IPL Media Rights |സംപ്രേഷണാവകാശം വിറ്റുപോയത് 44075 കോടി രൂപയ്ക്ക്; ഒരു കളിയില്‍ നിന്ന് ബിസിസിഐക്ക് 107 കോടി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2023 മുതല്‍ 2027 വരെയുള്ള സംപ്രേഷണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റതായി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തെ കാലായളവിലേക്കുള്ള ടെലിവിഷന്‍-ഡിജിറ്റല്‍ സംപ്രേഷണാവകാശമാണ് വിറ്റുപോയത്. 44,075 കോടി രൂപയ്ക്കാണ് ഐപിഎല്ലിലെ അടുത്ത അഞ്ച് വര്‍ഷത്തെ സംപ്രേഷണാവകാശം വിറ്റുപോയത്.

Jun 14, 2022 - 19:16
 0

രണ്ട് കമ്പനികള്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ടെലിവിഷന്‍ സംപ്രേഷണാവകാശം 23,575 കോടി രൂപയ്ക്കും ഡിജിറ്റല്‍ സംപ്രേഷണാവകാശം 20,500 കോടി രൂപയ്ക്കും വിറ്റതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഒരു മത്സരത്തില്‍ നിന്ന് മാത്രമായി ബിസിസിഐയ്ക്ക് ഏകദേശം 107 കോടി രൂപയിലധികം തുക ലഭിക്കും.

രണ്ട് ദിവസമായി നടക്കുന്ന ലേലത്തില്‍ സോണി, വിയാകോം, ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍, റിലയന്‍സ് തുടങ്ങിയ വമ്പന്മാരാണ് പങ്കെടുക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ലേലങ്ങളിലൊന്നിനാണ് ഐപിഎല്‍ വേദിയാകുന്നത്.

2017-2022 കാലയളവിലേക്കുള്ള സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യയാണ് സ്വന്തമാക്കിയിരുന്നത്. അന്ന് 16,347 കോടി രൂപ മുടക്കിയാണ് സ്റ്റാര്‍ സോണിയുടെ വെല്ലുവിളി മറികടന്ന് ലേലം ഉറപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow