സൗദിയിൽ നിയോം ബേ വിമാനത്താവളം സജ്ജം; സർവീസ് നാളെ( June 30-2019)മുതൽ

സൗദിയുടെ സ്വപ്ന ടൂറിസം പദ്ധതിക്കു സമീപം സജ്ജമാക്കിയ നിയോം ബേ എയർപോർട്ടിൽ നാളെ മുതൽ വിമാന സർവീസ് ആരംഭിക്കും

Jun 29, 2019 - 13:19
 0
സൗദിയിൽ നിയോം ബേ വിമാനത്താവളം സജ്ജം; സർവീസ് നാളെ( June 30-2019)മുതൽ

സൗദിയുടെ സ്വപ്ന ടൂറിസം പദ്ധതിക്കു സമീപം സജ്ജമാക്കിയ നിയോം ബേ എയർപോർട്ടിൽ നാളെ മുതൽ വിമാന സർവീസ് ആരംഭിക്കും. എയർപോർട്ടിന് അയാട്ട അനുമതി ലഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഇതോടെ സൗദിയിലെ എയർപോർട്ടുകളുടെ എണ്ണം 28 ആയി. സൗദി, ജോർദാൻ, ഈജിപ്ത് എന്നീ മൂന്നു രാജ്യങ്ങളുടെ അതിർത്തിയിൽ ചെങ്കടൽ തീരത്താണ് നിയോം ബേ എയർപോർട്ട്.

വ്യാവസായിക, വിനോദ കേന്ദ്രമാകാൻ ഒരുങ്ങുന്ന നിയോം പദ്ധതിക്ക് വേഗം കൂട്ടാൻ ഇത് സഹായകമാകും. 3643 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 3757 മീറ്റർ നീളമുള്ള റൺവേയോടെ നിർമിച്ച എയർപോർട്ടിൽ ഒരേസമയം 6 വിമാനങ്ങൾ നിർത്തിയിടാനുള്ള ശേഷിയുണ്ട്. യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് 4 ജവാസാത്ത് കൗണ്ടറുകളും വിമാന കമ്പനികൾക്കുള്ള 6 കൗണ്ടറുകളും 100 കാറുകൾക്ക് പാർക്കിങ് സൗകര്യവുമുണ്ട്. ആദ്യ ഘട്ടത്തിൽ നിക്ഷേപകരെയും ജീവനക്കാരെയും തൊഴിലാളികളെയും നിയോം പദ്ധതി പ്രദേശത്ത് എത്തിക്കുന്നതിനാണ് എയർപോർട്ടിലേക്ക് സർവീസുകൾ നടത്തുക.

What's Your Reaction?

like

dislike

love

funny

angry

sad

wow