Dileep| അണ്ടർവേൾഡ് ഡോണായി ദിലീപ്; അരുൺ ഗോപി ചിത്രം ബാന്ദ്ര ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

സൂപ്പർ ഹിറ്റായ രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാന്ദ്ര. അണ്ടർവേള്‍ഡ് ഡോൺ ആയാണ് ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നത്.

Oct 28, 2022 - 18:32
 0
Dileep| അണ്ടർവേൾഡ് ഡോണായി ദിലീപ്; അരുൺ ഗോപി ചിത്രം ബാന്ദ്ര ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

സൂപ്പർ ഹിറ്റായ രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാന്ദ്ര. അണ്ടർവേള്‍ഡ് ഡോൺ ആയാണ് ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ദിലീപിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പേര് പ്രഖ്യാപിച്ചിട്ടുളള പോസ്റ്റർ റിലീസ് ചെയ്തത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ പോസ്റ്റർ വൈറലായി.

വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ തമന്ന ഭാട്ടിയയാണ് നായിക. ശരത് കുമാർ, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യൻ സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവൻ ഷാജോൺ തുടങ്ങി വമ്പൻ താരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ദിലീപിന്‍റെ കരിയറിലെ 147ാം ചിത്രമാണ് ഇത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഷാജി കുമാര്‍ ഛായാഗ്രഹണം. സംഗീതം സാം സി എസ് , എഡിറ്റിങ് വിവേക് ഹര്‍ഷന്‍, പ്രൊഡക്‌ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.

What's Your Reaction?

like

dislike

love

funny

angry

sad

wow