മംഗളൂരു സ്ഫോടനത്തിന് മുൻപ് ട്രയൽ നടത്തി; സ്ഫോടനം നടത്തിയത് ശിവമോഗയിൽ

മംഗളൂരുവിൽ ഓട്ടോയിലുണ്ടായ പ്രഷർ കുക്കർ ബോംബ് സ്ഫോടനക്കേസിൽ കൂടുതൽ കണ്ടെത്തൽ. മുഖ്യപ്രതി മുഹമ്മദ് ഷരീഖും സംഘവും നേരത്തെ സ്ഫോടനത്തിന്റെ ട്രയൽ നടത്തി. ശിവമോഗയിലെ നദീതീരത്താണ് ഷരീഖ് അടങ്ങുന്ന മൂവര്‍സംഘം ബോംബ് നിര്‍മിച്ച് ട്രയല്‍റണ്‍ നടത്തിയതെന്നാണ് റിപ്പോർട്ട്.

Nov 23, 2022 - 19:42
 0

കോയമ്പത്തൂരിലും മംഗളൂരുവിലും ഹിന്ദു പേരുകളിലാണ് ഷാരിഖ് താമസിച്ചിരുന്നതെന്നും തിരിച്ചറിയിക്കാൻ താടി ഉപേക്ഷിച്ചെന്നും അന്വേഷണസംഘം കണ്ടെത്തി. ഭീകരസംഘടനയായ ഐ.എസില്‍ ആകൃഷ്ടനായിരുന്ന ഷരീഖിന് ഏറെനാളായി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

സ്‌ഫോടനം നടത്തിയ പ്രതി മുഹമ്മദ് ഷാരിഖിന്റെ മൈസൂരുവിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചത്. പ്രഷര്‍ കുക്കറുകള്‍, ജെലാറ്റിന്‍ സ്റ്റിക്ക്, റിലേ സര്‍ക്ക്യൂട്ട്, നിരവധി വയറുകള്‍ തുടങ്ങി അമ്പതിലധികം സാധനങ്ങള്‍ ഷാരിഖിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ശനിയാഴ്ചയാണ് മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനം ഉണ്ടായ ഓട്ടോറിക്ഷയിൽ നിന്ന് കത്തിക്കരിഞ്ഞ പ്രഷർ കുക്കറും ബാറ്ററികളും കണ്ടെത്തിയിരിന്നു. അതിനിടെ, ഷരീഖ് ആലുവയില്‍ എത്തിയിരുന്നതായ വിവരം സ്ഥിരീകരിച്ചതോടെ ഇതുസംബന്ധിച്ച അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. കോയമ്പത്തൂരില്‍നിന്ന് മധുര, നാഗര്‍കോവിൽ വഴി എത്തിയ ഷരീഖ് നാലുദിവസം ആലുവയിൽ തങ്ങിയതായാണ് കണ്ടെത്തൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow