പാലക്കാട് RSS നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തും മുൻപ് BJP നേതാവിനെ ലക്ഷ്യം വച്ചു; അറസ്റ്റിലായ PFI നേതാവിന്റെ മൊഴി

ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് മുൻപ് അക്രമി സംഘം ബിജെപി നേതാവിനെ ലക്ഷ്യം വച്ചിരുന്നെന്ന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് ബഷീർ. ഒറ്റപ്പാലത്തെ ബിജെപി നേതാവിനെ കൊലപ്പെടുത്താനായിരുന്നു ലക്ഷ്യം വെച്ചതെന്ന് ബഷീർ അന്വേഷണ സംഘത്തോട് ഏറ്റു പറഞ്ഞു.

Oct 29, 2022 - 20:15
 0

ഏപ്രില്‍ 16ന് പുലർച്ചെ ബഷീർ ഉൾപ്പെട്ട സംഘം കാറിലും അഞ്ചു ബൈക്കുകളിലമായി ലക്കിടി കിൻഫ്ര പാർക്കിന് സമീപം എത്തിയിരുന്നു. ഒറ്റപ്പാലത്തെ പ്രമുഖ ബിജെപി നേതാവിനെ വധിക്കാൻ ലക്ഷ്യമിട്ട് മണിക്കൂറുകളോളം കാത്തുനിന്നതായി പൊലീസ് പറഞ്ഞു. അക്രമി സംഘം കിൻഫ്രാ പാർക്കിന് സമീപം ചെലവഴിച്ചതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു.

ശ്രമം പാളിയതോടെ പാലക്കാട്ടേക്ക് തിരികെയെത്തി ശ്രീനിവാസനെ ആക്രമിച്ചത്. നേരത്തെ അറസ്റ്റിലായവർ സമാനമായ മൊഴിനൽകിയിരുന്നെങ്കിലും ബഷീർ ആസൂത്രണം വ്യക്തതയോടെ അന്വേഷണസംഘത്തിന് വിശദീകരിച്ചു നൽകി.

ശ്രീനിവാസൻ വധക്കേസിൽ മലപ്പുറത്ത് നിന്നും പിടിയിലായ സിറാജുദ്ദീന്റെ കയ്യിൽ നിന്നും പിടിച്ചെടുത്തത് മലപ്പുറം, പാലക്കാട് ജില്ലകളിലെ ബിജെപി - ആർ എസ് എസ് നേതാക്കളുടെ പട്ടിക. എലപ്പുള്ളിയിൽ പോപ്പുലർഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ വർഷം ഏപ്രിൽ 16ന് ആർ എസ് എസ് നേതാവ് ശ്രീനിവാസനെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ കടയിൽ കയറി വെട്ടിക്കൊന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow