സൗ­ദി­യിൽ സാ­മൂ­ഹി­ക മാ­ധ്യമങ്ങളി­ലെ­ പോ­സ്റ്റു­കൾ‍­ക്ക് നി­യന്ത്രണം വരു­ന്നു­

സൗ­ദി­യിൽ സാ­മൂ­ഹി­ക മാ­ധ്യമങ്ങളി­ലെ­ പോ­സ്റ്റു­കൾക്ക് നി­യന്ത്രണം വരു­ന്നു­. രാ­ജ്യം ഉയർത്തി­പ്പി­ടി­ക്കു­ന്ന മൂ­ല്യങ്ങൾ‍ സംരക്ഷി­ക്കു­ക, വാ­ണി­ജ്യ താ­ൽപ്പര്യത്തോ­ടെ­യുള്ള പോ­സ്റ്റു­കൾ നി­യന്ത്രി­ക്കു­ക തു­ടങ്ങി­യവയാണ് ഈ നീ­ക്കത്തിന് പി­ന്നി­ൽ.

May 22, 2018 - 15:17
 0
സൗ­ദി­യിൽ സാ­മൂ­ഹി­ക മാ­ധ്യമങ്ങളി­ലെ­ പോ­സ്റ്റു­കൾ‍­ക്ക് നി­യന്ത്രണം വരു­ന്നു­

റി­യാ­ദ് : സൗ­ദി­യിൽ സാ­മൂ­ഹി­ക മാ­ധ്യമങ്ങളി­ലെ­ പോ­സ്റ്റു­കൾക്ക് നി­യന്ത്രണം വരു­ന്നു­. രാ­ജ്യം ഉയർത്തി­പ്പി­ടി­ക്കു­ന്ന മൂ­ല്യങ്ങൾ‍ സംരക്ഷി­ക്കു­ക, വാ­ണി­ജ്യ താ­ൽപ്പര്യത്തോ­ടെ­യുള്ള പോ­സ്റ്റു­കൾ നി­യന്ത്രി­ക്കു­ക തു­ടങ്ങി­യവയാണ് ഈ നീ­ക്കത്തിന് പി­ന്നി­ൽ.

സാ­മൂ­ഹി­ക മാ­ധ്യമങ്ങളിൽ ഇടപെ­ടു­ന്നതി­നു­ പ്രത്യേ­ക നി­യമാ­വലി­ കൊ­ണ്ട് വരാ­നാണ് സൗ­ദി­ വി­വര സാ­ങ്കേ­തി­ക മന്ത്രാലയത്തി­ന്റെ­ നീ­ക്കം. രാ­ജ്യം കാ­ത്തു­ സൂ­ക്ഷി­ക്കു­ന്ന മൂ­ല്യങ്ങൾ ഉയർത്തി­പ്പി­ടി­ച്ചു­ വേ­ണം സോ­ഷ്യൽ മീ­ഡി­യയി­ലെ­ പോ­സ്റ്റു­കൾ‍.

 പോ­സ്റ്റ്‌ ചെ­യ്യു­ന്പോഴും ഷെ­യർ ചെയ്യു­ന്പോഴും മതപരവും സാ­മൂ­ഹി­കപരവു­മാ­യ മാ­ർഗ നി­ർദ്ദേ­ശങ്ങൾ പാ­ലി­ക്കണം. ഇത് ലംഘി­ക്കു­ന്നവർക്കെ­തി­രെ­ ശി­ക്ഷാ­ നടപടി­ സ്വീ­കരി­ക്കാൻ വ്യവസ്ഥ ചെ­യ്യു­ന്ന നി­യമം തയ്യാ­റാ­യി­ കൊ­ണ്ടി­രി­ക്കു­കയാ­ണെ­ന്ന് അധി­കൃ­തർ അറി­യി­ച്ചു­. വാ­ണി­ജ്യ താ­ൽപ്പര്യത്തോ­ടെ­ സാ­മൂ­ഹി­ക മാ­ധ്യമങ്ങളിൽ പോ­സ്റ്റു­കൾ‍ ഇടു­ന്നതി­നു­ പ്രത്യേ­ക ലൈ­സൻസ് അനു­വദി­ക്കും.

ഈ ലൈ­സൻസ് ഓരോ­ വർഷവും പു­തു­ക്കാ­നു­ള്ള സൗ­കര്യം ഉണ്ടാ­കും. സാ­മൂ­ഹി­ക മാ­ധ്യമങ്ങളെ­ രാ­ജ്യത്തി­നും സമൂ­ഹത്തി­നും വ്യക്തി­കൾക്കും ഉപകാ­രപ്രദമാ­യ രീ­തി­യിൽ പ്രയോ­ജനപ്പെ­ടു­ത്തു­കഎന്നതാണ് സൗ­ദി­ വി­വര സാ­ങ്കേ­തി­കമന്ത്രാലയത്തിന്റെ ഈ നീക്കത്തിന് പി­ന്നി­ൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow