നിഫ്റ്റെം തഞ്ചാവൂരിൽ ഫുഡ് പ്രോസസിങ്ങിൽ ബി.ടെക്​, എം.ടെക്​, പിഎച്ച്​.ഡി അവസരം

ഫുഡ്​ ടെക്​നോളജി (Food Technology) പഠിക്കാൻ തഞ്ചാവൂരിലെ (Thanjavur) നാഷണൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫുഡ്​ ടെക്​നോളജി എന്റർപ്രണർഷിപ്​​ ആൻഡ്​​ മാനേജ്​മെന്റിൽ ( National Institute Of Food Technology Entrepreneurship And Management - NIFTEM) മികച്ച അവസരം. 2021-22 വർഷത്തെ ഇനി പറയുന്ന പ്രോഗ്രാമുകളിൽ പ്രവേശനത്തിന്​ ഇപ്പോൾ അപേക്ഷിക്കാം.

Oct 28, 2021 - 10:39
 0

ബി.ടെക്​- ഫുഡ്​ ടെക്​നോളജി

ജെ.ഇ.ഇ മെയിൻ 2021 ഓൾ ഇന്ത്യ റാങ്ക്​ പരിഗണിച്ച്​ 'ജോസ' വഴിയാണ്​ സെലക്​ഷൻ. ഓപ്​ഷൻ രജിസ്​ട്രേഷൻ  https:​//josaa.nic.inൽ ഷെഡ്യൂൾ പ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ നടത്തണം. ഷെഡ്യൂളുകളും നടപടി​ ക്രമങ്ങളും ഉൾപ്പെടുത്തി പ്രവേശന വിജ്ഞാപനം www.iifpt.edu.inൽ ലഭ്യമാണ്​.

എം.ടെക്​-ഫുഡ്​ ടെക്​ (ഫുഡ്​ പ്രോസസ്​ എൻജിനീയറിങ്​; ഫുഡ്​ പ്രോസസ്​ ടെക്​നോളജി; ഫുഡ്​ സേഫ്​റ്റി ആൻഡ്​​ ക്വാളിറ്റി അഷ്വറൻസ്​): 

ബി.ടെക്​ മാർക്കും നിഫ്​റ്റെം ഓൺലൈൻ എൻട്രൻസ്​ പരീക്ഷയുടെ റാങ്കും അടിസ്ഥാനമാക്കിയാണ്​ സെലക്ഷൻ. അപേക്ഷ ഓൺലൈനായി ഒക്​ടോബർ 25 വരെ സമർപ്പിക്കാം.

പിഎച്ച്​.ഡി-ഫുഡ്​ ടെക്​ (ഫുഡ്​ പ്രോസസിങ്​ എൻജിനീയറിങ്​, ഫുഡ്​ പ്രോസസ്​ ടെക്​നോളജി): 

ഡി​ഗ്രി, പി.ജി മാർക്ക്​, നിഫ്​റ്റെം ഓൺലൈൻ എൻട്രൻസ്​ പരീക്ഷ, ഓൺലൈൻ ഇന്റർവ്യൂ എന്നിവയുടെ അടിസ്​ഥാനത്തിലാണ്​ തെരഞ്ഞെടുപ്പ്​. യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷസമർപ്പണത്തിനുള്ള നിർദേശങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾ വിജ്ഞാപനത്തിൽ/പ്രോസ്​പെക്​ടസിൽ ലഭിക്കും. തമിഴ്​നാട്​ അഗ്രികൾചറൽ യൂനിവേഴ്​സിറ്റിയുമായി അഫിലിയേറ്റ്​ ചെയ്​താണ്​ പ്രോഗ്രാമുകൾ നടത്തുന്നത്​.

അക്കാദമിക്​ പ്രോഗ്രാമുകൾക്ക്​ അഖിലേന്ത്യ സാ​ങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ അക്രഡിറ്റേഷനുമുണ്ട്​. പിഎച്ച്​.ഡി പ്രോഗ്രാമുകൾക്ക്​ ഡിസംബർ 15 വരെ അപേക്ഷ സ്വീകരിക്കും. പ്രവേശനസംബന്ധമായ അന്വേഷണങ്ങൾക്ക്​ admission@iifpt.edu.in എന്ന ഇ-മെയിലിലും ബന്ധപ്പെടാം

What's Your Reaction?

like

dislike

love

funny

angry

sad

wow