Neeraj Chopra| ചരിത്രം കുറിച്ച് നീരജ് ചോപ്ര; ഡയമണ്ട് ലീഗിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യക്കാരൻ

ലുസാൻ ഡയമണ്ട് ലീഗിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ഡയമണ്ട് ലീഗ് ഫൈനൽസിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ് ചോപ്ര.

Aug 28, 2022 - 01:47
 0

89.09 മീറ്റർ ദൂരമെറിഞ്ഞ നീരജ് ഡയമണ്ട് ലീഗ് ഫൈനൽസിലേക്കും 2023ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലേക്കും യോഗ്യത നേടി.

കഴിഞ്ഞ മാസം നടന്ന ലോക ചാമ്പ്യൻഷിപ്പിനിടെ ഞരമ്പിനേറ്റ പരിക്കേറ്റതിനെത്തുടർന്ന് ബർമിംഗ്ഹാം കോമൺ‌വെൽത്ത് ഗെയിംസിൽ നിന്ന് നീരജ് ചോപ്ര പിന്മാറിയിരുന്നു. പരിക്കിൽ നിന്ന് മുക്തനായതിനു ശേഷം നീരജ് ചോപ്ര പങ്കെടുക്കുന്ന ആദ്യ മത്സരമാണിത്.

പരിക്ക് മൂലം താരത്തിന് കോമൺവെൽത്ത് നഷ്ടമായിരുന്നു. ഡയമണ്ട് ലീഗിൽ ആദ്യ ശ്രമത്തിൽ തന്നെ 89.09 ദൂരം എറിഞ്ഞ നീരജ് ചോപ്രയുടെ കരിയറിലെ മൂന്നാമത്തെ മികച്ച പ്രകടനമാണിത്.

രണ്ടാമത്തെ ശ്രമത്തിൽ 85.18 ദൂരമാണ് താരം എറിഞ്ഞത്. നാലാമത്തെ ശ്രമം ഫൗൾ ആയെങ്കിലും ആറാമത്തെ ശ്രമത്തിൽ 80.04 ദൂരം എറിഞ്ഞു. ആദ്യ ആറ് സ്ഥാനങ്ങളിലുള്ളവര്‍ക്കാണ് ഡയമണ്ട് ലീഗ് ഫൈനല്‍സിലേക്കുള്ള പ്രവേശനം. സെപ്റ്റംബര്‍ 7,8 തീയതികളിലായി ഫൈനല്‍ നടക്കും.

85.88 മീറ്റര്‍ കണ്ടെത്തിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്‌ലെയ്ഷ് രണ്ടാം സ്ഥാനവും 83.72 മീറ്റര്‍ എറിഞ്ഞ അമേരിക്കയുടെ കുര്‍ട്വ തോംപ്‌സണ്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow