കുന്നംകുളത്തേക്ക് വ്യാജ ഹാര്‍പ്പിക്കുമായി വന്ന ഗുജറാത്ത് സ്വദേശി പിടിയില്‍

ഏഴ് ലക്ഷം രൂപയുടെ വ്യാജ ഹാര്‍പ്പിക് (Duplicate Harpic) ലിക്വിഡും സോപ്പ് പൊടി പാക്കറ്റുകളുമായി കുന്നംകുളത്ത് വന്ന ഗുജറാത്ത് സ്വദേശി പിടിയില്‍

May 19, 2022 - 19:46
 0
കുന്നംകുളത്തേക്ക് വ്യാജ ഹാര്‍പ്പിക്കുമായി വന്ന ഗുജറാത്ത് സ്വദേശി പിടിയില്‍

ഏഴ് ലക്ഷം രൂപയുടെ വ്യാജ ഹാര്‍പ്പിക് (Duplicate Harpic) ലിക്വിഡും സോപ്പ് പൊടി പാക്കറ്റുകളുമായി  കുന്നംകുളത്ത്  വന്ന ഗുജറാത്ത് സ്വദേശി പിടിയില്‍ . വലിയ ലോറിയിൽ പാക്കറ്റുകളിലാക്കി
കൊണ്ടുവന്ന 27000 കുപ്പി വ്യാജ ഹാർപ്പികും വ്യാജ സോപ്പ് പൗഡർ പാക്കറ്റുകളുമാണ് കുന്നംകുളം പൊലീസ് പിടികൂടിയത്.


സൂറത്തില്‍ വ്യാജമായി നിര്‍മ്മിച്ച ഇവ കര്‍ണാടക രജിസ്ട്രേഷന്‍ ലോറിയിലാണ് കുന്നംകുളത്ത് എത്തിച്ചത് . 10 ടൺ വ്യാജ ഹാർപ്പിക് ബോട്ടിലുകളും 7 ടൺ സോപ്പുപൊടിയുമാണ് വാഹനത്തിലുള്ളത്. കുന്നംകുളത്തെ വിവിധ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്നതിനായി എത്തിയതാണിത്. ചൊവ്വല്ലൂരിലെ ഒരു ഏജൻസി വഴിയാണ് വ്യാജഹാർപ്പിക് സൂറത്തിൽ നിന്നും കുന്നംകുളത്തേക്ക് എത്തിയിട്ടുള്ളത്. വിവരം ലഭിച്ച പൊലീസ് ലോറി പിടികൂടുകയായിരുന്നു.

സൂറത്ത് സ്വദേശിയായ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുന്നംകുളം എസ് ഐ സക്കീർ അഹമ്മദ് നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ലോറി പിടികൂടിയത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow