അധിക ലഗേജിന് പണം നല്‍കണമെന്ന വാര്‍ത്ത തെറ്റ്; ലഗേജ് നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം

ട്രെയിന്‍(Train) യാത്രകളില്‍ ലഗേജിന് നിയന്ത്രണമേര്‍പ്പെടുത്തിയെന്ന പ്രചരണങ്ങള്‍ തള്ളി റെയില്‍വേ മന്ത്രാലയം(Railway Ministry).

Jun 7, 2022 - 15:18
 0
അധിക ലഗേജിന് പണം നല്‍കണമെന്ന വാര്‍ത്ത തെറ്റ്; ലഗേജ് നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം

ട്രെയിന്‍(Train) യാത്രകളില്‍ ലഗേജിന് നിയന്ത്രണമേര്‍പ്പെടുത്തിയെന്ന പ്രചരണങ്ങള്‍ തള്ളി റെയില്‍വേ മന്ത്രാലയം(Railway Ministry). വാര്‍ത്തകള്‍ തെറ്റാണെന്നും ലഗേജ് നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. അധിക ലഗേജ് കൊണ്ടുപോകാന്‍ യാത്രക്കാര്‍ പണം നല്‍കണമെന്നായിരുന്നു വാര്‍ത്ത. ബുക്ക് ചെയ്യാതെ അധിക ലഗേജുമായി യത്ര ചെയ്താല്‍ പിഴ ഈടാക്കുമെന്നും പ്രചരണം ഉണ്ടായിരുന്നു. എ.സി ത്രീ ടയര്‍, എസി ചെയര്‍ കാര്‍, സ്ലീപ്പര്‍ ക്ലാസ് എന്നിവയില്‍ 40 കിലോ, സെക്കന്‍ഡ് ക്ലാസില്‍ 25 കിലോ ലഗേജും കൈയില്‍ കരുതാമെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിച്ച വാര്‍ത്ത.

എന്നാല്‍ ഇത്തരത്തില്‍ ലഗേജിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പത്തു വര്‍ഷമായുള്ള ലഗേജ് നയം മാറ്റിയിട്ടില്ലെന്നും അത് തുടരുമെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

യാത്ര ചെയ്യുന്ന ക്ലാസുകള്‍ക്ക് അനുസരിച്ച് 25 മുതല്‍ 70 കിലോ വരെ ഭാരമുള്ള ലഗേജുകള്‍ മാത്രമേ യാത്രക്കാര്‍ക്ക് സൗജന്യമായി ട്രെയിനില്‍ കൊണ്ടുപോകാന്‍ സാധിക്കൂ. യാത്രകള്‍ക്ക് മുന്‍പ് അധിക ലഗേജ് ബുക്ക് ചെയ്യണം. എ.സി ഫസ്റ്റ് ക്ലാസില്‍ 70 കിലോ വരെയും എ.സി ടു ടയറില്‍ 50 കിലോ വരെയുമുള്ള ലഗേജ് സൗജന്യമായി കൊണ്ടുപോകാം.

What's Your Reaction?

like

dislike

love

funny

angry

sad

wow