എന്തിനാണ് ഇത്ര വാശിപിടിക്കുന്നത്? ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാന്‍

May 3, 2022 - 00:02
May 3, 2022 - 00:02
 0
എന്തിനാണ് ഇത്ര വാശിപിടിക്കുന്നത്? ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാന്‍

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്(Hema Committee Report) പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാന്‍(Minister Saji Cherian). റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ ആവശ്യപ്പെട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വിവരാവകാശ കമ്മീഷനും റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മെയ് നാലാം തീയതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു.

റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് എന്തിനാണ് ഇത്ര വാശിപിടിക്കുന്നതെന്നും മന്ത്രി ചോദിച്ചു. മെയ് നാലിന് നടക്കുന്ന ചര്‍ച്ചയില്‍ ഡബ്ല്യൂസിസി അംഗങ്ങളെ ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി പുറത്തുവിടരുതെന്നും അതിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും ഡബ്ല്യൂസിസിയുടെ ആവശ്യമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടരുമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞത്. ഡബ്ല്യൂസിസി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു. കമ്മിഷന്‍ എന്‍ക്വയറി ആക്ട് പ്രകാരമായിരുന്നില്ല ഹേമ കമ്മിറ്റി. അതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിര്‍ബന്ധമില്ലെന്നും അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.


Also Read-Hema Committee Report| 'ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടെന്ന് WCC ആവശ്യപ്പെട്ടു?'; വിശദീകരണവുമായി മന്ത്രി പി. രാജീവ്‌

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് wcc നിലപാട് എടുത്തിട്ടില്ല. ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടത്. താനുമായുള്ള കൂടിക്കാഴ്ചയിലും ഇക്കാര്യം പറഞ്ഞിരുന്നു.ഇത് ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തത്. രഹസ്യ സ്വഭാവത്തിലാണ് എല്ലാവരും മൊഴി നല്‍കിയത്. ഇത് പരസ്യമാക്കാന്‍ പലരും താത്പര്യപ്പെടുന്നില്ല.

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ട്. നടപടിക്രമം പാലിച്ച് മാത്രമേ ഇക്കാര്യം ചെയ്യാനാകൂ. പല്ലും നഖവുമുള്ള നടപടികള്‍ക്കാണ് സര്‍ക്കാരിന്റെ ശ്രമം - മന്ത്രി വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow