ഭവന വായ്പകളുടെ പലിശ നിരക്ക് എങ്ങനെ കണക്കാക്കാം?

ഇന്ത്യയിലെ എല്ലാ പ്രമുഖ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഭവന വായ്പകൾ (Home Loan) നല്‍കാറുണ്ട്. ഹോം ലോണ്‍ ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് നിങ്ങളുടെ ഭവന വായ്പയ്ക്ക് ബാധകമായ പലിശ തുക കണക്കാക്കാം.

Jan 14, 2022 - 11:56
 0
ഭവന വായ്പകളുടെ പലിശ നിരക്ക് എങ്ങനെ കണക്കാക്കാം?

ഇന്ത്യയിലെ എല്ലാ പ്രമുഖ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഭവന വായ്പകൾ (Home Loan) നല്‍കാറുണ്ട്. ലോണ്‍ എടുക്കുന്നതിന് മുമ്പായി നിലവിലെ ഭവന വായ്പാ പലിശ നിരക്കിന്റെ പൂര്‍ണമായ ലിസ്റ്റ് പരിശോധിക്കേണ്ടത് അനിവാര്യമാണ്. 6.40 ശതമാനം മുതല്‍ പലിശ നിരക്ക് നൽകുന്ന ബാങ്കുകളുണ്ട്. അതുകൊണ്ടുതന്നെ മികച്ച ഭവന വായ്പകൾക്ക് അപേക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

വരാനിരിക്കുന്ന ഉത്സവ സീസണിന്റെ ഭാഗമായി, പ്രമുഖ ബാങ്കുകള്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഭവന വായ്പാ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6.90 ശതമാനം പലിശ നിരക്കും 30 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് 7.00 ശതമാനം പലിശ നിരക്കുമാണ് നല്‍കുന്നത്. ബാങ്കിന്റെ യോനോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് 5 പോയിന്റുകളുടെ അടിസ്ഥാനത്തില്‍ അധിക പലിശ നിരക്കില്‍ ഇളവും ലഭിക്കും. ഇന്ത്യയിലെ 8 മെട്രോ നഗരങ്ങളിലുള്ള അപേക്ഷകര്‍ക്ക് 3 കോടി രൂപ വരെയുള്ള ഭവന വായ്പകൾക്ക് 20 പോയിന്റുകളുടെ അടിസ്ഥാനത്തില്‍ പലിശ നിരക്കില്‍ ഇളവ് ലഭിക്കും.

 ഭവന വായ്പകളുടെ പലിശ നിരക്ക് എങ്ങനെ കണക്കാക്കാം?

ഹോം ലോണുകളെല്ലാം പൊതുവെ ദീര്‍ഘകാല വായ്പകളാണ്. അതിനാല്‍ ലോണുകള്‍ക്കുള്ള മൊത്തം പലിശ നിരക്ക് ആദ്യം തന്നെ കണക്കാക്കേണ്ടത് അനിവാര്യമാണ്. താഴെ പറയുന്ന രണ്ട് രീതികളിലൂടെ നിങ്ങള്‍ക്ക് ലോണിന്റെ പലിശ നിരക്ക് കണക്കാക്കാം. 

ഇഎംഐ കാല്‍ക്കുലേറ്റര്‍- ഹോം ലോണ്‍ ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് നിങ്ങളുടെ ഭവന വായ്പയ്ക്ക് ബാധകമായ പലിശ തുക കണക്കാക്കാം. താഴെപ്പറയുന്ന വിവരങ്ങള്‍ കാല്‍ക്കുലേറ്ററില്‍ നല്‍കിയിരിക്കുന്ന ഫീല്‍ഡുകളില്‍ നല്‍കി പലിശ നിരക്ക് കണ്ടെത്താം. 

- ഹോം ലോണ്‍ തുക

- ലോണ്‍ തിരിച്ചടവ് കാലാവധി

- പലിശ നിരക്ക് 

വിശദാംശങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍, കാല്‍ക്കുലേറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് പലിശ നിരക്ക് എത്രയെന്ന് കണ്ടെത്താവുന്നതാണ്. 

ഇഎംഐ കാല്‍ക്കുലേഷന്‍ ഫോര്‍മുല- ലോണിന്റെ ഇഎംഐ തുക കണക്കാക്കാന്‍ ഈ ഫോര്‍മുല ഉപയോഗിക്കാം. 

EMI = [P x r x (1+r)^n]/[(1+r)^n-1]  ഇതില്‍P എന്നത് പ്രിന്‍സിപ്പല്‍ തുകയും, R എന്നത് പലിശ നിരക്കും, N എന്നത് ഇന്‍സ്റ്റാള്‍മെന്റുകളുടെ എണ്ണം അല്ലെങ്കില്‍ ലോണ്‍ കാലാവധിയും ആണ്.

ഫലപ്രദമായ പലിശ നിരക്ക് എങ്ങനെ കണക്കാക്കാം?

അടിസ്ഥാന നിരക്ക്, മാര്‍ക്ക്അപ്പ് നിരക്ക് എന്നീ രണ്ട് ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഭവന വായ്പയ്ക്ക് ബാധകമായ പലിശ നിരക്ക്. ഇവ രണ്ടിന്റേയും സംയോജന തുകയാണ് നിങ്ങള്‍ അടയ്ക്കേണ്ടത്. 

- അടിസ്ഥാന നിരക്ക്: എല്ലാ റീടെയില്‍ വായ്പകള്‍ക്കും ബാധകമായ, ബാങ്ക് കടം കൊടുക്കുന്ന തുകയുടെ സ്റ്റാന്‍ഡേര്‍ഡ് നിരക്കാണ് ഇത്. 

- മാര്‍ക്ക്അപ്പ് നിരക്ക്: ഒരു പ്രത്യക തരം ഭവനവായ്പയ്ക്കായി ഇഐആറില്‍ (ഫലപ്രദമായ പലിശ നിരക്ക്) ഒരു ചെറിയ ശതമാനം അടിസ്ഥാന നിരക്കിലേക്ക് ചേര്‍ക്കുകയും ഇത് ഒരു തരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുകയും ചെയ്യുന്നു. 

2016 ഏപ്രില്‍ മുതല്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അടിസ്ഥാന നിരക്ക് സമ്പ്രദായത്തിന് പകരമായി വായ്പ നിരക്ക് കണക്കാക്കുന്നതിന് ഒരു പുതിയ രീതി നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിരക്കുകള്‍ പ്രസിദ്ധീകരിക്കുന്ന രീതിയില്‍ കൂടുതല്‍ ഉത്തരവാദിത്തവും വഴക്കവും കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ളതാണ് നാമമാത്രമായ ചെലവുകളില്‍ അധിഷ്ഠിതമായ വായ്പാ നിരക്ക് (എംസിഎല്‍ആര്‍). 

വായ്പയെടുക്കുന്നവര്‍ക്ക് വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതയെക്കുറിച്ച് പഠിച്ച ശേഷം പലിശ നിരക്ക് നിശ്ചയിക്കാന്‍ ആര്‍ബിഐ, ബാങ്കുകളെ നിര്‍ബന്ധിക്കുന്നുണ്ട്. റിപ്പോ നിരക്ക്, നിക്ഷേപം മുതലായവ ഉള്‍പ്പെടെ വിവിധ ഘടകങ്ങള്‍ ഇത് കണക്കിലെടുക്കുന്നു. ഈ എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടല്‍ പഴയ അടിസ്ഥാന നിരക്കിനേക്കാള്‍ അല്പം കുറവായിരിക്കും.

ഭവന വായ്പകളുടെ പലിശ നിരക്ക് എങ്ങനെ കുറയ്ക്കാം?

- കുറഞ്ഞ കാലാവധി തെരഞ്ഞെടുക്കുക

ദീര്‍ഘകാല ലോണുകള്‍ക്ക് ഇഎംഐ കുറവാണെങ്കിലും ദീര്‍ഘകാലത്തേക്ക് പലിശ അടയ്ക്കുന്നതിനാല്‍ ലോണിന്റെ മൊത്തത്തിലുള്ള ചിലവ് ഗണ്യമായി വര്‍ധിക്കുന്നു. അതിനാല്‍, പലിശ തുക കാലക്രമേണ കുറയുമെന്നതിനാല്‍ ഹ്രസ്വകാല കാലാവധികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ദീര്‍ഘകാല, ഹ്രസ്വകാല ഭവന വായ്പകൾ താരതമ്യം ചെയ്യുന്നതിനായി ഒരു ഹോം ലോണ്‍ ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുക.

- മുന്‍കൂര്‍ പേയ്മെന്റുകള്‍ കൃത്യമായി നടത്തുക

ഭവന വായ്പയുടെ ആദ്യ കുറച്ച് വര്‍ഷങ്ങളില്‍ നിങ്ങള്‍ അടയ്ക്കുന്ന പണത്തിന്റെ കൂടുതൽ പങ്കും പലിശയിനത്തിലാണ് ഈടാക്കുക. അതിനാല്‍, നിങ്ങള്‍ ഭവന വായ്പ മുന്‍കൂര്‍ പേയ്‌മെന്റുകള്‍ നടത്തുകയാണെങ്കില്‍ കുടിശ്ശികയുള്ള പ്രിന്‍സിപ്പല്‍ തുക കുറയ്ക്കുകയും അതുവഴി പലിശ കുറയുകയും ചെയ്യും. എന്നിരുന്നാലും, ചില ബാങ്കുകള്‍ ലോണുകളുടെ മുന്‍കൂര്‍ പേയ്മെന്റുകള്‍ക്ക് ഒരു നിശ്ചിത ശതമാനം ഈടാക്കുന്നുണ്ട്. പ്രത്യേകിച്ച് ഫിക്സഡ് റേറ്റ് ലോണുകള്‍ക്കാണ് ഇങ്ങനെ ഈടാക്കുന്നത്. 

- ബാലന്‍സ് കൈമാറ്റം ചെയ്യുക

നിലവിലെ ലെന്‍ഡര്‍ മറ്റ് ലെന്‍ഡര്‍മാരേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്നുവെങ്കില്‍ മാത്രം ബാലന്‍സ് ട്രാന്‍സ്ഫര്‍ തിരഞ്ഞെടുക്കുക. മിക്ക ബാങ്കുകളും ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിലൂടെ ലോണ്‍ അക്കൗണ്ട് കുറഞ്ഞ പലിശ നിരക്ക് നല്‍കുന്ന ബാങ്കിലേക്ക് മാറ്റാം.

ഹോം ലോണിലെ വ്യത്യസ്ത പലിശ നിരക്കുകള്‍

പ്രധാനമായും രണ്ട് തരത്തിലുള്ള ഹോം ലോണ്‍ പലിശ നിരക്കുകളാണ് ഉള്ളത്. സ്ഥിര പലിശ നിരക്കും ഫ്ലോട്ടിങ് പലിശ നിരക്കും 

സ്ഥിര പലിശ നിരക്ക്

ലോണ്‍ കാലയളവിലുടനീളം നിലനില്‍ക്കുന്ന പലിശനിരക്കാണ് ഇത്. നിരക്ക് സ്ഥിരമായി തുടരുന്നതിനാല്‍ പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ ലോണ്‍ കാലാവധിയുടെ ഒരു നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കിയതിന് ശേഷം ഫ്ലോട്ടിംഗ് നിരക്ക് സമ്പ്രദായത്തിലേക്ക് മാറാന്‍ അനുവദിച്ചേക്കാം. നിരക്ക് സ്ഥിരമായി തുടരുന്നതിനാല്‍ എത്ര പലിശയാണ് നിങ്ങള്‍ മുന്‍കൂറായി അടയ്‌ക്കേണ്ടതെന്ന് അറിയാം. ഇത് ലോണ്‍ നിരക്കിലെ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും വായ്പാ നിരക്കുകളില്‍ വര്‍ദ്ധനവുണ്ടായാല്‍ ദീര്‍ഘകാലത്തേക്ക് പണം ലാഭിക്കുന്നതിന് സഹായിക്കുകയും ചെയ്യും.

ഫ്ളോട്ടിങ് പലിശ നിരക്ക്

ബാങ്കിന്റെ നിലവിലുള്ള ഏറ്റവും കൂടിയ വായ്പാ നിരക്കുകളെ അടിസ്ഥാനമാക്കിയായിരിക്കും ഇവിടെ ഭവന വായ്പയുടെ പലിശ നിരക്കുകള്‍. ഈ നിരക്ക് ബാങ്കിന്റെ ഏറ്റവും പുതിയ പ്രസിദ്ധീകരിച്ച നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ആര്‍ബിഐയുടെ പണനയം, വായ്പാ നിരക്ക് പരിഷ്‌കരണങ്ങള്‍, റിവിഷനോടുള്ള ബാങ്കിന്റെ പ്രതികരണം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഫ്ലോട്ടിംഗ് നിരക്ക് തിരഞ്ഞെടുക്കുന്നതിന്റെ ഗുണം ഏറ്റവും പുതിയ നിരക്കിന്റെ അടിസ്ഥാനത്തില്‍ ബില്‍ ചെയ്യപ്പെടും എന്നതാണ്. നിരക്കുകള്‍ കുറയുകയാണെങ്കില്‍ അത് ലാഭമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow