ദേശീയ വിദ്യാഭ്യാസ ചലച്ചിത്രോത്സവം:*കിഷോർ കല്ലറയ്ക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ

May 20, 2022 - 17:29
 0
ദേശീയ വിദ്യാഭ്യാസ ചലച്ചിത്രോത്സവം:*കിഷോർ കല്ലറയ്ക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ
ഇരുപത്തി ആറാമത് ദേശീയ വിദ്യാഭ്യാസ ചലച്ചിത്രോത്സവത്തിൽ ഡോക്യുമെൻററി സംവിധായകനും അധ്യാപകനുമായ കിഷോർ കല്ലറയ്ക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ "എന്നിട്ടും കാന്തള്ളൂർ" "ദ ടെൽ ടെയിൽ കാക്കരിശ്ശി " എന്നീ ചിത്രങ്ങൾ പരിഗണിച്ചാണ് ഇദ്ദേഹത്തിന് ഏറ്റവും മികച്ച ചിത്രവും, ബെസ്റ്റ് അച്ചീവ്മെൻ്റ് അവാർഡും ലഭിച്ചത്.
തിരുവനന്തപുരത്ത് ഉണ്ടായിരുന്നതും ആയിരം വർഷത്തിലേറെ പഴക്കമുള്ള കാന്തള്ളൂർശാല എന്ന് പുരാതന വിദ്യാ കേന്ദ്രത്തിലെ ചരിത്രം പറയുന്ന "എന്നിട്ടും കാന്തള്ളൂർ" എന്ന ചിത്രം ഇതിനോടകം നിരവധി പൊതുചർച്ചകൾക്കും അക്കാദമിക് ചർച്ചകൾക്കും വിധേയമായിട്ടുണ്ട്. തിരുവിതാംകൂറിൽ സജീവമായിരുന്ന കാക്കാരിശ്ശിയുടെ കാണാപ്പുറങ്ങൾ പറയുന്നതാണ് "ദ ടെൽ ടെയിൽ കാക്കാരിശ്ശി " എന്ന ചിത്രം.
ഭാരതസർക്കാർ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി സംഘടിപ്പിക്കുന്ന ചലചിത്രോത്സവത്തിൽ ഈ വർഷം അവാർഡ് ലഭിക്കുന്നത് കേരളത്തിൽ നിന്നുള്ള ഈ ചിത്രങ്ങൾക്കാണ്.
2019 ൽ "ഇൻ്റ്യൂഷൻ'' എന്ന ചിത്രത്തിനും ഇദ്ദേഹത്തിന് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്

What's Your Reaction?

like

dislike

love

funny

angry

sad

wow