ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3,06,064

രാജ്യത്ത് ഇന്ന് ആശ്വാസ ദിനം. പ്രതിദിന കോവിഡ് കേസുകളിൽ (Covid 19) കഴിഞ്ഞ ദിവസത്തേക്കാൾ 8.2 ശതമാനത്തിന്റെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്.

Jan 24, 2022 - 10:29
 0

രാജ്യത്ത് ഇന്ന് ആശ്വാസ ദിനം. പ്രതിദിന കോവിഡ് കേസുകളിൽ (Covid 19)  കഴിഞ്ഞ ദിവസത്തേക്കാൾ 8.2 ശതമാനത്തിന്റെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. 3,06,064 പുതിയ കോവിഡ്Covid 19|ഇന്ന് നേരിയ കുറവ്; ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3,06,064 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,95,43,328 ആയി. 20.75 ആണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

കർണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കർണാടക(50,210) യിലാണ് ഏറ്റവും കൂടുതൽ കേസുകൾ.

കേരളം- 45,449, മഹാരാഷ്ട്ര- 40,805, തമിഴ്നാട്- 30,580, ഗുജറാത്ത്- 16,617 എന്നിങ്ങനെയാണ് മറ്റ് നാല് സംസ്ഥാനങ്ങളിലെ കോവിഡ് കേസുകൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow