മധ്യപ്രദേശിൽ പ്രളയം ആയിരത്തിലേറെ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു

കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ചമ്പൽ ഗ്വാളിയർ മേഖലയിലെ ആയിരത്തിലേറെ ഗ്രാമങ്ങൾ ഒറ്റപ്പെട്ടതായി റിപ്പോർട്ട്. ശിവപുരി, ഷിയോപൂർ, ഡാറ്റിയ, ഗ്വാളിയോർ, ഗുണ, ഭിന്ദ്, മൊറീന എന്നിവിടങ്ങളിലെ 1,225 ഗ്രാമങ്ങൾ കനത്ത മഴയെത്തുടർന്ന്

Aug 6, 2021 - 08:19
 0
മധ്യപ്രദേശിൽ പ്രളയം ആയിരത്തിലേറെ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു

കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ചമ്പൽ ഗ്വാളിയർ മേഖലയിലെ ആയിരത്തിലേറെ ഗ്രാമങ്ങൾ ഒറ്റപ്പെട്ടതായി റിപ്പോർട്ട്. ശിവപുരി, ഷിയോപൂർ, ഡാറ്റിയ, ഗ്വാളിയോർ, ഗുണ, ഭിന്ദ്, മൊറീന എന്നിവിടങ്ങളിലെ 1,225 ഗ്രാമങ്ങൾ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കത്തിൽ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. സംസ്ഥാന ദേശീയ ദുരന്ത പ്രതികരണ സേനയും കരസേനയും സമഗ്ര മായുള്ള രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 240 ഗ്രാമങ്ങളിൽ നിന്ന് 5,950 പേരെ രക്ഷപ്പെടുത്തി. 1,950 -ലധികം പേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. 70 എൻഡിആർഎഫ്, ആർമി, ബിഎസ്എഫ് ടീമുകൾക്കൊപ്പം എസ്ഡിആർഎഫിന്‍റെ 70 ടീമുകൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുക്കുന്നു. ഐഎഎഫും രക്ഷാപ്രവർത്തനത്തന് മുന്നിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശിവപുരിയിലും ഗ്വാളിയറിലും സ്ഥിതിഗതികൾ മെച്ചപ്പെടുമ്പോൾ, പാർവതി നദിയിലെ ജലനിരപ്പ് കുറയുന്നു. എന്നാല്‍, കോട്ട ബാരേജിൽ നിന്നുള്ള ജലപ്രവാഹം മൂലം ചമ്പൽ നദി കരകവിയുന്നത് മൊറേനയും ഭിന്ദ് ജില്ലകളും പുതിയ ആശങ്കയ്ക്ക് കാരണമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംസ്ഥാന -ദേശീയ ദുരന്ത നിവാരണ സേനകൾ ശിവപുരിയിലെ 90 ഗ്രാമങ്ങളിൽ നിന്നും 2000 പേരെയും ഡാട്ടിയ, ഗ്വാളിയോർ, മൊറീന, ഭിന്ദ് എന്നിവിടങ്ങളിലെ 90 ഗ്രാമങ്ങളിൽ നിന്ന് 5,950 പേരെയും മാറ്റിപ്പാർപ്പിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിലേര്‍പ്പെടുന്നു. ഷിയോപൂർ ജില്ലയിലെ 32 ഗ്രാമങ്ങളിൽ നിന്ന് ഇതുവരെ 1,500 പേരെ സുരക്ഷിതരായി മാറ്റി.പ്രളയബാധിത പ്രദേശങ്ങളിൽ മുഖ്യമന്ത്രി ഇന്നലെ വ്യോമനിരീക്ഷണം നടത്തി. മധ്യപ്രദേശിലെ ശിവപുരി, ഷിയോപൂർ ജില്ലകളിൽ ചൊവ്വാഴ്ച വരെ 800 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. സംസ്ഥാനത്തെ റോഡ് , റെയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. നെറ്റ്‍വര്‍ക്ക് സംവിധാനങ്ങള്‍ തകര്‍ന്നതോടെ ആശയവിനിമയം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഗുണ-ശിവപുരിക്ക് ഇടയിലുള്ള റെയിൽ ഗതാഗതം നിർത്തിവച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow