Gujarat Riot Case | ഗുജറാത്ത് കലാപം; നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

കലാപത്തില്‍ കൊലചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

Jun 24, 2022 - 19:29
 0
Gujarat Riot Case | ഗുജറാത്ത് കലാപം; നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

ഗുജറാത്ത് വര്‍ഗീയ കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ചോദ്യം ചെയ്ത ഹര്‍ജി സുപ്രീം കോടതി തള്ളി. സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. കലാപത്തില്‍ കൊലചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യയാണ് സാക്കിയ.

പ്രത്യേക അന്വേഷണ സംഘം 2012-ല്‍ സമര്‍പ്പിച്ച ഫൈനല്‍ റിപ്പോര്‍ട്ട് അതേപടി സ്വീകരിക്കുകയും അതിനെ എതിര്‍ത്തുള്ള ഹര്‍ജി തള്ളുകയും ചെയ്ത മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം അംഗീകരിക്കുന്നെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് എഎം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Also Read-Maharashtra Crisis | 37 ശിവസേനാ എംഎല്‍എമാരുടെ കത്ത്; നിയസഭാ കക്ഷി നേതാവായി ഏക്നാഥ് ഷിന്‍ഡെയെ തെരഞ്ഞെടുത്തു

മോദിയുള്‍പ്പെടെ 63 പേര്‍ക്കെതിരെ നടപടിക്കാവശ്യമായ തെളിവില്ലെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. കലാപത്തിന് പിന്നിലെ ആഴത്തിലുള്ള ഗൂഢാലോചന പ്രത്യേക സംഘം അന്വേഷിച്ചിട്ടില്ലെന്ന് സാകിയ ജാഫ്രി സുപ്രീം കോടതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ നടപടികളെ കുറിച്ചും ഹര്‍ജിക്കാരുടെ ആരോപണങ്ങളോട് യോജിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

2008 മാര്‍ച്ചിലാണു ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള സമഗ്രാന്വേഷണത്തിനു സിബിഐ മേധാവിയായിരുന്ന ആര്‍.കെ.രാഘവന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. കേസ് എടുക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow