യുക്രെയിനില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിയെ പോളണ്ടിലെത്തിച്ചു; ഇന്ന് ഡല്‍ഹിയിലെത്തിക്കും

യുക്രെയിനിലെ(Ukraine) കീവില്‍ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി(Indian Student) ഹര്‍ജോത് സിങ്ങിനെ പോളണ്ടില്‍(Poland) എത്തിച്ചു. ഇന്ത്യന്‍ നയതന്ത്രജ്ഞരോടൊപ്പമാണ് ഹര്‍ജോത് സിങ് യുക്രൈനില്‍നിന്ന് പോളണ്ടിലേക്ക് കടന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോട്ട് ചെയ്തു.

Mar 8, 2022 - 00:06
 0

പ്രത്യേകം സജ്ജമാക്കിയ ആംബുലന്‍സിലാണ് ഹര്‍ജോതിനെ പോളണ്ടിലേക്ക് എത്തിച്ചത്. വ്യോമസേന വിമാനത്തില്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരും. റഷ്യ ആക്രമണം ആരംഭിച്ച ശേഷം കീവില്‍ നിന്ന് ഫെബ്രുവരി 27 ന് സുരക്ഷിത മേഖലയിലേക്ക് കാറില്‍ പോകുമ്പോഴാണ് ഹര്‍ജോതിന് വെടിയേറ്റത്. കീവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഹര്‍ജോത്.

തനിക്കൊപ്പം യുക്രൈനില്‍ നിന്ന് ഹര്‍ജോത് സിങും തിരിച്ചെത്തും എന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ജനറല്‍ വി.കെ. സിങ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഹര്‍ജോത് സിംഗിന്റെ ചികിത്സ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും നാട്ടിലേക്ക് എത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇന്ന് 7 വിമാനങ്ങളിലായി 1,500 വിദ്യാര്‍ഥികളെ കൂടി യുക്രെയ്‌നില്‍നിന്ന് നാട്ടിലെത്തിക്കും. അതേസമയം സുമിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളോട് നഗരം വിടാന്‍ തയാറായിരിക്കാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow