കൊച്ചുമിടുക്കരുടെ ബുദ്ധിവികാസത്തിന് ഈ ഭക്ഷണം

കുട്ടികളുടെ ബുദ്ധിവളര്‍ച്ച ലക്ഷ്യമിട്ട് നിരവധി ജങ്ക് ഫുഡുകളും സമീകൃത ആഹാരമെന്ന ലേബലില്‍നിരവധി ഭക്ഷ്യപദാര്‍ഥങ്ങളും ഇന്ന് വിപണിയിലുണ്ട്. ഇന്ന് നല്ലതെന്ന ധാരണയില്‍ പലരും അത് വാങ്ങിക്കൊടുക്കാറുമുണ്ട്

Aug 24, 2020 - 14:06
 0
കൊച്ചുമിടുക്കരുടെ ബുദ്ധിവികാസത്തിന് ഈ ഭക്ഷണം

കുട്ടികളുടെ ബുദ്ധിവളര്‍ച്ച ലക്ഷ്യമിട്ട് നിരവധി ജങ്ക് ഫുഡുകളും സമീകൃത ആഹാരമെന്ന ലേബലില്‍നിരവധി ഭക്ഷ്യപദാര്‍ഥങ്ങളും ഇന്ന് വിപണിയിലുണ്ട്. ഇന്ന് നല്ലതെന്ന ധാരണയില്‍ പലരും അത് വാങ്ങിക്കൊടുക്കാറുമുണ്ട്. ഇതെല്ലാം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പറയേതില്ല. കുട്ടികളുടെ ബുദ്ധിവളര്‍ച്ചക്ക് നമുക്ക് ചുറ്റും ലഭ്യമായ ചില ഭക്ഷണങ്ങള്‍ വളരെയേറെ ഗുണം ചെയ്യും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഇലക്കറികള്‍

ചീര, കേല്‍, ബ്രോക്കോളി തുടങ്ങിയ ഇലക്കറികളില്‍ വൈറ്റമിന്‍ കെ, ലുടിന്‍, ഫോളേറ്റ്, ബീറ്റ കരോട്ടിന്‍ തുടങ്ങിയ മസ്തിഷ്‌ക ആരോഗ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതാണ്.
ബ്രോക്കോളിയില്‍ അടങ്ങിയിരിക്കുന്ന ഡി.എച്ച്.എ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കരുത്തുള്ളവയാണ്.

അര്‍ബുദത്തെ ചെറുക്കുന്ന ആന്റി ഓക്‌സിഡന്റ്‌സും ധാരാളം അടങ്ങിയ ഭക്ഷണമാണ് ബ്രോക്കോളി.
തലച്ചോറിലെ ഏറ്റവും കൂടുതല്‍ ഘടനാപരമായ കൊഴുപ്പ് ഡി.എച്ച്.എ, ഒമേഗ 3 ഫാറ്റി ആസിഡുകളാണ്. ഡി.എച്ച്.എ എന്നത് നമ്മുടെ കണ്ണിന്റെ റെറ്റിനയുടെ പ്രധാന ഘടകം കൂടിയാണ്. ബ്രോക്കോളി കഴിക്കുന്നത് കോളിന്‍ എന്ന പോഷണവും ലഭിക്കും. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമായ ഒരു പോഷണമാണിത്. തലച്ചോറില്‍ വേണ്ടത്ര രക്തം എത്തിക്കുന്ന ഇരുമ്പുകൊണ്ടും ഇലക്കറികള്‍ സമ്പുഷ്ടമാണ്. ഇതിന്റെ കുറവ് ഓര്‍മക്കുറവിന് കാരണമാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. നല്ല ഓര്‍മയ്ക്ക് അയണ്‍ അത്യാവശ്യമാണ്. മുരിങ്ങയിലയില്‍ അയണ്‍ ധാരാളമുണ്ട്. പരിപ്പുകള്‍ ധാന്യങ്ങള്‍ തുടങ്ങിയവയിലും ഇരുമ്പിന്റെ അംശം ധാരാളമുണ്ട്.

പാല്‍, മുട്ട

പാല്‍, മുട്ട എന്നിവ ഒരു സമീകൃത ആഹാരമാണെന്ന് എടുത്തുപറയേതില്ല. പാലില്‍നിന്ന് വിറ്റാമിന്‍ ബി, പ്രോട്ടീന്‍ എന്നിവ ലഭിക്കും. ഇവ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് സഹായിക്കും. പാല്‍, തൈര് എന്നിവ എന്തുകൊണ്ടും കുട്ടികള്‍ക്ക് ഗുണം ചെയ്യും.
ബ്രോക്കോളിയില്‍ കാണപ്പെടുന്ന കോളിന്‍ എന്ന പോഷണം മുട്ടയില്‍നിന്ന് ലഭിക്കും. മുട്ടയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ കുട്ടികളെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും. കോളിന്‍ എന്ന പോഷണം മസ്തിഷ്‌കത്തില്‍ ന്യൂറോസ്ട്രാന്‍സ്മിറ്ററായ അസെറ്റിക്കൊളോലൈന്‍ ഉദ്പാദിപ്പിക്കുന്നു. ഇവ മെമ്മറി സെല്ലുകള്‍ നിര്‍മിക്കുതിന് ഉപയോഗിക്കുന്നു.

മത്സ്യം

മത്സ്യത്തില്‍ വിറ്റാമിന്‍ ഡി, ഒമേഗ3 എസ് ഫാറ്റി ആസിഡുകള്‍ എന്നിവയുടെ നല്ല സ്രോതസ്സാണ്. ഈ പോഷണങ്ങള്‍ അസ്ഥികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിനും സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പുകള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഫാറ്റി ആസിഡുകള്‍ തീര്‍ച്ചയായും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും. ചാള, സാല്‍മ, ടൂണ എന്നിവ ഒമേഗ3 എസ് കൊണ്ടു സമൃദ്ധമാണ്. വിറ്റാമിന്‍ ഡിയുടെ നല്ല സ്രോതസ്സു കൂടിയാണ് മത്സ്യം.

ധാന്യങ്ങള്‍

ഗ്ലൂക്കോസിന്റെ നിരന്തരമായ വിതരണത്തിന് ധാന്യങ്ങള്‍ ഉത്തമമാണ്. ഗ്ലൂക്കോസിനെ ശരീരത്തില്‍ വിഘടിപ്പിക്കാനുള്ള ഫൈബര്‍ (നാരുകള്‍) നല്‍കി ധാന്യങ്ങള്‍ സഹായിക്കുന്നു. പൂര്‍ണ ധാന്യങ്ങളില്‍ വിറ്റാമിന്‍ ബി ഉണ്ട്. ആരോഗ്യകരമായ നാഡീവ്യവസ്ഥ വളര്‍ത്തുതിന് ഇത് സഹായിക്കും.

ഓട്‌സ്

വിറ്റാമിന്‍ ഇ, സിങ്ക്, ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ എന്നിവ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. താഴ്ന്ന ഗ്ലൈസമിക് ഇന്‍ക്യുമെന്റുകളുമൊത്തുള്ള ഹൈ ഫൈബര്‍ ഉള്ളടക്കം, വളരെ സാവധാനത്തില്‍ ഗ്ലൂക്കോസിനെ രക്തപ്രവാഹത്തിലേക്ക് എത്തിക്കുന്നു. അതുവഴി കുട്ടികള്‍ക്ക് ഉറച്ച രീതിയില്‍ ഇടവിടാതെയുള്ള ഊര്‍ജം നല്‍കുന്നു.

ബെറികള്‍

സ്‌ട്രോബെറി, റാസ്പ്‌ബെറി, ബ്ലാക്‌ബെറി, ബ്ലൂബെറി എന്നിവ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനുള്ളതും കോഗ്‌നിറ്റീവ് പ്രവര്‍ത്തനക്ഷമതയ്ക്കും ഉതകുന്ന വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ടെന്നു മാത്രമല്ല, ഇവയിലുള്ള പഞ്ചസാരയും നാരുകളും നൈസര്‍ഗികമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow