Love Jihad| ലൗ ജിഹാദ് വിവാദം: കേരള സർക്കാരിനോട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി

ലൗ ജിഹാദ് വിവാദത്തിൽ (Love Jihad Controversy) കേരള സ‍ർക്കാരിനോട് (Kerala Government) ദേശീയ ന്യൂനപക്ഷ കമ്മീഷൻ (National Minority Commission) റിപ്പോർട്ട് തേടി.

May 7, 2022 - 01:07
 0
Love Jihad| ലൗ ജിഹാദ് വിവാദം: കേരള സർക്കാരിനോട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി

ലൗ ജിഹാദ് വിവാദത്തിൽ (Love Jihad Controversy) കേരള സ‍ർക്കാരിനോട് (Kerala Government) ദേശീയ ന്യൂനപക്ഷ കമ്മീഷൻ (National Minority Commission) റിപ്പോർട്ട് തേടി. കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ സ‍ർക്കാരിനോട് റിപ്പോർട്ട് തേടിയത്. പതിനഞ്ച് ദിവസത്തിനകം ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യം.

ന്യൂനപക്ഷ മോർച്ച നൽകിയ പരാതിയിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നടപടി. കേരളത്തോട് റിപ്പോർട്ട് തേടിയതിന് പിന്നാലെ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അടുത്ത മാസം കേരളം സന്ദർശിക്കും എന്നാണ് വിവരം. കേരള സന്ദർശനത്തിനിടെ സംസ്ഥാനത്തെ ക്രിസ്ത്യൻ സഭാ അധ്യക്ഷന്മാരെ ചെയ‍ർമാൻ നേരിട്ടു കാണും.

കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവിന്റെ മിശ്രവിവാഹം സംബന്ധിച്ച വിവാദങ്ങൾക്ക് പിന്നാലെയാണ് ലൗ ജിഹാദം വിവാദം ഒരിടവേളയ്ക്ക്ശേഷം വീണ്ടും കേരളത്തിൽ ച‍ർച്ചയായത്. പെൺകുട്ടിയുടെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പ്രകാരം കോടതിയിൽ ഹാജരായ പെൺകുട്ടി താൻ സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനൊപ്പം പോയതെന്നും ഇപ്പോഴും സ്വന്തം മതത്തിൽ തുടരുകയാണെന്നും വ്യക്തമാക്കിയിരുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow