മൂന്നാറിൽ കോൺക്രീറ്റ് സൗധങ്ങളല്ല വേണ്ടത്: പ്രകൃതി സംരക്ഷണം മുൻനിർത്തി മുഖ്യമന്ത്രി

കുമളി∙ ലോകോത്തര നിലവാരമുള്ള വിനോദ സഞ്ചാര കേന്ദ്രമായി മൂന്നാറിനെ ഉയർത്താൻ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാറിൽ കോൺക്രീറ്റ് സൗധങ്ങളല്ല വേണ്ടത്, പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് അനിവാര്യം. നീലക്കുറിഞ്ഞിക്കാലത്തു മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് സൗകര്യങ്ങളൊരുക്കാൻ

May 10, 2018 - 17:33
 0
മൂന്നാറിൽ കോൺക്രീറ്റ് സൗധങ്ങളല്ല വേണ്ടത്: പ്രകൃതി സംരക്ഷണം മുൻനിർത്തി മുഖ്യമന്ത്രി

കുമളി∙ ലോകോത്തര നിലവാരമുള്ള വിനോദ സഞ്ചാര കേന്ദ്രമായി മൂന്നാറിനെ ഉയർത്താൻ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാറിൽ കോൺക്രീറ്റ് സൗധങ്ങളല്ല വേണ്ടത്, പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് അനിവാര്യം. നീലക്കുറിഞ്ഞിക്കാലത്തു മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് സൗകര്യങ്ങളൊരുക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിർമാണ മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ചു ജില്ലയിലെ കർഷകരും വ്യാപാരികളുമായി കൂടിക്കാഴ്ച നടത്താനെത്തിയതായിരുന്നു മുഖ്യമന്ത്രി. ചർച്ചയിൽ മാധ്യമ പ്രവർത്തകരെ പ്രവേശിപ്പിച്ചില്ല. ഇന്നു വൈകിട്ട് രാജാക്കാട്ടാണു ജില്ലാതല ഉദ്ഘാടനം.

What's Your Reaction?

like

dislike

love

funny

angry

sad

wow