പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ല; രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുത്: വി.എം സുധീരന്‍

എ.കെ ആന്‍റണി ഒഴിയുന്ന സീറ്റിലേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയും കെപിസിസി പ്രസിഡന്‍റുമായിരുന്ന വി.എം സുധീരന്‍റെ പേര് പരിഗണിക്കുന്നു എന്ന തരത്തില്‍ പ്രചാരണം ശക്തമായിരുന്നു.

Mar 9, 2022 - 17:55
 0
പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ല; രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുത്: വി.എം സുധീരന്‍

എ.കെ.ആന്റണി (A.K Antony) ഒഴിയുന്ന രാജ്യസഭാ (Rajyasabha) സീറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളിലേക്ക് തന്‍റെ പേര് വലിച്ചിഴക്കരുതെന്ന അപേക്ഷയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് (Congress) നേതാവ് വി.എം സുധീരന്‍ (VM Sudheeran). പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ നിന്ന് വളരെ നേരത്തെ തന്നെ താന്‍ വിടപറഞ്ഞിട്ടുള്ളതാണെന്നും ഒരു സാഹചര്യത്തിലും അതിലേക്ക് ഇനി മടങ്ങി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് വി.എം സുധീരന്‍ ഇത് സംബന്ധിച്ച തന്‍റെ നിലപാട് വ്യക്തമാക്കിയത്.  

വി.എം സുധീരന്‍റെ കുറിപ്പ്

ഒരു അഭ്യര്ത്ഥന :

ശ്രീ.എ.കെ.ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുതെന്ന് അപേക്ഷിക്കുന്നു.
പാര്ലമെന്ററി രാഷ്ട്രീയത്തില് നിന്നും വളരെ നേരത്തേ തന്നെ ഞാന് വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേക്കില്ല.
അതു കൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചര്ച്ചകളില് നിന്നും എന്നെ തീര്ത്തും ഒഴിവാക്കണമെന്നാണ് എന്റെ അഭ്യര്ത്ഥന.
സ്‌നേഹപൂര്വ്വം

വി.എം.സുധീരൻ



കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളിലെ ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സംസ്ഥാനത്ത് മൂന്ന് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. മാർച്ച് 31നാണ് വോട്ടെടുപ്പും വോട്ടെണ്ണലും. എ.കെ ആന്റണി, കെ.സോമപ്രസാദ്, എം.വി ശ്രേയാംസ്‌ കുമാർ എന്നിവരുടെ കാലാവധി പൂർത്തിയാകുന്നതിനെ തുടർന്നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഏപ്രിൽ രണ്ടിനാണ് ഇവരുടെ കാലാവധി പൂർത്തിയാകുക.

What's Your Reaction?

like

dislike

love

funny

angry

sad

wow