ഇൻഡോർ കണ്ടതാണ് റൺമഴ....240 പന്ത്, 460 റൺസ് (31 സിക്സ്)

ഹോൽക്കർ സ്റ്റേഡിയത്തിൽ ഇന്നലെ പെയ്തതാണ് റൺമഴ! ട്വന്റി20 പോരാട്ടത്തിന്റെ സകല പരിമിതികൾക്കും ഉള്ളിൽനിന

May 13, 2018 - 12:36
 0
ഇൻഡോർ കണ്ടതാണ് റൺമഴ....240 പന്ത്, 460 റൺസ് (31 സിക്സ്)

ഹോൽക്കർ സ്റ്റേഡിയത്തിൽ ഇന്നലെ പെയ്തതാണ് റൺമഴ! ട്വന്റി20 പോരാട്ടത്തിന്റെ സകല പരിമിതികൾക്കും ഉള്ളിൽനിന്ന് രണ്ട് ഇന്നിങ്സിലുമായി ഇവിടെ പിറന്നത് 460 റൺസ്! ആകെ എറിഞ്ഞ 240 പന്തുകളിൽ 31 എണ്ണം നിലംപറ്റെ ബൗണ്ടറി കടന്നു. റൺമഴ തിമിർത്തു പെയ്ത ആവേശപ്പോരിൽ വിജയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം നിന്നെങ്കിലും, കിങ്സ് ഇലവൻ പഞ്ചാബിനും കൊടുക്കണം കയ്യടി. അതവരുടെ പോരാട്ടവീര്യത്തിനാണ്,, അവസാന ശ്വാസം വരെ പോരാടാനുള്ള ആർജവത്തിനാണ്... സീസണിലെ ഏറ്റവും ഉയർന്ന സ്കോർ പിറന്ന മൽസരത്തിൽ 31 റൺസിനാണ് കൊൽക്കത്തയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 245 റൺസെടുത്തപ്പോൾ, പഞ്ചാബിന്റെ മറുപടി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 214 റൺസിൽ ഒതുങ്ങി. സീസണിലെ ആറാം ജയം കുറിച്ച കൊൽക്കത്ത 12 മൽസരങ്ങളിൽനിന്ന് 12 പോയിന്റുമായി നാലാം സ്ഥാനത്തേക്കു കയറി. തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയ കിങ്സ് ഇലവനാകട്ടെ, 12 പോയിന്റുമായി മൂന്നാം സ്ഥാനത്തു തുടരുന്നു.

ഈ മൽസരം രണ്ടു നക്ഷത്രങ്ങൾക്കും ഉദയം നൽകി. കൊൽക്കത്ത നിരയിലെ നാലു വിക്കറ്റുകൾ പിഴുത പഞ്ചാബ് താരം ആൻഡ്രൂ ടൈ 11 മൽസരങ്ങളിൽനിന്ന് 20 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തിയപ്പോൾ,  29 പന്തിൽ രണ്ടു ബൗണ്ടറിയും ഏഴു സിക്സും സഹിതം 66 റൺസെടുത്ത പഞ്ചാബിന്റെ തന്നെ ലോകേഷ് രാഹുൽ, ടൂർണമെന്റിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാമനായി. 11 മൽസരങ്ങളിൽനിന്ന് 537 റൺസാണ് രാഹുലിന്റെ സമ്പാദ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow