സംസ്ഥാനത്തെ സ്കൂളുകളിൽ വാർഷിക പരീക്ഷ ഈ മാസം നടത്തും

സംസ്ഥാനത്തെ ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ (classes one to nine) വാർഷിക പരീക്ഷ (annual examinations) മാർച്ച് മാസം നടത്തും. ഏപ്രിൽ ആദ്യ വാരം പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തെ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നത്.

Mar 5, 2022 - 07:27
 0

സംസ്ഥാനത്തെ ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ (classes one to nine) വാർഷിക പരീക്ഷ (annual examinations) മാർച്ച് മാസം നടത്തും. ഏപ്രിൽ ആദ്യ വാരം പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തെ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നത്. പരീക്ഷ ഏപ്രിൽ 10 നകം പൂർത്തിയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ SSLC, പ്ലസ് ടു പരീക്ഷകൾ ഈ മാസം അവസാനം ആരംഭിക്കുന്നതിനാൽ, അതിന് മുൻപ് തന്നെ പരീക്ഷ നടത്താനുള്ള തീരുമാനത്തിലേയ്ക്ക്  വിദ്യാഭ്യാസ വകുപ്പ്  എത്തുകയായിരുന്നു.

ഈ മാസം 31 മുതലാണ് SSLC പരീക്ഷകൾ ആരംഭിക്കാനിരിക്കുന്നത്. പ്ലസ് ടു പരീക്ഷകൾ 30നും ആരംഭിക്കും. അടുത്ത മാസം വിഷു, ഈസ്റ്റർ, റംസാൻ വൃതാരംഭം എന്നിവ കൂടി കണക്കിലെടുത്താണ് തീരുമാനം. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ പരീക്ഷയ്ക്ക് പകരം വർക്ക്ഷീറ്റുകൾ നൽകും. അഞ്ചു മുതൽ ഒൻപതു വരെയുള്ള ക്സാസുകളിലായിരിക്കും പരീക്ഷകൾ നടത്തുക.

മിക്ക ക്ലാസുകളിലേയും പാഠഭാഗങ്ങൾ പൂർത്തികരിച്ചതിനാൽ മാർച്ച് 31നുള്ളിൽ പരീക്ഷ നടത്തുന്നതിൽ അധ്യാപക സംഘടനകൾക്ക് എതിർപ്പില്ല. കോവി‍ഡിനെ തുടർന്ന് നവംബർ 1 നാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചത്. കഴിഞ്ഞ മാസം 21 മുതൽ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി ക്ലാസുകൾ പുനഃരാരംഭിച്ചിരുന്നു. പരീക്ഷ ഈ മാസം നടത്താൻ തീരുമാനിച്ചതോടെ വിദ്യാർത്ഥികൾക്ക് രണ്ട്  മാസത്തെ വേനലാവധിയും ലഭിക്കും.

അതേസമയം, ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലായി 47 ലക്ഷം വിദ്യാർഥികളാണ് സ്കൂളുകളിലേക്ക് എത്തിയത്. പുതുക്കിയ മാര്‍ഗരേഖ പ്രകാരം ഷിഫ്റ്റുകളില്ലാതെ വൈകുന്നേരം വരെയാണ് ക്ലാസുകള്‍. പ്രീ പ്രൈമറി ക്ലാസ്സുകൾ പകുതി കുട്ടികളെ ഉൾക്കൊള്ളിച്ചു തിങ്കൾ മുതൽ വെള്ളി വരെ നടക്കും. നിലവിൽ ഓൺലൈൻ ക്ലാസുകൾ നിർബന്ധമല്ല. ആവശ്യമുള്ള അധ്യാപകർക്ക് മാത്രം ക്ലാസുകൾ എടുക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

സ്‌കൂളുകള്‍ പൂർണ്ണതോതില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തുനുണ്ട്. അഞ്ചു മുതൽ ഒൻപതു വരെയുള്ള ക്ലാസ്സുകളിൽ ഈ മാസം വാർഷിക പരീക്ഷയും 10, പ്ലസ് ടു ക്ലാസ്സുകളിൽ അടുത്ത മാസം പൊതു പരീക്ഷയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി പാഠഭാഗങ്ങൾ കൃത്യമായി തീർക്കേണ്ടതിനാലാണ് സ്കൂളുകളിലെ ക്രമീകരണം പഴയ നിലയിൽ ആക്കിയിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow