ഉദ്ഘാടനം ചെയ്യാന്‍ ഇരുന്ന കടയില്‍ തീപിടിത്തം; 32 ബൈക്കുകള്‍ കത്തി നശിച്ചു; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

ഉദ്ഘാടനം ചെയ്യാന്‍ ഇരുന്ന കടയില്‍ തീപിടിത്തം; 32 ബൈക്കുകള്‍ കത്തി നശിച്ചു; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

മുട്ടത്തറയില്‍ ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്ന കടയില്‍ തീപിടിത്തം(Fire). ഉദ്ഘാടനം ചെയ്യാന്‍ ഇരുന്ന കടയിലാണ് തീപ്പിടിത്തം ഉണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 32 ബൈക്കുകള്‍ കത്തിനശിച്ചു. വാടകയ്ക്ക് കൊടുക്കുന്നതിനായി സൂക്ഷിച്ച ബൈക്കുകളാണ് കത്തി നശിച്ചത്.

അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. മൂന്നാം നിലയിലാണു തീപിടിത്തമുണ്ടായത്. വഴിയാത്രക്കാരാണ് കെട്ടിടത്തില്‍നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. സമീപത്തൊന്നും മറ്റ് കടകളില്ല. പുതിയ കെട്ടിടമാണ്.

ജനാലകള്‍ തകര്‍ത്താണ് ഫയര്‍ ഫോഴ്‌സ് തീയണച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. നാലരയോടെ ഉണ്ടായ തീപിടിത്തം അഞ്ചരയോടെ അണയ്ക്കാനായെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു. ഫയര്‍ ഫോഴ്‌സ് സംഘങ്ങള്‍ ഏറെ പണിപ്പെട്ടാണ് തീയണച്ചത്.