വയോജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാംപും ബോധവത്കരണ ക്ലാസും

സാമൂഹ്യനീതി വകുപ്പും ഫോർട്ടുകൊച്ചി മെയ്ന്റനൻസ് ട്രൈബ്യൂണലും സംയുക്തമായി വയോജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാംപും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുമെന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു.

Aug 19, 2019 - 11:49
 0

ഓഗസ്റ്റ് 21 ന് എറണാകുളം നോർത്ത് ടൗൺ ഹാളിൽ നടക്കുന്ന മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും നിയമം 2007 പ്രകാരം നടക്കുന്ന പരാതി പരിഹാര അദാലത്തിനോടനുബന്ധിച്ചാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. മുതിർന്ന പൗരന്മാരുടെ സംരക്ഷണം സംബന്ധിച്ച 100 പരാതികളാണ് അദാലത്തിൽ പരിഗണിക്കുക.

അദാലത്തിൽ പങ്കെടുക്കാനെത്തുന്നവർക്കും പൊതുജനങ്ങൾക്കും ക്യാംപിൽ പങ്കെടുക്കാം. 

രാവിലെ 10ന് രജിസ്ട്രേഷൻ ആരംഭിക്കും. ഒഫ്താൽമോളജി, ഇ എൻ ടി, സർജറി, ഓർത്തോപീഡിക്, ഡെർമറ്റോളജി, സൈക്യാട്രി, ഡെൻറൽ, ഡയറ്റ് & ന്യൂട്രീഷൻ തുടങ്ങിയ വിഭാഗങ്ങളിലുള്ള ഡോക്ടർമാരുടെ സേവനം ക്യാംപിൽ ലഭ്യമാകും. കൗൺസലിംഗ് സേവനവും രക്ത പരിശോധനാ സൗകര്യവും ഒരുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow