കോഴിക്കോട്ട് കത്തിനശിച്ചത് ഒരു കോടിയിലധികം വിലയുള്ള പുത്തൻ ലാന്റ്‌റോവർ

കോഴിക്കോട് നടക്കാവിൽ കത്തിനശിച്ചത് ഒരു കോടിയിലധികം വിലയുള്ള പുത്തൻ ലാൻറ് റോവർ വെലാർ കാർ. കിഴക്കേ നടക്കാവിലെ ഫുട്‌ബോൾ ടർഫ് പാർക്കിംഗിൽ നിർത്തിയിട്ട കാർ പൂർണ്ണമായി കത്തിനശിക്കുകയായിരുന്നു.

കോഴിക്കോട് നടക്കാവിൽ കത്തിനശിച്ചത് ഒരു കോടിയിലധികം വിലയുള്ള പുത്തൻ ലാൻറ് റോവർ വെലാർ കാർ. കിഴക്കേ നടക്കാവിലെ ഫുട്‌ബോൾ ടർഫ് പാർക്കിംഗിൽ നിർത്തിയിട്ട കാർ പൂർണ്ണമായി കത്തിനശിക്കുകയായിരുന്നു. കാലത്ത് 7.15 ഓടെയാണ് സംഭവം നടന്നത്. ടർഫിൽ കളിക്കാനെത്തിയ കോഴിക്കോട്ടെ വ്യാപാരിയായ പ്രജീഷ് കാർ നിർത്തി പുറത്തിറങ്ങിയപ്പോഴാണ് വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. വെള്ളമൊഴിച്ച് തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും കാർ പൂർണ്ണമായി കത്തുകയായിരുന്നു. സമീപത്തെ വാഹനങ്ങൾ ഉടൻ മാറ്റിയതിനാൽ മറ്റു അപകടങ്ങൾ ഒഴിവായി. രണ്ട് മാസം മുമ്പ് വാങ്ങിയ, മികച്ച സുരക്ഷാ സംവിധാനങ്ങൾ ഉറപ്പ് നൽകുന്ന ലക്ഷ്വറി വാഹനമാണ് കത്തിയത്. സാധാരണ ഗതിയിൽ ഇത്തരം അപകടങ്ങളിൽ പെടാത്ത വാഹനത്തിന്റെ എഞ്ചിനിൽ നിന്ന് പുക ഉയർന്നതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവത്തിൽ കമ്പനി വിശദ പരിശോധന നടത്തിയേക്കും.