സൂമിനു പകരക്കാരനെ കണ്ടെത്തിയ ആലപ്പുഴക്കാരന്‍; ഒരു കോടി രൂപ സമ്മാനം നേടിയ സ്റ്റാര്‍ട്ടപ്പ്

വിഡിയോ കോണ്‍ഫറന്‍സിങ്ങിന് തദ്ദേശീയ സാങ്കേതിക വിദ്യ തയാറാക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്നവേഷന്‍ ചാലഞ്ചില്‍ ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റ്യന്റെ

Aug 24, 2020 - 13:36
 0
സൂമിനു പകരക്കാരനെ കണ്ടെത്തിയ ആലപ്പുഴക്കാരന്‍; ഒരു കോടി രൂപ സമ്മാനം നേടിയ സ്റ്റാര്‍ട്ടപ്പ്

വിഡിയോ കോണ്‍ഫറന്‍സിങ്ങിന് തദ്ദേശീയ സാങ്കേതിക വിദ്യ തയാറാക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്നവേഷന്‍ ചാലഞ്ചില്‍ ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ടെക്‌ജെന്‍ഷ്യയ്ക്ക് ഒന്നാം സ്ഥാനം. മൂന്നു ഘട്ടങ്ങളിലായി ആയിരത്തോളം കമ്പനികളില്‍ നിന്നാണ് ടെക്‌ജെന്‍ഷ്യ ഒന്നാമതായത്.

ഒരു കോടി രൂപയും മൂന്നു വര്‍ഷത്തേക്കുള്ള കരാറുമാണ് സമ്മാനം. ഇവര്‍ വികസിപ്പിച്ചെടുത്ത വീ കണ്‍സോള്‍ ആയിരിക്കും ഇനി ഇന്ത്യയുടെ ഔദ്യോഗിക വിഡിയോ കോണ്‍ഫറന്‍സിംഗ് ടൂള്‍. ചേര്‍ത്തലയിലെ ടെക്‌ജെന്‍ഷ്യ എന്ന സ്ഥാപനത്തിന്റെ മേധാവിയാണ് പാതിരപ്പള്ളി സ്വദേശി ജോയ് സെബാസ്റ്റിയന്‍.

ആദ്യഘട്ടത്തില്‍ 12 കമ്പനികള്‍ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിരുന്നു. അവയ്ക്കു പ്രോട്ടോടൈപ്പ് (മൂലമാതൃക) വികസിപ്പിക്കാനായി അഞ്ചുലക്ഷം രൂപവീതം നല്‍കി. തുടര്‍ന്ന് മൂന്നു കമ്പനികളെ അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുകയും 20 ലക്ഷം രൂപവീതം നല്‍കുകയും ചെയ്തു. ഇതു പരിശോധിച്ചാണ് ജൂറി ടെക്‌ജെന്‍ഷ്യയെ തിരഞ്ഞെടുത്തത്.

സൂമില്‍നിന്നും മറ്റു സോഫ്റ്റ്‌വേറുകളില്‍നിന്നും വി കണ്‍സോളിനെ വ്യത്യസ്തമാക്കുന്ന പല ഘടകങ്ങളുണ്ട്. മീറ്റിങ്ങില്‍ ഒരാള്‍ കയറിയാലും 50 പേര്‍ കയറിയാലും ദൃശ്യമേന്മയില്‍ മാറ്റമില്ല. നൂറിലധികംപേര്‍ക്ക് ഒരേസമയം പങ്കെടുക്കാം. മുന്നൂറിലധികം പേര്‍ക്ക് കാണുകയും ചെയ്യാം. വിഡിയോ കോണ്‍ഫറന്‍സിംഗിനായുള്ള ഇന്നൊവേഷന്‍ ചലഞ്ചിന്റെ വിജയികളായി ടെക്‌ജെന്‍ഷ്യയയെ പ്രഖ്യാപിച്ച കാര്യം ജോയ് സെബാസ്റ്റ്യന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow