യുദ്ധങ്ങൾ തുടങ്ങിയ തീയതി തമ്മിലുള്ള ബന്ധം; വിചിത്രമായ കണ്ടുപിടുത്തവുമായി യുവാവ്…

യുദ്ധങ്ങൾ എന്നും ബാക്കിവെച്ചത് ദുരിതങ്ങൾ മാത്രമാണ്. യുക്രൈനിൽ നിന്നുള്ള കാഴ്ചകൾ നോക്കു. ഒരു രാജ്യവും ജനതയും തകർന്നില്ലാതാകുന്ന ഹൃദയഭേദകമായ രംഗങ്ങൾ. വേദനയുടെയും കണ്ണീരിന്റെയും ഭയാനകമായ നിമിഷങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ അവർ കടന്നുപോയത്.

Mar 12, 2022 - 18:45
 0
യുദ്ധങ്ങൾ തുടങ്ങിയ തീയതി തമ്മിലുള്ള ബന്ധം; വിചിത്രമായ കണ്ടുപിടുത്തവുമായി യുവാവ്…

യുദ്ധങ്ങൾ എന്നും ബാക്കിവെച്ചത് ദുരിതങ്ങൾ മാത്രമാണ്. യുക്രൈനിൽ നിന്നുള്ള കാഴ്ചകൾ നോക്കു. ഒരു രാജ്യവും ജനതയും തകർന്നില്ലാതാകുന്ന ഹൃദയഭേദകമായ രംഗങ്ങൾ. വേദനയുടെയും കണ്ണീരിന്റെയും ഭയാനകമായ നിമിഷങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ അവർ കടന്നുപോയത്. റഷ്യൻ സൈന്യം വീണ്ടും ശക്തമായാണ് യുക്രൈനിനെ ആക്രമിക്കുന്നത്. നിരവധി യുക്രൈനിയൻ പൗരന്മാർ ജീവൻ രക്ഷിക്കാനായി നഗരത്തിന്റെ തെരുവുകളിൽ ഒളിച്ചിരിക്കുന്നുണ്ട്. ചിലർ മെട്രോ സ്റ്റേഷനുകളിലും ചിലർ ബേസ്മെന്റുകളിലുമെല്ലാം അഭയം പ്രാപിച്ചിരിക്കുകയാണ്. ലോകമഹായുദ്ധങ്ങൾക്ക് സമമാണ് റഷ്യ-യുക്രെയ്ൻ യുദ്ധമെന്നാണ് വിദഗ്ദർ അഭിപ്രായപെടുന്നത്. ലോക മഹാ യുദ്ധങ്ങളും യുക്രെയ്‌നിൽ നടക്കുന്ന യുദ്ധവും തമ്മിൽ വിചിത്രമായൊരു സാമ്യം കണ്ടെത്തിയിരിക്കുന്നതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പാട്രിക് ബെറ്റ് ഡേവിഡ് എന്ന ലോകപ്രശസ്ത വ്യവസായിയാണ് ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ഡേവിഡിന്റെ വിചിത്രമായ കണ്ടുപിടുത്തം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. നാല് വർഷത്തിലേറെ നീണ്ടുനിന്ന യൂറോപ്പ് കേന്ദ്രമാക്കി നടന്ന യുദ്ധമാണ് ഒന്നാം ലോക മഹായുദ്ധം. 1914 ജൂലൈ 28 ആരംഭിച്ച യുദ്ധം നീണ്ടുനിന്നത് 1918 നവംബർ 11 വരെയാണ്. അതായത് 28-06-1914 നാണ് യുദ്ധം ആരംഭിക്കുന്നത്. ഈ തീയതിയെ 28, 7, 19, 14 എന്നിങ്ങനെ വിഭജിച്ച് തമ്മിൽ കൂട്ടിയാൽ കിട്ടുന്ന സഖ്യ 68 ആണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow