ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേരളത്തിലേക്ക്; ട്വന്റി 20 പൊതുസമ്മേളനത്തിൽ മുഖ്യതിഥിയാകും

മെയ് 15ന് വൈകിട്ട് 6 ന് കിഴക്കമ്പലത്തു ചേരുന്ന ട്വന്റി 20 പൊതു സമ്മേളനത്തിൽ പങ്കെടുക്കാനാണ് അരവിന്ദ് കെജ്രിവാള്‍ കേരളത്തിലെത്തുന്നത്

May 2, 2022 - 15:37
 0
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേരളത്തിലേക്ക്; ട്വന്റി 20 പൊതുസമ്മേളനത്തിൽ മുഖ്യതിഥിയാകും

ഡല്‍ഹി മുഖ്യമന്ത്രിയും (Delhi CM) ആം ആദ്മി പാർട്ടി(Aam Aadmi Party) നേതാവുമായ അരവിന്ദ് കെജ്രിവാള്‍ (Arvind Kejriwal) കേരളത്തിലെത്തുന്നു. രണ്ടാമതും ഡല്‍ഹി മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട ശേഷമുള്ള കെജ്രിവാളിന്‍റെ ആദ്യ കേരള സന്ദർശനമാണിത്. മെയ് 15ന് വൈകിട്ട് 6 ന് കിഴക്കമ്പലത്തു ചേരുന്ന ട്വന്റി 20 പൊതു സമ്മേളനത്തിൽ പങ്കെടുക്കാനാണ് അരവിന്ദ് കെജ്രിവാള്‍ കേരളത്തിലെത്തുന്നതെന്ന് ട്വന്റി 20  പ്രസിഡന്റും ചീഫ് കോർഡിനേറ്ററുമായ സാബു എം ജേക്കബ് അറിയിച്ചു. ട്വന്റി ട്വന്റിയുടെ അൻപതിനായിരത്തിലധികം പ്രവർത്തകർ പൊതു സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സാബു ജേക്കബ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow