News Malayali & Online Newsportal & : Automotive http://newsmalayali.com/rss/category/Automotive News Malayali & Online Newsportal & : Automotive ml Copyright 2023 News Malayali & All Rights Reserved. MMS 26 കി.മീ മൈലേജ്, 7 ലക്ഷത്തിൽ താഴെ വില; ഓട്ടമാറ്റിക്കിലെ ബജറ്റ് കാറുകൾ http://newsmalayali.com/4676 http://newsmalayali.com/4676 വര്‍ഷങ്ങള്‍ക്കു മുമ്പുവരെ കാറുകളിലെ ആഡംബര സൗകര്യങ്ങളിലൊന്നായിരുന്നു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍. എന്നാല്‍ ഇന്ന് കാലവും കാറുകളും മാറി. എന്‍ട്രി ലെവല്‍ മോഡലുകളില്‍ വരെ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള കാറുകള്‍ ഇന്ന് ലഭ്യമാണ്. ഡ്രൈവിങ് കൂടുതല്‍ അനായാസമാക്കാന്‍ സഹായിക്കുന്ന ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള ഏഴു ലക്ഷം രൂപയിലും കുറഞ്ഞ വിലയിലുള്ള മോഡലുകളെ പരിചയപ്പെടാം.

മാരുതി ഓള്‍ട്ടോ കെ 10

ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമായ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള കാറാണ് മാരുതി ഓള്‍ട്ടോ കെ 10. ആള്‍ട്ടോയുടെ വിഎക്‌സ് ഐ എടി വേരിയന്റിന് 5.61 ലക്ഷം രൂപയാണ് വില. ഈ വേരിയന്റിന് 24.9 കിലോമീറ്ററാണ് ഇന്ധനക്ഷമത. മറ്റൊരു ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള വേരിയന്റാണ് വി എക്‌സ് ഐ പ്ലസ് എ ടി. വില 5.90 ലക്ഷം രൂപ, ഇന്ധനക്ഷമത 24.9 കിലോമീറ്റര്‍. 65 ബി എച്ച് പി കരുത്തും പരമാവധി 89 എന്‍ എം ടോര്‍ക്കും പുറത്തെടുക്കുന്ന 1.0 ലീറ്റര്‍ എന്‍ജിനാണ് ഓള്‍ട്ടോ കെ 10ലുള്ളത്. കുറഞ്ഞ വിലയിലുള്ള ഓട്ടമാറ്റിക്  കാറിനൊപ്പം മാരുതി നല്‍കുന്ന വിശ്വാസ്യതയും സര്‍വീസ് സൗകര്യവുമാണ് അധിക നേട്ടങ്ങള്‍.

റെനോ ക്വിഡ്

ഏഴു ലക്ഷം രൂപയില്‍ താഴെ വിലക്ക് മൂന്നു ഓട്ടമാറ്റിക് മോഡലുകളുണ്ട് റെനോ ക്വിഡിന്. 1.0 ആര്‍ എക്‌സ് ടി എ എം ടി വേരിയന്റിന്റെ വില 6.12ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഇന്ധനക്ഷമത 22.3 കിലോമീറ്റര്‍. ക്വിഡ് ക്ലൈംബര്‍ എ എം ടി യുടെ വിലെ 6.33 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. മൂന്നാമത്തെ വകഭേദമായ ക്വിഡ് അര്‍ബന്‍ നൈറ്റ് എഡിഷന്‍ എ എം ടിക്ക് 6.39 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്നു. മൂന്നു മോഡലുകളിലും 67 ബി എച്ച് പി, 91 എന്‍ എം ടോര്‍ക്ക്, 999 സിസി പെട്രോള്‍ എന്‍ജിനാണുള്ളത്.

മാരുതി സുസുക്കി സെലേറിയോ

സെലേറിയോയുടെ ഒരൊറ്റ എ എം ടി വകഭേദം മാത്രമാണ് ഏഴു ലക്ഷം രൂപയില്‍ കുറഞ്ഞ വിലയില്‍ ലഭിക്കുക. സെലേറിയോ വി എക്‌സ് ഐ, എ എം ടി വേരിയന്റിന് വില 6.38 ലക്ഷം രൂപ മുതലാണ്. 26.68 കിലോമീറ്റര്‍ എന്ന കൂട്ടത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള മോഡലാണിത്. 998 സിസി, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 65 ബി എച്ച് പി കരുത്തും പരമാവധി 89 എന്‍ എം ടോര്‍ക്കും പുറത്തെടുക്കും. ഓട്ടമാറ്റിക് സൗകര്യത്തിനൊപ്പം ഇന്ധനക്ഷമത കൂടി പ്രധാനമെങ്കില്‍ പറ്റിയ മോഡലാണിത്.

മാരുതി സുസുക്കി വാഗണ്‍ ആര്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള കാറുകളിലൊന്നാണ് മാരുതി സുസുക്കിയുടെ വാഗണ്‍ ആര്‍. രണ്ട് വാഗണ്‍ ആര്‍ മോഡലുകളിലാണ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും ഏഴു ലക്ഷത്തില്‍ കുറവു വിലയുമുള്ളത്. 6.54 ലക്ഷം രൂപ മുതലാണ് വാഗണ്‍ ആര്‍, വിഎക്‌സ്‌ഐ എടി വകഭേദത്തിന്റെ വില ആരംഭിക്കുന്നത്. ഇന്ധനക്ഷമത ലീറ്ററിന് 25.19 കിലോമീറ്റര്‍. വാഗണ്‍ ആര്‍ എസഡ് എക്സ് ഐ എടി വേരിയന്റാണ് രണ്ടാമത്തേത്. 6.83 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്ന ഈ മോഡലിന്റെ മൈലേജ് 24.43 കിലോമീറ്റര്‍. 88.5 ബിഎച്ച്പി, 113 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് രണ്ട് മോഡലിലുമുള്ളത്. കരുത്തിന്റെ കാര്യത്തില്‍ വാഗണ്‍ ആര്‍ മറ്റു മോഡലുകളെ പിന്നിലാക്കും.

ടാറ്റ ടിയാഗോ 

ഒരേയൊരു മോഡല്‍ മാത്രമേ ഏഴു ലക്ഷം രൂപയില്‍ കുറഞ്ഞ വിലയില്‍ ടിയാഗോയുടെ ഓട്ടമാറ്റിക് വകഭേദത്തിലുള്ളൂ. 6.95 ലക്ഷം രൂപ വിലയുള്ള എക്‌സ്ടിഎ എഎംടി വകഭേദമാണ് ടിയാഗോയുടേത്. ലീറ്ററിന് 19 കിലോമീറ്ററാണ് ഇന്ധനക്ഷമത. 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 84ബിഎച്ച്പി കരുത്തും പരമാവധി 113 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. എബിഎസ്, ഇരട്ട എയര്‍ ബാഗ്, കോര്‍ണര്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളും തിയാഗോ വാഗ്ദാനം ചെയ്യുന്നു. 4 സ്റ്റാര്‍ സുരക്ഷയും ടിയാഗോയുടെ മികവിന് തെളിവാണ്. ഇന്ധനക്ഷമത കുറഞ്ഞാലും സൗകര്യങ്ങള്‍ കൂടുതല്‍ വേണമെന്നാണോ? എങ്കില്‍ ഈ ടാറ്റ മോഡല്‍ തെരഞ്ഞെടുക്കാം.

]]>
Thu, 28 Dec 2023 11:45:59 +0530 Editor
All&New Toyota Vellfire | കൂടുതൽ സ്റ്റൈലിഷായി ടയോട്ടയുടെ വെൽഫെയർ http://newsmalayali.com/4374 http://newsmalayali.com/4374 എംപിവി വിഭാഗത്തിലെ ആഡംബര വാഹനമായ ടയോട്ടയുടെ വെൽഫെയർ മുഖംമിനുക്കി പുറത്തിറക്കി. പ്രിയപ്പെട്ടവരുമായും കുടുംബാംഗങ്ങളുമായും യാത്ര ചെയ്യുമ്പോൾ, ഡ്രൈവർ മുതൽ പിൻസീറ്റ് യാത്രക്കാർക്ക് വരെ സുഖകരമായി യാത്ര ചെയ്യാനാകുമെന്നതാണ് ടയോട്ട വെൽഫെയറിന്‍റെ പ്രത്യേകത 

പ്രത്യേക സസ്‌പെൻഷൻ ട്യൂണിംഗും ഡ്രൈവിംഗിന്റെ സന്തോഷം നൽകാൻ ഒരു എക്സ്ക്ലൂസീവ് പവർട്രെയിൻ യൂണിറ്റുമുണ്ട്.

ഏറെ ആഡംബരത്വം തുളുമ്പുന്ന  പുതിയ വെൽഫെയറിന്‍റെ ഫ്രണ്ട് ക്യാബിൻ,  ലതർ സീറ്റുകളും ഡാഷ് ബോർഡിലേക്കും സ്ക്രീനിലേക്കും ഒഴുകി നിൽക്കുന്ന ലതർ ഡിസൈനും ആകർഷകമാണ്.

രണ്ടാം നിര സീറ്റുകളുടെ ഇടയിൽ നല്ല സ്പേസ് ഉള്ളതാണ് മറ്റൊരു ആകർഷണം. ബക്കറ്റ് സീറ്റുകൾക്കാകെ ലെതർ ഫിനിഷാണുള്ളത്. മൂന്നു നിര സീറ്റുകൾക്കിടയിലും നല്ല ലെഗ് സ്പെയ്സുള്ളത് ദീർഘദൂര യാത്രകൾക്ക് ഏറെ സുഖവും കംഫർട്ടും നൽകും. വെൽഫെയർ ആദ്യ പതിപ്പിലുള്ള ഫുട്ട്ബോർഡ് കൂടുതൽ മനോഹരമാക്കി പരിഷ്ക്കരിച്ചിട്ടുണ്ട്. ഉൾവശത്ത് നൽകിയിരിക്കുന്ന ആംബിയന്‍റ് ലൈറ്റ് യാത്രകളെ കൂടുതൽ മനോഹരമാക്കും

]]>
Sat, 24 Jun 2023 09:00:42 +0530 Editor
Tata Nexon EV Max: കറുപ്പഴകിൽ ടാറ്റ നെക്‌സോണ്‍ ഇവി മാക്സ് എത്തി; വില 19.04 ലക്ഷം മുതൽ http://newsmalayali.com/4169 http://newsmalayali.com/4169 നെക്സോണ്‍ ഇവി മാക്സിന്റെ ഡാര്‍ക്ക് എഡിഷൻ ടാറ്റ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 19.04 ലക്ഷം രൂപയാണ് ടാറ്റ നെക്സോണ്‍ ഇവി മാക്സ് ഡാര്‍ക്ക് എഡിഷന്റെ എക്‌സ്‌ഷോറൂം വില. 7.2 കിലോവാട്ട് എസി വാള്‍ ബോക്സ് ചാര്‍ജറിനൊപ്പം ഇവി സ്വന്തമാക്കാന്‍ 19.54 ലക്ഷം രൂപ മുടക്കേണ്ടി വരും (എക്‌സ്‌ഷോറൂം). മറ്റ് ഡാര്‍ക്ക് എഡിഷന്‍ മോഡലുകള്‍ക്ക് ലഭിക്കുന്ന എല്ലാ പതിവ് അപ്ഡേറ്റുകളും നെക്‌സോണ്‍ ഇവി മാക്‌സിനും ലഭിക്കുന്നു

മിഡ്‌നൈറ്റ് ബ്ലാക്ക് നിറത്തിലാണ് കാർ പുറത്തിറങ്ങുന്നത്. ഇവി ഗ്രില്ലിന് താഴെയും വിന്‍ഡോ ലൈനിലും ഒരു സാറ്റിന്‍ ബ്ലാക്ക് സ്ട്രിപ്പ്, ചാര്‍ക്കോള്‍ ഗ്രേ അലോയ്കള്‍, ഫെന്‍ഡറുകളില്‍ ' ഡാര്‍ക്ക്' ബാഡ്ജുകള്‍ എന്നിവ ഫീച്ചര്‍ ചെയ്യുന്നു. പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന നെക്‌സോണില്‍ നിന്ന് ഇവിയെ വേര്‍തിരിക്കാന്‍ സഹായിക്കുന്ന ബ്ലു ആക്സന്റുകള്‍ ബ്ലാക്ക് എഡിഷനിലും ഉണ്ട്.

ഇന്റീരിയറും ഡാര്‍ക്ക് തീമിലാണ് തയാറാക്കിയിരിക്കുന്നത്. പിയാനോ ബ്ലാക്ക് ഡാഷ്ബോര്‍ഡും ട്രൈ-ആരോ ഘടകങ്ങളും അകത്തളത്തിന് മാറ്റ്കൂട്ടുന്നു. സീറ്റുകള്‍ക്ക് ബ്ലൂ സ്റ്റിച്ചിംഗുകള്‍ ലഭിക്കുന്നു. മാത്രമല്ല, സ്റ്റിയറിംഗ് വീല്‍ ബ്ലൂ സ്റ്റിച്ചിംഗുകളോട് കൂടിയ ലെതറില്‍ പൊതിഞ്ഞിരിക്കുന്നു. കണ്‍ട്രോള്‍ നോബിന് ജ്വല്‍ഡ് ഫിനിഷുണ്ടാകും.

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോയെയും ആപ്പിള്‍ കാര്‍പ്ലേയെയും പിന്തുണയ്ക്കുന്ന വലിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഏറ്റവും വലിയ കൂട്ടിച്ചേര്‍ക്കല്‍. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഒരു പുതിയ ഇവി തീമില്‍ പ്രവര്‍ത്തിക്കും. റിയര്‍ പാര്‍ക്കിംഗ് ക്യാമറ, 6 പ്രാദേശിക ഭാഷകളിലായി 180-ലധികം വോയിസ് കമാന്‍ഡുകള്‍, വോയ്സ് അസിസ്റ്റന്റ് എന്നിവയുമുണ്ട്.

ഓട്ടോ-ഹോള്‍ഡോട് കൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, വെന്റിലേറ്റഡ് സീറ്റ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, AQI ഡിസ്‌പ്ലേയുള്ള എയര്‍ പ്യൂരിഫയര്‍, വയര്‍ലെസ് ചാര്‍ജര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയാണ് ടാറ്റ നെക്‌സോണ്‍ ഇവി മാക്‌സ് ഡാര്‍ക് എഡിഷനിലെ മറ്റ് സുപ്രധാന ഫീച്ചറുകള്‍. ഇതിന്റെ ഇലക്ട്രിക് മോട്ടോര്‍ 143 bhp പവറും 250 Nm ടോര്‍ക്കും നല്‍കുന്നു. വെറും ഒമ്പത് സെക്കന്‍ഡിനുള്ളില്‍ ഇവി പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു.

]]>
Tue, 18 Apr 2023 08:27:42 +0530 Editor
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹനം; ഫോഴ്‌സ് സിറ്റിലൈൻ 10 സീറ്റർ എസ്‌യുവി http://newsmalayali.com/4123 http://newsmalayali.com/4123 പൂനെ ആസ്ഥാനമായുള്ള ആഭ്യന്തര കാര്‍ നിര്‍മ്മാതാക്കളായ ഫോഴ്‌സ് മോട്ടോഴ്‌സ് അടുത്തിടെ ഇന്ത്യയിലെ ആദ്യത്തെ 10 സീറ്റര്‍ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ (എംയുവി) സിറ്റിലൈന്‍ 2023 അവതരിപ്പിച്ചു. കമ്പനിയുടെ ഫോഴ്സ് ട്രാക്സ് ക്രൂയിസറിന്റെ പുതുക്കിയ പതിപ്പാണ് പുതുതായി പുറത്തിറക്കിയ വേരിയന്റ്. 13.32 മുതല്‍ 14.95 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില.

കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ദീര്‍ഘദൂര യാത്രകള്‍ക്ക് സിറ്റിലൈന്‍ അനുയോജ്യമാണെന്ന് ഫോഴ്‌സ് മോട്ടോഴ്‌സ് അവകാശപ്പെടുന്നു. ദീര്‍ഘദൂര യാത്രകളില്‍ ആളുകള്‍ക്ക് യാതൊരു അസ്വസ്ഥതയുമില്ലാതെ യാത്രകള്‍ ആസ്വദിക്കാന്‍ കഴിയുന്ന വിധത്തില്‍ ഫോര്‍വേഡ് ഫേസിംഗ് സീറ്റ് കോണ്‍ഫിഗറേഷനോടുകൂടിയാണ് സിറ്റിലൈന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

അത്യാധുനിക സാങ്കേതികവിദ്യയോട് കൂടിയാണ് ഫോഴ്സ് സിറ്റിലൈന്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. 1818 എംഎം വീതിയും 5120 എംഎം നീളവും 2027 എംഎം ഉയരവും 3050 എംഎം വീല്‍ബേസും ഈ വാഹനത്തിനുണ്ട്. 90 കളിലെ റോഡ് കിംഗ് ടാറ്റ സുമോയോട് സാമ്യമുള്ളതാണ് എംയുവിയുടെ രൂപകല്‍പ്പന. ഹാലൊജന്‍ ബള്‍ബുകള്‍ ഘടിപ്പിച്ച പരമ്പരാഗത ഫ്രണ്ട് ലൈറ്റും വാഹനത്തിന്റെ പ്രത്യേകതയാണ്. ഒരൊറ്റ വാഷറോട് കൂടിയ വലിയ ബോണറ്റും എംയുവിയുടെ സവിശേഷതയാണ്.

ശക്തമായ ഡ്യുവല്‍ എയര്‍ കണ്ടീഷനിംഗ്, സെന്‍ട്രല്‍ ലോക്കിംഗ് പവര്‍ വിന്‍ഡോകള്‍, ഒന്നിലധികം യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ബോട്ടില്‍ ഹോള്‍ഡറുകള്‍, ചെറിയ യാത്ര ചെയ്യുമ്പോള്‍ ലഗേജുകള്‍ ഉള്‍ക്കൊള്ളുന്ന മടക്കാവുന്ന തരത്തിലുള്ള അവസാന നിരയിലെ സീറ്റ് തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന നിരവധി സവിശേഷതകളുമായാണ് വാഹനം എത്തുന്നത്.

ഇതുകൂടാതെ, യാത്രക്കാര്‍ക്ക് വാഹനത്തിനുള്ളിലേക്ക് സുഖകരമായിപ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യാം. ഇതിന് അനുവദിക്കുന്ന വിശാലമായ ഫുട് ബോര്‍ഡാണ് നല്‍കിയിരിക്കുന്നത്. വലിയ പിന്‍ വാതിലിനൊപ്പം, ഒരു സ്‌പെയര്‍ വീലും കമ്പനി നല്‍കുന്നുണ്ട്.

91 ഹോഴ്സ്പവറും 1400-നും 2400 ആര്‍പിഎമ്മിനും ഇടയില്‍ പരമാവധി 250 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന മെഴ്സിഡസില്‍ നിന്നുള്ള എഫ്എം 2.6 കോമണ്‍ റെയില്‍ ഡീസല്‍ എഞ്ചിനുമായാണ് സിറ്റിലൈന്‍ വിപണിയില്‍ എത്തുന്നത്. മുന്നിലും പിന്നിലും സിറ്റിലൈന്‍ ബ്രാന്‍ഡിംഗ് ഉള്ള പുതുക്കിയ ഫ്രണ്ട് ഗ്രില്‍, പുതിയ ചാര്‍ക്കോള്‍ ഗ്രേ കണ്‍സോള്‍, ഇതിനോട് പൊരുത്തപ്പെടുന്ന അപ്‌ഹോള്‍സ്റ്ററി എന്നിവ സിറ്റിലൈനെ വിപണിയിലെ മികച്ച ഉല്‍പ്പന്നമാക്കി മാറ്റുമെന്ന് വിദഗ്ധർ പറയുന്നു.

ഒരു വലിയ കുടുംബത്തിന് ഒന്നിച്ച് യാത്ര ചെയ്യാന്‍ തെരഞ്ഞടുക്കാവുന്ന വാഹനമാണ് സിറ്റിലൈന്‍ 2023.16.5 ലക്ഷം രൂപയ്ക്കിടയിലാണ് (എക്സ്ഷോറൂം) 10 സീറ്ററുള്ള ഈ വാഹനത്തിന്റെ പ്രാരംഭ വില. വാഹനത്തിന് ഇതുവരെ വിപണിയില്‍ നേരിട്ടുള്ള എതിരാളികളില്ല. പക്ഷേ, 8 സീറ്റിംഗ് കപ്പാസിറ്റിയുള്ള ടൊയോട്ടയുടെ ഹോട്ട് സെല്ലിംഗ് ഉല്‍പ്പന്നങ്ങളിലൊന്നായ ഇന്നോവ ക്രിസ്റ്റയ്ക്ക് ഇത് തീര്‍ച്ചയായും ഒരു എതിരാളിയാണ്.

]]>
Wed, 05 Apr 2023 10:44:53 +0530 Editor
ചേതക് ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെത്തിക്കാനൊരുങ്ങി ബജാജ് http://newsmalayali.com/3912 http://newsmalayali.com/3912 ഓട്ടോമേറ്റഡ് ട്രാൻസ്മിഷൻ വഴി പിൻ ചക്രത്തിലേക്ക് പവർ നൽകുന്ന അതേ 3.8 കിലോവാട്ട് / 4.1 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമായി 2023 ബജാജ് ചേതക് വരും എന്ന് റിപ്പോർട്ടുകൾ. 24.5 കിലോഗ്രാം ഭാരമുള്ള ലിഥിയം അയൺ ബാറ്ററി പാക്കിൽ നിന്നാണ് മോട്ടോർ അതിന്റെ പവർ ഉത്പാദിപ്പിക്കുന്നത്. നിലവിലെ മോഡലിന് സമാനമായി വാഹനത്തിന്‍റെ മൊത്തം ഭാരം 283 കിലോഗ്രാം ആയിരിക്കും. 2019 ൽ പുറത്തിറക്കിയ മോഡലിൽ ബ്രാൻഡ് ചെറിയ പരിഷ്കാരങ്ങൾ വരുത്തിയിരുന്നു. 2022 ൽ ഏകദേശം 30,000 ചേതക്കുകൾ ഇന്ത്യയിൽ വിൽക്കാൻ ബജാജിന് കഴിഞ്ഞു. 2023ൽ ഇത് ഇരട്ടിയാക്കാനാണ് ബജാജ് ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി മോഡലിൽ ഒരു ചെറിയ നവീകരണം നടപ്പാക്കാൻ ഒരുങ്ങുകയാണ് ബജാജ്. ഇലക്ട്രിക് സ്കൂട്ടറിൽ വരുന്ന മെക്കാനിക്കൽ പരിഷ്ക്കരണങ്ങളും ഇതിൽ ഉൾപ്പെടുന്നു.   ബാറ്ററിക്ക് മാത്രം 24.5 കിലോഗ്രാം ഭാരമുണ്ട്. ഇക്കോ, സ്‌പോർട്ട് എന്നീ രണ്ട് റൈഡിംഗ് മോഡുകൾ ഇവിയിൽ നൽകുന്ന ബജാജ് ഇക്കോ മോഡിൽ ഒറ്റ ചാർജിൽ 95 കിലോമീറ്ററും സ്‌പോർട്ട് മോഡിൽ 85 കിലോമീറ്ററും റേഞ്ചാണ് അവകാശപ്പെടുന്നത്. പുതിയ മാറ്റങ്ങളോടെ വിപണിയിലെത്തുന്ന ബജാജ് ചേതക് ഇവിക്ക് പൂർണ്ണ ചാർജിൽ 108 കിലോമീറ്റർ വരെ മൈലേജ് ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് വിവരം. വലുപ്പത്തിന്‍റെ കാര്യത്തിലും പുതിയ ബജാജ് ചേതക് നിലവിലെ മോഡലിന് സമാനമാണ്.

]]>
Fri, 17 Feb 2023 11:27:44 +0530 Editor
ഒറ്റ ചാർജിൽ 550 കി.മീ റേഞ്ച്; എതിരാളികളെ ഞെട്ടിക്കാൻ മാരുതി സുസുകിയുടെ EVX ഇലക്ട്രിക് എസ്.യു.വി http://newsmalayali.com/auto-maruti-suzuki-launch-evx-electric-suv-concept-with-550-km-range-on-a-single-charge http://newsmalayali.com/auto-maruti-suzuki-launch-evx-electric-suv-concept-with-550-km-range-on-a-single-charge മാരുതി സുസുക്കി തങ്ങളുടെ ആദ്യ ഇലക്‌ട്രിക് എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിച്ചു. ഡൽഹിയിൽ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിലാണ് ഇവിഎക്സ് ഇലക്ട്രിക് എസ്.യു.വി കൺസെപ്റ്റ് മാരുതി അവതരിപ്പിച്ചത്. ഇത് 2025 ൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി ഇവിഎക്‌സിന് 4,300 എംഎം നീളവും വീൽബേസ് 2,700 എംഎം ആയിരിക്കും. ഇതിന് 1,800 എംഎം വീതിയും 1,600 എംഎം ഉയരവും ഉണ്ടാകും.

സുസുക്കി മോട്ടോർ കോർപ്പറേഷൻ രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത, കൺസെപ്റ്റ് എസ്.യു.വിയാണ് ഇവിഎക്‌സ്. ഇന്ത്യൻ റോഡുകളിൽ തരംഗം തീർക്കാൻ ഈ വാഹനത്തിന് കഴിയുമെന്നാണ് മാരുതി സുസുകിയുടെ അവകാശവാദം. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുകി ഇന്ത്യൻ വിപണിക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത നിരവധി EV-കളിൽ ആദ്യത്തേതാണ് EVX എന്നാണ് റിപ്പോർട്ട്. നേരായ പോസ്ചർ, തിരശ്ചീന ഹുഡ്, വലിയ ചക്രങ്ങൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, സിഗ്നേച്ചർ എൽഇഡി ലൈറ്റ് എന്നിവയാണ് ഇവിഎക്സിന്‍റെ ബോഡി ഡിസൈനിലെ പ്രത്യേകത.

“ഇന്ന്, എനിക്ക് ആവേശകരമായ ഒരു ഒരു കാര്യം പ്രഖ്യാപിക്കാനുണ്ട്. ഞങ്ങളുടെ ആദ്യത്തെ ആഗോള സ്ട്രാറ്റജിക് EV, കൺസെപ്റ്റ് eVX അനാച്ഛാദനം ചെയ്യുന്നതിന്‍റെ സന്തോഷത്തിലാണ് ഞാൻ. 2025-ഓടെ ഇത് വിപണിയിലെത്തിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. സുസുക്കി ഗ്രൂപ്പിന്, ആഗോളതാപനത്തെ നേരിടുന്നതിന് പ്രഥമ പരിഗണനയാണുള്ളത്”- കൺസെപ്റ്റ് ഇലക്‌ട്രിക് എസ്‌യുവി ഇവിഎക്‌സിന്റെ ആഗോള പ്രീമിയർ പുറത്തിറക്കിക്കൊണ്ട്, സുസുക്കി മോട്ടോർ കോർപ്പറേഷന്റെ പ്രതിനിധി ഡയറക്ടറും പ്രസിഡന്റുമായ മിസ്റ്റർ തോഷിഹിറോ സുസുക്കി പറഞ്ഞു.

60kWh ബാറ്ററിയുള്ള ഇവിഎഖ്സ് ഒറ്റ ചാർജിൽ ഏകദേശം 550 കിലോമീറ്റർ ഓടുമെന്നാണ് കമ്പനിയുടെ അവകാശവാദം. അതേസമയം ചെറിയ ബാറ്ററിയുള്ള ബേസ് വേരിയന്റും ഉണ്ടാകുമെന്നാണ് വിവരം. മാരുതി സുസുക്കിക്ക് എൻട്രി ലെവൽ ഗ്രേഡുകൾ 48kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച് സജ്ജീകരിക്കാൻ കഴിയും, ഇത് ഒറ്റ ചാർജിൽ 400 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുമെന്നാണ് സൂചന.

]]>
Fri, 13 Jan 2023 15:43:06 +0530 Editor
ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുമായി KSRTC; വരുന്നത് പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ഇത്തരത്തിലെ ആദ്യ വാഹനം http://newsmalayali.com/auto-ksrtc-planning-to-launch-the-first-electric-double-decker-bus-made-entirely-in-india http://newsmalayali.com/auto-ksrtc-planning-to-launch-the-first-electric-double-decker-bus-made-entirely-in-india പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. സ്മാര്‍ട്ട് സിറ്റി പദ്ധതിയിലൂടെയാണ് ബസെത്തുക. രണ്ടു ഇലക്ട്രിക് ബസുകാളാണ് വാങ്ങിക്കുക. കെഎസ്ആര്‍ടിസിയുടെ ടെക്‌നിക്കല്‍ കമ്പനിയുടെ വിലയിരുത്തലിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ.

അശോക് ലെയ്‌ലാന്‍ഡിന്റെ സ്വിച്ച് എന്ന കമ്പനിയില്‍ നിന്നാണ് ബസ് വാങ്ങുന്നത്. ബസിന്റെ നിറം, ലോഗോ തുടങ്ങിയവയും കെഎസ്ആര്‍ടിസി അറിയിക്കും. ഓര്‍ഡര്‍ നല്‍കിയാല്‍ 90 ദിവസത്തിനുള്ളില്‍ ബസ് എത്തിക്കണം. അഞ്ചുവര്‍ഷത്തെ പരിപാലനച്ചുമതല കമ്പനിക്കായിരിക്കും. ഗതാഗതത്തിനു പുറമേ വിനോദസഞ്ചാരം കൂടി ലക്ഷ്യമിട്ടാണ് പുതിയ ബസുകള്‍ എത്തിക്കുന്നത്.

 

ഡബിള്‍ ഡെക്കര്‍ ബസിലെ യാത്രകള്‍ക്ക് തിരക്കേറുന്നതിനാല്‍ കൂടുതല്‍ ബസ് നിരത്തിലിറക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടായത്. പാപ്പനംകോട് സെന്‍ട്രല്‍ ഡിപ്പോയിലുള്ള ഡബിള്‍ ഡെക്കര്‍ കൂടി നിരത്തിലിറക്കാന്‍ ശ്രമിച്ചെങ്കിലും എന്‍ജിന്‍ തകരാറിലായതിനാല്‍ നടന്നില്ല. ഈ ബസിന്റെ ഭാഗങ്ങള്‍ കിട്ടാനില്ലാത്തത് വെല്ലുവിളിയാണ്.

65 ഇരിപ്പിടങ്ങളോടെയാണ് ബസ് നിരത്തിലിറങ്ങുക. 1.5 മുതല്‍ മൂന്ന് മണിക്കൂര്‍ വരെയാണ് ചാര്‍ജിങിന് വേണ്ടി വരുന്ന സമയം. 120 കിലോമീറ്റര്‍ വരെ ഓടിക്കാന്‍ കഴിയും.15.5 അടി ഉയരമുള്ള ബസിന് 32 അടി നീളമുണ്ട്.

]]>
Thu, 22 Dec 2022 21:37:39 +0530 Editor
26 വർഷത്തിനുശേഷം യമഹ ആർഎക്സ് 100 തിരികെ വരുന്നു http://newsmalayali.com/Yamaha-RX-100-is-making-a-comeback-after-26-years http://newsmalayali.com/Yamaha-RX-100-is-making-a-comeback-after-26-years രണ്ടായിരത്തിന് മുൻപ് യുവാക്കളുടെ ഹരമായിരുന്ന യമഹ ആർഎക്സ് 100. പിന്നീട് വിപണി വിട്ട ആർഎക്‌സ് 100 വീണ്ടും വരുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 1996 മാർച്ചിലാണ് ആർഎക്സ് 100 ഇന്ത്യയിലെ നിർമ്മാണം അവസാനിപ്പിച്ചത്. യമഹ ഇന്ത്യയുടെ മേധാവി ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബൈക്ക് തിരിച്ചെത്തുമെന്ന സൂചനകൾ നൽകിയത്.

Also Read: LML Scooters | എൽഎംഎൽ സ്കൂട്ടേഴ്സ് തിരിച്ചെത്തുന്നു; മൂന്ന് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ ഉടൻ അവതരിപ്പിക്കും

ചെറിയ എഞ്ചിൻ ബൈക്കുകൾക്ക് ഇന്ത്യൻ വിപണിയിലുള്ള പ്രാധാന്യം മനസിലാക്കിയായിരുന്നു എസ്‌കോർട്‌സ് യമഹ വിപണി പിടിക്കാനെത്തിയത്. എസ്‌കോർട്‌സ് യമഹ പുറത്തിറക്കിയ ആർഎക്‌സ് 100 പെട്ടെന്നു തന്നെ ഹിറ്റായി മാറി. ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത്, ഇന്ത്യയിൽ അസംബിൾ ചെയ്തായിരുന്നു ആദ്യകാലത്ത് വിൽപന നടത്തിയിരുന്നത്.

മലിനീകരണനിയന്ത്രണ നിയമങ്ങൾ കർശനമാക്കിയതാണ് ടൂ സ്‌ട്രോക്ക് എഞ്ചിനുള്ള ആർഎക്‌സ് മോഡലുകൾക്ക് തിരിച്ചടിയായത്. ഇതേ തുടർന്ന് 1996 മാർച്ചിൽ ആർഎക്‌സ് 100 ന്റെ ഉൽപാദനം യമഹ അവസാനിപ്പിക്കുകയായിരുന്നു. വിപണിയിൽ നിന്ന് പിൻവാങ്ങി 26 വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്ന് ആർഎക്സ് 100 ന് ആരാധകർ ഏറെയാണ്.

ആർഎക്സ് 100 ന്റെ പെർഫോമൻസ്, സൗണ്ട്, ഡിസൈൻ, യമഹ വിശ്വാസ്യത എന്നിവയായിരുന്നു ആർഎക്സ് 100ന്റെ പ്ലസ് പോയിന്റ്. ആർഎക്സ് എന്ന ബ്രാൻഡ് തിരിച്ചു കൊണ്ടുവരുമ്പോൾ ഐതിഹാസിക മോഡലിന് ഉതകും വിധമായിരിക്കണം ഡിസൈൻ. നൂറ് സിസി എൻജിന് പകരം ശേഷി കൂടിയ എഞ്ചിനായിരിക്കും പുതിയ ബൈക്കിൽ- യമഹ ഇന്ത്യ മേധാവി പറയുന്നു.

Also Read: Iconic Vintage Bikes of India

]]>
Mon, 19 Dec 2022 00:32:20 +0530 Editor
ഒരു തവണ ചാർജ് ചെയ്താൽ 200 കി.മീ ഓടുന്ന ഇലക്ട്രിക് കാറുമായി പിഎംവി; എക്സ്ഷോറൂം വില 4 ലക്ഷം രൂപ http://newsmalayali.com/auto-pmv-with-an-electric-car-that-runs-200-km-on-a-single-charge http://newsmalayali.com/auto-pmv-with-an-electric-car-that-runs-200-km-on-a-single-charge മുംബൈ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ പിഎംവി ഇലക്ട്രിക് അവരുടെ ആദ്യ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. EaS-E എന്ന് പേരിട്ടിരിക്കുന്ന വാഹനം നവംബർ 16-ന് കമ്പനി അവതരിപ്പിക്കും. നഗരവാസികൾക്ക് ദൈനംദിന ആവശ്യത്തിന് ഉപയോഗിക്കാനാകുന്ന വാഹനമാണ് പുറത്തിറക്കാൻ പിഎംവി ഇലക്ട്രിക് ലക്ഷ്യമിടുന്നത്. മൂന്ന് വ്യത്യസ്ത മോഡലുകളിൽ പുറത്തിറക്കുന്ന EaS-E-ന്‍റെ എക്സ് ഷോറൂം വില നാല് ലക്ഷം രൂപ മുതലാണ്

“പുതിയ ഇവി ഔദ്യോഗികമായി അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഒരു ഇന്ത്യൻ കമ്പനി നിർമ്മിച്ച ലോകോത്തര നിലവാരമുള്ള ഇവി ആയരിക്കും ഇത്. പുതിയ മോഡൽ കാർ പുറത്തിറക്കുന്നത് കമ്പനിക്ക് ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും. രാജ്യത്ത് ഇലക്ട്രിക് വാഹന വിപണിയിൽ തരംഗമാകുന്നതും ദൈനംദിന ഉപയോഗത്തിനുമായി നിർമ്മിച്ച പേഴ്സണൽ മൊബിലിറ്റി വെഹിക്കിൾ (PMV) എന്ന പുതിയൊരു വിഭാഗം അവതരിപ്പിക്കുന്നതിനും ഞങ്ങൾ പ്രതീക്ഷിക്കുന്നു"- പിഎംവി ഇലക്ട്രിക് സ്ഥാപകൻ കൽപിത് പട്ടേൽ പറഞ്ഞു.



ഒരു തവണ ചാർജ് ചെയ്താൽ PMV EaS-E 200km വരെ ഡെലിവറി റേഞ്ച് ഉണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. പരമാവധി 20hp പവർ ഉത്പാദിപ്പിക്കാൻ കഴിയുന്ന 10 Kwh ലിഥിയം അയേൺ ഫോസ്ഫേറ്റ് ബാറ്ററിയാണ് ഇതിലുള്ളത്. ഇവിയിൽ കോം‌പാക്റ്റ് "സ്‌മാർട്ട് കാർ" ഡിസൈൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഒരു ക്ലാംഷെൽ ബോണറ്റ്, പൂർണ്ണ വീതിയുള്ള LED DRL ഉള്ള ഒരു ചതുരാകൃതിയിലുള്ള ഗ്രിൽ, വൃത്താകൃതിയിലുള്ള LED ഹെഡ്‌ലാമ്പ് യൂണിറ്റുകൾ, ഒരു വിൻഡ്‌സ്‌ക്രീൻ എന്നിവയും ഉണ്ടാകും.

വരാനിരിക്കുന്ന EV യിൽ വലിയ വിൻഡോ, ഫ്ലേർഡ് വീൽ ആർച്ചുകൾ, ഫുൾ-വീഡ്ത്ത് ടെയിൽലൈറ്റ് എന്നിവയുണ്ട്. ഇന്റീരിയറിനെക്കുറിച്ച് പറയുകയാണെങ്കിൽ, PMV EaS-E മിനിമലിസ്റ്റ് ഡാഷ്‌ബോർഡും ഫാബ്രിക് അപ്‌ഹോൾസ്റ്ററിയും ഉള്ള രണ്ട് സീറ്റുള്ള മൈക്രോ EV ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്രൂയിസ് കൺട്രോൾ, പവർ വിൻഡോകൾ, മാനുവൽ എസി എന്നിവയ്‌ക്കൊപ്പം റിമോട്ട് കീലെസ് എൻട്രിയും ഉണ്ടായേക്കും. മുന്തിയ ഇനം കാറുകളിലുള്ളതുപോലെ മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ ഇതിൽ ഉണ്ടാകും. ഇതിന് ഒരു LCD ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബ്ലൂടൂത്ത്, USB കണക്റ്റിവിറ്റിയുള്ള ഇൻഫോടെയ്ൻമെന്റ് പാനലും സജ്ജീകരിക്കും. കൂടുതൽ വിവരങ്ങൾ നവംബർ 16ന് വാഹനം അവതരിപ്പിക്കുമ്പോൾ കമ്പനി പുറത്തുവിടും

]]>
Tue, 15 Nov 2022 03:10:51 +0530 Editor
റോയല്‍ എന്‍ഫീല്‍ഡും ഇലക്ട്രിക് ബൈക്കുകളിലേക്ക്; 2025 ഓടെ ആദ്യ മോഡല്‍ പുറത്തിറക്കും http://newsmalayali.com/royal-enfield-electric-bike-launch-expected-in-2025 http://newsmalayali.com/royal-enfield-electric-bike-launch-expected-in-2025 റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക് ബൈക്കുകളുടെ വിപണിയിലും ശക്തമായ സാന്നിധ്യമാകാനുള്ള ശ്രമത്തിലാണ്. ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവി മോഡലുകൾക്കായുള്ള പരീക്ഷണം ആരംഭിച്ചതായാണ് വിവരം. 2025 ഓടെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ലോകത്തെമ്പാടുമുള്ള ഓട്ടോമൊബൈല്‍ കമ്പനികള്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനുള്ള മത്സരത്തിലാണ്. ദിനംപ്രതി ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ വിപണിക്ക് അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്.

ഈ സാഹചര്യത്തിലാണ് റോയല്‍ എന്‍ഫീല്‍ഡും ഇലക്ട്രിക് ബൈക്കുകളുടെ വിപണിയിലേക്ക് ഇറങ്ങുന്നത്. അതേസമയം, ഹീറോ മോട്ടോകോര്‍പ്പ്, ഒല ഇലക്ട്രിക് എന്നിവരാണ് വിപണിയിലെ കമ്പനിയുടെ മുഖ്യ എതിരാളികള്‍.

റോയല്‍ എന്‍ഫീല്‍ഡ് റൈഡിംഗിന്റെ കാര്യത്തിൽ ഉപയോക്താക്കൾക്കിടയിൽ പേരുകേട്ട ബ്രാൻഡാണ്. ഇവി വിഭാഗത്തില്‍ പല മോഡലുകള്‍ അവതരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് -കമ്പനിയുടെ സിഇഒ ബി ഗോവിന്ദരാജന്‍ പറഞ്ഞു. നേരത്തെ, ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കാന്‍ കമ്പനി ഒരുങ്ങുന്നതായി റോയല്‍ എന്‍ഫീല്‍ഡ് എംഡി സിദ്ധാര്‍ത്ഥ് ലാലും പറഞ്ഞിരുന്നു.

അതേസമയം, തങ്ങളുടെ പ്രീമിയം വിഭാഗത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കാന്‍ കമ്പനി നിലവില്‍ പദ്ധതിയിട്ടിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഇലട്രിക്ക് ഹൈ എന്റ് ബൈക്കുകളുടെ റേഞ്ച് ,ഡ്യൂറബിലിറ്റി, പെര്‍ഫോമന്‍സ്, വില എന്നിവ മെച്ചപ്പെടുത്തുന്ന സാങ്കേതിക വിദ്യ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി. അതിനാല്‍ 2025 ഓടു കൂടി കമ്പനി ഇലക്ട്രിക് ബൈക്കുകളുടെ വിപണിയിലേക്ക് പ്രവേശിക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

 

എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡും അതിന്റെ മാതൃ കമ്പനിയായ ഐഷര്‍ മോട്ടോഴ്സും ചാമ്പ്യന്‍ ഒഇഎം (Champion OEM category) വിഭാഗത്തിന് കീഴില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ കമ്പനി ഇലക്ട്രിക് ബൈക്കുകള്‍ക്കായി 2,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് വിവരം.

അതേസമയം,ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വിപുലീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ പുത്തന്‍ മോഡലായ ഹണ്ടര്‍ 350 ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.

J1C1 എന്ന കോഡ് നാമത്തിലുള്ള വണ്ടി റോയല്‍ എന്‍ഫീല്‍ഡിന്റെ J പ്ലാറ്റ്ഫോമിനെ (j platform) അടിസ്ഥാനമാക്കിയുള്ളതാണ്. കമ്പനിയുടെ മറ്റ് വാഹനങ്ങളായ ക്ലാസിക് 350, മെറ്റിയോര്‍ എന്നിവയും ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ബൈക്ക്വാലെ റിപ്പോര്‍ട്ടിൽ പറയുന്നു.

 

കമ്പനിയുടെ റെട്രോ-സ്റ്റൈല്‍ ഡിസൈന്‍ ഉപയോഗിച്ചുള്ള ഒരു സാധാരണ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ് ഹണ്ടര്‍ 350. റോയല്‍ എന്‍ഫീല്‍ഡിന്റെ സാധാരണ റൗണ്ട് ഹെഡ്‌ലാമ്പ്, ടെയില്‍ ലാമ്പ്, ടേണ്‍ സിഗ്നലുകള്‍, മിററുകള്‍ എന്നിവയും ഹണ്ടര്‍ 350ന്റെ മറ്റ് ശ്രദ്ധേയമായ ഘടകങ്ങളാണ്. മോട്ടോര്‍സൈക്കിള്‍ വാങ്ങുന്നവര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ട്രിപ്പര്‍ നാവിഗേഷന്‍ സിസ്റ്റം ഉള്‍പ്പെടെ നിരവധി ആക്സസറികളും ലഭിക്കും.

]]>
Mon, 31 Oct 2022 19:05:29 +0530 Editor
ബുക്ക് ചെയ്യാം ദുൽക്കറിന്റെ ഇലക്ട്രിക് ബൈക്ക്; വില ഉടൻ | Ultraviolette F77 Electric Motorcycle To Offer 307 Km Range On A Single Charge, Pre&Bookings Open On October 23 http://newsmalayali.com/Ultraviolette-F77-Electric-Motorcycle-To-Offer-307-Km-Range-On-A-Single-Charge-Pre-Bookings-Open-On-October-23 http://newsmalayali.com/Ultraviolette-F77-Electric-Motorcycle-To-Offer-307-Km-Range-On-A-Single-Charge-Pre-Bookings-Open-On-October-23 ദുൽക്കർ സൽമാന് നിക്ഷേപമുള്ള ഇലക്ട്രിക് ബൈക്ക് കമ്പനി അൾട്രാവയലറ്റ് ഓട്ടമോട്ടീവിന്റെ ആദ്യ ബൈക്കിന്റെ ബുക്കിങ് ഒക്ടോബർ 23ന് ആരംഭിക്കും. എഫ് 77 എന്ന് പേരിട്ടിരിക്കുന്ന ബൈക്ക് നവംബർ 24ന് അവതരിപ്പിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കരുത്തും റേ‍ഞ്ചും കൂടിയ ഇലക്ട്രിക് ബൈക്കിന്റെ പ്രൊഡക്ഷൻ ട്രയൽ ആരംഭിച്ചതായി അൾട്രാവയലറ്റ് ഓട്ടമോട്ടീവ് അറിയിച്ചിരുന്നു. ഇ–ബൈക്കിന്റെ ആദ്യ എക്സ്പീരിയൻസ് സെന്റർ ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി.

പല ഘട്ടങ്ങളിലായി വിൽപന വിപുലീകരിക്കാനുള്ള പദ്ധതികളും കമ്പനി തയാറാക്കിയിട്ടുണ്ട്. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ഗണ്യമായി ഭാരക്കുറവുള്ള ഫ്രെയ്മാണ് വാഹനത്തിന്റെ അടിസ്ഥാനം. ഇത് മികച്ച ഹാൻഡ്‌ലിങ്ങിനൊപ്പം ചടുലമായ വേഗത കൈവരിക്കാനും സഹായിക്കും. പ്രോട്ടോടൈപ്പിനെ വച്ച് നോക്കിയാൽ എഫ്77ന്റെ പുതിയ മോട്ടർ മൗണ്ട് 33 ശതമാനത്തോളം ഭാരം കുറയ്ക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഭാരം കുറയുന്നതിനൊപ്പം കടുപ്പമേറിയതായും കമ്പനി അവകാശപ്പെടുന്നു.

എയ്റോസ്പെയ്സ് സാങ്കേതികതയും മറ്റനേകം സന്നാഹങ്ങളും ഒരേപോലെ ചേർത്ത് പുതിയ പാക്കേജായി ആളുകളിലേക്ക് എത്തിക്കുമെന്ന് അധികൃതർ പറയുന്നു. പുതിയ ബാറ്ററി പാക്ക്, ട്രാൻസ്മിഷൻ എന്നിവയെല്ലാം വാഹനത്തിനു ലഭിക്കും. സ്പോർടി സ്വിങ്ആം, ലിഥിയം അയൺ ബാറ്ററി തുടങ്ങി നൂതന സംവിധാനങ്ങൾ വാഹനത്തിലുണ്ടാകും. ഒറ്റത്തവണ ചാർജ് ചെയ്താൽ 307 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. പാസീവ് എയർകൂളിങ് ഉൾപ്പെടെ ടെക്നിക്കലി അഡ്വാൻസ്ഡ് സൗകര്യങ്ങളുള്ള ബാറ്ററി പായ്ക്ക് നിലവിൽ ലഭ്യമായ ഏതൊരു ഇലക്ട്രിക് വാഹനത്തെക്കാൾ മികച്ചതായിരിക്കും. എയർസ്ട്രൈക്ക്, ലേസർ, ഷാഡോ എന്നീ വകഭേദങ്ങളിലാണ് അൾട്രാവയലറ്റ് ബൈക്കുകൾ ഒരുക്കിയിട്ടുള്ളത്.

English Summary: Ultraviolette F77 Electric Motorcycle To Offer 307 Km Range On A Single Charge, Pre-Bookings Open On October 23

]]>
Fri, 21 Oct 2022 21:50:48 +0530 Editor
മോഹൻലാലിന്റെ പുതിയ കാരവാൻ, കൂടുതൽ ചിത്രങ്ങൾ | Mohanlal New Carvan More Pics http://newsmalayali.com/Mohanlal-New-Carvan-More-Pics http://newsmalayali.com/Mohanlal-New-Carvan-More-Pics മോഹൻലാലിന്റെ പുതിയ കാരവാന്റെ കൂടുതൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കാരവാൻ മോഹൻലാലിന് കൈമാറിയപ്പോൾ എടുത്ത ചിത്രങ്ങളാണ് പ്രചരിക്കുന്നത്. നേരത്തെ വാഹനത്തിന്റെ മുൻവശത്തിന്റെ ചിത്രം പുറത്തുവന്നിരുന്നു. ഇപ്പോഴാണ് ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവന്നത്. ബ്രൗണ്‍ നിറത്തിലുള്ള വാഹനത്തിന് ആഢംബരം നിറഞ്ഞ ഇന്റീരിയറാണ്.

മോഹൻലാലിന്റെ ഇഷ്ട നമ്പറായ 2255 ആണ് വാഹനത്തിന്റെ ‌റജിസ്ട്രേഷൻ നമ്പർ. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. കിടപ്പുമുറിയും വാഷ്റൂമും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും കാരവാനിലുണ്ട്. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്.

മോഹൻലാലും ഓജസ് ഉടമ ബിജുവും കുടുംബവും

നിരവധി സിനിമാ താരങ്ങളുടെ കാരവാൻ വാഹനങ്ങൾ ഒരുക്കിയ കോതമംഗലത്തെ ഓജസ് മോട്ടോഴ്സാണ് മോഹൻലാലിന്റെയും കാരവാൻ നിർമിച്ചിരിക്കുന്നത്.

English Summary: Mohanlal New Carvan More Pics

]]>
Fri, 21 Oct 2022 21:46:29 +0530 Editor
ഒറ്റ ചാർജിൽ 550 കി.മീ സഞ്ചരിക്കാം ! ഇലക്ട്രിക് ജീപ്പ് ഉടൻ വിപണിയിൽ | Jeep claims Avenger EV can go 550km on single charge http://newsmalayali.com/Jeep-claims-Avenger-EV-can-go-550km-on-single-charge http://newsmalayali.com/Jeep-claims-Avenger-EV-can-go-550km-on-single-charge ജീപ്പ് ബ്രാൻഡിങ്ങിലുള്ള ഏറ്റവും ചെറിയ എസ്‌യുവിയാണ് അവഞ്ചർ ഇവി. ഈ വർഷത്തെ 4എക്സ്ഇ ഡേയുടെ ഭാഗമായി കഴിഞ്ഞ മാസമാണ് വാഹനം അവതരിപ്പിക്കപ്പെട്ടത്. ഇപ്പോൾ അമേരിക്കൻ കാർ നിർമാതാക്കളായ ജീപ്പ് ഈ വാഹനത്തിന്റെ പവർട്രെയ്നും ദൂരക്ഷമതയും സംബന്ധിച്ച വിവരങ്ങളും പുറത്തു വിട്ടിരിക്കുകയാണ്. ഒപ്പം വാഹനത്തിന്റെ ഇന്റീരിയർ വിശേഷങ്ങളും നിർമാതാക്കൾ പങ്കുവച്ചു കഴിഞ്ഞു. അടുത്ത സാമ്പത്തിക വർഷാരംഭത്തോടെ ഈ വാഹനം യൂറോപ്യൻ നിരത്തുകളിലെത്തുമെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ സ്റ്റെല്ലാന്റിസ് എസ്ടിഎൽഎ എന്ന ചെറു പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ആദ്യ വാഹനവും ഇതു തന്നെയാകും.

സ്റ്റെല്ലാന്റിസ് നിർമിച്ച 54 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന വാഹനത്തിന്റെ ദൂരക്ഷമത 400 കിലോമീറ്റർ ആയിരിക്കുമെന്ന് ഡബ്ല്യുഎൽടിപി സൂചനകളുണ്ട്. എന്നാൽ ജീപ്പ് അവകാശപ്പെടുന്നത് ഡ്രൈവിങ് കണ്ടീഷനുകളെ ആശ്രയിച്ച് 550 കിലോമീറ്ററുകളിലേറെ ദൂരം യാത്ര ചെയ്യാൻ ഈ വാഹനത്തിനു ശേഷിയുണ്ടെന്നാണ്. 100കെഡബ്ല്യു കേബിൾ ഉപയോഗിച്ച് 24 മിനിറ്റിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനും വാഹനത്തിന് ശേഷിയുണ്ടാകും. 154 എച്ച്പി – 260 എൻഎം ശേഷിയുള്ള 2 അല്ലെങ്കിൽ 4 മോട്ടറുകളായിരിക്കും വദഭേദങ്ങളെ അടിസ്ഥാനപ്പെടുത്തി വാഹനത്തിന് നൽകുന്നത്. ജീപ്പ് അവെഞ്ചറിന് 2 വീൽ ഡ്രൈവ് – 4 വീൽ ഡ്രൈവ് വകഭേദങ്ങളും ഉണ്ടായിരിക്കും.

ജീപ്പ് ബ്രാൻഡിലെ സെലെക് ടെറെയ്ൻ ഓഫ്റോഡ് മോഡുകളും (നോർമൽ, ഇക്കോ, സ്പോർട്ട്, സ്നോ, മഡ് ആൻഡ് സ്നോ) വാഹനത്തിനു ലഭിക്കും. അവെ‍ഞ്ചർ ഇവിയിൽ 20 ഡിഗ്രി അപ്രോച്ച് ആൻഡ് ബ്രേക്ക്ഓവർ ആംഗിളും 32 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളും ഉണ്ടാകാനാണ് സാധ്യത. പോളണ്ടിലെ ടിക്കിയിലെ അതിനൂതന അത്യാധുനിക പ്ലാന്റിലാണ് അവെഞ്ചർ ഇവി നിർമിക്കപ്പെടുന്നത്. ഇതേ മോഡൽ തന്നെയായിരിക്കും യൂറോപ്, ജപ്പാൻ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലും വിൽപനയ്ക്ക് എത്തുന്നത്. ഭാവിയിൽ ഈ വാഹനവും ഇന്ത്യയിലേക്ക് എത്താനും സാധ്യതയുണ്ട്.

ആദ്യമായി ജീപ്പ് ഈ വാഹനത്തിന്റെ ഉൾഭാഗം വ്യക്തമാക്കിയിട്ടുണ്ട്. വളരെ മിനിമലിസ്റ്റിക്കായ ഡാഷ്ബോർഡിൽ തലയുയർത്തി നിൽക്കുന്നത് വലിയ ടച്ച് സ്ക്രീനാണ്. ദീർഘചതുര വടിവുള്ള എസി വെന്റുകൾ, ബോഡി കളർ സ്ട്രിപ്പുകൾ എന്നിവയും 2 സ്വിച്ചുകളും വാഹനത്തിൽ കാണാം. എസി – ഡ്രൈവ് സെലക്ടർ എന്നിവയാണ് സ്വിച്ചുകളിൽ. തടിച്ച രൂപമുള്ള സ്റ്റിയറിങ് കോളം, അതിൽ തന്നെ വിവിധ തരത്തിലെ സ്വിച്ചുകൾ, പൂർണമായി ഡിജിറ്റലൈസ് ചെയ്ത ഇൻസ്ട്രമെന്റ് കൺസോൾ, എന്നിവയും കാണാം. സെന്റർ കൺസോളും ലളിതമാണെങ്കിലും ഇവിടെയെല്ലാം ചെറിയ സ്റ്റോറേജ് സ്പെയ്സുകളും വലിയ ഇ ബാഡ്ജിങ്ങും കാണാൻ സാധിക്കുന്നു. എസി വെന്റുകൾക്ക് താഴെയായി സ്റ്റോറേജ് സ്പെയ്സ് ക്രമീകരിച്ചിട്ടുണ്ട്.

ജീപ്പിന്റെ ഏറ്റവും ചെറിയ വാഹനമായ അവെഞ്ചർ ഇവി 4 വാഹനങ്ങളുടെ ലിസ്റ്റിൽ ഏറ്റവും ഒടുവിലാകാനാണ് സാധ്യത. വാഗണീർ –എസ് ജീപ്പ് റേഞ്ചിൽ ഒന്നാമത്തേതും ഏറെ പ്രീമിയം ഫീച്ചറുകൾ ഉള്ളതുമായ മോഡലാണ്. കൂടുതൽ സ്ഥിീകരണങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും 608 എച്ച്പി കരുത്തുള്ള വാഹനത്തിന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 3.5 സെക്കൻഡ് മാത്രം മതിയെന്ന സൂചനയുണ്ട്. ഒപ്പം 644 കിലോമീറ്റർ ദൂരക്ഷമതയും ഉണ്ടാകും. അതേവിധത്തിൽ നീക്കം ചെയ്യാൻ സാധിക്കുന്ന വാതിലുകളും ഓപ്പൺ – ടോപ്പ് സംവിധാനങ്ങളും ഉള്ള ഓപ്ഷനുകളും വാഗണീർ എസിനു ലഭിച്ചേക്കാം. 2025ൽ‍ വാഹനം വിപണിയിലെത്തുമെന്നാണ് കരുതുന്നത്. പുതുതായി വരാനിരിക്കുന്ന മൂന്ന് ഇലക്ട്രിക് വാഹനങ്ങളുടെയും വില പാരിസ് മോട്ടർ ഷോയിൽ പ്രഖ്യാപിച്ചേക്കാം.

English Summary: Jeep claims Avenger EV can go 550km on single charge

]]>
Fri, 21 Oct 2022 21:37:31 +0530 Editor
Dulquer Salmaan | ഒരു തവണ ചാർജ് ചെയ്താൽ 307 കിലോമീറ്റർ ഓടുന്ന ബൈക്കുമായി ദുൽഖറിൻ്റെ കമ്പനിയായ അൾട്രാ വയലറ്റ് http://newsmalayali.com/auto-dulquer-salmaan-owned-company-ultra-violet-introduces-a-bike-that-runs-307kms-in-a-single-charge- http://newsmalayali.com/auto-dulquer-salmaan-owned-company-ultra-violet-introduces-a-bike-that-runs-307kms-in-a-single-charge- ഡ്രൈവിങ്ങിനോടും വാഹനങ്ങളോടും ദുൽഖറിനും (Dulquer Salmaan) മമ്മൂക്കക്കുമുള്ള പ്രണയത്തെ കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് മലയാളികൾ. മോഡേൺ, വിൻ്റേജ് കാറുകൾക്കും സൂപ്പർ ബൈക്കുകൾക്കുമായി ഒരു ഗാരേജ് തന്നെ ഇവർക്ക് സ്വന്തമായിട്ടുണ്ട്. ഇപ്പോഴിതാ ഒരു പടി കൂടെ കടന്ന് ദുൽഖർ ബൈക്ക് നിർമാണ രംഗത്തേക്ക് എത്തിയിരിക്കുകയാണ്

ഒറ്റ ചാർജിങ്ങിൽ 307 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്ത് അൾട്രാവയലറ്റ് ഓട്ടമോട്ടീവ് അവരുടെ എഫ്77 ബൈക്ക് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഇന്ത്യയിലെ ഏറ്റവും ദൂരക്ഷമത കിട്ടുന്ന ബൈക്ക് എന്ന നേട്ടം കൈവരിക്കുവാൻ ഒരുങ്ങുന്ന അൾട്രാ വയലറ്റ് എന്ന കമ്പനിയുടെ ആദ്യ ഇൻവെസ്റ്ററാണ് ദുൽഖർ സൽമാൻ. സമൂഹ മാധ്യമങ്ങളിലൂടെയാണ് ദുൽഖർ ഈ സന്തോഷ വാർത്ത പുറത്ത് വിട്ടത്

വാഹനങ്ങളോടുള്ള തന്റെ സ്നേഹത്തിനൊപ്പം ഓട്ടമോട്ടീവ് മേഖലയിൽ ആവേശകരമായ ഒരു ബ്രാൻഡിന്റെ ഭാഗമാകുക എന്നത് സ്വപ്നമായിരുന്നുവെന്നും അദ്ദേഹം പറയുന്നു

സുഹൃത്തുക്കളും കമ്പനിയുടെ ചുമതലക്കാരുമായ നാരായൺ, നിരജ് രാജ്മോഹൻ എന്നിവരും ആശയം പങ്ക് വച്ചപ്പോഴും അവരുടെ നവീന ചിന്തകളിൽ ഉൾപ്പെടെ താൻ ആകർഷിക്കപ്പെടുകയായിരുന്നെന്നാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അൾട്രാവയലറ്റിന്റെ ആദ്യകാല ഇൻവെസ്റ്റർ ആയതിന്റെ ആവേശത്തിലാണ്, ഈ വാഹനത്തിന്റെ ഓരോ ഘട്ടത്തിലും താൻ ഒപ്പമുണ്ടായിരുന്നു. ഇനി തന്റെ ഗരാജിൽ അൾട്രാവയലറ്റ് എഫ്77നായി ഒരു സ്ലോട്ട് ഒഴിച്ചിട്ടിട്ടുണ്ടെന്നും ദുൽഖർ കൂട്ടിച്ചേർത്തു. എഫ്77 എന്ന മോഡൽ നവംബർ 24ന് അവതരിപ്പിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്

ഇ–ബൈക്കിന്റെ ആദ്യ എക്സ്പീരിയൻസ് സെന്റർ ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

]]>
Fri, 21 Oct 2022 17:17:33 +0530 Editor
റേഞ്ച് 315 കിമീ, വില 8.49 ലക്ഷം മുതൽ; ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറായി ടിയാഗോ എത്തി http://newsmalayali.com/tata-tiago-ev-launched-by-tata-motors-for-rs-8-49-lakh http://newsmalayali.com/tata-tiago-ev-launched-by-tata-motors-for-rs-8-49-lakh ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമെന്ന ഖ്യാതിയുമായി ടാറ്റ ടിയാഗോ വിപണിയിലെത്തി. 8.49 ലക്ഷമാണ് ടിയാഗോ ഇവിയുടെ അടിസ്ഥാന മോഡലിന്റെ വില. 11.79 ലക്ഷമാണ് ഉയർന്ന വകഭേദത്തിന്റെ വില.

19.2 kWH, 24 kWH എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഒാപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 24kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റർ റേഞ്ചും 19.2 kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. 3.3 kW എസി, 7.2 കെവിഎസി എന്നിങ്ങനെ രണ്ടു ചാർജിങ് ഒാപ്ഷനുകളും വാഹനത്തിനുണ്ട്. 19.2 kW ബാറ്ററി പാക്ക് വാഹനത്തിന് 3.3 കെവിഎസി ചാർജിങ് ഒാപ്ഷൻ മാത്രമേ ലഭിക്കൂ. ഏഴ് വിവിധ മോഡലുകളിലാണ് വാഹനം ലഭ്യമാകുന്നത്. 8.49 ലക്ഷത്തിൽ തുടങ്ങി 11.79 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില.

നീണ്ട  പരിശ്രമത്തിനൊടുവിൽ അവർ  അത് സാധിച്ചു. ലോകത്തിലെ  ഏറ്റവും  ഉയരം കൂടിയ മോട്ടോറബിൾ റോഡിൽ ബസുമായി മലയാളികൾ.

ടാറ്റയുടെ സിപ്രോൺ ടെക്നോളജിയാണ് ടിയാഗോയുടെയും അടിസ്ഥാനം. രണ്ട് ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത്തിൽ എത്താൻ 5.7 സെക്കൻഡ് മാത്രം മതി. 24kW ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഡിസി ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ച് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ വെറും 57 മിനിറ്റ് മാത്രം മതി. ബാറ്ററിക്കും മോട്ടറിനും ടാറ്റ 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്ററാണ് വാറണ്ടി നൽകുന്നത്. 8 സ്പീക്കർ ഹർമൻ സൗണ്ട് സിസ്റ്റം റെയിൻ സെൻസറിങ് വൈപ്പർ കണക്ടഡ് കാർ ടെക്നോളജി എന്നിവ വാഹനത്തിൽ ഉണ്ട്.

ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേർക്ക് പേർക്ക് ആയിരിക്കും ഈ വിലയ്ക്ക് വാഹനം ലഭിക്കുക. 2000 വാഹനങ്ങൾ നിലവിലെ ടാറ്റ ഇലക്ട്രിക് കാറുകളുടെ ഉപഭോക്താക്കൾക്കായി കമ്പനി മാറ്റിവെച്ചിട്ടുണ്ട്. ഒക്ടോബർ 10 മുതൽ വാഹനം ബുക്ക് ചെയ്ത് തുടങ്ങാം. 2023 ജനുവരി ജനുവരി മുതൽ വാഹനം ലഭ്യമായി തുടങ്ങും.

English Summary: The Tiago is also the most affordable EV that you can buy in the Indian market today.

]]>
Wed, 28 Sep 2022 16:20:48 +0530 Editor
നഗരത്തിലൂടെ 150 കി.മീ വേഗത്തിൽ ബൈക്ക് പായിച്ചു; വ്ലോഗർക്ക് എതിരെ കേസെടുത്ത് എംവിഡി & വിഡിയോ http://newsmalayali.com/over-speed-driving-by-youtuber-rash-and-negligent-drive-youtube-motor-vehicle-department http://newsmalayali.com/over-speed-driving-by-youtuber-rash-and-negligent-drive-youtube-motor-vehicle-department ലൈക്കും റീച്ചു കൂട്ടാൻ വേണ്ടി നിയമങ്ങൾ കാറ്റിൽ പറത്തി ബൈക്ക് ഓടിക്കുന്ന വ്ലോഗർമാരുടെ എണ്ണം കൂടിവരികയാണ്. ഇവരുടെ നിയമലംഘന വിഡിയോ തെളിവായി എടുത്തുകൊണ്ട് പൊലീസ് കേസെടുക്കുന്നുണ്ടെങ്കിലും അഭ്യാസത്തിന് മാത്രം കുറവൊന്നുമില്ല. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് കോയമ്പത്തൂരിൽ നിന്നുള്ള വിഡിയോ. 

നാൽപ്പത് കിലോമീറ്റർ പരമാവധി വേഗപരിധിയുള്ള റോഡിലൂടെ 150 കിലോമീറ്റർ വേഗത്തിൽ ‌പാഞ്ഞതിനെ തുടർന്ന് ടിടിഎഫ് വാസൻ എന്ന വ്ലോഗർക്ക് എതിരെ കേസ് ചാർജ് ചെയ്തിരിക്കുകയാണ് തമിഴ്നാട് മോട്ടർ വാഹന വകുപ്പ്. ജിപി മുത്തു എന്നയാളെ പിന്നിലിരുത്തിയാണ് കോയമ്പത്തൂർ നഗരത്തിലൂടെ വാസൻ അമിതവേഗത്തിൽ ബൈക്ക് പായിച്ചത്.

പിന്നിലിരുന്ന ആൾ ഭയന്ന് കരയുന്നുണ്ടെങ്കിലും ഇയാൾ വേഗം കുറയ്ക്കുന്നില്ല. അമിതവേഗത്തിൽ ബൈക്ക് പായിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് നിരവധി പരാതികളാണ് വ്ലോഗർക്കെതിരെ വരുന്നത്.

തുടർന്ന് അപകടകരമായി വാഹനമോടിച്ച കുറ്റം ചുമത്തി തമിഴ്നാട് മോട്ടർവാഹന വകുപ്പ് വ്ലോഗർക്കെതിരെ കേസ് ചാർജ് ചെയ്തിട്ടുണ്ട്. യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന വിഡിയോ പരിശോധിച്ചതിന് ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്നാണ് എംവിഡി അറിയിക്കുന്നത്. 

English Summary: Rash driving: Police book motovlogger

]]>
Fri, 23 Sep 2022 22:21:04 +0530 Ryan
LML Scooters | എൽഎംഎൽ സ്കൂട്ടേഴ്സ് തിരിച്ചെത്തുന്നു; മൂന്ന് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ ഉടൻ അവതരിപ്പിക്കും http://newsmalayali.com/auto-lml-to-unveil-three-electric-two-wheeler-concepts-on-29-september-2022 http://newsmalayali.com/auto-lml-to-unveil-three-electric-two-wheeler-concepts-on-29-september-2022 ഇന്ത്യൻ വിപണിയിലെ മികച്ച സ്‌കൂട്ടർ ബ്രാൻഡുകളിൽ ഒന്നായിരുന്ന എൽഎംഎൽ (LML) വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നു. ഇത്തവണ ഇലക്ട്രിക് വാഹന (EV) വിപണിയാണ് കമ്പനി ലക്ഷ്യമിടുന്നത്. സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മൂന്ന് പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ (Electric Two-Wheeler) അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

2022 സെപ്റ്റംബർ 29ന് ഈ മൂന്ന് ഇരചക്രവാഹനങ്ങളുടെയും മാതൃക പതിപ്പ് (concept version) അനാവരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ഫീച്ചറുകൾ, ഡിസൈൻ, ടെക്‌നോളജി, പ്രവർത്തനക്ഷമത, മറ്റ് വിവരങ്ങൾ എന്നിവയുൾപ്പെടെ വരാനിരിക്കുന്ന ഇലക്ട്രിക് മോഡലുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും കമ്പനി ഈ ചടങ്ങിൽ വെളിപ്പെടുത്തും. എൽഎംഎൽ അതിന്റെ പുതിയ രൂപം അനാവരണം ചെയ്യടുന്നതിനൊപ്പം വിപണികളിലെ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രവും ഈ ചടങ്ങിൽ വെളിപ്പെടുത്തും.
മൂന്ന് ഇരുചക്രവാഹന മോഡലുകളും ആഗോള ഇലക്ട്രിക് വാഹന വിപണിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് സമഗ്രമായി പരീക്ഷിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

“ആ​ഗോളവിപണിയിലേക്ക് എൽഎംഎം തിരിച്ചുവരുന്നതിന്റെ തീയതി അടുക്കും തോറും ഞങ്ങൾ ആവേശഭരിതരാണ്. ഞങ്ങളുടെ ആദ്യത്തെ 3 ഇലക്ട്രിക് വാഹനങ്ങളുടെ ആശയം സെപ്റ്റംബർ 29 ന് അനാവരണം ചെയ്യും. അന്ന് വാഹനങ്ങളെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഞങ്ങൾ പങ്കിടും മാത്രമല്ല ഇന്നത്തെ ഇലക്ട്രിക് വാഹന യുഗത്തിൽ എങ്ങനെയാണ് ഒരു മാറ്റം കൊണ്ടുവരാൻ ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് വിശദമാക്കുകയും ചെയ്യും “ എൽഎംഎൽ ഇലക്ട്രിക്കിന്റെ എംഡിയും സിഇഒയുമായ ഡോ. യോഗേഷ് ഭാട്ടിയ പറഞ്ഞു.

Also Read- ദേശീയ പാതകളിലെ ടോൾ പ്ലാസകൾ മാറ്റും; നമ്പർ പ്ലേറ്റ് ക്യാമറ കാണും; പുതിയ പദ്ധതിയുമായി ഗഡ്കരി

സെപ്റ്റംബർ 29 ന് അവതരിപ്പിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെക്കുറിച്ച് കമ്പനി ഉതുവരെ ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല. അതിനാൽ ഉത്പന്നത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല. “ഞങ്ങളുടെ വരാനിരിക്കുന്ന ഉത്പന്നങ്ങളിൽ ഏറ്റവും മികച്ച സാങ്കേതികവിദ്യയും സവിശേഷതകളും ആയിരിക്കും ഉൾപ്പെടുത്തുക. മാത്രമല്ല അവ ആഗോള ഉപഭോക്താക്കളുടെ ഇലക്ട്രിക് വാഹനങ്ങളോടുള്ള വിശ്വാസവും സ്നേഹവും ശക്തിപ്പെടുത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” ഭാട്ടിയ കൂട്ടിച്ചേർത്തു.

ഈ വർഷം ആദ്യം ഇരുചക്ര വാഹന നിർമാതാക്കളായ സൈറ (Saera) ഇലക്ട്രിക് ഓട്ടോയുമായി എൽഎംഎൽ കൈകോർത്തിരുന്നു. ഇതേ കമ്പനിയാണ് ഇന്ത്യയിൽ ഹാർലി ഡേവിഡ്‌സണിന് വേണ്ടി മുമ്പ് മോട്ടോർ സൈക്കിളുകൾ നിർമ്മിച്ചിരുന്നത്. എൽഎംഎല്ലിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ നിർമ്മിക്കുന്നതും സൈറ ഇലക്ട്രിക് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹരിയാനയിലെ ബാവലിലാണ് സൈറയുടെ അത്യാധുനിക സൗകര്യങ്ങളുള്ള പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. എൽഎംഎല്ലിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിന് ഈ പ്ലാന്റ് സജ്ജമാണെന്നാണ് വിവരം.

2025 അവസാനത്തോടെ 100 ശതമാനം 'മെയ്ക്ക് ഇൻ ഇന്ത്യ' കമ്പനിയായി മാറുക എന്നതാണ് എൽഎംഎല്ലിന്റെ ലക്ഷ്യം. ഇതിന്റെ ആദ്യ പടിയെന്ന നിലയിൽ സൈറയുടെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഭാവിയിൽ ഒരു നിർമ്മാണ യൂണിറ്റ് സജ്ജമാക്കാൻ എൽഎംഎൽ ഉദ്ദേശിക്കുന്നുണ്ട്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി നിരവധി കമ്പനികൾ ഈ രം​ഗത്തേക്ക് പ്രവേശിച്ചു തുടങ്ങിയിട്ടുണ്ട്. വിപണിയിലെ മുൻനിര ബ്രാൻഡുകളോട് മത്സരിക്കാൻ പുതു തലമുറ കമ്പനികളും എത്തി തുടങ്ങിയതിനാൽ ഈ രം​ഗത്തെ മത്സരം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
]]>
Wed, 31 Aug 2022 22:48:51 +0530 Editor
ഒറ്റചാർജിൽ 610 കി.മീ; ടെസ്‌ലയെ മറികടക്കാൻ ഹ്യുണ്ടേയ് ഐയോണിക് 6 | Hyundai Ioniq 6 electric sedan with 610km range launched http://newsmalayali.com/hyundai-ioniq-6-electric-sedan-with-610km-range-launched-to-challenge-tesla-ev http://newsmalayali.com/hyundai-ioniq-6-electric-sedan-with-610km-range-launched-to-challenge-tesla-ev ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 610 കിലോമീറ്റർ സഞ്ചരിക്കുന്ന ഇലക്ട്രിക് സെ‍ഡാനുമായി ഹ്യുണ്ടേയ്. ടെസ്‌ലയുടെ മോഡൽ 3 യുമായി മത്സരിക്കുന്ന വാഹനം ഹ്യുണ്ടേയ്‌യുടെ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോമിലാണ് നിർമിച്ചിരിക്കുന്നത്. അടുത്തിടെ ഇന്ത്യൻ വിപണിയിലെത്തിയ ഐയോണിക് 5 ഉം ഇതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് നിർമിക്കുന്നത്.

ടെസ്‌ല മോഡൽ ത്രീയുടെ ലോങ് റേഞ്ച് പതിപ്പിനെക്കാൾ (602 കി.മീ) റേഞ്ച് നൽകുന്ന വാഹനം ഉടൻ തന്നെ യുഎസ്‍ വിപണിയിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടേയ്‌യുടെ ആദ്യ ഇലക്ട്രിക് സെഡാൻ എന്ന പേരിൽ പുറത്തിറങ്ങുന്ന ഐയോണിക് 6ന് പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 5.1 സെക്കൻഡ് മാത്രം മതി. 350 കെ‍ഡബ്ല്യു ചാർജർ ഉപയോഗിച്ചാൽ പത്തു ശതമാനത്തിൽനിന്ന് 80 ശതമാനം വരെ ചാർജാകാൻ 18 മിനിറ്റ് മാത്രം മതി എന്നാണ് ഹ്യുണ്ടേയ് അറിയിക്കുന്നത്.

ഇല്ക്ട്രിക് കാറുകളിലെ ഏറ്റവും എയ്റോഡൈനാമിക്കായ ഡിസൈനാണ് കാറിന് എന്നാണ് ഹ്യുണ്ടേയ് പറയുന്നത്. ഡ്യുവൽ കളർ അംബിയന്റ് ലൈറ്റിങ്, സ്പീഡ് സിങ്ക് ലൈറ്റിങ്, ഇവി പെർഫോമെൻസ് ടൂൺഅപ്പ് ആന്റ് ഇലക്ട്രിക് അക്ടീവ് സൗണ്ട് ഡിസൈൻ (ഇ–എഎസ്ഡി) എന്നിവയുമുണ്ട് ഐയോണിക് 6ന്.

English Summary: Hyundai Ioniq 6 electric sedan with 610km range launched

]]>
Sat, 30 Jul 2022 19:01:11 +0530 Editor
TVS Ronin 225: ഏറ്റവും ചെറിയ വിലയിൽ എത്തുന്ന സ്‌ക്രാംബ്ലർ&സ്‌റ്റൈൽ മോട്ടോർ സൈക്കിൾ http://newsmalayali.com/auto-tvs-ronin-225-price-in-india-feature-booking-specifications-latest-auto-news http://newsmalayali.com/auto-tvs-ronin-225-price-in-india-feature-booking-specifications-latest-auto-news
]]>
Wed, 13 Jul 2022 02:16:18 +0530 Editor
Iconic Vintage Bikes of India http://newsmalayali.com/iconic-vintage-bikes-of-india http://newsmalayali.com/iconic-vintage-bikes-of-india Check out the some iconic vintage bikes in India some of were discontinued decades ago but coming back in the Indian market.

Bajaj Chetak

The Bajaj Chetak is an Indian-made motor scooter produced by the Bajaj Auto company from 1972 to 2006.The Chetak is named after Chetak, the legendary horse of the Indian ruler Maharana Pratap. 
Originally based on Italian Vespa Sprint, Chetak was an affordable means of transportation for millions of Indian families for decades and is lovingly called Hamara Bajaj (Our Bajaj).
Around 1980, the Vespa-licensed design was replaced with an all-new in-house design that shared the same general appearance and style. During its heyday its chief competitor was LML NV made by LML India as a licensed copy of the Vespa PX 150. In the face of rising competition from bikes and cars, Chetak lost ground in India, and production was discontinued in 2005 as Bajaj Auto stopped manufacturing scooters altogether.

Bajaj M80

The Bajaj M80 is another iconic gem from the Indian two-wheeler industry. It was very popular in the Indian market when it was launched back in the 90s. It has a unique design and was equipped with a powerful 2-stroke engine.

Bajaj Priya

The Bajaj Priya is a three-speed, 150cc scooter that was manufactured in Pune, India for Maharashtra Scooters from 1975 until April 1992 under a license agreement with Bajaj Auto Limited. The design was very similar to that of the earlier "Bajaj 150" model, which was in turn based upon a Vespa 150 (VBA type) with a slightly modified body.

Bajaj Sunny

The Bajaj Sunny was a scooter produced and sold by Bajaj Auto in India. Bajaj Auto no longer produces this vehicle. It had a 60  cc engine and a maximum speed of 50  km/h. It could carry a payload of up to 120 kg. It had a fuel tank capacity of 3.5 liters. Like most scooterettes, the Sunny was targeted at teenagers who were eligible to get a driving license for ungeared two-wheelers at 16 years of age.

The Sunny was a successful scooterette at that time. Bajaj stopped producing it in 1997. The Sunny Zip had a 60 cc engine and had a marginal power increase from its former model. The Sunny was a reliable two wheeler, and its two stroke engine offered a mileage of nearly 50  km/litre. Riding comfort was good and it was quite handsome in appearance. It had a single gear (automatically engaging) system, unlike the variomatic transmission used in the Kinetic moped or scooters then, or the TVS Scootys now. Overall it was considered a very fine scooterette even for an aged person.

Hero Honda CBZ

The Hero Honda CBZ is a motorcycle launched in early 1999 by Hero Honda, with an original Honda 156.8cc single-cylinder engine. The styling of the bike was a scaled version of the Honda CB series.The Hero Honda CBZ is a motorcycle launched in early 1999 by Hero Honda, with an original Honda 156.8cc single-cylinder engine. The styling of the bike was a scaled version of the Honda CB series.

Hero Honda CD100

The CD 100 was launched in 1985 and marked a place in the heart of million riders in the country. The bike was packed with all necessary elements that needed for commuter rider. It was run by a 97cc, 4-stroke, single cyclinder, air-cooled engine

Hero Honda Sleek

The Hero Honda Sleek was a design way ahead of its time. Launched in year 1989, the fiber body integrated tail section was not only aesthetically beautiful but also light weight. Many may associate the Hero Honda Sleek with that time television serial- "The Knight Hawk"

Yamaha RX 100

During the years between 1976 to 2006, Yamaha had produced a ranger, RX100, which became a milestone. Known for its powerful engine and attractive grunt, this vehicle managed to attract more bike freaks than was expected of it. 'Panther' as we call it now was launched in India in late 1985 shortly after Kawasaki-Bajaj KB-100.

Known as the most reliable bike then, the Yamaha RX was rumoured to have a bigger engine from what the company claimed. As reported from various sources online, to make sure that the engine is 100cc, few authorities opened it and double checked it.

YAMAHA RD 350

The RD350 is a two-stroke motorcycle produced by Yamaha from 1973 to 1975.[2] It evolved directly from the piston port (pre-reed valve intake tract), front drum-braked, five-speed Yamaha 350 cc "R5". 

The engine is an air-cooled, parallel twin, six-speed (in some markets, such as the UK, the first model was sold in five-speed form), reed valve-equipped intake tract two-stroke engine. The bike is usually referred to as a sport bike.

The other iconic motorcycle from the Yamaha in the '80s was the revered RD 350. Its sales run in India went from 1983 to 1989 and boy! It was a mental motorcycle. The biggest point of attraction was that it was the first ever twin-cylinder performance bike to be brought to India. At the heart was a 347 cc parallel-twin engine that made 30.5 bhp in its 'high torque' model. But Escorts India (then manufacturer of Yamaha bikes in India) later introduced a de-tuned variant that churned out 27.5 bhp. With top speed in excess of 140 kmph and taut handling, the Yamaha RD 350 was a massive hit in its time.

Hero Honda Splendour

There was a time when if a person wanted to own a two-wheeler at a reasonable price, the first suggestion everybody made was Hero Honda Splendour. The motorcycle manufactured by Hero Honda created a record sale of one million units in a year 2009. This normal budget bike was product of a successful joint venture. This bike was later upgraded to Splendour+ before both the manufacturers decided to part ways.

The Splendour+ was later enhanced to Splendour iSmart in 2014.

 

Rajdoot 350

The years between 1983 and1986 was when Escorts Group manufactured Rajdoot 350 or RD 350, a two stroke muscular machine whose initials 'RD' also stands for Race Developed series and it was promoted in India as Rajdoot in collaboration with Yamaha Japan.

Rajdoot came into India when Yamaha RD350B stopped selling in Japan in the mid 1970s due to regulatory issues. It was launched in the Indian market in 1983 and was considered an advanced motorcycle on Indian land.

The competition at that time for Rajdoot was Royal Enfield Bullet 350 and Yezdi Roadking 250cc, but Rajdoot was unsuccessful in becoming a commercial vehicle due to high fuel consumption and expensive spare parts.

Rajdoot's production was stopped in 1990 and the last model was reportedly sold in 1991. The launch of Yamaha RX100 in 1985 took over the market while Rajdoot continued as a flagship model.

  • Rajdoot 350 specifications at the time of production were:
  • Engine: 347 cc (21.2 cu in) Two stroke, Air-cooled, Parallel twin, twin carburetor, 7 port torque induction with reed valves
  • Power: 39 bhp
  • Torque: Rajdoot 350 was made in two models - 'High Torque (HT)' and 'Low Torque (LT)'.
  • Transmission: 6-Speed

Yezdi Roadking 250

Yezdi was based on the CZ 250 ridden by driver Jaroslav Falta who won Motocross World Championship in 1974. Yezdi Roadking was produced in India by Ideal Jawa Ltd. at Mysore. This bike, produced mainly between 1978 to 1996, had a 250cc engine with twin exhausts and a semi-automatic clutch. It won many road rallies and races in India.

As a result, Yezdi Roadking is in huge demand among youngsters even today, as it gives a heritage and royal look after few modifications and upgradations.

A nominal price can be paid for the old machine and the look can be elevated with new body setup, finish and touch.

Yezdi Roadking 250cc specifications at the time of production were:

  • Engine: 250 cc (15 cu in) Air-cooled, two-stroke cycle, single cylinder, twin exhaust, kick start
  • Power: 16 bhp
  • Torque: 2.43 Kgm at 4250 RPM
  • Transmission: 4-gears

Royal Enfield Mini Bullet 200cc

 

After the production of Enfield was stopped in England in 1971, its Indian counterpart (now Royal Enfield) started manufacturing Mini Bullet from 1973. It was first named Enfield 200 but later the name was changed to Mini Bullet 200 as a marketing strategy.

Mini bullet was developed as an advanced version of 173cc Villiers powered Crusader and was a first choice of racing enthusiasts. It also carried various generic British and Bullet 350 parts which itself defines the heritage of this ultimate 200cc machine.

Now the time has come where it is very rare to spot any Mini Bullet and if you will search for them, you may find a few units dumped away and covered in a coat of rust.

Mini Bullet represents the history of the company 'Royal Enfield', its survival and development of the Enfield brand in India. Enfield is also the oldest motorcycle production company in the world.

Mini Bullet 200cc specifications at the time of production were:

Engine: Villers type 25 Carb, 2 stroke 197cc motor

Suzuki Samurai

Suzuki Samurai was a copy of two-stroke Suzuki AX100 made by Suzuki for the Indian market with a top speed of 106 km/h. Suzuki Shogun and Suzuki Shaolin was another most torquier bike of India, Launched in 1998 and discontinued.

Hero Puch

Hero Puch was performed extremely well in India till the end of 2003. The company was founded by Johann Puch in Austria and then sold entire production line of Puch Maxi Plus to Hero Motors.

 

LML Vespa


LML Vespa was produced by the Indian scooter and motorcycle manufacturer geared Vespa by Piaggio. The scooter came with two different versions and now offers new yet classic scooter.

Kinetic Honda


Kinetic Honda was best two stroke scooters in India with joint venture of Kinetic Engineering and Honda Motors.

Jawa

Jawa became a very successful brand in India in the 70s and 80s. The bikes were slightly more affordable than the big RE's and therefore attracted a lot of people. The Jawa was also very popular in motorsport and did pretty well in international and local races. The Jawa 250s became very popular, with its classic design and sturdy build quality, which attracted a lot of people. The cult status of Jawa is strong even today, which is why the brand was recently resurrected by Mahindra.

Yezdi 250

Apart from the Jawa, the Yezdi brand also became very popular. The Yezdi 250 was built on an old rally chassis, and that is why the bike was considered to be as tough as nails. It soon started taking part in rally races where the bike was very successful. The engine was a brilliant 250cc two-stroke engine with 16bhp and 23Nm of torque. The design was interesting, and the bike soon became very popular and changed the motorcycle scene in India, with its lighter body and overall better performance. Even today the Yezdi costs a lot to buy from a collector, and there is talk of reviving the brand just like Jawa.

Ind Suzuki AX100

Ind-Suzuki AX 100 is a two-stroke, 98 cc motorcycle from Tvs-Suzuki. It was made in Japan, India and China.
The Ind-Suzuki Ax-100 was the result of the collaboration between the Japanese giants Suzuki Motor Corporation and the "Sundaram Clayton" (Later TVS). This was the first-ever 100cc motorcycle launched in INDIA. The first batch vehicles came as Completely Knocked Down kits due to this reason the production cost was a bit higher. It was successful during the launch period but failed to repeat the success it had in the later years

Kawasaki Caliber

The Bajaj Kawasaki Caliber was a motorcycle developed and sold by Kawasaki and Bajaj in India from 1998 to 2006. It was made by incorporating some improvements in the Bajaj 4S. One of the changes was the addition of an oil filter. The Caliber had a 111.6-cubic-centimetre engine

Kinetic Luna

Kinetic Luna is a 50 cc moped that was introduced by Kinetic Engineering in India in 1972.[1] The Kinetic Luna continues to be produced and marketed in India. It is marketed in the USA as Kinetic TFR. A 35 cc version, the Luna Wings, was also produced. The original Luna of 1972 was a licensed copy of Piaggio Ciao moped. It has since been updated by Kinetic until the end of production in early 2000s.

Lambretta

Lambretta (Italian pronunciation: [lamˈbretta]) is the brand name of mainly motor scooters, initially manufactured in Milan, Italy, by Innocenti.

The name is derived from the word Lambrate, the suburb of Milan named after the river Lambro which flows through the area, and where the factory was located. Lambretta was the name of a mythical water-sprite associated with the river which runs adjacent to the former production site.

In 1972, the Indian government bought the machinery of the Milanese factory, creating Scooters India Limited (SIL) in order to produce the Lambro three-wheeler under the name Vikram for the domestic market. Lambretta scooters were also manufactured under licence by Fenwick in France, NSU in Germany, Serveta in Spain, API in India, Yulon in Taiwan, Pasco in Brazil, Auteco in Colombia and Siambretta in Argentina.


 

]]>
Sat, 15 Jan 2022 12:00:09 +0530 Editor
കാറുകളിലെ ആന്‍ഡ്രോയിഡ് ഓട്ടോ സിസ്റ്റത്തിന് ഇനി ഡ്യുവല്‍ സിം പിന്തുണയും; വിശദാംശങ്ങൾ http://newsmalayali.com/auto-android-auto-system-in-cars-gets-dual-sim-support http://newsmalayali.com/auto-android-auto-system-in-cars-gets-dual-sim-support ഡ്രൈവിംഗിനിടയില്‍ (Driving) ആളുകള്‍ മൊബൈല്‍ ഉപകരണങ്ങള്‍ (Mobile Devices) ഉപയോഗിക്കുന്നതിനാല്‍ പല രാജ്യങ്ങളിലും വാഹനാപകടങ്ങള്‍ വര്‍ധിച്ചു വരികയാണ്. വാഹനാപകടങ്ങളെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥരും അധികൃതരും മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ഒരു പരിധിയില്‍ കൂടുതല്‍ അതിന് പരിഹാരം സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല.

ഡ്രൈവിംഗിനിടയില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ (Android Applications) കൂടുതല്‍ സുരക്ഷിതമായും സൗകര്യപ്രദമായും ഉപയോഗിക്കുന്നതിനായി ടെക് ഭീമന്‍ ഗൂഗിൾ (Google) അവതരിപ്പിച്ച സംവിധാനമാണ് ആന്‍ഡ്രോയിഡ് ഓട്ടോ (Android Auto). 2019 ല്‍ ഗൂഗിള്‍ അതിന്റെ ആദ്യത്തെ സുപ്രധാനമായ ഒരു അപ്ഗ്രേഡ് പുറത്തിറക്കിയിരുന്നു. പുതിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് ഡ്രൈവിങ്ങിനിടെ ശ്രദ്ധ വ്യതിചലിക്കാതിരിക്കാനുള്ള ഒരു യുഐ ഡിസൈന്‍ മേക്കോവറാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് 10 അവതരിപ്പിച്ചുകൊണ്ട് ഗൂഗിള്‍ അതിന്റെ പിക്സല്‍ ഫോണുകളില്‍ ഡ്യുവല്‍ സിം പിന്തുണയും പ്രാപ്തമാക്കിയിരുന്നു. എങ്കിലും ഇത്രയും കാലം ആൻഡ്രോയ്ഡ് ഓട്ടോ ഡ്യുവല്‍-സിം ഫങ്ഷൻപിന്തുണക്കുന്നില്ലായിരുന്നു.

ആന്‍ഡ്രോയിഡ് ഓട്ടോയില്‍ ഒന്നിലധികം സിം കാര്‍ഡുകള്‍ക്ക് പിന്തുണ നല്‍കുന്ന പതിപ്പിനായി ഗൂഗിൾ രണ്ട് വര്‍ഷമെടുത്തു. ഉടനെ തന്നെ ആന്‍ഡ്രോയിഡ് ഓട്ടോയുടെ പുതിയ പതിപ്പ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയിഡ് ഓട്ടോയുടെ ഏറ്റവും പുതിയ പതിപ്പില്‍, ഉപയോക്താക്കള്‍ക്ക് വാഹനങ്ങളില്‍ വെച്ച് ഏത് സിമ്മില്‍ നിന്നാണ് വിളിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്ന പോപ്പ്-അപ്പ് പ്രദര്‍ശിപ്പിക്കുന്ന സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. മുമ്പ്, ഒരു ഡ്യുവല്‍ സിം ഫോണ്‍ ഉണ്ടെങ്കില്‍പ്പോലും, നിങ്ങള്‍ എപ്പോള്‍ വിളിച്ചാലും ആന്‍ഡ്രോയിഡ് ഓട്ടോ നിങ്ങളുടെ ഡിഫോള്‍ട്ട് സിം ആയിരിക്കും തിരഞ്ഞെടുക്കുക.

ആന്‍ഡ്രോയിഡ് ഓട്ടോയ്ക്ക് വേണ്ടിയുള്ള മള്‍ട്ടി-സിം സൗകര്യം സെപ്റ്റംബറില്‍ ഗൂഗിള്‍ പ്രഖ്യാപിക്കുകയും അടുത്ത ആഴ്ചകളില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഗൂഗിള്‍ ഘട്ടം ഘട്ടമായി തങ്ങളുടെ അപ്‌ഗ്രേഡഡ് പതിപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാക്കിത്തുടങ്ങി എന്നാണ് അനുമാനിക്കുന്നത്. ചിലര്‍ക്ക് ഈപതിപ്പ് ആന്‍ഡ്രോയിഡ് ഓട്ടോയുടെ റിലീസ് ബില്‍ഡായി പ്ലേ സ്റ്റോറില്‍ ദൃശ്യമാകുന്നുണ്ട്.

ആന്‍ഡ്രോയിഡ് ഓട്ടോ ആദ്യമായി ഗൂഗിള്‍ അവതരിപ്പിച്ചത് 2015 ലാണ്. ആന്‍ഡ്രോയിഡ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ ആപ്പ് ഉപയോഗിച്ച് ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. വോയ്സ് നാവിഗേഷന്‍ അസിസ്റ്റ്, എസ്എംഎസ് റീഡൗട്ടുകള്‍, കോളിംഗ് ഫംഗ്ഷനുകള്‍ എന്നിവ ഉപയോഗിക്കുന്നത് ഈ ആപ്പിലൂടെ ലളിതമായി മാറി. പല വാഹനങ്ങളിലും ഇപ്പോള്‍ ഈ സോഫ്റ്റ് വെയര്‍ പ്ലാറ്റ്ഫോം ലഭ്യമാണ്. വാഹനത്തിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ നമ്മുടെ ഫോണുമായി സിങ്ക് ചെയ്യാനും ഡ്രൈവിംഗ് സമയത്ത് ഫോണ്‍ ഉപയോഗിക്കാനും ആന്‍ഡ്രോയിഡ് ഓട്ടോ ഉപയോക്താക്കളെ സഹായിക്കുന്നു.

]]>
Fri, 10 Dec 2021 08:15:49 +0530 Editor
ഇലക്ട്രിക് വാഹന രംഗത്തേക്ക് ഒപ്പോ; 2024 ഓടെ ആദ്യ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും http://newsmalayali.com/auto-oppo-likely-to-enter-electric-vehicle-segment-india-launch-likely-by-2024 http://newsmalayali.com/auto-oppo-likely-to-enter-electric-vehicle-segment-india-launch-likely-by-2024 ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ ഇലക്ട്രിക് വാഹന (electric vehicle ) രംഗത്തേക്ക് പ്രവേശിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം (EV ) അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ ഇലക്ട്രിക് വാഹനം പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ഇലക്ട്രിക് വാഹന മേഖലയിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുന്ന ഷവോമി, ഹുവായ്, ആപ്പിള്‍ എന്നിവരുടെ നിരയിലേക്ക് ഒപ്പോയും സ്ഥാനം പിടിക്കും.

ഒപ്പോ ഇന്ത്യയിലെ ഇലക്ട്രിക് വാഹന രംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങളിലാണന്നും 2023 അവസാനത്തോടെയോ 2024 ആദ്യമോ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് 91 മൊബൈല്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഇലക്ട്രിക് വാഹനത്തിന്റെ സാങ്കേതിക കാര്യങ്ങള്‍ ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ സംബന്ധിച്ച് കമ്പനിയുടെ ഭാഗത്തു നിന്നും ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

എന്നാൽ കമ്പനി ഉടന്‍ തന്നെ അത്യാധുനീക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഓട്ടോണമെസ് ഇലക്ട്രിക് വാഹനം ( autonomous EV) അവതരിപ്പിക്കാന്‍ സാധ്യതയില്ല. ഇലക്ട്രിക് സ്‌കൂട്ടര്‍ പോലെ എന്തെങ്കിലും ചെറുതായി അവതരിപ്പിച്ചു കൊണ്ടായിരിക്കും ഒപ്പോ ഇലക്ട്രിക് വാഹന രംഗത്തേക്ക് പ്രവേശിക്കുക. ആദ്യ വാഹനം പുറത്തിറക്കാന്‍ രണ്ട് വര്‍ഷം സമയപരിധി നിശ്ചയിച്ചിട്ടുള്ളതിനാല്‍ കമ്പനി അപ്പോഴേക്കും ഒരു ഇലക്ട്രിക് കാറുമായി വരാനുള്ള സാധ്യതയും തള്ളികളയാന്‍ ആവില്ല. ലോക വ്യാപകമായുള്ള ഇന്ധന വില വര്‍ധനയാണ് ഈ കമ്പനികള്‍ക്ക് ഇലക്ട്രിക് വാഹന മേഖലയിലേക്ക് പ്രവേശിക്കാന്‍ അവസരം സൃഷ്ടിച്ചിരിക്കുന്നത്.സ്മാര്‍ട്ട് ഫോണ്‍ വ്യവസായവും ഇലക്ട്രിക് വാഹന നിര്‍മ്മാണവും വളരെ വ്യത്യസ്തമല്ലാത്തതിനാല്‍ കമ്പനിയ്ക്ക് വളരെ ചെറിയ പരിഷ്‌കാരങ്ങള്‍ മാത്രം കൊണ്ടുവന്നാല്‍ മതിയാകും. ഇവയുടെ ഫോം ഫാക്ടറുകളില്‍ ( ഹാര്‍ഡ് വെയര്‍ ഡിസൈന്‍) മാത്രമാണ് വ്യത്യസമുള്ളത്. ഒപ്പോയുടെ കാര്യത്തില്‍ മൂലധനമുണ്ട്, മാത്രമല്ല ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍, ഉത്പാദന സൗകര്യങ്ങള്‍ പോലുള്ള കാര്യങ്ങള്‍ക്ക് മാതൃകമ്പനിയായ ബിബികെ (BBK) ഇലക്ട്രോണിക്‌സിന്റെ പിന്തുണയും ലഭിക്കും. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍്ട് ഫോണ്‍ നിര്‍മാതാക്കളായ ബിബികെയുടെ ഉപകമ്പനിയാണ് ( subsidiary) ഒപ്പോ. വണ്‍ പ്ലസ്, വിവോ, റിയല്‍മി ബ്രാന്‍ഡുകളും കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്.

ആഗോളതലത്തില്‍ ആപ്പിള്‍, ഗൂഗിള്‍ പോലുള്ള വന്‍കിട ടെക് കമ്പനികള്‍ സ്വന്തമായി ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇന്ത്യ എല്ലാ കമ്പനികള്‍ക്കും വന്‍ സാധ്യതകള്‍ നല്‍കുന്ന വിപണിയായി തുടരുമ്പോള്‍ ഇലക്ട്രിക് ഇരുചക്ര , മുചക്ര വാഹന മേഖലയില്‍ വന്‍കിട കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന നിരവധി സ്റ്റാര്‍ട്ട്അപ്പുകള്‍ക്കൊപ്പം ഈ കമ്പനികളുടെ പുരോഗതി എന്താകുമെന്ന് കണ്ടറിയണം.

]]>
Fri, 26 Nov 2021 13:05:39 +0530 Editor
നാല് ഇലക്ട്രിക് സ്‌കൂട്ടറുകൾ വിപണിയിലെത്തിച്ച് ഗ്രേറ്റ; വില 60,000 മുതൽ http://newsmalayali.com/auto-greta-launches-four-electric-scooters-in-india-starting-at-rs-60000 http://newsmalayali.com/auto-greta-launches-four-electric-scooters-in-india-starting-at-rs-60000 ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രേറ്റ ഇലക്ട്രിക് സ്കൂട്ടേഴ്സ് (Greta Electric Scooters) നാല് സ്‌കൂട്ടറുകൾ അവതരിപ്പിച്ചുകൊണ്ട് ഇരുചക്ര വാഹന വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. 60,000 രൂപയ്ക്കും 92,000 രൂപയ്ക്കും ഇടയിൽ വില വരുന്ന 4 വേരിയന്‍റുകളാണ് അവർ പുറത്തിറക്കിയിരിക്കുന്നത്. ഹാർപ്പർ, ഇവെസ്പ, ഗ്ലൈഡ്‌, ഹാർപ്പർ ഇസഡ് എക്സ് എന്നീ പേരുകളിലാണ് ഈ നാല് മോഡലുകളും അറിയപ്പെടുക. ഗതാഗതസൗകര്യം കൂടുതൽ സുഖപ്രദവും ചെലവ് കുറഞ്ഞതുമാക്കി മാറ്റുക എന്നതാണ് ഈ മോഡലുകളുടെ അവതരണത്തിലൂടെ ഗ്രേറ്റ ലക്ഷ്യമിടുന്നത്. ഏറ്റവും നൂതനമായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഈ വാഹനങ്ങൾ വികസിപ്പിച്ചിരിക്കുന്നത് എന്നാണ് ഇലക്ട്രിക് വാഹന നിർമാതാക്കളുടെ അവകാശവാദം.

നാല് മോഡലുകളിൽ ഓരോന്നിനും സവിശേഷമായ ബോഡി സ്റ്റൈലുകളാണ് ഗ്രേറ്റ നൽകിയിരിക്കുന്നത്. പോരാത്തതിന് വ്യത്യസ്തമായ കളർ കോമ്പിനേഷനുകളിൽ അവ ലഭ്യമാണ്. ഹാർപ്പർ, ഹാർപ്പർ ഇസഡ് എക്സ് എന്നീ മോഡലുകളുടെ മുൻവശത്തിന് സ്‌പോർട്ടി ലുക്കാണ് കമ്പനി നൽകിയിരിക്കുന്നത്. ഹാർപ്പറിന് രണ്ട് ഹെഡ്‌ലാമ്പുകളും ഹാർപ്പർ ഇസഡ് എക്സിന് ഒരു ഹെഡ്‌ലാമ്പുമാണ് ഉള്ളത് എന്നതാണ് ഇവ തമ്മിലുള്ള ശ്രദ്ധേയമായ വ്യത്യാസം. ഹാൻഡിൽബാർ, റിയർവ്യൂ മിറർ, സീറ്റ് മുതലായ മറ്റു ഫീച്ചറുകളെല്ലാം ഇരു മോഡലുകളിലും സമാനമാണ്. രണ്ടു മോഡലുകളിലും നൽകിയിട്ടുള്ള ബാക്ക്റെസ്റ്റ് പുറകിലിരുന്ന് യാത്ര ചെയ്യുന്ന വ്യക്തികൾക്ക് സൗകര്യപ്രദമായിരിക്കും.

വിന്റേജ് സ്റ്റൈലിലുള്ള ഇലക്ട്രിക് സ്‌കൂട്ടറാണ് ഈവ്സ്പ. പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വെസ്പ സ്‌കൂട്ടറുകളുടേതിന് സമാനമായ ലുക്ക് ആണ് ഈവ്‌സ്പയുടേതും. പരമ്പരാഗതമായ ഫ്ലാറ്റ് ഫ്രണ്ട് ആപ്രൺ, വളഞ്ഞ ബോഡി പാനലുകൾ, ഉരുണ്ട ഹെഡ്‌ലാമ്പുകൾ, ഉരുണ്ട റിയർവ്യൂ മിററുകൾ എന്നിവയും ഈ മോഡലിന്റെ പ്രത്യേകതയാണ്. ടേൺ സിഗ്നലുകളുമായി സംയോജിതമായ വിധത്തിലുള്ളതാണ് അതിന്റെ ഫ്രണ്ട് ആപ്രൺ.

നാലാമത്തെ മോഡലായ ഗ്ലൈഡിന് ഒരു യൂണിബോഡി ഘടനയാണ് നൽകിയിരിക്കുന്നത്. ഫ്രണ്ട് ആപ്രണിൽ വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റും സജ്ജീകരിച്ചിട്ടുണ്ട്. വൃത്താകൃതിയിൽ തന്നെയുള്ള റിയർവ്യൂ മിററുകളാണ് ഈ മോഡലിന്റെ മറ്റൊരു സവിശേഷത. ഫ്ലാറ്റ് ഹാൻഡിൽബാർ, ചെറിയ ഫ്ലൈ സ്‌ക്രീൻ, പുറകിലത്തെ സീറ്റിൽ ബാക്ക്റെസ്റ്റ് എന്നിവയാണ് മറ്റു സവിശേഷതകൾ

ഈ നാല് മോഡലുകളിലും ഇ ബി എസ്, റിവേഴ്‌സിങ് മോഡ്, എ ടി എ മെക്കാനിസം, ഡി ആർ എൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സ്ക്രീൻ, കീലെസ് സ്റ്റാർട്ട്, ആന്റി - തെഫ്റ്റ് സെൻസർ മുതലായ സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്ന് ഓട്ടോകാർ പ്രൊഫഷണൽ റിപ്പോർട്ട് ചെയ്യുന്നു. ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ യാത്ര ചെയ്യാനുള്ള ശേഷി ഈ സ്‌കൂട്ടറുകൾക്ക് ഉണ്ട്. 48V/60V ശേഷിയുള്ള ലിഥിയം അയൺ ബാറ്ററിയാണ് ഈ വാഹനത്തിന് കരുത്തു പകരുന്നത്.

]]>
Fri, 26 Nov 2021 13:02:50 +0530 Editor
റോയൽ എൻഫീൽഡ് ഇലക്ട്രിക്കിന് എതിരാളിയായി യെസ്ഡി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ http://newsmalayali.com/yezdi-electric-motorcycle-planned-for-launch-royal-enfield-electric-rival-copyright-c-rush-lane-read-more-at-https-www-rushlane-com-yezdi-electric-motorcycle-details-launch http://newsmalayali.com/yezdi-electric-motorcycle-planned-for-launch-royal-enfield-electric-rival-copyright-c-rush-lane-read-more-at-https-www-rushlane-com-yezdi-electric-motorcycle-details-launch റോയൽ എൻഫീൽഡ് ഇലക്ട്രിക്കിന് മുഖ്യ എതിരാളികളെ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ക്ലാസിക്ക് ലെജന്റ്‌സ് ബ്രാന്റായ യെസ്ഡി. യെസ്ഡി ഇലക്ട്രിക്ക് മോട്ടോർ സൈക്കിളുകളുടെ പ്രവർത്തനം ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്.ജാവ ബ്രാൻഡിന്റെ പൈതൃകത്തെയും നൊസ്റ്റാൾജിക് ഫലത്തെയും മുൻനിർത്തി ക്ലാസിക് ലെജന്റിന്റെ സ്വന്തം നിർമ്മാണ യൂണിറ്റുകളായിരിക്കും യെസ്ഡി ഇലക്ട്രിക്ക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുക. ഈ മോട്ടോർസൈക്കിൾ ക്ലാസിക്ക് ലെജന്റിന്റെ കീഴിലുള്ള മറ്റൊരു നൊസ്റ്റാൾജിക് മോട്ടോർസൈക്കിൾ ബ്രാന്റിനെ പുനരുജ്ജീവിപ്പിക്കാൻ സജ്ജമാക്കുന്നതാണെന്നാണ് റിപ്പോർട്ട്. 1960 മുതൽ രാജ്യത്ത് ജാവ മോട്ടോർസൈക്കിളുകൾ ലൈസൻസോടെ വിൽക്കാൻ തുടങ്ങിയ മൈസൂർ ആസ്ഥാനമായുള്ള ഐഡിയൽ ജാവ ലിമിറ്റഡിന്റെ ഭാഗമായിരുന്നു യെസ്ഡി. 1973 യെസ്ഡി എന്ന് പുനർനാമകരണം ചെയ്യുകയും ജാവ പ്ലാറ്റ്‌ഫോമുകൾ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളുമായി വിപണിയിലെത്തുകയും ചെയ്യും. ജനപ്രിയ യെസ്ഡിയുടെ ഉല്പന്നങ്ങളിൽ റോഡ്ക്കിംഗ്, മോണാർക്ക്, സിഎൽ മുതലായവ ഉൾപ്പെടുന്നു.

ക്ലാസിക് ലെജന്റ്‌സായ യെസ്ഡിയുടെ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ റോയൽ എൻഫീൽഡിന് മുഖ്യ എതിരാളി ആയിരിക്കുമെന്നാണ് പറയപ്പെടുന്നത്. യെസ്ഡി ഇലക്ട്രിക് മോട്ടോർസൈക്കിൾ അതിന്റെ മാതൃ കമ്പനിയായ മഹീന്ദ്രയ്ക്ക് സാങ്കേതിക കൈമാറ്റം നടത്താം. അതേസമയം ക്ലാസിക് ലെജന്റ്‌സിന്റെ ഒരു ഇൻഹൗസ് പ്രോജക്ടാണെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ഇന്ത്യയ്ക്കായി സീറോ എമിഷൻ മോട്ടോർസൈക്കിൾ വികസിപ്പിക്കുന്നതിൽ മഹീന്ദ്രയുടെ പരിചയവും ഇലക്ട്രിക് വാഹനങ്ങളിലുള്ള വൈദഗ്ധ്യവും പ്രയോജനകരമാണ്. മത്സര വിലയിൽ എത്തിച്ചേരാൻ ക്ലാസിക് ലെജന്റ്‌സ് അതിന്റെ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ പ്രാദേശികവൽക്കരണമാണ് ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ബാറ്ററി സെല്ലുകൾ പോലുള്ള നിർണായക ഘടകങ്ങൾ ഇറക്കുമതി ചെയ്യും. ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ (ബിഎംഎസ്) വികസനം ഔട്ട് സോഴ്‌സ് ചെയ്യുമോ ഇല്ലയോ എന്നതും വിപണിയിലെത്തിയാലാണ് അറിയാൻ സാധിക്കുക. യെസ്ഡിയുടെ ഡിസൈൻ ക്ലാസിക് സ്‌റ്റൈലിംഗ് മോട്ടോർ സൈക്കിൾ ശൈലിയിലായിരിക്കും.

ക്ലാസിക് ലെജന്റിന്റെ ഗവേഷണ വികസന വകുപ്പിനെ പൂർണ്ണമായും ഉപയോഗപ്പെടുത്തിയായിരിക്കും ഇൻഹൗസിൽ ഇലക്ട്രിക് മോട്ടോർസൈക്കിൾ വികസിപ്പിക്കുക. ഐസി എഞ്ചിൻ ജാവ ശ്രേണി വികസിപ്പിക്കുന്നതിൽ മഹീന്ദ്ര ടു വീലറിന്റെ ആർ & ഡി ടീം ഒരു പ്രധാന പങ്ക് വഹിക്കുമെന്നത് ശ്രദ്ധേയമാണ്. വരാനിരിക്കുന്ന യെസ്ഡി ഇലക്ട്രിക് മോട്ടോർസൈക്കിളിനായി ഇലക്ട്രിക് മോട്ടോർ വികസിപ്പിക്കുന്നതിൽ മഹീന്ദ്ര ഇലക്ട്രിക്കിന്  ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയും. ലോഞ്ചുകൾക്കും ഡെലിവറികൾക്കുമുള്ള ടൈംലൈനിൽ ഉറച്ചുനിൽക്കുന്നത് ഇതുവരെ കമ്പനിയ്ക്ക് വെല്ലുവിളിയാണ്. ആകാംക്ഷയോടെ കാത്തിരുന്ന ജാവ പെരക് മോട്ടോർസൈക്കിൾ കഴിഞ്ഞ വർഷം അവസാനത്തോടെ പുറത്തിറക്കിയെങ്കിലും ഡെലിവറികൾ ഇനിയും ആരംഭിച്ചിട്ടില്ല. ജാവ, ജാവ 42 മോഡലുകളും ഡെലിവറികളിൽ കാര്യമായ കാലതാമസം വന്നിട്ടുണ്ട്. പരിഷ്‌കരിച്ച എക്സ്ഹോസ്റ്റ് ഡൗൺട്യൂബുകളും അധിക കാറ്റലറ്റിക് കൺവെർട്ടറും ഉപയോഗിച്ച് ജാവ, ജാവ 42 എന്നിവയുടെ ബിഎസ് 6 പതിപ്പുകൾ കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. കമ്പനിയുടെ പ്രധാന ശ്രദ്ധ, നിലവിലുള്ള ഉൽപ്പന്നങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഇതിനകം പ്രഖ്യാപിച്ച ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനുമാണ്. അതിനാൽ തന്നെ യെസ്ഡി വിപണിയിലെത്തുന്നതിൽ കാലതാമസം ഉണ്ടാകും.

]]>
Mon, 24 Aug 2020 14:04:05 +0530 Editor
"കരസേന വാഹനങ്ങൾ വൻ വിലക്കുറവിൽ, ബുള്ളറ്റ് വെറു 65000 രൂപയ്ക്ക്", വീഴരുതേ ഈ ഓഫറിൽ http://newsmalayali.com/military-vehicles-sale-via-online-fraud http://newsmalayali.com/military-vehicles-sale-via-online-fraud ഓൺലൈൻ വിൽപന വെബ്സൈറ്റുകളിൽ വ്യാജപ്പരസ്യം നൽകി, ഇന്ത്യൻ കരസേനയുടെ പേരു ദുരുപയോഗം ചെയ്ത് തട്ടിപ്പ്. കരസേനയോ സേനാംഗങ്ങളോ ഉപയോഗിച്ച വാഹനങ്ങൾ വൻ വിലക്കുറവിൽ വിൽക്കാനുണ്ടെന്നു പരസ്യം ചെയ്താണു തട്ടിപ്പ്. കച്ചവടം ഉറപ്പിച്ചാൽ വാങ്ങുന്നയാൾക്കു വാഹനം അയച്ചു നൽകാനുള്ള ചെലവെന്ന പേരിൽ ഓൺലൈൻ വോലറ്റുകളിലൂടെ തുക കൈമാറാൻ ആവശ്യപ്പെടും. കുറച്ചു പേരിൽ നിന്നു പണം കിട്ടിയാൽ പരസ്യം പിൻവലിച്ച് ഫോൺ നമ്പർ നിർജീവമാക്കും. ശേഷം പുതിയ പരസ്യവും നമ്പറും നൽകി തട്ടിപ്പു തുടരും.

യഥാർഥ വിപണിവിലയുടെ പകുതിയിൽ താഴെ തുക കാട്ടി വാഹനങ്ങളുടെ ചിത്രം പ്രമുഖ വിൽപന സൈറ്റുകളിൽ നൽകുകയാണ് തട്ടിപ്പിന്റെ ആദ്യ പടി. പരസ്യങ്ങളിലേറെയും റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ വിൽക്കാനാണ്. കാറുകളും ജീപ്പുകളുമുണ്ട്. കരസേനയിലെ ഉദ്യോഗസ്ഥർ ഉപയോഗിച്ചിരുന്ന വാഹനങ്ങളാണെന്നു കാട്ടിയാണ് പരസ്യം. ഒപ്പം നൽകുന്ന ഫോണിൽ വിളിച്ചാൽ ഹിന്ദിയിൽ സംസാരിക്കും. പാങ്ങോട് മിലിറ്ററി ക്യാംപിൽ ജോലി ചെയ്യുന്ന ഉദ്യോസ്ഥനാണെന്നും സ്ഥലം മാറ്റമായതിനാൽ എളുപ്പം വാഹനം വിൽക്കേണ്ടതിനാലാണ് ഇത്ര കുറഞ്ഞ വിലയെന്നും പറയും.

വാഹനത്തിന്റെ അസൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പിയും മറ്റു രേഖകളും വാട്സാപ് വഴി അയച്ചുതന്ന് വിശ്വാസമാർജിക്കും. കരസേനയിലെ തിരിച്ചറിയൽ കാർഡ്, കരസേനാ കന്റീൻ സ്മാർട് കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ രേഖകളുടെ ചിത്രവും അയയ്ക്കും. യൂണിഫോമിലുള്ളതോ കരസേനാ ചിഹ്നങ്ങൾ കാണാവുന്ന തരത്തിലുള്ളതോ ആയ ചിത്രങ്ങളാണ് വെബ്സൈറ്റിലെ യൂസർ പിക്ചർ (ഡിപി) ആയി ഉപയോഗിക്കുക.

മാസങ്ങൾക്കു മുൻപേ ഇതേ വെബ്സൈറ്റുകൾ വഴി വിറ്റുപോയ വാഹനങ്ങളുടെ ചിത്രങ്ങളാണ് ഇങ്ങനെ നൽകുന്നതെന്നാണ് ആർസി ബുക്കിലെ മൊബൈൽ നമ്പരുകളിൽ വിളിച്ചു ചോദിച്ചപ്പോൾ ലഭിച്ച വിവരം. യഥാർഥ ഉടമകൾ വാഹനം വിൽക്കാൻ ഓൺലൈൻ സൈറ്റിൽ പരസ്യം നൽകിയ സമയത്ത് അവരെ ഫോണിൽ വിളിച്ചാണു രേഖകൾ കൈക്കലാക്കുന്നത്. വാഹനം നേരിട്ടു കാണാൻ അവസരം ചോദിച്ചാൽ കരസേനാ ക്യാംപിലായതിനാൽ പ്രയാസമാണെന്നു പറഞ്ഞൊഴിയും.

വാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന ആളോടു പാൻ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടും. ഇതിൽ കൃത്രിമം കാട്ടി കരസേനയിൽ ജോലിയുള്ള ആരുടെയെങ്കിലും പേരിലാക്കി അടുത്ത ഇരയുടെ വിശ്വാസമാർജിക്കാൻ വേണ്ടി ഉപയോഗിക്കുകയാണു പതിവ്. തട്ടിപ്പു നടത്താൻ ഉപയോഗിക്കുന്ന മൊബൈൽ നമ്പറുകളും ഇതേ രേഖകൾ ഉപയോഗിച്ചാണു സംഘടിപ്പിക്കുന്നത്. കച്ചവടം ഉറപ്പിച്ചു കഴിഞ്ഞാൽ വാഹനം അയയ്ക്കാനുള്ള ചെലവു മാത്രം വോലറ്റിലേക്കു നൽകാൻ ആവശ്യപ്പെടും. ഇരുചക്ര വാഹനമാണെങ്കിൽ 7,500 രൂപ വരെയും കാർ, ജീപ്പ് എന്നിവയ്ക്കു 15,000 രൂപ വരെയുമാണു ചോദിക്കുക.

]]>
Thu, 03 Oct 2019 11:46:50 +0530 Editor
രത്തൻ ടാറ്റയുടെ കാർ വിൽപനയ്ക്ക്, വില 14 ലക്ഷം രൂപ http://newsmalayali.com/ratan-tata-buick-skylark-for-sale http://newsmalayali.com/ratan-tata-buick-skylark-for-sale വാഹന ലോകത്ത് ഏറെ ചരിത്രങ്ങൾ പറയാനുള്ള കമ്പനിയാണ് ബ്യൂക്ക്. 1899 ൽ ഡിട്രോയിറ്റിൽ സ്ഥാപിതമായ ബ്യൂക്കിനെ ഏറ്റെടുത്തുകൊണ്ടായിരുന്നു ജനറൽ മോട്ടോഴ്സിന്റെ ആരംഭം തന്നെ. തുടർന്ന് അമേരിക്കൻ ലക്ഷ്വറി വാഹന വിപണിയിലെ ഇഷ്ട ബ്രാൻഡായി മാറി ബ്യൂക്ക്. ഇറക്കുമതി വഴി ഇന്ത്യയിലും സാന്നിധ്യം തെളിയിച്ചിട്ടുണ്ട് ബ്യൂക്ക്.  അതിലൊന്നാണ് രത്തൻ ടാറ്റയുടെ 1976 മോഡൽ ബ്യൂക്ക് സ്കൈലാർക്ക് എസ്ആർ.

രത്തൻ ടാറ്റ ഉപയോഗിച്ചുകൊണ്ടിരുന്ന ഈ  ക്ലാസിക് കാർ വിൽപനയ്ക്ക് വെച്ചിരിക്കുന്നു. ടാറ്റ വർഷങ്ങൾക്ക് മുമ്പ് വിറ്റ കാറിന്റെ ഇപ്പോഴത്തെ ഉടമയാണ് 14 ലക്ഷം രൂപയ്ക്ക് കാർ വിൽക്കാൻ വെച്ചിരിക്കുന്നത്. റണ്ണിങ് കണ്ടീഷനിലുള്ള കാറിന് തനിമ നഷ്ടപ്പെടാതെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഉടമ പറയുന്നത്. എംഎംഎച്ച് 7474 റജിസ്ട്രേഷനിലാണ് കാർ.  1953 മുതൽ 1998 വരെ പുറത്തിറങ്ങിയ സ്കൈലാർക്കിന്റെ മൂന്നാം തലമുറയാണിത്.  വി 8 എൻജിനാണ് കാറിൽ ഉപയോഗിക്കുന്നത്.

സ്കൈലാർക്കിന്റെ ഏറ്റവും മുന്തിയ വകഭേദമാണ് എസ്ആർ. 145 ബിഎച്ച്പി കരുത്തുള്ള 5 ലീറ്റർ എൻജിൻ, 155 ബിഎച്ച്പി കരുത്തുള്ള 5.8 ലീറ്റർ എൻജിൻ, 170 ബിഎച്ച്പി കരുത്തുള്ള 5.7 ലീറ്റർ എൻജിൻ എന്നിങ്ങനെ മൂന്നു വി8 എൻജിൻ ഓപ്ഷനുകളിലാണ് മൂന്നാം തലമുറ സ്കൈലാർക് വിപണിയിലിറങ്ങിക്കൊണ്ടിരുന്നത്.

]]>
Fri, 27 Sep 2019 13:10:18 +0530 Editor
ഓഫ് റോഡ് രാജാവാകാൻ ജിംനി http://newsmalayali.com/maruti-suzuki-to-bring-the-jimny-mini-suv-to-india-likely-rebadged-as-gypsy http://newsmalayali.com/maruti-suzuki-to-bring-the-jimny-mini-suv-to-india-likely-rebadged-as-gypsy എസ്‍യുവി പ്രേമികളുടെ ഇഷ്ട വാഹനമാണ് ജിപ്സി. കാടും മലയും തുടങ്ങി ഏത് ദുർഘട സാഹചര്യങ്ങളിലൂടെയും നിഷ്പ്രയാസം കടന്നു പോകുന്ന ചെറു എസ്‌യുവി ഇന്ത്യൻ സൈന്യത്തിന്റേയും പ്രിയ വാഹനം. രണ്ടു ദശാബ്ദത്തിൽ അധികമായി ഇന്ത്യൻ വാഹന പ്രേമികളുടെ മനസിൽ ഇടം പിടിച്ച വാഹനത്തിന്റെ പുതിയ മോഡൽ പുറത്തിറക്കാൻ മാരുതി ഒരുങ്ങുന്നു. രാജ്യന്തര വിപണിയിലുള്ള ജിംനി, ജിപ്സിയുടെ പകരക്കാരനായി അടുത്ത വർഷത്തോടെ ഇന്ത്യയിലുമെത്തുമെന്നാണ് സൂചന. എന്നാൽ ജിംനി എന്ന പേരിൽ പുറത്തിറക്കാതെ ജിപ്സി എന്ന പേരിൽ തന്നെയാകും പുതിയ വാഹനം.

ഇന്ത്യൻ വിപണി ലക്ഷ്യമിട്ടു ജിംനി സിയറയെ അടിസ്ഥാനമാക്കി മാരുതി സുസുക്കി പുതിയ എസ്‌യുവി വികസനം ഊർജിതമാക്കിയിട്ടുണ്ടത്രെ. ഓഫ് റോഡ് മികവിനൊപ്പം ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ യാത്രാസുഖം കൂടി വാഗ്ദാനം ചെയ്യുന്ന വാഹനം ഉടൻ തന്നെ വിപണിയിലെത്തും. കഴിഞ്ഞ വർഷമായിരുന്നു പുതുതലമുറ ജിംനി ജപ്പാനിൽ അരങ്ങേറിയത്. പിന്നാലെ വിവിധ വിദേശ വിപണികളിലും ഈ മോഡൽ വിൽപ്പനയ്ക്കെത്തി. ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്കൊത്ത തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കാൻ ജിംനിക്കായെന്നാണു പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

നിലവിൽ ജപ്പാനിൽ നിർമിച്ച ജിംനിയാണു സുസുക്കി ആഗോളതലത്തിൽ വിൽപനയ്ക്കെത്തിക്കുന്നത്. എന്നാൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഉൽപ്പാദനം ആരംഭിക്കുന്നതോടെ ജിമ്നിയുടെ കയറ്റുമതി കേന്ദ്രമായി ഇന്ത്യയും മാറിയേക്കും. ഗുജറാത്തിൽ സുസുക്കി സ്ഥാപിച്ച നിർമാണശാലയിൽ നിന്നാവും ജിംനി പുറത്തെത്തുകയെന്നാണു സൂചന. തുടർന്ന് റൈറ്റ് ഹാൻഡ് ഡ്രൈവ് ശൈലി പിന്തുടരുന്ന വിപണികളിലേക്കുള്ള ജിംനി കയറ്റുമതിയും ഈ ശാലയിൽ നിന്നാവും.

അതിനിടെ ജിംനിയുടെ ദീർഘിപ്പിച്ച വീൽബേസുള്ള മോഡൽ യാഥാർഥ്യമാക്കാനുള്ള നടപടികളും ജപ്പാനിൽ പുരോഗമിക്കുന്നുണ്ട്. അഞ്ചു വാതിൽ സഹിതമെത്തുന്ന ഈ മോഡലിന്റെ അകത്തളത്തിൽ കൂടുതൽ സ്ഥലസൗകര്യവും ലഭ്യമാവും. മൂന്നു വാതിലുള്ള മോഡലുകളോട് ഇന്ത്യക്കാർക്ക് അധികം താൽപര്യമില്ലാത്ത സാഹചര്യത്തിൽ ജിംനിയുടെ എക്സ്റ്റൻഡഡ് വീൽബേസ് പതിപ്പാവും ഈ വിപണിയിലെത്തുക. 600 സിസി, 1.5 ലീറ്റർ എന്നിങ്ങനെ രണ്ട് എൻജിൻ സാധ്യതകളോടെയാണ് രാജ്യാന്തര വിപണിയിൽ ജിമ്നി വിൽപനയിലുള്ളത്. ഇതിൽ 1.5 ലീറ്റർ എൻജിൻ ഇന്ത്യൻ പതിപ്പിന് ലഭിക്കും.

നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന എർട്ടിഗയ്ക്കും സിയാസിനും എക്സ് എൽ 6നും കരുത്തു പകരുന്ന എൻജിന് എകദേശം 104 എച്ച്പിയോളം കരുത്തും 138 എൻ എം ടോർക്കുമുണ്ട്. കൂടാതെ ഫോർവീൽ ഡ്രൈവ് മോഡലുമുണ്ടാകും.

]]>
Thu, 22 Aug 2019 06:54:50 +0530 Editor
ബാറ്ററിയിലോടും കപ്പൽ, ഇത് ലോകത്തെ ആദ്യ ഹൈബ്രിഡ് ക്രൂസ് ഷിപ് http://newsmalayali.com/ms-roald-amundsen-worlds-first-battery-powered-ship http://newsmalayali.com/ms-roald-amundsen-worlds-first-battery-powered-ship ലോകത്തെ ആദ്യ ഹൈബ്രിഡ് പാസഞ്ചര്‍ ക്രൂസ്ഷിപ് എന്ന ഖ്യാതിയുമായാണ് റുവാഡ് അമൻസന്‍ ഈ കഴിഞ്ഞ ജൂലൈ 3 ന് നീറ്റിലിറങ്ങിയത്. ഹര്‍ട്ടിഗ്രൂട്ടണിന്റെ എക്സ്പഡീഷൻ ഷിപ്പ് ഗണത്തില്‍ പെടുന്ന റുവാഡ് അമൻസന്‍റെ നിര്‍മാതാക്കള്‍ നോര്‍വെയിലെ തന്നെ ക്ലവന്‍ യാര്‍ഡ്സ് എന്ന കമ്പനിയാണ്. നോര്‍വീജിയന്‍ തുറമുഖമാണ് ട്രോമ്സോയില്‍ നിന്ന് ജര്‍മന്‍ തുറമുഖമായ ഹാംബര്‍ഗിലേക്കായിരുന്നു റൊവാള്‍ഡ് അമുന്‍ഡ്സെന്‍റെ ആദ്യ യാത്ര.

ബാറ്ററിയിൽ നിന്നുള്ള ഊര്‍ജവും ഇന്ധനത്തില്‍ നിന്നുള്ള ഊര്‍ജവും ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതാണ് ഈ ഹൈബ്രിഡ് കപ്പലിന്‍റെ പ്രത്യേകത. ഇത് റൊവാള്‍ഡ് അമുന്‍ഡ്സനെ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായ യാത്രാ കപ്പലാക്കി മാറ്റുന്നു. ഇപ്പോള്‍ ഉപയോഗിക്കുന്ന മറ്റ് ക്രൂസ് കപ്പലുകളേക്കാള്‍ 20 ശതമാനം വരെ കുറവ് കാര്‍ബണ്‍ ബഹിര്‍ഗമനമാകും റുവാഡ് അമൻസനില്‍ നിന്നുണ്ടാകുക. പ്രധാനമായും ആര്‍ട്ടിക് മേഖലയിലേക്കും മറ്റുമുള്ള ശാസ്ത്രപരീക്ഷണങ്ങള്‍ക്കുള്ള യാത്രകള്‍ക്കാകും റുവാഡ് അമൻസന്‍ ഉപയോഗിക്കുക.

വഞ്ചികളും ബോട്ടുകളും കപ്പലുകളുമെല്ലാം നീറ്റിലിറക്കുമ്പോള്‍ എല്ലാ നാട്ടിലും മതപരമായും സാംസ്കാരികമായും ഉള്ള ചടങ്ങുകള്‍ നടത്താറുണ്ട്. നോര്‍വെയിലെ കപ്പലുകളെ പ്രതീകാത്മകമായി മാമോദീസ ചടങ്ങ് നടത്തി ആശീര്‍വദിച്ച് നീറ്റിലിറക്കുക. അതേസമയം റുവാഡ് അമൻസന്‍റെ മാമോദീസയ്ക്ക് ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ട്. ജൂലൈയില്‍ ആദ്യ യാത്ര പൂര്‍ത്തിയാക്കിയെങ്കിലും ഈ വര്‍ഷം ഒക്ടോബറിലോ നവംബറിലോ ആകും റൊവാള്‍ഡ് അമുന്‍ഡ്സെന്‍റെ മാമോദീസ നടക്കുക. അതും അന്‍റാര്‍ട്ടിക്ക യാത്രയുടെ ഭാഗമായി ഈ മാമോദീസ നടത്താനാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. പരമ്പരാഗതമായി കപ്പല്‍ മാമോദീസകള്‍ക്ക് ഉപയോഗിക്കുന്ന ഒരു ബോട്ടില്‍ ഷാംപെയിന് പകരം അന്‍റാര്‍ട്ടിക്കിലെ ഒരു പിടി മഞ്ഞാകും മാമോദീസ്ക്ക് ഉപയോഗിക്കുന്നതെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

നോര്‍വെയിലെ പ്രശസ്ത ധ്രുവമേഖലാ ഗവേഷകനായ റുവാഡ് അമൻസനിന്‍റെ ഓര്‍മയ്ക്കായാണ് ഈ കപ്പലിന് അദ്ദേഹത്തിന്‍റെ പേര് നല്‍കിയത്. നോര്‍വെയിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ ദുര്‍ഖടം പിടിച്ച മഞ്ഞ് പാതയിലൂടെ കപ്പലോടിച്ച് ആര്‍ട്ടിക്കിലേക്ക് സഞ്ചരിച്ച ആദ്യ വ്യക്തിയാണ് റുവാഡ് അമൻസന്‍. ആദ്യമായി അന്‍റാര്‍ട്ടിക്ക മുറിച്ച് കടന്ന് തെക്കന്‍ ധ്രുവത്തിലെത്തിയ വ്യക്തിയും റുവാഡ് അമൻസൻ തന്നെ.

പോളാര്‍ മേഖലയില്‍ സഞ്ചരിക്കുന്നതിന് ഉതകുന്ന രീതിയിലാണ് ഈ കപ്പലിന്‍റെ രൂപകല്‍പ്പന. കപ്പലിന്‍റെ ആകെ യാത്രാസമയത്തിന്‍റെ 15 -20 ശതമാനം സമയത്തേക്ക് മാത്രമേ ബാറ്ററിയില്‍, അതായത് പരിസ്ഥിതി സൗഹൃദ രീതിയില്‍ സഞ്ചരിക്കാനാകുന്നത്. പക്ഷേ ആദ്യത്തെ ഹൈബ്രിഡ് കപ്പലെന്ന നിലയില്‍ ഇനി വരുന്ന കാലത്ത് കപ്പല്‍ ഗതാഗതം പരിസ്ഥിതി സൗഹൃദമാക്കാന്‍ പ്രചോദനം നല്‍കുന്നതാകും റുവാഡ് അമൻസൻ എന്ന കപ്പല്‍. അതും കപ്പല്‍ഗതാഗതത്തിന് ഏറ്റവും ദുര്‍ഘടമായ പോളാര്‍ മേഖലയില്‍ സഞ്ചരിക്കുന്നതിനാണ് ഈ കപ്പല്‍ നിര്‍മിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്

20889 ടണ്‍ ആണ് ഈ കപ്പലിന്റെ ഭാരം. 530 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന കപ്പലില്‍ 269 ക്യാബിനുകളാണ് ഉള്ളത്. 459 അടി നീളവും 77 അടി വീതിയും ഉള്ള കപ്പലിന് വെള്ളത്തിനടിയിലേക്ക് 17 അടി കൂടി നീളമുണ്ട്. പോളാര്‍ മേഖലയില്‍ സഞ്ചരിക്കുന്നതിനായി പ്രത്യേകം തയാറാക്കിയിട്ടുള്ളതാണ് കപ്പലിന്‍റെ രൂപരേഖ. റോള്‍സ് റോയ്സ് ആണ് കപ്പലിന്‍റെ രൂപരേഖ തയാറാക്കിയത്. ക്രൂയിസ് ഷിപ്പ് എന്നതിനേക്കാള്‍ അകത്ത് നിന്നു തന്നെ നിരീക്ഷണം സാധ്യമാകുന്ന കപ്പല്‍ എന്ന നിലയിലാണ് ഇതിന്‍റെ ഡിസൈന്‍.

പല ശ്രേണിയിലുള്ള മുറികളും, ക്യാബിനുകളും കപ്പലില്‍ ലഭ്യമാണ്. മിക്ക ക്യാബിനുകള്‍ക്കും ബാല്‍ക്കണി സൗകര്യവും ഉണ്ട്. കൂടാതെ മുറികളിലെല്ലാം കപ്പലിന്‍റെ പുറത്ത് നിന്നുള്ള ദൃശ്യങ്ങള്‍ കാണാൻ സാധിക്കുന്ന ടി.വി ഉണ്ട്. ഇത് നിരീക്ഷണത്തിനും ഫോട്ടോയ്ക്കും മറ്റും ഉതകുന്ന സമയം മനസ്സിലാക്കി ഡക്കിലേയ്ക്കെത്താന്‍ സഞ്ചാരികളെ സഹായിക്കും

]]>
Wed, 21 Aug 2019 09:09:11 +0530 Editor
ബോണ്ട് കാർ, ലേലത്തിൽ ലഭിച്ചത് 45 കോടി രൂപ http://newsmalayali.com/james-bonds-gadget-filled-aston-martin-db5-sold-for-45-crore http://newsmalayali.com/james-bonds-gadget-filled-aston-martin-db5-sold-for-45-crore മൂന്നര പതിറ്റാണ്ടു മുമ്പ് ജയിംസ് ബോണ്ടിന്റെ വാഹനമായിരുന്ന ആസ്റ്റൻ മാർട്ടിൻ ഡി ബി ഫൈവ് കാറിനു ലേലത്തിൽ കൈവന്നതു റെക്കോഡ് മൂല്യം. ബോണ്ട് കാർ എന്നറിയപ്പെടുന്ന 1965 മോഡൽ ഡിബി ഫൈവിനാണു ലണ്ടനിലെ ആർ എം സോത്ത്ബീസ് സംഘടിപ്പിച്ച ലേലത്തിൽ 63.85 ലക്ഷം ഡോളർ(ഏകദേശം 45.37 കോടി രൂപ) വില ലഭിച്ചത്. വിന്റേജ് കാറുകളുടെ ലേല വിലയിലെ നിലവിലുണ്ടായിരുന്ന റെക്കോർഡിനെ അപേക്ഷിച്ച് 20 ലക്ഷത്തോളം ഡോളർ(ഏകദേശം 14.21 കോടി രൂപ) അധികമാണിത്. ഇതോടെ ലേലത്തിൽ വിറ്റു പോയ ഏറ്റവും മൂല്യമേറിയ കാർ എന്ന ബഹുമതിയും ബ്രിട്ടിഷ് സ്പോർട്സ് കാർ നിർമാതാക്കളായ ആസ്റ്റൻ മാർട്ടിൻ സാക്ഷാത്കരിച്ച ഈ ഡിബി ഫൈവ് സ്വന്തമാക്കി.

ജയിംസ് ബോണ്ട് ചിത്രമായ ഗോൾഡ് ഫിംഗറിലും തണ്ടർബോളിന്റെ പ്രചാരണത്തിലും ഉപയോഗിച്ച ഡിബി ഫൈവിനെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ കാർ എന്നാണു വാഴ്ത്തപ്പെടുന്നത്. ഡിബി ഫൈവ്/2008/ആർ എന്ന ഷാസി നമ്പറുള്ള ഈ കാർ ഗോൾഡ് ഫിംഗറിൽ ജയിംസ് ബോണ്ട് ഉപയോഗിച്ച കാറുകളിൽ അവശേഷിക്കുന്ന മൂന്നെണ്ണത്തിൽ ഒന്നാണ്.

ചിത്രത്തിന്റെ നിർമാതാക്കളായ ഇയോൺ പ്രൊഡക്ഷൻസിന്റെ നിർദേശം പാലിച്ചായിരുന്നു ഈ ‘ഡി ബി ഫൈവ്’ ആസ്റ്റൻ മാർട്ടിൻ സാക്ഷാത്കരിച്ചത്; ഒപ്പം ബോണ്ട് ജോലി നോക്കുന്ന സാങ്കൽപ്പിക രഹസ്യാന്വേഷണ വിഭാഗമായ ‘എം ഐ സിക്സ് ക്യു ബ്രാഞ്ചി’ന്റെ മാനദണ്ഡ പ്രകാരമുള്ള സൗകര്യങ്ങളും സംവിധാനങ്ങളും കാറിൽ സജ്ജീകരിച്ചിരുന്നു. ചിത്രത്തിൽ ഉപയോഗിക്കുമ്പോൾ കാറിലുണ്ടായിരുന്ന 13 സവിശേഷതകളും ഈ ‘ഡി ബി ഫൈവി’ൽ പുനഃസൃഷ്ടിച്ചിട്ടുണ്ട്. ഓസ്കർ അവാർഡ് ജേതാവായ സ്പെഷൽ ഇഫക്ട്സ് വിദഗ്ധൻ ജോൺ സ്റ്റിയേഴ്സ് വിഭാവന ചെയ്ത പരിഷ്കാരങ്ങളെല്ലാമായാണ് ഈ 1965 മോഡൽ ‘ഡി ബി ഫൈവ്’ ലേല വേദിയിലെത്തിയത്.

ക്യു ബ്രാഞ്ചിന്റെ അന്വേഷകനായി യന്ത്രത്തോക്കുകൾ, ബുള്ളറ്റ് പ്രൂഫ് ഷീൽഡ്, ട്രാക്കിങ് സംവിധാനം, കറങ്ങിത്തിരിയുന്ന നമ്പർ പ്ലേറ്റ്, ഒഴിവാക്കാവുന്ന റൂഫ് പാനൽ, റോഡിൽ തെന്നൽ സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ഓയിൽ സ്ലിക്ക് സ്പ്രെയർ, എതിരാളികളുടെ വാഹനത്തിന്റെ ടയർ പഞ്ചറാക്കാനായി ആണി വിതറുന്ന നെയിൽ സ്പ്രെഡർ, ഒളിമറ സൃഷ്ടിക്കുന്ന സ്മോക്ക് സ്ക്രീൻ എന്നിവയൊക്കെ ഈ കാറിൽ സജ്ജമാക്കിയിരുന്നു. ഈ സംവിധാനങ്ങളെല്ലാം നിയന്ത്രിക്കുന്നതാവട്ടെ മുൻസീറ്റിന്റെ മധ്യത്തിലെ ആംറസ്റ്റിൽ ഘടിപ്പിച്ച സ്വിച്ചുകൾ മുഖേനയും. സ്വിറ്റ്സർലൻഡിലെ റൂസ് എൻജിനീയറിങ് പുനഃസൃഷ്ടിച്ച ‘ബോണ്ട് കാറി’ലെ സവിശേഷതകളെല്ലാം ലേല വേദിയിൽ പ്രദർശിപ്പിച്ചിരുന്നു. വിൽപ്പനയ്ക്കു മുമ്പുള്ള പ്രദർശന ഘട്ടത്തിൽ തന്നെ സവിശേഷ ശ്രദ്ധ നേടിയ കാർ സ്വന്തമാക്കാനായി ആറു പേരായിരുന്നു നേരിട്ടും ഫോൺ മുഖേനയും വാശിയേറിയ ലേലത്തിൽ പങ്കെടുത്തത്.

]]>
Mon, 19 Aug 2019 08:56:31 +0530 Editor
സമ്മാനമായി ജഗ്വാറിന് പകരം ബിഎംഡബ്ല്യു, 40 ലക്ഷത്തിന്റെ കാർ നദിയിൽ തള്ളി യുവാവ് http://newsmalayali.com/haryana-boy-pushes-his-brand-new-bmw-into-river-after-father-denies-jaguar http://newsmalayali.com/haryana-boy-pushes-his-brand-new-bmw-into-river-after-father-denies-jaguar സമ്മാനമായി ലഭിക്കുന്നതിന്റെ വലുപ്പം നോക്കരുതെന്നാണ് പറയുന്നതെങ്കിലും ആഗ്രഹിച്ച സമ്മാനം ലഭിച്ചില്ലെങ്കിൽ ചിലപ്പോൾ നിരാശ തോന്നും. അത്തരത്തിലൊരു നിരാശ ഹരിയാന സ്വദേശിയായ യുവാവിനെക്കൊണ്ട് ചെയ്യിപ്പിച്ച കടുംകൈ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിറന്നാളിന് സമ്മാനമായി ജഗ്വാർ വേണമെന്നായിരുന്ന യുവാവിന്റെ ആഗ്രഹം പക്ഷേ ലഭിച്ചത് ബിഎംഡബ്ല്യു. വിഷമം തോന്നാൻ വേറെ വല്ലതും വേണോ. വിഷമത്തിന്റേയും ദേഷ്യത്തിന്റേയും നിരാശയുടേയും ഒടുവിൽ യുവാവ് നദിയിൽ തള്ളിയത് ഏകദേശം 40 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു.

യുവാവ് ഏറെ നാളത്തെ ആഗ്രഹമായിരുന്നു ജഗ്വാർ, എന്നാൽ തന്റെ ആഗ്രഹം മാനിക്കാതെ പിതാവ് സമ്മാനിച്ചതാകട്ടെ ബിഎംഡബ്ല്യു 3 സീരിസ്. രണ്ടു മാസത്തിന് ശേഷമാണ് യുവാവ് വാഹനം നദിയിൽ തള്ളിയത്. വാഹനം നദിയിലൂടെ ഒഴുകുന്ന വിഡിയോയും ഇരുപത്തിരണ്ടുകാരൻ ചിത്രീകരിച്ചു എന്നാണ് നാട്ടുകാർ പറയുന്നത്. യുവാവിന് മനസികാസ്വസ്ത്യമുള്ളതായാണ് കുടുംബം പറയുന്നത്. കൂടാതെ മകൻ ജഗ്വാർ വാഹനം ആവശ്യപ്പെട്ടില്ലെന്നും യുവാവിന്റെ പിതാവ് പറയുന്നു. ആർക്കും പരാതിയില്ലാത്തതിനാൽ കേസടുക്കുന്നില്ലെന്നാണ് പൊലീസ് നിലപാട്

]]>
Wed, 14 Aug 2019 10:21:07 +0530 Editor
എന്താണ് ഈ അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ http://newsmalayali.com/know-more-about-high-security-number-plate http://newsmalayali.com/know-more-about-high-security-number-plate അതീവ സുരക്ഷ നമ്പർപ്ലേറ്റുകൾ ഘടിപ്പിക്കാത്ത വാഹനങ്ങൾ 28 മുതൽ സംസ്ഥാനത്തു റജിസ്റ്റർ ചെയ്യില്ലെന്ന് മോട്ടർ വാഹന വകുപ്പ്. കഴിഞ്ഞ ഏപ്രിലിനു ശേഷം ഇത്തരം നമ്പർ പ്ലേറ്റ് ഘടിപ്പിക്കാത്ത 1.20 ലക്ഷം വാഹനങ്ങളിൽ ഇതു നടപ്പാക്കി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് 27ന് ‌‌ഉള്ളിൽ കൈപ്പറ്റണമെന്നു ഡീലർമാർക്കു കർശന നിർദേശവും നൽകി. ഇതു സംബന്ധിച്ച് ആർടിഒമാർക്കും ഡീലർമാർക്കും ഗതാഗത കമ്മിഷണർ കത്തയച്ചു.

മോഷണം തടയാൻ ലക്ഷ്യമിട്ടാണു വാഹനങ്ങളിൽ അതീവസുരക്ഷ നമ്പർപ്ലേറ്റുകൾ കേന്ദ്ര സർക്കാർ ഏപ്രിൽ 1 മുതൽ നിർബന്ധമാക്കിയത്. ഹോളോഗ്രാം സ്റ്റിക്കറും ലേസർ കൊണ്ട് പതിപ്പിച്ച സ്ഥിര നമ്പരും ഉള്ള നമ്പർപ്ലേറ്റുകൾ ഇളക്കി മാറ്റാനാവില്ല.

വാഹനനിർമാതാക്കളോ ഡീലർമാരോ നമ്പർ പ്ലേറ്റ് തയാറാക്കി ഉടമയ്ക്കു സൗജന്യമായി നൽകണം എന്നാണ് ചട്ടം. 3 മാസത്തിനിടെ വിറ്റഴിച്ചതിൽ 1.20 ലക്ഷം വാഹനങ്ങൾക്ക് ഇത്തരം നമ്പർപ്ലേറ്റ് ഘടിപ്പിച്ചിട്ടില്ല. നമ്പർ പ്ലേറ്റുകളിലുള്ള സ്ഥിര നമ്പർ ആർസി ബുക്കിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ഇതു ലഭ്യമാകാത്തതു കാരണം ഇവയ്ക്ക് ആർസി ബുക്കും നൽകിയിട്ടില്ല. വ്യാഴാഴ്ചയ്ക്കകം സുരക്ഷ നമ്പർപ്ലേറ്റുകൾ ഘടിപ്പിച്ച് ആർസി ബുക്ക് കൈപ്പറ്റാത്ത ഡീലർമാരുടെ വാഹനങ്ങൾ ഇനി മുതൽ റജിസ്റ്റർ ചെയ്തു നൽകില്ല.

കേന്ദ്രസർക്കാരിന്റ ഉത്തരവിറങ്ങി 3 മാസം കഴി‍ഞ്ഞിട്ടും സംസ്ഥാനത്ത് ഇതു നിർബന്ധമാക്കാൻ വൈകുന്നതു മോട്ടർ വാഹന വകുപ്പിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും വിട്ടുവീഴ്ച ചെയ്യേണ്ടന്നുമാണ് ഗതാഗത കമ്മിഷണർ ആർടിഒമാർക്കു നൽകിയിരിക്കുന്ന നിർദേശം. രാജ്യം മുഴുവനുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളുടെ ഏകീകരണത്തിനാണ് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ. 2001 ലാണ് നമ്പർ പ്ലേറ്റ് പരിഷ്കാരം ഏർപ്പെടുത്താൻ നിയമഭേദഗതി കൊണ്ടു വന്നത്. എന്നാൽ പൂർണമായി വിജയം കൈവരിക്കാനായില്ല. ഏതാനും സംസ്ഥാനങ്ങളിൽ മാത്രമാണ് നടപ്പാക്കിയത്. പല തവണ ടെൻഡർ വിളിച്ചെങ്കിലും ലേലത്തിൽ കമ്പനികൾ തമ്മിലുള്ള തർക്കം തടസമാകുകയായിരുന്നു സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്കു നമ്പർ പ്ലേറ്റ് വാങ്ങുമ്പോൾ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത പ്ലേറ്റുകളാണു പ്രചാരത്തിലുണ്ടായിരുന്നത്. എന്നാൽ പുതിയ സാങ്കേതികവിദ്യയുടെ പിൻബലമുള്ള നമ്പർ പ്ലേറ്റുകൾ നിലവിൽ വരുന്നത് ദേശീയതലത്തിൽ തന്നെ നമ്പർ പ്ലേറ്റുകൾക്ക് ഐകരൂപം കൈവരിക്കാൻ സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്.

റജിസ്റ്റർ ചെയ്യുമ്പോൾ മോട്ടോർവാഹന വകുപ്പ് നമ്പർ നൽകും. ഇത് നമ്പർ പ്ലേറ്റിൽ പതിച്ച് ഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ഡീലർമാർക്കായിരിക്കും. നമ്പർ പ്ലേറ്റ് നിർമിക്കാൻ ഏതെങ്കിലും അംഗീകാരമുള്ള സ്ഥാപനത്തെ വാഹനനിർമാതാവിനു സമീപിക്കാം. റജിസ്ട്രേഷൻ നമ്പർ, എൻജിൻ, ഷാസി നമ്പറുകൾ രേഖപ്പെടുത്തിയ സ്റ്റിക്കർ നമ്പർപ്ലേറ്റിൽ പതിപ്പിക്കും. ഇതിൽ മാറ്റം വരുത്താൻ പിന്നീട് സാധിക്കില്ല. ഇളക്കാൻ ശ്രമിച്ചാൽ തകരാർ സംഭവിക്കുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും കാരണവശാൽ നമ്പർ പ്ലേറ്റ് മാറേണ്ടി വന്നാൽ പുതിയ സ്റ്റിക്കറിനു അംഗീകൃതർ സർവീസ് സെന്ററിനെ സമീപിക്കുകയും വേണം.‌

സാധാരണയായ നമ്പർ പ്ലേറ്റുകൾ സ്ക്രൂ ഉപയോഗിച്ചാണ് ഘടിപ്പിക്കാറ്. പുതിയ പ്ലേറ്റുകൾ റിവെറ്റ് തറച്ചായിരിക്കും പിടിപ്പിക്കുക. ഇത് ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും. ഹോളോഗ്രാം മുദ്ര മറ്റൊരു പ്രത്യേകതയാണ്. നമ്പർ പ്ലേറ്റുകൾക്കു ഏകീകൃത സ്വഭാവം കൊണ്ടുവരാനും പുതിയ പരിഷ്കാരത്തിലൂടെ സാധിക്കും. വാഹനത്തിന്റെ ഒറിജനൽ രേഖകൾ ഹാജരാക്കിയാലേ നമ്പർ പ്ലേറ്റ് ലഭിക്കൂ. പഴയ വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ളേറ്റുകൾ നിർബന്ധമല്ല. എന്നാൽ താൽപര്യമുള്ളവർക്ക് ഘടിപ്പിക്കാം

]]>
Tue, 25 Jun 2019 17:52:21 +0530 Editor
കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ നീം ജി, കിലോമീറ്ററിന് 50 പൈസ മാത്രം http://newsmalayali.com/kerala-elctric-auto-in-september http://newsmalayali.com/kerala-elctric-auto-in-september തിരുവനന്തപുരം∙ ഇലക്ട്രിക് ഓട്ടോറിക്ഷ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാൻ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈൽസ് ലിമിറ്റഡിന് (കെഎഎൽ) കേന്ദ്രാനുമതി ലഭിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു പൊതുമേഖലാസ്ഥാപനം ഇ–ഓട്ടോ നിർമാണത്തിനു യോഗ്യത നേടുന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കെഎഎഎല്ലിന്റെ പ്ലാന്റിൽ നിന്നും ഈ സെപ്റ്റംബറിൽ ‘കേരളാ നീം ജി' എന്ന ബ്രാൻഡിൽ ഓട്ടോ വിപണിയിലെത്തും.

 

കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള പുണെയിലെ ദ് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ(എആർഎഐ)യിൽ ആണ് അംഗീകാരത്തിനുള്ള പരിശോധനകൾ നടന്നത്. ഒരു വർഷത്തിനുള്ളിൽ 15000 ഇ ഓട്ടോകൾ നിരത്തിലിറക്കാനാണ് പദ്ധതി. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാനാവും. ഒരു കിലോമീറ്റർ ഓടുന്നതിന് 50 പൈസ മാത്രമേ ചിലവ് വരൂ. കാഴ്ചയിൽ സാധാരണ ഓട്ടോറിക്ഷയുടെ രൂപം തന്നെയാകും നീം ജിക്കും. നാലു മണിക്കൂർ കൊണ്ട് ചാർജ് ചെയ്യാവുന്ന ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഏകദേശം 2 ലക്ഷം രൂപയാണ് ഇലക്ട്രിക് ഓട്ടോയുടെ പ്രതീക്ഷിക്കുന്ന വില.

]]>
Sat, 22 Jun 2019 17:07:05 +0530 Editor
പ്രതീക്ഷകളെ തകിടം മറിക്കുന്ന പ്രതികരണം സൃഷ്ടിച്ചതോടെ റോയൽ എൻഫീൽഡ് ‘ക്ലാസിക് 500 പെഗാസസ്’ ബുക്കിങ് അനിശ്ചിതമായി നീട്ടി http://newsmalayali.com/royal-enfield-classic-500-pegasus-edition-bookings.html http://newsmalayali.com/royal-enfield-classic-500-pegasus-edition-bookings.html പ്രതീക്ഷകളെ തകിടം മറിക്കുന്ന പ്രതികരണം സൃഷ്ടിച്ചതോടെ റോയൽ എൻഫീൽഡ് ‘ക്ലാസിക് 500 പെഗാസസ്’ ബുക്കിങ് അനിശ്ചിതമായി നീട്ടി. ബൈക്ക് കമ്പക്കാരുടെ അനിയന്ത്രിത തള്ളിക്കയറ്റം മൂലം കമ്പനി വെബ്സൈറ്റ് നിശ്ചലമായതോടെയാണ് ‘ക്ലാസിക് 500 പെഗാസസ്’ ബുക്കിങ് നീട്ടിവയ്ക്കാൻ റോയൽ എൻഫീൽഡ് നിർബന്ധിതരായത്. ജൂലൈ 10 ഉച്ചയ്ക്ക് രണ്ടു മുതൽ ‘ക്ലാസിക് 500 പെഗാസസ്’ ബൈക്കിനുള്ള ബുക്കിങ് സ്വീകരിക്കുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. വിൽപ്പന ആരംഭിക്കുംമുമ്പ് താൽപര്യമുള്ളവർ ഓൺലൈൻ വ്യവസ്ഥയിൽ ബൈക്കിനുള്ള ബുക്കിങ് നടപടി പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. എന്നാൽ ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള 250 ‘ക്ലാസിക് 500 പെഗാസസ്’ സ്വന്തമാക്കാൻ ആയിരങ്ങൾ രംഗത്തെത്തിയതോടെ കമ്പനി വെബ്സൈറ്റ് നിശ്ചലമാവുകയായിരുന്നു. ‘പെഗാസസ്’ ഓൺലൈൻ വിൽപ്പനയോടുള്ള പ്രതികരണം കണക്കുകൂട്ടലുകൾ തെറ്റിച്ചതോടെ വെബ്സൈറ്റ് സാങ്കേതിക തകരാർ നേരിടുകയാണെന്നു റോയൽ എൻഫീൽഡ് സ്ഥിരീകരിച്ചു. ബൈക്കിന്റെ ഓൺലൈൻ ബുക്കിങ്ങിനുള്ള പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്പനി വ്യക്തമാക്കി. രണ്ടാം ലോക മഹായുദ്ധ സ്മരണകളിൽ നിന്നു പ്രചോദിതമായി റോയൽ എൻഫീൽഡ് സാക്ഷാത്കരിച്ച പരിമിതകാല പതിപ്പാണു ‘ക്ലാസിക് 500 പെഗാസസ്’. യുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പർമാർ ഉപയോഗിച്ചിരുന്ന ‘ഫ്ളയിങ് ഫ്ളീ’യാണ് ‘ക്ലാസിക് 500 പെഗാസസി’നു പ്രചോദനമാവുന്നത്. 59 കിലോഗ്രാം മാത്രമായിരുന്നു ഭാരമെന്നതിനാൽ പ്രതികൂല സാഹചര്യങ്ങളിൽ അനായാസം ബൈക്ക് ചുമന്നു മാറ്റാമെന്നതും ‘ഫ്ളയിങ് ഫ്ളീ’യുടെ ആകർഷണമായിരുന്നു. ഇതിഹാസമാനങ്ങളുള്ള ‘ആർ ഇ/ഡബ്ല്യു ഡി 125’ മോട്ടോർ സൈക്കിളിനെയാണു വാഹനലോകം ‘ഫ്ളയിങ് ഫ്ളീ’ എന്നു വിളിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് യു കെയിലെ വെസ്റ്റ്വുഡിൽ ഭൂമിക്കടിയിൽ സജ്ജീകരിച്ച ശാലയിലാണു റോയൽ എൻഫീൽഡ് ഈ ബൈക്കുകൾ നിർമിച്ചിരുന്നത്. ‘ക്ലാസിക് 500 പെഗാസസി’ന്റെ 1000 യൂണിറ്റുകൾ മാത്രമാവും വിൽപ്പനയ്ക്കെത്തുക; ഇതിൽ 250 ബൈക്കുകളാണ് ഇന്ത്യയ്ക്കായി നീക്കിവച്ചിരിക്കുന്നത്. 2.40 ലക്ഷം രൂപയാണു ബൈക്കിന്റെ ഡൽഹിയിലെ ഷോറൂം വില. ബൈക്കിനു കരുത്തേകുക ‘കാസിക്കി’ലെ 499 സി സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിൻ തന്നെയാവും. 5,250 ആർ പി എമ്മിൽ 27.2 ബി എച്ച് പി വരെ കരുത്തും 4,000 ആർ പി എമ്മിൽ 41.3 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഷാസി, ബ്രേക്ക്, ടയർ തുടങ്ങിയവയിലും സാധാരണ ‘ക്ലാസിക്കും’ ‘പെഗാസസു’മായി വ്യത്യാസമൊന്നുമില്ല. അതേസമയം, സൈനിക ശൈലിയിലുള്ള കാൻവാസ് പാനിയർ, ബ്രൗൺ ഹാൻഡ്ൽ ബാർ ഗ്രിപ്, എയർ ഫിൽറ്ററിനു കുറുകെ ബ്രാസ് ബക്കിളോടെയുള്ള ലതർ സ്ട്രാപ്, കറുപ്പ് സൈലൻസർ, റിം, കിക്ക് സ്റ്റാർട് ലീവർ, പെഡൽ, ഹെഡ്ലൈറ്റ് ബീസൽ തുടങ്ങിയവയൊക്കെ ‘പെഗാസസി’നെ വേറിട്ടു നിർത്തും. കൂടാതെ പരിമിതകാല പതിപ്പെന്നു വിളംബരം ചെയ്യാൻ ‘ക്ലാസിക് 500 പെഗാസസി’ന്റെയും ഇന്ധനടാങ്കിൽ സീരിയൽ നമ്പർ സ്റ്റെൻസിൽ ചെയ്യുന്നുണ്ട്. ]]> Sat, 14 Jul 2018 19:57:08 +0530 Editor ഹീറോ വീണ്ടും വില കൂട്ടി http://newsmalayali.com/hero-motor-cycle-price-increased.html http://newsmalayali.com/hero-motor-cycle-price-increased.html ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില വീണ്ടും കൂട്ടി ഹീറോ. അഞ്ഞൂറു രൂപ വരെയാണ് മോഡലുകളില്‍ കമ്പനി വര്‍ധിപ്പിച്ചത്. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നതായി ഹീറോ മോട്ടോകോര്‍പ് അറിയിച്ചു. വാഹന ഘടകങ്ങളുടെ വില ഉയര്‍ന്നതും നിര്‍മ്മാണ ചിലവുകള്‍ വര്‍ധിച്ചതുമാണ് മോഡലുകളുടെ വില കൂടാന്‍ കാരണമെന്ന് കമ്പനി വ്യക്തമാക്കി. ഈ വര്‍ഷമിത് മൂന്നാം തവണയാണ് മോഡലുകളുടെ വില ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ഹീറോ കൂട്ടുന്നത്. നേരത്തെ ജനുവരി, ഏപ്രില്‍ മാസങ്ങളില്‍ മുഴുവന്‍ മോഡലുകളുടെയും വില കമ്പനി ഉയര്‍ത്തിയിരുന്നു. Decathlon IN HF ഡൊണില്‍ ആരംഭിക്കും ഹീറോയുടെ ബൈക്ക് നിര. 37,000 രൂപയാണ് HF ഡൊണിന്റെ എക്‌സ്‌ഷോറൂം വില. നിലവില്‍ കരിസ്മ ZMR ആണ് കമ്പനിയുടെ ഫഌഗ്ഷിപ്പ് മോഡല്‍. കരിസ്മ ZMR ന്റെ വിലയാകട്ടെ 1.07 ലക്ഷം രൂപയും. വരാനിരിക്കുന്ന എക്‌സ്ട്രീം 200R നും ഫഌഗ്ഷിപ്പ് പരിവേഷം ഹീറോ നല്‍കും. 85,000 രൂപ വിലയില്‍ ഹീറോ എക്‌സ്ട്രീം 200R വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്

]]>
Sat, 07 Jul 2018 15:15:36 +0530 Editor
7 സീറ്റുള്ള എസ്‌യുവി & ജീപ്പ് കമാൻഡർ http://newsmalayali.com/jeep-launches-grand-commander-at-beijing-motor-show.html http://newsmalayali.com/jeep-launches-grand-commander-at-beijing-motor-show.html മഹീന്ദ്ര കമാൻഡർ എന്ന പേര് നമുക്ക് സുപരിചിതമാണ്, മലയോര ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലുമുള്ള ജനങ്ങളുടെ പ്രധാന യാത്രാമാർഗമായിരുന്നു മഹീന്ദ്രയുടെ ഈ കരുത്തൻ. ഇന്നും മലയോര ഗ്രാമങ്ങൾ കമാൻഡറുകളെ ധാരാളമായി കാണാൻ സാധിക്കും. അമേരിക്കൻ ബ്രാൻഡായ ജീപ്പിനും ഒരു കമാൻഡറുണ്ട്, ഗ്രാൻഡ് കമാൻ‍ഡർ. 2005 ൽ വിപണിയിലെത്തിയ 2010 ൽ പിൻവാങ്ങിയ ഈ കരുത്തൻ വീണ്ടും എത്തികയാണ്. ആദ്യവരവിൽ ഗ്ലോബൽ മോ‍ഡലായിരുന്നെങ്കിൽ രണ്ടാം വരവ് ചൈനയിൽ മാത്രം ഒതുക്കുകയാണ്.

കഴിഞ്ഞ മാസം നടന്ന ബീജിങ് ഓട്ടോഷോയിൽ പുതിയ കമാൻഡറെ കമ്പനി പ്രദർശിപ്പിച്ചു. 2017 ഷാങ്ഹായ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച യുന്റു കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോ‍ഡലാണ് പുതിയ കമാൻഡർ. ഗ്രാൻഡ് ചെറോക്കിയെ അടിസ്ഥാനമാക്കിയാണ് പുതിയ വാഹനം നിർമിച്ചിരിക്കുന്നത്. ഏഴു പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ഫുൾസൈസ് എസ് യു വിയാണ് പുതിയ ഗ്രാൻഡ് കമാൻഡർ. പ്രീമിയം സൗകര്യങ്ങളുമായി എത്തുന്ന എസ‌്‌യുവി ഉടൻ തന്നെ ചൈനീസ് വിപണിയിൽ മികച്ച സ്വീകരണം ലഭിക്കും എന്നാണ് ജീപ്പ് പ്രതീക്ഷിക്കുന്നത്.

ടുവീൽ ഡ്രൈവ്, ഫോർ വീല്‍ മോഡലുകളുള്ള വാഹനം ലോഞ്ചിട്യൂഡ്, ലിമിറ്റഡ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് വിൽപ്പനയ്ക്കെത്തുക. ചൈനയിൽ പുറത്തിറങ്ങുന്ന വാഹനത്തിന് 2 ലീറ്റർ പെട്രോൾ എൻജിനാണ്. 270 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കും നൽകും ഈ എൻജിൻ. 4873 എംഎം നീളവും 1892 എംഎം വീതിയും 1738 എംഎം പൊക്കവും 2800 എംഎം വീൽബെയ്സുമുണ്ട് പുതിയ വാഹനത്തിന്.

തുടക്കത്തിൽ ചൈനയിൽ മാത്രം പുറത്തിറങ്ങുന്ന വാഹനത്തിന്റെ ഇന്ത്യൻ അരങ്ങേറ്റത്തെപ്പറ്റി കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. ജീപ്പ് കോംപസിന് ലഭിച്ച സ്വീകാര്യത പുതിയ വാഹനങ്ങള്‍ പുറത്തിറക്കാൻ ജീപ്പിനെ പ്രേരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെത്തുകയാണെങ്കിൽ ഇന്നോവയായിരിക്കും കമാൻഡറിന്റെ എതിരാളി. എന്നാൽ ഇന്ത്യയിലും കമാൻഡർ എന്ന പേരിൽ എത്താൻ സാധ്യത കുറവാണ്. 25 ലക്ഷം മുതലായിരിക്കും വാഹനത്തിന്റെ വില.

]]>
Fri, 01 Jun 2018 19:06:57 +0530 Editor
മഹീന്ദ്ര റോക്സർ http://newsmalayali.com/Moahindra-roxer.html http://newsmalayali.com/Moahindra-roxer.html ജീപ്പിന്റെ പൂർവികർ അമേരിക്കയാണെങ്കില്‍ ഇപ്പോൾ ഇന്ത്യയിൽ നിന്നൊരു ജീപ്പ് തിരിച്ച് അമേരിക്കയിലേക്ക്: റോക്സർ. മഹീന്ദ്ര ഥാർ പ്ലാറ്റ്ഫോമിൽ നിർമിച്ച റോക്സർ അമേരിക്കൻ വിപണിയിൽ വിൽപന തുടങ്ങി.അമേരിക്കയിൽ ഇറങ്ങിയ മഹീന്ദ്രയ്ക്ക് വലിയ വിലയുമില്ല. 15500 ഡോളറാണ് വില. 10 ലക്ഷം രൂപയ്ക്കു തെല്ലു മുകളിൽ.

സൈഡ് ബൈ സൈഡ് വെഹിക്കിൾസ് എന്ന വിഭാഗത്തിലാണ് റോക്സർ അമേരിക്കയിൽ ഇറങ്ങുന്നത്. ഹൈവേയില്‍ ഓടിക്കാനാവില്ല. യൂട്ടിലിറ്റി ടാസ്ക് വെഹിക്കിൾ, റിക്രയേഷനൽ ഒാഫ് ഹൈവേ വെഹിക്കിൾ എന്നൊക്കെ അറിയപ്പെടുന്ന ഇത്തരം വാഹനങ്ങൾ പേരു സൂചിപ്പിക്കുന്നതുപോലെ ഓഫ് റോഡിങ്ങിനു മാത്രമുള്ളതാണ്. പോളാരീസ്, കവാസാക്കി മ്യൂൾ, യമഹ െെറനോ തുടങ്ങി ഒരു പിടി വാഹനങ്ങൾ അമേരിക്കയിൽ നിലവിലുണ്ട്. ഈ നിരയിലേക്കാണ് റോക്സർ.

]]>
Mon, 21 May 2018 20:30:41 +0530 Editor
ഇന്ത്യയിലെ നിരത്തുകള്‍ വൈദ്യുതി വാഹനങ്ങള്‍ കൊണ്ടു നിറയ്ക്കും ; പരിസ്ഥിതി സൗഹൃദ കാറുകള്‍ക്കായി ഒഴുക്കാന്‍ പോകുന്നത് 9,000 കോടി രൂപ...!! http://newsmalayali.com/Electri-car-in-India.html http://newsmalayali.com/Electri-car-in-India.html ന്യൂഡല്‍ഹി: രാജ്യം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 9,400 കോടിയുടെ പാക്കേജ് കൊണ്ടു വരുന്നു. രാജ്യത്തെ പെട്രോളും ഡീസലും കുടിച്ചു തീര്‍ക്കുന്ന വാഹനങ്ങളെ നിരത്തില്‍ നിന്നും പതിയെ ഒഴിവാക്കി വൈദ്യൂതി വാഹനങ്ങളെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ നിര്‍മ്മാണം മുതല്‍ നിക്ഷേപം വരെ വന്‍ ഇന്‍സെന്റീവാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

വൈദ്യൂതിയില്‍ പ്രവര്‍ത്തിക്കുന്ന ഉയര്‍ന്ന വേഗതയിലുള്ള 1.5 ലക്ഷം വില വരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് 30,000 വരെയാണ് ഇന്‍സെന്റീവ്. താഴ്ന്ന വേഗത നല്‍കുന്ന ഒരു ലക്ഷത്തിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 20,000 രൂപയും ഇന്‍സെന്റീവ് വരും. 5 ലക്ഷം വില വരുന്ന ഉയര്‍ന്ന വേഗതയുള്ള മുച്ചക്ര വാഹനങ്ങള്‍ക്ക് 75,000 ഇന്‍സെന്റീവും വേഗത കുറഞ്ഞ മൂന്ന് ലക്ഷം വില വരുന്ന വാഹനത്തിന് 35,000 വും ഇന്‍സെന്റീവുണ്ട്.

 

15 വിലയുള്ള കാറുകള്‍ക്ക് രണ്ടു ലക്ഷം വരെയാണ് ഇന്‍സെന്റീവ്. 10 ലക്ഷം വിലയുള്ള ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിളുകള്‍ക്ക് 2.5 ലക്ഷവും, മൂന്ന് കോടി വിലയുള്ള ബസിന് 50 ലക്ഷവും രണ്ടു കോടി വരുന്ന ട്രക്കുകള്‍ക്ക് 50 ലക്ഷവും ഇന്‍സെന്റീവ് കിട്ടും. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 1,500 കോടി ചെലവ് വരുന്ന പാസഞ്ചര്‍ - ഇരുചക്ര വാഹനങ്ങള്‍ക്ക് രാജ്യത്തുടനീളം ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകള്‍ സജ്ജമാക്കുന്നതിനായി 1000 കോടി മുടക്കും.

്എല്ലാ മെട്രോയിലും ഒമ്പതു കിലോമീറ്റര്‍ ദൂരത്തിനുള്ളിലായി ഒരു ചാര്‍ജ്ജിംഗ് പോയിന്റ് എന്നതാണ് ഹെവി ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശം. ഡല്‍ഹി-ജയ്പൂര്‍, ഡല്‍ഹി ഛണ്ഡീഗഡ്, ചെന്നൈ-ബംഗലുരു, മുംബൈ-ബുനെ ഹൈവേകളില്‍ എല്ലാ 25 കിലോമീറ്ററിനുള്ളിലും ഇരു വശങ്ങളിലും ചാര്‍ജ്ജ് സ്‌റ്റേഷനുകള്‍ കൊണ്ടു വരാനും നഗരങ്ങള്‍ക്ക് പുറമേ സ്മാര്‍ട്ട് സിറ്റികളിലും സ്ഥാപിക്കാനും ഉദ്ദേശമുണ്ട്. സര്‍ക്കാരിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്ന പദ്ധതി ഓട്ടോമൊബൈല്‍ വ്യവസായത്തെ തന്നെ മാറ്റിമറിക്കുന്നതായിരിക്കും.

ഇരചക്ര, മുച്ചക്ര വാഹനങ്ങളുടെ രംഗത്ത് 80 ശതമാനം വാഹനങ്ങളുമായി അഞ്ചു ലക്ഷത്തോളം വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാനായിട്ടാണ് സര്‍ക്കാര്‍ പടുകൂറ്റന്‍ ഇന്‍സെന്റീവ് കൊണ്ടുവരുന്നത്. വൈദ്യൂത വാഹനങ്ങളുടെ പ്രചാരം കൂട്ടാനും വാഹനങ്ങള്‍ വാങ്ങുന്നതിലെ ചെലവ് കുറയ്ക്കാനുമായി 5,800 കോടിയാണ് സര്‍ക്കാര്‍ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ തുക ചെലവഴിക്കുന്നതിലൂടെ രാജ്യത്തുടനീളം 50 ലക്ഷം ബസുകള്‍ ഓടിക്കാനും ഇതിലേക്ക് 25 ശതമാനം മൂലധന നിക്ഷേപം സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്.

]]>
Mon, 14 May 2018 18:45:23 +0530 Editor