ഇഷാൻ കിഷന് ഇരട്ട സെഞ്ചുറി, കോഹ്ലിക്കും സെഞ്ചുറി

Dec 11, 2022 - 01:40
 0
ഇഷാൻ കിഷന് ഇരട്ട സെഞ്ചുറി, കോഹ്ലിക്കും സെഞ്ചുറി

ബംഗ്ലദേശിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റിങ്. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി ഇഷാൻ കിഷൻ ഡബിൾ സെഞ്ചുറി നേടി. വിരാട് കോഹ്ലി സെഞ്ചുറിയും കുറിച്ചു. നിർണായകമായ മൂന്നാം ഏകദിനത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 330 റൺസ് എന്ന കൂറ്റൻ സ്കോർ ഇന്ത്യ മറികടന്നു.

കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറിയാണ് ഇഷൻ കിഷന്റേത്. ഓപ്പണറായി ഇറങ്ങിയ ഇഷാൻ 126 പന്തിലാണ് ഡബിൾ സെഞ്ചുറി നേടിയത്. രോഹിത് ശര്‍മ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവര്‍ക്ക് ശേഷം ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിൽ ഇഷാൻ കിഷനും ഇടംനേടി. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി കൂടിയാണിത്.

ഇഷാൻ കിഷനൊപ്പം ഓപ്പണറായി എത്തിയ ശിഖർ ധവാൻ നിരാശപ്പെടുത്തി. എട്ട് പന്തിൽ മൂന്ന് റൺസാണ് ധവാന്റെ സമ്പാദ്യം. ഇരട്ട സെഞ്ചുറിക്ക് പിന്നാലെ തസ്കിൻ അഹമ്മദിന്റെ പന്തിൽ ഇഷാൻ കിഷൻ പുറത്തായി.
 

മൂന്ന് ഏകദിനങ്ങളടങ്ങിയ മത്സരത്തിൽ രണ്ട് ഏകദിനത്തിലും ഇന്ത്യയ്ക്ക് പരാജയമായിരുന്നു. പരമ്പര ഏകപക്ഷീയമായി തൂത്തുവാരാമെന്ന ബംഗ്ലാദേശിന് കനത്ത മറുപടി ഇന്ത്യ നൽകിയെന്ന് ആശ്വസിക്കാം. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 409 റൺസാണ് ഇന്ത്യ നേടിയത്. ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന നാലാമത്തെ സ്കോർ ആണിത്.

വിരാട് കോഹ്ലി 85 പന്തിലാണ് സെഞ്ചുറി തികച്ചത്. മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഏകദിനത്തിൽ സെഞ്ചുറി നേടുന്നത്. 91 പന്തിൽ 11 ഫോറും രണ്ട് സിക്സും അടക്കം 113 റൺസാണ് കോഹ്ലി നേടിയത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാൻ എന്ന റെക്കോർഡും കോഹ്ലി നേടി.

ബംഗ്ലാദേശിനു വേണ്ടി തസ്‌കിന്‍ അഹമ്മദ്, ഇബാദത് ഹുസൈന്‍, ഷക്കീബുല്‍ ഹസ്സന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുസ്തഫിസുര്‍ റഹ്‌മാന്‍, മെഹ്ദി ഹസ്സന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow