എച്ച്എൽഎൽ കേരളത്തിന് നൽകില്ലെന്ന് കേന്ദ്രം; ഓഹരി വിൽപനയുമായി മുന്നോട്ടെന്ന് ധനമന്ത്രി

മൂഡ്‌സ് കോണ്ടത്തിന്റെയും ഗർഭനിരോധനത്തിന് വേണ്ടിയുള്ള എമിലി എന്ന ഇൻട്രായൂട്ടറിൻ ഉപകരണത്തിന്റെയും നിർമാതാക്കളാണ് എച്ച്‌എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ്

Mar 23, 2022 - 14:43
 0
എച്ച്എൽഎൽ കേരളത്തിന് നൽകില്ലെന്ന് കേന്ദ്രം; ഓഹരി വിൽപനയുമായി മുന്നോട്ടെന്ന് ധനമന്ത്രി

 തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന്‍റെ (HLL Lifecare Limited) ഓഹരി വിൽപനയിൽനിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitaraman). എച്ച്എൽഎൽ ഉടമസ്ഥാവകാശം ലേലം നടത്താതെ നേരിട്ട് കേരളത്തിന് കൈമാറില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എച്ച്എൽഎൽ ഓഹരി വിൽപനയിൽനിന്ന് പിൻമാറണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയിരുന്നു. അതേസമയം സംസ്ഥാനം ഭൂമിയേറ്റെടുത്ത് നൽകിയ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുമ്പോൾ, സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുമെന്നും ധനമന്ത്രി രാജ്യസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്.

മൂഡ്‌സ് കോണ്ടത്തിന്റെയും ഗർഭനിരോധനത്തിന് വേണ്ടിയുള്ള എമിലി എന്ന ഇൻട്രായൂട്ടറിൻ ഉപകരണത്തിന്റെയും നിർമാതാക്കളാണ് എച്ച്‌എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ്. ഇക്കഴിഞ്ഞ ഡിസംബറിലാണ് എച്ച്എൽഎലിന്‍റെ 100% ഓഹരികളും വിറ്റഴിക്കാൻ ആഗോളതലത്തിൽ കേന്ദ്രസർക്കാർ താത്പര്യപത്രം (EoI) ക്ഷണിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow