ഭവന-വാഹന വായ്പകൾക്ക് ചെലവേറും; റിസർവ്വ് ബാങ്ക് പലിശ നിരക്ക് ഉയർത്തി

May 4, 2022 - 23:16
 0
ഭവന-വാഹന വായ്പകൾക്ക് ചെലവേറും; റിസർവ്വ് ബാങ്ക് പലിശ നിരക്ക് ഉയർത്തി

റിസര്‍വ് ബാങ്ക് (Reserve Bank of India) റിപ്പോ നിരക്കുകള്‍ (Repo Rates) വര്‍ധിപ്പിച്ചു. 40 ബേസിസ് പോയിന്റ് ഉയര്‍ത്തി 4.40 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വായ്പാ പലിശ നിരക്കുകള്‍ ഉയരും. പണപെരുപ്പ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് കണക്കിലെടുത്താണ് റിസര്‍വ് ബാങ്ക് നടപടി.

ധനനയ അവലോകന സമിതിയുടെ അസാധാരണ യോഗത്തിലാണ് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത്. വിപണിയിലെ പണലഭ്യത കുറച്ച്‌ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. യോഗത്തില്‍ പങ്കെടുത്തവരെല്ലാം നിരക്ക് ഉയര്‍ത്തുന്നതിനെ അനുകൂലിച്ച്‌ വോട്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

2020 മെയ് മാസം മുതല്‍ റിപ്പോ നിരക്ക് നാല് ശതമാനമായി തുടരുകയായിരുന്നു. റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 17 മാസത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നത് കണക്കിലെടുത്താണ് ഇപ്പോഴത്തെ നിരക്ക് വര്‍ധനയെന്ന് റിസർവ്വ് ബാങ്കുമായി അടുപ്പമുള്ളവർ പറയുന്നു. ഭക്ഷ്യവസ്തുക്കളുടെയും മറ്റും വിലയില്‍ പ്രതീക്ഷിച്ചതിലും വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ആര്‍ ബി ഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലാണ് കുറച്ചുമാസങ്ങളായി പണപ്പെരുപ്പ നിരക്ക് തുടരുന്നത്.

“നാണയപ്പെരുപ്പം തടയുന്നതിനും വളർച്ചയെ പിന്തുണയ്ക്കുന്നതിനും മൂൻതൂക്കം നൽകുന്നതിൽ ആർബിഐ ഉറച്ചുനിൽക്കുന്നു. സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ചയിലേക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നിശ്ചയദാർഢ്യത്തോടെ നയിക്കുന്നതിന് പണപ്പെരുപ്പം നിയന്ത്രിക്കണം. മൊത്തത്തിലുള്ള മാക്രോ ഇക്കണോമിക്, ഫിനാൻഷ്യൽ സ്ഥിരതയ്ക്കും സുസ്ഥിര വളർച്ചയ്ക്കും ഏറ്റവും വലിയ സംഭാവന ലഭിക്കുന്നത് വില സ്ഥിരത നിലനിർത്താനുള്ള ഞങ്ങളുടെ ശ്രമത്തിൽ നിന്നാണ്, ”റിസർവ്വ് ബാങ്ക് ഗവർണർ ശശികാന്ത് ദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സുസ്ഥിരമായ ഉയർന്ന പണപ്പെരുപ്പം അനിവാര്യമായും സമ്പാദ്യം, നിക്ഷേപം, മത്സരശേഷി, ഉൽപ്പാദന വളർച്ച എന്നിവയെ ദോഷകരമായി ബാധിക്കുന്നു. ജനങ്ങളുടെ വാങ്ങൽ ശേഷി ഇല്ലാതാക്കുക വഴി പാവപ്പെട്ട ജനവിഭാഗങ്ങളിൽ ഇത് പ്രതികൂല ഫലങ്ങൾ പ്രകടമാക്കി. അതിനാൽ, പണപ്പെരുപ്പം കുറയ്ക്കുന്നതിന് നമ്മുടെ ഇന്നത്തെ ധനനയ നടപടികൾ സമ്പദ്‌വ്യവസ്ഥയുടെ ഇടക്കാല വളർച്ചാ സാധ്യതകളെ ശക്തിപ്പെടുത്തുകയും ഏകീകരിക്കുകയും ചെയ്യുമെന്ന് ശശികാന്ത് ദാസ് പറഞ്ഞു.



ആർബിഐ പലിശ നിരക്ക് വർദ്ധന മൊത്തത്തിൽ സമ്പദ്‌വ്യവസ്ഥയിലെ പണലഭ്യത കുറയ്ക്കാൻ സാധ്യതയുണ്ട്. ബാങ്കുകളെ സംബന്ധിച്ചിടത്തോളം ഫണ്ടുകളുടെ ചെലവ് കൂടാൻ സാധ്യതയുള്ളതിനാൽ നിക്ഷേപങ്ങളുടെ വിലയും വർദ്ധിക്കും”എൽ‌കെ‌പി സെക്യൂരിറ്റീസിലെ ബാങ്കിംഗ് അനലിസ്റ്റ് അജിത് കാബി പറയുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow