ഒരു ജിബി ഡേറ്റയ്ക്ക് 2.2 രൂപ , വീണ്ടും സർപ്രൈസ് ഓഫറുമായി എയൽടെൽ

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കൾ തമ്മിലുള്ള താരീഫ് മൽസരം തുടരുകയാണ്. റിലയൻസ് ജിയോ ഓഫറുകളെ നേരിടാൻ ഏറ്റവും കൂടുതൽ വരിക്കാരുള്ള ഭാർതി എയർടെൽ ദിവസവും നിരവധി പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി 558 രൂപയുടെ പുതിയ പ്ലാൻ കൂടി എയർടെൽ അവതരിപ്പിച്ചു. പുതിയ പദ്ധതി പ്രകാരം എയർടെൽ

May 20, 2018 - 21:11
 0
ഒരു ജിബി ഡേറ്റയ്ക്ക് 2.2 രൂപ , വീണ്ടും സർപ്രൈസ് ഓഫറുമായി എയൽടെൽ

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കൾ തമ്മിലുള്ള താരീഫ് മൽസരം തുടരുകയാണ്. റിലയൻസ് ജിയോ ഓഫറുകളെ നേരിടാൻ ഏറ്റവും കൂടുതൽ വരിക്കാരുള്ള ഭാർതി എയർടെൽ ദിവസവും നിരവധി പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി 558 രൂപയുടെ പുതിയ പ്ലാൻ കൂടി എയർടെൽ അവതരിപ്പിച്ചു.

പുതിയ പദ്ധതി പ്രകാരം എയർടെൽ 82 ദിവസത്തേക്ക് 246 ജിബി ഡേറ്റ നൽകും. അതായത് ഒരു ജിബി ഡേറ്റയ്ക്ക് കേവലം 2.26 രൂപ മാത്രമാണ് നൽകേണ്ടിവരിക. ജിയോയുടെ 509 രൂ പ്ലാനിനെ മറികടക്കാൻ ലക്ഷ്യമിട്ടുള്ളതാണ് എയർടെല്ലിന്റെ 558 രൂപ പ്ലാൻ. ജിയോയുടെ 509 രൂപ പ്ലാനിൽ 28 ദിവസത്തേക്ക് 112 ജിബി ഡേറ്റയാണ് നല്‍കുന്നത്.

ബിഎസ്എൻഎല്ലിന്റെ പുതിയ 98 രൂപ പ്ലാനിൽ 26 ദിവസത്തേക്ക് 39 ജിബി ഡേറ്റയാണ് ഓഫർ ചെയ്യുന്നത്. അതായത് ഒരു ജിബി ഡേറ്റയ്ക്ക് 2.51 രൂപ നൽകണം. ഇതിലും കുറവാണ് എയർടെൽ ഈടാക്കുന്നത്. എയർടെല്ലന്റെ 558 പ്ലാൻ പ്രകാരം ദിവസം 3ജിബി ഡേറ്റ ഉപയോഗിക്കാം. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോൾ, ദിവസം 100 എസ്എംഎസ് എന്നിവ ലഭിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow