത്തിലെ ഏറ്റവും വലിയ A320 വിമാനങ്ങളുള്ള കമ്പനിയായി ഇൻഡിഗോയെ മാറ്റും.”

നിലവിൽ, ഇൻഡിഗോ 300-ലധികം വിമാനങ്ങളാണ് സർവീസ് നടത്താൻ ഉപയോഗിക്കുന്നത്. കൂടാതെ 480 വിമാനങ്ങളുടെ മുൻ ഓർഡറുകൾ നിലവിൽ ഉണ്ട്, അവ 2030നുള്ളിൽ ഡെലിവർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

]]>
Tue, 20 Jun 2023 09:31:12 +0530 Editor
അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടി കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ http://newsmalayali.com/4354 http://newsmalayali.com/4354 തെരുവുനായ ആക്രമണം രൂക്ഷമായതോടെ അക്രമകാരികളായ നായയെ കൊല്ലാൻ അനുമതി തേടി കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചു. തെരുവുനായ്ക്കളെയും പേപ്പട്ടികളെയും ദയാവധത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകൻ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ജില്ലാ പഞ്ചായത്തിനുവേണ്ടി സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

കണ്ണൂർ മുഴുപ്പിലങ്ങാട് കഴിഞ്ഞ ദിവസവും മൂന്നാം ക്ലാസുകാരിയായ പെൺകുട്ടി തെരുവുനായകളുടെ ആക്രമണത്തിന് ഇരയായി. മൂന്ന് നായകൾ ചേർന്ന് കുട്ടിയെ ശരീരമാസകലം കടിച്ചു പരിക്കേൽപ്പിച്ചു. സമീപവാസികൾ ഓടിയെത്തിയതോടെ നായകൾ കുട്ടിയെ ഉപേക്ഷിച്ച് പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടു നില്‍ക്കുകയായിരുന്ന ഒമ്പത് വയസുകാരിയെയാണ് തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. പാച്ചാക്കരയിലെ മൂന്നാം ക്ളാസ് വിദ്യാത്ഥിനിയായ ജാൻവി(9)ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ തുടയിലും കൈയിലും അടക്കം ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. നിലവില്‍ കണ്ണര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നേരത്തെ മുഴുപ്പിലങ്ങാട് വെച്ച് തെരുവുനായ ആക്രമണത്തില്‍ സംസാരശേഷിയില്ലാത്ത പതിനൊന്നു വയസുകാരൻ മരിച്ചിരുന്നു. മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുല്‍ റഹ്മയില്‍ നൗഷാദ് – നുസീഫ ദമ്ബതികളുടെ മകൻ നിഹാല്‍ നൗഷാദാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെ വീട്ടിൽനിന്ന് കാണാതായ നിഹാലിനെ രാത്രി എട്ടു മണിയോടെയാണ് സമീപത്തെ പറമ്പിൽ കടിയേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

]]>
Tue, 20 Jun 2023 09:26:48 +0530 Editor
G20| എട്ട് ദിവസത്തെ ഉച്ചകോടിയ്ക്കായി ഹംപി ഒരുങ്ങുന്നു; ചെലവ് 47 കോടി http://newsmalayali.com/4352 http://newsmalayali.com/4352 ജി20 ഉച്ചകോടിയുടെ മൂന്നാം സമ്മേളനം കർണാടകയിലെ ഹംപിയിൽ ജൂലൈ 9 മുതൽ 16 വരെ നടക്കും. എന്നാൽ എട്ടു ദിവസം നീണ്ടു നിൽക്കുന്ന ഈ സമ്മേളനത്തിന് പ്രതീക്ഷിക്കുന്നചെലവ് ഞെട്ടിക്കുന്നതാണ്. 47 കോടി രൂപയാണ് ജി 20 മൂന്നാം വർക്കിംഗ് ഗ്രൂപ്പ്, മൂന്നാം ഷെർപാ ഉപസമ്മേളനങ്ങൾക്ക് കണക്കാക്കിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ബംഗളുരുവിൽ ടൂറിസം മന്ത്രി എച്ച് കെ പാട്ടീൽ സമ്മേളനത്തിനുള്ള തയാറെടുപ്പുകൾ വിലയിരുത്താൻ ഉദ്യോഗസ്ഥരുടെയും സർക്കാർ പ്രതിനിധികളുടെയും യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഹംപിയിലെയ്ക്കുള്ള ഹൈവേകളുടെ അറ്റകുറ്റപണികൾ തീർക്കുന്നതിനും ഇന്റർനെറ്റ് വൈദ്യുതി ബന്ധം സ്ഥാപിക്കുന്നതിനായും മറ്റും തുക വകയിരുത്താൻ തീരുമാനിച്ചത്. എന്നാൽ ഏറ്റവും കൂടുതൽ ചെലവ് പ്രതീക്ഷിക്കുന്നത് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിരുന്ന പുതിയ വാഹനങ്ങൾക്കും സുരക്ഷാ ഉപകരണങ്ങൾക്കും ആണ്. പതിമൂന്നര കോടി രൂപയാണ് ഇതിനായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കൂടാതെ, അടുത്ത എട്ടു മാസത്തേയ്ക്ക് ഹംപിയിലും പരിസര പ്രദേശങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനും മറ്റുമായി കണക്കാക്കിയിരിക്കുന്നത് മാസം രണ്ടു കോടി രൂപ വീതമാണ്.

Amazon Weekend Grocery Sales - Upto 40 % off

 എന്നാൽഇത്ര ഭീമമായ തുക അപ്പാടെ അംഗീകരിക്കാൻ സാധ്യത കുറവാണ് എന്ന് മുതിർന്ന ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. വിവിധ വകുപ്പുകൾ മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യങ്ങളിൽ ഇനിയും വെട്ടിക്കുറയ്ക്കലുകൾ പ്രതീക്ഷിക്കുന്നുണ്ട്.

എന്നാൽ ഈ തുക ജി 20 ഉപസമ്മേളനങ്ങൾക്ക് അല്ലെന്നും, ഹംപിയുടെയും പരിസരപ്രദേശങ്ങളുടെയും വികസനത്തിനുവേണ്ടിയാണെന്നും ഉദ്യോഗസ്ഥർ അവകാശപ്പെടുന്നുണ്ട്. റോഡുകൾ നന്നാക്കുന്നതും വൈദ്യുതി ലൈനുകൾ ഭൂമിക്ക് അടിയിൽ ആക്കുന്നതും ടൂറിസത്തിന്റെ വളർച്ചയെ സ്വാധീനിക്കുമെന്നാണ് ഇവരുടെ അഭിപ്രായം. ഇതോടൊപ്പം സംസ്ഥാന സർക്കാർസമ്മേളന പ്രതിനിധികളെ ഉദ്ദേശിച്ച് പല വിനോദ പരിപാടികളും സംഘടിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. പരിശീലനം നേടിയിട്ടുള്ള ഗൈഡുകൾ നേതൃത്വം നൽകുന്ന രണ്ടു ദിവസത്തെ വിനോദയാത്രാ പരിപാടികൾ, യോഗ പരിശീലന പരിപാടി, തുംഗഭദ്ര നദിയിലൂടെ നടത്തുന്ന കുട്ടവഞ്ചി യാത്രകൾ എന്നിവയാണ് ഇതിൽ പ്രധാനം.

തെക്കേ ഇന്ത്യയുടെ ചരിത്രത്തിൽ അതീവ പ്രാധാന്യമുള്ള സ്ഥലമാണ് ഹംപി. എങ്കിലും പ്രദേശത്തെ രാത്രി യാത്രകൾ പൊതുവെ സുരക്ഷിതമല്ല എന്നാണു കരുതപ്പെടുന്നത്. സാമൂഹ്യവിരുദ്ധരുടെ ശല്യമാണ് കാരണം. അതുകൊണ്ടു തന്നെ, സമ്മേളന പ്രതിനിനിധികൾക്കുവേണ്ടി നടത്തുന്ന ഹംപിയിലൂടെയുള്ള രാത്രി യാത്രാ പരിപാടി ഇത്തരത്തിൽ ആദ്യത്തേത് ആണ്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സഹകരണത്തോടുകൂടി ഹംപിയിലെ ചരിത്രസ്മാരകങ്ങളിൽ നല്ല ലൈറ്റിംഗ് സംവിധാനങ്ങൾ ഒരുക്കിയാണ് ഈ പരിപാടിയുടെ രൂപരേഖ തയാറാക്കിയിരിക്കുന്നത്.

Amazon Weekend Grocery Sales - Upto 40 % off

]]>
Mon, 19 Jun 2023 14:00:22 +0530 Editor
Manipur violence: Army soldier injured in unprovoked firing in Imphal http://newsmalayali.com/4349 http://newsmalayali.com/4349 An Army soldier suffered injuries after armed miscreants resorted to unprovoked firing from Kanto Sabal towards Chingmang village in Imphal West during the intervening night of June 18-19.
The soldier sustained a gunshot wound and was evacuated to Military Hospital Leimakhong and is currently stable.

]]> Sun, 05 Mar 2023 06:35:01 +0530 Editor ഹത്രാസ് കേസില്‍ പോപ്പുലർ ഫ്രണ്ട് അംഗം കെ.പി. കമാല്‍ അറസ്റ്റിൽ; നടപടി സിദ്ദീഖ് കാപ്പന്റെ മൊബൈലിൽ നിന്ന് കണ്ടെത്തിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിലെന്ന് യുപി STF http://newsmalayali.com/4078 http://newsmalayali.com/4078 നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകനായ കെ പി കമാലിനെ ഹത്രാസ് കേസിൽ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയാണ്. കേസിൽ യുഎപിഎ പ്രകാരം അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മൊബൈലിൽ നിന്ന് കണ്ടെത്തിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഹത്രാസ് സംഭവത്തിനിടെ അക്രമം അഴിച്ചുവിടാൻ രഹസ്യയോഗം നടത്താൻ കമാൽ വോയ്സ് നോട്ട് അയച്ചതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മൊബൈലിൽ നിന്നാണ് വോയ്‌സ് നോട്ട് കണ്ടെടുത്തത്. അറസ്റ്റിലായ കമാലിന് ലഖ്‌നൗവിൽ നിന്നുള്ള മറ്റൊരു പിഎഫ്‌ഐ അംഗമായ ബദ്‌റുദ്ദീനുമായും ബന്ധമുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഹത്രാസ് ബലാത്സംഗ-കൊലപാതക കേസിലെ മുഖ്യപ്രതികൾക്ക് പ്രത്യേക കോടതി ജീവപര്യന്തം തടവും മറ്റ് മൂന്ന് പ്രതികളെ വെറുതെവിട്ടതിന് തൊട്ടുപിന്നാലെയാണ് കമാലിന്റെ അറസ്റ്റ്. നേരത്തെ ഇയാളെ പിടികൂടുന്നതിന് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2020 സെപ്റ്റംബർ 14 ന് 19 കാരിയായ ദളിത് യുവതിയെ ഗ്രാമത്തിലെ നാല് പുരുഷന്മാർ കൂട്ടബലാത്സംഗം ചെയുകയും, ക്രൂര പീഡനത്തിന് ഇരയായ കുട്ടി രണ്ടാഴ്ചയ്ക്ക് ശേഷം ചികിത്സയിലിരിക്കെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മരിക്കുകയും ചെയ്തു.

 

പിന്നീട് മൃതദേഹം അർധരാത്രി ഹത്രാസിനടുത്തുള്ള ഗ്രാമത്തിൽ സംസ്കരിച്ചു. തങ്ങളുടെ സമ്മതമില്ലാതെയാണ് മകളുടെ സംസ്‌കാരം യുപി പൊലീസ് നടത്തിയെന്നും മൃതദേഹം അവസാനമായി വീട്ടിലേക്ക് കൊണ്ടുവരാൻ പോലും അനുവദിച്ചില്ലെന്നും ഇരയുടെ കുടുംബം ആരോപിച്ചിച്ചു. പിന്നീട് വലിയ പ്രക്ഷോഭങ്ങൾ അരങ്ങേറി. അക്രമത്തിന് പ്രേരിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

]]>
Sun, 05 Mar 2023 06:26:55 +0530 Editor
ത്രിപുരയിൽ തിപ്ര മോതയെ കൂടെചേർക്കാൻ നീക്കങ്ങളുമായി ബിജെപി http://newsmalayali.com/4072 http://newsmalayali.com/4072 ത്രിപുരയിൽ തിപ്ര മോതയെ കൂടെചേർക്കാൻ നീക്കങ്ങളുമായി ബിജെപി. തിപ്ര മോതയുമായി സഹകരിക്കാൻ തയ്യാറെന്ന് ഹിമന്ത ബിശ്വ ശർമയും മണിക് സഹയും വ്യക്തമാക്കി. ത്രിപുരയിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. വോട്ടെണ്ണലിന് ശേഷമുള്ള അക്രമങ്ങൾക്ക് പിന്നിൽ ആരായാലും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി മണിക് സഹ പറഞ്ഞു.

പ്രതിപക്ഷത്തിരിക്കുമെന്ന് പ്രത്യോത് ദേബ് ബർമൻ വ്യക്തമാക്കിയെങ്കിലും തിപ്ര മോദയെ കൂടെ ചേർത്തു സർക്കാറിനെ ശക്തമാക്കാനാണ് ബിജെപിയുടെ ശ്രമം. സർക്കാർ രൂപീകരണത്തിന് മുന്നോടിയായുള്ള ചർച്ചകൾക്കായി അഗർതലയിൽ എത്തിയ അസം മുഖ്യമന്ത്രി ഹിമന്ത തിപ്ര മോതയുമായി ഹകരിക്കാൻ ബിജെപി തയ്യാറാണെന്ന് വ്യക്തമാക്കി.

തിപ്ര നേതൃത്വവുമായി ഹിമന്ത വീണ്ടും ചർച്ച നടത്തിയേക്കും. സഹകരിക്കാൻ തിപ്ര തയ്യാറെങ്കിൽ ഉപമുഖ്യമന്ത്രി പദം നൽകുമെന്നാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിയുടെ കാര്യത്തിലും ഹിമന്തയുടെ സന്ദർശനത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. മണിക് സഭയുടെ വിശ്വസ്ഥർ ഗുവഹത്തിയിലെത്തി നേരെത്തെ ഹിമന്തയെ കണ്ടിരുന്നു.

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നിൽ ആരെന്ന് എല്ലാവർക്കും അറിയാമെന്നും, കുറ്റക്കരെ വെറുതെവിടില്ലെന്നും മുഖ്യമന്ത്രി മണിക് സഹ പ്രതികരിച്ചു. അതേസമയം സംസ്ഥാനത്ത് നിരവധി ഇടങ്ങളിൽ സിപിഐഎം, കോൺ​ഗ്രസ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ ഇന്നും തീവെപ്പും അക്രമവുമുണ്ടായി. ദലായ് അടക്കം സംഘർഷ ബാധിത മേഖലകളിൽ പൊലീസിന്റെ നേതൃത്വത്തിൽ സമാധാന യോഗങ്ങൾ വിളിച്ചു.

]]>
Sun, 05 Mar 2023 06:08:16 +0530 Editor
സൈ​ബ​ർ ത​ട്ടി​പ്പ്: കൂ​ടു​ത​ൽ പ​ണം പോ​യ​ത് ബം​ഗ​ളൂ​രു​വി​ന്, ആ​കെ ന​ഷ്ട​മാ​യ​ത് 363 കോ​ടി​ http://newsmalayali.com/4066 http://newsmalayali.com/4066  വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​ണ് എ​ന്നൊ​ന്നും പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല, സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ​വ​ർ​ഷം സൈ​ബ​ർ ത​ട്ടി​പ്പി​ലൂ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ണം ന​ഷ്ട​മാ​യ​ത് ബം​ഗ​ളൂ​രു​വി​നാ​ണ്. 266 കോ​ടി രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്. 14 കോ​ടി രൂ​പ ന​ഷ്ട​പ്പെ​ട്ട മൈ​സൂ​രു ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. 

സം​സ്ഥാ​ന​ത്ത് ജ​ന​ങ്ങ​ൾ​ക്ക് ആ​കെ ന​ഷ്ട​മാ​യ​ത് 363 കോ​ടി​യാ​ണ്. പ്ര​തി​ദി​നം ശ​രാ​ശ​രി ഒ​രു​കോ​ടി രൂ​പ​യെ​ന്ന നി​ല​യി​ലാ​ണ് ത​ട്ടി​പ്പ്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ര​ഗ ജ്ഞാ​നേ​ന്ദ്ര​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ന​ഷ്ട​പ്പെ​ട്ട തു​ക​യി​ൽ 46 കോ​ടി രൂ​പ മാ​ത്ര​മേ ഇ​തു​വ​രെ തി​രി​ച്ചു​പി​ടി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ള്ളൂ.

ശേ​ഷി​ക്കു​ന്ന തു​ക തി​രി​ച്ചു​പി​ടി​ക്കാ​ൻ ശ്ര​മം​തു​ട​രു​ക​യാ​ണ്. ഈ​വ​ർ​ഷം ജ​നു​വ​രി​യി​ൽ​മാ​ത്രം 36 കോ​ടി രൂ​പ ത​ട്ടി​പ്പി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ടു. സൈ​ബ​ർ ത​ട്ടി​പ്പ് ന​ട​ന്നാ​ൽ എ​ത്ര​യും​വേ​ഗം പ​രാ​തി ന​ൽ​ക​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. പ​രാ​തി ന​ൽ​കാ​ൻ വൈ​കു​ന്തോ​റും ന​ഷ്ട​പ്പെ​ട്ട പ​ണം തി​രി​ച്ചു​കി​ട്ടാ​നു​ള്ള സാ​ധ്യ​ത കു​റ​യും. അ​തി​നാ​ൽ, ത​ട്ടി​പ്പി​ന് ഇ​ര​യാ​യെ​ന്ന് അ​റി​ഞ്ഞാ​ൽ അ​ടു​ത്തു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​ക​ണം. 

2021നെ ​അ​പേ​ക്ഷി​ച്ച് 2022ൽ ​സം​സ്ഥാ​ന​ത്ത് സൈ​ബ​ർ ത​ട്ടി​പ്പി​ൽ വ​ർ​ധ​ന​യു​ണ്ടാ​യി. വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി അ​തു​പ​യോ​ഗി​ച്ച് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് പ​ണം ക​വ​രു​ന്ന​താ​ണ് ത​ട്ടി​പ്പു​കാ​രു​ടെ പ്ര​ധാ​ന​രീ​തി. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പ​ണം ത​ട്ടു​ന്നു​ണ്ട്.

]]>
Wed, 01 Mar 2023 10:42:20 +0530 Editor
LPG Price| ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും വർധിപ്പിച്ചു; പുതിയ വില പ്രാബല്യത്തിൽ http://newsmalayali.com/4064 http://newsmalayali.com/4064 പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപ കൂടി. പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി.

വാണിജ്യ സിലിണ്ടറിന് 351 രൂപ ഒറ്റയടിക്ക് കൂടിയതോടെ ഇനി 2124 രൂപ നൽകണം. നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

ഏപ്രിൽ മാസം മുതൽ ഇന്ധന സെസ് കൂടി പ്രാബല്യത്തിലാകുന്നതോടെ ജനം വിലക്കയറ്റത്തിൽ പൊറുതിമുട്ടുമെന്ന് ഉറപ്പായി.

വിവിധ ജില്ലകളിലെ ഗാർഹിക സിലിണ്ടർ വില  പുതിയ വില  പഴയ വില
ആലപ്പുഴ ₹1110 ₹1060
എറണാകുളം ₹1110 ₹1060
ഇടുക്കി ₹1110 ₹1060
കണ്ണൂർ ₹1123 ₹1073
കാസർഗോഡ് ₹1123 ₹1073
കൊല്ലം ₹ 1112 ₹ 1062
കോട്ടയം ₹ 1110 ₹ 1060
കോഴിക്കോട് ₹ 1111.50 ₹ 1061.50
മലപ്പുറം ₹ 1111.50 ₹ 1061.50
പാലക്കാട് ₹ 1121.50 ₹ 1071.50
പത്തനംതിട്ട ₹ 1115 ₹ 1065
തൃശൂർ ₹ 1115 ₹ 1065
തിരുവനന്തപുരം ₹ 1112 ₹ 1062
വയനാട് ₹1116.50 ₹ 1066.50
]]>
Wed, 01 Mar 2023 10:28:52 +0530 Editor
എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥ തൃശൂർ വിടുമ്പോൾ അമിത്​ ഷാ തൃശൂരിൽ; ജാഥയെ ബിജെപി ഭയക്കുന്നു: മന്ത്രി മുഹമ്മദ്​ റിയാസ്​ http://newsmalayali.com/4063 http://newsmalayali.com/4063 സിപിഎം സംസ്ഥാനത്ത്​ നടത്തുന്ന യാത്രയെ ബിജെപി ഭയക്കുന്നുവെന്ന്​ മന്ത്രി പി എ മുഹമ്മദ്​ റിയാസ്​. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ തൃശൂർ വിടുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ തൃശൂരിൽ പൊതുപരിപാടിയിൽ പ​ങ്കെടുക്കാൻ എത്തുകയാണ്​. കോൺഗ്രസിന്‍റെ ജോ​ഡോ യാത്ര വന്ന്​ പോയപ്പോൾ അമിത്​ ഷാമാരും ബിജെപിയും അനങ്ങിയിട്ടില്ലെന്നും മന്ത്രി തൃശൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

മാർച്ച്‌ 4,5,6 തീയതികളിലാണ്‌ ജനകീയ പ്രതിരോധ ജാഥ തൃശൂർ ജില്ലയിൽ പര്യടനം നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാർച്ച് 5നു കൊച്ചിയിൽ എത്തുന്നുണ്ട്. തുടർന്നു തൃശൂരിൽ നടക്കുന്ന ബിജെപി പരിപാടിയിലും പങ്കെടുക്കുന്നുണ്ട്. ഇതു സൂചിപ്പിച്ചാണ് മന്ത്രി റിയാസിന്റെ പ്രസ്താവന

ആർഎസ്എസ് ബന്ധമുള്ള ഏജൻസിയുമായി പ്രസാർ ഭാരതി കരാറിൽ ഏർപ്പെട്ടത്​ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിദ്വേഷവും വ്യാജ വാർത്തകളും പ്രചരിപ്പിക്കാനാണെന്നും മന്ത്രി ആരോപിച്ചു. സ്വതന്ത്ര ഏജൻസികളെ ഒഴിവാക്കിയാണ് പ്രസാർ ഭാരതിയുടെ പുതിയ കരാർ. മതേതര ഇന്ത്യയെ ഇല്ലാതാക്കുക എന്നുള്ളതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

തൃശൂരിലെത്തുന്ന അമിത് ഷാ വൈകിട്ട് അഞ്ചിന് വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്യും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു മുന്നോടിയായാണ് അമിത് ഷായുടെ സന്ദര്‍ശനം. ശക്തന്‍ തമ്പുരാന്‍ സ്മാരകം സന്ദര്‍ശിക്കും. തൃശൂര്‍ പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ ബിജെപി നേതാക്കളുടെ യോഗത്തിലും അമിത് ഷാ പങ്കെടുക്കും. വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തും.

]]>
Tue, 28 Feb 2023 15:41:10 +0530 Editor
130 സീറ്റുകൾ; തെന്നിന്ത്യയിൽ നിന്ന് പരമാവധി നേടാൻ ബിജെപി; തെലങ്കാനയിലെ നേതാക്കളുമായി അമിത് ഷായുടെ ചർച്ച http://newsmalayali.com/4062 http://newsmalayali.com/4062 തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള തന്ത്രങ്ങൾ മെനയുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ബിജെപി തെലങ്കാന ഘടകം പ്രതിനിധികളുമായി ചർച്ച നടത്തും.  ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാരായ തരുൺ ചുഗ്, സുനിൽ ബൻസാൽ എന്നിവരും ബിജെപി തെലങ്കാന അധ്യക്ഷൻ ബന്ദി സഞ്ജയും എംപിമാരും മുൻ എംപിമാരും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കും. കെ. ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയിലെ (ബിആർഎസ്) ചില നേതാക്കൾ വൈകാതെ ബിജെപിയിൽ ചേരാൻ സാധ്യതയുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

തെലങ്കാനയിൽ ബിആർഎസിനു പകരമായി പ്രധാന പ്രതിപക്ഷ പാർട്ടിയായി ബിജെപി ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഇന്നത്തെ യോഗം ഏറെ നിർണായകമാണ്. സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ സീറ്റ് തിരിച്ചുള്ള വിശദമായ ചർച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനസമ്പർക്ക പരിപാടിക്കും മുതിർന്ന നേതാക്കൾ സംസ്ഥാനം സന്ദർശിക്കുന്നതിനെക്കുറിച്ചും ഇന്നത്തെ യോ​ഗത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡൽഹി മദ്യക്കേസുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിൽ നിൽക്കുന്ന ബിആർഎസ് നേതാക്കളെക്കുറിച്ച് ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്തേക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
119 അംഗങ്ങളുള്ള തെലങ്കാന നിയമസഭയിൽ നിർണായക സ്വാധീനമാകാനുള്ള ശ്രമത്തിലാണ് ബിജെപി. 2024ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്നാം തവണയും അധികാരത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് പാർട്ടി. അതുകൊണ്ടു തന്നെ ‌തെലങ്കാനയിലെ ബിജെപി നേതൃത്വവും പ്രചാരണം ശക്തമാക്കാനുള്ള തീരുമാനത്തിലാണ്. ഹൈദരാബാദിൽ വെച്ചാണ് കഴിഞ്ഞ വർഷം ജൂലൈയിൽ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോ​ഗം നടത്തിയത്. ഇതിൽ നിന്നു തന്നെ തെലങ്കാനയിൽ ചുവടുറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വ്യക്തമായതാണ്.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ദക്ഷിണേന്ത്യയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്, തെലങ്കാനയിൽ സ്വാധീനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും അതിന്റെ ഭാ​ഗമാണ്. 17 ലോക്‌സഭാ സീറ്റുകളാണ് തെലങ്കാനയിൽ ഉള്ളത്.  2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ നാല് സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്. ഇത്തവണ ഈ മേഖലയിൽ വലിയ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി.

തെന്നിന്ത്യയിലെ ആകെയുള്ള 130 സീറ്റുകളിൽ പരമാവധി നേടുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. അതിനായി അമിത് ഷാ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളെ തന്നെയാണ് ബിജെപി രംഗത്തിറക്കുന്നത്. കർണാടകം- 28, തെലങ്കാന- 17, ആന്ധ്രാപ്രദേശ്- 28, പോണ്ടിച്ചേരി-1 തമിഴ്നാട്- 39, കേരളം- 20 എന്നിങ്ങനെ ആകെ 130 സീറ്റുകളാണ് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലുള്ളത്. ഇതിൽ പരമാവധി സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. കർണാടകത്തിൽ കൂടുതൽ സീറ്റുകൾ നേടാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പാർട്ടി. അതിനൊപ്പം തെലങ്കാനയിലും ആന്ധ്രയിലും സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. തമിഴ്നാട്, പോണ്ടിച്ചേരി, കേരളം എന്നിവിടങ്ങളിലും അട്ടിമറി ജയം ലക്ഷ്യമിട്ടുകൊണ്ടുള്ള കരുനീക്കം ബിജെപി ആരംഭിച്ചിട്ടുണ്ട്.

തെലങ്കാനക്കൊപ്പം ആന്ധ്രയിലും വേരുറപ്പിക്കാൻ ബിജെപി കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ചന്ദ്രബാബു നായിഡുവുമായി അടുത്ത ബന്ധമുള്ള ജൂനിയർ എൻടിആറിനെ അമിത് ഷാ കണ്ടത് ആന്ധ്രക്കു പുറമേ, തെലങ്കാനയിലും വലിയ ചർച്ചായിരുന്നു. ഓരോ സംസ്ഥാനത്തെയും പ്രശസ്ത വ്യക്തിത്വങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കുകയെന്നത് ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ്.

2009ലെ തെരഞ്ഞെടുപ്പിൽ ടിഡിപിയുടെ താര പ്രചാരകൻ കൂടിയായിരുന്ന ജൂനിയർ എൻടിആറിനെ ഒപ്പമെത്തിക്കുക പ്രയാസമായിരിക്കുമെന്ന് ബിജെപി നേതാക്കൾക്ക് വ്യക്തമായി അറിയാം. ടിഡിപി – ബിജെപി സഖ്യത്തിന് വേണ്ടി അദ്ദേഹം പ്രവർത്തിക്കുമോയെന്ന് ചില കോണുകളിൽ നിന്ന് അഭിപ്രായമുയരുന്നുണ്ട്.  എന്നാൽ, നിലവിലെ സാഹചര്യത്തിൽ അതിന് സാധ്യത കുറവാണെന്ന് ബിജെപി വൃത്തങ്ങൾ പറയുന്നു.

]]>
Tue, 28 Feb 2023 15:36:14 +0530 Editor
'നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്, കൂടുതലൊന്നും ഞാൻ പറയേണ്ടല്ലോ' കർണാടക സുരക്ഷിതമാകാൻ ബിജെപി ഭരണം തുടരണം; അമിത് ഷാ http://newsmalayali.com/3775 http://newsmalayali.com/3775 കേരളം സുരക്ഷിതമല്ലെന്ന് പരോക്ഷമായി പരാമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കര്‍ണാടക സുരക്ഷിതമായി തുടരാന്‍ ബിജെപി ഭരണം തുടരണമെന്ന് പറയുന്നതിനിടെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം. 1,700 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെറുതെ വിട്ട കോണ്‍ഗ്രസിന് കര്‍ണാടകയെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് പുത്തൂരില്‍ നടന്ന പൊതുപരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

‘1,700 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കോണ്‍ഗ്രസ് തുറന്നുവിട്ടപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്രമോദി പിഎഫ്ഐയെ നിരോധിച്ച് അത് പൂര്‍ണ്ണമായി അടച്ചുപൂട്ടി. രാജ്യവിരുദ്ധ ഘടകങ്ങള്‍ക്ക് ശക്തിപകരുകയാണ് കോണ്‍ഗ്രസ്. അവര്‍ക്ക് കര്‍ണാടകയെ സംരക്ഷിക്കാന്‍ സാധിക്കില്ല. നിങ്ങളുടെ തൊട്ടടുത്ത് കേരളമുണ്ടെന്ന് പറഞ്ഞ അമിത് ഷാ, താന്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്ന് കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക സുരക്ഷിതമായി നിലനിര്‍ത്താന്‍ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഒരു ബിജെപി സര്‍ക്കാരിന് മാത്രമേ കര്‍ണാടകയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കൂവെന്നും അമിത് ഷാ അവകാശപ്പെട്ടു.

]]>
Sun, 12 Feb 2023 07:22:41 +0530 Editor
കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതരാമന്‍ അവതരിപ്പിക്കും http://newsmalayali.com/3476 http://newsmalayali.com/3476 രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതരാമന്‍ അവതരിപ്പിക്കും. കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗം കരകയറി എന്നാണ് സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയത്. നികുതി പരിഷ്‌കാരം ഉള്‍പ്പടെ നിരവധി ആശ്വാസ നയങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടായേക്കും.

ലോകാസഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന സമ്പൂര്‍ണ്ണ ബജറ്റില്‍ ഉറ്റുനോക്കുകയാണ് രാജ്യം. ബജറ്റ് ജനകീയമാകുമെന്നും സാമ്പത്തിക മേഖലയെകുറിച്ചു നല്ല വാക്കുകളാണ് കേള്‍ക്കുന്നതെന്നും കഴിഞ്ഞ ദിവസം പ്രധാന മന്ത്രി പറഞ്ഞിരുന്നു.

ക്ഷേമ പദ്ധതികള്‍ക്കൊപ്പം സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍, ആദായ നികുതി സ്‌ളാബുകളില്‍ ഇളവുകള്‍ അടക്കം, നികുതി ദായകര്‍ക്ക് ആശ്വാസമായ നയങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാനായി പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നാണ് മധ്യവര്‍ഗ ആകാംഷയോടെ നോക്കുന്നത്. നികുതി ഇതര നടപടികളിലൂടെ വിഭവശേഖരണം, ആഗോള സാമ്പത്തിക മാന്ദ്യം, കയറ്റുമതിയിലുണ്ടായ കുറവ്, ധനക്കമ്മി തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം ആരോഗ്യമേഖലക്കും മുന്‍തൂക്കം നല്‍കേണ്ടതുണ്ട്.

2023-24 വര്‍ഷത്തില്‍ സ്വകാര്യ നിക്ഷേപത്തിനായുള്ള പദ്ധതികള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിക്കുമെന്നാണ് കണക്കാക്കുന്നത്.തൊഴിലില്ലായ്മ ഇല്ലാതാക്കാനും പണപ്പെരുപ്പം പിടിച്ചു നിര്‍ത്തുന്നതിനുള്ള നടപടികള്‍ക്ക് ബജറ്റ് ഊന്നല്‍ നല്‍കാനാണ് സാധ്യത. അതിര്‍ത്തിയില്‍ ചൈനയും പാക്കിസ്ഥാനും ഉയര്‍ത്തുന്ന വെല്ലുവിളികളും സേനയുടെ നവീകരണവും ലക്ഷ്യം വച്ച് പ്രതിരോധ മേഖലയ്ക്കും ബജറ്റില്‍ പ്രാധാന്യം ഉണ്ടാകും.

]]>
Wed, 01 Feb 2023 08:41:31 +0530 Editor
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം; ലോകം ഇന്ത്യയെ കാണുന്ന രീതി മാറിയെന്ന് രാഷ്ട്രപതി http://newsmalayali.com/3462 http://newsmalayali.com/3462 പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിൽ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു. ലോകം ഇന്ത്യയെ കാണുന്ന രീതി മാറി. ഇന്ത്യക്കാരുടെ ആത്മവിശ്വാസം ആകാശത്തോളമാണ്. ആധുനിക അടിസ്ഥാന സൗകര്യ വികസനം സാധ്യമാകുന്നു. അഴിമതിയിൽ നിന്ന് മോചനം സാധ്യമായെന്നും രാഷ്ട്രപതി പറഞ്ഞു.

രാഷ്ട്ര നിർമാണത്തിൽ 100 ശതമാനം സമർപ്പണം വേണമെന്ന് രാഷ്ട്രപതി പറഞ്ഞു. ദാരിദ്ര്യമില്ലാത്ത സ്വയം പര്യാപ്തത ഇന്ത്യ സൃഷ്ടിക്കണം. സ്ത്രീകളും യുവാക്കളും മുന്നിൽ നിന്ന് നയിക്കണം. രാജ്യത്തിന്റെ ഐക്യം ഉറച്ചതാകണമെന്നും രാഷ്ട്രപതി പറഞ്ഞു.

രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെപ്പറ്റി നല്ല വാക്കുകളാണ് കേൾക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ ഉന്മേഷത്തോടെയാണ് പാർലമെന്റിൽ ബജറ്റ് സമ്മേളനം തുടങ്ങുന്നത്. ഇന്ത്യയുടെ ബജറ്റിനെ ലോകം ഉറ്റുനോക്കുന്നു. സാധാരണക്കാരുടെ പ്രതീക്ഷ സഫലമാകുന്നതായും ഇത്തവണത്തെ ബജറ്റെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗം സ്ത്രീകളുടെയും ദലിത് വിഭാഗങ്ങളുടെയും അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പാ‍ർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഴയ പാർലമെന്റ് മന്ദിരത്തിൽത്തന്നെയാണു സമ്മേളനത്തിന്റെ ആദ്യഘട്ടം നടക്കുന്നത്. മാർച്ചിൽ ആരംഭിക്കുന്ന രണ്ടാംഘട്ടം പുതിയ പാർലമെന്റ് മന്ദിരത്തിലാകും നടക്കുക. ദ്രൗപദി മുർമു രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ആദ്യമായാണു സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്

സാമ്പത്തിക സർവേ ഇന്നു പാർലമെന്റിൽ വയ്ക്കും. നാളെ രാവിലെ 11നു ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെ നടക്കുന്ന ആദ്യ സെഷനിൽ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചർച്ച, ബജറ്റ് ചർച്ചകളുടെ തുടക്കം എന്നിവയുണ്ടാകും. മാർച്ച് 14ന് ആരംഭിച്ച് ഏപ്രിൽ 6നു സമാപിക്കുന്ന രണ്ടാം സെഷനിൽ ഉപധനാഭ്യർഥനകൾ, ബജറ്റ് ചർച്ച, ബജറ്റ് പാസാക്കൽ എന്നിവയുമുണ്ടാകും.

]]>
Tue, 31 Jan 2023 12:26:16 +0530 Editor
പരസ്പരം മിണ്ടാന്‍ എല്ലാ ദിവസവും മൊബൈലും ടിവിയും ഓഫാക്കി ഒരു ഗ്രാമം http://newsmalayali.com/A-village-that-turns-off-mobile-phones-and-TV-every-day-to-talk-to-each-other http://newsmalayali.com/A-village-that-turns-off-mobile-phones-and-TV-every-day-to-talk-to-each-other മൊബൈല്‍ ഫോണ്‍ ഉപയോഗം വ്യാപകമായതോടെ വീടിനുള്ളില്‍ പോലും ആര്‍ക്കും പരസ്പരം മിണ്ടാന്‍ സമയമില്ലെന്ന് പൊതുവെ വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാ ദിവസവും ഒന്നര മണിക്കൂര്‍ മൊബൈല്‍ ഫോണും ടിവിയും ഓഫാക്കി വെയ്ക്കാന്‍ കർണാടക -മഹാരാഷ്ട്ര അതിർത്തിയിലെ ഒരു ഗ്രാമം തീരുമാനമെടുത്തിരിക്കുകയാണ്.

വദ്ഗാവ് ഗ്രാമത്തിലെ സങ്കിലി ജില്ലയിൽ എല്ലാ ദിവസവും വൈകീട്ട് ഏഴിന് ടിവിയും മൊബൈല്‍ ഫോണും ഓഫാക്കാന്‍ സൈറൺ മുഴങ്ങും. 8.30 വരെ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ ടിവി കാണാനോ പാടില്ല. 8.30ന് വീണ്ടും സൈറൺ മുഴങ്ങുന്നതോടെ ടി.വിയും മൊബൈല്‍ ഫോണും ഓണാക്കും. ആഗസ്ത് 14നാണ് ഈ തീരുമാനമെടുത്തത്. വില്ലേജ് കൗൺസിലിൽ ആണ് ഈ തീരുമാനമെടുത്തതെന്ന് വില്ലേജ് കൗൺസില്‍ പ്രസിഡന്‍റ് വിജയ് മോഹിത് പറഞ്ഞു- “മൊബൈല്‍ ഫോണിന് അടിമപ്പെടുന്ന അവസ്ഥയില്‍ നിന്ന് ഞങ്ങള്‍ക്ക് മോചനം വേണം”

വദ്ഗാവിൽ ഏകദേശം 3000 ജനങ്ങളുണ്ട്. അതിൽ ഭൂരിഭാഗവും കർഷകരും പഞ്ചസാര മിൽ തൊഴിലാളികളുമാണ്. കോവിഡ് സമയത്ത് ഓൺലൈൻ ക്ലാസുകൾക്കായി കുട്ടികള്‍ക്ക് ടിവിയെയും മൊബൈൽ ഫോണുകളെയും ആശ്രയിക്കേണ്ടിവന്നു. ഈ വർഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടെ കുട്ടികൾ സ്‌കൂളുകളിലേക്കും കോളജുകളിലേക്കും മടങ്ങി. ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയാല്‍ മൊബൈലിൽ കളിക്കുകയോ ടിവി കാണുകയോ ആണ് മിക്കവരും ചെയ്യാറുള്ളത്. മുതിർന്നവരും മിക്കസമയത്തും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ടിവി കാണുകയോ ചെയ്യുന്നു. മൊബൈലും ടിവിയും ഓഫാക്കാന്‍ തീരുമാനിച്ചതോടെ സാഹചര്യങ്ങള്‍ക്ക് മാറ്റം വന്നുവെന്നും വിജയ് മോഹിത് പറഞ്ഞു.

മൊബൈലും ടി.വിയും ഓഫ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് എല്ലാവരെയും എത്തിക്കുക എന്നത് എളുപ്പമായിരുന്നില്ലെന്ന് വിജയ് മോഹിത് പറഞ്ഞു. ആദ്യമെല്ലാം സൈറണ്‍ മുഴക്കിയ ശേഷം മൊബൈലും ടി.വിയും ഓഫ് ചെയ്യണമെന്ന് പറഞ്ഞ് കൗൺസിലിലെ ആളുകൾക്ക് വീടുകൾ തോറും മുന്നിട്ടിറങ്ങേണ്ടി വന്നു. പതുക്കെ എല്ലാവരും ആ ശീലത്തിലേക്ക് എത്തി. ഇപ്പോള്‍ കുട്ടികള്‍ക്ക് കളിക്കാനും ദമ്പതികള്‍ക്ക് പരസ്പരം സംസാരിക്കാനും വീട്ടുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും സമയം കിട്ടുന്നുണ്ടെന്നാണ് ഗ്രാമീണരുടെ അഭിപ്രായം.

]]>
Thu, 26 Jan 2023 17:14:20 +0530 Editor
ജാമിയ മില്ലിയയിലെ ബി ബി സി ഡോക്കുമെന്‍റെറി പ്രദര്‍ശനം എസ് എഫ് ഐ മാറ്റിവച്ചു http://newsmalayali.com/SFI-postpones-screening-of-BBC-documentary-at-Jamia-Millia http://newsmalayali.com/SFI-postpones-screening-of-BBC-documentary-at-Jamia-Millia ജാമിയ മില്ലിയയിലെ ബി ബി സി ഡോക്കുമെന്‍റെറി പ്രദര്‍ശനം എസ് എഫ് ഐ മാറ്റിവച്ചു. സര്‍വ്വകലാശാല   വളപ്പില്‍ വന്‍സംഘര്ഷത്തിന് വഴിതെളിഞ്ഞതോടെയാണ് പ്രദര്‍ശനം മാറ്റിവച്ചത് . നാല് വിദ്യാര്‍ത്ഥി നേതാക്കളെ കരുതല്‍ തടങ്കലിലാക്കിന്നു. ഗേറ്റുകള്‍ അടച്ച പൊലീസ് വിദ്യാര്‍ഥികളെ അകത്തേക്കും പുറത്തേക്കും വിടുന്നില്ല.

വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയതിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. സര്‍വകലാശാലയിലെ എല്ലാ ഗേറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും തമ്മിലെ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങി. പത്തിലധികം പേരെ കസ്റ്റഡിയിലെടുത്തു.

]]>
Thu, 26 Jan 2023 17:13:30 +0530 Editor
നാളെ റിപ്പബ്ലിക് ദിനം; രാഷ്‌ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും http://newsmalayali.com/Republic-Day-The-President-will-address-to-the-nation-today http://newsmalayali.com/Republic-Day-The-President-will-address-to-the-nation-today നാളെ റിപ്പബ്ലിക് ദിനം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ഏഴുമുതൽ ആകാശവാണിയുടെ ദേശീയ ശൃംഖലയിലും, ദൂരദർശൻ കേന്ദ്രയുടെ എല്ലാ ചാനലുകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസംഗം സംപ്രേക്ഷണം ചെയ്യും. റിപ്പബ്ലിക്ക് ദിന പരേഡിലെ മുഖ്യാതിഥിയായി ഈജിപ്റ്റ് പ്രസിഡന്റ് ഇന്ത്യയിലെത്തി. ഇന്ന് പ്രധാനമത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും.

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ മികച്ചതാക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ആഘോഷങ്ങളുടെ ഭാഗമായി സായുധ സേനയുടെയും അർദ്ധസൈനിക സേനയുടെയും മാർച്ച് പാസ്റ്റ് കർത്തവ്യ പഥിൽ നടക്കും. ഇതിന് പുറമെ, സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിലെ വിവിധ വകുപ്പുകളുടെയും ടാബ്ലോകൾ, കുട്ടികളുടെ സാംസ്‌കാരിക പ്രകടനങ്ങൾ, മോട്ടോർസൈക്കിൾ റൈഡുകൾ, വിജയ് ചൗക്കിലെ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ്, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള എൻസിസി റാലിയും എന്നിവയും റിപ്പബ്ലിക് ദിനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും.

ജൻ ഭാഗിദാരിഎന്ന പ്രധാനമന്ത്രിയുടെ ആശയം അടിസ്ഥാനമാക്കിയാണ് ആഘോഷങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ന് ആരംഭിച്ച് രക്തസാക്ഷി ദിനമായി ആചരിക്കുന്ന ജനുവരി 30 നാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ അവസാനിക്കുന്നത്.

]]>
Wed, 25 Jan 2023 19:39:31 +0530 Editor
‘ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കോൺഗ്രസ് തിരികെ കൊണ്ടുവരും’; രാഹുൽ ഗാന്ധി http://newsmalayali.com/Congress-will-bring-back-special-status-of-Jammu-and-Kashmir-Rahul-Gandhi http://newsmalayali.com/Congress-will-bring-back-special-status-of-Jammu-and-Kashmir-Rahul-Gandhi ശ്രീനഗർ: കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞ ജമ്മു കശ്മീരിന്റെ പ്രത്യേക പരിരക്ഷയുള്ള സംസ്ഥാന പദവി കോൺഗ്രസ് തിരികെ കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി. ഇതിന് കോൺഗ്രസ് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും ഭാരത് ജോഡോ യാത്രയിൽ അദ്ദേഹം പറഞ്ഞു.

‘നിങ്ങളുടെ സംസ്ഥാന പദവിയേക്കാൾ വലുതല്ല മറ്റൊരു വിഷയവും. നിങ്ങളുടെ അധികാരം കേന്ദ്രം എടുത്തുകളഞ്ഞു. സംസ്ഥാന പദവി വീണ്ടെടുക്കുന്നതിന് കോൺഗ്രസ് പാർട്ടിയുടെ പൂർണ പിന്തുണ ഉറപ്പാക്കും’, രാഹുൽ ഗാന്ധി പറഞ്ഞു.

കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ യാത്ര 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് കശ്മീരിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് യാത്ര ആരംഭിച്ചത്. ജനുവരി 30ന് യാത്ര കശ്മീരിൽ അവസാനിക്കും.

ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി ജനുവരി 30ന് പത്തിന് ശ്രീനഗറിലെ പിസിസി ഓഫീസ് അങ്കണത്തിൽ ദേശീയപതാക ഉയർത്തും. ഈ സമയം രാജ്യമെങ്ങും പതാക ഉയർത്തണമെന്ന് കോൺഗ്രസ് നിർദേശം നൽകിയിട്ടുണ്.

പിസിസികൾ, ഡിസിസികൾ, ബ്ലോക്ക് കമ്മിറ്റികൾ എന്നിവ മഹാത്മാഗാന്ധിയുടെ ഫോട്ടോവെച്ച് പാർട്ടിഓഫീസുകളിലോ പ്രധാനപ്പെട്ട സ്ഥലങ്ങളിലോ പതാക ഉയർത്തണമെന്നാണ് നിർദേശം.

പ്രവർത്തകരെയും പിന്തുണക്കാരെയും പങ്കെടുപ്പിക്കണമെന്ന് കോൺഗ്രസ് ഘടകങ്ങൾക്ക് നൽകിയ അറിയിപ്പിൽ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.

]]>
Tue, 24 Jan 2023 14:01:19 +0530 Editor
ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്; താരങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ബ്രിജ് ഭൂഷൺ http://newsmalayali.com/The-allegations-were-fabricated-Brij-Bhushan-approached-the-High-Court-against-the-stars http://newsmalayali.com/The-allegations-were-fabricated-Brij-Bhushan-approached-the-High-Court-against-the-stars ബ്രിജ് ഭൂഷൺ ശരൺ സിംഗ് തനിക്കെതിരെ പ്രതിഷേധിക്കുകയും ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത ഗുസ്തി താരങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക് എന്നിവരുൾപ്പെടെയുള്ള മുന്‍നിര ഗുസ്തി താരങ്ങൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബ്രിജ് ഭൂഷൺ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ലൈംഗികാരോപണം ഉന്നയിച്ച് പണം തട്ടാനും ബ്ലാക്ക്മെയിൽ ചെയ്യാനും താരങ്ങൾ ശ്രമിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ലൈംഗികാരോപണം കെട്ടിച്ചമച്ചതാണെന്നും ഹർജിയിൽ പറയുന്നു.

ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളെ തുടർന്ന് താരങ്ങൾ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ബ്രിജ് ഭൂഷണിന്റെ നീക്കം.

]]>
Tue, 24 Jan 2023 13:59:28 +0530 Editor
പ്രതിമാസം പെൻഷൻ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി; കൂടുതൽ അറിയാം http://newsmalayali.com/Central-Government-scheme-which-provides-monthly-pension http://newsmalayali.com/Central-Government-scheme-which-provides-monthly-pension കേന്ദ്ര സർക്കാരിന്റെ വയ വന്ദന യോജന സ്കീമിനെ കുറിച്ച് അറിയാമോ? എൽഐസി വഴിയാണ് വയ വന്ദന യോജനയിലേക്ക് നിക്ഷേപിക്കേണ്ടത്. 60 വയസ് കഴിഞ്ഞവർക്കാണ് പദ്ധതിയിൽ ചേരാൻ സാധിക്കുക. വാർഷിക പെൻഷൻ വേണ്ടവർക്ക് പദ്ധതിയിൽ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 1,56,658 രൂപയാണ്. പ്രതിമാസത്തിലാണ് പെൻഷൻ വേണ്ടതെങ്കിൽ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 1,62,162 രൂപയാണ്.

പത്ത് വർഷത്തേക്ക് പെൻഷൻ ലഭിക്കുന്ന പദ്ധതിയാണ് ഇത്. ഇത് പ്രകാരം ലഭിക്കുന്ന കുറഞ്ഞ പെൻഷൻ 1000 രൂപയാണ്. എത്ര രൂപ പെൻഷൻ വേണം എന്നതനുസരിച്ച് നിക്ഷേപവും കൂട്ടാം. വയ വന്ദന യോജനയിൽ പരമാവധി നിക്ഷേപമായ 15 ലക്ഷം രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് പ്രതിമാസം 9,250 രൂപ പെൻഷനായി ലഭിക്കും. പത്ത് വർഷത്തെ കാലാവധി അവസാനിച്ചാൽ അവസാന പെൻഷൻ ഗഡുവിനൊപ്പം നിക്ഷേപിച്ച തുക കൂടി തിരികെ ലഭിക്കും. 2023 മാർച്ച് 31 ആണ് പദ്ധതിയിൽ ചേരാനുള്ള അവസാന ദിവസം.

]]>
Sat, 21 Jan 2023 14:46:44 +0530 Editor
ഇന്ത്യൻ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട് യുഎഇ നിയമകാര്യ മന്ത്രിയുമായി ചർച്ച നടത്തി വി. മുരളീധരൻ http://newsmalayali.com/Minister-V-Muralidharan-Discussed-with-the-UAE-Minister-of-Legal-Affairs-regarding-the-release-of-Indian-prisoners http://newsmalayali.com/Minister-V-Muralidharan-Discussed-with-the-UAE-Minister-of-Legal-Affairs-regarding-the-release-of-Indian-prisoners യുഎഇയിലെ ഇന്ത്യൻ തടവുകാരുടെ മോചനം സംബന്ധിച്ച് യുഎഇ നിയമകാര്യ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവാഡ് അൽ നുഐമിയുമായി ചർച്ച നടത്തിയെന്ന് അറിയിച്ച് ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്തവരുൾപ്പെടെയുള്ളവർ ഈ പട്ടികയിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിൽ നിന്ന് എത്ര പേരെ വിട്ടയക്കുമെന്നത് മൂന്നു മാസത്തിനകം അറിയാമെന്ന് മന്ത്രി അറിയിച്ചു. ഇന്നലെ യുഎഇയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയതാണ് വി. മുരളീധരൻ. കൂടിക്കാഴ്ചക്ക് ശേഷം ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമുക്ക് ആത്യന്തികമായി യുഎഇയുമായിട്ട് ഉള്ള വളരെ അടുത്ത സൗഹൃദമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ആ സൗഹൃദം നിലനിർത്തിക്കൊണ്ടു തന്നെ നമ്മുടെ തൊഴിലാളികളുടെയും തടവുകാരുടെയും ക്ഷേമം ഉറപ്പുവരുത്താൻ ശ്രമിക്കും എന്ന് അദ്ദേഹം ഉറപ്പുനൽകി. സാമ്പത്തികമായ ചില ക്രമക്കേടുകളുടെ പേരിൽ ധാരാളം വിഷമങ്ങൾ അനുഭവിക്കുന്ന അനുഭവിക്കുന്ന ധാരാളം പേർ ഇവിടെയുണ്ട്. അവരുടെ അടക്കമുള്ള ക്ഷേമം ഉറപ്പുവരുത്താനും അതിന് കൃത്യമായ സംവിധാനം ആരംഭിക്കുവാനുള്ള ശ്രമമാണ് ഈ കൂടികാഴ്ചയെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

]]>
Fri, 20 Jan 2023 13:58:28 +0530 Editor
ഡ​ൽ​ഹി വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ‌​യ്ക്ക് നേ​രെ ആ​ക്ര​മ​ണം http://newsmalayali.com/Attack-on-Delhi-Commission-for-Women-Chairperson http://newsmalayali.com/Attack-on-Delhi-Commission-for-Women-Chairperson ഡ​ൽ​ഹി വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാ​തി മ​ലി​വാ​ളി​നെ​തി​രേ രാ​ത്രി​യി​ല്‍ മ​ദ്യ​പ​ന്‍റെ അ​തി​ക്ര​മം. സ്വാ​തി​യെ ക​ട​ന്ന് പി​ടി​ച്ച അ​ക്ര​മി വ​ഴി​യി​ലൂ​ടെ 15 മീ​റ്റ​റോ​ളം വ​ലി​ച്ചി​ഴ​ച്ചു. സം​ഭ​വ​ത്തി​ൽ തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ സം​ഗം വി​ഹാ​ർ സ്വ​ദേ​ശി​യാ​യ ഹ​രീ​ഷ് ച​ന്ദ്ര (47) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 3.11 ഓ​ടെ​യാ​ണ് സം​ഭ​വം. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ രാ​ത്രി​കാ​ല​ത്ത് നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ന്ന​തി​നാ​ണ് പു​ല​ർ​ച്ചെ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ തെ​രു​വി​ലി​റ​ങ്ങി​യ​ത്.

എ​യിം​സി​ന്‍റെ ര​ണ്ടാ​മ​ത്തെ ഗേ​റ്റി​ന് സ​മീ​പ​ത്താ​യി​രു​ന്ന സ്വാ​തി​യു​ടെ അ​ടു​ത്തേ​യ്ക്ക് എ​ത്തി​യ അ​ക്ര​മി മോ​ശ​മാ​യി സം​സാ​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ തു​ട​ക്കം. തു​ട​ർ​ന്ന് സ്വാ​തി പ്ര​തി​ക​രി​ച്ച​തോ​ടെ ഇ​യാ​ൾ കാ​റി​ന്‍റെ ജ​ന​ൽ ത​ക​ർ​ത്ത് സ്വാ​തി​യെ അ​ക​ത്തേ​യ്ക്ക് വ​ലി​ച്ചി​ടാ​ൻ ശ്ര​മി​ച്ചു.

ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ച ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യെ അ​ക്ര​മി റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു. ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യു​ടെ സ​ഹാ​യി​ക​ളും സ​മീ​പ​ത്ത് ത​ന്നെ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ എ​ത്തി​യാ​ണ് സ്വാ​തി​യെ ര​ക്ഷി​ച്ച​ത്.

മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട നി​ല​യി​ലാ​യി​രു​ന്നു അ​ക്ര​മി. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി​യ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലെ തെ​രു​വി​ൽ യു​വ​തി​യെ വാ​ഹ​ന​ത്തി​ൽ വ​ലി​ച്ചി​ഴ​ച്ച സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യു​ടെ പ​രി​ശോ​ധ​ന.

ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യാ​യ ത​ന്‍റെ ഗ​തി ഇ​താ​ണെ​ങ്കി​ൽ സാ​ധാ​ര​ണ സ്ത്രീ​ക​ളു​ടെ അ​വ​സ്ഥ എ​ന്താ​യി​രി​ക്കു​മെ​ന്നും ദൈ​വ​മാ​ണ് ത​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച​തെ​ന്നു​മാ​ണ് സം​ഭ​വ​ത്തോ​ട് സ്വാ​തി പ്ര​തി​ക​രി​ച്ച​ത്.

]]>
Fri, 20 Jan 2023 13:57:25 +0530 Editor
വി​മാ​ന​ത്തി​ലെ മൂ​ത്ര​മൊ​ഴി: ശ​ങ്ക​ർ മി​ശ്ര​യ്ക്ക് നാ​ല് മാ​സം യാ​ത്രാ​വി​ല​ക്ക് http://newsmalayali.com/Shankar-Mishra-banned-from-traveling-for-four-months-for-urinating-on-the-plane http://newsmalayali.com/Shankar-Mishra-banned-from-traveling-for-four-months-for-urinating-on-the-plane എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ സ​ഹ​യാ​ത്രി​ക​യു​ടെ ദേ​ഹ​ത്ത് മൂ​ത്ര​മൊ​ഴി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി ശ​ങ്ക​ർ മി​ശ്ര​യ്ക്ക് നാ​ലു മാ​സം യാ​ത്രാ​വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ച് എ​യ​ർ ഇ​ന്ത്യ. സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ന് എ​യ​ർ ഇ​ന്ത്യ​യ്ക്കെ​തി​രെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

ന​വം​ബ​ർ 26ന് ​ന്യൂ​യോ​ർ​ക്കി​ൽ​നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണു ബി​സി​ന​സ് ക്ലാ​സ് യാ​ത്രി​ക​നാ​യ ശ​ങ്ക​ർ മി​ശ്ര സ​ഹ​യാ​ത്രി​ക​യു​ടെ ദേ​ഹ​ത്തു മൂ​ത്ര​മൊ​ഴി​ച്ച​ത്. വെ​ൽ​സ് ഫാ​ർ​ഗോ ക​മ്പ​നി​യു​ടെ ഇ​ന്ത്യ​യി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ശ​ങ്ക​റി​ന് സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു ജോ​ലി ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഡ​ൽ​ഹി പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

]]>
Fri, 20 Jan 2023 13:57:19 +0530 Editor
ധനമന്ത്രാലയത്തിൽ ചാരപ്രവർത്തനം; ഒരാൾ പിടിയിൽ http://newsmalayali.com/One-arrested-for-Espionage-in-the-Ministry-of-Finance http://newsmalayali.com/One-arrested-for-Espionage-in-the-Ministry-of-Finance കേന്ദ്ര ധനമന്ത്രാലയത്തിൽ ചാരപ്രവർത്തനം നടത്തിയതിന് ഒരാൾ പിടിയിൽ.  നിർണ്ണായക രേഖ ചോർത്തിയ സംഭവത്തിൽ  മന്ത്രാലയത്തിലെ താൽകാലിക ജീവനക്കാരനാണ് അറസ്റ്റിലായത്. താത്കാലിക ഡേറ്റാ എൻട്രി ഓപ്പറേറ്റര്‍ പദവിയിൽ ജോലി ചെയ്തിരുന്ന ആളാണ് ഇയാളെന്നാണ് വിവരം. ഇയാൾ വിദേശരാജ്യങ്ങൾക്ക് രഹസ്യവിവരങ്ങൾ ചോര്‍ത്തി നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ. 

]]>
Thu, 19 Jan 2023 14:01:15 +0530 Editor
ജോഷിമഠ് പൂര്‍ണമായി ഇടിഞ്ഞു താഴുമെന്ന് ഐഎസ്ആര്‍ഒ മുന്നറിയിപ്പ്‌ & Joshimath | ISRO | Land Subsidence http://newsmalayali.com/isro-satellite-images-shows-entire-holy-town-joshimath-may-sink http://newsmalayali.com/isro-satellite-images-shows-entire-holy-town-joshimath-may-sink ജോഷിമഠിന്റെ വലിയൊരു ഭാഗം പൂർണമായി ഇടിഞ്ഞുതാഴുമെന്ന് ഐഎസ്ആർഒ മുന്നറിയിപ്പ്. ഭൂമി ഇടിഞ്ഞുതാഴുന്നതിന്റെ വേഗം വർധിക്കുന്നു. 2022 ഡിസംബർ 27 മുതൽ ഈവർഷം ജനുവരി 8 വരെ 12 ദിവസത്തിനുള്ളിൽ 5.4 സെന്റീമീറ്റർ ഇടിഞ്ഞുതാണു. കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ ആകെ 8.9 സെന്റീമീറ്റർ മാത്രം ഇടിഞ്ഞു താഴ്ന്ന അവസ്ഥയിൽനിന്നാണ് ഈ അടുത്ത ദിവസങ്ങളിൽ ഭൂമി താഴ്ന്നുപോയതിന്റെ വേഗത കൂടിയത്.

ഐഎസ്ആർഒയുടെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററാണ് (എൻആർഎസ്‌സി) ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. ഐഎസ്ആർഒയുടെ കാർട്ടോസാറ്റ് – 2എസ് ഉപഗ്രഹമാണ് ചിത്രങ്ങളെടുത്തത്.

സൈന്യത്തിന്റെ ഹെലിപ്പാഡും നരസിംഹ ക്ഷേത്രവും ഉൾപ്പെടെ ജോഷിമഠ് നഗരഭാഗം മുഴുവൻ താഴുന്നതായി ഉപഗ്രഹ ചിത്രങ്ങളിൽനിന്നു വ്യക്തമാണ്. ജോഷിമഠ് – ഓലി റോഡും ഇടിഞ്ഞു താഴും. വീടുകളിലും റോഡുകളിലും രൂപപ്പെട്ട വിള്ളലുകളും മറ്റും ശാസ്ത്രസംഘം വിശദമായി പരിശോധിക്കുന്നു. വിശദ റിപ്പോർട്ട് ഉടനടി സമർപ്പിക്കും.

English Summary: ISRO report shows entire Joshimath may sink ; see satellite images

]]>
Fri, 13 Jan 2023 15:52:49 +0530 Editor
ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ സർക്കാറുമായി ഏറ്റുമുട്ടാൻ ഗവർണറെ കേന്ദ്രസർക്കാർ ആയുധമാക്കുകയാണെന്ന് കനിമൊഴി http://newsmalayali.com/Kanimozhi-says-that-the-central-government-is-arming-the-governor-to-fight-with-the-non-BJP-state-governments http://newsmalayali.com/Kanimozhi-says-that-the-central-government-is-arming-the-governor-to-fight-with-the-non-BJP-state-governments ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ സർക്കാറുമായി ഏറ്റുമുട്ടാൻ ഗവർണറെ കേന്ദ്രസർക്കാർ ആയുധമാക്കുകയാണെന്ന് ഡി.എം.കെ നേതാവും എംപിയുമായ കനിമൊഴി. ബില്ലുകൾ വൈകിക്കുന്നതും സർക്കാറിനെ എതിർക്കുന്നതും ഇതിന് തെളിവാണെന്നും കനിമൊഴി പറഞ്ഞു. ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു കനിമൊഴി.

ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ സർക്കാരിനെ താഴെ ഇറക്കാൻ കേന്ദ്ര സർക്കാർ പല അടവുകളും പയറ്റുന്നുണ്ട്.അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗവർണറെ ഉപയോഗിച്ചുള്ള നീക്കം. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് സർക്കാരുമായി ഗവർണർമാർ പോരിനിറങ്ങുന്നതെന്നും കനിമൊഴി പറഞ്ഞു.

സംവാദങ്ങളെ കേന്ദ്രസർക്കാർ ഭയക്കുകയാണെന്നും പാർലമെന്റിൽ ചർച്ചകൾ നടത്താൻ അനുവദിക്കുന്നില്ലെന്നും കനിമൊഴി കുറ്റപ്പെടുത്തി. ഹിന്ദുരാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള നീക്കത്തെ ചെറുക്കുമെന്നും കനിമൊഴി പറഞ്ഞു. ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംഘടിപ്പിച്ച കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു കനിമൊഴി.

]]>
Wed, 04 Jan 2023 15:28:52 +0530 Editor
വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കി; അഡ്മിന്‍റെ നാവ് മുറിച്ചെടുത്ത് പ്രതികാരം http://newsmalayali.com/revenge-by-cutting-the-tongue-of-the-admin-for-removing-him-from-the-whatsapp-group http://newsmalayali.com/revenge-by-cutting-the-tongue-of-the-admin-for-removing-him-from-the-whatsapp-group വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ച് അഡ്മിന്‍റെ നാവ് മുറിച്ചെടുത്ത് യുവാക്കളുടെ പ്രതികാരം. മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്ത് ഫുര്‍സുംഗിയാണ് അതി ക്രൂരമായ സംഭവം നടന്നത്. കഴിഞ്ഞ ഡിസംബര്‍ 28ന് നടന്ന ആക്രമണത്തില്‍ യുവാവിന്‍റെ ഭാര്യ ഹദാപ്സര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുറിഞ്ഞ നാവ് തുന്നിചേര്‍ത്തെങ്കിലും പരുക്ക് ഗുരുതരമാണ്.

പരാതിക്കാരായ ദമ്പതികളും പ്രതികളും ഒരേ പ്രദേശത്താണ് താമസിച്ചിരുന്നത്. ഓം ഹൈറ്റ്സ് ഓപ്പറേഷന്‍ എന്ന പേരില്‍ സ്ഥലത്തെ ഹൗസിംഗ് സൊസൈറ്റിയിലെ അംഗങ്ങള്‍ക്കായി രൂപീകരിച്ച വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പ്രതികളില്‍ ഒരാളെ നീക്കം ചെയ്തതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. തന്നെ ഒഴിവാക്കിയതിന്‍റെ കാരണം തിരക്കി പ്രതി അഡ്മിന് മെസെജ് അയച്ചെങ്കില്‍ പ്രതികരണമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ഫോണില്‍ വിളിച്ച് അഡ്മിനെ നേരില്‍ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടു.

തുടര്‍ന്ന് അഡ്മിനും ഭാര്യയും ഓഫീസിലിരിക്കെ പ്രതികള്‍ സ്ഥലത്തെത്തി ബഹളം വെച്ചു. ഗ്രൂപ്പില്‍ ക്രമരഹിതമായി മെസെജ് അയച്ചതിനെ തുടര്‍ന്ന് ആളുകളെ ഒഴിവാക്കി ഗ്രൂപ്പ് ക്ലോസ് ചെയ്തെന്ന് അഡ്മിന്‍ മറുപടി നല്‍കി. തുടര്‍ന്ന് 5 യുവാക്കള്‍ ചേര്‍ന്ന് അഡ്മിനെ ക്രൂരമായി മര്‍ദ്ദിക്കുകയും നാവ് മുറിച്ചെടുക്കുകയുമായിരുന്നു. ആക്രമണത്തില്‍ യുവാവിന്‍റെ മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

]]>
Wed, 04 Jan 2023 15:08:10 +0530 Editor
സിനിമ കാണാൻ വരുന്നവർ ഭക്ഷണപാനീയങ്ങൾ പുറത്തുനിന്ന് കൊണ്ടുവരുന്നത് തിയറ്ററുടമകൾക്ക് നിയന്ത്രിക്കാമെന്ന് സുപ്രീം കോടതി http://newsmalayali.com/supreme-court-has-ruled-that-the-theater-owners-can-control-the-food-and-drinks-brought-in-by-the-people-who-come-to-watch-the-movie http://newsmalayali.com/supreme-court-has-ruled-that-the-theater-owners-can-control-the-food-and-drinks-brought-in-by-the-people-who-come-to-watch-the-movie സിനിമ കാണാൻ വരുന്നവർ ഭക്ഷണപാനീയങ്ങൾ പുറത്തുനിന്ന് കൊണ്ടുവരുന്നത് നിയന്ത്രിക്ാകൻ തിയറ്ററുടമകൾക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. സിനിമാ ഹാളുകൾ ഉടമസ്ഥരുടെ സ്വകാര്യ സ്വത്താണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. അതേസമയം ശുദ്ധമായ കുടിവെള്ളം പണം ഈടാക്കാതെ സിനിമ കാണാൻ വാങ്ങുന്നവർക്ക് ലഭ്യമാക്കാൻ തിയറ്റർ നടത്തിപ്പുകാർ ശ്രദ്ധിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

“സിനിമാ ഹാൾ തിയറ്റർ ഉടമയുടെ സ്വകാര്യ സ്വത്താണ്. അത്തരം നിബന്ധനകളും വ്യവസ്ഥകളും പൊതുതാൽപ്പര്യത്തിനും സുരക്ഷയ്ക്കും ക്ഷേമത്തിനും വിരുദ്ധമല്ലാത്തിടത്തോളം കാലം നിബന്ധനകളും വ്യവസ്ഥകളും മുന്നോട്ടുവെക്കാൻ ഉടമയ്ക്ക് അർഹതയുണ്ട്. നിബന്ധനകൾ നിശ്ചയിക്കാൻ ഉടമയ്ക്ക് അർഹതയുണ്ട്. ഭക്ഷണവും പാനീയങ്ങളും വിൽക്കാൻ തിയറ്റർ നടത്തുന്നവർക്കുള്ളതുപോലെ, സിനിമ കാണുന്നയാൾക്ക് അവ വാങ്ങാതിരിക്കാനുള്ള അവകാശവുമുണ്ട്,” കോടതി പറഞ്ഞു.

സിനിമ തീയറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും എത്തുന്നവര്‍ക്ക് പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരാമെന്നും അത് തടയരുതെന്നും ജമ്മു കശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ തിയറ്റർ ഉടമകൾ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് സിനിമാ തീയറ്റര്‍ ഉടമകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ അധികാരമുണ്ടെന്ന് വ്യക്തമാക്കിയത്.

]]>
Wed, 04 Jan 2023 15:05:02 +0530 Editor
എല്ലാ മതപരിവർത്തനങ്ങളും നിയമവിരുദ്ധമല്ല: സുപ്രീംകോടതി http://newsmalayali.com/Not-all-conversions-are-illegal-Supreme-Court http://newsmalayali.com/Not-all-conversions-are-illegal-Supreme-Court എല്ലാ മതപരിവർത്തനങ്ങളും നിയമവിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് സുപ്രീംകോടതി. മതപരിവർത്തന സമയത്ത് ജില്ല മജിസ്‌ട്രേറ്റിന് മുമ്പാകെ അറിയിക്കണമെന്ന മധ്യപ്രദേശ് സർക്കാറിന്‍റെ ആവശ്യം റദ്ദാക്കിയ ഹൈകോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചാണ് സുപ്രിംകോടതി നിരീക്ഷണം.

ഹൈകോടതി വിധിക്കെതിരെ മധ്യപ്രദേശ് സർക്കാർ നൽകിയ അപ്പീലിൽ ജസ്റ്റിസുമാരായ ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി.

പ്രായപൂര്‍ത്തിയായ പൗരന്മാർ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുകയും 2021ലെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിന്റെ സെക്ഷൻ 10 ലംഘിക്കുകയും ചെയ്താലും അവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ നിന്ന് ഹൈക്കോടതി സംസ്ഥാന സർക്കാറിനെ വിലക്കിയിരുന്നു. ഇതിനെതിരെയാണ് സുപ്രിംകോടതിയെ സമീപിച്ചത്.

ഫെബ്രുവരി ഏഴിന് ഹരജി വീണ്ടും പരിഗണിക്കും.

]]>
Wed, 04 Jan 2023 01:30:01 +0530 Editor
ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് എയർ സുവിധ രജിസ്‌ട്രേഷൻ ഇന്ന് മുതൽ നിർബന്ധം http://newsmalayali.com/air-suvidha-registration-is-mandatory-for-passengers-from-six-countries-from-today http://newsmalayali.com/air-suvidha-registration-is-mandatory-for-passengers-from-six-countries-from-today ആറ് ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് എയർ സുവിധ രജിസ്‌ട്രേഷനും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇന്ന് മുതൽ നിർബന്ധം. ചൈന, ജപ്പാൻ, സിംഗപ്പൂർ, ഹോങ്കോങ്, തായ് ലാൻഡ്, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് നിബന്ധന ബാധകം

അതേസമയം അന്തരാഷ്ട്ര യാത്രക്കാരിലെ രണ്ട് ശതമാനം പേരിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 53 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്ര ഇന്നലെ ഉന്നതതല യോഗം വിളിച്ചിരുന്നു. ഡിസംബർ 22ന് പ്രധാനമന്ത്രി വിളിച്ച യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കിയോ എന്ന് യോഗം വിലയിരുത്തി.

]]>
Mon, 02 Jan 2023 20:09:34 +0530 Editor
ഋഷഭ് പന്തിനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി; തലച്ചോറിനും നട്ടെല്ലിനും ഗുരുതര പരിക്കില്ലെന്ന് ഡോക്ടർമാർ http://newsmalayali.com/rishabh-pant-underwent-plastic-surgery-to-manage-his-facial-injuries http://newsmalayali.com/rishabh-pant-underwent-plastic-surgery-to-manage-his-facial-injuries കഴിഞ്ഞ ദിവസമുണ്ടായ കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി. മുഖത്തേറ്റ പരിക്കിനാണ് പ്ലാസ്റ്റിക് സർജറി നടത്തിയത്. കണങ്കാലിന്റെയും കാൽമുട്ടിന്റെയും സ്കാനിംഗ് ഇന്നത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. വേദനയും വീക്കവും കാരണമാണ് പരിശോധന ഇന്നലെ നടത്താതിരുന്നത്.

അതേസമയം, ക്രിക്കറ്റ് താരത്തിന്റെ എംആർഐ പരിശോധനാഫലവും പുറത്തുവന്നു. തലച്ചോറിനും നട്ടെല്ലിനും പരിക്കില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പന്തിനെ ചികിത്സിക്കുന്ന ആശുപത്രിയിൽ നിന്നും പുറത്തുവന്ന അവസാന മെഡിക്കൽ ബുള്ളറ്റിനിൽ ആശങ്കപ്പെടാനില്ലെന്നും അറിയിച്ചിട്ടുണ്ട്. ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.

 

ബിസിസിഐ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലും പന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയിച്ചത്. നെറ്റിയിൽ രണ്ട് മുറിവുകളും വലതുകാലിന്റെ ലിഗമെന്റിനും പരിക്കേറ്റിട്ടുണ്ടെന്നാണ് ബിസിസിഐ അറിയിച്ചത്

Media Statement – Rishabh Pant

The BCCI will see to it that Rishabh receives the best possible medical care and gets all the support he needs to come out of this traumatic phase.

Details here ]]> Sat, 31 Dec 2022 17:34:22 +0530 Editor തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ പകൽ സ്ലീപ്പർ ടിക്കറ്റുകൾ നിർത്തലാക്കി http://newsmalayali.com/daytime-sleeper-tickets-have-been-discontinued-in-trains-departing-from-thiruvananthapuram http://newsmalayali.com/daytime-sleeper-tickets-have-been-discontinued-in-trains-departing-from-thiruvananthapuram ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളിൽ ഇനി മുതൽ റിസർവ് ചെയ്യാത്ത യാത്രക്കാർക്ക് പകൽ സമയങ്ങളിൽ കയറാനാകില്ല. തിരുവനന്തപുരം ഡിവിഷനിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകളിലാണ് പകൽസമയ സ്ലീപ്പർ ടിക്കറ്റ് നിർത്തലാക്കിയത്.

റിസർവ് ചെയ്ത് യാത്രചെയ്യുന്നവരുടെ സീറ്റുകൾ സ്ലീപ്പർ ടിക്കറ്റെടുത്തവർ കൈയേറുന്നുവെന്ന പരാതിയെത്തുടർന്നാണ് പുതിയ തീരുമാനം. എന്നാൽ തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത് എല്ലാ കോച്ചുകളിലും കയറാനാകും. പാലക്കാട് ഡിവിഷനിൽ കോവിഡിന് ശേഷം സ്ലീപ്പർ ടിക്കറ്റ് നൽകുന്നത് പുനരാരംഭിച്ചിട്ടില്ല. യാത്രക്കാരുടെ നിരന്തരമായ അഭ്യാർഥനയെ തുടർന്നാണ് തിരുവനന്തപുരം ഡിവിഷനിൽ സ്ലീപ്പർ ടിക്കറ്റുകൾ നൽകിത്തുടങ്ങിയത്. അതേസമയം തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ 20 പകൽ ട്രെയിനുകളിലെ ഡി-റിസർവ്ഡ് കോച്ചുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത് കയറാനാകും.

ഡിറിസർവ്ഡ് കോച്ചുകളിൽ യാത്ര ചെയ്യാവുന്ന ട്രെയിനുകൾ

തിരുവനന്തപുരം-മുംബൈ നേത്രാവതി (16346)
ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് (22640)
തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16347/16348)
ചെന്നൈ-മംഗളൂരു-ചെന്നൈ മെയിൽ (12601/12602)
തിരുവനന്തപുരം-മംഗളൂരു-തിരു. മലബാർ (16629/16630)
മംഗളൂരു-ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22638/ 22637)
ചെന്നൈ-കൊല്ലം അനന്തപുരി (16723/16724)
കണ്ണൂർ-യശ്വന്ത്പുർ (16528)
ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ് (22639)
മംഗളൂരു-ചെന്നൈ എഗ്മോർ (16160/16159)
തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി (17229)
കന്യാകുമാരി-പുണെ (16382)
തിരുവനന്തപുരം-ചെന്നൈ (12624)
കന്യാകുമാരി-ബെംഗളൂരു എക്സ്പ്രസ് (16525)

]]>
Sat, 31 Dec 2022 17:23:04 +0530 Editor
Rishabh Pant| ഇന്ത്യൻക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്ക്; ശസ്ത്രക്രിയക്ക് വിധേയനാക്കും http://newsmalayali.com/cricketer-rishabh-pant-injured-after-his-car-collides-with-divider-while-travelling-from-uttarakhand-to-delhi http://newsmalayali.com/cricketer-rishabh-pant-injured-after-his-car-collides-with-divider-while-travelling-from-uttarakhand-to-delhi ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഹമ്മദ്പൂർ ഝാലിന് സമീപം റൂർക്കിയിലെ നർസൻ അതിർത്തിയിൽ വെച്ചാണ് അദ്ദേഹത്തിന്റെ കാർ അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് കാർ പൂർണമായും കത്തി നശിച്ചു. അപകട സമയത്ത് പന്ത് തന്നെയാണ് മെഴ്സിഡസ് ബെൻസ് കാറോടിച്ചിരുന്നതെന്നാണ് വിവരം.

ഋഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റി. അദ്ദേഹത്തെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കുമെന്നാണ് റിപ്പോർട്ട്.  ഋഷഭ് പന്തിന്റെ നെറ്റിയിലും കാലിലും പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിൽ ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും റൂർക്കിയിൽ നിന്ന് ഡൽഹിയിലേക്ക് റഫർ ചെയ്യുകയാണെന്നും സക്ഷം ഹോസ്പിറ്റൽ ചെയർമാൻ ഡോ.സുശീൽ നാഗർ പറഞ്ഞു.

അപകടം സമയം കാറിൽ പന്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പറഞ്ഞു. തീപിടിച്ച കാറിന്റെ വിൻഡ് സ്ക്രീൻ തകര്‍ത്താണ് പന്തിനെ പുറത്തെടുത്തത്. അപകടത്തിന് പിന്നാലെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഈ മാസം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഋഷഭ് പന്ത് ടീമിൽ അംഗമായിരുന്നു. 46, 93 എന്നിങ്ങനെ റൺസും നേടിയിരുന്നു. എന്നാൽ ശ്രീലങ്കയ്ക്കെതിരായി നടക്കുന്ന ടി20 പരമ്പരയിലേക്കുള്ള ടീമിൽ പന്തിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഋഷഭ് പന്ത് ഇത്തവണ ക്രിസ്മസ് ആഘോഷിച്ചതും മഹേന്ദ്രസിങ് ധോണിക്കും കുടുംബത്തിനും ഒപ്പമായിരുന്നു. ധോണിയുടെ ഭാര്യ സാക്ഷി ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

]]>
Fri, 30 Dec 2022 17:32:05 +0530 Editor
അമ്മയുടെ ഭൗതികശരീരം തോളിലേറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി; ഹീരാബെന്നിന്റെ സംസ്കാരചടങ്ങുകൾ നടന്നു http://newsmalayali.com/prime-minister-narendra-modi-carries-mother-heeraben-s-mortal-to-cremation http://newsmalayali.com/prime-minister-narendra-modi-carries-mother-heeraben-s-mortal-to-cremation പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന്റെ സംസ്കാരം ഗാന്ധിനഗറിലെ ശ്മശാനത്തിൽ നടന്നു. അമ്മയുടെ ഭൗതിക ദേഹത്തിലേക്ക് പ്രധാനമന്ത്രി അഗ്നി പകർന്നു. കൈക്കൂപ്പി ആദരാഞ്ജലി അർപ്പിച്ചശേഷം അന്ത്യകർമങ്ങളും നടത്തി. തോളിലേറ്റിയാണ് പ്രധാനമന്ത്രി തന്റെ അമ്മയുടെ ഭൗതികശരീരം ശ്മശാനത്തിലേക്ക് എത്തിച്ചത്. ആശുപത്രിയിൽ നിന്ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്രയെ പ്രധാനമന്ത്രി അനുഗമിച്ചു.

അഹമ്മദാബാദിലെ യു എൻ മേത്ത ആശുപത്രിയിൽ പുലർച്ചെയായിരുന്നു ഹീരാബെന്നിന്റെ അന്ത്യം. നൂറ്റാണ്ട് നീണ്ട ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അതേസമയം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികളിൽ മാറ്റമില്ല. പശ്ചിംബംഗാളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കും. ഹിരാബെൻ മോദിയുടെ നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, കേന്ദ്രമന്ത്രിമാർ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ അനുശോചിച്ചു.

1923 ജൂൺ 18 നാണ് ഹീരാബെൻ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്സാനയിലെ വഡ്നഗർ ആണ് സ്വദേശം. ചായ വിൽപനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദിയെ ചെറുപ്പത്തിൽതന്നെ വിവാഹം കഴിച്ചു. ആറു മക്കളിൽ മൂന്നാമാനാണ് മോദി.

 

നരേന്ദ്ര മോദി, പങ്കജ് മോദി, സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, മകൾ വാസന്തിബെൻ ഹസ്മുഖ്ലാൽ മോദി എന്നിവരാണ് മക്കൾ. പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പം ഗാന്ധിനഗറിനടുത്തുള്ള റെയ്സൻ ഗ്രാമത്തിലാണ് ഹീരാബെൻ മോദി താമസിച്ചിരുന്നത്. ഗുജറാത്തില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയിലും പ്രധാനമന്ത്രി മോദി അമ്മയെ സന്ദര്‍ശിച്ചിരുന്നു.

 

ആരോഗ്യനില മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ചയായിരുന്നു ഹീരാബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച അഹമ്മദാബാദിലെത്തി മാതാവിനെ സന്ദർശിച്ചിരുന്നു.

]]>
Fri, 30 Dec 2022 17:25:04 +0530 Editor
യുഎഇയിൽ നിന്ന്​ ഇന്ത്യയിലേക്ക്​ യാത്രചെയ്യുന്നവർക്ക്​ മുൻകരുതൽ നിർദേശങ്ങളുമായി എയർ ഇന്ത്യ http://newsmalayali.com/air-india-s-precautionary-instructions-for-those-going-to-india-from-uae http://newsmalayali.com/air-india-s-precautionary-instructions-for-those-going-to-india-from-uae യുഎഇയിൽ നിന്ന്​ ഇന്ത്യയിലേക്ക്​ യാത്ര ചെയ്യുന്നവർക്ക് മുൻകരുതൽ നിർദേശവുമായി എയർ ഇന്ത്യ​. എല്ലാ യാത്രക്കാരും പൂർണമായും വാക്സിനെടുക്കുന്നതാണ്​ ഉചിതമെന്ന്​ എയർ ഇന്ത്യയുടെ നിർദേശത്തിൽ പറയുന്നു. മാസ്ക്​ ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉചിതമാകുമെന്നും പറയുന്നുണ്ട്​. നാട്ടിലെത്തിയാൽ ആരോഗ്യ നില സ്വയം പരിശോധിക്കണം.

കോവിഡ്​ ലക്ഷണങ്ങളുണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ദേശീയ ഹെൽപ്​ ലൈൻ നമ്പറിലോ (1075) അറിയിക്കണമെന്നും എയര്‍ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു. വിമാനത്താവളത്തിൽ റാൻഡം പരിശോധന നടക്കുന്നുണ്ട്​. 12 വയസിൽ താഴെയുള്ള കുട്ടികളെ പോസ്റ്റ് അറൈവൽ പരിശോധനയ്ക്ക് വിധേയരാക്കില്ല. എന്നാൽ, ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളും പരിശോധനക്ക്​ വിധേയരാകണം.

അതേസമയം, ചൈനയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കേന്ദ്രസർക്കാർ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി. ചൈന, തായ്‌ലന്‍ഡ്, ഹോങ്കോങ്, ജപ്പാന്‍, ദക്ഷിണ കൊറിയ യാത്രക്കാര്‍ക്കാണ് പരിശോധന ബാധകമാവുക.

]]>
Tue, 27 Dec 2022 19:02:45 +0530 Editor
പത്തടി നീളത്തിൽ തുരങ്കമുണ്ടാക്കി ബാങ്ക് കവർച്ച; മോഷ്ടിച്ചത് 1 കോടിയിലധികം രൂപയുടെ സ്വർണം http://newsmalayali.com/thieves-stole-gold-worth-rs1-crore-at-sbi-bank-through-a-10-feet-long-tunnel http://newsmalayali.com/thieves-stole-gold-worth-rs1-crore-at-sbi-bank-through-a-10-feet-long-tunnel ഉത്തർപ്രദേശിൽ പത്തടി നീളത്തിൽ തുരങ്കമുണ്ടാക്കി ബാങ്ക് കവർച്ച. കാൺപൂരിലെ എസ്ബിഐ ബാനുതി ബ്രാഞ്ചിലാണ് കവർച്ച നട‌ന്നത്. പത്തടി നീളത്തിലും നാലടി വ്യാപ്തിയിലുമാണ് തുരങ്കമുണ്ടാക്കിയത്. ബാങ്ക് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നാണ് തുരങ്കം നിർമിച്ചത്.

ബാങ്കിന്റെ സ്ട്രോങ് റൂമിലേക്കാണ് തുരങ്കമുണ്ടാക്കിയത്. സ്വർണം സൂക്ഷിച്ച ലോക്കറിൽ നിന്ന് ഒരു കോടിയിലേറെ രൂപയുടെ സ്വർണമാണ് കവർന്നത്. പണം സൂക്ഷിച്ചിരുന്ന ലോക്കറുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 32 ലക്ഷം രൂപയായിരുന്നു പണമായി ലോക്കറിൽ ഉണ്ടായിരുന്നത്. മോഷണ വിവരം അറിഞ്ഞതോടെ മണിക്കൂറുകളെടുത്താണ് സ്വർണത്തിന്റെ മൂല്യം കണക്കാക്കിയത്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന 1.8 കിലോഗ്രാം സ്വർണം നഷ്ടമായെന്നാണ് വിവരം.
 
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സ്ട്രോങ് റൂമിൽ നിന്നും വിരലടയാളമടക്കമുള്ള തെളിവുകൾ സ്വീകരിച്ചിട്ടുണ്ട്. ബാങ്കിനെ കുറിച്ച് നന്നായി അറിയുന്ന ആരെങ്കിലുമാകാം കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് പ്രാഥമികമായി സംശയിക്കുന്നത്.

ബാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലം കൃത്യമായി നിരീക്ഷിക്കുകയും സ്ട്രോങ് അടക്കമുള്ള ബാങ്കിന്റെ പ്രധാന ഭാഗങ്ങൾ എവിടെയൊക്കെയാണെന്ന് മനസ്സിലാക്കിയതിനും ശേഷമാണ് തുരങ്കമുണ്ടാക്കിയത്. കഴിഞ്ഞ ദിവസം രാവിലെ ബാങ്ക് തുറന്നപ്പോഴാണ് മോഷണം നടന്ന കാര്യം ജീവനക്കാർ അറിയുന്നത്. ബാങ്കിലേക്ക് കടക്കാൻ മോഷ്ടാക്കൾ എത്തിയ തുരങ്കമാണ് ജീവനക്കാർ കണ്ടത്.

സ്വർണപണയ വായ്പയെടുത്ത 29 ഓളം പേരുടെ സ്വർണമാണ് ലോക്കറിൽ ഉണ്ടായിരുന്നതെന്ന് ബാങ്ക് മാനേജർ നീരജ് റായ് പിൊലീസിനെ അറിയിച്ചു.

]]>
Sat, 24 Dec 2022 17:30:45 +0530 Editor
സൗജന്യ റേഷൻ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ http://newsmalayali.com/union-government-s-free-food-grain-plan-extended-to-one-year http://newsmalayali.com/union-government-s-free-food-grain-plan-extended-to-one-year കോവിഡ് വ്യാപന കാലത്ത് രാജ്യത്ത് ആരംഭിക്കുകയും പിന്നീട് തുടര്‍ന്നുവരികയും ചെയ്ത സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. 2022 ഡിസംബര്‍ മാസത്തോടെ അവസാനിക്കേണ്ട പദ്ധതിയാണ് 2023 ഡിസംബര്‍ വരെ നീട്ടാന്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് പദ്ധതി തുടരാന്‍ തീരുമാനിച്ചതെന്ന് പീയൂഷ് ഗോയല്‍ വ്യക്തമാക്കി. ഒരു വര്‍ഷത്തേക്ക് രണ്ട് ലക്ഷം കോടി രൂപ പദ്ധതിക്കായി ചെലവ് വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

80 കോടി ആളുകൾക്ക് ഒരു വർഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിനുള്ള തീരുമാനമാണ് യോഗം കൈക്കൊണ്ടത്. നേരത്തെ സബ്സിഡി നിരക്കിലാണ് ഭക്ഷ്യധാന്യം വിതരണം ചെയ്തിരുന്നത്.

]]>
Sat, 24 Dec 2022 17:23:28 +0530 Editor
'ഫോണ്‍ വിളിച്ച് കുട്ടികളെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തുന്നു'; ബൈജൂസിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ http://newsmalayali.com/national-commission-for-child-rights-agaisnt-byjus-as-alleged-phone-calls-and-threats-to-children-and-parents http://newsmalayali.com/national-commission-for-child-rights-agaisnt-byjus-as-alleged-phone-calls-and-threats-to-children-and-parents പ്രമുഖ എഡ്യുടെക് കമ്പനിയായ ബൈജൂസ് ആപ്പിനെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍) രംഗത്ത്. ബൈജൂസ് ആപ്പ് കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോണ്‍ നമ്പറുകള്‍ വാങ്ങി ശല്യപ്പെടുത്തുകയും കോഴ്സുകള്‍ വാങ്ങിയില്ലെങ്കില്‍ കുട്ടികളുടെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ദേശീയ ബാലാവകാശ കമ്മീഷൻ (എന്‍സിപിസിആര്‍) പറഞ്ഞു.

‘ബൈജൂസ് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ഫോണ്‍ നമ്പറുകള്‍ വാങ്ങുകയും അവരെ നിരന്തരം വിളിക്കുകയും കുട്ടികളുടെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ഞങ്ങള്‍ മനസിലാക്കുന്നു. ഇതില്‍ നടപടിയെടുക്കുകയും, ആവശ്യമെങ്കില്‍ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് നല്‍കുകയും ചെയ്യും’ ദേശീയ ബാലാവകാശ കമ്മീഷൻ ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂംഗോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ബൈജൂസിന്റെ സെയില്‍സ് ടീം തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും കോഴ്സ്‌കള്‍ വിറ്റഴിച്ചെന്ന പരാതിയില്‍ ഡിസംബര്‍ 23 ന് ബൈജൂസ് സിഇഒ ബൈജു രവീന്ദ്രനോട് നേരിട്ട് ഹാജരാകാനും ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഡാറ്റാബേസ് വാങ്ങിയെന്ന അവകാശവാദം ബൈജൂസ് നിഷേധിച്ചു.

‘വിദ്യാര്‍ത്ഥികളുടെ ഡാറ്റാബേസുകള്‍ വാങ്ങിയെന്ന ആരോപണം ബൈജൂസ് ശക്തമായി നിഷേധിക്കുന്നു. ഞങ്ങള്‍ ഒരു വിദ്യാര്‍ത്ഥികളുടെയും ഡാറ്റാബേസ് വാങ്ങിയിട്ടില്ലെന്നും മാധ്യമങ്ങള്‍ അത്തരം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും’ കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

15 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ബൈജൂസ് ബ്രാന്‍ഡിന് ഇന്ത്യയില്‍ ഉണ്ടെന്നും അതിനാല്‍ ഞങ്ങള്‍ക്ക് പുറത്ത് നിന്ന് ഡാറ്റാബേസുകള്‍ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യേണ്ടതില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാന്‍ഡുകളുടെ കാന്തര്‍ പട്ടികയില്‍ ബൈജൂസ് 19-ാം സ്ഥാനത്താണെന്നും കമ്പനി പറഞ്ഞു.

എന്നാല്‍ ബൈജൂസിന്റെ സെയില്‍സ് ടീം കോഴ്സുകള്‍ വാങ്ങുന്നതിനായി രക്ഷിതാക്കളെ പ്രലോഭിപ്പിക്കുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്.

ബൈജൂസിന്റെ സെയില്‍സ് ടീം കോഴ്‌സുകള്‍ വാങ്ങാന്‍ രക്ഷിതാക്കളെ പ്രലോഭിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു ന്യൂസ് റിപ്പോര്‍ട്ട് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ചില ഉപഭോക്താക്കള്‍ ചൂഷണത്തിന് ഇരയാകുകയും കബളിപ്പിക്കപ്പെടുകയും അവരുടെ പണം നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നതായി ബാലാകവകാശ കമ്മീഷൻ പ്രസ്താവനയില്‍ പറഞ്ഞു.

Also Read- ബൈജൂസിനെതിരെ മന്ത്രി ശിവന്‍കുട്ടിക്ക് ജീവനക്കാരുടെ പരാതി

ഉപഭോക്താക്കളോട് ലോണ്‍ എടുത്ത് കോഴ്‌സുകള്‍ വാങ്ങാൻ ബൈജൂസ് നിര്‍ബന്ധിക്കുന്നതായും റിപ്പോര്‍ട്ടിൽ പറയുന്നു. എഡ്-ടെക് പ്ലാറ്റ്ഫോമിനെതിരെ നിരവധി മാതാപിതാക്കളില്‍ നിന്ന് പരാതികള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ പരാതിയില്‍ അന്വേഷണങ്ങള്‍ നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

അടുത്തിടെ കമ്പനിയിലെ കൂട്ടപിരിച്ചുവിടലും വാര്‍ത്തയായിരുന്നു. 22 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയില്‍ നിന്ന് 2,500ഓളം ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷം വലിയ വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത. അതിന് പിന്നാലെയാണ് കൂട്ടപ്പിരിച്ചുവിടല്‍.

ബൈജൂസിന് കീഴിലുള്ള ടോപ്പര്‍, വൈറ്റ്ഹാറ്റ് ജൂനിയര്‍ എന്നിവയിലെ സെയില്‍സ്, മാര്‍ക്കറ്റിംഗ്, കണ്ടന്റ് ഡിസൈന്‍ വിഭാഗങ്ങളിലെ ജോലിക്കാരെയാണ് പിരിച്ചുവിട്ടത്. എന്നാല്‍ 500ൽ താഴെ ജീവനക്കാരെ മാത്രമാണ് ഒഴിവാക്കുന്നതെന്നായിരുന്നു കമ്പനിയുടെ അവകാശവാദം.

]]>
Thu, 22 Dec 2022 21:20:07 +0530 Editor
കോവിഡ് കേസുകൾ കൂടുന്നു; സംസ്ഥാനങ്ങള്‍ ജനിതക ശ്രേണീകരണം നടത്തണമെന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശം http://newsmalayali.com/health-ministry-has-written-to-all-states-to-increase-genome-sequencing-of-covid-positive-cases http://newsmalayali.com/health-ministry-has-written-to-all-states-to-increase-genome-sequencing-of-covid-positive-cases രാജ്യത്ത് കോവിഡ് കേസുകളിൽ ജനിതക ശ്രേണീകരണം നടത്തണമെന്ന്  കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് നിർദേശം. ദിവസവും റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളുടെ ജനിതക ശ്രേണീകരണം നടത്തണം. കൊറോണ വൈറസിന്റെ വകഭേദങ്ങൾ കണ്ടെത്താനാണ് ജനിതക ശ്രേണീകരണം. ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങൾക്കും മന്ത്രാലയം നിർദേശം നൽകി.

ചൈന,യുഎസ്, ജപ്പാൻ, കൊറിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളില്‍ കുത്തനെ കോവിഡ് കേസുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പോസിറ്റീവ് കേസുകളുടെ ജനിതക ശ്രേണീകരണം വർധിപ്പിക്കണം. ഇവ ഇന്ത്യൻ സാർസ്–കോവ്2 ജീനോമിക്സ് കൺസോർഷ്യം (ഇൻസാകോഗ് – INSACOG) വഴി നിരീക്ഷിക്കണം. അതുവഴി രാജ്യത്തു പുതിയ വകഭേദങ്ങൾ വരുന്നുണ്ടോയെന്ന് അറിയാനാകും. ആവശ്യമെങ്കിൽ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കാൻ ഇവ ഉതകുമെന്ന് – ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൻ പറയുന്നു.

]]>
Wed, 21 Dec 2022 14:57:46 +0530 Editor
5ജി കേരളത്തിൽ; റിലയൻസ് ജിയോ 5ജി സേവനം കൊച്ചിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു http://newsmalayali.com/tech-5g-services-begins-in-kerala-as-cm-inaugurates-reliance-jio-5g-service-in-kochi http://newsmalayali.com/tech-5g-services-begins-in-kerala-as-cm-inaugurates-reliance-jio-5g-service-in-kochi കേരളത്തിൽ ഇതാദ്യമായി 5ജി സേവനം ലഭ്യമായി. റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ ഇന്ന് മുതൽ കൊച്ചി കോർപറേഷൻ പരിധിയിൽ ലഭ്യമായിത്തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ ജിയോ 5ജി സേവനം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുന്നത്.

ഇന്ന് വൈകിട്ട് 5.30ന് പനമ്പിള്ളി നഗർ ഹോട്ടൽ അവന്യൂ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി മേയർ എം അനിൽകുമാർ മുഖ്യാതിഥിയായിരുന്നു.

ഒക്ടോബർ മുതലാണ് റിലയൻസ് ജിയോ 5 ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ മുംബൈ, ഡൽഹി, കൊൽക്കത്ത നഗരങ്ങളിലാണ് സേവനങ്ങൾ ലഭ്യമാക്കിയത്. ഇതിനുശേഷം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.

കൊച്ചി നഗരത്തിലെ വിവിധയിടങ്ങളിൽ 5ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായി തുടങ്ങിയിരുന്നു. കൊച്ചിയിലെ 130 ലേറെ ടവറുകള്‍ ജിയോ നവീകരിച്ചുകഴിഞ്ഞു. 5ജി സേവനം ലഭ്യമായ ഇന്ത്യയിലെ 50 നഗരങ്ങളുടെ പട്ടിക കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ടയർ 1, ടയർ 2 നഗരങ്ങളിലാണ് ആദ്യമായി 5ജി എത്തിയിരിക്കുന്നത്. കേരളത്തിൽ നിന്ന് കൊച്ചിയായിരുന്നു പട്ടികയിലുണ്ടായിരുന്നത്.

 

4 ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5 ജിയില്‍ പ്രതീക്ഷിക്കുന്നത്. നിലവിൽ 5 ജി ഫോണുള്ളവർക്ക് . ഫോണിലെ സെറ്റിങ്സിൽ മാറ്റം വരുത്തിയാൽ 5 ജിയിലേക്ക് മാറ്റാം. സിം കാർഡിലൊന്നും ഒരു മാറ്റവും വരുത്തേണ്ടതില്ല. അർഹരായ ഉപയോക്താക്കളുടെ ഫോണിലേക്ക് 5 ജിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ലിങ്ക് എത്തും.

]]>
Wed, 21 Dec 2022 14:53:28 +0530 Editor
ക്രിസ്മസ്, പുതുവത്സര സര്‍വീസ്; കേരളത്തിലേക്ക് 51 സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു http://newsmalayali.com/indian-railway-allots-fifty-one-special-trains-to-kerala-for-christmas-and-new-year-season http://newsmalayali.com/indian-railway-allots-fifty-one-special-trains-to-kerala-for-christmas-and-new-year-season ക്രിസ്മസ്, പുതുവത്സര യാത്രാ ക്ലേശത്തിന് പരിഹാരമായി കേരളത്തിലേക്ക് 51 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു..ഈ മാസം 22 മുതൽ ജനുവരി 2 വരെയാണ് സർവീസുകൾ. ദക്ഷിണ റെയിൽവേ 17 സ്പെഷ്യല്‍ ട്രെയിനുകളാണ് കേരളത്തിലേക്ക് അനുവദിച്ചത്..മറ്റ് സോണുകളിൽ നിന്നുള്ള 34 സ്പെഷ്യൽ ട്രെയിനുകളും കേരളത്തിലേക്ക് സർവീസ് നടത്തും.

ആകെ 51 സ്പെഷ്യൽ ട്രെയിനുകളാണ് ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്. എറണാകുളം ജംഗ്ക്ഷൻ- ചെന്നൈ, ചെന്നൈ എഗ്മോർ – കൊല്ലം, എറണാകുളം ജംഗ്ക്ഷൻ-വേളാങ്കണി, എറണാകുളം ജംഗ്ക്ഷൻ- താമ്പ്രം, റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിനുകൾ. പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകൾ. അവധിക്കാലത്ത് കേരളത്തിലേക്ക് വരാന്‍ ടിക്കറ്റ് ലഭിക്കാതെ വിദ്യാര്‍ത്ഥികളടക്കം ബുദ്ധിമുട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ ട്രെയിനുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുക.

]]>
Wed, 21 Dec 2022 14:51:38 +0530 Editor
5,400 കിലോമീറ്റർ ദൂരപരിധി; ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ അഗ്നി&5 നൈറ്റ് ട്രയൽ വിജയകരം http://newsmalayali.com/india-successfully-tests-ballistic-missile-agni-5-missile-night-trial http://newsmalayali.com/india-successfully-tests-ballistic-missile-agni-5-missile-night-trial ഇന്ത്യയുടെ ആണവ-ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി-5 നൈറ്റ് ട്രയൽ വിജയകരം. 5,400 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിനു ചൈനയുടെ മുഴുവൻ ഭൂപരിധിയും ലക്ഷ്യമിടാനാകും. ഒഡിഷയില്‍ വെച്ച് വൈകീട്ട് 5.30 നാണ് മിസൈല്‍ പരീക്ഷിച്ചത്.

മിസൈലില്‍ പുതിയതായി ഉള്‍പ്പെടുത്തിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അഗ്നി-5 ന്റെ നൈറ്റ് ട്രയല്‍ നടത്തിയത്. അഗ്നി മിസൈല്‍ പരമ്പരയിലെ അത്യാധുനിക പതിപ്പാണ് അഗ്നി-5. ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് അഗ്നി-5 മിസൈല്‍ വികസിപ്പിച്ചത്.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി-5 നെ കൂടാതെ 700 കിമീ പരിധിയുള്ള അഗ്നി-1, 2000 കിമീ പരിധിയുള്ള അഗ്നി-2, 2500 കിമീ പരിധിയിലുള്ള അഗ്നി-3, 3500 കിമി പരിധിയുള്ള അഗ്നി-4 എന്നിവയാണ് അഗ്നി-5ന് മുന്നേയുണ്ടായിരുന്നവ.

2012 ൽ ആദ്യമായി പരീക്ഷണ വിക്ഷേപണം നടത്തിയ അഗ്നി 5 മിസൈലിന്റെ ഒൻപതാം പരീക്ഷണമാണ് ഇന്നത്തേതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2018 വരെ ആറ് പരീക്ഷണ വിക്ഷേപണങ്ങളും 2021 ല്‍ യൂസര്‍ ട്രയലും നടത്തി.

]]>
Fri, 16 Dec 2022 14:49:13 +0530 Editor
ഉദയനിധി സ്റ്റാലിന്‍ അധികാരമേറ്റു; കായികം, യുവജനക്ഷേമ വകുപ്പുകള്‍ ഭരിക്കും http://newsmalayali.com/Udayanidhi-Stalin-become-minister-for--Sports-and-Youth-Welfare-Departments http://newsmalayali.com/Udayanidhi-Stalin-become-minister-for--Sports-and-Youth-Welfare-Departments തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകനും നടനുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.  കായിക-യുജവനക്ഷേമ വകുപ്പുകളാണ് ഉദയനിധിക്ക്. ഇതോടെ കലൈജ്ഞര്‍ കുടുംബത്തിലെ മൂന്നാം തലമുറയും തമിഴ്നാട് മന്ത്രിസഭയിലേക്ക് എത്തുകയാണ്. സ്റ്റാലിന് ശേഷം മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന വിശേഷണം ഉദയനിധിക്കുറപ്പിക്കാം. കരുണാനിധിയുടെ സ്വന്തം മണ്ഡലമായിരുന്ന ചെന്നൈ ചെപ്പോക്കില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉദയനിധി വിജയിച്ചത്. 

ഡിഎംകെ തരംഗം ആഞ്ഞടിച്ച തമിഴകത്ത് പാര്‍ട്ടിയുടെ താരപ്രചാരകനായിരുന്നു ഉദയനിധി. ഉപമുഖ്യമന്ത്രിയായേക്കും എന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും  ഉദയനിധിയില്ലാതെയുള്ള സ്റ്റാലിന്‍ മന്ത്രിസഭ പ്രവര്‍ത്തകരെ അതിശയിപ്പിച്ചു. കുടുംബാധിപത്യം എന്ന അണ്ണാംഡിഎംകെ ആരോപണങ്ങള്‍ക്കിടെയാണ് ഉദയനിധി സ്റ്റാലിന്‍റെ മന്ത്രിസഭാ പ്രവേശനം. ഇതേ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന വി മെയ്യനാഥന്‍, പെരിയസ്വാമി, കെ രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് മറ്റ് വകുപ്പുകള്‍ നല്‍കാനാണ് ധാരണ.

]]>
Wed, 14 Dec 2022 18:34:40 +0530 Editor
പോയവര്‍ഷം ബാങ്കുകള്‍ എഴുതിത്തള്ളിയത് 1,74,966 കോടി രൂപയുടെ വായ്പ; തിരിച്ചുപിടിച്ചത് 33,534 കോടി http://newsmalayali.com/Banks-wrote-off-loans-worth-Rs-174-966-crore-last-year--33534-crore-was-recovered http://newsmalayali.com/Banks-wrote-off-loans-worth-Rs-174-966-crore-last-year--33534-crore-was-recovered 2021-22 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ വാണിജ്യ ബാങ്കുൾ എഴുതിത്തള്ളിയത് 1,74,966 കോടി രൂപയുടെ വായ്പയെന്ന് കേന്ദ്ര സർക്കാർ. ബാങ്കുകൾ കിട്ടാക്കടത്തിൽനിന്ന് 33534 കോടി അവസാന സാമ്പത്തിക വർഷം തിരിച്ചുപിടിച്ചതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ജോൺ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് രാജ്യസഭയിലാണ് ഇക്കാര്യം രേഖമൂലം അറിയിച്ചത്. അവസാന അഞ്ചു വർഷത്തിൽ ബാങ്കുകൾ എഴുതി തള്ളിയ വായ്പകളുടേയും തിരിച്ചുപിടിച്ചതിന്റെ പൂർണ്ണ വിവരങ്ങളാണ് ഇടത് എംപി തേടിയത്.

10 കോടിയും അതിന് മുകളിലുള്ള വായ്പ എഴുതി തള്ളിയ ബാങ്ക് അക്കൗണ്ടുകളുടെ പേരും വിവരവും ഏതെല്ലാം, പൊതുമേഖല ബാങ്കുകളിൽ ഏറ്റവും കൂടുതൽ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയ ആദ്യ 25 പേരുടെ വിവരങ്ങൾ എന്നീ ചോദ്യങ്ങളും ജോൺ ബ്രിട്ടാസ് ചോദിച്ചിരുന്നു.

എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണമുള്ളതിനാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നാണ് ധനകാര്യ സഹമന്ത്രിയുടെ മറുപടിയിൽ പറയുന്നത്. അതേസമയം, അവസാന അഞ്ചു വർഷത്തിനിടെ ബാങ്കുകൾ എഴുതിത്തള്ളിയ വായ്പയുടെ കണക്കും തിരിച്ചുപിടിച്ചതിന്റെ കണക്കും നൽകുകയും ചെയ്തിട്ടുണ്ട്.

2017-18 സാമ്പത്തിക വർഷത്തിൽ 1,61,328 കോടി രൂപയാണ് എഴുതിത്തള്ളിയത്. ഇതേ സാമ്പത്തിക വർഷം 12,881 കോടി രൂപയുടെ തിരിച്ചുപിടിക്കലാണ് നടന്നത്. 2018-19 വർഷത്തിൽ 2,36,265 കോടി രൂപയുടെ വായ്പ എഴുതി തള്ളിയിട്ടുണ്ട്. 25,501 കോടി രൂപയുടെ വായ്പാ തിരിച്ചുപിടിക്കൽ നടന്നു.

2019-20-ൽ 2,34,170 കോടി രൂപയുടെ വായ്പ എഴുതി തള്ളി. 30,016 കോടി രൂപ തിരിച്ചുപിടിച്ചു. 2020-21 സാമ്പത്തിക വർഷത്തിൽ 2,02,781 കോടി രൂപയുടെ വായ്പ എഴുതി തള്ളി. ആ സാമ്പത്തിക വർഷത്തിൽ 30,104 കോടി രൂപയുടെ കണ്ടുക്കെട്ടലാണ് നടന്നത്.

]]>
Wed, 14 Dec 2022 18:20:48 +0530 Editor
സുഖ്‍വിന്ദ‌ർ സിംഗ് സുഖു ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു http://newsmalayali.com/sukhvinder-singh-sukhu-takes-oath-as-15th-cm-of-himachal-pradesh http://newsmalayali.com/sukhvinder-singh-sukhu-takes-oath-as-15th-cm-of-himachal-pradesh ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‍വിന്ദ‌ർ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിക്ക് പുറമെ ഉപമുഖ്യമന്ത്രിയായി മുകേഷ് അഗ്നിഹോത്രിയും സത്യപ്രതിജ്ഞ ചെയ്തു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി സുഖ്‍വിന്ദ‌ർ സിംഗ് പാർട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭ സിംഗുമായി ഷിംലയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസം നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് സുഖ്‍വിന്ദ‌ർ സിംഗ് സുഖുവിനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ, രാജസ്ഥാൻ മുഖ്യമന്ത്രി മല്ലികാർജുൻ ഖെലോട്ട്, മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ, ഹരിയാന മുൻമുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഹിമാചൽ പ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രാജീവ് ശുക്ല, സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭ സിംഗ്, സച്ചിൻ പൈലറ്റ് എന്നിവരും ചടങ്ങിന് സാക്ഷിയായി.

]]>
Mon, 12 Dec 2022 15:07:37 +0530 Editor
'പരീക്ഷയിൽ തോൽക്കാൻ കാരണം യൂട്യൂബ്'; 75 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് സുപ്രീംകോടതി പിഴയിട്ടു http://newsmalayali.com/youth-moves-supreme-court-seeking-rs-75-lakh-compensation-from-youtube-for-distracting-him-during-exams http://newsmalayali.com/youth-moves-supreme-court-seeking-rs-75-lakh-compensation-from-youtube-for-distracting-him-during-exams പരീക്ഷയിൽ തോറ്റതിന് കാരണം യുട്യൂബ് പരസ്യങ്ങളാണെന്ന് ആരോപിച്ച് നഷ്ടപരിഹാരത്തിനായി എത്തിയ യുവാവിന് സുപ്രീം കോടതിയുടെ ശാസനയും പിഴയും. കോടതി പരിഗണിച്ച ഏറ്റവും മോശം ഹർജികളിൽ ഒന്നാണിതെന്നും കോടതിയുടെ സമയം പാഴാക്കിയതിന് 25,000 രൂപ പിഴ നൽകണമെന്നും ഉത്തരവിട്ടു. യൂട്യൂബിൽ അശ്ലീല പരസ്യങ്ങൾ വരുന്നുണ്ടെന്നും ഇതുമൂലം പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും ആരോപിച്ച് യുവാവ് സർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.

 

പൊലീസ് പരീക്ഷയിൽ പരാജയപ്പെട്ടത്തിനെ തുടർന്ന് ആനന്ദ് പ്രകാശ് ചൗധരി എന്ന വിദ്യാർത്ഥിയാണ് യൂട്യുബിനെതിരെ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. പരീക്ഷയിൽ തോറ്റതിന് ഉത്തരവാദി യുട്യൂബാണെന്ന് ആരോപിച്ചായിരുന്നു ഹർജി. 75 ലക്ഷം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട യുവാവ് ഇത്തരം പരസ്യങ്ങൾ നിരോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച ഹർജി പരിഗണിച്ചത്.

 

യൂട്യൂബ് കാണണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്. പരീക്ഷയിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ യൂട്യൂബ് കാണരുത്. പരസ്യം കാണാൻ താൽപ്പര്യമില്ലെങ്കിൽ അത് കാണരുതെന്ന് കോടതി പറഞ്ഞg കോടതിയുടെ സമയം നശിപ്പിക്കാൻ മാത്രമാണ് ഇത്തരമൊരു ഹർജി ഫയൽ ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഹരജിക്കാരന് കോടതി 25,000 രൂപ പിഴ ചുമത്തിയത്.

]]>
Sat, 10 Dec 2022 13:52:39 +0530 Editor
ജെറ്റ് എയർവേയ്സ് സർവീസ് ഉടൻ തുടങ്ങില്ല ​?; തിരിച്ചടി http://newsmalayali.com/Jetairways-service http://newsmalayali.com/Jetairways-service സർവീസ് പുനഃരാരംഭിക്കാനുള്ള ജെറ്റ് എയർവേയ്സിന്റെ ​ശ്രമങ്ങൾക്ക് തിരിച്ചടി. കോടതി അംഗീകരിച്ച പദ്ധതി നടപ്പാക്കുന്നതിൽ തടസം നേരിട്ടതോടെയാണ് ജെറ്റ് എയർവേയ്സിന്റെ മടങ്ങിവരവും അനിശ്ചിതത്വത്തിലായത്. പഴയ ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്ക് വിമാന കമ്പനിയുടെ പുതിയ ഉടമകൾ കൂടുതൽ പണം നീക്കിവെക്കണമെന്ന നിർദേശമാണ് തർക്കത്തിന് ​കാരണമെന്ന് ബ്ലുംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകൾ ജെറ്റ് എയർവേയ്സിന്റെ പുതിയ ഉടമകളോട് 2.5 ബില്യൺ രൂപ കൂടി പെൻഷൻ ഫണ്ടിലേക്ക് നീക്കിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാൻ പുതിയ ഉടമകൾ തയാറാകാതിരുന്നതോടെയാണ് തർക്കം ഉടലെടുത്തത്. തർക്കം ഇനി കോടതിയിൽ തീർക്ക​​മെന്നാണ് ഉടമകളുടെ നിലപാടെന്നാണ് സൂചന.

അതേസമയം, വാർത്തകളോട് പ്രതികരിക്കാൻ ജെറ്റ് എയർവേയ്സ് ഉടമകളോ എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള കൺസോട്യമോ തയാറായിട്ടില്ല. നേരത്തെ വിമാനങ്ങൾ വാങ്ങുന്നതിനായി പദ്ധതികൾ ജെറ്റ് എയർവേയ്സ് പ്രഖ്യാപിച്ചിരുന്നു.

]]>
Thu, 08 Dec 2022 20:27:00 +0530 Editor
2022&ൽ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് http://newsmalayali.com/Most-Searched-on-Google-by-Indians-in-2022 http://newsmalayali.com/Most-Searched-on-Google-by-Indians-in-2022 2022 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരയൽ നടത്തിയ ഫലങ്ങൾ  ഗൂഗിൾ പുറത്തുവിട്ടു. ഇന്ത്യക്കാര്‍ എന്താണ് കൂടുതല്‍ ഇന്‍റര്‍നെറ്റില്‍ നോക്കുന്നത് എന്നതാണ് ഈ സെര്‍ച്ച് വിവരങ്ങളിലൂടെ ലഭ്യമാക്കുന്നത്. ഗൂഗിൾ ഇയർ ഇൻ സെർച്ച് 2022 പ്രകാരം ഇന്ത്യയില്‍ ഏറ്റവും ട്രെൻഡിംഗ് തിരയല്‍ ഐപിഎല്‍ തന്നെയാണ്. തുടർന്ന് കോവിനും ഫിഫ ലോകകപ്പും.

ഗൂഗിൾ സെർച്ചിലെ ‘What is’ വിഭാഗത്തിൽ  ‘അഗ്നീപഥ് സ്കീം എന്നത് എന്താണ്’ എന്നതാണ് ഇന്ത്യക്കാര്‍ കൂടുതലായി തിരഞ്ഞത്. ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കൾ തുടര്‍ന്ന് എന്താണ്  NATO, NFT, PFI എന്നിവയും തിരഞ്ഞു.

2022-ലെ ഗൂഗിൾ സെർച്ചിലെ ‘Near me’ എന്ന വിഭാഗത്തില്‍ ‘കോവിഡ് വാക്‌സിൻ സെന്‍റര്‍’ എന്ന താണ് ഒന്നാം സ്ഥാനത്ത്. ഒപ്പം ‘സ്വിമ്മിംഗ് പൂൾ’, ‘വാട്ടർ പാർക്ക്’, ‘സിനിമകൾ’ എന്നിവ ഏറ്റവും കൂടുതലായി തുടര്‍ന്ന് ഈ വിഭാഗത്തില്‍ സെര്‍ച്ച് ചെയ്തത്. 

അതുപോലെ ‘എങ്ങനെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം’ എന്നതാണ് ‘How to’ എന്ന വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത്. ‘എങ്ങനെ പിടിആർസി ചലാൻ ഡൗൺലോഡ് ചെയ്യാം’ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയിലെ ഗൂഗിൾ ഉപയോക്താക്കൾ ഇ-ശ്രാം കാർഡ് എങ്ങനെ നിർമ്മിക്കാം, വോട്ടർ ഐഡി ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം, ഐടിആർ ഓൺലൈനായി എങ്ങനെ ഫയൽ ചെയ്യാം, വേർഡ്‌ലെ എങ്ങനെ കളിക്കാം തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ചു.

‘സിനിമകൾ’ എന്നതിന് കീഴിൽ, ഗൂഗിൾ സെർച്ച് ഏറ്റവും കൂടുതൽ തിരഞ്ഞത് ബ്രഹ്മാസ്ത്രയാണ്. K.G.F ചാപ്റ്റർ-2, കാശ്മീർ ഫയല്‍ എന്നിവയാണ് പിന്നീട് വരുന്നത്. 2022-ൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞ നാലാമത്തെ സിനിമ RRR ആണ്, അതിന് ശേഷം കാന്താര, പുഷ്പ: ദി റൈസ്, വിക്രം എന്നിവയാണ്. ലാൽ സിംഗ് ഛദ്ദ, ദൃശ്യം 2, തോർ ലവ് ആൻഡ് തണ്ടർ എന്നിവ ഈ വർഷം മികച്ച 10 സിനിമകളില്‍ വരുന്നു.

ഇന്ത്യക്കാര്‍ കൂടുതല്‍ തിരഞ്ഞ വ്യക്തികളില്‍ സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപൂർ ശർമ്മയാണ് ഒന്നാമത്. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വങ്ങളിൽ മൂന്നാം സ്ഥാനത്തെത്തി.

2022-ൽ ഗൂഗിൾ സെർച്ചിൽ ലതാ മങ്കേഷ്‌കറിന്റെ മരണം വാര്‍ത്തകളില്‍ ഒന്നാമതായി. സിദ്ദു മൂസ് വാലയുടെ വാര്‍ത്തയിലും വൻ തിരച്ചിൽ ഇന്ത്യക്കാര്‍ നടത്തി. തുടർന്ന് റഷ്യ ഉക്രെയ്ൻ യുദ്ധമാണ് വരുന്നത്.

]]>
Thu, 08 Dec 2022 20:21:31 +0530 Editor
ഗുജറാത്ത് തെരഞ്ഞെടുപ്പ്; ആദ്യഘട്ട പോളിങ് തുടങ്ങി; വിധിയെഴുത്ത് 89 മണ്ഡലങ്ങളില്‍ http://newsmalayali.com/gujarat-assembly-elections-first-phase-polling-begins-bjp-congress-aap-to-fight-it-out-in-triangular-contest- http://newsmalayali.com/gujarat-assembly-elections-first-phase-polling-begins-bjp-congress-aap-to-fight-it-out-in-triangular-contest- ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗിന് തുടക്കമായി. വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. തെക്കന്‍ ഗുജറാത്തിലെയും കച്ഛ്-സൗരാഷ്ട്ര മേഖലയിലെയും 19 ജില്ലകളിലെ 89 മണ്ഡലങ്ങളാണ് വിധി എഴുതുന്നത്. ആദ്യഘട്ടത്തില്‍ 788 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 2.39 കോടി വോട്ടർമാരാണ് ഇന്ന് സമ്മതിദാനാവകാശം രേഖപ്പെടുത്തുക. 27 വർഷങ്ങളായി ബിജെപിയും കോൺഗ്രസും നേരിട്ടുള്ള മത്സരം മാത്രം നടന്ന ഗുജറാത്തിൽ ഇത്തവണ ആം ആദ്മി പാർട്ടി കൂടി മത്സരരംഗത്തുണ്ട്. 182 അംഗ നിയമസഭയിലെ ശേഷിക്കുന്ന 93 മണ്ഡലങ്ങളിൽ ഡിസംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്.

89 മണ്ഡലങ്ങളിലും കോൺഗ്രസും ബിജെപിയും സ്ഥാനാർഥികളെ നിർത്തിയ ആദ്യഘട്ടത്തിൽ രണ്ട് സ്ഥാനാർഥികൾ മത്സര രംഗത്ത് നിന്ന് പിന്മാറി ബിജെപിയിൽ ചേർന്നതിനാൽ ആപ്പിന് 87 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) 57ഉം ഭാരതീയ ട്രൈബൽ പാർട്ടി(ബിടിപി) 14ഉം സമാജ്‍വാദി പാർട്ടി 12ഉം സിപിഎം നാലും സിപിഐ രണ്ടും സ്ഥാനാർഥികളെ നിർത്തിയ ഒന്നാം ഘട്ടത്തിൽ ഉവൈസിയുടെ അഖിലേന്ത്യാ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീനും സാന്നിധ്യമറിയിക്കാൻ മത്സരരംഗത്തുണ്ട്.

ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗധ്വി, സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ, ആപ്പിൽ ചേർന്ന പാട്ടീദാർ ആന്ദോളൻ സമിതി (പാസ്) നേതാക്കളായ അൽപേഷ് കഥിരിയ, രാം ധമുക്, ധാർമിക് മാളവ്യ എന്നിവരെല്ലാം ഒന്നാം ഘട്ടത്തിൽ മത്സരിക്കുന്നുണ്ട്.

 

വോട്ടെടുപ്പു നടക്കുന്ന 89 മണ്ഡലങ്ങളില്‍ 48 എണ്ണം 2017ലെ തെരഞ്ഞെടുപ്പില്‍ ബിജെപി. സ്വന്തമാക്കിയതാണ്. 40 സീറ്റുകളില്‍ കോണ്‍ഗ്രസും ഒരിടത്ത് സ്വതന്ത്രനും ജയിച്ചു. ഇന്ന് ബൂത്തിലെത്തുന്ന സൗരാഷ്ട്ര മേഖലയിലെ ഫലം നിര്‍ണായകമാണ്. കഴിഞ്ഞതവണ നഷ്ടപ്പെട്ട മേധാവിത്വം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. രാജ്കോട്ട് സിരാകേന്ദ്രമായി 11 ജില്ലകളിലും കച്ചിലുമായി 54 മണ്ഡലങ്ങളാണ് ഈ മേഖലയില്‍. 2012ല്‍ ബിജെപിക്ക് 35ഉം കോണ്‍ഗ്രസിന് 16ഉം എംഎല്‍എമാര്‍ ഉണ്ടായിരുന്നു. 2017 ല്‍ 30 സീറ്റുകളുമായി കോണ്‍ഗ്രസ് മുന്നിലെത്തിയപ്പോള്‍ ബിജെപി 23ലേക്ക് താണു. പട്ടേല്‍ സമരവും കര്‍ഷകരോഷവുമായിരുന്നു കാരണം. പട്ടേലുമാര്‍ ബിജെപിയിലേക്ക് തിരിച്ചെത്തിയതും കോണ്‍ഗ്രസിന്റെ ചില ഒബിസി എംഎല്‍എമാര്‍ ഒപ്പമുള്ളതും നേട്ടമാകുമെന്ന് ബിജെപി കണക്കാക്കുന്നു.

സൂറത്ത് കേന്ദ്രമായ തെക്കന്‍ഗുജറാത്തിലെ ഏഴുജില്ലകളിലെ 35 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. ബിജെപിക്ക് പരമ്പരാഗതമായി മേധാവിത്വമുള്ള മേഖലയാണിത്. 2017-ല്‍ ബി.ജെ.പി.ക്ക് 25-ഉം കോണ്‍ഗ്രസിന് എട്ടും സഖ്യകക്ഷിയായ ബിടിപിക്ക് രണ്ടും സീറ്റുകള്‍ കിട്ടി.

14 ആദിവാസി സംവരണ മണ്ഡലങ്ങള്‍ തെക്കന്‍ ഗുജറാത്തിലുണ്ട്. കോണ്‍ഗ്രസിന്റെ ഏഴുസീറ്റുകളും ഇവിടെനിന്നായിരുന്നു. രണ്ട് സംവരണ മണ്ഡലങ്ങള്‍ ബിടിപിക്കു കിട്ടി. ഇത്തവണ ബി‍ടിപി തനിച്ചാണ് മത്സരിക്കുന്നത്.

]]>
Thu, 01 Dec 2022 17:24:48 +0530 Editor
പി.ടി. ഉഷ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റാകും; ഈ പദവിയിലെത്തുന്ന ആദ്യത്തെ വനിത http://newsmalayali.com/p-t-usha-set-to-be-first-women-president-of-the-indian-olympic-association http://newsmalayali.com/p-t-usha-set-to-be-first-women-president-of-the-indian-olympic-association രാജ്യസഭാംഗം പി.ടി. ഉഷ (P.T. Usha) ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും. പദവിയിലെത്തുന്ന ആദ്യത്തെ വനിതയാണ് ഉഷ. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത് പി.ടി. ഉഷ മാത്രമാണ്. സീനിയർ വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും ഒറ്റ പേരുകൾ മാത്രമാണുള്ളത്.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് അത്ലറ്റുകളുടെയും നാഷണൽ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരമെന്ന് കഴിഞ്ഞ ദിവസം പി.ടി. ഉഷ പറഞ്ഞിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ 10 ന് നടക്കും.
നിലവിൽ രാജ്യസഭാംഗമാണ് പി.ടി. ഉഷ. നേരത്തെ ഏഷ്യൻ അത്‌ലറ്റിക് ഫെഡറേഷന്‍റെയും ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്‍റെയും നിരീക്ഷക പദവി ഉഷ വഹിച്ചിരുന്നു.

]]>
Mon, 28 Nov 2022 17:40:48 +0530 Editor
രാജ്യ സഭാംഗം പി.ടി.ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും http://newsmalayali.com/former-olympian-pt-usha-will-contest-on-indian-olympic-association-president-election http://newsmalayali.com/former-olympian-pt-usha-will-contest-on-indian-olympic-association-president-election ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഒളിമ്പ്യന്‍ പി.ടി.ഉഷ. ഇതിനായി നാമനിര്‍ദേശ പത്രിക നല്‍കും. അത്‌ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നും പി.ടി.ഉഷ പറഞ്ഞു.

പ്രസിഡന്റ് ഉള്‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം റിട്ടേണിംഗ് ഓഫീസര്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മത്സരിക്കുന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ആരംഭിച്ചത്. ഡിസംബര്‍ 10ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നവംബര്‍ 25 മുതല്‍ 27 വരെ നേരിട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ പേര് പിന്‍വലിക്കാം. നിലവില്‍ രാജ്യസഭാംഗമാണ് പി.ടി ഉഷ.

14 വര്‍ഷം നീണ്ട കരിയറില്‍ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലുകളും സ്വന്തമാക്കിയ അത്‌ലറ്റാണ് പി ടി ഉഷ. ഏഷ്യന്‍ അത്ലറ്റിക്സ് ഫെഡറേഷന്‍റെയും ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍റെയും നിരീക്ഷക പദവി ഉഷ വഹിച്ചിരുന്നു.

പയ്യോളി എക്സ്പ്രസ്, ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡിലെ രാജ്ഞി അങ്ങനെ വിശേഷണങ്ങൾ നിരവധിയുണ്ട് പി ടി ഉഷയ്ക്ക്. 1964 ജൂൺ 27 ന് ഇവിഎം പൈതലിന്റെയും ടി വി ലക്ഷ്മിയുടെയും മകളായി ജനിച്ച പിലാവുള്ളക്കണ്ടി തെക്കേപ്പറമ്പിൽ ഉഷ ഇന്ത്യൻ കായിക ചരിത്രത്തിലെ ഇതിഹാസ താരമായി ഉയർന്നു വരികയായിരുന്നു.

]]>
Sun, 27 Nov 2022 14:45:03 +0530 Editor
മംഗളൂരു സ്ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്ലാമിക് റെസിസ്റ്റൻസ് കൗണ്‍സിലിനെതിരെ പ്രത്യേക അന്വേഷണം http://newsmalayali.com/special-probe-against-islamic-resistance-council-which-claimed-responsibility-of-mangaluru-blast http://newsmalayali.com/special-probe-against-islamic-resistance-council-which-claimed-responsibility-of-mangaluru-blast മംഗളൂരുവിലെ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്ലാമിക് റെസിസ്റ്റൻസ് കൗൺസിലിനെതിരെ (IRC) പ്രത്യേക അന്വേഷണം. കർണാടകത്തിൽ വീണ്ടും ആക്രമണം നടത്തുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് നടപടി. അന്വേഷണം വഴിതെറ്റിക്കാനാണോ ശ്രമം എന്നും പരിശോധിക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പരിപാടിയായിരുന്നു ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ആർഎസ്എസ് ബന്ധമുളള സംഘടന സംഘടിപ്പിക്കുന്ന കുട്ടികളുടെ പരിപാടി ലക്ഷ്യം വച്ചതായും ആഭ്യന്തരമന്ത്രി പറഞ്ഞു.

ഐആർസിയുടെ ലെറ്റർ ഹെഡിൽ ഇന്റലിജൻസ് ബ്യൂറോക്ക് ലഭിച്ച കത്തിന്റെയും സംഘടനയുടെയും നിജസ്ഥിതി സംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാറിന് കത്തിൽ ഭീഷണിയുണ്ട്. കത്ത് എവിടെനിന്നയച്ചുവെന്നത് സംബന്ധിച്ച് സൂചനകളില്ലെന്നും ഐആർസിയെ കുറിച്ച് മുമ്പ് കേട്ടിട്ടില്ലെന്നും പൊലീസ് പ്രതികരിച്ചു. കേസിലെ മുഖ്യപ്രതി ശിവമൊഗ്ഗ തീർത്ഥഹള്ളിയിൽ താമസിക്കുന്ന ഷാരിഖിന്റെ (29) ഫോട്ടോ ചേർത്ത കത്ത് ഇംഗ്ലീഷിലാണ് ടൈപ് ചെയ്തിട്ടുള്ളത്.

‘മംഗളൂരുവിലെ കാവി തീവ്രവാദികളുടെ കോട്ടയായ കദ്രിയിലെ ഹിന്ദുത്വ ക്ഷേത്രം ആക്രമിക്കാൻ തങ്ങളുടെ പോരാളിയായ സഹോദരൻ ശ്രമം നടത്തി’ എന്നാണ് കത്തിലെ പ്രധാന വരി. ഓപ്പറേഷൻ ലക്ഷ്യം കണ്ടില്ലെങ്കിലും അതൊരു വിജയമായാണ് കാണുന്നത്. സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ഇന്റലിജൻസ് ഏജൻസികൾ പിന്തുടരുന്ന തങ്ങളുടെ സഹോദരന് അവരെ ഒളിച്ചുകടക്കാമായിരുന്നിട്ടും ആക്രമണത്തിനുവേണ്ടി തയാറെടുപ്പുകൾ നടത്തുകയായിരുന്നു.

തങ്ങളുടെ സഹോദരന്റെ അറസ്റ്റിൽ സന്തോഷിക്കുന്ന എഡിജിപി അലോക് കുമാറിനെ പോലുള്ളവരുടെ സന്തോഷത്തിന് അൽപായുസ്സാണെന്നും അടിച്ചമർത്തലിന്റെ ഫലം വൈകാതെ നിങ്ങൾ അനുഭവിക്കുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് കദ്രിയിലെ പ്രശസ്ത മഞ്ജുനാഥ ക്ഷേത്രത്തെ ലക്ഷ്യമിട്ടതെന്ന് പറയപ്പെടുന്ന സ്ഫോടനം അരങ്ങേറിയത്. പ്രഷർ കുക്കറിൽ ഒരുക്കിയ സ്ഫോടക വസ്തുക്കളുമായി ശിവമൊഗ്ഗ തീർത്ഥഹള്ളി സ്വദേശി ഷാരിഖ് (29) ഓട്ടോയിൽ പോകവെ പ്രഷർ കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു. ഷാരിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ശരീരത്തിന്റെ 40 ശതമാനവും പൊള്ളലേറ്റ ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായതിനാൽ പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം, മംഗളൂരു സ്ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിഖ് തങ്ങിയ ആലുവയിലെ ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ വിശദപരിശോധനക്കായി സംസ്ഥാന പൊലീസിലെ തീവ്രവാദവിരുദ്ധ വിഭാഗം ശേഖരിച്ചു. സെപ്റ്റംബർ 13 മുതൽ 18 വരെയാണ് ഇയാൾ ലോഡ്ജിലുണ്ടായിരുന്നത്. പ്രേംരാജ് എന്ന പേരിലാണ് മുറിയെടുത്തത്. ഭക്ഷണം കഴിക്കാനൊഴികെ കൂടുതൽ സമയവും ഇയാൾ ലോഡ്ജിൽ തന്നെയായിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി. 17 ദിവസം വരെ മാത്രം ദൃശ്യങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന സിസിടിവി സംവിധാനമാണ് ഇവിടെയുള്ളത്.

ഈ ദിവസങ്ങളിൽ വിദേശ കോളുകളുണ്ടോയെന്നറിയാൻ വിശദ പരിശോധന വേണ്ടിവരും. തങ്ങിയ ദിനങ്ങളിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാനാകുമോയെന്ന് പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ട്. അഞ്ച് ദിവസം ഇവിടെ താമസിച്ചിരുന്നുവെന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് സ്ഥിരീകരിച്ചിരുന്നു. ശരീരവണ്ണം കുറക്കുന്നതിനുള്ള ചില വസ്തുക്കളും ഫേസ്‍വാഷും ഓൺലൈനായി ഇവിടെവെച്ച് ഷാരീഖ് വാങ്ങിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സഹായം കിട്ടിയോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

]]>
Fri, 25 Nov 2022 17:21:55 +0530 Editor
സി വി ആനന്ദബോസ് ബംഗാൾ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു http://newsmalayali.com/former-malayali-ias-officer-cv-ananda-bose-sworn-in-as-the-governor-of-west-bengal http://newsmalayali.com/former-malayali-ias-officer-cv-ananda-bose-sworn-in-as-the-governor-of-west-bengal പശ്ചിമബംഗാൾ ഗവർണറായി മലയാളിയായ സി വി ആനന്ദബോസ് സത്യപ്രതിജ്ഞ ചെയ്തു. കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ഗവർണറായിരുന്ന ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി ആയ ഒഴിവിലാണ് ആനന്ദബോസിന്റെ നിയമനം. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന സി വി ആനന്ദബോസ് 2019 ൽ ബിജെപിയിൽ ചേർന്നിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് സി വി ആനന്ദബോസ് കൊല്‍ക്കത്തയിലെത്തിയത്. 2010 മുതല്‍ 2014 വരെ ബംഗാള്‍ ഗവര്‍ണറായിരുന്ന എം കെ നാരായണനുശേഷം ഈ പദവിയിലെത്തുന്ന മലയാളിയാണ് കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ്.

ചീഫ് സെക്രട്ടറി റാങ്കിലാണ് ആനന്ദബോസ് വിരമിച്ചത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചാൻസലർ പദവികൾ വഹിച്ചിട്ടുണ്ട്. യുഎൻ പാർപ്പിട വിദഗ്ധസമിതി ചെയർമാനും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാനുമായിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയിൽ ചേർന്നത്.

]]>
Wed, 23 Nov 2022 19:47:52 +0530 Editor
മംഗളൂരു സ്ഫോടനത്തിന് മുൻപ് ട്രയൽ നടത്തി; സ്ഫോടനം നടത്തിയത് ശിവമോഗയിൽ http://newsmalayali.com/mangaluru-blast-case-accused-had-rehearsed-the-explosion-in-shivamogga http://newsmalayali.com/mangaluru-blast-case-accused-had-rehearsed-the-explosion-in-shivamogga മംഗളൂരുവിൽ ഓട്ടോയിലുണ്ടായ പ്രഷർ കുക്കർ ബോംബ് സ്ഫോടനക്കേസിൽ കൂടുതൽ കണ്ടെത്തൽ. മുഖ്യപ്രതി മുഹമ്മദ് ഷരീഖും സംഘവും നേരത്തെ സ്ഫോടനത്തിന്റെ ട്രയൽ നടത്തി. ശിവമോഗയിലെ നദീതീരത്താണ് ഷരീഖ് അടങ്ങുന്ന മൂവര്‍സംഘം ബോംബ് നിര്‍മിച്ച് ട്രയല്‍റണ്‍ നടത്തിയതെന്നാണ് റിപ്പോർട്ട്.

കോയമ്പത്തൂരിലും മംഗളൂരുവിലും ഹിന്ദു പേരുകളിലാണ് ഷാരിഖ് താമസിച്ചിരുന്നതെന്നും തിരിച്ചറിയിക്കാൻ താടി ഉപേക്ഷിച്ചെന്നും അന്വേഷണസംഘം കണ്ടെത്തി. ഭീകരസംഘടനയായ ഐ.എസില്‍ ആകൃഷ്ടനായിരുന്ന ഷരീഖിന് ഏറെനാളായി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

സ്‌ഫോടനം നടത്തിയ പ്രതി മുഹമ്മദ് ഷാരിഖിന്റെ മൈസൂരുവിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചത്. പ്രഷര്‍ കുക്കറുകള്‍, ജെലാറ്റിന്‍ സ്റ്റിക്ക്, റിലേ സര്‍ക്ക്യൂട്ട്, നിരവധി വയറുകള്‍ തുടങ്ങി അമ്പതിലധികം സാധനങ്ങള്‍ ഷാരിഖിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

 

ശനിയാഴ്ചയാണ് മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനം ഉണ്ടായ ഓട്ടോറിക്ഷയിൽ നിന്ന് കത്തിക്കരിഞ്ഞ പ്രഷർ കുക്കറും ബാറ്ററികളും കണ്ടെത്തിയിരിന്നു. അതിനിടെ, ഷരീഖ് ആലുവയില്‍ എത്തിയിരുന്നതായ വിവരം സ്ഥിരീകരിച്ചതോടെ ഇതുസംബന്ധിച്ച അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. കോയമ്പത്തൂരില്‍നിന്ന് മധുര, നാഗര്‍കോവിൽ വഴി എത്തിയ ഷരീഖ് നാലുദിവസം ആലുവയിൽ തങ്ങിയതായാണ് കണ്ടെത്തൽ.

]]>
Wed, 23 Nov 2022 19:42:57 +0530 Editor
Rozgar Mela രാജ്യത്തുടനീളം 45 കേന്ദ്രങ്ങളിലായി 71000 പേർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമനം ഉത്തരവ് നൽകും http://newsmalayali.com/pm-narendra-modi-will-issue-appointment-orders-to-71000-people-at-45-centers-across-the-country http://newsmalayali.com/pm-narendra-modi-will-issue-appointment-orders-to-71000-people-at-45-centers-across-the-country രാജ്യത്ത് 45 കേന്ദ്രങ്ങളിലായി 71000 പേർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിയമനം ഉത്തരവ് നൽകും. പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച റോസ്ഗാര്‍ മേളയുടെ ഭാഗമായാണ് നിയമന ഉത്തരവ് നല്‍കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 22നും 75,000 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയിരുന്നു.

കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും തസ്തികകളിലെ ഒഴിവുകൾ വിലയിരുത്തിയ ശേഷമാണ് ഒന്നര വര്‍ഷത്തിനകം പത്ത് ലക്ഷം പേര്‍ക്ക് ജോലി നൽകുമെന്ന പ്രഖ്യാപനം നരേന്ദ്ര മോദി നടത്തിയത്. കേന്ദ്ര സായുധ സേനാംഗങ്ങള്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍, കോണ്‍സ്റ്റബിള്‍മാര്‍, എല്‍ഡിസികള്‍, സ്റ്റെനോഗ്രാഫര്‍മാര്‍, പിഎമാര്‍, ആദായ നികുതി ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള ഒരു ചുവടുവയ്പ്പാണിതെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും യുവാക്കൾക്ക് അർത്ഥവത്തായ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിലും ഇത് ഒരു പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ള ഗുജറാത്തിലും ഹിമാചൽ പ്രദേശിലും പരിപാടിയില്ല. കൂടാതെ, പുതിയ റിക്രൂട്ട്‌മെന്റുകൾക്കായി നിയമന ഉത്തരവുകൾ വിതരണം ചെയ്യുന്ന പരിപാടി ഇന്ത്യയിലെ 45 സ്ഥലങ്ങളിൽ നടക്കും.

News Summary-PM Narendra Modi will issue appointment order to 71000 people in 45 centers in the country today. The appointment order is issued as a part of Rosgar Mela, which was started by the central government with the aim of providing employment to ten lakh people. On October 22, 75,000 people were given appointment orders.

]]>
Tue, 22 Nov 2022 17:35:33 +0530 Editor
എയർ സുവിധ റജിസ്ട്രേഷൻ ഒഴിവാക്കി; വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് ആശ്വാസം http://newsmalayali.com/air-suvidha-registration-waived-as-relief-for-those-coming-to-india-from-abroad http://newsmalayali.com/air-suvidha-registration-waived-as-relief-for-those-coming-to-india-from-abroad രാജ്യത്തേക്ക് എത്തുന്ന വി​മാ​ന യാ​ത്ര​ക്കാ​ർക്കുള്ള എയർ സുവിധ രജിസ്ട്രേഷൻ ഒഴിവാക്കി. കോവിഡ് മാനദണ്ഡ പ്രകാരമാണ് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാർ എയർ സുവിധ ഫോം പൂരിപ്പിച്ചു നൽകേണ്ടിയിരുന്നത്. കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എയർ സുവിധ രജിസ്ട്രേഷൻ ഒഴിവാക്കിയതെന്നാണ് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. എയർ സുവിധ രജിസട്രേഷൻ ഒഴിവാക്കിയത് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

എയർ സുവിധ രജിസ്ട്രേഷൻ പിൻവലിച്ചത് പ്രവാസി യാത്രക്കാർക്ക് വലിയ ആശ്വാസമായി മാറി. വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ പി.​സി.​ആ​ർ ഫ​ല​വും സു​വി​ധ​യി​ൽ ന​ൽ​ക​ണ​മെ​ന്ന​ നി​ബ​ന്ധ​ന​യു​ണ്ടാ​യി​രു​ന്നു. പലപ്പോഴും രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചാ​ലും അ​പ്രൂ​വ​ൽ ല​ഭി​ക്കാ​ത്ത​ത്​ യാ​ത്ര​ക്കാ​രെ കുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രജിസ്ട്രേഷൻ ഒഴിവാക്കിയത് ആശ്വാസകരമാകുന്നത്.

കോവിഡ് വ്യാപനം ശക്തമായതോടെയാണ് വിദേശത്തുനിന്ന് വരുന്ന യാത്രക്കാർക്കായി എയർ സുവിധ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. കേസുകൾ കുറഞ്ഞെങ്കിലും എയർ സുവിധ രജിസ്ട്രേഷൻ സർക്കാർ പിൻവലിച്ചിരുന്നില്ല. എന്നാൽ കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന വിദഗ്ദ്ധരുടെ ഉപദേശം കണക്കിലെടുത്താണ് കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ ആഴ്ച വിമാനത്തിൽ മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വ്യക്തമാക്കിയിരുന്നു. എന്നാൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും താ​പ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ ഉണ്ടായിരുന്നു. രോ​ഗ​ല​ക്ഷ​ണം ക​ണ്ടാ​ൽ ഉ​ട​നെ മാ​റ്റി​നി​ർ​ത്തി വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തും. യാ​ത്ര​ക്കാ​ർ ആ​രോ​ഗ്യ​സ്ഥി​തി സ്വ​യം പ​രി​ശോ​ധി​ക്ക​ണം. ​രോ​ഗ സം​ശ​യ​മു​ണ്ടെ​ങ്കി​ൽ തൊ​ട്ട​ടു​ത്ത ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലോ ദേ​ശീ​യ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റാ​യ 1075ലോ ​സം​സ്ഥാ​ന ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റി​ലോ അ​റി​യി​ക്ക​ണമെന്നും വ്യോമയാനമന്ത്രാലയത്തിന്‍റെ മാർഗനിർദേശത്തിൽ പറഞ്ഞിരുന്നു.

]]>
Tue, 22 Nov 2022 17:33:58 +0530 Editor
ആറു ലക്ഷം രൂപയിൽ ഒരുങ്ങിയ ഒരു മുറിയില്‍ രണ്ടു ടോയ്‌ലെറ്റ്‌; കരാറുകാരനെതിരെ നാട്ടുകാർ http://newsmalayali.com/two-toilets-being-set-up-in-one-room-in-gudalur http://newsmalayali.com/two-toilets-being-set-up-in-one-room-in-gudalur സ്വച്ഛ് ഭാരത് പദ്ധതിയിലുൾപ്പെടുത്തി ആറു ലക്ഷം രൂപ ചെലവിട്ട് ഒരു മുറിയിൽ രണ്ടു ടോയ്‌ലെറ്റ്‌ നിർമ്മിച്ച് അബദ്ധം പറ്റിയിരിക്കുകയാണ് നെല്ലിയാളം നഗരസഭയ്ക്ക്. നിരവധി ആളുകളെത്തുന്ന ടൗണിൽ പൊതുശൗചാലയം ആവശ്യപ്പെട്ട് നാട്ടുകാർ നൽ‌കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ശൗചാലയം നിർമ്മിച്ചത്.

എന്നാൽ ശൗചാലയം നിര്‍‌മ്മിച്ച് കഴിഞ്ഞപ്പോൾ ഒരു ടോയ്‌ലെറ്റിൽ രണ്ടു പേർക്ക് കയറാവുന്ന രീതിയില്‍ നിർമ്മിച്ചു കഴിഞ്ഞു. രണ്ടു ടോയ്‌ലെറ്റുകൾക്കിടയിൽ വാതിലുകൾക്ക് പകരം ഒരു ഭിത്തി മാത്രമാണ് നിര്‍മ്മിച്ചത്. ടോയ്‌ലെറ്റിന്‌റെ ചിത്രം സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ ഒരേ മുറിയിൽ രണ്ടു ടോയ്‌ലെറ്റുകൾ സജ്ജീകരിച്ച കരാറുകാരനെതിരെ നാട്ടുകാർ രംഗത്തെത്തി. ടോയ്‌ലെറ്റ്‌ നിർമ്മിച്ച കരാറുകാരനും അതിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.

]]>
Sat, 19 Nov 2022 17:27:58 +0530 Editor
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സി.വി ആനന്ദബോസ് പശ്ചിമബംഗാള്‍ ഗവര്‍ണർ http://newsmalayali.com/former-ias-officer-cv-ananda-bose-appointed-as-bengal-governor http://newsmalayali.com/former-ias-officer-cv-ananda-bose-appointed-as-bengal-governor മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സി.വി ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു. ജഗ്ധീപ് ധൻകർ ഉപരാഷ്ട്രപതിയായതിന്റെ ഒഴിവിലാണ് നിയമനം. മണിപ്പൂർ ഗവർണർ എൽ.ഗണേശനാണ് നിലവിൽ ബംഗാൾ ഗവർണറുടെ അധികച്ചുമതല. ആനന്ദബോസിനെ മുഴുവൻസമയ ഗവർണറായി നിയമിക്കുന്നതായി രാഷ്ട്രപതിഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.  2019 ലാണ് അന്നത്തെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്ന് ആനന്ദബോസ് ബിജെപി അംഗത്വം സ്വീകരിച്ചത്.

കാബിനറ്റ് റാങ്കോടെ മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവായിരുന്നു. മസൂറിയിലെ ഐഎഎസ് അക്കാദമിയിൽ ഫെലോ, കോർപറേറ്റ് ഉപദേഷ്ടാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചാൻസലർ പദവികൾ വഹിച്ചിട്ടുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാനുമായിരുന്നു. കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ് യുഎൻ പാർപ്പിട വിദഗ്ധൻ കൂടിയാണ്. ചീഫ് സെക്രട്ടറി റാങ്കിലാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്.

]]>
Fri, 18 Nov 2022 15:53:21 +0530 Editor
ഓർഡർ ചെയ്ത ഭക്ഷണം നൽകാത്തതിന് സൊമാറ്റോ 8362 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ http://newsmalayali.com/consumer-commission-directs-zomato-to-pay-compensation-of-rs-8362-for-non-delivery-of-ordered-food http://newsmalayali.com/consumer-commission-directs-zomato-to-pay-compensation-of-rs-8362-for-non-delivery-of-ordered-food 362 രൂപയുടെ ഭക്ഷണം ഓർഡർ ചെയ്ത നിയമ വിദ്യാർഥിക്ക് അത് ലഭ്യമാക്കാത്തതിനെ തുടർന്ന് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയ്ക്കും റെസ്റ്റോറന്റ് ഉടമയ്ക്കും ചേർത്ത് 8362 രൂപ പിഴ ഈടാക്കി. കൊല്ലം ജില്ലാ ഉപഭോക്തൃ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പിഴ വിധിച്ചത്. ഭക്ഷണം ഡെലിവറി ചെയ്യാതിരിക്കുകയും പണം തിരിച്ചു നൽകാതിരിക്കുകയും ചെയ്തതോടെയാണ് ഡൽഹി സർവകലാശാലയിലെ നിയമവിദ്യാർഥിയായ അരുൺ ജി കൃഷ്ണൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ഉപഭോക്താവിന്റെ മാനസിക സംഘർഷത്തിന് നഷ്ടപരിഹാരമായി 5000 രൂപയും നടപടിച്ചെലവായി 3000 രൂപയും കമ്മീഷൻ വിധിച്ചു.

ഉത്തരവിന്റെ തീയതി മുതൽ 45 ദിവസത്തിനകം സൊമാറ്റോയും റസ്റ്റോറന്റ് ഉടമയും നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഇല്ലെങ്കിൽ പരാതിക്കാരന് 12% പലിശ നിരക്കിൽ തുക ഈടാക്കാൻ അർഹതയുണ്ടാകുമെന്നും കമ്മീഷൻ ഉത്തരവിട്ടു.

പ്രസിഡൻറ് ഇ എം മുഹമ്മദ് ഇബ്രാഹിം, അംഗങ്ങളായ എസ് സന്ധ്യ റാണി, സ്റ്റാൻലി ഹാരോൾഡ് എന്നിവരുൾപ്പെട്ട കമ്മീഷനാണ് പലിശയും മാനസിക പീഡനത്തിനുള്ള നഷ്ടപരിഹാരവും കൂടാതെ 362 രൂപ റീഫണ്ട് ചെയ്യാൻ ഉപഭോക്താവിന് അർഹതയുണ്ടെന്ന് കണ്ടെത്തിയത്.

ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 12 പ്രകാരമാണ് ഡൽഹി യൂണിവേഴ്‌സിറ്റി ഓഫ് ലോ ഫാക്കൽറ്റിയിലെ അവസാന വർഷ നിയമ വിദ്യാർത്ഥിയായ അരുൺ ജി കൃഷ്ണൻ കേസ് ഫയൽ ചെയ്തത്.

2019-ൽ, വിദ്യാർത്ഥി ഒരു റെസ്റ്റോറന്റിൽ നിന്ന് സൊമാറ്റോ വഴി രണ്ട് ഓർഡറുകൾ നൽകി. എന്നാൽ അതേ ദിവസവും പിന്നീടും സൊമാറ്റോയുടെ പ്രതിനിധിയോടും റെസ്റ്റോറന്‍റ് അധികൃതരോടും ഒന്നിലധികം തവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തിന് ഭക്ഷണ സാധനങ്ങൾ എത്തിക്കുകയോ ഓർഡറിനുവേണ്ടി അടച്ച തുക തിരികെ നൽകുകയോ ചെയ്തില്ല.

താൻ ഡൽഹിയിൽ താമസിച്ചപ്പോഴും കമ്പനിയിൽ നിന്ന് സമാനമായ സംഭവങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥി കമ്മീഷന് മുമ്പാകെ ആരോപിച്ചു.

ഉൽപ്പന്നം വിതരണം ചെയ്യാത്തതിന്, സൂചിപ്പിച്ച മേൽവിലാസത്തിൽ ഭക്ഷണം എത്തിക്കാൻ കഴിയാത്തതിനാൽ മേൽവിലാസത്തിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി അവർക്ക് ഭക്ഷണം വിതരണം ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് സൊമാറ്റോ തന്നോട് കാരണം പറഞ്ഞതെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചു.

സൊമാറ്റോയ്ക്ക് തന്റെ ഓർഡറുകളിൽ ഡെലിവറി ചാർജ് ചേർക്കാൻ കഴിയാത്തതിനാൽ, തെറ്റായ പരസ്പരവിരുദ്ധമായ വിശദീകരണങ്ങൾ നൽകി അവർ ഓർഡർ റദ്ദാക്കിയതായി അദ്ദേഹം ആരോപിച്ചു.

കൂടാതെ, സൊമാറ്റോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെയും മറ്റ് ഭക്ഷ്യ വിതരണ സേവന ദാതാക്കളുടെയും ഇത്തരം അന്യായവും നിയന്ത്രണപരവും വഞ്ചനാപരവുമായ വ്യാപാര സമ്പ്രദായങ്ങളെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും അവർ ഇത്തരത്തിലുള്ള നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും റെസ്റ്റോറന്റിന്റെ മാനേജർ തന്നോട് ടെലിഫോണിൽ സമ്മതിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

എല്ലാ എതിർകക്ഷികൾക്കും നോട്ടീസ് നൽകിയെങ്കിലും അവരാരും കമ്മീഷനു മുന്നിൽ ഹാജരായില്ല. തൽഫലമായി, കമ്മീഷൻ അവരുടെ അസാന്നിധ്യത്തിൽ പിഴശിക്ഷ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

]]>
Thu, 17 Nov 2022 15:41:13 +0530 Editor
ശസ്ത്രക്രിയക്ക് പിന്നാലെ വനിതാ ഫുട്‌ബോള്‍ താരത്തിന്റെ മരണം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ് http://newsmalayali.com/tamil-nadu-government-to-take-legal-action-on-18-year-old-woman-football-player-died-after-surgery http://newsmalayali.com/tamil-nadu-government-to-take-legal-action-on-18-year-old-woman-football-player-died-after-surgery  സര്‍ക്കാര്‍ ആശുപത്രിയിലെ ശസ്ത്രക്രിയക്ക് ശേഷം വലതുകാൽ മുറിച്ചുമാറ്റിയ 18 വയസുകാരിയായ ഫുട്ബോൾ താരം മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യന്‍ അറിയിച്ചു. രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

സംസ്ഥാന ഫുട്ബോൾ ടീം അംഗവും ക്യൂൻസ് മേരി കോളജ് വിദ്യാർത്ഥിനിയുമായ പ്രിയ (17) മരിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമായതിനെത്തുടർന്നാണ് കർശന നടപടിയുണ്ടായത്. കാലിലെ വേദനയെത്തുടർന്നാണ് പ്രിയ ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയിൽ ലി‌ഗമെന്റിന് തകരാർ കണ്ടെത്തി. ഈ മാസം ഏഴിന് പെരിയാർ നഗറിലെ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ബാൻഡേജ് ഇട്ടു. എന്നാൽ ബാൻഡേജിൽ നിന്നുള്ള സമ്മർദത്തെ തുടർന്നു കാലിലേക്കുള്ള രക്തപ്രവാഹം നിലച്ചതോടെ ആരോഗ്യനില വഷളായി. പിറ്റേന്ന് രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ കാൽ മുറിച്ചുമാറ്റിയെങ്കിലും വൃക്കകളുടെ പ്രവർത്തനം തകരാറിലായി അന്ത്യം സംഭവിക്കുകയായിരുന്നു.

ഫുട്‌ബോള്‍ താരമായിരുന്ന പ്രിയ ശസ്ത്രക്രിയക്ക് ശേഷം അബോധാവസ്ഥയിലായി. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. കാലുകള്‍ക്ക് വേദനയുണ്ടായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നെങ്കിലും ഡോക്ടര്‍മാര്‍ അത് കാര്യമായി എടുത്തിരുന്നില്ലെന്ന് പ്രിയയുടെ സഹോദരന്‍ പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രതിഷേധവുമായി രംഗത്തെത്തി.

ഇതിനിടെ, മരണത്തിന് തലേന്ന് പ്രിയ വാട്ട്‌സാപ്പിലിട്ട സ്റ്റാറ്റസ് ഇന്റർനെറ്റിൽ വൈറലാവുകയാണ്. ഉടൻ സുഖം പ്രാപിക്കുമെന്നും പ്രിയപ്പെട്ടവർ വിഷമിക്കേണ്ടെന്നും മാസായി തിരിച്ചുവരുമെന്നും പ്രിയ കുറിച്ചിരുന്നു. എന്റെ കളി എന്നെ വിട്ടു പോകില്ല. ഞാൻ വരുന്നത് വരെ നിങ്ങൾ കാത്തിരിക്കൂ എന്ന് ആത്മവിശ്വാസത്തോടെയാണ് പ്രിയ കുറിപ്പ് പോസ്റ്റ് ചെയ്തത്.

]]>
Wed, 16 Nov 2022 15:27:06 +0530 Editor
Gujarat Elections | ഗുജറാത്തിൽ 25 റാലികൾ നയിക്കാൻ മോദി; 100ലധികം സീറ്റ് നേടാൻ ബിജെപി http://newsmalayali.com/pm-narendra-modi-to-lead-campaign-for-gujarat-elections http://newsmalayali.com/pm-narendra-modi-to-lead-campaign-for-gujarat-elections ഗുജറാത്തിൽ (Gujarat) വീണ്ടും അധികാരം നിലനിർത്താൻ ഒരുങ്ങുകയാണ് ബിജെപി. സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയും നിലവിൽ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി (Narendra Modi) തന്നെയാണ് ബിജെപിയുടെ പ്രധാന പ്രചാരകൻ. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൻെറ ഭാഗമായി 25 റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കാൻ പോകുന്നത്. 150 നിയമസഭാ സീറ്റുകളിലേക്കാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. പ്രധാനമന്ത്രിയുടെ ജൻമനാട്ടിൽ തകർപ്പൻ വിജയം തന്നെയാണ് അധികാരത്തിലിരിക്കുന്ന പാർട്ടിയായ ബിജെപി ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ഏതെല്ലാം ദിവസങ്ങളിലാണ് റാലി നടത്തുകയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്ന് പാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിച്ച സൂചനകളിൽ നിന്ന് വക്തമാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രചാരണങ്ങൾ സംസ്ഥാനത്ത് അടുത്തയാഴ്ച തന്നെ ആരംഭിക്കുമെന്നാണ്  റിപ്പോർട്ട്.

“പ്രധാനമന്ത്രിയുടെ പരിപാടികളുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നവംബർ 12നായിരിക്കും അറിയാൻ സാധിക്കുക. നവംബർ 17നുള്ളിൽ ആദ്യത്തെ റാലിക്ക് അനുമതി നൽകണമെന്നാണ് ഞങ്ങൾ ഇപ്പോൾ ആവശ്യപ്പെട്ടിട്ടുള്ളത്,” ഗുജറാത്തിലെ ബിജെപി വൃത്തങ്ങൾ അറിയിച്ചു.

Also read: ജി20 ലോ​ഗോയിൽ താമര: രാഷ്ട്രീയമെന്ന് കോൺ​ഗ്രസ്; രാജീവ് എന്നാൽ താമരയെന്ന് ബിജെപി

രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോവുന്നത്. ഒന്നാം ഘട്ടത്തിൽ ഡിസംബർ ഒന്നിനും രണ്ടാം ഘട്ടത്തിൽ ഡിസംബർ 5നുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 8നായിരിക്കും വോട്ടെണ്ണൽ നടക്കുക. തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു ഉത്തരേന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലും ഡിസംബർ 8ന് തന്നെയാണ് ഫലം അറിയുക.



നരേന്ദ്ര മോദിക്ക് പുറമെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപിയുടെ താര പ്രചാരകനായി ഗുജറാത്തിൽ പര്യടനം നടത്തും. തുടർച്ചയായി ഏഴാം തവണയും സംസ്ഥാനത്ത് അധികാരം പിടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഏകോപിപ്പിക്കുന്നത്.



മുതിർന്ന നേതാക്കളും കേന്ദ്ര മന്ത്രിമാരുമായ രാജ് നാഥ് സിങ്, സ്മൃതി ഇറാനി, അർജുൻ മുണ്ട, ഗജേന്ദ്ര സിങ് ഷെഖാവത്ത് എന്നിവരും ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ സംസ്ഥാനത്തുടനീളം റോഡ് ഷോകളും നടത്തും.

സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ കേന്ദ്ര മന്ത്രിമാരും ഒപ്പമുണ്ടാവും. ഓരോ മേഖലയിലും വ്യത്യസ്ത മന്ത്രിമാർക്കാണ് ചുമതല നൽകിയിരിക്കുന്നത്. 2017ലെ തെരഞ്ഞെടുപ്പിൽ 99 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. രണ്ട് ദശാബ്ദത്തിനിടയിൽ ബിജെപിയുടെ ഏറ്റവും മോശം പ്രകടനമായിരുന്നു അത്. ഇത്തവണ 100ൽ കൂടുതൽ സീറ്റുകളുമായി മികച്ച വിജയം നേടാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സ്വന്തം സംസ്ഥാനമായതിനാൽ തന്നെ ബിജെപിക്ക് ഗുജറാത്ത് തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടം കൂടിയാണ്. 127 സീറ്റുകളാണ് ഇവിടെ ബിജെപിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും കൂടിയ സീറ്റ്. 

]]>
Sat, 12 Nov 2022 17:03:38 +0530 Editor
തുടര്‍ഭരണം ലക്ഷ്യമിട്ട് BJP; അധികാരത്തിൽ തിരിച്ചെത്താന്‍ കോണ്‍ഗ്രസ്; ഹിമാചൽ പ്രദേശിൽ ഇന്ന് വോട്ടെടുപ്പ് http://newsmalayali.com/himachal-pradesh-election-2022-voting-single-phase-polling-on-68-seats-today http://newsmalayali.com/himachal-pradesh-election-2022-voting-single-phase-polling-on-68-seats-today ഹിമാചൽ പ്രദേശ് നിയമസഭാ തെരെഞ്ഞടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ് 68 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 56 ലക്ഷത്തോളം വോട്ട‌ർമാരാണ് സംസ്ഥാനത്തുള്ളത്. ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഭരണത്തുടർച്ച ബിജെപി പ്രതീക്ഷിക്കുമ്പോൾ, ഭരണ വിരുദ്ധ വികാരവും ബിജെപിക്കെതിരായ വിമത സാന്നിധ്യവും ഗുണകരമാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. 68 നിയമസഭാ മണ്ഡലങ്ങളിൽ 15 എണ്ണത്തിലും ശക്തമായ പോരാട്ടമാണ് നടക്കുന്നത്.

1982 മുതല്‍ ഇന്ന് വരെ ഭരണത്തിലിരിക്കുന്ന പാര്‍ട്ടി അധികാരത്തില്‍ തിരിച്ച് വന്ന ചരിത്രം ഹിമാചല്‍ പ്രദേശില്‍ ഇല്ല. ഈ ചരിത്രം തിരുത്തി, ഭരണവിരുദ്ധ വികാരം മറികടന്ന് അധികാരം നിലനിര്‍ത്താനുളള ശക്തമായ പ്രചാരണമാണ് സംസ്ഥാനത്ത് ബിജെപി ഇക്കുറി അഴിച്ച് വിട്ടത്.ഏക വ്യക്തി നിയമം കൂടി ഉയർത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം. അഭിപ്രായ സർവേകളിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രവചനം.

 

ഭരണം പിടിക്കാൻ അനുകൂലമായ അന്തരീക്ഷമെന്നാണ് കോൺഗ്രസ്‌ കണക്ക് കൂട്ടൽ പുതിയ അധ്യക്ഷനു ശേഷവും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെയും നടക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ കോൺഗ്രസിന് വിജയം അനിവാര്യമാണ്. ഗുജറാത്ത് ഫലത്തിനൊപ്പം ഡിസംബര്‍ 8ന് ആണ് ഹിമാചലിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക.

]]>
Sat, 12 Nov 2022 16:55:55 +0530 Editor
ഡൽഹിയിലെ ട്രാവൻകൂർ ഹൗസ് വിൽപന: ഇടപാടുമായി ബന്ധമില്ലെന്ന് കവടിയാ‍ർ കൊട്ടാരം; കേന്ദ്രത്തിന് കത്ത് http://newsmalayali.com/travancore-house-sale-deal-in-new-delhi-kowdiar-palace-says-no-connection-with-the-deal http://newsmalayali.com/travancore-house-sale-deal-in-new-delhi-kowdiar-palace-says-no-connection-with-the-deal ന്യൂഡൽ​​ഹിയിലെ ട്രാവൻകൂർ ഹൗസ് വിൽക്കാൻ തിരുവിതാംകൂർ രാജകുടുംബത്തിൽപെട്ട ചിലർ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുമായി കരാർ ഒപ്പുവെച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നൂറു കോടിയിലേറെ രൂപ വിലമതിക്കുന്ന വസ്തു നിലവിൽ കേരളസർക്കാരിന്റെ നിയന്ത്രണത്തിലാണ്.

ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ പൈതൃക സ്മാരകമായി വിശേഷിപ്പിച്ച കെട്ടിടമാണ് ട്രാവൻകൂർ ഹൗസ്. തിരുവിതാംകൂർ മഹാരാജാവിന്റെ ഡൽ​ഹിയിലെ മുൻ വസതി കൂടിയാണിത്. തിരുവിതാംകൂർ മഹാറാണിയുടെ അവകാശികളെന്ന് അവകാശപ്പെടുന്ന രാജകുടുംബാംഗങ്ങൾ ചെന്നൈ ആസ്ഥാനമായുള്ള ഒരു റിയൽ എസ്റ്റേറ്റ് ആൻഡ് ബിൽഡേഴ്‌സ് സ്ഥാപനവുമായി ട്രാവൻകൂർ ഹൗസും കൊട്ടാരത്തിലെ സ്വത്തുക്കളും 8.195 ഏക്കർ സ്ഥലവും വിൽക്കാനുള്ള കരാറിൽ ഒപ്പിട്ടതായാണ് റിപ്പോർട്ടുകൾ. 250 കോടി വിലവരുന്ന ബെംഗളൂരുവിലെ വസ്തു വിൽക്കാൻ ഇവർ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Also Read- കളക്ടർ അഭ്യർത്ഥിച്ചു; അല്ലു അർജുൻ ആലപ്പുഴയിലെ വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്തു

എന്നാൽ ഈ ഇടപാടുമായി തങ്ങൾക്ക് ബന്ധമില്ലെന്നും ഈ സ്വത്ത് വിൽക്കാൻ ആർക്കും അവകാശമില്ലെന്നും തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരം പ്രതികരിച്ചു. തിരുവിതാംകൂർ രാജകുടുംബത്തിന്റെ തലവൻ താമസിക്കുന്നത് ഇവിടെയാണ്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ ശാഖയായ പഴയ റീജന്റ് രാജ്ഞിയുടെ കുടുംബാം​ഗങ്ങളാണ് കരാർ ഒപ്പിട്ടതെന്നും ആ വസ്തുവിന്മേൽ അവർക്ക് അവകാശം ഉണ്ടെന്ന് ആരെയെങ്കിലും തെറ്റിദ്ധരിപ്പിച്ചിരിക്കാമെന്നും കവടിയാർ കൊട്ടാരത്തിലെ രാജകുടുംബാംഗം പറഞ്ഞു. ഡൽഹിയിലെ കസ്തൂർബാഗാന്ധി മാർഗിലെ 8.195 ഏക്കർ ഭൂമിയുടെയും തിരുവിതാംകൂർ ഹൗസിന്റെയും നിലവിലെ ഉടമസ്ഥാവകാശ രേഖ ആവശ്യപ്പെട്ട് കവടിയാർ കൊട്ടാരം കേന്ദ്ര സർക്കാരിന് കത്തെഴുതിയിട്ടുണ്ട്. വസ്തു വിൽക്കാൻ ആർക്കും അവകാശമില്ലെന്നും ഈ രണ്ട് സ്വത്തുക്കളും നിലവിൽ കേരള സർക്കാരിന്റെ നിയന്ത്രണത്തിലാണെന്നും രാജകുടുംബാം​ഗം പറഞ്ഞു.

 

അതേസമയം, ട്രാവൻകൂർ ഹൗസ് സ്ഥിതി ചെയ്യുന്ന 8.195 ഏക്കർ ഭൂമിയുടെ കാര്യത്തിൽ കേരള സർക്കാരിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ബംഗളൂരു ആസ്ഥാനമായുള്ള രാജകുടുംബാം​ഗങ്ങളും റിയൽ എസ്റ്റേറ്റ് സ്ഥാപനവും ഒപ്പിട്ട കരാറിൽ പറയുന്നുണ്ട്. രാജകുടുംബവുമായി ബന്ധമുണ്ടെന്നു പറയുന്ന പതിനേഴു പേർ ചേർന്നാണ് കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.

ന്യൂഡൽഹിയിലെ ട്രാവൻകൂർ ഹൗസ് സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ വരുന്നതാണെന്ന് കേരള സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചില നിയമപരമായ പ്രശ്നങ്ങളും രേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടെന്നും ഇവർ സമ്മതിച്ചു. 2019-ൽ, അത്യാധുനിക സൗകര്യങ്ങളുള്ള ഒരു സാംസ്കാരിക കേന്ദ്രമായി ഈ സ്ഥലം നവീകരിക്കാൻ സംസ്ഥാന സർക്കാർ ശ്രമങ്ങൾ നടത്തുമ്പോഴാണ് രാജകുടുംബം അവകാശവാദമുന്നയിച്ച് എത്തിയതെന്നും അവർ പറഞ്ഞു.

ട്രാവൻകൂർ ഹൗസ് വിൽക്കാൻ തിരുവിതാംകൂർ രാജകുടുംബത്തിലെ ചിലർ ഒരുങ്ങുന്നുവെന്ന വാർത്ത ദേശീയമാധ്യമങ്ങളിലുൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. 1930 ലാണ് ട്രാവൻകൂർ ഹൗസ് പണികഴിപ്പിച്ചത്. ട്രാവൻകൂർ ഹൗസിനുമേൽ കേരള സർക്കാരിന് കൈവശാവകാശം മാത്രമേയുള്ളൂ എന്നാണ് കവടിയാർ കൊട്ടാരം പറയുന്നത്.

]]>
Fri, 11 Nov 2022 18:39:02 +0530 Editor
കളക്ടർ അഭ്യർത്ഥിച്ചു; അല്ലു അർജുൻ ആലപ്പുഴയിലെ വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്തു http://newsmalayali.com/on-the-request-of-alappuzha-collector-vr-krishna-teja-actor-allu-arjun-took-over-the-student-s-education-expenses http://newsmalayali.com/on-the-request-of-alappuzha-collector-vr-krishna-teja-actor-allu-arjun-took-over-the-student-s-education-expenses പ്ലസ്ടുവിന് ശേഷം തുടർപഠനത്തിന് വഴിയില്ലാതെ ബുദ്ധമുട്ടിയ വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് തെന്നിന്ത്യൻ താരം അല്ലു അർജുൻ. ആലപ്പുഴ കലക്ടർ വിആർ കൃഷ്ണ തേജയുടെ അഭ്യർഥനയിലാണ് അല്ലു അര്‍ജുൻ വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുക്കാൻ തയ്യാറായത്. ആലപ്പുഴ സ്വദേശിയായ വിദ്യാർഥിനിയുടെ നഴ്സിങ് പഠന ആഗ്രഹം 'വീ ആർ ഫോർ' ആലപ്പി പദ്ധതിയുടെ ഭാഗമായാണ് അല്ലു അർജുൻ ഏറ്റെടുത്തത്.

പ്ലസ്ടു 92% മാർക്കോടെ വിജയിച്ചു. എന്നിട്ടും തുടർപഠനത്തിന് വഴിയില്ലത്ത വിദ്യാർഥിനി സഹായനമഭ്യർഥിച്ച് മാതാവിനും സഹോദരനുമൊപ്പം കലക്ടറെ കണാനെത്തിയിരുന്നു. നഴ്സ് ആകണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട സമയം അവസാനിച്ചിരുന്നു. തുടർന്ന് മാനേജ്മെന്റ് സീറ്റിൽ‌ തുടർ പഠനം നടത്താനുള്ള ശ്രമത്തിലായിരുന്നു വിദ്യാർഥിനി.

കറ്റാനം സെന്റ് തോമസ് നഴ്സിങ് കോളജിൽ സീറ്റ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പഠനച്ചെലവിന് മാർഗമില്ലാത്തതിനാൽ സഹായം തേടിയാണ് വിദ്യാർഥിനിയും കുടുംബവും കലക്ടറെ സമീപിച്ചത്. തുടർന്നാണ് സഹായം അഭ്യർഥിച്ച കലക്ടർ നടൻ അല്ലു അർജുനെ ബന്ധപ്പെടുന്നത്.

വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുക്കാമെന്ന് വാക്കു നൽകിയ അല്ലു അര്‍ജുൻ നാല് വർഷത്തെ ഹോസ്റ്റൽ ഫീസ് അടക്കമുള്ള എല്ലാ ചെലവും വഹിക്കാമെന്ന് അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കലക്ടർ എത്തിയാണ് കുട്ടിയെ കോളജിൽ ചേർത്തത്. കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് കുട്ടിയുടെ പിതാവ് മരിച്ചിരുന്നു.



പ്രളയത്തിനു ശേഷം കുട്ടനാടിനെ സഹായിക്കാൻ അന്ന് സബ് കളക്ടറായിരുന്ന വി ആർകൃഷ്ണ തേജ തുടങ്ങിയ പദ്ധതിയാണ് 'ഐ ആം ഫോർ ആലപ്പി'. പദ്ധതിയുടെ ഭാഗമായി വീടുകളും ബോട്ടുകളും അടക്കം രാജ്യത്തിന്റെ പലയിടത്തും സഹായമെത്തി. കുട്ടനാട്ടിലെ 10 അങ്കണവാടികൾ അല്ലു അർജുൻ ഏറ്റെടുത്തിരുന്നു. കോവിഡിൽ മതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.

]]>
Fri, 11 Nov 2022 18:29:03 +0530 Editor
'ഗവർണർ സർവകലാശാലകളിൽ നിയമിച്ച ആർഎസ്എസുകാരുടെ പട്ടിക CPM പുറത്തു വിടണം'; കേന്ദ്രമന്ത്രി വി.മുരളീധരൻ http://newsmalayali.com/v-muraleedharan-wants-cpm-to-release-list-of-rss-workers-appointed-by-governor-arif-muhammad-khan-in-universities-in-kerala http://newsmalayali.com/v-muraleedharan-wants-cpm-to-release-list-of-rss-workers-appointed-by-governor-arif-muhammad-khan-in-universities-in-kerala കേരളത്തിലെ സര്‍വകലാശാലകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ച ആര്‍എസ്എസുകാരുടെ പട്ടിക സിപിഎം പുറത്തുവിടണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിലെ ഏത് സർവകലാശാലയിൽ ഏത് ആർഎസ്എസുകാരനെയാണ് യോഗ്യതയില്ലാതെ ആരിഫ് മുഹമ്മദ് ഖാന്റെ ശുപാർശ പ്രകാരമോ അല്ലാതെയോ നിയമിച്ചിട്ടുള്ളത് എന്ന് അദ്ദേഹം ചോദിച്ചു.

കേരളത്തിലെ സർവകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്കരിക്കാനുള്ള സിപിഎം സർക്കാരിന്റെ ശ്രമത്തെ തടയുകയാണ് ഗവർണർ ചെയ്തതെന്ന് മുരളീധരൻ പറഞ്ഞു. കേരളത്തിലെ സർക്കാർ പറയുന്നത് സർവകലാശാലകളെ ആർഎസ്എസ് വത്കരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിച്ചെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നത് എന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

"കേരളത്തിലെ ഏത് സർവകലാശാലയിൽ ഏത് ആർഎസ്എസുകാരനെയാണ് ആരിഫ് മുഹമ്മദ് ഖാൻ്റെ ശുപാർശ പ്രകാരമോ അല്ലാതെയോ നിയമിച്ചിട്ടുള്ളത്? അങ്ങനെ ഒരു പേരുണ്ടെങ്കിൽ ആ പേര് പുറത്തുവിടണമെന്ന് സിപിഎം നേതാക്കന്മാരെയും മന്ത്രിമാരെയും വെല്ലുവിളിക്കുകയാണ്" മുരളീധരൻ പറഞ്ഞു.

]]>
Fri, 11 Nov 2022 18:15:22 +0530 Editor
അടിച്ചുപൂസായ ആനക്കൂട്ടം ഉറങ്ങിയത് മണിക്കൂറുകളോളം; കുടിച്ചത് സമീപവാസികൾ കാട്ടിനുള്ളിൽ തയാറാക്കിവെച്ച കോട http://newsmalayali.com/wild-elephants-sleep-for-hours-in-odisha-forest-after-taking-hooch http://newsmalayali.com/wild-elephants-sleep-for-hours-in-odisha-forest-after-taking-hooch ദിവസങ്ങൾക്ക് മുൻപ് കാട്ടിനുള്ളിൽ വലിയ കുടങ്ങളിൽ തയാറാക്കി വെച്ച നാടൻ കോട എടുക്കാൻ പോയതായിരുന്നു ഗ്രാമവാസികൾ. അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച കോട കുടിച്ച് കാട്ടാനക്കൂട്ടം അടിച്ചുപൂസായി ഉറങ്ങുന്നതും. ഒഡീഷയിലാണ് സംഭവം. മഹുവ പൂക്കൾ വെള്ളത്തിലിട്ട് വെച്ച് പുളിപ്പിച്ചെടുത്ത് തയാറാക്കുന്ന നാടൻ മദ്യമാണ് ആനകൾ കുടിച്ചുതീർ‌ത്തത്.

കിയോഞ്ചർ ജില്ലയിലെ ശിലിപദ കശുമാവിൻ കാടിന് സമീപം താമസിക്കുന്ന ഗ്രാമവാസികളാണ് കാട്ടിനുള്ളിൽ കോട ഇട്ടുവെച്ചിരുന്നത്. ഇതെടുക്കാൻ പോയപ്പോഴാണ് 24 ആനകൾ മദ്യലഹരിയിൽ ഉറങ്ങുന്നത് കണ്ടത്. മഹുവ പൂക്കൾ വെള്ളത്തിലിട്ട് വലിയ കുടങ്ങളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ''ഞങ്ങൾ രാവിലെ മഹുവ തയാറാക്കാൻ രാവിലെ ആറുമണിക്കാണ് കാട്ടിലേക്ക് പോയത്. അവിടെ എത്തിയപ്പോൾ കുടങ്ങൾ എല്ലാം തകർന്നുകിടക്കുന്നതാണ് കണ്ടത്. പുളിപ്പിക്കാൻ ഒഴിച്ചുവെച്ചിരുന്ന കോട കാണാനില്ലായിരുന്നു. അടുത്ത് തന്നെ കാട്ടാനക്കൂട്ടം കിടന്ന് ഉറങ്ങുന്നതും കണ്ടു''- ഗ്രാമവാസിയായ നരിയ സേതി പറഞ്ഞു.

Also Read- അധ്യാപക നിയമനത്തിനുള്ള പരീക്ഷാ ഹാൾടിക്കറ്റിൽ സണ്ണി ലിയോൺ; അന്വേഷണത്തിന് ഉത്തരവ്

ഒൻപതു കൊമ്പന്മാരും ആറു പിടിയാനകളും 9 കുട്ടിയാനകളുമാണ് സംഘത്തിലുണ്ടായിരുന്നത്. ''മദ്യം തയാറാക്കിയിരുന്നില്ല. ഞങ്ങൾ ആനകളെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു''- നരിയ സേതി പറഞ്ഞു. സമീപത്തെ പടാന്ന റേഞ്ചിൽ നിന്നെത്തിയ വനംവകുപ്പ് ജീവനക്കാർ ഡ്രമ്മിൽ ശബ്ദമുണ്ടാക്കി ആനകളെ എഴുന്നേൽപ്പിച്ചു. തുടർന്ന് ആനകൾ ഉൾക്കാട്ടിലേക്ക് പോയി.

എന്നാൽ മഹുവ കുടിച്ചിട്ടാണോ അനകൾ മയങ്ങിയതെന്ന് പറയാനാകില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ചിലപ്പോൾ അവർ അവിടെ വിശ്രമിക്കുകയായിരുന്നിരിക്കാം. എന്നാൽ പൊട്ടിയ കുടങ്ങൾക്ക് സമീപത്ത് ആനകൾ മദ്യലഹരിയിൽ ഉറക്കത്തിലായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു.

മഹുവ മരത്തിന്റെ പൂക്കൾ (മധുക ലോങ്കിഫോളിയ) പുളിപ്പിച്ചാണ് മഹുവ എന്നും വിളിക്കപ്പെടുന്ന ലഹരിപാനീയം ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആദിവാസി സ്ത്രീകളും പുരുഷന്മാരും പരമ്പരാഗതമായി ഈ മദ്യം നിർമ്മിക്കുന്നു.

]]>
Thu, 10 Nov 2022 17:07:15 +0530 Editor
കോയമ്പത്തൂർ കാർ സ്ഫോടനം: തമിഴ്നാട്ടിൽ 45 ഇടങ്ങളിൽ NIA റെയ്ഡ് http://newsmalayali.com/nia-raid-in-45-places-in-tamil-nadu-related-to-coimbatore-car-blast http://newsmalayali.com/nia-raid-in-45-places-in-tamil-nadu-related-to-coimbatore-car-blast കോയമ്പത്തൂർ കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് തമിഴ്‍‌നാട്ടിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യുടെ വ്യാപക റെയ്ഡ്. സംസ്ഥാനത്ത് 45 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. കോയമ്പത്തൂർ നഗരത്തിൽ മാത്രം 21 സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ട്. കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് എൻഐഎയുടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലാണ് ഉദ്യോഗസ്ഥരെത്തിയത്. രാവിലെ 5 മുതലാണ് പരിശോധന ആരംഭിച്ചത്. ചെന്നൈയിൽ അഞ്ചിടങ്ങളിൽ റെയ്ഡ് നടക്കുന്നതായാണ് റിപ്പോർട്ട്.

ഒക്ടോബര്‍ 23ന് പുലർച്ചെ 4.03നാണ് കോട്ടമേട് സംഗമേശ്വരർ ക്ഷേത്രത്തിനു മുന്നിൽ കാറിൽ രണ്ടു ചെറിയ സ്ഫോടനങ്ങളും ഒരു വൻ സ്ഫോടനവും നടന്നത്. ഡ്രൈവറുടെ സീറ്റിൽ നിന്ന് ഏതാനും അടി ദൂരെ ക്ഷേത്രത്തിനു മുന്നിൽ റോഡിലാണ് ജമേഷ മുബിന്റെ മൃതദേഹം കണ്ടെത്തിയത്.

കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറുപേരെ ഇന്നലെ ചെന്നൈ പൂന്തമല്ലിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. ആറുപേരെയും 22വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനെ തുടർന്ന് കോയമ്പത്തൂർ ജയിലിലേക്ക് അയച്ചു.

ജമേഷ മുബീന്റെ വീട്ടിൽ സിറ്റി പൊലീസ് നടത്തിയ റെയ്ഡിൽ പെൻഡ്രൈവ് പിടിച്ചെടുത്തു. ഐഎസ് ആശയ പ്രചാരണ വീഡിയോകളാണ് പെൻഡ്രൈവിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കഴിഞ്ഞ നാല് വർഷത്തെ നീക്കങ്ങളും ഇയാൾ ആരുമായൊക്കെ ബന്ധപ്പെട്ടുവെന്നതും പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

പിടിച്ചെടുത്ത പെൻഡ്രൈവിൽ നൂറോളം വീഡിയോകളാണ് ഉള്ളത്. ഇതിൽ നാൽപതോളം വീഡിയോ ശ്രീലങ്കൻ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ സെഹ്റാൻ ബിൻ ഹാഷിമിന്റേതാണ്. 15ഓളം വീഡിയോ സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളും. ബാക്കി വീഡിയോ ഐഎസ് നടത്തിയ വീഡിയോകളുടേതാണെന്നും പൊലീസ് വ്യക്തമാക്കി. 2019ന് ശേഷം പെൻഡ്രൈവിൽ പുതി‌യ വീഡിയോ ചേർത്തിട്ടില്ല.

]]>
Thu, 10 Nov 2022 16:26:47 +0530 Editor
ജി20 ലോഗോയിൽ താമര; വിമർശിച്ച് കോൺഗ്രസ്, രാജീവിന്റെ അർഥവും താമരയെന്ന് ബിജെപി– Lotus in G20 logo http://newsmalayali.com/lotus-in-g20-logo-shocking-says-congress-bjps-rajiv-means-retort http://newsmalayali.com/lotus-in-g20-logo-shocking-says-congress-bjps-rajiv-means-retort അടുത്ത വർഷം ഇന്ത്യ ജി20 രാജ്യങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്നതിന്റെ ഭാഗമായി പ്രകാശനം ചെയ്ത ലോഗോയിൽ, ബിജെപിയുടെ ചിഹ്നമായ താമരയുടെ ചിത്രം ഉപയോഗിച്ചതിൽ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. യാതൊരു ലജ്ജയുമില്ലാതെ ബിജെപി സ്വയം പ്രമോട്ട് ചെയ്യുകയാണെന്നു കോൺഗ്രസ് വിമർശിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോഗോയും പ്രമേയവും വെബ്സൈറ്റും പ്രകാശനം ചെയ്തത്.

എന്നാൽ കമൽനാഥിന്റെ പേരിൽനിന്ന് ‘കമൽ’ (താമര) എടുത്തുമാറ്റുമോ എന്ന ചോദ്യവുമായാണ് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല വിമർശനങ്ങളോടു പ്രതികരിച്ചത്. ‘‘താമര നമ്മുടെ ദേശീയ പുഷ്പമാണ്. മഹാലക്ഷ്മിയുടെ ഇരിപ്പിടവും താമരയാണ്. നമ്മുടെ ദേശീയ പുഷ്പത്തെയാണോ നിങ്ങൾ എതിർക്കുന്നത്? കമൽനാഥിൽനിന്ന് കമൽ എടുത്തുമാറ്റാൻ നിങ്ങൾ തയാറാകുമോ? രാജീവ് എന്ന വാക്കിന്റെ അർഥവും താമരയെന്നാണ്. പ്രത്യേകിച്ച് അജൻഡയൊന്നും നിങ്ങൾ സംശയിക്കുന്നില്ലെന്നു കരുതുന്നു’ – പൂനവാല ട്വീറ്റ് ചെയ്തു.

കാവിയും പച്ചയും കലർന്ന നിറത്തിൽ ജി20 എന്നെഴുതിയ ലോഗോയിൽ താമരയിൽ ഭൂമി ഇരിക്കുന്നതു പോലെയാണ് ചിത്രീകരണം. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷവേളയിൽ രാജ്യത്തിന് അഭിമാനാർഹമാണ് ജി20 അധ്യക്ഷപദവിയെന്നു മോദി അഭിപ്രായപ്പെട്ടിരുന്നു. അടുത്തയാഴ്ച ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കുശേഷം ഡിസംബറിൽ ഒരു വർഷത്തേക്ക് ഇന്ത്യ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും.

അതേസമയം, 70 വർഷം മുൻപ് കോൺഗ്രസിന്റെ പതാക ദേശീയ പതാകയാക്കാൻ നിർദേശം വന്നപ്പോൾ അതിനെ എതിർത്ത ചരിത്രമാണ് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റേതെന്നു കോൺഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടിക്കാട്ടി.

‘‘70 വർഷം മുൻപ് കോൺഗ്രസിന്റെ പതാക ദേശീയ പതാകയാക്കാൻ നിർദേശം വന്നപ്പോൾ അതിനെ എതിർത്തത് ജവഹർലാൽ നെഹ്റുവാണ്. ഇപ്പോൾ ഇന്ത്യ ജി20 രാജ്യങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്നതിന്റെ ഭാഗമായി പ്രകാശനം ചെയ്ത ലോഗോയിൽ ബിജെപി അവരുടെ ചിഹ്‌നം പ്രമോട്ട് ചെയ്യുന്നു. ഞെട്ടിക്കുന്ന ഈ സംഭവത്തോടെ, സ്വയം പ്രമോട്ട് ചെയ്യാനുള്ള യാതൊരു അവസരവും ബിജെപിയും മോദിയും പാഴാക്കില്ലെന്നും നാം തിരിച്ചറിയുന്നു’ – ജയറാം രമേശ് പറഞ്ഞു

English Summary: Lotus In G20 Logo "Shocking", Says Congress. BJP's "Rajiv Means..." Retort

]]>
Thu, 10 Nov 2022 00:37:18 +0530 Editor
കർണാടക അധ്യാപക പരീക്ഷയുടെ ഹാൾ ടിക്കറ്റിൽ സണ്ണി ലിയോണിയുടെ അർധനഗ്ന ചിത്രം; കേസെടുത്തു & Sunny Leone Hall Ticket Karnataka http://newsmalayali.com/case-filed-after-sunny-leone-pic-appears-on-hall-ticket-of-karnataka-govt-exam-candidate http://newsmalayali.com/case-filed-after-sunny-leone-pic-appears-on-hall-ticket-of-karnataka-govt-exam-candidate ബോളിവുഡ് താരം സണ്ണി ലിയോണിയുടെ അർധനഗ്ന ചിത്രം കർണാടക സർക്കാർ നടത്തുന്ന പരീക്ഷയുടെ ഹാൾ ടിക്കറ്റിൽ. സംഭവം വിവാദമായതോടെ കർണാടക വിദ്യാഭ്യാസ വകുപ്പ് പൊലീസിൽ പരാതി നൽകി. കർണാടക ടീച്ചേഴ്സ് എലിജിബിളിറ്റി ടെസ്റ്റ് – 2022ന്റെ അഡ്മിറ്റ് കാർഡിലാണ് ചിത്രം ഉൾപ്പെട്ടത്. ഈ ഹാൾ ടിക്കറ്റിന്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തന്റെ ഹാൾ ടിക്കറ്റിൽ സണ്ണി ലിയോണിയുടെ ചിത്രമാണെന്നു കാട്ടി പരീക്ഷാർഥി, രുദ്രപ്പ കോളജിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ശിവമൊഗ്ഗയിലെ അധ്യാപക പോസ്റ്റിനു വേണ്ടി ചിക്മഗളൂർ ജില്ലയിലെ കൊപ്പയിൽനിന്നുള്ള യുവതിയാണ് അപേക്ഷ അയച്ചത്. യുവതിയുടെ പരാതിയെത്തുടർന്ന് കോളജിന്റെ പ്രിൻസിപ്പൽ സൈബർ ക്രൈം പൊലീസിൽ പരാതി നൽകി.

ഹാൾ ടിക്കറ്റിൽ അച്ചടിച്ചു വന്നത് പരീക്ഷയ്ക്ക് അപേക്ഷിച്ചപ്പോൾ നൽകിയ പടമായിരിക്കാമെന്ന വാദമാണ് അധികൃതർ നൽകുന്നത്. ഓൺലൈനായി അപേക്ഷ പൂരിപ്പിച്ച് അയയ്ക്കുമ്പോൾ പരീക്ഷാർഥിക്കു മാത്രമായി ലഭിക്കുന്ന യൂസർ ഐഡിയും പാസ്‌വേർഡും ആണ് ഉപയോഗിക്കുന്നത്. അതു പുറത്ത് ആർക്കും ലഭിക്കില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നു. അതേസമയം, താനല്ല അപേക്ഷ പൂരിപ്പിച്ച് അയച്ചതെന്നും മറ്റുള്ളവരോട് സഹായം തേടിയിരുന്നെന്നും പരീക്ഷാർഥി പറയുന്നു.

English Summary: Case filed after Sunny Leone's pic appears on hall ticket of Karnataka govt exam candidate

]]>
Thu, 10 Nov 2022 00:33:13 +0530 Editor
ഹിമാചൽ പ്രദേശ് നിയമസഭാ തെരെഞ്ഞടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് വെള്ളിയാഴ്ച http://newsmalayali.com/himachal-pradesh-assembly-polls-campaign-to-end-today-as-voting-is-on-friday http://newsmalayali.com/himachal-pradesh-assembly-polls-campaign-to-end-today-as-voting-is-on-friday ഹിമാചൽ പ്രദേശ് നിയമസഭാ തെരെഞ്ഞടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 68 അംഗ നിയമസഭയിലേക്ക് മറ്റന്നാളാണ്‌ വോട്ടെടുപ്പ്. സംസ്ഥാന ഭരണം നിലനിർത്താൻ ബിജെപിയും ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസും ശക്തമായ പ്രചാരണമാണ് നടത്തുന്നത്. ആം ആദ്മിയും ശക്‌തമായ സാന്നിധ്യമായി രംഗത്തുണ്ട്. പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചമ്പിയിലും സുജൻപുരിലും റാലിയിൽ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ തവണ ഗുജറാത്ത് തെരഞ്ഞെടുപ്പിനൊപ്പമായിരുന്നു ഹിമാചലിൽ വോട്ടെടുപ്പ് നടന്നത്. എന്നാൽ ഹിമാചലിലെ മഞ്ഞുവീഴ്ച ഉൾപ്പെടെ കാലാവസ്ഥ പരിഗണിച്ചാണ് നവംബറിൽ തന്നെ തീയതി പ്രഖ്യാപിച്ചത്.

ഹിമാചൽ പ്രദേശിൽ 68 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. നിലവിൽ ബിജെപിയാണ് ഹിമാചലിൽ അധികാരത്തിലുള്ളത്. ബിജെപിക്കും കോൺഗ്രസിനും തെരഞ്ഞെടുപ്പ് നിർണായകമാണ്. ത്രികോണ മത്സരത്തിന് സാധ്യതയൊരുക്കി ആം ആദ്മി പാർട്ടിയും (എഎപി) രംഗത്തുണ്ട്.

തെരഞ്ഞെടുപ്പിന് കോവിഡ് ഭീഷണി വലിയ തോതിൽ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. എങ്കിലും ജാഗ്രത അനിവാര്യമെന്നും മാർഗനിർദേശം പുതുക്കുമെന്നും കമ്മിഷൻ അറിയിച്ചു. 80 വയസ്സ് കഴിഞ്ഞവർക്കും കോവിഡ് രോഗികൾക്കും വീടുകളിൽ വോട്ടുചെയ്യാം. ഇതിനായി ഉദ്യോഗസ്ഥർ വീടുകളിലെത്തി സൗകര്യമൊരുക്കും. സ്ഥാനാർഥികളുടെ വിവരങ്ങൾ മൊബൈൽ ആപ്പിൽ ലഭ്യമാക്കും.

നിലവില്‍ ബിജെപി ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ 1985 മുതല്‍ ആര്‍ക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ല.

]]>
Wed, 09 Nov 2022 18:12:38 +0530 Editor
കോയമ്പത്തൂർ സ്ഫോടനം: ചാവേറായ ജമേഷ മുബിന്റെ മരണം ഹൃദയത്തിൽ ആണി തുളഞ്ഞുകയറി http://newsmalayali.com/coimbatore-blast-nail-in-the-heart-of-jamesha-mubin-causes-death http://newsmalayali.com/coimbatore-blast-nail-in-the-heart-of-jamesha-mubin-causes-death ക്ഷേത്രത്തിന് മുന്നില്‍ നടന്ന കാർ ബോംബ് സ്ഫോടനത്തിന്‍റെ സൂത്രധാരന്‍ ജമേഷ മുബിന്‍ കൊല്ലപ്പെട്ടത് ഹൃദയത്തില്‍ ആണി തറഞ്ഞു കയറിയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സ്ഫോടനത്തിന്‍റെ പ്രഹരശേഷി കൂട്ടാനായി ജമേഷ മുബിൻ തന്നെ സ്‌ഫോടക വസ്തുക്കളോടൊപ്പം ആണികളും മൂര്‍ച്ചയേറിയ മാര്‍ബിള്‍ കഷണങ്ങളും കാറിനുള്ളിൽ കരുതിയിരുന്നു.

സ്ഫോടനമുണ്ടായപ്പോൾ ജമേഷ മുബിന്റെ ഹൃദയത്തില്‍ ആണി തുളച്ച്‌ കയറുകയായിരുന്നു. നെഞ്ചിന്റെ ഇടത് വശത്ത് കൂടി തുളഞ്ഞ് കയറിയ ആണികളിലൊന്ന് ഹൃദയത്തിലേക്ക് തറയ്‌ക്കുകയായിരുന്നു. ഇതു കൂടാതെ ജമേഷയുടെ ശരീരത്തില്‍ നിരവധി ആണികള്‍ തുളഞ്ഞു കയറിയെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. സ്‌ഫോടനത്തില്‍ ജമേഷ മുബിന്റെ ശരീരത്തിലാകെ പൊള്ളലേറ്റിരുന്നെങ്കിലും ശരീരം ചിന്നിച്ചിതറിയിരുന്നില്ല.

ഒക്ടോബര്‍ 23ന് പുലര്‍ച്ചെ കോയമ്പത്തൂരിലെ കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് മുന്നിലാണ് കാർ ബോംബ് സ്ഫോടനം ഉണ്ടായത്. സ്‌ഫോടന സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഇയാളുടെ ശരീരം ഷേവ് ചെയ്ത് രോമങ്ങള്‍ നീക്കിയ നിലയിലായിരുന്നു. ചാവേര്‍ ആക്രമണത്തിന് തീരുമാനിച്ച്‌ ഉറപ്പിച്ചവര്‍ ഇങ്ങനെ ചെയ്യാറുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

 

അതേസമയം കാർ സ്ഫോടന കേസിൽ അറസ്റ്റിലായി കോയമ്പത്തൂർ സെൻട്രൽ ജയിലിൽ കഴി‍ഞ്ഞിരുന്ന ആറു പേരെ ചൊവ്വാഴ്ച ചെന്നൈ പൂന്തമല്ലിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കി. ആറുപേരെയും 22വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനെ തുടർന്ന് കോയമ്പത്തൂർ ജയിലിലേക്ക് തിരികെ കൊണ്ടുവന്നു.

]]>
Wed, 09 Nov 2022 18:11:00 +0530 Editor
ബംഗാളിൽ 'CPM&BJP സഖ്യം' സഹകരണ സംഘത്തിൽ സമ്പൂര്‍ണ വിജയം നേടി; ഒരു സീറ്റ് പോലുമില്ലാതെ തൃണമൂൽ http://newsmalayali.com/bjp-cpm-coalition-panel-wins-west-bengal-co-operative-elections http://newsmalayali.com/bjp-cpm-coalition-panel-wins-west-bengal-co-operative-elections പശ്ചിമബംഗാളിലെ പൂര്‍ബ മേദിനിപുര്‍ ജില്ലയിലെ നന്ദകുമാറിലെ സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ ബിജെപി-സിപിഎം സഖ്യത്തിന് വൻവിജയം. 'പശ്ചിമബംഗാള്‍ സമവായ് ബച്ചാവോ സമിതി' എന്ന പേരില്‍ മത്സരിച്ച സഖ്യം ആകെയുള്ള 63 സീറ്റും സ്വന്തമാക്കി. ഭരണകക്ഷിയായ തൃണമൂലിന് ഒറ്റസീറ്റു പോലും നേടാനായില്ല.

നന്ദകുമാര്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ബഹറാംപുര്‍ അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. തൃണമൂല്‍ ആദ്യം എല്ലാ സീറ്റുകളിലേക്കും നാമനിര്‍ദേശപത്രിക നല്‍കിയിരുന്നെങ്കിലും 52 സീറ്റില്‍ പിന്നീട് പത്രിക പിന്‍വലിച്ചു. 11 സീറ്റിലേക്കുമാത്രമാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. ആകെ സീറ്റില്‍ 40 എണ്ണം ബിജെ.പിക്കും 23 എണ്ണം സിപിഎമ്മിനും ലഭിച്ചു.

നേരത്തെ കൊലാഘട്ടിൽ നടന്ന സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സിപിഎം- കോൺഗ്രസ് സഖ്യത്തോട് തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടിരുന്നു.

''എതിരില്ലാതെ 52 സീറ്റുകളിൽ ഞങ്ങൾ നേരത്തെ തന്നെ വിജയിച്ചിരുന്നു. 11 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പശ്ചിമബംഗാള്‍ സമവായ് ബച്ചാവോ സമിതി തൃണമൂൽ കോൺഗ്രസിനെതിരെ പോരാടാനായി രൂപീകരിച്ച സഖ്യമാണ്''- നന്ദകുമാർ ബഹറാംപൂർ അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുൻ പ്രസിഡന്റ് ഷേഖ് ഹുഷിയാർ റഹ്മാൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

“ഇത്തരം സംഭവങ്ങൾ ഉണ്ടാകണം. അങ്ങനെയെങ്കിൽ സിപിഎമ്മും ബിജെപിയും കൈകോർക്കുന്നുവെന്ന് ഞങ്ങൾക്ക് (ടിഎംസി) തെളിയിക്കാനാകും''- തൃണമൂൽ കോൺഗ്രസ് വക്താവ് കുണാൽ ഘോഷ് പറഞ്ഞു.

കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പ്രതികരിച്ചത് ഇങ്ങനെ- “താഴെത്തട്ടിൽ പലതും സംഭവിക്കാം. എന്നാൽ സിപിഎം നേതൃത്വം ഇക്കാര്യം ശ്രദ്ധിക്കണം''

അതേസമയം, സഹകരണ സംഘം തെരഞ്ഞെടുപ്പിലെ വിജയികളെ ബിജെപി സംസ്ഥാന അധ്യക്ഷൻ സുകന്ത മജുംദാർ അഭിനന്ദിച്ചു. എന്നാൽ സിപിഎം നേതൃത്വം സഖ്യത്തോട് പരസ്യമായി പ്രതികരിച്ചിട്ടില്ല.
 

''സഹകരണ സംഘം തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളല്ല ഏറ്റുമുട്ടുന്നത്. വ്യക്തികളാണ് മത്സരിക്കുന്നത്. ഇവിടെ സഹകരണ സംഘം ഭരിക്കുന്ന, തൃണമൂലുമായി ബന്ധമുള്ള ചില അഴിമതിക്കാർക്കെതിരെ സ്ഥാനാർത്ഥികൾ മത്സരിക്കുകയായിരുന്നു''- പൂർബ മേദിനിപൂർ ജില്ലയിൽ നിന്നുള്ള ഒരു മുതിർന്ന സിപിഎം നേതാവ് പ്രതികരിച്ചു.

അതേസമയം, 'പശ്ചിമബംഗാള്‍ സമവായ് ബച്ചാവോ സമിതി' വരുന്ന പഞ്ചായത്ത് തെര‍ഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഒരു വിഭാഗം ബിജെപി നേതാക്കൾക്ക് ഈ സഖ്യത്തോട് താൽപര്യമില്ല. നന്ദിഗ്രാം എംഎല്‍എയും പ്രതിപക്ഷ നേതാവുമായ ശുഭേന്ദു അധികാരിയുടെ ജില്ലയായ പൂര്‍ബമേദിനിപൂരിലെ പുതിയ രാഷ്ട്രീയ സഖ്യം തദ്ദേശ തെരഞ്ഞെടുപ്പിലും തുടരുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ആകാംക്ഷയോടെ നോക്കുന്നത്.

]]>
Wed, 09 Nov 2022 18:08:58 +0530 Editor
ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രമായ നേപ്പാളിൽ മൂന്ന് മരണം http://newsmalayali.com/earthquake-in-delhi-and-neighboring-states-as-three-deaths-in-the-epicenter-of-nepal http://newsmalayali.com/earthquake-in-delhi-and-neighboring-states-as-three-deaths-in-the-epicenter-of-nepal ഡല്‍ഹിയില്‍ പുലർച്ചെ രണ്ട് മണിയോടെ ഭൂചലനം അനുഭവപ്പെട്ടു. നോയിഡയിലും ഗാസിയാബാദിലും ഭൂചലനം ഉണ്ടായി. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നേപ്പാളില്‍ 6.3 തീവ്രതയില്‍ ഭൂചലനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്.

പ്രഭവകേന്ദ്രമായ നേപ്പാളിൽ ഭൂചലനത്തിൽ മൂന്ന് പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലർച്ചെ 1.57 നാണു അനുഭവപ്പെട്ടത്. ദോതി ജില്ലയിൽ വീട് തകർന്നു വീണാണ് മൂന്ന് പേരും മരിച്ചത്.

ഡൽഹിക്ക് പുറമെ ഉത്തരാഖണ്ഡ് ഹരിയാന, ഹിമാചൽ, ഉത്തർപ്രദേശിന്‍റെ കിഴക്ക് ഭാഗം എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളുടെ വിവരം ലഭ്യമായി വരുന്നതേയുള്ളു. അഞ്ചു മണിക്കൂറിനിടെ രണ്ടാമത്തെ ഭൂചലനമാണ് നേപ്പാളിൽ ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 8.52നും ഭൂചലനം അനുഭവപ്പെട്ടു.

News Summary- Earthquake was felt in Delhi around 2 am. Earthquakes hit Noida and Ghaziabad. An earthquake of magnitude 6.3 struck Nepal at around 2 am on Wednesday. After this, earthquakes were felt in Delhi and surrounding areas.

]]>
Wed, 09 Nov 2022 18:04:29 +0530 Editor
രാജ്യത്തെ 50ാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റു; ചരിത്രവിധികളിൽ പങ്കാളിയായ ന്യായാധിപൻ http://newsmalayali.com/justice-dy-chandrachud-takes-oath-as-50th-chief-justice-of-india http://newsmalayali.com/justice-dy-chandrachud-takes-oath-as-50th-chief-justice-of-india ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റു. ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലികൊടുത്തു. യു യു ലളിതിന്റെ പിൻഗാമിയായിവരുന്ന പുതിയ ചീഫ് ജസ്റ്റിസ് പരമോന്നത ന്യായാധിപന്റെ കസേരയിൽ രണ്ടു വർഷമുണ്ടാകും. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും നീണ്ട കാലയളവ് (1978-1985) ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിന്റെ മകനായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് 2024 നവംബർ 24നാകും വിരമിക്കുക.

1959 നവംബര്‍ 11 നാണ് ജസ്റ്റിസ് ഡോ ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ജനിച്ചത്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് എല്‍എല്‍ബി പൂര്‍ത്തിയാക്കിയത്. ഇന്‍ലാക്‌സ് സ്‌കോളര്‍ഷിപ്പ് ലഭിച്ച അദ്ദേഹം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദവും (എല്‍എല്‍എം) ജുറിഡിക്കല്‍ സയന്‍സസില്‍ ഡോക്ടറേറ്റും (എസ്‌ജെഡി) എടുത്തു.1998ല്‍ ബോംബെ ഹൈക്കോടതിയിൽ സീനിയര്‍ അഭിഭാഷകനായി നിയമിതനായ അദ്ദേഹം 1998 മുതല്‍ 2000 വരെ ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും സേവനമനുഷ്ഠിച്ചു. 2000 മാര്‍ച്ച് 29 ന് ബോംബെ ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. പിന്നീട് 2013 ഒക്ടോബര്‍ 31 ന് അലഹബാദ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

]]>
Wed, 09 Nov 2022 18:02:01 +0530 Editor
EWS Quota | പത്തു ശതമാനം സാമ്പത്തിക സംവരണം ശരിവെച്ച് സുപ്രീം കോടതി; അനുകൂലിച്ചത് മൂന്ന് ജഡ്ജിമാർ http://newsmalayali.com/supreme-court-gives-nod-to-ews-quota-in-3-2-ratio-judgment http://newsmalayali.com/supreme-court-gives-nod-to-ews-quota-in-3-2-ratio-judgment സർക്കാർ ജോലികളിലും വി​ദ്യാഭ്യാസ സ്ഥാപനങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (economically weaker sections (EWS) പത്തു ശതമാനം സംവരണം നല്‍കാനുള്ള തീരുമാനം ശരിവെച്ച് സുപ്രീം കോടതി. ഇത് അടിസ്ഥാന ഘടനയും തുല്യതയും ലംഘിക്കുന്നില്ലെന്നും സുപ്രീം കോടതി വിധിച്ചു.

വിധിയെക്കുറിച്ച് അറിയേണ്ടതെല്ലാം

1. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൽ ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവരാണുള്ളത്. ജസ്റ്റിയ് യു യു ലളിതും ജസ്റ്റിസ് ഭട്ടും സാമ്പത്തിക സംവരണത്തിനെതിരെ വിയോജിപ്പു പ്രകടിപ്പിച്ചപ്പോൾ മറ്റു മൂന്ന് ജഡ്ജിമാർ അനുകൂലമായി വിധി പറഞ്ഞു. അതിനാൽ ഈ വിഷയത്തിൽ 3:2 അനുപാതത്തിലുള്ള വിധിന്യായമാണ് ഉണ്ടായിരിക്കുന്നത്.

2. സാമ്പത്തിക മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സംവരണം സാമൂഹ്യ ഘടനയെ ലംഘിക്കുന്നില്ലെന്നും എന്നാലിത് അൻപതു ശതമാനം ആക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി പറഞ്ഞു.

3. ജസ്റ്റിസ് ബേല ത്രിവേദി ജസ്റ്റിസ് മഹേശ്വരിയുടെ അഭിപ്രായത്തോട് യോജിച്ചു. 103-ാം ഭേദഗതി ഭരണഘടനയുടെ ലംഘനമല്ലെന്നും സ്വാതന്ത്ര്യം നേടി എഴുപത്തിയഞ്ചു വർഷങ്ങൾക്കിപ്പുറം സംവരണ സമ്പ്രദായം പുനഃപരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

4. ജസ്റ്റിസുമാരായ മഹേശ്വരി, ത്രിവേദി എന്നിവരുടെ അഭിപ്രായത്തോട് ജസ്റ്റിസ് ജെ ബി പർദിവാലയും യോജിച്ചു. സംവരണം നിക്ഷിപ്ത താൽപര്യങ്ങൾക്കു വിധേയമാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

5. മേൽപ്പറഞ്ഞ അഭിപ്രായങ്ങളോട് ജസ്റ്റിസ് രവീന്ദ്ര ഭട്ട് തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചു. ആനുകൂല്യങ്ങൾ ലഭിക്കുന്ന പിന്നാക്ക വിഭാഗക്കാർക്ക് മികച്ച അവസരം ലഭിക്കുന്നുവെന്ന തോന്നലാണ് 103-ാം ഭേദഗതിയിലൂടെ ഉണ്ടായിരിക്കുന്നതെന്നും ഈ ഭേദഗതിയിൽ നിന്ന് എസ്‌സി, എസ്ടി, ഒബിസി എന്നിവരെ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്എന്‍ഡിപി, ഡിഎംകെ, വിവിധ പിന്നോക്ക സംഘടനകള്‍ എന്നിവയടക്കം കോടതിയെ സമീപിച്ചിരുന്നു. കേരളത്തില്‍ നിന്ന് മുന്നാക്ക സമുദായ മുന്നണി ഉള്‍പ്പെടെ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഏഴു ദിവസമാണ് വാദം കേട്ടത്. ആദ്യം മൂന്നംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. പിന്നീട് സുപ്രധാന നിയമ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു കണ്ട് ഭരണഘടനാ ബെഞ്ചിനു വിടുകയായിരുന്നു. സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹര്‍ജിക്കാര്‍ മുന്നോട്ട് വച്ച പ്രധാനവാദം.

സാമ്പത്തിക സംവരണം സുപ്രീം കോടതി വിധി ആശങ്ക ഉണ്ടാക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണ ഘടന അനുസരിച്ച് സംവരണം വന്നത് ജാതീയ വിഭാഗീയ പിന്നോക്ക അവസ്ഥ കാരണം ആണ്. സാമൂഹ്യ നീതി വിവേചനം നികത്താൻ ഉള്ള ഭരണ ഘടനയുടെ വകുപ്പിന് പ്രാധാന്യം കുറഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

]]>
Tue, 08 Nov 2022 01:14:47 +0530 Editor
ചെന്നൈയിൽ നിന്ന് മൈസൂരിലേക്ക് വെറും 7 മണിക്കൂർ; ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് നവംബര്‍ 11ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും http://newsmalayali.com/chennai-bengaluru-mysuru-vande-bharat-express-chennai-to-mysuru-in-less-than-7-hours http://newsmalayali.com/chennai-bengaluru-mysuru-vande-bharat-express-chennai-to-mysuru-in-less-than-7-hours ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് (vande bharat express) ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നവംബര്‍ 11ന് ഫ്‌ലാഗ് ഓഫ് ചെയ്യും. രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് ട്രെയിന്‍ ചെന്നൈ-ബംഗളൂരു-മൈസൂര്‍ റൂട്ടിലാണ് സര്‍വീസ് നടത്തുക. ഇന്ത്യയുടെ അതിവേഗ സാങ്കേതിക വൈദഗ്ധ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് വന്ദേ ഭാരത് എക്‌സ്പ്രസ് എന്ന് മൈസൂരു എംപി പ്രതാപ് സിംഹ പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ ഉയര്‍ന്ന വേഗത കൈവരിക്കാന്‍ ശേഷിയുള്ളതാണ് വന്ദേ ഭാരത് ട്രെയിനുകളെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള ഈ സെമി-ഹൈ-സ്പീഡ് ട്രെയിന്‍ (semi-high-speed train) വൈദ്യുതിയിലാണ് ഓടുന്നത്. എസി കോച്ചുകളും റിക്ലൈനര്‍ സീറ്റുകളുമാണ് ട്രെയിനിന്റെ സവിശേഷത. സീറ്റുകള്‍ക്ക് എക്സിക്യൂട്ടീവ്, ഇക്കണോമി കാര്‍ എന്നിങ്ങനെ രണ്ട് സെഗ്മെന്റുകള്‍ ഉണ്ടായിരിക്കും. എക്സിക്യൂട്ടീവ് ക്ലാസിലെ സീറ്റുകളില്‍ 180 ഡിഗ്രി റൊട്ടേറ്റബിള്‍ സീറ്റുകള്‍ ഉണ്ടായിരിക്കും, ഇക്കണോമി ക്ലാസിലുള്ളവ ഫോര്‍ വീലറുകളിലേതുപോലെ ചാരിയിരിക്കുന്നതിനായി മുന്നോട്ട് നീക്കാം. ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്തും. ചെന്നൈ, ബെംഗളൂരു, മൈസൂരു എന്നീ നഗരങ്ങള്‍ക്കിടയില്‍ ഓടുന്ന വന്ദേ ഭാരത് ട്രെയിന് 16 കോച്ചുകളാണ് ഉള്ളത്. 1128 യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്.

വന്ദേ ഭാരത് എക്സ്പ്രസില്‍ മൈസൂരുവിനും ചെന്നൈയ്ക്കും ഇടയില്‍ ഇക്കോണമി ക്ലാസിലോ എസി ചെയര്‍ കാറിലോ യാത്ര ചെയ്യുന്നവര്‍ക്ക് 921 രൂപയും എക്സിക്യൂട്ടീവ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 1,880 രൂപയുമാണ് ഈടാക്കുക. മൈസൂരുവിനും ബെംഗളൂരുവിനുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇക്കണോമി ക്ലാസില്‍ 368 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 768 രൂപയും ഈടാക്കും. മൈസൂരുവിനും ചെന്നൈയ്ക്കും ഇടയില്‍ 504 കിലോമീറ്റര്‍ വണ്‍വേ പൂര്‍ത്തിയാക്കാന്‍ ഏകദേശം 6 മണിക്കൂര്‍ 40 മിനിറ്റ് സമയമെടുക്കും.

ശതാബ്ദിയിലെ ടിക്കറ്റ് നിരക്കുകളേക്കാള്‍ ഏകദേശം 39% കൂടുതലാണ് വന്ദേ ഭാരതില്‍ നല്‍കേണ്ടി വരിക. റിസര്‍വേഷന്‍, കാറ്ററിംഗ് ചാര്‍ജുകള്‍ക്കായി (എസി ചെയര്‍ കാറിന്) 40 രൂപയും (എക്സിക്യൂട്ടീവ് ക്ലാസിന്) 75 രൂപയും ഉള്‍പ്പെടുത്തിയതാണ് ഇതിനു കാരണം. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ഭാരം 850 ടണ്‍ ആണ്. മിക്ക ബുള്ളറ്റ് ട്രെയിനുകളും 100mph വേഗത കൈവരിക്കാന്‍ പൂജ്യം മുതല്‍ 58 സെക്കന്‍ഡ് വരെ എടുക്കുമ്പോള്‍, വന്ദേ ഭാരത് എക്‌സ്പ്രസ് 52 സെക്കന്‍ഡിനുള്ളില്‍ വേഗത കൈവരിക്കും.

വന്ദേ ഭാരത് - സവിശേഷതകള്‍

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ പരീക്ഷണ ഓട്ടത്തില്‍ പരമാവധി 180 കിലോമീറ്റര്‍ വേഗത കൈവരിച്ചിരുന്നു. 97 കോടി രൂപ ചെലവിലാണ് ട്രെയിനിലെ 16 കോച്ചുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വിശാലമായ ജനാലകള്‍ ഇതിന്റെ മറ്റൊരു സവിശേഷതയാണ്.

ചെന്നൈയില്‍ നിന്ന് രാവിലെ 5.50 ന് പുറപ്പെടുന്ന യാത്ര ഏകദേശം 8.30 ന് ജോലാര്‍പേട്ട ജംഗ്ഷന്‍ (ജെടിജെ) വഴി 10.25 ന് ബെംഗളൂരുവിലെത്തും. 5 മിനിറ്റ് ബംഗളൂരുവില്‍ നിര്‍ത്തിടും. 12.30 ന് ട്രെയിന്‍ മൈസൂരുവിലെത്തും.

ഈ റൂട്ടിലുള്ള പരീക്ഷണയോട്ടം നവംബര്‍ 5നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൂടാതെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച കമ്പാര്‍ട്ട്‌മെന്റുകള്‍ ഇതിനകം പരീക്ഷണം തുടങ്ങി. പ്രധാനമന്ത്രി ഇതുവരെ നാല് വന്ദേ ഭാരത് ട്രെയിനുകളാണ് ഫ്‌ലാഗ് ഓഫ് ചെയ്തിട്ടുള്ളത്. ന്യൂഡല്‍ഹി- വാരാണസി, ന്യൂഡല്‍ഹി- ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര (ജമ്മുകശ്മീര്‍), ഗാന്ധിനഗര്‍- മുംബൈ , ന്യൂഡല്‍ഹി- അംബ് അണ്ടൗറ എന്നിവയാണിവ. ബംഗളൂരു സന്ദര്‍ശന വേളയില്‍, 5,000 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും.

]]>
Mon, 07 Nov 2022 15:17:32 +0530 Editor
‘എവിടെ എന്റെ തൊഴിൽ?’ പാര്‍ലമെന്ററിലേക്ക് ഡിവൈഎഫ്ഐയുടെ മാര്‍ച്ച് http://newsmalayali.com/where-is-my-job-parliament-march-by-dyfi http://newsmalayali.com/where-is-my-job-parliament-march-by-dyfi കേന്ദ്ര സർക്കാരിന്റെ യുവജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ ‘എവിടെ എന്റെ തൊഴിൽ’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ നടത്തിയ പാർലമെന്റ് മാർച്ച്‌ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹീം എംപി അധ്യക്ഷനായി. ആയിരകണക്കിന് പ്രവര്‍ത്തകര്‍ മാർച്ചിൽ  പങ്കെടുത്തു.

ഇന്ത്യയില്‍ ദാരിദ്ര്യം, തൊഴിലില്ലായിമ എല്ലാം അതിരൂക്ഷമാണെന്ന് യെച്ചുരി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍  ഒരിക്കലും അതു മാറ്റാന്‍ പോകുന്നില്ല. രണ്ട് തരം ഇന്ത്യ ഉണ്ടാക്കാന്‍ ഉള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. പാവപെട്ടവര്‍ക്ക് ഒരു ഇന്ത്യ പണക്കാര്‍ക്ക് ഒരു ഇന്ത്യ എന്നിങ്ങനെ രണ്ട് ഇന്ത്യ ഉണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രം ഒരു വശത്ത് രാജ്യത്തെ കൊള്ളയടിക്കുന്നു, മറുവശത്ത് രാജ്യത്തിന്റെ ഐക്യം ഇല്ലാതാക്കുന്നുവെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു

കേരളത്തിൽനിന്നടക്കമുള്ള വളന്റിയർമാർ മാർച്ചിൽ അണിചേർന്നു. ഡിവെെഎഫ്ഐയുടെ സ്ഥാപകദിനത്തിൽ സംഘടിപ്പിച്ച മാർച്ചിൽ അഗ്നിപഥ്‌ പദ്ധതിക്കെതിരെയും പ്രതിഷേധമുയര്‍ന്നു. 45 വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മ നിരക്കാണ്‌ മോദി ഭരണത്തിൽ. കേന്ദ്രസ്ഥാപനങ്ങളിൽ പത്തുലക്ഷത്തോളം ഒഴിവുകൾ നികത്തുന്നില്ല. ജോലിസ്ഥിരതയെ തകർത്ത്‌ കരാർവൽക്കരണവും അടിച്ചേൽപ്പിക്കുന്നു. അഗ്നിപഥ്‌ പദ്ധതി സൈന്യത്തെ കരാർവൽക്കരിക്കുന്നതിനു പുറമെ രാജ്യസുരക്ഷയെയും അപകടപ്പെടുത്തുമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

]]>
Sat, 05 Nov 2022 23:39:55 +0530 Editor
PF പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം; 15,000 രൂപ പരിധി റദ്ദാക്കി സുപ്രീംകോടതി http://newsmalayali.com/pf-pension-case-supreme-court-s-crucial-judgement http://newsmalayali.com/pf-pension-case-supreme-court-s-crucial-judgement പി എഫ് പെൻഷൻ കേസിൽ സുപ്രീംകോടതി കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ചു. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധിയ്ക്ക് അനുകൂലമായി സുപ്രീംകോടതി വിധി. പെന്‍ഷന് നിശ്ചയിച്ച ശമ്പളപരിധി 15000 രൂപയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവും സുപ്രീംകോടതി റദ്ദാക്കി.

പുതിയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാന്‍ നാല് മാസം കൂടി സമയം കോടതി അനുവദിക്കുകയും ചെയ്തു. ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഹർജികളിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. ഓഗസ്റ്റ് 11ന് വാദം പൂർത്തിയാക്കിയിരുന്നു.

Also Read-'തെലങ്കാനയിലെ TRS എംഎല്‍എ മാർക്ക് 100 കോടി; BJP നീക്കത്തിനു പിന്നിൽ തുഷാർ വെള്ളാപ്പള്ളി'; മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു

ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും നൽകിയ ഹ‍ർജികളാണു പരിഗണിച്ചത്. . ചീഫ് ജസ്റ്റിസ് യു.യു.ലളിതിനു പുറമേ, ജഡ്ജിമാരായ അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരുൾപ്പെട്ട ബെഞ്ചാണ് വാദം കേട്ടത്.

കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം വന്ന 2014 സെപ്റ്റംബര്‍ ഒന്നിന് മുമ്പ് ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാതെ വിരമിച്ചവര്‍ക്ക്‌ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കില്ല. പെന്‍ഷന്‍ നിശ്ചയിക്കുന്നതിന് കണക്കാക്കുക വിരമിക്കുന്നതിന് മുമ്പുള്ള അഞ്ച് വര്‍ഷത്തെ ശരാശരി ശമ്പമായിരിക്കും.

]]>
Fri, 04 Nov 2022 19:26:15 +0530 Editor
'തെലങ്കാനയിലെ TRS എംഎല്‍എ മാർക്ക് 100 കോടി; BJP നീക്കത്തിനു പിന്നിൽ തുഷാർ വെള്ളാപ്പള്ളി'; മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു http://newsmalayali.com/telangana-cm-k-chandrashekar-allegation-against-bdjs-president-thushar-vellappally http://newsmalayali.com/telangana-cm-k-chandrashekar-allegation-against-bdjs-president-thushar-vellappally തെലങ്കാനയിലെ 'ഓപ്പറേഷൻ കമലയ്ക്ക്' പിന്നിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളപ്പള്ളിയാണെന്ന ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ടിആർഎസിലെ നാലു എംഎൽഎമാരെ 100 കോടി രൂപ നൽകി ബിജെപിയിലെത്തിക്കാനുള്ള ശ്രമം നടന്നെന്ന് ചന്ദ്രശേഖര്‍ റാവു ആരോപിച്ചു.

എംഎൽഎമാരെ ബിജെപിയിൽ എത്തിക്കാൻ നീക്കം നടത്തിയ നാല് ബ്രോക്കർമാരിൽ ഒരാൾ തുഷാർ വെള്ളാപ്പള്ളിയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാറെന്നും ചന്ദ്രശേഖര്‍ റാവു ആരോപിച്ചു.

തെലങ്കാന രാഷ്ട്ര സമിതിയിലെ (ടിആർഎസ്) നാലു എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ച മൂന്നുപേരെ കോടിക്കണക്കിന് രൂപയുമായി പൊലീസ് പിടികൂടിയ സംഭവത്തെ പരാമർശിച്ചായിരുന്നു ചന്ദ്രശേഖർ റാവുവിന്‍റെ ആരോപണം. കേസിൽ അറസ്റ്റിലായ മൂന്ന് ഏജൻ്റുമാരും തുഷാറിറെ ബന്ധപ്പെട്ടതിന്റെ ഫോൺവിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു.

Also Read-Gujarat Election| ഗുജറാത്ത് തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി; ഡിസംബർ ഒന്നിനും അഞ്ചിനും വോട്ടെടുപ്പ്, എട്ടിന് വോട്ടെണ്ണൽ

തുഷാറിന്റെ നിർദേശപ്രകാരമാണ് ഇവ‍ര്‍ പ്രവർത്തിച്ചത്. ലഭ്യമായ തെളിവുകൾ തെലങ്കാന ഹൈക്കോടതിക്ക് കൈമാറി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർക്കും അന്വേഷണ ഏജൻസികൾക്കും തെളിവുകൾ കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ കെസിആർ പുറത്തുവിട്ടു.

തെലങ്കാനയ്ക്ക് പുറമെ ആന്ധ്ര പ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെ വീഴ്ത്താനാണ് ശ്രമം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. രെഗകന്തറാവു, ഗുവാല ബാലരാജു, ബീരം ഹർഷവർധൻ റെഡ്ഡി, പൈലറ്റ് രോഹിത് റെഡ്ഡി എന്നീ എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ച രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ, നന്ദകുമാർ, സിംഹയാജി സ്വാമിത് എന്നിവരെയാണു പൊലീസ് പിടികൂടിയത്.

]]>
Fri, 04 Nov 2022 19:24:38 +0530 Editor
ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് അപകടം; മരണസംഖ്യ 140 കടന്നു, മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളും http://newsmalayali.com/gujarat-morbi-bridge-collapse-death-toll-rises-to-over-140-rescue-operation-underway- http://newsmalayali.com/gujarat-morbi-bridge-collapse-death-toll-rises-to-over-140-rescue-operation-underway- ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 140 കടന്നു. മാച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് തകർന്നു വീണത്.നദിയിൽ വീണ മറ്റുള്ളവര്‍ക്കായി പേർക്കായി തെരച്ചിൽ തുടരുകയാണ്. രക്ഷപ്പെടുത്തിയ എഴുപതിലധികം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.

ഗുജറാത്തിന്റെ തലസ്ഥാന നഗരമായ അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള മോർബിയിലാണ് ദുരന്തമുണ്ടായത്. ഇന്നലെ വൈകിട്ട് 6.30ഓടെ മാച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകർന്നുവീഴുകയായിരുന്നു. ഈ സമയം പാലത്തിലും സമീപത്തുമായി നാനൂറോളം പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഒട്ടേറെപ്പേർ നദിയിലേക്ക് വീണു.

140 വര്‍ഷത്തിലെറെ പഴക്കമുള്ള പാലം ചരിത്ര പ്രാധാന്യമുള്ളതാണ്... അറ്റകുറ്റപ്പണി പൂർത്തിയാക്കിയ പാലം അഞ്ച് ദിവസം മുൻപാണ് തുറന്നുകൊടുത്തത്..പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ ഫോണിൽ ബന്ധപ്പെട്ട് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നിർദേശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ഗുജറാത്ത് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. എൻ ഡി ആർ എഫിന്റെ നേതൃത്വത്തിലാണ് നദിയിൽ തെരച്ചിൽ തുടരുന്നത്.

]]>
Mon, 31 Oct 2022 18:54:00 +0530 Editor
പൗരത്വ ഭേദഗതി നിയമം: 200ലധികം പൊതുതാത്പര്യ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും; ഹർജികൾ തള്ളണമെന്ന് കേന്ദ്രം http://newsmalayali.com/supreme-court-to-hear-over-200-pleas-on-citizenship-amendment-act-today http://newsmalayali.com/supreme-court-to-hear-over-200-pleas-on-citizenship-amendment-act-today ഒമ്പത് ദിവസത്തെ ദീപാവലി അവധിക്ക് ശേഷം ചേരുന്ന സുപ്രീം കോടതി ഇന്ന് 240 ഓളം പൊതുതാൽപര്യ ഹർജികൾ പരിഗണിക്കും. വിവാദമായ പൗരത്വ ഭേദഗതി നിയമം അഥവാ സിഎഎയെ ചോദ്യം ചെയ്യുന്ന പൊതുതാത്പര്യ ഹർജികളാണ് ഇവയിൽ ഭൂരിഭാഗവും. ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് വാദം കേൾക്കുന്ന 232ഓളം ഹർജികൾ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജികളാണ്.

പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്യുന്ന ഹർജികൾ മൂന്നംഗ ബെഞ്ചിന് കൈമാറുമെന്ന് നവംബർ എട്ടിന് സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബെഞ്ച് നേരത്തെ പറഞ്ഞിരുന്നു. 2014 വരെ രാജ്യത്ത് എത്തിയ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ, ജൈന, പാഴ്‌സി വിഭാഗങ്ങളിൽപ്പെട്ട മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നത് എളുപ്പമാക്കുന്നതാണ് 2019ൽ ഭേദഗതി ചെയ്ത സിഎഎ നിയമം.

എന്നാൽ ഇതിൽ നിന്ന് മുസ്‌ലിംകളെ ഒഴിവാക്കിയതിനെചൊല്ലി കേന്ദ്രം പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കളുടെയും രൂക്ഷമായ വിമർശനം നേരിട്ടു. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) ആണ് ഈ വിഷയത്തിൽ പ്രധാന ഹർജി സമർപ്പിച്ചിരിക്കുന്നത്.

ഭേദഗതി രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതും ഇന്ത്യൻ ബഹുസ്വരതയ്‌ക്കെതിരുമാണെന്ന് ചൂണ്ടികാട്ടി രാജ്യത്തുടനീളം നിരവധി പ്രതിഷേധങ്ങളും നടന്നു. എന്നാൽ കേന്ദ്രത്തിന്റെ വാദം കേൾക്കാതെ പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യില്ലെന്ന് 2020 ജനുവരിയിൽ സുപ്രീം കോടതി വ്യക്തമാക്കി. സി‌എ‌എയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഒരു കൂട്ടം ഹർജികളിൽ നാലാഴ്ചയ്ക്കുള്ളിൽ കേന്ദ്ര സർക്കാരിൽ നിന്ന് പ്രതികരണവും തേടി.

ഈ നിയമം ജനങ്ങളുടെ തുല്യതയ്ക്കുള്ള മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കൽ നടത്തി അനധികൃത കുടിയേറ്റക്കാരിൽ ഒരു വിഭാഗത്തിന് മാത്രം പൗരത്വം നൽകാൻ ഉദ്ദേശിക്കുന്നതാണെന്നും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ആരോപിക്കുന്നു.


കോൺഗ്രസ് നേതാവ് ജയറാം രമേഷ്, ആർജെഡി നേതാവ് മനോജ് ഝാ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി എന്നിവർ ഉൾപ്പെടെ പൌരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നിരവധി ഹർജികൾ സമർപ്പിച്ചിട്ടുണ്ട്.

മുസ്ലീം സംഘടനയായ ജമിയത്ത് ഉലമ-ഇ-ഹിന്ദ്, ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ (എഎഎസ്‌യു), പീസ് പാർട്ടി, സിപിഐ, എൻജിഒ ‘റിഹായ് മഞ്ച്’, അഭിഭാഷകൻ എം എൽ ശർമ, നിയമ വിദ്യാർഥികൾ എന്നിവരും നിയമത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

എന്നാൽ, സി‌എ‌എയുടെ സാധുതയെ ചോദ്യം ചെയ്യുന്ന എല്ലാ ഹർജികളും തള്ളണമെന്ന് കേന്ദ്രം ഞായറാഴ്ച സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു, ഈ നിയമം അസമിലെ “അനധികൃത കുടിയേറ്റവും” ഭാവിയിൽ രാജ്യത്തേക്കുള്ള വിദേശികളുടെ കടന്നുകയറ്റവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

]]>
Mon, 31 Oct 2022 18:46:50 +0530 Editor
സ്വർണക്കടത്ത്: ‘കേരളത്തിൽ നീതിയുക്തമായ വിചാരണ നടക്കില്ല’: ഇഡി സുപ്രീം കോടതിയിൽ & Enforcement Directorate http://newsmalayali.com/enforcement-directorate-on-gold-smuggling-case-trial-transfer http://newsmalayali.com/enforcement-directorate-on-gold-smuggling-case-trial-transfer നയതന്ത്ര സ്വർണക്കടത്തു കേസിന്റെ തുടർവിചാരണ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. കേരളത്തിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് ആവർത്തിച്ച ഇഡി, കേസിലെ പ്രതി സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയത് സ്വന്തം ഇഷ്ട പ്രകാരമെന്നും രാഷ്ട്രീയപ്രേരിതമോ ബാഹ്യസമ്മർദം മൂലമോ അല്ലെന്നും കോടതിയെ അറിയിച്ചു.

Also Read: സ്വപ്നയുടെ ആത്മകഥ ; താളുകളില്‍ ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളും– Swapna Suresh Autobiography

സ്വർണക്കടത്തു കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചെങ്കിലും, പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ കേസ് അന്വേഷണം സർക്കാർ സംവിധാനങ്ങൾ പല ഘട്ടത്തിലും അട്ടിമറിക്കാൻ ശ്രമിച്ചെന്നും ഇഡി വീണ്ടും ആരോപിച്ചു. മുൻപ് നൽകിയ സത്യവാങ്മൂലത്തിന്റെ തുടർച്ചയെന്നോണം പല കാര്യങ്ങൾ ആവർത്തിച്ചുകൊണ്ടാണ് ഇ‍ഡിയുടെ പുതിയ എതിർ സത്യവാങ്മൂലം. ചില കാര്യങ്ങൾ മൂടി വയ്ക്കാനും സർക്കാരിന്റെ വിശ്വാസ്യത കൂട്ടാനുമാണ് അന്ന് മുഖ്യമന്ത്രി കത്തയച്ചതെന്നും ഇഡി ആരോപിക്കുന്നു.

Swapna Suresh|സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷും സരിത്തും കസ്റ്റംസിന് നൽകിയ രഹസ്യമൊഴി ഇഡിക്ക്

കേരളത്തില്‍ സ്വതന്ത്രവും നിക്ഷ്പക്ഷവുമായ വിചാരണ നടക്കുമോയെന്ന ആശങ്ക ഉള്ളതിനാലാണ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്. വിചാരണ മാറ്റണമെന്ന ആവശ്യത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ ഉണ്ടായതായും ഇഡി ആരോപിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ പി.എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തതാനും സംസ്ഥാന സര്‍ക്കാരും കേരള പോലീസും ശ്രമിക്കുകയാണ്. ശിവശങ്കറിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. ഇഡി ഫയല്‍ചെയ്ത ട്രാന്‍സ്ഫര്‍ ഹര്‍ജി നവംബര്‍ മൂന്നിന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

English Summary: Enforcement Directorate on gold smuggling case Trial Transfer

]]>
Fri, 28 Oct 2022 19:07:44 +0530 Editor
കോയമ്പത്തൂർ സ്ഫോടനം; ജമേഷ് മുബീൻ പലതവണ കേരളത്തിലെത്തി; രാസവസ്തുക്കൾ വാങ്ങിയത് ഓൺലൈനിൽ http://newsmalayali.com/chemicals-purchased-online-for-coimbatore-blasts-james-mubeen-visited-kerala-several-times http://newsmalayali.com/chemicals-purchased-online-for-coimbatore-blasts-james-mubeen-visited-kerala-several-times കോയമ്പത്തൂർ കാർ സ്ഫോടനത്തിനായി രാസവസ്തുക്കൾ വാങ്ങിയത് ഓണ്‍ലൈനില്‍‌ നിന്നെന്ന് തെളിവ് ലഭിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ ജമേഷ് മുബീന്റെ ബന്ധു അഫ്സർ ഖാൻ്റെ ലാപ് ടോപ്പിൽ നിന്നും കൂടുതൽ തെളിവുകൾ ലഭിച്ചു.

സ്ഫോടനം നടത്തിയ ജമേഷ് മുബീൻ പലതവണ കേരളത്തിലെത്തിയെന്നും സ്ഥിരീകരണം. മെഡിക്കൽ ആവശ്യങ്ങൾക്കാണ് കേരളത്തിലെത്തിയത്. കേരളത്തിൽ ആരെയൊക്കെ കണ്ടുവെന്ന് പരിശോധിക്കുന്നു.

സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിന്റെ ബന്ധു ഉള്‍പ്പെടെ ആറു പേർ ഇതുവരെ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. മുഹമ്മദ് ധൽക, മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയിൽ, മുഹമ്മദ് നവാസ് ഇസ്മയിൽ, അഫ്സർ ഖാന്‍ എന്നിവരണ് അറസ്റ്റിലായിരിക്കുന്നത്.

അതേസമയം കോയമ്പത്തൂർ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്ക് ഐ എസ് ബന്ധമുണ്ടെന്ന് കണ്ടെത്തി. അറസ്റ്റിലായ പ്രതി ഫിറോസ് ഇസ്മയിലിനെ 2019 -ൽ ദുബായിൽ നിന്ന് തിരിച്ചയച്ചത് ഐ.എസ്. ബന്ധത്തെ തുടർന്നാണ് വ്യക്തമായിരിക്കുന്നത്.

]]>
Fri, 28 Oct 2022 15:25:50 +0530 Editor
കോയമ്പത്തൂരില്‍ നടന്നത് ചാവേര്‍ ആക്രമണമെന്ന് സൂചന; ജമേഷയുടെ മൃതദേഹത്തില്‍ രാസലായനിയുടെ സാന്നിധ്യം, തെറ്റുകൾ പൊറുക്കണമെന്ന് സ്റ്റാറ്റസ് http://newsmalayali.com/hinted-that-there-was-a-suicide-attack-in-Coimbatore http://newsmalayali.com/hinted-that-there-was-a-suicide-attack-in-Coimbatore
കോയമ്പത്തൂരിലെ കാര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. ചാവേര്‍ ആക്രമണ സാധ്യത ബലപ്പെടുത്തുന്ന നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മൂബിന്റെ ശരീരത്തില്‍ ചില രാസ ലായനികളുടെ സാന്നിധ്യം ഉണ്ടായിരുന്നതായാണ് സൂചന. കത്താന്‍ സഹായിക്കുന്ന രാസവസ്തുക്കളാണിതെന്ന സംശയത്തിലാണ് പോലീസ്. ജമേഷ മുബീന്റെ ശരീര ഭാഗങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചിരിക്കുകയാണ്.
 
കോയമ്പത്തൂരിലെ ഉക്കടത്ത് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് കാറില്‍ സ്‌ഫോടനം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന ജമേഷ മുബീന്‍ എന്ന യുവാവ് കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ട മുബീനെ തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് എന്‍ഐ ചോദ്യം ചെയ്തിരുന്നുവെന്ന് വ്യക്തമായി. ഇതോടെയാണ് തീവ്രവാദ ആക്രമണമാണോയെന്ന നിലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കേസില്‍ അറസ്റ്റിലായ 5 പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഐഎസ് ബന്ധമുണ്ടോയെന്ന സംശയവും പോലീസിനുണ്ട്. ഇവര്‍ക്കായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.
 
 
കൊല്ലപ്പെട്ട ജമേഷയുടെ വീട്ടില്‍ നിന്നും നിര്‍ണായകമായ പല രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. 75 കിലോ സ്‌ഫോടക വസ്തുക്കളും ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂരിലെ ചില ക്ഷേത്രങ്ങള്‍, കളക്ടറേറ്റ് തുടങ്ങി ചില പ്രധാന ഇടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തി വെച്ചിരുന്നു. ഇതിനിടെ മരിച്ച മുബീന്റെ വാട്‌സാപ്പ് സ്റ്റാറ്റസും പോലീസ് കണ്ടെടുത്തു. മരണവിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണം, സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കണം എന്നിങ്ങനെയുള്ള വരികളാണ് സ്‌ഫോടനത്തിന് തലേദിവസം ജമേഷ മുബീന്‍ വാട്‌സാപ്പ് സ്റ്റാറ്റസാക്കിയത്. വാട്‌സാപ്പ് സ്റ്റാറ്റസ് അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.
]]>
Wed, 26 Oct 2022 16:28:44 +0530 Editor
ചില്ല് കുപ്പിയ്ക്ക് ഉള്ളിൽ വച്ച് പടക്കം പൊട്ടിക്കുന്നത് തടഞ്ഞ 21കാരനെ മൂന്ന് കുട്ടികള്‍ കുത്തിക്കൊന്നു http://newsmalayali.com/minors-kill-21-year-old-after-being-stopped-for-bursting-firecracker-in-glass-bottle http://newsmalayali.com/minors-kill-21-year-old-after-being-stopped-for-bursting-firecracker-in-glass-bottle ചില്ല് കുപ്പിയ്ക്ക് ഉള്ളിൽ വച്ച് പടക്കം പൊട്ടിക്കുന്നത് തടഞ്ഞ 21കാരനെ മൂന്ന് കുട്ടികള്‍ കുത്തിക്കൊലപ്പെടുത്തി. മുംബൈ ശിവാജ് നഗറിലാണ് സംഭവം.  ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് നടന്ന വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സുനിൽ ശങ്കർ നായിഡുവാണ് കൊല്ലപ്പെട്ടത്.

ചില്ല് കുപ്പിയിൽ വെച്ച് പടക്കം പൊട്ടിക്കാൻ ശ്രമിച്ച കുട്ടികളെ സുനിൽ വിലക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കുട്ടികളും സുനിലും ചേർന്ന് തര്‍ക്കമുണ്ടായി. വാക്കേറ്റം കനത്തതോടെ കുട്ടികൾ ഇയാളെ മർദിക്കാനും തുടങ്ങി. ഇതിനിടെ ഒരു കുട്ടി കത്തിയെടുത്ത് സുനിലിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. ശേഷം കുട്ടികൾ ഓടിരക്ഷപ്പെടുകയും ചെയ്തു.

സുനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 12, 14, 15 പ്രായമുള്ള കുട്ടികളാണ് ആക്രമിച്ചത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ ഒളിവിലാണ്.

]]>
Wed, 26 Oct 2022 02:35:49 +0530 Editor
സ്ത്രീകള്‍ക്ക് നേരെയുള്ള ‘ഐറ്റം’ പരാമര്‍ശം ലൈംഗികാധിക്ഷേപം; 25കാരന് ഒന്നരവര്‍ഷം തടവ് http://newsmalayali.com/mumbai-court-sends-man-to-jail-for-calling-a-girl-item http://newsmalayali.com/mumbai-court-sends-man-to-jail-for-calling-a-girl-item സ്ത്രീകളെയും പെണ്‍കുട്ടികളെയും ‘ഐറ്റം’ എന്ന് പരിഹസിച്ച് വിളിക്കുന്നത് ലൈംഗികാധിക്ഷേപ പരിധിയില്‍ വരുമെന്ന് മുംബൈയിലെ പ്രത്യേക കോടതി. പെണ്‍കുട്ടിക്ക് നേരെയുള്ള ആക്ഷേപ പരാമര്‍ശമായാണ് ഈ വാക്കിനെ കാണുന്നത്. 16കാരിയായ പെണ്‍കുട്ടിയെ ലൈംഗിക അധിക്ഷേപം നടത്തിയതിന് മുംബൈയില്‍ നിന്നുള്ള പ്രതിയെ 1.5 വര്‍ഷം തടവ് ശിക്ഷ നല്‍കിയ വിധിക്കിടയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.

2015 ജൂലൈ 15ന് പെൺകുട്ടി സ്കൂളിൽ നിന്ന് മടങ്ങവെ‘ക്യാ ഐറ്റം കിദര്‍ ജാ രാഹി ഹോ?’ എന്ന് ചോദിച്ച് പ്രതി പെണ്‍കുട്ടിയുടെ മുടി പിടിച്ച് വലിക്കുകയും ചെയ്‌തെന്നാണ് കേസ്. ഉടൻ തന്നെ പെൺകുട്ടി 100ൽ വിളിച്ച് പൊലീസ് സഹായം തേടി. ഐപിസി സെക്ഷന്‍ 354 പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്. മുംബൈ സ്വദേശിയായ 25കാരനാണ് ഒന്നരവര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെട്ടത്.

ലൈംഗിക പീഡന കേസായിട്ടാണ് യുവാവിന്റെ പരാമര്‍ശം കോടതി കണക്കാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. സാധാരണയായി പുരുഷന്മാര്‍ സ്ത്രീകളെ ‘ഐറ്റം’ എന്ന് പറയാറുണ്ടെന്നും ഈ പരാമര്‍ശം അപകീര്‍ത്തികരമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് എസ് ജെ അന്‍സാരി ചൂണ്ടിക്കാട്ടി.

English Summary: A special POCSO court in Mumbai in a recent order sentenced a man to 1.5 years in jail for sexual harassment of a minor schoolgirl, saying addressing a girl as an “item” is only done to objectify her with sexual intent. The man, who lived in the same neighbourhood as the girl, was booked on allegations that in 2015 when the victim was 16-year-old, he used to tease her while she went to and from school.

]]>
Wed, 26 Oct 2022 02:33:13 +0530 Editor
കോയമ്പത്തൂർ കാർ സ്ഫോടനം: മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധമുള്ള അഞ്ചുപേർ അറസ്റ്റിൽ; കേസ് NIA ഏറ്റെടുത്തേക്കും http://newsmalayali.com/coimbatore-car-blast-five-people-closely-related-to-deceased-jamesha-mubin-arrested http://newsmalayali.com/coimbatore-car-blast-five-people-closely-related-to-deceased-jamesha-mubin-arrested കോയമ്പത്തൂർ ഉക്കടത്ത് ക്ഷേത്രത്തിന് സമീപമുണ്ടായ കാർ സ്ഫോടനത്തിൽ അഞ്ചുപേർ അറസ്റ്റിൽ. മുഹമ്മദ് ധൽക, മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയിൽ, മുഹമ്മദ് നവാസ് ഇസ്മയിൽ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗർ, ഉക്കടം സ്വദേശികളാണ് പിടിയിലായവർ. ഇവർ സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലർത്തിയവരായിരുന്നുവെന്നാണ് വിവരം. സ്ഫോടക വസ്തുക്കൾ ശേഖരിച്ചതിലും സ്ഫോടനത്തിന്റെ ആസൂത്രണത്തിലും ഇവർക്ക് പങ്കുള്ളതായുള്ള സൂചനകളണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. സ്ഫോടനത്തിന് മുൻപ് ജമേഷ മുബിന്റെ വീട്ടിൽ നിന്ന് ഭാരമേറിയ വസ്തു കാറിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കേസ് എൻഐഐ ഏറ്റെടുത്തേക്കും.



കോയമ്പത്തൂരിൽ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിലാണ് സ്ഫോടനമുണ്ടായത്. കാർ പൂർണമായി കത്തി നശിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണത്തിൽ മുന്നോട്ട് പോയത്. സ്ഫോടനം നടന്ന ടൗൺ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്. രാത്രി 11.45ന് സിസിടിവിയിൽ റെക്കോർഡ് ആയ ദൃശ്യങ്ങളാണ് മുബിന്റെ വീട്ടിന് സമീപത്ത് നിന്ന് കിട്ടിയത്.

Also Read- ചരിത്ര നേട്ടവുമായി ISRO ; എല്‍.വി.എം-3 വിക്ഷേപണം വിജയം, 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

ഈ ദൃശ്യങ്ങളിൽ നാലു പേർ കാറിനകത്തേക്ക് സാധനങ്ങൾ എടുത്തു വയ്ക്കുന്നത് പതിഞ്ഞിട്ടുണ്ടായിരുന്നു. ഇതിനിടെ സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധം ഉണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ടായി. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ എന്ന യുവാവ് 2009 ൽ ദേശീയ അന്വേഷണ ഏജൻസി തീവ്രവാദ ബന്ധം സംശയിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചയാളാണെന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയത്തിന് ഇടയാക്കിയത്. ഇക്കാര്യം വ്യക്തമായതിന് പിന്നാലെ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.



1998ലെ കോയമ്പത്തൂർ സ്ഫോടന പരമ്പരയിലെ പ്രതികളുടെ ബന്ധു വീടുകളിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തു. അൽ ഉമ്മ സംഘടനയുടെ തലവൻ ബാഷയുടെ സഹോദരന്റെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. ബാഷയുടെ സഹോദരൻ നവാബ് ഖാന്റെ മകൻ തൽകയെ ചോദ്യം ചെയ്തിരുന്നു. ഉക്കടം വിൻസന്റ് റോഡിലെ വീട്ടിൽ വൈകിട്ടോടെയാണ് പൊലീസ് സംഘം പരിശോധനക്കെത്തിയത്. ആറ് പ്രത്യേക അന്വേഷണ സംഘങ്ങളാണ് കാർ സ്ഫോടന കേസ് അന്വേഷിക്കുന്നത്.

]]>
Tue, 25 Oct 2022 15:14:04 +0530 Editor
പുരുഷന്മാരുടെ ലൈംഗികാസക്തി കുറക്കുന്നു; രണ്ട് ബിരിയാണി കടകൾ അടപ്പിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് http://newsmalayali.com/biryani-can-reduce-mens-sex-drive-as-trinamool-leader-closes-shop-in-benga http://newsmalayali.com/biryani-can-reduce-mens-sex-drive-as-trinamool-leader-closes-shop-in-benga ബിരിയാണി പുരുഷൻമാരുടെ ലൈംഗികാസക്തി കുറയ്ക്കുമെന്ന് ആരോപിച്ച് ബംഗാളിൽ ബിരിയാണി കടകൾ അടപ്പിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ്. കൂച്ച് ബെഹാറിലെ രണ്ട് കടകൾക്കെതിരെയാണ് തൃണമൂൽ നേതാവും കൂച്ച് ബെഹാറിലെ മുൻസിപ്പാലിറ്റി ചെയർമാൻ രവീന്ദ്രനാഥ് ഘോഷാണ് വിചിത്ര നടപടിയെടുത്തത്.

നിരവധി പരാതികൾ ബിരിയാണി കടകൾക്കെതിരെ ലഭിച്ചതിനെ തുടർന്നാണ് കർശന നടപടി എടുത്തതെന്ന് രവീന്ദ്രനാഥ് ഘോഷ് പറഞ്ഞു. 'ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകളും മസാലകളും പുരുഷന്മാരിലെ ലൈംഗികാസക്തി കുറയ്ക്കുമെന്ന് നിരവധി ആളുകളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം'.

'പുരുഷന്റെ ലൈംഗികാസക്തിയെ തടസ്സപ്പെടുത്തുന്ന ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മസാലകള്‍ ഏതൊക്കെയാണെന്ന് അറിയില്ല'. രവീന്ദ്രനാഥ് ഘോഷ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അന്യ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർ നിലവാരമില്ലാതെ ബിരിയാണി കടകൾ നടത്തുന്നുണ്ട്. ലൈസൻസ് പോലും എടുത്തിട്ടില്ല. ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളാണ് കടകൾ നടത്തുന്നതെന്നും രവീന്ദ്രനാഥ് ഘോഷ് പറഞ്ഞു. പരാതി ലഭിച്ചതോടെ കടകളിലെത്തി പരിശോധന നടത്തി. കടകൾക്ക് ട്രേഡ് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി, അതിനാൽ കടകൾ പൂട്ടിയെന്നും രവീന്ദ്രനാഥ് ഘോഷ് പറഞ്ഞു.

]]>
Mon, 24 Oct 2022 16:34:52 +0530 Editor
തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കണമെങ്കില്‍ വീട്ടിലേക്ക് കൊണ്ടുപോകുക; ബോംബെ ഹൈക്കോടതി http://newsmalayali.com/take-stray-dogs-home-if-interested-in-feeding-them-says-bombay-high-court http://newsmalayali.com/take-stray-dogs-home-if-interested-in-feeding-them-says-bombay-high-court പൊതുനിരത്തില്‍ തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിനെതിരെ ബോംബെ ഹൈക്കോടതി. തെരുവുനായകൾക്ക് ഭക്ഷണം കൊടുക്കണമെന്നാഗ്രഹിക്കുന്ന മൃഗസ്നേഹികള്‍‌ വീട്ടിലേക്ക് കൊണ്ടുപോയി കൊടുക്കട്ടെയെന്ന് ഹൈക്കോടതി പറഞ്ഞു.

തെരുവുനായകളെ ഷെല്‍‌ട്ടര്‍ ഹോമുകളിലെത്തിച്ച് ഭക്ഷണം നൽകാമെന്നും കോടതി പറഞ്ഞു. തെരുവുനായ ആക്രമണം ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. നാഗ്പുരിലും പരിസരങ്ങളിലും ഒരു കാരണവശാലും പൊതുസ്ഥലങ്ങളില്‍ തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കരുതെന്നാണ് കോടതി നിര്‍ദേശിച്ചു.


തെരുവുനായകളുടെ അവകാശത്തിനായി വാദിക്കുന്നവര്‍ക്ക് മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത് തെരുവുനായകളെ ദത്തെടുത്ത് സംരക്ഷിക്കാമെന്ന് കോടതി പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ വച്ച് നായകള്‍ക്ക് ഭക്ഷണ വിതരണം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി നാഗ്പുര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന് നിര്‍ദേശം നല്‍കി.

]]>
Sun, 23 Oct 2022 14:50:26 +0530 Editor
ഒക്ടോബർ 25 ന് സൂര്യഗ്രഹണം; പൊതു അവധി പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ http://newsmalayali.com/odisha-government-declared-october-25-as-a-public-holiday-on-account-of-solar-eclipse http://newsmalayali.com/odisha-government-declared-october-25-as-a-public-holiday-on-account-of-solar-eclipse സൂര്യഗ്രഹണം സംഭവിക്കുന്ന ഒക്ടോബർ 25ന് പൊതു അവധി പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ. സർക്കാർ ഓഫീസുകൾക്ക് പുറമേ, സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ബാങ്കുകൾ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങൾ തുടങ്ങി എല്ലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണമാണ് ഒക്ടോബർ 25 ന് നടക്കാനിരിക്കുന്നത്. ഇന്ത്യയിൽ ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും.

യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്കയുടെ വടക്കു-കിഴക്കന്‍ ഭാഗങ്ങള്‍, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രം, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലും സൂര്യഗ്രഹണം ദൃശ്യമാകും. കേരളത്തിൽ സൂര്യഗ്രഹണം ദൃശ്യമായേക്കില്ല.

വൈകുന്നേരം 04:29 മുതൽ ദൃശ്യമാകുന്ന സൂര്യഗ്രഹണം 05:42 ഓടെ അവസാനിക്കും, പരമാവധി ഗ്രഹണ സമയം വൈകുന്നേരം 05:30 ന് ആയിരിക്കും. 2022ലെ രണ്ടാമത്തെ സൂര്യഗ്രഹണമായിരിക്കും ഇത്.

ഇന്ത്യൻ സ്റ്റാൻഡേർ സമയം ഏകദേശം 02:29 ന് ഐസ്‌ലാൻഡിലാണ് സൂര്യഗ്രഹണം ആരംഭിക്കുന്നത്. റഷ്യയിൽ 04.30 ഓടെ ഗ്രഹണം ദൃശ്യമായി ഏകദേശം ആറ് മണിയോടെ അവസാനിക്കും.

ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമാകുന്ന സ്ഥലങ്ങളും സമയവും

    • ന്യൂഡൽഹി: വൈകുന്നേരം 04:28 മുതൽ 05:42 വരെ
    • മുംബൈ: വൈകുന്നേരം 04:49 മുതൽ 06:09 വരെ
    • ഹൈദരാബാദ്: വൈകുന്നേരം 04:58 മുതൽ 05:48 വരെ
    • ബെംഗളൂരു: വൈകുന്നേരം 05:12 മുതൽ 05:56 വരെ
    • ചെന്നൈ: വൈകുന്നേരം 05:13 മുതൽ 05:45 വരെ
    • കൊൽക്കത്ത: വൈകുന്നേരം 04:51 മുതൽ 05:04 വരെ
    • ഭോപ്പാൽ: വൈകുന്നേരം 04:42 മുതൽ 05:47 വരെ
    • ചണ്ഡീഗഡ്: വൈകുന്നേരം 04:23 മുതൽ 05:41 വരെ


എന്താണ് സൂര്യഗ്രഹണം?

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഇങ്ങനെയുള്ള പ്രതിഭാസങ്ങൾ സംഭവിക്കുന്ന സമയത്ത് ചില പ്രദേശങ്ങളിൽ സൂര്യന്റെ പ്രകാശത്തെ പൂർണ്ണമായോ ഭാഗികമായോ തടയുകയും ഭൂമിയിലെ ചില പ്രദേശങ്ങളിൽ സൂര്യന്റെ പ്രകാശം ലഭിക്കാതെ വരുകയും ചെയ്യും.

ഏപ്രിൽ 30 നായിരുന്നു  ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം.
]]>
Sun, 23 Oct 2022 14:08:40 +0530 Editor
ചരിത്ര നേട്ടവുമായി ISRO ; എല്‍.വി.എം&3 വിക്ഷേപണം വിജയം, 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ http://newsmalayali.com/isro-lvm-3-successfully-launches-36-satellites-of-one-web-india-mission-the-first-commercial-launch http://newsmalayali.com/isro-lvm-3-successfully-launches-36-satellites-of-one-web-india-mission-the-first-commercial-launch ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ നിര്‍ണായക നേട്ടവുമായി ഐ എസ് ആർ ഒ. ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ 'വണ്‍ വെബി'ന്റെ 36 ഉപഗ്രഹങ്ങളും വഹിച്ച് ഐ.എസ്.ആര്‍.ഒ.യുടെ എല്‍.വി.എം.-3 റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. വിക്ഷേപണം വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

ദൗത്യത്തിലൂടെ 36 ഉപഗ്രഹങ്ങൾ ഐ എസ് ആർ ഒ ഭ്രമണപഥത്തിൽ എത്തിച്ചു..രാത്രി 12.07 നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്നാണ് വൺ വെബിന്റെ ഉപഗഹങ്ങളുമായി റോക്കറ്റ് കുതിച്ചുയര്‍ന്നത്.

ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുതിയ ചരിത്രമാണ് ഇതിലൂടെ രചിക്കപ്പെട്ടത്. 5400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളാണ് ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തിച്ചത്. ഇന്ത്യയില്‍ നിന്ന് ഇത്രയും ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതും ആദ്യമാണ്.

രാജ്യാന്തര വാണിജ്യ ഉപഗ്രഹ വിക്ഷേപണ വിപണിയിലേക്കു നിർണായക മുന്നേറ്റത്തിനൊരുങ്ങുന്ന ഇസ്റോ, വൺവെബ് കമ്പനിയുടെ ബ്രോഡ്ബാൻഡ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിലൂടെ നിർണായക നാഴികകല്ലാണ് പിന്നിട്ടത്. ഉപഗ്രഹങ്ങളിൽ നിന്നു നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്ന വമ്പൻ പദ്ധതിയാണ് വൺവെബ്.

ഇതുമായി ബന്ധപ്പെട്ട് നെറ്റ് വര്‍ക്ക് ആക്സസ് അസോസിയേറ്റഡ് ലിമിറ്റഡും (വണ്‍വെബ്ബ്) ഐ.എസ്.ആര്‍.ഒയുടെ സഹ സ്ഥാപനമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും തമ്മില്‍ കരാറിലെത്തിയിരുന്നു.  2023 ജനുവരിയില്‍ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും.

ഇന്ത്യയുടെ ഭാരതി ഗ്ലോബലും യുകെ സര്‍ക്കാരും സംയോജിച്ചുള്ള സംരംഭമാണ് വണ്‍ വെബ്ബ്. 650 ഉപഗ്രഹങ്ങള്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വിക്ഷേപിക്കുകയും അവയുടെ പിന്‍ബലത്തില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

]]>
Sun, 23 Oct 2022 14:03:26 +0530 Editor
ചെരുപ്പിട്ട് മോട്ടർ സൈക്കിൾ ഓടിക്കുന്നത് പിഴയ്ക്ക് കാരണമായേക്കാം! കുറ്റവും ശിക്ഷകളും അറിയാം | Riding Two Wheelers In Chappal Is Illegal http://newsmalayali.com/Riding-Two-Wheelers-In-Chappal-Is-Illegal http://newsmalayali.com/Riding-Two-Wheelers-In-Chappal-Is-Illegal റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധനകൾ കർശനമാക്കുകയാണ്. നിയമം ലംഘിക്കുന്നവർക്കെല്ലാം കടുത്ത പിഴയും ലഭിക്കുന്നുണ്ട്. ഡ്രൈവിങ്ങിനിടയിൽ നാം അശ്രദ്ധമായി ചെയ്യുന്ന പലതിനും പിഴ ലഭിക്കാം. അതിൽ ഒന്നാണ് സാൻഡൽ അല്ലെങ്കിൽ ചെരുപ്പ് ഉപയോഗിച്ച് ഇരുചക്രം ഓടിച്ചാൽ ലഭിച്ചേക്കാവുന്ന പിഴ. മോട്ടർ വാഹന നിയമപ്രകാരം പിഴ ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ് ഇത്. 2019 ലെ മോട്ടർ വാഹന നിയമ ഭേദഗതിയിലും ഇതുണ്ട്. പിഴ ഉണ്ടെങ്കിലും ഇപ്പോഴും തർക്കവിഷയമായി നിലനിൽക്കുന്ന ഒന്നാണ് ഇത്.

എന്നാൽ 2019 ൽ സെപ്റ്റംബറിൽ , ഈ പുതിയ മോട്ടോർ വെഹിക്കിൾ  നിയമത്തിന് എതിരായി നിതിൻ ഗഡ്കരി ട്വീറ്റ് പോസ്റ്റ് ചെയ്യുകയും വാഹനമോടിക്കുന്നവർക്ക് ഇത്തരം അസംബന്ധ പിഴകൾ നൽകില്ലെന്നും വ്യക്തമാക്കിയിരുന്നു.  "ഹാഫ് ഷർട്ട് ധരിക്കുക", "ലുങ്കി ധരിക്കുക അല്ലെങ്കിൽ വെസ്റ്റ് ധരിക്കുക", "കാറിൽ അധിക ബൾബ് സൂക്ഷിക്കാതിരിക്കുക", "വിൻഡ്സ്ക്രീൻ വൃത്തികെട്ടതായി സൂക്ഷിക്കുക", "ഡ്രൈവിംഗ് ചെയ്യുമ്പോഴോ റൈഡ് ചെയ്യുമ്പോഴോ ചെരിപ്പുകൾ ധരിക്കുക" എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന  കാര്യങ്ങൾക്കു , പിഴ ഈടാക്കില്ല എന്ന്  Office Of Nitin Gadkari @OfficeOfNG എന്ന അക്കൗണ്ട്  വഴി അറിയിച്ചിരുന്നു.

സ്കൂട്ടർ, മോട്ടർസൈക്കിൾ ഉൾപ്പെടെയുള്ളവ ഓടിക്കുന്നവർ പാദം മുഴുവൻ മറയുന്ന ഷൂ ധരിക്കണമെന്ന് മോട്ടർ വാഹന നിയമത്തിൽ പറയുന്നു. ഇത്, അപകടം മൂലം കാൽപാദത്തിന് ഏൽക്കുന്ന ആഘാതം കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഷൂ ധരിച്ചാൽ പിഴ ഒഴിവാക്കാം എന്നതിനെക്കാൾ സ്വന്തം സുരക്ഷ മെച്ചപ്പെടുത്താമെന്നും വാഹനം നിയന്ത്രിക്കുമ്പോൾ കാലുകൾക്ക് ഉണ്ടാകുന്ന ആയാസം കുറയ്ക്കാമെന്നുമുള്ള ഗുണങ്ങളുമുണ്ട്.

മോട്ടർ വാഹന നിയമപ്രകാരം ചെരുപ്പ് ധരിച്ച് ഇരുചക്രവാഹനം ഓടിക്കുന്നത് കുറ്റകരമാണ്. ഈ നിയമം ലംഘിക്കുന്നവർക്ക് 1000 രൂപ വരെ പിഴയും വേണ്ടി വന്നാൽ ലൈസൻസ് റദ്ദ് ചെയ്യാനുള്ള സാധ്യതയും ഉണ്ടെന്നും നിയമം പറയുന്നു.

English Summary: Riding Two Wheelers In Chappal Is Illegal

]]>
Fri, 21 Oct 2022 22:38:33 +0530 Editor
ഗൂഗിളിന് 1337 കോടി രൂപ പിഴ; നടപടി വാണിജ്യ താൽപര്യത്തിനായി ആന്‍‍ഡ്രോയ്ഡ് ഫോണുകളെ ദുരുപയോഗം ചെയ്തതിന് http://newsmalayali.com/cci-fines-google-rs-1337-crore-for-abusing-dominant-position-in-android-mobile-ecosystem http://newsmalayali.com/cci-fines-google-rs-1337-crore-for-abusing-dominant-position-in-android-mobile-ecosystem ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷൻ അധിഷ്ഠിത മൊബൈൽ ഫോണുകളെ വാണിജ്യ താൽപര്യത്തിനായി ദുരുപയോഗം ചെയ്തതിന് ടെക് ഭീമനായ ഗൂഗിളിന് കോംപറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) 1337 കോടി രൂപ പിഴ ചുമത്തി. ആൻഡ്രോയിഡ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന മൊബൈലുകളെ വാണിജ്യ താൽപര്യത്തിനനുസരിച്ച് ഗൂഗിള്‍ ദുരുപയോഗം ചെയ്തതെന്ന് സിസിഐ കണ്ടെത്തി.

ഗൂഗിളിന്റേതാണ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡ്. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം മൊബൈൽ ആപ്ലിക്കേഷൻ ഡിസ്ട്രിബ്യൂഷൻ എഗ്രിമെന്റ് (എംഎഡിഎ) പോലുള്ള‍ കരാറുകളിലൂടെ ഗൂഗിൾ അവരുടെ ആപ്പുകളും നിർമാണ വേളയില്‍ മൊബൈൽ ഫോണിൽ ഉൾപ്പെടുത്താറുണ്ട്. ഇങ്ങനെ സേർച്ച് ആപ്, വിജറ്റ്, ക്രോം ബ്രൗസർ എന്നിവ ആൻഡ്രോയിഡ് ഫോണുകളിൽ പ്രീ-ഇൻസ്റ്റാൾ ചെയ്തതിലൂടെ എതിരാളികളെ അപേക്ഷിച്ച് കാര്യമായ മത്സരാധിഷ്ഠിത നേട്ടം ഗൂഗിൾ സ്വന്തമാക്കിയെന്നും സിസിഐയുടെ പ്രസ്താവനയിൽ പറയുന്നു.

Press Release: https://bit.ly/3s9fnd9

ആൻഡ്രോയ്ഡ് ഫോണുകളിൽ നിർമാണ വേളയിൽ തന്നെ സേർച് എഞ്ചിൻ ഡീഫോൾട്ടാക്കാൻ ഗൂഗിൾ പ്രേരിപ്പിക്കുന്നുവെന്ന് 2019ൽ കോംപറ്റീഷൻ കമ്മീഷന് പരാതി ലഭിച്ചിരുന്നു. ന്യായമല്ലാത്ത വിപണന രീതികള്‍ പാടില്ലെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ഗൂഗിളിന്റെ സേർച്ച് എഞ്ചിൻ ഉപയോഗിക്കാന്‍ ഒരു സാമ്പത്തിക ഓഫറുകളും സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് നല്‍കരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. വിഷയത്തില്‍ ഗൂഗിള്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

]]>
Fri, 21 Oct 2022 17:32:40 +0530 Editor
'ഗുജറാത്തിനോട് എന്നും വൈകാരിക ബന്ധം'; എം എ യൂസഫലി; അഹമ്മദാബാദിൽ 3000 കോടിയുടെ ലുലു മാൾ http://newsmalayali.com/lulu-group-to-invest-rs-3000-crore-in-gujarat-to-set-up-shopping-mall-at-ahmedabad http://newsmalayali.com/lulu-group-to-invest-rs-3000-crore-in-gujarat-to-set-up-shopping-mall-at-ahmedabad ഉത്തർപ്രദേശിന് പിന്നാലെ ഗുജറാത്തിലും മാൾ തുറക്കാൻ ലുലു ഗ്രൂപ്പ്. വാണിജ്യ നഗരമായ അഹമ്മദാബാദിലാണ് 3 000 കോടി രൂപ നിക്ഷേപത്തിൽ ലുലു മാൾ ഉയരുന്നത്. നിർമാണ പ്രവർത്തനങ്ങൾ അടുത്ത ജനുവരിയിൽ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ കഴിഞ്ഞ വർഷം യുഎഇ സന്ദർശിച്ചപ്പോൾ ഗുജറാത്തിൽ മുതൽ മുടക്കുന്നതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിലും സംസ്ഥാന സർക്കാരും ലുലു ഗ്രൂപ്പും ഒപ്പു വച്ചിരുന്നു. 30 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ലുലു ഉദ്ദേശിക്കുന്നത്. മാൾ പ്രവർത്തിക്കുന്നതോടെ 6000 പേർക്ക് നേരിട്ടും 15,000ത്തിൽ അധികം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എ വി ആനന്ദ് റാം പറഞ്ഞു.



ലുലു ഹൈപ്പർമാർക്കറ്റ്, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള ഫൺടുറ, 15 സ്ക്രീൻ സിനിമ, മുന്നൂറിലധികം ദേശീയവും അന്തർദേശീയവുമായ ബ്രാൻഡുകൾ, വിശാലമായ ഫുഡ് കോർട്ട്, മൾട്ടി ലെവൽ പാർക്കിങ് എന്നിവ ഉൾക്കൊള്ളുന്നതായിരിക്കും അഹമ്മദാബാദ് ലുലു മാൾ. പ്രാദേശിക കാർഷികോൽപന്നങ്ങൾക്കും മാളിൽ വിപണന സൗകര്യമുണ്ടാകും.



എഴുപതുകളുടെ തുടക്കത്തിൽ തന്റെ കച്ചവട ജീവിതം ആരംഭിച്ച ഗുജറാത്തിനോട് എന്നും വൈകാരിക ബന്ധമാണെന്നു യൂസഫലി പറഞ്ഞു. തന്റെ പിതാവും കുടുംബാംഗങ്ങളും വർഷങ്ങളായി അവിടെയായിരുന്നു കച്ചവടം നടത്തിയതെന്നും യൂസഫലി അനുസ്മരിച്ചു.

]]>
Wed, 19 Oct 2022 22:57:15 +0530 Editor
'അഴിമതിക്കാർക്കും ഭീകരർക്കും സുരക്ഷിത താവളം ഉണ്ടാകരുത്': ഇന്റർപോൾ പൊതുസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി http://newsmalayali.com/there-is-no-safe-havens-to-corrupt-and-terrorists-prime-minister-narendra-modi-in-interpol-general-assembly http://newsmalayali.com/there-is-no-safe-havens-to-corrupt-and-terrorists-prime-minister-narendra-modi-in-interpol-general-assembly അഴിമതിക്കാർക്കും ഭീകരർക്കും ലഹരി മാഫിയകൾക്കും ആക്രമികൾക്കും സുരക്ഷിത താവളങ്ങൾ ഉണ്ടാകരുതെന്നും ഇത്തരം അപകടകാരികളെ പ്രതിരോധിക്കാൻ ആഗോളതലത്തിൽ ശ്രമങ്ങൾ ഉണ്ടാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനവും സുരക്ഷിതവുമായ ലോകം എന്നത് എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണെന്നും ഡൽഹിയിൽ നടക്കുന്ന ഇന്റർപോൾ 90ാമത് ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 195 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 25 വർഷത്തിനു ശേഷമാണ് ഇന്റർപോൾ പൊതുസഭയ്ക്ക് ഇന്ത്യ വേദിയാകുന്നത്.

അഴിമതിയും സാമ്പത്തിക കുറ്റകൃത്യങ്ങളും നിരവധി രാജ്യങ്ങളിലെ ജനങ്ങളുടെ സമാധാന ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ഭീകരവാദം, അഴിമതി, ലഹരി മാഫിയ തുടങ്ങിയവ‍യുടെ വളർച്ച മുമ്പത്തെക്കാൾ വേഗത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റു രാജ്യങ്ങളും സമൂഹങ്ങളും അവരുടെ ഉള്ളിലേക്കുതന്നെ നോക്കിക്കൊണ്ടിരിക്കുമ്പോൾ ഇന്ത്യ ഇക്കാര്യത്തിലെല്ലാം ആഗോള പിന്തുണ തേടുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

“ഒരിടത്ത് നടക്കുന്ന ആളുകൾക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങൾ എല്ലാവർക്കും എതിരായ കുറ്റകൃത്യങ്ങളാണ്, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളാണ്. കൂടാതെ, ഇവ നമ്മുടെ വർത്തമാനകാലത്തെ ദോഷകരമായി ബാധിക്കുക മാത്രമല്ല, നമ്മുടെ ഭാവി തലമുറയെ ബാധിക്കുകയും ചെയ്യുന്നു. പോലീസും നിയമ നിർവ്വഹണ ഏജൻസികളും സഹകരണം വർദ്ധിപ്പിക്കുന്നതിന് നടപടിക്രമങ്ങളും പ്രോട്ടോക്കോളുകളും രൂപപ്പെടുത്തേണ്ടതുണ്ട്. ഒളിച്ചോടിയ കുറ്റവാളികൾക്കായുള്ള റെഡ് കോർണർ നോട്ടീസ് വേഗത്തിലാക്കാൻ ഇന്റർപോളിന് സഹായിക്കാനാകും. സുരക്ഷിതവും സുരക്ഷിതവുമായ ഒരു ലോകം നമ്മുടെ പങ്കിട്ട ഉത്തരവാദിത്തമാണ്. നന്മയുടെ ശക്തികൾ സഹകരിക്കുമ്പോൾ, കുറ്റകൃത്യങ്ങളുടെ ശക്തികൾക്ക് പ്രവർത്തിക്കാൻ കഴിയില്ല, ”അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകളായി ഇന്ത്യ അന്തർദേശീയ ഭീകരതയ്‌ക്കെതിരെ പോരാടുകയാണെന്ന് മോദി പറഞ്ഞു. “മുൻകാല വിജയങ്ങൾ ഉണ്ടായിരുന്നിട്ടും, ഇന്ന് ഞാൻ ചില കാര്യങ്ങൾ ലോകത്തെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. ലോകം അഭിമുഖീകരിക്കുന്ന നിരവധി അപകടകരമായ ആഗോളവൽക്കരണ ഭീഷണികളുണ്ട്. തീവ്രവാദം, അഴിമതി, മയക്കുമരുന്ന് കടത്ത്, വേട്ടയാടൽ, സംഘടിത കുറ്റകൃത്യങ്ങൾ. ഈ അപകടങ്ങളുടെ മാറ്റത്തിന്റെ വേഗത മുമ്പത്തേതിനേക്കാൾ വേഗത്തിലാണ്. ഭീഷണികൾ ആഗോളമാകുമ്പോൾ, പ്രതികരണം പ്രാദേശികമായിരിക്കില്ല. ഈ ഭീഷണികളെ പരാജയപ്പെടുത്താൻ ലോകം ഒന്നിക്കേണ്ട സമയമാണിത്.''- പാകിസ്ഥാനിൽ നിന്നുള്ള പ്രതിനിധികൾ അടക്കം പങ്കെടുത്ത യോഗത്തിൽ മോദി പറഞ്ഞു.

]]>
Wed, 19 Oct 2022 22:21:07 +0530 Editor
UCC | ഏകീകൃത സിവിൽ കോഡ്: 'പാർലമെന്റിന് നിർദേശം നൽകാൻ കോടതിക്കാവില്ല': വ്യക്തമാക്കി കേന്ദ്രം http://newsmalayali.com/supreme-court-cannot-direct-parliament-on-uniform-civil-code http://newsmalayali.com/supreme-court-cannot-direct-parliament-on-uniform-civil-code ഏകീകൃത സിവിൽ കോഡിന് (Uniform Civil Code) വേണ്ടിയുള്ള പൊതുതാൽപര്യ ഹർജികൾ തള്ളണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയം സുപ്രീം കോടതിയിൽ (Supreme Court) സത്യവാങ്മൂലം സമർപ്പിച്ചു. വിവാഹമോചനം, രക്ഷാകർതൃത്വം, പിന്തുടർച്ചാവകാശം, അനന്തരാവകാശം, വിവാഹ പ്രായം എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ തള്ളണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും നിമയം നിർമ്മിക്കാൻ കോടതിക്ക് പാർലമെൻറിനോട് നിർദ്ദേശിക്കാൻ സാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

നിയമനിർമ്മാണത്തിൽ സമ്പൂർണ പരമാധികാരം പാർലമെൻറിന് മാത്രമാണുള്ളത്. ബാഹ്യശക്തികൾക്ക് ഇക്കാര്യത്തിൽ ഉപദേശം നൽകാനോ നിർദ്ദേശം നൽകാനോ സാധിക്കില്ല. ഭരണഘടനയും വിവിധ കോടതി വിധികളും നേരത്തെ തന്നെ ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു പ്രത്യേക നിയമനിർമ്മാണം നടത്താൻ ബാഹ്യ അധികാര കേന്ദ്രത്തിന് ഇടപെടാൻ സാധിക്കില്ല. പ്രത്യേക നിയമനിർമ്മാണം നടത്താൻ പാ‍ർലമെൻറിന് റിട്ട് ഓഫ് മാൻഡമസ് നൽകാനാവില്ലെന്നും കേന്ദ്രസ‍ർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ഒരു പുതിയ നിയമം നിർമ്മിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാനുള്ള ഉത്തരവാദിത്തം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജനപ്രതിനിധികളിൽ നിക്ഷിപ്തമാണ്. നയപരമായ വിഷയമായിട്ടാണ് ഇതിനെ മനസ്സിലാക്കേണ്ടത്. ഇക്കാര്യത്തിൽ കോടതിക്ക് നിർദേശം നൽകാനാകില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമനിർമ്മാണത്തിൻെറ കാര്യത്തിൽ നിലപാടുകൾ എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യേണ്ടത് ജനപ്രതിനിധിസഭയുടെ അധികാരത്തിൽ വരുന്ന കാര്യമാണ്.

ഏകീകൃത സിവിൽ കോഡ് കൈകാര്യം ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 44 ഉദ്ധരിച്ച് കൊണ്ടാണ് സ‍ർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്ന "സെക്കുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക്" എന്ന ലക്ഷ്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് നിയമ മന്ത്രാലയം വ്യക്തമാക്കി.

വൈവിധ്യമാർന്ന വ്യക്തിനിയമങ്ങളാണ് ഇന്ന് ഇന്ത്യയിലെ വിവിധ വിഭാഗങ്ങൾക്കിടയിലുള്ളത്. എന്നാൽ ഇതെല്ലാം ഏകീകരിക്കുക എന്ന ലക്ഷ്യം പ്രാബല്യത്തിൽ വരുത്താനാണ് ആ‍ർട്ടിക്കിൾ 44ലൂടെ ഉദ്ദേശിക്കുന്നത്. അനന്തരാവകാശം, സ്വത്തവകാശം, പരിപാലനം, പിന്തുടർച്ചാവകാശം എന്നീ കാര്യങ്ങളിൽ ഒരു പൊതുനിയമം ഉണ്ടായിരിക്കണമെന്ന ആശയത്തെയും ഇത് പിന്തുണയ്ക്കുന്നുവെന്നും സർക്കാർ അറിയിച്ചു.

]]>
Wed, 19 Oct 2022 22:18:08 +0530 Editor
വിജയമുറപ്പിച്ച് ‌മല്ലികാർജുൻ ഖർഗെ; ആയിരത്തിലേറെ വോട്ടു പിടിച്ച് ശശി തരൂർ http://newsmalayali.com/aicc-president-election-mallikarjun-kharge-will-lead-congress-shashi-tharoor-won-more-than-thousand-votes http://newsmalayali.com/aicc-president-election-mallikarjun-kharge-will-lead-congress-shashi-tharoor-won-more-than-thousand-votes കോൺഗ്രസിനെ മല്ലികാർജൻ ഖർഗെ നയിക്കുമെന്ന് ഉറപ്പായി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഖർഗെയ്ക്കു ലഭിച്ച വോട്ട് 8,000 പിന്നിട്ടതോടെയാണ് വിജയം ഉറപ്പായത്. എതിർ സ്ഥാനാർത്ഥി ശശി തരൂരിന് ഇതുവരെ 1060 വോട്ടു ലഭിച്ചിട്ടുണ്ട്. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. എന്നാൽ ഔദ്യോഗികമായി കോണ്‍ഗ്രസ് ഫലപ്രഖ്യാപനം നടത്തിയിട്ടില്ല.

രണ്ടര പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷം ഇതാദ്യമായാണ് നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് കോൺഗ്രസിനെ നയിക്കാൻ പ്രസിഡന്റ് എത്തുന്നത്. നിഷ്പക്ഷ തെരഞ്ഞെടുപ്പ് എന്നതായിരുന്നു പ്രഖ്യാപനമെങ്കിലും, ഗാന്ധി കുടുംബത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണയുള്ളതിനാൽ ഖർഗെയുടെ വിജയം ഉറപ്പായിരുന്നു. കടുത്ത പോരാട്ടം കാഴ്ചവച്ച തരൂർ എത്ര വോട്ടു നേടുമെന്നു മാത്രമായിരുന്നു ആകാംക്ഷ.

സംഘടനാ രംഗത്തെ അനുഭവസമ്പത്ത് കൈമുതലാക്കിയാണ് കോൺഗ്രസിലെ തലമുതിർന്ന നേതാക്കളിലൊരാളായ എൺപതുകാരൻ ഖർഗെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്. സംസ്ഥാന നേതാക്കളുമായി ഉറച്ച ബന്ധം, ദലിത് മുഖം തുടങ്ങിയ ഘടകങ്ങളും ഖർഗെയ്ക്ക് തുണയായി.

അതേസമയം, വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ഗുരുതരമായ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് സ്ഥാനാർത്ഥികളിലൊരാളായ ശശി തരൂര്‍. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അസ്വസ്ഥതയുണ്ടാക്കുന്ന വസ്തുതകള്‍ ഉണ്ടെന്ന് തരൂര്‍ ടീം ആരോപിച്ചു. യുപിയില്‍ നിന്നുള്ള വോട്ടുകള്‍ റദ്ദാക്കണമെന്നും തരൂര്‍ ടീം വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ആവശ്യപ്പെട്ടു.

'ഞങ്ങള്‍ മധുസൂദനന്‍ മിസ്ത്രിയുടെ ഓഫീസുമായി നിരന്തരം ആശയവിനിമയം നടത്തി, വിവിധ വിഷയങ്ങളെക്കുറിച്ച് അവരെ അറിയിച്ചിട്ടുണ്ട്, ഇപ്പോള്‍ അതിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാനാകില്ല' തരൂരിന്റെ തെരഞ്ഞെടുപ്പ് ഏജന്റായ സല്‍മാന്‍ അനീസ് സോസ് പറഞ്ഞു.

അതേ സമയം യുപിയിലെ ക്രമക്കേട് സംബന്ധിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അറിയാമെന്നതിന് തങ്ങളുടെ പക്കല്‍ തെളിവില്ലെന്നും തരൂര്‍ മിസ്ത്രിക്കയച്ച കത്തില്‍ പറയുന്നുണ്ട്. അദ്ദേഹത്തിന് ഇത്തരമൊരു കാര്യം അറിയുമായിരുന്നെങ്കില്‍ ഖാര്‍ഗെ അതിന് ഒരിക്കലും അനുവദിക്കുമായിരുന്നില്ലെന്നും കത്തില്‍ പറയുന്നു. ബാലറ്റ് പെട്ടികളിലെ അനൗദ്യോഗിക മുദ്രകള്‍, പോളിംഗ് ബൂത്തുകളിലെ ഔദ്യോഗികകമല്ലാത്ത ആളുകളുടെ സാന്നിധ്യം, വോട്ടിംഗ് അപാകത തുടങ്ങിയ പ്രശ്നങ്ങളാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. തെളിവുകളായി ഇതിന്റെ ചിത്രങ്ങളും തരൂര്‍ ടീം കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിയുക്തവുമായി കണക്കാക്കാക്കാന്‍ തങ്ങള്‍ക്കാവില്ല. അതിനാല്‍ ഉത്തര്‍പ്രദേശിലെ എല്ലാ വോട്ടുകളും അസാധുവായി കണക്കാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും തരൂര്‍ ടീം വ്യക്തമാക്കി.

]]>
Wed, 19 Oct 2022 21:55:33 +0530 Editor
ഭരണം കിട്ടിയാൽ 8 നഗരങ്ങളിൽ ഓരോ 4 കി.മീ ദൂരത്തിൽ സ്കൂളുകൾ നിർമിക്കും: എഎപി & AAP Gujarat Manish Sisodia http://newsmalayali.com/aap-will-build-schools-at-every-4-km-in-8-cities-if-it-wins-gujarat-elections-manish-sisodia http://newsmalayali.com/aap-will-build-schools-at-every-4-km-in-8-cities-if-it-wins-gujarat-elections-manish-sisodia ഗുജറാത്തിൽ ആംആദ്മി പാർട്ടി അധികാരത്തിൽ വന്നാൽ ഒരു വർഷത്തിനുള്ളിൽ എട്ടു നഗരങ്ങളിൽ ഓരോ നാലു കിലോമീറ്ററിലും സ്കൂളുകൾ സ്ഥാപിക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിനു മുന്നോടിയായി വൻതോതിലുള്ള പ്രചാരണമാണ് എഎപി ഗുജറാത്തിൽ നടത്തുന്നത്. ഡൽഹിയിലെ മദ്യനയത്തിൽ ക്രമക്കേട് ഉണ്ടെന്ന കേസിൽ തിങ്കളാഴ്ച ഒൻപതു മണിക്കൂറോളമാണ് സിബിഐയുടെ ചോദ്യംചെയ്യലിന് സിസോദിയ വിധേയനായത്.

‘‘ഗുജറാത്തിലെ ജനങ്ങൾ അവരുടെ കുട്ടികൾക്ക് സ്കൂളുകൾ ലഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സ്കൂളുകൾ നിർമിക്കുന്ന പാർട്ടിയെ അവർ തിരഞ്ഞെടുക്കും. സിബിഐയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും (ഇഡി) ദുരുപയോഗം ചെയ്യുന്നവരെ അവർ ജയിലിൽ അടയ്ക്കും’’ – സിസോദിയ കൂട്ടിച്ചേർത്തു.

ഗുജറാത്തിൽ ആകെയുള്ള 48,000 സ്കൂളുകളിൽ 32,000 എണ്ണവും മോശം അവസ്ഥയിലാണെന്നു് സിസോദിയ അവകാശപ്പെട്ടു. ‘‘അധികാരത്തിലെത്തിയാൽ അഹമ്മദാബാദ്, സൂറത്ത്, വഡോദര, ജാംനഗർ, രാജ്കോട്ട്, ഭാവ്നഗർ, ഗാന്ധിനഗർ, ജനാഗഢ് എന്നിവിടങ്ങളിൽ ഓരോ നാലു കിലോമീറ്ററിലും സ്കൂളുകൾ പണിയും. ഒരു വർഷത്തിനുള്ളിൽ സ്വകാര്യ സ്കൂളിനേക്കാൾ ഏറ്റവും മികച്ച സർക്കാർ സ്കൂളായിരിക്കും ഇവിടെയുണ്ടാകുക.

ഗുജറാത്തിലെ സ്വകാര്യ, സർക്കാർ സ്കൂളുകൾ ഏതൊക്കെയെന്നും അവയുടെ അവസ്ഥ എങ്ങനെയെന്നും എഎപി കണക്കെടുത്തിരുന്നു. ഗുജറാത്തിന്റെ ബജറ്റിനെക്കുറിച്ചും പഠിച്ചു. കഴിഞ്ഞ 27 വർഷത്തെ ബിജെപി ഭരണത്തിൽ സ്കൂളുകളിൽ ഒരു പണിയും നടന്നിട്ടില്ലെന്ന് വ്യക്തമായി പറയാനാകും. 44 ലക്ഷം കുട്ടികളാണ് സ്വകാര്യ സ്കൂളുകളിലേക്കു പോകുന്നത്. ഈ സ്കൂളുകളെക്കുറിച്ച് കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പരാതിയുണ്ട്. അധികാരത്തിലെത്തിയാൽ ഈ സ്കൂളുകൾക്കു തോന്നുംപോലെ ഫീസ് ഉയർത്താൻ അനുവാദം നൽകില്ല. സർക്കാർ സ്കൂളുകളിൽ 53 ലക്ഷം കുട്ടികൾ പഠിക്കുന്നു. ആകെ ഗുജറാത്തിലെ ഒരു കോടി കുട്ടികളുടെ ഭാവി ഭയാനകമാണ്.

സംസ്ഥാനത്തെ 18,000 സ്കൂളുകളിലും ക്ലാസ് മുറികളില്ല. സർക്കാരിന്റെ ബജറ്റിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാറില്ല. അധ്യാപകരില്ല, അധ്യാപക സഹായികൾ ഇല്ല, മാത്രമല്ല, അധ്യാപക യോഗ്യതാ പരീക്ഷയും നടത്താറില്ല. എഎപി ഗുജറാത്തിന്റെ അധികാരം പിടിച്ചാൽ ഒരു വർഷത്തിനുള്ളിൽ ഈ ഒഴിവുകൾ നികത്തും’’ – സിസോദിയ കൂട്ടിച്ചേർത്തു.

English Summary: AAP Says Will Build Schools Every 4 Km In 8 Cities If It Wins Gujarat Poll

]]>
Wed, 19 Oct 2022 17:49:19 +0530 Editor
ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് കേദാര്‍നാഥ് തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു & Uttarakhand | Helicopter Crash http://newsmalayali.com/helicopter-carrying-kedarnath-pilgrims-crashes-in-uttarakhand http://newsmalayali.com/helicopter-carrying-kedarnath-pilgrims-crashes-in-uttarakhand ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് പൈലറ്റ് ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. കേദാര്‍നാഥ് തീര്‍ഥാടകരുമായി പോയ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ഗുപ്തകാശിയില്‍നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ ഗരു ഛഠിയില്‍ വച്ചാണ് അപകടത്തില്‍പെട്ടത്. ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. കേദാര്‍നാഥില്‍നിന്നു പറന്നുയര്‍ന്നയുടന്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മലഞ്ചെരുവില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.


English Summary: Helicopter Carrying Kedarnath Pilgrims Crashes in Uttarakhand, many dead

]]>
Tue, 18 Oct 2022 20:45:55 +0530 Editor
ഇൻസ്റ്റാ​ഗ്രാം ലൈവിൽ വന്ന് ആത്മഹത്യാ ശ്രമം; മെറ്റാ അധികൃതർ ഇടപെട്ടു; മിനിറ്റുകൾക്കുള്ളിൽ യുവതിയെ രക്ഷിച്ച് കേരള പൊലീസ് http://newsmalayali.com/woman-who-attempted-suicide-on-instagram-live-was-rescued-by-kerala-police-within-10-minutes-after-the-intervention-of-the-meta-officials http://newsmalayali.com/woman-who-attempted-suicide-on-instagram-live-was-rescued-by-kerala-police-within-10-minutes-after-the-intervention-of-the-meta-officials ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വന്ന് യുവതിയുടെ ആത്മഹത്യ ശ്രമം. തിരുവനന്തപുരം കരമന സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്ത് മിനിറ്റ്കൊണ്ട് ഓടിയെത്തിയ കേരള പൊലീസ് യുവതിയെ രക്ഷിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കേരളത്തിൽ ഒരു യുവതി ഇൻസ്റ്റാഗ്രാമിൽ ലൈവിട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന വിവരം മെറ്റാ അധികൃതര്‍ കൊച്ചി സൈബര്‍ പോലീസിന് നൽകുകയായിരുന്നു. വീഡിയോയ്ക്ക് ഒപ്പം യുവതിയുടെ ഐപി അഡ്രസ്സും മെറ്റാ ടീം സൈബര്‍ സെല്ലിന് കൈമാറിയിരുന്നു. യുവതിയുടെ പ്രൊഫൈൽ പരിശോധിച്ച സൈബര്‍ സെൽ ഇവരെ തിരിച്ചറിയുകയായിരുന്നു.

തുടർന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശ പ്രകാരംകരമന പൊലീസ് സ്റ്റേഷനുകൾക്ക് വിവരം കൈമാറി. പോലീസുകാർ ഉടൻ തന്നെ പുറപ്പെട്ടു. തിരുവനന്തപുരം കരമനയിൽ നിന്നും ഇവരെ പോലീസ് കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. കൈ ഞരമ്പ് മുറിച്ച നിലയിലുള്ള ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ യുവതി പങ്കുവെച്ചത്. ഈ ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മെറ്റാ അധികൃതർ സൈബർ സെല്ലിനെ വിവരം അറിയിച്ചത്.

കാസര്‍കോട് സ്വദേശിയായ പങ്കാളിയുമായി യുവതിക്ക് ഉണ്ടായ പ്രശ്നങ്ങളും ഇതേതുടർന്നുണ്ടായ മാനസിക വിഷമങ്ങളുമാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. കൊച്ചി സെബർ സെല്ലിന് വിവരം ലഭിച്ച് വെറും പത്ത് മിനുട്ടിനുള്ളിൽ തന്നെ യുവതിയെ കണ്ടെത്തി കേരള പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു.

]]>
Tue, 18 Oct 2022 20:28:49 +0530 Editor
അമിത വേഗതയിൽ കാർ ഓടിച്ച് എഫ്ബി ലൈവ്; 230 കി.മീ വേഗതയിൽ BMW കണ്ടെയ്നറുമായി കൂട്ടിയിടിച്ച് 4 മരണം http://newsmalayali.com/a-high-speed-bmw-car-collided-with-a-container-at-purvanchal-expressway http://newsmalayali.com/a-high-speed-bmw-car-collided-with-a-container-at-purvanchal-expressway അമിത വേഗതയിൽ ഓടിച്ച ആഢംബര കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് നാല് പേർ മരിച്ചു. ഫെയ്സ്ബുക്കിൽ ലൈവിട്ട് അമിത വേഗതിയിലോടിച്ച കാറാണ് അപകടത്തില്‍പെട്ടത്. ഉത്തർപ്രദേശിലെ സുല്‍ത്താന്‍പൂരില്‍ പുര്‍വാഞ്ചല്‍ എക്സ്പ്രസ് ഹൈവേയിലാണ് അപകടം നടന്നത്.

230 കിലോമീറ്റർ വേഗത്തിലാണ് ഇവർ കാർ ഓടിച്ചിരുന്നത് എന്നാണ് അപകടത്തിന് മുൻപ് ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. കാറിലുണ്ടായിരുന്നവരാണ് മരിച്ച നാല് പേരും. അപകടസ്ഥലത്തുവെച്ച് തന്നെ ഇവർ മരണപ്പെടുകയും ചെയ്തു.

കാർ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ബിഎംഡബ്ല്യൂ കാർ പൂർണമായും തകർന്നു. 100 കിലോമീറ്റർ വേഗപരിധിയുള്ള ദേശീയപാതയിലാണ് 230 കിലോമീറ്ററിൽ കാർ ഓടിച്ചത്

]]>
Mon, 17 Oct 2022 18:37:57 +0530 Editor
കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് തുടങ്ങി http://newsmalayali.com/mallikarjun-kharge-vs-shashi-tharoor-voting-for-the-post-of-all-india-congress-committee-president-began http://newsmalayali.com/mallikarjun-kharge-vs-shashi-tharoor-voting-for-the-post-of-all-india-congress-committee-president-began 22 വർഷത്തിന് ശേഷം നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ഒരു കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് തുടങ്ങി. കർണാടകയിൽ നിന്നുള്ള മല്ലികാർജുൻ ഖാർഗെയും കേരളത്തിൽ നിന്നുള്ള ശശി തരൂരുമാണ് സ്ഥാനാർത്ഥികൾ. പത്തുമണിക്ക് തന്നെ എഐസിസി ആസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് ആസ്ഥാനങ്ങളിലും വോട്ടെടുപ്പ് തുടങ്ങി.

എഐസിസി ആസ്ഥാനത്ത് പി ചിദംബരമാണ് ആദ്യ വോട്ട് ചെയ്തത്. ജയറാം രമേശാണ് രണ്ടാം വോട്ട് ചെയ്തത്. സോണിയാ ഗാന്ധിയടക്കമുള്ളവർ പതിനൊന്നു മണിയോടെ എത്തും.
തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ തുടങ്ങിയവർ വോട്ടു ചെയ്യാനെത്തി. ശശി തരൂർ തിരുവനന്തപുരത്ത് വോട്ടു ചെയ്തു. സ്ഥാനാർത്ഥികളിൽ ആരു ജയിച്ചാലും ദക്ഷിണേന്ത്യയിൽ നിന്നാണ് കോൺഗ്രസിന് പുതിയ പ്രസിഡന്റുണ്ടാകുക.

9308 പ്രതിനിധികളാണ് കോൺഗ്രസ് പ്രസിഡന്റിനെ ​തെരഞ്ഞെടുക്കാൻ വോട്ടു ചെയ്യുന്നത്. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് വോട്ടു ചെയ്യൽ. രാജ്യത്താകെയായി 65 പോളിങ് ബൂത്തുകളാണുള്ളത്. ഡൽഹിയിലെയും വിവിധ സംസ്ഥാനങ്ങളിലെയും കോൺഗ്രസ് ആസ്ഥാനങ്ങളിലാണ് പോളിങ് ​ബൂത്തുകൾ. ഭാരത് ജോ​ഡോ യാത്രയുടെ ഭാഗമായി കർണാടകയിൽ ഒരു പ്രത്യേക ബൂത്ത് സജ്ജീകരിച്ചിട്ടുണ്ട്. മുൻ പ്രസിഡന്റ് രാഹുൽഗാന്ധി ഈ ബൂത്തിലാണ് വോട്ടു ചെയ്യുക. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെ കർണാടകത്തിലാണ് വോട്ടു ചെയ്യുക.

ഇന്ന് 4 മണിക്ക് വോട്ടു ചെയ്യാനുള്ള സമയം അവസാനിക്കും. ശേഷം ബാലറ്റുകൾ നിക്ഷേപിച്ച പെട്ടികൾ സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ സീൽ ചെയ്യും. പിന്നീട് പെട്ടികൾ വിമാനമാർഗം ഡൽഹിയിലെ എഐസിസി ആസ്ഥാനത്തെത്തിക്കും. ഇവിടെ ഈ പെട്ടികൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ബുധനാഴ്ചയാണ് വോട്ടെണ്ണൽ. പെട്ടികൾ തുറന്ന് ബാലറ്റുകൾ കൂട്ടിക്കലർത്തിയ ശേഷമാണ് വോട്ടെണ്ണൽ തുടങ്ങുക. ആകെ വോട്ടിന്റെ പകുതിയിലധികം നേടുന്നവരെ പ്രസിഡന്റായി പ്രഖ്യാപിക്കുന്നതോടെ നടപടികൾ അവസാനിക്കും.

]]>
Mon, 17 Oct 2022 18:17:38 +0530 Editor
ഹിമാചൽ പ്രദേശിൽ നവംബർ 12ന് നിയമസഭാ തെരഞ്ഞെടുപ്പ്; ഡിസംബർ എട്ടിന് വോട്ടെണ്ണൽ http://newsmalayali.com/Election-on-November-8th-at-Himachal-Pradesh-and-Counting-on-8th-December-2022 http://newsmalayali.com/Election-on-November-8th-at-Himachal-Pradesh-and-Counting-on-8th-December-2022
ഹിമാചൽപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഹിമാചൽ പ്രദേശിൽ നവംബർ പന്ത്രണ്ടിന് വോട്ടെടുപ്പ് നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ഒക്ടോബർ 25 മുതൽ പത്രിക സമർപ്പിക്കാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം പതിനേഴിനാണ്. ഘട്ടം ഘട്ടമായിട്ടാകും തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ 27നാണ് നാമനിർദേശ പത്രികകളുടെ സൂക്ഷമ പരിശോധന. ഒക്ടോബര്‍ 29 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
 
 
 തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഗുജറാത്തിൽ പെരുമാറ്റ ചട്ടം നിലവിൽ വന്നു. ഡിസംബർ മാസം ആകുമ്പോൾ ഹിമാചൽ പ്രദേശിൽ അതിശൈത്യമായിരിക്കും. അതിന് മുമ്പായി തെരഞ്ഞെടുപ്പ് പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് നവംബറിൽ തെരഞ്ഞെടുപ്പ് നടത്തുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും തെരഞ്ഞെടുപ്പ് നടത്തുക. തെരഞ്ഞെടുപ്പിന് മുന്നോടിയായി വിശദമായ ചർച്ച നടത്തും. എല്ലാ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തും. വോട്ടിങ് ശതമാനം ഉയർത്താനുള്ള നടപടികൾ സ്വീകരിക്കും. 80 വയസിന് മുകളിൽ പ്രായമുള്ളവരുടെ വീടുകളിലെത്തി ഉദ്യോഗസ്ഥർ വോട്ടുകൾ ശേഖരിക്കും.
 
 
 നടപടിക്രമങ്ങൾ വീഡിയോയിൽ പകർത്തും. ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. ഗുജറാത്ത് നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി പതിനെട്ടിനാണ് അവസാനിപ്പിക്കുന്നത്. 182 അംഗ നിയമസഭയിൽ ബിജെപിക്ക് 111 എംഎൽഎമരും കോൺഗ്രസിന് 62 അംഗങ്ങളുമുണ്ട്. ഹിമാചൽ പ്രദേശ് നിയമസഭയുടെ കാലാവധി 2023 ജനുവരി എട്ടിനാണ് അവസാനിക്കുന്നത്. ഹിമാചൽ പ്രദേശിൽ ബിജെപിക്ക് 45 എംഎൽഎമാരും കോൺഗ്രസിന് 20 പേരുമുണ്ട്.
]]>
Sat, 15 Oct 2022 15:51:35 +0530 Editor
ഭർത്താവിനായി ഉപവാസം, പെൺസുഹൃത്തിന്റെ കൂടെ ഭർത്താവ് ; അടിച്ചൊതുക്കി ഭാര്യ http://newsmalayali.com/viral-video-man-shopping-with-girlfriend-on-karwa-chauth-caught-by-wife-beaten-up-in-ghaziabad http://newsmalayali.com/viral-video-man-shopping-with-girlfriend-on-karwa-chauth-caught-by-wife-beaten-up-in-ghaziabad ഭര്‍ത്താവിന്റെ ഐശ്വര്യത്തിനായി സ്ത്രീകള്‍ വീട്ടിൽ ഉപവാസം അനുഷ്ഠിക്കുന്ന കര്‍വ ചൗത് ദിനത്തില്‍ പെൺസുഹൃത്തിനൊപ്പം ഷോപ്പിങ് നടത്തുകയായിരുന്ന ഭർത്താവിനെ മാർക്കറ്റിൽ നാട്ടുകാരുടെ മുൻപിലിട്ടു തല്ലിച്ചതച്ച് ഭാര്യയും സുഹൃത്തുക്കളും. ഗാസിയാബാദിലാണു സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പെൺസുഹൃത്തുമൊത്ത് മാർക്കറ്റിലൂടെ നടക്കവേ, പൊടുന്നനെ യുവാവിന്റെ മുന്നിൽ ഭാര്യ പ്രത്യക്ഷപ്പെട്ടു. ഇവർ ഭർത്താവിന്റെ കോളറിനു പിടിക്കുകയും തുരുതുരാ അടിക്കുകയുമായിരുന്നു. കൂടെ കൂട്ടുകാരികളും യുവാവിനെ മർദിക്കാൻ കൂടി.

Click to See Video

എന്താണു സംഭവമെന്ന് അറിയാതെ നാട്ടുകാർ ഇവർക്കു ചുറ്റും കൂടിനിൽക്കുന്നതും വിഡിയോയിൽ കാണാം. യുവാവിനെ മർദിക്കുന്നതു തടയാൻ ശ്രമിച്ച പെൺസുഹൃത്തിനെയും സംഘം അടിക്കുന്നുണ്ട്. ഇതിനിടെ, കടയ്ക്കു പുറത്തിറങ്ങി വഴക്കു തീർക്കാൻ കടയുടമ ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി. ഭർത്താവുമായി വഴക്കിട്ട് മാതാപിതാക്കളുടെ കൂടെയായിരുന്നു യുവതി കഴിഞ്ഞിരുന്നത്.

അമ്മയോടൊപ്പം ഷോപ്പിങ്ങിന് എത്തിയപ്പോഴാണ് അവിചാരിതമായി ഭർത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടതും മർദനം തുടങ്ങിയതും. കാർത്തിക മാസത്തിലെ ‘കർവ ചൗത്’ എന്ന വിശേഷ ദിവസത്തിലായിരുന്നു സംഭവം. ഹിന്ദു ആചാരപ്രകാരം, വിവാഹിതരായ സ്ത്രീകൾ ഭർത്താവിന്റെ ഐശ്വര്യത്തിനായി ഉപവാസം അനുഷ്ഠിക്കുകയും പ്രാർഥനയിൽ മുഴുകുകയും ചെയ്യുന്ന ദിവസമാണിത്. അന്നേ ദിവസം പെൺസുഹൃത്തുമായി ഭർത്താവ് കറങ്ങി നടന്നതാണു സ്ത്രീയെ പ്രകോപിപ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

English Summary: Video: Man Shopping With Girlfriend On Karwa Chauth Caught By Wife, Beaten Up

]]>
Fri, 14 Oct 2022 19:04:59 +0530 Editor
ആർമി പരീക്ഷയിൽ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടി; 28 ഉദ്യോഗാർത്ഥികൾ പിടിയിൽ http://newsmalayali.com/28-army-aspirants-detained-for-cheating-during-exam-with-bluetooth-devices http://newsmalayali.com/28-army-aspirants-detained-for-cheating-during-exam-with-bluetooth-devices ഇന്ത്യൻ ആർമിയിലേക്ക് നടന്ന പരീക്ഷയിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച 28 പേരെ പിടികൂടി. ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് പരീക്ഷയിൽ കോപ്പിയടിക്കാൻ ശ്രമിച്ചവരെയാണ് പിടികൂടിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച ചെന്നൈയിൽ നടന്ന ആർമി പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. ചെന്നൈയിലെ നന്ദമ്പാക്കം പ്രദേശത്തു വെച്ച് നടന്ന ആർമി റിക്രൂട്ട്മെൻ്റ് പരീക്ഷയിലാണ് യുവാക്കൾ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് പുറത്തുള്ളവരുമായി ആശയവിനിമയം നടത്താൻ ശ്രമിച്ചത്. ആർമിയിലെ ഗ്രൂപ്പ് സി വിഭാഗത്തിലേക്കുള്ള പരീക്ഷയ്ക്കിടെയാണ് സംഭവം.

നന്ദമ്പാക്കത്തെ ഒരു സ്കൂളിൽ വെച്ചായിരുന്നു പരീക്ഷ നടന്നത്. ഏതാണ്ട് ആയിരത്തോളം പേർ പരീക്ഷ എഴുതാനായി എത്തിയിരുന്നുതായാണ് വിവരം. പരീക്ഷ എഴുതുന്നതിനിടെ ചിലരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സൂപ്പർവൈസർമാർ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു എന്ന കാര്യം മനസ്സിലായത്.

തുടർന്ന് പോലീസിനെ വിളിച്ചുവരുത്തി ഇവരെ പോലീസിന് കൈമാറുകയായിരുന്നു. പോലീസ് ഇവർക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തു. ഇവർക്കെതിരായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പിടിക്കപ്പെട്ട യുവാക്കളെ ആർമി ഇനി ഡീബാർ ചെയ്യുമെന്നാണ് വിവരം. ഇവർക്ക് ഇനി ഇന്ത്യൻ ആർമിയിലേക്കുള്ള പരീക്ഷകൾക്ക് അപേക്ഷിക്കാൻ കഴിയില്ല. പോലീസ് ഇവരെ കുറിച്ചുള്ള കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

ആർമിയിലേക്കുള്ള റിക്രൂട്ട്മെൻ്റ് പരീക്ഷകളിൽ തട്ടിപ്പ് നടത്താൻ ഉദ്യോഗാർത്ഥികൾ ശ്രമിക്കുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ മാസം, പ്രശസ്തമായ എൻഡിഎ പരീക്ഷയിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച ഒരു ഉദ്യോഗാർത്ഥിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 2022-ലെ എൻഡിഎ 2 പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഉദ്യോഗാർത്ഥിയുടെ വീഡിയോയാണ് പ്രചരിപ്പിക്കപ്പെട്ടത്. എൻഡിഎ ജിഎടി പേപ്പർ പരീക്ഷ നടക്കുന്നതിനിടെയായിരുന്നു സംഭവം.

ഈ സംഭവം പുറത്തു വന്നതിനെ തുടർന്ന് ഉദ്യോഗാർത്ഥിക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് പരീക്ഷയെഴുതിയ മറ്റുള്ളവർ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ ആർമ്മിയിലെ ഓഫീസർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ മാനദണ്ഡമാണ് എൻഡിഎ പരീക്ഷ. വർഷത്തിൽ രണ്ടു തവണയാണ് യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ ഈ പരീക്ഷ നടത്തുന്നത്.

മറ്റു മത്സര പരീക്ഷകളിലും ആൾമാറാട്ടവും തട്ടിപ്പും നടത്തുന്ന സംഭവങ്ങൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇത്തരത്തിൽ ഏറെ വിവാദം ഉയർത്തിയ സംഭവമായിരുന്നു അസമിലെ ജെഇഇ പരീക്ഷ ആൾമാറാട്ട കേസ്. സംസ്ഥാനത്തെ ജെഇഇ പരീക്ഷയിൽ ടോപ്പറായ നീൽ നക്ഷത്ര ദാസ് എന്ന വിദ്യാർത്ഥിക്ക് പകരം മറ്റൊരാളാണ് പരീക്ഷ എഴുതിയത് എന്ന കാര്യം രാജ്യത്ത് ചർച്ചയായിരുന്നു.

തനിക്ക് പകരം മറ്റൊരാളാണ് പരീക്ഷ എഴുതിയതെന്ന് ഈ വിദ്യാർത്ഥി സുഹൃത്തിനോട് പറയുന്ന സംഭാഷണം പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ പോലീസിൽ പരാതി എത്തുകയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

കേസിൽ പ്രതികളായ നീൽ നക്ഷത്ര ദാസ്, പിതാവ് ജ്യോതിർമയി ദാസ്, മുഖ്യ പ്രതിയും കോച്ചിംഗ് സെൻ്റർ ഉടമയുമായ ഭാർഗവ് ദേക, കോച്ചിംഗ് സെൻ്ററിലെ ഒരു വനിതാ ജീവനക്കാരി, പകരം പരീക്ഷ എഴുതിയ പ്രദീപ് കുമാർ എന്നിങ്ങനെ എട്ടു പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

]]>
Wed, 12 Oct 2022 02:45:16 +0530 Editor
അധികാരത്തിൽ എത്തി രണ്ട് മാസം; രാജിവച്ചത് രണ്ട് മന്ത്രിമാർ; ബിഹാറിലെ മഹാസഖ്യം ഉലയുന്നു? http://newsmalayali.com/Two-ministers-resigned--The-grand-alliance-in-Bihar-is-shaking http://newsmalayali.com/Two-ministers-resigned--The-grand-alliance-in-Bihar-is-shaking
അധികാരത്തിൽ എത്തി വെറും രണ്ട് മാസത്തിനുള്ളിൽ തന്നെ ബിഹാറിലെ ആർജെഡി - ജെഡിയു സഖ്യത്തിൽ വിള്ളലുകൾ എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ആർജെഡി മന്ത്രി സുധാകർ സിങ്ങ് രാജി വച്ച് പുറത്തുപോയിരുന്നു. മന്ത്രിസഭയ്ക്കുള്ളിൽ തന്നെയുള്ള നിതീഷ് കുമാറിന്റെ ശക്തനായ വിമർശകനായിരുന്നു സുധാകർ സിങ്ങ്.
എൻഡിഎ സഖ്യം ഉപേക്ഷിച്ച് ആർ‍ജെഡിയുമായി ചേർ‍ന്ന് ഓഗസ്റ്റിലാണ് പുതിയ സർക്കാർ രൂപീകരിച്ചത്. രണ്ട് മാസത്തിനുള്ളിൽ ഇത്തരത്തിൽ രാജിവക്കുന്ന രണ്ടാമത്തെ ആർജെഡി മന്ത്രിയാണ് സുധാകർ സിങ്ങ്. വിവാദത്തിൽപെട്ട കാർത്തിക് കുമാർ ആണ് നേരത്തെ മന്ത്രിസ്ഥാനം രാജിവച്ച മറ്റൊരു മന്ത്രി. തട്ടിക്കൊണ്ട് പോകൽ കേസിൽ പ്രതിയായതിനേത്തുടർന്നാണ് ഇയാളുടെ രാജിയുണ്ടായത്. കോടതിയിൽ കീഴടങ്ങേണ്ട ദിവസമായിരുന്നു കാർത്തിക് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയത്. പിന്നാലെ തന്നെ കേസ് വിവാദമായെങ്കിലും ഇദ്ദേഹം രാജിക്ക് തയ്യാറായിരുന്നില്ല.
വകുപ്പ് വിഭജനം ഉണ്ടായതിന് പിന്നാലെയാണ് ഇദ്ദേഹം രാജിവച്ചൊഴിഞ്ഞത്. നേരത്തെ നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രിസ്ഥാനം തേജസ്വി യാദവിന് നൽകണമെന്നും ആർജെഡി നേതാക്കൾ ആവശ്യമുന്നയിച്ചിരുന്നത് വിവാദമായിരുന്നു. രാജിവച്ച മന്ത്രി സുധാകറിന്റെ പിതാവും ലാലു പ്രസാദ് യാദവിന്റെ വിശ്വസ്ഥനും സംസ്ഥാന അധ്യക്ഷനുമായ ജഗദാനന്ദ സിങ്ങിന്റേതാണ് ഈ വിവാദ പ്രസ്താവന. അതിന് പിന്നാലെയാണ് മന്ത്രി രാജിവച്ചത് എന്നതും ശ്രദ്ധേയയമാണ്.
ആർജെഡി നേതാക്കളുടെ പ്രസ്താവനകളോട് അതേനാണയത്തിൽ തന്നെ ജെഡിയുവും തിരിച്ചടിച്ചിരുന്നു. മക്കളുടെ വിവാഹം ഒരിക്കലും നടക്കില്ലെന്ന് ആശങ്കപ്പെടുന്ന അച്ഛന്റെ വെപ്രാളമാണ് ജഗദാനന്ദ സിങ്ങിന്റെ വാക്കുകളിലെന്നായിരുന്നു ജെഡിയു പാർലമെന്ററി ബോർഡ് ചെയർമാൻ ഉപേന്ദ്ര ഖുശ്വാഹയുടെ പ്രതികരണം. പ്രശ്നങ്ങൾ ഒതുക്കി തീർക്കാൻ ശ്രമങ്ങൾ ഉണ്ടെങ്കിലും സഖ്യകക്ഷിയായ ആർജെഡിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന തുടർച്ചയായ പ്രശ്നങ്ങൾ ആസൂത്രിതമാണെന്ന ആരോപണവും ഒരു വിഭാഗത്തിനുണ്ട്. തുടർന്ന്, പാർട്ടി അധ്യക്ഷന്റെ വിവാദ പ്രസ്ഥാവന ഉയർന്നതോടെ സമവായ ശ്രമവുമായി ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവ് രംഗത്തുവരികയായിരുന്നു.
ഭാവി മുഖ്യമന്ത്രി വിഷയത്തിൽ വിവാദമുണ്ടാക്കരുതെന്ന് ആർജെഡി നേതാക്കളെ തേജസ്വി വിലക്കുകയും ചെയ്ത് പ്രശ്നം അവസാനിപ്പിക്കാനായിരുന്നു ശ്രമം നടത്തിയത്. തനിക്കു വ്യക്തിപരമായ മോഹങ്ങളില്ലെന്നും പിന്തുണയ്ക്കുന്നവർ ചിലപ്പോൾ അതിരു വിടുന്നതാണെന്നും തേജസ്വി വിശദീകരിച്ചു. നേരത്തെ, ഇതേ മന്ത്രി സർക്കാർ ഓഫീസുകളേക്കുറിച്ചുള്ള അഴിമതികളിൽ പരസ്യ വിമർശനം നടത്തിയും നിതീഷ് കുമാറിന് തലവേദന സൃഷ്ടിച്ചിരുന്നു. അതിന് പുറമെ, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ജനങ്ങൾ ചെരിപ്പൂരി അടിക്കണമെന്നും സുധാകർ പറഞ്ഞിരുന്നതും വിവാദമായിരുന്നു.
എല്ലാറ്റിനും പുറമെ, പുതിയ നിതീഷ് സർക്കാരിന്റെ കാർഷിക നയത്തെ കൃഷി മന്ത്രികൂടിയായ സുധാകർ വിമർശിച്ചിരുന്നു. ഇതോടെ ജെഡിയു നേതൃത്വത്തിന് കടുത്ത അതൃപ്തിയാണ് ഉണ്ടായിരുന്നത്. തുടർന്ന്, മന്ത്രിയുടെ രാജിക്കായി നിതീഷ് കുമാറിന് ആർജെഡി നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവിനാണ് രാജിക്കത്ത് സമർപ്പിച്ചത്. പുതിയ വിവാദങ്ങൾ സഖ്യത്തെ വീണ്ടും പിളർത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. 
]]>
Wed, 05 Oct 2022 12:56:28 +0530 Editor
ഉത്തരാഖണ്ഡിൽ ഹിമപാതം; 10 പർവതാരോഹകർ മരിച്ചു, സംഘത്തിലുണ്ടായിരുന്നത് 41 പേർ http://newsmalayali.com/Avalanche-in-Uttarakhand-10-climbers-died-and-41-people-were-in-the-group http://newsmalayali.com/Avalanche-in-Uttarakhand-10-climbers-died-and-41-people-were-in-the-group
ഉത്തരാഖണ്ഡിൽ ഹിമാലയ മലനിരകളിലുണ്ടായ ഹിമപാതത്തെ തുടർന്ന് 10 പര‍വതാരോഹകർ മരിച്ചു. ജവഹർലാൽ നെഹ്റു മൗണ്ടെനീയറിങ് ഇൻസ്റ്റിറ്റിയൂട്ടിലെ 34 ട്രെയിനികളും 7 പർവതാരോഹണ പരിശീലകരും ഉൾപ്പെടെ 41 പേരാണ് സംഘത്തിലുണ്ടായതെന്ന് ജവഹർലാൽ നെഹ്റു മൗണ്ടെനീയറിങ് ഇൻസ്റ്റിറ്റിയൂട്ടിന്റെ വാർത്താ കുറിപ്പിൽ പറയുന്നു. രക്ഷാ പ്രവർത്തനം തുടകരുകയാണ്.
സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിനായി ഡെറാഡൂണിലേക്ക് തിരിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും ഇന്ത്യൻ സൈന്യവും ഇന്തോ-ടിബറ്റൻ ബോർഡർ പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കുചേരും. എട്ട് പേരെ രക്ഷിപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെട്ടവരിൽ ചിലർ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. Also Read: കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കാൻ തെരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദ്രൗപദിദണ്ടയിൽ നിന്ന് 5300 മീറ്റർ ഉയരത്തിലാണ് ഹിമപാതമുണ്ടായതെന്ന് സ്റ്റേറ്റ് എമർജൻ‌സി ഓപ്പറേഷൻ സെന്ററിലെ അധികൃതർ വ്യക്തമാക്കി.
]]>
Wed, 05 Oct 2022 12:56:27 +0530 Editor
കശ്‌മീരിൽ ജയിൽ ഡിജിപിയെ കഴുത്തുറുത്ത് കൊന്നു; വീട്ടുജോലിക്കാരൻ ഒളിവിൽ, മൃതദേഹം കത്തിക്കാൻ ശ്രമിച്ചതായി പോലീസ് http://newsmalayali.com/Prison-DGP-was-killed-by-servant-in-Kashmir http://newsmalayali.com/Prison-DGP-was-killed-by-servant-in-Kashmir
ജയിൽ വിഭാഗം ഡിജിപി (57) കൊല്ലപ്പെട്ടു. സ്വന്തം വസതിയിലെ മുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് ഡിജിപിയെ കണ്ടെത്തിയത്. ലോഹിയുടെ സഹായിയെ കണാതായിട്ടുണ്ട്. ജമ്മു കശ്മീരിലെ റംബാൻ ജില്ലക്കാരനായ ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു.
.
1992 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായ ലോഹിയെ ജമ്മുവിന്റെ പ്രാന്തപ്രദേശത്തുള്ള ഉദയ്‌വാലയിലെ വസതിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ലോഹിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കുപ്പി പൊട്ടിച്ച് കഴുത്തുറുക്കുകയായിരുന്നുവെന്ന് ദിൽബാഗ് സിംഗ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ലോഹിയുടെ മൃതദേഹം കത്തിക്കാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു.
.
ലോഹിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും കണ്ടെത്തിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് സംഘം ഉൾപ്പെടെയുള്ളവർ വസതിയിൽ പരിശോധന നടത്തി. ലോഹിയുടെ വീട്ടുജോലിക്കാരൻ ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും ജമ്മു സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് മുകേഷ് സിംഗ് പറഞ്ഞു.
.
പ്രാഥമിക പരിശോധനയിൽ ലോഹിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായതായി എഡിജിപി പറഞ്ഞു. വീട്ടു ജോലിക്കാരൻ ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘവും ക്രൈം സംഘവും പരിശോധന നടത്തി. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
]]>
Tue, 04 Oct 2022 19:50:49 +0530 Editor
സഹപാഠി നല്‍കിയ പാനീയത്തില്‍ ആസിഡ്; ഇരുവൃക്കകളും പ്രവര്‍ത്തിക്കുന്നില്ല, 11കാരന്‍ ഗുരുതരാവസ്ഥയില്‍ http://newsmalayali.com/acid-in-a-drink-given-by-a-classmate-Both-kidneys-are-not-functioning--11-year-old-is-in-critical-condition http://newsmalayali.com/acid-in-a-drink-given-by-a-classmate-Both-kidneys-are-not-functioning--11-year-old-is-in-critical-condition
സഹപാഠി നല്‍കിയ ശീതളപാനീയം കുടിച്ച 6ാം ക്ലാസ് വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍. കന്യാകുമാരി സ്വദേശിയായ 6ാം ക്ലാസ് വിദ്യാര്‍ഥിയാണ് ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റത്. കുട്ടിയുടെ ഇരു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചു. ആസിഡ് കുട്ടിയുടെ ഉള്ളില്‍ ചെന്നതായി പരിശോധനയില്‍ വ്യക്തമായി. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കന്യാകുമാരി ജില്ലയിലെ കളിയിക്കാവിള മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനിലിന്റെയും സോഫിയയുടെയും മകന്‍ അശ്വിന്‍ (11) ആണ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കൊല്ലങ്കോടിനു സമീപം അതംകോട് മായാകൃഷ്ണസ്വാമി വിദ്യാലയത്തില്‍ സെപ്തംബര്‍ 24 നാണ് സംഭവം നടന്നത്. പരീക്ഷ എഴുതിയ ശേഷം ശുചിമുറിയില്‍ പോയി മടങ്ങുമ്പോള്‍ ഒരു വിദ്യാര്‍ഥി തനിക്ക് ശീതളപാനീയം നല്‍കിയെന്ന് കുട്ടി വീട്ടില്‍ അറിയിച്ചു. രുചി വ്യത്യാസം തോന്നിയതിനാല്‍ കുറച്ചു മാത്രമേ കുടിച്ചുള്ളൂവെന്നും കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു.
പിറ്റേന്ന് പനിയെ തുടര്‍ന്ന് സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കടുത്ത വയറുവേദന, ഛര്‍ദി, ശ്വാസംമുട്ടല്‍ തുടങ്ങിയവ അനുഭവപ്പെടുകയും തുടര്‍ന്ന് കുട്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അശ്വിന്റെ ഇരുവൃക്കകളും പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്ന്, ഡയാലിസിസ് നടത്തുകയായിരുന്നു. പരിശോധനയില്‍ ആസിഡ് ഉള്ളില്‍ ചെന്നതായി കണ്ടെത്തി. അന്നനാളം, കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങളില്‍ പൊള്ളലേറ്റിട്ടുണ്ട്. അശ്വിന്റെ ക്ലാസില്‍ പഠിക്കുന്ന ആരുമല്ല പാനീയം നല്‍കിയതെന്നു ബന്ധുക്കള്‍ പറഞ്ഞു. അതേ സ്‌കൂളിലെ തന്നെയുള്ള മറ്റൊരു വിദ്യാര്‍ഥിയാണെന്നും അശ്വിന് തിരിച്ചറിയാന്‍ സാധിക്കുമെന്നും അവര്‍ അറിയിച്ചു. അശ്വിന്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.
മനുഷ്യജീവന്‍ അപകടത്തിലാക്കുക എന്ന ഉദ്ധേശ്യത്തോടെ വിഷപദാര്‍ഥം നല്‍കിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 328ാം വകുപ്പാണ് തമിഴ്‌നാട് പോലീസ് ചുമത്തിയിരിക്കുന്നത്. പത്ത് വര്‍ഷം വരെ കഠിനതടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സ്‌കൂളിലെ സിസിടിവി പ്രവര്‍ത്തനരഹിതമായതിനാല്‍ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നില്ല.
]]>
Tue, 04 Oct 2022 19:50:48 +0530 Editor
ഭാരത് ജോഡോ യാത്രയ്ക്ക് കർണാടകയിൽ വരവേൽപ് & Bharat Jodo Yatra in Karnataka http://newsmalayali.com/Bharat-Jodo-Yatra-in-Karnataka http://newsmalayali.com/Bharat-Jodo-Yatra-in-Karnataka ഏഴു മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന കർണാടകയിൽ പ്രവേശിച്ച രാഹുൽ ഗാന്ധിയുടെ ഭാരത് ജോ‍ഡോ യാത്ര ഉത്സവാന്തരീക്ഷത്തിൽ മുന്നോട്ട്. ഗുണ്ടൽപേട്ട് ഊട്ടി–കോഴിക്കോട് ജംക്‌ഷനിലെ അംബേദ്കർ ഭവനു മുന്നിൽ പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറിനും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്ക്കുമൊപ്പം രാഹുൽ പെരുമ്പറ കൊട്ടിയതോടെ പര്യടനം തുടങ്ങി. പാർലമെന്റിലും മാധ്യമങ്ങളിലും രാജ്യത്തെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം കേന്ദ്രം കൊട്ടിയടയ്ക്കുമ്പോൾ, ജനങ്ങളിലെത്താൻ ഈ യാത്ര മാത്രമേ മുന്നിലുള്ളൂ എന്നും ആർക്കും തടയാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കർഷകരും പ്രത്യേക സ്വീകരണം ഒരുക്കി. ദലിത് എഴുത്തുകാരൻ ദേവന്നൂരു മഹാദേവ രാഹുലിന് പുസ്തകം സമർപ്പിച്ചു. കോവിഡ് ചികിത്സയ്ക്കിടെ ഓക്സിജൻ കിട്ടാതെ മരിച്ചവരുടെ ബന്ധുക്കളുമായും സോളിഗ ഗോത്ര സമുദായക്കാരുമായും രാഹുൽ കൂടിക്കാഴ്ച നടത്തി. കർണാടകയിൽ 21 ദിവസമാണു യാത്ര.

]]>
Sat, 01 Oct 2022 16:45:48 +0530 Editor
ബിജെപിയെ വെട്ടിലാക്കി വീണ്ടും ഗഡ്കരിയുടെ പ്രസംഗം & Nitin Gadkari speech puts BJP in trouble http://newsmalayali.com/nitin-gadkari-speech-puts-bjp-in-trouble http://newsmalayali.com/nitin-gadkari-speech-puts-bjp-in-trouble ഇന്ത്യയിൽ പാവപ്പെട്ടവനും ധനികനും തമ്മിലുള്ള അന്തരം വർധിക്കുന്നുവെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസംഗം വീണ്ടും ബിജെപിയെ വെട്ടിലാക്കി. നാഗ്പുരി‍ൽ ആർഎസ്എസ് അനുകൂല സംഘടനയുടെ വേദിയിലാണ് ഇത്തവണ ഗഡ്കരി തുറന്നടിച്ചത്. ഇന്ത്യ സമ്പന്നമായെങ്കിലും ജനങ്ങൾ ദരിദ്രരാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രസംഗം വിവാദമായതോടെ തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്നടർത്തിയെടുത്തു പ്രചരിപ്പിക്കുകയാണെന്ന് ഗഡ്കരി വിശദീകരിച്ചെങ്കിലും കോൺഗ്രസ് ഇത് ബിജെപിക്കെതിരെ ആയുധമാക്കി. നേരത്തേയും മുള്ളും മുനയുമുള്ള വാചകങ്ങൾ കൊണ്ട് ഗഡ്കരി ബിജെപിയുടെ നിലപാടുകളെ ചോദ്യം ചെയ്തിരുന്നു. അടുത്തകാലത്ത് ബിജെപിയുടെ ഉന്നത സമിതിയായ പാർലമെന്ററി ബോർഡിൽ നിന്ന് അദ്ദേഹത്തെ നീക്കുകയും ചെയ്തിരുന്നു.

ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായെങ്കിലും ജനങ്ങൾ ദരിദ്രരാണെന്നാണ് ഗഡ്കരി പറഞ്ഞത്. പട്ടിണി, തൊഴിലില്ലായ്മ, ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ, വിലക്കയറ്റം എന്നിവ ഇപ്പോഴും ജനങ്ങളെ കഷ്ടത്തിലാക്കുന്നു. – ഭാരത് വികാസ് പരിഷത് വേദിയിൽ അദ്ദേഹം പറഞ്ഞു.

വാജ്പേയി, എൽ.കെ.അഡ്വാനി, ദീൻദയാ‍ൽ ഉപാധ്യായ എന്നിവർ നടത്തിയ ത്യാഗങ്ങളുടെ ഫലമാണ് നരേന്ദ്രമോദിക്കു കീഴിൽ ഇപ്പോൾ ബിജെപിക്കുണ്ടായിരിക്കുന്ന വളർച്ചയെന്ന് ഗഡ്കരി പ്രസംഗിച്ചിരുന്നു. വിദർഭയിൽ യുവ സംരംഭകരെ അഭിസംബോധന ചെയ്യവേ ഒരാളെ ഉപയോഗിച്ച ശേഷം വലിച്ചെറിയരുതെന്നും ഒരാളുടെ കൈ പിടിച്ചാൽ മുറുകെ പിടിക്കണമെന്നുമായിരുന്നു പരാമർശം.

English Summary: Nitin Gadkari speech puts BJP in trouble

]]>
Sat, 01 Oct 2022 16:11:31 +0530 Editor
‘രാത്രി 10 മണിയായി’; രാജസ്ഥാനിൽ റാലിയെ അഭിസംബോധന ചെയ്യാതെ മോദി, ക്ഷമാപണം & Narendra Modi Speaks http://newsmalayali.com/pm-modi-arrives-late-for-rajasthan-sirohi-abu-road-rally-skips-address-citing-loudspeaker http://newsmalayali.com/pm-modi-arrives-late-for-rajasthan-sirohi-abu-road-rally-skips-address-citing-loudspeaker രാത്രി 10 മണിയായെന്നു ചൂണ്ടിക്കാട്ടി രാജസ്ഥാനിൽ റാലിയെ അഭിസംബോധന ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ സിറോഹിയിൽ അബു റോഡ് മേഖലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയെ അഭിസംബോധന ചെയ്യേണ്ടിയിരുന്നത്. തിരക്കു മൂലം വൈകിയെത്തിയതോടെയാണ് പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്യാതെ മടങ്ങിയത്. രാത്രി പത്തിനു ശേഷം ഉച്ചഭാഷിണി ഉപയോഗത്തിനു നിയന്ത്രണമുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. വേദിയിൽ തടിച്ചുകൂടിയ ജനത്തോട് ക്ഷമാപണം നടത്തിയ പ്രധാനമന്ത്രി മോദി, വീണ്ടും സിറോഹിയിൽ വരുമെന്നും അവർക്ക് ഉറപ്പു നൽകി. ‘‘ഇവിടെയെത്താൻ വൈകിപ്പോയി. ഇപ്പോൾ സമയം രാത്രി പത്തായി. നിയമവും ചട്ടങ്ങളും അനുസരിക്കുന്നതാണ് ഉചിതമെന്ന് എന്റെ മനസ്സു പറയുന്നു. അതുകൊണ്ട് നിങ്ങളോട് ക്ഷമ ചോദിക്കുന്നു’ – ഉച്ചഭാഷിണി ഉപയോഗിക്കാതെ മോദി വ്യക്തമാക്കി.

‘‘പക്ഷേ, ഒരു കാര്യം നിങ്ങൾക്ക് ഞാൻ ഉറപ്പു നൽകുന്നു. ഇതിനു പകരം മറ്റൊരു ദിവസം ഞാൻ ഇവിടെ വന്ന് നിങ്ങൾ എന്നോടു കാണിച്ച സ്നേഹത്തിനും വാത്സല്യത്തിനും പലിശസഹിതം തിരികെ നൽകും’ – മോദി പറഞ്ഞു. ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, വിരുന്നു ഹാൾ, അടിയന്തര യോഗങ്ങൾ നടക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ അല്ലാതെ രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം.

ഇതിനു ശേഷം ‘ഭാരത് മാതാ കീ ജയ്’ എന്ന് മോദി ഉറക്കെ വിളിച്ചപ്പോൾ, ജനം കൂട്ടത്തോടെ അതേറ്റു ചൊല്ലി. ദക്ഷിണ രാജസ്ഥാനിലെ സിറോഹി, ദുങ്ഗാർപുർ, ബൻസ്‌വാര, ചിറ്റോർഗഡ്, പ്രതാപ്ഗഡ്, പാലി, ഉദയ്പുർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള ആളുകളാണ് റാലിയിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ഗുജറാത്തുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. രാജസ്ഥാനിലും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുകയാണ്.

English Summary: "It's 10 pm": Why PM Modi Didn't Address A Rally In Rajasthan

]]>
Sat, 01 Oct 2022 16:09:58 +0530 Editor
രാജ്യത്ത് 5ജി സേവനം ഇന്നുമുതൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും http://newsmalayali.com/prime-minister-narendra-modi-is-set-to-launch-5g-services-in-india http://newsmalayali.com/prime-minister-narendra-modi-is-set-to-launch-5g-services-in-india രാജ്യത്ത് അഞ്ചാംതലമുറ ടെലികോം സ്‌പെക്ട്രം സേവനം ഇന്ന് ആരംഭിക്കും. 5ജി സേവനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു രാവില പത്തുമണിയോടെ നിര്‍വഹിക്കും. പ്രഗതി മൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനച്ചടങ്ങിലായിരിക്കും പ്രഖ്യാപനം.

തെരഞ്ഞെടുത്ത നഗരങ്ങളില്‍ അവതരിപ്പിക്കുന്ന 5 ജി സേവനങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. 2035 ഓടെ ഇന്ത്യയില്‍ 5ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



കഴിഞ്ഞ ജൂലായ് അവസാനം ഏഴുദിവസങ്ങളിലായി 40 റൗണ്ടുകളിലേക്ക് നീണ്ട ലേലത്തിലൂടെയാണ് 5 ജി സ്‌പെക്ട്രം വിതരണംചെയ്തത്. ലേലത്തുക 1.5 ലക്ഷം കോടി രൂപവരെ ഉയര്‍ന്നിരുന്നു. 51.2 ജിഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് ലേലത്തില്‍ പോയത്.

]]>
Sat, 01 Oct 2022 15:36:24 +0530 Editor
പ്രകടനപത്രികയിലെ ഭൂപടത്തെ ചൊല്ലി വിവാദം; മറുപടി തരൂർ പറയുമെന്ന് കോൺഗ്രസ് http://newsmalayali.com/Controversy-over-map-in-manifesto-Congress-says-that-Tharoor-will-answer http://newsmalayali.com/Controversy-over-map-in-manifesto-Congress-says-that-Tharoor-will-answer
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനായി നാമനിർദേശപത്രിക സമർപ്പിച്ചതിന് പിന്നാലെ വിവാദം. മത്സരത്തിന് മുന്നോടിയായി ശശി തരൂർ പ്രകടനപത്രിക പുറത്തിറക്കി. ഈ പത്രികയിൽ ചേർത്ത ഇന്ത്യയുടെ ഭൂപടത്തെ ചൊല്ലിയാണ് ഇപ്പോൾ വിവാദമുണ്ടായിരിക്കുന്നത്.
ജമ്മു കശ്‌മീരിന്‍റെയും ലഡാക്കിന്‍റെയും ഭാഗങ്ങൾ ഇല്ലാതെയുള്ള ഇന്ത്യയുടെ ഭൂപടമാണ് പത്രികയിൽ ചേർത്തത്. ഇതാണ് വിവാദത്തിന് തിരികൊളുത്തിയത്. തൊട്ട് പിന്നാലെ തെറ്റ് തിരുത്തി പുതിയ പത്രിക ശശി തരൂർ പുറത്തിറക്കുകയും ചെയ്തു. ആരും അറിഞ്ഞുകൊണ്ട് ഇങ്ങനെയൊരു തെറ്റ് വരുത്തുകയില്ല എന്നും സന്നദ്ധപ്രവർത്തകരുടെ സംഘത്തിന് പറ്റിയ പിഴവാണ് ഇതെന്നും തരൂർ പിന്നീട് ട്വീറ്റ് ചെയ്തു.
പ്രകടനപത്രികയിൽ ചേർത്ത ഭൂപടത്തിലെ തെറ്റിനെ ചൂണ്ടിക്കാട്ടി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ഉൾപ്പടെയുള്ളവർ രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തി. ഇതിന് മറുപടിയുമായി കോൺഗ്രസ് വക്താവ് ജയ്‌റാം രമേശും രംഗത്തെത്തി. ഈ ഗുരുതര പിഴവിന് ശശി തരൂർ തന്നെയാണ് മറുപടി പറയേണ്ടതെന്ന് ജയ്‌റാം രമേശ് വ്യക്തമാക്കി.
ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചതോടെ ബിജെപിയുടെ ആശങ്ക വർധിച്ചെന്നും രാഹുൽ ഗാന്ധിയെയും യാത്രയെയും അപമാനിക്കാൻ വേണ്ടിയാണ് ഇത്തരം നിസാരകാര്യങ്ങൾ പൊതുമധ്യത്തിലേക്ക് കൊണ്ടുവരുന്നതെന്നും ജയ്‌റാം രമേശ് കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിലായിരിക്കുമ്പോൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ പ്രകടനപത്രികയിൽ അവതരിപ്പിക്കുന്നത് വികൃതമായ ഭൂപടമാണെന്ന് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. ഗാന്ധി കുടുംബത്തിന്റെ പ്രീതി സമ്പാദിക്കുന്നതിനാവും തരൂർ ഇങ്ങനെ ചെയ്യുന്നതെന്നും മാളവ്യ കൂട്ടിച്ചേർത്തു.
]]>
Sat, 01 Oct 2022 14:58:42 +0530 Editor
റെക്കോർഡ് വാഹനവ്യൂഹവുമായി പഞ്ചാബ് മുഖ്യമന്ത്രി, 42 വാഹനങ്ങൾ... ചോദ്യം ചെയ്ത് കോൺ​ഗ്രസ് http://newsmalayali.com/Punjab-Chief-Minister-with-a-record-convoy--42-vehicles-questioned-by-Congress http://newsmalayali.com/Punjab-Chief-Minister-with-a-record-convoy--42-vehicles-questioned-by-Congress
വിഐപി സംസ്കാരത്തെ എതിർത്ത് രംഗത്ത് വന്നരാണ് പാർട്ടി. എന്നാൽ പഞ്ചാബിലെ അം ആദ്മി മുഖ്യമന്ത്രി വിഐപി സംസ്കാരത്തിന് പുറകെയാണെന്ന ആരോപണമാണ് പ്രതിപക്ഷമായ കോൺഗ്രസ് ആരോപിക്കുന്നത്. അതിന് തക്കതായ കാരണങ്ങളും പ്രതിപക്ഷം നിരത്തുന്നുണ്ട്. പഞ്ചാബിലെ മുൻ മുഖ്യമന്ത്രിമാരുടേതിലും അധികം വാഹനങ്ങളാണ് ഭഗവന്ത് മാനിന്റെ അകമ്പടി വാഹന വ്യൂഹത്തിലുള്ളതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
42 വാഹനങ്ങളാണ് ഭഗവന്ത് മാനിന്റെ വാഹനവ്യൂഹത്തിലുള്ളത്. വിവരാവകാശ രേഖകൾ കാട്ടിയാണ് കോൺഗ്രസ് ഇത് സമർത്ഥിക്കുന്നത്. പ്രകാശ് സിംഗ് ബാദൽ മുഖ്യമന്ത്രിയായിരുന്ന 2007-17 വരെ 33 വാഹനങ്ങളാണ് അകമ്പടിക്ക് ഉണ്ടായിരുന്നത്. ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുഖ്യമന്ത്രിയായപ്പോഴും അക്കാര്യത്തിൽ മാറ്റമുണ്ടായില്ല. ഛന്നി മുഖ്യമന്ത്രി ആയപ്പോഴും അകമ്പടി വാഹനങ്ങളുടെ എണ്ണം 39 കടന്നിരുന്നില്ല.
എന്നാൽ ആം ആദ്മി മുഖ്യമന്ത്രിക്ക് അകമ്പടിയായി 42 വാഹനങ്ങളാണെന്ന് കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ബജ്വ ട്വീറ്റ് ചെയ്തു.
എന്തിനാണ് നികുതിദായകരിൽ നിന്ന് പണമെടുത്ത് ആഡംബരം കാട്ടുന്നത്. പഞ്ചാബിലെ ജനങ്ങളോട് എന്തിനാണ് തനിക്ക് ഇത്രയും വാഹനങ്ങൾ അകമ്പടിയെന്ന് ഭഗവന്ത് മാൻ വ്യക്തമാക്കണമെന്നും പ്രതാപ് സിംഗ് ബജ്വ പറഞ്ഞു. 
എംപിയായിരുന്ന കാലത്ത് ഇങ്ങനെയുള്ള കാര്യങ്ങളെച്ചൊല്ലി ഭരണപക്ഷ പാർട്ടിയെ വിമശിക്കാറുള്ള വ്യക്തിയാണ് ഭഗവന്ത് മാനെന്നും, തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞതും മുഖ്യമന്ത്രി‌‌യായ ശേഷം ചെയ്യുന്നതും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നും താപ് സിംഗ് ബജ്വ ആരോപിച്ചു. മദ്യപിച്ചതിനെ തുടർന്ന് ഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന ആരോപണത്തിന് പിന്നാലെയാണ് വീണ്ടും മറ്റൊരു വിമർശനം കൂടി ഭഗവന്ത് മാനിനെതിരെ ഉയരുന്നത്.
]]>
Sat, 01 Oct 2022 00:57:48 +0530 Editor
ഖാർഗെയെ പിൻതാങ്ങി ഹൈക്കമാൻഡ്; കീഴ്ഘടകങ്ങൾക്ക് ശക്തി വേണമെന്ന് തരൂർ; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സമവാക്യം ഇങ്ങനെ; പത്രിക സമർപ്പിച്ച് സ്ഥാനാർഥികൾ http://newsmalayali.com/High-Command-backs-Kharge--Tharoor-says-subordinates-need-power-The-Congress-president-election-equation-is-as-follows--Candidates-who-have-submitted-their-papers http://newsmalayali.com/High-Command-backs-Kharge--Tharoor-says-subordinates-need-power-The-Congress-president-election-equation-is-as-follows--Candidates-who-have-submitted-their-papers
മുതി‍ർന്ന നേതാവ് ദിഗ്വിജയ് സിങ് പിൻമാറുകയും അശോക് ഗെലോട്ട് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്തതോടെ ഗാന്ധികുടുംബത്തിൻ്റെ വിശ്വസ്തനായ മല്ലികാ‍ർജുൻ ഖാ‍ർഗെയെ അധ്യക്ഷപദവിയിലേയ്ക്ക് പിന്തുണച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. ഇതോടെ അധ്യക്ഷ തെരഞ്ഞെടുപ്പിൽ പോരാട്ടം ശശി തരൂരും ഖാ‍ർഗെയും തമ്മിലായിരിക്കും എന്ന് വ്യക്തമായി. നാമനിർദേശപത്രിക സമർപ്പിക്കുന്ന ദിവസമായ വെള്ളിയാഴ്ച ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ആദ്യഘട്ടത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനായിരുന്നു ഹൈക്കമാൻഡിൻ്റെ പിന്തുണയെങ്കിലും മുഖ്യമന്ത്രിപദം ചൂണ്ടിക്കാട്ടി അദ്ദേഹം വിമതനീക്കം നടത്തിയതോടെ ഈ സാധ്യതകൾ മങ്ങി.
ഇതിനു പിന്നാലെയായിരുന്നു ദിഗ്വിജയ് സിങിൻ്റെ പേര് നേതൃത്വം പരിഗണിച്ചത്. ഹൈക്കമാൻഡിൻ്റെ പിന്തുണയുള്ള സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് പല നേതാക്കളും പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ തീരുമാനം നിർണായകമാണ്. എന്നാൽ വിമതപക്ഷത്തു നിന്നുള്ള ശശി തരൂരിൻ്റെ സാന്നിധ്യം കൂടെ എത്തുന്നതോടെ അധ്യക്ഷ തെരഞ്ഞെടുപ്പ് കൊഴുക്കും. നിലവിലെ സാഹചര്യത്തിൽ രണ്ടിലൊരു സ്ഥാനാ‍ർഥി പത്രിക പിൻവലിക്കാൻ സാധ്യതയില്ലെന്നിരിക്കേ ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നതും തീർച്ചയാണ്. ജി23 വിമത ഗ്രൂപ്പിൽ നിന്ന് മനീഷ് തിവാരിയും പത്രിക സമ‍ർപ്പിക്കുമെന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും മത്സരിക്കില്ലെന്ന് അദ്ദേഹം പിന്നാലെ വ്യക്തമാക്കി. ഇടയ്ക്ക് പ്രിയങ്ക ഗാന്ധി വദ്രയുടെ പേരും ചില നേതാക്കൾ ഉയർത്തിക്കാട്ടിയിരുന്നു. എന്നാൽ ഈ സാധ്യതകളെല്ലാം ഇല്ലാതായതോടെ ഖാർഗേയ്ക്ക് എതി‍ർ തരൂർ എന്ന സമവാക്യത്തിലേയ്ക്ക് എത്തുകയായിരുന്നു. നിലവിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് മല്ലികാർജുൻ ഖാർഗെ
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 50ഓളം നേതാക്കളുടെ ഒപ്പുകളുമായാണ് താൻ പത്രിക സമ‍ർപ്പിച്ചതെന്നാണ് തരൂർ മാധ്യമങ്ങളോടു വിശദീകരിച്ചത്. തനിക്ക് ഇന്ത്യയിൽ എല്ലായിടത്തു നിന്നും പിന്തുണയുണ്ടെന്നും തരൂർ പറഞ്ഞു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർക്കൊപ്പമായിരുന്നു തരൂർ പത്രിക നൽകാൻ എത്തിയത്. താൻ യുവജനങ്ങൾക്കും സ്ത്രീകൾക്കും പാ‍ർട്ടിയിൽ അവസരം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മത്സരം പാർട്ടിയെ ശക്തിപ്പെടുത്താനാണെന്നും തരൂർ വ്യക്തമാക്കി. പാർട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രകടനപത്രികയിൽ ചൂണ്ടിക്കാട്ടി. കീഴ്ഘടകങ്ങൾക്ക് അധികാരം നൽകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആവശ്യപ്പെട്ടു. അതേസമയം, കെപിസിസിയിൽ നിന്നടക്കം ഭൂരിപക്ഷം നേതാക്കളും തരൂരിനെ പിന്തുണയ്ക്കാൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് എത്ര ശതമാനം വോട്ട് ലഭിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല.
 അതേസമയം, മുതിർന്ന നേതാക്കൾക്ക് ഒപ്പമെത്തിയതാണ് മല്ലികാർജുൻ ഖാർഗെ എഐസിസി ആസ്ഥാനത്ത് പത്രിക സമർപ്പിച്ചത്. അധ്യക്ഷ തെരഞ്ഞെടുപ്പിനായി ഇതിനോടകം ആറോളം നേതാക്കൾ പത്രിക സമ‍ർപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. വലിയ മാധ്യമപ്പടയും പ്രവർത്തകരുടെ തിരക്കുമാണ് പാർട്ടി ആസ്ഥാനത്ത്. ജാർഖണ്ഡിൽ നിന്നുള്ള കെ എൻ ത്രിപാഠിയും പത്രിക സമർപ്പിച്ചിട്ടുണ്ട്.
]]>
Sat, 01 Oct 2022 00:57:47 +0530 Editor
സർക്കാർ തീരുമാനം ശരിവെച്ച് കോടതി, ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി ഇല്ല http://newsmalayali.com/Court-upholds-government-decision-no-permission-for-RSS-root-march http://newsmalayali.com/Court-upholds-government-decision-no-permission-for-RSS-root-march
തമിഴ്നാട്ടിൽ ആർഎസ്എസ് () റൂട്ട് മാർച്ച് നടത്തേണ്ടെന്ന് കോടതി. ഓക്ടോബർ 2ന് നടത്താനിരുന്ന മാർച്ചാണ് കോടതി (Court) തടഞ്ഞത്. കഴിഞ്ഞ ദിവസം തമിഴ്നാട് സർക്കാർ റൂട്ട് മാർച്ചിനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ആർഎസ്എസ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ നിലപാട് ശരിവെച്ചിരിക്കുന്നത്. പിഎഫ്ഐ നിരോധനത്തെ തുടർന്ന് വർഗീയ സംഘർഷ സാധ്യത ഉള്ളതിനാലാണ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതെന്നാണ് സർക്കാർ കോടതിയെ അറിയച്ചത്.
ഒക്ടോബർ രണ്ടിന് പകരം നവംബർ ആറിന് മാർച്ച് നടത്താമെന്ന് കോടതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശം നിലനില്‍ക്കുമ്പോള്‍ കേരളം അനുമതി നല്‍കിയെന്ന് ആർഎസ്എസ് കോടതിയിൽ വാദിച്ചു. എന്നാൽ ഈ ഈ വാദം കോടതി മുഖവിലക്കെടുത്തില്ല. ഗാന്ധിജിയുടെ ജന്മദിനമാണ് ആഘോഷിക്കുന്നതെന്ന് ആര്‍എസ്എസ് അഭിഭാഷകൻ വാദിച്ചെങ്കിലും ഗോഡ്സെയുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് ഗാന്ധിജയന്തി ആഘോഷിക്കാൻ എന്തവകാശമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ ചോദിച്ചു.
സംസ്ഥാനത്താകെ ആർഎസ്എസ് റൂട്ട് മാർച്ചിന് തമിഴ‍്നാട് സർക്കാർ അനുമതി നിഷേധിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. റൂട്ട് മാർച്ച് നടത്താൻ അനുമതി കൊടുക്കണമെന്ന കോടതി വിധി നിലനിൽക്കെയായിരുന്നു സർക്കാർ റൂട്ട്മാർച്ച് നിഷേധിച്ചത്. നേരത്തേ തിരുവള്ളൂർ ജില്ലയിലെ റൂട്ട് മാർച്ചിന് ജില്ലാ പൊലീസ് മേധാവി അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ, തമിഴ‍്‍നാട് ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും ആർഎസ്എസ് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനമാകെ മാർച്ചിന് നിരോധനം ഏർപ്പെടുത്തിയത്. 
]]>
Sat, 01 Oct 2022 00:57:44 +0530 Editor
രാജ്യത്ത് ഈ 67 അശ്ലീല വെബ്‌സൈറ്റുകൾക്ക് കൂടി നിരോധനം; നിർദേശവുമായി കേന്ദ്ര സർക്കാർ http://newsmalayali.com/67-more-pornographic-websites-banned-in-the-country-Central-government-with-the-proposal http://newsmalayali.com/67-more-pornographic-websites-banned-in-the-country-Central-government-with-the-proposal
രാജ്യത്ത് അശ്ലീല വെബ്‌സൈറ്റുകൾ നിരോധിക്കാനുള്ള നീക്കം തുടർന്ന് കേന്ദ്രം. 67 അധിക അശ്ലീല വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. 2021ൽ പുറപ്പെടുവിച്ച പുതിയ ഐടി നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിന്റെയും ഐടി മന്ത്രാലയത്തിന്റെ നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ നാല് വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്‌തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
നിർദേശം നിലവിൽ വരുന്നതോടെ മൊബൈൽ ഫോൺ, ലാപ് ടോപ്പ്, ഡെസ്ക് ടോപ്പ് എന്നിവയിൽ ഈ സൈറ്റുകൾ ലഭ്യമാകില്ല. സ്ത്രീകളുടെ അന്തസിന് ഭംഗം വരുത്തുന്ന അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് നിരോധനം ഏർപ്പെടുത്തുന്നതെന്നാണ് ടെലികോം മന്ത്രാലയത്തിൻ്റെ വിശദീകരണം. 2021ലെ ഐടി നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ഭാഗികമായോ പൂർണമായോ നഗ്നത പ്രദർശിപ്പിക്കുന്ന വെബ്സൈറ്റുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകാം. കേന്ദ്രം നിർദേശം നൽകിയാൽ അതാത് സൈറ്റുകൾ ബ്ലോക്ക് ചെയ്യേണ്ട ബാധ്യത ഇൻ്റർനെറ്റ് സേവന ദാതാക്കൾക്കുണ്ട്.
അർധനഗ്നതയോ, പൂർണ നഗ്നതയോ ദൃശ്യവത്കരിക്കുകയോ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയോ മോർഫ് ചെയ്ത ദൃശ്യങ്ങൾ ദുരുപയോഗം ചെയ്ത് ഉപയോഗിക്കുന്ന വെബ്സൈറ്റുകൾ ഓൺലൈനായോ ഓഫ് ലൈനായോ ലഭ്യമാകാൻ പാടില്ല എന്നാണ് 2021ലെ ഐടി നിയമഭേദഗതിയിൽ വ്യക്തമാക്കുന്നത്. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് 2018ൽ സർക്കാർ 827 പോൺ വെബ്‌സൈറ്റുകൾ നിരോധിച്ചിരുന്നു. 857 വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഉത്തരാഖണ്ഡ് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ 30 സൈറ്റുകളിൽ അശ്ലീല ഉള്ളടക്കമില്ലെന്ന നിലപാടിയിലായിരുന്നു അധികൃതർ. 63 വെബ്സൈറ്റുകൾക്ക് കൂടി നിരോധനം വരുമ്പോൾ രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയ പോൺ വെബ്‌സൈറ്റുകളുടെ ആകെ എണ്ണം 900ത്തോളമായെന്നാണ് റിപ്പോർട്ടുകൾ. 

നിരോധിച്ചസൈറ്റുകൾ(//OfficeofDIR(DS-III//

www.indianporngirl.com
www.indianporngirl.com
www.aagmaal.pro
www.mmsbee.online
www.desi.club
www.crazymovies.com
www.crazymovies.com
www.ymlporn.net
www.xxxindianporn.com
www.xxxindianporn.com
www.goindian.com
www.desixxxtube.com
www.anybunny.com
www.pornolienx.com
www.porndor.net
www.dalporn.com
www.homeindiansex.mobi
www.freeindianporn.com
www.ruperttube.com
www.hdtporno.org
www.pornkashtan.com
www.desixnxx.mobi
www.indiansexmovies.mobi
www.desisexy.com
www.desisexy.com
www.fullindiansex.com
www.pornorolik.info
www.indiansexgate.mobi
www.indiancloud.mobi
www.amp.redxxx.cc
www.pornolaba.mobi
www.eutbeh.xyz
www.januflix.com
www.kaamuu.org
www.xnxx.tv
www.megapornx.com
www.desijugar.info
www.nudedesiactress.com
www.xodesiporn.com
www.onlyindianporn.com
www.xnxx.com
www.freesexyindians.org
www.hardindiansex.pro
www.pakistaniporn.tv
www.indianfuck.com
www.pornmaster.fun
www.hifiporn.fun
www.indiapornfilm.com
www.indiansexy.com
www.sexvideosxxx.mobi
www.indiansexmms.com
www.watchhindiporn.com
www.porngif.cc
www.mypornsnap.fun
www.x-porn.click
www.rhdtube.com
www.indianporngirl.com
www.masaladesi.club
www.jerjer.me
www.aagmaal.pro
www.hdjerjer.xyz
www.crazymovies.com
www.auntymaza.live


Summary-  The central government has banned 67 porn websites in the country. The Department of Telecommunication (DoT) has issued a directive in this regard to Internet Service Providers. As many as 67 websites were banned on the basis of violation of the Information Technology (IT) Amendment Act, 2021, following the judgments passed by the High Courts.

]]>
Fri, 30 Sep 2022 15:34:03 +0530 Editor
ആ ഔദ്യോഗിക സ്ഥാനാര്‍ഥിയാര്? താനല്ലെന്ന് ദിഗ്‌വിജയ് സിങ്; പോരാട്ടം കടുക്കും, മുഴുവൻ സ്ഥാനാര്‍ഥികളെയും ഇന്നറിയാം http://newsmalayali.com/Digvijay-Singh-says-he-is-not-the-offical-candidate-for-congress-president-election-The-fight-will-be-tough-all-the-candidates-are-known-today http://newsmalayali.com/Digvijay-Singh-says-he-is-not-the-offical-candidate-for-congress-president-election-The-fight-will-be-tough-all-the-candidates-are-known-today
അധ്യക്ഷ തെര‍ഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക നൽകാനുള്ള സമയം ഇന്ന് അവസാനിക്കും ( President Nomination). വൈകുന്നേരം മൂന്നു മണി വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. മുതിർന്ന നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ് () ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ശശി തരൂർ എംപി (Shashi Tharoor), മുകുൾ വാസ്നിക് (Mukul Wasnik) എന്നിവരും ഇന്ന് നാമനിർദേശ പത്രിക നൽകും.
നേരത്തെ നാമനിർദേശ പത്രിക വാങ്ങിയവരിൽ ആരൊക്കെ മത്സരത്തിനുണ്ടാകുമെന്നും ഇന്ന് വ്യക്തത വരും. കോൺഗ്രസ് അധ്യക്ഷ പദത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടാൽ പാർട്ടിയുടെ തീരുമാനങ്ങൾ നടപ്പിലാക്കുമെന്ന് ദിഗ്‌വിജയ് സിങ് പ്രതികരിച്ചു. തന്റെ മനസാക്ഷിയുടെ നിർദേശപ്രകാരമാണ് മത്സരിക്കുന്നത്. എല്ലാവരോടും വോട്ട് ചോദിക്കും. അധ്യക്ഷ സ്ഥാനത്തിന് താൻ അർഹനാണെങ്കിൽ അവർ വോട്ട് രേഖപ്പെടുത്തും. താൻ ഔദ്യോഗിക സ്ഥാനാർഥിയല്ലെന്നും അദ്ദേഹം ദേശീയ മാധ്യമമായ എൻഡിടിവിയോട് വ്യക്തമാക്കി.
ജനാധിപത്യ സംവിധാനത്തിൽ വിശ്വസിക്കുന്നയാളാണ് താൻ. പാർട്ടി എന്ത് തീരുമാനിച്ചാലും അതിനെ അംഗീകരിക്കും. നേതാവ് ഏകാധിപതിയല്ല, സമന്മാരിൽ ഒന്നാമൻ മാത്രമാണ്. ഉത്തരവാദിത്തം അവർക്കാണ്. സോണിയ ഗാന്ധി എല്ലാവരോടും കൂടിയാലോചിക്കും, ഇതിനുശേഷം മാത്രമേ ഒരു തീരുമാനമെടുക്കൂ. ജനാധിപത്യ പാർട്ടിയിലെ സംവിധാനം ഇങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാജസ്ഥാനിലെ സംഭവവികാസങ്ങളെ കുറിച്ച് പ്രതികരിക്കാൻ ദിഗ്‌വിജയ് സിങ് തയ്യാറായില്ല.
ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനാണെങ്കിലും 75 കാരനായ സിങ് ഹൈക്കമാൻഡിൻ്റെ സ്ഥാനാർഥിയാകില്ല. ഹൈക്കമാൻഡ് സ്ഥാനാർഥിയെ മത്സരിപ്പിച്ചാൽ പത്രിക പിൻവലിക്കുമോ എന്ന ചോദ്യത്തിന് രാഷ്ട്രീയ സാഹചര്യം മാറാം, നമുക്ക് നോക്കാം എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരം നടന്നേക്കുമെന്നാണ് സൂചന. ഹൈക്കമാൻഡ് ഒരു സ്ഥാനാർഥിയെ മത്സരിപ്പിച്ചേക്കുമെന്നും വിവരമുണ്ട്. ഇതിലേക്കു ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനായ മുകുൾ വാസ്നിക്കിന് നറുക്കുവീഴാനാണ് സാധ്യതയേറുന്നത്. ഒക്ടോബർ 17 നാണ് വോട്ടെടുപ്പ് നടക്കുക. 19 നാണ് വോട്ടെണ്ണൽ. 
]]>
Fri, 30 Sep 2022 15:34:00 +0530 Editor
എസ്ഡിപിഐക്കെതിരെയും നടപടി? ധന ഇടപാട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കുന്നു http://newsmalayali.com/Action-against-SDPI--The-Election-Commission-is-investigating-the-financial-transaction http://newsmalayali.com/Action-against-SDPI--The-Election-Commission-is-investigating-the-financial-transaction
എസ്ഡിപിഐക്കെതിരെ നടപടിയ്ക്ക് സാധ്യത. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് പിന്നാലെയാണിത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിഎഫ്‌ഐയുടെ പ്രവര്‍ത്തനം നിരീക്ഷിച്ചു തുടങ്ങി. എസ്ഡിപിഐയുടെ ധന ഇടപാടുകള്‍ സംബന്ധിച്ചും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷണം നടത്തുന്നുണ്ട്.
2018 മുതല്‍ 2020 വരെ രണ്ടു വര്‍ഷ കാലയളവില്‍ ലഭിച്ച സംഭാവനകളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. സംഘടനയുടെ ഓഡിറ്റ് ചെയ്യപ്പെട്ട അക്കൗണ്ടില്‍ ഇക്കാലയളവില്‍ ഒമ്പത് കോടിയോളം രൂപ എത്തിയിട്ടുണ്ട്. 2020- 21 വര്‍ഷത്തില്‍ 2.9 കോടി രൂപയും ലഭിച്ചു. എന്നാല്‍, കണക്കില്‍ 22 ലക്ഷം രൂപ മാത്രമാണ് കാണിച്ചത്. സംഭാവന നല്‍കിയവര്‍ ആരെല്ലാമാണെന്ന് വ്യക്തമല്ലെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2018 മുതല്‍ 2021 വരെ ലഭിച്ച 11.78 കോടി രൂപയില്‍ 10 കോടിയും കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം നിരോധിച്ച പിഎഫ്‌ഐയ്ക്കു വേണ്ടി എസ്ഡിപിഐ അംഗങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ യുഎപിഎ പ്രകാരം നടപടി എടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പിഎഫ്‌ഐ നിരോധനത്തിന് പിന്നാലെ പിഎഫ്‌ഐയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പിഎഫ്‌ഐയുടെയും ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാമിന്റെയും അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു. അതേസമയം, കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പിഎഫ്ഐയുടെയും അനുബന്ധ സംഘടനകളുടെയും ഓഫിസുകള്‍ പൂട്ടി മുദ്ര വയ്ക്കാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുമുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകും. കേന്ദ്രനിര്‍ദേശത്തിന് പിന്നാലെയാണ് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സംസ്ഥാനത്താകെ പിഎഫ്ഐക്ക് 140 ലധികം ഓഫിസുകള്‍ ഉണ്ടെന്നാണ് പോലീസിന്റെ കണക്ക്. പലയിടത്തും ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതോടെ പോലീസ് നടപടികളിലേക്ക് കടക്കും. 1967 യുഎപിഎ നിയമപ്രകാരമാണ് ഉത്തരവ് ഇറക്കിയത്.
ഉത്തരവിന്റെ ഭാഗമായി, സംഘടനയുടെ നേരിട്ടുള്ള ഓഫിസുകള്‍ മാത്രമായിരിക്കും മുദ്ര വയ്ക്കുക. വാടക കെട്ടിടങ്ങള്‍ ഒഴിവാക്കാന്‍ സാധ്യതയുണ്ട്. ട്രസ്റ്റുകളുടെ പേരിലുള്ള കെട്ടിടങ്ങള്‍ നിയമം നോക്കി മാത്രമേ മുദ്രവയ്ക്കുകയുള്ളൂ. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നടപടി ആരംഭിച്ചു. സമൂഹമാധ്യമങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും അനുകൂലിച്ച് പ്രവര്‍ത്തിക്കുകയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുകയോ ചെയ്താല്‍ യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്യും. ഇത്തരം പ്രവര്‍ത്തകരെ സഹായിക്കുന്നവരും അറസ്റ്റിലാകും.
]]>
Fri, 30 Sep 2022 05:11:54 +0530 Editor
'കോൺഗ്രസ്അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ല': വ്യക്തമാക്കി ഗെലോട്ട് http://newsmalayali.com/Will-not-contest-for-the-post-of-Congress-president-Gehlot-clarified http://newsmalayali.com/Will-not-contest-for-the-post-of-Congress-president-Gehlot-clarified
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി രാജസ്ഥാൻ . സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ഗെലോട്ടിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം രാത്രിയാണ് ഗെലോട്ട് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തെ രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ എത്തിയ നിരീക്ഷികർ ഗെലോട്ട് ആണ് പ്രശ്‌നം വഷളാക്കിയതെന്ന് അഭിപ്രായപ്പെട്ടിരുന്നു. Also Read: ഒന്നരമണിക്കൂറോളം അശോക് ഗെലോട്ട്- സോണിയ ഗാന്ധി കൂടിക്കാഴ്ച നീണ്ടു നിന്നു. രാജസ്ഥാനിൽ വിമത എംഎൽഎമാർ നടത്തിയ പ്രതിഷേധത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് സോണിയ ഗാന്ധിയോട് പറഞ്ഞതായി ഗെലോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കൂടാതെ രാജസ്ഥാനിൽ ഉണ്ടായ സംഭവവികാസങ്ങളിൽ സോണിയയോട് മാപ്പപേക്ഷിക്കുകയും ചെയ്തതായും ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രിയായി താൻ തുടരണോ എന്ന് സോണിയ ഗാന്ധി തീരുമാനിക്കുമെന്നും അശോക് ഗെലോട്ട് കൂട്ടിച്ചേർത്തു. ക്ഷമാപണക്കത്തുമായാണ് ഗെലോട്ട് സോണിയ ഗാന്ധിയെ കാണാനെത്തിയത്. രാഹുൽ ഗാന്ധിയോട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് താൻ ആവശ്യപ്പെട്ടെങ്കിലും അത് രാഹുൽ കൂട്ടാക്കിയില്ലെന്നും അത് കൊണ്ടാണ് താൻ മത്സരിക്കാൻ തയ്യാറായതെന്നും ഗെലോട്ട് വ്യക്തമാക്കി. ഒരിക്കലും ഹൈക്കമാൻഡിനെ വെല്ലുവിളിക്കാൻ ആലോചിച്ചിട്ടില്ലെന്നും ഗെലോട്ട് പറഞ്ഞു.
സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ കെ.സി വേണുഗോപാലും ഗെലോട്ടിനൊപ്പം ഉണ്ടായിരുന്നു. അതിനിടെ, സ്ഥാനത്തേക്ക് മത്സരിക്കാൻ ശശി തരൂരും ദിഗ്‌വിജയ് സിങ്ങും നാളെ നാമനിർദേശപത്രിക നൽകും. ഔദ്യോഗിക പക്ഷത്തെ പ്രതിനിധീകരിച്ചാണോ മത്സരിക്കുന്നതെന്ന് ദിഗ്‌വിജയ് സിങിനോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ താൻ സ്വയം പ്രതിനിധീകരിക്കുന്നുവെന്നായിരുന്നു ഉത്തരം നൽകിയത്. ദിഗ്‌വിജയ് സിങ് കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. മത്സരിക്കാൻ വേണ്ടി തന്നെയാണ് നാമനിർദേശപത്രിക നൽകുന്നതെന്നും ദിഗ്‌വിജയ് സിങ് നേരത്തെ പറഞ്ഞിരുന്നു. 
]]>
Fri, 30 Sep 2022 05:11:51 +0530 Editor
കുട്ടികൾക്ക് ഉച്ചഭക്ഷണം ഉപ്പും ചോറും; കോടികൾ മുടക്കി വീണ നിർമിച്ച് യുപി സർക്കാർ, വിമർശിച്ച് പ്രകാശ് രാജ് http://newsmalayali.com/Lunch-for-children-is-salt-and-rice-Prakash-Raj-criticizes-UP-government-for-building-Veena-by-spending-crores-of-rupees http://newsmalayali.com/Lunch-for-children-is-salt-and-rice-Prakash-Raj-criticizes-UP-government-for-building-Veena-by-spending-crores-of-rupees
ഉത്തർ പ്രദേശ് സർക്കാരിനെതിരെ ആഞ്ഞടിച്ച് തെന്നിന്ത്യൻ സിനിമാതാരം പ്രകാശ് രാജ്. അയോധ്യയിലെ ലത മങ്കേഷ്‌കർ ചൗക്കിൽ കോടികൾ മുടക്കി വലിയ വീണ നിർമിക്കുന്നതിനെതിരെയാണ് വിമർശനമുന്നയിച്ചിരിക്കുന്നത്. നേരത്തെ ഉത്തർ പ്രദേശിലെ ഒരു സർക്കാർ പ്രൈമറി സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി ചോറും ഉപ്പും മാത്രമാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇത് വൈറലാകുകയും ചെയ്തിരുന്നു. ഈ സംഭവവുമായി വീണ നിർമാണത്തെ ബന്ധിപ്പിച്ചാണ് പ്രകാശ് രാജ് കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ഗായിക ലത മങ്കേഷ്‌ക്കറുടെ 93 ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് 40 അടി നീളമുള്ള ഭീമൻ വീണ നിർമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് 'ലത മങ്കേഷ്‌കർ ചൗക്' ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഉദ്‌ഘാടനം ചെയ്തത്. 40 അടി നീളവും 12 മീറ്റർ ഉയരവും 14 ടൺ ഭാരവുമുള്ള വീണയാണ് സമർപ്പിച്ചത്. 7.9 കോടി രൂപ ചെലവിലാണ് ഇത് നിർമിച്ചത്. സരയൂ നദിയുടെ തീരത്താണ് ലതാ മങ്കേഷ്‌കർ ചൗക് നിർമിച്ചിരിക്കുന്നത്. ലതാ മങ്കേഷ്‌ക്കറുടെ ജീവിതത്തെ വരച്ചുകാട്ടുന്ന ശില്പമാണ് നദിയുടെ കരയിൽ തീർത്തിരിക്കുന്നത്. ലത മങ്കേഷ്‌കറുടെ 92 വർഷത്തെ ജീവിതെതെ സൂചിപ്പിക്കുന്ന 92 താമരപ്പൂക്കളും ഏഴ് സാംപ്തസ്വരങ്ങളെ സൂചിപ്പിക്കുന്ന ഏഴ് തൂണുകളും നിർമിച്ചിട്ടുണ്ട്.
സമീപത്തെ സ്‌കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ഉപ്പും ചോറും നൽകുമ്പോഴാണ് ഉത്തർപ്രദേശ് സർക്കാരിന്റെ ഈ പദ്ധതിയെ പരസ്യമായി വിമർശിച്ച് പ്രകാശ് രാജ് രംഗത്തെത്തിയത്. കുട്ടികൾക്ക് ചോറും ഉപ്പും മാത്രം നൽകുമ്പോൾ ഈ ഭീമൻ വീണ രാഷ്ട്രീയമായി വായിക്കപ്പെടുമെന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. രണ്ടര മിനിറ്റ് ദൈർഖ്യമുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഈ വീഡിയോയിൽ മിഡ്- ഡേ മീൽ എന്ന് എഴുതി വെച്ചിരിക്കുന്നതും കാണാം. പാൽ, മുട്ട, പച്ചക്കറികൾ എന്നിവ കുട്ടികൾക്ക് നൽകണമെന്നാണ് ചട്ടം. എന്നാൽ ഇതെല്ലം കാറ്റിൽ പറത്തിയാണ് വിദ്യാർത്ഥികൾക്ക് ചോറും ഉപ്പും നൽകുന്നതെന്നാണ് ഉയരുന്ന വിമർശനം. രക്ഷിതാക്കൾ തന്നെയാണ് പ്രൈമറി സ്‌കൂളിൽ നിന്നുള്ള വീഡിയോ പകർത്തിയത്.
]]>
Fri, 30 Sep 2022 05:11:46 +0530 Editor
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം; സംഘടനയിൽ പ്രവർത്തിക്കുന്നത് കുറ്റം– Central Government banned Popular Front of India ​​ http://newsmalayali.com/central-government-banned-popular-front-of-india http://newsmalayali.com/central-government-banned-popular-front-of-india പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. 5 വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷനൽ കോൺഫഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, കേരളത്തിലെ എംപവർ ഇന്ത്യ ഫൗണ്ടേഷൻ ആൻഡ് റിഹാബ് ഓർഗനൈസേഷൻ എന്നിവയ്ക്കാണു നിരോധനം.

രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കൽ, ആയുധ പരിശീലനമടക്കമുള്ള പരിപാടികൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ ആരോപണങ്ങൾ പോപ്പുലർ ഫ്രണ്ടിനെതിരെ ഉയർന്നിരുന്നു. കേരളത്തിൽ നിന്നുള്ള നേതാക്കളാണ് നിലവിൽ അറസ്റ്റിലായവരിൽ ഭൂരിഭാഗവും. റെയ്ഡിനും അറസ്റ്റിനും എതിരെ കേരളത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമമാണ് അരങ്ങേറിയത്.

English Summary: Central government banned Popular Front of India

]]>
Wed, 28 Sep 2022 18:18:29 +0530 Editor
മതവിദ്വേഷം പരത്തുന്ന വ്യാജവാര്‍ത്തകള്‍;10 യൂട്യൂബ് ചാനലുകളുടെ 45 വീഡിയോകള്‍ കേന്ദ്രം നിരോധിച്ചു http://newsmalayali.com/center-bans-45-videos-of-ten-youtube-channels-for-fake-news-spreading-religious-hatred http://newsmalayali.com/center-bans-45-videos-of-ten-youtube-channels-for-fake-news-spreading-religious-hatred രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 10 യൂട്യൂബ് ചാനലുകളില്‍ നിന്നുള്ള 45 യൂട്യൂബ് വീഡിയോകള്‍ നിരോധിക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം യുട്യൂബിന് നിര്‍ദ്ദേശം നല്‍കി. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇടക്കാല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) ചട്ടങ്ങള്‍ 2021-ന്റെ വ്യവസ്ഥകള്‍ പ്രകാരം ബന്ധപ്പെട്ട വീഡിയോകള്‍ നിരോധിക്കാനുള്ള ഉത്തരവുകള്‍ 2022 ഓഗസ്റ്റ് 23ന് പുറപ്പെടുവിച്ചിരുന്നു. ബ്ലോക്ക് ചെയ്ത വീഡിയോകള്‍ ഒരു കോടി 30 ലക്ഷത്തിലധികം തവണയാണ് കണ്ടിട്ടുള്ളത്.

മതസമൂഹങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെ പ്രചരിപ്പിച്ച വ്യാജ വാര്‍ത്തകളും മോര്‍ഫ് ചെയ്ത വീഡിയോകളും ഇവയുടെ ഉള്ളടക്കത്തില്‍ ഉള്‍പ്പെടുന്നു. ചില സമുദായങ്ങളുടെ മതപരമായ അവകാശങ്ങള്‍ ഗവണ്‍മെന്റ് എടുത്തുകളഞ്ഞുവെന്ന തെറ്റായ അവകാശവാദങ്ങള്‍, മതസമൂഹങ്ങള്‍ക്കെതിരായ അക്രമാസക്തമായ ഭീഷണികള്‍, രാജ്യത്ത് ആഭ്യന്തരയുദ്ധ പ്രഖ്യാപനം മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു. അത്തരം വീഡിയോകള്‍ സാമുദായിക അസ്വാരസ്യം ഉണ്ടാക്കാനും സമൂഹത്തിലെ ക്രമസമാധാനം തകര്‍ക്കാനും സാധ്യതയുണ്ടെന്ന് കണ്ടെത്തി.

മന്ത്രാലയം തടഞ്ഞ ചില വീഡിയോകള്‍ അഗ്‌നിപഥ് പദ്ധതി, ഇന്ത്യന്‍ സായുധ സേന, ഇന്ത്യയുടെ ദേശീയ സുരക്ഷാ സംവിധാനം, കശ്മീര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചു. ഉള്ളടക്കം തെറ്റായതും ദേശീയ സുരക്ഷയുടെ വീക്ഷണകോണില്‍ വളരെ പ്രധാനപ്പെട്ടതും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദവുമായി ബന്ധപ്പെട്ടുള്ളതും ആണെന്ന് നിരീക്ഷിച്ചിട്ടുണ്ട്.

ചില വീഡിയോകള്‍ ജമ്മു കാശ്മീര്‍, ലഡാക്ക് എന്നിവ ഇന്ത്യക്ക് പുറത്ത് തെറ്റായ ബാഹ്യ അതിര്‍ത്തിയില്‍ ചിത്രീകരിച്ചിരിക്കുന്നു. ഇത്തരത്തില്‍ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഹാനികരമാണെന്ന് കണ്ടെത്തി.

മന്ത്രാലയം നിരോധിച്ച വീഡിയോകളുടെ ഉള്ളടക്കം ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും രാജ്യത്തിന്റെ സുരക്ഷയ്ക്കും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധത്തിനും രാജ്യത്തെ പൊതുക്രമത്തിനും ഹാനികരമാണെന്ന് കണ്ടെത്തി. അതനുസരിച്ച്, 2000-ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന്റെ സെക്ഷന്‍ 69 എയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് നിരോധിച്ചത്.

]]>
Tue, 27 Sep 2022 18:05:22 +0530 Editor
ഹൈക്കമാൻഡിന് അതൃപ്തി; ഗെലോട്ടിനെ പ്രസിഡന്റ് സ്ഥാനാർഥിയാക്കില്ലെന്ന് റിപ്പോർട്ട്& http://newsmalayali.com/ashok-ghelot-likely-not-to-contest-for-congress-presidential-election http://newsmalayali.com/ashok-ghelot-likely-not-to-contest-for-congress-presidential-election രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുന്നത് ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തിലൂടെ അധ്യക്ഷനാകാന്‍ അര്‍ഹതയില്ലെന്ന് ഗെലോട്ട് തെളിയിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥിയായാണ് അശോക് ഗെലോട്ടിനെ നിശ്ചയിച്ചിരുന്നത്.

സോണിയ ഗാന്ധി നേരിട്ടാണ് ഗെലോട്ടിനോട് അധ്യക്ഷനാകാൻ ആവശ്യപ്പെട്ടത്. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എന്നാൽ സംസ്ഥാനത്തെ എംഎൽഎമാരെ നിയന്ത്രിക്കാനാകാത്ത ഗെലോട്ട് അധ്യക്ഷ പദവിക്ക് യോഗ്യനല്ലെന്ന് മുതിർന്ന നേതാക്കളടക്കം നിലപാടെടുത്തു. ഗെലോട്ടിന് പകരം ദിഗ്‌വിജയ് സിങ്, കമൽനാഥ്, മുകുൾ വാസ്നിക് എന്നിവരില്‍ ഒരാളെ പരിഗണിച്ചേക്കുമെന്നാണ് സൂചന. ഈ മാസം 30 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം.

നീണ്ട  പരിശ്രമത്തിനൊടുവിൽ അവർ  അത് സാധിച്ചു. ലോകത്തിലെ  ഏറ്റവും  ഉയരം കൂടിയ മോട്ടോറബിൾ റോഡിൽ ബസുമായി മലയാളികൾ

ഗെലോട്ട് പ്രസിഡന്റാകുമ്പോൾ പകരം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾക്കിടെയാണ് രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. മുഖ്യമന്ത്രിയായി ഗാന്ധി കുടുംബം നിർദേശിച്ച സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷക്കാരായ എംഎൽഎമാർ നിലപാടെടുക്കുകയായിരുന്നു. തീരുമാനത്തെ വെല്ലുവിളിച്ചുള്ള നാടകീയ നീക്കത്തിൽ 92 എംഎൽഎമാർ രാജിഭീഷണി മുഴക്കുകയും ചെയ്തു. എംഎൽഎമാരുടെ അതിരുകടന്ന പ്രതിഷേധം നിയന്ത്രിക്കാൻ ഗെലോട്ടിനു സാധിക്കാതിരുന്നതു ഹൈക്കമാൻഡിനെ ചൊടിപ്പിച്ചു.

നിര്‍ണായകഘട്ടത്തില്‍ അശോക് ഗെലോട്ട് പാര്‍ട്ടിയെ അപമാനിച്ചെന്ന ആരോപണവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും എത്തിയതോടെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ ഹൈക്കമാൻഡ് ആലോചിക്കുന്നത്. ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജുൻ ഖർഗെയും അജയ് മാക്കനും ജയ്പുരിൽ ഗെലോട്ടുമായും സച്ചിൻ പൈലറ്റുമായും ചർച്ച നടത്തുന്നുണ്ട്. ഇരുവരും ഇന്നു വൈകിട്ട് ഡൽഹിയിലെത്തി സോണിയ ഗാന്ധിയെ കാര്യങ്ങൾ ധരിപ്പിക്കും. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഇവർക്കൊപ്പമുണ്ടാകും.

English Summary: Ashok Gehlot Likely Not to Contest for Congress Presidential Election

]]>
Mon, 26 Sep 2022 20:01:28 +0530 Editor
വീട്ടുജോലിക്ക് 13കാരി, ചട്ടുകം ചൂടാക്കി പൊള്ളലേല്‍പ്പിച്ചും അടിച്ചും ക്രൂരപീഡനം; ഡോക്ടറും ഭാര്യയും അറസ്റ്റില്‍ http://newsmalayali.com/doctor-and-wife-arrested-for-beating-thirteen-year-old-girl-in-kozhikode http://newsmalayali.com/doctor-and-wife-arrested-for-beating-thirteen-year-old-girl-in-kozhikode ഉത്തര്‍പ്രദേശില്‍ നിന്നു വീട്ടുജോലിക്കായി കൊണ്ടുവന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തതിനു ഡോക്ടറും ഭാര്യയും അറസ്റ്റിലായി. ഡല്‍ഹി സ്വദേശിയായ ഡോ. മിര്‍സ മുഹമ്മദ് കമ്രാന്‍ (40) ഭാര്യ റുമാന (30) എന്നിവരെയാണ് കോഴിക്കോട് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. നാലുവര്‍ഷമായി കോഴിക്കോട്ട് താമസിച്ചുവരുന്ന ഡോക്ടറുടെ വീട്ടില്‍ പതിമൂന്നുവയസ്സുകാരിയെ മേയ് ആദ്യവാരത്തിലാണ് ജോലിക്കായി എത്തിച്ചത്.

കുട്ടിയെ വീട്ടുകാര്‍ ഉപദ്രവിക്കുന്നതായി സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് ക്രൂരപീഡനം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന്, കഴിഞ്ഞദിവസം പോലീസ് ഫ്ളാറ്റിലെത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു കൈമാറുകയായിരുന്നു. വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ ശേഷം കുട്ടിയെ ഗവ. ചില്‍ഡ്രന്‍സ് ഹോമിലേക്കു മാറ്റി. അറസ്റ്റിലായ റുമാന സ്ഥിരമായി ചട്ടുകം ചൂടാക്കി പൊള്ളലേല്‍പ്പിക്കുകയും അടിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെയും മുറിവേറ്റതിന്റെയും നിരവധി പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ അലിഗഡാണ് കുട്ടിയുടെ സ്വദേശം. മാതാവ് മരിച്ചപ്പോള്‍ ബന്ധുവാണ് ഇവിടെ കൊണ്ടുവന്നതെന്നാണ് പോലീസിനു ലഭിച്ച വിവരം. കുട്ടിക്കടത്ത്, മാരകമായി മുറിവേല്‍പ്പിക്കല്‍, തടങ്കലില്‍ വയ്ക്കല്‍, ബാലവേല തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഡോക്ടര്‍ക്കും ഭാര്യക്കുമെതിരെ കേസെടുത്തിട്ടുള്ളത്.

ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ എ എം സിദ്ദീഖ്, പന്തീരാങ്കാവ് എസ്എ ടി വി ധനഞ്ജയദാസ്, സീനിയര്‍ സിപിഒമാരായ രഞ്ജിത്ത്, രൂപേഷ്, സിപിഒ ശ്രുതി എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.

]]>
Thu, 22 Sep 2022 17:03:16 +0530 Editor
മഹാരാഷ്ട്ര പഞ്ചായത്ത് തിരഞ്ഞെടുപ്പ്: തൂത്തുവാരി ബിജെപി–ഷിൻഡെ സഖ്യം& Maharashtra Polls http://newsmalayali.com/in-maharashtra-gram-panchayat-polls-bjp-shiv-sena-alliance-claims-big-win http://newsmalayali.com/in-maharashtra-gram-panchayat-polls-bjp-shiv-sena-alliance-claims-big-win മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി–ശിവസേന (ഷിൻഡെ) സഖ്യത്തിനു വമ്പൻ വിജയം. തിരഞ്ഞെടുപ്പ് നടന്ന 547 ഗ്രാമപഞ്ചായത്തുകളിൽ 259 ഇടത്ത് ബിജെപി പിന്തുണച്ച സ്ഥാനാർഥികളും 40 ഇടത്ത് ശിവസേനാ വിമതരായ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗം പിന്തുണച്ചവരും വിജയിച്ചു. 16 ജില്ലകളിൽ മികച്ച വിജയമാണ് സഖ്യം നേടിയതെന്നു ബിജെപി മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രശേഖർ ബവാൻകുളെ അവകാശപ്പെട്ടു.

ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 76 ശതമാനമായിരുന്നു വോട്ടിങ് നില. തിങ്കളാഴ്ചയായിരുന്നു വോട്ടെണ്ണൽ. പാർട്ടികൾ നേരിട്ടുള്ള മത്സരമല്ലെങ്കിലും രാഷ്ട്രീയ കക്ഷികളുടെ പിന്തുണ വിജയത്തിനു നിർണായകമായിരുന്നു. ഗ്രാമമുഖ്യന്മാരെ (സർപഞ്ച്) തിരഞ്ഞെടുക്കാൻ നേരിട്ടായിരുന്നു വോട്ടെടുപ്പ്. ബിജെപി പിന്തുണച്ച 259 പേരും ഏക്നാഥ് ഷിൻഡെ വിഭാഗത്തിന്റെ പിന്തുണയുള്ള 40 പേരും ഗ്രാമമുഖ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ടെന്നു ചന്ദ്രശേഖർ ബവാൻകുളെ വ്യക്തമാക്കി.

ആകെ വിജയിച്ചവരിൽ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട 50 ശതമാനത്തിലേറെ പേരും ബിജെപി–ഷിൻഡെ സഖ്യത്തെ പിന്തുണയ്ക്കുന്നവരാണ്. ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പുഫലം ഏക്നാഥ് ഷിൻഡെ– ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിനോടുള്ള ജനവിശ്വാസത്തിനുള്ള തെളിവാണെന്നും ബിജെപി ചൂണ്ടിക്കാട്ടി. ശിവസേനയിലെ വിമതരുടെ പിന്തുണയോടെ കഴിഞ്ഞ ജൂൺ അവസാനമാണ് ഉദ്ധവ് താക്കറെ സർക്കാരിനെ അട്ടിമറിച്ച് ഷിൻഡെ–ഫഡ്നാവിസ് സർക്കാർ അധികാരം പിടിച്ചെടുത്തത്.

English Summary: BJP-Eknath Shinde Camp Claim Big Win In Key Maharashtra Polls

]]>
Tue, 20 Sep 2022 19:41:05 +0530 Editor
നിർണായക ചർച്ചയ്ക്കായി രാഹുൽ ഗാന്ധി ഡൽഹിയിലേക്ക്– Rahul Gandhi | Bharat Jodo Yatra http://newsmalayali.com/rahul-gandhi-to-delhi-congress-president-bharat-jodo-yatra http://newsmalayali.com/rahul-gandhi-to-delhi-congress-president-bharat-jodo-yatra ഭാരത് ജോഡോ യാത്രയ്ക്ക് താൽക്കാലിക ഇടവേള നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലേക്ക്. നിർണായക ചർച്ചകളിൽ പങ്കെടുക്കാൻ രാഹുൽ വെള്ളിയാഴ്ച ഡൽഹിയിലെത്തും. ചികിത്സ പൂർത്തിയാക്കി ലണ്ടനിൽ നിന്നെത്തിയ സോണിയയെ കാണാനാണ് എത്തുന്നതെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രി കേരളത്തിൽ മടങ്ങിയെത്തുന്ന രാഹുൽ പിറ്റേന്നു ചാലക്കുടിയിൽനിന്നു യാത്ര തുടരും.

അതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടിയന്തരമായി ഡൽഹിയിലേക്കു വിളിപ്പിച്ചു. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനിടെ കെ.സി ആലപ്പുഴയിൽനിന്ന് ഡൽഹിയിലേക്കു പോയി. സംഘടനാപരമായ ആവശ്യങ്ങൾക്കായാണ് വിളിപ്പിച്ചതെന്നാണ് വിവരം. ഭാരത് ജോഡോ യാത്രയുടെ തുടക്കം മുതൽ ഒപ്പമുള്ള വേണുഗോപാൽ ആദ്യമായാണ് വിട്ടുനിൽക്കുന്നത്. അടുത്ത ദിവസം വീണ്ടും യാത്രയിൽ ചേരും.

അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ മത്സരിച്ചാൽ താൻ പിന്മാറുമെന്ന് ശശി തരൂർ എംപി വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ വരണമെന്ന പ്രമേയം പാസാക്കുമെന്ന് കെപിസിസി അറിയിച്ചു. ഭാരത് ജോഡോ യാത്ര കേരളം വിട്ടതിനു ശേഷം ഇതിനായി കെപിസിസി യോഗം ചേരും. എന്നാൽ രാഹുൽ കേരളത്തിലുള്ളപ്പോൾ പ്രമേയം അവതരിപ്പിക്കാത്തത് വീഴ്ചയെന്ന് ഗ്രൂപ്പുകൾ വിലയിരുത്തി. തിരഞ്ഞെടുപ്പ് നടപടി തുടങ്ങും മുൻപ് പ്രമേയം വന്നില്ലെങ്കിൽ അനൗചിത്യമെന്ന് എ ഗ്രൂപ്പ് അറിയിച്ചു.

English Summary: Rahul Gnadhi going to Delhi to participate in crucial meetings

]]>
Tue, 20 Sep 2022 19:35:17 +0530 Editor
അതൃപ്തരായ വനിതാനേതാക്കൾ ആരൊക്കെ? കേരളത്തിൽ കോൺഗ്രസിനെതിരെ ബിജെപിയുടെ പുതിയ പദ്ധതി; ലക്ഷ്യം ലോക്സഭ തെരഞ്ഞെടുപ്പ് http://newsmalayali.com/Who-are-the-disaffected-women-leaders-BJPs-new-plan-against-Congress-in-Kerala-The-target-is-the-Lok-Sabha-elections http://newsmalayali.com/Who-are-the-disaffected-women-leaders-BJPs-new-plan-against-Congress-in-Kerala-The-target-is-the-Lok-Sabha-elections
കോൺഗ്രസിനെ ശാക്തീകരിക്കാനായി ഭാരത് ജോഡോ യാത്രയുമായി രാഹുൽ ഗാന്ധി മുന്നോട്ടു പോകുന്നതിനിടെ പാ‍ർട്ടിയ്ക്കെതിരെ പുതിയ പടനീക്കവുമാടയി ബിജെപി. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തിയാ‍ർജിക്കുന്നതിൻ്റെ ഭാഗമായി അതൃപ്തരായ കോൺഗ്രസ് നേതാക്കളെ ബിജെപി ലക്ഷ്യമിടുകയാണെന്നാണ് റിപ്പോ‍ർട്ട്. സംസ്ഥാനത്ത് കോൺഗ്രസിലെ ചില വനിതാനേതാക്കളുമായി ബിജെപി ആശയവിനിമയം തുടങ്ങിയതായാണ് റിപ്പോ‍‍ർട്ടുകൾ. കേരളത്തിൻ്റെ ചുമതലയുള്ള പുതിയ പ്രഭാരി പ്രകാശ് ജാവദേക്കൾ സംസ്ഥാനത്ത് എത്തുന്നതോടെ വനിതാ നേതാക്കളെ ലക്ഷ്യമിട്ടുള്ള പദ്ധതിയ്ക്ക് അന്തിമ രൂപം നൽകാനാണ് ബിജെപിയുടെ പദ്ധതി.
പൊതുജനസമ്പ‍ർക്കവും മികച്ച രാഷ്ട്രീയ പാരമ്പര്യവും ഉണ്ടെങ്കിലും കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് പരിഗണന ലഭിക്കുന്നില്ലെന്നു കരുതുന്ന ചില നേതാക്കളായിരിക്കും ബിജെപിയുടെ ലക്ഷ്യം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് ജനപിന്തുണയുള്ള നേതാക്കളുടെ എണ്ണം വ‍ർധിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായുള്ള ശ്രമം തുടങ്ങാൻ സംസ്ഥാന ബിജെപിയ്ക്ക് കേന്ദ്രനേതൃത്വം നി‍ർദേശം നൽകിയിട്ടുമുണ്ട്.
കെപിസിസി ഭാരവാഹിപ്പട്ടിക തയ്യാറാക്കുമ്പോൾ അവഗണിക്കപ്പെടുന്ന വനിതാ നേതാക്കളായിരിക്കും ബിജെപിയുടെ ആദ്യ ലക്ഷ്യം. സംസ്ഥാനത്ത് ബിജെപിയുടെ കോർ കമ്മിറ്റിയിൽ ആവശ്യത്തിന് സ്ത്രീപ്രാതിനിധ്യമില്ലെന്ന പ്രശ്നവും ബിജെപിയ്ക്ക് ഇതുവഴി നികത്താനാകും. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്ന് പരമാവധി സീറ്റുകൾ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി കേരള ഘടകത്തെയും ശക്തിപ്പെടുത്താനാണ് ബിജെപിയുടെ പദ്ധതി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ ഗോവയിൽ കോൺഗ്രസിന് വലിയ തിരിച്ചടിയേറ്റിരുന്നു. ഗോവയിൽ കോൺഗ്രസ് എംഎൽഎമാ‍ർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നത് പാ‍ർട്ടി നേതൃത്വത്തെ പോലും ഞെട്ടിച്ചു. ഈ സാഹചര്യം കേരളത്തിലും ആവ‍ർത്തിക്കാനാണ് ബിജെപിയുടെ ശ്രമം.
2024ൽ കേരളത്തിൽ നിന്ന് പരമാവധി സീറ്റുകൾ നേടാനാണ് കോൺഗ്രസിൻ്റെ ശ്രമം. എന്നാൽ ഇതിനുള്ളിൽ തന്നെ കേരളത്തിൽ വേരുറപ്പിക്കാനും ലോക്സഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനുമാണ് ബിജെപി പദ്ധതിയിടുന്നത്. ഇതിൻ്റെ ഭാഗമായാണ് രാഷ്ട്രീയതന്ത്രജ്ഞൻ കൂടിയായ പ്രകാശ് ജാവദേക്കറെ കേരളത്തിൻ്റെ ചുമതലുള്ള പ്രഭാരിയായി നിയമിച്ചതിനു പിന്നിലെ ലക്ഷ്യവും. എതി‍ർപാർട്ടികൾ ശക്തരായ മണ്ഡലത്തിൽ ദേശീയ നേതാക്കളെ തന്നെ എത്തിച്ച് പ്രചാരണം നടത്താൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്.
]]>
Mon, 19 Sep 2022 23:32:32 +0530 Editor
ഏഴു പതിറ്റാണ്ടുകൾക്ക് ശേഷം ചീറ്റകളെ വരവേറ്റ് ഇന്ത്യ; കൂടുകൾ തുറന്നുവിട്ട് പ്രധാനമന്ത്രി http://newsmalayali.com/pm-narendra-modi-releases-8-cheetahs-from-namibia-in-kuno-national-park- http://newsmalayali.com/pm-narendra-modi-releases-8-cheetahs-from-namibia-in-kuno-national-park- വംശനാശം സംഭവിച്ച ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഇന്ത്യയിലെത്തി. നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുമോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടു. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിടുക.

1952 ലാണ് രാജ്യത്ത് ചീറ്റപുലികൾക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുന്നത്. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഇന്ന് രാവിലെയാണ് ഗ്വാളിയാർ വിമാനത്താവളത്തിലെത്തിയത്. അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമാണ് നമീബിയയില്‍ നിന്ന് വിമാനമേറി എത്തിയത്.

പെണ്‍ ചീറ്റകള്‍ക്ക് 2-5 വയസ്സും ആണ്‍ ചീറ്റകള്‍ക്ക് നാലര-അഞ്ചര വയസ്സുമാണ് പ്രായം. ആണ്‍ ചീറ്റകളില്‍ രണ്ടെണ്ണം സഹോദരന്‍മാരാണ്. ഇന്ത്യയും നമീബിയയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ചീറ്റപ്പുലികളെത്തിയത്.

വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസവ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഏഴ് ദശാബ്ദങ്ങള്‍ക്കിപ്പുറം ചീറ്റകളെ വീണ്ടും എത്തിച്ചത്. എട്ട് പേരെയും ആവശ്യമായ കുത്തിവയ്പ്പുകളും പരിശോധനയും കഴിഞ്ഞ ശേഷം മയക്കി കിടത്തിയാണ് വിമാനത്തിൽ കൊണ്ടുവന്നത്. തുടർന്നുള്ള നിരീക്ഷണത്തിനായി പ്രത്യേക ട്രാക്കിംഗ് ഉപകരണങ്ങളും ശരീരത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.

5 വർഷം കൊണ്ട് 50 ചീറ്റകളെ രാജ്യത്തെത്തിക്കാൻ ‘പ്രോജക്ട് ചീറ്റ’ ലക്ഷ്യമിടുന്നു. 2009 ൽ ആണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ചത്.

Watch Video

]]>
Sun, 18 Sep 2022 02:56:25 +0530 Editor
മകളുടെ മൃതദേഹം 44 ദിവസം ഉപ്പിൽ സൂക്ഷിച്ചു; പീഡനം തെളിയിക്കാൻ അച്ഛന്റെ പോരാട്ടം http://newsmalayali.com/man-preserves-body-of-daughter-in-salt-pit-for-44-days-demanding-justice-for-rape-murder http://newsmalayali.com/man-preserves-body-of-daughter-in-salt-pit-for-44-days-demanding-justice-for-rape-murder മകളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്നാരോപിച്ച് മൃതദേഹം 44 ദിവസത്തോളം ഉപ്പ് നിറച്ച കുഴിയിൽ കേടുവരാതെ സൂക്ഷിച്ച പിതാവിനു മുന്നിൽ ഒടുവിൽ അധികൃതർ തലകുനിച്ചു. പീഡനം നടന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കാൻ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും. ഇതിനായി മൃതദേഹം വ്യാഴാഴ്ച ആശുപത്രിയിലേക്ക് മാറ്റി.

വടക്ക് പടിഞ്ഞാറ് മഹാരാഷ്ട്രയിലെ നന്ദൂർബാറിൽ ആദിവാസി വിഭാഗത്തിൽപെട്ട 21 വയസ്സുകാരിയെയാണ് കഴിഞ്ഞമാസം ഒന്നിനു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, മകൾ മരണത്തിനു മുൻപ് പീഡിപ്പിക്കപ്പെട്ടെന്നും പൊലീസ് ശരിയായ രീതിയിൽ അന്വേഷിച്ചില്ലെന്നും പിതാവും ബന്ധുക്കളും ആരോപിച്ചു. തുടർന്നാണ് മൃതദേഹം കൃഷിയിടത്തിൽ തയാറാക്കിയ ഉപ്പ് നിറച്ച കുഴിയിൽ സൂക്ഷിച്ചു വച്ചതിനു ശേഷം പിതാവ് റീ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ട് അധികൃതരെ നിരന്തരം സമീപിച്ചത്.


തങ്ങളുടെ പ്രാദേശിക ആചാരത്തിന്റെ ഭാഗമായി മൃതദേഹങ്ങൾ സംരക്ഷിക്കാൻ ഈ വിദ്യ നേരത്തെ ഉപയോഗിച്ചിരുന്നതായി പ്രദേശവാസികൾ അവകാശപ്പെട്ടു. “ശരീരം ജീർണ്ണിച്ചിരുന്നെങ്കിൽ, ഞങ്ങൾക്ക് നീതി നിഷേധിക്കാൻ പോലീസിന് മറ്റൊരു കാരണം ലഭിക്കുമായിരുന്നു. അതിനാൽ, സത്യം പുറത്തുകൊണ്ടുവരുന്ന രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം പ്രതീക്ഷിച്ച് എനിക്ക് മൃതദേഹം സംരക്ഷിക്കേണ്ടിവന്നു, ”പെൺകുട്ടിയുടെ പിതാവ് ദ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ധഡ്ഗാവ് താലൂക്കിൽ നിന്നുള്ള പെൺകുട്ടിയെ ഓഗസ്റ്റ് ഒന്നിന് വീട്ടിലേക്ക് പോകുന്നതിനിടെ മൂന്ന് യുവാക്കൾ തട്ടിക്കൊണ്ടു പോയതായി പോലീസ് പറഞ്ഞു. ഒരു ദിവസത്തിനുശേഷം, ഇരയായ പെൺകുട്ടി ഗ്രാമത്തിലുള്ള തന്റെ ബന്ധുവിനെ വിളിച്ച് ഒരു രഞ്ജിത് താക്കറെയും മറ്റ് രണ്ട് യുവാക്കളും ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയതായി അറിയിച്ചു. എല്ലാവരും തന്നെ ബലാത്സംഗം ചെയ്തെന്നും കൊല്ലാൻ പദ്ധതിയിട്ടിരുന്നെന്നും അവർ പറഞ്ഞു. താൻ ധഡ്ഗാവ് താലൂക്കിലെ വാവി ഗ്രാമത്തിലാണെന്നും അവർ വെളിപ്പെടുത്തി.



പിന്നീട്, തന്റെ മകളുടെ മൃതദേഹം ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു മരത്തിന്റെ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി വാവി ഗ്രാമത്തിലെ ഒരു വ്യക്തിയിൽ നിന്ന് ഇരയുടെ പിതാവിന് ഫോൺ ലഭിച്ചു. ഗ്രാമത്തിൽ എത്തിയപ്പോൾ മൃതദേഹം നിലത്ത് കിടക്കുന്ന നിലയിലായിരുന്നു.



ധഡ്ഗാവ് പോലീസ് ആത്മഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ രഞ്ജിത്തും രണ്ട് സഹായികളും ചേർന്ന് മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇരയുടെ പിതാവ് പോലീസിനോട് പറഞ്ഞു.



“സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ആത്മഹത്യയാണെന്ന് കണ്ടെത്തി. ഇരയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ രഞ്ജിത് താക്കറെയെ പിടികൂടുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു, അയാൾക്കെതിരെ ഒരു കുറ്റവും ഇല്ല, ”ധഡ്ഗാവ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീകാന്ത് ഭുമ്രെ പറഞ്ഞു.ഓഗസ്റ്റ് രണ്ടിന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. എന്നാൽ മൃതദേഹം അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുവന്ന് സംസ്‌കരിക്കേണ്ടതില്ലെന്നായിരുന്നു കുടുംബാംഗങ്ങളുടെ തീരുമാനം.


“എല്ലാ ഗ്രാമവാസികളും ഇരയുടെ കുടുംബത്തെ പിന്തുണയ്ക്കുകയാണ്. സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും കർശനമായി ശിക്ഷിക്കുന്നതുവരെ മകളെ സംസ്‌കരിക്കില്ലെന്ന് മരിച്ച പിതാവ് തീരുമാനിച്ചു. ധഡ്ഗാവിലെ സർക്കാർ സിവിൽ ആശുപത്രി അധികൃതർ തയ്യാറാക്കിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഞങ്ങൾക്ക് സംശയമുണ്ട്. ഞങ്ങളുടെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി, കുറ്റവാളികളെ സ്വതന്ത്രമായി വിഹരിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഇരയുടെ കുടുംബത്തിന്റെ കൃഷിയിടത്തിൽ ഞങ്ങൾ എല്ലാവരും ഒരു കുഴിയുണ്ടാക്കി, അവളുടെ മൃതദേഹം അതിൽ കിടത്തി, നീതി ലഭിക്കാൻ സംരക്ഷിക്കാൻ ഉപ്പ് കൊണ്ട് മൂടി. അതിനുശേഷം മാത്രമേ ഞങ്ങൾ അവളുടെ മൃതദേഹം സംസ്കരിക്കൂ''- പേരുവെളിപ്പെടുത്താത്ത ഗ്രാമവാസി പറഞ്ഞു.



പ്രതിഷേധം ശക്തമായതോടെ മൂന്ന് പ്രതികൾക്കെതിരെ ധഡ്ഗാവ് പോലീസ് കേസെടുത്തു. “ഇരയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും നൽകിയ വിശദാംശങ്ങളിലും മൊഴികളിലും ഞങ്ങൾ സംതൃപ്തരാണ്. പരാതിയുടെ അടിസ്ഥാനത്തിൽ, വാവി ഗ്രാമത്തിലെ താമസക്കാരായ രഞ്ജിത് താക്കറെ, സുനിൽ വാൽവി, അമർ വാൽവി എന്നീ മൂന്ന് പ്രതികളെ ഞങ്ങൾ ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ കൂടുതൽ വിശദാംശങ്ങൾ പറയാൻ ബുദ്ധിമുട്ടാണ്. അന്വേഷണം പുരോഗമിക്കുകയാണ്‌" ഭുമ്രെ പറഞ്ഞു.



“ഒരു മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ പോസ്റ്റ്‌മോർട്ടം വീഡിയോ റെക്കോർഡ് ചെയ്യും. എല്ലാ രേഖകളും നടപടിക്രമങ്ങളും ക്രമീകരിക്കുന്നതിന് സമയമെടുക്കും, ”ആശുപത്രിയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.



nglish Summary: A tribal man in Maharashtra’s Nandurbar district preserved the body of his daughter in a salt pit at his agricultural field for 44 days demanding justice for her alleged gangrape and murder.

]]>
Sun, 18 Sep 2022 02:43:40 +0530 Editor
Bank Fraud | ഭാര്യയുടെ അക്കൗണ്ടിലേക്ക് 2.69 കോടി രൂപ മാറ്റിയ ബാങ്ക് ജീവനക്കാരൻ ഒളിവിൽ http://newsmalayali.com/a-bank-employee-transferred-rs-2-crore-and-69-lakhs-to-his-wife-account http://newsmalayali.com/a-bank-employee-transferred-rs-2-crore-and-69-lakhs-to-his-wife-account ഭാര്യയുടെ അക്കൗണ്ടിലേക്ക് 2.69 കോടി രൂപ ട്രാൻസ്ഫർ ചെയ്തെന്ന പരാതിയിൽ ബാങ്ക് ഓഫ് ബറോഡയിലെ (Bank of Baroda) ജീവനക്കാരനെതിരെ കേസെടുത്തു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ചിരാലയിലാണ് സംഭവം. അസിസ്റ്റന്റ് മാനേജരായ കുമാർ ബോണൽ (33) എന്നയാളാണ് സഹപ്രവർത്തകന്റെ പാസ്‌വേഡ് ഉപയോ​ഗിച്ച് ഇടപാട് നടത്തിയത്. ബാങ്കിലെ മറ്റ് ഉ​ദ്യോ​ഗസ്ഥർ തന്നെയാണ് പരാതി നൽകിയത്.

സെപ്റ്റംബർ 4 നും സെപ്റ്റംബർ 5 നും ഇടയിൽ ഭാര്യ രേവതി പ്രിയങ്ക ഗോറെയുടെ എസ്ബിഐ അക്കൗണ്ടിലേക്ക് കുമാർ 2.69 കോടി രൂപ അനധികൃതമായി ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. പ്രതി ഇപ്പോൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ഭാര്യയും മറ്റു ചിലരും തട്ടിപ്പിന് ഒത്താശ ചെയ്തതായും പോലീസ് പറഞ്ഞു. "ഈ വിഷയത്തിൽ ഉന്നത ഉദ്യോ​ഗസ്ഥർക്ക് ഞങ്ങൾ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അവരുടെ നിർദേശപ്രകാരമാണ് പരാതി നൽകിയത്," ബ്രാഞ്ച് മാനേജർ വിഘ്നേശ്വര് ഭട്ട്  പറഞ്ഞു.ആന്ധ്രാപ്രദേശിലെ അനന്തപുരിലുള്ള സിൻഡിക്കേറ്റ് നഗർ സ്വദേശിയാണ് പ്രതി കുമാർ ബോണൽ.

നാഗ്പൂരിലെ ഒരു പ്രമുഖ ബാങ്കിന്റെ ബ്രാഞ്ച് മാനേജർ തട്ടിപ്പിനിരയായ വാർത്തയും പുറത്തു വന്നിട്ടുണ്ട്. ബാങ്കില്‍ അക്കൗണ്ടുള്ള ഒരു സ്ഥാപനത്തിന്റെ ഡയറക്ടറാണെന്ന്‌ പറഞ്ഞാണ് തട്ടിപ്പുകാര്‍ മാനേജരെ വിളിച്ചത്‌. ബ്രാഞ്ച് മാനേജരുടെ വിശ്വാസം നേടി കമ്പനിയുടെ പേരില്‍ ഇയാള്‍ തട്ടിപ്പു നടത്തുകയായിരുന്നു. സ്ഥാപനത്തിന്റെ ഡയറക്ടറാണെന്ന് പറഞ്ഞ് ബ്രാഞ്ച് മാനേജര്‍ വിവേക് കുമാര്‍ വിജയ് ചൗധരിയെ വാട്ട്‌സ്ആപ്പ് കോളിലാണ് ബഡപ്പെട്ടത്. കുറച്ച് പണം ആവശ്യമാണെന്നും അതിനായി തുക അനുവദിക്കണമെന്നുമാണ് ഫോണ്‍ വിളിച്ചയാള്‍ മാനേജരോട് ആവശ്യപ്പെട്ടത്. തട്ടിപ്പുകാരന്‍ സ്ഥാപനത്തിന്റെ ഡയറക്ടറുടെ ശബ്ദം അനുകരിച്ചുകൊണ്ടാണ് ബാങ്ക് മാനേജരെ വിളിച്ചത്. പണമടയ്ക്കുന്നതിനായി ചെക്കുകളുടെയും മറ്റും വിശദാംശങ്ങള്‍ നല്‍കാമെന്ന് ഇയാള്‍ ബ്രാഞ്ച് മാനേജരോട് പറയുകയും ചെയ്തു. ഇത് വിശ്വസിച്ച മാനേജര്‍ ചൗധരി 27.35 ലക്ഷവും പിന്നീട് 12.50 ലക്ഷം രൂപയും രണ്ട് തവണകളായി നാല് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്.

Also Read- കരിപ്പൂരിൽ രണ്ടര കോടി രൂപയുടെ സ്വർണം പിടികൂടി; കടത്താൻ സഹായിച്ച രണ്ട് ഇൻഡിഗോ ജീവനക്കാർ പിടിയിൽ

]]>
Thu, 15 Sep 2022 15:06:18 +0530 Editor
ഗോവയില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് http://newsmalayali.com/eight-goa-congress-mlas-likely-to-bjp http://newsmalayali.com/eight-goa-congress-mlas-likely-to-bjp ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. എട്ട് എംഎല്‍എമാര്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേട്ട് തനവാഡെ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ എട്ട് എംഎല്‍എമാരാണ് ബിജെപിയില്‍ ചേരുന്നത്.

ബിജെപി പ്രഖ്യാപിച്ച എട്ട് എംഎല്‍എമാരില്‍ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോയും ഉണ്ട്. പ്രതിപക്ഷ നേതാവ് എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

ഗോവയില്‍ കോണ്‍ഗ്രസിന് ആകെ 11 എംഎല്‍എമാരാണ് ഉള്ളത്. എട്ട് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചാടിയാല്‍ ബാക്കി 3 കോണ്‍ഗ്രസ് എംഎല്‍എമാര്‍ മാത്രമാകും ശേഷിക്കുക. മുമ്പും ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചാടിയിട്ടുണ്ട്. 

]]>
Wed, 14 Sep 2022 23:00:10 +0530 Editor
Kohinoor | ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിലെ കോഹിനൂർ രത‍്‍നം പുരി ജഗന്നാഥ ക്ഷേത്രത്തിന് അവകാശപ്പെട്ടത്; അവകാശവാദവുമായി സംഘടനകൾ http://newsmalayali.com/odisha-based-organization-has-claimed-the-kohinoor-diamond-belongs-to-lord-jagannath http://newsmalayali.com/odisha-based-organization-has-claimed-the-kohinoor-diamond-belongs-to-lord-jagannath എലിസബത്ത് രാജ്ഞിയുടെ (Queen Elizabeth) മരണത്തിന് ശേഷം കോഹിനൂർ രത്നവുമായി (Kohinoor Diamond) ബന്ധപ്പെട്ട ചർച്ചകൾക്ക് വീണ്ടും ചൂട് പിടിക്കുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഇവിടെ നിന്നും കടത്തി കൊണ്ടു പോയതാണ് ഈ അപൂർവ രത്നം. പിന്നീട് അത് ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിൽ ചാർത്തി. ഈ കിരീടമാണ് എലിസബത്ത് രാജ്ഞി തലയിൽ ചൂടിയിരുന്നത്. ഹിന്ദു ദൈവമായ ജഗന്നാഥന്റേതാണ് ഈ കിരീടമെന്നും ഇത് പുരി ജഗന്നാഥ ക്ഷേത്രത്തിന് അവകാശപ്പെട്ടതാണെന്നും അവകാശപ്പെട്ട് ഒഡീഷ ആസ്ഥാനമായുള്ള ഒരു സംഘടന രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച എലിസബത്ത് രാജ്ഞി മരണമടഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിലടക്കം കോഹിനൂർ രത്നം ട്രെൻഡിങ്ങാണ്. വിലപിടിപ്പുള്ള ഈ അപൂർവ രത്നം ഇന്ത്യയിൽ തിരികെ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. സാമൂഹ്യ സാംസ്കാരിക സംഘടനയായ ശ്രീ ജഗന്നാഥ സേനയാണ് കോഹിനൂർ രത്നം പുരി ജഗന്നാഥ ക്ഷേത്രത്തിന് അവകാശപ്പെട്ടതാണെന്ന് വാദിച്ച് രംഗത്തെത്തിയിരിക്കുന്നത്. രത്നം തിരികെയെത്തിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഇടപെടൽ വേണമെന്നും ഈ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

കോഹിനൂർ രത്നം തിരികെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് പുരി ആസ്ഥാനമായുള്ള സംഘടന രാഷ്ട്രപതിക്ക് മെമ്മോറാണ്ടം സമർപ്പിച്ചുവെന്ന് ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 12ാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന പ്രസിദ്ധമായ പുരി ക്ഷേത്രത്തിലേക്ക് രത്നം തിരികെ എത്തിക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.

“കോഹിനൂർ രത്നം ജഗന്നാഥ ഭഗവാന് അവകാശപ്പെട്ടതാണ്. ഇപ്പോൾ അത് ഇംഗ്ലണ്ടിലെ രാജ്ഞിയുടെ കൈകളിലാണ്. മഹാരാജ രഞ്ജിത് സിംഗ് തന്റെ സ്വന്തം ഇഷ്ടപ്രകാരം ജഗന്നാഥ ക്ഷേത്രത്തിന് സമ്മാനിച്ചത് പോലെ ഇത് തിരികെ ക്ഷേത്രത്തിൽ തന്നെ എത്തിക്കാൻ പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നു," സേന കൺവീനർ പ്രിയ ദർശൻ പട്‌നായിക് മെമ്മോറാണ്ടത്തിൽ വ്യക്തമാക്കി.

പഞ്ചാബിലെ മഹാരാജാവായ രഞ്ജിത് സിംഗ് അഫ്ഗാനിസ്ഥാനിലെ നാദിർഷായ്‌ക്കെതിരായ യുദ്ധത്തിൽ വിജയിച്ചതിന് ശേഷം പുരി ക്ഷേത്രത്തിലേക്ക് രത്നം ദാനം ചെയ്തതായി പട്‌നായിക് അവകാശപ്പെട്ടു. എന്നാൽ അത് പെട്ടെന്ന് തന്നെ കൈമാറിയിരുന്നില്ല. 1839-ൽ രഞ്ജിത് സിംഗ് മരിച്ചതിന് ശേഷം 10 വർഷങ്ങൾ കഴിഞ്ഞ് അദ്ദേഹത്തിൻെറ മകൻ ദുലീപ് സിംഗിൽ നിന്ന് ബ്രിട്ടീഷുകാർ കോഹിനൂർ രത്നം കൈക്കലാക്കി കൊണ്ട് പോവുകയാണ് ചെയ്തത്. പുരിയിലെ ജഗന്നാഥ ഭഗവാന് അവകാശപ്പെട്ടതാണെന്ന് അറിഞ്ഞിട്ടും ഇത് ബ്രിട്ടീഷുകാർ കൊണ്ട് പോവുകയായിരുന്നുവെന്ന് ചരിത്രകാരനും ഗവേഷകനുമായ അനിൽ ധീർ പിടിഐയോട് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രത്നങ്ങളിൽ ഒന്നായാണ് കോഹിനൂർ രത്നം പരിഗണിക്കപ്പെടുന്നത്. കാകതീയ രാജവംശത്തിൻെറ ഭരണകാലത്ത് ദക്ഷിണേന്ത്യയിലെ കൊല്ലൂർ ഖനിയിൽ നിന്നാണ് കോഹിനൂർ രത്നം ലഭിച്ചത്.

]]>
Tue, 13 Sep 2022 20:29:53 +0530 Editor
തണ്ണിയെ മറക്കാതെ തമിഴകം; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ശില്‍പ്പി പെന്നിക്വിക്കിന്‍റെ പ്രതിമ ഇംഗ്ലണ്ടില്‍ സ്ഥാപിച്ചു http://newsmalayali.com/tamilnadu-government-unveils-colonel-john-pennycuick-statue-in-uk http://newsmalayali.com/tamilnadu-government-unveils-colonel-john-pennycuick-statue-in-uk മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ച ബ്രിട്ടീഷ് എഞ്ചിനീയര്‍ കേണല്‍ ജോണ്‍ പെന്നിക്വിക്കിന്‍റെ പ്രതിമ തമിഴ്നാട് സര്‍ക്കാര്‍ ഇംഗ്ലണ്ടില്‍ സ്ഥാപിച്ചു. യു.കെയിലെ കാംബര്‍ലിയില്‍ സ്ഥാപിച്ച പ്രതിമ തമിഴ്നാട് സര്‍ക്കാരിന് വേണ്ടി മന്ത്രി ഐ.പെരിയസ്വാമി അനാച്ഛാദനം ചെയ്തു.

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കിയാണ് പരിപാടി നടത്തിയത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ വി.പി.ജയശീലൻ, എംഎൽഎമാരായ എൻ.രാമകൃഷ്ണൻ, എ.മഹാരാജൻ, കാംബർലി തമിഴ് ബ്രിട്ടീഷ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.

പെന്നിക്വിക്കിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് പ്രതിമ സ്ഥാപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു

തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ പെന്നിക്വിക്കിന്‍റെ ജന്മദിനം പ്രത്യേക ചടങ്ങുകളോടെയാണ് ആചരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ പെന്നിക്വിക്കിന്‍റെ പേരും ആളുകള്‍ ഇടാറുണ്ട്. 2000ല്‍ അന്നത്തെ മുഖ്യമന്ത്രി  എം.കരുണാനിധി  മധുര ജില്ലയിലെ തള്ളക്കുളത്ത് പെന്നിക്വിക്കിന്‍റെ പ്രതിമ സ്ഥാപിച്ചിരുന്നു. തേനി ജില്ലയിലെ ലോവര്‍ ക്യാപിലും ഇദ്ദേഹത്തിന്‍റെ പേരില്‍ സ്മാരകമുണ്ട്. തേനി ബസ് ടെര്‍മിനലിനും കേണല്‍ ജോണ്‍ പെന്നിക്വിക്കിന്‍റെ പേരാണ് നല്‍കിയിരിക്കുന്നത്.

]]>
Tue, 13 Sep 2022 19:55:14 +0530 Editor
Aamir Khan | കോൾ സെന്റർ ജീവനക്കാരനിൽ നിന്ന് കോടീശ്വരൻ; വ്യവസായി ആമിർഖാന്റെ വീട്ടിൽ നിന്ന് 18 കോടി കണ്ടെത്തി http://newsmalayali.com/call-center-employee-to-millionaire-who-is-businessman-aamir-khan http://newsmalayali.com/call-center-employee-to-millionaire-who-is-businessman-aamir-khan കൊല്‍ക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയായ ആമിർ ഖാൻ (Aamir Khan) എന്നയാളുടെ വസതിയിൽ നിന്ന് 18 കോടിയോളം രൂപ കണ്ടെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (Enforcement Directoriate (ED)). ഇയാളുടെ വീട്ടിലെ കട്ടിലിനടിയിൽ നിന്നാണ് ഭീമമായ തുക കണ്ടെത്തിയത്. മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് റെയ്ഡ് നടന്നത്. ഇത്രയധികം പണത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി സംശയിക്കുന്ന വ്യവസായികള്‍ക്കെതിരെയുള്ള ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

ആമിർ ഖാൻ ഒളിവിലാണെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഇയാളുടെ മൂന്ന് ഫോൺ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. മൊബൈല്‍ ആപ്ലിക്കേഷന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്.

കോൾ സെന്റർ പ്രവർത്തിപ്പിക്കുന്നതിനിടയിലാണ് ആമിർ ആപ്പുകൾ വികസിപ്പിച്ചതെന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്. ഗെയിമിംഗ് ആപ്പുകളിൽ വഴിയുള്ള പണമിടപാടുകൾക്കായി 197 അക്കൗണ്ടുകൾ ഉപയോഗിച്ചു. പണം നൽകി നിരവധി വിദേശികളുടെ അക്കൗണ്ടുകൾ ഇയാൾ വാടകക്കെടുത്തിട്ടുമുണ്ട്. ഈ അക്കൗണ്ടുകൾ ആരുടെ പേരിലാണ് വാടകയ്‌ക്കെടുത്തതെന്നും ഇഡി കണ്ടെത്തുന്നുണ്ട്.

ആമിർ ഖാൻ മുൻപ് ഒരു കോൾ സെന്ററിൽ ജോലി ചെയ്തിരുന്നു. ഇതിനിടെയാണ് ആപ്പുകൾ ഡെവലപ്പ് ചെയ്യുന്ന ജോലിയിലേക്ക് തിരിഞ്ഞത്. വർഷങ്ങളോളം കോൾ സെന്ററിൽ ജോലി ചെയ്ത ശേഷം ആമിർ സ്വന്തമായി ഒരു കോൾ സെന്ററും തുറന്നു. കോൾ സെന്ററിന്റെ പ്രവർത്തനത്തിനൊപ്പം 2019-ൽ നിരവധി ഗെയിമിംഗ് ആപ്പുകളും ഇയാൾ പുറത്തിറക്കി.

ആമിറിന്റെ രാജർഹട്ട് ബ്രാഞ്ചിലെ ഫെഡറൽ ബാങ്ക് അക്കൗണ്ടും ഇഡി പരിശോധിക്കും. ഈ അക്കൗണ്ടിന് പുറമെ, ആപ്പിൽ നിന്ന് ലഭിക്കുന്ന മറ്റ് പണം എവിടെയാണ് നിക്ഷേപിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇ‍ൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുകയാണ്. ആപ്പുകളിൽ നിന്ന് ലഭിക്കുന്ന പണം രാജർഹട്ട് അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്.

ആമിറിന്റെ വിദേശയാത്രയെക്കുറിച്ചുള്ള വിവരങ്ങളും ഇഡി പരിശോധിക്കുന്നുണ്ട്. നിരവധി തവണ ഇയാൾ വിദേശ യാത്ര നടത്തിയതായി ഇഡി വൃത്തങ്ങൾ അറിയിച്ചു. ഇമിഗ്രേഷൻ വകുപ്പിൽ നിന്ന് ഇഡി ഉദ്യോ​ഗസ്ഥർ ഇതു സംബന്ധിച്ച വിവരങ്ങൾ തേടും. എന്തുകൊണ്ടാണ് ആമിർ വീണ്ടും വീണ്ടും വിദേശത്തേക്ക് പോയതെന്നും ഇഡി അന്വേഷിക്കുന്നുണ്ട്.

വഞ്ചന, ഗൂഢാലോചന തുടങ്ങി നിരവധി വകുപ്പുകൾ പ്രകാരമാണ് ആമിർ ഖാനെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 420, 406, 409, 468., 469, 471,34 എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ആമിർ ഖാൻ ഉൾപ്പെടെയുള്ളവർക്കെതിരെ പാർക്ക് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

]]>
Tue, 13 Sep 2022 19:54:56 +0530 Editor
Bharat Jodo Yatra | ഭാരത് ജോ‍‍ഡോ യാത്ര: രാഹുലിൻ്റെ കണ്ടെയ്നറിൽ എസിയും ഫ്രിഡ്ജും; മറ്റു പ്രത്യേകതകളറിയാം http://newsmalayali.com/inside-the-containers-where-rahul-gandhi-other-congress-leaders-sleep-during-bharat-jodo-yatra http://newsmalayali.com/inside-the-containers-where-rahul-gandhi-other-congress-leaders-sleep-during-bharat-jodo-yatra കോൺഗ്രസിൻ്റെ ഭാരത് ജോഡോ യാത്ര തുടങ്ങിയിട്ട് 5 ദിവസം പിന്നിട്ടിരിക്കുകയാണ്. മുൻ കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ ഗാന്ധിയും യാത്രയുടെ ഭാഗമായ ഏകദേശം 230 പേരും നിലവിൽ കേരളത്തിൽ പര്യടനം നടത്തുകയാണ്. ഞായറാഴ്ച തുടങ്ങിയ പര്യടനം 19 ദിവസം സംസ്ഥാനത്തുണ്ടാകും. തമിഴ്നാട്ടിൽ നിന്ന് തുടങ്ങിയ യാത്ര അവിടെ ഏതാനും ദിവസത്തെ പര്യടനത്തിനു ശേഷമാണ് കേരളത്തിലേക്ക് കടന്നത്.

സംഘത്തിലെ 119 ഭാരത് യാത്രികർ, യാത്രയുടെ ഭാഗമായി കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള 3570 കിലോമീറ്റർ ദൂരം പൂർണ്ണമായും നടക്കും. എന്നാൽ ഇവരോടൊപ്പം ചേരുന്ന അതിഥി യാത്രികർ അൽപ ദൂരം മാത്രമേ യാത്രയുടെ കൂടെയുണ്ടാകൂ.
എല്ലാ ദിവസവും ഓരോ ക്യാമ്പ് സൈറ്റിൽ യാത്ര അവസാനിക്കും. നിരവധി പ്രത്യേകതകളാണ് ഈ യാത്രയ്ക്കുള്ളത്. അംഗങ്ങളായ എല്ലാവരും, ട്രക്കുകളിൽ ഘടിപ്പിച്ച ഏകദേശം 60 കണ്ടെയ്നറുകളിലാണ് രാത്രിയിൽ ഉറങ്ങുന്നത് എന്നതാണ് ഒരു പ്രത്യേകത. ഈ ട്രക്കുകളും സംഘത്തെ അനുഗമിക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കന്മാർക്കായി രണ്ട് കിടക്കകളുള്ള കണ്ടെയ്നറുകളും മറ്റുള്ളവർക്കായി ആറ് അല്ലെങ്കിൽ 12 കിടക്കകളുള്ള കണ്ടെയ്നറുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. മിക്ക കണ്ടെയ്നറുകളിലും അറ്റാച്ച്ഡ് ശുചിമുറിയുമുണ്ട്. രാഹുൽ ഗാന്ധിക്കാകട്ടെ പ്രത്യേകമായി ഒരു കണ്ടെയ്നറാണുള്ളത്. ഇതിലായിരിക്കും അദ്ദേഹം യാത്രയിലായിരിക്കുന്ന 150 ദിവസത്തോളം ചെലവഴിക്കുന്നത്.
രാഹുലിൻ്റെ കണ്ടെയ്നറിൽ എസിയും ഫ്രിഡ്ജും
കളർ കോഡുകളിലായി തിരിച്ചിരിക്കുന്ന സ്ഥലങ്ങളിലാണ് കണ്ടെയ്നറുകൾ പാർക്ക് ചെയ്യുന്നത്. കിടക്കകളുടെ എണ്ണത്തെ ആശ്രയിച്ചാണ് ഇത്തരത്തിൽ കളർ കോഡുകൾ നൽകുന്നത്. ഒറ്റ കിടക്ക മാത്രമുള്ളത് മഞ്ഞ സോണിലാണ്. ഇത്തരമൊരു കണ്ടെയ്നറിലാണ് രാഹുൽ ഗാന്ധിയുടെ താമസം. ഇതിന് 1-ാം നമ്പർ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മഹാത്മാ ഗാന്ധിയുടെ പദയാത്രയുടെ ഒരു ചിത്രം ഈ കണ്ടെയ്നറിൽ പതിപ്പിച്ചിട്ടുണ്ട്. “ലോകത്ത് നമ്മൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം സ്വയം ആയിത്തീരുക” എന്ന വാക്യവും കണ്ടെയ്നറിൽ രേഖപ്പെടുത്തിയിരിക്കുന്നു.

മറ്റുള്ള മിക്ക കണ്ടെയ്നറുകളിൽ നിന്നും വ്യത്യസ്തമായി, ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽ ഗാന്ധി ഉപയോഗിക്കുന്ന കണ്ടെയ്നറിൽ ഇരട്ട കിടക്ക, ചെറിയ സോഫ, എയർ കണ്ടീഷനർ, ചെറിയ ഫ്രിഡ്ജ്, അറ്റാച്ച്ഡ് ബാത്ത്റൂം എന്നിവയുണ്ട്. രണ്ടാം നമ്പർ കണ്ടെയ്നറിലാണ് രാഹുലിൻ്റെ സുരക്ഷാ ജീവനക്കാർ വിശ്രമിക്കുന്നത്.

മുതിർന്ന നേതാക്കന്മാർക്ക് 2 കിടക്കകളുള്ള കണ്ടെയ്നർ
നീല സോണിലുള്ള കണ്ടെയ്നറുകളിൽ രണ്ട് കിടക്കകളും ഒരു ബാത്ത്റൂമും ആണുള്ളത്. കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, ജയറാം രമേശ്, ദിഗ്‌വിജയ സിംഗ് എന്നിവരെ പോലുള്ള മുതിർന്ന നേതാക്കന്മാർ ഇത്തരം കണ്ടെയ്നറുകളിലാണ് താമസം.

“ഞങ്ങൾക്ക് 60 കണ്ടെയ്നറുകളുണ്ട്. ഈ കണ്ടെയ്നറുകളും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നു. ഒരു കിടക്കയുള്ള കണ്ടെയ്നറാണ് രാഹുൽ ഗാന്ധി ഉപയോഗിക്കുന്നത്,” ജയറാം രമേശ് പറഞ്ഞു.

“കെ.സി വേണുഗോപാലും, ദിഗ്‌വിജയ സിംഗും ഞാനും ഉപയോഗിക്കുന്നത് രണ്ട് കിടക്കകളുള്ള കണ്ടെയ്നറുകളാണ്. നാല്, ആറ്, എട്ട്, 12 എന്നിങ്ങനെ കിടക്കകളുള്ള കണ്ടെയ്നറുകളും ഉണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. തീവണ്ടിയിലെ സെക്കൻഡ് എസി കമ്പാർട്ട്മെൻ്റ് പോലെ മുകളിലും താഴെയുമായി രണ്ട് കിടക്കയാണ് തൻ്റെ കണ്ടെയ്നറിൽ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. കണ്ടെയ്നറുകളിൽ ഭക്ഷണം കഴിക്കാനുള്ള ഇടമില്ല. അകത്ത് ടിവി ഇല്ലെങ്കിലും ഫാൻ ഉണ്ട്.

സ്ത്രീകൾക്ക് പ്രത്യേക കണ്ടെയ്നറുകൾ
ക്യാമ്പ് സൈറ്റിലെ പിങ്ക് സോണിൽ പാർക്ക് ചെയ്തിരിക്കുന്ന കണ്ടെയ്നറുകൾ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. ഇവയിൽ മുകളിലെയും താഴത്തേയും ഡെക്കുകളിലായി നാല് കിടക്കകളും അറ്റാച്ച്ഡ് ബാത്ത്റൂമുമുണ്ട്. സാധനങ്ങൾ സൂക്ഷിക്കാനുള്ള ഇടം ഉള്ളവയാണ് ഈ കിടക്കകൾ.

ചുവപ്പ്, ഓറഞ്ച് സോണുകളിലുള്ള കണ്ടെയ്നറുകളിൽ ബങ്ക് കിടക്കകളാണ് ഉള്ളത്. ഇവയ്ക്ക് നാല് ആളുകളെ ഉൾക്കൊള്ളാനാകും. എന്നാൽ ഇവയിൽ ബാത്ത്റൂം ഇല്ല.

മദ്യം, പുകവലി എന്നിവ അനുവദനീയമല്ല
കണ്ടെയ്നർ മുറികൾ വൃത്തിയാക്കാനും മറ്റുമായി ശുചീകരണ ജീവനക്കാരും സംഘത്തോടൊപ്പമുണ്ട്. കിടക്കവിരിയും മറ്റും ദിവസേന മാറ്റുന്നുണ്ട്. യാത്രികർ തങ്ങളുടെ വസ്ത്രങ്ങൾ ക്യാമ്പ് സൈറ്റിലെ നിർദ്ദിഷ്ട സ്ഥലത്ത് വെക്കണം. ഇത് ഏതാനും ദിവസം കൂടുമ്പോൾ അലക്കി തേച്ചു നൽകും.
ചില കണ്ടെയ്നറുകളെ ശുചിമുറികളാക്കി മാറ്റിയിട്ടുണ്ട്. ഇവയിൽ ടി (T) എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഇത്തരത്തിലുള്ള ഏഴ് ശുചിമുറികളുണ്ട്. അഞ്ചെണ്ണം പുരുഷന്മാർക്കും രണ്ടെണ്ണം സ്ത്രീകൾക്കും.

എല്ലാ ക്യാമ്പ് സൈറ്റിലും ഭക്ഷണം കഴിക്കാൻ പ്രത്യേക ഇടം തയ്യാറാക്കിയിട്ടുണ്ടാകും. വെജിറ്റേറിയൻ ഭക്ഷണം മാത്രമാണ് നൽകുന്നത്. ബാഹ്യ ഏജൻസി പ്രാദേശികമായി തയ്യാറാക്കുന്നതാണ് ഭക്ഷണം. കണ്ടെയ്നറുകൾക്ക് ഉള്ളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല.

വിവിധ കണ്ടെയ്നറുകളിൽ പതിച്ചിരിക്കുന്ന ക്യാമ്പ് നിർദ്ദേശങ്ങൾ അനുസരിച്ച് മദ്യപാനം, പുകവലി, പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവ അനുവദനീയമല്ല.

‘കണ്ടെയ്നറുകൾ ചൈനയിൽ നിർമ്മിച്ചവയല്ല’
കണ്ടെയ്നറുകൾ ചൈനയിൽ നിർമ്മിച്ചവയാണ് എന്ന ആരോപണം ജയറാം രമേശ് തള്ളിക്കളഞ്ഞു. “വളരെ അടിസ്ഥാനപരമായ സൗകര്യങ്ങളാണ് അവയിലുള്ളത്. സെക്കൻഡ് എസി റെയിൽ കമ്പാർട്ട്മെൻ്റിൽ യാത്ര ചെയ്യുമ്പോൾ പ്രതീക്ഷിക്കുന്ന തരത്തിലുള്ളവയാണിത്, ” അദ്ദേഹം പറഞ്ഞു.

രാജ്യം ഭരിക്കുന്ന പാർട്ടി ദുഷ്പ്രചാരണം മാത്രമാണ് നടത്തുന്നതെന്ന്, ബിജെപിയെ കടന്നാക്രമിച്ചുകൊണ്ട് രമേശ് പറഞ്ഞു. “ഭാരത് ജോഡോ യാത്രയെ അപമാനിക്കാനായി പ്രധാന മന്ത്രിയുടെ ആശീർവാദത്തോടെ ബിജെപി ഐടി സെൽ നടത്തിയ ആരോപണങ്ങൾ ബിജെപിയുടെ ഭയമാണ് കാണിക്കുന്നത്,” രമേശ് പറഞ്ഞു. തങ്ങൾക്ക് ഒന്നും മറയ്ക്കാനില്ലെന്നും ബിജെപിക്കാർ തങ്ങളുടെ ക്രമീകരണങ്ങൾ വന്ന് കണ്ടാൽ അവർക്കിത് മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

3570 കിലോമീറ്റർ ദൂരം താണ്ടുന്ന ഭാരത് ജോഡോ യാത്രയ്ക്ക് വ്യാഴാഴ്ചയാണ് രാഹുൽ ഗാന്ധിയും സംഘവും തുടക്കം കുറിച്ചത്. സംഘം ഏകദേശം 5 മാസമെടുത്ത് 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും കടന്നുപോകും. രാവിലെ 7 മണി മുതൽ 10.30 വരെയും ഉച്ച തിരിഞ്ഞ് 3.30 മുതൽ 6.30 വരെയും രണ്ട് ബാച്ച് ആയാണ് യാത്ര മുന്നോട്ട് നീങ്ങുന്നത്.

രാവിലെ ആളുകളുടെ എണ്ണം താരതമ്യേന കുറവാണെങ്കിൽ വൈകുന്നേരങ്ങളിൽ നിരവധി പേർ യാത്രയുടെ ഭാഗമാകാനെത്തുന്നുണ്ട്. ഓരോ ദിവസവും 22-23 കിലോമീറ്റർ നടക്കാനാണ് യാത്രയിലെ അംഗങ്ങൾ ലക്ഷ്യമിടുന്നത്.

ഭാരത് യാത്രികരുടെ ശരാശരി പ്രായം 38 വയസ്സാണ്. ഇവരിൽ 30 ശതമാനം പേരും സ്ത്രീകളാണ്. മാർച്ചിൽ പങ്കെടുക്കാനായി അമ്പതിനായിരത്തോളം ആളുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
]]>
Tue, 13 Sep 2022 19:54:50 +0530 Editor
E&highway | ഇന്ത്യയിൽ ഉടൻ ഇലക്ട്രിക് ഹൈവേ നിർമിക്കും; ഉറപ്പുമായി നിതിൻ ​ഗഡ്കരി http://newsmalayali.com/electric-highway-to-be-built-in-india-soon-says-nitin-gadkari http://newsmalayali.com/electric-highway-to-be-built-in-india-soon-says-nitin-gadkari സൗരോർജം ഉപയോ​ഗിച്ചു പ്രവർത്തിക്കുന്ന ഇലക്ട്രിക് ഹൈവേകൾ (electric highways) വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ എന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി (Nitin Gadkari). വലിയ ട്രക്കുകളുടെയും ബസുകളുടെയും ചാർജിങ്ങ് എളുപ്പമാക്കുന്ന തരത്തിലായിരിക്കും ഇ-ഹൈവേ നിർമിക്കുന്നത്. വൈദ്യുതോർജം ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന തരത്തിൽ ഇന്ത്യയുടെ പൊതുഗതാഗത സംവിധാനം വികസിപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. ഇൻഡോ-അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

"സൗരോർജം, കാറ്റ് തുടങ്ങിയ ഊർജം അടിസ്ഥാനമാക്കിയുള്ള ചാർജിംഗ് സംവിധാനങ്ങളെ സർക്കാർ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു. ഇലക്ട്രിക് ഹൈവേകൾ വികസിപ്പിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിച്ചു വരികയാണ്. അവ സൗരോർജ്ജം ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. ഇതിലൂടെ വലിയ ട്രക്കുകളുടെയും ബസുകളുടെയും ചാർജിങ്ങും എളുപ്പമാകും,” നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു. ടോൾ പ്ലാസകൾ സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിപ്പിക്കണമെന്നാണ് സർക്കാർ ആ​ഗ്രഹിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.

ഇലക്ട്രിക് ഹൈവേയിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും വൈദ്യുതിയിലായിരിക്കും പ്രവർത്തിക്കുക. വാഹനങ്ങൾക്ക് വൈദ്യുതോർ‌ജം വിതരണം ചെയ്യുന്ന റോഡിനെയാണ് ഇലക്ട്രിക് ഹൈവേ എന്നു പറയുന്നത്. വൈദ്യുതിയിൽ ഓടുന്ന ട്രെയിനുകൾ പോലെ ബസുകളും ട്രക്കുകളും കാറുകളുമെല്ലാം വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കും.

ഇത്തരം അടിസ്ഥാന സൗകര്യ വികസനങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും പുതിയ ബിസിനസ് അവസരങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നുമെന്നും ഗഡ്കരി ഊന്നിപ്പറഞ്ഞു. സർക്കാർ 26 ഗ്രീൻഫീൽഡ് എക്സ്പ്രസ് വേകൾ നിർമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഎം ഗതി ശക്തി മാസ്റ്റർ പ്ലാൻ പദ്ധതിക്കു കീഴിലാകും ഇവയുടെ നിർമാണമെന്നും അത് ലോജിസ്റ്റിക് ചെലവുകൾ കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

ജർമനിയാണ് ഇലക്ട്രിക് ഹൈവേ ആദ്യമായി നിർമിച്ചത്. റോഡിലൂടെ പോകുന്ന വാഹനങ്ങൾ പെട്ടെന്നു തന്നെ റീചാർജ് ചെയ്യുപ്പെടുമെന്നതാണ് ഈ ഹൈവേയുടെ ഒരു പ്രധാന സവിശേഷത.

അതേസമയം, ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ ആളുകള്‍ക്കുള്ള താല്‍പര്യം ഗണ്യമായി വര്‍ദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന മൂന്ന് മടങ്ങ് ഉയര്‍ന്നതായി ഇക്കണോമിക് ടൈംസിന്റെ ഒരു റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നു. 2022 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1.18 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടത്. ഇതില്‍ 58,264 ഇരുചക്ര വാഹനങ്ങളും 59,808 മുച്ചക്ര വാഹനങ്ങളും ഉള്‍പ്പെടുന്നു.

ഐ സി ഇ (ഇന്റേര്‍ണല്‍ കമ്പസ്ഷന്‍ എഞ്ചിന്‍) കാറുകളുടെ വില്‍പനയുടെ ഗണ്യമായി കുറയുകയും ചെയ്തു. ബാറ്ററിയുടെ വില കുറയല്‍, മെച്ചപ്പെട്ട ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്ധനവില വര്‍ദ്ധനവ് എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളാണ് ഇതിനു കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പര്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളാകുമെന്ന് മുൻപ് നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.

]]>
Tue, 13 Sep 2022 19:54:49 +0530 Editor
Loan Apps | ബെംഗളൂരുവിലെ വിലാസം; ഡൽഹിയിലെ സഹായി; അനധികൃത ലോൺ ആപ്പുകളെ ബന്ധിപ്പിക്കുന്ന കണ്ണി http://newsmalayali.com/bengaluru-address-delhi-facilitator-common-links-in-multiple-investigations-into-predatory-loan-apps http://newsmalayali.com/bengaluru-address-delhi-facilitator-common-links-in-multiple-investigations-into-predatory-loan-apps അപകടകാരികളായ ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും (എസ്എഫ്ഐഒ) എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും. വ്യത്യസ്ത ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണങ്ങളാണ് ഇവ തമ്മിലുള്ള സാമ്യതയിലേക്ക് അന്വേഷണം കൊണ്ടെത്തിച്ചത്. രണ്ട് ആപ്പുകളും ബെംഗളൂരുവിലെ ഒരു കോ വർക്കിംഗ് സ്പേസ് സ്ഥാപനത്തിൻ്റെ വിലാസത്തിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഡൽഹിയിലുള്ള ഒരാൾ തന്നെയാണ് ഇവരുടെ സഹായിയായി പ്രവർത്തിച്ചതെന്നും അന്വേഷണത്തിൽ മനസ്സിലായി.

ബെംഗളൂരുവിലെ ബ്രിക്സ്പേസ് എന്ന പേരുള്ള കോ വർക്കിംഗ് സ്പേസ് സ്ഥാപനത്തിൻ്റെ വിലാസത്തിൽ, അന്വേഷണ പരിധിയിലുള്ള മൂന്ന് ലോൺ ആപ്പുകളെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷെൽ കമ്പനികളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയാണ് ഇവ പ്രവർത്തിക്കുന്നതെന്നാണ് വിവരം.

തങ്ങളുടെ വിലാസത്തിൽ നിന്ന് ഈ കമ്പനികളുടെ രജിസ്ട്രേഷൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബ്രിക്സ്പേസ് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഈ കമ്പനികൾ കോ വർക്കിംഗ് സ്പേസ് ദുരുപയോഗം ചെയ്തതായി ഇവർ മന്ത്രാലയത്തിന് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏജൻസികൾ ആപ്പുകൾക്ക് എതിരെ അന്വേഷണം ആരംഭിച്ചതോടെയാണ് കോ വർക്കിംഗ് സ്പേസ് ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. ഒരു വർഷത്തെ കരാർ മാത്രമുള്ള സ്ഥാപനങ്ങൾ പോലും തങ്ങളുടെ വിലാസം ഉപയോഗിച്ച് കമ്പനി രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെന്ന് ഇവർ ആരോപിക്കുന്നു.

ചൈനീസ് ഷെൽ കമ്പനികൾക്കെതിരായ എസ്എഫ്ഐഒയുടെ നടപടിയുടെ ഭാഗമായി കഴിഞ്ഞയാഴ്ച അറസ്റ്റിലായ ഡോർട്സെ എന്ന വ്യക്തിയിൽ നിന്നാണ് ആപ്പുകളുമായുള്ള ബന്ധത്തിലേക്ക് അന്വേഷണമെത്തിയത്. ഐടി നിയമത്തിലെ 66ഡി വകുപ്പ് പ്രകാരവും ഗുരുഗ്രാം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കമ്പ്യൂട്ടറോ ആശയവിനിമയ ഉപകരണമോ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പാണിത്.

കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗുരുഗ്രാം പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. ഇയാൾ ഹിമാചൽ പ്രദേശ് സ്വദേശിയാണെന്നും ഒരു പേര് മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നും മന്ത്രാലയത്തിൻ്റെ പരാതിയിൽ പറയുന്നു. ഡോർട്ട്സെയോടൊപ്പം കുറ്റകൃത്യത്തിൽ പങ്കാളിയായ ചൈന സ്വദേശി വാൻ ജുൻ ആണ് കേസിലെ രണ്ടാമത്തെ കണ്ണി. ഇയാൾ നിലവിൽ ഒളിവിലാണ്.

രണ്ട് കമ്പനികളുടെ ഡയറക്ടറാണ് വാൻ. ഫൈനൈൻ്റി പ്രൈവറ്റ് ലിമിറ്റഡ്, ഡോർട്ട്സെയുമായി ചേർന്ന് ആരംഭിച്ച ജിലിയൻ കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് രണ്ട് കമ്പനികൾ. ബെംഗളൂരുവിലെ കല്യാൺ നഗറിലുള്ള ബ്രിക്സ്പേസിൻ്റെ വിലാസത്തിലാണ് ഫൈനൈൻ്റി പ്രൈവറ്റ് ലിമിറ്റഡ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്വേഷണ പരിധിയിലുള്ള മറ്റ് രണ്ട് കമ്പനികളായ യെല്ലോ ട്യൂൺ ടെക്നോളജീസും മഡ്മേറ്റ് ടെക്നോളജീസും രജിസ്റ്റർ ചെയ്തിട്ടുള്ളതും ഇതേ വിലാസത്തിലാണ്.

കള്ളപ്പണം വെളുപ്പിക്കൽ, മറ്റ് നിയമലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി കമ്പനികൾ ദക്ഷിണ ഡൽഹിയിലെ സഹായി മുഖേന ഈ കോ വർക്കിംഗ് സ്പേസ് സ്ഥാപനത്തെ ബന്ധപ്പെട്ടിരുന്നു. ഈ കമ്പനികൾക്കും മറ്റ് 22 കമ്പനികൾക്കും സ്ഥലം നൽകാൻ ഡൽഹിയിലെ സഹായി തങ്ങളോട് ആവശ്യപ്പെട്ടിരുന്നതായി ബ്രിക്സ്പേസ് പറഞ്ഞു. 2021 മാർച്ച് 2, 3 തീയതികളിലാണ് ഈ കമ്പനികളുമായുള്ള കരാർ ആരംഭിച്ചത്. ഒരു വർഷമാണ് കരാർ കാലാവധി.

മറ്റൊരു കേസിൽ, യെല്ലോ ട്യൂൺ ടെക്നോളജീസിൻ്റെ 370 കോടി രൂപയുടെ ആസ്തി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചിട്ടുണ്ട്. നിയമവിരുദ്ധ ലോൺ ആപ്പുകളിലൂടെ പണം നൽകിയശേഷം കള്ളപ്പണം വെളുപ്പിക്കാനായി ക്രിപ്റ്റോകറൻസിയാക്കി മാറ്റിയായിരുന്നു കമ്പനിയുടെ പ്രവർത്തനം. വിവിധ സംസ്ഥാന, കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു കമ്പനി.

]]>
Tue, 13 Sep 2022 19:54:47 +0530 Editor
ഗതാഗതക്കുരുക്കിൽ ശസ്ത്രക്രിയ വൈകാതിരിക്കാൻ ഡോക്ടർ കാർ ഉപേക്ഷിച്ച് ഓടിയത് മൂന്ന് കിലോമീറ്റർ http://newsmalayali.com/The-doctor-left-the-car-and-ran-three-kilometers-to-avoid-delaying-the-surgery-due-to-traffic-jam http://newsmalayali.com/The-doctor-left-the-car-and-ran-three-kilometers-to-avoid-delaying-the-surgery-due-to-traffic-jam റോഡുകളിലെ ട്രാഫിക് ഒരു പതിവ് കാഴ്ചയാണ്. പ്രത്യേകിച്ച് മെട്രോ നഗരങ്ങളില്‍. പ്രതീക്ഷിക്കാതെയുള്ള ഇത്തരം ഗതാഗതക്കുരുക്ക് അടിയന്തര ആവശ്യങ്ങള്‍ക്കായി പോകുന്ന ആളുകളെ പലപ്പോഴും കുഴപ്പത്തിലാക്കാറുണ്ട്. ബംഗളൂരുവിലെ (Bengaluru) സര്‍ജാപൂരിലാണ് സമാനമായ സംഭവം നടന്നിരിക്കുന്നത്. മണിപ്പാല്‍ ആശുപത്രിയിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജി സര്‍ജനായ ഡോ. ഗോവിന്ദ് നന്ദകുമാറിന് (Dr. Govind Nandakumar) ഒരു ലാപ്രോസ്‌കോപ്പിക് ഗോല്‍ബ്ലാഡര്‍ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഓഗസ്റ്റ് 30നാണ് രോഗിക്ക് പിത്താശയത്തിൽഅടിയന്തര ശസ്ത്രക്രിയ (emergency sugery) നിശ്ചയിച്ചിരുന്നത്. കൃത്യസമയത്ത് തന്നെ അദ്ദേഹം ആശുപത്രിയിലേക്ക് പുറപ്പെടുകയും ചെയ്തു. എന്നാല്‍, ബംഗളൂരുവില്‍ കൃത്യസമയത്ത് യാത്ര ആരംഭിച്ചാലും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുമെന്നതിന് യാതൊരു ഉറപ്പുമില്ല. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്.

സാധാരണ സര്‍ജാപൂരില്‍ നിന്ന് മാറത്തഹള്ളിയില്‍ എത്താന്‍ വെറും 10 മിനിറ്റ് മാത്രമേ വേണ്ടി വരാറുള്ളൂ. ഗതാഗതക്കുരുക്ക് (traffic) കാരണം അരമണിക്കൂറിലധികം എടുത്താലും കൃത്യസമയത്ത് എത്താന്‍ കഴിയുമോ എന്ന് യാതൊരു ഉറപ്പുമില്ല. എന്നാല്‍ ഡോക്ടറെ അസ്വസ്ഥനാക്കിയത് മറ്റൊന്നുമല്ല, വൈകിയെത്തിയാല്‍ ശസ്ത്രക്രിയ നടത്തേണ്ട രോഗിയുടെ ജീവന്‍ അപകടത്തിലാകും എന്നതാണ്. വൈകുമെന്ന് മനസ്സിലാക്കിയ ഡോക്ടര്‍ പിന്നീട് ഒന്നും നോക്കിയില്ല, കാര്‍ അവിടെയിട്ട് ആശുപത്രിയിലേക്ക് ഓടാന്‍ തുടങ്ങി. മൂന്ന് കിലോമീറ്റര്‍ ദൂരമാണ് അദ്ദേഹം ഓടിയത്.

” 10 മിനിറ്റ് കൊണ്ട് ആശുപത്രിയില്‍ എത്താവുന്നതേ ഉള്ളൂ. എന്നാല്‍ ഞാന്‍ ട്രാഫിക്കില്‍ പെട്ടു. വൈകിയപ്പോള്‍ ആകെ പരിഭ്രാന്തനായി. ഗൂഗിള്‍ മാപ്പ് നോക്കിയപ്പോള്‍ ഇനിയും 45 മിനിറ്റ് കൂടി എടുക്കുമെന്നാണ് കാണിച്ചത്, ” ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഡ്രൈവര്‍ കൂടെയുള്ളതുകൊണ്ട് കാര്‍ അദ്ദേഹത്തെ ഏല്‍പ്പിച്ച് ഇറങ്ങി ഓടി. ജിമ്മില്‍ പോകുന്നതു കൊണ്ട് ഓടാന്‍ എളുപ്പമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. ഗോവിന്ദ് നന്ദകുമാര്‍ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ട്രാഫിക്കില്‍ പെടുന്നത് ഇത് ആദ്യമായല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


”ബംഗളൂരുവിലെ മറ്റ് സ്ഥലങ്ങളിലും ട്രാഫിക്കില്‍ പെട്ട്‌ ഇത്തരത്തില്‍ നടന്നു പോകേണ്ടി വന്നിട്ടുണ്ട്. ചിലപ്പോള്‍ റെയില്‍വേ പാളം മുറിച്ചുകടന്നും പോകേണ്ടി വന്നിട്ടുണ്ട്. ഒരു രോഗിയെ പരിചരിക്കുന്നതിന് ആവശ്യത്തിന് ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും ഞങ്ങളുടെ ആശുപത്രിയില്‍ ഉള്ളതിനാല്‍ എനിക്ക് ഉത്കണ്ഠ ഒന്നും തന്നെ ഉണ്ടായില്ല. എന്നാല്‍ ചെറിയ ആശുപത്രികളിലെ സ്ഥിതി അങ്ങനെ ആയിരിക്കില്ല,” അദ്ദേഹം പറഞ്ഞു.

ഏറെ നാളായി പിത്താശയത്തില്‍ ബുദ്ധിമുട്ട് നേരിടുന്ന ഒരു മധ്യ വയസ്‌കയുടെ ശസ്ത്രക്രിയായിരുന്നു അത്. ഓഗസ്റ്റ് 30ന് രാവിലെ കൃത്യം 10 മണിക്കായിരുന്നു ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. ശസ്ത്രക്രിയ വൈകിയാല്‍ രോഗിയുടെ അടിവയറ്റിലെ വേദന കൂടും. ഡോക്ടര്‍ ആശുപത്രിയില്‍ എത്തിയ സമയത്ത് തന്നെ ശസ്ത്രക്രിയാ ടീമിലെ മറ്റ് ഡോക്ടര്‍മാര്‍ രോഗിക്ക് അനസ്‌ത്യേഷ്യ നല്‍കിയിരുന്നു. ഒട്ടും താമസിയാതെ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

]]>
Tue, 13 Sep 2022 17:05:53 +0530 Editor
കോൺഗ്രസിനെതിരെ ബിജെപി http://newsmalayali.com/bjp-against-congress http://newsmalayali.com/bjp-against-congress
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കോൺഗ്രസ് ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റർ വിവാദമാകുന്നു. ആർഎസ്എസ് പ്രവർത്തകരുടെ യൂണിഫോമിന് തീപിടിക്കുന്ന ചിത്രം ഉൾപ്പെട്ട പോസ്റ്ററിനെതിരെയാണ് ബിജെപി നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. രാജ്യം അഗ്നിക്കിരയാക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ് തരുൺ ചുഗ് ആരോപിച്ചു. "രാജ്യത്തെ വെറുപ്പിന്റെ വിലങ്ങുകളിൽ നിന്നും മോചിപ്പിക്കാനും ആർഎസ്എസും ബിജെപിയും വരുത്തിവെച്ച നാശനഷ്ടങ്ങൾ ഇല്ലാതാക്കാനുമുള്ള ലക്ഷ്യത്തിലേക്ക് ഞങ്ങൾ പടി പടിയായി മുന്നേറുകയാണ്." എന്നാണ് നിക്കറിന് തീപിടിച്ച ചിത്രത്തോടൊപ്പം കോൺഗ്രസ് കുറിച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം '145 ദിവസം കൂടി ബാക്കി' എന്നുകൂടി എഴുതിയിട്ടുണ്ട്. കോൺഗ്രസ് ഇത് ആദ്യമായല്ല ഇത്തരത്തിൽ ചെയ്യുന്നതെന്ന് ബിജെപി നേതാവ് സംബിത് പത്ര പറഞ്ഞു. കോൺഗ്രസ് ഈ ചിത്രം ഉടൻ നീക്കം ചെയ്യണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുകയാണ്. ഈ രാജ്യത്ത് ആക്രമം വേണോയെന്ന് രാഹുൽ ഗാന്ധിയോട് ചോദിക്കാൻ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്നതിനിടെയാണ് കോൺഗ്രസിന്റെ പ്രകോപനപരമായ ട്വീറ്റ്. "ഇത് 'ഭാരത് ജോഡോ' യാത്രയല്ല, എന്നാൽ 'ഭാരത് ടോഡോ' യാത്രയും 'ആഗ് ലഗാവോ യാത്ര' യുമാണ്. കോൺഗ്രസ് പാർട്ടി ഇത് ആദ്യമായല്ല ഇങ്ങനെ ചെയ്യുന്നത്. രാജ്യത്ത് അക്രമം വേണോയെന്ന് ഞാൻ രാഹുൽ ഗാന്ധിയോട് ചോദിക്കാൻ ആഗ്രഹിക്കുകയാണ്. ഈ ചിത്രം ഉടൻ നീക്കം ചെയ്യണം." ബിജെപി നേതാവ് സംബിത് പത്ര പറഞ്ഞു. 
]]>
Tue, 13 Sep 2022 01:47:25 +0530 Editor
വോട്ടർ പട്ടിക രഹസ്യമാക്കില്ല, 'മത്സരം നല്ലതിന്'; അധ്യക്ഷ തെരഞ്ഞെടുപ്പിൽ പൊളിച്ചെഴുത്തുമായി കോൺഗ്രസ്; പ്രതീക്ഷയിൽ നേതാക്കൾ http://newsmalayali.com/Electoral-roll-will-not-be-secret---competition-is-good--Congress-broke-the-record-in-the-presidential-election--Leaders-in-Hope http://newsmalayali.com/Electoral-roll-will-not-be-secret---competition-is-good--Congress-broke-the-record-in-the-presidential-election--Leaders-in-Hope
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് പാർട്ടി നേതൃത്വം. സംഘടനാ തെരഞ്ഞെടുപ്പ് നടത്തി പാർട്ടിയെ പുനരുജ്ജീവിപ്പിക്കണമെന്ന ഒരു വിഭാഗം നേതാക്കളുടെ ശക്തമായ ആവശ്യത്തിനൊടുവിൽ അധ്യക്ഷ തെരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങളും പൂർത്തിയാക്കുകയാണ് കോൺഗ്രസ്. എന്നാൽ തെരഞ്ഞെടുപ്പിൻ്റെ വിശ്വാസ്തയതയും സുതാര്യതയും വർധിപ്പിക്കാനായി തെരഞ്ഞെടുപ്പ് നടപടികളിൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് കോൺഗ്രസ്.
സെപ്റ്റംബർ 20 മുതൽ വോട്ടർ പട്ടിക തൻ്റെ ഓഫീസിൽ ലഭ്യമായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ശശി തരൂർ ഉൾപ്പെടെയുള്ള നേതാക്കളുടെ ആവശ്യത്തെ തുടർന്നാണ് തെരഞ്ഞെടുപ്പിൽ പുതിയ മാറ്റങ്ങൾ. അഞ്ച് കോൺഗ്രസ് നേതാക്കളുടെ ആവശ്യം അംഗീകരിക്കപ്പെട്ടതോടെ അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാർട്ടിയ്ക്കുള്ളിലെ പ്രധാന പ്രശ്നങ്ങളെല്ലാം അവസാനിച്ച മട്ടാണ്. എന്നാൽ വോട്ടവകാശമുള്ള ആർക്കും കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകണമെന്ന നേതാക്കളുടെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. ആർക്കൊക്കെ വോട്ടവകാശമുണ്ടെന്നതു സംബന്ധിച്ച വിവരങ്ങളും പ്രവർത്തകർക്കോ പൊതുജനങ്ങൾക്കോ ലഭ്യമാകില്ല. സെപ്റ്റംബർ 22ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തു വരും. തുടർന്ന് സെപ്റ്റംബർ 24 മുതൽ 30 വരെ നാമനിർദേശപത്രിക സമർപ്പിക്കാൻ അവസരമുണ്ടാകും. ഒക്ടോബർ എട്ടിനാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഒരു സ്ഥാനാർഥി മാത്രമാണ് അവശേഷിക്കുന്നതെങ്കിൽ ഒക്ടോബർ എട്ടോടു കൂടി അടുത്ത അധ്യക്ഷൻ ആരെന്ന കാര്യത്തിൽ വ്യക്തത വരും. ഇല്ലെങ്കിൽ ഒക്ടോബർ 17ന് തെരഞ്ഞെടുപ്പ് നടക്കും. മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് പിസിസി ആസ്ഥാനത്തെത്തി അതതു സംസ്ഥാനങ്ങളിൽ നിന്നുള്ള വോട്ടർമാരുടെ പട്ടിക പരിശോധിക്കാമെന്നും പത്രിക സമർപ്പിക്കുന്ന മുറയ്ക്ക് ഇവർക്ക് സമ്പൂർണ പട്ടിക നൽകുമെന്നുമാണ് വിവരം. സംസ്ഥാനത്തു നിന്നുള്ള പട്ടിക പരിശോധിച്ച് പത്രികയിൽ പിന്താങ്ങേണ്ട 10 പേരെ കണ്ടെത്താമെന്നും വോട്ട് ചെയ്യുന്നത് ആരൊക്കെയാണെന്ന് അറിയാതെ പത്രിക സമർപ്പിക്കേണ്ടി വരുമെന്ന പ്രശ്നം ഇതോടെ അവസാനിക്കുമെന്നും മധുസൂദൻ മിസ്ത്രി വ്യക്തമാക്കി. സഹപ്രവർത്തകരുടെ സംശയം മാറിയെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. നടപടിയിൽ ശശി തരൂർ തൃപ്തിയറിയിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, അധ്യക്ഷ തെരഞ്ഞെടുപ്പിന് എത്ര സ്ഥാനാർഥികൾ ഉണ്ടാകുമെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് മത്സരം ഉണ്ടാകണമെന്നും അത് പാർട്ടിയ്ക്ക് ഗുണം ചെയ്യുമെന്നും തരൂർ വ്യക്തമാക്കി. മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നടപടികൾ അന്തിമഘട്ടത്തിലേയ്ക്ക് കടക്കുന്നത്.
]]>
Mon, 12 Sep 2022 01:23:45 +0530 Editor
ഓഡിഷനിൽ ചെയ്യിക്കുന്നത് കിടപ്പറ രംഗങ്ങൾ, പിന്നാലെ പീഡനവും; 'അശ്ലീലസംവിധായകൻ്റെ' തന്ത്രത്തിൽ കുടുങ്ങിയത് 300 യുവതികൾ http://newsmalayali.com/Auditioning-involves-bedroom-scenes--followed-by-torture-300-young-women-were-trapped-in-the--porn-directors-strategy http://newsmalayali.com/Auditioning-involves-bedroom-scenes--followed-by-torture-300-young-women-were-trapped-in-the--porn-directors-strategy
സിനിമയിൽ അഭിനയിക്കാൻ മോഹമുള്ള യുവതികളെ കെണിയിൽ പെടുത്തി നീലചിത്രം നിർമ്മിച്ച സംവിധായകനും സംവിധാന സഹായിയും പിടിയിൽ. മുന്നൂറിൽ അധികം യുവതികളാണ് അതിക്രമത്തിന് ഇരയായത്. ഇവരുടെയെല്ലാം അശ്ലീല വീഡിയോയും ചിത്രങ്ങളും സംവിധായകൻ പകർത്തിയിരുന്നു. സിനിമാ സംവിധായകൻ എന്ന് അവകാശപ്പെടുന്ന സേലം എടപ്പാടി സ്വദേശി , സഹസംവിധായിക വിരുദനഗർ രാജാപാളയം സ്വദേശി എന്നിവരാണ് പിടിയിലായത്. സേലം സൂരമംഗലം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതിക്രമത്തിന് ഇരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സൂരമംഗലത്തെ എസ്ബിഐ ഓഫീസേഴ്സ് കോളനിയിലാണ് വേൽസത്തിരന്റെ 'ഗ്ലോബൽ ക്രിയേഷൻസ്' എന്ന പേരിലുള്ള സിനിമാ കമ്പനി പ്രവർത്തിച്ചിരുന്നത്. 'നോ' എന്ന പേരിൽ താൻ സിനിമ നിർമ്മിക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ചാണ് യുവതികളെ ഇയാൾ ഓഡിഷനായി ക്ഷണിച്ചിരുന്നത്.
ഓഡിഷനെത്തുന്ന യുവതികളെക്കൊണ്ട് സംവിധായകനുമായി അടുത്തിടപഴകുന്ന സീനുകളിൽ അഭിനയിപ്പിക്കും. കൂടാതെ അശ്ലീല ദൃശ്യങ്ങളിൽ അഭിനയിക്കാനും ആവശ്യപ്പെടും. ദേശീയ പുരസ്കാരം ലക്ഷ്യമിട്ടുള്ള സിനിമ ആയതിനാൽ അശ്ലീല ദൃശ്യങ്ങളിൽ അഭിനയിക്കേണ്ടിവരുമെന്ന് ഇരകളെ വിശ്വസിപ്പിക്കുകയും പിന്നീട് ഓഡിഷനിടെ ചിത്രീകരിച്ച ദൃശ്യങ്ങൾ ഉപയോഗിച്ച് യുവതികളെ ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുന്നതായിരുന്നു സംഘത്തിന്റെ രീതി. ഓഡിഷനെത്തുന്ന യുവതികളെ അശ്ലീല രംഗങ്ങളിൽ അഭിനയിക്കാൻ പഠിപ്പിക്കലായിരുന്നു സഹസംവിധായിക ജയജ്യോതിയുടെ ജോലി. യുവതികളെ അഭിനയിക്കാൻ പ്രേരിപ്പിച്ചതും പിന്നീട് ഭീഷണിപ്പെടുത്തിയതും ജയജ്യോതിയായിരുന്നു. എയറോനോട്ടിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദധാരിയാണ് ജയജ്യോതി. സേലത്തെ ലോ കോളേജിൽ നിയമപഠനത്തിനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് ജയജ്യോതി നഗരത്തിൽ എത്തുന്നത്. പിന്നീട് വേൽസത്തിരൻ ജയജ്യോതിയെ ഒപ്പം കൂട്ടുകയായിരുന്നു.
സംഭവത്തിൽ ആദ്യം പരാതി നൽകിയ യുവതി സിനിമാ മോഹവുമായി സംഘത്തെ സമീപിച്ചു. എന്നാൽ മുപ്പതിനായിരം രൂപ നൽകിയാൽ അഭിനയിപ്പിക്കാം എന്നായിരുന്നു സംഘത്തിന്റെ വാഗ്ദാനം. പണം കൊടുക്കാൻ വിസമ്മതിച്ചതോടെ ഓഫീസ് ജോലി വാഗ്ദാനം ചെയ്തു. ജോലിയിൽ പ്രവേശിച്ച യുവതി മൂന്ന് മാസത്തോളം സംഘത്തിനൊപ്പം പ്രവർത്തിച്ചു. ഇതിനിടെ അശ്ലീല രംഗങ്ങളിൽ യുവതിയെക്കൊണ്ട് അഭിനയിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് തന്റേത് അടക്കം മുന്നൂറോളം പേരുടെ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് യുവതി കണ്ടെത്തുന്നത്. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. നിലവിൽ സംഘത്തിനെതിരെ 12 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇവരിൽ നിന്നും മൊഴിയെടുത്തു വരികയാണ്. ചൂഷണത്തിനിരയായ സ്ത്രീകൾ മടികൂടാതെ പരാതി നൽകാൻ തയ്യാറാകണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന വാഗ്ദാനവും പോലീസ് മുന്നോട്ടുവെച്ചിട്ടുണ്ട്. വേൽസത്തിരനെയും ജയജ്യോതിയെയും കൂടാതെ മാനേജർമാരെന്നു വിശേഷിപ്പിക്കപ്പെടുന്ന രണ്ടുപേർക്കെതിരെയും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവർ ഒളിവിൽ പോയെന്നാണ് പോലീസ് പറയുന്നത്. അതേസമയം അറസ്റ്റ് ചെയ്യപ്പെട്ട മുഖ്യപ്രതിയായ വേൽസത്തിരനെ ആറ് ദിവസത്തെ കസ്റ്റഡിയിലും ജയജ്യോതിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിലും വിട്ടു. പ്രതികളിൽ നിന്നും ലാപ്ടോപ്പുകളും ഹാഡ് ഡിസ്കുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പരമാവധി തെളിവുകൾ ശേഖരിച്ച് പഴുതടച്ച അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം.
]]>
Mon, 12 Sep 2022 01:23:44 +0530 Editor
ദേശീയ പുരസ്‌കാരം ലക്ഷ്യമിട്ടുള്ള സിനിമയെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും, അശ്ലീലവീഡിയോകള്‍ പകര്‍ത്തും; സംവിധായകനും സഹസംവിധായകനും അറസ്റ്റില്‍ http://newsmalayali.com/They-will-make-you-believe-that-the-film-is-aimed-at-the-National-Award--and-will-shoot-obscene-videos-Director-and-co-director-arrested http://newsmalayali.com/They-will-make-you-believe-that-the-film-is-aimed-at-the-National-Award--and-will-shoot-obscene-videos-Director-and-co-director-arrested  ദേശീയ പുരസ്‌കാരം ലക്ഷ്യമിട്ടുള്ള സിനിമയെന്ന് വിശ്വസിപ്പിച്ച് അഭിനയമോഹവുമായെത്തുന്ന യുവതികളെ ചൂഷണത്തിനിരയാക്കിയ സംവിധായകനും സഹസംവിധായകയും അറസ്റ്റില്‍. തമിഴ്‌നാട്ടിലെ സേലത്താണ് 300 ലധികം യുവതികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ സംവിധായകന്‍ പിടിയിലായത്. ഇയാള്‍ യുവതികളുടെ അശ്ലീലവീഡിയോകളും ചിത്രങ്ങളും പകര്‍ത്തിയിരുന്നതായി പോലീസ് പറഞ്ഞു.

സിനിമാ സംവിധായകനാണെന്ന് അവകാശപ്പെടുന്ന വേല്‍സത്തിരനെ ദിവസങ്ങള്‍ക്ക് മുമ്പാണ് സേലം സൂരമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹായിയും സഹസംവിധായകയുമായ ജയജ്യോതിയും പോലീസിന്റെ പിടിയിലായിരുന്നു. ഇവരുടെ അതിക്രമത്തിന് ഇരയായ യുവതി നല്‍കിയ പരാതിയിലായിരുന്നു പോലീസ് നടപടി. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങള്‍ കണ്ടു വിളിക്കുന്ന യുവതികളെ പറഞ്ഞു വശീകരിച്ചു ക്യാമറകള്‍ക്കു മുന്നിലെത്തിക്കുകയായിരുന്നു അറസ്റ്റിലായ സഹസംവിധായികയുടെ ജോലിയെന്നും പോലീസ് കണ്ടെത്തി. ചൂഷണത്തിനിരയായ മുഴുവന്‍ പേരെയും കണ്ടെത്താനായി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. സഹനടിമാരെ ആവശ്യമുണ്ടെന്ന സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് ഇരുമ്പപാളയം സ്വദേശിയായ യുവതി സേലം ട്രാഫിക് സര്‍ക്കിളിലെ സ്റ്റുഡിയോയില്‍ എത്തുന്നത്.

പുതിയ സിനിമ തുടങ്ങുന്നതു വരെ ഓഫിസ് ജോലി നല്‍കാമെന്ന് സംവിധായകന്‍ വാഗ്ദാനം നല്‍കുകയും ചെയ്തു. മൂന്നുമാസം ജോലി ചെയ്‌തെങ്കിലും കൂലി കിട്ടാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവരുടെ സ്റ്റുഡിയോ ഫ്‌ളോറിലെത്തിയപ്പോഴാണ് അശ്ലീല ചിത്ര നിര്‍മ്മാണമാണ് നടക്കുന്നതെന്ന് യുവതി തിരിച്ചറിഞ്ഞത്. പിന്നാലെ യുവതി സൂറമംഗളം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പോലീസ് നടത്തിയ റെയ്ഡില്‍ ഹാര്‍ഡ് ഡിസ്‌കുകളും ലാപ്‌ടോപ്പും സിനിമാ ചിത്രീകരണത്തിനുള്ള ക്യാമറയും പിടിച്ചെടുത്തു. ഇവയിലാണ് 300 ലധികം സ്ത്രീകളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സിനിമാ സംവിധായകന്‍ സേലം എടപ്പാടി സ്വദേശി വേല്‍സത്തിരന്‍, സഹസംവിധായിക വിരുദുനഗര്‍ രാജപാളയം സ്വദേശിനി ജയജ്യോതി എന്നിവരാണ് അറസ്റ്റിലായത്. വേല്‍സത്തിരനും ജയജ്യോതിയും കൂടാതെ ഇവരുടെ മാനേജര്‍മാരെന്ന് വിശേഷിപ്പിക്കുന്ന രണ്ടുപേര്‍ കൂടി കേസില്‍ പ്രതികളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഒളിവില്‍ പോകുന്ന ഇരുവര്‍ക്കുമായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

ഇരുവര്‍ക്കുമെതിരെ നിലവില്‍ 12 പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഇവരില്‍ നിന്നെല്ലാം പോലീസ് മൊഴിയെടുത്തു വരികയാണ്. ചൂഷണത്തിന് ഇരയായവര്‍ യാതൊരു മടിയും കൂടാതെ പരാതി നല്‍കാന്‍ മുന്നോട്ടുവരണമെന്നും പോലീസ് അഭ്യര്‍ഥിച്ചു. ഇവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.

]]>
Mon, 12 Sep 2022 01:23:43 +0530 Editor
രണ്ടരവര്‍ഷമായി മനസില്‍ കരുതിവെച്ച ആഗ്രഹം; ഓട്ടോറിക്ഷയുമായി മലപ്പുറത്തുനിന്ന് ലഡാഖിലേക്ക് നാല് സുഹൃത്തുക്കള്‍ http://newsmalayali.com/A-wish-kept-in-mind-for-two-and-a-half-years--Four-friends-from-Malappuram-to-Ladakh-by-autorickshaw http://newsmalayali.com/A-wish-kept-in-mind-for-two-and-a-half-years--Four-friends-from-Malappuram-to-Ladakh-by-autorickshaw
ഓട്ടോറിക്ഷയില്‍ മലപ്പുറം വളാഞ്ചേരിയില്‍ നിന്നും ലഡാഖിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ് നാല് സുഹൃത്തുകള്‍. ഓട്ടോ- ടാക്‌സി ഡ്രൈവര്‍മാരായ ഇവരുടെ ഏറെ നാളത്തെ ആഗ്രഹമാണ് ഓട്ടോയിലുള്ള ഈ ലഡാഖ് യാത്ര. വളാഞ്ചേരി സ്വദേശികളായ ജിജേഷ്, പ്രമോദ്, കാവുംപുറം സ്വദേശികളായ റെനീഷ്, ജാസില്‍ എന്നിവരാണ് ലഡാക്കിലേക്ക് ഈ വേറിട്ട യാത്ര നടത്തുന്നത്.
വളാഞ്ചേരി കൊട്ടാരത്ത് നിന്നാണ് ഇവര്‍ കഴിഞ്ഞ ദിവസം യാത്ര ആരംഭിച്ചത്. കാര്‍ ഉള്‍പ്പടെയുള്ള മറ്റു വാഹനങ്ങള്‍ ഇവര്‍ക്ക് ഉണ്ടെങ്കിലും ഓട്ടോറിക്ഷയുമായുള്ള ഈ യാത്ര ഏറെ കാലത്തെ ആഗ്രഹമാണെന്ന് യാത്ര പുറപ്പെട്ട നാലംഗസംഘം പറയുന്നു. രണ്ടരവര്‍ഷമായി മനസില്‍ കരുതിവെച്ച യാത്രയുടെ സഫലീകരണത്തിനാണ് കഴിഞ്ഞ ദിവസം ഇവര്‍ തുടക്കം കുറിച്ചത്. നാല് പേരും ഓട്ടോ- ടാക്‌സി ഡ്രൈവര്‍മാരാണ്. ലളിതമായി എങ്ങനെ യാത്ര പോകാമെന്ന ചിന്തയാണ് ഓട്ടോറിക്ഷയിലെത്തിച്ചത്. പോകുന്ന വഴിയില്‍ സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള സൗകര്യങ്ങളടക്കം ഓട്ടോയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ കോഴിക്കോട് കണ്ണൂര്‍, ഗോവ, മുംബൈ, ഗുജറാത്ത് ഡെല്‍ഹി, രാജസ്ഥാന്‍ വഴി ലഡാഖിലെത്തിക്ക് എത്താനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. അതേസമയം, മലപ്പുറം ജില്ലയില്‍ നിന്ന് കാര്‍, സൈക്കിള്‍, കാല്‍ നടയായി ഉള്‍പ്പെടെ നിരവധി സഞ്ചാരികള്‍ ലഡാഖിലേക്ക് പോയിട്ടുണ്ടെങ്കിലും ഇതാദ്യമായിരിക്കും ഒരു സ്വകാര്യ ഓട്ടോറിക്ഷയില്‍ ലഡാഖിലേക്ക് നാലംഗ സംഘം യാത്ര പുറപ്പെടുന്നത്.
കാലത്തിനനുസരിച്ച് പഴയ രീതിയിലുള്ള യാത്ര നടത്തി ലക്ഷ്യസ്ഥാനത്തേക്ക് എത്താനുള്ള യാത്രാ രീതികളാണ് ഇപ്പോള്‍ ജില്ലയിലെ സഞ്ചാരികള്‍ നിന്ന് കാണാന്‍ സാധിക്കുന്നത്. അതില്‍ ഉള്‍പ്പെട്ടതാണ് ഓട്ടോറിക്ഷ, സൈക്കിള്‍ ഉള്‍പ്പെടെയുള്ള പഴയകാല വാഹനങ്ങളുമായുള്ള ഇത്തരം യാത്രക്കള്‍. ഒരു സ്വകാര്യ ഓട്ടോറിക്ഷയുമായി നാലംഗ സംഘത്തിന് ലഡാഖ് കയറുമ്പോള്‍ ഏറെ പ്രതിസന്ധികള്‍ മുന്നിലുണ്ടെങ്കിലും വലിയ പ്രതീക്ഷയോടെയാണ് നാലംഗസംഘം വളാഞ്ചേരിയില്‍ യാത്രപുറപ്പെട്ടത്. നാട്ടുകാരും കൂട്ടുകാരും എല്ലാവരും ഇവരുടെ യാത്രയ്ക്ക് പൂര്‍ണ പിന്തുണയുമായി കൂടെ തന്നെയുണ്ട്. എല്ലാവരുടെയും എല്ലാവിധ സപ്പോര്‍ട്ടും യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്നതുവരെ വേണമെന്ന് ഈ നാലംഗ യുവാക്കള്‍ പറയുന്നു.
]]>
Mon, 12 Sep 2022 01:23:38 +0530 Editor
വീൽ ചെയറിൽ യാത്ര ചെയ്ത് ഭക്ഷണ വിതരണം; വൈറലായി ഡെലിവറി ഗേൾ http://newsmalayali.com/Delivering-meals-by-traveling-in-wheelchairs--Viral-delivery-girl http://newsmalayali.com/Delivering-meals-by-traveling-in-wheelchairs--Viral-delivery-girl
ജീവിതത്തിൽ കഷ്ടപ്പാടുകൾ മൂലം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നവർക്ക് പ്രചോദനമാകുകയാണ് ഒരു ഡെലിവറി ഗേൾ. ഭിന്നശേഷിക്കാരിയായ യുവതി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വീൽ ചെയറിൽ പോയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. നിങ്ങൾ ഇതു കാണാതെ പോകരുതെന്ന കുറിപ്പോടെ ഡൽഹി വനിതാ കമ്മീഷൻ സ്വാതി മലിവാൾ ആണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഭിന്നശേഷിക്കാരിയായ ഡെലിവറി ഗേൾ വീൽ ചെയറിൽ റോഡിലൂടെ ഭക്ഷണവുമായി പോകുന്ന ദൃശ്യങ്ങൾ മലിവാൾ പങ്കുവെച്ച വീഡിയോയിൽ കാണാം. ആറ് സെക്കന്റ് മാത്രമുള്ളതാണ് ദൃശ്യങ്ങൾ. യുവതിക്കു പിന്നിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരൻ പകർത്തിയതാണ് വീഡിയോ. യുവതിയുടെ ബാഗിലും വസ്ത്രത്തിലും കാണുന്ന ലോഗോ പ്രകാരം യുവതി സ്വിഗ്ഗിയിൽ ജോലി ചെയ്യുകയാണെന്നാണ് മനസിലാക്കാൻ കഴിയുന്നത്. "ജീവിതം തീർച്ചയായും ബുദ്ധിമുട്ട് നിറഞ്ഞതാണ്. പക്ഷേ തോൽവി അംഗീകരിക്കാൻ ഞങ്ങൾ പഠിച്ചിട്ടില്ല. സല്യൂട്ട്." മലിവാൾ ട്വീറ്റ് ചെയ്തു. രണ്ടര ലക്ഷത്തിൽ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.
നിരവധിപ്പേരാണ് യുവതിയെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. യുവതി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ നടത്തുന്ന ശ്രമങ്ങൾ മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നതാണെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്. തങ്ങൾക്ക് പ്രചോദനം നൽകിയതിന് നന്ദി പറയാനും ചിലർ മറന്നിട്ടില്ല.
]]>
Mon, 12 Sep 2022 01:23:37 +0530 Editor
Bharat Jodo Yatra| ഭാരത് ജോഡോ യാത്ര കേരളത്തിൽ; അതിർത്തിയിൽ രാഹുലിനെ സ്വീകരിച്ച് നേതാക്കൾ; ശക്തിപ്രകടനം http://newsmalayali.com/bharat-jodo-yatra-in-keralaleaders-welcome-rahul-gandhi-at-the-border http://newsmalayali.com/bharat-jodo-yatra-in-keralaleaders-welcome-rahul-gandhi-at-the-border രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പാറശ്ശാലയില്‍ ആവേശോജ്വല സ്വീകരണം. ഞായറാഴ്ച രാവിലെ ഏഴിന് പാറശ്ശാലയില്‍നിന്ന് കേരളത്തിലെ പദയാത്ര ആരംഭിച്ചു.

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ഡി സി സി പ്രസിഡന്റ് പാലോട് രവി, അടക്കമുള്ള കേരളത്തിലെ പ്രധാന നേതാക്കളെല്ലാം യാത്രയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

പാറശാലയില്‍നിന്ന് ആരംഭിച്ച യാത്ര നെയ്യാറ്റിന്‍കര ഊരൂട്ടുകാലയില്‍ സ്വതന്ത്ര്യസമരസേനാനി ജി. രാമചന്ദ്രന്റെ വസതിയായ മാധവിമന്ദിരത്തില്‍ സമാപിച്ചു. പരമ്പരാഗത നെയ്ത്തുതൊഴിലാളികളുമായി രാഹുല്‍ഗാന്ധി സംവദിക്കും. മാധവിമന്ദിരത്തിലെ ഗാന്ധിമ്യൂസിയം അദ്ദേഹം സന്ദര്‍ശിക്കും.

വൈകിട്ട് നിംസ് ആശുപത്രി വളപ്പില്‍ ഗാന്ധിയന്മരായ ഗോപിനാഥന്‍ നായരുടെയും കെ ഇ മാമന്റെയും സ്തൂപം അനാച്ഛാദനം ചെയ്യും. വൈകിട്ട് യാത്ര നേമത്ത് സമാപിക്കും. 12 ന് രാവിലെ നേമത്തുനിന്നാരംഭിക്കുന്ന പദയാത്ര പട്ടത്ത് സമാപിക്കും.

കേരളത്തില്‍ 19 ദിവസങ്ങളിലായി നടക്കുന്ന പദയാത്ര 450 കിലോമീറ്റര്‍ സഞ്ചരിക്കും. സാംസ്‌കാരിക-സാമൂഹിക മേഖലയിലെ പ്രമുഖരുമായും ജവഹര്‍ ബാല്‍മഞ്ചിലെ വിദ്യാർത്ഥികളുമായും രാഹുല്‍ഗാന്ധി സംവദിക്കും.

പൊതുജനങ്ങൾക്ക് തടസ്സമില്ലാത്ത വിധം, പരമാവധി ആൾക്കൂട്ടമില്ലാതെയായിരിക്കും യാത്രയെന്ന് കെപിസിസി അറിയിച്ചു. എന്നാൽ, വൈകിട്ട് സംസ്ഥാനത്തെ കോൺഗ്രസ് കമ്മിറ്റികളുടെയും പ്രവർത്തകരുടെയും ശക്തിപ്രകടനമാക്കി യാത്രയെ മാറ്റാനാണ് തീരുമാനം

രാവിലെ 7 മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം നാല് മുതല്‍ രാത്രി ഏഴ് വരെയുമായി ഓരോ ദിവസവും 25 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് തൃശ്ശൂര്‍ നിന്നും നിലമ്പൂര്‍ വരെ സംസ്ഥാന പാത വഴിയുമാണ് പര്യടനം. പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസം കൊണ്ട് 453 കിലോമീറ്ററാണ് ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം നടത്തുന്നത്.

തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19, 20 തീയതികളില്‍ ആലപ്പുഴയിലും 21, 22ന് എറണാകുളം ജില്ലയിലും 23, 24, 25 തീയതികളില്‍ തൃശ്ശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെയുമായി പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും.

27ന് ഉച്ചയ്ക്ക് ശേഷം മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. 28, 29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി കര്‍ണാടകത്തിലേക്ക് പ്രവേശിക്കും.

ഭാരത് ജോഡോ യാത്ര കടന്ന് പോകുന്ന വിവിധ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ക്രമീകരണങ്ങള്‍ വരുത്തുന്നതിനുമായി വിവിധ കമ്മിറ്റികള്‍ക്കും കെപിസിസി രൂപം നല്‍കിയിട്ടുണ്ട്

കേരളത്തില്‍ പാറശ്ശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം, നേമം, തിരുവനന്തപുരം സിറ്റി, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, ഇടപ്പള്ളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂര്‍, വടക്കാഞ്ചേരി, വള്ളത്തോള്‍ നഗര്‍, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, പെരുന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലും 12 ലോക്‌സഭാ മണ്ഡലങ്ങളിലും ഭാരത് ജോഡോ യാത്ര കടന്നു പോകും.

]]>
Sun, 11 Sep 2022 23:43:53 +0530 Editor
മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി പ്രഭാരി http://newsmalayali.com/former-union-minister-prakash-javadekar-appointed-as-the-state-in-charge-of-kerala-bjp http://newsmalayali.com/former-union-minister-prakash-javadekar-appointed-as-the-state-in-charge-of-kerala-bjp മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറെ കേരളത്തിന്‍റെ ചുതലയുള്ള പ്രഭാരിയായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ നിയമിച്ചു. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭ എംപി ഡോ.രാധാമോഹന്‍ ദാസ് അഗര്‍വാളാണ് സഹ പ്രഭാരി.

ബിജെപി കേന്ദ്ര നേതൃത്വവുമായുള്ള സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതടക്കമുള്ള ചുമതലകള്‍ ഇനി പുതിയ ചുമതലക്കാരാകും നിര്‍വഹിക്കുക.

]]>
Sat, 10 Sep 2022 19:49:54 +0530 Editor
Bharat Jodo Yatra| രാഹുൽഗാന്ധി ശ്രീപെരുംപുത്തൂരിൽ; 150 ദിവസത്തിൽ 3570 കിലോമീറ്റർ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം http://newsmalayali.com/3570-km-bharat-jodo-yatra-by-the-congress-leader-rahul-gandhi-will-be-launched-today http://newsmalayali.com/3570-km-bharat-jodo-yatra-by-the-congress-leader-rahul-gandhi-will-be-launched-today കേന്ദ്ര സര്‍ക്കാര്‍ നയങ്ങളിൽ പ്രതിഷേധിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi) നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ (Bharat Jodo Yatra) ഇന്ന് ആരംഭിക്കും. വൈകിട്ട് അഞ്ചിനു കന്യാകുമാരിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ ശ്രീപെരുംപുത്തൂരിലെ രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തിൽ എത്തി രാഹുല്‍ പ്രാർത്ഥന നടത്തി.

ഇതിനുശേഷം ചെന്നൈയിലേക്കു മടങ്ങിയ രാഹുല്‍ 11.45നു വിമാനമാര്‍ഗം തിരുവനന്തപുരത്തേക്ക് പോകും. ഉച്ചയ്ക്ക് 12.30 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി, ഒരു മണിയോടെ ഹെലികോപ്റ്ററിൽ കന്യാകുമാരിക്ക് തിരിക്കും.

വൈകിട്ടു മൂന്നിനു തിരുവള്ളുവർ സ്മാരകം, വിവേകാനന്ദ സ്മാരകം, കാമരാജ് സ്മാരകം എന്നിവ സന്ദർശിച്ച ശേഷം ഗാന്ധി മണ്ഡപത്തിലെത്തി പ്രാർത്ഥനാ യോഗത്തിൽ പങ്കുചേരും. യാത്രയിൽ ഉടനീളം ഉപയോഗിക്കുന്ന ത്രിവർണ പതാക ഗാന്ധിമണ്ഡപത്തിൽ ഏറ്റുവാങ്ങും. തുടർന്നു ഭാരത് ജോഡോ യാത്രികരോടൊപ്പം ബീച്ച് റോഡ് വരെ യാത്ര ചെയ്യും. ബീച്ചിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ഉദ്ഘാടന സമ്മേളനം.

ഇതിനിടെ, രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധിക്കാന്‍ പദ്ധതിയിട്ട ഹിന്ദുമക്കൾ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്തിനെ അറസ്റ്റ് ചെയ്തു. ദിണ്ടിഗല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അര്‍ജുനെ അറസ്റ്റ് ചെയ്തത്. ഭാരത് ജോഡോ യാത്ര ഉദ്ഘാടനം നടക്കാനിരിക്കുന്ന കന്യാകുമാരിക്ക് പോകാനായിരുന്നു പദ്ധതി. അര്‍ജുന്‍ സമ്പത്തിനെ പൊലീസ് കരുതല്‍ കസ്റ്റഡിയിലാക്കി.

150 ദിവസം കൊണ്ട് 3570 കിലോമീറ്റർ ദൂരം ഭാരത് ജോഡോ യാത്ര പിന്നിടും. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 7.30 വരെയുമാണു രാഹുൽ ഗാന്ധിയും സംഘവും പദയാത്ര നടത്തുക. ദിവസം 25 കിലോമീറ്റർ നടക്കും. 12 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലും യാത്ര എത്തും.

യാത്ര കടന്നു പോകാത്ത സംസ്ഥാനങ്ങളിലുള്ളവർക്ക് സമീപ സംസ്ഥാനത്തെ യാത്രയുടെ ഭാഗമാകാം. 118 സ്ഥിരാംഗങ്ങൾക്ക് പുറമേ ഓരോ സംസ്ഥാനത്തെയും 100–125 പ്രതിനിധികളും സമീപ സംസ്ഥാനത്തെ 100 പ്രതിനിധികളും പങ്കെടുക്കുന്ന വിധത്തിലാണ് ക്രമീകരണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

]]>
Wed, 07 Sep 2022 19:07:51 +0530 Editor
'പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിർബന്ധം, ധരിച്ചില്ലെങ്കിൽ പിഴ ചുമത്തും': കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി http://newsmalayali.com/fine-for-not-wearing-seat-belt-on-rear-seat-says-union-minister-nitin-gadkari http://newsmalayali.com/fine-for-not-wearing-seat-belt-on-rear-seat-says-union-minister-nitin-gadkari കാറുകളിൽ പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി (Nitin Gadkari) പറഞ്ഞു. മുംബൈയിലുണ്ടായ വാഹനാപകടത്തിൽ ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ ദാരുണ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകവേ റോഡ് സുരക്ഷയാണ് രാജ്യത്തെ ഏറ്റവും ഉയർന്ന അജണ്ടയെന്ന് ഗഡ്കരി പറഞ്ഞു. നിയമം അനുസരിച്ച് പിൻസീറ്റിലെ ബെൽറ്റ് ചട്ടങ്ങൾ പാലിക്കാത്ത ഒരു രാജ്യത്ത് റോഡ് സുരക്ഷയെ എങ്ങനെ കാണുന്നു എന്നതിന്റെ ഒരു പുതിയ പാഠമായിരുന്നു ഈ സംഭവം.

“അപകടത്തിന്റെ കാരണത്തെക്കുറിച്ച് എന്തെങ്കിലും അഭിപ്രായങ്ങൾ ഇപ്പോൾ പറയുന്നത് വളരെ നേരത്തെയായിപോകും. പക്ഷേ, അദ്ദേഹത്തിന്റെ അപകടം നിർഭാഗ്യകരമാണ്. സൈറസ് മിസ്ത്രി എന്റെ അടുത്ത സുഹൃത്തായിരുന്നു... കാരണം കണ്ടെത്തി കാര്യങ്ങൾ ശരിയാക്കും, എന്നാൽ നിലവിൽ ഞങ്ങൾക്ക് റിപ്പോർട്ടുകളൊന്നുമില്ല. ഒരു കാര്യം വളരെ പ്രധാനമാണ്, റോഡ് സുരക്ഷ രാജ്യത്തിന്റെ പരമോന്നത അജണ്ടയാണ്, ഈ സംഭവം നമ്മെ ഒരു പുതിയ പാഠം പഠിപ്പിക്കുന്നു, ”ഗഡ്കരി  പറഞ്ഞു.

പിന്നിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്ന നിയമം നിലവിലുണ്ടെന്നും എന്നാൽ കൂടുതൽ കർശനമായി നിയമം നടപ്പിലാക്കുന്നതിനായി 1000 രൂപ പിഴ ചുമത്തുമെന്നും ഗഡ്കരി പറഞ്ഞു. പിൻസീറ്റുകളിലും സീറ്റ് ബെൽറ്റ് അലാറം സംവിധാനം ഏർപ്പെടുത്തുന്നത് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“യഥാർത്ഥത്തിൽ, പിൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന നിയമം ഇപ്പോൾ തന്നെയുണ്ട്. സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കണം. മുന്നിലുള്ളവർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ അലാറം മുഴങ്ങും. ഇപ്പോൾ, ഞങ്ങൾ ഒരു നിയമം ഉണ്ടാക്കുകയാണ്, അതിലൂടെ വാഹന നിർമാതാക്കൾ പിൻസീറ്റിനും അത് ബാധകമാക്കും. പുറകിൽ ബെൽറ്റ് ധരിക്കാത്തവരെ കണ്ടാൽ 1000 രൂപ പിഴ ചുമത്തും. പക്ഷേ, നമ്മുടെ ലക്ഷ്യം ആളുകളെ ശിക്ഷിക്കുകയല്ല, ജീവൻ രക്ഷിക്കാൻ നിയമത്തെ ബഹുമാനിക്കുകയും ഭയപ്പെടുകയും ചെയ്യണമെന്ന് ബോധവൽക്കരിക്കുക, 2024 അവസാനത്തോടെ 50 ശതമാനം അപകടങ്ങളും 50 ശതമാനം മരണങ്ങളും കുറയ്ക്കുക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്, പക്ഷേ അസാധ്യമല്ല.

കാറുകൾക്കുള്ളിൽ ആറ് എയർബാഗുകൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് വാഹന നിർമാതാക്കളുമായി സർക്കാർ സംസാരിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു. “കാറുകൾക്ക് ആറ് എയർബാഗുകൾ ഉണ്ടായിരിക്കണമെന്ന് ഇതിനകം തന്നെ വാഹന നിർമ്മാതാക്കളുമായി ചർച്ചകൾ നടത്തുന്നുണ്ട്, ഓട്ടോമൊബൈൽ വ്യവസായ മേഖല സർക്കാരിനോട് സഹകരിക്കുമെന്ന് ഉറപ്പുണ്ട്. ഒരു എയർബാഗിന്റെ വില 1,000 രൂപ, ആറെണ്ണത്തിന് 6,000 രൂപയാകും, പക്ഷേ വില പ്രധാനമല്ല. ജീവൻ രക്ഷിക്കണം, അതാണ് ഏറ്റവും പ്രധാനം," അദ്ദേഹം കൂട്ടിച്ചേർത്തു.

പിൻഭാഗത്ത് ഇരിക്കുന്ന യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ, കേന്ദ്ര മോട്ടോർ വെഹിക്കിൾ റൂൾസിന്റെ (CMVR) റൂൾ 138 (3) പ്രകാരം 1,000 രൂപ പിഴ ഈടാക്കുന്നുണ്ടെങ്കിലും, മിക്കവരും ഈ നിയമം അറിയുന്നില്ല, അല്ലെങ്കിൽ അവ അവഗണിക്കുകയാണ്. അടുത്തിടെയുള്ള റോഡ് മന്ത്രാലയ റിപ്പോർട്ട് അനുസരിച്ച്, 2020 ൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തവരുടെ എണ്ണം യഥാക്രമം 15,146 ഉം 39,102 ഉം ആണ്.

ഞായറാഴ്ച ഉച്ചയോടെയാണ് പൽഘർ ജില്ലയിലെ ചരോട്ടിയിൽ കാർ റോഡ് ഡിവൈഡറിൽ ഇടിച്ച് സൈറസ് മിസ്ത്രിയും സുഹൃത്ത് ജഹാംഗീർ പൻഡോളും മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് യാത്രക്കാരായ അനാഹിത പൻഡോളെയും ഭർത്താവ് ഡാരിയസ് പൻഡോളെയും പരിക്കുകളോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക് പോകുമ്പോൾ സൂര്യ നദിയിലെ പാലത്തിൽ വെച്ചാണ് അപകടമുണ്ടായത്.

പ്രാഥമിക അന്വേഷണത്തിൽ മിസ്ത്രിയും ജഹാംഗീറും സീറ്റ് ബെൽറ്റ് ധരിക്കാതെ പുറകിൽ ഇരിക്കുകയായിരുന്നു, അമിത വേഗവും ഡ്രൈവറുടെ കണക്കുക്കൂട്ടലിൽ സംഭവിച്ച പിഴവും അപകടത്തിന് കാരണമായതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അപകടം നടക്കുമ്പോൾ കാർ അമിത വേഗതയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

]]>
Wed, 07 Sep 2022 19:01:24 +0530 Editor
നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും http://newsmalayali.com/pm-modi-to-unveil-new-ensign-of-indian-navy-on-today http://newsmalayali.com/pm-modi-to-unveil-new-ensign-of-indian-navy-on-today നാവിക സേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യും. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ്. വിക്രാന്ത് (INS Vikrant) കമ്മീഷൻ ചെയ്യുന്ന ചടങ്ങിലാണ് പുതിയ പതാകയും അനാച്ഛാദനം ചെയ്യുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാംതവണയാണ് നാവികസേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്.

നാവികസേനയ്ക്ക് കപ്പൽ ഔദ്യോഗികമായി കൈമാറുകയും, സേനയുടെ പുതിയ പതാക രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും. സമ്പന്നമായ ഇന്ത്യൻ സമുദ്ര പൈതൃകത്തിന് ഏറ്റവും അനുയോജ്യമായ പതാകയായിരിക്കും ഇനി നാവികസേനയുടേത്. ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തോട് വിടപറയാനുള്ള നീക്കങ്ങളുടെ ഭാ​ഗമായി നാവികസേനയുടെ പുതിയ പതാക.

വെളുത്ത പശ്ചാത്തലത്തിൽ തിരശ്ചീനവും ലംബവുമായ ചുവന്ന വരകളും ഇവ സമാഗമിക്കുന്ന സ്ഥലത്ത് അശോക സ്തംഭവും ഇടതുവശത്ത് മുകളിലായി ദേശീയ പതാകയും ആലേഖനം ചെയ്തതാണ് നിലവിൽ നാവിക സേന ഉപയോഗിക്കുന്ന പതാക.

Also read: ഐഎൻഎസ് വിക്രാന്ത്: ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ പ്രധാനമന്ത്രി കമ്മീഷൻ ചെയ്യും

ഇംഗ്ലണ്ടിന്റെ ദേശീയ പതാകയായ സെന്റ് ജോർജ്ജിന്റെ പ്രതീകപ്പെടുത്തുന്നതാണ് തിരശ്ചീനവും ലംബവുമായ ചുവന്ന വരകൾ. സെന്റ് ജോര്‍ജ് ക്രോസെന്നാണ് ഇത് അറിയപ്പെടുന്നത്. അത് കൊളോണിയൽ ഭൂതകാലത്തെ ഓർമ്മിപ്പിക്കുന്നു.

സമ്പന്നമായ ഇന്ത്യൻ സമുദ്ര പൈതൃകത്തിന് ഏറ്റവും അനുയോജ്യമായ പതാകയായിരിക്കും ഇനി നാവികസേനയുടേത്. 10 ഡിസൈനുകളില്‍ നിന്നാണ് പുതിയ പതാക തിരഞ്ഞെടുത്തിരിക്കുന്നത്.

പഴയതും കാലഹരണപ്പെട്ടതുമായ 1500 ലെറെ നിയമങ്ങൾ മോദി സർക്കാർ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. ഇവയിൽ മിക്കതും ബ്രിട്ടീഷ് കാലഘട്ടത്തിന്റെ ശേഷിപ്പുകളായിരുന്നു.

അതേസമയം, പ്രധാനമന്ത്രി ഇന്ന് കമ്മീഷൻ ചെയ്യുന്ന ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ കുറഞ്ഞത് 12 മിഗ്-29 വിമാനങ്ങളെങ്കിലും വിന്യസിക്കാനാകും. രാവിലെ ഒൻപതര മണിമുതൽ കൊച്ചി കപ്പൽശാലയിലാണ് ചടങ്ങ്.

]]>
Fri, 02 Sep 2022 16:31:16 +0530 Editor
INS Vikrant | ഐഎൻഎസ് വിക്രാന്ത്: ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ പ്രധാനമന്ത്രി കമ്മീഷൻ ചെയ്യും http://newsmalayali.com/pm-modi-to-commission-ins-vikrant-first-indigenous-aircraft-carrier-of-india http://newsmalayali.com/pm-modi-to-commission-ins-vikrant-first-indigenous-aircraft-carrier-of-india രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ്. വിക്രാന്ത് (INS Vikrant) പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) ഇന്ന് കമ്മീഷൻ ചെയ്യും. സെപ്റ്റംബർ 2 രാവിലെ ഒൻപതര മണിമുതൽ കൊച്ചി കപ്പൽശാലയിലാണ് ചടങ്ങ്. ഇതേ പരിപാടിയിൽ തന്നെ, നാവികസേനയ്ക്ക് കപ്പൽ ഔദ്യോഗികമായി കൈമാറുകയും, സേനയുടെ പുതിയ പതാക രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും.

സമ്പന്നമായ ഇന്ത്യൻ സമുദ്ര പൈതൃകത്തിന് ഏറ്റവും അനുയോജ്യമായ പതാകയായിരിക്കും ഇനി നാവികസേനയുടേത്. ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, "കൊളോണിയൽ മനോഭാവമില്ലാത്ത ഒരു ഇന്ത്യ" നവഭാരതത്തിന് അനിവാര്യമായ അഞ്ച് കാര്യങ്ങളിൽ ഒന്നാണെന്ന് (പഞ്ച് പ്രാൺ) പ്രധാനമന്ത്രി എടുത്തു പറഞ്ഞിരുന്നു. ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തിന്റെ മാറാപ്പ് ഉപേക്ഷിക്കുന്നതിന് വേണ്ടി വിപുലമായ ശ്രമങ്ങളാണ് പ്രധാനമന്ത്രി നടപ്പിലാക്കുന്നത്.

ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ കുറഞ്ഞത് 12 മിഗ്-29 വിമാനങ്ങളെങ്കിലും വിന്യസിക്കാനാകും.

2021 ഓഗസ്റ്റ് മുതൽ നാവികസേന ഇതിനകം അഞ്ച് സെറ്റ് പരീക്ഷണങ്ങൾ നടത്തിയിരുന്നു, അത് “അങ്ങേയറ്റം വിജയിച്ചു”, ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതിന് മുന്നോടിയായി വൈസ് അഡ്മിറൽ ഘോർമഡെ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. "പ്രൊപ്പൽഷൻ, ഉപകരണങ്ങൾ, ആയുധങ്ങൾ എന്നിവയുടെ കാഴ്ചപ്പാടിൽ, കപ്പൽ പൂർണ്ണമായും പ്രവർത്തനക്ഷമമാണ്." കമ്മീഷൻ ചെയ്യുന്നതിന് മുമ്പ് മുഴുവൻ ക്രൂവും ഹാജരാകാത്തതിനാൽ എല്ലാ ട്രയലുകളും നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിമാനവാഹിനിക്കപ്പൽ (ഐഎൻഎസ് വിക്രാന്ത്) പ്രവർത്തനക്ഷമമാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തും. ഞങ്ങളുടെ പക്കൽ ലഭ്യമായ വിമാനങ്ങൾ മിഗ് -29 ആണ് ” അദ്ദേഹം പറഞ്ഞു, കമ്മീഷൻ ചെയ്തതിന് ശേഷം ഉടൻ തന്നെ ഐഎൻഎസ് വിക്രാന്ത് യാത്ര പുറപ്പെടും.

ഇന്റർ ഗവൺമെൻറ് കരാറിലൂടെ നാവികസേന ഫ്രഞ്ച് റാഫേൽ എം അല്ലെങ്കിൽ യുഎസ് എഫ്/എ 18 സൂപ്പർ ഹോർനെറ്റ്സ് വിമാനവാഹിനിക്കപ്പലിൽ നിന്നുള്ള യുദ്ധവിമാന പദ്ധതിക്കായി ഏറ്റെടുക്കാൻ കരാറിൽ ഏർപ്പെടുമെന്ന് ന്യൂസ് 18 നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

നിലവിൽ പരിശോധിച്ചുകൊണ്ടിരിക്കുന്ന അവയുടെ ട്രയൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും യുദ്ധവിമാനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നതിന്റെ അന്തിമ തീരുമാനം.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇരട്ട എഞ്ചിൻ ഡെക്ക് അധിഷ്‌ഠിത യുദ്ധവിമാനങ്ങൾ വിന്യസിക്കാനാണ് ദീർഘകാല പദ്ധതികൾ, എന്നാൽ താൽക്കാലികമായി, രണ്ട് യുദ്ധവിമാനങ്ങളിൽ ഏതെങ്കിലും ഒന്നിനെ വിന്യസിക്കും.

കമ്മീഷൻ ചെയ്തുകഴിഞ്ഞാൽ, ഐഎൻഎസ് വിക്രമാദിത്യയ്‌ക്കൊപ്പം നാവികസേനയ്‌ക്കൊപ്പമുള്ള രണ്ടാമത്തെ വിമാനവാഹിനിക്കപ്പലായിരിക്കും ഐഎൻഎസ് വിക്രാന്ത്. മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിനെ കുറിച്ച് നാവികസേനയും സർക്കാരും തമ്മിലുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. റഷ്യൻ മിഗ് 29 കെ വിമാനം ഐഎൻഎസ് വിക്രമാദിത്യയിൽ നിന്നാണ് പ്രവർത്തിക്കുന്നത്, അവയിൽ ചിലത് ഒരു ദശാബ്ദത്തിനുള്ളിൽ ഡീകമ്മീഷൻ ചെയ്യപ്പെടും.

]]>
Fri, 02 Sep 2022 16:27:54 +0530 Editor
കോൺഗ്രസിന് കശ്മീരിൽ വൻ തിരിച്ചടി; 51 നേതാക്കൾ ഗുലാം നബി ആസാദിന് പിന്നാലെ രാജിയ്ക്ക് http://newsmalayali.com/congress-is-facing-a-massive-jolt-in-jammu-and-kashmir-as-51-leaders-to-join-ghulam-nabi-azad http://newsmalayali.com/congress-is-facing-a-massive-jolt-in-jammu-and-kashmir-as-51-leaders-to-join-ghulam-nabi-azad ഗുലാം നബി ആസാദിന്റെ (Ghulam Nabi Azad) രാജി കശ്മീരിൽ കോൺഗ്രസിന് (Congress) വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇതിനെ തുടർന്ന് കശ്മീരിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. ആസാദിനെ പിന്തുണച്ചുകൊണ്ട് ജമ്മു കാശ്മീർ (Jammu and Kashmir) യൂണിറ്റിലെ 51 നേതാക്കൾ രാജിവയ്ക്കാൻ ഒരുങ്ങുന്നതായാണ് വിവരം. ആസാദ് നയിക്കുന്ന പുതിയ പാർട്ടിയിൽ ചേരാനാണ് രാജിവച്ചവരുടെ തീരുമാനം. കൂടാതെ ആസാദ് രാജിവച്ചതിന് ശേഷം 64 നേതാക്കളാണ് കോൺഗ്രസ് പാർട്ടി വിട്ടത് (Resigned). ഗുലാം നബി ആസാദിനെ പിന്തുണച്ച് പാർട്ടിയിൽ നിന്ന് രാജിവച്ച ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദും നേതാക്കളിൽ ഉൾപ്പെടുന്നുണ്ട്.

ഇവർ സംയുക്തമായി രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സമർപ്പിച്ചതായാണ് വിവരം. ഗുലാം നബി ആസാദ്, താര ചന്ദ് മുൻ മന്ത്രിമാരായ അബ്ദുൾ മജിദ് വാനി, മനോഹർ ലാൽ ശർമ്മ, ഘരു റാം, മുൻ എംഎൽഎ ബൽവാൻ സിംഗ് എന്നിവരുൾപ്പെടെ നിരവധി പേർ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽ നിന്ന് രാജിവെക്കുന്നതായി വാർത്താസമ്മേളനത്തിലൂടെ ആണ് അറിയിച്ചത്.

ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിയായ ഗുലാം നബി ആസാദ് കോൺഗ്രസുമായുള്ള അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധമാണ് വെള്ളിയാഴ്ച അവസാനിപ്പിച്ചത്. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി. രാഹുൽ ഗാന്ധി പാര്‍ട്ടിയെ പൂര്‍ണമായും നശിപ്പിച്ചുവെന്നും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്ന പാര്‍ട്ടി സംവിധാനത്തെ തകര്‍ത്തുവെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ നെഹ്രുവിലും ഗാന്ധിയിലും ആകൃഷ്ടനായാണ് കോൺഗ്രസിൽ ചേർന്നത് . എന്നാൽ നിലവിൽ കോൺഗ്രസിൽ തൃപ്തനല്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആസാദ് ഉടൻ തന്നെ ജമ്മു കശ്മീരിൽ പുതിയ പാർട്ടി രൂപീകരിക്കും എന്നും അറിയിച്ചിരുന്നു. ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ചാകും പാര്‍ട്ടി രൂപീകരിക്കുക.


​'ഗുലാം നബി ആസാദിനെ പിന്തുണച്ച്‌ ഞങ്ങള്‍ കൂട്ട രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് കൈമാറിയിട്ടുണ്ട്'- എന്ന് ബല്‍വാന്‍ സിങ് പറഞ്ഞു. മുൻ മന്ത്രിമാരും നിയമസഭാംഗങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖ കോൺഗ്രസ് നേതാക്കളും നൂറുകണക്കിന് പഞ്ചായത്തീരാജ് സ്ഥാപന (പിആർഐ) അംഗങ്ങളും മുനിസിപ്പൽ കോർപ്പറേറ്റർമാരും ജില്ലാ-ബ്ലോക്ക് തല നേതാക്കളും ആസാദിനൊപ്പം ചേരാൻ ഇതിനകം കോൺഗ്രസ് വിട്ടിട്ടുണ്ട്.

ഇന്ദിരാഗാന്ധി,രാജീവ് ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കൾക്കൊപ്പം ​ പ്രവർത്തിച്ചിട്ടുള്ള ആളാണ് ഗുലാം നബി ആസാദ്. അദ്ദേഹത്തിന്റെ രാജിയും അതിനെ തുടർന്നുള്ള കൂട്ടരാജികളും കോൺഗ്രസിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ, തലമുറകൾ തമ്മിലുള്ള അന്തരമാണ് രാഹുലിനോടും ടീമിനോടുമുള്ള എതിർപ്പിനു കാരണമെന്ന വാർത്തകളെ അദ്ദേഹം നിഷേധിച്ചിരുന്നു.

]]>
Wed, 31 Aug 2022 22:30:02 +0530 Editor
വീട്ടുജോലിക്കാരിയെ നാവ് കൊണ്ട് മൂത്രം തുടപ്പിച്ചു; BJP വനിതാ നേതാവിന് സസ്പെൻഷൻ http://newsmalayali.com/jharkhand-lady-bjp-leader-who-brutally-tortured-her-servant-at-home-got-suspended http://newsmalayali.com/jharkhand-lady-bjp-leader-who-brutally-tortured-her-servant-at-home-got-suspended ഗോത്രവർഗ യുവതിയായ വീട്ടുജോലിക്കാരിയോട് മോശമായി പെരുമാറുകയും നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ ജാർഖണ്ഡിലെ വനിതാ ബിജെപി നേതാവിനെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. ചൂടുള്ള പാത്രവും ഇരുമ്പ് വടിയും ഉപയോഗിച്ച് അടിക്കുകയും തറയിൽ മൂത്രം നക്കാൻ നിർബന്ധിക്കുകയും ചെയ്തതു. സുനിത എന്ന യുവതിയുടെ ശരീരത്തിൽ ഡസൻ കണക്കിന് മുറിവുകൾ ഉണ്ടായിട്ടുണ്ട്. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മഹേശ്വർ പാത്രയുടെ ഭാര്യയും ബിജെപി വനിതാ വിഭാഗം ദേശീയ പ്രവർത്തക സമിതി അംഗവും ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ ക്യംപെയിന്റെ സംസ്ഥാന കൺവീനറുമായ സീമ പാത്രയെയാണ് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തത്.

വിഷയത്തിൽ ഇടപെട്ട ദേശീയ വനിതാ കമ്മിഷൻ (എൻ‌സിഡബ്ല്യു), ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ശരിയാണെന്നു കണ്ടെത്തിയാൽ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ജാർഖണ്ഡ് ഡിജിപിക്ക് കത്തുനൽകി. തുടർന്ന് വീട്ടുജോലിക്കാരി സുനിത എന്ന ഗോത്രവർഗ യുവതിയെ പീഡിപ്പിച്ചതിന് സീമ പാത്രയ്‌ക്കെതിരെ കേസെടുത്തു. റാഞ്ചിയിലെ അർഗോഡ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആറും റജിസ്റ്റർ ചെയ്തിട്ടുണ്ട്.

തന്നെ കഴിഞ്ഞ 8 വർഷമായി പീഡിപ്പിക്കുകയാണെന്ന് സുനിത പറഞ്ഞു. സീമ പാത്രയുടെ മകൻ ആയുഷ്മാനാണ് സുനിതയെ രക്ഷിക്കാൻ ശ്രമിച്ചത്. ആയുഷ്മാന്‍ വീട്ടിലെ സംഭവങ്ങൾ സുഹൃത്തായ വിവേക് ബാസ്‌കെയെ അറിയിച്ചു. സുനിത, വിവേകിനോട് തന്റെ ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുകയും അയാളുടെ സഹായത്തോടെ രക്ഷപ്പെടുകയുമായിരുന്നു. ഇരുമ്പ് ദണ്ഡ് കൊണ്ട് പല്ലുകൾ പൊട്ടിയ സുനിതയ്ക്ക് ഭക്ഷണവും വെള്ളവുമില്ലാതെ മുറിയിൽ പൂട്ടിയിട്ടതിനാൽ തനിയെ നിൽക്കാൻ കഴിയാതെയായി. ഇപ്പോൾ റാഞ്ചിയിലെ റിംസിൽ ചികിത്സയിലാണ്.

ഇരയ്ക്ക് ഏറ്റവും മികച്ച ചികിത്സയും സുരക്ഷിതമായ പുനരധിവാസവും ഉറപ്പാക്കാനും കമ്മിഷൻ നിർദ്ദേശിച്ചു. വിഷയത്തിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് ഏഴു ദിവസത്തിനകം കമ്മിഷനെ അറിയിക്കണം. സീമ പാത്രയ്ക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്തെത്തി.

]]>
Wed, 31 Aug 2022 22:02:15 +0530 Editor
കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഗാന്ധി കുടുംബമല്ലെങ്കിൽ ശശി തരൂർ മത്സരിച്ചേക്കും | Shashi Tharoor http://newsmalayali.com/shashi-tharoor-may-contest-if-a-non-gandhi-becomes-congress-president-candidate http://newsmalayali.com/shashi-tharoor-may-contest-if-a-non-gandhi-becomes-congress-president-candidate കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ സ്ഥാനാർഥിയായാൽ അദ്ദേഹത്തിനെതിരെ ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂർ മത്സരിച്ചേക്കും. ഹൈക്കമാൻഡിന്റെ പ്രതിനിധി ജയിക്കുമെന്ന് ഉറപ്പാണെങ്കിലും കോൺഗ്രസ് േനരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും പാർട്ടിക്കുള്ളിൽ ചർച്ചയാക്കാൻ മത്സരം അനിവാര്യമാണെന്നാണു സംഘത്തിന്റെ വിലയിരുത്തൽ. തരൂരിനു സമ്മതമല്ലെങ്കിൽ മനീഷ് തിവാരി മത്സരിക്കണമെന്നാണു സംഘത്തിലെ ധാരണ. രാഹുൽ ഗാന്ധിയാണു മത്സരിക്കുന്നതെങ്കിലും തിവാരി രംഗത്തിറങ്ങിയേക്കും. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും സംഘാംഗങ്ങൾക്കിടയിൽ ചർച്ച സജീവമാണ്.

പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് അതിനെ നേർവഴിക്കു നടത്തുകയെന്ന ജി 23 സംഘത്തിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണിത്. പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തന രീതിയിൽ മാറ്റം ആവശ്യപ്പെട്ട് 2020 ഓഗസ്റ്റിലാണു തിരുത്തൽവാദി സംഘമായി ജി 23 രൂപപ്പെട്ടത്. അതിനെ നയിച്ച ഗുലാം നബി ആസാദ് പാർട്ടി വിട്ടതു ശരിയായില്ലെന്ന വികാരം സംഘാംഗങ്ങൾക്കിടയിലുണ്ട്.

ഹൈക്കമാൻഡിന്റെ സ്ഥാനാർഥിയെ എല്ലാവരും അംഗീകരിച്ച്, പ്രസിഡന്റായി അവരോധിക്കുന്ന പതിവു രീതി പാർട്ടിയിൽ ഇക്കുറി അനുവദിച്ചു കൊടുക്കേണ്ടെന്നാണു സംഘത്തിലെ ഭൂരിപക്ഷാഭിപ്രായം. തിരഞ്ഞെടുപ്പ് ഒഴിവായാൽ പാർട്ടിയെ ബാധിച്ചിട്ടുള്ള പ്രശ്നങ്ങൾ ഒരു തലത്തിലും ചർച്ചയാവില്ല. മത്സരം നടത്തുന്നതിലൂടെ, ഇക്കാര്യങ്ങൾ നേതൃത്വത്തിന്റെ മുന്നിൽ അവതരിപ്പിക്കാൻ സാധിക്കും. തങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് എന്തു മറുപടിയാണുള്ളതെന്ന് ഹൈക്കമാൻഡ് സ്ഥാനാർഥിയോട് ചോദിക്കാനുമാവും. ഹൈക്കമാൻഡിന്റെ പ്രതിനിധി എന്ന ഏക കാരണത്താൽ, ആരോടും ഒരുത്തരവും നൽകാതെ വിജയിച്ചു കയറുന്നയാൾ പ്രസിഡന്റ് പദവിയിൽ ഉത്തരവാദിത്തം കാണിക്കില്ലെന്നും സംഘം വിലയിരുത്തുന്നു.

പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 17നാണു നിശ്ചയിച്ചിരിക്കുന്നത്. ഒരു സ്ഥാനാർഥി മാത്രമാണുള്ളതെങ്കിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഒക്ടോബർ എട്ടിനു തന്നെ വിജയിയെ പ്രഖ്യാപിക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കാനുള്ള ആലോചനകളാണു ജി 23 ക്യാംപിൽ നടക്കുന്നത്.

English Summary: Shashi Tharoor may contest if a non gandhi becomes congress president candidate

]]>
Tue, 30 Aug 2022 19:09:12 +0530 Editor
മണപ്പുറം ഫിനാൻസിന്റെ ഉദയ്പൂർ ശാഖയിൽ വൻ കവർച്ച; 23 കിലോ സ്വർണവും 10 ലക്ഷം രൂപയും കൊള്ളയടിച്ചു http://newsmalayali.com/robbery-at-manappuram-finance-udaipur-branch-rajasthan-23-kg-of-gold-and-10-lakh-rupees-were-looted http://newsmalayali.com/robbery-at-manappuram-finance-udaipur-branch-rajasthan-23-kg-of-gold-and-10-lakh-rupees-were-looted മണപ്പുറം ഫിനാൻസിന്റെ (Manappuram Finance) രാജസ്ഥാനിലെ ഉദയ്പൂർ ശാഖ പട്ടാപ്പകൽ അക്രമികൾ കൊള്ളയടിച്ചു. ബൈക്കിലെത്തിയ അഞ്ചംഗ സംഘം 23 കിലോ സ്വർണവും 10 ലക്ഷം രൂപയും കവർന്നു. ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി കവർച്ച നടത്തുന്ന സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചു. ഉദയ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉദയ്പൂരിലെ പ്രതാപ് നഗറിലാണ് പൊലീസിനെ ഞെട്ടിച്ച കവർച്ച അരങ്ങേറിയത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു കവർച്ച. ബിൽഡിങിന്റെ ഒന്നാം നിലയിലാണ് മണപ്പുറം ഫിനാൻസ് പ്രവർത്തിക്കുന്നത്. മുൻവാതിലിലൂടെയാണ് അക്രമി സംഘം അകത്തേക്ക് കയറിയത്. ഇവിടെ സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നില്ല. കവർച്ചാ സംഘം അകത്തേക്ക് കയറുമ്പോൾ അഞ്ച് ജോലിക്കാരും ഏതാനും ഇടപാടുകാരും മാത്രമാണ് ഓഫിസിലുണ്ടായിരുന്നത്.

സംഘം ഓഫിസിലേക്ക് പ്രവേശിച്ച ഉടനെ ബാഗിലുണ്ടായിരുന്ന തോക്കെടുക്കുകയും അവിടെയുള്ളവരോട് ഒരു മൂലയിലേക്ക് മാറാൻ ആവശ്യപ്പെടുകയുമായിരുന്നു. പറയുന്നതിനനുസരിച്ച് പ്രവർത്തിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന ഭീഷണിയും മുഴക്കി. എല്ലാവരുടെയും മൊബൈൽ ഫോണുകൾ വാങ്ങിയ സംഘം ഓഫീസിലെ ലാൻഡ് ഫോൺ കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തു

രാവിലെ ഇടപാടുകാരെ സ്വീകരിക്കാൻ തയ്യറായി നിൽക്കവയൊണ് കവർച്ചാസംഘം ഓഫീസിലെത്തിയതെന്ന് ഉദ്യോഗസ്ഥാനായ ദുർഗേഷ് ശർമ്മ പറയുന്നു. ''മുഖംമൂടി ധരിച്ച സംഘം പെട്ടെന്ന് ഓഫീസിലേക്ക് കയറുകയും ജോലി നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് ആദ്യം മനസ്സിലായില്ല. അനങ്ങരുതെന്ന് ആവശ്യപ്പെട്ട സംഘം ഞങ്ങൾക്ക് നേരെ തോക്കു ചൂണ്ടി. ഞങ്ങളെല്ലാവരും പരിഭ്രാന്തരായി''- അദ്ദേഹം പറഞ്ഞു. സംഘത്തിലെ ഒരാൾ പുറത്തെ വാതിലിൽ കാവൽ നിന്നപ്പോൾ രണ്ട് പേർ ഞങ്ങൾക്ക് നേരെ തോക്കുചൂണ്ടി. മറ്റുള്ളവർ പണവും സ്വർണവും കൈക്കലാക്കി- അദ്ദേഹം പറഞ്ഞു.

അതേസമയം, കവർച്ചയുടെ സി സി ടി വി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയാണ് പൊലീസ്. ഇടപാടുകാരെപ്പോലെയാണ് ഈ അഞ്ച് പേരും ഓഫീസിലേക്ക് കയറിവരുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തം. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഉദയ്പൂരിലെ പ്രതാപ് നഗര്‍ ബ്രാഞ്ചിൽ മാത്രം 1100 ഇടപാടുകാർ ഉണ്ട്. അന്വേഷണത്തിനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ സംസ്ഥാനത്തിന് പുറത്തുള്ള ശാഖകളിൽ കവർച്ച നടക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം ജൂലൈയിൽ ഉത്തർപ്രദേശിലെ കമലാനഗറിലെ മണപ്പുറം ഫിനാൻസ് ശാഖയിൽ ആറംഗ സംഘം സമാനമായ കവർച്ച നടത്തിയിരുന്നു. 15 കിലോ സ്വർണവും 5 ലക്ഷവും കവർന്ന സംഘത്തിലെ രണ്ടുപേരെ പൊലീസ് എൻകൗണ്ടറിൽ വധിച്ചിരുന്നു.

2021 ജനുവരിയിൽ മുത്തൂറ്റ് ഫിനാൻസിന്റെ ബംഗളൂരു ഹൊസൂർ റോഡ് ശാഖയിൽ ജനുവരി 22ന് ആയുധങ്ങളുമായെത്തി കവർച്ച നടത്തിയ ഏഴു കവർച്ചക്കാരേയും പോലീസ് അറസ്റ്റ് ചെയ്തു. ശാഖയിൽ നിന്ന് പത്തു കോടി രൂപ വിലമതിക്കുന്ന 23 കിലോഗ്രാം സ്വർണം കവർന്ന സംഘത്തെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തിരുന്നു.

]]>
Tue, 30 Aug 2022 18:15:20 +0530 Editor
ജയലളിതയുടെ മരണം; ശശികലയടക്കം നാലു പേർക്കെതിരെ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ ഉത്തരവിട്ടു http://newsmalayali.com/tamilnadu-cm-mk-stalin-orderes-government-enquiry-against-sasikala-and-three-others-in-case-of-jayalalitha-death http://newsmalayali.com/tamilnadu-cm-mk-stalin-orderes-government-enquiry-against-sasikala-and-three-others-in-case-of-jayalalitha-death മുൻ‌ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ നാലുപർക്കെതിരേ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ ഉത്തരവിട്ടു.

മുൻ ആരോഗ്യമന്ത്രി വിജയഭാസ്‌കർ, ജയലളിതയുടെ തോഴി ശശികല, ഡോ. ശിവകുമാർ, മുൻ ചീഫ് സെക്രട്ടറി രാമമോഹൻ റാവു എന്നിവർക്കെതിരെയാണ് അന്വേഷണം.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തീരുമാനം അറിയിച്ചത്.

ജയലളിതയുടെ മരണവും 75 ദിവസത്തെ ആശുപത്രി വാസത്തിനിടെ നൽകിയ ചികിത്സയും അന്വേഷിച്ച അറുമുഖസ്വാമി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അഅടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

ജയലളിതയുടെ മരണം അന്വേഷിക്കാൻ രൂപീകരിച്ച കമ്മീഷൻ അഞ്ച് വർഷത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. 2016 സെപ്തംബർ 22നാണ് അർധബോധാവസ്ഥയിൽ ജയലളിതയെ പോയസ് ഗാർഡനിൽ നിന്ന് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. 75 ദിവസമാണ് അവർ ആശുപത്രിയിൽ കഴിഞ്ഞത്. 2016 ഡിസംബർ 5നാണ് ജയലളിത അന്തരിച്ച വാർത്ത ആശുപത്രി വൃത്തങ്ങൾ പുറത്ത് വിട്ടത്

]]>
Tue, 30 Aug 2022 14:48:57 +0530 Editor
RIL AGM 2022 | ഗൂ​ഗിളുമായി സഹകരിച്ച് വില കുറഞ്ഞ 5ജി സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി റിലയൻസ് http://newsmalayali.com/tech-reliance-working-with-google-to-develop-5g-smartphones-says-mukesh-ambani-in-ril-agm http://newsmalayali.com/tech-reliance-working-with-google-to-develop-5g-smartphones-says-mukesh-ambani-in-ril-agm ഗൂഗിളുമായി (Google) സഹകരിച്ച്, ഇന്ത്യയില്‍ വില കുറഞ്ഞ 5ജി സ്മാര്‍ട്‌ഫോണുകള്‍ (ultra-affordable 5G smartphones) നിര്‍മ്മിക്കുമെന്ന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി.   റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് (AGM) പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി നെറ്റ്‍വർക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു

കഴിഞ്ഞ വര്‍ഷം ജിയോഫോണ്‍ നെക്സ്റ്റ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ റിലയന്‍സ് ഗൂഗിളുമായി സഹകരിച്ചിരുന്നു. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രഗതി ഒഎസ് പതിപ്പാണ് സ്മാര്‍ട്‌ഫോണിന് കരുത്ത് പകരുന്നത്. ഇന്ത്യന്‍ വിപണിക്ക് വേണ്ടിയാണ് സ്മാര്‍ട്‌ഫോണ്‍ രൂപകല്‍പ്പന ചെയ്തിരുന്നത്.

2021 ജൂലൈയില്‍, ഗൂഗിളും ജിയോ പ്ലാറ്റ്ഫോമും സംയുക്തമായ ഒരു എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണ്‍ വികസിപ്പിക്കുന്നതിനുള്ള വാണിജ്യ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ജിയോ പ്ലാറ്റ്ഫോമില്‍ 4.5 ബില്യണ്‍ ഡോളറാണ് ഗൂഗിള്‍ നിക്ഷേപം നടത്തിയത്. കമ്പനിയുടെ 7.73 ശതമാനം ഓഹരികളും ഗൂഗിള്‍ സ്വന്തമാക്കിയിരുന്നു.

'' ജിയോയുടെ 5ജി സൊല്യൂഷനുകള്‍ ആഭ്യന്ത, ആഗോള ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ ഗൂഗിള്‍ ക്ലൗഡിന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്തും, '' എജിഎമ്മില്‍ അംബാനി പറഞ്ഞു.

യുഎസ് ടെക് ഭീമന്റെ ക്ലൗഡ് വിഭാഗമായ ഗൂഗിള്‍ ക്ലൗഡ് 2021-ലാണ് ഇന്ത്യയിലെ എന്റര്‍പ്രൈസ്, കണ്‍സ്യൂമര്‍ വിഭാഗങ്ങളില്‍ 5ജി സാങ്കേതികവിദ്യ ശക്തിപ്പെടുത്തുന്നതിനുള്ള പങ്കാളിത്തത്തില്‍ ഒപ്പുവെച്ചത്. ഗെയിമിംഗ്, ആരോഗ്യം, വിദ്യാഭ്യാസം, വിനോദം എന്നിവയുള്‍പ്പെടെ നിരവധി മേഖലകളില്‍ 5ജി സേവനം കൊണ്ടുവരുമെന്ന് ആ സമയത്ത് രണ്ട് കമ്പനികളും പറഞ്ഞിരുന്നു.

ഇന്ത്യയില്‍ ക്ലൗഡ് അധിഷ്ടിത വാണിജ്യ സംവിധാനങ്ങളൊരുക്കുന്നതിനും ഒരു ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനും കമ്പനി മൈക്രോസോഫ്റ്റുമായി സഹകരിക്കുമെന്നും അംബാനി പറഞ്ഞു. കൂടാതെ, ഇന്റലുമായി സഹകരിച്ച് ക്ലൗഡ്-സ്‌കേല്‍ ഡാറ്റ സെന്ററുകളും അത്യാധുനിക സംവിധാനങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

2020 ഏപ്രിലില്‍ ജിയോ പ്ലാറ്റ്ഫോമുകളില്‍ 9.99 ശതമാനം ഓഹരികള്‍ക്കായി മെറ്റ 5.7 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു. എറിക്‌സണ്‍, നോക്കിയ, സാംസങ്, സിസ്‌കോ തുടങ്ങിയ കമ്പനികളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വ്യവസായങ്ങളിലും പരിഹാരങ്ങള്‍ കാണാനുള്ള കഴിവ് റിലയന്‍സിനുണ്ട്. ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തവും കരുത്തും ഈ അവസരം വിനിയോഗിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കും, '' ക്വാല്‍കോം സിഇഒ ക്രിസ്റ്റിയാനോ അമോന്‍ എജിഎമ്മില്‍ പറഞ്ഞു. ഇന്ത്യ 75-ാം സ്വാതന്ത്യം ആഘോഷിക്കുമ്പോള്‍, ജിയോയ്ക്കൊപ്പം ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യ എന്ന നേട്ടം കൈവരിക്കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ''അമോന്‍ പറഞ്ഞു. ഇത് ഇന്ത്യയില്‍ നടപ്പിലാക്കി വിജയിച്ചു കഴിഞ്ഞാല്‍, അവ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വികസിപ്പിക്കാന്‍ കഴിയുമെന്ന് അംബാനി പറഞ്ഞു.

ജിയോ 5ജി സേവനം ദീപാവലി മുതല്‍ രാജ്യത്തെ നാല് നഗരങ്ങളില്‍ ലഭ്യമായി തുടങ്ങുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു. മെട്രോ നഗരങ്ങളായ ന്യൂ ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലാണ് ജിയോ 5ജി സേവനം ആദ്യം ലഭ്യമായി തുടങ്ങുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

]]>
Tue, 30 Aug 2022 14:13:04 +0530 Editor
10–ാം ക്ലാസ് മുതൽ ഡേറ്റിങ്ങിൽ; വീട്ടിൽനിന്ന് മോഷ്ടിച്ചത് 1.9 കിലോ സ്വർണം http://newsmalayali.com/blackmailed-by-boyfriend-teen-steals-jewellery-from-home-in-bengaluru http://newsmalayali.com/blackmailed-by-boyfriend-teen-steals-jewellery-from-home-in-bengaluru  ഇൻഷുറൻസ് കമ്പനിയുടെ ഉദ്യോഗസ്ഥൻ സ്വർണാഭരണങ്ങളുടെ പ്രീമിയം പുതുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് ബെംഗളൂരു ബ്യാതരായണപുരയിലുള്ള 45 വയസ്സുകാരനായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയർ തന്റെ വീട്ടിൽ നിന്ന് വൻതോതിൽ സ്വർണവും പണവും നഷ്‌ടമായതായി അറിയുന്നത്. 1.9 കിലോ സ്വർണവും, 5 കിലോഗ്രാം വെള്ളിയും പണവുമാണ് നഷ്‌ടമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 17 വയസ്സുകാരിയായ സ്വന്തം മകൾ തന്നെയാണ് മോഷ‌ണത്തിനു പിന്നിലെന്നു മന‌സ്സിലാക്കുന്നതും.

പത്താം ക്ലാസ് മുതൽ താൻ ഡേറ്റിങ്ങിലായിരുന്നുവെന്നും 20 വയസ്സുകാരനായ ആൺ സുഹൃത്ത് തന്നെ ബ്ലാക്‌മെയിൽ ചെയ്‌ത് പണവും സ്വർണവും തട്ടിയെടുത്തതെന്നു പെൺകുട്ടി പിതാവിനോട് പറഞ്ഞതോടെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയർ ബ്യാതരായണപുര പൊലീസ് സ്റ്റേ‍ഷനിലെത്തി പരാതി നൽകി. തൊട്ടുപിന്നാലെ 20 വയസ്സുകാരനായ ബികോം വിദ്യാർഥിയെ പൊലീസ് അറ‌സ്റ്റ് ‌ചെയ്‌‍തു. കവർച്ചയ്ക്കു പുറമേ പോ‌ക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

പണവും സ്വർണവും വീട്ടിൽ നിന്ന് എടുത്തു നൽകിയില്ലെങ്കിൽ തന്റെ ചിത്രങ്ങൾ മോർഫ് ചെ‌യ്‌ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കോളജ് ചുമരിൽ ഒട്ടിക്കുമെന്നും യുവാവ് പറഞ്ഞതായി പെൺകുട്ടി മൊഴി നൽകി. 2,500, 5,000, 10,000 തുടങ്ങിയ സംഖ്യകളാണ് തുടക്കത്തിൽ ചോദിച്ചതെന്നും പിന്നീട് 2 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 1.9 കിലോ സ്വർണ്ണാഭരണങ്ങളും 5 കിലോ വെള്ളിയും വീട്ടിൽ നിന്ന് മോഷ്‌ടിച്ച് ഇയാൾക്കു നൽകിയതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

ഓഗസ്റ്റ് എട്ടിന് താൻ വീട്ടിൽ പരിശോധന നടത്തിയപ്പോൾ മകൾ തടസ്സം നിന്നതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞതെന്നും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയർ പൊലീസിനോട് പറഞ്ഞു. 2018 ൽ പിതാവും 2021 ൽ ഭാര്യയും മരിച്ചതിനെ തുടർന്ന് മാനസികമായ ഏറെ തളർന്ന അവസ്ഥയിൽ ആയിരുന്നതിനാൽ ആഭരണങ്ങളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്നും പെൺകുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.

പെൺകുട്ടിയുമായി ഡേറ്റിങ്ങിലായിരുന്നുവെന്നു പ്രതി സമ്മതിച്ചു. പെൺകുട്ടിയെ ബ്ലാക്‌മെയിൽ ചെയ്‌തെന്ന ആരോപണം നിഷേധിച്ച പ്രതി പലപ്പോഴായി പെൺകുട്ടിയിൽ നിന്ന് പണവും സ്വർണവും കൈപ്പറ്റിയതായി സമ്മതിച്ചു. വാങ്ങിയ സ്വർണത്തിൽ നിന്ന് 300 ഗ്രാം സ്വർണം താൻ തിരികെ നൽകിയതായി പ്രതി അവകാശവാദം ഉന്നയിച്ചു. യുവാവിന്റെ മൊഴി പരിശോധിക്കുന്നതായും പെൺകുട്ടിയിൽനിന്ന് സമാനമായ രീതിയിൽ മറ്റാരെങ്കിലും സ്വർണമോ, പണമോ തട്ടിയെടുത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമെന്നും ബ്യാതരായണപുര പൊലീസ് അറിയിച്ചു.

English Summary: Blackmailed by boyfriend, teen steals jewellery from home in Bengaluru

]]>
Tue, 30 Aug 2022 00:49:48 +0530 Editor
‘ഒരാളെ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ് രസിക്കരുത്’: നിതിൻ ഗഡ്കരി& Nitin Gadkari http://newsmalayali.com/union-minister-nitin-gadkari-addresses-entrepreneur-bjp-parliamentary-panel http://newsmalayali.com/union-minister-nitin-gadkari-addresses-entrepreneur-bjp-parliamentary-panel നാഗ്‍പുർ ∙ പരാജയപ്പെടുമ്പോഴല്ല, പരിശ്രമം ഉപേക്ഷിക്കുമ്പോഴാണ് ഒരു മനുഷ്യൻ തോൽക്കുന്നതെന്നു മുൻ യുഎസ് പ്രസിഡന്റ് റിച്ചാർഡ് നിക്‌സന്റെ ആത്മകഥയിലെ വാചകം ഉദ്ധരിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ബിസിനസിലായാലും സാമൂഹിക പ്രവർത്തനമോ രാഷ്ട്രീയമോ ആയാലും മനുഷ്യബന്ധങ്ങളാണ് വലിയ ശക്തി. ശനിയാഴ്ച നാഗ്പുരിൽ സംരംഭകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഒരാളെ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു രസിക്കരുത്. നല്ല കാലമോ ചീത്തകാലമോ ആകട്ടെ, നിങ്ങൾ ഒരാളുടെ കൈ പിടിച്ചാൽ എല്ലായ്‌പ്പോഴും മുറുകെപ്പിടിച്ചിരിക്കണം. അധികാരത്തിലുള്ളയാളെ ആരാധിക്കരുത്’’– ബിജെപി പാർലമെന്ററി ബോർഡിൽനിന്ന് ഒഴിവാക്കപ്പെട്ടതിനോടുള്ള പരോക്ഷ പ്രതികരണമെന്ന തരത്തിൽ ഗഡ്കരി വ്യക്തമാക്കി.

വിദ്യാർഥി നേതാവായിരിക്കെ തന്നോട് കോൺഗ്രസിൽ ചേരാൻ മുതിർന്ന നേതാവ് ശ്രീകാന്ത് ജിച്‌കർ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. ‘‘കിണറ്റിലേക്കു ചാടി മരിക്കാൻ തയാറായാലും കോൺഗ്രസിൽ ചേരാനില്ല. അവരുടെ പ്രത്യയശാസ്ത്രം എനിക്ക് ഇഷ്ടമല്ല’’ എന്നായിരുന്നു തന്റെ മറുപടിയെന്നു ഗഡ്കരി ഓർമിച്ചു. യുവ സംരംഭകർ അഭിലാഷങ്ങളെ ഒരിക്കലും വിട്ടുകളയരുതെന്നും അദ്ദേഹം പറഞ്ഞു.

English Summary: One should never indulge in use and throw, says Gadkari days after being dropped from BJP parliamentary board

]]>
Tue, 30 Aug 2022 00:44:31 +0530 Editor
കര്‍ണാടകയിൽ തടാകങ്ങളും തോടുകളും കരകവിഞ്ഞു; വാഹനങ്ങൾ വെള്ളക്കെട്ടിൽ http://newsmalayali.com/heavy-rain-in-karnataka-vehicles-submerged-roads-flooded http://newsmalayali.com/heavy-rain-in-karnataka-vehicles-submerged-roads-flooded രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ കര്‍ണാടകയിൽ വ്യാപക നാശനഷ്ടം. തടാകങ്ങളും തോടുകളും കരകവിഞ്ഞതിനെ തുടര്‍ന്നു മൈസൂരു–ബെംഗളൂരു ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. മലയാളികളുടേതടക്കം നിരവധി വാഹനങ്ങളാണ് വെള്ളക്കെട്ടുകളില്‍ കുടുങ്ങിയത്. തെക്കന്‍ കര്‍ണാടകയില്‍ ഒരാഴ്ചയായി കനത്ത മഴയാണ്. ചന്നപട്ടണം, ചാമരാജ് നഗര്‍, രാമനഗര്‍, കനകപുര തുടങ്ങിയ ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി

ഇന്നലെ രാവിലെ തുടങ്ങിയ മഴയ്ക്കു വൈകിട്ടോടെയാണു നേരിയ ശമനം ഉണ്ടായത്. താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി. ബെംഗളുരുവില്‍നിന്ന് 50 കിലോമീറ്റര്‍ ദൂരെയുള്ള രാമനഗരി ജില്ലയിലെ കുമ്പല്‍ഗോട്ടെ കണ്‍മണി തടാകം ഇന്നലെ വൈകിട്ട് നിറഞ്ഞൊഴുകി. തടാകത്തോടു ചേര്‍ന്നു കടന്നുപോകുന്ന മൈസൂരു–ബെംഗളൂരു ദേശീയപാതയില്‍ പലയിടങ്ങളിലായി വെള്ളം പൊങ്ങി.

ഇനോരുപാളയത്തെ ടോള്‍ ഗേറ്റ് വെള്ളത്തില്‍ മുങ്ങി. ബെംഗളുരു–മൈസൂരു ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് ഉൾപ്പെടെ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു. രാമനഗരിക്കു സമീപം കുനിഗല്‍ വഴി റോഡിലെ ഗതാഗതം വഴിതിരിച്ചുവിട്ടു. വൈകിട്ടുവരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

English Summary: Heavy rain in Karnataka; vehicles submerged roads flooded

]]>
Tue, 30 Aug 2022 00:34:00 +0530 Editor
Gopinath Muthukad | എത്ര ചവിട്ടിത്താഴ്‌ത്തിയാലും അവർ പറന്നുയരുക തന്നെ ചെയ്യും; കണ്ണുനനയിക്കുന്ന കാഴ്‌ചകൾ പങ്കിട്ട് ഗോപിനാഥ്‌ മുതുകാട് http://newsmalayali.com/gopinath-muthukad-shared-pictures-with-his-childrens-meet-with-indian-president http://newsmalayali.com/gopinath-muthukad-shared-pictures-with-his-childrens-meet-with-indian-president ശാരീരികമായി വെല്ലുവിളി നേരിടുന്ന മനുഷ്യൻ അനുഭവിക്കുന്ന പ്രതിസന്ധികൾ നിരവധിയാണ്‌. ഭിന്നശേഷിക്കാർ എന്നും ദിവ്യാംഗർ എന്നുമൊക്കെ ഓമനപ്പേരിട്ടു നാം വിളിക്കുന്ന അവരെ ശരിയായി പരിഗണിക്കാൻ സമൂഹം ഇന്നും തയ്യാറായിട്ടില്ല. അതു കൊണ്ടാണ്‌ അടുത്തിടെ ഇറങ്ങിയ കടുവ  സിനിമയിലെ ഡയലോഗ്‌ പോലും വിവാദമായത്‌. മാതാപിതാക്കൾ ചെയ്‌തു കൂട്ടുന്ന ക്രൂരത കൊണ്ടാണ്‌ അവരുടെ മക്കൾ ഭിന്നശേഷിക്കാരായി മാറുന്നതെന്ന നായകൻെറ പഞ്ച്‌ ഡയലോഗ്‌ വലിയ എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന്‌ വെട്ടിമാറ്റി. അപ്പോഴാണ്‌ പുതിയ പ്രശ്‌നം. നായകനും വില്ലനും തമ്മിലുണ്ടാകുന്ന വൈരാഗ്യത്തിന്‌ കാരണം ആ ഡയലോഗാണ്‌. അതില്ലാതെ ചിത്രം കണ്ടാൽ ആർക്കും ഒന്നും മനസിലാകില്ല. അതുകൊണ്ട്‌ ചിത്രം കാണുന്നതിനു മുമ്പ്‌ എല്ലാവരും ആ ഡയലോഗ്‌ എന്തായിരുന്നുവെന്ന്‌ ചോദിച്ചു മനസിലാക്കുന്ന തിരക്കിലാണിപ്പോൾ.

എത്ര വെട്ടിമാറ്റിയാലും നീക്കാൻ കഴിയാത്ത വൈകല്യങ്ങളുടെ അത്തരം ജീവിത ചിത്രങ്ങൾക്കിടയിൽ നിന്നിതാ വ്യത്യസ്‌തമായ, കണ്ണുനനയിക്കുന്ന കാഴ്‌ചയാണ്  മജീഷ്യനായ ഗോപിനാഥ്‌ മുതുകാടിൻെറ നേതൃത്വത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്ത്‌ പ്രവർത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ഡൽഹിയിലെത്തി കണ്ടു. ഡൽഹി യാത്രയിലെ അനുഭവവും രാഷ്‌ട്രപതി അനുഭാവപൂർവം കുട്ടികളെ എതിരേറ്റതുമെല്ലാം രക്ഷിതാക്കൾ ഉൾപെടെയുള്ള എല്ലാവരുടെയും മനം നിറച്ചു. ഡൽഹിയിലേക്കുള്ള യാത്രയും അവിടുത്തെ കാഴ്‌ചകളുമെല്ലാം കുട്ടികൾ ആസ്വദിച്ചു. അതിനെറ ചിത്രങ്ങൾ മുതുകാട്‌ ഫേസ്ബുക്കിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

വേറിട്ടതും വ്യത്യസ്തവുമായ കലാവൈഭവങ്ങളുടെ ഇടമാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ . മാജിക്‌ അവതരണം പൂർണമായി നിർത്തി വച്ചുകൊണ്ടാണ്‌ മുതുകാട്‌ ഈ സെൻറർ ആരംഭിച്ചത്‌. സെന്ററില്‍ ഇരുനൂറോളം ഭിന്നശേഷിക്കാരായ കുട്ടികളാണുള്ളത് . ഓരോരുത്തരും ഓരോ മേഖലയില്‍ മികവുള്ളവര്‍. 14 വയസ് മുതല്‍ 21 വയസ് വരെയുള്ള കുട്ടികള്‍ ഇവിടെയുണ്ട്. മാജിക്, പാട്ട്, ഡാന്‍സ്, ഇന്‍സ്ട്രുമെന്‍സ്, ഫിലിം മേക്കിങ്‌  തുടങ്ങി വ്യത്യസ്ത മേഖലകളില്‍ അഭിരുചിക്കനുസരിച്ച് ഇവിടെ കുട്ടികളെ പരിശീലിപ്പിക്കുന്നു.
അടുത്തിടെ ഗായിക മഞ്‌ജരിയുടെ വിവാഹ സൽക്കാരം നടത്തിയതും ഇവിടെയായിരുന്നു. മികച്ച കലാരൂപങ്ങൾ അവതരിപ്പിച്ചാണ്‌ കുട്ടികൾ വധൂവരൻമാരെ വരവേറ്റത്‌.

]]>
Mon, 29 Aug 2022 20:42:04 +0530 Editor
Exclusive | ബിഹാറിലെ ഭൂമി കുംഭകോണം: 100 കോടിയോളം രൂപയുടെ ഇടപാട് നടന്നിരിക്കാമെന്ന് CBI http://newsmalayali.com/as-per-estimates-of-cbi-officials-bihar-land-for-jobs-scam-could-be-worth-100-crore-rupees http://newsmalayali.com/as-per-estimates-of-cbi-officials-bihar-land-for-jobs-scam-could-be-worth-100-crore-rupees ബിഹാറിലെ (Bihar) ഭൂമി കുംഭകോണം (Land-for-Jobs Scam) നിസ്സാര തട്ടിപ്പല്ലെന്ന് സിബിഐ ഉദ്യോ​ഗസ്ഥരുടെ കൈവശമുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. ഭൂമിക്ക് പകരം ജോലി നൽകുന്നതുമായി ബന്ധപ്പെട്ട് 100 കോടിയോളം രൂപയുടെ ഇടപാട് നടന്നിരിക്കാമെന്നാണ് സിബിഐയുടെ (CBI) വിലയിരുത്തൽ. ഈ വർഷം മെയ് മുതൽ ഓഗസ്റ്റ് വരെ നടത്തിയ റെയ്ഡുകളിൽ 250 ഓളം ഭൂമി കൈമാറ്റ രേഖകളും (deeds) കണക്കിൽപെടാത്ത പണവും അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. ലാലു പ്രസാദ് യാദവ് ( Lalu Prasad Yadav) റെയിൽവെ മന്ത്രിയായിരിക്കെ ആണ് ക്രമക്കേട് നടന്നത്. ഈ കാലയളവിൽ റെയിൽവേയിൽ ജോലി ലഭിക്കാൻ വേണ്ടി ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനോ കൂട്ടാളികൾക്കോ ​​ഭൂമി വിൽക്കുകയോ സമ്മാനിക്കുകയോ ചെയ്‌ത ഉദ്യോഗാർത്ഥികളുടേതാണ് ഈ രേഖകൾ.

“സിബിഐ പതിനാറോളം ഭൂമി കൈമാറ്റ രേഖകൾ ഇതിനകം പരിശോധിച്ചു. എഫ്‌ഐആറിൽ പേരുള്ള കുറ്റാരോപിതർക്കും ഉദ്യോ​ഗാർത്ഥികൾക്കും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് ഇതിൽ നിന്നും കണ്ടെത്തിയത് . ഇത്തരം 250 ഭൂമി കൈമാറ്റ രേഖകൾ കൂടി സൂക്ഷ്മപരിശോധനയിലാണ്," അന്വേഷണത്തെക്കുറിച്ച് അറിയാവുന്ന ഉദ്യോഗസ്ഥരിൽ ഒരാൾ  പറഞ്ഞു.

2004 മുതൽ 2009 വരെ, ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്ത്, തന്റെ കുടുംബാംഗങ്ങളുടെ പേരിൽ ഭൂസ്വത്ത് സമ്പാദിച്ചതായും വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായും സിബിഐ പറയുന്നു. ക്രമക്കേട് കണ്ടെത്തിയതിനെ തു‌ടർന്ന് ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ ഏജൻസി കേസെടുത്തു. ഭൂമിയ്ക്ക് പകരമായി ആളുകൾക്ക് ജോലി നൽകിയെന്നാണ് എഫ്ഐആറിൽ ആരോപിക്കുന്നത്. റെയിൽവേയുടെ വിവിധ സോണുകളിൽ ഗ്രൂപ്പ് ഡി തസ്തികകളിലേക്കായിരുന്നു നിയമനം. പാട്‌ന നിവാസികളായ പകരക്കാരെയോ, അല്ലെങ്കിൽ ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങളുടെയോ പേരിൽ ഭൂമി സ്വന്തമാക്കിയതായാണ് സിബിഐ എഫ്‌ഐആറിൽ ആരോപിക്കുന്നത്.

Also Read- ജസ്റ്റിസ് യു.യു ലളിത് 49-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

"ലാലു പ്രസാദ് യാദവ് നിയമസഭാ സാമാജികനായിരിക്കെ പ്രതിനിധികരിച്ചിരുന്ന ഛപ്ര, പട്‌ന, ഗോപാൽഗഞ്ച്, ദർഭംഗ, സിവാൻ തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണ് ഈ അഴിമതിയിൽ ഉൾപ്പെട്ടിരിക്കുന്ന ഉദ്യോഗാർത്ഥികളിൽ ഭൂരിഭാഗവും. ഉദ്യോഗാർത്ഥികൾക്ക് ജോലിയ്ക്ക് വേണ്ടി ഭൂമി നൽകാൻ കഴിയുന്നില്ലെങ്കിൽ പകരം പണം നൽകാനാണ് ആവശ്യപ്പെട്ടിരുന്നത്, ഒരു ജോലിക്ക് 7 ലക്ഷം രൂപയായിരുന്നു നിരക്ക്", ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഒരു കുടുംബത്തിലെ രണ്ട് പേർക്ക് ജോലി ലഭിക്കണമെങ്കിൽ, രണ്ട് പ്ലോട്ട് ഭൂമി നൽകണം അല്ലെങ്കിൽ 14 ലക്ഷം രൂപ ആണ് ആവശ്യപ്പെട്ടിരുന്നത്.

ഒരു പ്രൊഫഷണൽ കോർപ്പറേറ്റ് സംവിധാനം പോലെയാണ് മുഴുവൻ റാക്കറ്റും പ്രവർത്തിച്ചിരുന്നതെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. കോൾ സെന്റർ പോലുള്ള സജ്ജീകരണത്തോടു കൂടി പരിശീലനം ലഭിച്ച വ്യക്തികൾ ഇതിനായി പ്രത്യേക സ്ഥാപിച്ച സെൽ പ്രവർത്തിപ്പിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. “അന്നത്തെ റെയിൽവേ മന്ത്രിയുടെ വസതിയിൽ ഇതിനായി ഒരു പ്രത്യേക സെൽ സ്ഥാപിച്ചിരുന്നു, പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് ഇത് നിയന്ത്രിച്ചിരുന്നത്” ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.


കൈക്കൂലി നൽകി കഴിഞ്ഞാൽ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും ഇന്റർവ്യൂ പരിശീലനവും മറ്റെല്ലാ സഹായങ്ങളും നേടാൻ വേണ്ട സഹായം ഉദ്യോ​ഗാർത്ഥിക്ക് നൽകുക എന്നതായിരുന്നു പ്രവർത്തന രീതിയെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിൽ വ്യാജ സ്കൂൾ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയിരുന്നു. ചില സ്‌കൂളുകൾ ഉദ്യോഗാർത്ഥികൾക്ക് പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് സർട്ടിഫിക്കറ്റുകൾ വ്യാജമായി നൽകാൻ തയ്യാറായിരുന്നു. എന്നാൽ, മറ്റ് ചില സ്‌കൂളുകൾ തങ്ങളുടെ പേരുകൾ ഉപയോഗിക്കുന്നതായി അറിയില്ലെന്നാണ് വ്യക്തമാക്കിയതെന്ന് അധികൃതർ പറഞ്ഞു.

വൻ ഭൂമി തട്ടിയെടുപ്പ്

2004 നും 2009 നും ഇടയിൽ പട്‌നയിലും പരിസരപ്രദേശങ്ങളിലുമായുള്ള നിരവധി സ്ഥലങ്ങൾ യാദവ് കുടുംബത്തിന്റെയോ അവരുടെ കൂട്ടാളികളുടേയോ പേരിൽ കുറഞ്ഞ വിലയ്ക്ക് വിറ്റിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചില കേസുകളിൽ യാദവ് കുടുംബത്തിന് ഭൂമി കൈമാറിയതിന്റെ നേരിട്ടുള്ള തെളിവുകൾ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, മറ്റ് ചില കേസുകളിൽ അവരുടെ അടുത്ത കൂട്ടാളികളുടെ പേരുകളാണ് ഉയർന്നുവന്നിരിക്കുന്നത്.

ഇപ്പോൾ അഴിമതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നവരുടെ പേരിൽ ആദ്യം ഭൂമി കൈക്കലാക്കുകയും പിന്നീട് എഫ്‌ഐആറിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ പേരിലേക്ക് ഭൂമി കൈമാറുകയും ചെയ്യുകയായിരുന്നു രീതി. 2014 അവസാനത്തോടെ, ഒരു ഉദ്യോ​ഗാർത്ഥി പ്രതിയുടെ ഒരു കൂട്ടാളിക്ക് വിറ്റ ഭൂമി എഫ്‌ഐ‌ആറിൽ പേരുള്ള പ്രതിക്ക് കൈമാറിയത് ഇതിന് ഒരു ഉദാഹരണമാണ്” ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

വാങ്ങുന്നതോ സമ്മാനമായി ലഭിക്കുന്നതോ ആയ ഭൂമിയുടെ തൊട്ടടുത്തുള്ള ഭൂമിയും പ്രതികൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ ആ ഭൂമിയും തട്ടിയെടുത്തിരുന്നു. ഇതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. “ചിലപ്പോൾ തൊട്ടടുത്ത പ്ലോട്ടിന്റെ ഉടമയെ അവരുടെ ഭൂമി കൂടി വിട്ടുനൽകാൻ ഉദ്യോ​ഗാർത്ഥികൾ നിർബന്ധിച്ചിരുന്നു. മറ്റ് സന്ദർഭങ്ങളിൽ ബലപ്രയോ​ഗവും നടത്തിയിരുന്നു," ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

പട്‌നയിൽ ഒരു മാൾ നിർമ്മിക്കുന്നതിനായി വാങ്ങിയ ഈ ഭൂമി എല്ലാം കൂടി ഒന്നിച്ചു ചേർക്കുകയായിരുന്നുവെന്നാണ് സിബിഐ കരുതുന്നത്. എന്നാൽ, ബിഹാറിലെ ഭരണമാറ്റം ഈ മാൾ നിർമ്മാണത്തിനുള്ള ശ്രമങ്ങൾ തടസ്സപ്പെടുത്തിയെന്നും തുടർന്ന് പദ്ധതി ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് മാറ്റിയെന്നും ആരോപണമുയർന്നിട്ടുണ്ട്. ഗുരുഗ്രാമിലെ സെക്ടർ 71ൽ നിർമാണത്തിലിരിക്കുന്ന അർബൻ ക്യൂബ്‌സ് മാളിൽ ഏജൻസി തിങ്കളാഴ്ച റെയ്ഡ് നടത്തിയിരുന്നു. ഭൂമി കുംഭകോണ കേസിലെ വരുമാനം ഉപയോ​ഗിച്ചാണ് മാൾ നിർമ്മിച്ചിരിക്കുന്നതെന്ന് സംശയിക്കുന്നതായി സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.

തട്ടിപ്പിലൂടെ റെയിൽവേയിൽ ജോലി നേടിയതായി ആരോപിക്കപ്പെടുന്ന ആയിരത്തോളം വ്യക്തികളുടെ വിവിരങ്ങളാണ് ഏജൻസി പരിശോധിക്കുന്നത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതു മുതൽ റെയിൽവേയിലെ ജോലികൾക്കായി കൈക്കൂലി നൽകിയവരെക്കുറിച്ച് സിബിഐയ്ക്ക് വിവിധ ഇടങ്ങളിൽ നിന്ന് നിരവധി വിവരങ്ങൾ ലഭിച്ചിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി, മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതി, മറ്റ് കുടുംബാംഗങ്ങൾ എന്നിവരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ടെന്നാണ് സിബിഐ വൃത്തങ്ങൾ അറിയിച്ചു. കാലിത്തീറ്റ കുംഭകോണ കേസില്‍ ജാമ്യം ലഭിച്ച് ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് ലാലുവിനെതിരായ പുതിയ അഴിമതി കേസ് ഉയർന്നു വന്നത്.

]]>
Sun, 28 Aug 2022 01:36:37 +0530 Editor
ജസ്റ്റിസ് യു.യു ലളിത് 49&ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു http://newsmalayali.com/justice-uu-lalit-sworn-in-as-49th-chief-justice-of-india http://newsmalayali.com/justice-uu-lalit-sworn-in-as-49th-chief-justice-of-india സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുര്‍മു ജസ്റ്റിസ് ലളിതിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് എന്‍ വി രമണ വിരമിച്ച ഒഴിവിലാണ് ലളിതിന്‍റെ നിയമനം. നവംബര്‍ 8 വരെ ആണ് ജസ്റ്റിസ് യു യു ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി പ്രവര്‍ത്തിക്കുക.

അഭിഭാഷകവൃത്തിയില്‍ നിന്നും നേരിട്ട്  ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു യു ലളിത്. ജസ്റ്റിസ് എസ് എം  സിക്രിയായിരുന്നു ബാറിൽ നിന്ന് നേരിട്ട് ചീഫ് ജസ്റ്റിസായ ആദ്യത്തെയാൾ. മഹാരാഷ്ട്ര സ്വദേശിയാണ് ജസ്റ്റിസ് യുയു ലളിത്. 2014 ഓഗസ്റ്റ് 13 നാണ് ജസ്റ്റിസ് യു യു ലളിതിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്. അതിനു മുൻപ്  സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകനായിരുന്നു.


ജസ്റ്റിസ് ലളിത് സുപ്രീം കോടതി ലീഗൽ സർവീസസ് കമ്മിറ്റിയിൽ രണ്ട് തവണ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 മെയ് മാസത്തിൽ ലളിത് ജെ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ (NALSA) എക്‌സിക്യൂട്ടീവ് ചെയർമാനായി നിയമിതനായിരുന്നു.

മഹാരാഷ്ട്രയിൽ ജനിച്ച ജസ്റ്റിസ് യു.യു. ലളിത് 1983-ലാണ് അഭിഭാഷകജോലി ആരംഭിച്ചത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലെ മുൻ അഡീഷണൽ ജഡ്ജി യു.ആർ. ലളിതിന്റെ മകനാണ്. 1985 വരെ ബോംബെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്ത ലളിത് 1986 ൽ ഡൽഹിയിലേക്ക് മാറി. 2004ൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായി. ക്രിമിനൽ നിയമത്തിൽ അനുഭവപരിചയമുള്ള അദ്ദേഹം നിരവധി പ്രമാ​ദമായ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വേണ്ടിയും ഹാജരായിട്ടുണ്ട്. 2ജി അഴിമതിക്കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു അദ്ദേഹം.

സുപ്രീം കോടതി ജഡ്ജി എന്ന നിലയിൽ ലളിതിന്റെ സുപ്രധാന വിധികളിൽ ഒന്നായിരുന്നു മുത്തലാഖ് നിർത്തലാക്കാനുള്ള ഉത്തരവ്. 2017 ലായിരുന്നു വിധി പ്രസ്താവിച്ചത്.  ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന് വേണ്ടി അദ്ദേഹം ഹാജരായിരുന്നു. അതിനാൽ അയോധ്യ കേസ് വിചാരണയിൽ നിന്ന് പിൻമാറുകയും ചെയ്തിരുന്നു.

]]>
Sun, 28 Aug 2022 01:33:14 +0530 Editor
സബർമതി റിവർ ഫ്രണ്ട് മേൽപ്പാലം പ്രധാനമന്ത്രി മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും http://newsmalayali.com/PM-Modi-to-Inaugurate-Sabarmati-Riverfront-Foot-Overbridge-on-Sunday http://newsmalayali.com/PM-Modi-to-Inaugurate-Sabarmati-Riverfront-Foot-Overbridge-on-Sunday കഴിഞ്ഞയാഴ്ച ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ, അഹമ്മദാബാദിലെ സബർമതി റിവർഫ്രണ്ടും ഒരു ദശാബ്ദം പൂർത്തിയാക്കി. വിനോദസഞ്ചാരികളുടെയും സന്ദർശകരുടെയും താൽപ്പര്യം മനസ്സിൽ വെച്ചുകൊണ്ട് മറ്റൊരു ആകർഷണം കൂടി ചേർത്തിരിക്കുന്നു - എല്ലിസ് പാലത്തിനും സർദാർ പാലത്തിനും ഇടയിലുള്ള ഒരു കാൽനടപ്പാലം.

സബർമതി നദീതീരത്തെ കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന 300 മീറ്റർ നീളമുള്ള ഈ പാലം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

ഈ പാലം വെസ്റ്റ് ബാങ്കിലെ ഫ്ലവർ പാർക്കിനും ഇവന്റ് ഗ്രൗണ്ടിനും ഇടയിലുള്ള പ്ലാസ മുതൽ ഈസ്റ്റ് ബാങ്കിലെ നിർദ്ദിഷ്ട കല/സാംസ്കാരിക/പ്രദർശന കേന്ദ്രം വരെ മൾട്ടി ലെവൽ കാർ പാർക്കിങ്ങിനും കിഴക്കും പടിഞ്ഞാറും കരയിലെ വിവിധ പൊതു വികസനത്തിനും കണക്റ്റിവിറ്റി നൽകും.
സാങ്കേതികമായും ദൃശ്യപരമായും അതിന്റെ രൂപകൽപ്പനയിൽ അതുല്യമായ പാലം നദീതീരത്തിന്റെയും നഗരത്തിന്റെയും പദവി വർദ്ധിപ്പിക്കും. ,

2001-ലെ ഗുജറാത്ത് ഭൂകമ്പത്തെത്തുടർന്ന് ജനങ്ങൾ പ്രകടിപ്പിച്ച സഹിഷ്ണുതയുടെ മനോഭാവം ആഘോഷിക്കുന്ന സ്മൃതി വാനിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച മുതൽ സംസ്ഥാനത്തെ തന്റെ ദ്വിദിന സന്ദർശന വേളയിൽ നിർവഹിക്കും.

പുനർജന്മം, പുനർനിർമ്മാണം, പുനർനിർമ്മാണം, പുനർവിചിന്തനം, പുനരുജ്ജീവിപ്പിക്കൽ, പുതുക്കൽ എന്നിങ്ങനെ ഏഴ് തീമുകളെ അടിസ്ഥാനമാക്കി അത്യാധുനിക സ്മൃതി വാൻ ഭൂകമ്പ മ്യൂസിയം ഏഴ് ബ്ലോക്കുകളായി തിരിച്ചിരിക്കുന്നു. ഭുജിൽ 4,400 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി നിർവഹിക്കും.

]]>
Fri, 26 Aug 2022 20:48:36 +0530 Editor
ദേശീയ പാതകളിലെ ടോൾ പ്ലാസകൾ മാറ്റും; നമ്പർ പ്ലേറ്റ് ക്യാമറ കാണും; പുതിയ പദ്ധതിയുമായി ഗഡ്കരി http://newsmalayali.com/auto-nitin-gadkari-unveils-plan-to-remove-toll-plazas-from-national-highways-and-instead-rely-on-automatic-number-plate-reader-cameras http://newsmalayali.com/auto-nitin-gadkari-unveils-plan-to-remove-toll-plazas-from-national-highways-and-instead-rely-on-automatic-number-plate-reader-cameras രാജ്യത്ത് ടോൾ പ്ലാസകൾ (Toll Plaza) പൂർണമായും മാറ്റുന്നു. ടോൾ പ്ലാസകൾക്ക് പകരം നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ദേശീയ പാതകളിൽ സ്ഥാപിക്കും. അതുവഴി നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ ഈടാക്കും. പദ്ധതിയുടെ പ്രാരംഭ നടപടികൾ നടന്നുവരികയാണെന്നും ഈ മാറ്റം സുഗമമാക്കുന്നതിനുള്ള നിയമ ഭേദഗതികളുമായി മുന്നോട്ടുപോവുകയാണെന്നും ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി (Nitin Gadkari)  പറഞ്ഞു.

“2019ൽ, കമ്പനി ഘടിപ്പിച്ച നമ്പർ പ്ലേറ്റുകളോടെതന്നെ കാറുകള്‍ നിരത്തിലിറങ്ങണമെന്ന് നിയമം കൊണ്ടുവന്നു. അങ്ങനെ കഴിഞ്ഞ നാല് വർഷമായി വന്ന വാഹനങ്ങൾക്ക് വ്യത്യസ്ത നമ്പർ പ്ലേറ്റുകളാണ് ഉള്ളത്. ഇപ്പോൾ, ടോൾ പ്ലാസകൾ നീക്കം ചെയ്യാനും പകരം നമ്പർ പ്ലേറ്റുകൾ റീഡ് ചെയ്യുന്ന ക്യാമറകൾ സ്ഥാപിക്കാനുമാണ് ആലോചിക്കുന്നത്. ഇതുവഴി അക്കൗണ്ടിൽ നിന്ന് നേരിട്ട് ടോൾ ഈടാക്കും. പദ്ധതിയുടെ പ്രാരംഭ നടപടികളുമായി മുന്നോട്ടുപോവുകയാണ്. എന്നിരുന്നാലും, ഒരു പ്രശ്‌നമുണ്ട് - ടോൾ പ്ലാസ ഒഴിവാക്കി പണം നൽകാത്ത വാഹന ഉടമയ്ക്ക് പിഴ ചുമത്താൻ നിയമപ്രകാരം വ്യവസ്ഥയില്ല. ആ വ്യവസ്ഥ നിയമത്തിന് കീഴിൽ കൊണ്ടുവരേണ്ടതുണ്ട്. പ്രത്യേക നമ്പർ പ്ലേറ്റുകളില്ലാത്ത കാറുകൾക്ക് ഒരു നിശ്ചിത സമയത്തിനുള്ളിൽ അവ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ഒരു വ്യവസ്ഥ വേണം. ഇതിനായി ഒരു ബിൽ കൊണ്ടുവരേണ്ടതുണ്ട് ”- ഗഡ്കരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

നിലവിൽ, ഏകദേശം 40,000 കോടി രൂപയുടെ മൊത്തം ടോൾ പിരിവിന്റെ 97 ശതമാനവും ഫാസ്ടാഗുകൾ വഴിയാണ് നടക്കുന്നത്. ബാക്കിയുള്ള 3 ശതമാനം ഫാസ്ടാഗുകൾ ഉപയോഗിക്കാത്തതിന് സാധാരണ ടോൾ നിരക്കുകളേക്കാൾ കൂടുതൽ തുക അടയ്ക്കുകയാണ്. ഫാസ്ടാഗുകൾ ഉപയോഗിച്ച്, ഒരു ടോൾ പ്ലാസ കടക്കാൻ ഒരു വാഹനത്തിന് ഏകദേശം 47 സെക്കൻഡ് എടുക്കും. മാനുവൽ ടോൾ ശേഖരണ പാതയിലൂടെ മണിക്കൂറിൽ 112 വാഹനങ്ങളെ കടത്തിവിടാനാകുമ്പോൾ ഇലക്ട്രോണിക് ടോൾ ശേഖരണ പാതയിലൂടെ മണിക്കൂറിൽ 260-ലധികം വാഹനങ്ങൾ കടത്തിവിടാൻ കഴിയുമെന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഫാസ്ടാഗുകളുടെ ഉപയോഗം രാജ്യത്തുടനീളമുള്ള ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് കുറച്ചെങ്കിലും ആധികാരികത ഉറപ്പാക്കിയ ശേഷം കടക്കേണ്ട ടോൾ ഗേറ്റുകൾ ഉള്ളതിനാൽ തിരക്ക് ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നു. 2021 ഫെബ്രുവരി 16 മുതൽ നിർബന്ധിതമാക്കിയ ഫാസ്‌ടാഗുകളിൾ ചില പ്രശ്നങ്ങൾ ഇപ്പോഴുമുണ്ട്. കുറഞ്ഞ ബാലൻസ് ഉള്ള ഉപയോക്താക്കൾ പ്ലാസ ലെയ്‌നിലേക്ക് പ്രവേശിക്കുന്നത്, ഇത് ഒടുവിൽ കൂടുതൽ പ്രോസസ്സിംഗ് സമയത്തിന് കാരണമാകുന്നു. പ്ലാസകളിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങൾ കാരണം കുറഞ്ഞ ബാലൻസ് ഫാസ്ടാഗിന്റെ സ്റ്റാറ്റസ് പ്ലാസ സെർവറുകൾ യഥാസമയം ഫാസ്‌ടാഗിലേക്ക് അപ്‌ഡേറ്റ് ചെയ്യാത്ത സാഹചര്യവും ഉണ്ടാകുന്നുണ്ട്. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) റീഡറിന്റെയും ടാഗിന്റെയും കേടുപാടുകളും ഉപയോക്താക്കൾ ഫാസ്‌ടാഗുകള്‍ തെറ്റായി ഘടിപ്പിക്കുന്നതുമെല്ലാം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ (ANPR) ക്യാമറകളെന്ന് അറിയപ്പെടുന്ന നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ഉപയോഗിക്കുന്നതോടെ, ടോൾ പ്ലാസകളിലെ തിരക്ക് ഇനിയും കുറയാൻ സാധ്യതയുണ്ട്. എന്നാൽ ഇത് പദ്ധതി നടപ്പിലാക്കുന്നതിനെ ആശ്രയിച്ചിരിക്കും. സംവിധാനം പിഴവുകൾ ഇല്ലാത്തതാണെന്ന് ഉറപ്പാക്കാൻ ഒന്നിലധികം സാങ്കേതിക വിദ്യകൾ ആവശ്യമാണെന്ന് വൃത്തങ്ങൾ പറയുന്നു. "എഎൻപിആർ ക്യാമറയ്ക്ക് നമ്പർ പ്ലേറ്റിന്റെ ഒമ്പത് നമ്പറുകൾ വായിക്കാൻ കഴിയും. അതിനപ്പുറം എന്തെങ്കിലും ഉണ്ടെങ്കിൽ ക്യാമറ അത് വായിക്കില്ല," പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

]]>
Thu, 25 Aug 2022 21:08:43 +0530 Editor
വിമാനത്തിനുള്ളില്‍ മാസ്‌കില്ലെങ്കില്‍ നടപടി; കര്‍ശന നിര്‍ദ്ദേശവുമായി ഡിജിസിഎ. http://newsmalayali.com/procedure-for-not-having-a-mask-on-board-dgca-with-strict-instructions http://newsmalayali.com/procedure-for-not-having-a-mask-on-board-dgca-with-strict-instructions രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ വിമാനക്കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഡിജിസിഎ. വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും യാത്രക്കാര്‍ അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വാണിജ്യ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു. കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന യാത്രക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

 ആഗസ്റ്റ് 1 മുതല്‍ ഡല്‍ഹിയിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളില്‍ 100% വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഓരോ ദിവസവും അഞ്ചിലധികം കൊവിഡ് മരണങ്ങളാണ് ദേശീയ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണത്തില്‍ ഏകദേശം രണ്ട് മടങ്ങ് വര്‍ദ്ധനവും രേഖപ്പെടുത്തി. 307 കോവിഡ് രോഗികളാണ് ആഗസ്റ്റ് ഒന്ന് വരെ ആശുപത്രികളില്‍ കഴിഞ്ഞിരുന്നത്. ഇത് 588 ആയി ഉയര്‍ന്നു. ഇതില്‍ 205 പേര്‍ക്ക് ഓക്‌സിജന്‍ ആവശ്യമാണ്. 22 പേര്‍ വെന്റിലേറ്റര്‍ പിന്തുണയിലാണ് തുടരുന്നത്. ഐസിയുവില്‍ 98 രോഗികളായിരുന്നത് നിലവില്‍ 202 ആയി ഇരട്ടിയായി.

]]>
Fri, 19 Aug 2022 01:47:45 +0530 Editor
മധ്യപ്രദേശിൽ കാണാതായ മലയാളി ക്യാപ്റ്റന്റെ മൃതദേഹം കണ്ടെത്തി http://newsmalayali.com/Body-of-missing-Malayali-captain-found-in-Madhya-Pradesh http://newsmalayali.com/Body-of-missing-Malayali-captain-found-in-Madhya-Pradesh ഭോപ്പാല്> മധ്യപ്രദേശില് കാണാതായ മലയാളി കരസേനാ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസം മുമ്പ് കാണാതായ കൊച്ചി മാമംഗലം സ്വദേശിയായ ക്യാപ്റ്റന് നിര്മല് ശിവരാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഓ​ഗസ്റ്റ് 15ന് മധ്യപ്രദേശിലെ ജബൽപുരിൽ നിന്ന് ജോലി സ്ഥലത്തേക്ക് കാറിൽ പോയ നിര്മല് ശിവരാജിനെ കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. പൂര്ണമായി തകര്ന്ന നിലയില് നിര്മലിന്റെ കാര് ഇന്നു രാവിലെ കണ്ടെത്തിയിരുന്നു.

]]>
Thu, 18 Aug 2022 22:42:17 +0530 Editor
സമ്മാനം കിട്ടിയ 10 ലക്ഷവും കൂടെ 5000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി CPI നേതാവ് http://newsmalayali.com/cpi-leader-donates-rs-ten-lakh-prize-money-to-cm-s-relief-fund http://newsmalayali.com/cpi-leader-donates-rs-ten-lakh-prize-money-to-cm-s-relief-fund പുരസ്കാരമായി ലഭിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നൽകി സിപിഐ നേതാവ്. തമിഴ്നാട് സർക്കാരിന്റെ 'തഗൈസൽ തമിഴർ' പുരസ്കാരത്തിന് അർഹനായ ആർ നല്ലകണ്ണ് ആണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്. കൂടാതെ സ്വന്തമായി കൂട്ടിയ 5000 രൂപയും പുരസ്കാര തുകയോടൊപ്പം സംഭവന നൽകി.

97ാം വയസ്സിലും ജനകീയ പ്രശ്‌നങ്ങളില്‍ സജീവമാണ് സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന നല്ലകണ്ണ്. 1967 മുതല്‍ ചെന്നൈ കേന്ദ്രീകരിച്ചാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. സ്വന്തമായി വീടില്ലായിരുന്നതിനാൽ 2007ൽ സംസ്ഥാന സർക്കാർ വീട് അനുവദിച്ചു. എന്നാൽ സൗജന്യ താമസം ആദർശത്തിന് എതിരായതിനാൽ ചെറിയ വാടക നൽകി.

നല്ലകണ്ണ് താമസിച്ചിരുന്ന ഹൗസിങ് ബോര്‍ഡ് കോളനി പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 2019ല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി താമസക്കാര്‍ക്കെല്ലാം ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് നല്‍കിയിരുന്നു. നല്‍കിയ സമയത്തിന് മുന്‍പേ ആരെയും അറിയിക്കാതെ നല്ലകണ്ണ് മറ്റൊരു വാടകവീടെടുത്ത് മാറിയിരുന്നു.

തമിഴ്‌നാടിന്റെ വികസനത്തിനായി മൂഹത്തിന്റെ സംഭാവനകൾ പരിഗണിച്ച് അധികാരത്തിലെത്തിയ ഡിഎംകെ സർക്കാർ കഴിഞ്ഞ വർഷമാണ് അവാർഡ് ഏർപ്പെടുത്തിയത്. സ്വാതന്ത്ര്യ സമര സേനാനിയും മുതിർന്ന സിപിഐ നേതാവുമായ എൻ ശങ്കരയ്യയ്ക്കായിരുന്നു ആദ്യ അവാർഡ് കഴിഞ്ഞവർ സമ്മാനിച്ചത്.

]]>
Wed, 17 Aug 2022 04:20:08 +0530 Editor
Accident | നദീതടത്തിലേക്ക് ബസ് മറിഞ്ഞ് 6 ഐടിബിപി ജവാൻമാർക്ക് വീരമൃത്യു http://newsmalayali.com/6-itbp-jawans-dead-as-bus-carrying-over-35-personnel-falls-into-riverbed-in-kashmir-pahalgam http://newsmalayali.com/6-itbp-jawans-dead-as-bus-carrying-over-35-personnel-falls-into-riverbed-in-kashmir-pahalgam ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ബസ് നദീതടത്തിലേക്ക് മറിഞ്ഞ് ആറ് ഐടിബിപി ജവാൻമാർക്ക് വീരമൃത്യു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 37 ഐടിബിപി ജവാൻമാരും രണ്ട് ജമ്മു കശ്മീർ പോലീസുകാരും സഞ്ചരിച്ച ബസ് ചന്ദൻവാരിക്കും പഹൽഗാമിനും ഇടയിലുള്ള അഗാധമായ മലയിടുക്കിൽവെച്ചാണ് അപകടത്തിൽപ്പെട്ടതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

രണ്ട് ഐടിബിപി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുവെച്ചും മറ്റുള്ളവർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്. അപകടത്തിൽ 25 ഐടിബിപി ഉദ്യോഗസ്ഥർക്കും രണ്ട് പോലീസുകാർക്കും പരിക്കേറ്റു. ഇതിൽ പത്തുപേരുടെ പരിക്ക് ഗുരുതരമാണ്.

രണ്ടുപേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ ശ്രീനഗറിലെ ആർമി ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുന്നതിനിടെ നാല് പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടതായി കശ്മീർ സോൺ പോലീസ് പിന്നീട് ട്വീറ്റ് ചെയ്തു.

"അനന്ത്നാഗ് ജില്ലയിലെ ചന്ദൻവാരി പഹൽഗാമിന് സമീപം ഒരു റോഡ് അപകടത്തിൽ, 6 ഐടിബിപി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു, അവരെ ചികിത്സയ്ക്കായി ശ്രീനഗറിലെ ആർമി ആശുപത്രിയിലേക്ക് #എയർലിഫ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ പിന്നീട് നൽകും," കശ്മീർ സോൺ പോലീസ് ട്വീറ്റിൽ പറഞ്ഞു.

ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി, “ചന്ദൻവാരിക്ക് സമീപമുള്ള ബസ് അപകടത്തിൽ ഞങ്ങളുടെ ധീരരായ ഐടിബിപി ഉദ്യോഗസ്ഥരെ നഷ്ടപ്പെട്ടതിൽ അഗാധമായ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനവും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനും പ്രാർത്ഥിക്കുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്"- ലെഫ്റ്റനന്‍റ് ഗവർണർ ട്വീറ്റ് ചെയ്തു.

]]>
Tue, 16 Aug 2022 23:46:57 +0530 Editor
Independence Day 2022 | അടുത്ത 25 വർഷങ്ങൾ നിർണായകം; വികസിത ഇന്ത്യയ്ക്കായി 5 ലക്ഷ്യങ്ങള്‍ മുന്നോട്ട് വെച്ച് പ്രധാനമന്ത്രി http://newsmalayali.com/pm-narendra-modi-about-5-aims-for-developed-india-in-his-independence-day-speech http://newsmalayali.com/pm-narendra-modi-about-5-aims-for-developed-india-in-his-independence-day-speech എഴുപത്തിയാറാം സ്വാതന്ത്ര്യദിനത്തില്‍ വികസിത ഇന്ത്യയ്ക്കായി 5 ലക്ഷ്യങ്ങള്‍ മുന്നോട്ട് വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. അടുത്ത 25 വര്‍ഷങ്ങള്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. 2047 ഓടെ ഇന്ത്യ ഒരു വികസിത രാജ്യമായി മാറണം. ഇത് നേടാനായി 5 ലക്ഷ്യങ്ങള്‍ നമ്മള്‍ കൈവരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.  സമ്പൂർണ വികസിത ഭാരതം,  അടിമത്ത മനോഭാവം ഇല്ലാതാക്കും, പാരമ്പര്യത്തിലുള്ള അഭിമാനം, ഐക്യവും ഏകത്വവും, പൗരധർമ്മം പാലിക്കൽ എന്നിവയാണ് അദ്ദേഹം മുന്നോട്ട് വെച്ച ലക്ഷ്യങ്ങള്‍.

സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ ശ്രീനാരായണ ഗുരുവിന് ആദരം. രാജ്യത്തെ മുന്നോട്ടുനയിക്കുന്നതിൽ പങ്കുവഹിച്ച മഹാരഥൻമാരുടെ പേര് പറയുന്നതിനിടെയാണ് ശ്രീനാരായണഗുരുവിനെ പ്രധാനമന്ത്രി പരാമർശിച്ചത്. സ്വാതന്ത്ര്യസമരത്തിലെ പോരാളികളെ അനുസ്മരിച്ച അദ്ദേഹം ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, അംബേദ്കര്‍, സവര്‍ക്കര്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞു.

ഇന്ത്യയുടെ സ്ത്രീശക്തിയിലും അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ സ്ത്രീകളുടെ പങ്ക് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. ഭീകരവാദം പലവട്ടം വെല്ലുവിളിയയുര്‍ത്തിയിട്ടും ഇന്ത്യ മുന്നോട്ട് തന്നെ പോകുകയാണ്. ഇന്ത്യക്ക് ഇത് ഐതിഹാസിക ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ദേശീയ പതാക പാറി കളിക്കുന്നു. രക്തസാക്ഷികളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കണം. രാഷ്ട്ര നിര്‍മ്മണത്തില്‍ നെഹ്റുവിന്‍റെ പങ്കും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.

ജനാധിപത്യത്തിന്‍റെ അമ്മയാണെന്ന് ഇന്ത്യ തെളിയിച്ചു. പുതിയദിശയിൽ നീങ്ങാനുള്ള സമയമാണിത്. 75 വർഷം നീണ്ട യാത്ര ഉയർച്ച താഴ്ച്ചകൾ നിറഞ്ഞതായിരുന്നു. വെല്ലുകളിലും ഇന്ത്യ മുന്നേറി. ഈ ആഘോഷം ഇന്ത്യയിൽ ഒതുങ്ങുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരോ രാഷ്ട്രം കെട്ടിപ്പടുത്തവരോ ആകട്ടെ - ഡോ രാജേന്ദ്ര പ്രസാദ്, നെഹ്‌റു ജി, സർദാർ പട്ടേൽ, എസ് പി മുഖർജി, എൽ ബി ശാസ്ത്രി, ദീൻദയാൽ ഉപാധ്യായ, ജെ പി നാരായൺ, ആർ എം ലോഹ്യ, വിനോബ ഭാവെ, നാനാജി ദേശ്മുഖ്, സുബ്രഹ്മണ്യ ഭാരതി - ഇവരുടെ ദിനമാണിന്ന്. അത്തരം മഹത് വ്യക്തിത്വങ്ങൾക്ക് മുന്നിൽ നമിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി. ഓരോ പൗരനും രാജ്യത്തെ മാറ്റാനും ആ മാറ്റം വേഗത്തിൽ കൊണ്ടുവരാനും ആഗ്രഹിക്കുന്നു. എല്ലാ സ്വപ്നങ്ങളും അവരുടെ കൺമുന്നിൽ സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പറയുമ്പോൾ ആദിവാസി സമൂഹത്തെ മറക്കാൻ കഴിയില്ല. ഭഗവാൻ ബിർസ മുണ്ട, സിദ്ധു-കാൻഹു, അല്ലൂരി സീതാരാമ രാജു, ഗോവിന്ദ് ഗുരു - സ്വാതന്ത്ര്യ സമരത്തിന്റെ ശബ്ദമായി മാറുകയും ആദിവാസി സമൂഹത്തെ മാതൃഭൂമിക്ക് വേണ്ടി ജീവിക്കാനും മരിക്കാനും പ്രചോദിപ്പിച്ച എണ്ണമറ്റ പേരുകൾ ഉണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

രാവിലെ രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ഈ സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ ഇന്ത്യക്കാരെയും ഇന്ത്യയെ സ്‌നേഹിക്കുന്നവരെയും അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദൃഢനിശ്ചയത്തോടെ പുതിയ ദിശയിലേക്ക് ചുവടുവെക്കേണ്ട ദിവസമാണിതെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

2022-ലെ റിപ്പബ്ലിക് ദിനത്തിലേത് പോലെ, സാധാരണയായി അവഗണിക്കപ്പെടുന്ന സമൂഹത്തിലെ വാഴ്ത്തപ്പെടാത്ത നായകരെ ചടങ്ങിലേക്ക് പ്രത്യേക അതിഥികളായി പങ്കെടുക്കുന്നുണ്ട്. അങ്കണവാടി ജീവനക്കാർ, വഴിയോരക്കച്ചവടക്കാർ, മുദ്ര സ്കീം കടം വാങ്ങുന്നവർ, മോർച്ചറി ജീവനക്കാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

ചെങ്കോട്ടയിൽ എത്തിയ പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, സഹമന്ത്രി അജയ് ഭട്ട്, പ്രതിരോധ സെക്രട്ടറി ഡോ. പ്രതിരോധ സെക്രട്ടറി ജനറൽ ഓഫീസർ കമാൻഡിംഗ് (GoC), ഡൽഹി ഏരിയ, ലെഫ്റ്റനന്റ് ജനറൽ വിജയ് കുമാർ മിശ്ര, AVSM, എന്നിവരെ പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തി. പിന്നീട് പ്രധാനമന്ത്രി മോദിയെ സല്യൂട്ടിംഗ് ബേസിലേക്ക് കൊണ്ടുപോയി, അവിടെ ഇന്റർ-സർവീസുകളും ഡൽഹി പോലീസ് ഗാർഡും സംയുക്തമായി പ്രധാനമന്ത്രിക്ക് പൊതു സല്യൂട്ട് നൽകി. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു.

പ്രധാനമന്ത്രിക്കുള്ള ഗാർഡ് ഓഫ് ഓണർ സംഘത്തിൽ കര, നാവിക, വ്യോമ, ഡൽഹി പോലീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും 20 പേർ വീതമുള്ള സംഘവും ഉണ്ടായിരുന്നു. ഇന്ത്യൻ എയർഫോഴ്സാണ് ഈ വർഷത്തെ ഏകോപന സർവീസ്. വിങ് കമാൻഡർ കുനാൽ ഖന്നയാണ് ഗാർഡ് ഓഫ് ഓണറിന് നേതൃത്വം നൽകുന്നത്. പ്രധാനമന്ത്രിയുടെ ഗാർഡിലുള്ള എയർഫോഴ്‌സ് കോൺടിൻജന്റ് സ്‌ക്വാഡ്രൺ ലീഡർ ലോകേന്ദ്ര സിംഗും കരസേനയെ മേജർ വികാസ് സാങ്‌വാനും നാവികസേനയെ ലഫ്റ്റനന്റ് കമാൻഡർ അവിനാഷ് കുമാറും നയിക്കുന്നു. അഡീഷണൽ ഡിസിപി (ഈസ്റ്റ് ഡൽഹി) ശ്രീ അച്ചിൻ ഗാർഗാണ് ഡൽഹി പൊലീസ് സംഘത്തെ നയിച്ചത്.

]]>
Mon, 15 Aug 2022 16:31:40 +0530 Editor
എഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി http://newsmalayali.com/pm-modi-unfurls-national-flag-at-red-fort-and-addresses-nation-on-its-75th-anniversary http://newsmalayali.com/pm-modi-unfurls-national-flag-at-red-fort-and-addresses-nation-on-its-75th-anniversary 76ആമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് രാജ്യം. രാവിലെ ഏഴരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയർത്തി. ചെങ്കോട്ടയും പരിസര പ്രദേശങ്ങളും മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. തീവ്രവാദി ആക്രമണ മുന്നറിയിപ്പുള്ളതിനാല്‍ കനത്ത സുരക്ഷയാണ് പ്രധാന സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 10,000ല്‍ അധികം പൊലീസുകാരെ ഡല്‍ഹിയില്‍ മാത്രം വിന്യസിച്ചിട്ടുണ്ട്.

നീണ്ട  പരിശ്രമത്തിനൊടുവിൽ അവർ  അത് സാധിച്ചു. ലോകത്തിലെ  ഏറ്റവും  ഉയരം കൂടിയ മോട്ടോറബിൾ റോഡിൽ ബസുമായി മലയാളികൾ.

ഹര്‍ ഘര്‍ തിരംഗ പരിപാടിയിലൂടെ വീടുകളെയും സ്വാതന്ത്ര്യത്തിന്‍റെ വജ്ര ജൂബിലി ആഘോഷത്തിന്‍റെ ഭാഗമാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഹര്‍ ഘര്‍ തിരംഗ ക്യാമ്ബയിന്റെ ഭാഗമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തിങ്കളാഴ്ച ദേശീയ തലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നിന്ന് സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നയിക്കുന്നത്. അദ്ദേഹം ദേശീയ പതാക ഉയർത്തിയശേഷം തുടർച്ചയായി ഒമ്പതാം തവണ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.

2022-ലെ റിപ്പബ്ലിക് ദിനത്തിലേത് പോലെ, സാധാരണയായി അവഗണിക്കപ്പെടുന്ന സമൂഹത്തിലെ വാഴ്ത്തപ്പെടാത്ത നായകരെ ചടങ്ങിലേക്ക് പ്രത്യേക അതിഥികളായി പങ്കെടുക്കുന്നുണ്ട്. അങ്കണവാടി ജീവനക്കാർ, വഴിയോരക്കച്ചവടക്കാർ, മുദ്ര സ്കീം കടം വാങ്ങുന്നവർ, മോർച്ചറി ജീവനക്കാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

ചെങ്കോട്ടയിൽ എത്തിയ പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, സഹമന്ത്രി അജയ് ഭട്ട്, പ്രതിരോധ സെക്രട്ടറി ഡോ. പ്രതിരോധ സെക്രട്ടറി ജനറൽ ഓഫീസർ കമാൻഡിംഗ് (GoC), ഡൽഹി ഏരിയ, ലെഫ്റ്റനന്റ് ജനറൽ വിജയ് കുമാർ മിശ്ര, AVSM, എന്നിവരെ പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തി. പിന്നീട് പ്രധാനമന്ത്രി മോദിയെ സല്യൂട്ടിംഗ് ബേസിലേക്ക് കൊണ്ടുപോയി, അവിടെ ഇന്റർ-സർവീസുകളും ഡൽഹി പോലീസ് ഗാർഡും സംയുക്തമായി പ്രധാനമന്ത്രിക്ക് പൊതു സല്യൂട്ട് നൽകി. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു.


പ്രധാനമന്ത്രിക്കുള്ള ഗാർഡ് ഓഫ് ഓണർ സംഘത്തിൽ കര, നാവിക, വ്യോമ, ഡൽഹി പോലീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും 20 പേർ വീതമുള്ള സംഘവും ഉണ്ടായിരുന്നു. ഇന്ത്യൻ എയർഫോഴ്സാണ് ഈ വർഷത്തെ ഏകോപന സർവീസ്. വിങ് കമാൻഡർ കുനാൽ ഖന്നയാണ് ഗാർഡ് ഓഫ് ഓണറിന് നേതൃത്വം നൽകുന്നത്. പ്രധാനമന്ത്രിയുടെ ഗാർഡിലുള്ള എയർഫോഴ്‌സ് കോൺടിൻജന്റ് സ്‌ക്വാഡ്രൺ ലീഡർ ലോകേന്ദ്ര സിംഗും കരസേനയെ മേജർ വികാസ് സാങ്‌വാനും നാവികസേനയെ ലഫ്റ്റനന്റ് കമാൻഡർ അവിനാഷ് കുമാറും നയിക്കുന്നു. അഡീഷണൽ ഡിസിപി (ഈസ്റ്റ് ഡൽഹി) ശ്രീ അച്ചിൻ ഗാർഗാണ് ഡൽഹി പൊലീസ് സംഘത്തെ നയിച്ചത്.


ഗാർഡ് ഓഫ് ഓണർ പരിശോധിച്ച ശേഷം പ്രധാനമന്ത്രി മോദിയെ ചെങ്കോട്ടയുടെ മുകൾ നിലയിലേക്ക് പോയി, അവിടെ രാജ്‌നാഥ് സിംഗ്, അജയ് ഭട്ട്, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. സ്റ്റാഫ് എയർ ചീഫ് മാർഷൽ വി ആർ ചൗധരി. ദേശീയ പതാക ഉയർത്തുന്നതിനായി പ്രധാനമന്ത്രിയെ ആനയിച്ചു കൊണ്ടുപോയി.



ത്രിവർണപതാക ഉയർത്തിയ ശേഷം ‘രാഷ്ട്രീയ സല്യൂട്ട്’ സ്വീകരിച്ചു. ദേശീയ പതാക ഉയർത്തുമ്പോഴും രാഷ്‌ട്രീയ സല്യൂട്ട് അവതരിപ്പിക്കുമ്പോഴും 20 പേർ അടങ്ങുന്ന എയർഫോഴ്‌സ് ബാൻഡ് ദേശീയ ഗാനം ആലപിച്ചു. മാസ്റ്റർ വാറന്റ് ഓഫീസർ രഘുവീർ ബാൻഡ് അവതരിപ്പിച്ചു. സ്ക്വാഡ്രൺ ലീഡർ സുമിത യാദവ് ദേശീയ പതാക ഉയർത്തുന്നതിൽ പ്രധാനമന്ത്രിയെ സഹായിച്ചു.

അതേസമയം ഇന്ന് സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഒന്‍പത് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നതോടെ സംസ്ഥാനതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ മുഖ്യമന്ത്രി വിവിധ സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ രാജ്ഭവനിലും നിയമസഭാങ്കണത്തില്‍ സ്പീക്കര്‍ എം.ബി രാജേഷും പതാക ഉയര്‍ത്തും. വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും.

]]>
Mon, 15 Aug 2022 16:18:28 +0530 Editor
Chenab Rail Bridge | അഭിമാനനേട്ടം: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയിൽവേ പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു http://newsmalayali.com/chenab-rail-bridge-worlds-tallest-set-for-golden-launch-a-look-at-superhuman-feats-along-the-way http://newsmalayali.com/chenab-rail-bridge-worlds-tallest-set-for-golden-launch-a-look-at-superhuman-feats-along-the-way പാലങ്ങളുടെ നിർമ്മാണം എല്ലായിപ്പോ ഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ട് തന്നെ നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തില്‍ ഒരു പാലം നിര്‍മ്മിക്കുക എന്നത് വളരെ പ്രയാസകരമായ ഒന്നാണ്. എന്നാൽ പർവത താഴ്‌വരകൾക്കിടയിൽ ശക്തമായ കാറ്റ് വീശുന്ന പ്രദേശം കൂടിയായാലോ? ഇത് കൂടുതൽ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇക്കാരണത്താലാണ് ഇന്ത്യയിലെ ചെനാബ് റെയില്‍വേ പാലം (chenab rail bridge) ലോകശ്രദ്ധ നേടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാനം ഉള്ള റെയില്‍വേ പാലമാണിത്. ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുള്ള റെയില്‍വേ പാലം നിര്‍മ്മിച്ചത് മുംബൈ ആസ്ഥാനമായുള്ള അഫ്കോണ്‍സ് (afcons) എന്ന കമ്പനിയാണ്. 28,000 കോടി രൂപ ചെലവില്‍ പണിയുന്ന പാലം ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് (യുഎസ്ബിആര്‍എല്‍) പദ്ധതിയുടെ ഭാഗമാണ്.

എന്നാല്‍, ഇത്തരമൊരു പാലം നിര്‍മ്മിക്കുന്നത് വളരെ അപകടകരമായ ജോലിയാണ്. ജീവന്‍ തന്നെ പണയപ്പെടുത്തി വേണം ഓരോ ജോലിയും ചെയ്യാന്‍. ശക്തമായ മഴയിലും വേനലിലും ഇത്ര ഉയരത്ത് നിന്ന് ജോലി ചെയ്യുന്നത് സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമായിരിക്കും. എന്നാല്‍ ഈ പ്രതിബന്ധങ്ങളെയെല്ലാം മറികടന്നാണ് അഫ്‌കോണ്‍സിന്റെ എഞ്ചിനിയര്‍മാര്‍ ജോലി പൂര്‍ത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കേബിള്‍ ക്രെയിനിന്റെ (cable crane) സഹായത്തോടെയാണ് ഓരോ സെഗ്മെന്റുകളും സ്ഥാപിച്ചത്.



വെല്ലുവിളികള്‍:

കേബിള്‍ ക്രെയിന്‍: പാലം നിര്‍മ്മാണത്തിന്റെ നട്ടെല്ല് കേബിള്‍ ക്രെയിന്‍ ആണെന്ന് തന്നെ പറയാം. എന്നിരുന്നാലും, ശക്തമായ മഴ, കാറ്റ്, ഇടി, മിന്നല്‍ എന്നിവയെല്ലാം കേബിള്‍ ക്രെയിനിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ കൃത്യമായ ആസൂത്രണവും സമയബന്ധിതമായ പ്രവര്‍ത്തനങ്ങളും നടത്തേണ്ടി വന്നു.


സെഗ്മെന്റുകള്‍: പാലത്തിന്റെ ആര്‍ച്ച് സ്ഥാപിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഈ സമയങ്ങളില്‍ താപനിലയും കാറ്റിന്റെ ഗതിയും നിരീക്ഷിക്കേണ്ടത് നിര്‍ണായകമായിരുന്നു. താപനിലയിലെ വ്യതിയാനം ഒഴിവാക്കാന്‍ അതിരാവിലെ തന്നെ സര്‍വേകള്‍ നടത്തിയിരുന്നു. കാറ്റിന്റെ വേഗത സെക്കന്‍ഡില്‍ 15 മീറ്ററില്‍ കൂടുതലാണെങ്കില്‍ കമാനം സ്ഥാപിക്കാന്‍ കഴിയുമായിരുന്നില്ല.

കാലാവസ്ഥ: കാലാവസ്ഥ എന്തെന്ന് പ്രവചിക്കാന്‍ കഴിയാത്തതിനാല്‍ ഇത്രയും ഉയരത്തില്‍ ആര്‍ച്ച് സ്ഥാപിക്കുന്നത് അപകടം നിറഞ്ഞ ജോലിയായിരുന്നു. ധാരാളം സമയമെടുത്താണ് ഓരോ കമാനങ്ങളും ഉയര്‍ത്തുന്നത്. മതിയായ സുരക്ഷാ നടപടികളും സ്വീകരിക്കേണ്ടതുണ്ട്.

താല്‍ക്കാലിക ഘടനകള്‍: കമാനം സ്ഥാപിക്കുന്നതിനു പുറമെ, ബോള്‍ട്ടിംഗ്, ടോര്‍ക്കിംഗ് എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും ധാരാളം സമയം വേണ്ടിവരും.

കാറ്റിനെതിരെ ഫ്രെയിം കൊണ്ടുപോകല്‍: നീളവും ഭാരവും കാരണം കാറ്റിനെതിരെ ഫ്രെയിം കൊണ്ടുപോകുന്നത് വെല്ലുവിളി നിറഞ്ഞ ജോലിയാണ്. പര്‍വ്വത പ്രദേശങ്ങളിലായതുകൊണ്ടുതന്നെ ഇത് അങ്ങേയറ്റം പ്രയാസകരമാണ്.



വിന്‍ഡ് ബ്രേസിംഗ് സ്ഥാപിക്കല്‍: കാറ്റിനെതിരെയുള്ള ഫ്രെയിമുകള്‍ സ്ഥാപിക്കുന്നതിന് മുമ്പ് മതിയായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണം. മുന്‍കൂട്ടി ക്രമീകരണങ്ങള്‍ നടത്തി വെല്‍ഡിംഗ് നടത്തിയാണ് വിന്‍ഡ് ബ്രേസിംഗ് സ്ഥാപിക്കേണ്ടത്. കാറ്റുള്ള സാഹചര്യങ്ങളില്‍ ഇത് ബുദ്ധിമുട്ടുള്ള ജോലിയാണ്.

ആര്‍ച്ച് സെഗ്മെന്റുകളുടെ ട്രയല്‍: കമാനം സ്ഥാപിക്കുന്നതിന് മുമ്പ് ഭൂനിരപ്പിലെ സമ്മര്‍ദ്ദനില പരിശോധിക്കാറുണ്ട്. അതിനു മുമ്പ് ഗ്രൗണ്ടില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ അത് ചെയ്യാവുന്നതാണ്. കമാനം സ്ഥാപിച്ചതിനു ശേഷം മാറ്റങ്ങള്‍ വരുത്തുന്നത് വളരെ ബുദ്ധിമുട്ടുള്ളതും അപകടകരവുമായ ജോലിയാണ്.

ലിഫ്റ്റിംഗ് ക്രമീകരണം: സെഗ്മെന്റുകളുടെ ഭാരം കാരണം പ്രത്യേക ലിഫ്റ്റിംഗ് ക്രമീകരണങ്ങള്‍ ആവശ്യമായിരുന്നു.

HSFG ബോള്‍ട്ടുകളുടെ ടോര്‍ക്കിംഗ്: കമാനം സ്ഥാപിക്കുന്നതില്‍ ടോര്‍ക്കിംഗിന് പ്രധാന പങ്കുണ്ട്. ഇത്രയും ഉയരത്തില്‍ ടോര്‍ക്കിംഗിനുള്ള ഉപകരണങ്ങള്‍ മാറ്റുന്നത് വെല്ലുവിളി നിറഞ്ഞ ജോലിയാണ്. ഉയരങ്ങളില്‍ ജോലി ചെയ്യുന്നതിന് സുരക്ഷാ നടപടികള്‍ സ്വീകരിച്ച പ്രത്യേക ടീമുകളും പ്ലാറ്റ്ഫോമുകളും ആവശ്യമാണ്. ഇത്രയും ഉയരത്തില്‍ നിന്ന് എച്ച്എസ്എഫ്ജി ബോള്‍ട്ടുകള്‍ നദിയിലേക്ക് വീണാല്‍ കണ്ടെത്താന്‍ വളരെ പ്രയാസവുമാണ്.

സ്റ്റേ കേബിള്‍: കമാനം സ്ഥാപിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കാണ് സ്റ്റേ കേബിളുകള്‍ക്കുള്ളത്. താത്കാലിക ഉരുക്ക് തൂണുകളും താഴ്വരയുടെ ഇരുവശത്തുമുള്ള ഫൗണ്ടേഷനും ഉപയോഗിച്ച് കമാനം സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാണ് സ്റ്റേ കേബിളുകള്‍ ഉപയോഗിക്കുന്നത്. അഫ്കോണ്‍സ് കമ്പനി ആദ്യമായാണ് ഇത്തരത്തിലൊരു കാര്യം ചെയ്യുന്നത്.

]]>
Mon, 15 Aug 2022 01:56:12 +0530 Editor
Saline Water LED Lamp | കടൽവെള്ളത്തിൽ പ്രവർത്തിക്കുന്ന എൽഇഡി വിളക്ക് പുറത്തിറക്കി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് http://newsmalayali.com/union-minister-jitendra-singh-launched-an-led-lamp-that-works-on-saline-water http://newsmalayali.com/union-minister-jitendra-singh-launched-an-led-lamp-that-works-on-saline-water കടൽവെള്ളം ഉപയോഗിച്ച് പ്രവർത്തിക്കുന്ന എൽഇഡി വിളക്കുകൾ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പുറത്തിറക്കി. ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ റിപ്പോർട്ടനുസരിച്ച്, ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (NIOT) വികസിപ്പിച്ചെടുത്ത "രോഷ്‌നി" എന്ന് പേരിട്ടിരിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ എൽഇഡി വിളക്കാണ് മന്ത്രി അനാച്ഛാദനം ചെയ്തത്. ദരിദ്രർക്കും, പ്രത്യേകിച്ച് 7500 കിലോമീറ്റർ നീളമുള്ള ഇന്ത്യയുടെ തീരപ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്, ഉപ്പുവെള്ള വിളക്ക് "ജീവിതം അനായാസമാക്കുമെന്ന്" മന്ത്രി പറഞ്ഞു.

രാജ്യത്തുടനീളം എൽഇഡി ബൾബുകൾ വിതരണം ചെയ്യുന്നതിനായി 2015ൽ ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉജജ്വല പദ്ധതിക്ക് സലൈൻ വാട്ടർ എൽഇഡി വിളക്ക് ഊർജം പകരുമെന്നും അദ്ദേഹം പറഞ്ഞു. ഊർജ്ജ സുരക്ഷ, ഊർജ്ജ ലഭ്യത, ദേശീയ സമ്പദ്‌വ്യവസ്ഥയുടെ കാർബൺ ബഹിർഗമനം കുറയ്ക്കൽ എന്നിവ ലക്ഷ്യമിട്ടുള്ള ഊർജ്ജസ്വലമായ പുനരുപയോഗ ഊർജ്ജ പരിപാടിയുടെ ഭാഗമാണ് പുതിയ എൽഇഡി വിളക്ക് പുറത്തിറക്കുന്നത്.

കടൽവെള്ളം ലഭ്യമല്ലാത്ത ഉൾപ്രദേശങ്ങളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്നും സിംഗ് ചൂണ്ടിക്കാട്ടി, ഏതെങ്കിലും ഉപ്പുവെള്ളമോ സാധാരണ ഉപ്പ് കലർത്തിയ സാധാരണ വെള്ളമോ വിളക്കിന് ഊർജ്ജം പകരാൻ ഉപയോഗിക്കാം, ഇത് പ്രവര്ത്തിപ്പിക്കാൻ ചെലവ് കുറഞ്ഞതും വളരെ എളുപ്പവുമാണ്.

രോഷ്നി വിളക്ക് കണ്ടുപിടിച്ചതിന് NIOT ടീമിനെ മന്ത്രി അഭിനന്ദിക്കുകയും ഗ്രാമീണ, വിദൂര പ്രദേശങ്ങളിലും ദുരന്തസമയത്തും വളരെയധികം സഹായിക്കുന്ന ഈ മൾട്ടി പർപ്പസ് വിളക്കിന്റെ വൻതോതിലുള്ള ഉൽപാദനത്തിനുള്ള സാങ്കേതികവിദ്യ വ്യവസായത്തിലേക്ക് മാറ്റാൻ അവരെ ഉപദേശിക്കുകയും ചെയ്തു.

പിന്നീട് NIOT യുടെ മുതിർന്ന ശാസ്ത്രജ്ഞരെയും മന്ത്രി കാണുകയും ഡീപ് ഓഷ്യൻ മിഷൻ ഓഫ് ഇന്ത്യ നടപ്പിലാക്കുന്നതിന്റെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്തു. ലക്ഷദ്വീപ് ദ്വീപുകളിൽ വിജയകരമായി പ്രദർശിപ്പിച്ച കടൽജലം കുടിവെള്ളമാക്കി മാറ്റുന്നതിനുള്ള ഡീസാലിനേഷൻ (എൽടിടിഡി) സാങ്കേതികവിദ്യയുടെ പ്രവർത്തനം അദ്ദേഹം വിലയിരുത്തി. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെ കവരത്തി, അഗതി, മിനിക്കോയ് ദ്വീപുകളിൽ എൽടിടിഡി സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള മൂന്ന് ഡീസാലിനേഷൻ പ്ലാന്റുകൾ വികസിപ്പിച്ചതായി അദ്ദേഹം അറിയിച്ചു. ഈ LTTD പ്ലാന്റുകളുടെ ഓരോന്നിന്റെയും ശേഷി പ്രതിദിനം 1 ലക്ഷം ലിറ്റർ കുടിവെള്ളമാണ്. ലക്ഷദ്വീപ്, അമിനി, ആൻഡ്രോത്ത്, ചെറ്റ്‌ലെറ്റ്, കദ്മത്ത്, കൽപേനി, കിൽത്താൻ എന്നിവിടങ്ങളിൽ പ്രതിദിനം 1.5 ലക്ഷം ലിറ്റർ ശേഷിയുള്ള 6 എൽടിടിഡി പ്ലാന്റുകൾ കൂടി സ്ഥാപിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആവശ്യമായ താപനിലയുള്ള ലക്ഷദ്വീപ് ദ്വീപുകൾക്ക് അനുയോജ്യമായതാണ് LTTD സാങ്കേതികവിദ്യ. സമുദ്രോപരിതലത്തിലെ വെള്ളവും ആഴക്കടൽ വെള്ളവും തമ്മിൽ ഏകദേശം 150C യുടെ വ്യത്യാസം ഇപ്പോൾ ലക്ഷദ്വീപ് തീരങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്. ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും പ്ലാന്റിന്റെ സ്ഥാനവും ഉൾപ്പെടുന്ന നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ഒരു ഡീസലിനേഷൻ പ്ലാന്റിന്റെ വില. ലക്ഷദ്വീപ് ദ്വീപുകളിലെ ആറ് എൽ.ടി.ടി.ഡി പ്ലാന്റുകളുടെ ആകെ ചെലവ് 187.75 കോടി രൂപയാണ്.

]]>
Sun, 14 Aug 2022 23:46:40 +0530 Editor
75&ാം സ്വാതന്ത്ര്യദിനം; രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും http://newsmalayali.com/president-droupadi-murmu-to-address-nation-on-eve-of-75th-independence-day-today http://newsmalayali.com/president-droupadi-murmu-to-address-nation-on-eve-of-75th-independence-day-today രാജ്യം നാളെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് വൈകീട്ട് 7 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള ദ്രൗപതി മുർമുവിന്‍റെ ആദ്യത്തെ സ്വാതന്ത്ര്യദിന സന്ദേശ അവതരണം കൂടിയാകും ഇത്. നാളെ ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്യദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് രാവിലെ 7.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.

തുടര്‍ന്ന് വിവിധ സേനവിഭാഗങ്ങളുടെ ശക്തി പ്രകടമാക്കുന്ന വര്‍ണശബളമായ സ്വാതന്ത്ര ദിന പരേഡ് നടക്കും. ആഘോഷ പരിപാടികളുടെ പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷയിലാണ് ഡൽഹിയും മറ്റു പ്രധാന നഗരങ്ങളും. ഡൽഹിയിൽ മാത്രം 10,000 ത്തിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നോടിയായുള്ള പൂർണ ഡ്രസ് റിഹേഴ്‌സൽ കഴിഞ്ഞു.

ചെങ്കോട്ട പരിസരത്ത് വാഹനഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.അത്യാധുനിക ക്യാമറകൾ നിരീക്ഷണത്തിന് സ്ഥാപിച്ചു.വിമാനത്താവളങ്ങൾ ,മെട്രോ സ്റ്റേഷനുകളിലും,റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷാ ശക്തമാക്കി രാഷ്ട്രപതി ഭവൻ, നോർത്ത് സൗത്ത് ബ്ലോക്കുകൾ,പാർലമെൻറ് മന്ദിരം, ഇന്ത്യാ ഗേറ്റ് തുടങ്ങിയ തലസ്ഥാനത്തെ എല്ലാ പ്രധാന കെട്ടിടങ്ങളും ത്രിവർണ്ണ ശോഭയിൽ തിളങ്ങുകയാണ്. ഹർ ഘർ തിരംഗ പ്രചാരണത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളിലും ആഘോഷ പരിപാടികള്‍ പുരോഗമിക്കുകയാണ്.

]]>
Sun, 14 Aug 2022 23:43:01 +0530 Editor
Rakesh Jhunjhunwala| പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു http://newsmalayali.com/investor-rakesh-jhunjhunwala-passes-away http://newsmalayali.com/investor-rakesh-jhunjhunwala-passes-away പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല (62) (Rakesh Jhunjhunwala)അന്തരിച്ചു. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിലുള്ളയാളാണ് ജുൻജുൻവാല. 3.2 ബില്യൺ അമേരിക്കൻ ഡോളറാണു ഇദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യൻ ഓഹരി നിക്ഷേപകരിൽ പ്രധാനിയും ഓഹരി വിപണിയിൽ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ നിക്ഷേപകനുമാണ് ജുൻജുൻവാല. ഇന്ത്യൻ വാരൺ ബഫറ്റ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

രാവിലെ 6.45 ഓടെ മുംബൈയിലെ കാൻഡി ബ്രീച്ച് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ടുകൾ. കിഡ്നി സംബന്ധമായ രോഗങ്ങളും നിരവധി ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നതായി റിപ്പോർ‌ട്ടുകളുണ്ട്. ആഴ്ച്ചകൾക്കു മുമ്പാണ് അദ്ദേഹം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്.

രാജ്യത്തെ പ്രമുഖ ബിസിനസ്സുകാരനും, ട്രേഡറും, ഇൻവെസ്റ്ററുമാണു രാകേഷ് ജുൻജുൻവാല. സ്വന്തമായുള്ള ഒരു ഇൻവെസ്റ്റർ പോർട്ട്ഫോളിയോവും, സ്വന്തം അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ റെയർ എന്റർപ്രൈസസിന്റെ ഭാഗമായുള്ള പോർട്ട്‌ഫോളിയോവും ഇദ്ദേഹത്തിനുണ്ട‌്.

മുംബൈയിലെ ഒരു മാർവാഡി കുടുംബത്തിലാണു രാകേഷ് ജുൻജുൻവാലയുടെ ജനനം. ബോംബെയിലെ ഇൻകം ടാക്സ് ഓഫീസിൽ കമ്മീഷണറായിരുന്നു പിതാവ്. സൈധനം കോളേജ് ഓഫ് കോമേഴ്സ് ആന്റ് എക്കണോമിക്സ് മുംബൈയിൽ നിന്നു ബിരുദം നേടിയതിനു ശേഷം അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ ഉപരിപഠനത്തിനു ചേർന്നു. ഭാര്യയും മൂന്ന് മക്കളുമാണുള്ളത്.

കുറഞ്ഞ നിരക്കിലുള്ള എയർലൈനായ ആകാശ എയറിന്റെ ലോഞ്ചിംഗിലായിരുന്നു ജുൻജുൻവാല അവസാനമായി പൊതുവേദിയിൽ എത്തിയത്. ആകാശ എയർലൈൻ പ്രവർത്തനമാരംഭിച്ച് ഉടനാണ് നെടുംതൂണായ ജുൻജുൻവാലയുടെ വിയോഗം.

അസുഖ ബാധിതനായതിനെ തുടർന്ന് ഏറെ നാളെ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. വീൽചെയറിലായിരുന്നു അവസാന നാളുകളിൽ അദ്ദേഹം.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയിട്ടുള്ള ഇന്ത്യൻ ഇക്വിറ്റി ഇൻവെസ്റ്റർമാരിൽ ഒരാളാണ് ജുൻജുൻവാല. 'ബിഗ് ബുൾ' എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 2020 ലെ ഫോബ്‌സിന്റെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 54 -മതാണ് അദ്ദേഹത്തിന്റെ സ്ഥാനം. മാന്ത്രിക സ്പർശമുള്ള നിക്ഷേപകൻ എന്നാണ് ഫോബ്സ് ജുൻജുൻവാലയെ വിശേഷിപ്പിച്ചത്.

]]>
Sun, 14 Aug 2022 23:38:25 +0530 Editor
ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കയിലേക്ക്; ഇന്ത്യയുടെ എതിർപ്പ് മറികടന്ന് അനുമതി http://newsmalayali.com/chinese-spy-ship-cleared-to-dock-at-sri-lanka-port-report http://newsmalayali.com/chinese-spy-ship-cleared-to-dock-at-sri-lanka-port-report ചൈനീസ് ചാരക്കപ്പലിന് പ്രവേശനാനുമതി നൽകി ശ്രീലങ്ക. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5നാണ് ശ്രീലങ്കൻ തുറമുഖത്ത് പ്രവേശിക്കാൻ അനുമതി. ഇന്ത്യയുടെയും യുഎസിന്റെയും എതിർപ്പു മറികടന്നാണ് നടപടി. ഓഗസ്റ്റ് 16 മുതൽ 22 വരെ ഹംബൻതോട്ട തുറമുഖത്ത് നങ്കൂരമിടാനാണ് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നതെന്ന് ശ്രീലങ്കൻ തുറമുഖമന്ത്രി നിർമൽ പി.സിൽവ പറഞ്ഞു.

ഹംബൻതോട്ട തുറമുഖത്ത് ഓഗസ്റ്റ് 11നു കപ്പൽ എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ഇന്ത്യയുടെ സമ്മർദത്തെ തുടർന്നു കപ്പലിനു പ്രവേശനാനുമതി നൽകുന്നത് നീളുകയായിരുന്നു. കിഴക്കൻ ഹംബൻതോട്ടയ്ക്ക് 600 നോട്ടിക്കൽ മൈൽ അകലെയെത്തിയ കപ്പൽ തുറമുഖത്തേക്കുള്ള പ്രവേശനാനുമതിക്കായി കാത്തിരിക്കുകയാണെന്ന് അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ജൂലൈ 12നാണ് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം ചൈനീസ് കപ്പലിന് ഹംബൻതോട്ടയിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. എന്നാൽ ഇന്ത്യയുടെ സമ്മർദത്തെ തുടർന്ന് കപ്പലിന്റെ യാത്ര നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കൻ സർക്കാർ കൊളംബോയിലെ ചൈനീസ് എംബസിക്കു കത്തു നൽകി. ഈ ആവശ്യം നിരാകരിച്ച ചൈന കപ്പലിന്റെ യാത്ര തുടർന്നു.

ഹംബൻതോട്ട തുറമുഖത്തിന്റെ ചുമതല ചൈനീസ് കമ്പനിക്കാണെന്നും കപ്പലിന്റെ ഗതി നിർണയിക്കുന്നതും ഓപ്പറേഷനൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതും അവരാണെന്നും ശ്രീലങ്ക പോർട്സ് അതോറിറ്റി (എസ്എൽപിഎ) അറിയിച്ചിരുന്നു. ഇന്ധനം നിറയ്ക്കാനെന്ന പേരിലാണ് കപ്പൽ ഹംബൻതോട്ടയിൽ എത്തുന്നത്. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ പിടിച്ചെടുത്തു വിശകലനം ചെയ്യാൻ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണു യുവാൻ വാങ് –5.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ ഉപഗ്രഹ സിഗ്നലുകളുടെ നിരീക്ഷണത്തിനാണു കപ്പലിന്റെ വരവെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. 750 കിലോമീറ്റർ ആകാശ പരിധിയിലെ സകല സിഗ്നലുകളും പിടിച്ചെടുക്കാൻ ചൈനീസ് ചാരനു കഴിയുമെന്നതിനാൽ കൂടംകുളം, കൽപാക്കം, ശ്രീഹരിക്കോട്ട തുടങ്ങി തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ചോരുമോയെന്ന ആശങ്കയിലാണ് സുരക്ഷാ ഏജൻസികൾ. കേരളത്തിന്റെ മിക്ക പ്രദേശങ്ങളും കപ്പലിന്റെ കണ്ണിൽപ്പെടുമെന്നും പറയുന്നു

English Summary: Chinese "Spy" Ship Cleared To Dock At Sri Lanka Port: Report

]]>
Sun, 14 Aug 2022 02:48:04 +0530 Editor
മോദി പേടിയുടെ രാഷ്ട്രീയ രോഗം; അവര്‍ അപ്രത്യക്ഷരാകുമെന്ന് നഖ്‌വി, പ്രതിപക്ഷത്ത് 24 പേര്‍ http://newsmalayali.com/mukhtar-abbas-naqvi-mocks-opposition-says-that-they-have-waiting-list-of-24-pm-candidates http://newsmalayali.com/mukhtar-abbas-naqvi-mocks-opposition-says-that-they-have-waiting-list-of-24-pm-candidates പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി. പ്രധാനമന്ത്രി പദവിയിലേക്ക് 24 പേരുടെ പട്ടികയുമായി പ്രതിപക്ഷം കാത്തിരിക്കുകയാണെന്ന് അദ്ദേഹം കളിയാക്കി. നിതീഷ് കുമാര്‍, മമത ബാനര്‍ജി, അഖിലേഷ് യാദവ് തുടങ്ങി നിരവധി പേരുകളാണ് പ്രതിപക്ഷം പ്രധാനമന്ത്രി പദവിയിലേക്ക് കാണുന്നത്. എന്നാല്‍ പോസ്റ്റ് ഒഴിവില്ലെന്നും നഖ്‌വി പറയുന്നു.

ഉത്തര്‍ പ്രദേശിലെ രാംപൂരില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയെ പേടിയാണ് ഇക്കൂട്ടര്‍ക്ക്. മോദി പേടിയുടെ രാഷ്ട്രീയ രോഗം ബാധിച്ചവര്‍ വൈകാതെ അപ്രത്യക്ഷരാകുമെന്നും നഖ്‌വി പറഞ്ഞു. പ്രതിപക്ഷം മുന്നോട്ട് വെക്കുന്ന ഒരു നേതാവിനും കഠിനാധ്വാനത്തിന്റെ കാര്യത്തില്‍ മോദിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ല

രണ്ടു ഡസണ്‍ പേരുടെ വെയ്റ്റിങ് ലിസ്റ്റ് പ്രതിപക്ഷം തയ്യാറാക്കിയിരിക്കുന്നു. പക്ഷേ, ആ പോസ്റ്റ് ഒഴിവില്ല. ഒട്ടേറെ വ്യാജ കഥകള്‍ മെനഞ്ഞിട്ടും മോദിയെ ഇല്ലാതാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. രാജ്യത്തിന്റെ സുരക്ഷയും അന്തസ്സുമാണ് മോദിക്ക് രാഷ്ട്രനിധി. എല്ലാവരുടെയും ക്ഷേമമാണ് മോദിയുടെ രാഷ്ട്രധര്‍മം എന്നും മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

ബിജെപിയുടെ രാജ്യസഭാംഗമായിരുന്നു മുഖ്താര്‍ അബ്ബാസ് നഖ്‌വി. കഴിഞ്ഞ മാസമാണ് സഭാ കാലാവധി പൂര്‍ത്തിയാതത്. വീണ്ടും പാര്‍ട്ടി ടിക്കറ്റ് നല്‍കിയില്ല. ഇതോടെ കേന്ദ്രമന്ത്രി പദവി രാജിവെക്കേണ്ടി വന്നു. രാംപൂരിലെ ഉപതിരഞ്ഞെടുപ്പില്‍ നഖ്‌വിയെ മല്‍സരിപ്പിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും അതുണ്ടായില്ല. ശേഷം ഉപരാഷ്ട്രപതിയായി നഖ്‌വി എത്തുമെന്നും വാര്‍ത്തകള്‍ വന്നു. പക്ഷേ, ഉപരാഷ്ട്രപതിയായി ജഗദീപ് ധന്‍കറിനെയാണ് ബിജെപി മല്‍സരിപ്പിച്ചത്. നിലവില്‍ ഔദ്യോഗിക പദവികളൊന്നും നഖ്‌വിക്കില്ല.

]]>
Sun, 14 Aug 2022 02:30:27 +0530 Editor
ചെന്നൈയിൽ ബാങ്കിൽ വൻ കവർച്ച; കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു http://newsmalayali.com/robbery-in-bank-at-arumbakkam-of-chennai http://newsmalayali.com/robbery-in-bank-at-arumbakkam-of-chennai ചെന്നൈയിൽ ബാങ്കിൽ വൻ കവർച്ച. അരുമ്പാക്കത്ത് പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിൻ്റെ ഫെഡ് ബാങ്കിലാണ് സംഭവം. ആയുധവുമായി ബാങ്കിലേക്ക് അതിക്രമിച്ചു കടന്ന മൂന്നംഗസംഘം ജീവനക്കാരെ കെട്ടിയിട്ട് കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു. ബാങ്ക് ജീവനക്കാരൻ്റെ നേതൃത്വത്തിലാണ് കവർച്ച നടത്തിയതെന്ന് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

]]>
Sun, 14 Aug 2022 02:17:07 +0530 Editor
Independence Day 2022: ഹർ ഘർ തിരംഗ പ്രചാരണത്തിന് ഇന്ന് തുടക്കം http://newsmalayali.com/independence-day-2022-har-ghar-tiranga-campaign-kicks-off-today http://newsmalayali.com/independence-day-2022-har-ghar-tiranga-campaign-kicks-off-today Har Ghar Tiranga campaign: സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ'' പ്രചാരണത്തിന് ഇന്ന് തുടക്കം. ഇതിന്റെ അടിസ്ഥാനത്തിൽ  രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങൾക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരിക്കുന്നത്.  20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് ഈ പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇന്നു മുതൽ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളിലായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഏകോപിപ്പിന്നത്. ശരിക്കും പറഞ്ഞാൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്നുമുതൽ മൂന്ന് ദിവസം രാജ്യം ത്രിവർണശോഭയിലായിരിക്കും. വീടുകൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങീ എല്ലാ ഇടങ്ങളിലും പതിനഞ്ചാം തീയതി വരെ ഹർ ഘർ തിരംഗ ആഘോഷത്തിന്റെ ഭാഗമായി പതാക ഉയരും.രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സാംസ്‌കാരിക മന്ത്രാലയം ഏർപ്പെടുത്തിയ ക്യാമ്പയിനാണ് ഈ ‘ഹർ ഘർ തിരംഗ’. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ വീട്ടിലും ദേശീയ പതാക ഉയർത്തുക എന്നതാണ് ലക്‌ഷ്യം. രാജ്യത്തൊട്ടാകെ 20 കോടിയിലധികം വീടുകളിൽ പതാക ഉയർത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

ദേശീയ പതാകയുടെ ശിൽപിയായ പിങ്കലി വെങ്കയ്യയുടെ ജന്മദിനമായ ആഗസ്റ്റ് 2 മുതൽ 15 വരെ സമൂഹമാദ്ധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രം ത്രിവർണ്ണമാക്കാനും നിർദേശിച്ചിരുന്നു. ഹർഘർ തിരംഗ വൻ മുന്നേറ്റമാക്കാൻ ജനങ്ങൾ ക്യാമ്പെയിനിന്റെ ഭാഗമാകണമെന്നും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. ക്യാമ്പയിൻ ഇന്ന് ആരംഭിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭാര്യ സോണാൽ ഷായും അവരുടെ വസതിയിൽ ത്രിവർണ്ണ പതാക ഉയർത്തി.  

]]>
Sun, 14 Aug 2022 01:48:15 +0530 Editor
To create record | 9 കിലോമീറ്റര്‍ നീളമുള്ള ത്രിവര്‍ണ പതാക ഉയര്‍ത്തി ലോക റെകോര്‍ഡ് സൃഷ്ടിക്കാന്‍ 50,000 പേര്‍; സ്വാതന്ത്ര്യ ദിനത്തിൽ ഇവർ ചരിത്രമെഴുതും http://newsmalayali.com/over-50000-people-to-hold-9-km-long http://newsmalayali.com/over-50000-people-to-hold-9-km-long ഒന്‍പത് കിലോമീറ്റര്‍ നീളമുള്ള ത്രിവര്‍ണ പതാക ഉയര്‍ത്തി ലോക റെകോര്‍ഡ് സൃഷ്ടിക്കാന്‍ 50,000 പേര്‍. കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ ചെറിയ താലൂക്കില്‍ 50,000-ത്തിലധികം ആളുകള്‍ ഒമ്പത് കിലോമീറ്റര്‍ നീളവും ഒമ്പത് അടി വീതിയുമുള്ള ത്രിവര്‍ണ പതാക ഉയര്‍ത്തും. തിങ്കളാഴ്ച രാജ്യം 75-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ലോക റെകോര്‍ഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണിവര്‍.

ജീവകാരുണ്യപ്രവര്‍ത്തകനും സന്തോഷ് ലാഡ് ഫൗൻഡേഷന്‍ പ്രസിഡന്റുമായ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ സന്തോഷ് ലാഡിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2021 ഓഗസ്റ്റ് 15ന്, സന്തോഷ് ലാഡ് ഫൗൻഡേഷന്‍ 8,000 പേരുമായി നടത്തിയ റാലിയില്‍ രണ്ട് കിലോമീറ്റര്‍ നീളവും ഒമ്പത് അടി വീതിയുള്ള ത്രിവര്‍ണ പതാക വഹിച്ചുകൊണ്ട് ഇന്‍ഡ്യ ബുക് ഓഫ് റെകോര്‍ഡ്‌സില്‍ ഇടം നേടിയിരുന്നു. ഇത്തവണ ഒമ്പത് കിലോമീറ്റര്‍ നീളവും ഒമ്പത് അടി വീതിയുമുള്ള കൂറ്റന്‍ ത്രിവര്‍ണ പതാക വഹിച്ച് വേള്‍ഡ് ബുക് ഓഫ് റെകോര്‍ഡില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണ്.

ഇന്‍ഡ്യ ഒരു സ്വതന്ത്ര രാഷ്ട്രമായി 75 മഹത്തായ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ ചരിത്രം സൃഷ്ടിക്കാന്‍ കലഘട്ഗി - അല്‍നാവര്‍ താലൂകിലെ യുവാക്കളും വൃദ്ധരും സ്ത്രീകളും കുട്ടികളും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും പങ്കെടുക്കും. ഹുബ്ബള്ളി-ധാര്‍വാഡ് ജില്ലയിലെ കലഘട്ഗി - അല്‍നവര്‍ താലൂക് ഓഗസ്റ്റ് 15 ന് ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്.

Over 50,000 people to hold 9-km long tricolour in Karnataka's Dharwad to create world record

]]>
Sun, 14 Aug 2022 01:36:22 +0530 Editor
Varun Gandhi | റേഷന്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ കാര്‍ഡ് ഉടമകള്‍ 20 രൂപയ്ക്ക് ദേശീയ പതാക വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി http://newsmalayali.com/BJP-MP-Varun-Gandhi-said-that-the-card-holders-are-forced-to-buy-the-national-flag-for-Rs-20-when-they-go-to-buy-ration http://newsmalayali.com/BJP-MP-Varun-Gandhi-said-that-the-card-holders-are-forced-to-buy-the-national-flag-for-Rs-20-when-they-go-to-buy-ration റേഷന്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ കാര്‍ഡ് ഉടമകള്‍ 20 രൂപയ്ക്ക് ദേശീയ പതാക വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി ആരോപിച്ചു. പാര്‍ട്ടിക്കെതിരെ സ്വന്തം എംപി ആക്രമണം നടത്തിയത് ബിജെപിക്ക് തിരിച്ചടിയായി. ഹരിയാനയിലെ കര്‍ണാലിലെ ഒരു മാധ്യമം ചിത്രീകരിച്ച വീഡിയോ വരുണ്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചു. സര്‍ക്കാര്‍ നടത്തുന്ന റേഷന്‍ കടയില്‍ സാധനം വാങ്ങാന്‍ പോയപ്പോള്‍ ത്രിവര്‍ണ പതാക വാങ്ങാന്‍ 20 രൂപ നല്‍കണമെന്ന് ആളുകള്‍ ആരോപിക്കുന്നത് വീഡിയോയില്‍ കാണാം.

പാവപ്പെട്ടവന്റെ ഭക്ഷണം തട്ടിയെടുത്ത് ഓരോ ഇന്‍ന്ത്യക്കാരന്റെയും ഹൃദയത്തില്‍ ജീവിക്കുന്ന 'ത്രിവര്‍ണപതാക'യുടെ വില തട്ടിയെടുക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. റേഷന്‍ സ്വീകരിക്കുന്ന ഓരോ വ്യക്തിയും പതാക 20 രൂപയ്ക്ക് പതാക് വാങ്ങി വീടുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് സര്‍ക്കാരിന്റെ ഉത്തരവുണ്ടെന്ന് റേഷന്‍ കടക്കാരനെന്ന് തോന്നിക്കുന്ന ഒരാള്‍ പറയുന്നു. 'പതാക വാങ്ങാന്‍ വിസമ്മതിക്കുന്ന ആര്‍ക്കും റേഷന്‍ നല്‍കരുതെന്ന് ഞങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് ഉത്തരവുകള്‍ പാലിക്കാതെ വേറെ വഴിയില്ല', അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം പാവപ്പെട്ടവര്‍ക്ക് ഭാരമായി മാറുകയാണെങ്കില്‍ അത് നിര്‍ഭാഗ്യകരമാണെന്ന് എംപി ആരോപിച്ചു. റേഷന്‍ കാര്‍ഡ് ഉടമകള്‍ ത്രിവര്‍ണ പതാക വാങ്ങാന്‍ നിര്‍ബന്ധിതരാകുകയോ അവര്‍ക്ക് അര്‍ഹതപ്പെട്ട ധാന്യങ്ങളുടെ വിഹിതം നിഷേധിക്കുകയോ ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഈ വര്‍ഷം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കാന്‍ സര്‍കാര്‍ വമ്പിച്ച ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് വരുണ്‍ ഗാന്ധിയുടെ പരാമര്‍ശം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമാണ് 'ഹര്‍ ഘര്‍ തിരംഗ' ക്യാംപയിൻ. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, തന്റെ പ്രതിമാസ റേഡിയോ പ്രക്ഷേപണമായ 'മന്‍ കി ബാതിന്റെ' 91-ാം എപിസോഡില്‍, ഓഗസ്റ്റ് 13, 15 തീയതികളില്‍ വീടുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി 'ഹര്‍ ഘര്‍ തിരംഗ' പ്രചരണത്തെ ശക്തിപ്പെടുത്താന്‍ പൗരന്മാരോട് അഭ്യര്‍ഥിക്കുകയും സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രങ്ങള്‍ ത്രിവര്‍ണ പതാക ആക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പ്രചാരണത്തിന്റെ ഭാഗമായി മോദിയും മറ്റ് നിരവധി ബിജെപി നേതാക്കളും തങ്ങളുടെ സോഷ്യല്‍ മീഡിയ ചിത്രങ്ങള്‍ ത്രിവര്‍ണ പതാകയാക്കിയിട്ടുണ്ട്.

]]>
Thu, 11 Aug 2022 17:50:53 +0530 Editor
വനിതാ ഡോക്ടറെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയാരോപിച്ച് കുടുംബം http://newsmalayali.com/doctor-and-daughter-found-dead-at-home http://newsmalayali.com/doctor-and-daughter-found-dead-at-home ബനശങ്കരിയില്‍ വനിതാ ഡോക്ടറെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദന്ത ഡോക്ടറായ ഷൈമ (36), നാലാം ക്ലാസ് വിദ്യാര്‍ഥിയായ മകള്‍ ആരാധന (10) എന്നിവരാണ് മരിച്ചത്. ഷൈമയുടെ ഭര്‍ത്താവ് നാരായണും ദന്ത ഡോക്ടറാണ്.

ബുധനാഴ്ച രാവിലെ ക്ലിനികില്‍ പോയ നാരായണ്‍ ഉച്ചക്ക് 12ഓടെ ഷൈമയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായരുന്നു. വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ അമ്മയും മകളും തൂങ്ങിമരിച്ച നിലയിലായിരുന്നു എന്നുമാണ് നാരായണ്‍ നല്‍കിയ മൊഴിയെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഷൈമയുടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ബനശങ്കരി പൊലീസ് കേസെടുത്തു.

]]>
Thu, 11 Aug 2022 17:20:06 +0530 Editor
ഒരു രൂപ പോലും ശമ്പളം വേണ്ട; ഇത്തവണയും 15 കോടി വേണ്ടെന്ന് വെച്ച് മുകേഷ് അംബാനി, കാരണം ഇതാണ് http://newsmalayali.com/mukesh-ambani-for-the-second-year-in-a-row-drew-no-salary-from-reliance-industries http://newsmalayali.com/mukesh-ambani-for-the-second-year-in-a-row-drew-no-salary-from-reliance-industries തുടർച്ചയായ രണ്ടാം വർഷവും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ (Reliance Industries Ltd.) നിന്ന് ഒരു രൂപ പോലും ശമ്പളം വാങ്ങാതെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി (Mukesh Ambani). കൊവിഡ് മഹാമാരി കമ്പനിയുടെ ബിസിനസിനെയും സാമ്പത്തിക നിലയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് മുകേഷ് അംബാനി ശമ്പളം വേണ്ടെന്ന് വച്ചത്.

2020 ജൂൺ മാസത്തിലാണ് 2020 - 21 സാമ്പത്തിക വർഷത്തേക്കുള്ള തന്റെ വേതനം വേണ്ടെന്നു വയ്ക്കാൻ മുകേഷ് അംബാനി തീരുമാനിച്ചത്. പിന്നീട് 2021 - 22 സാമ്പത്തിക വർഷത്തിലും ഇതേ തീരുമാനവുമായി മുകേഷ് അംബാനി മുന്നോട്ടുപോവുകയായിരുന്നു. ശമ്പളത്തിന് പുറമേ ഉള്ള ആനുകൂല്യങ്ങളോ ഓഹരി വിപണിയിൽ നിന്നുള്ള നേട്ടത്തിന് പ്രതിഫലമോ, കമ്മീഷനോ വിരമിക്കൽ ആനുകൂല്യങ്ങളോ ഒന്നുംതന്നെ കമ്പനിയിൽനിന്നും മുകേഷ് അംബാനി വാങ്ങുന്നില്ല.

2008 - 2009 സാമ്പത്തിക വർഷം മുതൽ ഇങ്ങോട്ട് 15 കോടി രൂപയായിരുന്നു മുകേഷ് അംബാനി വാർഷിക വരുമാനം എന്ന നിലയിൽ റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് കൈപ്പറ്റിയത്. കഴിഞ്ഞ 11 വർഷമായി ഈ തുകയിൽ ഒരു മാറ്റവും അദ്ദേഹം വരുത്തിയിരുന്നില്ല. 2008 ഏപ്രിൽ മാസം വരെ കമ്പനിയിൽ നിന്ന് 24 കോടി രൂപയായിരുന്നു ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആയി മുകേഷ് അംബാനി കൈപ്പറ്റി ഇരുന്നത്. 

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ  മുകേഷ് അംബാനിയുടെ ആസ്തി ഏഴ് ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന തൻ പണിതെടുത്ത വമ്പൻ കമ്പനിയുടെ അമരത്തിരുന്ന് മുകേഷ് അംബാനി കൊയ്തെടുത്ത നേട്ടങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ലോകത്തിലെ അതി സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ എത്താനും ഏഷ്യയിലെ ഒന്നാമത്തെ ധനികൻ ആകാനും അംബാനി താണ്ടിയ ദൂരങ്ങൾ വലുതാണ്. 

]]>
Tue, 09 Aug 2022 19:24:10 +0530 Editor
Kapil Sibal | സുപ്രീം കോടതിയിൽ പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് കപിൽ സിബൽ; പ്രസ്താവനക്കെതിരെ വ്യാപക വിമർശനം http://newsmalayali.com/senior-advocate-kapil-sibal-has-expressed-his-displeasure-with-supreme-courts-recent-decisions http://newsmalayali.com/senior-advocate-kapil-sibal-has-expressed-his-displeasure-with-supreme-courts-recent-decisions സുപ്രീം കോടതിയുടെ (Supreme Court) സമീപകാല തീരുമാനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ (Kapil Sibal). ഈ വ്യവസ്ഥിതിയിൽ തനിക്ക് യാതൊരു പ്രതീക്ഷയും അവശേഷിക്കുന്നില്ല എന്നും കബിൽ സിബൽ പറഞ്ഞു. ''സുപ്രീംകോടതിയിൽ നിന്ന് നിങ്ങൾക്ക് നീതി ലഭിക്കുമെന്ന് കരുതുന്നുണ്ടെങ്കിൽ, അത് വലിയ തെറ്റിദ്ധാരണയാണ്. സുപ്രീം കോടതിയിൽ 50 വർഷത്തെ പ്രാക്ടീസ് പൂർത്തിയാക്കിയ ശേഷമാണ് ഞാൻ ഇത് പറയുന്നത്'', സിബൽ പറഞ്ഞു.

''ഈ വർഷം ഞാൻ സുപ്രീം കോടതിയിൽ അൻപതു വർഷം പൂർത്തിയാക്കും. ഈ അൻപതു വർഷത്തിന് ശേഷവും എനിക്ക് ഈ വ്യവസ്ഥിതിയെക്കുറിച്ച് പ്രതീക്ഷയില്ല. സുപ്രീം കോടതി പുറപ്പെടുവിച്ച പുരോഗമനപരമായ വിധികളെക്കുറിച്ച് നിങ്ങൾ സംസാരിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് മറിച്ചാണ്. സ്വകാര്യത സംബന്ധിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. എന്നാൽ എപ്പോൾ വേണമെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നിങ്ങളുടെ വീട്ടിലേക്ക് വരാം. എവിടെയാണ് നിങ്ങളുടെ സ്വകാര്യത?'', കപിൽ സിബൽ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. കാമ്പയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് ‍, പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ,നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്‌മെന്റ് എന്നീ സംഘടനകൾ‍ ഡൽഹിയിൽ സംഘടിപ്പിച്ച പീപ്പിൾസ് ട്രിബ്യൂണലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു പലർക്കും പ്രത്യേക അന്വേഷണ സംഘം നൽകിയ ക്ലീൻ ചിറ്റ് ചോദ്യം ചെയ്ത് മുൻ കോൺഗ്രസ് എംപി എഹ്‌സാൻ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി സമർപ്പിച്ച ഹർജി തള്ളിയതിനെ കപിൽ സിബൽ വിമർശിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിപുലമായ അധികാരങ്ങൾ നൽകുന്ന കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വ്യവസ്ഥകളെയും ഛത്തീസ്ഗഡിൽ സുരക്ഷാ സേന നടത്തിയ നക്‌സൽ വിരുദ്ധ ഓപ്പറേഷനിൽ 17 ആദിവാസികളെ കൊലപ്പെടുത്തിയ സംഭവവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് 2009-ൽ സമർപ്പിച്ച ഹർജി തള്ളിയതിനെയും അദ്ദേഹം വിമർശിച്ചു. സാകിയ ജാഫ്രിക്കും പിഎംഎൽഎ നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്ത ഹർജിക്കാർക്കും വേണ്ടി ഹാജരായത് കപിൽ സിബലാണ്. കുറച്ചു ജഡ്ജിമാർക്കു വേണ്ടി മാത്രമായി ഇത്തരം സെൻസിറ്റീവ് കേസുകൾ നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നും വിധിയുടെ ഫലം എന്തായിരിക്കുമെന്ന് നിയമ സമൂഹത്തിന് അറിയാമെന്നും അദ്ദേഹം പറ‍ഞ്ഞു.

''ഞാൻ അൻപതു വർഷമായി പ്രാക്ടീസ് ചെയ്ത ഒരു സ്ഥാപനത്തെക്കുറിച്ച് ഇങ്ങനെ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നമ്മൾ സംസാരിച്ചില്ലെങ്കിൽ പിന്നെ ആരു സംസാരിക്കും?'', കപിൽ സിബൽ കൂട്ടിച്ചേർത്തു.
 

അതേസമയം, കപിൽ സിബലിന്റെ പരാമർശങ്ങൾക്കെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. കപിൽ സിബൽ ആ​ഗ്രഹിക്കുന്ന രീതിയിൽ കേസുകൾ തീർപ്പാക്കിയില്ലെങ്കിൽ, നീതിന്യായ വ്യവസ്ഥ പരാജയപ്പെട്ടു എന്നല്ല അതിനർത്ഥമെന്ന് ഓൾ ഇന്ത്യ ബാർ അസോസിയേഷൻ ചെയർമാൻ ഡോ ആദിഷ് സി അഗർവാല പറഞ്ഞു. ''തങ്ങൾ‌ വിചാരിക്കുന്നതിനനുസരിച്ച് കോടതി തീരുമാനങ്ങൾ എടുക്കുമെന്നു പ്രതീക്ഷിക്കുന്ന ഒരു ചെറിയ കൂട്ടം ആളുകൾക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹം ഒരു മുതിർന്ന അഭിഭാഷകനാണ്. അത്തരം പരാമർശങ്ങൾ നടത്തിയതിൽ ഞാൻ അത്ഭുതപ്പെടുന്നു. വിധികളെ വിമർശിക്കാം, എന്നാൽ ഇത്തരം സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താൻ പാടില്ല'', മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ മഹേഷ് ജഠ്മലാനി പറഞ്ഞു.

]]>
Tue, 09 Aug 2022 17:51:41 +0530 Editor
JDU | ആർജെഡിയുമായി വീണ്ടും അടുക്കാൻ നിധീഷ് കുമാർ? അഴിമതി വിരുദ്ധ നിലപാട് വിശദീകരിക്കേണ്ടി വരുമോ? http://newsmalayali.com/nithish-kumar-again-contemplating-switching-sides-and-tying-up-with-the-rjd http://newsmalayali.com/nithish-kumar-again-contemplating-switching-sides-and-tying-up-with-the-rjd അഴിമതി രഹിത രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് 2017ൽ ലാലു പ്രസാദ് യാദവിൻെറ (Lalu Prasad Yadav) രാഷ്ട്രീയ ജനതാദളുമായുള്ള (RJD) ബന്ധം നിതീഷ് കുമാറിൻെറ ജനതാദൾ യുണൈറ്റഡ് (JDU) അവസാനിപ്പിച്ചത്. ഇരുപാർട്ടികളും ചേർന്നാണ് ആ സമയത്ത് ബീഹാർ ഭരിച്ചിരുന്നത്. എന്നാൽ ആർജെഡി അഴിമതി പാർട്ടിയാണെന്ന് ആരോപിച്ച് നിധീഷ് കുമാർ (Nitish Kumar) സഖ്യം അവസാനിപ്പിച്ചു. പിന്നീട് ബിജെപിയുമായി ചേർന്ന് വീണ്ടും മുഖ്യമന്ത്രി ആവുകയും ചെയ്തു. ലാലുവിൻെറ മകനും അന്നത്തെ ഉപ മുഖ്യമന്ത്രിയുമായിരുന്ന തേജസ്വി യാദവിനെതിരെയാണ് ആ സമയത്ത് അഴിമതി ആരോപണം ഉയർന്നിരുന്നത്.

അഞ്ച് വർഷത്തിനിപ്പുറം നിധീഷ് കുമാർ വീണ്ടും ലാലുവുമായി ചേർന്ന് പുതിയ സഖ്യത്തിന് ഒരുങ്ങുകയാണെന്ന വാർത്തയാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാവുന്നത്. എന്നാലിപ്പോൾ ലാലുവിൻെറ പാർട്ടിക്കെതിരായ അഴിമതി ആരോപണങ്ങളും കേസുകളും വർധിച്ചുവെന്നതാണ് യാഥാർഥ്യം. ഇക്കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അഞ്ച് അഴിമതി കേസുകളിൽ ലാലു കുറ്റക്കാരനാണെന്ന് കോടതിക്ക് മുൻപിൽ തെളിഞ്ഞിട്ടുണ്ട്. 2017 ജൂലൈ മുതൽ ഏറെക്കാലവും ബീഹാർ മുൻ മുഖ്യമന്ത്രി ജയിലിൽ തന്നെയാണ് കഴിഞ്ഞത്.

ലാലുവിൻെറ അടുത്ത അനുയായിയായ ഭോലാ യാദവിനെ ഈയടുത്ത് അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ലാലു കേന്ദ്ര റെയിൽവേ മന്ത്രി ആയിരുന്ന സമയത്തെ കേസാണിത്. തേജസ്വി യാദവിനെതിരായ കേസിലും പുരോഗതി ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യം വെച്ച് കൊണ്ടുള്ള വേട്ടയാടലാണ് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടത്തുന്നതെന്നാണ് ആർജെഡിയുടെ ആരോപണം.

അതേസമയം, 2017ൽ തങ്ങളുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് പിന്നിലെ യഥാർഥ കാരണം നിധീഷിന് അധികാരത്തിൽ തുടരണം എന്നത് മാത്രമായിരുന്നുവെന്ന് ആർജെഡി മുമ്പ് തന്നെ ആരോപിച്ചിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണക്കേസിൽ നേരത്തെ തന്നെ ലാലുപ്രസാദ് ആരോപണവിധേയനായിരുന്നു. എന്നിട്ടും 2015ൽ ആർജെഡിയുമായി സഖ്യത്തിന് ജെഡിയു തയ്യാറായി. അവർ അധികാരത്തിലെത്തുകയും ചെയ്തിരുന്നു.

ബിജെപിയുമായുള്ള ബന്ധം നിധീഷ് കുമാർ ഉപേക്ഷിക്കില്ലെന്ന് തന്നെയാണ് ഇപ്പോഴും പാർട്ടിയിലെ ഒരു വിഭാഗത്തിൻെറ ധാരണ. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബീഹാറിൽ നിധീഷ് കുമാറിനൊപ്പം ചേർന്ന് തന്നെയായിരിക്കും ബിജെപി മത്സരിക്കുകയെന്ന് നേരത്തെ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് നിധീഷ് കുമാർ വീണ്ടും ബീഹാർ മുഖ്യമന്ത്രി ആവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

“സഖ്യം അവസാനിക്കുമെന്ന് ഞങ്ങൾ കരുതുന്നില്ല. അഞ്ച് അഴിമതിക്കേസുകളിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുള്ള ഒരു നേതാവിൻെറ പാർട്ടിയുമായി സഖ്യത്തിൽ ഏർപ്പെട്ടാൽ നിധീഷ് കുമാർ ജനങ്ങളോട് മറുപടി പറയേണ്ടി വരും,” ബീഹാറിലെ ഒരു ബിജെപി നേതാവ് ന്യൂസ് 18നോട് പറഞ്ഞു. 2024 വരെ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കില്ലെന്നാണ് ജെഡിയു നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള നിലപാട്. കേന്ദ്ര മന്ത്രിസഭയിൽ തങ്ങൾക്ക് പ്രാതിനിധ്യം വേണ്ടെന്ന് അവർ വ്യക്തമാക്കിയിരുന്നു.

ബിജെപിയുമായുള്ള ബന്ധം ഉലയാൻ കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. കേന്ദ്രത്തിൽ എൻഡിഎയുടെ രാഷ്ട്പതി, ഉപരാഷ്ട്രപതി സ്ഥാനാർഥികളെ ജെഡിയു പിന്തുണച്ചിരുന്നു. എന്നാൽ ഡൽഹിയിൽ ബിജെപിയുടെ പ്രധാന നേതാക്കളുമായുള്ള കൂടിക്കാഴ്ച നിധീഷ് ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ്. ബീഹാർ നിയമസഭയിലെ സ്പീക്കറെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വിയോജിപ്പുകളുണ്ടായിരുന്നു. ബീഹാറിൽ ബിജെപി ശക്തി വർധിപ്പിച്ചുവെന്നതാണ് നിധീഷിൻെറ വിയോജിപ്പിന് പിന്നിലെ പ്രധാന കാരണമെന്ന് വിലയിരുത്തലുകളുണ്ട്. ഏതായാലും നിധീഷ് കുമാറിൻെറ അടുത്ത നീക്കം എന്താവുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയലോകം.

]]>
Tue, 09 Aug 2022 17:49:33 +0530 Editor
LPG price | പാചകവാതക സിലിണ്ടറിന് ഇന്ന് മുതൽ വിലക്കുറവ്; പ്രധാന നഗരങ്ങളിലെ നിരക്കുകൾ http://newsmalayali.com/price-for-commercial-cooking-gas-cylinders-were-cut-from-august-1 http://newsmalayali.com/price-for-commercial-cooking-gas-cylinders-were-cut-from-august-1 ഓഗസ്റ്റ് 1 തിങ്കളാഴ്ച മുതൽ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില (commercial LPG cylinder price) 36 രൂപ കുറച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാർ വില വിജ്ഞാപനത്തിലൂടെ അറിയിച്ചു. ഇന്ന് മുതൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 1,976 രൂപയും, കൊൽക്കത്തയിൽ 2,095.50 രൂപയും മുംബൈയിൽ 1,936.50 രൂപയും ചെന്നൈയിൽ 2,141 രൂപയുമാണ് വില. എന്നിരുന്നാലും, നേരത്തെ സൂചിപ്പിച്ചതുപോലെ, 14.2 കിലോഗ്രാം ഗാർഹിക പാചക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

ഇന്ത്യൻ ഓയിൽ ഇന്ന് പുറത്തിറക്കിയ പുതിയ നിരക്ക് വിജ്ഞാപന പ്രകാരം ഓഗസ്റ്റ് ഒന്നിന്, എൽപിജി സിലിണ്ടറിന്റെ വില 36 രൂപ കുറച്ചു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. ജൂലൈ ആറിന് 19 കിലോ സിലിണ്ടറിന് 8.50 രൂപ കുറച്ചിരുന്നു. വാറ്റ് പോലുള്ള പ്രാദേശിക നികുതികളുടെ ആവിർഭാവത്തെ ആശ്രയിച്ച് നിരക്കുകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. ഉയർന്ന നികുതിയുള്ള സംസ്ഥാനങ്ങളിൽ വില കൂടുതലാണ്.

ജൂലൈയിൽ ഡൽഹിയിൽ 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 198 രൂപ കുറച്ചിരുന്നു. അതിനും മുൻപ് ജൂൺ 1 മുതലാണ് വില 135 രൂപ കുറച്ചത്. എന്നിരുന്നാലും 14.2 കിലോഗ്രാം ഗാർഹിക പാചക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടർന്നു. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ ഉപഭോക്താക്കൾ ജൂലൈയിൽ വർധനവ് നേരിട്ടിരുന്നു. ഗാർഹിക പാചക സിലിണ്ടറുകളുടെ വില ജൂലൈ 6 ന് വർദ്ധിപ്പിച്ചിരുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികളുടെ കണക്കനുസരിച്ച്, ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളുടെ വില 50 രൂപയായി ഉയർന്നു. ഏറ്റവും പുതിയ വർദ്ധനവിന് ശേഷം, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില 1,053 രൂപയായി. ഡൽഹിയിൽ സിലിണ്ടറിന് 1,003 രൂപയിൽ നിന്ന് 50 രൂപ വർധിച്ചു. നേരത്തെ, മെയ് മാസത്തിൽ ഗാർഹിക സിലിണ്ടറുകളുടെ വില ആദ്യമായി മെയ് 7 ന് ലിറ്ററിന് 50 രൂപ വർദ്ധിപ്പിച്ചിരുന്നു. മെയ് 19 ന് ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില ഉയർന്നിരുന്നു.

മെയ് 21 മുതൽ ഇന്ത്യയിൽ ഇന്ധന വിലയിൽ മാറ്റമില്ല. ഓഗസ്റ്റ് ഒന്നിന് പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നത് ജനങ്ങൾക്ക് ആശ്വാസമായി. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്. മുംബൈയിൽ പെട്രോൾ ഉപഭോക്താക്കൾ ലിറ്ററിന് 106.31 രൂപയും ഡീസലിന് 94.27 രൂപയും നൽകണം. കൊൽക്കത്തയിൽ ഉപഭോക്താക്കൾ ലിറ്ററിന് 106.03 രൂപ നൽകുമ്പോൾ ഡീസലിന് 92.7 രൂപയായി. ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 102.63 രൂപയും ഡീസലിന് 94.24 രൂപയുമാണ്.

Summary: With effect from August 1, price of commercial cooking gas cylinders was slashed by Rs 36. However, there is little good news for domestic customers who have not been treated with any waiver in recent times

]]>
Mon, 01 Aug 2022 21:56:50 +0530 Editor
കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ NIA റെയ്ഡ്; തീവ്രവാദ ബന്ധമുള്ള 14 പേർ പിടിയിൽ http://newsmalayali.com/nia-raids-in-six-states-including-kerala-as-14-people-with-terrorism-link-under-custody http://newsmalayali.com/nia-raids-in-six-states-including-kerala-as-14-people-with-terrorism-link-under-custody ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഞായറാഴ്ച കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡിൽ തീവ്രവാദ ബന്ധമുള്ള 14 പേരെ കസ്റ്റഡിയിലെടുത്തു. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 14 പേരെ കസ്റ്റഡിയിലെടുത്തു. കേരളത്തിൽ ഫെബ്രുവരിയിൽ വാഹന പരിശോധനയ്ക്കിടെ പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ച ഐസിഎഎംഎ സാതിക് എന്ന സതിക് ബാച്ചയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിലാണ് എൻഐഎ ഞായറാഴ്ച കേരളത്തിൽ പരിശോധന നടത്തിയത്.

കർണാടകയിൽ നിന്നുള്ള ഒരു മദ്രസ വിദ്യാർത്ഥിയെ എൻഐഎ കസ്റ്റഡിയിലെടുത്തു. ഫറൂഖ് എന്ന വിദ്യാർത്ഥി ഒരു സോഷ്യൽ മീഡിയ ആപ്പ് വഴി പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ മൊഡ്യൂളുമായി ബന്ധപ്പെട്ടിരുന്നു. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിദ്യാർത്ഥിയെ വിട്ടയച്ചത്. ഫാറൂഖിനെ കസ്റ്റഡിയിലെടുത്ത വിവരം സീനിയർ പോലീസ് സൂപ്രണ്ട് വിപിൻ ടാഡ സ്ഥിരീകരിച്ചു. ഫാറൂഖ് പല ഭാഷകളിലും പ്രാവീണ്യമുള്ളയാളാണെന്നും പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുടെ ഒരു മൊഡ്യൂളുമായി സോഷ്യൽ മീഡിയ ആപ്പ് വഴി ബന്ധപ്പെട്ടിരുന്നതായും വൃത്തങ്ങൾ പറയുന്നു. വൈകുന്നേരം ഫാറൂഖിനെ ദാറുൽ ഉലൂം ദയൂബന്ദ് അധികൃതർക്ക് കൈമാറിയെന്ന് ദാറുൽ ഉലൂം ദേവ്ബന്ദ് മേധാവി അബ്ദുൾ കാസിം നൊമാനി പറഞ്ഞു.

ജൂൺ 23 ന്, റോഹിങ്ക്യൻ വിദ്യാർത്ഥി മുജീബുള്ളയെ ദേവ്ബന്ദിൽ നിന്ന് അറസ്റ്റ് ചെയ്തു.

ഗുജറാത്തിൽ, എൻഐഎയുടെയും ഗുജറാത്ത് എടിഎസിന്റെയും സംയുക്ത സംഘം ബറൂച്ച്, സൂറത്ത്, നവസാരി, അഹമ്മദാബാദ് ജില്ലകളിൽ നടത്തിയ തിരച്ചിലിൽ നിരവധി രേഖകളും വസ്തുക്കളും പിടിച്ചെടുത്തു. മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. മൂന്ന് പേരെ ചോദ്യം ചെയ്തു വരികയാണെന്ന് ഗുജറാത്ത് എടിഎസ് അറിയിച്ചു. എന്നാൽ ഇപ്പോൾ കൂടുതൽ ഒന്നും വെളിപ്പെടുത്താനില്ല, എടിഎസ് പ്രസ്താവനയിൽ പറഞ്ഞു.

ഗുജറാത്തിന് പുറമെ മധ്യപ്രദേശ്, മഹാരാഷ്ട്ര, മറ്റ് ചില സംസ്ഥാനങ്ങളിലും തിരച്ചിൽ നടക്കുന്നുണ്ടെന്ന് എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 153 എ, 153 ബി വകുപ്പുകളും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ സെക്ഷൻ 18, 18 ബി, 38, 39, 40 വകുപ്പുകളും പ്രകാരം ജൂൺ 25 ന് ഏജൻസി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് വിവിധ സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തിയത്.

ഐഎസ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ വർഷം നടത്തിയ ഭീകരാക്രമണ ശ്രമത്തെ തുടർന്നാണ് കേസുകളെന്ന് അന്വേഷണ ഏജൻസി അറിയിച്ചു. പിടിയിലായവ മൗലാന ജലീലിന്റെ വീട്ടിൽ നിന്ന് കുറ്റാന്വേഷണ രേഖകളും മൂന്ന് ബാഗുകളും പിടിച്ചെടുത്തു. അഹമ്മദാബാദ് സ്വദേശിയായ ഒരാളെ നവസാരിയിൽ നടത്തിയ റെയ്ഡിൽ പിടികൂടി. ബറൂച്ചിലെ അമോദിൽ ഒരു പിതാവിനെയും മകനെയും ചോദ്യം ചെയ്തു.

കർണാടകയിലെ തുംകുരുവിൽ എച്ച്എംഎസ് യുനാനി മെഡിക്കൽ കോളജിലെ വിദ്യാർഥിനിയെ പിടികൂടി. നാല് പേർ കൂടി കർണാടകയിൽ പിടിയിലായി. മഹാരാഷ്ട്രയിലെ ഹുപ്പാരി ജില്ലയിൽ രണ്ട് കോളേജ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു.

]]>
Mon, 01 Aug 2022 21:54:48 +0530 Editor
കളമശേരി ബസ് കത്തിക്കൽ കേസ്: തടിയന്‍റവിട നസീറിനും സാബിർ ബുഹാരിക്കും ഏഴ് വർഷം കഠിന തടവ്; താജുദ്ദീന് ആറു വർഷം കഠിന തടവ് http://newsmalayali.com/kalamasery-bus-arson-case-thadianvida-naseer-and-sabir-sentenced-to-seven-years-imprisonment http://newsmalayali.com/kalamasery-bus-arson-case-thadianvida-naseer-and-sabir-sentenced-to-seven-years-imprisonment കളമശേരി ബസ് കത്തിക്കൽ കേസിൽ മുഖ്യപ്രതികളായ തടിയന്‍റവിട നസീറിനും സാബിർ ബുഹാരിക്കും ഏഴ് വർഷം കഠിന തടവ്. മറ്റൊരു പ്രതിയായ താജുദ്ദീന് ആറു വർഷം കഠിന തടവും ശിക്ഷ ലഭിച്ചു. ഇതു കൂടാതെ തടിയന്റവിട നസീറിനും സാബിർ ബുഹാരിക്കും വിവിധ വകുപ്പുകളിലായി 39 1/2 വർഷം തടവ് ശിക്ഷയും അനുഭവിക്കണം. താജുദ്ദീന് വിവിധ വകുപ്പുകളിലായി 35 വർഷം തടവ് അനുഭവിക്കണം.

കൊച്ചി എൻ ഐ എ കോടതിയാണ് ശിക്ഷ വിധിച്ചത്. കഠിന തടവ് കൂടാതെ മൂന്നു പ്രതികൾക്കും പിഴശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ തടിയന്റവിട 1,75000 രൂപയും സാബിർ 1,75000 രൂപയും താജുദ്ദീൻ 1,10000 രൂപയും പിഴയായി ഒടുക്കണം.

തടിയൻറവിട നസീർ, സാബിർ, താജുദ്ദീൻ എന്നിവരാണ് കേസിലെ കുറ്റക്കാർ. പ്രതികൾ കുറ്റം സമ്മതിച്ചതിനാൽ വിചാരണ പൂ‍ർത്തിയാക്കാതെയാണ് എൻഐഎ കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്. റിമാൻഡ് കാലാവധി ശിക്ഷാകാലവധിയായി കണക്കാക്കുമെന്നതിനിലാണ് പ്രതികൾ കോടതിയിൽ കുറ്റം സമ്മതിച്ചതെന്നും സൂചനയുണ്ട്. കേസിലെ 11 പ്രതികളിൽ ഒരാളെ നേരത്തെ വെറുതെ വിട്ടിരുന്നു.

കോയമ്പത്തൂർ സ്ഫോടന കേസിൽ ജയിലിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മദനിയെ  മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ 2005 സെപ്റ്റംബർ 9 നാണ് കളമശ്ശേരിയിൽ പ്രതികൾ ബസ് കത്തിക്കുന്നത്. ബസ് കത്തിക്കൽ കേസിൽ അഞ്ചാം പ്രതിയായ കെ. എ. അനൂപിന് കഴിഞ്ഞ വർഷം ജൂലൈയിൽ ആറ് വർഷം കഠിന തടവും 1,60,000 രൂപ പിഴയും വിധിച്ചിരുന്നു. അനൂപ് ഒഴികെയുള്ള പ്രതികൾ പല കേസുകളിലായി തടവിൽ തുടരുന്നതാണ് വിചാരണ വൈകാൻ ഇടയാക്കിയത്. 2010ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസിന്റെ വിചാരണ 2019 ൽ മാത്രമാണ് തുടങ്ങിയത്. തടിയന്റവിട നസീർ, പത്താം പ്രതി സൂഫിയ മഅ്ദനി ഉൾപ്പെടെ 13 പ്രതികളുടെ വിചാരണയായിരുന്നു നടന്നിരുന്നത്.


2005 സെപ്റ്റംബർ 9 നാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്ന് സേലത്തേക്ക് പോകുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ് ആണ് രാത്രി 9.30ന് പ്രതികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കോയമ്പത്തൂർ സ്‌ഫോടന കേസിൽ തടവിലായിരുന്ന പിഡിപി നേതാവ് അബ്ദുൾനാസർ മഅ്ദനിയെ ജയിലിൽനിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതികൾ ബസ് കത്തിച്ചത്.

]]>
Mon, 01 Aug 2022 20:51:23 +0530 Editor
‘സർ, സെൽഫിയെടുക്കട്ടെ?’– മൊബൈലുമായി പൊലീസ്; ‘അറസ്റ്റെന്ന് മനസ്സിലായത് അപ്പോൾ’ http://newsmalayali.com/gaurav-taneja-says-police-personnel-wanted-selfie-with-him http://newsmalayali.com/gaurav-taneja-says-police-personnel-wanted-selfie-with-him ‘അറസ്റ്റാണ് നടക്കുന്നതെന്നു എനിക്കു മനസ്സിലായില്ല. നിരവധി പൊലീസുകാർ എനിക്കു നേരേ പാഞ്ഞെടുക്കുകയും ഭാര്യ ഋതു രതീ തനേജയെയും മക്കളെയും നോയിഡ മെട്രോ റെയിൽ കോർപറേഷൻ (എൻഎംആർസി) മുറിയിലേക്ക് മാറ്റുകയും ചെയ്‌തു. പൊലീസ് വാനിൽ ഇരിക്കുമ്പോഴും ഞാൻ പൊലീസുകാരോട് തമാശ പറയുകയും കുലുങ്ങിച്ചിരിക്കുകയും ചെയ്‌തിരുന്നു. സ്റ്റേഷനിൽ എത്തിയശേഷം മാത്രമാണ് അറസ്റ്റാണ് നടന്നതെന്ന് മനസ്സിലാക്കുന്നത്’– രാജ്യത്തെ പ്രമുഖ  യുട്യൂബർമാരിൽ ഒരാളായ ഗൗരവ് തനേജ പറയുന്നു.

പിറന്നാൾ ആഘോഷത്തിനായി മെട്രോ സ്റ്റേഷനിലേക്ക് ആരാധകരെ വിളിച്ചു കൂട്ടിയതിനാണ് ഗൗരവ് തനേജയെ അറസ്റ്റ് ചെയ്‌തത്. ദേശീയ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിലാണ് ഗൗരവ് തന്റെ അനുഭവം പങ്കുവച്ചത്. ഗൗരവിന്റെ പിറന്നാള്‍ നോയിഡയിലെ സെക്ടര്‍ 51 മെട്രോ സ്‌റ്റേഷനില്‍  ആഘോഷിക്കുമെന്ന് ഭാര്യ റിതു രതീ തനേജ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇതോടെ, ആയിരക്കണക്കിന് ആരാധകര്‍ ഗൗരവിനെ കാണാനായി മെട്രോ സ്‌റ്റേഷനിലേക്ക് ഒഴുകിയെത്തി.

എന്റെ 36–ാം ജൻമദിനമായിരുന്നു അത്. എന്ത് തെറ്റ് ചെയ്‌തിട്ടാണ് എന്നെ കൊണ്ടു വന്നതെന്നു പൊലീസ് സ്റ്റേഷനിൽ ഇരുന്ന് ഞാൻ ആലോചിക്കുകയായിരുന്നു. വലിയ ശബ്ദത്തിൽ പതിയെ കറങ്ങുന്ന ഒരു ഫാനാണു സ്റ്റേഷനിൽ ഉണ്ടായിരുന്നത്. പത്രം വായിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്റെ സമീപത്തായി ഇരിക്കുന്നുണ്ടായിരുന്നു. ഒരു കേസിലെ പ്രതി എന്നെ തുറിച്ചു നോക്കി കൊണ്ട് സെല്ലിൽ കിടക്കുന്നുണ്ടായിരുന്നു.

ഞാൻ അവരുടെ സിസിടിവി മുറിയിലാണ് ഇരുന്നത്. കുറച്ചു സമയത്തിനു ശേഷം ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ എന്റെ സമീപത്തു വന്നു. ‘സർ, ഞാൻ നിങ്ങളുടെ ഒരു സെൽഫിയെടുത്തോട്ടെ, എന്റെ മക്കൾ നിങ്ങളുടെ ആരാധകരാണ്. നിങ്ങളോട് സംസാരിക്കണമെന്ന് ഞാൻ കുറെ കാലമായി ആഗ്രഹിക്കുന്നു. മാഡം കുറച്ച് നേരം കൂടി ക്ഷമിക്കുക, എനിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാനുണ്ട് എന്നായിരുന്നു എന്റെ മറുപടി’–  ഗൗരവ് തനേജ പറഞ്ഞു. 

എന്റെ ചിത്രങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്നു ഞാൻ കൈ കൂപ്പി പൊലീസ് ഉദ്യോഗസ്ഥരോട് അപേക്ഷിച്ചിരുന്നു. ഞാൻ കുറ്റാരോപിതൻ മാത്രമാണെന്നു പറഞ്ഞിരുന്നു. എന്നാൽ അവർ ഞാൻ പറയുന്നത് കേൾക്കാൻ തയാറായില്ല. സാധിക്കുന്ന അത്രയും ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. കയ്യിൽ ഫോൺ കിട്ടിയപ്പോൾ ഭാര്യ റിതുവിന് മെസേജ് അയയ്‌ക്കുകയാണ് ആദ്യം ചെയ്തത്. എന്റെ അറസ്റ്റിനെ കുറിച്ച് അവർക്ക് അറിവുണ്ടായിരുന്നില്ല. ജാമ്യം ലഭിച്ച് വീട്ടിലെത്തിയപ്പോൾ എന്തുകൊണ്ടാണ് പപ്പ കേക്ക് മുറിക്കാത്തതെന്നാണ് മകൾ ചോദിച്ചത്. അറസ്റ്റിനു ശേഷം കേസിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല.– ഗൗരവ് വ്യക്തമാക്കി.

എന്നാൽ അപകടകരമായ വിധം ജനക്കൂട്ടം കൂടിനിൽക്കുമ്പോഴാണ് ഗൗരവിനെ കസ്റ്റഡിയിൽ എടുത്തതെന്നും ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്താണ്, അറസ്റ്റാണെന്നു ഗൗരവിനോട് പറയാതിരുന്നതെന്നും അഡിഷണൽ ഡിസിപി രൺവിജയ് സിങ് പ്രതികരിച്ചു. സ്റ്റേഷനിൽ ആരെങ്കിലും ഗൗരവിനൊപ്പം ഫോട്ടോയെടുത്തിരുന്നോയെന്ന കാര്യം അറിയില്ലെന്ന് അഡിഷണൽ ഡിസിപി ജിബി നഗർ പ്രതികരിച്ചു. സെക്‌ഷൻ 144 ലംഘിച്ചതിനാണ് അറസ്റ്റ്. ഇത്തരമൊരു പാർട്ടിയെ കുറിച്ച്  പൊലീസിനെ അറിയിക്കാൻ ഗൗരവിന് ബാധ്യതയുണ്ടായിരുന്നുവെന്നും അഡിഷണൽ ഡിസിപി പറഞ്ഞു. 

സംഭവത്തിനു ശേഷം, നാല് വയസ്സുള്ള മകളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ കോൾ തനിക്കു ലഭിച്ചതായി ഗൗരവ് വെളിപ്പെടുത്തിയിരുന്നു. ‘ഫ്‌ളൈയിങ് ബീസ്റ്റ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗൗരവ് പ്രശസ്തനായത്. ജൂലൈ 9നാണ് ഗൗരവ് അറസ്റ്റിലായത്. ഗൗരവിനെ കാണാൻ വൻ ജനക്കൂട്ടമാണ് എത്തിച്ചേർന്നത്. ഇതോടെ മെട്രോ സ്‌റ്റേഷനിലും പരിസരത്തും തിക്കുംതിരക്കും വർധിച്ച്, വലിയ ഗതാഗത തടസ്സം ഉണ്ടായി.

ഉന്തിലുംതള്ളിലും പെട്ട് നിരവധി പേര്‍ക്കു പരുക്കേറ്റു. യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടായി. ആളുകളെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ മെട്രോ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയാണ് ആളുകളെ നീക്കി ഗതാഗതം നിയന്ത്രിച്ചത്. തുടര്‍ന്ന് ഗൗരവിനെതിരെ  കേസെടുക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ ‘ഫ്‌ളൈയിങ് ബീസ്റ്റ്’, ‘ഫിറ്റ് മസിൽ ടിവി’, ‘റസ്‌ബാരി കെ പപ്പാ’ എന്നീ യുട്യൂബ് ചാനലുകൾക്ക് ലക്ഷക്കണക്കിനു സബ്സ്ക്രൈബേഴ്സ് ഉണ്ട്. അഞ്ചു ദശലക്ഷം യുഎസ് ഡോളറാണ് ഗൗരവിന്റെ വരുമാനമെന്നാണു വിവരം. ഇൻസ്റ്റഗ്രാമിൽ 3.3 ദശലക്ഷം ഫോളോവേഴ്സും യുട്യൂബിൽ 7.58 ദശലക്ഷം സബ്സ്ക്രൈബേഴ്സുമുണ്ട്. ഐഐടി ഖരഗ്പുരിൽനിന്നു സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ഗൗരവ് ഇപ്പോൾ ഡൽഹി സർവകലാശാലയിൽ നിയമ വിദ്യാർഥിയാണ്.

English Summary: Gaurav Taneja says police personnel wanted selfie with him

]]>
Sat, 30 Jul 2022 17:31:25 +0530 Editor
‘നാക്കുപിഴ സംഭവിച്ചതാണ്, ക്ഷമ ചോദിക്കുന്നു; രാഷ്ട്രപതിക്ക് കത്തയച്ച് അധീർ രഞ്ജൻ& Adhir Ranjan Chowdhury http://newsmalayali.com/congresss-adhir-ranjan-chowdhury-sends-written-apology-to-president-droupadi-murmu-for-rashtrapatni-remark http://newsmalayali.com/congresss-adhir-ranjan-chowdhury-sends-written-apology-to-president-droupadi-murmu-for-rashtrapatni-remark രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ‘രാഷ്ട്രപത്നി’ എന്നു വിളിച്ചതിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ് ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി. രാഷ്ട്രപതിക്ക് അയച്ച കത്തിലാണ് അധീർ രഞ്ജൻ ചൗധരി രേഖാമൂലം മാപ്പ് അറിയിച്ചത്.

‘താങ്കൾ വഹിക്കുന്ന സ്ഥാനത്തെ വിവരിക്കാൻ തെറ്റായ ഒരു വാക്ക് ഉപയോഗിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നു. അതു നാക്കുപിഴ സംഭവിച്ചതാണെന്നു ബോധിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. മാപ്പ് അംഗീകരിക്കണമെന്ന് അഭ്യർഥന.’– അധീർ രഞ്ജൻ ചൗധരി കത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം കോൺഗ്രസ് എംപിമാരുടെ രാഷ്ട്രപതിഭവൻ മാർച്ചിനിടെയായിരുന്നു വിവാദത്തിനിടയാക്കിയ പരാമർശം. ഇതിനെ ഭരണപക്ഷ അംഗങ്ങൾ രൂക്ഷമായി വിമർശിച്ചിരുന്നു. ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തിൽ വ്യാഴാഴ്ച ലോക്സഭ സ്തംഭിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.

രാഷ്ട്രപതിയെ നേരിട്ടുകണ്ട് മാപ്പു പറയാമെന്നും ബിജെപിയിലെ ഇരട്ടത്താപ്പുകാരോടു പറയില്ലെന്നും അധീർ രഞ്ജൻ പറഞ്ഞിരുന്നു. രാഷ്ട്രപതിക്കു പരാതി നൽകാൻ പോവുകയാണെന്നു മാധ്യമങ്ങളോടു പറയുന്നതിനിടെ നാക്കുപിഴ സംഭവിച്ചെന്നാണ് അധീർ രഞ്ജന്റെ വിശദീകരണം.

English Summary: Congress Leader's Written Apology To President For 'Rashtrapatni' Remark

]]>
Sat, 30 Jul 2022 02:32:19 +0530 Editor
Agnipath|കൊല്ലത്ത് നവംബർ 15 മുതൽ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ; ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് ഒന്ന് മുതൽ http://newsmalayali.com/agnipath-recruitment-rally-in-kollam-starts-from-november-15 http://newsmalayali.com/agnipath-recruitment-rally-in-kollam-starts-from-november-15 കേരളത്തിൽ അഗ്നിപഥ് റിക്രൂട്ട്മെൻ‌റ് റാലി. കൊല്ലം ജില്ലയിലാണ് റിക്രൂട്ട്മെന്റ് റാലി നടക്കുക. നവംബർ 15 മുതൽ 30 വരെയാണ് റാലി. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ അഗ്നിപഥ് റിക്രൂട്ട്മെന്‍റ് റാലി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള യുവാക്കൾക്ക് ഈ റാലിയിൽ പങ്കെടുക്കാം.

റിക്രൂട്ട്മെൻ‌റ് റാലിയ്ക്കായുള്ള ഓൺ‌ലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് ഒന്നിന് തുടങ്ങും. സേനയിൽ നിർദിഷ്ട വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ 2022 ഓഗസ്റ്റ് 1-ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ നൽകും.

Also Read-Agnipath Protest | അഗ്നിപഥ് പ്രതിഷേധത്തില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് നഷ്ടം 259.44 കോടി: റെയില്‍വേ മന്ത്രി 

www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ അഡ്മിറ്റ് കാർഡുകൾ 2022 നവംബർ 01 മുതൽ 10 വരെ അവരുടെ ഇമെയിലിലേക്ക് അയയ്ക്കും.

പതിനേഴര വയസ്സ്​ ആയവരെനാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. അഗ്നിവീരന്മാരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപയാണ് ശമ്പളം. നാലു വർഷത്തിനു ശേഷം പിരിയുമ്പോൾ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരിൽനിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേർക്ക് സൈന്യത്തിൽ തുടരാം.

 

നാലു വർഷത്തെ സേവനത്തിനിടയിൽ ഏതെങ്കിലും അപകടം സംഭവിച്ച് വൈദ്യസഹായം ആവശ്യമായി വരുന്ന ഒരു അഗ്നിവീരന് ശേഷിക്കുന്ന സേവനകാലാവധിയിൽ ലഭിക്കേണ്ട മുഴുവൻ ശമ്പളവും ലഭിക്കും. കൂടാതെ സേവാ നിധി പദ്ധതിക്കു കീഴിൽ അഗ്നിവീരൻമാർക്കു ലഭിക്കുന്ന 11.75 ലക്ഷം രൂപക്കും ഇവർക്ക് അർഹതയുണ്ടെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.

]]>
Mon, 25 Jul 2022 23:40:42 +0530 Editor
Droupadi Murmu | പാവപ്പെട്ടവർക്ക് സ്വപ്നം കാണാൻ മാത്രമല്ല: സാക്ഷാത്കരിക്കാനും കഴിയും: രാഷ്ട്രപതി http://newsmalayali.com/greatly-satisfied-that-poor-downtrodden-tribals-seeing-reflection-in-me-president-murmus-top-quotes http://newsmalayali.com/greatly-satisfied-that-poor-downtrodden-tribals-seeing-reflection-in-me-president-murmus-top-quotes ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു (Droupadi Murmu) അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണയാണ് (N V Ramana) സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇന്ത്യയിലെ ദരിദ്രരായ ജനങ്ങൾക്ക് സ്വപ്നം കാണാൻ മാത്രമല്ല, ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും കഴിയുമെന്നാണ് തനിക്കു ലഭിച്ച രാഷ്ട്രപതി സ്ഥാനം തെളിയിക്കുന്നതെന്നും ദ്രൗപദി മുർമു പറഞ്ഞു. തന്നെ തിരഞ്ഞെടുത്ത എല്ലാം ജനപ്രതിനിധികളോടുമുള്ള നന്ദിയും രാഷ്ട്രപതി പ്രകടിപ്പിച്ചു.

''രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്ന ഈ സുപ്രധാന വേളയിലാണ് ഞാൻ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് എന്റെ വ്യക്തിപരമായ നേട്ടമല്ല, രാജ്യത്തെ എല്ലാ പാവപ്പെട്ടവരുടെയും നേട്ടമാണ്'', ദ്രൗപതി മുർമു പറഞ്ഞു.

''നിങ്ങൾക്കെല്ലാവർക്കും നന്ദി പറയുന്നു. നിങ്ങളുടെ വിശ്വാസവും സഹകരണവുമാണ് എന്റെ ശക്തി. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ രാഷ്ട്രപതിയാണ് ഞാൻ. അടുത്ത 25 വർഷത്തേക്ക്, ദീർഘവീക്ഷണത്തോടെ ഇന്ത്യ പദ്ധതികൾ തയ്യാറാക്കുന്ന ഈ ചരിത്ര സമയത്ത് ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിഞ്ഞത് മഹത്തായ ഒരു കാര്യമായി ഞാൻ കണക്കാക്കുന്നു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികം ആഘോഷിച്ച വേളയിൽ എന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് തികച്ചും യാദൃശ്ചികമാണ്. ഇന്ന്, സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ, എനിക്ക് ഈ പുതിയ ഉത്തരവാദിത്തം ലഭിച്ചിരിക്കുന്നു'', രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്തു കൊണ്ട് ദ്രൗപതി മുർമു പറഞ്ഞു.

''ഞാൻ ആദിവാസി സമൂഹത്തിൽ പെട്ടയാളാണ്, വാർഡ് കൗൺസിലറിൽ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്താൻ എനിക്ക് അവസരം ലഭിച്ചു. ഇത് ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യയുടെ മഹത്വത്തെയാണ് സൂചിപ്പിക്കുന്നത്. പാവപ്പെട്ട വീട്ടിൽ, ആദിവാസി മേഖലയിൽ ജനിച്ച ഒരാൾക്ക് ഇന്ത്യയുടെ പരമോന്നത ഭരണഘടനാ പദവിയിൽ എത്താൻ കഴിയുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയെ ആണ് തെളിയിക്കുന്നത്. രാഷ്ട്രപതി സ്ഥാനത്തെത്തിയത് എന്റെ വ്യക്തിപരമായ നേട്ടമല്ല, ഇന്ത്യയിലെ ഓരോ പാവപ്പെട്ടവന്റെയും നേട്ടമാണ്. നൂറ്റാണ്ടുകളായി അവസരങ്ങൾ നിഷേധിക്കപ്പെട്ടവരും, വികസന നേട്ടങ്ങൾ അനുഭവിക്കാത്തവരും, ദരിദ്രരും, അധഃസ്ഥിതരും, പിന്നാക്കക്കാരും, ആദിവാസികളുമെല്ലാം എന്നിൽ അവരുടെ തന്നെ പ്രതിഫലനം കാണുന്നത് എനിക്ക് വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്. രാജ്യത്തെ എല്ലാ ജനങ്ങളുടെയും, പ്രത്യേകിച്ച് ഇന്ത്യയിലെ യുവാക്കളുടെയും സ്ത്രീകളുടെയും താൽപര്യങ്ങൾ എനിക്ക് പരമപ്രധാനമായിരിക്കുമെന്ന് ഈ അവസരത്തിൽ ഞാൻ ഉറപ്പ് നൽകുന്നു'', ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.

രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും രാഷ്ട്രപതി പ്രശംസിച്ചു. ''കൊറോണ വൈറസ് എന്ന ആഗോള പ്രതിസന്ധിയെ നേരിടുന്നതിൽ ഇന്ത്യ കാണിച്ച മികവ് ലോകമെമ്പാടും രാജ്യത്തിന്റെ വിശ്വാസ്യത വർധിപ്പിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, 200 കോടി ഡോസ് കൊറോണ വൈറസ് വാക്സിൻ വിതരണം ചെയ്ത രാജ്യമെന്ന റെക്കോർഡും ഇന്ത്യക്ക് ലഭിച്ചു. ഈ പോരാട്ടത്തിൽ രാജ്യത്തെ ജനങ്ങൾ കാണിച്ച സംയമനവും ധൈര്യവും സഹകരണവും, ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ ശക്തിയുടെയും സംവേദനക്ഷമതയുടെയും പ്രതീകമാണ്'', ദ്രൗപതി മുർമു പറഞ്ഞു.

]]>
Mon, 25 Jul 2022 23:26:23 +0530 Editor
രാജ്യത്തിന്റെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു http://newsmalayali.com/droupadi-murmu-takes-oath-as-president-india-gets-its-youngest-and-first-tribal-woman-at-top-office http://newsmalayali.com/droupadi-murmu-takes-oath-as-president-india-gets-its-youngest-and-first-tribal-woman-at-top-office രാജ്യത്തിന്റെ 15 ാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു (Droupadi Murmu) സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍ പരസ്പരം മാറി.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിങ്കളാഴ്ച രാവിലെ 9.17നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 10 മണിക്ക് വാഹനവ്യൂഹത്തില്‍ പാര്‍ലമെന്റിന്റെ അഞ്ചാംനമ്പര്‍ കവാടത്തിലെത്തിയ രാഷ്ട്രപതിയേയും നിയുക്ത രാഷ്ട്രപതിയേയും ഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലേക്ക് നീങ്ങി. ഉപരാഷ്ട്രപതിയും ലോക്സഭാസ്പീക്കറും ചീഫ് ജസ്റ്റിസും അനുഗമിച്ചു.

രാഷ്ട്രപതിയെ തെരഞ്ഞെടുത്തുകൊണ്ടുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ അറിയിപ്പ് കേന്ദ്ര ആഭ്യന്തരസെക്രട്ടറി വായിച്ചു. ചീഫ് ജസ്റ്റിസ് ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. രാംനാഥ് കോവിന്ദും ദ്രൗപദി മുര്‍മുവും ഇരിപ്പിടം കൈമാറി. ചുമതലയില്‍ ഒപ്പുവെക്കാനുള്ള രജിസ്റ്റര്‍ പുതിയ രാഷ്ട്രപതിക്ക് സെക്രട്ടറി നല്‍കി. പുതിയ രാഷ്ട്രപതി ചുമതലയേറ്റ വിവരം രാഷ്ട്രപതിയുടെ അനുമതി നേടിയശേഷം ആഭ്യന്തരസെക്രട്ടറി പ്രഖ്യാപിച്ചു.

Also Read- മാധ്യമവിചാരണയ്ക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ

ആദിവാസിവിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മു ഈ പരമോന്നതപദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ്. 64 ശതമാനം വോട്ടുനേടിയാണ് രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മകള്‍ ഇതിശ്രീ, മകളുടെ ഭര്‍ത്താവ് ഗണേഷ് ഹേംബ്രാം, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും സത്യപ്രതിജ്ഞച്ചടങ്ങിന് സാക്ഷ്യംവഹിച്ചു.

സത്യപ്രതിജ്ഞാച്ചടങ്ങിനായി പാര്‍ലമെന്റിന്റെ പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. പാര്‍ലമെന്റിന്റെ പരിസരങ്ങളിലുള്ള മുപ്പതോളം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് രണ്ടുമണിവരെ അവധി നല്‍കിയിട്ടുണ്ട്. രാവിലെ ആറുമണിമുതല്‍ ഈ കെട്ടിടങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിരുന്നു. പുതിയ പാര്‍ലമെന്റിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളും തിങ്കളാഴ്ച താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. 

]]>
Mon, 25 Jul 2022 19:44:09 +0530 Editor
West Bengal SSC Scam| റെയ്ഡിൽ പിടിച്ചെടുത്തത് 20 കോടി; പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിൽ http://newsmalayali.com/west-bengal-minister-partha-chatterjee-arrested http://newsmalayali.com/west-bengal-minister-partha-chatterjee-arrested പശ്ചിമ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിൽ. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പാർത്ഥ ചാറ്റർജിയുടെ അടുത്ത സുഹൃത്തും നടിയുമായ അർപിത മുഖർജിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 21 കോടി രൂപ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. റെയ്ഡ് ഇന്നും തുടരുകയാണ്.

പശ്ചിമ ബംഗാൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തിയ അധ്യാപക നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് 27 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് പാർത്ഥ ചാറ്റർജിയെ ED അറസ്റ്റ് ചെയ്തത്. അർപിതയേയും ഇ ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഴിമതിയുമായി ബന്ധപ്പെട്ട പണമാണിതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. പാർത്ഥ ചാറ്റർജിയുടെ സ്റ്റാഫംഗങ്ങളുടെയും ബന്ധുക്കളുടെയും വീടുകളിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. അഴിമതി ആരോപണത്തെ തുടർന്ന് പാർഥയെ വിദ്യാഭ്യാസ വകുപ്പിൽ നിന്നും വ്യവസായ വകുപ്പിലേക്ക് മാറ്റിയിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് അറസ്റ്റെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. അർപിത മുഖർജിയുടെ വീട്ടിൽ വെള്ളിയാഴ്ച്ച നടത്തിയ റെയ്ഡിൽ 21 കോടി രൂപയ്ക്ക് പുറമേ, 50 ലക്ഷം രൂപയുടെ സ്വർണ-വജ്രാഭാരണങ്ങളും ഏകദേശം പത്തോളം വസ്തുക്കളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇതിൽ വിദ്യാഭ്യാസ മന്ത്രി പരേഷ് സി അധികാരി, പശ്ചിമ ബംഗാൾ ബോർഡ് ഓഫ് പ്രൈമറി എജ്യുക്കേഷൻ മുൻ പ്രസിഡന്റ് മണിക് ഭട്ടാചാര്യ, എന്നിവരുടേതുൾപ്പെടെ പതിനൊന്നോളം കേന്ദ്രങ്ങളിലാണ് ഇഡി ഇന്നലെ പരിശോധന നടത്തിയത്.

അർപിത മുഖർജിയുടെ വീട്ടിൽ നിന്നും പണവും സ്വർണാഭരണങ്ങളും കൂടാതെ 20 ൽ കൂടുതൽ മൊബൈൽ ഫോണുകൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഈ ഫോണുകൾ എന്തിന് ഉപയോഗിച്ചതാണെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് ഇഡി അറിയിച്ചു.

സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരിക്കെ പാർത്ഥ ചാറ്റർജിയുടെ ഒഎസ്ഡി പികെ ബന്ദോപാധ്യായ, അദ്ദേഹത്തിന്റെ അന്നത്തെ പേഴ്‌സണൽ സെക്രട്ടറി സുകാന്ത ആച്ചാർജി, ജോലി വാഗ്ദാനം നൽകി പണം കൈപ്പറ്റിയ ചന്ദൻ മൊണ്ടൽ എന്ന രഞ്ജൻ എന്നിവരും റെയ്ഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.

]]>
Sat, 23 Jul 2022 23:00:58 +0530 Editor
മാധ്യമവിചാരണയ്ക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ http://newsmalayali.com/supreme-court-chief-justice-nv-ramana-lashed-out-against-the-media-trial http://newsmalayali.com/supreme-court-chief-justice-nv-ramana-lashed-out-against-the-media-trial മാധ്യമവിചാരണയ്ക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. പരിചയസമ്പന്നരായ ന്യായാധിപൻമാർക്ക് പോലും കേസുകളിൽ വിധി പറയാൻ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ രാജ്യത്തെ മാധ്യമങ്ങൾ കങ്കാരു കോടതികൾ സൃഷ്ടിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. റാഞ്ചിയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റഡി ആൻഡ് റിസർച്ച് ഇൻ ലോയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“നീതിന്യായ വ്യവസ്ഥ ഉൾപ്പെടുന്ന വിഷയങ്ങളിൽ വിവരമില്ലാത്തതും അജണ്ട അടിസ്ഥാനമാക്കിയുള്ളതുമായ സംവാദങ്ങൾ ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് തെളിയിക്കുന്നു. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പക്ഷപാതപരമായ കാഴ്ചപ്പാടുകൾ ജനങ്ങളെ ബാധിക്കുകയും ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും വ്യവസ്ഥിതിയെ തകർക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ, നീതിന്യായ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.

മാധ്യമങ്ങൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ലംഘിച്ച് ജനാധിപത്യത്തെ പിന്നോട്ട് കൊണ്ടുപോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“അച്ചടി മാധ്യമങ്ങൾക്ക് ഇപ്പോഴും ഒരു പരിധിവരെ ഉത്തരവാദിത്തമുണ്ട്. അതേസമയം, ഇലക്‌ട്രോണിക് മാധ്യമങ്ങൾക്ക് ഉത്തരവാദിത്തം തീരെയില്ലാതെയാണ് പ്രവർത്തിക്കുന്നത്, സോഷ്യൽ മീഡിയയാണ് ഇതിലും മോശമായ നിലയിൽ പ്രവർത്തിക്കുന്നത്, ”സിജെഐ പറഞ്ഞു.

“മാധ്യമങ്ങൾ അവരുടെ വാക്കുകൾ സ്വയം നിയന്ത്രിക്കുകയും അത് പരിശോധിക്കുകയും ചെയ്യുന്നതാണ് നല്ലത്. സർക്കാരിന്‍റെയും കോടതിയുടെയും കാര്യത്തിൽനിങ്ങൾ അതിരുകടന്ന് ഇടപെടരുത്. ജഡ്ജിമാർ ഉടൻ പ്രതികരിക്കണമെന്നില്ല. ദയവു ചെയ്ത് അതിനെ ബലഹീനതയോ നിസ്സഹായതയോ ആയി തെറ്റിദ്ധരിക്കരുത്. സ്വാതന്ത്ര്യങ്ങൾ ഉത്തരവാദിത്തത്തോടെ വിനിയോഗിക്കുമ്പോൾ, അവരുടെ ഡൊമെയ്‌നുകളിൽ, ന്യായമായതോ ആനുപാതികമോ ആയ ബാഹ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട ആവശ്യമില്ല, ”ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.

രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികൾ എന്നിവർക്ക് വിരമിച്ച ശേഷവും അവരുടെ ജോലിയുടെ സൂക്ഷ്മത കാരണം പലപ്പോഴും സുരക്ഷ നൽകാറുണ്ടെങ്കിലും ജഡ്ജിമാർക്ക് നേരെയുള്ള ശാരീരിക ആക്രമണങ്ങൾ വർധിക്കുന്നത് ചീഫ് ജസ്റ്റിസ് രമണ ചൂണ്ടിക്കാട്ടി.

"ഇക്കാലത്ത്, ന്യായാധിപന്മാർക്ക് നേരെയുള്ള ശാരീരിക ആക്രമണങ്ങൾക്ക് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു... ജഡ്ജിമാരും തങ്ങൾ ശിക്ഷിക്കപ്പെട്ട ആളുകളുടെ അതേ സമൂഹത്തിൽ ജീവിക്കണം, യാതൊരു സുരക്ഷിതത്വമോ ഉറപ്പോ ഇല്ലാതെ," ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇന്നത്തെ ജുഡീഷ്യറിക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി “വിധിനിർണ്ണയത്തിനുള്ള കാര്യങ്ങൾക്ക് മുൻഗണന നൽകുക” ആണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. "സാമൂഹിക യാഥാർത്ഥ്യങ്ങൾക്ക് നേരെ ജഡ്ജിമാർക്ക് കണ്ണടയ്ക്കാൻ കഴിയില്ല. ഒഴിവാക്കാവുന്ന സംഘട്ടനങ്ങളിൽ നിന്നും ഭാരങ്ങളിൽ നിന്നും ജനാധിപത്യ സംവിധാനത്തെ രക്ഷിക്കാൻ ജഡ്ജി കാര്യങ്ങൾ അമർത്തിപ്പിടിക്കുന്നതിന് മുൻഗണന നൽകണം.

ജുഡീഷ്യൽ ഒഴിവുകൾ നികത്താത്തതും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താത്തതുമാണ് രാജ്യത്ത് കേസുകൾ കെട്ടിക്കിടക്കാനുള്ള പ്രധാന കാരണമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

]]>
Sat, 23 Jul 2022 22:58:32 +0530 Editor
Agnipath Protest | അഗ്നിപഥ് പ്രതിഷേധത്തില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് നഷ്ടം 259.44 കോടി: റെയില്‍വേ മന്ത്രി http://newsmalayali.com/agnipath-protests-indian-railways-suffered-loss-of-rs-259-44-crore-over-2000-trains-affected http://newsmalayali.com/agnipath-protests-indian-railways-suffered-loss-of-rs-259-44-crore-over-2000-trains-affected അഗ്നിപഥ് (Agnipath) പദ്ധതിയ്ക്കെതിരെ രാജ്യത്തുടനീളമുണ്ടായ പ്രതിഷേധങ്ങള്‍ (protests) 2000ലധികം ട്രെയിന്‍ സര്‍വീസുകളെ (Train service) സാരമായി ബാധിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് (Ashwini Vaishnaw ) വെള്ളിയാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞു. ജൂണ്‍ 15 നും ജൂണ്‍ 23 നും ഇടയില്‍ 2132 ട്രെയിനുകള്‍ റദ്ദാക്കിയതായി രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രക്ഷോഭങ്ങളുടെ ഫലമായി റെയില്‍വേ സര്‍വീസുകള്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കാന്‍ അനുവദിച്ച തുകയുടെ വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

എന്നാല്‍, 2022 ജൂൺ 14 മുതല്‍ ജൂൺ 30 വരെയുള്ള കാലയളവില്‍, ട്രെയിനുകൾ റദ്ദാക്കിയതിന്റെ പേരില്‍ ഏകദേശം 102.96 കോടി രൂപ റീഫണ്ടിനായി അനുവദിച്ചതായും, പ്രക്ഷോഭങ്ങളില്‍ റെയില്‍വേയുടെ ആസ്തികള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 259.44 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി. അഗ്‌നിപഥ് പദ്ധതിയുടെ പേരിലുണ്ടായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന്‌ റദ്ദാക്കിയ എല്ലാ ട്രെയിന്‍ സര്‍വീസുകളും പുനഃസ്ഥാപിച്ചുവെന്നും മന്ത്രി പറഞ്ഞു.

അഗ്നിപഥ് പദ്ധതിക്കെതിരെ നടന്ന ജനകീയ പ്രതിഷേധങ്ങള്‍ക്കിടയില്‍, ബീഹാര്‍ മുതല്‍ തെലങ്കാന വരെയുള്ള സംസ്ഥാനങ്ങളിലെ റെയില്‍വേയുടെ വസ്തുക്കള്‍ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ വ്യാപകമായ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്.

അതേസമയം, യാത്രക്കാര്‍ക്ക് ഇളവുകള്‍ അനുവദിക്കുന്നതിനുള്ള ചെലവ് ദേശീയ ട്രാന്‍സ്‌പോര്‍ട്ടറിന് അമിത ഭാരമാണെന്ന് റെയില്‍വേ നേരത്തെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും പാസഞ്ചര്‍ സേവനങ്ങളുടെ കുറഞ്ഞ നിരക്ക് പിന്തുടരുന്നതിനെ തുടര്‍ന്ന് യാത്രക്കാരുടെ ശരാശരി യാത്രാ ചെലവിന്റെ 50 ശതമാനത്തിലധികം ഇന്ത്യന്‍ റെയില്‍വേ നിലവില്‍ വഹിക്കുന്നുണ്ടെന്ന് ലോക്സഭയില്‍ ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞിരുന്നു.

'ഇതുകൂടാതെ, കൊവിഡിനെ തുടര്‍ന്ന്‌ കഴിഞ്ഞ രണ്ട് വര്‍ഷമായി യാത്രക്കാരില്‍ നിന്നുള്ള വരുമാനം 2019-20 നെ അപേക്ഷിച്ച് കുറവാണ്. യാത്രക്കാര്‍ക്ക് ഇളവുകള്‍ അനുവദിക്കുന്നതിനുള്ള ചെലവ് റെയില്‍വേയ്ക്ക് അമിത ഭാരമാണ് നല്‍കുന്നത്. അതിനാല്‍ മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം യാത്രക്കാര്‍ക്കും നല്‍കുന്ന ഇളവുകള്‍ വര്‍ദ്ധിപ്പിക്കുന്നത് അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020-21, 2021-22 വര്‍ഷങ്ങളില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണം കുറഞ്ഞതായും മന്ത്രി പറഞ്ഞു. അതേസമയം, റെയില്‍വേയുടെ സുസ്ഥിര വികസനത്തിനായി 2019-20-ല്‍ 22.62 ലക്ഷം മുതിര്‍ന്ന പൗരന്‍മാര്‍ യാത്രാനിരക്കിലെ ഇളവ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരെ സെക്കന്തരാബാദിലുണ്ടായ റെയില്‍വേ സ്റ്റേഷന്‍ ആക്രമണത്തിന്റെ പ്രധാന ആസൂത്രകനെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ആര്‍മി ട്രെയിനിംഗ് നല്‍കുന്ന സെന്ററിന്റെ നടത്തിപ്പുകാരനായ സുബ്ബ റാവു എന്നയാളെയാണ് ആന്ധ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചലോ സെക്കന്തരാബാദ് എന്ന പേരിലുണ്ടായിരുന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെയായിരുന്നു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

]]>
Sat, 23 Jul 2022 22:46:19 +0530 Editor
SBI | ഭർത്താവ് മരിച്ച സ്ത്രീയുടെ 54 ലക്ഷത്തിന്റെ ഭവനവായ്പ എഴുതിത്തള്ളണം; എസ്ബിഐക്ക് കോടതി നിർദേശം http://newsmalayali.com/sbi-told-to-waive-off-rs-5409-lakh-loan-to-bengaluru-woman http://newsmalayali.com/sbi-told-to-waive-off-rs-5409-lakh-loan-to-bengaluru-woman കോവിഡിനെത്തുടർന്ന് ഭർത്താവിനെ നഷ്ടപ്പെട്ട സ്ത്രീയുടെ ഭവനവായ്പ എഴുതിത്തള്ളാൻ എസ്ബിഐയോട് (SBI) കോടതി നിർദേശം. ബംഗളൂരുവിലെ ഉപഭോക്തൃ കോടതിയാണ് (consumer court) 54.09 ലക്ഷം രൂപയുടെ വായ്പ എഴുതിത്തള്ളാൻ ഉത്തരവിട്ടത്. കൂടാതെ, ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 20,000 രൂപ വ്യവഹാര ചെലവും നൽകാനും എസ്‌ബിഐയോട് കോടതി നിർദ്ദേശിച്ചു. ധരണി എന്ന 36 കാരിയാണ് വായ്പ എഴുതിത്തള്ളണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ബാങ്കിന്റെ അനാസ്ഥ മൂലം സാമ്പത്തികമായും മാനസികമായും താൻ ബുദ്ധിമുട്ടിലായെന്നും ധരണി പറഞ്ഞു. എസ്ബിഐ വൈറ്റ്ഫീൽഡ് ബ്രാഞ്ചിനെതിരെയാണ് പരാതി നൽകിയത്. എസ്‌ബിഐ വൈറ്റ്‌ഫീൽഡ് ബ്രാഞ്ചിന്റെ അനാസ്ഥയും അന്യായമായ പ്രവർത്തനവും തെളിഞ്ഞതായി കേസ് പരി​ഗണിച്ച കമ്മീഷൻ പറഞ്ഞു.

2021 മെയ് 20 ന് ഭർത്താവ് രൂപേഷ് റെഡ്ഡി മരിച്ചതിനെത്തുടർന്ന്, പ്രായപൂർത്തിയാകാത്ത കുട്ടികളും മാതാപിതാക്കളും ഉൾപ്പെടുന്ന കുടുംബത്തിന്റെയും ചെലവ് വഹിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ധരണി കമ്മീഷനെ സമീപിച്ചത്. ഭവന വായ്പാ ഇൻഷുറൻസിലായിരുന്നു ധരണിയുടെ പ്രതീക്ഷ. എന്നാൽ, വായ്പ എഴുതിത്തള്ളാൻ ബാങ്ക് വിസമ്മതിക്കുകയാണ് ചെയ്തത്.

അപേക്ഷയിൽ 'അതെ' എന്ന് ടിക്ക് ചെയ്ത് ഇൻഷുറൻസ് പോളിസി എടുക്കാൻ ആദ്യം സമ്മതിച്ചിരുന്നെങ്കിലും ധരണിയും ഭർത്താവും രേഖാമൂലമുള്ള സമ്മതം നൽകിയില്ലെന്നാണ് എസ്ബിഐ വാദിച്ചത്. അതിനാൽ എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനിക്ക് പോളിസി നൽകാനായില്ല. പ്രീമിയം തുക നിശ്ചയിച്ച് അത് വാങ്ങിയിരുന്നെങ്കിലും എസ്ബിഐ ലൈഫ് ഇൻഷുറൻസിന് അത് അയച്ചില്ലെന്നും അതിനാൽ ധരണിക്കും ഭർത്താവിനും ലൈഫ് ഇൻഷുറൻസ് പരിരക്ഷ ലഭിച്ചിരുന്നില്ലെന്നും ബാങ്ക് വാദിച്ചു.

'എസ്‌ബിഐ ലൈഫ്-റിൻ രക്ഷ'യ്ക്ക് കീഴിലുള്ള ഹൗസിങ്ങ് ലോൺ ഇൻഷുറൻസിന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കമ്മീഷൻ ബാങ്കിന്റെ വാദങ്ങളൊന്നും മുഖവിലക്ക് എടുത്തില്ല. പ്രീമിയവും പലിശയും ഇഎംഐ ആയി അടക്കുകയും ചെയ്തിരുന്നു.

വായ്പ അനുവദിക്കുന്ന സമയത്ത് ഭവന വായ്പാ ഇൻഷുറൻസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത് ബാങ്കിന്റെ ചുമതലയാണെന്നും കമ്മീഷൻ പറഞ്ഞു. പകരം, ധരണിയെയും ഭർത്താവിനെയും അറിയിക്കാതെ എസ്ബിഐ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണ് ഉണ്ടായത്.

2019-ൽ ബെംഗളൂരുവിൽ ഒരു ഫ്ലാറ്റ് വാങ്ങാനാണ് ദമ്പതികൾ 56.18 ലക്ഷം രൂപയുടെ എസ്ബിഐ-മാക്സ് ഗെയിൻ ഭവനവായ്പ എടുത്തത്.

ഈ വർഷം ജൂൺ മുതൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭവനവായ്‌പ നിരക്കുകൾ ഉയർന്നിരുന്നു. ഇതോടെ എസ്ബിഐയുടെ ഇബി‌എൽ‌ആർ നിരക്കുകൾ 40 ബേസിസ് പോയിന്റ് ഉയർന്ന് 7.05 ശതമാനമായി. റിപ്പോ-ലിങ്ക്ഡ് ലെൻഡിങ് നിരക്ക് (ആർ‌എൽ‌എൽ‌ആർ) 6.65 ശതമാനമായും പുതുക്കിയിരുന്നു. മെയ് മാസത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കുകൾ വർധിപ്പിച്ചതിനെ തുടർന്നാണ് എസ്ബിഐ ഭവന വായ്പാ നിരക്കുകളിൽ മാറ്റം വരുത്തിയത്. ഇതോടെ, എസ്ബിഐയുടെ ഭവന വായ്പ ഇഎംഐകളും വർധിച്ചു.

]]>
Fri, 22 Jul 2022 00:00:00 +0530 Editor
Independence Day | ഇരുപതുകോടി വീടുകളിൽ ദേശീയ പതാക; ബിജെപിയുടെ സ്വാതന്ത്ര്യ ദിന പരിപാടികൾ http://newsmalayali.com/20-crore-homes-to-hoist-national-flag-on-independence-day http://newsmalayali.com/20-crore-homes-to-hoist-national-flag-on-independence-day ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് (Independence Day) സർക്കാർ ജീവനക്കാർ, അഭിഭാഷകർ, പോലീസ് ഉദ്യോ​ഗസ്ഥർ എന്നിവരുടെയടക്കം എല്ലാ വീടുകളിലും ദേശീയ പതാക (national flag) ഉയർത്താൻ നിർദേശം നൽകി ബിജെപി (BJP). അന്നേ ദിവസം രാവിലെ സ്വാതന്ത്ര്യ ദിന ഘോഷയാത്രകൾ (prabhat pheris) സംഘടിപ്പിക്കാനും രഘുപതി രാഘവ രാജാ റാമും (Raghupati Raghav Raja Ram) വന്ദേമാതരവും (Vande Mataram) ആലപിക്കാനും എല്ലാ പ്രാദേശിക ഭരണകൂടങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തിന് ദേശസ്‌നേഹം ഉറപ്പാക്കാൻ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയും പാർട്ടി നേതാക്കൻമാർക്ക് നൽകിയിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പാർട്ടി ആസൂത്രണം ചെയ്യുന്ന പ്രത്യേക പരിപാടികൾ

കേന്ദ്രസർക്കാർ ആവിഷ്കരിച്ച 'ആസാദി കാ അമൃത് മഹോത്സവ്' (Azadi Ka Amrit Mahotsav) പരിപാടി ആഘോഷമാക്കാൻ പാർട്ടി നേതാക്കളും പ്രവർത്തകരും ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക ബിജെപി അധ്യക്ഷൻ ജെപി നദ്ദ (JP Nadda) നൽകിയിട്ടുണ്ട്. ആഗസ്റ്റ് 9 മുതൽ ആഗസ്റ്റ് 15 വരെ 'ഹർ ഘർ തിരംഗ' (Har Ghar Tiranga) ഡ്രൈവ് സംഘടിപ്പിക്കാൻ പാർട്ടി എംപിമാർ, ജനപ്രതിനിധികൾ എന്നിവർക്കും നിർദേശം നൽകിയിട്ടുണ്ട്.

ഓഗസ്റ്റ് 9 മുതൽ ഓഗസ്റ്റ് 11 വരെ പരിപാടിയെക്കുറിച്ച് ബോധവത്കരണം നടത്താനും, ദേശസ്‌നേഹത്തിന്റെ അന്തരീക്ഷം സൃഷ്‌ടിക്കാനും, തിരംഗ യാത്രകൾ നടത്താനും, മാർക്കറ്റുകൾ, തെരുവുകൾ, ഗ്രൗണ്ടുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ ഹോർഡിംഗുകൾ പ്രദർശിപ്പിക്കാനും പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. "ആഗസ്റ്റ് 11 മുതൽ 13 വരെ എല്ലാ വാർഡുകളിലും പ്രഭാത ഘോഷയാത്രകൾ സംഘടിപ്പിക്കുകയും രഘുപതി രാഘവ രാജാ റാമും, വന്ദേമാതരവും ആലപിക്കുകയും ചെയ്യണം," പാർട്ടി വൃത്തം ന്യൂസ് 18 നോട് പറഞ്ഞു.

2021 മാർച്ച് 12-നു നടന്ന ദണ്ഡി മാർച്ചിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആസാദി കാ അമൃത് മഹോത്സവ് പദ്ധതി ഫ്ളാ​ഗ് ഓഫ് ചെയ്തത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചതിനു ശേഷമാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 'ആസാദി കാ അമൃത് മഹോത്സവ്' എന്നാൽ ഊർജത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കൂടിച്ചേരൽ ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളിൽ നിന്നുള്ള പ്രചോദനം, പുതിയ ചിന്തകൾ, പുതിയ പ്രമേയങ്ങൾ, സ്വാശ്രയത്വം, തുടങ്ങിയ ആശയങ്ങളെല്ലാം ഇതിൽ ഉൾക്കൊള്ളുന്നു", ഒരു ബിജെപി നേതാവ് ന്യൂസ് 18 നോട് പറഞ്ഞു.

2022 ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 15 വരെ രാജ്യത്തുടനീളമുള്ള 20 കോടി കുടുംബങ്ങളിൽ ദേശീയ പതാക ഉയർത്താനാണ് പദ്ധതിയിലൂടെ പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്. ഉത്തർപ്രദേശിൽ മാത്രം 3.18 കോടി വീടുകളിൽ പതാക ഉയർത്തുകയാണ് ലക്ഷ്യം. പതാകകൾ ഉയർത്തുന്നത് സംബന്ധിച്ച സന്ദേശം പകരാൻ ഗ്രാമങ്ങൾ തോറും പ്രത്യേക സംഘങ്ങളെ നിയോഗിക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്. മാധ്യമങ്ങളിലൂടെ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

എല്ലാ സർക്കാർ കെട്ടിടങ്ങൾക്കും പുറമേ, സർക്കാർ ജീവനക്കാർ, അഭിഭാഷകർ, പോലീസ് ഉദ്യോ​ഗസ്ഥർ എന്നിവരുടെയെല്ലാം വീടുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തണമെന്നും നദ്ദ പാർട്ടി നേതാക്കൾക്കയച്ച നിർദേശത്തിൽ പറയുന്നു.

"ദേശീയ പതാക ഉയർത്തുന്നതിനായി റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ (welfare associations (RWAs)), യുവജന സംഘടനകൾ, സന്യാസിമാരുടെ ആശ്രമങ്ങൾ, സാമൂഹിക സ്ഥാപനങ്ങൾ തുടങ്ങിയ ഓഫീസുകളുമായി ബന്ധപ്പെടണം. എല്ലാ വീട്ടിലും ദേശീയ പതാക ഉയർത്തണമെന്നാണ് ഞങ്ങളോട് പറഞ്ഞിട്ടുള്ളത്," പാർട്ടി വൃത്തം പറഞ്ഞു.

എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും മറ്റ് വിൽപന കേന്ദ്രങ്ങളിലും ദേശീയ പതാക ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജെപി നദ്ദ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് നിർദേശം നൽകിയിട്ടുണ്ട്.

രാജ്യത്തുടനീളം സ്ഥിതി ചെയ്യുന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രതിമകളും സ്മാരകങ്ങളും ഓഗസ്റ്റ് 11 മുതൽ 15 വരെയുള്ള ദിവസങ്ങളിലായി ശുചീകരിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

"ഓഗസ്റ്റ് 10, 11, 12 തീയതികളിൽ ഓരോ ജില്ലയിലും യുവമോർച്ചയുടെ നേതൃത്വത്തിൽ തിരംഗ യാത്ര സംഘടിപ്പിക്കും. ദേശീയ പതാക ഉയർത്തുന്നതിന്റെ ഫോട്ടോകൾ ഈ പ്രോഗ്രാമിനായി പ്രത്യേകം സൃഷ്ടിച്ച സർക്കാരിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യും", ഒരു പാർട്ടി നേതാവ് പറഞ്ഞു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ ആണ് ഈ പരിപാടിയുടെ കൺവീനർ.

പരമാവധി ആളുകൾക്ക് ബൂസ്റ്റർ ഡോസോ അല്ലെങ്കിൽ മുൻകരുതൽ കോവിഡ് വാക്സിൻ ഡോസുകളോ ഉറപ്പാക്കുകയാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പാർട്ടി നടത്താൻ പോകുന്ന രണ്ടാമത്തെ പദ്ധതി. ''കൂടുതൽ ആളുകൾക്ക് വാക്സിനേഷൻ ലഭിക്കുന്നുണ്ടെന്ന് പാർട്ടി ഉറപ്പു വരുത്തണം. ഇതിനായി പ്രാദേശിക തലത്തിലും ഏകോപനം ഉണ്ടാകണം. എല്ലാ എംപിമാരും എംഎൽഎമാരും ജനപ്രതിനിധികളും പാർട്ടി ഭാരവാഹികളും വാക്സിനേഷൻ കേന്ദ്രങ്ങൾ പതിവായി സന്ദർശിക്കുകയും ഹോർഡിംഗുകൾ, വാർത്താ സമ്മേളനങ്ങൾ, സോഷ്യൽ മീഡിയകൾ എന്നിവയിലൂടെ പൊതുജന അവബോധം സൃഷ്ടിക്കുകയും ചെയ്യണം", ജെ.പി. നദ്ദ പാർട്ടി നേതാക്കളോട് പറഞ്ഞു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗിനെ ഈ പരിപാടിയുടെ കൺവീനറായി നിയമിച്ചു.

2022 മെയ് 20-ന് 'ഹർ ഘർ തിരംഗ' പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ ചീഫ് സെക്രട്ടറിമാരുമായും യോഗം വിളിച്ചിരുന്നു. കാബിനറ്റ് സെക്രട്ടറി ആയിരുന്നു ഈ യോ​ഗത്തിൽ അധ്യക്ഷത വഹിച്ചത്. ഓരോരുത്തരും ചെയ്യേണ്ട ജോലികൾ ഈ യോ​ഗത്തിൽ വിശദീകരിച്ചിരുന്നു. എല്ലാ സർക്കാർ ജീവനക്കാരുടെയും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വയം സഹായ ഗ്രൂപ്പുകളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തം ആവശ്യമാണെന്നും യോ​ഗത്തിൽ പറഞ്ഞിരുന്നു. കോർപ്പറേറ്റ്, സ്വകാര്യ സ്ഥാപനങ്ങളെയും പദ്ധതിയിൽ പങ്കാളികളാക്കണമെന്നും നിർദേശം ഉയർന്നിരുന്നു.

അമൃത് മഹോത്സവ്, ഹർ ഘർ തിരംഗ, പദ്ധതികളെക്കുറിച്ചുള്ള പ്രത്യേകം ലിങ്കുകൾ എല്ലാ സംസ്ഥാന സർക്കാരുകളുടെയും വെബ്‌സൈറ്റുകളിൽ ഉൾപ്പെടുത്താനാണ് നിർദേശം. എല്ലാ ഗ്രാമങ്ങളിലും ദേശീയ പതാക വിതരണം ചെയ്യാൻ പഞ്ചായത്തുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ദേശീയ പതാക വിതരണം ചെയ്യാനുള്ള നടപടികൾ ഉടൻ കൈക്കൊള്ളും. സംസ്ഥാന ട്രാൻസ്പോർട്ട് ബസുകളിൽ സ്വാതന്ത്ര്യ ദിന പദ്ധതികൾ സംബന്ധിച്ച പരസ്യങ്ങൾ ഉൾപ്പെടുത്തും. ടോളുകളും ചെക്ക്‌പോസ്റ്റുകളും ലഘുലേഖകൾ വിതരണം ചെയ്യാനായി ഉപയോ​ഗപ്പെടുത്തുമെന്നും സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.

]]>
Thu, 21 Jul 2022 23:42:50 +0530 Editor
Vice president election | ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; മാർഗരറ്റ് ആൽവ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി http://newsmalayali.com/margaret-alva-declared-oppositions-vice-president-candidate http://newsmalayali.com/margaret-alva-declared-oppositions-vice-president-candidate ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി മാർഗരറ്റ് ആൽവ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കും. ഇന്ന് ശരത് പവാറിന്റെ വസതിയിൽ ചേർന്ന പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധീയോഗത്തിലാണ് തീരുമാനം ഉണ്ടായത്.


എൻസിപി അധ്യക്ഷൻ ശരത് പവാറാണ് പ്രഖ്യാപനം നടത്തിയത്. കോൺഗ്രസ്സിന്റെ മല്ലികാർജുന ഗാർഖെ,
സിപിഐയുടെ എ രാജ സിപിഐഎം ന്റെ സീതാറാം യെച്ചൂരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഇവർക്കു പുറമേ ശിവസേന എംപി സഞ്ജയ് റാവത്ത്, എൻസിപിയുടെ സുപ്രിയ സുലു, എസ്പിയുടെ രാം ഗോപാൽ യാദവ് ആർജെഡിയുടെ എ ഡി സിംഗ് കോൺഗ്രസിന്റെ ജയറാം രമേശ് എന്നിവരും പങ്കെടുത്തു.

ദീർഘമായ കോണ്‍ഗ്രസ് രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുവാനുള്ള നേതാവാണ് മാർഗരറ്റ് ആൽവ.
രാജീവ് ഗാന്ധി മന്ത്രിസഭയിലെ ക്യാബനറ്റ് മന്ത്രിയായിരുന്ന അവർ പിന്നീട് നാല് വട്ടം പല സംസ്ഥാനങ്ങളുടെ ഗവർണർപദവിയിൽ ഇരുന്നിട്ടുണ്ട്. ഗോവയുടെ 17- മത്തെയും ഗുജറാത്തിന്റെ 27-മത്തെയും ഉത്തരാഖണ്ഡിന്റെ നാലാമത്തെയും ഗവർണറായിരുന്നു ആൽവ.

ടിഎംസി യുടേയും എഎപിയുടേയും യോഗത്തിലെ അസാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. "ഞങ്ങൾ ത്രിണമൂൽ കോൺഗ്രസ്സിന്റെ മമതാബാനർജിയെ വിളിച്ചിരുന്നു. മറ്റ് ചില മീറ്റിംഗുകളുള്ളതിനാലാണ് ദീദി പങ്കടുക്കാത്തത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും വിളിച്ചിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുന്നേയാണ് എഎപിയുടെ പിന്തുണ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന യശ്വന്ത് സിന്‍ഹയ്ക്കാണെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ മാര്ഡഗരെറ്റ് ആൽവയ്ക്കുള്ള പിന്തുണയും അദ്ദേഹം പ്രഖ്യാപിക്കുന്നതാണ്.'' പവാർ പറഞ്ഞു.

ശനിയാഴ്ച എൻഡിഎ ജഗ്ദീപ് ധാൻകറിനെ തങ്ങളുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനിലെ ജാഡ് സമുദായത്തിൽ നിന്നുള്ള നേതാവാണ് ധാൻകർ. സോഷ്യലിസ്റ്റ് പശ്ചാത്തലമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. പിന്നീട് ബിജെപി ക്യാമ്പിൽ എത്തിപ്പെടുകയായിരുന്നു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ധാൻകറിന് തന്നെയാണ് മുൻതൂക്കം കല്പിക്കുന്നത്. രാജ്യസഭയിൽ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ രാഷ്ട്രീയവൃത്തങ്ങൾ അങ്ങനെതന്നെ കരുതുന്നു. 780-ൽ 394 എംപി മാരുടേയും പിന്തുണ ബിജെപിക്ക് ഒറ്റയ്ക്ക് ലഭിക്കുന്നതാണ്.
ധാൻകറെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ പ്രതിപക്ഷനിരയിലെ ജാട്ട് വോട്ടുകളിൽ വിള്ളൽ വീഴ്ത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.

]]>
Mon, 18 Jul 2022 02:28:14 +0530 Editor
Death of a school girl | വിദ്യാർത്ഥിനിയുടെ ആത്മഹത്യയേ തുടർന്ന് കല്ലാക്കുറിച്ചിയിൽ സംഘർഷം; സ്കൂൾകെട്ടിടവും ബസ്സുകളും അടിച്ചു തകർത്തു http://newsmalayali.com/school-and-police-were-attacked-in-tamil-nadu http://newsmalayali.com/school-and-police-were-attacked-in-tamil-nadu തമ്ഴ്നാട്ടിലെ കല്ലാക്കുറിച്ചിയിലെ ചിന്നസേലത്താണ് അക്രമം ഉണ്ടായത്. ശക്തി മെട്രിക്കുലേഷൺ ഹൈ സെക്കണ്ടറി  സ്കൂളിലെ ഒരു പ്ലസ് ടൂ വിദ്യാർത്ഥിനി കഴിഞ്ഞ 12-ാം തിയതി സ്കൂൾ കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു.

ഈ കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ സ്കൂളിലെ രണ്ട് അധ്യാപകർക്കെതിരെ പരാമര്‍ശങ്ങൾ ഉണ്ടായിരുന്നു.
അധ്യാപകരിൽ നിന്ന് മാനസ്സികമായ പീഡനം അനുഭവിക്കുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. മാത്രവുമല്ല സ്കൂളിലെ ചില വിദ്യാർത്ഥികളിൽ നിന്നും ദുരനുഭവം ഉണ്ടായെന്ന് കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനേത്തുടർന്ന് അന്നുമുതൽ കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കളും സുഹൃത്തുക്കളും വിദ്യാർത്ഥി സംഘടനകളും പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധമാണ് ഇന്നുണ്ടായ അക്രമത്തിന് വഴിതെളിച്ചത്.
ഇതുവരെ റോഡ് ഉപരേധിച്ചും മറ്റുമായിരുന്നു പ്രതിഷേധം നടന്നുവന്നിരുന്നത്. എന്നാൽ ഇന്ന് രാവിലെ മുതൽ സംഘർഷം കടുത്ത അക്രമത്തിലേക്ക് കടന്നു.

വിസികെ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും മറ്റ് തീവ്രകക്ഷികളും പ്രതിഷേധത്തിന്റെ ഭാഗമായിട്ടുണ്ടായിരുന്നു. ഇന്ന് രാവിലെ നിരവധി യുവജന സംഘടനകൾ ഒന്നിച്ചുചേർന്ന് സ്കൂളിന്റെ മുന്നിലേക്ക് വരികയും സ്കൂളിന്റെ മുന്നിലെ ബാരിക്കേട് തള്ളിത്തകർത്ത് അകത്ത് കയറുകയുമായിരുന്നു. മരണപ്പെട്ടപെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധത്തിലുണ്ട്.

നിരവധിയായ വാഹനങ്ങളും കെട്ടിടങ്ങളും ഇവർ അടിച്ചു തകരർത്തു. പോലീസുമായി പ്രതിഷേധക്കാർ തുടർച്ചയായ സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. പോലീസ് വാഹനങ്ങളടക്കം അഗ്നിക്ക് ഇരയാക്കപ്പെട്ടു. അസിസ്റ്റൻറ് കമ്മീഷ്ണർ ഉൾപ്പടെ 20 പോലീസ്കാർക്ക് പരിക്കേറ്റു. സമീപജില്ലകളിൽ നിന്ന് പോലീസിനെ എത്തിച്ചാണ് സ്ഥിതി അല്പമെങ്കിലും  നിയന്ത്രണവിധേയമാക്കിത്തീർത്തത്.

കുറ്റാരോപിതരായ അധ്യാപകരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് പ്രതിഷേധക്കാർ അക്രമണത്തിന് മുതിർന്നത്. കേസ് സിബിസിഐഡി അന്വേഷിക്കണമെന്നും അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം. മാത്രല്ല മരണത്തിൽ ദുരൂഹതയുണ്ടെന്നും പറയപ്പെടുന്നു. ഹോസ്റ്റലിന്റെ പലഭാഗത്തു നിന്നും രക്തക്കറ കണ്ടെടുത്തിട്ടുണ്ട്. വിദ്യാർത്ഥിനിയുടേത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നതിന്‍ മുഖ്യ കാരണമിതാണ് .

ഉയരത്തിൽ നിന്നുള്ള വീഴ്ച് യാണ് മരണകാരണമായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പ്രാഥമികമായി രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ ആന്തരീക അവയവങ്ങളുടെ സാമ്പിൾ ഫോറൻസിക്ക് പരിശോധനകൾക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ റിസൾട്ടിനു വേണ്ടിയിട്ടുള്ള കാത്തിരിപ്പിലാണ് പോലീസ്. കൂടുതൽ കാര്യക്ഷമമായ അന്വേഷണം
വേണമെന്നാണ് സമരക്കരുടെ ആവശ്യം. നിലവിൽ സംഘർാവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിലും അക്രമം നിയന്ത്രണവിധേയമായിട്ടുണ്ട്.

]]>
Mon, 18 Jul 2022 02:25:31 +0530 Editor
Bundelkhand Expressway: പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിൽ; ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ നാടിന് സമർപ്പിക്കും http://newsmalayali.com/pm-modi-to-inaugurate-bundelkhand-expressway-in-up-today http://newsmalayali.com/pm-modi-to-inaugurate-bundelkhand-expressway-in-up-today പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തർപ്രദേശ് സന്ദർശിക്കും. ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11: 30 ന് പ്രധാനമന്ത്രി നിർവ്വഹിക്കും. 14,850 കോടി രൂപ ചെലവിലാണ് 296 കിലോമീറ്റർ നാലുവരി അതിവേഗ പാത നിർമ്മിച്ചിരിക്കുന്നത്. ഇതിനെ പിന്നീട് ആറുവരി പാതയായി വികസിപ്പിക്കാൻ സാധിക്കും. ജലൗൺ ജില്ലയിലെ ഒറായി തഹസിൽദാർ കൈതേരി ഗ്രാമത്തിലാണ് പരിപാടി. 

28 മാസത്തിനുള്ളിലാണ് ഈ എക്സ്പ്രസ് വേയുടെ പണി പൂർത്തിയായത്. 2020 ഫെബ്രുവരി 29 നാണ് പ്രധാനമന്ത്രി മോദി ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ നിർമ്മാണത്തിന് തറക്കല്ലിട്ടത്. നാല് റെയിൽവേ ഓവർ ബ്രിഡ്ജുകൾ, 14 പ്രധാന പാലങ്ങൾ, ആറ് ടോൾ പ്ലാസകൾ, ഏഴ് റാമ്പ് പ്ലാസകൾ, 293 മൈനർ ബ്രിഡ്ജുകൾ, 19 മേൽപ്പാലങ്ങൾ, 224 അണ്ടർപാസുകൾ എന്നിവ എക്‌സ്പ്രസ് വേയിൽ നിർമ്മിച്ചിട്ടുണ്ട്.

എക്സ്പ്രസ് വേയിൽ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി 13 സ്ഥലങ്ങളിൽ ഇന്റർചേഞ്ച് സൗകര്യം ഒരുക്കിയിട്ടുണ്ട്. ചിത്രകൂട് ജില്ലയിലെ ഭരത്കൂപ്പിനടുത്തുള്ള ഗോണ്ട ഗ്രാമത്തിലെ എൻഎച്ച്-35 പാത മുതൽ ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയുമായി ലയിക്കുന്ന ഇറ്റാവ ജില്ലയിലെ കുദ്രൈൽ ഗ്രാമത്തിന് സമീപം വരെ എക്‌സ്പ്രസ് വേ വ്യാപിച്ച് കിടക്കുന്നു. 

യുപിയിലെ ഏഴ് ജില്ലകളിലൂടെയാണ് ഇത് കടന്നുപോകുന്നത്. ചിത്രകൂട്, ബന്ദ, മഹോബ, ഹമീർപൂർ, ജലൗൻ, ഔരയ്യ, ഇറ്റാവ എന്നിവയാണ് ആ ഏഴ് ജില്ലകൾ. മേഖലയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ സാമ്പത്തിക വികസനത്തിന് വലിയ ഉത്തേജനം നൽകുമെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.

ഏകദേശം 15,000 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവായി കണക്കാക്കിയിരിക്കുന്നത്. എന്നാൽ യോഗി ആദിത്യനാഥ് സർക്കാർ ഇ-ടെൻഡറിങ്ങിലൂടെ 1,132 കോടി രൂപ ലാഭിച്ച് പണി പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്.

]]>
Sat, 16 Jul 2022 16:50:33 +0530 Editor
AirArabia Emergency Landing: സാങ്കേതിക തകരാർ, എയർ അറേബ്യ നെടുമ്പാശേരി വിമാനത്താവളത്തെ മുൾമുനിയിൽ നിർത്തിയത് മുക്കാൽ മണിക്കൂർ! http://newsmalayali.com/air-arabia-emergency-landing-kochi-bound-air-arabia-passenger-aircraft-lands-safely-at-nedumbassery-airport-after-hydraulic-failure http://newsmalayali.com/air-arabia-emergency-landing-kochi-bound-air-arabia-passenger-aircraft-lands-safely-at-nedumbassery-airport-after-hydraulic-failure യാത്രക്കിടെ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്ത എയർ അറേബ്യ G9-426 വിമാനം കൊച്ചിയിൽ സുരക്ഷിമായി ലാൻഡ് ചെയ്തു.  നെടുമ്പാശേരി വിമാനത്താവളത്തെ മുക്കാൽ മണിക്കൂർ  മുൾമുനയിൽ നിർത്തിയ ശേഷമായിരുന്നു വിമാനം ലാൻഡ് ചെയ്തത്.  രാത്രി 7.13നായിരുന്ന ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്നത്, പക്ഷെ ലാൻഡ് ചെയ്തത് 7.29 നായിരുന്നു.  

222 യാത്രക്കാരും 7 ജീവനക്കാരുമായി പുറപ്പെട്ട എയർ  അറേബ്യ G9-426 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകാറിലാണെന്ന് ലാൻഡിംഗിന് മുന്നോടിയായുള്ള പരിശോധനയിലാണ് പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്.  ശേഷം വൈകിട്ട് 6.41ന് തന്നെ വിമാനത്താവളത്തിലെ എയർ ട്രാഫിക്ക് കണ്‍ട്രോളുമായി പൈലറ്റ് ബന്ധപ്പെടുകയും എമർജൻസി ലാൻഡിംഗിന് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിമാനത്താവളത്തിൽ വിവരം എത്തിയ ഉടൻ തന്നെ അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനം അധികൃതർ ഒരുക്കുകയും ചെയ്തു.

അഗ്നിശമന സേന, ആംബുലൻസ്, സിഐഎസ്എഫ് സംവിധാനങ്ങൾ എല്ലാം ഒരുക്കി വിമാനത്താവള മേഖലയാകെ സമ്പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശേഷം 7.13 ന് ഇറങ്ങേണ്ട വിമാനം പത്ത് മിനിറ്റിലേറെ വിമാനത്താവളത്തിന് മേലെ വട്ടം കറങ്ങിയ ശേഷം രാത്രി 7.29 ന് വിമാനമിറക്കുകയായിരുന്നു. ഹൈട്രോളിക്ക് സംവിധാനം തകരാറിലായിരുന്നുവെങ്കിലും സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്തു.  

എമർജൻസി ലാൻഡിംഗ് വേണ്ടി വന്നതിനാൽ കൃത്യമായ മുൻകരുതൽ അധികൃതർ സ്വീകരിച്ചിരുന്നു.  റണ്‍വേയിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ വഴിത്തിരിച്ചു വിടേണ്ടിവന്നു. എയർഅറേബ്യ വിമാനം ലാൻഡ് ചെയ്തതോടെ വളരെ വേഗം യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയിരുന്നു.  യാത്ര മുടങ്ങിയെങ്കിലും ജീവൻ രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലായിരുന്നു യാത്രക്കാർ. ശേഷം രാത്രി എട്ടേകാലോടെ വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിക്കുകയും സർവീസുകൾ സാധാരണ നിലയിലാക്കുകയും ചെയ്‌തു.

]]>
Sat, 16 Jul 2022 16:39:33 +0530 Editor
ഡിജിറ്റൽ മാധ്യമങ്ങൾക്ക് രജിസ്ട്രേഷൻ; പുതിയ പ്രസ് ആൻഡ് പീരിയോഡിക്കൽസ് ബില്ലിന് കേന്ദ്രം ഉടൻ അനുമതി നൽകും http://newsmalayali.com/the-union-cabinet-to-approve-new-registration-of-press-and-periodicals-bill-which-regulate-digital-media http://newsmalayali.com/the-union-cabinet-to-approve-new-registration-of-press-and-periodicals-bill-which-regulate-digital-media വാർത്താ വെബ്‌സൈറ്റുകൾ, പത്രങ്ങൾ, അച്ചടിശാലകൾ എന്നിവ നിയന്ത്രിക്കുന്നതിനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ ഉടൻ അംഗീകാരം നൽകിയേക്കും. പ്രിന്റിംഗ് പ്രസ്സുകളെയും പത്രങ്ങളെയും മാത്രം നിയന്ത്രിക്കുന്ന 1867ലെ പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഓഫ് ബുക്‌സ് (പിആർബി) നിയമത്തിന് പകരമായി 2019-ലാണ് കരട് രജിസ്‌ട്രേഷൻ ഓഫ് പ്രസ് ആൻഡ് പീരിയോഡിക്കൽസ് (ആർപിപി) ബില്ലിന് രൂപം നൽകിയത്. പുതിയ കരട് ബില്ലിൽ ഡിജിറ്റൽ വാർത്തകളെ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകളുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.

2019-ൽ, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് (ഐ ആൻഡ് ബി) മന്ത്രാലയം കരട് ബില്ലിനെക്കുറിച്ച് ബന്ധപ്പെട്ടവരിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിക്കുകയും അത് കേന്ദ്ര മന്ത്രിസഭാ യോഗത്തിന് മുന്നിൽ വയ്ക്കുകയും ചെയ്തു. ചെറിയ പരിഷ്കാരങ്ങൾക്ക് ശേഷം, കരട് ബിൽ ഇപ്പോൾ വീണ്ടും കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനായി എത്തിയിട്ടുണ്ട്. മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം അത് പാർലമെന്റിന് മുമ്പാകെ കൊണ്ടുവരും.

ബില്ലിന്റെ ആദ്യ കരട് 2017ൽ തയ്യാറാക്കിയെങ്കിലും രണ്ടുവർഷമായിട്ടും പുരോഗതിയുണ്ടായിരുന്നില്ല. ഒരു പത്രത്തിന്റെ രജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കാനാണ് കരട് ബിൽ ശ്രമിക്കുന്നത്. പ്രസാധകരെ പ്രോസിക്യൂഷൻ ചെയ്യുന്നതിനുള്ള 1867-ലെ പിആർബി നിയമത്തിന് കീഴിലുള്ള മുൻ വ്യവസ്ഥ ഒഴിവാക്കാനും ഇത് നിർദ്ദേശിക്കുന്നു.

പ്രസ് രജിസ്ട്രാർ ജനറലിനെ കേന്ദ്രസർക്കാർ നിയമിക്കണമെന്നാണ് നിർദേശം. ഡിജിറ്റൽ വാർത്താ വെബ്‌സൈറ്റുകൾ ഈ ഉദ്യോഗസ്ഥനിൽ രജിസ്റ്റർ ചെയ്യണം. കഴിഞ്ഞ വർഷമാണ് സർക്കാർ പുതിയ ഡിജിറ്റൽ മീഡിയ നിയമങ്ങൾ കൊണ്ടുവന്നത്. എല്ലാ ഡിജിറ്റൽ വാർത്താ വെബ്‌സൈറ്റുകളും ഓൺലൈൻ ക്യുറേറ്റഡ് ഉള്ളടക്ക ദാതാക്കളും അവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി I&B മന്ത്രാലയത്തിന് അയയ്‌ക്കേണ്ടതുണ്ട്.

ബിൽ അനുസരിച്ച്, പത്രങ്ങൾക്കും ആനുകാലികങ്ങൾക്കും പേരുകൾ രജിസ്റ്റർ ചെയ്യുന്ന പ്രക്രിയയുടെ ചുമതലയുള്ള കേന്ദ്ര അതോറിറ്റി പ്രസ് രജിസ്ട്രാർ ജനറലായിരിക്കും.

ആക്ടിന്റെയോ ചട്ടങ്ങളുടെയോ വ്യവസ്ഥകൾക്ക് വിരുദ്ധമായി ആനുകാലികം പ്രസിദ്ധീകരിക്കുകയോ തെറ്റായ പ്രാതിനിധ്യത്തിലാണ് രജിസ്ട്രേഷൻ സുരക്ഷിതമാക്കുകയോ ചെയ്താൽ അല്ലെങ്കിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ ആനുകാലികമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ പ്രസ് രജിസ്ട്രാർ ജനറലിന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ കഴിയുമെന്ന് കരട് ബില്ലിൽ പറയുന്നു.

ഒരു ആനുകാലിക പ്രസിദ്ധീകരണം 12 മാസത്തിലധികമായി നിർത്തിയിട്ടുണ്ടെങ്കിലോ, രജിസ്ട്രേഷനായുള്ള അപേക്ഷയിലോ വാർഷിക പ്രസ്താവനയിലോ പ്രസാധകൻ തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ വാർഷിക പ്രസ്താവന നൽകിയിട്ടില്ലെങ്കിൽ പ്രസ് രജിസ്ട്രാർ ജനറലിന് അതിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാനും കഴിയും. ഒരു സാമ്പത്തിക വർഷാവസാനം മുതൽ 12 മാസത്തിനുള്ളിൽ, അല്ലെങ്കിൽ ഒരു തീവ്രവാദ പ്രവർത്തനമോ നിയമവിരുദ്ധമായ പ്രവർത്തനങ്ങളോ ഉൾപ്പെട്ട ഒരു കുറ്റത്തിന് കോടതി ശിക്ഷിച്ചിരിക്കുന്നു.

സർക്കാരിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലോ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലോ നടപടികൾ സ്വീകരിക്കാവുന്നതാണ്.

വ്യവസ്ഥകൾ പാലിക്കാതെ ഏതെങ്കിലും ആനുകാലികം സ്വന്തമാക്കുകയോ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്താൽ 50,000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് കരട് ബില്ലിൽ പറയുന്നു. ഇതിന്റെ രജിസ്ട്രേഷനും റദ്ദാക്കാം.

ഒരു അറിയിപ്പ് നൽകാതെയോ തെറ്റായ വിവരങ്ങൾ നൽകിയോ പ്രിന്റിംഗ് പ്രസ്സ് ആരംഭിച്ചാൽ പിഴയും ശിക്ഷാ നടപടികളും ക്ഷണിക്കുമെന്നും ബില്ലിൽ പറയുന്നു.

പുസ്‌തകങ്ങളുടെ രജിസ്‌ട്രേഷൻ സംബന്ധിച്ച നിലവിലുള്ള വ്യവസ്ഥ അതിന്റെ പരിധിയിൽ നിന്ന് നീക്കം ചെയ്യാനും ഇ-പേപ്പറുകൾ രജിസ്‌ട്രേഷനായി പ്രത്യേക സംവിധാനം നൽകാനും ഇത് ശ്രമിച്ചിട്ടുണ്ട്.

]]>
Sat, 16 Jul 2022 16:17:31 +0530 Editor